ഞായറാഴ്‌ച, മേയ് 23, 2010

ഗാന്ധര്‍വ്വമോക്ഷം

വർഷത്തെ പ്രോഫഷണൽ നാടകങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നാടകത്തിനും സംവിധാനത്തിനുമുൾപ്പെടെ എട്ട്‌ അവാർഡുകളുമായി കലാധാര കലാവേദിയുടെ ഗാന്ധര്‍വ്വമോക്ഷം അവാർഡുകളിൽ നിറഞ്ഞു നിന്നു. അകാലത്തിൽ മലയാള നാടകവേദിയെ വിട്ട്‌ പിരിഞ്ഞ നടനും സംവിധായകനുമായ ശ്രീ കലാധാര ബാലനാണ് നാടകത്തിന്റെ സംവിധായകൻ. വർഷത്തെ മികച്ച സംവിധായകനുള്ള അവാർഡ്‌ മരണാനന്തര ബഹുമതിയായി കലാകേരളം അദ്ദേഹത്തിനു സമർപ്പിക്കുന്നു. മറ്റു അവാർഡ്‌ വിവരങ്ങളിലേക്ക്‌.... ടി.വി. ഓഫ്‌ ചെയ്ത്‌ നാണുവാശാൻ ചാരുകസേരയിലേക്ക്‌ മെല്ലെ കിടന്നു. അകത്തെ മുറിയിൽ നിന്നും ബാലന്റെ വിധവ പൂർണ്ണിമയുടെ ഏങ്ങലടിയിൽ നാണുവാശാന്റെ മനസ്സ്‌ അസ്വസ്ഥമായി..

ടെലിഫോൺ തുടർച്ചയായി അടിച്ചുകൊണ്ടിരുന്നു. നാണുവാശാൻ ഒരു സ്തംഭം കണക്കെ ഇരിപ്പാണ്. വലിച്ചുവാരി ചുറ്റിയ സാരിയുടെ കോന്തലയിൽ കരഞ്ഞ്‌ കലങ്ങിയ കണ്ണൂകൾ ഒപ്പിക്കൊണ്ട്‌ പൂർണ്ണിമ റിസീവർ കൈയിലെടുത്തു.

"ഹലോ..." പൂർണ്ണിമയുടെ ശബ്ദം ചിലമ്പിച്ചിരുന്നു..

"ചേച്ചീ ഇത്‌ ഞാനാ.. ആശാനില്ലേ അവിടെ?" ബിജുവിന്റെ ശബ്ദം തിരിച്ചറിഞ്ഞ പൂർണ്ണിമ ഫോൺ ആശാനുനേരെ നീട്ടിയിട്ട്‌ വിതുമ്പിക്കൊണ്ട്‌ മുറിയിലേക്ക്‌ പോയി. നിർവ്വികാരനായി ആശാൻ റിസീവർ കൈപറ്റി. "ഹും" ഒരു മൂളൽ മാത്രം. അതിനപ്പുറം വാക്കുകൾ പിതാവിന്റെ തോണ്ടയിൽ കുടുങ്ങി.

"ആശാനേ.. വാർത്ത കേട്ടില്ലേ? അവിടെ ആരെങ്കിലും വിളിച്ചായിരുന്നോ? ഓഫീസിൽ എല്ലാവരും വന്നിട്ടുണ്ട്‌. നമ്മൾ എന്താ ചെയ്യേണ്ടത്‌?" ഒറ്റ ശ്വാസത്തിൽ അത്രയും ചോദ്യങ്ങൾ ചോദിച്ച ബിജു ദ്വേഷ്യം കൊണ്ട്‌ വിറക്കുകയായിരുന്നു..

പിന്നീട്‌ സംസാരിക്കാമെന്ന് പറഞ്ഞ്‌ ഫോൺ ഡിസ്കണക്റ്റ്‌ ചെയ്യുമ്പോൾ എന്തായിരുന്നു മനസ്സിൽ എന്ന് നാണുവാശാനും അറിയില്ലായിരുന്നു. മരുമോളുടെ കണ്ണൂനീരിനു മുൻപിൽ തനിക്ക്‌ ഒന്നിനും കഴിയുന്നില്ല എന്ന തിരിച്ചറിവ്‌ കൂടുതൽ വിഷമിപ്പിച്ചു എന്ന് മാത്രം.

നാണുവാശാൻ വീണ്ടും കസേരയിൽ ഇരുന്നു. ഓരോന്ന് ഓർത്തു. യാതനകൾ ഒട്ടേറെ അനുഭവിച്ച ആദ്യകാലം..

തെരുവ്‌ നാടകങ്ങളുമായി നാടു ചുറ്റിയിരുന്ന കാലം. തന്നെ മാത്രം ആശ്രയിച്ച്‌ ജീവിക്കുന്ന ഒരു കുടുംബം. പലപ്പോഴും നാടക കളരിയിൽ തന്നെയായിരുന്നു താമസവും. ഭാര്യയും മകനും മകളും യാതൊരു പരാതികളുമില്ലാതെ എന്നും കൂടെയുണ്ടായിരുന്നു. മക്കളുടെ വിദ്യാഭ്യാസം പോലും തന്നിലെ നാടകക്കാരൻ മറന്നു. അല്ലെങ്കിലും ഊരു തെണ്ടി നടക്കുമ്പോൾ എങ്ങിനെയാ പഠനത്തെക്കുറിച്ചൊക്കെ ചിന്തിക്കുന്നേ. മാത്രവുമല്ല, തന്റെ വിപ്ലവമനസ്സിൽ അന്ന് നാടകം മാത്രമേ ഉണ്ടായിരുന്നുള്ളല്ലോ. അങ്ങിനെ എപ്പോഴോ ബാലനും തെരുവുനാടകകാരിൽ ഒരുവനായി. പലപ്പോഴും തങ്ങളുടെ നാടകങ്ങൾ ഉന്നതരായ പലരേയും അസ്വസ്ഥരാക്കുന്നു എന്ന് തിരിച്ചറിഞ്ഞിട്ടും, അല്ലെങ്കിൽ പലപ്പോഴായി പലരിൽ നിന്നും മുന്നറിയിപ്പ്‌ കിട്ടിയിട്ടും അതേ വഴി തുടർന്നതിനുള്ള ശിക്ഷ..!! തന്റെ ഭാര്യയെയും മകളെയും തെരുവു വേശ്യകളെന്ന് ചിത്രീകരിച്ച്‌ ജയിലിലടച്ച്‌ പീഢിപ്പിച്ചു സാമദ്രോഹികൾ. അവരുടെ സ്വാധീനശക്തിക്ക്‌ മുൻപിൽ തകർന്ന് പോയില്ലേ അന്ന്. സമിതിയംഗങ്ങളുടെ പിൻതുണ കൊണ്ട്‌ മാത്രമാണ് വീഴാതെ ഇരുന്നത്‌. ഒടുവിൽ നാട്ടുകാരുടെ പരിഹാസം സഹിക്കാനാവാതെ, ജയിലഴികൾക്കുള്ളിൽ വച്ച്‌ ഏമാന്മാർ പാകിയ വിത്തുകൾ മുളപൊട്ടി എന്ന തിരിച്ചറിവിൽ അടുത്തുള്ള പുഴയുടെ ആഴങ്ങളിൽ കണ്ണാരം പൊത്തിക്കളിക്കാൻ ഒന്നിച്ച്‌ കൈപിടിച്ചിറങ്ങിയ അമ്മയും മകളും!! ഒരു തരം മരവിപ്പോടെ മാത്രമേ ഇന്നും തനിക്കത്‌ ഓർമ്മിക്കാൻ കഴിയുന്നുള്ളൂ.

അതോട്‌ കൂടി തളർന്ന് പോയി. എല്ലാം അവസാനിപ്പിച്ചതാണ്. പക്ഷെ, ബാലൻ കീഴടങ്ങാൻ കൂട്ടാക്കിയില്ല. അവൻ നാടകം ഉപജീവനമാർഗ്ഗമാക്കാൻ തിരുമാനിച്ചു. പല സമതികളിലായി ചെറിയ ചെറിയ വേഷങ്ങളിൽ തുടങ്ങി, പതുക്കെ അവൻ അറിയപ്പെടാൻ തുടങ്ങി. എന്നാലും തെരുവുനാടകക്കാരന്റെയും തെരുവുവേശ്യയുടെയും മകൻ എന്ന വിളിപ്പേരു അവനെ വിട്ട്‌ പോയില്ല. ഒന്നിനെക്കുറിച്ചും അവൻ ചിന്തിച്ചില്ല. ഒരു പെണ്ണിനെക്കുറിച്ച്‌ പോലും. ഒടുവിൽ അവിടെയും വിധി അവനെ വെറുതെ വിട്ടില്ല. കൂടെ നായികയായി അഭിനയിക്കാൻ വന്ന പെൺകുട്ടിയെയും അവനെയും ചേർത്തായി പുതിയ കഥകൾ... ഒടുവിൽ നാടകത്തിനായി പലപ്പോഴും ഉറക്കം പോലും ഉപേക്ഷിച്ച അവൾ ഒരു കുഞ്ഞുകുപ്പിയുടെ സഹായത്തോടെ നിത്യനിദ്രയെ മാറോടണക്കാൻ തുനിഞ്ഞപ്പോൾ, പാതികൂമ്പിയ കണ്ണുകളുമായി തീവ്രപരിചരണ വിഭാഗത്തിൽ കിടത്തിയ അവൾക്ക്‌ കാവലിരിക്കുമ്പോൾ അവളെ കൂടെകൂട്ടാൻ അവൻ തിരുമാനിച്ചിരുന്നു.. എന്നിട്ട്‌ പോലും ബാലൻ നാടകകളരിയെ വിട്ടുപിരിഞ്ഞില്ല.. കൂടെയുണ്ടായിരുന്നവർ നൽകിയ ആത്മബലത്തിന്റെ പിൻതുണയോടെ സ്വന്തം ട്രൂപ്പ്‌ എന്ന സംരംഭവുമായി അവൻ മുന്നോട്ട്‌ വന്നപ്പോൾ പുറംതിരിഞ്ഞ്‌ നിൽക്കാൻ തനിക്കും കഴിഞ്ഞില്ല. നേരിന്റെ നേർക്കുള്ള കണ്ണാടിയാവണം നാടകമെന്നും നാടകവും ജീവിതവും രണ്ടല്ല എന്നും വിശ്വസിച്ച്‌ ജീവിച്ച ഞങ്ങൾക്കൊക്കെ അല്ലാതെ മറ്റൊന്നിനും കഴിയുമായിരുന്നില്ല.

വീണ്ടും ഫോൺ റിംഗ്‌ ചെയ്യുന്നത്‌ കേട്ട്‌ നാണുവാശാൻ എഴുന്നേറ്റു. ഓഫീസിൽ നിന്നും തന്നെയാണ്. അവിടെ എല്ലാവരും കാത്തിരിക്കുകയാണെന്നും പെട്ടെന്ന് ചെന്നിട്ട്‌ വരാമെന്നും പൂർണ്ണിമയോട്‌ പറഞ്ഞ്‌, അവൾക്ക്‌ മുഖം കൊടുക്കാതെ ഇറങ്ങാൻ തുടങ്ങി. പുറകിൽ ഒരു തേങ്ങൽ അമർത്താൻ കുട്ടി പാട്‌ പെടുന്നത്‌ മനസ്സിലായി. "മോളേ". വാക്കുകൾ തോണ്ടയിൽ കുടുങ്ങുന്നത്‌ ശരിക്കറിഞ്ഞു.

"ഇല്ല.. അച്ഛൻ പൊക്കോളൂ.. എനിക്കൊന്നും ഇല്ല.. പോയി ഉചിതമായ തീരുമാനങ്ങൾ എടുക്കൂ അച്ഛാ... അച്ഛൻ കൂടി തളർന്നാൽ പിന്നെ...." സത്യത്തിൽ മരുമോളോട്‌ ബഹുമാനം കൂടിയ നിമിഷങ്ങൾ. ഇവൾക്കിതെങ്ങിനെ സാധിക്കുന്നു!!


നാണൂവാശാൻ പോയി കഴിഞ്ഞപ്പോൾ അടക്കിവച്ചിരുന്ന കരച്ചിൽ മുഴുവൻ പൂർണ്ണിമയിൽ നിന്നും അണപൊട്ടി. ആശാന്റെ മുൻപിൽ വച്ച്‌ കണ്ണ് നനയരുതെന്ന് തിർച്ചപെടുത്തിയിരുന്നു. അച്ഛനെ ഒരിക്കലും വിഷമിപ്പിക്കരുതെന്ന് ബാലേട്ടനു നിർബന്ധമായിരുന്നു. അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ.. കണ്ണുകൾ തെക്കേതൊടിയിലേക്ക്‌ പാളി. അദ്ദേഹത്തെ ദഹിപ്പിച്ച സ്ഥലത്ത്‌ നവധാന്യങ്ങൾ മുളപൊട്ടിയിട്ടുണ്ട്‌. കുഞ്ഞ്‌ തുളസി കാറ്റിൽ ആടുന്നു. ‘സാരമില്ലെടോഎന്ന് പറയും പോലെ. അച്ഛനെ അടക്കിയതിനടുത്ത്‌ എന്തോ തിരഞ്ഞ് കൊണ്ട് ദയമോൾ നിൽക്കുന്നു. ഒരു പക്ഷെ അവൾക്കുള്ള കൈനീട്ടം നൽകാതെ ഒളിച്ചിരിക്കുന്നതിനുള്ള പയ്യാരം പറയുകയാവും. പാവം കുഞ്ഞ്‌!! മനസ്സിൽ നിന്നും ദിവസം മായുന്നില്ല. ഇന്നിപ്പോൾ പതിനേഴ്‌ രാത്രികൾ പിന്നിട്ടെന്ന് തോന്നുന്നേയില്ല.

രാവിലെ ശരിക്കൊന്ന് യാത്രകൂടി പറയാതെയല്ലേ അന്ന് ബാലേട്ടൻ പോയത്‌. അവസാനയാത്രയാവുമതെന്ന് ഒരിക്കലും നിരീച്ചില്ല. ചെറുതായി ഒന്ന് പിണങ്ങുകയും ചെയ്തല്ലോ ഞാനാ പാവത്തോട്‌.

അന്ന് വിഷുവായിരുന്നു. രാവിലെ എഴുന്നേൽക്കുന്ന ശീലം പൊതുവെ കുറവായതിനാൽ കണികാണാനൊന്നും വിളിച്ചില്ല. അല്ലെങ്കിലും കോഴി കൂവാറാവുമ്പോൾ വീട്ടിൽ വന്ന് കട്ടിലിലേക്ക്‌ തളർന്ന് വീഴുന്ന നാടകക്കാരന് എന്ത്‌ വിഷുക്കണി. ഫോൺ റിംഗ്‌ ചെയ്യുന്നത്‌ കേട്ടിട്ടും പുതപ്പ്‌ തലവഴി മൂടി കിടക്കുന്ന ബാലേട്ടനെ കണ്ടപ്പോൾ പാവം തോന്നി.

"ദേ ഫോൺ അടിക്കുന്നു, ഒന്നെഴുനേൽക്കെന്നേ.. വിഷുവായിട്ട്‌." ഒരു വിധം കുത്തിപൊക്കി. ഫോൺ അറ്റെന്റ്‌ ചെയ്ത്‌ കഴിഞ്ഞ്‌ കാര്യം പറഞ്ഞപ്പോൾ തന്നെ വിളിക്കാതിരുന്നാൽ മതിയായിരുനെന്ന് തോന്നി. ചങ്ങനാശ്ശേരിയിൽ നാടകം ഇന്ന് കളിക്കണമത്രെ. പരിപാടിയിൽ എന്തോ ഭേദഗതി. വേണ്ടപ്പെട്ട ആൾക്കാരാ. ഒഴിവു പറയാൻ പറ്റില്ല. അത്‌ തനിക്കും അറിയാം. എന്നാലും... ഇന്ന്..വിഷുവായിട്ട്‌..അറിയാം, ഇത്‌ നാടകക്കാരന്റെ വിധിയാണെന്ന്. വേണ്ടപ്പെട്ടവർ മരിച്ച്‌ കിടന്നാൽ പോലും ബുക്ക്‌ ചെയ്ത ദിവസം കളിനടന്നേ പറ്റു. ഒത്തിരി കുടുംബങ്ങളുടെ ജിവിത മാർഗ്ഗമാണ്. പക്ഷെ, അന്നേരം അതൊന്നും മനസ്സിൽ തോന്നിയില്ല. ഒരു സാദാ വീട്ടമ്മയാവാനേ കഴിഞ്ഞുള്ളു.

മോൾക്ക്‌ ഇനി അച്ഛന്റെ കൈനീട്ടം മാത്രമേ കിട്ടാനുള്ളൂന്ന് പറഞ്ഞു പിണങ്ങിയാ അപ്പുറത്തെ വീട്ടിലേക്ക്‌ പോയതെന്ന് പറഞ്ഞു നോക്കി. അപ്പോൾ അവളെ വിളിക്കെന്നായി. കൊടുത്തിട്ട്‌ പോകാത്രെ.. അതു കേട്ടപ്പോൾ എന്തോ വീണ്ടും വഴക്കടിക്കാനാ തോന്നിയത്‌. വിളിക്കാൻ കൂട്ടാക്കിയുമില്ല. ബാലേട്ടൻ ഒന്നും മിണ്ടിയില്ല. അല്ലെങ്കിലും ഞാൻ പിണങ്ങിയാൽ ഒന്നും മിണ്ടാതെ കേൾക്കാറാ പതിവ്‌. അപ്പോഴേക്കും നാടക വണ്ടി വന്നിരുന്നു. വണ്ടിയിൽ കയറിയിട്ട്‌ തിരിഞ്ഞെന്നെ നോക്കി. അത്‌ പതിവില്ലാത്തതാണ്. അത്‌ അവസാന നോട്ടമാണെന്ന്.... മനസ്സ്‌ ഇപ്പോളും വിങ്ങുകയാണ്. എന്തോ തെറ്റു ചെയ്തപോലെ..

പക്ഷെ ബാലേട്ടനു തന്നോട്‌ പിണക്കമൊന്നും ഇല്ലായിരുന്നല്ലോ? അല്ലെങ്കിൽ പിന്നെ, പോകുന്ന വഴി അരമണിക്കൂറിനു ശേഷം ഇങ്ങോട്ട്‌ വിളിക്കുമോ? അതും പതിവില്ലാത്തതായിരുന്നു. വിളിച്ചിട്ട്‌ മോളോട്‌ പിണങ്ങരുതെന്നും രാത്രി വരുമ്പോൾ അവളുടെ കൈനീട്ടം തരുമെന്നും പറയാനും... അച്ഛനോട്‌ പറയാതെയാണ് പോന്നതെന്നും ധൃതിയിൽ മറന്നാതാണെന്ന് സൂചിപ്പിച്ചേക്കണമെന്നും ഒപ്പം വിഷു കഞ്ഞി എടുത്ത്‌ വേച്ചേക്കണമെന്നുംഅങ്ങിനെ അങ്ങിനെകൂടെ കുറെ സോറിയും പറഞ്ഞു. അപ്പോളും അതൊന്നും അവസാനമായി തന്നെ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുന്നതാണെന്ന് തോന്നിയില്ല. പാവത്തിന്റെ അവസ്ഥയോർത്ത്‌ സങ്കടം വന്നു. ഇപ്പോൾ അച്ഛൻ കളിക്ക്‌ പോകാത്തത്‌ കാരണം ഉത്തരവാദിത്വങ്ങൾ ഏറിയിരിക്കുന്നല്ലോ എന്നത്‌ താൻ മറക്കാൻ പാടില്ലായിരുന്നെന്ന് ഓർത്തുപോയി.

അടുക്കളയിലെ പണികളൊക്കെ തിർക്കുന്നതിനിടയിലാണ് അച്ഛനോട്‌ പറഞ്ഞില്ലല്ലോ എന്നോർത്തത്‌. വരാന്തയിലേക്ക്‌ ചെല്ലുന്നതിനിടയിൽ വീണ്ടും ഫോൺ റിംഗ്‌ ചെയ്തു. എടുത്തപ്പോൾ ബിജുവായിരുന്നു. "ചേച്ചീ" എന്തോ ഒരു പന്തികേട്‌ തോന്നി വിളിയിൽ. ആശാനെന്തിയേ എന്ന് ബിജു ചോദിച്ചപ്പോൾ തിരിച്ച്‌ ബാലേട്ടനെന്തിയേ എന്ന് ചോദിച്ചുപോയി. എന്തോ . . അങ്ങിനെ തോന്നി. ഫോണിന്റെ മറുതലക്കൽ എന്തൊ ഒരു പന്തിയില്ലായ്മ തോന്നിയതിനാൽ വീണ്ടും വീണ്ടും ചോദിച്ച്‌ കൊണ്ടിരുന്നതോർമ്മയുണ്ട്‌. പിന്നെ ബിജു പറഞ്ഞതൊന്നും ഇന്നും വിശ്വസിക്കാൻ മനസ്സ്‌ സമ്മതിക്കുന്നില്ല. ഇവിടേക്ക്‌ വിളിച്ച്‌ കഴിഞ്ഞ്‌ വണ്ടിയിൽ വച്ച്‌ തന്നെ പതിവു പോലെ ഒരു ചെറിയ റിഹേഴ്സൽ എടുക്കുന്ന ബാലേട്ടൻ. പിറകിൽ നിന്നും നിയന്ത്രണം വിട്ട്‌ വന്ന ഒരു ലോറി.. ട്രൂപ്പിന്റെ വണ്ടിയിൽ ഇടിച്ചെന്നോ... പിറകിൽ നിന്ന് റിഹേഴ്സൽ എടുക്കുകയായിരുന്ന ബാലേട്ടൻ ഇടിയുടെ ആഘാതത്തിൽ തെറിച്ച്‌ മുൻപിൽ വീണെന്നോ.. ഓടിക്കൂടിയ നാട്ടുകാർ അടുത്തുള്ള ഏതോ ഹോസ്പിറ്റലിൽ എത്തിക്കുമ്പോളേക്കും.... എല്ലാം കേട്ടത്‌ താൻ തന്നെയാണോ എന്ന് തോന്നി. ബോധം മറയുന്നപോലെയും.

വണ്ടിയിൽ നിന്നും നാണുവാശാനോടൊപ്പം ഇറങ്ങുമ്പോൾ ബാലേട്ടാ എന്ന് അലറിവിളിച്ച്‌ ഓടി വരുന്ന പൂർണ്ണീമേച്ചിയെ ആണ് കണ്ടത്‌. വന്നത്‌ ഞങ്ങളാണെന്ന് മനസ്സിലാക്കിയപ്പോൾ സാരിത്തുമ്പ്‌ കടിച്ച്‌ പിടിച്ച്‌ പാവം ഉൾവലിഞ്ഞു. ചിലപ്പോൾ അന്നത്തെ ഓർമ്മയാവും. അന്നും ഇങ്ങിനെ തന്നെയായിരുന്നു. അലമുറയിട്ട്‌ കൊണ്ട്‌.. ബിജു അന്നത്തെ ദിവസത്തിലേക്ക്‌ ഊളിയിട്ടു.

വണ്ടിയുടെ പിറക്‌ വശത്തായി നാടകത്തിന്റെ ക്ലൈമാക്സിലെ ഒരു മരണരംഗം റിഹേഴ്സൽ എടുക്കുന്ന ബാലേട്ടൻ.. ഒറ്റക്കുള്ള സീനായിരുന്നു.. മാത്രമല്ല നാടകത്തിന്റെ മർമ്മവും അത്‌ തന്നെ. ഞങ്ങളെല്ലാം വികാരഭരിതമായ അഭിനയം കണ്ട്‌ കോരിത്തരിച്ച്‌ ഇരിക്കുകയാണ്. പെട്ടെന്ന് വണ്ടി ഒന്ന് പാളി. എന്താണെന്ന് ശരിക്കും മനസ്സിലായുമില്ല. ബാലേട്ടൻ തെറിച്ച്‌ മുന്നിൽ വീഴുന്നത്‌ കണ്ടു. പിന്നീട്‌ കാണുന്നത്‌ നിലത്ത്‌ വേദനകൊണ്ട്‌ പിടയുന്ന ബാലേട്ടനെയാ.. ആരൊക്കെയോ ചേർന്ന് ഹോസ്പിറ്റലിൽ എത്തിച്ചു. അപ്പോളേക്കും...... എല്ലാം കഴിഞ്ഞ്‌ ബോഡി ഹോസ്പിറ്റലിൽ നിന്നും ആംബുലൻസിലേക്ക്‌ കയറ്റുമ്പോഴേക്കും ഒരു വൻ ജനാവലി തന്നെ അവിടെ തടിച്ച്‌ കൂടിയിരുന്നു. എന്നും എല്ലാവരുടേയും കണ്ണിലെ കരടായിരുന്ന ഞങ്ങളുടെ ബാലേട്ടൻ പെട്ടെന്ന് എല്ലാവരുടെയും കണ്ണിലുണ്ണിയായ പോലെ!! അതുല്യ പ്രതിഭയുടെ ഭൗതീക ശരീരം 8 കിലോമീറ്റർ അപ്പുറത്തുള്ള ഹോസ്പിറ്റലിൽ നിന്നും വിട്ടിലെത്തിക്കാൻ വേണ്ടി വന്നത്‌ 8 മണിക്കൂറോളം ആയിരുന്നു. അതുവരെ ശത്രുക്കൾ ആയിരുന്നവരെല്ലാം പെട്ടെന്ന് മിത്രങ്ങളായി. ഞെട്ടൽ രേഖപ്പെടുത്തലായീ.. മുതലകണ്ണീരായി... തെരുവുവേശ്യയുടെ മകനിൽ നിന്നും ബാലേട്ടൻ നടനകലയുടെ തമ്പുരാനിലേക്ക്‌ എടുത്തുയർത്തപ്പെട്ടു. ഫൂ..!! കള്ള നായിന്റെ മക്കൾ..!!! എന്നിട്ടിപ്പോൾ അവർ ശവകുടീരത്തിൽ അവസാന ആണികൂടി അടിക്കുകയാ. മികച്ച സംവിധായകൻ... ആഗ്രഹിച്ചിരുന്നു ബാലേട്ടൻ അത്‌.. ഒരിക്കൽ... പക്ഷെ, ഇത്‌.. അന്നത്തെ ചേച്ചിയുടെ ആർത്തലച്ചുള്ള കരച്ചിൽ..ഒന്നും മിണ്ടാതെ ഇരിക്കുന്ന ആശാൻ.. പകപ്പോടെ എല്ലാം കണ്ട കൊച്ചുദയമോൾ.

ബിജുമാമാ, കൈനീട്ടം തന്നിലേല്ലും ദയമോൾക്ക്‌ പിണക്കമില്ല. അച്ചായിയോട്‌ മിണ്ടാൻ പറ മാമാ..” ദയമോളെ വാരിയെടുത്ത്‌ തിരിഞ്ഞ്‌ നോക്കുമ്പോൾ വിതുമ്പിക്കരയുന്ന ചേച്ചി.. തകർന്നിരിക്കുന്ന ആശാൻ... ചേച്ചിയുടെ നെറ്റിയിൽ ഇന്നും മായാതെ നിൽക്കുന്ന പടർന്നൊലിച്ച സിന്ദൂരത്തിന്റെ ചെറിയ ഭൂപടം. അതാ ബാലേട്ടനെ അവിടെ കണ്ടാല്ലോ.. ഇപ്പോൾ.. ബാലേട്ടൻ അവിടെയിരുന്ന് എന്തോ പറയും പോലെ.. എടാ ബിജുവേ എന്ന് വിളിക്കും പോലെ... സിന്ദൂരപൊട്ടിൽ എന്റെ ബാലേട്ടന്റെ ആത്മാവ്‌ ഉറങ്ങുന്നുണ്ട്‌. എനിക്ക്‌ കാണാം എന്റെ ബാലേട്ടനെ അവിടെ.

ഒരു നനുത്ത കാറ്റായി ഗന്ധർവ്വൻ എല്ലാവരെയും തഴുകുന്നുണ്ടോ? എല്ലാവരുടേയും മുഖത്ത്‌ എന്തോ ഒരു പുതിയ തീരുമാനത്തിലെത്തിയതിന്റെ ദാർഢ്യം. ഒരു സംവിധായകന്റെ ഭാവഹാവാദികളോടെ എല്ലാവർക്കും നിർദ്ദേശം കൊടുത്ത്‌ ബാലേട്ടൻ ഇവിടെയില്ലേ? പെട്ടെന്ന് എന്തോ തീരുമാനിച്ചപോലെ നാണുവാശാൻ എഴുന്നേറ്റു. ചേച്ചിയുടെ കണ്ണുകളിൽ പോലും എന്തോ നിശ്ചയിച്ച ഭാവം. ഒരു ടെലിപ്പതി പോലെ!!!

ഭിത്തിയിലെ ഫോട്ടോയിൽ ഇരുന്ന് എല്ലാം കണ്ട്‌ ബാലേട്ടൻ പുഞ്ചിരിതൂകി. ഫോട്ടോയുടെ അടിയിൽനിന്നും ഒരു ഗൗളി ചിലച്ച്‌ കൊണ്ട്‌ കുതിച്ചു.

87 comments:

Manoraj പറഞ്ഞു... മറുപടി

വർഷങ്ങൾക്ക് മുൻപ് ഒരു വിഷുദിനത്തിൽ വാഹനാപകടത്തിൽ മരണമടഞ്ഞ അനശ്വര കലാകാരൻ, നാടകത്തെ സ്വന്തം ആത്മാവാക്കിയ നടനും സംവിധായകനുമായിരുന്ന കഴീമ്പ്രം വിജയൻ എന്ന നാടകവേദികളിലെ നിറകൺചിരിക്ക് എന്റെ എളിയ പ്രണാമം!! ഈ കുത്തിക്കുറിക്കലുകൾ അദ്ദേഹത്തിന്റെ ഓർമ്മക്ക് മുൻപിൽ അർപ്പിക്കുന്ന പനിനീർ പുഷ്പങ്ങൾ...

mini//മിനി പറഞ്ഞു... മറുപടി

തീവ്രമായ ഓർമ്മകളിൽ ഒരു തുള്ളി കണ്ണുനീർ

ചാണ്ടിച്ചൻ പറഞ്ഞു... മറുപടി

മുന്‍പും പറഞ്ഞിട്ടുള്ളത് പോലെ, മരിച്ചു കഴിയുമ്പോഴാണല്ലോ ഒരാളെ പുണ്യവാനായി പ്രഖ്യാപിക്കുന്നത്...അത് വരെ ചെയ്ത ദ്രോഹമൊക്കെ ശാപമായി വരേണ്ടെന്നു കരുതിയാവും...ഹൃദയസ്പര്‍ശിയായ കഥ...

വഴിപോക്കന്‍ | YK പറഞ്ഞു... മറുപടി
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
നാടകക്കാരന്‍ പറഞ്ഞു... മറുപടി

വളരെ നന്നായിരിക്കുന്നു ജീവിതം നാടകമാക്കിയ നിരവധിപേരുണ്ട് ഇതു പോലെ ..അവരെല്ലാം ഇന്നു പരിഹാസ കഥാ പാത്രങ്ങളായി അവശേഷിച്ചിരിക്കുന്നു ചിലവർ ഇതു പോലെ മരണ ശേഷമുള്ള പ്രശംസകളും പാരിതോഷികങ്ങളൂം ഏറ്റുവാങ്ങുന്നു “ജീവിച്ചിരിക്കുമ്പോൾ ഒരു പട്ടിയും തിരിഞ്ഞു നോക്കില്ല“ ഗിരീഷ് ഗ്രാമികയുടെ ഒരു നാടകത്തിലെ ഡയലോഗ് ഇവിടെ അന്വർത്ഥമാവുകയാണ്

Bijith :|: ബിജിത്‌ പറഞ്ഞു... മറുപടി

ആരെയും നോവിക്കാതെ, തെറ്റുകള്‍ ചൂണ്ടിക്കാണിക്കാതെ ഇരിക്കുക. അല്ലെങ്കില്‍ എന്തും നേരിടാന്‍ തയ്യരായിരിക്കുക. പത്രം ദിവസവും വായിക്കുനവര്‍ എത്തുന്ന തീര്‍പ്പും ഇത് തന്നെ അല്ലെ...

ബിഗു പറഞ്ഞു... മറുപടി

നാടകക്കാരുടെ കുടുംബസംഘര്‍ഷങ്ങള്‍ ഒരു പുതുമയുള്ള വിഷയമാണ്‌. അത് നന്നായി അവതരിപ്പിച്ചിരിക്കുന്നു. ഭാവുകങ്ങള്‍

അഭി പറഞ്ഞു... മറുപടി

വായിച്ചപ്പോള്‍ വിഷമം തോന്നി
...
മരണാനന്തരം ബഹുമതികള്‍ കൊടുത്തു ആദരിക്കുനത് ഇപ്പോള്‍
ഒരു സ്ഥിരം പരിപാടി ആണല്ലോ

കഥ വളരെ നന്നായിട്ടുണ്ട്
ആശംസകള്‍

Hari | (Maths) പറഞ്ഞു... മറുപടി

തങ്ങളുടെ പ്രവര്‍ത്തി മണ്ഡലത്തില്‍ ശോഭിച്ചു നില്‍ക്കുന്ന കാലഘട്ടത്തില്‍ത്തന്നെ ഇഹലോകവാസം വെടിയുക എന്നത് ഒരു ഭാഗ്യമായി കാണുന്ന പല കലാകാരന്മാരെയും എനിക്കറിയാം. മേഖല വിട്ട ശേഷമാണ് മരണമെങ്കില്‍ തിരിഞ്ഞു നോക്കാനാരുമുണ്ടാകില്ലെന്ന് പുറമേ പറയുന്നില്ലെങ്കിലും അവരൊക്കെ ഭയക്കുന്നുണ്ട്. ഏതു നിലയ്ക്കായാലും കഥാനായകനായ ബാലന്‍ ഒരു ഭാഗ്യവാനാണെന്ന് പറയാം.

കഴിവുള്ളവരെ അംഗീകരിക്കാന്‍ പൊതുവെ നമുക്ക് മടിയാണല്ലോ. എന്നാല്‍ മരണശേഷം അനുസ്മരണങ്ങള്‍, അവാര്‍ഡുകള്‍.. ഇതൊക്കെ സംഘടിപ്പിക്കാന്‍ ചിലര്‍ക്കൊ‍ക്കെ എന്ത് തിരക്കാണ്. മരണശേഷം ഒരാളിലെ പ്രതിഭയെ കണ്ടെടുത്ത പോലെയായിരിക്കും ചടങ്ങുകളില്‍ അടര്‍ന്നു വീഴുന്ന മൊഴിമുത്തുകള്‍.

ഈ കഥ വായിച്ചപ്പോള്‍ മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിലൊരാളായ തിലകനെക്കുറിച്ച് അറിയാതെ ഓര്‍ത്തു പോയി.

കഥ നന്നായി മനൂ

ഒഴാക്കന്‍. പറഞ്ഞു... മറുപടി

ഒരു തുള്ളി ബാഷ്പാഞ്ജലി

വഴിപോക്കന്‍ | YK പറഞ്ഞു... മറുപടി

സുഹൃത്തെ,

പലരുടെയും കണ്ണ് തുറപ്പിക്കാന്‍ ഉതകുന്ന മനോഹര രചന. ജീവിതകാലത്ത് അന്ഗീകരിക്കപ്പെടാതിരിക്കുക എന്നത് പണ്ട് മുതലേ കേള്‍ക്കുന്ന ഒന്നാണ്, എങ്കിലും മരണശേഷം ഒരു ഷോഓഫ്‌ നു വേണ്ടിയാനെലും നാം അര്‍ഹതപ്പെട്ടവരെ അന്സുമാരിച്ചു പോന്നിരുന്നു, പക്ഷെ ഇന്ന് മരണ ശേഷവും അര്‍ഹിക്കുന്ന അംഗീകാരം പലര്‍ക്കും കിട്ടുന്നില്ല എന്നതിലുപരെ അവഹേളിക്കുന്ന സമീപനം പല ഭാഗത്ത് നിന്നും ഉണ്ടാകുന്നു എന്നത് കണ്ടില്ലെന്നു നടിക്കാന്‍ പറ്റില്ല.

രണ്ടു വര്‍ഷം മുന്‍പ് എന്റെ ഒരു സുഹൃത്ത് പങ്കു വെച്ച, കോഴിക്കോടെ ഒരു ഹിന്ദുസ്ഥാനി സന്ഗീതപ്രതിഭയുടെ വേദനിപ്പിക്കുന്ന ജീവിതം ഈ കഥ വാഴിച്ചപ്പോള്‍ മനസ്സിലൂടെ കടന്നു പോയി. പിന്നെ അദ്ദേഹം എന്തായി എന്ന് ഞാന്‍ ചോദിച്ചില്ല, ആള്‍ക്കാരുടെ ദുഖകരമായ അവസ്ഥ വെറുതെ കേട്ടിട്ട് എന്ത് പ്രയോജനം...നമുക്ക് വല്ല ഉപകാരവും അവര്‍ക്ക് ചെയ്തുകൊടുക്കാന്‍ പറ്റാത്ത ഒരവസ്ഥയില്‍ പ്രത്യേകിച്ചും.

Rare Rose പറഞ്ഞു... മറുപടി

അര്‍ഹതയുണ്ടായിട്ടും ജീവിച്ചിരിക്കുമ്പോള്‍ അംഗീകരിക്കപ്പെടാത്തത് എത്ര സങ്കടപ്പെടുത്തുന്നതാണല്ലേ.
കഥയ്ക്കാധാരമായ ആ അനശ്വര കലാകാരനു മുന്നില്‍ എന്റെയും പ്രണാമം..

ഭാനു കളരിക്കല്‍ പറഞ്ഞു... മറുപടി

Manoraj, ethu sambhavichchatho atho verum kathayo? paththirupathu varshamayi paradezi ayathinal nattil natakkunnathonnum arinjukoota. sambhavichathanel addehaththinte photo kotukkanamaayirunnu.

bashpanchaliyote...

Anees Hassan പറഞ്ഞു... മറുപടി

കഥയുടെ നറുമണം

dreams പറഞ്ഞു... മറുപടി

തിഗച്ചും വേറിട്ടൊരു കഥയാണ് ആരും ഇതുവരെ നാടകത്തെ ആസ്പതമാക്കി ഇഗനെ ഒരു വിഷയം അവതരിപിച്ചിട്ടില്ല മനുവേട്ടാ ശരിക്കും ഹൃദയത്തെ നൊമ്പരപ്പെടുത്തുന്ന ഒരു കഥയാണിത്.ജീവിചിരികുമ്പോള്‍ ആരുക്കും വിലയുണ്ടാവില്ല മരിച്ചുപോയാല്‍ അവരെക്കുറിച്ച് നൂറു വാക്കായിരിക്കും .... എന്‍റെഎല്ലാ ആശംസകളും

dreams പറഞ്ഞു... മറുപടി

തിഗച്ചും വേറിട്ടൊരു കഥയാണ് ആരും ഇതുവരെ നാടകത്തെ ആസ്പതമാക്കി ഇഗനെ ഒരു വിഷയം അവതരിപിച്ചിട്ടില്ല മനുവേട്ടാ ശരിക്കും ഹൃദയത്തെ നൊമ്പരപ്പെടുത്തുന്ന ഒരു കഥയാണിത്.ജീവിചിരികുമ്പോള്‍ ആരുക്കും വിലയുണ്ടാവില്ല മരിച്ചുപോയാല്‍ അവരെക്കുറിച്ച് നൂറു വാക്കായിരിക്കും .... എന്‍റെഎല്ലാ ആശംസകളും

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു... മറുപടി

ജീവിതം ഒരു നാടകം!

siya പറഞ്ഞു... മറുപടി

ചിലത് വായിച്ചു കഴിയുമ്പോള്‍ ഒരു നിമിഷം നമ്മള്‍ മരവിച്ചപോലെ തോന്നും ..അതുപോലെ ഇതും എന്ത് കമന്റ്‌ പറയാന്‍ അല്ലേ?വളരെ നല്ലത് എന്ന് തന്നെ പറയുന്നു ഈ കഥയും ...........

kambarRm പറഞ്ഞു... മറുപടി

അല്ലെങ്കിലും ശത്രുതയും വിദ്വേഷവുമൊക്കെ മരണം എന്ന പടിവാതിൽക്കൽ ഇട്ടെറിഞ്ഞ് ഉടക്കപ്പെടും.,മരിച്ച ഒരാളോട് ശത്രുത പുലർത്തിയിട്ട് ആർക്കെന്ത് നേട്ടം..
പക്ഷേ കഴിവുള്ള കലാകാരന്മാരെ ജീവിത കാലത്ത് തിരിഞ്ഞ് നോക്കാത്തവർ പിന്നീട് അവാർഡുകളും പുരസ്കാരങ്ങളുമായി അവതരിക്കുമ്പോൾ ദു:ഖം തോന്നാറുണ്ട്, പുച്ഛവും..
നല്ല ഒരു കഥ, ഒന്ന് ആറ്റിക്കുറുക്കി എഴുതാമായിരുന്നു..ഒരു പാട് നീണ്ട് പോയത് പോലെ..(ഇത് എന്റെ വെറും തോന്നൽ മാത്രം.കാര്യമാക്കണ്ട.)
അഭിനന്ദനങ്ങൾ

ജീവി കരിവെള്ളൂർ പറഞ്ഞു... മറുപടി

ജീവിതം നാടകമാകുമ്പോള്‍ അംഗീകാരം കര്‍ട്ടന്‍ വീണുകഴിയുമ്പോള്‍ ഉയരുന്ന കയ്യടിപോലെയാവുന്നു അല്ലേ .

പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി

ഞാന്‍ നാടകത്തിലോക്കെ അഭിനയിച്ചുനടന്നിരുന്ന കാലഘട്ടത്തില്‍ ഏറ്റവും തിളങ്ങി നിന്നിരുന്ന വ്യക്തിയാണ് കഴിബ്രം വിജയന്‍.
ഒരു നാടകക്കാരന്‍ എന്നതിനപ്പുറത്ത് ആദ്യേഹത്തിന്റെ വ്യക്തിത്വം മനസ്സിലാക്കാനായത് മനുവിന്റെ ഈ എഴുത്തിലൂടെയാണ്.
ഒരു കഥ പോലെ നന്നായി പറഞ്ഞു.
ഭാവുകങ്ങള്‍.

ഹംസ പറഞ്ഞു... മറുപടി

ഇതുപോലെ ഒരു വിഷുദിവസം എന്‍റെ കണ്മുന്നില്‍ വെച്ച് രണ്ടു ചെറുപ്പക്കാര്‍ ബൈക്ക് ആക്സിടന്‍റായി സ്പോട്ടില്‍ വെച്ച് അതില്‍ ഒരാള്‍ തലചിന്നി ചിതറി മരണപ്പെട്ടത്. അന്ന് അത് കണ്ട് നടുങ്ങി പോയിരുന്നു .! പാവങ്ങള്‍ വിഷു ആഘോഷിക്കാന്‍ അന്നവര്‍ അൽപ്പം മദ്യപിച്ചിരുന്നു എന്നാണ് മനസ്സിലായത് എന്നാലും ആ കാഴ്ച്ച എന്നില്‍ വല്ലാതെ നടുക്കം ഉണ്ടാക്കിയിരുന്നു. ഈ പോസ്റ്റ് വായിക്കുമ്പോള്‍ ആ സംഭവമായിരുന്നു മനസ്സു നിറയെ അന്ന് അവരുടെ കുടുംമ്പം അനുഭവിച്ചിട്ടുണ്ടാവുന്ന ആ വേദന. എന്നും ഞാന്‍ ചിന്തിക്കാറുണ്ട്. മരണങ്ങള്‍ വേദനിപ്പിക്കുമെങ്കിലും അത് വിശേഷ ദിവസങ്ങളില്‍ ആവുമ്പോള്‍ ഏതു കഠിനഹൃദയരും ഒന്നു വിങ്ങിപ്പോവും.! ഈ പോസ്റ്റില്‍ ഞാന്‍ ആ നൊമ്പരം ശരിക്കും അറിഞ്ഞു.!

ജീവിച്ചിരിക്കുമ്പോള്‍ അംഗീകരിക്കാത്തവര്‍ മരണ ശേഷം കൊണ്ട് കൊടുക്കുന്ന ബഹുമതികള്‍ അവരുടെ മുഖത്തേക്ക് തന്നെ വലിച്ചെറിയുക.! അതാണ് വേണ്ടത്.!

Vayady പറഞ്ഞു... മറുപടി

ഒരു നാടക കുടുംബം അനുഭവിക്കുന്ന വേദനകളും യാതനകളും എത്ര ഭംഗിയായിട്ടാണ്‌ വിവരിച്ചിരിക്കുന്നത്. ഇങ്ങിനെയൊരു കഥയിലൂടെ നടനും സംവിധായകനുമായിരുന്ന കഴീമ്പ്രം വിജയനെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിയ മനുവിന്‌ എന്റെ അഭിനന്ദനങ്ങള്‍. ആ കലാകരന്റെ സ്മരണയ്ക്കു മുന്‍പില്‍ എന്റെ പ്രണാമം.

lekshmi. lachu പറഞ്ഞു... മറുപടി

ശെരിക്കും മനസ്സിനെ തൊട്ടു പോകുന്ന
ഹൃദയ സ്പര്‍ശിയായ കഥ.
ജീവിക്കുന്നവരെ നമ്മുടെ സമൂഹം
ഒരിക്കലും ആദരിക്കുകയോ, അവര്‍ക്കുവേണ്ടി
എന്തെങ്കിലും ചെയ്യുകയോ ഇല്ല്യ.
മരണ ശേഷം മരണാനന്തരം ബഹുമതികള്‍
കൊടുത്തു ആദരിക്കുന്നു. എന്ത് ചെയ്യാം..
നന്നായി എഴുതി മനു..ആശംസകള്‍..

കൂതറHashimܓ പറഞ്ഞു... മറുപടി

നന്നായി അവതരിപ്പിച്ചിരിക്കുന്നു,
>>>“ബിജുമാമാ, കൈനീട്ടം തന്നിലേല്ലും ദയമോൾക്ക്‌ പിണക്കമില്ല. അച്ചായിയോട്‌ മിണ്ടാൻ പറ മാമാ..”<<< കരയിപ്പിച്ചു ഈ വരികള്‍

PALLIKKARAYIL പറഞ്ഞു... മറുപടി

ഹൃദയസ്പര്‍ശിയായ കഥ. നന്നായി അവതരിപ്പിച്ചിരിക്കുന്നു.

(കൊലുസ്) പറഞ്ഞു... മറുപടി

very sadness..

Unknown പറഞ്ഞു... മറുപടി

മനസ്സിൽ തട്ടിയ കഥ...... ആശംസകൾ

Unknown പറഞ്ഞു... മറുപടി

മരിക്കുമ്പോള് മാത്രം ഓര്മ്മിക്കപ്പെടുന്നവര്..
നല്ല കഥ.. നല്ല ഭാഷ
അഭിനന്ദനങ്ങള്...

എറക്കാടൻ / Erakkadan പറഞ്ഞു... മറുപടി

നിങ്ങള്‍ കരയിപ്പിക്കാന്‍ വേണ്ടി കച്ച കേട്ടിയിരിക്കുകയാണോ...എനിക്ക് പറയാനുള്ളത്‌ കൂതറ പറഞ്ഞു....നന്നായി ഈ ഓര്‍മ്മ

Ashly പറഞ്ഞു... മറുപടി

നല്ല എഴുത്ത്. ആശാനില്‍ നിന്ന് കഥ പറച്ചില്‍ പൂര്‍ണ്ണിമ പിന്നെ, ബിജു ഇവരിയെല്ക് മാറിയ ആ ഒഴുക് കൊള്ളാം.

Umesh Pilicode പറഞ്ഞു... മറുപടി

:-(

Typist | എഴുത്തുകാരി പറഞ്ഞു... മറുപടി

ജീവിച്ചിരിക്കുമ്പോള്‍ അര്‍ഹിക്കുന്നതുപോലും കിട്ടാതെ മരിച്ചുകഴിഞ്ഞിട്ട് എന്തു ചെയ്തിട്ട് എന്തു ഫലം! അതൊക്കെതന്നെയാണിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതു്.

jain പറഞ്ഞു... മറുപടി

അനശ്വരകലാകാരന്‌ മുന്‍പില്‍ എന്റെ പ്രണാമം

കഥ വളരെ തീവ്രമായിരിക്കുന്നു. മനോരാജിന്റെ കഥകളില്‍ എനിക്ക്‌ ഏറെ ഇഷ്‌ടപ്പെട്ടത്‌ ഇതാണ്‌. നന്നായി അവതരിപ്പിച്ചിരിക്കുന്ന. കണ്ണുകളെ ഈറനണിയിക്കുന്നതോടൊപ്പം സമൂഹത്തിലെ ചില യാഥാര്‍ത്ഥ്യങ്ങളും വിളിച്ചു പറയുകയും ചെയ്യുന്നു.

Unknown പറഞ്ഞു... മറുപടി

നാടകക്കാരുടെ കുടുംബസംഘര്‍ഷങ്ങള്‍ പ്രമേയമാക്കിയ പുതുമയുള്ള കഥ. നന്നായി അവതരിപ്പിച്ചിരിക്കുന്നു.

Wash'Allan JK | വഷളന്‍ ജേക്കെ പറഞ്ഞു... മറുപടി

മനോരാജ്, വികാരം തുളുമ്പുന്ന അവതരണം.
ശ്രീ കഴീമ്പ്രം വിജയനു ആദരാഞ്ജലികള്‍. ഇനിയും പ്രതിഭകളെ തിരിച്ചറിയാന്‍ മരണം നമ്മള്‍ വരെ കാക്കണോ?

അജ്ഞാതന്‍ പറഞ്ഞു... മറുപടി

നാടകം എനിക്ക് സിനിമയേക്കാള്‍ ഇഷടമാണ്. പക്ഷേ കാണാന്‍ സാധിക്കാറില്ല. കഥയുടെ ആശയത്തിന് പുതുമയുണ്ട്. പിന്നെ മൂന്നു പേരുടെ വീക്ഷണകോണിലൂടെയുളള അവതരണശ്രമം വായിച്ചപ്പോള്‍ വിലാസിനിയുടെ അവകാശികള്‍ ഓര്‍മ്മ വന്നു. പക്ഷേ ഇവിടെ ഒരു സംഭവമല്ല പലരും ഓര്‍ക്കുന്നത് എന്നത് കൊണ്ട് ആവര്‍ത്തന വിരസതയില്ല. നാണുവാശാന്റെ ഓര്‍മ്മകളില്‍ 'താന്‍' ഒഴിവാക്കാമായിരുന്നു...ഇതെന്റെ സ്വന്തം അഭിപ്രായം മാത്രമാണു കേട്ടോ...എനിക്കു പൊതുവേ, താന്‍, തന്റെ എന്ന പ്രയോഗങ്ങള്‍ കൂടുന്നത് കഥാകാരന്റെ /കാരിയുടെ പ്രയോഗദൗര്‍ബ്ബല്യമായിട്ടാണ് തോന്നാറ്. അത് ഒഴിവാക്കിയാല്‍ വായനാസുഖം കൂടും എന്നു തോന്നാറുണ്ട്. വേണ്ടത് എടുത്ത് വേണ്ടാത്തത് കളഞ്ഞേക്കൂ....പണ്ടൊരിക്കല്‍ ഞാന്‍ തന്നെ പറഞ്ഞ പോലെ വിമര്‍ശിക്കാന്‍ എന്തെളുപ്പം. മൂന്നു കഥ എഴുതി മുഴുമിപ്പിക്കാന്‍ മടിച്ചിട്ടിരിക്കുന്ന ഞാനാണ് കഷ്ടപ്പെട്ടെഴുതി പോസ്റ്റുന്ന മനുവിനെ വിമര്‍ശിക്കുന്നത്. ഉം...കാലം പോയ പോക്കേ....

Anil cheleri kumaran പറഞ്ഞു... മറുപടി

നാടകവും ജീവിതവും രണ്ടല്ലാതെ എരിഞ്ഞ് തീര്‍ന്ന ഒരു ജീവിതത്തിന്റെ വികാരപരമായ അവതരണം. നല്ല പോസ്റ്റ്.

Rahul പറഞ്ഞു... മറുപടി

good one..keep writing...

Usual story, but good presentation

Ente favorite was the last sentence...

"Oru gowli kuthichu paanju..."

Somehow there was a distinct class in that ending..A stroke of class

Manoraj പറഞ്ഞു... മറുപടി

മിനി ടീച്ചറേ : ആദ്യ കമന്റിന് നന്ദി.

ചാണ്ടിക്കുഞ്ഞ് : പറഞ്ഞത് ശരിയാണ്.

നാടകക്കാരൻ : നാടകക്കാരുടെ അവസ്ഥയെക്കുറിച്ചുള്ള ഈ കഥക്ക് ഒരു നാടകക്കാരന്റെ കമന്റ് എന്തുകൊണ്ടും നന്നായി. അനുഭവമാണല്ലോ ഗുരു!!

ബിജിത് : തേജസിലേക്ക് സ്വാഗതം. നമുക്ക് നമ്മെ തന്നെ വെറുപ്പ് തോന്നാതിരിക്കാനെങ്കിലും കഴിയുന്ന രീതിയിൽ പ്രതികരിക്കേണ്ടേ?

ബിഗു : തേജസിലേക്ക് സ്വാഗതം. കഥ ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ സന്തോഷം

അഭി : ശരിയാണ്. അതിപ്പോൾ ഒരു സ്ഥിരം പരിപാടിയാണ്.

ഹരി : വളരെ വിശദമായി കമന്റിയത് നന്നായി. ഒപ്പം തിലകൻ എന്ന നടൻ പലവട്ടം അംഗീകാരങ്ങൾ നേടിയ വ്യക്തിയാണ്. മറിച്ച് ഇവിടെ കഥാനായകനായ ബാലനോ മറിച്ച് കഥക്ക് പ്രേരണയായ കഴീമ്പ്രമോ അങ്ങിനെയൊന്ന് അർഹമായിട്ടും നേടിയിട്ടില്ല.

ഒഴാക്കൻ :എന്റെയും ബാഷ്പാഞ്ജലി.

വഴിപോക്കൻ : നമുക്ക് ഉപകാരം ചെയ്യാൻ പറ്റില്ല എന്നതിനേക്കാൾ നമ്മെക്കൊണ്ട് കഴിയും പോലെ ചെയ്യുക എന്നതേ ഞാൻ ചിന്തിച്ചുള്ളു. നന്ദി നല്ല വായനക്ക്.

റെയർ റോസ് : അദ്ദേഹത്തിന് മുൻപിൽ എന്റെയും പ്രണാമം. അദ്ദേഹത്തിനു മാത്രമല്ല, മറിച്ച് അതുപോലെ കഷ്ടതകൾ അനുഭവിക്കുന്നവർക്ക് ഇത് സമർപ്പിക്കുന്നു.

ഭാനു : കഴീമ്പ്രം വിജയൻ എന്നൊരു അനശ്വര നടൻ ഉണ്ടായിരുന്നതാണു. അദ്ദേഹത്തിന്റെ മരണം ഇങ്ങിനെ തന്നെയായിരുന്നു. പിന്നെ അദ്ദേഹം അംഗീകരിക്കപ്പെട്ടില്ല എന്നതും സത്യം. പക്ഷെ മരണശേഷ ബഹുമതി.. ജീവിതത്തിലെ കുറേ ഏടുകൾ.. അതൊക്കെ എന്റെ ഭാ‍വനയായിരുന്നു.. എന്നതിനേക്കാൽ പലരുടേയും ജീവിതാനുഭവങ്ങൾ ഒരുമിപ്പിച്ചു എന്ന് പറയുന്നതാവും നല്ലത്. പിന്നെ ഫോട്ടോ, ഞാൻ കുറെ ടൈ ചെയ്തു. കിട്ടിയില്ല.

ആയിരത്തൊന്ന് രാവ് : നറുമണം തോന്നിയെങ്കിൽ സന്തോഷം.

ഫസിൽ : നാടകം എനിക്ക് പണ്ടേ ഹരമായിരുന്നു. നാടകക്കാരും.

തണൽ : നാടകമേ ഉലകം എന്നതത്രെ പുതിയ ചൊല്ല്!!!

സിയ : മരവിപ്പ് തന്നെയായിരുന്നു അദ്ദേഹത്തിന്റെ മരണവാർത്ത അറിഞ്ഞപ്പോൾ തോന്നിയത്.

കമ്പർ : എന്റെ കഥകൾ പലപ്പോഴും നീണ്ട് പോകാറുണ്ട് മാഷേ. വലിച്ച് വാരി പറഞ്ഞുള്ള ശീലം അത് മാറുന്നില്ല.. തേജസിലേക്കുള്ള ആദ്യ വരവല്ലേ.. നന്ദി.. ഇനിയും കാണാം

ജീവി : വളരെ ശരി തന്നെ

Manoraj പറഞ്ഞു... മറുപടി

റാംജി : എന്റെ പ്രിഡിഗ്രി കാലത്താണെന്ന് തോന്നുന്നു കഴീമ്പ്രം വിജയൻ മരണമടഞ്ഞത്. അന്ന് കേട്ട ഒരറിവ് വെച്ച് അന്ന് കുറിച്ചിട്ട കുറേ വരികൾ ഇപ്പോൾ വീണ്ടും പൊടിതട്ടിയെടുത്തതാണ്. അത് ഉപകാരപ്പെട്ടെങ്കിൽ സന്തോഷം.

ഹംസ : മരണം എന്നും പേടിപ്പെടുത്തുന്ന ഒരു ദുസ്വപ്നം തന്നെ. അപകടമരണങ്ങൾ കണ്മുന്നിൽ കാണുമ്പോൾ വേദക കൂടും. പറഞ്ഞത് പോലെ മുഖത്തേക്ക് വലിച്ചെറിയാൻ ചങ്കൂറ്റം കാട്ടേണ്ടിയിരിക്കുന്നു അത്തരം പ്രഹസന പ്രതിമകൾ!!

വായാടി : അദ്ദേഹത്തെ പറ്റി പറയാൻ എനിക്ക് അർഹതയുണ്ടോ എന്ന് പോലും അറിയില്ല. പിന്നെ മനസ്സിൽ ചെറുപ്പത്തിൽ തോന്നിയ ഒരു പ്രതിഷേധം. അത് പുറത്ത് വന്നത് ഇങ്ങിനെയാണ്.

ലെക്ഷ്മി : പറഞ്ഞതിൽ തീരെ പതിരില്ല കൂട്ടുകാരീ.

ഹഷിം : നന്ദി. എന്റെ കഥാപാത്രം കരയിച്ചെങ്കിൽ അത് അംഗീകാരമായി കരുതട്ടെ!!

പള്ളിക്കരയിൽ : നന്ദി

സ്നോ ഫാൾ : മരണം അല്ലെങ്കിലും വേദനിപ്പിക്കുന്നതാണ്.

പാലക്കുഴി : നന്ദി

ദിപിൻ : എത്രയോ ശരി!! മരിക്കുമ്പോൾ മാത്രം ഓർമ്മിക്കപെടുന്നവർ. ഇപ്പോൾ ഞാൻ പോലും അതുകൊണ്ടല്ലേ ഇത്തരമൊരു കഥയെഴുതിയത്. ഓർമ്മപെടുത്തലിന് നന്ദി.

ഏറക്കാടാ : മനസ്സിൽ നന്മയുടെ അവശേഷിപ്പുകൾ ഉള്ളത് കൊണ്ടാ മാഷേ കരയാൻ പറ്റുന്നേ.. നന്മകൾ കെടാതെ സൂക്ഷിക്ക്. പിന്നെ പോസ്റ്റ് കണ്ടു. ഹ..ഹ

ക്യാപ്റ്റൻ : താങ്കൾ മാത്രമേ അത് ചൂണ്ടിക്കാട്ടിയുള്ളു.. നന്ദി

ഉമേഷ് : -:(

എഴുത്തുകാരി ചേച്ചി : വളരെ സത്യം.

ജൈൻ : സമൂഹത്തിലെ യാഥാർത്ഥ്യങ്ങളോട് ഇങ്ങിനെയല്ലേ നമുക്കൊക്കെ പ്രതികരിക്കാൻ പറ്റൂ. പിന്നെ കഥ വളരെ ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ സന്തോഷം.

തെച്ചിക്കോടൻ : നന്ദി.

വഷളൻ : പ്രസക്തമായ ചോദ്യം!! നേരത്തെ ദിപിൻ സൂചിപ്പിച്ചതും അത് തന്നെ.

മൈത്രേയി ചേച്ചി : ഒരിക്കൽ കൂടി തേജസിലേക്ക് വന്നതിനു സന്തോഷം. ഒപ്പം കുറെ നല്ല കാര്യങ്ങൾ പറഞ്ഞ് തന്നതിനും. വിലാസിനിയുടെ അവകാശികൾ വായിക്കണം എന്നത് ഒരു സ്വപ്നമായി കൊണ്ട് നടക്കുന്നുണ്ട് ഞാൻ. അതിലെ കഥ ഇത് പോലെയാണെന്നുള്ള അറിവ് തന്നെ സന്തോഷം പകരുന്നു. എന്റെ എഴുത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിതരുന്നത് ആണ് നല്ല പോസ്റ്റ് എന്ന ഒഴുക്കൻ കമന്റിനേക്കളും ഞാൻ ഇഷ്ടപ്പെടുന്നതും. അത് കൊണ്ട് തന്നെ ചേച്ചിയുടെ ഈ അഭിപ്രായം ഞാൻ നല്ല രീതിയിൽ തന്നെയെടുക്കുന്നു. ചേച്ചി പറഞ്ഞതിനെയൊന്നും വിമർശനമായി കാണാൻ കഴിയില്ല. അത് കൊണ്ട് തന്നെ സന്തോഷമേയുള്ളൂ.. നന്ദി..

കുമാരൻ : ഈ കഥക്ക് മറുപടി കമന്റുകൾ ഇടാൻ വൈകിയതിന് കാരണങ്ങൾ പലതുണ്ട്. ആദ്യമേ കുമാരനു ഒരു നന്ദി പറയട്ടെ. പോസ്റ്റ് ചെയ്ത ഉടനെ തന്നെ കഥ വായിക്കുകയും അതിലെ ചില അക്ഷര പിശാചുകളെയും വാക്യഘടനകളേയും തിരുത്തിതന്നതിന്. ഒപ്പം ഈ നല്ല വാക്കുകൾക്കും.

രാഹുൽ : വളരെ നന്ദി. ആ ഒരു എൻഡിങ്ങ് അത് അറിയാതെ വന്ന് ചേർന്നതാണ്. എഴുതിവന്നപ്പോൾ അങ്ങിനെ എഴുതി.പിന്നെ വെട്ടാൻ തോന്നിയില്ല. അത് ഈ കഥയിലെ ഏറ്റവും നല്ല വരികളായെങ്കിൽ .. എന്താ പറയുക. സംഭവിക്കുന്നതെല്ലാം നല്ലതിന്..

കഥ വായിച്ച് മെയിലിലും ഓർക്കൂട്ടിലൂടെയും മറ്റും പ്രോത്സാഹിപ്പിച്ച എല്ലാ സുമനസ്സുകൾക്കും നന്ദി.

mukthaRionism പറഞ്ഞു... മറുപടി

നന്നായി..
നല്ല എഴുത്ത്..
നല്ല വതരണം.
നല്ല കഥ..


തീവ്രം-
ഇടക്കെവിടെയോ ഒന്നു കണ്ണു നനഞ്ഞു....

jyo.mds പറഞ്ഞു... മറുപടി

കഥ നന്നായി.ആ അനശ്വര കലാകാരന് ആദരാഞ്ജലികള്‍.

Sukanya പറഞ്ഞു... മറുപടി

ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ഒന്ന് ആലോചിച്ചിരിന്നുവെങ്കില്‍??? നല്ല സമര്‍പ്പണം.

കണ്ണനുണ്ണി പറഞ്ഞു... മറുപടി

മനോഹരമായിരിക്കുന്നു മനോരാജ്....
ജീവിതത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന കഥ ...
അര്‍ഹതയുള്ളവരെ അവര്‍ വെറും നാമം മാത്രം അവശേഷിപ്പിച്ചു മടങ്ങിയ ശേഷമല്ല ആദരിക്കേണ്ടത് എന്ന് ഒരു ഓര്‍മ്മപെടുതലും കൂടി

നൗഷാദ് അകമ്പാടം പറഞ്ഞു... മറുപടി

ഈ വായന വല്ലാത്ത ഒരനുഭവമായിരുന്നു..
ചില ഭാഗങ്ങള്‍ മനസ്സില്‍ നിന്നും ഒരിക്കലും മായില്ലെന്ന് ഉറപ്പ്..
മനൂ അഭിനന്ദനങ്ങള്‍...അക്ഷരങ്ങള്‍ കൊണ്ടുള്ള ഈ സുഖമുള്ള
മുറിവേല്പ്പിക്കലിനു...!

anupama പറഞ്ഞു... മറുപടി

Dear Manoraj,
Good Morning!
A great deed and a good tribute!
A well done job!
I am happy to inform you that I have restarted my Malaylam blog.
http://anupama-sincerlyblogspotcom.bogspot.com-post.html
Wishing you a beautiful day ahead,
Sasneham,
Anu

Echmukutty പറഞ്ഞു... മറുപടി

കഴിമ്പ്രം വിജയന്റെ നാടകം കണ്ടിട്ടുണ്ട്, പഠിയ്ക്കുന്ന കാലത്ത്.
കഷ്ടപ്പാടുകളും ദുരിതങ്ങളും മാത്രമേ മനുഷ്യർക്ക് പൊതുവായി ഉണ്ടാകാറുള്ളൂ, ഏതു നാട്ടിലും ഏതു കാലത്തും ഏതൊരാൾക്കും അല്ലേ?

നന്നായിട്ടുണ്ട്,എങ്കിലും കുറച്ചു കൂടി മിനുക്കാമായിരുന്നുവെന്ന് തോന്നുന്നു.

അഭിനന്ദനങ്ങൾ.

thalayambalath പറഞ്ഞു... മറുപടി

മനോരാജ്....
എത്താന്‍ വൈകി.... കലയ്ക്കുവേണ്ടി ജീവിതം മാറ്റിവെച്ചവരുടെ കണ്ണീരണിയിക്കുന്ന അനുഭവങ്ങള്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു.... അഭിനന്ദനങ്ങള്‍

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

നാടകമേയുലകം !
നാടകത്തെ സ്വന്തം ആത്മാവാക്കിയ നടനും സംവിധായകനുമായിരുന്ന ഞങ്ങളുടെ നാട്ടിലെ കഴീമ്പ്രം വിജയന്റെ സ്മരണകൾ ശരിക്കും മനസ്സിൽ തട്ടുന്ന വിധത്തിൽ ;
ബാ‍ലനെ അവതരിപ്പിച്ചിരിക്കുന്നു..ദയമോളും,പൂർണിമയും.നാണുആശനും,...എല്ലാം രംഗത്ത് നിറഞ്ഞാടുകതന്നെയായിരുന്നു.
ഏറെ നന്നായിരിക്കുന്നു കേട്ടൊ മനോരാജ്

സ്നേഹിത പറഞ്ഞു... മറുപടി

കഥ...... മനസ്സിൽ തട്ടി.... ആശംസകൾ

jayanEvoor പറഞ്ഞു... മറുപടി

മനോഹരമായെഴുതി, മനോരാജ്!
വളരെ ഇഷ്ടപ്പെട്ടു.
പണ്ട് രാമപുരം അമ്പലത്തിലെ ഉത്സവത്തിനു കണ്ടിട്ടുണ്ട് ക്ഴിമ്പ്രം തിയേറ്റേഴ്സിന്റെ നാടകം. ഈ ഓർമ്മക്കുറിപ്പ് അതുകൊണ്ടുതന്നെ എനിക്ക് ഹൃദയസ്പർശിയായിത്തോന്നി.

അജ്ഞാതന്‍ പറഞ്ഞു... മറുപടി

നല്ല കഥ.
കൂട്ടത്തിൽ രണ്ടു തുള്ളി കണ്ണുനീരും..

Manoraj പറഞ്ഞു... മറുപടി

ആദ്യം മൈത്രേയി ചേച്ചി പറഞ്ഞ ചില തിരുത്തലികളിൽ എനിക്ക് തിരുത്തിയേക്കാം എന്നു തോന്നിയ ചിലയിടങ്ങൾ തിരുത്തിയിട്ടുണ്ട്. എഴുത്തിലെ തെറ്റുകളും കുറവുകളും ഒപ്പം നല്ല വശങ്ങളും നല്ല രീതിയിൽ ചൂണ്ടിക്കാട്ടുന്ന ക്രിയാത്മകങ്ങളായ വിലയിരുത്തലുകൾക്ക് മുൻപിൽ മനസ്സ് നിറഞ്ഞ നന്ദി അറിയിക്കട്ടെ..

മുഖ്താർ : വായനക്ക് നന്ദി.

ജ്യോ : ആ കലാകാരനു മുൻപിൽ എന്റെയും ആദരാഞ്ജലികൾ.

സുകന്യേച്ചി : സത്യം !! ഒന്ന് ചിന്തിച്ചിരുന്നെങ്കിൽ പല നല്ല കലാകാരന്മാരും അരങ്ങ് ഒഴിയില്ലായിരുന്നു.

കണ്ണനുണ്ണി : വീണ്ടും വന്നതിൽ സന്തോഷം. ആ ഒരു ഓർമ്മപ്പെടുത്തൽ.. അതായിരുന്നു എന്റെ ലക്ഷ്യവും.

നൌഷാദ് : അക്ഷരങ്ങൾ കൊണ്ടുള്ള ഈ സുഖമുള്ള മുറിവേൽ‌പ്പിക്കൽ.. നൌഷാദ്, കഥയേക്കാളും മനോഹരമായി കമന്റ്. ആ മനോഹരമായ വാചകം ഇവിടെ കുറിച്ചതിന് തന്നെ നന്ദി.

അനുപമ : ആദ്യമായി തേജസിലേക്ക് സ്വാഗതം. ഒപ്പം നല്ല വാക്കുകൾക്കുള്ള നന്ദിയും. ബ്ലോഗിൽ നോക്കാം കേട്ടോ.. എഴുത്ത് തുടരട്ടെ..

എചുമ്ക്കുട്ടി : തേജസിലേക്ക് സ്വാഗതം. മിനുക്കാമായിരുന്നു എന്ന് എനിക്കും തോന്നി. നന്ദി , ഉപകാരപ്രദമായ ഇത്തരം ചൂണ്ടിക്കാട്ടലുകൾക്ക് .. ഒപ്പം തുടർന്നും ഉണ്ടാവുമെന്ന് കരുതട്ടെ.

തലയമ്പലത്ത് : വളരെ നന്ദി സുഹൃത്തേ. ഇത് സമർപ്പണമായി തന്നെ കരുതാം. കേരളത്തിൽ അർഹതയുണ്ടായിട്ടും അംഗീകരിക്കപ്പെടാത്ത ഒത്തിരി കലാകാരന്മാർക്ക്...

ബിലാത്തിപട്ടണം : കഴീമ്പ്രം വിജയന്റെ നാട്ടുകാരൻ തന്നെ നന്നായി എന്ന് പറയുമ്പോൾ സന്തോഷം മാഷേ.. ആ മഹാനായ കലാകാരനെകുറിച്ച് നാട്ടുകാരൻ എന്ന നിലയിൽ താങ്കൾക്കുള്ള അറിവ് / അനുഭവം പങ്കുവെക്കുകയാണെങ്കിൽ ഞങ്ങൾക്കൊക്കെ ഉപകാരമായേനേ..

ലീല ടിച്ചർ : നന്ദി.

ജയൻ : അദ്ദേഹത്തിന്റെ നാടകം കാണുവാനുള്ള ഭാഗ്യം എനിക്ക് കിട്ടിയില്ല ജയൻ. പക്ഷെ, മരണത്തിനു വളരെ ചുരുങ്ങിയ നാളുകൾക്ക് മുൻപ് അദ്ദേഹം ദൂരദർശനിൽ ഒരു സീരിയലിൽ അഭിനയിച്ചിരുന്നു. രാജാവിന്റെ വേഷം. കൂടെ മറ്റൊരു അതുല്യ നടൻ കൊതുകു നാണപ്പൻ മന്ത്രിയായും. സീരിയലിന്റെ പേര് ഓർമ്മയില്ല. ഏതോ ഒരു ഹാസ്യ സീരിയൽ ആയിരുന്നു എന്ന് ഓർമ്മ..

ദിലീപ് തൃക്കാരിയൂർ : തേജസിലേക്ക് സ്വാഗതം കൂട്ടുകാരാ.. ആ കണ്ണുനീർ നമുക്ക് അദ്ദേഹത്തിന്റെ കാലടികളിൽ സമർപ്പിക്കാം.

Neena Sabarish പറഞ്ഞു... മറുപടി
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Neena Sabarish പറഞ്ഞു... മറുപടി

ഈ മരണക്കഥകളൊന്നു മാറ്റിപ്പിടിച്ചുകൂടേ മനൂ.....പത്രത്തില്‍ ദിവസവും ഉണ്ടല്ലോ കരയാന്‍ മാത്രം...ജീവിച്ചിരിക്കുന്ന ഒരുകഥയെഴുതൂ ഇനി...ആവര്‍ത്തന വിരസത ഒഴിവാക്കാലോ...

Manoraj പറഞ്ഞു... മറുപടി

നീന ശബരീഷ് : പറഞ്ഞതിൽ സത്യമില്ലാതില്ല. പക്ഷെ, മരണകഥകൾ മന:പൂർവ്വം എഴുതുന്നതല്ലെന്നറിയിക്കട്ടെ.. എങ്കിലും നീനയുടെ അഭിപ്രായം വളരെ വിലയേറിയത് തന്നെ. പക്ഷെ മരണമല്ലാത്തവയും എഴുതിയിട്ടുണ്ടെട്ടോ? വായിച്ചിട്ടുണ്ടേന്നറിയാം.. എങ്കിലും അതിവിടെ സൂചിപ്പിക്കട്ടെ. അല്ലെങ്കിൽ മറ്റുള്ളവർ തെറ്റിദ്ധരിക്കും. :)

Unknown പറഞ്ഞു... മറുപടി

നന്നായിട്ടുണ്ട്, ആശംസകള്‍

കൊല്ലേരി തറവാടി പറഞ്ഞു... മറുപടി

മനോരാജ്‌, ഹൃദയസ്പര്‍ശിയായി എഴുതിയിരിക്കുന്നു. എഴുത്ത്‌ തുടരുക ഇനിയും. സമയമുള്ളപ്പോള്‍ എന്റെ ബ്ലോഗും സന്ദര്‍ശിച്ച്‌ അഭിപ്രായം പറയുമല്ലോ.

അലി പറഞ്ഞു... മറുപടി

മരണസീൻ റിഹേഴ്സൽ നടത്തിക്കൊണ്ടിരിക്കെ റിഹേഴ്സലില്ലാതെ അഭിനയിച്ച വിധിയെന്ന കലാകാരൻ കൂട്ടിക്കൊണ്ടുപോയ പ്രിയ നടനെ ഓർത്തത് നന്നായി.

ആശംസകൾ

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു... മറുപടി

ധാരാളം അഭിനന്ദനങ്ങള്‍ക്കിടയില്‍ എനിക്കു തോന്നിയ അല്പം വിമര്‍ശനമാവാം എന്നു കരുതി!.മനോരാജിന്റെ ഈ കഥയില്‍ ആഖ്യാതാവ് ഇടക്ക് മാറുന്നുവോ എന്നൊരു സംശയം തോന്നിയ പോലെ?. അത് നാണു വാശാനിലും ,ബിജുവിലും,ബാലന്റെ വിധവയിലും എത്തി നില്‍ക്കുന്നില്ലെ?.അതു പോലെ കഥയുടെ നീളവും ഒരു പോരായ്മായി കാണാം.എവിടെയോ ഒരു കമന്റില്‍ എന്നെ “എം.കൃഷ്ണന്‍ നായരാക്കി” ഒരു വായനക്കാരന്‍ ചിത്രീകരിച്ചത് ഇപ്പോളോര്‍ക്കുന്നു.പിന്നെ മൈത്രേയി പറഞ്ഞ പോലെ കഥയെഴുതാനാണ് പ്രയാസം,വിമര്‍ശിക്കാനെളുപ്പമാണ്. അഭിനന്ദനങ്ങള്‍!

ManzoorAluvila പറഞ്ഞു... മറുപടി

Dear Mano,

കഥ വളരെ നന്നായിട്ടുണ്ട്
ആശംസകള്‍

sm sadique പറഞ്ഞു... മറുപടി

മനസ്സിനെ ആഴത്തിൽ വേദനിപ്പിച്ചു. ജീവിതം ചിലർക്ക്
സങ്കടങ്ങൾ മാത്രം നിറഞ്ഞതാണ്.
വളരെ ഭംഗിയായി എഴുതിയിട്ടുണ്ട്.

ജോയ്‌ പാലക്കല്‍ - Joy Palakkal പറഞ്ഞു... മറുപടി

അനശ്വര കലാകാരന് ആദരാഞ്ജലികള്‍!!!
നന്നായി എഴുതിയിരിക്കുന്നു!!
ആശംസകളൊടെ...

മാണിക്യം പറഞ്ഞു... മറുപടി

ഗാന്ധര്‍വ്വമോക്ഷം .ഒരു വട്ടം അല്ല പല വട്ടം വായിച്ചു. ഒരു വാക്കില്‍- ഒരു ഖണ്ഡികയില്‍ - ഒരു താളില്‍ - എന്റെ മനസ്സില്‍ കൂടി കടന്നു പോയത് കുറിക്കാന്‍ ആയെങ്കില്‍ എന്നേ ഞാന് ഒരു അഭിപ്രായം എഴുതിയേനെ .. ഒരു മനുഷ്യന് കിട്ടാവുന്ന ഏറ്റവും വലിയ ദുഃഖം സ്വന്തം കണ്മുന്നില്‍ മക്കള്‍ മരിക്കുന്നതാണ് .. നാണുവാശന്‍ ... 'തെരുവ്‌ നാടകങ്ങളുമായി നാടു ചുറ്റിയിരുന്ന കാലം.'മുതല്‍ ഫ്ലാഷ് ബാക്ക് കഥ ചുരുള്‍ നിവരുമ്പോള്‍ ഇത് കഥയാണ് എന്ന് പലവട്ടം പറയണ്ട അവസരം എനിക്ക് വന്നു ...
ദൈവം ചില നേരം ഉറങ്ങും അങ്ങനെ ദൈവം ഉറങ്ങിയ ഒരു അവസരത്തിലെ ദുസ്വപ്നമായി ബാലന്റെ മരണം..ബാലന്‍ എന്ന മനുഷ്യന് ചുറ്റും കറങ്ങി കൊണ്ടിരുന്ന പാവം പുര്‍ണ്ണിമയും മകളും വിഷുവായിട്ട്‌..........

മനോരാജ് വായിച്ച് ഇത്ര ദിവസമായിട്ടും മനസ്സിലെ തീ - അതിന്റെ ചൂട് കുറയുന്നില്ല തേജസിലെ ഹൃദയസ്പര്‍ശിയായ തേജസ്സുള്ള ഈ പോസ്ടിന് മുന്നില്‍ അഭിവാദ്യങ്ങള്‍

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു... മറുപടി

കൊള്ളാം നന്നായിട്ടുണ്ട് .ഒരു കലാകാരെന്റെ
ജീവിതം പച്ചയായി അരങ്ങത്ത് അവതരിപ്പിച്ചതു
പോലെയുണ്ട് .

ചേച്ചിപ്പെണ്ണ്‍ പറഞ്ഞു... മറുപടി

Touching ...

അക്ഷരപകര്‍ച്ചകള്‍. പറഞ്ഞു... മറുപടി

മനോഹരമായെഴുതി മനോരാജ്... ഹൃദയ സ്പര്‍ശിയായ കഥ.“ബിജുമാമാ, കൈനീട്ടം തന്നിലേല്ലും ദയമോൾക്ക്‌ പിണക്കമില്ല. അച്ചായിയോട്‌ മിണ്ടാൻ പറ മാമാ..” കരയിപ്പിച്ചു ഈ വരികള്‍.

ആശംസകള്‍

അരുണ്‍ കരിമുട്ടം പറഞ്ഞു... മറുപടി

ഒരിക്കല്‍ വായിച്ചിരുന്നു, ഇന്ന് ഒന്നു കൂടി വായിച്ചു.നല്ല ഭാഷ മനോരാജ് :)

Raveena Raveendran പറഞ്ഞു... മറുപടി

വായിച്ചപ്പോള്‍ കണ്ണു നിറഞ്ഞു . നന്നായിട്ടുണ്ട്

veena പറഞ്ഞു... മറുപടി

വ്യത്യസ്തതയാർന്ന വിഷയങ്ങളിലൂടെ ഒരിക്കൽ കൂടി.. നന്നായി മനു..

വീകെ പറഞ്ഞു... മറുപടി

ആ കലാകാരന് പ്രണാമം....

ഇന്നും നമ്മൾ വേണ്ട സമയത്ത് ഒന്നും ചെയ്യാറില്ലല്ലൊ...
എല്ലാം കഴിയുമ്പോഴല്ലെ തിരിച്ചറിവുണ്ടാകുന്നത്.. അതും ഒരു പ്രഹസനം പോലെ....!!

Manoraj പറഞ്ഞു... മറുപടി

മുരളിക : തേജസിലേക്ക് ഒരിക്കൽ കൂടി വന്നതിന് നന്ദി.

കൊല്ലേരി തറവാടി: തേജസിലേക്ക് സ്വാഗതം. തീർച്ചയായും വരാം. സമയക്കുറവാണ് പലപ്പോഴും പല ബ്ലോഗിലും കമന്റുകൾ ഇടാതിരിക്കാൻ കാരണം. താങ്കളുടെ ബ്ലോഗിൽ നേരത്തെ തന്നെ ഞാൻ വന്നിട്ടുണ്ട് എന്ന് തന്നെ വിശ്വാസം.

അലി : ആ ഓർമ്മ വർഷങ്ങളായി മനസ്സിലുണ്ടായിരുന്നു.

മുഹമ്മദ്കുട്ടി : അഖ്യാതാവു മാറുന്നപ്പോലെ എന്നല്ല.. ആഖ്യാതാവിൽ മാറ്റം ഉണ്ട്. അത് മന:പൂർവം വരുത്തിയതാണ്. ഒരു ചെറിയ പരീക്ഷണം എന്ന നിലയിൽ തന്നെ. ഈ കഥയിലെ മുഴുവൻ കാര്യങ്ങളും ഒരു നാണുവാശാനോ , പൂർണ്ണീമക്കോ , ബിജുവിനോ പറഞ്ഞ് തീർക്കാൻ കഴിയില്ല. കാരണം ഓരോന്നും ഓരോ സ്ഥലത്തും കാലത്തും സംഭവിച്ചതാണ്. പിന്നെ എഴുത്തിൽ അപാകതകൾ ഇല്ലെന്ന് ഞാൻ പറയുന്നില്ല. അത് തിരുത്താനല്ലേ നിങ്ങളുടെ ഒക്കെ അഭിപ്രായം തേടുന്നത്. എം. കൃഷ്ണൻ നായർ എന്ന പദവി അത്ര മോശമല്ല സുഹൃത്തേ.. വായനയുടെ അഗാധതയിൽ ഊളിയിട്ട വ്യക്തിത്വമാണദ്ദേഹം.. എളുപ്പമാണെങ്കിലും വിമർശനമായി ഇതൊന്നും ഞാൻ എടുക്കുന്നില്ല. ഇതൊക്കെ എന്റെ എഴുത്ത് നന്നാക്കാനുള്ള കുറേ പാരറ്റോ ഗ്രാഫുകളായെ കാണുന്നുള്ളൂ. ഒരിക്കൽ കൂടി തേജസിൽ വന്നതിന് നന്ദി.

മൻസൂർ : നന്ദി.

സാദിഖ് : പറഞ്ഞത് ശരിയാണ്. സങ്കടങ്ങൾ എത്രയോ വലുതാണ്. പോസ്റ്റ് വായിച്ചിരുന്നു മാഷേ.. താങ്കളുടെ ഒക്കെ മുൻപിൽ മനസ്സ് കൊണ്ട് നമിക്കുന്നു.

ജോയ് പാലക്കൽ : ആകാശത്തിലെ നക്ഷത്രങ്ങളിൽ ഏതോ ഒന്നായി അദ്ദേഹം ഇത് കാണുന്നുണ്ടാവും അല്ലേ..എന്റെയും ആദരാഞ്ജലികൾ

മാണിക്യം ചേച്ചീ : എന്താ പറയുക. എനിക്ക് അറിയില്ല. എന്റെ ഈ കൊച്ച് കഥക്ക് ഈ കമന്റ് കൂടുതൽ തേജസ് പകരും എന്നേ പറയുന്നുള്ളൂ. നിറഞ്ഞ സന്തോഷം. പിന്നെ മനസ്സിൽ തോന്നിയത് ഒരു താളിൽ ഒതുങ്ങില്ലെങ്കിൽ പോസ്റ്റാക്കാം.. നല്ലൊരു വായനക്ക് അവസരം കിട്ടുമല്ലോ?

കുസുമം : തേജസിലേക്ക് സ്വാഗതം . ഒപ്പം വായനക്കുള്ള നന്ദിയും.

ചേച്ചിപ്പെണ്ണ് : മനസ്സിൽ സ്പർശിച്ചെങ്കിൽ സന്തോഷം.

അമ്പിളി : തേജസിലേക്ക് സ്വാഗതം. ഇനിയും വരുക.

അരുൺ : നന്ദി കൂട്ടുകാരാ.. നിങ്ങളുടെയൊക്കെ നിരന്തരമായ പ്രോത്സാഹനവും ക്രിയാത്മകമായ വിമർശനങ്ങളും നിർദ്ദേശങ്ങളും മാത്രമാണ് ഇന്നെന്റെ ഊർജ്ജം.

രവീന രവീന്ദ്രൻ : നന്ദി സുഹൃത്തേ

വീണ : വീണ്ടും തേജസിൽ വന്നതിൽ സന്തോഷം. വ്യത്യസ്തതക്ക് ഞാൻ ശ്രമിക്കാറുണ്ടേന്നത് സത്യം തന്നെ..

വികെ : സത്യം തന്നെ സുഹൃത്തേ

സിനു പറഞ്ഞു... മറുപടി

കണ്ണിനെയും,മനസ്സിനെയ്യും,ഈറനണിയിപ്പിക്കാന്‍ പോന്ന തികച്ചും,വ്യത്യസ്തമായ ഒരു കഥ
ഒരു കൊച്ചു നെടുവീര്‍പ്പോടെയാണ് കഥ വായിച്ചു തീര്‍ത്തത്..
വരാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു.

anju minesh പറഞ്ഞു... മറുപടി

kaineettangal ennum ormapeduthalukalanu......

അജ്ഞാതന്‍ പറഞ്ഞു... മറുപടി

മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു ...കണ്ണ് നനഞ്ഞു പോയി..

Mohamed Salahudheen പറഞ്ഞു... മറുപടി

വിങ്ങിപ്പോയി

എന്‍.ബി.സുരേഷ് പറഞ്ഞു... മറുപടി

മനോ ഒന്നു രണ്ടുപേരുടെ അഭിപ്രായങ്ങൾ എനിക്ക് യുക്തമായി തോന്നി. നീന ശബരീഷ് പറഞ്ഞപോലെ മരണവും ദുരന്തവും മനോയുടെ കഥയിൽ നിരന്തരം വരുന്നു. അതൊരു പ്രശ്നമല്ല. ഒക്കെയും ഫ്ലാഷ്ബാക്കിന്റെ രൂപത്തിൽ ഓർമ്മയുടെ രൂപത്തിലാവുമ്പോൾ ചെടിപ്പുണ്ടാക്കും.
കമ്പർ പറഞ്ഞപോലെ ഒന്നുകൂടി ചുരുക്കാമായിരുന്നു.
മൈത്രേയിയുടെ അഭിപ്രായവും ശ്രദ്ധേയം.

ഒരാളെ അയാളുമായി ബന്ധമുള്ള ആളുകൾ മരണശേഷം ഓർക്കുകയാണല്ലോ.

എനിക്ക് കുറച്ച് അതിവിശദീകരണം തോന്നി.
മൌനം കൊണ്ടു പൂരിപ്പിക്കേണ്ടതിനെ അങ്ങനെ തന്നെ ട്രീറ്റ് ചെയ്യണം.

കഥാനായകൻ ഇതിൽ വരുന്നേയില്ല. അതൊരു നല്ല കഥ പറച്ചിൽ രീതി ആണ് ടി.വി.ചന്ദ്രന്റെ കഥാവശേഷൻ എന്ന സിനിമയിൽ ഈ റ്റെക്നിക് ഉപയോഗിച്ചിട്ടുണ്ട്.

ഖലിൽ ജിബ്രാന്റെ മനുഷ്യപുത്രനായ യേശു എന്ന കൃതിയിൽ യേശുവിനെ അദ്ദേഹത്തിനോടടുപ്പമുണ്ടായിരുന്ന ആ‍ളുകൾ ഓർക്കുന്നുണ്ട്.

പക്ഷെ ഇവിടെ കഥാനായകന്റെ ജീവചരിത്രം ഉൾക്കൊള്ളിക്കാൻ ഒരു ശ്രമം നടത്തിയ പോലുണ്ട്. അത് ഉള്ളിൽ ഒരു യഥാർത്ഥ സംഭവം കിടക്കുന്നതു കൊണ്ടാണ്.

ജൈവികമായ ഒരു കൂടിച്ചേരൽ സംഭവിച്ചില്ല.
സംഭാഷണങ്ങളിലും വിവരണങ്ങളിലും മിതത്വം പാലിക്കേണ്ടതുണ്ട്. അനുഭവത്തെ കഥയാക്കി മാറ്റുമ്പോൽ നമ്മൾ കരുതിയിരിക്കണം.

തൊക്കെ പറഞ്ഞത് കഥ ഇതിലും തീവ്രമാക്കാമായിരുന്നു എന്നു തോന്നിയതിനാലാണ്.

പിന്നെ നാടകത്തെ സംബന്ധിച്ച് ഒരു നോവൽ തന്നെ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അഷ്ടമൂർത്തിയുടെ റിഹേഴ്സൽക്യാമ്പ്.

മനോ കഥയെ ഗൌരവമായി എടുക്കൂ. ഭാവുകങ്ങൾ.

( O M R ) പറഞ്ഞു... മറുപടി

സാമ്പ്രദായിക രീതിയില്‍ കഥയില്‍ ലയിച്ചു നീങ്ങാന്‍ അനുവാചകനെ അനുവദിക്കാതെ അവന്റെ വിമര്‍ശന ബോധം നിരന്തരം ഉണര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്യുന്ന ഇതിലെ ആഖ്യാനരീതി പ്രശംസനീയമാണ്. കഥയുടെ ഒഴുക്ക് പെട്ടെന്ന് മുറിച്ചും പല ഭാഗങ്ങളായി പകുത്തും അനേകം വീക്ഷണങ്ങള്‍ സ്വീകരിച്ചിരിക്കുന്നു ഇതില്‍.
ആരാലും അറിയപ്പെടാത്ത, പരിചരിക്കപ്പെടാത്ത ജീവിതം പോലെ കഥയിലെ 'പാത്രങ്ങള്‍'(ബിംബങ്ങള്‍) കഥ വായിച്ചു തീര്‍ത്താലും വായനക്കാരനെ പിന്തുടരുന്നത് കഥാകാരന്റെ കഴിവ് തന്നെയാണ്.

G.MANU പറഞ്ഞു... മറുപടി

വളരെ ഹൃദ്യമായ ഒരു കഥ (അതോ ജീവിതമോ?)

Radhika Nair പറഞ്ഞു... മറുപടി

ഹൃദയ സ്പര്‍ശിയായ കഥ.നന്നായി അവതരിപ്പിച്ചിരിക്കുന്നു ആശംസകള്‍

Sulfikar Manalvayal പറഞ്ഞു... മറുപടി

ഇതിത്തിരി കടുത്തു പോയല്ലോ മനോജേ..
നല്ല കഥ. മനസ്സില്‍ നിന്നും മായാതെ നില്കുന്നു ബാലേട്ടന്‍.
അല്ലെങ്കിലും സമൂഹം അങ്ങിനെയാ. മരിച്ചു കഴിഞ്ഞാല്‍ പിന്നെ എല്ലാവരും പുണ്യവാന്മാര്‍ ആകും.
മരണ ശേഷമേ ലോകം പോലും അവരുടെ നന്മകള്‍ കാണുള്ളൂ. ശത്രുക്കള്‍ പോലും അദ്ദേഹത്തെ വാനോളം പുകഴ്ത്തും. (ഇനി ശല്യം ചെയ്യാനില്ലല്ലോ എന്നാ സന്തോഷമായിരിക്കും അകത്ത്)
ഓരോ വരികളും മനസ്സില്‍ തട്ടി എഴുതിയ പോലെ. അവസാനത്തെ കുഞ്ഞിന്റെ വാക്കുകള്‍ ....
നന്ദി നല്ല ഒരു കഥ തന്നതിന്.

chithrangada പറഞ്ഞു... മറുപടി

really touching!!!!!!!well done!now a days u r getting all sentimental........vedhanakalude lokam.manuvinu ithu nannayi cheyyan pattunnundu.aashamsakal

Manoraj പറഞ്ഞു... മറുപടി

@സിനു: നന്ദി. വരാൻ വൈകി എന്നൊന്നും കരുതണ്ട. വരുന്നുണ്ടല്ലോ അതല്ലേ കാര്യം.

@anju nair : ശരിയാണ്.

@sheelajohn : തേജസിലേക്ക് സ്വാഗതം.

@സലാഹ് : താങ്കൾക്കും തേജസിലേക്ക് സ്വാഗതം. വീണ്ടും വരിക.

@എന്‍.ബി.സുരേഷ് : മാഷേ നന്ദി. നീന പറഞ്ഞത് ശരിതന്നെ. മൈത്രേയി ചേച്ചി പറഞ്ഞ ചില തിരുത്തലുകൾ ഞാൻ ഇതിൽ വരുത്തിയിട്ടുമുണ്ട്. കഥ പറയുന്ന രീതി, തിരുത്താൻ ശ്രമിക്കാം. പക്ഷെ, മൈത്രേയി ചേച്ചി എവിടെയോ പറഞ്ഞത് പോലെ എല്ലാം സമ്മതിക്കുമ്പോളും അടുത്ത പ്രാവശ്യം തെറ്റുകൾ ആവർത്തിക്കില്ല എന്ന് ഒരു ഉറപ്പ് തരാൻ കഴിയുന്നില്ല. പിന്നെ അഷ്ടമൂർത്തിയുടെ ‘റിഹേഴ്സൽ ക്യാമ്പ്’ വളരെ വർഷങ്ങൾക്ക് മുൻപ് വായിച്ചിട്ടുണ്ട്. പണ്ട് ദൂരദർശനിൽ അത് 13 എപ്പിസോഡായി സീരിയലൈസ് ചെയ്തിരുന്നു എന്നും ഓർമ്മ. നാടകക്കാരെ കുറിച്ചാണ് എന്നത് മാത്രമേ അതിനും എന്റെ ഈ കഥക്കും തമ്മിൽ ബന്ധമുള്ളു. റിഹേഴ്സൽ ക്യാമ്പിൽ, 7 ഘട്ടങ്ങളിലായി ഒരു കൂട്ടം നാടകക്കാരുടെ വേദനകളും വിഹ്വലതകളും വരച്ചുകാട്ടിയിരിക്കുകയാണ് നോവലിസ്റ്റ് എന്നാണ് എന്റെ ഓർമ്മ. നന്ദി വളരെ നല്ല ഒരു കമന്റിന്.

@( O M R ): സ്വാഗതം സുഹൃത്തേ. ഒപ്പം താങ്കളുടെതായ രീതിയിൽ നന്നായി വിലയിരുത്തിയതിനും.

@ G.manu : മനുജീ, വീണ്ടും വന്നതിൽ നന്ദി. ഇതിൽ ജീവിതവും ഭാവനയും രണ്ടുമുണ്ട്.

@Radhika Nair : നന്ദി രാധിക

@SULFI : തേജസിലേക്ക് സ്വാഗതം സുഹൃത്തേ. ഒപ്പം കഥ ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ സന്തോഷം.

@chithrangada : ചിത്ര, വേദനകൾ സംവേദിക്കുക അല്പം ബുദ്ധിമുട്ടാണ്. അല്പം പിഴച്ചാൽ അത് പരിഹാസമായി മാറും. അതോടെ പറയുന്നവൻ അപഹാസ്യനും.

അജ്ഞാതന്‍ പറഞ്ഞു... മറുപടി

മനോ എന്റെ കവിതയ്ക്ക് താഴെ താങ്കള്‍ ഈ വരികള്‍ ചേര്‍ത്തപ്പോള്‍[ " മരിച്ച് കഴിഞ്ഞ് ചരമഗീതങ്ങൾ രചിക്കുന്നതിനെ പറ്റി ഞാൻ ഒരു കഥ എഴുതിയിരുന്നു. സമയം കിട്ടുമ്പോൾ നോക്കുക"] ഞാന്‍ ഒരിക്കലും അറിഞ്ഞില്ല ഇത്ര ബന്ധം നമ്മുടെ വരികള്‍ക്കുണ്ടാകും എന്ന് ...നിങ്ങള്‍ പറഞ്ഞ ഈ കഥ ശരിക്കും വല്ലാത്ത ഒരു നോവ്‌ സമ്മാനിച്ചു ...നോവിന്മേല്‍ ഒരു നോവ്‌ എന്നപോലെ ...മരണത്തെ കുറിച്ച് തോമസ്‌ ഗ്രേ എഴുതിയത് ഇങ്ങിനെ എങ്കില്‍
The paths of glory lead but to the grave. [ "ELEGY WRITTEN IN
A COUNTRY CHURCH-YARD"]
ഞാന്‍ പറയുന്നു ഇങ്ങിനെ "The path of death lead but to the glory " എന്ന് ..അതാണ്‌ പലപ്പോഴും ശരി ..
-----------------------
"എന്നും എല്ലാവരുടേയും കണ്ണിലെ കരടായിരുന്നഞങ്ങളുടെ ബാലേട്ടൻ
പെട്ടെന്ന് എല്ലാവരുടെയുംകണ്ണിലുണ്ണിയായ പോലെ!!
അതുവരെശത്രുക്കൾ ആയിരുന്നവരെല്ലാം പെട്ടെന്ന്മിത്രങ്ങളായി. "...എന്റെ കവിതയിലെ ഈ വരികളെ "അന്ന് :-
ഏവരും എന്നെ
വാഴ്ത്തും .
പിന്നെ :-
ശത്രുക്കള്‍ പോലും
മിത്രങ്ങള്‍." ഞാന്‍ ഇവിടെ നിഴലിച്ചു കാണുന്നു ...സത്യമാണ് ...!!!!!
------------------
"ഞെട്ടൽ രേഖപ്പെടുത്തലായീ..മുതലകണ്ണീരായി...
തെരുവുവേശ്യയുടെ മകനിൽനിന്നും ബാലേട്ടൻ നടനകലയുടെ തമ്പുരാനിലേക്ക്‌എടുത്തുയർത്തപ്പെട്ടു.
ഫൂ..!! കള്ള നായിന്റെമക്കൾ..!!! " മരണം ശേഷം മനുഷ്യന് കാണാന്‍ അറിയാന്‍ കഴിയുമോ ? അറിയില്ല ...ഇല്ലെങ്കില്‍ "കഴിഞ്ഞിരുന്നെങ്കില്‍ " എന്ന് ഞാന്‍ ആശിച്ചു പോവുകയാണ് "...അങ്ങിനെ ധുക്കം കാട്ടുന്നവരോട് ഇത് തന്നെ പറയണം " ഫൂ..!! കള്ള നായിന്റെമക്കൾ.."..പക്ഷെ വേണ്ട ...അവര്‍ അങ്ങിനെയെങ്കിലും നന്മ പ്രാക്ടീസ് ചെയിതു പഠിക്കട്ടെ ..അല്ലെ ?
-------------------------------
"ബിജുമാമാ, കൈനീട്ടം തന്നിലേല്ലും ദയമോൾക്ക്‌പിണക്കമില്ല.
അച്ചായിയോട്‌ മിണ്ടാൻ പറ മാമാ.."...ഇത് വല്ലാതെ വല്ലാതെ നോവിച്ചു ....
-----------------------
”ദയമോളെ വാരിയെടുത്ത്‌ തിരിഞ്ഞ്‌ നോക്കുമ്പോൾവിതുമ്പിക്കരയുന്ന ചേച്ചി..
തകർന്നിരിക്കുന്നആശാൻ... ചേച്ചിയുടെ നെറ്റിയിൽ ഇന്നും മായാതെനിൽക്കുന്ന പടർന്നൊലിച്ച
സിന്ദൂരത്തിന്റെ ചെറിയഭൂപടം.
ആ സിന്ദൂരപൊട്ടിൽ എന്റെ ബാലേട്ടന്റെ ആത്മാവ്‌ഉറങ്ങുന്നുണ്ട്‌. "...മനോ ഈ കഥയില്‍ സത്യങ്ങളുണ്ട് ,വേദനകള്‍ ഉണ്ട് ,തിരിച്ചറിവുകള്‍ ഉണ്ട് .ജീവിച്ചിരിക്കുന്ന ആത്മാക്കളെ സന്തോഷിപ്പിക്കാന്‍ നമ്മള്‍ക്ക് എന്തെങ്കിലും ഒക്കെ ചെയ്യാം ...അതാകട്ടെ തീരുമാനം നമ്മുടേത്‌ ...നല്ല അവതരണം ...
ഒരു ചെറു നോവോടെ
പോകട്ടെ ...

Manoraj പറഞ്ഞു... മറുപടി

@Aadhila എന്താ ഞാൻ പറയുക. സത്യത്തിൽ എനിക് ഒന്നും പറയാൻ കഴിയുന്നില്ല. അത്രക്കധികം താങ്കൾ എന്റെ മനസ്സുമായി, അല്ലെങ്കിൽ ഈ ഒരു കഥ ഞാൻ എഴുതുമ്പോൾ എന്റെ മനസ്സിൽ ഉണ്ടായിരുന്ന വികാരങ്ങളുമായി, ഞാൻ ഉദ്ദേശിച്ച രീതിയിൽ താദാത്മ്യം പ്രാപിച്ചു. പറഞ്ഞത് പോലെ നമുക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യാം.. നന്ദി..

അനശ്വര പറഞ്ഞു... മറുപടി

കഥ അവതരിപ്പിച്ച പ്രത്യേക രീതി അഭിനന്ദനീയം...നല്ല കഥയും.. ആശംസകള്‍..