വ്യാഴാഴ്‌ച, ഏപ്രിൽ 22, 2010

ഒരു കുളിര്‍കാറ്റ്

മീൻ മാർക്കറ്റിലേക്ക് പോകും വഴി ആ പഴയ , പൊട്ടിപൊളിഞ്ഞ വീട് കണ്ട് ഒരു നിമിഷം ഞാൻ നിന്നു. എന്തൊകൊണ്ടോ, ആ വഴി പോകുമ്പോളെല്ലാം അറിയാതെ തന്നെ എന്റെ കണ്ണുകൾ ആ ഇടിഞ്ഞ് തുടങ്ങിയ, ചിതലരിച്ച വീടിന്റെ ഉമ്മറക്കോലായിലേക്ക് ഒരു വട്ടമെങ്കിലും പാളിപോവാറുണ്ട്. ആരുടെയോ വിളിക്ക് കാതോർത്ത് ഒരു നിമിഷം ഞാൻ അവിടെ പകച്ച് നിൽക്കാറുണ്ട്. വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും റോസി എന്ന് പേരുള്ള, “റോസുമ്മഎന്ന് ഞാനുൾപ്പെടെ എല്ലാവരും വിളിച്ചിരുന്ന അമ്മൂമ്മയുടെ ആ വീടിനു മുൻപിൽ എത്തുമ്പോൾ ഇന്നും ഒരു കുളിർക്കാറ്റ് എന്നെ തഴുകാറുണ്ട്.. ഒരു പക്ഷെ, അത് എന്റെ റോസുമ്മ തന്നെയാവാം..


മോനെങ്ങോട്ടാ..വലിയമ്മയുടെ കൈയിൽ തൂങ്ങി മീൻ മാർക്കറ്റിലേക്ക് പോകുമ്പോളെല്ലാം കവിളിൽ തട്ടി റോസുമ്മ ചോദിച്ചു. മറുപടിയായി ചിരിച്ച് കൊണ്ട് വായുവിൽ ഒരു ഉമ്മയും കൊടുത്ത ഞാൻ റോസുമ്മയെ സന്തോഷിപ്പിക്കും. അത് കാണുമ്പോളുള്ള ഉമ്മയുടേ നിറഞ്ഞ ചിരി ഇന്നും മനസ്സിലുണ്ട്. അവർ എന്റെ കവിളിൽ വേദനിപ്പിക്കാതെ വലിക്കും. എനിക്കും അവരുടെ ആ സ്നേഹപ്രകടനങ്ങൾ ഒത്തിരി ഇഷ്ടമായിരുന്നു.


പഠിച്ച് മിടുക്കനാവണംഅവർ വാത്സല്യത്തോടെ എന്നെ തഴുകും. അവരുടെ ചിരി കാണാൻ നല്ല ഭംഗിയാണ്. മുൻ വരിയിൽ താഴെ രണ്ട് പല്ലുകളും മുകളിലെ മൂന്ന് പല്ലുകളുമാണ് എന്റെ ഓർമ്മയിൽ ഉള്ളത്. താഴെയുള്ള രണ്ട് പല്ലുകളും വെറ്റിലക്കറ പുരണ്ട് വികൃതമായിരുന്നു. എങ്കിലും അമ്മൂമ്മയുടെ വായതുറന്നുള്ള ചിരി എനിക്ക് വളരെ ഇഷ്ടമായിരുന്നു.


റോസുമ്മ എന്ന് പറയുമ്പോൾ ഒരു പടുകിളവി ഒന്നുമല്ല കേട്ടോ.. ഞാൻ പഠിക്കുന്ന കാലത്ത് ഒരു അറുപത് അറുപത്തഞ്ച് വയസ്സ് പ്രായം കാണും. ഞാൻ ഉമ്മയെ കാണാൻ തുടങ്ങിയ കാലം മുതൽ വാലുവച്ച ഒരു മുണ്ടും ഒട്ടിയ വയറിന്റെ തൂങ്ങലുകൾ പുറത്ത് കാണാവുന്ന ഒരു റൌകയും വേഷം. രണ്ടും മുഷിഞ്ഞ്, അഴുക്ക് പുരണ്ട് വൃത്തികേടായിരിക്കും. തലമുടി പിന്നിൽ ഒരു കുഞ്ഞ് ഉണ്ട പോലെ കെട്ടിവച്ചിട്ടുണ്ടാവും. കുളിക്കുന്ന പതിവ് ആദ്യകാലത്തൊക്കെ ഉണ്ടായിരുന്നു എന്ന് തോന്നുന്നു. എനിക്ക് ഓർമ്മ വച്ചതിന് ശേഷം മുഷിഞ്ഞ വേഷത്തോടെയും, ജടപിടിച്ച മുടിയോടെയും മാത്രമേ ഞാൻ ഉമ്മയെ കണ്ടിട്ടുള്ളൂ. കൈയിൽ സന്തത സഹചാരിയായി ഒരു കാലൻ കുടയുണ്ടാവും. അതിന്റെ ശീല നരച്ച്, നരച്ച് ചാരനിറമായിരുന്നു. ഉമ്മ നടന്ന പോകുമ്പോൾ പലവട്ടം ഞാൻ പിന്നിൽ നിന്നും മുണ്ടിന്റെ വാലിൽ പിടിച്ച് വലിച്ചിട്ടുണ്ട്. എന്റെ പൊട്ടിച്ചിരിയിൽ ഉമ്മ എന്നും നിറഞ്ഞ് ചിരിക്കുന്നതേ എന്റെ ഓർമ്മയിൽ ഉള്ളൂ. എന്തോ, ഞാനുമായുള്ള സൌഹൃദമാകാം എന്റെ അച്ഛനും അമ്മക്കും അവരെ വലിയ കാര്യമായിരുന്നു.


എടാ കള്ളകുറുമ്പാ... നീ ഏത് ക്ലാസിലാ?” എപ്പോൾ കണ്ടാലും റോസുമ്മ എന്നോട് ചോദിക്കുന്ന ഒരു ചോദ്യമായിരുന്നു അത്.


നാലാം ക്ലാസിലാ അമ്മൂമ്മേഅഭിമാനത്തോടുള്ള എന്റെ മറുപടി


ഇത് വരെ നാലിലേ ആയുള്ളൂ.. വേഗം വേഗം പഠിക്ക്. മോൻ വലിയ ജോലിക്കാരനാകുമ്പോൾ ഉമ്മക്ക് നിറയെ പൈസ തരണോട്ടോ” - ഈ ഒരു കാര്യത്തിലേ എനിക്ക് ഉമ്മയോട് ദ്വേഷ്യമുണ്ടായിരുന്നുള്ളൂ. ഉമ്മയുടെ വേഗം വേഗം പഠിക്ക് എന്നുള്ള പറച്ചിൽ കേൾക്കുമ്പോൾ . അന്നേരം എനിക്ക് സങ്കടം വരും. വീട്ടിൽ വന്ന് അമമയോട് പറഞ്ഞ് ഒച്ചവെക്കും. ഇനി ഉമ്മയോട് മിണ്ടില്ല എന്ന് തീരുമാനിക്കും. പക്ഷെ, അടുത്ത പ്രാവശ്യം കാണുമ്പോൾ ഞാൻ വീണ്ടും ഉമ്മയുടെ പഴയ കള്ള കുറുമ്പനാകും.


അന്നൊക്കെ ഞാനുമായുള്ള ഉമ്മയുടെ കളിചിരി കണ്ടിട്ട് വല്ലപ്പോഴുമൊക്കെ അച്ഛൻ അവർക്ക് എന്തെങ്കിലുമൊക്കെ കൊടുക്കുമായിരുന്നു. അവർക്ക് അതിന്റെ ഒന്നും ആവശ്യമുണ്ടായിരുന്നില്ല. ഒത്തിരി കാശ് അവരുടെ മരിച്ചുപോയ ഭർത്താവ് അവർക്കായി മാറ്റി വച്ചിട്ടുണ്ടായിരുന്നു. മക്കളില്ലാതിരുന്ന ഉമ്മ അതെല്ലാം ആർക്കും കൊടുക്കാതെ ഭർത്താവ് തന്ന നിധി എന്ന് പറഞ്ഞ് കാത്ത് വച്ചു. ആരെങ്കിലും അതിൽ നിന്നും എന്തെങ്കിലും എടുക്കുമെന്ന് ഭയന്ന് അവർ കുറേ കാശ് പറമ്പിൽ കുഴിച്ചിട്ടു. പിന്നീട് അത് തിരഞ്ഞിട്ട് കാണാതെ അതിലേ പോകുന്നവരെ മുഴുവൻ ചിത്തവിളിച്ചു. സഹികെട്ട ആളുകൾ അവരെ പിടിച്ച് കെട്ടിയിട്ടു.


അമ്മൂമ്മയുടെ കൂട്ട് ആ നരച്ച കുടയും ഒരു ചാവാലി പട്ടിയുമായിരുന്നു. ഇവ രണ്ടുമില്ലാതെ അമ്മൂമ്മയെ ഞാൻ കണ്ടത് അവർ മരിച്ച് കിടന്നപ്പോൾ മാത്രമാണ്. അവരുടെ മരണം.. ഇന്നും അത് ഓർക്കുന്നു. എനിക്ക് ജോലി കിട്ടിയ ശേഷം അന്നായിരുന്നു വർഷങ്ങൾക്ക് ശേഷം ഞാൻ അമ്മൂമ്മയെ കാണുന്നത്. വീട്ടിൽ പുട്ടിയിട്ട ശേഷം അമ്മൂമ്മയുടെ അരികിലേക്കൊന്നും ആരും പോകുമായിരുന്നില്ല. അവരുടെ സ്വന്തക്കാർ പോലും. അവർക്ക് ഒരനുജത്തിയും അവരുടെ മകനും ഭാര്യയും അവരുടെ മകളുമാണ് ആകെ സ്വന്തക്കാരായി ഉണ്ടായിരുന്നത്. അവരെപോലും അമ്മൂമ്മ പറമ്പിലേക്കൊന്നും അടുപ്പിച്ചിരുന്നില്ല.. തന്റെ ഭർത്താവിന്റെ സ്വത്ത് അടിച്ച് മാറ്റാനാ ഇവരൊക്കെ വരുന്നത് എന്നായിരുന്നു അവരുടെ വിശ്വാസം. ആ പറമ്പിൽ ആകെ പ്രവേശനം കുട്ടികൾക്ക് മാത്രമായിരുന്നു. .പക്ഷെ, എന്തോ ഭയമാകാം ഒറ്റ കുട്ടികൾ അവിടേക്ക് കടക്കില്ലായിരുന്നു. അനുജത്തിയുടെ മകന്റെ കുട്ടിപോലും പേടിച്ച് ഉമ്മ വിളിച്ചാലും പോകില്ലായിരുന്നു.


അവർ മരിച്ചപ്പോൾ അതുകൊണ്ട് തന്നെ ബന്ധുക്കളും പള്ളീക്കാരുമൊന്നും അവരുടെ ശരീരം ഏറ്റെടുക്കാൻ തയ്യാറായില്ല.. വലിയ ഒച്ചപാടായിരുന്നു അന്ന് അവിടെ. ജീർണ്ണിച്ച ശരീരത്തിന് മുൻപിൽ നിന്ന് സ്വത്തിന്റെ കാര്യത്തിൽ കടിപിടി കൂടുന്ന ബന്ധുക്കളേയും പള്ളിക്കമ്മറ്റിക്കാരെയും കണ്ട് ഞാനൊക്കെ എന്ത് ചെയ്യണമെന്നറിയാതെ നിന്നു. അന്നേരം ആരും പ്രതീക്ഷിക്കാതെ അവരുടെ ഭർത്താവിന്റെ പഴയ ചങ്ങാതിയായ നാട്ടിലെ അറിയപ്പെടുന്ന വക്കീൽ റോസുമ്മയുടെതെന്ന് പറയപ്പെട്ട ഒരു വില്പത്രവുമായി അവിടേക്ക് വന്നത്. ആദ്യം പലർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല. എങ്കിലും കുറേ വാദ പ്രദിവാദങ്ങൾക്ക് ശേഷം എല്ലാവരും ആ വില്പത്രം വായിച്ച് കേൾക്കാൻ തെയ്യാറായി.. സത്യത്തിൽ ഈച്ചയാർത്തുതുടങ്ങിയ ആ ശവത്തിന്റെ മുൻപിൽ പള്ളികമറ്റിക്കാരും ബന്ധുക്കളും വില്പത്രം വായിക്കുന്നത് കേൾക്കാൻ ഇരിക്കുന്നത് കണ്ടിട്ടാവാണം അമ്മൂമ്മയുടെ പട്ടി ഒന്ന് മുരണ്ടു.


പക്ഷെ എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട്, അമ്മൂമ്മ തന്റെ സ്വത്തുക്കൾ മുഴുവൻ രണ്ടായി പകുത്ത് പകുതി അനുജത്തിയുടെ മകന്റെ മകളുടെ പേരിലും ബാക്കി പള്ളിവക അനാഥാലയത്തിലെ കുട്ടികൾക്കുമായി എഴുതിവച്ചിരിക്കുന്നു എന്ന് കേട്ട് അവിടെ കൂടിനിന്നവരുടെയെല്ലാം കണ്ണുകൾ നിറഞ്ഞു. പിന്നീട് അവരെ അടക്കം ചെയ്യാനുള്ള ആവേശകരമായ മത്സരം അവിടെ നടന്നു. പക്ഷെ അപ്പോളേക്കും അടുക്കാന്‍ കഴിയാത്ത വിധം ആ ശരീരം അളുത്തുതുടങ്ങിയിരുന്നു. ഒടുവില്‍ കര്‍മ്മങ്ങള്‍ പലതും ഒഴിവാക്കി എങ്ങിനെയൊക്കെയോ ശവശരീരം മറവ് ചെയ്ത് ചടങ്ങ് കഴിക്കുകയായിരുന്നു.


മോനേ“ - സ്നേഹത്തോടെയുള്ള, നിറഞ്ഞ മനസ്സോടെയുള്ള ആ വിളി ഒരിക്കൽ കൂടി ഞാൻ കേട്ടുവോ.. എന്തോഎന്നൊരു മറുപടി തൊണ്ടയിൽ വരെയെത്തിയെങ്കിലും, എല്ലാം എന്റെ വെറും തോന്നലാണെന്ന് മനസ്സിലായപ്പോൾ മനസ്സിൽ ഒരു വിങ്ങൽ. ഇന്നും അമ്മൂമ്മക്ക് ജോലികിട്ടിയതിന്റെ സമ്മാനമായി ഒന്നും കൊടുക്കാൻ കഴിയാത്ത വിഷമം എനിക്ക് ബാക്കിയാണ്. കൊടുത്ത് വീട്ടാൻ കഴിയാതിരുന്ന ആ കടം ഇന്നും ഒരു നഷ്ടബോധം പോലെ മനസ്സിലുണ്ട്. .ആ വീടിനടുത്ത് കൂടെ പോകുമ്പോളേല്ലാം മോനെ എന്നുള്ള വിളി ഒരു കുളിര്‍കാറ്റ് പോലെ എന്നെ തഴുകാറുണ്ട്..

60 comments:

കണ്ണനുണ്ണി പറഞ്ഞു... മറുപടി

എന്റെ മനസ്സിലും ഉണ്ട് ഇത് പോലെ ഉള്ളല നഷ്ടങ്ങള്‍...
നമ്മുടെ ആരും അല്ലെങ്കില്‍ കൂടി... എന്നും നമ്മള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍...

പക്ഷെ, ഇങ്ങനെ ഒക്കെ അല്ലെ ജീവിതം

പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി

നന്നായി എഴുതി മനു.
ശരിക്കും ഒറ്റവീര്‍പ്പിന് വായിച്ച് തീര്‍ത്തപ്പോള്‍ അറിയാതെ ഒരു നൊമ്പരം. പഴയ കാലത്തെ ചില രൂപങ്ങള്‍ ഒരിക്കലും മരിച്ചാലും മനസ്സില്‍ നിന്ന് മായില്ല. ജീവിച്ചിരിക്കുമ്പോള്‍ തെറ്റിദ്ധരിക്കെണ്ടിവരുന്ന ഒരുപാട് നിര്‍ദോഷികള്‍
നമുക്ക്‌ ചുറ്റും മൌനമായ്‌ ജീവിക്കുന്നു.
അവരുടെ ആ സ്നേഹം ശരിക്കും ആത്മാവില്‍ നിന്ന് ഇറങ്ങിവരുന്നതാണ്.

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു... മറുപടി

ഇത്തരം ചില നഷ്ടങ്ങളാണ് നമ്മുടെ സ്മരണകളെ സജീവമാക്കുന്നത്

സുമേഷ് | Sumesh Menon പറഞ്ഞു... മറുപടി

പലതും നേടി എന്ന് അഹങ്കരിച്ചു നടക്കുന്നതിനിടയില്‍, ഒരിക്കലും തിരിച്ചു കിട്ടാത്ത പലതും നഷ്ടപ്പെട്ടു എന്ന് തിരിച്ചറിയുമ്പോഴേക്കും ഏറെ വൈകിയിരിക്കും.. നന്നായി എഴുതി.

ജീവി കരിവെള്ളൂർ പറഞ്ഞു... മറുപടി

സ്വന്തം അമ്മയുടെ ജഢവും മുന്നില്‍ വച്ച് സ്വത്തിന്റെ പേരില്‍ തമ്മില്‍ തല്ലിയ മക്കള്‍ ഉള്ള ലോകത്ത് അന്യരുടെ കാര്യം പറയണ്ടല്ലോ .

എവിടെയും ഇങ്ങനെയുള്ള അമ്മൂമ്മമാര്‍ ഒരു കുളിര്‍കാറ്റായ് അരികിലുണ്ടാകും

pallikkarayil പറഞ്ഞു... മറുപടി

റോസുമ്മയുടെ ഓര്‍മ്മകള്‍ക്ക് സ്നേഹത്തിളക്കം.
നന്നായി.

Lathika subhash പറഞ്ഞു... മറുപടി

ഈ ഓർമ്മ നന്നായി.എന്റെ മനസ്സിലും ഇങ്ങനെ ചില ആളുകൾ ഉണ്ട്. അവർക്കു വേണ്ടിയാണ്, ഞാൻ മറക്കാനാവാത്തവർ എന്ന ബ്ലോഗ് തുടങ്ങിയത്.ഒരു കുളിർകാറ്റ് പോലെയുണ്ട്, റോസുമ്മയുടെ ഈ ഓർമ്മകൾ .

lekshmi. lachu പറഞ്ഞു... മറുപടി

നന്നായി എഴുതി മനു. മരിച്ചിട്ടും ,ചിലരുടെ മനസ്സിലെല്ലാം
മരിക്കാതെ ജീവിക്കുന്ന ഇതുപോലുള്ള
ആളുകള്‍ പലരുടെയും മനസ്സില്‍ ഉണ്ട്..
എന്‍റെ മനസ്സിലും ഉണ്ട്..

ഹംസ പറഞ്ഞു... മറുപടി

റോസുമ്മ മനസ്സില്‍ വല്ലാതെ നൊമ്പരമുണ്ടാക്കി. ആ വില്‍പ്പത്രം വായിക്കുന്ന ഭാഗമൊക്കെ വായിച്ചപ്പോള്‍ വല്ലാതെ സങ്കടം തോനി. !!

നന്നായി തന്നെ എഴുതി.! ഒറ്റവീര്‍പ്പിനു വായിച്ചു തീര്‍ക്കാനും കഴിഞ്ഞു.!! നല്ല ഒരു ഓര്‍മ്മ.!!

കൊലകൊമ്പന്‍ പറഞ്ഞു... മറുപടി

മനൂ , ഇങ്ങനെ ഒരു ഓര്‍മ ഉണ്ടായത് തന്നെ നല്ല മനസ്സ് ..
നല്ല എഴുത്ത് ..
ഇനിയും....

ചാണ്ടിച്ചൻ പറഞ്ഞു... മറുപടി

നല്ല ഒരു ഓര്‍മ്മക്കുറിപ്പ്‌...മിക്കവാറും ആള്‍ക്കാരുടെ മഹത്വം അവര്‍ മരിച്ചു കഴിയുമ്പോഴേ നമ്മള്‍ മനസ്സിലാക്കൂ എന്നാ സത്യം വീണ്ടും ഓര്‍മിക്കപ്പെട്ടിരിക്കുന്നു...പക്ഷെ അപ്പോഴേക്കും ഒരുപാട് വൈകിയിരിക്കും...പിന്നെ അവരോടു ചെയ്ത തെറ്റുകള്‍ മനസ്സിലെന്നും ഒരു നെരിപ്പോടായി അവശേഷിക്കും...

സിനു പറഞ്ഞു... മറുപടി

പഴയ ഒരോര്‍മ്മ..വളരെ നന്നായിട്ടുണ്ട്
വായിക്കുമ്പോള്‍ റോസുമ്മയെ ശരിക്കും മനസ്സില്‍ കാണുന്നുണ്ടായിരുന്നു.
വായിച്ചു ഒടുക്കം എത്തിയപ്പോ..സങ്കടം തോന്നി

thalayambalath പറഞ്ഞു... മറുപടി

കഥ വായിച്ചുകഴിഞ്ഞപ്പോള്‍ റോസുമ്മയുടെ ഒരു രൂപം എന്റെ മനസ്സില്‍ പതിഞ്ഞിരുന്നു.... അത്രയ്ക്ക് മിഴിവാര്‍ന്ന കഥ... (യാഥാര്‍ത്ഥ്യം)... അഭിനന്ദനങ്ങള്‍

Anoop പറഞ്ഞു... മറുപടി

കൊടുത്തു വീട്ടാന്‍ സാധിക്കാഞ്ഞ പലകടങ്ങളും ഇന്നും ഒരു വേദനയായി ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഒരു പക്ഷെ വീട്ടാത്ത ആ കടങ്ങളാകാം ഇന്നും പഴ ബന്ധങ്ങളെയും ഓര്‍മ്മകളെയും മനസ്സില്‍ ഊട്ടിഉറപ്പിക്കുന്നത്. സ്വന്തബന്ധങ്ങള്‍ ഒന്നുമില്ലെങ്കില്‍കൂടിയും ചില വിളികള്‍ ഒരിക്കല്‍ കൂടി കേള്‍ക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ ! മനോജ്‌ ,ഈ ഓര്‍മ്മ റോസുമ്മക്കുള്ള സ്മരണാഞ്ജലി തന്നെ...

OAB/ഒഎബി പറഞ്ഞു... മറുപടി

കൊച്ചു മകന്റെ വിളിക്കുംകാതോര്‍ത്ത് എത്രയെത്ര അമ്മൂമ്മമാര്‍ നമ്മൂടെ ഇടയില്‍!
സ്നേഹിക്കപ്പെടേണ്ടവര്‍ക്ക് കുളിര്‍കാറ്റാവാന്‍ പരിതി നിശ്ചയിക്കുന്നു ഇന്നെല്ലാവരും.

ഈ നല്ല മനസ്സിന് നന്ദി.

വഴിപോക്കന്‍ | YK പറഞ്ഞു... മറുപടി

നാട്ടിന്നും തിരിച്ചു വന്ന ശേഷം വായിക്കുന്ന ആദ്യ ബ്ലോഗ്‌...
സ്നേഹം അതിന്റെ ആഴം മനസ്സിലാക്കുന്നത് വേര്‍പാടിന്റെ നിമിഷങ്ങളിലാനെന്നത് എത്ര ശരി

mini//മിനി പറഞ്ഞു... മറുപടി

സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കൊതിക്കുന്ന മനസ്സുകൾ ഇനിയും എത്ര കാണും!

ശ്രീ പറഞ്ഞു... മറുപടി

ചില ഓര്‍മ്മകള്‍ അങ്ങനെയാണ് മാഷേ. കാലമെത്ര കഴിഞ്ഞാലും അത് നമ്മുടെ കൂടെ തന്നെ കാണും. റോസുമ്മയുടെ സ്നേഹം പോലെ...

നല്ല പോസ്റ്റ്!

അഭി പറഞ്ഞു... മറുപടി

നന്നായി എഴുതി മനു ഏട്ടാ
ചില ഓര്‍മ്മകള്‍ അങ്ങനെ ആണ് എത്ര കാലം കഴിഞ്ഞാലും കൂടെ ഉണ്ടാകും , വീട്ടാന്‍ കഴിയാത്ത കടങ്ങള്‍ പോലെ

ചേച്ചിപ്പെണ്ണ്‍ പറഞ്ഞു... മറുപടി

nalloru ormakkurip manu ..

:)

Umesh Pilicode പറഞ്ഞു... മറുപടി

:-)

വിനുവേട്ടന്‍ പറഞ്ഞു... മറുപടി

മനു, ഹൃദയസ്പര്‍ശിയായ അനുസ്മരണം. നാട്ടിന്‍പുറങ്ങിളില്‍ മാത്രം കാണുന്ന നന്മ നിറഞ്ഞ ഇത്തരം നിഷ്കളങ്കര്‍ അന്യം നിന്നു തുടങ്ങിയിരിക്കുന്നു.

Ashly പറഞ്ഞു... മറുപടി

പാവം ഉമ്മ!

കൂതറHashimܓ പറഞ്ഞു... മറുപടി

കൂതറ പള്ളിക്കാര്‍.. കുക്കൂതര ബന്ധുക്കള്‍
പാവം റോസമ്മ.. :(

jayanEvoor പറഞ്ഞു... മറുപടി

നല്ല ഓര്‍മ്മക്കുറിപ്പ്‌ ....
നൊമ്പരപ്പെടുത്തി.

ഷാജി.കെ പറഞ്ഞു... മറുപടി

മനു നന്നായി എഴുതിയിട്ടുണ്ട്, സ്വത്ത്‌ ഒരു പ്രശ്നം തന്നെയാണ് , അത് ഉണ്ടായാലും കുഴപ്പം ഇല്ലെങ്കിലും കുഴപ്പം.

ഷാജി ഖത്തര്‍.

Typist | എഴുത്തുകാരി പറഞ്ഞു... മറുപടി

ആരുമല്ലെങ്കിലും മറക്കാന്‍ കഴിയാത്തവര്‍..

sm sadique പറഞ്ഞു... മറുപടി

നല്ലമനസ്സിന്‍ ഉടമയായ ആ ഉമ്മയുടെ സ്മരണക്ക് മുന്നില്‍ ഒരുപിടി സ്നേഹ പുഷ്പ്പങ്ങള്‍ സമര്‍പ്പിക്കുന്നു .

Vayady പറഞ്ഞു... മറുപടി

മനു, ഹൃദയസ്പ്ര്‍‌ശിയായ വിവരണം. വളരെയിഷ്ടമായി.

വിനുവേട്ടന്‍ പറഞ്ഞു... മറുപടി

മനു, ഹൃദയസ്പര്‍ശിയായ അനുസ്മരണം. നാട്ടിന്‍പുറങ്ങിളില്‍ മാത്രം കാണുന്ന നന്മ നിറഞ്ഞ ഇത്തരം നിഷ്കളങ്കര്‍ അന്യം നിന്നു തുടങ്ങിയിരിക്കുന്നു.

siya പറഞ്ഞു... മറുപടി

ആദ്യമായി ആണ് ഇത് വഴി വന്നതും ,നല്ല പോസ്റ്റ്‌ .....നഷ്ട്ടബോധം മനസ്സില്‍ ഉള്ളതും നല്ലത് ആണ് എന്ന് എന്‍റെ അഭിപ്രായം, നമ്മിലും ഒരു നനവ്‌ എപ്പോളും ഉണ്ടാവും ,അവര് ഒക്കെ എപ്പോളും നമ്മുടെ മനസ്സില്‍ ജീവിക്കും ......ഇനിയും ഇതുപോലെ നല്ല തു എഴുതുവാനും ആശംസകള്‍ ...

Anil cheleri kumaran പറഞ്ഞു... മറുപടി

ജീവിത വഴിയില്‍ ഒറ്റപ്പെട്ടു പോയൊരു പാവം ജന്മം. വല്ല അനാഥ മന്ദിരത്തിലോ മറ്റോ ആക്കാമായിരുന്നു.

“അവരുടെ മരിച്ചുപോയ കെട്ടിയവൻ..” ഇവിടെ കെട്ടിയവന്‍ എന്ന് കണ്ടപ്പോള്‍ ഒരു ചേര്‍ച്ചക്കുറവ് തോന്നുന്നു.

Anil cheleri kumaran പറഞ്ഞു... മറുപടി

ജീവിത വഴിയില്‍ ഒറ്റപ്പെട്ടു പോയൊരു പാവം ജന്മം. വല്ല അനാഥ മന്ദിരത്തിലോ മറ്റോ ആക്കാമായിരുന്നു.

“അവരുടെ മരിച്ചുപോയ കെട്ടിയവൻ..” ഇവിടെ കെട്ടിയവന്‍ എന്ന് കണ്ടപ്പോള്‍ ഒരു ചേര്‍ച്ചക്കുറവ് തോന്നുന്നു.

Unknown പറഞ്ഞു... മറുപടി

ആര്‍ക്കും വേണ്ടാത്തവര്‍, അനാഥരാക്കപ്പെട്ടവെര്‍ ഇങ്ങിനെ എത്രയോ പേര്‍ നമുക്കുചുറ്റും. അക്കൂട്ടത്തില്‍ ചിലര്‍ നമ്മളില്‍ ഇങ്ങനെ വല്ലാതെ സ്വാധീനം ചെലുത്തുന്നവരുണ്ടാവും.
മനോഹരമായി എഴുതി ഈ ഓര്‍മ്മക്കുറിപ്പുകള്‍.

രാജേഷ്‌ ചിത്തിര പറഞ്ഞു... മറുപടി

:)

dreams പറഞ്ഞു... മറുപടി

manuvetta nanayi ezhuthiyitundu keto vayichapol vishamam thoniyegilum nala orma nanayi keto

ManzoorAluvila പറഞ്ഞു... മറുപടി

ഓർമ്മകളിലെ നെമ്പരത്തിപ്പൂക്കൾ..നന്നായ്‌ എഴുതി..എല്ലാ ആശംസകളും

mukthaRionism പറഞ്ഞു... മറുപടി

റോസുമ്മമാര്‍ക്കു മരണമില്ല..

നല്ല എഴുത്ത്..
വായന അനുഭവമായി..

ഭാവുകങ്ങള്‍..

Manoraj പറഞ്ഞു... മറുപടി

കണ്ണനുണ്ണീ : ആദ്യ കമന്റിനു നന്ദി.. ഓർമ്മകുറിപ്പുകളായി ഞാൻ എഴുതിയ ആദ്യ പോസ്റ്റ് ആയിരുന്നു.. കണ്ണൻ തന്നെ അതിന്റെ തേങ്ങ ഉടച്ചത് നന്നായി.. ഒത്തിരി സന്തോഷം.. ഒപ്പം ഒരു ഇടവേളക്ക് ശേഷം തേജസിൽ വന്നതിനുള്ള നന്ദിയും
റാംജി : ശരിയാണ് പറഞ്ഞത്. പിന്നെ എഴുത്ത് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.
സുനിൽ : നഷ്ടങ്ങൾ പക്ഷെ എന്നും നഷ്ടങ്ങൾ തന്നെ. ഒരു പക്ഷെ, നമ്മൾ വിചാരിച്ചാൽ നഷ്ടമാകാത്തവയും. തേജസിൽ വന്നതിനു നന്ദി.
സുമേഷ് : നമുക്കൊക്കെ മരണത്തിനുശേഷമല്ലേ ഒരാളുടെ അപദാനങ്ങൾ പാടാൻ അറിയൂ..
ജീവി : പറഞ്ഞത് പരമാർത്ഥം തന്നെ..
പള്ളിക്കരയിൽ : വീണ്ടും തേജസിൽ എത്തിനോക്കിയതിന് നന്ദി..
ലെതിചേച്ചി : ഒരു പക്ഷെ ചേച്ചിക്ക് അറിയാമായിരിക്കും ഈ ഉമ്മയെ. ചെറായികാരി തന്നെ.. പിന്നെ, ഇത്തരം ഓർമകൾ പങ്കുവെക്കാൻ ഒരു ബ്ലോഗ് തുടങ്ങിയല്ലോ അത് നല്ല കാര്യം.
ലെചൂ : നന്ദി. റോസുമ്മ എനിക്ക് സത്യത്തിൽ അത്രക്ക് ഇഷ്ടമുണ്ടായിരുന്ന ഒരാളാ.. ഓർമ്മകൾ എഴുതു.
ഹംസ: പോസ്റ്റ് ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം. പ്രോത്സാഹനത്തിന് നന്ദി.
കൊമ്പൻ : നന്ദി സുഹൃത്തേ. നിങ്ങളുടെ ഒക്കെ പ്രോത്സാഹനവും പ്രാർത്ഥനയും എന്നും ഉണ്ടാവുമെന്ന് കരുതുന്നു.
ചാണ്ടിക്കുഞ്ഞ് : സത്യം തന്നെ സിജോയ്.. വളരെ നന്ദി. .ഒരിക്കൽ കൂടി തേജസിൽ വന്നതിനും അഭിപ്രായം രേഖപ്പെടുത്തി പ്രോത്സാഹിപ്പിക്കുന്നതിനും.
സീനു : ഒരു ഫീൽ ഉണ്ടാക്കിയെങ്കിൽ അത് തന്നെ വലിയ കാര്യം.
തലയമ്പലത്ത് : ഇതിനെ കഥ എന്ന് പറയാൻ പറ്റുമോ എന്നറിയില്ല സുഹൃത്തെ.. എന്റെ പഴയ ഒരോർമ്മ .. അത്രയുമേ ഉള്ളൂ..
അനൂപ് : തേജസിലേക്ക് സ്വാഗതം. ഒപ്പം നല്ല വാക്കുകൾക്ക് നന്ദി.. ഇനിയും പ്രോത്സാഹനവും തിരുത്തലുകളുമായി ഇവിടെ വെളിച്ചം പകരുമെന്ന് കരുതട്ടെ.
ഒഐബി : പച്ചയായ യാതാർത്ഥ്യം .
വഴിപോക്കൻ : നാട്ടിൽ നിന്നും തിരിച്ച് പോയ ശേഷം ആദ്യം വായിച്ചത് എന്റെ ബ്ലോഗായതിൽ സന്തോഷം.. അത് ഇഷ്ടപ്പെട്ടതിൽ അതിലേറെ ചാരിതാർത്ഥ്യം. നന്ദി.. വീണ്ടും വരിക
മിനിടീച്ചറേ : അങ്ങിനെയുള്ള മനസ്സുകൾ വരുംതലമുറക്കെങ്കിലും അന്യം നിന്ന് പോകരുതെന്ന് ആഗ്രഹം.
ശ്രീ : വളരെ ശരിയാണ് റോസുമ്മയുടെ സ്നേഹം അത്രക്ക് സുന്ദരമായിരുന്നു..
അഭി: വീട്ടാൻ കഴിയാത്ത കടത്തെക്കാളുപരി നഷ്ടപ്പെട്ട സ്നേഹമാണ് അഭീ എനിക്ക് റോസുമ്മ

Manoraj പറഞ്ഞു... മറുപടി

ചേച്ചിപ്പെണ്ണ് : നന്ദി
ഉമേഷ് : നന്ദി.. വീണ്ടും വായിച്ചതിന്
വിനുവേട്ടൻ : സത്യം വിനുവേട്ടാ.. നാട്ടിൻപുറങ്ങളിൽ പോലും ഇന്ന് ഇത്തരം ആളുകൾ അന്യം വന്നു കഴിഞു. തേജസിൽ ആദ്യമല്ലേ,, സ്വാഗതം..
ക്യാപ്റ്റൻ : നന്ദി.. അതെ പാവം ഉമ്മയായിരുന്നു അവർ
ഹഷിം : അപ്പോൾ എന്നെ മാത്രം കൂതറയാക്കാതിരുന്നതിനു നന്ദി ഹഷിം.. ഹ..ഹ..
ജയൻ : ഇന്നും മനസ്സിലുണ്ട്.. ആ ഓർമ്മകൾ.. മങ്ങാതെ.. മായാതെ.. ഒന്ന് പുനസൃഷ്ടിക്കാൻ ശ്രമിച്ചു എന്നേ ഉള്ളൂ
ഷാജി : തേജസിലേക്ക് സ്വാഗതം. സ്വത്ത് എല്ലായിടത്തും പ്രശ്നം തന്നെ..ഉള്ളവനും ഇല്ലാത്തവനും.. പറഞ്ഞത് ശരിതന്നെ.
എഴുത്തുകാരീ ചേച്ചി : എനിക്ക് മറക്കാൻ കഴിയില്ല അവരെ.. എന്റെ ജീവിതത്തിൽ ഒരിക്കലും. വീണ്ടും വന്നതിന് നന്ദി
സാദിഖ് : താങ്കളോടൊപ്പം ഞാനും പുഷ്പങ്ങൾ സമർപ്പിക്കുന്നു.
വായാടി : നന്ദി.. വീണ്ടും തേജസിനു മുകളിൽ കൂടി ഒന്ന് പറന്നതിന് . ഇനിയും ഇടക്കിടെ തേജസിൽ വന്ന് ഇവിടെ നടക്കുന്നത് വീക്ഷിക്കുക.. തെറ്റുകൾ തിരുത്തിതരുക.. പിച്ചും പേയും പറയുക.. ഒച്ചവെക്കുക..
സിയ : തേജസിലേക്ക് സ്വാഗതം. റോസുമ്മ എന്റെ മനസ്സിൽ ഇന്നും ജീവിക്കുന്നു. അത് ഒരു പക്ഷെ, താങ്കൾ പറഞ്ഞപോലെ നഷ്ടബോധം തോന്നുന്നത് കൊണ്ടാവാം. ഇനിയും പ്രോത്സാഹം പ്രതീക്ഷിക്കട്ടെ.
കുമാരൻ : ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ ? പിന്നെ ചൂണ്ടികാട്ടിയ തെറ്റ് തിരുത്തിയിട്ടുണ്ട്. ഇനിയും തെറ്റുകൾ ചൂണ്ടികാട്ടുക. നേർവഴികാട്ടിതരുമ്പോൾ നല്ല സുഹൃദ്ബന്ധങ്ങൾ ഉടലെടുക്കുകയാണ്. നന്ദി,.
തെച്ചികോടൻ : നന്ദി കൂട്ടുകാരാ. ഓർമ്മകുറിപ്പ് ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം. ഇടക്ക് വരിക ഇവിടെ അല്പം വെളിച്ചവുമായി.
മഷിതണ്ട് : വായനക്ക് നന്ദി.
ഫസിൽ : തേജസിലേക്ക് സ്വാഗതം. ഇഷ്ടമായെന്ന് കേൾക്കുമ്പോൾ സന്തോഷം. ഇനിയും വരുമല്ലോ
മൻസൂർ : നന്ദി. ഈ ഓർമകൾ ഇഷ്ടമായെന്ന് അറിയിച്ചതിന്
മുഖ് താർ : സത്യം . അവർക്ക് മരണമില്ല..

എല്ലാവരെയും റൊസുമ്മ ഒരു കുളിർകാറ്റായി തഴുകിയെങ്കിൽ ഞാൻ കൃതാർഥനായി. .ആ ഉമ്മയുടെ ഓർമ്മകൾക്ക് മുൻപിൽ അശ്രുപൂജ അർപ്പിച്ച എല്ലാ കൂട്ടുകാർക്കും ഒരിക്കൽ കൂടി നന്ദി പറയുന്നു.. റോസുമ്മ ജിവിക്കട്ടെ.. നമ്മിലൂടെയൊക്കെ..

Radhika Nair പറഞ്ഞു... മറുപടി

മനോരാജ് ,
വളരെ നന്നായി എഴുതി ,ചില കാര്യങ്ങള്‍ മനസ്സില്‍ എന്നും മായാതെ കിടക്കും .ചില കടങ്ങള്‍ ഒരിക്കലും നമുക്ക് വീട്ടുവാന്‍ സാധിക്കില്ല .

മത്താപ്പ് പറഞ്ഞു... മറുപടി

:-)
nannAyiriKuNNu
wishes........

Nileenam പറഞ്ഞു... മറുപടി

ഇന്നാണ് ഇവിടെവരെ വരാന്‍ സമയം കിട്ടിയത്. ഓര്‍മകള്‍ നന്നായിരിക്കുന്നു. റോസുമ്മ മനസ്സിനോട് ചേര്‍ന്ന് നില്‍ക്കുന്നു

Hari | (Maths) പറഞ്ഞു... മറുപടി

മനൂ,

ആവിഷ്ക്കാരം നന്നായി. തന്മയത്വത്തോടെ സംഭവകഥ അവതരിപ്പിച്ചിരിക്കുന്നു.

തന്റെ സ്വത്ത് തട്ടിയെടുക്കാനാകും ബന്ധുക്കള്‍ വരുന്നതെന്ന് റോസുമ്മ വിചാരിച്ചാലും തെറ്റുപറയാനാകില്ല. അവരുടെ ജീവിതാന്ത്യത്തിലും അതു തന്നെയാണല്ലോ സംഭവിച്ചത്. ഇക്കാര്യം മുന്‍കൂട്ടിക്കാണാനുള്ള സംഭവവികാസങ്ങള്‍ നേരത്തേ സംഭവിച്ചിട്ടുണ്ടാകണം.

മാത്‍സ് ബ്ലോഗിലെ ലിങ്കുകള്‍ ഇടയ്ക്ക് നഷ്ടമായിരുന്നു. പക്ഷെ ഇപ്പോള്‍ തിരിച്ചു ലോഡ് ചെയ്തപ്പോള്‍ മാത്‍സ് ബ്ലോഗിന്റെ സന്ദര്‍ശകനായ മനുവിനെ ഞങ്ങള്‍ മറന്നിട്ടില്ലെന്ന് അറിയിക്കട്ടെ

Rahul പറഞ്ഞു... മറുപടി

nannayittundu.good one.. :)

എറക്കാടൻ / Erakkadan പറഞ്ഞു... മറുപടി

ഹും..നിങ്ങളൊക്കെ നോസ്റ്റാൾജിക്കിലേക്ക്‌ മാറി എന്റെ വയറ്റത്തടിച്ചു അല്ലേ..അതാമ​‍്‌ ഞാൻ നർമ്മത്തിലേക്ക്‌ മാറിയത്‌....നിങ്ങള‍ൂക്കെ ഇമ്മിണി പുളിക്കും...

നന്നായി മനുവേട്ടാ...നല്ല എഴുത്താണ​‍്‌..എവിടെയൊക്കെയോ ടച്ച്‌ ചെയ്യുന്നു......

ഒഴാക്കന്‍. പറഞ്ഞു... മറുപടി

ഓ എന്നെ നിങ്ങളൊക്ക കൂടി ടെന്‍ഷന്‍ അടിപ്പിച്ചു കൊല്ലും :(

നന്നായി എഴുതി.

എന്‍.ബി.സുരേഷ് പറഞ്ഞു... മറുപടി

ഇതൊരു കഥയായി എഴുതിയിരുന്നെങ്കില്‍ എത്ര ന്നന്നായിരുന്നു. ഇതിനെക്കാള്‍ വൈകാരികമായി നറേറ്റു ചെയ്യാന്‍ കഴിയുമായിരുന്നു. നന്നായി ഫീല്‍ ചെയ്യിക്കാന്‍ കഴിയുമായിരുന്നു.

അമ്മൂ‍മ്മയുടെ രൂപവര്‍ണ്ണന കുറേ നീണ്ടു. അതിനാല്‍ ബാക്കി സംഭവങ്ങള്‍ വേഗം പറന്ന്ഞു തീര്‍ക്കേണ്ടി വന്ന പോലെ. ഇനിയും ഒരു കഥയായി ഇതിനെ ഡിസൈന്‍ ചെയ്യാങ്കഴിയുമ്മെന്നാണ് എന്റെ തോന്ന്നല്‍. ഇങ്ങനെ പറഞ്ഞെങ്കിലും എഴുത്തിന്റെ നന്മയെ ചോദ്യം ചെയ്യുന്നില്ല കേട്ടോ മനോO......

Unknown പറഞ്ഞു... മറുപടി

മനു,
ഹൃദയസ്പര്‍ശിയായ ഒരോര്‍മ്മക്കുറിപ്പ്.നന്നായി

Aarsha Abhilash പറഞ്ഞു... മറുപടി

thanks manoraj..... hop u'l visit again. im readin ur posts nw.. think, t'l take some time to complete :) all de best

(കൊലുസ്) പറഞ്ഞു... മറുപടി

സന്കടായി.നല്ല അവതരണം.

the man to walk with പറഞ്ഞു... മറുപടി

ishtaayi post..

ജോയ്‌ പാലക്കല്‍ - Joy Palakkal പറഞ്ഞു... മറുപടി

ചില ഓര്‍മ്മകള്‍ അങ്ങനെ ആണ്...
നന്നായി എഴുതി.
എല്ലാ ആശംസകളും!!!

സജി പറഞ്ഞു... മറുപടി

ഇന്നാണ് ആദ്യമായി മനോരാജിന്റെ ബ്ലോഗ് വായിക്കുന്നത്.
കൊള്ളാം നല്ല ചിന്തകള്‍, വേദനിപ്പിക്കുന്ന ഓര്‍മ്മകളും!!

chithrangada പറഞ്ഞു... മറുപടി

manu,ee post enikku vaayikkan pattunnillalo?

Wash'Allan JK | വഷളന്‍ ജേക്കെ പറഞ്ഞു... മറുപടി

മനോരാജ്, നന്മയുള്ള അമ്മൂമ്മകള്‍ ഇല്ലാതാകുന്ന ഇക്കാലത്ത്... ഇപ്പോള്‍ എല്ലാം dye ചെയ്ത ആന്റിമാരാണല്ലോ!
ഹൃദയസ്പര്‍ശിയായ കഥ.

jyo.mds പറഞ്ഞു... മറുപടി

വിഷമം തോന്നി.
നന്നായി എഴുതി

അക്ഷരപകര്‍ച്ചകള്‍. പറഞ്ഞു... മറുപടി

നല്ല എഴുത്ത്..എന്റെ മനസ്സിലും ഇങ്ങനെ ചില ആളുകൾ ഉണ്ട്.എന്നും നമ്മള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍.....
ഭാവുകങ്ങള്‍.

അക്ഷരപകര്‍ച്ചകള്‍. പറഞ്ഞു... മറുപടി

നല്ല എഴുത്ത്..എന്റെ മനസ്സിലും ഇങ്ങനെ ചില ആളുകൾ ഉണ്ട്.എന്നും നമ്മള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍.....
ഭാവുകങ്ങള്‍.

Unknown പറഞ്ഞു... മറുപടി

ഇപ്പോ എന്റെ കണ്ണിൽ കണ്ണീർ വന്നുകൊണ്ടിരിക്കുന്നു