വെള്ളിയാഴ്‌ച, സെപ്റ്റംബർ 03, 2010

ഭ്രാന്താലയം

പുതിയ ഫീച്ചറിനുള്ള വിഷയമന്വേഷിച്ചുള്ള അലച്ചിലിനിടയില്‍ ശിഖയുടെ പ്രൊഫസര്‍ നിര്‍ദ്ദേശിച്ചതിനാലാണ്‌ ഡോക്ടര്‍ ജോസഫ് ഹൂബര്‍ട്ട് റൊസാരിയോ എന്ന മന:ശാസ്ത്ര വിദഗ്ദനെ പരിചയപ്പെട്ടത്. അയാളോടൊപ്പം, ഭ്രാന്താശുപത്രിയുടെ അലോസരപ്പെടുത്തുന്ന ഇടനാഴിയിലൂടെ നടക്കുമ്പോള്‍ ത്യത്തില്‍ മടുപ്പായിരുന്നു മനസ്സില്‍. ഒത്തിരി ഇഷ്ടപ്പെട്ടാണ്‌ ജേര്‍ണ്ണലിസം പഠിച്ചത്. ഇന്‍‌വെസ്റ്റിഗേറ്റീവ് ജേര്‍ണലിസം തലക്ക് പിടിച്ചപ്പോള്‍ കൊല്‍ക്കട്ടക്ക് വണ്ടി കയറാന്‍ തോന്നിയ ശപിക്കപ്പെട്ട നിമിഷത്തെ ഇപ്പോള്‍ വെറുപ്പോടെയേ ഓര്‍ക്കാറുള്ളൂ. ആകെ അത് കൊണ്ട് കിട്ടിയത് ശിഖയെ മാത്രം!! അവളുടെ നനുത്ത സ്വാന്തനം മാത്രം.

നടത്തത്തിനിടയില്‍ റൊസാരിയോ പറഞ്ഞത് മുഴുവന്‍ വല്ലാത്ത ഒരു പിരിമുറുക്കത്തോടെയാണ്‌ കേട്ടത്. എന്തൊക്കെയാണ്‌ സംഭവിക്കുന്നത്? വിഷയം കൈകാര്യം ചെയ്യാന്‍ ആദ്യം എന്തോ താത്പര്യം തോന്നിയില്ല. മറ്റൊന്നും അല്ല, ഒരല്പം അവിശ്വസനീയതയുണ്ട് വിഷയത്തില്‍!! പക്ഷെ, അതിനേക്കാളേറെ താന്‍ എന്ത് എഴുതിയാലും സംശയത്തോടെ വീക്ഷിക്കുന്ന കുറേയാളുകള്‍ക്ക് മുന്‍പിലേക്കാണ്‌ ഇത് പബ്ലിഷ് ചെയ്യപ്പെടേണ്ടതെന്ന അറിവും. പത്രത്തിലെ ജോലി തന്നെ മടുത്ത് തുടങ്ങി. മുതലാളിമാരുടെ താളത്തിനെഴുതാന്‍.. മടുപ്പൊഴിവാക്കാന്‍ ഫ്രീലാന്‍സ് ജേര്‍ണ്ണലിസത്തിലേക്ക് തിരിയാമെന്ന് പലവട്ടം ശിഖ പറഞ്ഞു. പക്ഷെ, അവള്‍ക്കറിയില്ലല്ലോ ഇപ്പോഴുള്ള പത്രക്കാര്‍ക്കിടയിലെ പൊളിറ്റിക്സ്!!! അതിനേക്കാളേറെ വര്‍ദ്ധിച്ച് വരുന്ന വിലക്കയറ്റത്തില്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ താന്‍ പാടുപെടുന്നതും. അവള്‍ക്ക് കൂടി ഒരു ജോലിയാവുന്നത് വരെയെങ്കിലും ഇവിടെതന്നെ പിടിച്ച് നിന്നേ പറ്റൂ. റൊസാരിയോ പുറത്ത് തട്ടിയപ്പോഴാണ്‌ പരിസരബോധം തിരികെ കിട്ടിയത്. നടന്ന് ഒരു സെല്ലിന്റെ മുന്‍പില്‍ എത്തിയിരുന്നു ഇരുവരും. മൊത്തത്തില്‍ ഭീതിയുണര്‍ത്തുന്ന ഒരു അന്തരീക്ഷം! ഭ്രാന്തന്മാരുടെ ലോകം!!!...

പക്ഷെ സ്ഥിരം ഭ്രാന്തന്മാരുടെ ലോകത്തില്‍ നിന്നും കുറെ വ്യത്യാസമുണ്ടായിരുന്നു ഇവിടം. ഒരു പ്രത്യേകരിതിയിലുള്ള ചികത്സാസമ്പ്രദായങ്ങളാണ്‌ ഡോക്ടര്‍ ഹൂബര്‍ട്ടിന്റെതെന്ന് പ്രൊഫസര്‍ പറഞ്ഞിരുന്നു. പ്രത്യേക സ്വഭാവവുമെന്ന് പരിചയപ്പെട്ടപ്പോള്‍ മനസ്സിലായി. അല്ലെങ്കില്‍, ഭ്രാന്തനോട് കാര്യങ്ങള്‍ നേരില്‍ ചോദിച്ചറിഞ്ഞോളാന്‍ പറഞ്ഞ് തന്നെ സെല്ലിന്റെ മുന്‍പില്‍ ഒറ്റക്കാക്കി തിരിച്ച് പോകുമോ അദ്ദേഹം!! ഏതായാലും ന്നു. ഇനി കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെ മടക്കം. ഒരേകദേശരൂപം ഡോക്ടര്‍ തന്നിരുന്നു. കൂടുതല്‍ ചോദിച്ചറിയാം.



ഇത്
സുലൈമാന്‍ റാവുത്തര്‍... ഭ്രാന്താശുപത്രിയുടെ അവിഞ്ഞ, ഇരുട്ട് പിടിച്ച സെല്ലിനുള്ളില്‍ ചിതറിപ്പോയ ഓര്‍മ്മകളെ കൂട്ടിയിണക്കി, താളപ്പിഴകള്‍ നിറഞ്ഞ അംഗവിക്ഷേങ്ങളോടെ നില്‍ക്കുന്ന അറുപതിനു അറുപത്തിയഞ്ചിനും ഇടയില്‍ പ്രായം തോന്നിക്കുന്ന കുറിയ മനുഷ്യന്‍. പറ്റെ വെട്ടി നിറുത്തിയിരിക്കുന്ന തലമുടി, നിരപ്പില്ലാതെ വളര്‍ന്ന് നില്‍ക്കുന്ന താടിരോമങ്ങള്‍, നെറ്റിയില്‍ നിസ്കാര തയമ്പ്, കുഴിഞ്ഞ കണ്ണുകള്‍, കരുവാളിച്ച മുഖം, കണ്ണുകളില്‍ കാണാന്‍ കഴിയുന്നത് തീക്ഷ്ണതയാണോ അതോ ദൈന്യതയോ? എന്തോ പെട്ടന്ന് ഒന്നും മനസ്സിലാക്കാന്‍ പറ്റാത്ത ആള്‍ തന്നെ. പക്ഷെ, എന്തൊക്കെയാണേലും സുലൈമാന്‍ ഇവിടെ സന്തോഷവാനായിരുന്നു! ഇവിടെ അയാള്‍ക്ക് മാനസീക സുഖം ലഭിക്കുന്നു!! കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു അല്ലേ? ഒരാള്‍ ഭ്രാന്താശുപത്രിയെ സ്നേഹിക്കുക!!! തീര്‍ച്ചയായും അയാള്‍ക്ക് ഭ്രാന്ത് തന്നെയെന്നേ ആരും കരുതൂ.. പക്ഷെ അയാളുടെ സന്തോഷത്തിന്‌ പിന്നില്‍ എന്തെങ്കിലും നൊമ്പരപ്പെടുത്തുന്ന കഥ ഒളിഞ്ഞിരിപ്പുണ്ടാവുമെന്ന് എനിക്ക് തോന്നി. ആദ്യമാദ്യം എനിക്ക് പിടിതരാതെ ഒരു ഭ്രാന്തന്റെ ചേഷ്ടകളോടെ മനുഷ്യന്‍ വഴുതി മാറി. എനിക്ക് പിന്മാറാന്‍ ആവില്ലായിരുന്നു. കാരണം ഒരു ഫീച്ചറില്‍ രണ്ട് പേരുടെ ജീവിതമുണ്ട്. എഡിറ്ററുടെ വാക്കുകള്‍ വിശ്വസിക്കാമെങ്കില്‍ ഒരു മികച്ച ഫീച്ചറിലൂടെ ഒരു പക്ഷെ സ്ഥാനക്കയറ്റം കിട്ടിയേക്കാം.. അതുമല്ലെങ്കില്‍ ജോലിസ്ഥിരതയെങ്കിലും!! ശിഖയെ വിളിച്ചിറക്കികൊണ്ട് പോന്നപ്പോഴുള്ള ചങ്കൂറ്റം ഇപ്പോഴില്ല..

ഒരു ശരാശരിക്കാരന്റെ പ്രാരാബ്ദമാണ്‌ എന്റെ എഴുത്തുകളില്‍ പലപ്പോഴും തെളിയുന്നതെന്ന് ഒരിക്കല്‍ നൈറ്റ് ഡ്യൂട്ടിയിലെ വിരസതക്കിടയില്‍ മാര്‍ക്കസിന്റെ വരികള്‍ പുസ്തകത്താളുകളിലേക്ക് എനിക്കാവുന്ന രീതിയില്‍ കോറിയിടുമ്പോള്‍ ടീഷര്‍ട്ടിന്റെ അതിര്‍‌വരമ്പുകളെ ഭേദിച്ച് പുറത്തേക്ക് തുറിച്ച രണ്ട് കൂറ്റന്‍ മാംസഗോളങ്ങള്‍ എന്റെ പുറത്തമര്‍ത്തി, കഴുത്തിലൂടെ കൈകള്‍ കോര്‍ത്ത്, ചെവികളില്‍ വേദനിപ്പിച്ച് കൊണ്ട് കടിച്ച് സബ് എഡിറ്റര്‍ സാക്ഷി സുന്ദര്‍ കൊഞ്ചിയപ്പോഴും എനിക്ക് അലോസരം പ്രകടിപ്പിക്കാന്‍ കഴിയാതെ ചിരിക്കേണ്ടി വന്നത് എന്റെ പ്രാരാബ്ദങ്ങള്‍ കാരണമാവാം. അല്ലെങ്കില്‍ എന്നേക്കാളും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ള അവളെ അനുസരിക്കാന്‍ ബാദ്ധ്യസ്ഥനായതിന്റെ വേദനയാവാം. എന്ത്? എന്റെ പ്രാരാബ്ദം കേള്‍ക്കാനല്ല വായനക്കാരായ നിങ്ങള്‍ ഇരിക്കുന്നതെന്നോ!!! ... അത് ശരിയാ.. പറഞ്ഞ് പറഞ്ഞ് ഞാന്‍ വിഷയത്തില്‍ നിന്നും പുറത്തേക്ക് പോയി. അയ്യോ, ഇതിപ്പോള്‍ എന്റെ ഒരു കുഴപ്പമായിട്ടുണ്ട്. അത് കൊണ്ട് ഇനിയുള്ളത് നമുക്ക് സുലൈമാനില്‍ നിന്നും കേള്‍ക്കാം. ഡോക്ടറില്‍ നിന്നും ഞാന്‍ അറിഞ്ഞതായിരുന്നു കഥകള്‍.. പക്ഷെ ഇയാളില്‍ നിന്നും തന്നെ വായനക്കാരായ നിങ്ങള്‍ അറിഞ്ഞാല്‍ മതി.. അല്ലെങ്കില്‍ വീണ്ടും നിങ്ങളെന്നെ കുറ്റപ്പെടുത്തും. പച്ചക്കള്ളമെന്നും ഒരിക്കലും നടക്കാത്തതെന്നും വിളിച്ച് പറയും. അല്ലെങ്കില്‍ ഞാന്‍ നീട്ടിവലിച്ചെഴുതി ബോറടിപ്പിച്ചെന്നോ.. എല്ലാം കൂടി വാരിയിട്ട് കത്തിക്കുമെന്നോ ഒക്കെ പറയും.. ഓഹോ, ക്ഷമകെട്ട നിങ്ങള്‍ സുലൈമാനുമായി സംസാരിച്ച് തുടങ്ങിയല്ലേ? ശരി.. ഞാനും കൂടാം.. ഒരുമിച്ച് തന്നെ കേള്‍ക്കാം.

സുലൈമാന്റെ കണ്ണുകളില്‍ പുച്ഛം!! അയാള്‍ സംസാരിച്ചു തുടങ്ങിയിരുന്നു. ചിലമ്പിച്ച ശബ്ദം!! പക്ഷെ, അയാളുടെ വാക്കുകളില്‍ നിറഞ്ഞു നിന്നിരുന്നത് പരിഹാസച്ചുവയും കണ്ണുകളില്‍ കത്തിനിന്നിരുന്നത് അഗ്നിഗോളങ്ങളുമായിരുന്നു. കൈയിലുണ്ടായിരുന്ന കൊച്ച് ടേപ്പ് റിക്കാര്‍ഡര്‍ ഞാന്‍ റെക്കോര്‍ഡ് മോഡിലിട്ടു.

“നിങ്ങള്‍ക്കറിയേണ്ടത് ഞമ്മട കഥയാണല്ലേ.. , അല്ലല്ലോ, ഞമ്മടെ സന്തോയത്തിന്‌ പിന്നിലെ പണ്ടാറടക്കിയ ദു:ഖത്തിന്റെ കഥ!!! പറയാം.. ജ്ജി കേട്ടോടാ ചെക്കനേ.. ഞമ്മന്റെ പേര്‌ സുലൈമാന്‍ റാവുത്തര്‍. വീട്.. .... ആരിന്റെ വീട്? ഞമക്കൊരു വീടില്ല. ഉണ്ടായിരുന്നു, പണ്ട് ഞമ്മ ബീവാത്തൂനേം കൊണ്ട് താമസിച്ചിരുന്ന ഞമ്മന്റെ കൊച്ച് കൂര.. അത്.. അങ്ങ് പൊന്നാനീലാ.. ഒരു കൊച്ച് കുടുംബമായിരുന്നു പഹയാ ഞമ്മന്റെത്. എല്ലാം പോയി..”- സുലൈമാന്‍ പറഞ്ഞ് തുടങ്ങി. കണ്‍കോണുകളില്‍ വെള്ളം നിറയുന്നത് കണ്ടു.

“ബീവാത്തും ഞമ്മളും ഷംസുവും അടങ്ങിയ കൊച്ച് കുടുംബം.. ഷംസുവിന്റെ വികൃതികള്‍ കണ്ട് ആനന്ദിച്ച് ഉല്ലസിച്ച് കഴിഞ്ഞ നാളുകള്‍.. ഈര്‍ച്ചമില്ലില്‍ ആയിരുന്നു ഞമ്മക്ക് ജോലി. കണക്കെഴുത്ത്!! അന്നൊക്കെ ജീവിതം കണക്ക് കൂട്ടലുകള്‍ക്കനുസരിച്ച് തന്നെ പോയി കൊണ്ടിരുന്നു. എപ്പോഴാണൊ എന്തോ ജിവിതത്തിലെ അക്കങ്ങള്‍ അനുസരണക്കേട് കാട്ടാന്‍ തുടങ്ങിയത് ? ഞമ്മന്റെ പുന്നാര ബീവാത്തു ഷംസുവിനെ കൈകളില്‍ ഏല്‍‌പ്പിച്ചിട്ട് പടച്ച തമ്പുരാന്റെ അടുത്തേക്ക് മടങ്ങിയപ്പോഴോ? യാ റബ്ബേ!!” - അയാളുടെ കണ്ണുകള്‍ ഭാര്യയുടെ ഓര്‍മ്മകളില്‍ തിളങ്ങി.

“ഹല്ല.. ഹറാം പെറന്നോള്‍ വന്ന് കേറിയേ പിന്നാ തൊന്തരവുകള്‍ തുടങ്ങിയേ!! ഞമ്മടെ പുന്നാര മരുമോള്‍!! ഹസീന..ഫൂ..” സുലൈമാന്‍ വിറക്കുകയായിരുന്നു. ഇത് വരെ അയാളുടെ ചേഷ്ഠകള്‍ ഒരു ഭ്രാന്തന്റെതായിരുന്നില്ല. പക്ഷെ, പെട്ടന്നാണ്‌ സുലൈമാനിലേക്ക് ഭ്രാന്ത് കടന്ന് വന്നത്. അയാളുടെ മുഖം കോടി തുടങ്ങി. മുഖം ചുവന്ന് തുടുത്തു. കഴുത്ത് വലിഞ്ഞ് മുറുകി. കണ്ണൂകളിലെ കൃഷ്ണമണികള്‍ രണ്ടും ഒരു വശത്തേക്ക് കേന്ദ്രീകരിച്ചിരിക്കുന്നു. ചുണ്ടുകള്‍ കോടിപോകുന്നു. പറ്റെവെട്ടിയ തലമുടി എഴുന്ന് നിന്നു. ശരീരം വിയര്‍പ്പില്‍ കുളിച്ചു. വിരലുകള്‍ ഞെരിക്കുന്നുണ്ട്.. കൈയുകള്‍ കൂട്ടിത്തിരുമ്മി കൊണ്ട് അയാള്‍ അവിടെ മുഴുവന്‍ ഓടി നടന്നു. എന്തൊക്കെയോ വിളിച്ച് പറയുന്നുണ്ട്.. വെച്ചേക്കില്ല നിന്നെ എന്നോ മറ്റോ.. ഒന്നും വ്യക്തമല്ല. ഒടുവില്‍ അയാള്‍ അവിടെ തറയില്‍ മൂര്‍ച്ഛിച്ച് വീണു.

അയ്യോ നിങ്ങള്‍ ഇങ്ങിനെ ഒച്ചവക്കല്ലേ.. സുലൈമാന്‍ എഴുന്നേല്‍ക്കട്ടെ.. എന്നിട്ട് അയാളെ കൊണ്ട് തന്നെ ബാക്കി പറയിപ്പിക്കാം. എന്ത്? എന്നോട് പറയാനോ? ഹോ, അപ്പോഴേക്കും ഭീക്ഷിണിയും മറ്റുമായോ? ജീവിക്കാന്‍ കൊതിയുണ്ട് കൂട്ടരേ.. മരണം ഇഷ്ടപ്പെടുന്നവരാരാ? എല്ലാവര്‍ക്കും ജീവിതം മതി... ഹാ.. എനിക്കും അതെ.. നിങ്ങള്‍ ദയവായൊന്ന് ക്ഷമിക്കൂ. എല്ലാമൊന്ന് ഓര്‍ത്തെടുക്കട്ടെ.. ഒരടുക്കും ചിട്ടയും വരുത്തട്ടെ.. കേട്ടറിഞ്ഞ സുലൈമാന്റെ കഥ വീണ്ടും ഞാന്‍ പറഞ്ഞ് തുടങ്ങി.

ഒരു ഹൂറി തന്നെയായിരുന്നു അവള്‍.. ഹസീന. സത്യത്തില്‍ ഷംസു അവളുടെ മൊഞ്ചില്‍ മയങ്ങിപ്പോയി. അവളുടെ നിര്‍ബന്ധം സഹിക്കാനാവാതെ, അവളുടെ ആവശ്യങ്ങള്‍ക്ക് ചിലവഴിക്കാന്‍ നാട്ടിലെ സര്‍ക്കാര്‍ ജോലിയില്‍ നിന്നും കിട്ടുന്ന വരുമാനം - അവളുടെ ഭാഷയില്‍ എണ്ണിച്ചുട്ട അപ്പം - തികയാതെ വന്ന് തുടങ്ങിയപ്പോഴാണ്‌ അവന്‍ ഗള്‍ഫിലേക്ക് യാത്രയായത്. അവിടെ പഠിച്ചപണികിട്ടിയില്ലെങ്കിലും തെറ്റില്ലാത്ത ഒരു ജോലി സമ്പാദിക്കാന്‍ കഴിഞ്ഞു. പക്ഷെ, ഇവിടെ ഹസീന ജീവിതം ആഘോഷിച്ച് തുടങ്ങിയിരുന്നു. ആഷ്നമോളുടെ കൊഞ്ചലുകള്‍ക്കും ശാഠ്യങ്ങള്‍ക്കും ഒപ്പമായിരുന്നതിനാല്‍ സുലൈമാന്‍ ആദ്യം ഒന്നും അറിഞ്ഞിരുന്നില്ല. പിന്നെ, പതുക്കെ കാര്യങ്ങള്‍ മനസ്സിലാക്കി തുടങ്ങിയപ്പോഴേക്കും കൈവിട്ട് പോയി തുടങ്ങിയിരുന്നു. അവളുടെ അന്തമില്ലാത്ത കൂട്ടുകാരോടൊത്ത് അവള്‍ ജീവിതം ആസ്വദിക്കുകയായിരുന്നു. ആഷ്നമോളെ പോലും അവള്‍ ശ്രദ്ധിച്ചിരുന്നില്ല. ആണ്‍ പെണ്‍ സൌഹൃദങ്ങളുമായി ക്ലബ്ബുകളിലും പാര്‍ക്കുകളിലും അവള്‍ പൂത്തുലയുന്നു എന്ന് പലരും പറഞ്ഞപ്പോള്‍ ആദ്യം ഒന്നും സുലൈമാന്‍ ചെവികൊടുത്തില്ല. അസൂയക്കാര്‍ പറയുന്നതായേ കരുതിയുള്ളൂ. കാരണം അന്നൊക്കെ അവള്‍ ബാപ്പയെ സ്നേഹിച്ചുകൊല്ലുകയായിരുന്നു. പിന്നീട് മനസ്സിലാക്കി വന്നപ്പോഴേക്കും.. അവള്‍ ഒത്തിരി ദൂരം നടന്നു കഴിഞ്ഞിരുന്നു. വഴിപിഴച്ച അവളുടെ ജീവിതം ചോദ്യം ചെയ്യാന്‍ തുനിഞ്ഞപ്പോള്‍ ആദ്യമായി അവളിലെ പിശാചിനെ സുലൈമാന്‍ കണ്ടു. അവള്‍ ഒരു ഈറ്റപ്പുലിയെപോലെ അയാളുടെ മേല്‍ പാഞ്ഞ് കയറി. അവളുടെ വഴിപിഴച്ച ജീവിതത്തില്‍ കൂട്ടായിരുന്നവര്‍ പലരും അതോടെ വീട്ടില്‍ കയറിയിറങ്ങാന്‍ തുടങ്ങി.

കാര്യങ്ങള്‍ ഷംസുവിനെ അറിയിക്കാന്‍ ശ്രമിച്ച സുലൈമാന്‍ കേട്ടത് ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്തയായിരുന്നു. ഒത്തിരി വട്ടം ശ്രമിച്ചതിന്‌ ശേഷമാണ്‌ സുലൈമാന് ഫോണ്‍ കണക്റ്റ് ചെയ്ത് കിട്ടിയത്. പക്ഷെ, ഫോണ്‍ എടുത്തത് ഷംസുവായിരുന്നില്ല. ഏതോ ഒരു കൂട്ടുകാരനായിരുന്നു. അയാളില്‍ നിന്നുമാണ്‌ കഴിഞ്ഞ രണ്ട് മാസമായി ഷംസു ദുബായ് പോലീസിന്റെ പിടിയിലാണെന്ന വാര്‍ത്ത സുലൈമാന്‍ അറിയുന്നത്. എന്തോ വലിയ കുറ്റമാണ്‌. നാട്ടില്‍ ഷംസുവിന്റെ ബീവിയെ അറിയിച്ചിരുന്നല്ലോ എന്നാണ്‌ അയാള്‍ പറഞ്ഞത്. എല്ലാം അറിഞ്ഞിട്ടും അവള്‍...

ഹസീനയെ കൊല്ലാനുള്ള ദ്വേഷ്യവുമായാണ്‌ സുലൈമാന്‍ പാഞ്ഞ് ചെന്നത്. പക്ഷെ, അയാളെ അമ്പരപ്പെടുത്തിയ പ്രതികരണമായിരുന്നു അവളില്‍ നിന്നും കിട്ടിയത്. ഇതെല്ലാം അവള്‍ അറിഞ്ഞിരുന്നു എന്ന് മാത്രമല്ല, എല്ലാം ചെയ്യിച്ചത് അവളും അവളുടെ കൂട്ടുകാരും ആയിരുന്നു എന്നറിഞ്ഞപ്പോള്‍ പാവം ബാപ്പ ഞെട്ടിപ്പോയി. ഷംസുവിനെ ജയിലറക്കുള്ളില്‍ വച്ച് തന്നെ വകവരുത്തിയിട്ട് അവന്റെ പേരിലുള്ള സ്വത്ത് തട്ടിയെടുക്കുകയായിരുന്നു അവളുടെ ലക്ഷ്യം എന്ന തിരിച്ചറിവ് സുലൈമാനെ ഭ്രാന്തനാക്കി. അതിന്‌ വേണ്ടി അവളും അവളുടെ കൂട്ടാളികളും കൂടി ഒരുക്കിയ ഒരു ചതിക്കുഴിയില്‍ അറിയാതെ ചെന്ന് തലവെക്കുകയായിരുന്നു ഷംസു. അവള്‍ ചതിക്കുകയാണെന്ന് ഒരിക്കലും അവന്‍ കരുതിയില്ല. അവളെ അത്ര മാത്രം വിശ്വസിച്ചിരുന്നു അവന്‍.

കൊല്ലണം എന്ന ഉദ്ദേശത്തോടെ തന്നെയാണ്‌ സുലൈമാന്‍ അവളെ കടന്ന് പിടിച്ചത്. പക്ഷെ, അവിടെയും അവളുടെയും കൂട്ടാളികളുടെയും വ്യക്തമായ പ്ലാനിംഗില്‍ അയാള്‍ തോല്‍ക്കുകയായിരുന്നു. സുലൈമാന്‍ അവളെ കടന്ന് പിടിച്ച ഉടനെ തന്നെ വസ്ത്രങ്ങള്‍ മുഴുവന്‍ പറിച്ചെറിഞ്ഞ ഹസീന അയാള്‍ അവളില്‍ മല്‍‌പിടുത്തം നടത്തുന്നത് കൂട്ടാളികളുടെ സഹായത്തോടെ ഒളിപ്പിച്ച് വച്ചിരുന്ന ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. ഇതിനിടയില്‍ അവിടേക്ക് ഓടികയറി വന്ന ആഷ്ന മോളെ അവള്‍ സുലൈമാന്റെ അടുത്തേക്ക് തള്ളിയിടുകയും ചെയ്തു. ഹസീനയോടുള്ള ദ്വേഷ്യത്തില്‍ ഏതാണ്ട് സമനില നഷ്ടപ്പെട്ടിരുന്ന സുലൈമാന്റെ കൈകള്‍ അറിയാതെ തന്നെ കൊച്ചുമോളുടെ കഴുത്തില്‍ അമര്‍ന്നു. എന്തൊക്കെയോ ആക്രോശിച്ച് കൊണ്ടിരുന്ന സുലൈമാനില്‍ നിന്നും ആഷ്നയെ ഓടിക്കൂടിയ അയല്‍‌വാസികള്‍ പിടിച്ച് മാറ്റുമ്പോള്‍ ആഷ്ന ശ്വാസം കിട്ടാതെ പിടയുകയായിരുന്നു. ഒരു ഭ്രാന്തനെപ്പോലെ അലറിയ സുലൈമാനെ നാട്ടുകാര്‍ ചേര്‍ന്ന് പിടിച്ച് കെട്ടുകയായിരുന്നു.

സാക്ഷിമൊഴികളുടെയും തെളിവെടുപ്പിന്റെയും എല്ലാം നിഗമനത്തില്‍ കോടതി സുലൈമാന്‍ കുറ്റക്കാരന്‍ തന്നെയെന്ന് വിധിച്ചു. ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ സുലൈമാനെ ആകെ തളര്‍ത്തുന്നതായിരുന്നു. നിക്കാഹ് കഴിഞ്ഞ് വീട്ടില്‍ വന്നത് മുതല്‍ക്ക് തന്നെ ഹസീനയെ കാമാര്‍ത്തി പൂണ്ട കണ്ണുകളോടെയാണ്‌ സുലൈമാന്‍ നോക്കിയിരുന്നതെന്നും അവളെ ഒറ്റക്ക് കിട്ടാന്‍ വേണ്ടിയാണ്‌ മകനെ ഗള്‍ഫിലയച്ചതെന്നും അവിടെ അവനെ ജയിലില്‍ ആക്കിയതിന്റെ പിന്നില്‍ സുലൈമാനാണെന്നും ഉള്ള ഹസീനയുടെ വക്കീലിന്റെ വാദം കേട്ട് പ്രതികൂട്ടില്‍ നിന്ന് കണ്ണുകെട്ടപ്പെട്ട നീതിദേവതയെ സുലൈമാന്‍ പുച്ഛത്തോടെ നോക്കി. തെളിവുകളായി ഹസീനയുടെ മേല്‍ മല്‍‌പിടുത്തം നടത്തുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ ഉള്ളിടത്തോളം എതിര്‍‌വാദങ്ങള്‍ക്ക് വലിയ പ്രസക്തിയില്ലായിരുന്നു. അല്ലെങ്കിലും കോടതി കനിഞ്ഞ് നല്‍കിയ വക്കീല്‍ അതിനൊന്നും വേണ്ടി മെനക്കെട്ടുമില്ല. പക്ഷെ, രണ്ടാമത്തെ ആരോപണമാണ്‌ സുലൈമാനെ തീര്‍ത്തും തളര്‍ത്തിയത്. കൊച്ച് ആഷ്നമോള്‍.. ആനകളിച്ചും കണ്ണാരം പൊത്തിക്കളിച്ചും നെഞ്ചിലെ രോമക്കാടില്‍ പിടിച്ച് വലിച്ച് , വേദനിപ്പിച്ച് അയാളോടൊപ്പം എപ്പോഴും ഒരു നിഴലായി കൂടെയുണ്ടായിരുന്ന അയാളുടെ പുന്നാര ആഷ്നമോള്‍.. അവളില്‍ കാമം ഒഴുക്കിതീര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ്‌ പിടിവലിയുണ്ടായതെന്ന ഹസീനയുടെ വാദം കേട്ട സുലൈമാന്‍ പ്രതികൂട്ടില്‍ നിന്നും ഒരു ഭ്രാന്തനെ പോലെ ജഡ്ജിയുടെ ചേമ്പറിലേക്ക് ചാടികയറുകയും അവിടെ ഇരുന്ന ചുറ്റികയെടുത്ത് സാക്ഷിക്കൂട്ടില്‍ നില്‍ക്കുന്ന ഹസീനക്ക് നേരെ ചുഴറ്റി എറിയുകയും ചെയ്തു. അയാളുടെ ഭാഗ്യമോ അതോ നിര്‍ഭാഗ്യമോ അവള്‍ എങ്ങിനെയോ രക്ഷപ്പെട്ടു. അപ്പോഴേക്കും എല്ലാവരും കൂടി അയാളെ പിടിച്ച് കെട്ടിയിരുന്നു.

ഭ്രാന്തനായ ഒരു മനുഷ്യന്റെ വിഭ്രാന്തികളായി കണക്കാക്കി കോടതി സുലൈമാനെ ഭ്രാന്താശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് എപ്പോഴോ ഡോക്ടര്‍ ഹൂബര്‍ട്ട് സുലൈമാനെ കോടതിയുടെ അനുവാദത്തോടെ ഏറ്റെടുക്കുകയും ഇവിടെ എത്തിക്കുകയുമായിരുന്നു.


അയ്യോ, ഇതെന്താ നിങ്ങള്‍ ഇങ്ങിനെ.. ഹാ.. എന്നെ എന്തിനാ ഇങ്ങിനെ ക്രൂശിക്കുന്നേ? ശരിയായിരിക്കും നിങ്ങള്‍ വായനക്കാരായിരിക്കും ഫീച്ചറിന്റെ വിജയം. പക്ഷെ.. ഞാന്‍...എന്ത്?, ഇതാ ഞാന്‍ ആദ്യമേ പറഞ്ഞത് സുലൈമാനെ കൊണ്ട് തന്നെ പറയിക്കാം എന്ന്. എന്നിട്ടിപ്പോള്‍ എന്നെ തല്ലാന്‍ വരുന്നോ!! ഇതൊന്നും നടക്കില്ലെന്നോ.. അതെനിക്ക് അറിയില്ല. കൃത്യമായി ചോദിച്ചറിയാന്‍ തന്നെയാ ഞാനും ഇവിടെക്ക് വന്നത്. പക്ഷെ, സുലൈമാന്‍ അപ്പോഴേക്കും.. എന്താ.. തെളിവായി വീഡിയോ ക്ലിപ്പിംഗ്സ് വേണമെന്നോ!!! അയ്യോ, അതൊന്നും എന്റെ കൈവശമില്ല. സത്യമാണ്‌. അയ്യോ.. ദയവായി എന്റെ സെല്‍ഫോണ്‍ തിരികെ തരൂ. പ്ലീസ്.. ദേ എന്തിനാ നിങ്ങള്‍ ബ്ലൂടൂത്ത് ഓണ്‍ ചെയ്യുന്നത്. സുഹൃത്തുക്കളെ, ദയവായി എന്നെ വിശ്വസിക്കൂ.. ഹസീന ഒളിക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്ത ക്ലിപിങ്ങുകള്‍ എന്റെ കൈവശമോ എന്റെ ഫോണിലോ ഇല്ല. സത്യമാണ്‌. ഹോ.. ഇതെന്തൊരു കഷ്ടമാണ്‌. അയ്യോ.. കല്ലെറിയല്ലേ.. പ്ലീസ്.. പ്ലീസ്... എന്ത്? എന്റെ ഭാര്യയുമായുള്ള കിടപ്പറ രംഗങ്ങള്‍ വേണമെന്നോ? ഛെ, ഇതെന്ത് വൃത്തികേടാ നിങ്ങള്‍ പറയുന്നത്. അടിച്ച് കരണം ഞാന്‍ പൊകക്കും.. കാര്യം നിങ്ങളേപ്പോലുള്ള വായനക്കാരായിരിക്കും പത്രത്തിന്റെ സര്‍ക്കുലേഷന്‍ കൂട്ടുന്നത്. പക്ഷെ എന്റെ വ്യക്തി ജീവിതത്തില്‍ നിങ്ങള്‍ തലയിടേണ്ടതില്ല. ഇതെന്തൊരു മാരണമാ ഈശ്വരാ!!!

"നിറുത്തിനെടാ പന്നികളേ.." അതൊരു ആക്രോശമായിരുന്നു. എല്ലാവരും ഒരു നിമിഷം ഞെട്ടിപ്പോയി. "ആര്‍ക്കാടാ തെളിവ് വേണ്ടത്.. ആര്‍ക്കാടാ വേണ്ടത്.. നീ വാ.. എന്റെ കൂടെ വാ.. ഇപ്പോള്‍ ജ്ജിക്ക് മനസ്സിലായില്ലേ എന്താ എനിക്കിവിടെ സന്തോഷം എന്ന്.. നശിച്ച പേ പിടിച്ച ലോകത്തെ കാണണ്ടാല്ലോ.. ഒളിക്യാമറകളെ പേടിക്കണ്ടാല്ലോ.. ഇവിടെ എന്തോന്ന് ഒളിവ്.. എന്തോന്ന് മറവ്.. എല്ലാവരും തിരിച്ചറിവുള്ളര്‍.. പന്നികളേക്കാള്‍ തിരിച്ചറിവുള്ളവര്‍...വാ.. ജ്ജ് വാ..." - സുലൈമാന്‍ എന്നെയും പിടിച്ച് വലിച്ച് ഭ്രാന്താശുപത്രിയുടെ അകത്തളത്തേക്ക് ഓടി..

വിശുദ്ധ ഭ്രാന്തന്മാര്‍ വാഴുന്ന , പേപിടിച്ച മനസ്സുകള്‍ മാത്രമുള്ള ലോകമെന്ന ഭ്രാന്താലയത്തേക്കാള്‍ നല്ലത് നന്മയുടെ വെളിച്ചം മാത്രമുള്ള ഇരുട്ട് പിടിച്ച മുറികളിലെ ഭ്രാന്തന്‍ ജീവിതമാണെന്ന് തിരിച്ചറിവില്‍ ഞാന്‍ സുലൈമാനോടൊത്ത് വിടചൊല്ലട്ടെ... പുറത്തെ അശാന്തിയില്‍ നിന്നും അല്പം ശാന്തിക്കായി..!! ഇരുട്ട് നിറഞ്ഞ ലോകത്തില്‍ നിന്നും മനസ്സിന്‌ അല്പം വെളിച്ചം കിട്ടുവാനായി.. !!

ചിത്രത്തിന് കടപ്പാട് :ബ്ലോഗര്‍ മനോജ് തലയമ്പലത്തോട്

64 comments:

ചാണ്ടിച്ചൻ പറഞ്ഞു... മറുപടി

ആദ്യത്തെ മാങ്ങ ഞാന്‍ തന്നെ എറിഞ്ഞു...

ചാണ്ടിച്ചൻ പറഞ്ഞു... മറുപടി

ആനുകാലിക സംഭവങ്ങളെ ബേസ് ചെയ്തു (ഷെറിന്‍-കാരണവര്‍ വധക്കേസ്, ഹോട്ടല്‍ ടോയിലെറ്റിലെ ഒളി ക്യാമെറ) എഴുതിയതാണെന്ന് തോന്നി വായിച്ചപ്പോള്‍...തുടക്കം മുതല്‍ തന്നെ ഒരു പ്രൊഫഷണല്‍ എഴുത്തുകാരന്റെ അടക്കവും, കൈത്തഴക്കവും ഫീല്‍ ചെയ്തു....ക്ലൈമാക്സില്‍ ഒളി ക്യാമറ കൊണ്ട് വരേണ്ടിയിരുന്നോ എന്നൊരു സന്ദേഹമുണ്ട്..ഒരല്‍പം അവിശ്വനീയത അവിടെ ഫീല്‍ ചെയ്യുന്നുണ്ടോ??? അറിയില്ല...ഒരു സാധാരണ ത്രെഡ് വെച്ച് ഇത്രയും നല്ല കഥ എഴുതിയതിനു മനോക്ക് നൂറില്‍ നൂറ്റഞ്ചു മാര്‍ക്ക്....

ആളവന്‍താന്‍ പറഞ്ഞു... മറുപടി

മനുവേട്ടാ, കഥ ഇഷ്ട്ടപ്പെട്ടു. പ്രധാന കഥാപാത്രത്തെ കൊണ്ട് തന്നെ കഥ മുഴുവന്‍ പറയിക്കാതെ ഒരു തേഡ് പാര്‍ട്ടിയെ കൊണ്ട് കണ്ടിന്യൂറ്റി കൊണ്ട് വന്ന രീതി ഇഷ്ട്ടപ്പെട്ടു. പക്ഷെ അതുകൊണ്ട് തന്നെ കഥയില്‍ നിന്നും റിയല്‍ ടൈമിലേക്ക് കടക്കുന്ന അവസരങ്ങളില്‍ വായനയില്‍ ചില കണ്ഫ്യൂഷനുകള്‍ കടന്നു കൂടി എന്ന് തോന്നുന്നു. അത് പോലെ കഥയുമായി ബന്ധം ആരോപിക്കപ്പെടെണ്ടിയിരുന്നില്ലാത്ത ചില ഭാഗങ്ങള്‍ ഒഴിവാക്കിയിരുന്നു എങ്കില്‍ അനാവശ്യ നീട്ടം മാറിക്കിട്ടേം ചെയ്തേനെ. ഇതൊക്കെ എനിക്ക്, എന്‍റെ പൊട്ട വായനയില്‍ തോന്നിയ ചില അഭിപ്രായങ്ങള്‍ ആണ്‌. അത്രമാത്രം.

Anees Hassan പറഞ്ഞു... മറുപടി

ഞാനൊരു തല്ലിപ്പൊളി വായനക്കാരനാണ് എന്നാലും ആളവന്‍താന്‍ പറഞ്ഞതും ശരിയാണ്

Unknown പറഞ്ഞു... മറുപടി

കൊള്ളാമെടാ...നന്നായിട്ടുണ്ട് ...നീതിയുടെ ..നട്ടെല്ലില്ലായ്മയുടെ ബലിദാനങ്ങൾ ഒരുപാട് ഇപ്പൊഴും ....സമൂഹത്തിന്റെ മുഖചിത്രങ്ങളായിരിക്കുന്നുണ്ടെങ്കിലും പലരും കാണാതെ ,,അവസാനപേജിലേക്ക് മാറ്റുന്നയാഥാർത്യത്തിൽ നിന്നും നീ വ്യത്യസ്ഥനായിട്ടൂണ്ട് ....

mini//മിനി പറഞ്ഞു... മറുപടി

ആനുകാലിക സംഭവങ്ങൾ ചേർത്ത് എഴുതുമ്പോൾ അതുമായി ചേർത്താണ് പലരും കഥ വായിക്കുന്നത്. അപ്പോൾ ക്ലൈമാക്സിൽ അല്പം സംശയവും വിയോജിപ്പും കാണും. നന്നായി.

ജീവി കരിവെള്ളൂർ പറഞ്ഞു... മറുപടി

ഈ ഭ്രാന്തന്‍ സമൂഹത്തില്‍ ജീവിക്കുന്നതിനേക്കാളും എത്രയോ ഭേദം ആ സെല്‍ ജീവിതം തന്നെയാവും .

ജന്മസുകൃതം പറഞ്ഞു... മറുപടി
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ജന്മസുകൃതം പറഞ്ഞു... മറുപടി

അയ്യോ ...സുലൈമാനോടൊപ്പം നീയും ..................??
ഈ കപടലോകത്തുനിന്നും രക്ഷപ്പെടാനുള്ള ഒരു ശ്രമം മനുവിന്റെ പല കഥകളിലും കാണുന്നല്ലോ
എന്താ പ്രശ്നം...?

Unknown പറഞ്ഞു... മറുപടി

അത്തരം ഒരു സമൂഹത്തില്‍ നില്‍ക്കുന്നതിനേക്കാള്‍ നല്ലത് ആ സെല്‍ ജീവിതം തന്നെ

Gopakumar V S (ഗോപന്‍ ) പറഞ്ഞു... മറുപടി

കൊള്ളാം, പറഞ്ഞതും, പറഞ്ഞ രീതിയും..എല്ലാം നന്നായിട്ടുണ്ട്... ആശംസകൾ ...

Unknown പറഞ്ഞു... മറുപടി

manoj .......too long story
pinneed full vaayikkamam then abhirpyam paryamm ketto

Radhika Nair പറഞ്ഞു... മറുപടി

നന്നായിട്ടുണ്ട് ആശംസകൾ

Junaiths പറഞ്ഞു... മറുപടി

മനോ മനോഹരമായിരിക്കുന്നു..നല്ല ശൈലി..
എന്നാലും സാക്ഷി സുന്ദര്‍..സാക്ഷികളാരും ഇല്ലാത്തത് കൊണ്ട് ഞങ്ങള്‍ എല്ലാമങ്ങ് വിശ്വസിച്ചു..ഗള്ളാ..

Junaiths പറഞ്ഞു... മറുപടി

മനോ മനോഹരമായിരിക്കുന്നു..നല്ല ശൈലി..
എന്നാലും സാക്ഷി സുന്ദര്‍..സാക്ഷികളാരും ഇല്ലാത്തത് കൊണ്ട് ഞങ്ങള്‍ എല്ലാമങ്ങ് വിശ്വസിച്ചു..ഗള്ളാ..

thalayambalath പറഞ്ഞു... മറുപടി

മനോ....
ഇത്രയും പ്രശ്‌നങ്ങള്‍ ഉള്ളിലുള്ളയാളാണ് സുലൈമാന്‍ റാവുത്തര്‍ എന്ന് കരുതിയില്ല.... കഥ പറഞ്ഞ രീതി നന്നായി....

Jishad Cronic പറഞ്ഞു... മറുപടി

കൊള്ളാം, നന്നായിട്ടുണ്ട്... ആശംസകൾ ...

jayanEvoor പറഞ്ഞു... മറുപടി

സംഭവങ്ങളിൽ ദുർഗ്രാഹ്യത കുറയ്ക്കാൻ ഒന്നുകൂടി എഡിറ്റ് ചെയ്താൽ കൊള്ളാം എന്നൊരു നിർദേശമുണ്ട്.

പലവിധകഷ്ടപ്പാടുകളിൽ അലയുന്ന ഒരു ജേണലിസ്റ്റ് ഭ്രാന്താശുപത്രിയിലുള്ള ഒരാളെ ഇന്റർവ്യൂ ചെയ്യാനെത്തുമ്പോൾ ഉണ്ടായ സംഭവങ്ങൾ മനസ്സിലായി. പക്ഷേ, ഭ്രാന്തൻ പിടിച്ചു വലിച്ചുകൊണ്ടു പോകുമ്പോഴേക്കും ജേണലിസ്റ്റ്
“ഞാന്‍ സുലൈമാനോടൊത്ത് വിടചൊല്ലട്ടെ... പുറത്തെ അശാന്തിയില്‍ നിന്നും അല്പം ശാന്തിക്കായി..!!”
എന്നൊക്കെപ്പറഞ്ഞ് ഭ്രാന്തനൊപ്പം പോകുന്നത് വിശ്വസനീയമായില്ല.

Faisal Alimuth പറഞ്ഞു... മറുപടി

എഴുത്തിനെന്തൊരോഴുക്ക്..!
പ്രമേയത്തില്‍ പുതുമയില്ലെങ്കിലും,
പറഞ്ഞ രീതി മനോഹരം..!!
നിര്‍ത്താതെ വായിച്ചു..!!

dreams പറഞ്ഞു... മറുപടി

manuvetta nannayitundu ethu oru vazhitirivanu oralkku enthelam karanam kondanu oru mental hospitalil jeevitham kazhichukoottendathu ennathinte kurichu oru vekthamaya dharanna yundakkan ee kadhayiloode manuvettanu kazhinju athinu oru prathegam nanni reghapeduthunnu oralude manasika vibranthi kondu mathramalla avarude jeevithathile puthiya mattangalum athinu karanam aagunundu ennu ethiloode manasilakkan sadhikunnu kollam ketto ente ellavidha aashamsakalum

Manoraj പറഞ്ഞു... മറുപടി

@ചാണ്ടിക്കുഞ്ഞ് : ആദ്യ മാങ്ങക്ക് നന്ദി!! ഷെറിന്‍-കാരണവര്‍ വധക്കേസ് മറ്റൊരു ഡൈമെന്‍ഷനില്‍ കാണാന്‍ ശ്രമിച്ചതാണ്. പിന്നെ ഒളിക്യാമറ.. പൊതുവെ എവിടെയും ഒളിക്യാമറ ഉപയോഗിച്ചതായി പറയുന്നത് പുരുഷന്മാരും അതിനു വശംവദരായത് സ്ത്രീകളുമായാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. അപ്പോള്‍ ഒന്ന് മാറി ചിന്തിച്ചതാ. ഭ്രാന്താലയമല്ലേ.. ഭ്രാന്തന്‍ചിന്തകളാവാമല്ലോ എന്ന് കരുതി :)

@ആളവന്‍താന്‍ : കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. ഒരു പത്രപ്രവര്‍ത്തകന്റെ മാനസീകവ്യാപാരങ്ങള്‍ കൂടി വരണമെന്ന് തോന്നിയതാണ് അങ്ങിനെ എഴുതാനുണ്ടായ കാരണം. ഒരു പക്ഷെ വിമലിന്റെ അഭിപ്രായം ശരിയായിരിക്കും.

@ആയിരത്തിയൊന്നാംരാവ് : എഴുത്തുകാരില്‍ തല്ലിപ്പൊളിയെഴുത്തുകാര്‍ എന്ന് കേട്ടിട്ടുണ്ട്. ഇത് വ്യത്യസ്ഥമായൊരു നിര്‍വചനമാണല്ലോ !! :) നന്ദി

@BIJU നാടകക്കാരൻ : നന്ദി.

@mini//മിനി : വിയോജിപ്പുകള്‍ ചര്‍ച്ച ചെയ്യപ്പെടട്ടേ ടീച്ചറേ.. അപ്പോഴല്ലേ എഴുത്ത് നന്നാക്കാന്‍ പറ്റു. നന്ദി

@ജീവി കരിവെള്ളൂര്‍ : അതായിരുന്നു എന്റെ മനസ്സിലും.

@ലീല എം ചന്ദ്രന്‍.. : ചേച്ചി, എന്ത് പ്രശ്നം. ഒരു പ്രശ്നവുമില്ല. പിന്നെ കപട ലോകത്ത് നിന്നും ഒളിച്ചോടാന്‍ ഒരു കഥയിലൂടെയെങ്കിലും കഴിയുമെങ്കില്‍ ആവട്ടെ എന്ന് കരുതുന്നു. അത്ര തന്നെ.. ഹി..ഹി

@Sankar : തേജസിലേക്ക് സ്വാഗതം. നന്ദി

@Gopakumar V S (ഗോപന്‍ ) : നന്ദി.

@MyDreams :ആയിക്കോട്ടെ:)

@Radhika Nair : നന്ദി.

@junaith : ജുനൈദേ.. ഗള്ളാ... ഞാന്‍ വെച്ചിട്ടുണ്ട് :)

@thalayambalath : ഇത്രയും പ്രശ്നങ്ങള്‍ ഉള്ളിലുള്ള ആളാണെന്ന് അറിയാതെ തന്നെ ഇത്രയും മനോഹരമായി ആ മനുഷ്യന്റെ ഒരു രേഖാ ചിത്രം വരച്ച് തന്ന മനോജിന് എന്റെ നന്ദി..

@Jishad Cronic : നന്ദി.

@jayanEvoor : ഒരു സമൂഹമൊന്നടങ്കം ആ മനുഷ്യന്റെ സങ്കടം മനസ്സിലാക്കാതെ, ക്ലിപ്പിങുകള്‍ക്കായി ക്രൂശിക്കുന്നത് കാണുമ്പോഴാണ് ഒരു പരിധി വരെ ജേര്‍ണലിസ്റ്റിന്റെ നില തെറ്റുന്നത്. എപ്പോഴും ഭീകരമായ സിറ്റുവേഷനുകളില്‍ മനസ്സ് മരവിച്ച് അവിടെ നിന്നും കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ പലപ്പോഴും ജേര്‍ണലിസ്റ്റുകള്‍ അനുഭവിക്കേണ്ടി വരുന്ന ഇത്തരം ചില ദൈന്യതകളെ കുറിച്ച് മുന്‍പൊരു സുഹൃത്ത് പറഞ്ഞതായിരുന്നു മനസ്സില്‍.. ഒരു പക്ഷെ എന്റെ മനസ്സില്‍ ഉണ്ടായത് മുഴുവന്‍ അങ്ങോട്ട് അവിടെ എക്സ്പ്രെസ് ആയില്ലായിരിക്കും. ഏതായാലും ഞാന്‍ ഒന്ന് കൂടി നോക്കാം.. എനിക്ക് മറ്റൊരു എന്‍ഡിങ് മനസ്സില്‍ വരുന്നില്ല ഇത് വരെ.. നല്ല നിര്‍ദ്ദേശത്തിനു നന്ദി..

@A.FAISAL : നന്ദി സുഹൃത്തേ.

@dreams : മനസ്സിനെ സ്പര്‍ശിക്കാന്‍ കഴിഞ്ഞെങ്കില്‍ സന്തോഷം.

smitha adharsh പറഞ്ഞു... മറുപടി

ഇങ്ങനെ എത്ര സുലൈമാന്മാര്‍ നമുക്ക് ചുറ്റും..അല്ലെ?
നന്നായി കഥ പറഞ്ഞു തന്നെ.എല്ലാവരെയും മനസ്സില്‍ വരച്ചു കാട്ടി..

Echmukutty പറഞ്ഞു... മറുപടി

ഇത്തിരി കൂടി ഒതുക്കിപ്പറയാമായിരുന്നു, ഒരു ചെറിയ എഡിറ്റിംഗ് ആവാമായിരുന്നു.
അവസാന ഭാഗത്ത് ഒരു ആശയക്കുഴപ്പമുണ്ടായി എനിയ്ക്ക്.

Unknown പറഞ്ഞു... മറുപടി

എടാ കഥ നന്നായിട്ടുണ്ട്..ആശംസകള്‍!

പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി

ഇത്തവണ ഒരു വലിയ കഥ ആക്കിയല്ലോ.
ഒന്നുരണ്ടു സംഭവങ്ങള്‍ ചേര്‍ത്ത്‌ പറയാന്‍ ശ്രമിച്ചതാണ് അല്പം നീണ്ടുപോയത്‌ അല്ലെ? എന്നിട്ടും മുഷിവ് വരാതെ വായിക്കാന്‍ പ്രേപ്പിക്കുന്നത് എഴുത്തിന്റെ മെച്ചം തന്നെ.
മുഖത്ത്‌ നോക്കി കളവ്‌ പറയുമ്പോള്‍, ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്നു ആരോപിക്കുമ്പോള്‍, അത് സമൂഹത്തിന് മുന്നില്‍ സ്ഥാപിച്ചെടുക്കുമ്പോള്‍, നഷ്ടപ്പെടുന്ന മനുഷ്യന്റെ വിവേകം മറ്റുള്ളവരില്‍ ഭ്രാന്തന്‍ ജല്പനങ്ങാളായി പരിണമിക്കുന്നത് തിരിച്ചറിയെണ്ടിവരുന്ന സുലൈമാനെപ്പോലുള്ളവര്‍ വര്‍ദ്ധിക്കുന്നിവിടെ. സ്വന്തം കാര്യസാദ്ധ്യത്തിനു വേണ്ടി എന്തും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കാലം.
നന്നായി മനു.

Anil cheleri kumaran പറഞ്ഞു... മറുപടി

പുതിയ ശൈലി നന്നായിട്ടുണ്ട്.
ഈ ഒളിക്യാമറയൊന്നും
ഒണ്ടാവേണ്ടിയിരുന്നില്ലെന്നൊരു
ഒപിനിയന്‍
ഒണ്ടേ..

വീകെ പറഞ്ഞു... മറുപടി

ചില കാര്യങ്ങൾ-ഒളിക്കാമറ, ജയിലിലാക്കൽ, സ്വയം തുണി പറിച്ചെറിയൽ മുതലായവയുടെ പ്രയോഗം കാരണമെന്നു തോന്നുന്നു കഥ ഏറ്റതായി എനിക്ക് തോന്നിയില്ലാട്ടൊ...
ഒന്നു കൂടി എഡിറ്റ് ചെയ്താൽ ശരിയാക്കിയെടുക്കാമെന്നു തോന്നുന്നു.

ആശംസകൾ...

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു... മറുപടി

സമാനമായ സംഭവങ്ങള്‍ ഇടയ്ക്കിടയ്ക്ക് ഉണ്ടാവുന്നത് കഥാ കൃത്തുക്കള്‍ക്കൊരാശ്വാസം തന്നെയാണ്. ഈയിടെ ഒരാണിനേയും തുണിയുരിഞ്ഞ് ക്യാമറയില്‍ പകര്‍ത്തിയതായി വായിക്കാനിടയായി.പിന്നെ ജേണലിസ്റ്റിനു ജയിലിനകത്തേക്ക് റാവുത്തരുടെ കൂടെ പോവേണ്ടിയിരുന്നില്ല,പുറത്തു തന്നെ നിന്നാല്‍ മതിയായിരുന്നു. കഥയുടെ നീളവും കൂടിപ്പോയോ എന്നൊരു സംശയവും!

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു... മറുപടി

മനോരാജ്...ആനുകാലിക സംഭവങ്ങള്‍ കോര്‍ത്തിണക്കിയ നല്ലൊരു കഥ..
എന്നിരുന്നാലും അതില്‍ ചിലയിടങ്ങളില്‍ എക്സാമ്പിള്‍ :" അയ്യോ, ഇതെന്താ നിങ്ങള്‍ ഇങ്ങിനെ.. ഹാ.. എന്നെ എന്തിനാ ഇങ്ങിനെ ക്രൂശിക്കുന്നേ? ഇവിടം മുതല്‍ ഒന്നു എഡിറ്റ് ചെയ്യാമായിരുന്നു..
അവസാന ഭാഗം ചില സന്ദേഹങ്ങളുളവാക്കി..ആശംസകള്‍...

ഒഴാക്കന്‍. പറഞ്ഞു... മറുപടി

superb!! i like the way u tells the stories

വഴിപോക്കന്‍ | YK പറഞ്ഞു... മറുപടി

ഇഷ്ടായി...
സാദാരണ ശൈലിയില്‍ നിന്നും ചെറിയൊരു മാറ്റം ഫീല്‍ ചെയ്തു
ആശംസകള്‍

Manoraj പറഞ്ഞു... മറുപടി

ഒട്ടേറെ പേര്‍ക്ക് വല്ലാത്ത കണ്‍ഫ്യൂഷനുണ്ടാക്കി എന്ന് പറയുമ്പോള്‍ തീര്‍ച്ചയായും അത് എന്റെ എഴുത്തിലെ ചില അപാകതകള്‍ തന്നെയാവും.. പക്ഷെ അത് തുറന്ന് പറഞ്ഞത് വഴി ഇവിടെ കമന്റ് ചെയ്തവരെല്ലാം ബ്ലോഗ് എന്ന മാധ്യമത്തോടും ഞാന്‍ എന്ന എഴുത്തുകാരനോടും(?) നീതി പുലര്‍ത്തി എന്ന് പറയട്ടെ.. സ്വാഭാവികമായും അപ്പോള്‍ തിരികെ അല്പമെങ്കിലും നീതി പുലര്‍ത്തേണ്ടത് എന്റെ കടമയാണ്. പലരും ചൂണ്ടിക്കാട്ടിയ ചില പോരായ്മകള്‍ എനിക്ക് മനസ്സിലായ വിധം അല്ലെങ്കില്‍ കഥയുടെ അന്ത:സത്ത കളയാത്ത വിധം ഒന്ന് എഡിറ്റിയിട്ടുണ്ട്. വായിച്ചു പോയവര്‍ ക്ഷമിക്കുമല്ലോ? കഴിയുമെങ്കില്‍ എന്റെ തിരുത്തലുകള്‍ ഉചിതമായോ എന്ന് ഒന്ന് പരിശോധിക്കുക. ഒരിക്കല്‍ കൂടി ഈ സ്നേഹത്തിനു നന്ദി..

Manoraj പറഞ്ഞു... മറുപടി

@smitha adharsh : തിരക്കുകള്‍ക്കിടയിലും വായിക്കാന്‍ സമയം കണ്ടെത്തിയതില്‍ നന്ദി.

@Echmukutty : ചെറിയ ഒരു എഡിറ്റിങ് നടത്തിയിട്ടുണ്ട് എച്മു.. ആശയക്കുഴപ്പം മാരിയോ എന്ന് നോക്കു. നന്ദി ത്തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നതിന്.

@Dipin Soman : എടാ നന്ദി.

@പട്ടേപ്പാടം റാംജി : സത്യത്തില്‍ ഒളിക്യാമറ കുറേ നാളായി മനസ്സിനെ ഹര്‍ട്ട് ചെയ്യുന്നു. ഒപ്പം ഭാസ്കരകാരണവരും ഷെറിന്‍ ബിനുവും. അപ്പോള്‍ ഇവയൊക്കെ എന്റെയൊരു ജേര്‍ണലിസം സുഹൃത്ത് പറഞ്ഞ യാതനകളുമായി കൂട്ടിചേര്‍ക്കാന്‍ ചെറിയൊരു ശ്രമം നടത്തിയതാണ്. നല്ല വായനക്ക് നന്ദി.

@കുമാരന്‍ | kumaran : ക്യാമറ ഉണ്ടായത് കൊണ്ടാ കുമാരാ ഒളിക്യാമറ ഉണ്ടായത്. :)

@വീ കെ : ഒന്ന് എഡിറ്റിയിട്ടുണ്ട്.

@Mohamedkutty മുഹമ്മദുകുട്ടി : ജേര്‍ണലിസ്റ്റ് ജയിലിനകത്തേക്ക് പോയി എന്ന് കഥയില്‍ പറഞ്ഞിട്ടില്ലല്ലോ!! സുലൈമാനോടൊത്ത് വിടചൊല്ലട്ടെ എന്നേ പറഞ്ഞിട്ടുള്ളൂ. തികച്ചും ഒരു സിമ്പോളിക് രീതിയായിരുന്നു അവിടെ ഉദ്ദേശം. പക്ഷെ അത്ര ഫലിച്ചില്ല എന്ന് തോന്നിയതിനാല്‍ അല്പം കൂടെ എഡിറ്റിയിട്ടുണ്ട്. നന്ദി നല്ലൊരു അഭിപ്രായത്തിന്.

@റിയാസ് (മിഴിനീര്‍ത്തുള്ളി): നന്ദി നല്ല വായനക്ക്.

@ഒഴാക്കന്‍.: thanks.

@വഴിപോക്കന്‍ : ഹും. ചെറിയ ഒരു മാറ്റം ഉണ്ടെന്ന് തോന്നുന്നു. നന്ദി.

Unknown പറഞ്ഞു... മറുപടി

ഭ്രാന്താലയം യാത്ര നന്നായിരിക്കുന്നു ..........
അയ്യോ, ഇതെന്താ നിങ്ങള്‍ ഇങ്ങിനെ.. ഹാ.. എന്നെ എന്തിനാ ഇങ്ങിനെ ക്രൂശിക്കുന്നേ? ശരിയായിരിക്കും നിങ്ങള്‍ വായനക്കാരായിരിക്കും ഫീച്ചറിന്റെ വിജയം...........
കാര്യം നിങ്ങളേപ്പോലുള്ള വായനക്കാരായിരിക്കും പത്രത്തിന്റെ സര്‍ക്കുലേഷന്‍ കൂട്ടുന്നത്. പക്ഷെ എന്റെ വ്യക്തി ജീവിതത്തില്‍ നിങ്ങള്‍ തലയിടേണ്ടതില്ല. ഇതെന്തൊരു മാരണമാ ഈശ്വരാ!!!

ഈ ഭാഗം എനിക്ക് മനസിലയില്ലട്ടോ .....എന്തോ ..........

അത് മാറി നിര്‍ത്തിയാല്‍ ............നല്ല കഥ .....പുതിയ ലോകം ജീവിതം വരച്ചു വെച്ചിരിക്കുന്നു ..

pournami പറഞ്ഞു... മറുപടി

കഥയുടെ അവസാന ഭാഗങ്ങള്‍ എനികിഷ്ടമായത്.ഭ്രാന്ത് ഇതിപ്പോള്‍ ഇല്ലാത്തവര്‍ ആരാ ..ഓരോ ആളുകളിലും അളവ് വ്യത്യസ്തം .ഭ്രാന്ത് ഉള്ളവര്‍ക്ക് ഒരു ടെന്‍ഷന്‍ ഇല്ല . അവര് അവരുടെ ലോകത്ത് സന്തോഷമായി ഇരിക്കുന്നു ഭ്രാന്തു ഇല്ല ഞങ്ങള്‍ക്ക് എന്ന് പറഞ്ഞു നടക്കുന്ന പലരും അറിയുന്നില അവരുടെ കാര്യം ഭ്രാന്തന്‍മാരെക്കള്‍ കഷ്ടമാണ് എന്ന്..

അസുരന്‍ പറഞ്ഞു... മറുപടി

അവതരണം നന്നായിട്ടുണ്ട് ... കൂടുതല്‍ എഴുതുക

പാവപ്പെട്ടവൻ പറഞ്ഞു... മറുപടി

ഭ്രാന്തനായ ഒരു മനുഷ്യന്റെ വിഭ്രാന്തികളായി കണക്കാക്കി കോടതി സുലൈമാനെ ഭ്രാന്താശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് എപ്പോഴോ ഡോക്ടര്‍ ഹൂബര്‍ട്ട് സുലൈമാനെ കോടതിയുടെ അനുവാദത്തോടെ ഏറ്റെടുക്കുകയും ഇവിടെ എത്തിക്കുകയുമായിരുന്നു.

കഥയുടെ ഈ ഭാഗംവരെ മനോഹരമായി അവതരിപ്പിച്ചു .ആ ഒഴുക്കില്‍ എഴുതി തീര്‍ത്താല്‍ മതിയായിരുന്നു അവിടെ ഒച്ചയും ബഹളവും ഒന്നും വേണ്ടായിരുന്നു ഈ കഥയിലെ തികഞ്ഞ നൂനത അതാണ്‌ എനിക്കനുഭവപ്പെട്ടത്‌

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു... മറുപടി

ഇഷ്ടപ്പെട്ടു.
ആശംസകള്‍

Kaniyapuram Noushad പറഞ്ഞു... മറുപടി

ഇന്നത്തെ സമൂഹത്തിന്റെ നേര്‍ കാഴ്ച തന്നെ സംശയമില്ല.
പ്രവാസികളില്‍ നിരവതി പേരെ എനിക്കറിയാം.ഭ്രാന്തന്‍മാര്‍ ആകാതെ പിടിച്ചു നില്‍ക്കുന്നവര്‍.എല്ലാം മനസ്സില്‍ ഒതുക്കി നിര്‍
ജീവരായി കഴിയുന്നവര്‍.വളരെ നല്ല രചന.ഇനിയും എഴുതുക.ആശംസകള്‍.

Sabu Hariharan പറഞ്ഞു... മറുപടി

"എന്ത്? എന്റെ പ്രാരാബ്ദം കേള്‍ക്കാനല്ല വായനക്കാരായ നിങ്ങള്‍ ഇരിക്കുന്നതെന്നോ!!! ... അത് ശരിയാ.. പറഞ്ഞ് പറഞ്ഞ് ഞാന്‍ വിഷയത്തില്‍ നിന്നും പുറത്തേക്ക് പോയി. അയ്യോ, ഇതിപ്പോള്‍ എന്റെ ഒരു കുഴപ്പമായിട്ടുണ്ട്. അത് കൊണ്ട് ഇനിയുള്ളത് നമുക്ക് സുലൈമാനില്‍ നിന്നും കേള്‍ക്കാം. ഡോക്ടറില്‍ നിന്നും ഞാന്‍ അറിഞ്ഞതായിരുന്നു ആ കഥകള്‍.. പക്ഷെ ഇയാളില്‍ നിന്നും തന്നെ വായനക്കാരായ നിങ്ങള്‍ അറിഞ്ഞാല്‍ മതി.. അല്ലെങ്കില്‍ വീണ്ടും നിങ്ങളെന്നെ കുറ്റപ്പെടുത്തും. പച്ചക്കള്ളമെന്നും ഒരിക്കലും നടക്കാത്തതെന്നും വിളിച്ച് പറയും. അല്ലെങ്കില്‍ ഞാന്‍ നീട്ടിവലിച്ചെഴുതി ബോറടിപ്പിച്ചെന്നോ.. എല്ലാം കൂടി വാരിയിട്ട് കത്തിക്കുമെന്നോ ഒക്കെ പറയും.. ഓഹോ, ക്ഷമകെട്ട നിങ്ങള്‍ സുലൈമാനുമായി സംസാരിച്ച് തുടങ്ങിയല്ലേ? ശരി.. ഞാനും കൂടാം.. ഒരുമിച്ച് തന്നെ കേള്‍ക്കാം."

third party comments.. torturing aayi poyi. distracting and detroying the mood..

സത്യം പറയാമല്ലോ. ആകെ കൂടി കുഴഞ്ഞ് ബോറായി പോയി..

മനോജിൽ നിന്നും നല്ലത് പ്രതീക്ഷിക്കുന്നു.
ഭാവുകങ്ങൾ.

മരത്തലയന്‍ പട്ടേട്ടന്‍ പറഞ്ഞു... മറുപടി

@ചാണ്ടിക്കുഞ്ഞ്

തേങ്ങ ഉടയ്ക്കലു പോയി ഇപ്പോ മാങ്ങയേറായോ ശിവ ശിവ ....

Typist | എഴുത്തുകാരി പറഞ്ഞു... മറുപടി

കഥയും അതു പറഞ്ഞ രീതിയും ഇഷ്ടപ്പെട്ടു. എന്നാലും സുലൈമാനോടൊത്ത് ശാന്തി തേടി പോയാൽ പാവം ശിഖ എന്തു ചെയ്യും?

Sidheek Thozhiyoor പറഞ്ഞു... മറുപടി

കുറച്ചു വൈകിയോന്നൊരു സംശയം ..കഥാ ശൈലി ഇഷ്ടമായി ...ആനുകാലിക സംഭവങ്ങള്‍ കോര്‍ത്തിണക്കിയിരിക്കുന്നതിനാല്‍ വായനക്കൊരു സുഖവുമുണ്ട്.

Sureshkumar Punjhayil പറഞ്ഞു... മറുപടി

Pachayaya Jeevithangal...!

manoharam, Ashamsakal..!!!

lekshmi. lachu പറഞ്ഞു... മറുപടി

മനോ നല്ല ശൈലി..തുടക്കം ഒരു പ്രൊഫഷണല്‍ എഴുത്തുകാരന്റെ അടക്കവും, കൈത്തഴക്കവും ഫീല്‍ ചെയ്തു..പിന്നീട് എവിടെയൊക്കയോ ഒന്നു വഴുതി പോയോ എന്നൊരു
തോന്നല്‍.. ഒളി ക്യാമെറവേണ്ടായിരുന്നു എന്ന് തോന്നി..

Manju Manoj പറഞ്ഞു... മറുപടി

മനോരാജ്.... കഥ വായിച്ചിട്ട് കുറെ ദിവസം ആയി... കമ്മെന്റ് ചെയ്യാന്‍ സാധിച്ചതു ഇപ്പോഴാണ്‌... ക്ഷമിക്കണേ.... ആദ്യം വായിച്ചപ്പോള്‍ കുറച്ചു കണ്‍ഫ്യൂഷന്‍സ് തോന്നി... പിന്നെ ഇപ്പൊ ഒരുപാടു പേരുടെ കമ്മെന്റ് കണ്ടു അങ്ങനെ.പക്ഷെ ,പുതിയ ഒരു ശൈലി വരുത്താനുള്ള ശ്രമം ഒരുപാടു ഇഷ്ടമായി.ആശംസകള്‍

ശ്രീ പറഞ്ഞു... മറുപടി

ആശയം വളരെ നന്നായി. കഥ പറഞ്ഞ രീതിയ്ക്ക് കുറച്ചു മാറ്റം ആകാമായിരുന്നു എന്ന് തോന്നി.

അനൂപ്‌ .ടി.എം. പറഞ്ഞു... മറുപടി

കഥ പറഞ്ഞ രീതിയാണ് എനിക്ക് ഇഷ്ട്ടപെട്ടത്...തികച്ചും ഒഴുക്കുള്ള എഴുത്ത്..
ഈ കാണുന്നതല്ല ലോകം എന്ന് വീണ്ടു വീണ്ടും ഓര്‍മിപ്പിക്കുന്നു ഈ കഥകളൊക്കെ..
ആശംസകള്‍

veena പറഞ്ഞു... മറുപടി

വളരെ നന്നായി പറഞ്ഞു മനു.. എനിക്കിഷ്ടായി.

Nisha പറഞ്ഞു... മറുപടി

സുലൈമാന്റെ ജീവിതം നന്നായി ചിത്രീകരിച്ചിട്ടുണ്ട്.

ഹരീഷ് തൊടുപുഴ പറഞ്ഞു... മറുപടി

എന്തോ..
എനിക്കിഷ്ടമായി ഈ കഥയെഴുതിയ രീതി..:)

പ്രയാണ്‍ പറഞ്ഞു... മറുപടി

ഞാനിവിടെയുമെത്തീട്ടൊ മനു. കഥവായിച്ചു .......പറഞ്ഞപോലെ ഒരെഡിറ്റിംഗ് ആവശ്യമുണ്ടെന്നു തോന്നി. നല്ല ഭാഷ.

മഹേഷ്‌ വിജയന്‍ പറഞ്ഞു... മറുപടി

"വിശുദ്ധ ഭ്രാന്തന്മാര്‍ വാഴുന്ന , പേപിടിച്ച മനസ്സുകള്‍ മാത്രമുള്ള ലോകമെന്ന ഈ ഭ്രാന്താലയത്തേക്കാള്‍ നല്ലത് നന്മയുടെ വെളിച്ചം മാത്രമുള്ള ആ ഇരുട്ട് പിടിച്ച മുറികളിലെ ഭ്രാന്തന്‍ ജീവിതമാണെന്ന് തിരിച്ചറിവില്‍ ഞാന്‍ സുലൈമാനോടൊത്ത് വിടചൊല്ലട്ടെ.."

ഭ്രാന്തന്മാരെ ഞമ്മക്കും പെരുത്ത് ഇഷ്ടാ..

വളരെ നന്നായി.. എങ്കിലും മറ്റു ചിലര്‍ സൂചിപ്പിച്ച ചില കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ കുറേക്കൂടി അതിമനൊഹരമാക്കാമായിരുന്നു എന്ന് എനിക്കും തോന്നി...
അഭിനന്ദനങ്ങള്‍...

ഷംസീര്‍ melparamba പറഞ്ഞു... മറുപടി

manoharam....

Kalavallabhan പറഞ്ഞു... മറുപടി

ഈ എഴുത്തിന്റെ രീതി ഇഷ്ടമായി.

siya പറഞ്ഞു... മറുപടി

കഥയുടെ തുടക്കം വളരെ നല്ലതായി ..സുലൈമാനുമായി ആയി സംസാരം അതാവും ,..കുറച്ച് എഡിറ്റിംഗ് വേണമെന്ന് തോന്നിയത് ..ചില വാക്കുകള്‍ വായിക്കുമ്പോള്‍ ചേരാത്തത് പോലെ കാരണം അത് മനുവിന് പരിചയം ഇല്ലാത്ത സംസാരം ആയത് കൊണ്ട് ആവാം .,ബാക്കി ഈ കഥ നല്ല പോലെ എഴുതി തീര്‍ത്തുഎന്ന് എന്‍റെ അഭിപ്രായം .

ആ ഫോട്ടോ കണ്ട വിഷമം കൊണ്ട് ഇത് വരെ ,കമന്റ്‌ എഴുതുവാനും തോന്നിയില്ല .അതുപോലെ ഒരു സെല്ലില്‍ കിടക്കുന്ന അവസ്ഥ ..വളരെ ദനീയം തന്നെ .

അഭി പറഞ്ഞു... മറുപടി

നല്ല രീതിയില്‍ പറയാന്‍ കഴിഞ്ഞു
ആശംസകള്‍ മനുവേട്ടാ

Manoraj പറഞ്ഞു... മറുപടി

@MyDreams : അവിടെ വായനക്കാരുടെ ഇടപെടലുകളാ ഉദ്ദേശിച്ചേ. ശരിക്ക് മനസ്സിലാവാത്തത് താങ്കളുടെ കുറ്റം അല്ല.. എന്റെ കുറ്റം തന്നെ..

@pournami : സത്യത്തില്‍ സുലൈമാനു ഭ്രാന്ത് ഉണ്ടോ എന്നത് ഒരു ചോദ്യം ആണ്. ഒപ്പം സുലൈമാനോടൊപ്പം അരങ്ങ് വിടുന്ന പത്രപ്രവര്‍ത്തകന്‍ ഒരു സിമ്പോളിസവും.

@അസുരന്‍ : നന്ദി. ഇനിയും കാണാം.

@പാവപ്പെട്ടവന്‍ : കുറവുകള്‍ ചൂണ്ടിക്കാട്ടിയതില്‍ സന്തോഷം. ശ്രമിക്കാം അടുത്ത വട്ടം എന്ന് പറയട്ടെ.

@ചെറുവാടി : തേജസിലേക്ക് സ്വാഗതം. നന്ദി.

@Kaniyapuram Noushad : തേജസിലേക്ക് സ്വാഗതം. നന്ദി.

@Sabu M H : തീര്‍ച്ചയായും ശ്രമിക്കാന്‍ സാബു. നന്ദി.

@Typist | എഴുത്തുകാരി : ചേച്ചി, സന്തോഷം വീണ്ടും ഇവിടെയൊക്കെ കാണുന്നതില്‍. സുലൈമാനോടൊപ്പമുള്ള ലേഖകന്റെ പൊക്ക് സ്ഥായി അല്ല.. അത് ഒരു സിമ്പോളിക് ആയി ആണ് ഉദ്ദേശിച്ചത്.

@സിദ്ധീക്ക് തൊഴിയൂര്‍ : വായനക്ക് നന്ദി.

@Sureshkumar Punjhayil : വായനക്ക് നന്ദി.

@lekshmi. lachu : ലെച്ചു. ചൂണ്ടിക്കാട്ടലുകള്‍ മനസ്സിലാക്കുന്നു. നന്ദി.

@Manju Manoj : നന്ദി നല്ല വായനക്ക്.

@ശ്രീ : നന്ദി ശ്രി.

@anoop : തേജസിലേക്ക് സ്വാഗതം.

@veena : സന്തോഷം.

@Nisha : വായനക്ക് നന്ദി.

@ഹരീഷ് തൊടുപുഴ : നന്ദി ഹരീഷേ..

@പ്രയാണ്‍ : ചേച്ചി , വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഒരു വട്ടം എഡിറ്റ് ചെയ്തിരുന്നു ഞാന്‍..

@മഹേഷ്‌ വിജയന്‍ : ശ്രമിക്കാം കേട്ടോ. നന്ദി.

@ഷംസീര്‍ melparamba : തേജസിലേക്ക് സ്വാഗതം.

@Kalavallabhan : നന്ദി.

@siya : ഒരു പക്ഷെ സിയ സൂചിപ്പിച്ച പോലെ ആ ഭാഷ എനിക്ക് അത്ര വശമില്ലാത്തതും ചിലപ്പോള്‍ സാരമായി ബാധിച്ചിട്ടുണ്ടാവാം. പിന്നെ എന്റെ മനസ്സിലുണ്ടായിരുന്ന സുലൈമാന്റെ രൂപം മനോഹരമായി പകര്‍ത്തിയ മനോജ് തലയമ്പലത്തിനോട് നന്ദി.

@അഭി : വീണ്ടും കണ്ടതില്‍ സന്തോഷം.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

വായിച്ചെങ്കിലും എന്തഭിപ്രായിക്കണമെന്ന കൺഫ്യൂഷ്യനിലിരിക്കുകയായിരുന്നൂ. ഒരു നവീനരീതിയിലുള്ള അവതരണം തന്നെയെങ്കിലും ,ചിലവയെല്ലാം വിശ്വസിക്കണോ ,വേണ്ടയൊ എന്ന നിലപാട് വായനക്കാർ എടുക്കുമായിരിക്കും എന്ന് തോന്നുന്നു...

ഓലപ്പടക്കം പറഞ്ഞു... മറുപടി

Narrator തുടക്കത്തില്‍ സന്ദേഹപ്പെടുന്നത് പോലെ ഇടക്ക് വരുന്ന അവിശ്വസനീയത ഒഴിവാക്കിയാല്‍ നല്ലൊരു കഥ പറഞ്ഞു. സംഭവങ്ങളെ വ്യത്യസ്ത മാനങ്ങളില്‍ നോക്കിക്കാണാന്‍ കഴിഞ്ഞാല്‍ നല്ല കഥകളെഴുതാം എന്ന് പഠിപ്പിച്ചതിന് നന്ദി.

അജ്ഞാതന്‍ പറഞ്ഞു... മറുപടി

" വിശുദ്ധ ഭ്രാന്തന്മാര്‍ വാഴുന്ന , പേപിടിച്ച മനസ്സുകള്‍ മാത്രമുള്ള ലോകമെന്ന ഈ ഭ്രാന്താലയത്തേക്കാള്‍ നല്ലത് നന്മയുടെ വെളിച്ചം മാത്രമുള്ള ആ ഇരുട്ട് പിടിച്ച മുറികളിലെ ഭ്രാന്തന്‍ ജീവിതമാണെന്ന് തിരിച്ചറിവില്‍...പുറത്തെ അശാന്തിയില്‍ നിന്നും അല്പം ശാന്തിക്കായി..!! ഇരുട്ട് നിറഞ്ഞ ഈ ലോകത്തില്‍ നിന്നും മനസ്സിന്‌ അല്പം വെളിച്ചം കിട്ടുവാനായി.. !!"...നന്നായി എഴുതി പിടിപ്പിച്ചു ...ആശംസകള്‍ !!!

ഹംസ പറഞ്ഞു... മറുപടി

ഓരോരുത്തര്‍ക്കും ഭ്രാന്ത് വരുന്ന ഒരോ വഴികള്‍ ഒരു ചെകുത്താന്‍ ജന്മം തന്നെയാണല്ലോ ആ ഹസീന...

കഥ .. .. കൊള്ളാം ... !!

Manoraj പറഞ്ഞു... മറുപടി

@മുരളീമുകുന്ദൻ ബിലാത്തിപട്ടണം: ശരിയാവും മാഷേ. ഒരു പരീക്ഷണമായിരുന്നു.

@ഓലപ്പടക്കം : തേജസിലേക്ക് സ്വാഗതം. നരേറ്ററുടെ ആ സന്ദേഹം തന്നെയാണ് ഇതിലെ പ്രമേയം.

@ആദില : നന്ദി ആദില

@ഹംസ : ഹസീനമാരൊക്കെ ഒട്ടേറെ കാണും ഹംസ. അതുപോലെ തിരിച്ചും. നന്ദി

അജിത് സി.വി പറഞ്ഞു... മറുപടി

കഥയില്‍ ഒരു തെറ്റുണ്ട്. തുലുക്കന്മാര്‍ പിതാവിനെ ബാപ്പയെന്നല്ല, അത്തയെന്നാണ് വിളിക്കുക. കേരളത്തില്‍ കാക്കാന്മാര്‍ മാത്രമല്ല, തുലുക്കന്മാരുമുണ്ട്.ദയവായി ഇനിയെങ്കിലും ശ്രദ്ധിക്കുക.