ശനിയാഴ്‌ച, മാർച്ച് 20, 2010

മോര്‍ച്ചറിയില്‍ സംഭവിച്ചത്…

"രാവിലെ തന്നെ ഇത്‌ എന്നാ ഇരിപ്പാ ഇരിക്കുന്നേ? എന്തോ പറ്റി?" ഗോവിന്ദൻ കുട്ടിയുടെ ഇരുപ്പ്‌ കണ്ട്‌ ഭാനുമതി ചോദിച്ചു.


"നീ ഇന്നത്തെ പത്രം കണ്ടോ?"


"പിന്നെ രാവിലെ തന്നെ പത്രം തിന്നുന്ന സ്വഭാവം നിങ്ങൾക്കല്ലേ.. വെറുതേ ഇവിടത്തെ പൊറുതി ഇല്ലാതാക്കല്ലേ" ഭാനുമതി കെറുവിച്ചു.


"അതല്ലെടീ, ഇന്നലെ ഗവ: ഹോസ്പിറ്റലിലെ മോർച്ചറിയിൽ, ഒരു പെൺകൊച്ചിന്റെ ശവം വരുത്തിവെച്ച പുകിലു കണ്ടോ നീ"


"ഓ. .ഞാനൊന്നും കണ്ടില്ല.. എന്താ ഉണ്ടായേ"


"സംഭവം അൽപം ക്രൂരമായി പോയി.. നിന്റെ മുടിഞ്ഞ പുത്രനില്ലേ.. ഭദ്രൻ.. അവനാ എല്ലാത്തിന്റെയും കാരണക്കാരൻ.. പാവം ഒരു പെൺകൊച്ച്‌.."


"ദേ.. വെറുതെ എല്ലാത്തിനും നമ്മുടെ മോനെ പഴിപറയുന്ന നിങ്ങളുടെ ശീലം മാറ്റിക്കോ? അല്ലേ, ഏതോ പെൺകൊച്ച്‌ വിവരമില്ലാതെ തൂങ്ങിച്ചത്തതിനു എന്റെ കൊച്ചൻ എന്തൊ പിഴച്ചു." ഭാനുമതി അമ്മയായി.


"എടി, നീ താഴെ ഡോക്ടർ സാറും ഡോക്ടർ കൊച്ചമ്മേം കൂടെ പത്രത്തിൽ വായിക്കുന്നത്‌ ഒന്ന് ശ്രദ്ധിച്ചേ? പാവം ഡോക്ടർ കൊച്ചമ്മ നിന്റെ മോന്റെ കൊണവതികാരം കൊണ്ട്‌ അവർക്ക്‌ ചിലപ്പോൾ ഒരു സസ്പെൻഷൻ കിട്ടാൻ സാധ്യതയുണ്ട്‌"


"നിങ്ങളിത്‌ കുറേ നേരമായല്ലോ നിന്റെ മോൻ, നിന്റെ മോൻ എന്ന് പറഞ്ഞ്‌ ചൊറിയുന്നേ. എന്നെ കൊണ്ടൊന്നും പറയിക്കേണ്ട.. ചുമ്മാ കാര്യം പറയാതെ.. ഹല്ല, പിന്നെ"


"എടീ, ഇന്നലെ ഹോസ്പിറ്റലിൽ പോസ്റ്റ് മോർട്ടം ചെയ്ത ബോഡി റേപ്പ്‌ ചെയ്യപ്പെട്ടതാണെന്നും, മരണം സംഭവിച്ചത്‌ ഒരു പക്ഷെ റേപ്പിന്റെ തുടർച്ചയായി ആവാം എന്നുമായിരുന്നു ഡോക്ടർമാരുടെ നിഗമനം. നമ്മുടെ ഡോക്ടർ കൊച്ചമ്മയായിരുന്നു പോസ്റ്റ് മോർട്ടം ചെയ്തത്‌."


" അതിൽ നമ്മുടെ മോൻ എന്തോ പെഴച്ചു?"


"അതാടീ പറഞ്ഞ്‌ വരുന്നേ.. സത്യത്തിൽ ആ പെങ്കൊച്ച്‌ ഒരു പാവമാ.. അതിന്റെ കെട്ടിയവൻ മരിച്ചതിന്റെ ആണ്ട്‌ ദിവസം, മനസ്സ്‌ മടുത്തിട്ടാ ആ പാവം ആത്മഹത്യ ചെയ്തത്‌. ഒരു പിഞ്ച്‌ കുഞ്ഞിനെ അനാഥനാക്കിയിട്ട്‌..."


ഒരു കുഞ്ഞിനെ അനാഥനാക്കി മരണം വരിച്ച ആ പെങ്കൊച്ചിനോട്‌ നിങ്ങൾക്കെന്താ ഇത്ര സഹതാപം.. കുഞ്ഞ്‌!! അതിന്റെ ഭാവി ഇനിയെന്താവും എന്ന് ആ പെങ്കൊച്ച്‌ എന്തേ ചിന്തിച്ചില്ല? ക്രൂരതയല്ലേ അവൾ കാട്ടിയേ?"


"എടീ, മരിച്ചവരെ നിന്ദിക്കരുത്‌. ആ കൊച്ചിന്റെ നീറ്റൽ അറിയണൊങ്കിൽ..."


"ഹും.. അപ്പളേ, പറയാൻ വന്നത്‌ പറയ്‌. എന്റെ മോൻ എന്തോ പുകിലൊപ്പിച്ചെന്നാ നിങ്ങൾ പറഞ്ഞ്‌ വരുന്നേ?"


എടീ, ഭാനൂ.. സത്യത്തിൽ ആ കൊച്ച്‌ റേപ്പ്‌ ഒന്നും ചെയ്യപ്പെട്ടിട്ടുണ്ടായില്ല.. അത്‌ പോലീസ് അവരുടെ ഫസ്റ്റ്‌ ഇൻഫോർമേഷൻ റിപ്പോർട്ടിൽ പറഞ്ഞതാ.. പക്ഷെ, നമ്മുടെ ഡോക്ടർ കൊച്ചമ്മ സമ്മതിച്ചില്ല. അവർ ഉറപ്പായിട്ട്‌ പറഞ്ഞു റേപ്പ്‌ നടന്നു എന്ന്!! ആ കൊച്ചിന്റെ ശരീരം മുഴുവൻ കടിച്ചും മാന്തിയും വൃത്തികേടാക്കിയിരിക്കുകയായിരുന്നെടീ.. കഷ്ടം. കൊച്ചമ്മ റീ പോസ്റ്റ്മാർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക്‌ വിടുകയും ചെയ്തു. അവിടെ വച്ച്‌ സീനിയർ ഡോക്ടറാ പറഞ്ഞേ റേപ്പ്‌ ഒന്നും അല്ല.. എലിയോ മറ്റോ മാന്തിയതാണെന്ന്!!!"


"നിങ്ങൾക്കെന്താ വട്ടായോ? എലി മാന്തുകയോ? ഡോക്ടർ കൊച്ചമ്മക്ക്‌ എന്താ വിവരമില്ലേ!! അവർ നാട്ടിലെ അറിയപ്പെടുന്ന ഗൈനക്കോളജിസ്റ്റല്ലേ!!! അല്ല, മോർച്ചറിയിൽ സുരക്ഷാ സംവിധാനങ്ങളില്ലേ? ചുമ്മാ എന്റെ മോനെ പഴിപറയാൻ ഓരോ കാരണങ്ങൾ കണ്ടുപിടിച്ച്‌ വരും"


"ഹാ.. നീ അങ്ങിനെ സമാധാനിച്ചോ? ഇതിപ്പോ ആരോഗ്യമന്ത്രിയൊക്കെ ഇടപ്പെട്ടെന്നാ അറിയുന്നേ.. നിന്റെ സൽപുത്രനോട്‌ ജീവൻ വേണേൽ എങ്ങോട്ടെങ്കിലും രക്ഷപെടാൻ പറ.. ജനങ്ങൾ അത്രക്ക്‌ രോഷാകുലരാണെന്നാ പത്രത്തിൽ സാർ വായിച്ചത്‌. മോർച്ചറി ആളുകൾ ഇടിച്ച്‌ പൊടിക്കാതിരുന്നത്‌ അതിനകത്തുള്ള മറ്റു ശവങ്ങളോടുള്ള ബഹുമാനം കൊണ്ടാ... എന്നാലും ഈ മുടിഞ്ഞവൻ... ഒരു കാലത്തും ഗുണം പിടിക്കില്ല.."


"അതേ.. നിങ്ങളെന്റെ മോനെ പ്രാകാതെ.. അവനെ രക്ഷിക്കാൻ നോക്ക്‌.. അല്ലെങ്കിൽ സത്യം അറിയാൻ നോക്ക്‌.. അച്ഛനാണെന്നും പറഞ്ഞ്‌ ഇരുന്നാൽ പോരാ.." ഭാനുവിന്റെ ശബ്ദം ഇടറുന്നത്‌ ഗോവിന്ദൻ കുട്ടി അറിഞ്ഞു. അവളെ കൂടുതൽ സങ്കടപ്പെടുത്താൻ അവൻ ആഗ്രഹിച്ചില്ല.. അല്ലേലും അവൾ എന്തോ പിഴച്ചു. ഭദ്രൻ പണ്ടേ തന്നെ തന്നോട്‌ തെറ്റി പിരിഞ്ഞ്‌ പോയതാ.. അവന്റെ കൂട്ടുകെട്ട്‌ വഴിപിഴച്ചതാണെന്ന് കണ്ട്‌ ഉപദേശിച്ചതാ.. അവനത്‌ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.. മക്കൾ തന്നോളമായാൽ താൻ എന്ന് വിളിക്കണമെന്നാ... പാവം ഭാനു .. അവളുടെ സങ്കടം താങ്ങാൻ കഴിയില്ലല്ലോ തനിക്ക്‌..

"നീ കരയേണ്ട.. ഞാൻ ഏതായാലും നമ്മുടെ സരോജ അക്കയെ ഒന്ന് പോയി കാണട്ടെ.. ഞാൻ പറഞ്ഞാലൊന്നും അവൻ കേൾക്കില്ലല്ലോ! മാത്രമല്ല സരോജക്ക താമസിക്കുന്നതിനടുത്താ മരിച്ച പെങ്കൊച്ചിന്റെ വീട്‌. അവിടെ ചെന്ന് കഴിയുമെങ്കിൽ സത്യാവസ്ഥ അറിയുകയും ചെയ്യാം.. ഹാ, ജനിപ്പിച്ച്‌ പോയില്ലേ.. കൊല്ലാൻ പറ്റില്ലല്ലോ?" ഗോവിന്ദൻ കുട്ടി നെടുവീർപ്പിട്ടു.

സരോജവും ഗോവിന്ദൻ കുട്ടിയും ചെല്ലുമ്പോൾ മരണവീട്ടിൽ ജനസാഗരം തന്നെയായിരുന്നു.. ഒരു വിധം ആരുടെയും കണ്ണിൽ പെടാതെ അവർ ബോഡിയുടെ അടുത്ത്‌ എത്തപ്പെട്ടു. ഗോവിന്ദൻ കുട്ടി ഒന്നേ നോക്കിയുള്ളൂ.. ഹോ, മനുഷ്യന്മാർ പോലും ചെയ്യാൻ അറക്കുന്ന വിധമല്ലേ ഈ തങ്കകൊടം പോലുള്ള പെങ്കൊച്ചിനെ കടിച്ച്‌ കീറിയിരിക്കുന്നേ.. സരോജത്തിന്റെ കണ്ണീൽ നോക്കിയ ഗോവിന്ദൻ കുട്ടിക്ക്‌ എന്ത്‌ പറയണമെന്നറിയില്ലായിരുന്നു.


"എന്നാലും ഈ കുഞ്ഞിനെ തനിച്ചാക്കി എന്തിനാ ഇവളിത്‌ ചെയ്തത്‌" - അമ്മയുടെ കീറിമുറിച്ച ശവശരിരത്തിലേക്ക്‌ നോക്കി നിൽക്കുന്ന ആ പിഞ്ചു ബാലനെയോർത്ത് അവിടെ നിന്നവർ നെടുവീർപ്പിടുന്നത് വേദനയോടെ ഗോവിന്ദൻ കുട്ടി കണ്ടു. കൂട്ടം തിരിഞ്ഞ് നിന്ന് ആളുകൾ പലതും പറയുന്നുണ്ട് അതിനിടയിൽ ഡോക്ടറമ്മയെ കുറ്റം പറയുന്നതും കേട്ടു.. അവരുടെ പിടിപ്പുകേടാ കാര്യങ്ങൾ ഇത്രയും വഷളാക്കിയതെന്നും, ഒരു നിമിഷനേരത്തേക്ക്‌ എന്തൊക്കെ മോശം ചിന്തകളാണ് മനസ്സിലുടെ പോയതെന്നുമൊക്കെ ചിലർ രോഷം കൊള്ളൂന്നുണ്ടായിരുന്നു.. സർക്കാരാശുപത്രിയിലെ മോർച്ചറിയിൽ ഇതും ഇതിനപ്പുറവും സംഭവിക്കുമെന്നും എല്ലാത്തിനെയും കഴുമരത്തിലേറ്റി അവിടം മൊത്തം തീയിടണമെന്നുമുള്ള ചെറുപ്പക്കാരുടെ ആവേശം കൂടി കണ്ടപ്പോൾ ഗോവിന്ദൻ കുട്ടിയിലെ അച്ഛൻ തളർന്നു. സരോജത്തിനും നല്ല ദ്വേഷ്യമുണ്ടായിരുന്നെന്ന് അവരുടെ മുഖഭാവം കണ്ടാൽ അറിയാം.. പക്ഷെ, തന്റെ അവസ്ഥ മനസ്സിലാക്കിയിട്ട്‌ ഒന്നും പറയാത്തതാ..


ആശുപത്രി പരിസരമാകെ പോലീസ്‌ വളഞ്ഞിട്ടുണ്ട്‌. ജനത്തെ അക്രമാസക്തരാകാതെ തടുത്ത്‌ നിറുത്തിയിരിക്കുകയാണവർ. ഡോക്ടർ കൊച്ചമ്മയെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചെന്നാ കേട്ടത്‌. പ്രശ്നം ഒന്ന് ആറി തണുത്തിട്ട്‌ മതി ഇനി ജോലിയെന്ന് മന്ത്രി പറഞ്ഞത്രെ!! പാവം കൊച്ചമ്മ!! സരോജക്ക എങ്ങിനെയൊക്കെയോ തിക്കി തിരക്കി തന്നെയും കൊണ്ട്‌ അകത്ത്‌ കടന്നു. മോർച്ചറി സൂക്ഷിപ്പുകാരനെ ജനം മോർച്ചറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്നാ കേട്ടത്‌.. ഗോവിന്ദൻ കുട്ടിക്ക്‌ ശരീരം മുഴുവൻ കടഞ്ഞ്‌ വരുന്നതായി തോന്നി.. ഒന്നിരിക്കണം.. വയ്യ!! ഒന്നിനുംവയ്യ... ഗോവിന്ദൻ കുട്ടിയെ അവിടെ ഒരിടത്ത്‌ സുരക്ഷിതനാക്കിയിട്ട്‌ സരോജക്ക പതുക്കെ മോർച്ചറിയെ ലക്ഷ്യമാക്കി നീങ്ങി..


ഓരോന്നാലോചിച്ച്‌ ഇരിക്കുന്നതിനിടയിൽ ഗോവിന്ദൻ കുട്ടി പരിസരം മറന്നിരുന്നു. സരോജക്ക വിളിച്ചപ്പോളാണ് വീണ്ടും ബോധം വന്നത്‌. മുൻപിൽ ഭദ്രനേയും കൊണ്ട്‌ സരോജക്ക!!.. അവരോട്‌ ബഹുമാനം തോന്നി.. ഒപ്പം, തന്റെ മകനോട്‌ പുച്ഛവും.. പെട്ടന്ന് കണ്ണുതിരിച്ചു. പക്ഷെ, അവന്റെ കണ്ണിലെ നനവ്‌ അതിനിടയിൽ തന്നെ മനസ്സിലാക്കിയിരുന്നു.. ഭദ്രന്റെ കണ്ണു നനയുകയോ? ഇതു വരെ അവൻ ചെയ്ത എല്ലാ തോന്ന്യാസവും പൊറുക്കാം.. പക്ഷെ, ഇത്‌.. മാപ്പ്‌ കൊടുക്കാൻ കഴിയുമോ തനിക്ക്‌.. ഒരു പാവം പെങ്കൊച്ചിനെ.. മനുഷ്യന്മാർ അറക്കുന്ന രീതിയിൽ.. പൈശാചികമായി...അതിന് കാരണക്കാരൻ ഇവനുമല്ലേ? എന്തോ പെട്ടന്ന് നിയന്ത്രണം വിട്ടു.. കൈ നിവർത്തി അവന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചത്‌ മാത്രം ഓർമയുണ്ട്‌.. അവന്റെ കണ്ണിൽ നിന്നും പൊന്നീച്ച പറന്നു. പക്ഷെ, ഭദ്രൻ തിരിച്ച്‌ പ്രതികരിച്ചില്ല.. അവന്റെ സ്വഭാവത്തിനു അവൻ തിരിച്ച്‌ തല്ലേണ്ടതാണ്.. ചെയ്തിട്ടുമുണ്ട്‌.. ഇത്‌? ഇവൻ...!! അത്ഭുതം തോന്നി!!!


"ഹെയ്‌ എന്താടാ ഇത്‌.. ഇതിനാണോ ഇവനെ രക്ഷിച്ച്‌ കൊണ്ടുവരാൻ നീ എന്നോട്‌ പറഞ്ഞേ?" സരോജക്ക എന്റെ നേരെ കയർത്തു. ഇവർക്കിതെന്ത്‌ പറ്റി!!! ആദ്യം ഞാൻ ഈ കാര്യം പറഞ്ഞ്‌ ചെന്നപ്പോൾ വളർത്തുദോഷമാണെന്നും ആ പെങ്കൊച്ചിനെ ഞങ്ങളൊക്കെ വളരെ ബഹുമാനിക്കുന്നു എന്നും , അവളെ ഈ രീതിയിൽ ആക്കാൻ കൂട്ടുനിന്നവനെ രക്ഷിക്കില്ലെന്നും പറഞ്ഞ്‌ തന്നോട്‌ കയർത്ത സരോജക്ക തന്നെയോ ഇത്‌? ഒന്നും മിണ്ടാതെ തിരികെ നടന്നു. തന്റെ ഭാനുവിന് വേണ്ടിയാ താൻ ഇത്‌ ചെയ്യുന്നതെന്ന് മനസ്സിനെ പറഞ്ഞ്‌ സമാധാനിപ്പിച്ചു.


ഡോക്ടറമ്മയുടെ വീട്ടിൽ ചാനൽ പ്രവർത്തകരും, മറ്റുമായി ഒരു പൂരത്തിനുള്ള ആളൂണ്ട്‌. .അവിടെയും എങ്ങിനെയൊക്കെയോ സരോജക്ക ആരുടെയും കണ്ണിൽ പെടാതെ ഞങ്ങളെ ഭാനുവിന്റെ അടുത്ത്‌ എത്തിച്ചു. ആരുടെയെങ്കിലും കണ്ണിൽ പെട്ടാൽ തീർന്നത്‌ തന്നെ.. ഭാനുവിന്റെ നിറഞ്ഞ മിഴികൾക്ക്‌ മുൻപിൽ ഗോവിന്ദൻ കുട്ടി തളർന്നു. അവളുടെ കണ്ണിലെ അഗ്നി താങ്ങാനാകാതെ ഭദ്രൻ മുഖം കുനിച്ചു. അവൻ അമ്മയുടെ കാൽക്കൽ വീഴുന്നത്‌ കണ്ടപ്പോൾ സത്യത്തിൽ ഗോവിന്ദൻ കുട്ടി കരഞ്ഞു പോയി.. തന്റെ മകൻ!!!


ഭാനുമതി അവനെ എഴുന്നേൽപ്പിച്ചു. അവന്റെ നെറുകയിൽ തലോടി.. "മോനെ നിനക്കെന്താടാ പറ്റിയേ?. നിനക്ക്‌ നിന്റെ അമ്മയെ എങ്കിലും ഓർക്കായിരുന്നില്ലേ? ഒരു പെങ്കൊച്ച്‌.. അതും തങ്കം പോലുള്ള... " അവളുടെ വാക്കുകൾ തൊണ്ടയിൽ കുടുങ്ങിയത്‌ ഭദ്രനും ഗോവിന്ദൻ കുട്ടിയും സരോജവും അറിഞ്ഞു..


"മോനെ, ഭദ്രാ.. കഴിഞ്ഞത്‌ കഴിഞ്ഞു.. നീ ഇന്ന് തന്നെ നമ്മുടെ കോടതിയിൽ ഹാജറാകണം.. കുറ്റം മുഴുവൻ ഏറ്റുപറയണം.. അല്ലെങ്കിൽ ഒരു പക്ഷെ ഒരിക്കലും നിനക്ക്‌ ഈ അമ്മ മാപ്പ്‌ തരില്ലെടാ.. " ഭാനുവിന്റെ വാക്കുകൾ കേട്ട്‌ ഏറ്റവും അധികം ഞെട്ടിയത്‌ സരോജക്കയായിരുന്നു. പക്ഷെ, ഭദ്രൻ.. അവന്റെ പ്രതികരണത്തിൽ ഗോവിന്ദൻ കുട്ടി അത്ഭുതപ്പെട്ടു.


"അമ്മേ.. വഴിതെറ്റി ഒത്തിരി നടന്നിട്ടുണ്ട്‌ അമ്മയുടെ ഈ മുടിഞ്ഞ പുത്രൻ!! പക്ഷെ, ഇത്‌... ഇല്ലമ്മേ, ന്യായീകരണങ്ങളില്ല.. അമ്മ പറഞ്ഞതാ ശരി.. ഞാൻ ഹാജറാവാം, കോടതിയിൽ... സരോജക്കാ അതിനുള്ള ഏർപ്പാടും നിങ്ങൾ തന്നെ ചെയ്യണം. അച്ഛാ.. എന്നോട്‌ പൊറുക്കണം എന്ന് പറയാൻ മാത്രം... വേണ്ട..അതിനുവേണ്ടി ഒരു നല്ല കാര്യവും ഞാൻ ചെയ്തിട്ടില്ലല്ലോ അല്ലേ? അമ്മ പറഞ്ഞതാ ശരി.. എനിക്കുള്ള ശിക്ഷ കോടതി വിധിക്കട്ടെ" - അവന്റെ നീരണിഞ്ഞ കണ്ണുകൾ ഭാനുവിന്റെയും എന്റെയും സരോജത്തിന്റെയും മൂടിയ കണ്ണുകൾക്ക്‌ കാണാൻ കഴിഞ്ഞില്ല...


" കോടതിമുൻപാകെ സത്യം മാത്രമേ ഞാൻ ബോധിപ്പിക്കൂ എന്ന് അമ്മയെ സാക്ഷി നിറുത്തിപ്രതിജ്ഞ ചെയ്യുന്നു.. തെമ്മാടിയായി തന്നെയായിരുന്നു എന്റെ വളർച്ച. താന്തോന്നിയെ പോലെ, തന്നിഷ്ടത്തോടെ ജീവിച്ചു. എല്ലാവരും കേട്ടത് ശരിയാ.. മോർച്ചറിയിൽ കൊണ്ട്‌ വരുമ്പോൾ പോലീസ്‌പറഞ്ഞ പോലെ പെങ്കൊച്ചിന്റെ ശരീരത്തിൽ ഒരു മുറിപ്പാടുമുണ്ടായില്ല.. പെങ്കൊച്ചിനെഅതുവരെ ആരും റേപ്പും ചെയ്തിരുന്നില്ല.. പക്ഷെ, ഡോക്ടർ പറഞ്ഞതും ഭാഗിഗമായി ശരിതന്നെയാണ്. പോസ്റ്റ് മോർട്ടം സമയത്ത്‌ കൊച്ചിന്റെ ഗുഹ്യഭാഗങ്ങളിൽ ഉൾപ്പെടെ കടിച്ച്‌പറിച്ചതും മാന്തിപൊളിച്ചതുമായ പാടുകൾ ഉണ്ടായിരുന്നു.. അതിന് ഞാനും കാരണക്കാരനാണ്. പക്ഷെ, മനപ്പൂർവ്വമല്ല എന്ന് മാത്രം ഇവിടെ ബോധിപ്പിക്കട്ടെ.. രക്ഷപെടാൻ പറയുകയല്ല.. എനിക്ക്‌ രക്ഷപെടുകയും വേണ്ട..






രാത്രിയിൽ കുടിച്ച്‌ ബോധം ഇല്ലാതെ വന്ന മോർച്ചറി സുക്ഷിപ്പുകാരൻ ആ പെങ്കൊച്ചിന്റെ ശരീരത്തിൽ കാമത്തോടെ നോക്കുന്നത്‌ കണ്ടപ്പോൾ ഒരു നിമിഷം ഞാൻ എന്റെ അമ്മയെ ഓർത്തുപോയി.. അയാൾ കാമവെറിയൊടെ നടന്നടുക്കുന്നത് കണ്ടപ്പോൾ .. നഗ്നയായ ആ കൊച്ചിന്റെ ശരീരം അയാളുടെ കഴുകൻ കണ്ണൂകളിൽ നിന്ന് രക്ഷിക്കാനുള്ള വെമ്പലിലാ സത്യത്തിൽ ഞങ്ങൾ ആ കൊച്ചിന്റെ ശരിരത്തിൽ കയറിയത്‌. ഞങ്ങൾ ഏകദേശം 20 പേരോളമുണ്ടായിരുന്നു.. ആ കൊച്ചിന്റെ ശരീരം അവന്റെ കാമവെറിക്ക്‌ വിട്ടുകൊടുക്കാതിരിക്കാനുള്ള തിടുക്കത്തിൽ ആരുടെയൊക്കെയോ പല്ലുകൾ ആ കൊച്ചിന്റെ പല ഭാഗങ്ങളിലും ആഴ്‌ന്നിറങ്ങിയത്‌ ഞങ്ങൾ അറിഞ്ഞില്ല.. എന്തോ ഞങ്ങളുടെ പല്ലുകൾ പതിഞ്ഞതിനാലോ.. അതോ, ആ ശരീരം മൊത്തം ഞങ്ങൾ പൊതിഞ്ഞതിനാലോ അയാൾ തെറിവിളിച്ച്‌ കൊണ്ട്‌ ഇറങ്ങി പോയി.. പക്ഷെ, അന്നേരമൊന്നും ഇത്രയും വലിയ ഒരു അത്യാഹിതമാണു ഞങ്ങൾ വിളിച്ച്‌ വരുത്തിയതെന്ന് അറിയില്ലായിരുന്നു.. ഒരു മനുഷ്യനോളം തരം താഴാൻ ഒരിക്കലും ഒരെലിക്കാവില്ലാത്തത്‌ കൊണ്ടും ഞാൻ ചെയ്തത്‌ അതിലും ഹീനമായ പ്രവൃത്തി ആയതിനാലും നിങ്ങൾ തരുന്ന ഏത്‌ ശിക്ഷയും ഏറ്റ്‌ വാങ്ങാൻ ഞാൻ തയ്യാറാണ്. ഇതിന്റെ പേരിൽ എന്റെ വീട്ടുകാരെയും എന്നോടൊപ്പം ഉണ്ടായ സുഹൃത്തുക്കളേയും ഇനിയും വേദനിപ്പിക്കരുതെന്ന് മാത്രം അപേക്ഷക്കിന്നു.”


കോടതി മുറിയിൽ ഭദ്രന്റെ ഏറ്റുപറച്ചിൽ ഒരു കുമ്പസാരം പോലെ തന്നെയായിരുന്നു. അതു കേട്ട്‌ ഭാനുമതി തളർന്ന് വീണു. ഗോവിന്ദൻ കുട്ടി നെഞ്ച്‌ തിരുമ്മി ഇരുന്നുപോയി.. സരോജത്തിന്റെ കൺകോണിലൂടെ കണ്ണീർ ധാരയായി ഒഴുകി.. കോടതി മുറിയാകെ പ്രകമ്പനം കൊണ്ടു.. വക്കീലന്മാർ കരഞ്ഞു.. ജഡ്ജി ഒരു നിമിഷം നെറ്റി തടവി.. എന്തു വേണം..!!! ഇവനെ ശിക്ഷിക്കാൻ മാത്രം പാപം ചെയ്യാത്തവനാണോ ഞാൻ.. എല്ലാവരുടേയും തിരുമാനത്തിനു വിട്ട്‌ ജഡ്ജി മൂകനായി..



ഠപ്പ്...“ എല്ലാവരും ഞെട്ടി നോക്കി.. പ്രതികൂട്ടിൽ ഭദ്രനില്ല.. ആരുടെയും തിരുമാനത്തിനുകാത്തുനിൽക്കാതെ, അവനുവേണ്ടി തുറന്ന് വെച്ച കൂട്ടിലേക്ക്‌ അവൻ നടന്നു കയറി. ഒരുകെണിയിൽ എന്നപോലെ കിടന്ന് തൂങ്ങിയാടുന്ന ഭദ്രനെ കണ്ട്‌ അവർ നെടുവിർപ്പിട്ടു!!!



ചിത്രങ്ങൾക്ക് കടപ്പാട് : ബ്ലോഗർ മനോജ് തലയമ്പലത്ത്

62 comments:

Manoraj പറഞ്ഞു... മറുപടി

ഇത് ഒരു കഥയല്ല.. സംഭവ കഥയാണ്.. കൃത്യമായി പറഞ്ഞാൽ 2010 ഫെബ്രുവരി എട്ടിന് മരിച്ച് ഒമ്പതിന് പോസ്റ്റ്മാർട്ടം ചെയ്യപ്പെട്ട എന്റെ ഒരു ബന്ധുവിന് സംഭവിച്ചത്.. ഇതിൽ എഴുതാനുപയോഗിച്ച രീതിയും ക്ലെമാക്സും പിന്നെ വളരെ കുറച്ച് ഭാഗങ്ങളും മാത്രമേ എന്റെ ഭാവനയിൽ നിന്നുള്ളൂ എന്ന സത്യം വേദനയോടെ അറിയിക്കട്ടെ..
അതിനേക്കാളേറെ എനിക്ക് വേണ്ടി ഇതിലെ ചിത്രങ്ങൾ വരച്ച് തന്ന ബ്ലോഗർ മനോജ് തലയമ്പലത്തോടുള്ള
സ്നേഹവും അറിയിക്കുന്നു..

കൂതറHashimܓ പറഞ്ഞു... മറുപടി

നുണ നുണ നുണ
കഥ യായിപോലും വിശ്വസിക്കാന്‍ പറ്റാത്ത നുണ!!

jyo.mds പറഞ്ഞു... മറുപടി

കഥ[സംഭവം]ഭാവന കലര്‍ത്തി നന്നായി എഴുതി-വളരെ അവിശ്വസനീയം-കഥക്കുതകുന്ന ചിത്രങ്ങള്‍

കൂതറHashimܓ പറഞ്ഞു... മറുപടി

സൊറി, അതു എലിയായിരുന്നെന്ന് ഈ മണ്ടന് ഒന്നൂടെ വായിച്ചപ്പോളാ മനസ്സിലായത്
എന്റെ മണ്ടത്തരം..

അരുണ്‍ കരിമുട്ടം പറഞ്ഞു... മറുപടി

ആശയം ഗംഭീരം, അവതരണത്തില്‍ പാകപ്പിഴയുണ്ട് :(

ശ്രീ പറഞ്ഞു... മറുപടി

മുക്കാല്‍ ഭാഗത്തോളം വായിച്ചെത്തുന്നതു വരെ കാര്യങ്ങള്‍ പിടി കിട്ടിയില്ലായിരുന്നു.

അച്ചു പറഞ്ഞു... മറുപടി

എലിയാണെന്ന് അവസാനമാണ് മനസ്സിലായത്...:) നന്നയി എഴുതി...

കൂതറHashimܓ പറഞ്ഞു... മറുപടി

എനീക്കാ എലികളുടെ ചിത്രം കാണാന്‍ ഉണ്ടായിരുന്നില്ലാ അതാ പ്രശ്നം ആയത്,
‘ഋതു’ വില്‍ പോയപ്പോളാ ചിത്രങ്ങല്‍ കാണാന്‍ പറ്റിയത്
വീണ്ടും സോറി... സോറി

സുമേഷ് | Sumesh Menon പറഞ്ഞു... മറുപടി

ആദ്യാവസാനം സസ്പെന്‍സ് നിലനിര്‍ത്തുന്നതില്‍ വിജയിച്ചിരിക്കുന്നു മനോരാജ്.
നന്നായി എഴുതിയിരിക്കുന്നു.
പക്ഷെ എന്തോ പാകപ്പിഴ ഫീല്‍ ചെയ്യുന്നുണ്ട്... (തോന്നലാവാം)

jayanEvoor പറഞ്ഞു... മറുപടി

"ഒരു മനുഷ്യനോളം തരം താഴാൻ ഒരിക്കലും ഒരെലിക്കാവില്ലാത്തത് കൊണ്ടും ..."

ഭദ്രന്‍ എലി തന്നെ എന്ന് ബോധ്യമായി.

പക്ഷെ മൊത്തത്തില്‍ ഒരു ക്ലാരിറ്റികുറവ് ഉണ്ട്ട്.

അതാണ്‌ ഹാഷിം ഒക്കെ ഇത്ര കഷ്ടപ്പെട്ടത്!

പക്ഷെ, ഈ ആശയം തെരഞ്ഞ്ഞേടുക്കാനും അവതരിപ്പിക്കാനും തയ്യാറായതിനു അഭിനന്ദനങ്ങള്‍!

ഒന്ന് എഡിറ്റ്‌ ചെയ്‌താല്‍ ക്ലാരിറ്റി കൂടും.

പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി

ആശയം നന്നായി.
അവതരണത്തില്‍ എവിടെയൊക്കെയൊ
പാളിച്ചകള്‍ എനിക്കും തോന്നി.
ജീവന്‍ പറഞ്ഞതു പോലെ ഒന്നുകൂടി
എഡിറ്റ് ചെയ്യണം.
സസ്പ്പെന്‍സ് നന്നായി.

എലികള്‍ കടിച്ച ഒരു ശവം ഞാനും ഏറ്റുവാങ്ങിയിട്ടുണ്ട്. ആണായിരുന്നു എന്നു മാത്രം.

mini//മിനി പറഞ്ഞു... മറുപടി

ഓരോ തവണ കെണിവെക്കുമ്പോഴും മനസ്സിൽ പറയും ‘എലി കുടുങ്ങരുതെയെന്ന്’ എന്നാലും പിറ്റേന്ന് നോക്കുമ്പോൾ കൃത്യമായി ഒന്ന് വീതം കുടുങ്ങിയിട്ടുണ്ടാവും. ഏറ്റുപറച്ചിൽ, എലിയായാലും നന്നായി.

ഹംസ പറഞ്ഞു... മറുപടി

പകുതിയോളാം മനോരാജ് ലിങ്ക് തന്നപ്പോല്‍ തന്നെ വായിച്ചു ഒന്നും മനസ്സിലായില്ല അപ്പോഴെക്കും എനിക്ക് ഒരു ജോലി വന്നു അതു കഴിഞ്ഞു ദാ ഇപ്പോല്‍ മുഴുവന്‍ വായിച്ചു പക്ഷെ ആദ്യം മുതല്‍ തന്നെ വായിക്കേണ്ടി വന്നു.. ..എലിയാണെന്നറിഞ്ഞപ്പോള്‍ താടിക്ക് കൈ കൊടുത്ത് അൽപ്പ നേരം ഇരുന്നുപോയി. നന്നായിരിക്കുന്നു. സസ്പെന്‍സ് ഉണ്ട്.

മാനസ പറഞ്ഞു... മറുപടി

ആകെ കണ്ഫ്യൂഷന്‍ ആയിപ്പോയി.
അവസാനം വന്നു ക്ലൈമാക്സ് വായിച്ചു പ്രതിയെ പിടികിട്ടിയശേഷം വീണ്ടും വായിച്ചപ്പോള്‍ മനസ്സിലായി...
പലരും അഭിപായപ്പെട്ടപോലെ ഈ 'സംഭവകഥ'യുടെ അവതരണത്തിലുടനീളം ഒരു അവ്യക്തത തോന്നി മനോ.
ആശയം കൊള്ളാം...
ആശംസകള്‍ ‍....

thalayambalath പറഞ്ഞു... മറുപടി

പ്രിയ മനോരാജ്......

കഥ വായിച്ചു...... സംഭവകഥയെന്ന മുന്നറിവോടെയാണെങ്കിലും അവിശ്വസനീയമായി തോന്നി.... കഥാരൂപത്തിലാക്കാന്‍ തിരഞ്ഞെടുത്ത രീതി കൊള്ളാം.... നിങ്ങള്‍ പറഞ്ഞതുപോലെ സസ്‌പെന്‍സ് നിലനിര്‍ത്തി.....എല്ലാവരും പറയുന്ന അവ്യക്തത സംഭാഷണങ്ങള്‍ കാരണമാകും എന്നു തോന്നുന്നു...തിരക്കിട്ട് പോസ്റ്റ് ചെയ്തതുകൊണ്ട് വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ സാധിച്ചില്ല എന്നു കരുതുന്നു.... എന്റെ അഭിനന്ദനങ്ങള്‍....

വീകെ പറഞ്ഞു... മറുപടി

സംഭാഷണങ്ങൾ ഒഴിവാക്കി കഥ പറഞ്ഞിരുന്നെങ്കിൽ പലരും പറഞ്ഞ പോലെ ‘ഏതൊ ഒരു കുറവ്’ പരിഹരിക്കാൻ കഴിഞ്ഞേനെയെന്ന് എനിക്കും തോന്നുന്നു.

മനുഷ്യനെ പോലെ ചിന്തിക്കുകയും പറയുകയും ചെയ്യുന്നത് കോണ്ടാണ് ഈ കൺഫൂഷൻ ഉണ്ടായത്.

പിന്നെ,ശവം കടിച്ചു കീറുക എന്നത് എലിയുടെ ജന്മനാ ഉള്ള സ്വഭാവമാണ്.അതിൽ അവർക്കു കുറ്റബോധമുണ്ടാകേണ്ട കാര്യമില്ല.അതും ഒരു പൊരുത്തക്കേടായിട്ട് തോന്നുന്നു.
അവസാനം വരെ സസ്പെൻസ് നിലനിർത്തി എഴുതിയത് നന്നായി....

ആശംസകൾ...

മാനസ പറഞ്ഞു... മറുപടി

മനോ,
ഈ കഥ ഞാന്‍ വീണ്ടും ഒന്നുകൂടി വായിച്ചു.
ഇതിലെ കഥാപാത്രങ്ങള്‍ എലികള്‍ ആയത് കൊണ്ട് ഗോവിന്ദന്‍ കുട്ടി,ഭാനുമതി,സരോജം.ഭദ്രന്‍ തുടങ്ങിയ പേരുകള്‍ കൊടുത്തതും കഥയില്‍ കല്ലുകടി അനുഭവപ്പെടാന്‍ ഇടയായി എന്നാണു എനിക്ക് തോന്നുന്നത്.പകരം അച്ചന്‍ ,അമ്മ,മകന്‍ ,എന്നിങ്ങനെ
യുള്ള സര്‍വ്വനാമങ്ങള്‍ ഉപയോഗിക്കാമായിരുന്നു.

"പിന്നെ രാവിലെ തന്നെ പത്രം തിന്നുന്ന സ്വഭാവം നിങ്ങൾക്കല്ലേ.. വെറുതേ ഇവിടത്തെ പൊറുതി ഇല്ലാതാക്കല്ലേ" എന്നത് ആദ്യം വായിച്ചപ്പോള്‍ രസകരമായി തോന്നി... പിന്നീട് എലികളുടെ സംഭാഷണമാണെന്നു മനസ്സിലായപ്പോള്‍ 'പത്രം തിന്നുക''എന്നാ പ്രയോഗം സ്വാഭാവികമായി.:)

ഒരു നുറുങ്ങ് പറഞ്ഞു... മറുപടി

മോര്‍ച്ചറിയില്‍ മാത്രമല്ലല്ലോ,ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയിട്ടുള്ളത്.
ജീവനുള്ള പച്ചമനുഷ്യന്‍റെ കാല്‍വിരലുകള്‍
മുച്ചൂടും മൂഷിക കൂട്ടം കടിച്ചുപറിച്ച് തിന്ന സംഭവം ഈ നുറുങ്ങിനറിയാം...!!
അരക്ക് താഴെ ചലനം നഷ്ടപ്പെട്ട് കിടപ്പിലായ
ഒരു രോഗി(ബംഗാളി)ക്കാണ്‍ ഇങ്ങിനെ
മറ്റൊരു ദുരിതം കൂടി ഏറ്റുവാങ്ങാന്‍ നമ്മുടെ
“ഭദ്രനും,കൂട്ടരും”അവസരമുണ്ടാക്കിയത്...!!
ഏഴ് മാസം നീണ്ട ചികിത്സക്ക് ശേഷം
ആ സാധുരോഗി വിരലുകള്‍ നഷ്ടപ്പെട്ട്
ചലനം നിലച്ച കാലുകളുമായി,ആശുപത്രി
വിട്ടു പോയി...ജീവിതത്തിലെന്നെ എന്നും
വേട്ടയാടിക്കൊണ്ടിരിക്കുന്ന വല്ല്ലാത്തൊരു
സംഭവമായിരുന്നു ആ ദുരന്തസ്മരണ...
അങ്ങിനെയൊരുപാട് മൂഷികാക്രമണങ്ങള്‍
പലേടങ്ങളിലും അധിനിവേശം നടത്തുന്നുണ്ടാവാം...നാമറിയുന്നില്ലെന്ന് മാത്രം!

അറ്റാച്ച് ചെയ്ത ചിത്രങ്ങള്‍ നന്നായിട്ടുണ്ട്.
മനോരാജിനും മനോജിനും ആശംസകള്‍.

Manoraj പറഞ്ഞു... മറുപടി

ഹഷിം : ആദ്യകമന്റിന് നന്ദി. .പിന്നെയും പിന്നെയും കമന്റിയതിനുള്ള നന്ദി പിന്നെയും പിന്നെയും അറിയിക്കുന്നു.
ജ്യോ: തേജസിലേക്ക് സ്വാഗതം. കഥ എന്ന് പറയാമോ എന്ന് തന്നെ എനിക്കറിയില്ല.. കാരണം ഈ രണ്ട് ദിവസം വീട്ടുകാരും നാട്ടുകാരും അനുഭവിച്ച വേദന അതു മാത്രമായിരുന്നു എഴുതുമ്പോൾ മൻസ്സിൽ. ചിത്രകാരനോടുള്ള കടപ്പാട് തീർത്താൽ തീരത്തതാണ്.. മനോജ് ഒരിക്കൽ കൂടി നന്ദി പറയട്ടെ ഈ നല്ല ചിത്രങ്ങൾക്ക്...
അരുൺ: അവതരണത്തിലെ പാകപിഴ പരിഹരിക്കാൻ ശ്രമിക്കാം. ഇത്തരം ക്രിയാത്മകമായ, ഉപയോഗപ്രദമായ വായന (എഴുതുന്ന ആൾക്കും ഒരു പരിധി വരെ വായനക്കാരനും)ബ്ലോഗിൽ വളരട്ടെ.. നന്ദി കൂട്ടൂകാരാ..
ശ്രീ : ആ ഒരു സസ്പെൻസ് എന്റെ ലക്ഷ്യം തന്നെയായിരുന്നു.. ഒപ്പം പറയാൻ ശ്രമിച്ചത് ഒരു എലിയെ കൊണ്ട് പറയിപ്പിക്കാനും.. നന്ദി..
അച്ചു : തേജസിലേക്ക് സ്വാഗതം. ഒപ്പം നല്ല വാക്കുകൾക്കുള്ള നന്ദിയും..
സുമേഷ് : പാകപിഴയുടെ കാര്യം പലരും പറയുന്നുണ്ട്.. ഒരു പക്ഷെ ആ സസ്പെൻസ് ശ്രദ്ധിച്ചപ്പോൾ ചിലപ്പോൾ മറ്റുള്ളത് കാണാതെ പോയതാവാം

ജയൻ : നന്ദി.. പോരായ്മകൾ ചൂണ്ടി കാട്ടിയതിന്.. തിരുത്താൻ ശ്രമിക്കുന്നുണ്ട് . ഒരു പക്ഷെ ഈ സംഭവം മറ്റൊരു രീതിയിലും പറയാൻ എനിക്ക് കഴിയുമായിരുന്നില്ല ജയൻ.. നമ്മുടെ സർക്കാർ ഹോസ്പിറ്റലിലെ അവസ്ഥയും ഡോക്ടർമാരുടെ അശ്രദ്ധയും ഒക്കെ തുറന്ന് കാട്ടാൻ കൂടിയായിരുന്നു ശ്രമം.. ജയന്റെ കമന്റ് അതു കൊണ്ട് തന്നെ ഞാൻ വളരെ ജാഗ്രതയോടെ കാത്തിരിക്കുകയായിരുന്നു.. ഇത്തരം സംഭവങ്ങൾ നിങ്ങൾ ഡോക്ടർമാർ നിങ്ങളുടെ സർക്കിളുകളിൽ അവതരിപ്പിക്കേണ്ടതാണ്.. കാരണം സാധാരണക്കാരനെ സംബദ്ധിച്ചിടത്തോളം ഡോക്ടർ കാണപ്പെട്ട ദൈവമാണ്.. നന്ദി.. ഇനിയും വരിക..

റാംജി : നന്ദി.. ഈ അഭിപ്രായത്തിന്. ഒപ്പം എന്റെ സ്നേഹവും.. വിമർശനങ്ങൾ അല്ലെങ്കിൽ തെറ്റുകൾ തിരുത്തുന്നതിൽ സൌഹൃദം തടസ്സമാവില്ലെങ്കിൽ നിറഞ്ഞ മനസ്സോടെ സൌഹൃദം കാംഷിക്കുന്നു.. ഒരിക്കൽ കൂടി എന്നെ നിരന്തരം സപ്പോർട്ട് ചെയ്യുന്നതിന് നന്ദി അറിയിക്കട്ടെ..

മിനി ടീച്ചർ : എലിക്ക് മനുഷ്യനേക്കാളും വകതിരിവുണ്ടെന്ന് തോന്നി.. അതുകൊണ്ടാ എലിയെകൊണ്ട് കഥ പറായിച്ചത്..

ഹംസ : നന്ദി.. തിരക്കുകൾക്കിടയിലും വായനക്ക് സമയം കണ്ടെത്തിയതിന്. താങ്കൾ ഇരുന്ന ഇരുപ്പ് രണ്ട് മൂന്ന് ദിവസം ഒരു നാട്ടിലെ മുഴുവൻ ജനങ്ങളും ഇരുന്നതാ...

സോണ : ഒടുവിൽ നീ വന്നു അല്ലേ? ഹ..ഹ.. നന്ദി. ആകാംഷയുടെ മുൾമുനയിൽ നിറുത്താൻ കഴിഞ്ഞെങ്കിൽ സന്തോഷം

Manoraj പറഞ്ഞു... മറുപടി

മാനസ : കമന്റുകൾക്ക് നന്ദി. ഈ കഥാപാത്രങ്ങൾ ഒന്നും എലികളാണെന്നൊരു തോന്നൽ അവസാനം വരെ വായനക്കാരനിൽ ഉണ്ടാവാതിരിക്കാനായിരുന്നു, അതിൽ സസ്പെൻസ് ഉണ്ടാക്കാൻ വേണ്ടിയായിരുന്നു ആ പേരുകൾ.. ഒരു പരീക്ഷണമായിരുന്നു.. ഇപ്പോൾ മാനസ പറഞ്ഞപ്പോൾ, ഒപ്പം ഇതുവരെയുള്ള കമന്റുകൾ കണ്ടപ്പോൾ എനിക്കും തോന്നുന്നു ഒരു പക്ഷെ അതാവാം കാരണമെന്നു..

മനോജ് : ആദ്യം ഈ പോസ്റ്റിന് വേണ്ടി എന്നെ ചിത്രങ്ങൾ തന്ന് സഹായിച്ച താങ്കളോടുള്ള നന്ദി പറയട്ടെ.. കാരണം മനസ്സിലായികാണുമല്ലോ ചിത്രം വഴിക്കാണ് പലർക്കും കാര്യം പിടികിട്ടിയതെനന്ത് തന്നെ..

വികെ : സംഭാഷണരൂപത്തിൽ അവതരിപ്പിച്ചത് ഒരു പരീക്ഷണമായിരുന്നു.. മുൻപൊരിക്കൽ രഘുനാഥ് പലേരിയുടെ “ആനന്ദവേദം” എന്ന നോവൽ വായിച്ചപ്പോൾ അതിലെ സപ്പോർട്ടിങ് കാരക്ടറായി വരുന്ന ഒരു പല്ലികുടുംബമുണ്ട്. വളരെ മനോഹരമാണത്. ഒരു അച്ചുതൻ കുട്ടിയും ഭാര്യയും ഒപ്പം അവരുടെ കൂട്ടുകാരും.. വളരെ മനോഹരമാണത്.. അതിൽ നിന്നുമായിരുന്നു ഇത്തരം ഒരു ശൈലി.. ഒപ്പം ഇത് ഞാൻ മനുഷ്യനെ കൊണ്ട് പറയിപ്പിച്ചിരുന്നേൽ പൈങ്കിളിയെന്നും "A" എന്നും മറ്റും ചിലപ്പോൾ വിമർശനമുണ്ടായേക്കും എന്നും തോന്നി.. വിഷയം എത്തിക്കാൻ ഏറ്റവും നല്ലത് ഈ വഴിയായും തോന്നി.. ഏതായാലും അപാകതകൾ ചൂണ്ടി കാട്ടിയതിന് നന്ദി..

നുറുങ്ങ് : നമ്മളൊക്കെ അറിയാത്ത എത്രയോ പേർ ദുരിതങ്ങളുമായി നമുക്ക് ചുറ്റും ജീവിക്കുന്നു. .അതൊക്കെ പരസ്പരം പങ്കു വക്കാനെങ്കിലും നമുക്ക് ബ്ലോഗിലൂടെ കഴിയട്ടെ അല്ലേ..

ഒരിക്കൽ കൂടി എല്ലാവർക്കും നന്ദി..

Anil cheleri kumaran പറഞ്ഞു... മറുപടി

വ്യത്യസ്ഥമായ അവതരണമായത് കൊണ്ടാവാം ഇത്രയേറെ എതിരഭിപ്രായങ്ങള്‍. എല്ലാം ഒരുപോലെയായാല്‍‌ എന്താണൊരു രസം അല്ലേ..
പരീക്ഷണങ്ങള്‍ തുടരുക.
പടം വര കലക്കി.

ശ്രീക്കുട്ടന്‍ പറഞ്ഞു... മറുപടി

മനോ,

സത്യത്തില്‍ കഥ വായിച്ച് അല്‍പ്പം ചിന്താകുഴപ്പത്തിലായിപ്പോയി.എന്നാലും വ്യത്യസ്തമായ ഒരു ശ്രമം.അതിനഭിനന്ദിക്കാതിരിക്കുവാന്‍ പറ്റില്ല.

Rare Rose പറഞ്ഞു... മറുപടി

ഇങ്ങനെയുള്ളൊരവസ്ഥയില്‍ എത്തിപ്പെടുമ്പോഴുള്ള ബന്ധുജനങ്ങളുടെ അവസ്ഥ എത്ര സങ്കടപ്പെടുന്നതായിരിക്കും അല്ലേ.:(
പിന്നെ ആദ്യമേ ചിത്രങ്ങള്‍ കണ്ണില്‍ പെട്ടത് കൊണ്ടു,കുറച്ചങ്ങു വായിച്ചെത്തിയപ്പോള്‍ എലി കുടുംബമാണു സംസാരിക്കുന്നതെന്നു മനസിലായി.എന്തായാലും പുതുമയുള്ളൊരു ആശയം ഇങ്ങനെ അവതരിപ്പിക്കാനുള്ള ധൈര്യത്തിനു ആശംസകള്‍.കഥയ്ക്കു യോജിച്ച ചിത്രങ്ങള്‍ വരച്ചതില്‍ മനോജിനും അഭിനന്ദന്‍സ്..

sm sadique പറഞ്ഞു... മറുപടി

അല്‍പ്പംകൂടി ചെറുതാക്കാംആയിരിന്നു. ജീവനറ്റ ശരീരത്തിലും കാമ ദാഹത്താല്‍ നോക്കുന്ന കഷ്മലന്മാര്‍ക്ക് സമര്‍പ്പിക്കാം ഇക്കഥ .

Sabu Kottotty പറഞ്ഞു... മറുപടി

കഥ നന്നായിട്ടുണ്ട്....

എറക്കാടൻ / Erakkadan പറഞ്ഞു... മറുപടി

തിരഞ്ഞെടുത്ത്‌ രീതി നന്നായി. അവതരണവും നന്നായി. പക്ഷെ ചില കമൽ ചിത്രങ്ങളെപോലെ എവൈറ്റ്യോ പിഴച്ചു. പക്ഷെ ആ രീതി ഒത്തിരി ഇഷ്ടപെട്ടു.

അജ്ഞാതന്‍ പറഞ്ഞു... മറുപടി

ഇത് സംഭവിച്ചതാണ് എന്നു വിശ്വസിക്കാന്‍ പ്രയാസം....എന്നാലും ശൈലി എനിക്കിഷ്ടപ്പെട്ടു കേട്ടോ......എന്റെ എഴുത്തുമായി ഒരു സാമ്യം തോന്നി :).ഇനിയും വരാം. ഇപ്പോള്‍ നിരക്ഷരന്‍ വഴി വന്നതാണ്.

Unknown പറഞ്ഞു... മറുപടി

മനോരാജ്,
കഥ ആദ്യന്തം വ്യത്യസ്തത പുലര്‍ത്തി.പക്ഷെ രണ്ടു വട്ടം വായിച്ചപ്പോഴാ കാര്യം പിടികിട്ടിയത്. പരീക്ഷണങ്ങള്‍ നല്ലതാണ്.വ്യക്തത നിലനിര്‍ത്തുവാന്‍ ശ്രമിക്കുക.

ജന്മസുകൃതം പറഞ്ഞു... മറുപടി

മനു,
ഓരോരുത്തര്‍ക്കും ദൈവം ഓരോ രീതികള്‍ നല്‍കിയിട്ടുണ്ട്.
രചനകളുടെ കാര്യത്തില്‍ പ്രത്യേകിച്ചും .
അത് വായനക്കാരില്‍ ഏതുഭാവം നിറച്ചാലും അത് രചിതാവിനുള്ള അഭിനന്ദനമാണ്‌ .മറ്റൊന്നിനോട് താരതമ്യം ചെയ്യുന്നതും അനാവശ്യമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു.
ചിന്തിക്കാനും രൂപഭദ്രത കൈവരിക്കാനും ഉള്ള ഈ കഴിവ് ഇനിയുമിനിയും വര്‍ദ്ധിക്കട്ടെ .എല്ലാവിധ ആശംസകളും....!!!

കുക്കു.. പറഞ്ഞു... മറുപടി

ഞാന്‍ ആദ്യം തന്നെ പടം ആണ് നോക്കിയത്...അത് കൊണ്ടു സസ്പെന്‍സ് കുറചില്ലായിരുന്നു...
പക്ഷേ വ്യത്യസ്തമായ ഒരു കഥ ...ഇനിയും ഇത് പോലെ പുതിയ ആശയങ്ങള്‍ ഉണ്ടാകട്ടെ!...
@ thalayambalath..നല്ല ചിത്രങ്ങള്‍..കഥയ്ക്ക്‌ ചേര്‍ന്ന് നില്‍ക്കുന്നുണ്ട്..
:)

pournami പറഞ്ഞു... മറുപടി

kollam, different aya oru kadha..nadnannathanu alle...nammude hsptals ethra manoharamalle..maricha akupolum samdhanam illa ennu churukkam... ithu vayichenkilum orumattam varummo?? storyil suspense kollam..elikal elam kudi oru puthuma.....all the best

ജീവി കരിവെള്ളൂർ പറഞ്ഞു... മറുപടി

സസ്പെൻസ് അവസാനം വരെ നിലനിർ‌ത്തി ...
എലിയോളം തരം ഉയരാൻ നമുക്കാവാത്തത് കൊണ്ടാകാം സം‌ഭാഷണരീതിയിൽ അവതരിപ്പിച്ചപ്പോൾ അല്പം കല്ലുകടിച്ചത് . നമ്മുടെ കാഴ്ചയിൽ നമുക്കുമാത്രമല്ലേ പരസ്പരം സം‌സാരിക്കാൻ കഴിയൂ .നമുക്കു മാത്രമല്ലേ വികാരങ്ങളും വിചാരങ്ങളുമുള്ളൂ , മറ്റെല്ലാം നമുക്ക് കെണിവയ്കാനും കൊന്നുതിന്നാനുമുള്ളവയല്ലോ !!
സർ‌ക്കാശുപത്രികളുടെ ശോചനീയവസ്ഥയും അധികൃതരുടെ അനാസ്ഥയും അവതരിപ്പിക്കാനുള്ള ശ്രമം നന്നായി
വ്യത്യസ്തമായ പരീക്ഷണങ്ങൾ ഇനിയുമുണ്ടാകട്ടെ ....

Jyothi Sanjeev : പറഞ്ഞു... മറുപടി

avasaanam vare ithu oru eliyude ettuparacchilaanennu enikku manasilaayilla :(.
chithrangal kalakki ketto.
vythyasthatha ulla oru katha.

lekshmi. lachu പറഞ്ഞു... മറുപടി

ഇതു വായിച്ച എല്ലാവര്ക്കും ഒരേ അഭിപ്രായമാണ്
ഉള്ളത്..അപ്പൊ ഇനി ഞാനും അത് പറയേണ്ടതുണ്ടോ??
പിന്നെ സംഭാഷണം ഒഴിവാക്കാമായിരുന്നു .
എന്തോ എവിടെയോ അവ്യക്തത അനുഭവപെട്ടു.
എന്തായാലും അടുത്ത തവണ ശ്രദ്ധിക്കുമല്ലോ...

അഭി പറഞ്ഞു... മറുപടി

ഒരു വ്യത്യസ്തത ഉണ്ട് , അവതരണ രീതിയും കൊള്ളാം
എല്ലാവരും പറഞ്ഞപോലെ എന്തോ ഒരു അവ്യക്തത ഉണ്ട്

Sukanya പറഞ്ഞു... മറുപടി

ദൈവമേ ആര്‍ക്കും ഇങ്ങനെ ഒരു അനുഭവം വരാതിരിക്കട്ടെ.
എലി കഥ പറയുന്ന രൂപത്തിലാണെന്ന് അവസാനമേ മനസ്സിലാവൂ. അതൊന്നു ശരിയാക്കിയാല്‍....

Umesh Pilicode പറഞ്ഞു... മറുപടി

:-)

Manoraj പറഞ്ഞു... മറുപടി

കുമാരൻ: നന്ദി.. ഇത് വ്യത്യസ്തമായല്ലാതെ എനിക്ക് പറയാൻ കഴിയുമായിരുന്നില്ല.. അതാ സത്യം.. പരീക്ഷണങ്ങൾ തുടരുവാനുള്ള ഊർജ്ജം തന്നതിന് നന്ദി.. ഇനിയും വരിക..

ശ്രീക്കുട്ടൻ: എല്ലാവർക്കുമുണ്ട് ആ ചിന്താകുഴപ്പം.. ഇനിയുള്ള രചനകളിൽ പരിഹരിക്കാൻ ശ്രമിക്കാം.

റെയർ റോസ് : നന്ദി.. പരീക്ഷണത്തിനുള്ള പ്രചോദനത്തിന്.

സാദിഖ് : സത്യത്തിൽ മോർച്ചരി സൂക്ഷിപ്പുകാരന്റെ കാര്യം എന്റെ ഭാവനയായിരുന്നു.. മറ്റെല്ലാം സത്യവും..

കൊട്ടോട്ടികാരൻ: നന്ദി..സപ്പോർട്ടിന്

ഏറക്കാടൻ: ചില കമൽ ചിത്രങ്ങളെ പോലെ എവിടെയോ പിഴച്ചു. പ്രയോഗ്ഗം ഇഷ്ടമായി..

മൈത്രേയി : നന്ദി. സംഭവിച്ചത് തന്നെയാണ്. ശൈലി ഇഷ്ടമായതിൽ നന്ദി. മൈത്രേയിയെ ഇവിടെ എത്തിച്ച നിരക്ഷരനും ഒരു നന്ദി.

ദിപിൻ : വ്യക്തത നിലനിർത്താൻ ശ്രമിക്കാം.

ലീല ടീച്ചറേ : നന്ദി.. ഈ വാക്കുകൾ ഊർജ്ജം പകരുന്നവയാണ്.. കഴിയും വിധമെല്ലാം ഇംപ്രൂവ്മെന്റിന് ശ്രമിക്കുന്നുണ്ട്.. പക്ഷെ, ഒപ്പം നിങ്ങളുടെ പ്രോത്സാഹനവും, തെറ്റുകൾ ചൂണ്ടിക്കാട്ടുവാനുള്ള മനസ്സും സർവ്വോപരി എന്നെ സഹിക്കാനുള്ള ചങ്കൂറ്റവും ഉണ്ടാവണം എന്ന് അഭ്യർത്ഥിക്കുന്നു..

chithrangada പറഞ്ഞു... മറുപടി

aashayam nannayitundu.saamoohikapradhaanyamulla subject.trivialise cheythathupole thonni.oru lekhanam aayirunnenkil kurachukoodi khanam undayene ennu thonnunnu.udheshicha impact undaayilla....

Manoraj പറഞ്ഞു... മറുപടി

കുക്കു : സത്യം. തലയമ്പലത്തിനുള്ള നന്ദി പറഞ്ഞാൽ തീരില്ല.. കുക്കു ആദ്യമായല്ലേ തേജസിൽ.. വന്ന വരവ് നല്ല നേരത്തല്ലാതായി പോയി.. അല്ലെങ്കിൽ മധുരം തന്ന് സ്വീകരിക്കാമായിരുന്നു.. ഇത് ഇപ്പോൾ മരണവീട്ടിൽ അല്ലേ ആദ്യം വന്നത്. കട്ടൻ ചായപോലും ഇറങ്ങാത്ത അവസ്ഥയാ കുക്കൂ.... നന്ദി. ഇനിയും വരിക.

പൌർണ്ണമി : നമുക്ക് പ്രാർത്ഥിക്കാം.. എല്ലാം നേരെയാവട്ടെയെന്ന്.

ജീവി : നന്ദി.. ഈ നല്ല വിലയിരുത്തലിന് .ഒപ്പം എന്റെ മനസ്സ് കുറച്ചെങ്കിലും മൻസ്സിലാക്കിയതിനും.. എലിക്കും ഭാഷയുണ്ട് എന്നത് നമുക്ക് സങ്കൽ‌പ്പിക്കാൻ കഴിയില്ല എന്ന് തോന്നുന്നു..

ജ്യോതി : ഒരിക്കൽ കൂടി ഇവിടെ വന്നതിനും പിന്തുണക്കുന്നതിനുമുള്ള നന്ദി അറിയിക്കട്ടെ.

ലക്ഷ്മി : ശ്രദ്ധിക്കാം. ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിന് മുൻ തുക്കം കൊടുക്കുന്നു.

അഭി : അവ്യക്തത.. ഞാൻ ശ്രമിക്കാം ഒഴിവാക്കാനായിട്ട്..

സുകന്യ : സംഭവിച്ച് കഴിഞ്ഞതാണ് ഇത്. ഇനി ആർക്കും സംഭവിക്കാതിരിക്കട്ടെ എന്ന് മാറ്റി പ്രാർത്ഥിക്കാം. പിന്നെ, എലിയാണെന്ന് അവസാനം അറിയിക്കുക ആയിരുന്നു ലക്ഷ്യവും.. പക്ഷെ, ഉദ്ദേശിച്ച രീതിയിൽ പ്രയോഗത്തിൽ വരുത്താൻ പറ്റിയില്ല എന്ന് തോന്നുന്നു.

ഉമേഷ് : നന്ദി..

ചിത്ര : നന്ദി. കൂട്ടുകാരീ. ഒരു പക്ഷെ താങ്കൾ സൂചിപ്പിച്ച പോലെ ഒരു ലേഖനത്തിന് ഇതിനേക്കാൾ ഇംപാക്റ്റ് കിട്ടിയേനേ.

രാജീവ്‌ .എ . കുറുപ്പ് പറഞ്ഞു... മറുപടി

പുതിയ ചട്ട ക്കൂടില്‍ തീര്‍ത്ത ഈ കഥ തികച്ചും മനോഹരം തന്നെ, ആദ്യം ഒന്നും മനസിലായില്ല എങ്കിലും അവസാന ഭാഗം എത്തിയപ്പോഴേക്കും ആണ് കഥയുടെ പൂര്‍ണ രൂപം മനസിലാവാന്‍ തുടങ്ങിയത്. സസ്പെന്‍സ് എല്ലാവരും പറഞ്ഞപോലെ നിലനിര്‍ത്തി, തീര്‍ച്ചയായും സുഹൃത്തേ ഇനിയും ഇതുപോലെ ഒത്തിരി കഥകള്‍ എഴുതുവാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

jain പറഞ്ഞു... മറുപടി

manoraj,
entha parayendath... ennod oru sambhavam paranju ennanu thonniyath. kathayanenna thonnal undayilla. pinne suspense valare nannayi.

Faizal Kondotty പറഞ്ഞു... മറുപടി

nice..

ആശിഷ് മുംബായ് പറഞ്ഞു... മറുപടി

നന്നായി അവതരിപ്പിച്ചിരിക്കുന്നു നല്ല ആഖ്യാനം ....അനുമോദനങ്ങള്‍...

Radhika Nair പറഞ്ഞു... മറുപടി

മനോരാജ് കഥ നന്നായിട്ടുണ്ട് :)

Jishad Cronic പറഞ്ഞു... മറുപടി

കൊള്ളാം .. .

Typist | എഴുത്തുകാരി പറഞ്ഞു... മറുപടി

അവസാനമാ മനസ്സിലായതു് എലിയാണെന്നു്. വ്യത്യസ്തമായ ഒരു കഥ.

Junaiths പറഞ്ഞു... മറുപടി

നന്നായിട്ട് പറഞ്ഞു മനോ...പണ്ടൊരിക്കല്‍ പത്രത്തില്‍ വായിച്ചതോര്‍മ്മ വന്നു..

സാബിബാവ പറഞ്ഞു... മറുപടി

ഇനിയും ഇതുപോലെ ഒത്തിരി കഥകള്‍ എഴുതുവാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.കഥ നന്നായിട്ടുണ്ട്....

സിനു പറഞ്ഞു... മറുപടി

ചിത്രങ്ങള്‍ ആദ്യം കണ്ടതിനാല്‍ എലിയാണോ എന്നൊരു
ഊഹം മനസ്സിലുണ്ടായിരുന്നു
എന്നാലും കഥ ഇഷ്ട്ടായി
ശരിക്കും വ്യത്യസ്തമായ ഒരു കഥ
നന്നായിട്ടുണ്ട്

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു... മറുപടി

valare nannaayittundu.... aashamsakal.......

mukthaRionism പറഞ്ഞു... മറുപടി

വായിച്ചു.
നല്ല കഥ എന്ന് പറയുന്നത് സുഖിപ്പിക്കലാവും..
ആ തരക്കേടില്ല.
നല്ല പ്രമേയം..
പക്ഷേ, എഴുത്തില്‍ ചിലയിടങ്ങളില്‍
ചില ഏനക്കേടുകള്‍..
ചില ഭാഗങ്ങള്‍ പലവട്ടം വായിക്കേണ്ടി വരുന്നു..
ചിലപ്പോള്‍ എന്റെ പരാചയമാവാം..
ചിത്രങ്ങള്‍ അസ്സലായി..
ഭാവുകങ്ങള്‍...

എന്‍.ബി.സുരേഷ് പറഞ്ഞു... മറുപടി

മനോജ്‌ കഥ നന്നായി. സ്ത്രീയോട് കരുണ കാണിക്കുന്നത് നന്ന്. കൂടുതല്‍ പിന്നെ .

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു... മറുപടി

എലിയായിരുന്നു ല്ലേ? :) അഭിപ്രായങ്ങളില്‍ നിന്നും നന്മകള്‍ സ്വാംശീകരിക്കുമല്ലോ? ഭാവുകങ്ങള്‍.

Shine Kurian പറഞ്ഞു... മറുപടി

നല്ലൊരു കഥക്ക് വേണ്ടതെല്ലാം മനോരാജിന്റെ കഥയിലുണ്ട്. ആവശ്യമില്ലാത്ത ചിലത് ഒഴിവാക്കുകയാണ് ഇനി വേണ്ടതെന്നു തോന്നുന്നു. കഥയിലെ സസ്പെന്‍സും ചിത്രങ്ങളും superb!

Jishad Cronic പറഞ്ഞു... മറുപടി

ആശംസകള്‍..!

Manoraj പറഞ്ഞു... മറുപടി

കുറൂപ്പേ : നിങ്ങളൊക്കെ പ്രോത്സാഹനം തരുകയാണെങ്കിൽ ഇനിയും ശ്രമിക്കാം
ജൈൻ : നന്ദി..വീണ്ടും വന്നതിന്
ഫൈസൽ : തേജസിലേക്ക് സ്വാഗതം..
രാധിക : നന്ദി..
എഴുത്തുകാരി ചേച്ചി : വ്യതസ്ഥത തന്നെയായിരുന്നു ലക്ഷ്യം
ജുനൈദ് : പത്രത്തിൽ വായിച്ച അറിവല്ല ഇത്.. നേരിട്ട് അനുഭവിച്ചതാണ്. .നന്ദി. തേജസിലേക്ക് സ്വാഗതം
സാബിറ : ഒത്തിരി നാളുകൾക്ക് ശേഷമുള്ള വരവിൽ സന്തോഷം. പ്രാർത്ഥിക്കുക
സീനു : ചിത്രങ്ങൾ വരച്ച മനോജിനോടുള്ള കടപ്പാട് പറഞ്ഞാൽ തീരില്ല.
ജയരാജ് : നന്ദി
മുഖ് താർ : സത്യസന്ധമായ കമന്റുകൾക്ക് നന്ദി കൂട്ടുകാരാ.. ശ്രമിക്കാം പോരായ്മകൾ ഇല്ലാതാക്കാൻ.. അല്ലെങ്കിൽ കുറക്കാനെങ്കിലും
സുരേഷ് : തേജസിലേക്ക് സ്വാഗതം. സ്ത്രീയോട് കരുണ വേണ്ടത് തന്നെയല്ലേ
ശ്രദ്ധേയൻ : നന്മകൾ സാംശികർകിച്ചില്ലെങ്കിൽ പിന്നെ എന്തിനാ മാഷേ നമ്മൾ ഇതൊക്കെ ചെയ്യുന്നേ.. തീർച്ചയായും.. വന്നതിനു നന്ദി
ഷൈൻ : വീണ്ടും തേജസിൽ വന്നതിനും നല്ല വാക്കുകൾ പറഞ്ഞതിനും നന്ദി. പോരായ്മകൾ ചൂണ്ടികാട്ടുക വഴി താങ്കൾ നല്ല സുഹൃത്താവുന്നു.
ജിഷാദ് : നന്ദി. തേജസിലേക്ക് സ്വാഗതം. വീണ്ടും ഒരു വായനകൂടി നടത്തിയതിനും നന്ദി.

OAB/ഒഎബി പറഞ്ഞു... മറുപടി

അവസാനം കാണാന്‍ വെമ്പല്‍.
വിചാരിക്കുന്നതിന് വിത്യസ്ഥമായ് ക്ലൈമാക്സ്.
അവിടെ കഥ/കഥാകാരന്‍ വിജയിക്കുന്നു.
ആശംസകളോടെ...

dreams പറഞ്ഞു... മറുപടി

climax ayapol atham vitupoyi kolam nanyitudu ....................

മാണിക്യം പറഞ്ഞു... മറുപടി

മോര്‍ച്ചറിയില്‍ സംഭവിച്ചത്…
തലകെട്ട് കണ്ടപ്പോള്‍ തന്നെ എന്തോ പന്തികേടാണല്ലൊ എന്നു പറഞ്ഞ് ആണുവായന തുടങ്ങിയത്. മക്കള്‍ തെറ്റ് ചെയ്താല്‍ അത് മാതാപിതാക്കള്‍ക്ക് വേദനതന്നെ. പലരും ചെയ്യുന്നത് പരസ്പരം പഴിചാരി രംഗം കൂടുതല്‍ വേദനാജനകം ആക്കുകയാണ്, കഥ വായിച്ചു മുന്നെറിയപ്പോള്‍ കഥയിലെ വഴിതിരിഞ്ഞത് അറിഞ്ഞു... എന്നാലും നല്ല അവതരണം...മനുഷ്യന്‍ ചെയ്യാന്‍ ശ്രമിക്കുന്ന ചിലകര്‍മ്മങ്ങള്‍ എത്ര ഹീനമാണ്, ശവശരീരത്തിനെ പോലും മനിക്കാത്തവര്‍!
അത് മദ്യത്തിന്റെ ലഹരിയോ അതോ മനസ്സിലെ മാലിന്യമോ?

ras പറഞ്ഞു... മറുപടി

മുക്കാല്‍ ഭാഗത്തോളം വായിച്ചെത്തുന്നതു വരെ കാര്യങ്ങള്‍ പിടി കിട്ടിയില്ലായിരുന്നു

khaadu.. പറഞ്ഞു... മറുപടി

വായിച്ചു... എല്ലാരും വളരെ മുന്‍പ് തന്നെ അഭിപ്രായം പറഞ്ഞതാണ്... ഇനി പറയുന്നതില്‍ കാര്യമില്ല...


ആശംസകള്‍...