ഇരുട്ട് പരന്ന് തുടങ്ങി. രാമതീർത്ഥൻ നടത്തത്തിന്റെ വേഗം വർദ്ധിപ്പിച്ചു. ഇന്നിനി ആറരയുടെ പാസഞ്ചർ കിട്ടുമോ ആവോ? ആ ജോസഫ് അല്ലെങ്കിലും ഇങ്ങിനെയാ.. എന്നും വൈകിയേ വരു. അയാൾ വരാതെ തനിക്ക് പോരാൻ പറ്റില്ലല്ലോ? ജോലി അതായിപോയില്ലേ.. ചുറ്റും ഇരുട്ട് പരന്ന് തുടങ്ങി. രാമതീർത്ഥൻ വിയർത്ത് തുടങ്ങിയിരുന്നു. ആറരയുടെ പാസഞ്ചർ കിട്ടിയില്ലെങ്കിൽ പിന്നെ എല്ലാം തെറ്റും. ഈ വണ്ടി അവിടെ ചെല്ലുമ്പോൾ തന്നെ ബെല്ലടിക്കാൻ കാത്ത് അയ്യപ്പൻ കിടപ്പുണ്ടാവും. തിരക്കാണെങ്കിലും അതിൽ തുങ്ങിയില്ലേൽ പിന്നെ വീടിനടുത്തേക്കുള്ള അടുത്ത ബസ്സ് എട്ട് മണിയോടെയുള്ള റസിയയാണ്. അതാണേൾ ചിലപ്പോഴൊന്നും അവസാനട്രിപ്പ് ഓടാറുമില്ല. അല്ലെങ്കിൽ തന്നെ അത്രയും വൈകിയാൽ എങ്ങിനെയാ ശരിയാവുന്നേ.. വീട്ടിൽ സുഭദ്രയും രാജലക്ഷ്മിയും മാത്രമല്ലേ ഉള്ളൂ.. കാലം ശരിയല്ല..
ഒരു വലിയ ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരനാണ് രാമതീർത്ഥൻ. ഏതാണ്ട് നാൽപത്തഞ്ചിനോടടുത്ത് പ്രായം. വെളുത്ത നിറം. ഒരു പാവം നാട്ടിൻ പുറത്തുകാരൻ. രാത്രിയിൽ ജോലിക്ക് കയറാനുള്ള തന്റെ ബുദ്ധിമുട്ടിനെ ചൂഷണം ചെയ്യുന്ന ജോസഫിനെ അതുകൊണ്ട് തന്നെ പിണക്കാനും പറ്റില്ല.
റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ഭാഗ്യം തീവണ്ടി ഉണ്ട്. ഒരു വിധം ഓടി തീവണ്ടിയിൽ കയറി. കമ്പാർട്ട്മെന്റിൽ വലിയ തിരക്ക്. ഓണം വെക്കേഷൻ തുടങ്ങിയ കാരണം കോളേജ് പിള്ളേർ മുഴുവൻ ഉണ്ട്. അവർ ആഘോഷത്തിലാണ്. അവരെ കൂടാതെ പിന്നെയുള്ളത് ഒരു ചെറിയ കുട്ടി മാത്രം. അല്ല.. ഇവളെ ഇതിനു മുൻപും കണ്ടിട്ടുണ്ടല്ലോ. ഇവൾ തീവണ്ടിയിൽ പാട്ട് പാടി നടന്നിരുന്ന കുട്ടിയല്ലേ. പക്ഷെ, അവളുടെ കൈയിൽ കുറേ ലോട്ടറി ടിക്കറ്റുകൾ.. ഒരു പക്ഷെ തനിക്ക് ആളുമാറിയതാവും.
പണക്കൊഴുപ്പിന്റെ താളമേളങ്ങൾക്കിടയിൽ ആ പട്ടിണികോലം അപകർഷതയോടെ ലോട്ടറി നീട്ടികൊണ്ടിരുന്നു. അവളുടെ കണ്ണുകളിലെ ദൈന്യത.. വല്ലാതെ നീറ്റലുളവാക്കുന്നു. ട്രെയിനിലെ ചില സ്ഥിരം പിള്ളേർ അവളോട് പാട്ട് പാടാൻ ആവശ്യപ്പെടുന്നുണ്ട്. അവൾ എന്തോ പാടുന്നില്ല.. പെൺകുട്ടികൾ ഉൾപെടെ എല്ലാവരും ചേർന്ന് അവളെ ശല്യപ്പെടുത്തികൊണ്ടിരിക്കുകയാ.. അല്ലെങ്കിലും വീട്ടിലെ കാശിന്റെ ഹുങ്ക് ഇങ്ങിയെയൊക്കെയല്ലേ അവർ ആഘോഷിച്ച് തീർക്കുക. പണ്ടത്തെ പോലെയൊന്നുമല്ലല്ലോ.. ഒടുവിൽ ഏതെങ്കിലും മെഡിക്കൽ ഷോപ്പിൽ നിന്നും വാങ്ങുന്ന വിലകൂടിയ ഒരു ഗുളികയിൽ തീരാവുന്ന പ്രശ്നങ്ങൾ മാത്രമായി അവർക്ക് എല്ലാം. ഓർക്കുമ്പോൾ പേടിയാ.. രാജിമോൾക്ക് ഇപ്പോൾ പ്രായം ഇരുപത്തിരണ്ടായി. കല്ല്യാണക്കാര്യങ്ങൾ ശരിയാവാത്തതിന്റെ വിഷമം.. വരുന്ന ചെറുക്കന്മാർക്കൊന്നും പെൺകുട്ടിയെ കാണാൻ പോലും സമയമില്ല. ബാക്കി കാര്യങ്ങൾ എങ്ങിനെ എന്നതാ ചോദ്യം. ഹാ, സാമ്പത്തീക ഭദ്രതയില്ലാത്ത തന്നെ പോലുള്ളവരുടെയൊക്കെ വിധി ഇതൊക്കെ തന്നെ.. സുഭദ്രക്കാണേൽ ഇപ്പോൾ ദേഷ്യവുമായിട്ടുണ്ട്. അവരുടെയൊക്കെ മുൻപിൽ ഇപ്പോൾ ഒരു കഴിവുകെട്ടവനായി മാറിയിരിക്കുകയാ..
കോളേജ് പിള്ളേരുടെ ആർപ്പുവിളി കേട്ട് സ്വപ്നലോകത്തിൽ നിന്നും കൺതുറന്നു. അവർ ആ കുട്ടിയെ വീണ്ടും വീണ്ടും എന്തൊക്കെയോ പറഞ്ഞ് കളിയാക്കുന്നുണ്ട്. ഇടയിൽ ഒരുവന്റെ കൈകൾ അവളുടെ ചന്തിക്ക് നേരെ.. കൂടെയിരിക്കുന്ന പെൺകുട്ടികൾ ചിരിച്ച് മറിയുന്നു. കരണം നോക്കി ഒന്ന് പൊട്ടിക്കാൻ തോന്നിയതാ. ഒരു നോട്ടത്തിൽ ഒതുക്കി. അവൾ ദയനീയമായി തന്റെ നേരെ നോക്കി. പിള്ളേരുടെ വൃത്തിക്കെട്ട കമന്റുകൾക്ക് ചെവികൊടുക്കാതെ അവളെ അടുത്തേക്ക് വിളിച്ചു.
"അവർ ടിക്കറ്റ് വാങ്ങില്ല എന്ന് മനസ്സിലാക്കിയിട്ടും എന്തിനാ നീ അവരുടെ അരികിൽ തന്നെ ചുറ്റിപറ്റി നിൽക്കുന്നേ?" മുൻപിൽ നിൽക്കുന്നത് രാജിമോൾ ആണെന്ന് ഒരു നിമിഷം മനസ്സിൽ ഓർത്തു.
"സാർ, ടിക്കറ്റ് വിറ്റുപോയാലേ എനിക്ക്...ഒരു ടിക്കറ്റ് വാങ്ങൂ സാർ.. ഭാഗ്യദേവതയല്ലേ?"
പൊട്ടിച്ചിരിക്കാനാ തോന്നിയത്. ഭാഗ്യം.. !! അതും തന്നെ പോലൂള്ള നിർഭാഗ്യവാന്മാർക്ക്. പക്ഷെ അവളുടെ കണ്ണുകളിൽ യാചനയുടെ ഭാവം.
"നിന്നെ ഇതിനു മുൻപ് കണ്ടിട്ടുണ്ടല്ലോ? ഒരു കണ്ണുകാണാത്ത അമ്മയോടൊപ്പം.. പക്ഷെ, അന്ന് നിന്റെ കൈയിൽ ലോട്ടറിയില്ലായിരുന്നു എന്നാ ഓർമ്മ" അവളുടെ കൺകോണുകൾ നീരണിയുന്നത് കണ്ടു. എന്താണാവോ? അരുതാത്തത് എന്തെങ്കിലും പറഞ്ഞുപോയോ? എന്തിനാ കരയുന്നതെന്ന് ചോദിക്കുമ്പോൾ അവളുടെ വിളറിയ കവിളിൽ സ്നേഹത്തോടെ, വേദനിപ്പിക്കാതെ അടിച്ചു. കോളേജ് പിള്ളേർ അർത്ഥം വച്ചുള്ള മൂളലുകളും വൃത്തിക്കെട്ട കമന്റുകളും തുടങ്ങി. ചെവികൊടുത്തില്ല.. ഇവരോടൊക്കെ എതിർത്തുനിൽക്കാൻ ത്രാണിയില്ല. എല്ലാം വലിയ വീടുകളിലെ കൊച്ചുങ്ങളാവും. അവൾ പകപ്പോട് കൂടി തന്റെ നേരെ നോക്കികൊണ്ടിരുന്നു.
"എന്താ മോളേ. എന്തിനാ നീ കരയുന്നേ.."
"സാർ പറഞ്ഞത് ശരിയാ. ഞാൻ ആ പഴയ കുട്ടി തന്നെയാ.. കണ്ണുകാണാത്ത അമ്മയോടൊപ്പം കണ്ടിട്ടുള്ള.. വെറുതെ എല്ലാവരുടെയും മുൻപിൽ കൈനീട്ടാൻ തോന്നണീല്ല സാറേ.. അതാ, ദൊരൈയണ്ണന്റെ കാലു പിടിച്ച് ലോട്ടറി വിൽക്കാൻ ഇറങ്ങിയത്. അമ്മക്ക് തീരെ വയ്യാതെയായി..പൊള്ളൂന്ന പനിയാ സാറേ.. ഈ ലോട്ടറി വിറ്റ് കിട്ടിയിട്ട് വേണം അമ്മയെ സർക്കാരാശുത്രീൽ കൊണ്ടാവാൻ. ഒരു ലോട്ടറി വാങ്ങൂന്നേ..ഇത് സാറിനു അടിക്കും . ഓണം ബമ്പറാ..രണ്ട് കോടിയും കാറുമാ സാറേ..നൂറു രൂപയേ ഉള്ളൂ" നൂറു രൂപ.. അത് കൊണ്ട് തനിക്കെന്തൊക്കെ കാര്യങ്ങൾ നടത്താം.
"മക്കളേ പൈസ ചേട്ടന്മാരു തരാല്ലോ.. ഇങ്ങോട്ട് വാ.. മോൾക്ക് വേണ്ടതെല്ലാം തരാട്ടോ?" ആൺകുട്ടികളും പെൺകുട്ടികളും കൂടി വീണ്ടും അവളുടെ നിസ്സഹായാവസ്ഥ കണ്ട് പരിഹസിക്കുകയാ.. എന്തോ മറ്റൊന്നും ചിന്തിച്ചില്ല, പോക്കറ്റിൽ ഉണ്ടായിരുന്ന നൂരു രൂപ നോട്ടെടുത്ത് അവളുടെ നേർക്ക് നീട്ടി. അവളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു. ഒരു ടിക്കറ്റ് കീറി നീട്ടിയ അവളോട് ടിക്കട്ട് മറ്റാർക്കെങ്കിലും വിറ്റോളൂ എന്ന് പറയുമ്പോൾ എന്തോ ഒരു വലിയ കാര്യം ചെയ്ത പ്രതീതി മനസ്സിൽ തോന്നി. പിന്നെയും മടിച്ച് നിന്ന അവളെ അമ്മയെയും കൊണ്ട് ഹോസ്പിറ്റൽ പോകൂ എന്ന് പറഞ്ഞ് തള്ളിവിട്ടു. ഒരു പെൺകുട്ടി വീണ്ടും അവളെ അരികിലേക്ക് വിളിച്ചു. അതിനൊന്നും ചെവികൊടുക്കാതെ, വല്ലാത്തൊരു വിസ്മയത്തോടെ എന്റെ നേരെ നോക്കികൊണ്ട് അവൾ തീവണ്ടിയിൽ നിന്നും ഇറങ്ങി. തിരിഞ്ഞു നോക്കികൊണ്ടുള്ള അവളുടെ ഓട്ടം കണ്ട് മനസ്സിൽ വീണ്ടും രാജിമോളുടെ ചിത്രം തെളിഞ്ഞു.
ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു കൊണ്ടിരുന്നു. കാര്യങ്ങളെല്ലാം പതിവു രീതിയിൽ തന്നെ മുന്നോട്ട് പോയി. പ്രശ്നങ്ങൾ രാമതീർത്ഥന്റെ കൂടപ്പിറപ്പായതിനാൽ, അത് ഒഴിഞ്ഞിട്ടില്ല... രാജിമോൾക്ക് ചില കല്യാണാലോചനകൾ. ഒന്ന് ഏതാണ്ടൊക്കെ ഉറച്ചിട്ടുണ്ട്. പെൺപണം കൂടുതലാ.. പക്ഷെ, നിനക്കിഷ്ടായോ എന്ന് ചോദിച്ചപ്പോളുള്ള മോളുടെ നാണംകലർന്ന ചിരി ... അതിനു മുൻപിൽ അവരുടെ എല്ലാ ഡിമാന്റുകളും തലകുലുക്കി സമ്മതിച്ചു. ഇനി എന്ത് എന്നറിയില്ല.. സഹകരണബാങ്കിൽ നിന്നും ഒരു ലോൺ പാസാക്കിത്തരാന്ന് പ്രസിഡന്റ് പറഞ്ഞതിന്റെ ആശ്വാസത്തിലാ.. അതിന്റെ കാര്യത്തിനാ ഇന്ന് ഈ പകുതി ലീവ് എടുത്ത് തിരികെ പോകുന്നേ.. അല്ലെങ്കിലും സെക്യൂരിറ്റി ജീവനക്കാരനു എന്ത് ലീവ്!!! എന്ത് അവധി!!!
അങ്ങിനെ ഓരോന്നോർത്ത് നടന്ന് തീവണ്ടിയാപ്പീസിൽ എത്തിയതറിഞ്ഞില്ല.. ആരോ പിന്നിൽ നിന്നും കൈയിൽ പിടിച്ച് വലിക്കുന്നു. തിരിഞ്ഞ് നോക്കിയപ്പോൾ അവൾ... ആ പെൺകുട്ടി.
"അമ്മയുടെ അസുഖം കുറവുണ്ടോ?" ഒരു പുഞ്ചിരിയോടെ ചോദിച്ചു.
"പനി കുറഞ്ഞു സാർ" - അവൾ ഒരു ലോട്ടറി തന്റെ നേരെ നീട്ടി.
"വേണ്ട കുട്ടി"
"അയ്യോ..സാർ.. ഇത് അന്ന് ഞാൻ സാറിനു തന്ന ലോട്ടറിയാ.. രണ്ട് ദിവസായി ഞാൻ സാറിനെ നോക്കുന്നു.. കാണാറില്ല.. ഈ ടിക്കറ്റിനു രണ്ടാം സമ്മാനം ഉണ്ട്"
കണ്ണുകളിൽ ഒരു മൂടൽ പോലെ.. താൻ കേട്ടത് സത്യം തന്നെയാണോ? കഴിഞ്ഞ രണ്ടുദിവസങ്ങൾ ലോണിന്റെ കാര്യത്തിനുള്ള ഓട്ടമായിരുന്നു. അപ്പോൾ.. ഇവൾ.. ഇവൾ ആരാ? മാലാഖയോ.. ദൈവദൂതിയോ..
"കുട്ടീ ഇത്.. ഇത് എന്റെ ലോട്ടറിയാണെന്ന് .. നീയത് മറ്റാർക്കും വിറ്റില്ലേ?"
"ഇല്ല സാർ.. ഈ ടിക്കറ്റിനു സമ്മാനമുണ്ടെന്നും ടിക്കറ്റ് കൈയിലുണ്ടോ എന്നും ചോദിച്ച് ദൊരൈയണ്ണ പലവട്ടം വന്നു. ഞാൻ ടിക്കറ്റ് വിറ്റുപോയെന്ന് പറഞ്ഞു. ആർക്കെന്ന് ഓർമയില്ലെന്നും..."
"എങ്കിൽ പിന്നെ നിനക്ക് തന്നെ ഈ ടിക്കറ്റിന്റെ സമ്മാനം സ്വന്തമാക്കായിരുന്നില്ലേ.. നിന്റെ അമ്മയുടെ ചികത്സ.."
"അരുത് സാർ.. അങ്ങിനെ പറയരുത്.. അന്ന് സാറു എനിക്ക് നൂറു രൂപ തരുമ്പോൾ എന്റെ അമ്മ ജീവിതത്തിനും മരണത്തിനും ഇടയിലായിരുന്നു. പിന്നെ എന്നെയും സാർ അന്ന് ആ ചേട്ടന്മാരുടെയും ചേച്ചിമാരുടെയും അടുത്ത് നിന്നും രക്ഷിച്ചു. ആ നൂറു രൂപയേക്കാൾ വലുതല്ല സാർ എനിക്ക് ഈ ടിക്കറ്റിന്റെ സമ്മാനം.."
അവളുടെ വാക്കുകൾ കാതിൽ വീഴുമ്പോൾ നീരണിഞ്ഞ കണ്ണൂകൾ മൂലം അവളെ കാണാൻ കഴിഞ്ഞില്ല.. സംതൃപ്തമായ.. ആ തിളങ്ങുന്ന കൊച്ച് കണ്ണുകളിൽ ദൈവമിരുന്ന് ചിരിക്കുന്നത് അതുകൊണ്ട് തന്നെ കണ്ടില്ല.. ആ ലോട്ടറി ടിക്കറ്റിൽ രാജിമോളുടെ കഴുത്തിൽ തിളങ്ങുന്ന മിന്നുമാല മാത്രമേ കണ്ടുള്ളൂ.. കണ്ണു തിരുമ്മി നോക്കുമ്പോൾ അകലെ മറ്റൊരാൾക്ക് ലോട്ടറി വിൽക്കാൻ ശ്രമിക്കുന്ന ആ കുട്ടിയുടെ പിൻഭാഗം മാത്രം കണ്ടു. അവളുടെ പിന്നിൽ രണ്ട് ചിറകുകൾ കാറ്റത്താടുന്ന പോലെ.. മാലാഖയുടെ ചിറകുകൾ....
ചിത്രത്തിന് ബ്ലോഗർ ശ്രീ മനോജ് തലയമ്പലത്തോട് കടപ്പാട്
93 comments:
സുമേഷ് മേനോന്റെ കരിമ്പനക്കാറ്റിൽ ഗുരു എന്ന യാത്രകുറിപ്പ് വായിച്ചപ്പോൾ മനസ്സിൽ തോന്നിയത്. ഇതിനെ കഥ എന്ന് വിളിക്കാമോ എന്ന് അറിയില്ല.. പക്ഷെ, ഞാൻ അങ്ങിനെ തന്നെ വിളിക്കുന്നു.. മറ്റെന്തെങ്കിലും പേരിൽ വിളിക്കാമെങ്കിൽ അങ്ങിനെയുമാവാം..
അതെ മനോജ് ഇത് കഥ തന്നെയാ. പക്ഷേ കരളുള്ളവര്ടെ മനമുരുകുന്ന കഥയായിപ്പോയി. ഒരു നിമിഷം ഞാനും കഥയിലെ ഞാനായി. അത് കൊണ്ടായിരിക്കാം കണ്ണ് നനയിച്ചത്.
കഥ നന്നായിട്ടുണ്ട്. അനാവശ്യമായ വാചകങ്ങള്‍ ഇല്ലാത്ത, ആത്മാര്‍ഥത തുളുമ്പുന്ന ആഖ്യാനം.
ജബ്ബാര്‍
കഥ നന്നായിട്ടുണ്ട്. അനാവശ്യമായ വാചകങ്ങള്‍ ഇല്ലാത്ത, ആത്മാര്‍ഥത തുളുമ്പുന്ന ആഖ്യാനം.
ജബ്ബാര്‍
കഥ നന്നായിട്ടുണ്ട്. അനാവശ്യമായ വാചകങ്ങള്‍ ഇല്ലാത്ത, ആത്മാര്‍ഥത തുളുമ്പുന്ന ആഖ്യാനം.
ജബ്ബാര്‍
കഥ നന്നായിട്ടുണ്ട്....
wishes...
dileep
തീര്‍ച്ചയായും ഇതൊരു നല്ല കഥ തന്നെ മാഷേ. വായിച്ചു തീര്ന്നപ്പൊഴേയ്ക്കും എന്റെയും കണ്ണു നനഞ്ഞു.
manojetta egane oru kadha avtharipichathinu valare nani ee kadha vayichapol eniku thoniyathu oru achanteyum jeevikan vendi mattulavarude kuthuvakugal kelkendivaruna pavam penkutiyudeyum nombarathinte kadhayanu. ee kadhayiloode nalla oru ashayamanu avatharipichathu, nanayitudu ella ashamsagalum........................
ഒരല്പം അതിഭാവുകത്വം തോന്നുന്നെങ്കിലും കഥ ഈറനണിയിച്ചു...നല്ല ക്രാഫ്റ്റ്, മനോരാജ്...
ഹോ....എന്റെ എന്റെ കണ്ണിലെന്താണാവോ...?
മനസ്സ് വല്ലാതെ നൊമ്പരപ്പെടുന്നു...
ലളിത സുന്ദരമായ അഖ്യാനം..
അഭിനന്ദനങ്ങള്‍ !
ഒരു പാടുസന്തോഷം തോന്നി മാഷേ....ഒരു നല്ല കഥ വായിച്ചതിലുള്ള ആത്മസംതൃപ്തി...ഇഷ്ടമായി...സസ്നേഹം
ശരിക്കും ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന കഥ.... കഥ പറച്ചിലില്‍ നിങ്ങള്‍ ബഹുദൂരം മുന്നേറിയിട്ടുണ്ട്..... അഭിനന്ദനങ്ങള്‍
ലളിതവും സുന്ദരവുമായ ആഖ്യാനം...
നല്ല കഥ മനോരാജ്
ഒരു കഥയില്‍ നിന്നും വേറൊരു കഥയുടെ കൈത്തിരി തെളിയിച്ചല്ലോ താങ്കള്‍. നന്നായിട്ടുണ്ട്.
മനസ്സറിഞ്ഞു ചെയ്യുന്ന സല്‍പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം ഉറപ്പ്..
ആരെങ്കിലും ദുരിതമനുഭവിക്കുന്നവന്റെ ദുരിതമകറ്റിയാല് ദൈവം അവന്റെ ദുരിതമകറ്റുമെന്ന് മതദര്‍ശനം.
നല്ല കഥ..
ലോട്ടറിയോട് ഞാന്‍ തെറ്റിലാണ്..
പക്ഷേ,
ലോട്ടറിയെ ഒരു പ്രതീകമായി കാണാനാണെനിക്കിഷ്ടം..
നല്ല കഥ..
നല്ല എഴുത്ത്..
സംഭാഷണം കുറച്ചൂടെ കൊളോക്കിയലാക്കിയിരുന്നേല് ഒന്നൂടെ
നന്നാവുമായിരുന്നു എന്ന് തോന്നി.
കഥാപാത്രങ്ങളുടെ പ്രായവും
വിദ്യാഭ്യാസവും
ജീവിതചുറ്റുപാടുമൊക്കെ അവരുടെ സംഭാഷണത്തില്‍ പ്രതിഫലിക്കുമെന്നാണെന്റെ തോന്നല്‍..
ഇവിടെ
ആ പെണ്‍കുട്ടി ഇത്ര നന്നായിട്ട് മലയാളം പറയുമ്പോള്‍ ആ വാക്കുകള്‍ക്ക് ജീവനില്ലാത്ത പോലെ...
ഭാവുകങ്ങള്‍..
നന്നായിട്ടുണ്ട്..
ആശംസകള്‍..!!
- ജോയിസ്..
നല്ല കഥ വായിച്ചതിലുള്ള ആത്മസംതൃപ്തി...ഇഷ്ടമായി...
മനോരാജ്,
ഈ മനോഹരമായൊരു സൃഷ്ടിക്ക് എന്റെ ഒരു കുഞ്ഞുപോസ്റ്റ് പ്രചോദനമായി എന്നറിയുന്നതു തന്നെ വളരെ സന്തോഷം, നന്ദി....
ഇത് വായിച്ചപ്പോള്‍ കണ്മുന്നില് തന്നെ ആ കുഞ്ഞു വളര്‍ന്നു വലുതായപോലെ തോന്നി, ഒപ്പം അവളിലെ നന്മയും.. ഒരിക്കല്‍ കൂടി നന്ദി ശ്രീ.മനോരാജ്.. ആശംസകള്‍.
പരത്തി പറഞ്ഞിട്ടില്ലാത്തയാഖ്യാന ഭംഗിയാൽ മികച്ചുനിൽകുന്നീക്കഥ കേട്ടൊ മനോരാജ്
നല്ല കഥ
nannayitundu manoraj keep it up
ലളിതമായ ആഖ്യാനാം, ടച്ചിംഗ്, നല്ല കഥ തന്നെ മനോരാജ്, അഭിനന്ദനങ്ങള്‍.
നല്ല കഥ ,
ആ കുട്ടി അവസാനം പറയുന്ന വാക്കുക്കള്‍ ഒരു കുട്ടി പറയുന്നതുപോലെ തോന്നിയില്ലാ
കഥ നന്നായിട്ടുണ്ട്.
വായിച്ചു തീര്ന്നപ്പൊഴേയ്ക്കും എന്റെയും കണ്ണു നനഞ്ഞു.ഇഷ്ടമായി.ആശംസകള്‍..!!
നല്ല കഥ...അവസത്താനതോടടുത്തപ്പോഴാനു ശരിക്കും ഇഷ്ട്ടമായത്. കൂതറ പറഞ്ഞ പോലെ അവസാന വാക്കുകള്‍ ഒരു കുട്ടിയുടെ പറച്ചില് പോലെ തീരെ തോന്നിയില്ല. എങ്കിലും അതിഷ്ട്ടപ്പെട്ടു.നല്ല കഥകള്‍ ഇനിയും എഴുതാനവട്ടെ.
മനോരാജില്‍ തീര്‍ച്ചയായും ഭാവിയുള്ള ഒരു കഥാകാരന് കുടിയിരിക്കുന്നുണ്ട്. സുമേഷിന്റെ അനുഭവം കൂടെ ചേര്‍ത്ത് വായിച്ചപ്പോള്‍ എനിക്കങ്ങനെ തന്നെയാണ് തോന്നിയത്. ഏതെങ്കിലും ഒരു കൊച്ചു തന്തുവില്‍ നിന്ന് ഒരു കഥയ്ക്ക് ജന്മം കൊടുക്കാനാവുന്നത് സൂചിപ്പിക്കുന്നതും അതുതന്നെ.
എഴുതി എഴുതി ബ്ലോഗിനും വെളിയിലേക്ക് കടക്കാനാകട്ടെ എന്നാശംസിക്കുന്നു.
കഥ നന്നായിരിക്കുന്നു. ആശംസകൾ.
കഥയുടെ ഇതിവൃത്തവും അവതരണരീതിയും ഇഷ്ടമായി. നന്മയുടെ നറുമണം പരത്തുന്ന ഒരു സന്ദേശം ഇതില്‍ ഉള്ചേര്ന്നിരിക്കുന്നുവല്ലോ. പലരും അഭിപ്രായപ്പെട്ടപോലെ, മിതത്വമാര്‍ന്ന ആഖ്യാനശൈലിയും ഉചിതമായി. താങ്കള്‍ക്ക് കഥയുടെ "ക്രാഫ്റ്റ്" വഴങ്ങിക്കിട്ടുന്നുണ്ട്. ആശംസകള്‍.
വളച്ചുകെട്ടില്ലാതെ വളരെ ലളിതമായി പറഞ്ഞിരിക്കുന്ന
ഹൃദയസ്പര്‍ശിയായ കഥ.
എഴുത്ത് നന്നായിരുന്നു.
നല്ല കഥ....നല്ല ശൈലി....
ഒഎബി : ആദ്യ അഭിപ്രായത്തിന് നന്ദി..
എജെ : തേജസിലേക്ക് സ്വാഗതം.. സന്തോഷം
മത്താപ്പ് : വീണ്ടും തേജസിൽ എത്തിനോക്കിയതിന് നന്ദി
ശ്രീ : കഥ തന്നെ എന്ന് പറയുമ്പോൾ ഒരു ആശ്വാസം. കാരണം സുമേഷ് മനോഹരമാക്കിയ ഒരു പോസ്റ്റിന്റെ തുടർച്ചപോലെ എഴുതിയതാണേ.. നന്ദി ശ്രീ. വീണ്ടും കാണാം.
ഫസിൽ : തീർച്ചയായും ശരിയാണ്.. ഒപ്പം സന്തോഷം വീണ്ടും കാണാൻ കഴിഞ്ഞല്ലോ
ചാണ്ടിക്കുഞ്ഞ് : അതിഭാവുകത്വം തോന്നിയോ? ഉണ്ടായിരിക്കാം. വായനക്കും നല്ല വാക്കുകൾക്കും നന്ദി..
ലീലചന്ദ്ര : കണ്ണിൽ എന്ത് പോയി.. എല്ലാം മനസ്സിലായി.. സന്തോഷം.
നൌഷാദ് : തേജസിലേക്ക് സ്വാഗതം. ഒപ്പം നല്ല വാക്കുകൾക്കുള്ള നന്ദിയും
യാത്രികൻ ; നല്ല കഥ വായിച്ചു എന്ന് പറഞ്ഞ് കേൾക്കുന്നത് തന്നെ സന്തോഷം. ചാരിതാർഥ്യം.
തലയമ്പലത്ത് : മനോജ്. ചിത്രങ്ങൾക്കുള്ള നന്ദി ഈ അവസരത്തിൽ ഒരിക്കൽ കൂടി അറിയിക്കട്ടെ.. ഇനിയും ഒട്ടേറേ ദൂരം പോകാനുണ്ടെന്ന് എനിക്കറിയാം.. പ്രാർത്ഥന ഉണ്ടാവണം
കണ്ണനുണ്ണി : നന്ദി.
കുമാരൻ : ഒരു ശ്രമമായിരുന്നു.. വിജയിച്ചു എന്ന കമന്റുകൾ കാണുമ്പോൾ സന്തോഷമുണ്ട്.
മുഖ്താർ : അത്രക്ക് ഞാൻ ചിന്തിച്ചില്ല. മുഖ്താർ.. ലോട്ടറിയെ ഞാനും പ്രതീകമായി മാത്രം ഉദ്ദേശിച്ചുള്ളൂ.. പക്ഷെ സംഭാഷണം ശരിയാവ്വും.. ശരിക്കൊപ്പം തെറ്റുകളും അല്ലെങ്കിൽ തെറ്റുകൾ ചൂണ്ടികാട്ടിത്തരുമ്പോൾ നല്ല സൌഹൃദങ്ങൾ ജനിക്കുന്നു.. നന്ദി..
മുല്ലപൂവ് : തേജസിലേക്ക് സ്വാഗതം. ഒപ്പം വായനക്കുള്ള നന്ദിയും
ജിഷാദ് : ഒരിക്കൽ കൂടി ഇവിടെ വന്നതിലും വായിച്ചതിനും നന്ദി
സുമേഷ് : സത്യത്തിൽ ഭയമായിരുന്നു.. ഒത്തിരി വെട്ടിത്തിരുത്തലുകൾക്കൊടുവിലാ പോസ്റ്റിയത്. സുമേഷിന്റെ മനോഹരമായ പോസ്റ്റിന്റെ തുടർച്ച എന്ന് പറയാതെ പോസ്റ്റാൻ മനസ്സ് വന്നില്ല.. കാരണം ഇത് അതുകൊണ്ട് മാത്രം ഉണ്ടായതാണ്...
ബിലാത്തിപട്ടണം : നന്ദി സുഹൃത്തേ.. വീണ്ടും കാണാം
ലാലൂ, ജോസഫ് : തേജസിലേക്ക് സ്വാഗതം.. ഒപ്പം നന്ദിയും
തെച്ചികോടൻ : നന്ദി.. വീണ്ടും വന്നതിന്
ഹഷിം : തോന്നിയില്ല അല്ലേ? അല്പം കടുത്തുപോയോ?
സാബിറ : വീണ്ടും എന്റെ ബ്ലോഗിൽ എത്തിനോക്കിയതിന് നന്ദി.. കണ്ണുനനയിച്ചെങ്കിൽ നല്ല മനസ്സുള്ളത് കൊണ്ട്
വിനയൻ : പറഞ്ഞ പോരായ്മകൾ തിരുത്താൻ ശ്രമിക്കാട്ടോ
നിരക്ഷരൻ : തലയിൽ കൈവച്ചുള്ള ഒരു അനുഗ്രഹമായി കരുതട്ടെ.. കുറ്റമറ്റരീതിയിൽ എഴുത്ത് തുടരാൻ കഴിയട്ടെ എന്നേ പ്രാർത്ഥനയുള്ളൂ.. പ്രോത്സാഹനത്തിനു നന്ദി.. നിങ്ങളൊക്കെ വായിക്കുന്നു എന്നത് തന്നെ വലിയ അംഗീകാരം. .ഉത്തരവാദിത്വവും കൂടുന്നു.. ശ്രമിക്കാം കഴിവിന്റെ പരമാവധി..
മിനിടീച്ചറേ : നന്ദി ടീച്ചറുടെ പ്രോത്സാഹനത്തിന്
പള്ളീകരയിൽ : വളരെ നന്ദി.. വാക്കുകൾ ഉത്തരവാദിത്വം കൂട്ടുന്നു
റാംജി : ഹൃദയത്തിൽ ചേർക്കാൻ കഴിഞ്ഞെങ്കിൽ ഞാൻ ധന്യനായി..
ശിവ: ആദ്യമായി തേജസിൽ വന്നതിന് നന്ദി.. ഇനിയും കാണാമെന്ന പ്രതീക്ഷയോടെ..
നന്നായിരിക്കുന്നു. നല്ല കഥ.
കഥ നന്നായിട്ടുണ്ട്:)
മനോരാജ് ഇതിനെ കഥ എന്നല്ല സൂപ്പര്‍ കഥ എന്നു തന്നെ പറയാം.!! ആ കുട്ടി ഒരു മാലാഖ തന്നെ.!! ഭാഗ്യദേവത ഭാഗ്യം കൊണ്ടു വരും എന്നൊക്കെ ലോട്ടറിക്കാര് പരസ്യവാചങ്ങളില് പറയാറുണ്ടെങ്കിലും ഈ കഥയില്‍ ഭാഗ്യ ദേവത നേരിട്ടു വന്നു ഭാഗ്യം കൊടുത്തതു തന്നെയാണ്.!! ഇടക്കെപ്പഴോ അറിയാതെ കണ്ണുകള്‍ ഒന്നു തുടക്കേണ്ടി വന്നു.!! കഥ നന്നായിരിക്കുന്നു. ശരിക്കും ഇഷ്ടപ്പെട്ടതു കൊണ്ട് പറയുന്നതാണ്.!!
ഭാഗ്യവില്പന പൊടിപൊടിക്കുന്ന കാലത്ത് അതില്‍ ഒരു കഥമെനഞ്ഞത് നന്നായി .ഭാഗ്യത്തെ ഇങ്ങനെ വില്‍ക്കുന്നത് കാണുമ്പോള്‍ അല്പം അസഹിഷ്ണുത തോന്നാറുണ്ട് .പിന്നെ പിച്ചയെടുക്കേണ്ടിവരുന്ന കുട്ടികളെകാണുമ്പോള് ചിലപ്പോള്‍ വിഷമം തോന്നും .പലപ്പോഴും കേട്ടിട്ടുള്ള ഭിക്ഷാടനലോബികളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ വല്ലാത്തൊരു മടുപ്പും തോന്നും .
ഗുരുവായൂരിനടുത്തോ മറ്റോ ഒരു ലോട്ടറി വില്പനക്കാരന് ഇതുപോലെ ഒരു ഭാഗ്യം അതിന്റെ ഉടമയ്ക്ക് തിരിച്ചേല്പിച്ചതായി എവിടെയോ വായിച്ച ഒരു നേരിയ ഓര്‍മ്മ.
കൊള്ളാമെടാ ..നല്ല ഭാവന...കുറച്ചു കൂടി നിരീക്ഷണം ആവശ്യമുണ്ടെന്നു തോന്നുന്നു ആ തീവണ്ടിയൊക്കെ കുറച്ചു കൂടി വിവരണമാകാം... അ പെൺകുട്ടിയുടെ രൂപം ഭാവം നടപ്പ് ഇരിപ്പ് ഇതൊക്കെ ..എന്റെ ഒരു കാഴ്ചപ്പാടാൺ കെട്ടൊ ശരിയാകണമെന്നില്ല
കഥ വല്ലാതെ മനസ്സിനെ സ്പര്‍ശിച്ചു. രാമതീർത്ഥൻമാരും ഇതിലെ പെണ്‍കുട്ടിയുടെ മനസ്സും ഇനിയും നമ്മുടെ സമൂഹത്തില്‍ കുറ്റിയറ്റിട്ടില്ല എന്നതിലാണ് നമുക്ക് ആശ്വാസം .
നല്ല ഒരു പ്രമേയം വളരെ നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ കഥാകാരന് കഴിഞ്ഞിട്ടുണ്ട്.
ഭാവുകങ്ങള്‍!
മനോഹരം മനോ..
കുട്ടികളിലെ സത്യസന്ധത മുതിരുമ്പോള്‍ ഇല്ലാതാകുന്നതോ..അതോ ഇല്ലാതാക്കുന്നതോ...
നല്ല എഴുത്ത്...
കഴിഞ്ഞ ദിവസമാണ് ഈ കഥ വായിക്കാന്‍ അവസരം കിട്ടിയത്. അന്ന് കമ്മന്റ് ഇടാന്‍ സമയം അനുവദിച്ചില്ല. ഇന്ന് വീണ്ടും വായിച്ചു. ഒരു പക്ഷെ ഇനിയും വായിച്ചേക്കാം.
ശരിക്കും ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന കഥ....
മനോഹരാ
kollaam. good one again..
oru alpam originality kuravu undo ennoru doubt und..
Pinne aa kuttiye kure koode varnikkamayirunnu, athinte roopabhavangal okke..
jst a suggestion..
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു .. അവസാനമാകുമ്പോയേക്കും കണ്ണുകൾ ഈറനണിഞ്ഞു.. ഹൃദയത്തിൽ കൊണ്ട കഥ .. കഥാകാരനു ആശംസകൾ...
ആദ്യം വായിച്ചത് ഞാനായിരുന്നു..പക്ഷെ കമന്റ് ഇടാനിച്ചിരി വൈകി....എന്തായാലും ഇങ്ങനെ ഒരു സംരംഭത്തിനു കൊടുകൈ
..you have good language skill..the story is touchingly written..but the story idea don't seem new..i think u are able to go for much serious writing..and i agree with udarampoyil's reading..
ഹൃദയ സ്പര്‍ശിയായ നല്ലൊരു കഥ..!!
ശരിക്കും മനസ്സില്‍ തൊട്ടു..
മനോരാജ് ....ഞാന്‍ ബ്ലോഗില്‍ ഇതുവരെ വായിച്ചതില്‍ വെച്ച് എറ്റവും നല്ല കഥ....
ആശംസകള്‍ ....
മനോരാജ്, ആത്മാര്‍ത്ഥമായി പറയുന്നു..
ഇഷ്ടായി, ഒരുപാട് ഒരുപാട് ഇഷ്ടമായി.ഒരു പക്ഷേ അടുത്തിടെ കഥ എന്ന ലേബലില്‍ എനിക്ക് ഇഷ്ടപ്പെട്ട ഏറ്റവും നല്ല കഥ
ഒരു അനുഭവ കഥയുടെ തുടര്‍ കഥ. ഇത് കലക്കി.
ഹൃദയം കൊണ്ടെഴുതിയ ഒരു കഥ...
ഒരുപാടിഷ്ടായി...
മനസ്സില്‍ നന്മയുള്ളവര്ക്കെ ഇതുപോലെ നന്മ നിറഞ്ഞ കഥയെഴുതാന്‍ കഴിയൂ
നല്ല കഥ കണ്ണ് നിറഞ്ഞു ....
വായിച്ചു കഴിഞ്ഞപോള്‍ കണ്ണ് നിറഞ്ഞു
നല്ല കഥ .......ആശംസകള്‍
ഭാഗ്യം വിൽക്കുന്ന പെൺകുട്ടി പേര് കണ്ടപ്പോള്‍ പ്രകശം പരത്തുന്ന പെന്ന്കുട്ടി പോലെ ഉണ്ട് ..
കൊള്ളാം ..കഥ നന്നായിട്ടുണ്ട്.
ഒരു അനുഭവം ലളിതമായി വിവരിച്ചപോലെ തോന്നി.ചിത്രവും നന്നായിരിക്കുന്നു.
നല്ല കഥ, ഭംഗിയായി പറഞ്ഞിരിക്കുന്നു.
കഥ വളരെയിഷ്ടമായി . സുന്ദരവും ലളിതവുമായ ഭാഷ ...
ഡേയ്,
പുലിയാണൊല്ലേഡേയ്.
കഥപ്പുലി..
നന്നായിരിക്കുന്നു മനോരാജ്... സാധാരണമനുഷ്യരുടെ ദുരിത ജീവിതത്തിലേക്ക് ഒന്നെത്തിനോക്കാന്‍ പുതിയ തലമുറയില്‍ ഇപ്പോഴും അല്‍പ്പം ചിലരെങ്കിലും ഉണ്ടെന്നുള്ള അറിവ് ആശ്വാസമ പകരുന്നു. ഇങ്ങനെ ഒരു കഥയെക്കുറിച്ച് ചിന്തിച്ച മനസ്സ് തന്നെ അതിന്റെ തെളിവാണല്ലോ...
മനോ..നല്ല രചന..
മുക്താറിന്റെ അഭിപ്രായം എനിക്കും തോന്നി..
മൻസ്സിൽ തൊടുന്നു..
എല്ലാ ഭവുകങ്ങളും
പഴയ ട്രെയിന്‍ യാത്രകളുടെ ഓര്‍മ്മകള്‍..
നല്ല കഥ, എവിടെയോ ഒന്ന് വേദനിച്ചു..
മനോരാജ്... കണ്ണ് നനയിച്ചു ഈ കഥ.
ലതി ചേച്ചി, രാധിക : നന്ദി. വായിച്ചതിന്
ഹംസ : സന്തോഷം.. ഈ വാക്കുകൾ ഹൃദയത്തിൽ ചേർത്ത് വെച്ചോട്ടെ
ജീവി : നന്ദി. ലോട്ടറിയോട് എനിക്കും വലിയ മതിപ്പില്ല..
നാടകകാരൻ : നിന്റെ കാഴ്ചപാട് ശരിയാ ബിജുവേ.. പിന്നെ അധികം വിവരിക്കാതിരുന്നതാ.. അതിനേക്കാൾ പ്രധാനം കഥാതന്തുവിന് തന്നെ കൊടുക്കാമെന്ന് കരുതി.
ഇസ്മയിൽ : തേജസിലേക്ക് സ്വാഗതം. താങ്കളെ പോലുള്ളവർ എന്റെ ബ്ലോഗിൽ വരുന്നത് തന്നെ വലിയ സന്തോഷം.. ഒപ്പം ഇഷ്ടമായി എന്ന് കൂടി കേൾക്കുമ്പോൾ പറഞ്ഞറിയിക്കാനാവുന്നില്ല ആ ചാരിതാർത്ഥ്യം.. നന്ദി.. ഇനിയും കാണാം..
ജുനൈദ് : നന്ദി ജുനൈദ്. തേജസിലേക്കുള്ള ഈ വരവിന്. പിന്നെ കുട്ടികളിലെ സത്യസന്ധത ഇല്ലാതാക്കുന്നതാണെന്ന് തോന്നുന്നു .
സ്നോഫാൾ : ആദ്യം തേജസിലേക്ക് സ്വാഗതം. പിന്നെ ഈ കമന്റ് തന്നെ ഏറ്റവും വലിയ അംഗീകാരം.
ലക്ഷ്മി : നന്ദി.. വീണ്ടും കാണാട്ടോ
ആയിരത്തൊന്നാം രാവ് : തേജസിലേക്ക് സ്വാഗതം
.
രാഹുൽ: അടുത്ത വട്ടം ശ്രദ്ധിക്കാം
ഉമ്മു അമ്മാർ : തേജസിലേക്ക് സ്വാഗതം. ഹൃദയത്തിൽ കൊണ്ടെങ്കിൽ അത് തന്നെ വലിയ അംഗീകാരം.
ഏറക്കാടാ : ആദ്യവായനക്ക് നന്ദി.. ഏതായാലും മോശമായില്ല.. ഏറക്കാടനു വച്ചത് കാക്ക കൊണ്ട് പോയില്ല.. ഹ..ഹ
രാമൊഴി : വീണ്ടും ഈ വഴി എത്തിനോക്കിയതിന് നന്ദി. പോരായ്മകൾ ചൂണ്ടിക്കാട്ടിയതിനും. അടുത്ത വട്ടം ശ്രദ്ധിക്കാം
സീനു : സന്തോഷം. മനസ്സിൽ തൊട്ടഉ എങ്കിൽ..
നിശാഗന്ധി : തേജസിലേക്ക് സ്വാഗതം. വാക്കുകൾ പ്രചോദനമാകുന്നു.
അരുൺ : സന്തോഷം.. ഇങ്ങിനെയുള്ള കമന്റുകൾ കേൾക്കുക ശരിക്കും സന്തോഷമാണെങ്കിലും ഒപ്പം മനസ്സിൽ പേടി കൂടി തോന്നുന്നു.. കാരണം എന്റെ ഉത്തരവാദിത്വം കൂടുന്നല്ലോ എന്ന്..
ഷാജി : വീണ്ടും വന്നതിനുള്ള നന്ദി അറിയിക്കട്ടെ..
വഴിപോക്കൻ : നന്ദി മാഷേ. .ആ നന്മ തിരിച്ചറിയാനും വേണം മനസ്സിൽ നന്മ.
രമണീക , അഭീ : വീണ്ടും തേജസിൽ വന്നതിന് നന്ദി . കണ്ണുനനയിച്ചെങ്കിൽ ...
മൈഡ്രീംസ് : തേജസിലേക് സ്വാഗതം. എഴുതികഴിഞ്ഞപ്പോൾ എനിക്കും തോന്നി, അത് തന്നെ. .പിന്നെ തിരുത്തിയില്ല എന്നേ ഉള്ളൂ.
ജ്യോ : വീണ്ടും വന്നതിൽ സന്തോഷം. പിന്നെ ചിത്രം വരച്ച മനോജ് തലയമ്പലത്തിനുള്ള നന്ദി പറഞ്ഞാൽ തീരാത്തതാണ്..
എഴുത്തുകാരി ചേച്ചി : നന്ദി. നല്ല വാക്കുകൾക്ക്
രവീണ : തേജസിലേക്ക് സ്വാഗതം. കഥ ഇഷ്ടമായെന്ന് കേൾക്കുമ്പോൾ സന്തോഷം.
സജിച്ചായാ : വീണ്ടും വന്നതിൽ സന്തോഷം. പിന്നെ, പുലിയൊന്നും അല്ല കേട്ടോ.. വെറും പുൽച്ചാടി.. ചാടി നടക്കും പുൽച്ചാടി..
വിനുവേട്ടാ : വീണ്ടും വന്നതിൽ സന്തോഷം. ഒപ്പം നല്ല വാക്കുകൾ കൊണ്ട് പ്രചോദിപ്പിക്കുന്നതിനും.
മൻസൂർ : നന്ദി. ശ്രദ്ധിക്കാം പോരായ്മകൾ ചൂണ്ടിക്കാട്ടുമ്പോൽ സൌഹൃദം ദൃഢമാകുന്നു.
ദിപിൻ : നന്ദിയെടാ.. കാണാം..
നീലത്താമര : തേജസിലേക്ക് സ്വാഗതം,. കഥ ഇഷ്ടമായെന്നറിയുന്നതിൽ സന്തോഷം.
മനോ,,, ഇതുവഴി പോയപ്പോള്‍ ഈ കഥ ഒന്നുകൂടി വായിക്കണം എന്നു തോനി. എന്തോ ഒരു വായനാ സുഖം.!!
നന്നായിരിക്കുന്നു..
പെണ്‍ക്കുട്ടിയുടെ സംഭാഷണം കുറച്ചു കൂടെ ലളിതമാക്കമായിരുന്നു എന്ന് തോന്നുന്നു..!
ഇനിയും എഴുതൂ..
ഞാന്‍ നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്, കഥയില്‍ നല്ലൊരു കഥ കൊണ്ടുവരാന്‍ മനൊയ്ക്ക് എപ്പോഴും കഴിയുന്നു. നല്ല ഫീലും തരുന്നുണ്ട്,സ്നേഹം, കാരുണ്യം, അനുതാപം, എന്നിങ്ങനെ മനുഷ്യം എപ്പോഴും വച്ചുപുലര്‍ത്തേണ്ട വികാരങ്ങള്‍ കഥയില്‍ വരുന്നു. അതിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. ഭാഷയിലുമുണ്ട് ആര്‍ദ്രതയുടെ സ്പര്‍ശം.
പക്ഷേ, എപ്പൊഴും ഉപദേശത്തിന്റെ നേരിട്ടുള്ള കടന്നുവരവുകള്‍ ഒരു കല്ലുകടി വരുത്തുന്നു. ഉദാ: പണക്കൊഴുപ്പിന്റെ താളമേളങ്ങള്‍ക്കിടയില്‍ എന്നു തുടങ്ങുന്നൈടത്ത് മനോ നേരിട്ടു കേറുന്നു.പലപ്പോഴും അതിഭാവുകത്വം വരുന്നുണ്ട്. ഒടുവില്‍ ലോട്ടറി അടിക്കുന്ന രംഗം. കഥ ഒരു പക്ഷേ extend ചെയ്യെണ്ടിയിരുന്നില്ല. ആ ഒരൊറ്റ സംഭവത്തില്‍ നിര്‍ത്താമായിരുന്നു. പിന്നെ കഥാപാത്രതിന്റെ ബാഹ്യരൂപ വര്‍ണ്ണന പ്രായം ഇതൊക്കെ ആവശ്യമെങ്കില്‍ മാത്രം. കഥയുടെ ക്രാഫ്റ്റില്‍ ശ്രദ്ധിക്കണമെന്നാണ് എന്റെ അപേക്ഷ.
നല്ല കഥ ലളിതമായ വാക്കുകളും അവതരണവും..ആദ്യായിട്ടാണിവിടെ വരുന്നത് ആദ്യത്തെ കഥ തന്നെ മനസ്സിൽ തൊട്ടു....ആശംസകൾ
മനു നല്ല എഴുത്ത്. ഇനിയും വരാം.. ആശംസകൾ
നല്ല കഥ... നന്മയുള്ള കഥ!
ഹൃദയം നിറഞ്ഞ ആശംസകൾ, മനോരാജ്!
(ഞാനെത്താൻ വൈകിപ്പോയല്ലോ!)
valare nannayittundu.othukathode paranjirikkunnu.touching!real improvement.iniyum nalla nalla kadhakal pratheekshikunnu!
kollam....oru simple touching story
entha parayuka. manoharam. goodness reaps goodness ennathinde oru nalla udaaharanam. valare nannayi.
മനസ്സിനെ ആര്‍ദ്രമാക്കുന്ന കഥ. അത് നന്നായി പറയുകയും ചെയ്തിരിക്കുന്നു. നന്നായി മനോരാജ്.
മനോരാജ്. ഇന്നാണ് കഥ വായിച്ചത് . മനസില്‍ എവിടൊക്കെയോ തൊട്ടു കടന്നുപോയി.ഒരല്പം വേദനയും ഒപ്പം ആശ്വാസവും.
മറ്റുള്ളവരുടെ വേദന കാണാതെ വളന്നുവരുന്ന ഒരു തലമുറ .ശരിക്കും ഭയമാകുന്നു.
ഒരു ചെറിയ തുണ്ടില്‍ നിന്നും ഒരു നല്ല കഥ. അതും ഒന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. എല്ലാ ആശംസകളും..
ഹംസ : ഞാൻ എന്താ പറയേണ്ടത്.. ഇത് എനിക്ക് അംഗീകാരം തന്നെ.. എനിക്ക് എന്നതിനേക്കാൾ കഥക്ക് എന്ന് ഞാൻ തിരുത്തട്ടെ.. നന്ദി കൂട്ടൂകാരാ
വരയും വരിയും : തേജസിലേക്ക് സ്വാഗതം. ചൂണ്ടിക്കാട്ടിയ പോയന്റുകൾ ശ്രദ്ധിക്കാട്ടോ.
സുരേഷ് മാഷേ : എന്റെ എല്ലാ പോസ്റ്റുകളും ക്ഷമയോടെ വായിക്കുകയും അതിലെ നന്മയും ദോഷങ്ങളും അല്ലെങ്കിൽ തെറ്റും ശരിയും ഉദാഹരണസഹിതം പറഞ്ഞ് തരുകയും ചെയ്യാൻ കാട്ടുന്ന ഈ മനസ്സ്.. ഞാൻ നന്ദിയുള്ളവനാണ്. ഇനിയും എനിക്ക് പ്രചോദനമേകാൻ ഉണ്ടാവണേ.
കുഞ്ഞാമിന : തേജസിലേക്ക് സ്വാഗതം. ആദ്യ കഥതന്നെ ഇഷ്ടായി എന്നറിയുമ്പോൾ എനിക്കും സന്തോഷം. ഇനിയും വരിക.
വീണ : സ്വാഗതം വീണ. നന്ദി. ഇനിയും വരു
ജയൻ : നന്ദി സുഹൃത്തേ. വന്നല്ലോ , വായിച്ചല്ലോ.
ചിത്ര : നന്ദി കൂട്ടുകാരീ. ഇഷ്ടപ്പെട്ടെന്നറിയിച്ചതിലും , എന്റെ എഴുത്ത് പുരോഗമിച്ചു എന്ന് അറിയുന്നതിലും സന്തോഷം.
പൌർണ്ണമി : നന്ദി സ്മിത. തിരക്കിനിടയിൽ എത്തിനോക്കിയതിന്. കാണാം വീണ്ടും.
ജ്യോതി : പറഞ്ഞത് മുഴുവൻ ശരിത്തന്നെ.. നന്ദി. നല്ല വാക്കുകകൾക്ക്.
ഗീതേച്ചി : വളരെ നാളൂകൾക്ക് ശേഷം തേജസിൽ തിരികെ എത്താൻ ഈ പോസ്റ്റ് സഹായകമായല്ലോ.. സന്തോഷം.
അനൂപ് : തേജസിലേക്ക് സ്വാഗതം സുഹൃത്തേ. ചിന്തിക്കാൻ പ്രേരിപ്പിച്ചെങ്കിൽ അതിൽ ആദ്യ കടപ്പാട് സുമേഷിന് തന്നെ.
നന്നായിടുണ്ട്, ഇഷ്ട്ടപെട്ടു.
കഥയില്‍ പുരോഗതി കാണുന്നുണ്ട്, എങ്കില്‍ കൂടി വായനയുടെ കുറവ് എഴുത്തില്‍ കാണുന്നു, പുതിയ ആളുകളുടെ കഥകള്‍ നന്നായി വായിക്കുക. ഏതെങ്കിലും പുതിയ കഥകളല്ല. ഇന്ന് ചര്‍ച്ചചെയ്യപ്പെടുന്ന പുതിയ കഥകല്, എഴുത്തിന്റെ ക്രാഫ്റ്റില്‍ വന്ന മാറ്റങ്ങളെ കുറിച്ചും കഥാസാഹിത്യത്തില്‍ വന്ന പുരോഗതിയെ കുറിച്ചെല്ലാം അവ വെളിച്ചം തരും.
എഴുതുക- ഇനിയും
താങ്കളെ എല്ലാ ബ്ലോഗിലും കമന്റ് ബോക്സിലൂടെ നല്ല പരിചയമായിട്ടുണ്ട്. ഇപ്പോഴാണ് താങ്കളുടെ ഒരു സൃഷ്ടി വായിക്കാന്‍ തരപ്പെട്ടത്. കഥ വളരെ നന്നായിട്ടുണ്ട്. ഇങ്ങനെയൊക്കെ സംഭവിച്ചാല്‍ എന്തായിരിക്കും!.ആ പെണ് കുട്ടിയുടെ രൂപം മനസ്സില്‍ തെളിഞ്ഞു വരുന്നു.ആശംസകള്‍ നേര്‍ന്നു കൊണ്ട്.
കഥ വളരെ മനോഹരം ...ആശംസകള്‍
പ്രത്യാശാ പര്യവസായിയായ കഥകള്‍ പൊതുവേ എനിക്കിഷ്ടമാണ്. ഇതും ഇഷ്ടപ്പെട്ടു!
nice story .i like it
വെത്യസ്തമായ അവതരണം!
ഞാന്‍ ഇവിടെയും എത്താന്‍ കുറച്ചു സമയം എടുത്തു എന്ന് തന്നെ പറയുന്നു ..കഥ വായിച്ചു .വിവരണവും നന്നായിരിക്കുന്നു എല്ലാം നമ്മള് അറിഞ്ഞു എഴുതുമ്പോള്‍ അത് വായിക്കുന്നവര്‍ക്കും ഒരു സന്തോഷം തന്നെ .മനോരാജ് നു നല്ല ഒരു ഭാവി ഉണ്ട് .എഴുത്ത് നല്ലപോലെ തുടരട്ടെ ..എല്ലാ വിധ ആശംസകളും
മനോരാജ്... ശരിക്കും കണ്ണ് നിറഞ്ഞു ട്ടോ....
നല്ല കഥ....നന്നായീ പറഞ്ഞു....
കഥ നന്നായിട്ടുണ്ട്.
ഇഷ്ടമായി.ആശംസകള്‍..!!
കഥ നന്നായിട്ടുണ്ട്. ജീവിതം തള്ളിനീക്കുവാനായി ഓരോ കുട്ടികള്‍
അവരുടെ ബാല്യം മറന്നു കൊണ്ട് ജോലിക്കായി ഇറങ്ങി പുറപ്പെടുന്നു
,അറിയാതെ കണ്ണുകള്‍ നിറഞ്ഞു
ക്യാപ്റ്റൻ : നന്ദി സുഹൃത്തേ
കാട്ടിപരുത്തി : ശ്രമിക്കാം മാഷേ.. അത്രയധികം ലോകപരിചയമില്ലാത്ത ആളാണ്.. അതുകൊണ്ട് തന്നെ അനുഭവക്കുറാവുമുണ്ട്. വായനയിലൂടെ പരിഹരിക്കാൻ ശ്രമിക്കണമെന്ന് ആഗ്രഹം. നല്ല നിർദ്ദേശങ്ങൾ എന്നും സ്വാഗതാർഹം തന്നെ.
മുഹമമദ് കുട്ടി : തേജസിലേക്ക് സ്വാഗതം. കമന്റ് ബോക്സിലെ സൌഹൃദങ്ങൾ വിലയേറിയതാണ്.. ഇങ്ങിനെയൊക്കെ സംഭവിച്ചാൽ...?
രവീന : നന്ദി സുഹൃത്തേ
ചിതൽ : തേജസിലേക്ക് സ്വാഗതം. ചാണ്ടിക്കുഞ്ഞിന്റെ ഒരു മെയിലൂടെ എനിക്ക് താങ്കളെ അറിയാം. ഇവിടെ വന്നതിന് നന്ദി.
പേരൂരാൻ : നന്ദി
ഒഴാക്കൻ : നന്ദി
സിയ : സിയ അനുഗ്രഹമായി കരുതട്ടെ.. നന്ദി കൂട്ടുകാരി
ഗീത : തേജസിലേക്ക് സ്വാഗതം. വായനക്ക് നന്ദി.
മാനസ : വീണ്ടും വന്നതിൽ സന്തോഷം.
റെവലൂഷൻ : തേജസിലേക്ക് സ്വാഗതം. നല്ല കൂറേ ഓർമ്മകൾ സമ്മാനിച്ച നല്ല കൂട്ടായ്മക്ക് കളമൊരുക്കിയ നിങ്ങളോടൊക്കെയുള്ള നന്ദി പറഞ്ഞാൽ തീരില്ല.. ഇനിയും കാണാം സുഹൃത്തേ
ഇതു സമൂഹത്തിന്റെ ഇടക്കോണുകളിൽ മറ്റരും കാണാതെ പൊകുന്ന മനുഷ്യന്റെ പച്ചയായ കഥ....ഒരുപാട് നല്ല മനസ്സുകളുടെ പ്രതീകമായി രാമതീർത്ഥനുംപെൺകുട്ടിയും നിലനില്ക്കുന്നു.ഞാൻ ഒരു തുടക്കക്കാരൻ ആണെ ഒന്നു പരിഗണിക്കൻണെ
ഞാൻ ഇവിടെയുണ്ട്
http://serintekinavukal.blogspot.com
ഇതു സമൂഹത്തിന്റെ ഇടക്കോണുകളിൽ മറ്റരും കാണാതെ പൊകുന്ന മനുഷ്യന്റെ പച്ചയായ കഥ....ഒരുപാട് നല്ല മനസ്സുകളുടെ പ്രതീകമായി രാമതീർത്ഥനുംപെൺകുട്ടിയും നിലനില്ക്കുന്നു.ഞാൻ ഒരു തുടക്കക്കാരൻ ആണെ ഒന്നു പരിഗണിക്കൻണെ
ഞാൻ ഇവിടെയുണ്ട്
http://serintekinavukal.blogspot.com
കഥ നന്നായിട്ടുണ്ട്
നന്നായി എഴുതി ആശംസകള്‍
ഹോ ശരിക്കും കണ്ണൂകള്‍ നിറഞ്ഞ് പോയി..
ആദരാഞ്ജലികൾ മനോ..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ