വ്യാഴാഴ്‌ച, ഫെബ്രുവരി 18, 2010

വഴിയമ്പലം തേടി...

ഇന്റർനെറ്റ്‌ കഫെയിലെ കമ്പ്യൂട്ടറിനു മുൻപിൽ ചടഞ്ഞിരിക്കുമ്പോൾ ദാസനു ശരിക്ക്‌ ദേഷ്യം വരുന്നുണ്ടായിരുണ്ടായിരുന്നു. കാര്യം ഗൂഗിളിന്റെ അനന്തമായ സാധ്യതകൾ പരീക്ഷിക്കാൻ ദാസനു വലിയ ഇഷ്ടമാണു. പക്ഷെ, അറിയാല്ലോ, ഈ ചടഞ്ഞുകുത്തിയുള്ള ഇരിപ്പ്‌ അതാ സഹിക്കാൻ വയ്യാത്തെ. നല്ല പ്രായത്തിൽ ചന്ദ്രികയുടെ അടുത്ത്‌ പോലും ദാസൻ ഇത്രയും അധികം സമയം ഒറ്റ ഇരുപ്പ്‌ ഇരുന്നിട്ടില്ല.. ഈയിടെയായി ദാസൻ ഇന്റർനെറ്റിൽ പുതിയൊരു മേഖലയിലേക്ക്‌ കൂടെ കൈവച്ചിരിക്കുകയാണു..ചാറ്റിംഗ്‌ വലിയ ഇഷ്ടമേഖലയൊന്നുമല്ല. പിന്നെ, ചിലനേരത്തുള്ള മടുപ്പ്‌ ഒഴിവാക്കാൻ ഇതൊക്കെ തന്നെ നല്ലത്‌.


ജിടാക്കിലും യാഹൂ മെസ്സെൻ ജറിലും ഒരേസമയം സൈൻ ഇൻ ചെയ്യുമ്പോൾ ഒരിക്കലും കരുതിയിരുന്നില്ല രവിയെ അവിടെ കാണാൻ കഴിയുമെന്ന്... രവിയെ ഓർമയില്ലേ.. പണ്ട്‌ ദാസനുമായി മൽസരിച്ച നമ്മുടെ സ്വന്തം രവി.. വേണ്ട.. മറ്റൊരാളുടെ ചാറ്റ്‌ രൂമിൽ അതിക്രമിച്ച്‌ കയറുന്നത്‌ സൈബർ കുറ്റമാണു.. എന്നാലും കുഴപ്പമില്ല.. നമുക്ക്‌ അവരുടെ ചാറ്റ്‌ ഹിസ്റ്ററിയിലൂടെ ഒന്ന് സഞ്ചരിച്ച്‌ നോക്കാം....


ദാസൻ : ഹെലോ.. എ.എസ്‌.എൽ. പ്ലീസ്‌ (ചുമ്മ കാണുന്നവർക്കെല്ലാം സ്ഥിരമായി കൊടുക്കുന്ന ഒരു കമന്റ്‌ തന്നെ ഇവിടെയും ഇട്ടു. എന്തുകൊണ്ടോ ആ ഐഡി കണ്ടപ്പോൾ ഒരു പ്രത്യേകത തോന്നിയിരുന്നു.. രവി അണ്ടർസ്കോർ ഖസാക്ക്‌..ഇത്‌ അയാൾ ആയിരിക്കുമോ? അങ്ങിനെയാണു മെസേജ്‌ ഇട്ടത്‌)


രവി : രവി ഹിയർ. 62/മെയിൽ / കേരള


ദാസൻ : ദാറ്റ്സ്‌ ഫൈൻ.


രവി : യുവർ എ.എസ്‌. എൽ. പ്ലീസ്‌


ദാസൻ : ആം ദാസൻ. 60/മെയിൽ/ ഫ്രാൻസ്‌. ബട്ട്‌ ആം എ മലയാളി


രവി : ഒ‍ാ.. ദാറ്റ്സ്‌ നൈസ്‌. കാൻ വീ ചാറ്റ്‌ ഇൻ മലയാളം.. ബികോസ്‌ എ ലൗവ്‌ മലയാളം


ദാസൻ : ഷുവർ. താങ്കളുടെ ഐഡി കണ്ടപ്പോൾ എനിക്കെന്റെ ഒരു പഴയ സുഹൃത്തിനെ ഓർമവന്നു.

രവി : അതാരാ..


ദാസൻ: സുഹൃത്ത്‌ എന്ന് പറയുമ്പോൾ ഒരു കാലത്ത്‌ ഞങ്ങൾ തമ്മിൽ വലിയ മൽസരമായിരുന്നു. പക്ഷെ, അത്‌ ആരോഗ്യകരമായിരുന്നു കേട്ടോ?


രവി : ദാസൻ .. താങ്കളുടെ നാടെവിടാ.. കേരളത്തിൽ..


ദാസൻ : തലശ്ശേരിക്കടുത്ത്‌. ഇന്നത്തെ മാഹി. പണ്ട്‌ മയ്യഴി എന്ന് പറയും


രവി : ഓ, ദാസാ.. ഇത്‌ ഞാനാടാ.. നിന്റെ പഴയ രവി.. നിനക്കോർമയില്ലേ എന്നെ.. ഖസാക്കിലെ രവി... അല്ല, നീ വെള്ളീയാങ്കല്ലിലെ തുമ്പിയായി....


ദാസൻ : ഞാൻ പറഞ്ഞില്ലേ.. നിന്റെ ഐ.ഡി കണ്ടപ്പോൾ തന്നെ എനിക്ക്‌ സംശയം തോന്നിയെന്ന്.. വെള്ളിയാങ്കല്ലിലെ തുമ്പിയായെന്നൊക്കെ മറ്റുള്ളവരുടെ തെറ്റിധാരണയായിരുന്നെടാ.. ഞാൻ വാസൂട്ടിയുടെ കൂടെ കപ്പൽ കയറിയതാ.. അല്ല.. എന്നെ മുകുന്ദേട്ടൻ തന്നെയാട്ടോ കയറ്റിവിട്ടത്‌.. മുകുന്ദേട്ടന്റെ സ്വാധീനമറിയാല്ലോ നിനക്ക്‌. അതുപയോഗിച്ച്‌ ഇവിടെ ഫ്രഞ്ച്‌ എംബസ്സിയിൽ ചെറിയൊരു ജോലി.. അങ്ങിനെ പോകുന്നു.. പിന്നെ എന്തൊക്കെയുണ്ടെടാ.. സുഖാണോ?


രവി : സുഖം.. എന്തൊന്ന് സുഖം.. പനിച്ച്‌ കുരച്ച്‌ അങ്ങിനെ പോകുന്നു.


ദാസൻ : ഹും.. ഞാൻ ഊഹിച്ചു. വിജയൻ സാർ മരിച്ചതിൽ പിന്നെ റോയൽറ്റി പണം പോലും നേരെ ചൊവ്വെ കിട്ടുന്നില്ലായിരിക്കും അല്ലേ..


രവി: ഹും.. റോയൽറ്റി.. നീ എന്താ ദാസാ, വിചാരിച്ചേ.. എന്റെ വിജയൻ സാറിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന ചടങ്ങിൽ നിന്നുപോലും എന്നെ അകറ്റി നിറുത്തി. പിന്നെയാ റോയൽറ്റി.. നിനക്കറിയാമോ, ഇന്നും ബെസ്റ്റ്‌ സെല്ലേറ്ഴ്സിൽ മൽസരം നമ്മൾ തമ്മിൽ തന്നെ.. അതിനിടയിൽ ആകെ ഉള്ളത്‌ ദസ്തയവ്സ്കിയും അന്നയും മാത്രമാ..


ദാസൻ: ഹും.. ഞാൻ അറിഞ്ഞു. ഏതോ ഒരു സിസ്റ്റരും കള്ളനും ലൈംഗീഗ തൊഴിലാളിയും നമുക്കൊപ്പം ഉണ്ടല്ലേ?


രവി : ഹാ.. അവരുടെയൊക്കെ ഇടയിൽ.... നിനക്കറിയാല്ലോ.. കാര്യം എന്തൊക്കെയാണേലും പണ്ടുള്ള ആ മത്സരത്തിനും ആ വീറിനും വാശിക്കുമൊക്കെ ഒരു അർത്ഥമുണ്ടായിരുന്നു..


ദാസൻ : ഹും.. ശരിയാ.. പക്ഷെ, മുകുന്ദേട്ടൻ കുറച്ചൊക്കെ മാറി കേട്ടോ.. അദ്ദേഹം അത്യാവശ്യം മാർക്കെറ്റിംഗ്‌ തന്ത്രങ്ങളൊക്കെ പയറ്റി തുടങ്ങി.. നീ കണ്ട്‌ കാണും..


രവി : ശരിയാ.. ആദ്യം തുടങ്ങിയത്‌ എന്റെ വിജയൻ സാർ തന്നെയാ.. നിനക്കോർമയില്ലേ. സാറിന്റെ തലമുറകളിൽ മദനൻ ചേട്ടൻ ആദ്യ 1000 കോപ്പിക്ക്‌ വ്യത്യസ്ത കവർ വരച്ചത്‌


ദാസൻ : ഹും.. അപ്പോൾ തന്നെയാണല്ലോ. .മുകുന്ദേട്ടൻ കേശവന്റെ വിലാപത്തിൽ ഇ.എം.എസ്‌ നെ ചെമ്പ്‌ തകിടിലേക്ക്‌ ആവാഹിച്ചത്‌. ഈയിടെ കക്ഷി പ്രവാസത്തിൽ വ്യത്യസ്തമായ 4 കവറുകൾ പരീക്ഷിച്ചെന്ന് കേട്ടു.


രവി : അന്ന് അതൊക്കെ എന്തൊരു പുകിലായിരുന്നു.. കാര്യം നമ്മോട്‌ ഭീമനും മൽസരിച്ചിരുന്നെങ്കിലും എന്തുകൊണ്ടോ എന്റെ മനസ്സിൽ നിന്നോടായിരുന്നു കൂടുതൽ സ്നേഹം.. ഒരു രണ്ടാമൂഴക്കാരന്റെ സ്ഥാനമേ എന്നും ഞാൻ ഭീമനു കൊടുത്തിരുന്നുള്ളൂ..


ദാസൻ : അത്‌ നിന്റെ അമിതമായ ഗുരു ഭക്തി കാരണമാ.. പത്രങ്ങളിലൂടെയും മറ്റും വിജയൻ സാറിനെയും വാസുവേട്ടനേയും തേജോവധം ചെയ്യാനും ഉണ്ടായിരുന്നല്ലോ കുറേപേർ... എന്നാലും ഭീമനുമായുള്ള മത്സരത്തിനും പിന്നീട്‌ ദസ്തയവ്സ്കിയും അന്നയും വന്നപ്പോളും അതിനോക്കെ ഒരു അർത്ഥതലമുണ്ടായിരുന്നു അല്ലേ..


രവി : അതൊക്കെ പോട്ടെ.. നീ ഇപ്പോൾ എന്തോ ചെയ്യുകയാ.. ചന്ദ്രികയുടെ വിവരം വല്ലതും..


ദാസൻ: ഇല്ലെടാ.. അവളെ അന്ന് അവിടെ വിട്ട്‌ പോന്നതല്ലേ.. അവളും വെള്ളിയാങ്കല്ലിൽ പോയെന്നൊക്കെ മുകുന്ദേട്ടൻ ചുമ്മാ പറഞ്ഞതാ.. മുകുന്ദേട്ടന്റെ ഒരു സ്വഭാവം വച്ച്‌ അവളെ വേറെ അർക്കെങ്കിലും തുല്യം ചാർത്തിയിട്ടുണ്ടാകും.. എനിക്ക്‌ തോന്നുന്നു ആ അശോകനായിരുന്നു ആ ഭാഗ്യവാനെന്നാ.. പ്രവാസം കണ്ടില്ലേ നീയ്യ്‌..


രവി : ഇല്ലെട.. പഴയ പോലെ വായനയൊന്നും ഇല്ല..


ദാസൻ: വിശ്വസിക്കാൻ വയ്യെട.. അപ്പുക്കിളിക്കും അള്ളാപ്പിച്ച മൊല്ലാക്കകും മൈമൂനക്കും ഒക്കെ ഏറെ ഇഷ്ടമായിരുന്ന അവരുടെ രവിമാഷാണോ ഈ പറയണേ...?


രവി : എടാ. അതൊക്കെ പഴയ കാലം.. ഇപ്പോൾ ഒന്നിനും വയ്യ.. നിനക്കറിയോ ഞാൻ ഇന്ന് കുരച്ച്‌ ചുമച്ച്‌ ഒരു വൃദ്ധസദനത്തിലാ... കൊച്ചുവാവ പറഞ്ഞപോലെ "ഇറച്ചികോഴികൾ വിൽപനക്ക്‌" .. പക്ഷെ, എന്നിൽ ഇറച്ചി ഇല്ലാത്തതിനാൽ ആർക്കും വേണ്ടെടാ... എന്റെ പത്മക്ക്‌ പോലും...


ദാസൻ : ഒരു കണക്കിനു ഞാൻ അന്ന് അവിടം വിട്ടത്‌ നന്നായി അല്ലേ.. ഇവിടെ അത്രക്ക്‌ കുഴപ്പമില്ലെടാ.. കുറച്ച്‌ പ്രവാസികളുണ്ട്‌ ഇവിടെ.. അവർ ഇടക്ക്‌ നോസ്റ്റാൾജിയ എന്നും മണ്ണിന്റെ മണമെന്നും ഒക്കെ പറഞ്ഞ്‌ ഒ‍ാരോ സാഹിത്യസമാജങ്ങൾ നടത്തും.. പ്രസംഗങ്ങളാടാ സഹിക്കാൻ പറ്റാത്തെ. .എന്നാലും ഭക്ഷണം കിട്ടുമല്ലോ എന്നോർക്കുമ്പോൾ ചെല്ലുമെടാ.. പക്ഷെ ഒരിക്കൽ എനിക്ക്‌ സഹിക്കാൻ കഴിഞ്ഞില്ലെടാ.. ഒരുവൻ പ്രസംഗത്തിൽ നിന്നെയും വേറെ ഏതോ ഒരു പെണ്ണിനെയും കൂട്ടി പറയുന്ന കേട്ടപ്പോൾ വായിലേക്ക്‌ വച്ച കോഴിക്കാലു വലിച്ചെറിഞ്ഞ്‌ ഞാൻ ഇറങ്ങി പോന്നു. നിന്റെ ഒപ്പം പത്മയല്ലാതെ വേറെയൊരു പെണ്ണിനെ സങ്കൽപ്പിക്കാനാവോടാ.. പക്ഷെ, വിശപ്പ്‌ അതൊരു പ്രശ്നമല്ലേടാ.. പിന്നെ, പഴയ വിപ്ലവം ഒന്നും ഇന്ന് നടക്കില്ലല്ലോ?


രവി : എടാ.. നിനക്കറിയോ.. ഖസാക്കിന്റെ രജതജൂബിലി പോലും എന്നെ അറിയിച്ചില്ല.. ഒരു വഴിപോക്കനെ പോലെ ഞാൻ ഒളിച്ചിരുന്നാ അതൊക്കെ കണ്ടെ.. അത്‌ വച്ച്‌ നോക്കുമ്പോൾ പ്രവാസികൾ നിന്നെ വിളിക്കുന്നെങ്കിലുമുണ്ടല്ലോ..

ദാസൻ: രവി... നിന്റെ ആരോഗ്യം.. പണ്ട്‌ കുറെ നടന്നും വായിച്ചും ഒച്ചവെച്ചും നീ അത്‌ നശിപ്പിച്ചതാണല്ലോ? ഇപ്പോൾ എങ്ങിനെയുണ്ട്‌..


രവി: ആർക്കുവേണ്ടി ഞാൻ എന്റെ ആരോഗ്യം കാത്തുസൂക്ഷിക്കണം.. എല്ലാം പോയി ദാസാ. എല്ലാം. ആദ്യം അമ്മ വിട്ടുപോയി.. പിന്നെ ചുമച്ച്‌ കുരച്ച്‌ ജടപിടിച്ച ഈ ജന്മത്തെ ഉപേക്ഷിച്ച്‌ നേരത്തെ നീ പറഞ്ഞ പത്മ പോയി.. അങ്ങിനെ ഓരോരുത്തർ.. ഹാ.. ഇപ്പോളുള്ളത്‌ പഴയ രവിയുടെ പ്രേതമാ.. കണ്ണോക്കെ കുഴിഞ്ഞ്‌..


ദാസൻ : നീ പോരുന്നോ എന്നോടൊപ്പം.. അത്യാവശ്യം നിന്നെ പോറ്റാനുള്ള കഴിവൊക്കെ ഇന്നും എനിക്കുണ്ടെടാ..

രവി : വേണ്ട ദാസാ.. പണ്ട്‌ നീവെള്ളീയാങ്കല്ലുകളെ ചുറ്റിപറക്കുന്ന തുപിയായെന്ന് ഓർത്ത്‌ ഞാനും ഒത്തിരി കരഞ്ഞതാ.. എപ്പോൾ സന്തോഷമായെടാ. നീ ജീവനോടെയുണ്ടല്ലോ? പക്ഷെ, എനിക്ക്‌ കഴിയില്ലെടാ ഈ ഖസാക്കിനെ വിട്ട്‌ പിരിയാൻ.. ഈ പൊടിക്കാറ്റും നരച്ച ആകാശവും പനങ്കാടും അതൊക്കെ തന്നെ മതി ഈ രവിക്ക്‌...


ദാസാൻ : എടാ..


രവി : വേണ്ടടാ.. ഇനിയും പറഞ്ഞാൽ ഒരു പക്ഷെ ഞാൻ കരയും.. പക്ഷെ, ഒന്നുണ്ട്‌. ഇന്നും നമ്മെയൊക്കെ സ്നേഹിക്കുനവർ ഈ മണ്ണിലുണ്ടെടാ... നിന്നെയും എന്നെയും.. നമ്മുടെ അപ്പുക്കിളിയേയും, അള്ളാപ്പിച്ചയേയും.. ദാമു രൈറ്ററെയും, നിന്റ്‌ ചന്ദ്രികയേയും..എന്റെ.. എന്റെ പത്മയെയും.. നിനക്കറിയോ ഇന്ന് ഏതാണ്ട്‌ പഴയ അൽഫോൺസച്ചന്റെ അവസ്ഥയാ എനിക്ക്‌.. പിള്ളാർക്ക്‌ ഒരു കൗതുക വസ്തു.. അതൊക്കെ അങ്ങിനെ തന്നെ പോട്ടെ.. ഒറ്റ ആഗ്രഹമേ ഉള്ളൂ.. ഈ ഖസാക്കിന്റെ മണ്ണിൽ തന്നെ മരിച്ച്‌ വീഴണം.. പഴയ സ്കൂൾ കെട്ടിടം പുതിയ ഫ്ലാറ്റ്‌ കെട്ടാൻ പൊളിച്ചതു കാരണം ഇപ്പോൾ അവിടേക്കും പോകാറില്ല.. ഈ വൃദ്ധസദനത്തിന്റെ ഇരുളിൽ... എടാ.. ഞാൻ നിരുത്തട്ടെ.. കണ്ൺ മൂടൻ തുടങ്ങി.. പ്രായമായില്ലേ.. വെള്ളെഴുത്തുണ്ട്‌.. ഇതിപ്പോൾ സർക്കാരിന്റെ അക്ഷയ പദ്ധതി കാരണം ഇന്റർനെറ്റിൽ കയറി നിന്നെ വീണ്ടും കണ്ടു.. ഒരിക്കലും ഇനി കാണാൻ പറ്റുമെന്ന് കരുതി യതല്ല.. പോട്ടെടാ...


ദാസൻ : ശരി രവീ.. എപ്പോളെങ്കിലും കാണാടാ..


രവി : ഹും.. എനിക്കിപ്പോൾ എത്രയും വേഗം എന്റെ വിജയൻ സാറിന്റെ അരികിൽ എത്തണമെന്നേ ഉള്ളൂ..

ദാസൻ : ഹേയ്‌ .. നിനക്ക്‌ മരണമില്ലെടാ.. നീ എന്നും ജീവിക്കും.. ഖസാക്കിനു മരണമോ.. പാടില്ല.. ഒരു സിസ്റ്റർക്കോ ഒരു കള്ളനോ തകർക്കാനാവില്ല നിന്നെ.... നന്മകൾ നേരുന്നു... എടാ, ഞാനും പോട്ടെ.. പഴയ പോലെ എനിക്കും പറ്റുന്നില്ല.. പഴയ വിപ്ലവ വീര്യമൊക്കെ പോയി.. ഞാനും കരഞ്ഞുപോകുമെടാ..


രവി : ശരിയെടാ.. പ്രാർത്ഥിക്കാം.. ഇവിടെ അത്താഴത്തിനുള്ള മണിയടിച്ചു.. ഇപ്പോൾ ചെന്നില്ലെങ്കിൽ ഇനി നാളെ ഉച്ച വരെ പട്ടിണിയാവും.. വിശപ്പുണ്ടായിട്ടല്ല.. എന്തോ.. നീ പറഞ്ഞപോലെ മരിക്കാൻ തോന്നുന്നില്ലെട.. അതിനല്ലല്ലോ വിജയൻ സാർ എന്നെ പഠിപ്പിച്ചേ.. ഞാൻ പോകുന്നു..


രവി സൈൻ ഔട്ട്‌ ആയതും നോക്കി ഒരു നിമിഷം കൂടി ദാസൻ ഇരുന്നു.. അവന്റെ കണ്ണൂകളും മൂടി തുടങ്ങിയിരുന്നു. നിറഞ്ഞ കണ്ണൂകളോടെ കഫെയുടെ പുറത്തിറങ്ങുമ്പോൾ ഒരു തുടാം കള്ള്‌ കിട്ടിയിരുന്നെങ്കിൽ എന്ന് ദാസൻ വെറുതെ കൊതിച്ചിട്ടുണ്ടാവണം... പ്രോഫിബിഷൻ ബാധിക്കാത്ത പഴയ ഉണ്ണിനായരുടെ കള്ള്‌ ഷാപ്പ്‌ തേറ്റി ഒരിക്കൽ കൂടി ദാസൻ മയ്യഴിയിലേക്ക്‌ വന്നെങ്കിൽ.. ആ പഴയ വഴിയമ്പലത്തിലേക്ക്‌...



44 comments:

Unknown പറഞ്ഞു... മറുപടി

തിരഞ്ഞെടുത്ത ഫോർമാറ്റ് അഭിനന്ദനമർഹിക്കുന്നു
ഒപ്പം എഴുത്തും

Manoraj പറഞ്ഞു... മറുപടി

വാക്ക് കൂട്ടായ്മയിൽ “രവിയുടെ തുടർച്ചകൾ” എന്ന വിഷയവും അതിനു ശേഷം ജിഗ്ഗി എഴുതിയ പോസ്റ്റും കണ്ടപ്പോൾ ഖസാക്കിലൂടെ വീണ്ടും ഒന്ന് സഞ്ചരിച്ചു.. അപ്പോൾ തോന്നിയ എന്റെ വികല്പമായ ചിന്ത.. എന്തുകൊണ്ടോ മയ്യഴിയിലൂടെയും ഒന്ന് പോകണമെന്ന്.. രണ്ടും വായിച്ച് കഴിഞ്ഞപ്പോൾ അതിലും വലിയ മണ്ടൻ ആശയം മനസ്സിലുദിച്ചു. അതിന്റെ പരിണാമമാണീ കഥ.. ഇതിനെ ഞാൻ കഥ എന്ന് വിളിക്കുമ്പോൾ ഒരു പക്ഷെ, ഖസാക്കിന്റെയും മയ്യയിഴുടെയും ഇതിഹാസകഥാകാരന്മാർ എനിക്ക് മാപ്പ് തരില്ല.. എങ്കിലും വിഡ്ഡികളുടെ വെളിപാടുകൾ വിവരമുള്ളവർ ക്ഷമിക്കുമല്ലോ. അതുപോലെ എന്റെയീ തെറ്റും നിങ്ങൾ ക്ഷമിക്കുമെന്ന വിശ്വാസത്തോടെ.. വായനക്കായി ഇത് സമർപ്പിക്കട്ടെ...
ഖസാക്ക് തുടങ്ങിയ അതേ സ്ഥലത്ത് നിന്നും തന്നെ ഞാൻ ഇത് തുടങ്ങട്ടെ.. വഴിയമ്പലം തേടീ...

അരുണ്‍ കരിമുട്ടം പറഞ്ഞു... മറുപടി

ദൈവമേ, ഇതങ്ങ് ആധൂനിക വത്കരിച്ചല്ലോ?
:)
എന്തായാലും അവതരണം നിരാശപ്പെടുത്തിയില്ല ട്ടോ

ശ്രീ പറഞ്ഞു... മറുപടി

ഈ വ്യത്യസ്തമായ അവതരണം നന്നായി, മാഷേ. ഇടയ്ക്ക് ഇത്തരം പരീക്ഷണങ്ങളും ആകാം.

Sukanya പറഞ്ഞു... മറുപടി

ഖസാക്കും മയ്യഴിയും, രവിയും ദാസനും പിന്നെ മനോരാജിന്റെ മനോധര്‍മം പ്രയോഗിച്ച വഴിയും
ഒക്കെ നന്നായി.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

രവിയും,ദാസനുമെല്ലാം ആധുനികകഥാപാത്രങ്ങളായിവന്നല്ലോ....
അതെ മലയാളിക്കുവായനയുള്ളിടത്തോളം കാലം ജീവിക്കും മനോജ്...

സുമേഷ് | Sumesh Menon പറഞ്ഞു... മറുപടി

മനോരാജ്,
നല്ല അവതരണം, ഏറെ വിത്യസ്തമായ ശൈലി.
കൂടുതലൊന്നും പറയാനില്ല, പരീക്ഷണങ്ങള്‍ തുടരട്ടെ...
ആശംസകള്‍ ...

lekshmi. lachu പറഞ്ഞു... മറുപടി

vaayichu thudangiyappol njaan karuthiyathu vereyaa...haha..
enthaayalum puthiya reethiyil avatharippichathu nannayittund..

ജന്മസുകൃതം പറഞ്ഞു... മറുപടി

തുടക്കം നന്നായി.ഒരു പാട് സാധ്യതകള്‍ ഉണ്ടല്ലോ.അത് കൊണ്ട് പേന താഴെ വയ്ക്കേണ്ട....തുടരുക .
അഭിനന്ദനങ്ങള്‍!!

പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി

വിശദമായ ഒരഭിപ്രായം പറയാന്‍ ഞാന്‍ അശക്തനാണ്‌.
പുതുമകള്‍ തേടുമ്പൊഴാണ്‌ എവിടേയും മാറ്റങ്ങള്‍ സഭവിക്കുക. കഥാകാരന്റെ ചിന്തകള്‍ക്കൊത്ത് വായനക്കാരെത്തുമ്പോഴാണ്‌ കഥാകാരന്‌ ത്റ്പ്തി ലഭിക്കുന്നത്. പക്ഷെ കൂടുതല്‍ വായനക്കാരും ഇപ്പോള്‍ എളുപ്പമുള്ള വായനയിലും കുറച്ചുള്ളതിലും കുടുങ്ങിക്കിടക്കുകയാണ്‌.
വേണ്ട......
പുതിയ തുടക്കത്തിന്‌ ഭാവുകങ്ങള്‍......

Sureshkumar Punjhayil പറഞ്ഞു... മറുപടി

Vaziyambalam...!
Manoharam, Ashamsakal...!!!

Unknown പറഞ്ഞു... മറുപടി

മനോ,

ദാസനും രവിയും തമ്മിലുള്ള ചാറ്റിംഗിലൂടെ മനോഹരമായ അവതരണം.
കലക്കിയെടോ..

mini//മിനി പറഞ്ഞു... മറുപടി

പോയകാലത്തെ കഥാപാത്രങ്ങളെല്ലാം ബ്ലോഗിൽ കയറി വന്നത് നന്നായി.

JIGISH പറഞ്ഞു... മറുപടി

ഇപ്പോഴാണു കണ്ടത്, മനോരാജ്..
പരീക്ഷണം നന്നായി..അല്പം പരന്നു പോയെന്നു തോന്നുന്നു..! എന്നാലും കാലത്തെ പുതിയ ശൈലിയില്‍, രേഖപ്പെടുത്തുവാനുള്ള ശ്രമം കൊള്ളാം..!

പരാജയപ്പെട്ടാല്‍ പോലും ശ്രമങ്ങള്‍ ആവശ്യമാണെന്നു തോന്നുന്നു..!

മാനസ പറഞ്ഞു... മറുപടി

അവതരണം നന്നായി. :)

അഭി പറഞ്ഞു... മറുപടി

ഈ വത്യസ്ത ഇഷ്ടപ്പെട്ടു .

വിനുവേട്ടന്‍ പറഞ്ഞു... മറുപടി

ഒരു കാലഘട്ടത്തിലെ ശക്തമായ രണ്ട്‌ കഥാപാത്രങ്ങളുടെ പരിചയപ്പെടല്‍... അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു മനോരാജ്‌... പുതിയ പരീക്ഷണത്തിന്‌ എല്ലാ വിധ ആശംസകളും...

ഉപാസന || Upasana പറഞ്ഞു... മറുപടി

khasaakkin~ maraNamilla manOraaj... vijayanum. :-)

praadEzikachuva sambhaashaNaththil aavaamaayirunnu.
:-)
Upasana

ഹംസ പറഞ്ഞു... മറുപടി

തികച്ചും വിത്യസ്ത രീതിയില്‍ നല്ല ഒരു പരീക്ഷണം നന്നായിരിക്കുന്നു. ആശംസകള്‍

നിരക്ഷരൻ പറഞ്ഞു... മറുപടി

മലയാളി മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന രണ്ട് കഥാപാത്രങ്ങളെ ഇത്തരത്തില്‍ അവതരിപ്പിക്കാന്‍ തോന്നിയ ഭാവനയ്ക്ക് ഒരു കൈയ്യടി. :)

Manoraj പറഞ്ഞു... മറുപടി

ബിജു : ആദ്യ കമന്റിനു നന്ദി.

അരുൺ : ആധൂനീക കാലത്തേക്ക്‌ അവരെ കൊണ്ടുവന്നാൽ എന്ത്‌ സംഭവിക്കും എന്ന് നോക്കിയതാ. ചെറിയൊരു വട്ട്‌.

ശ്രീ : പരീക്ഷണം .. ഒരു ഭാഗ്യ പരീക്ഷണമായിരുന്നു.. നന്ദി

സുകന്യ : വളരെ നന്ദി. എത്രത്തോളം വിജയിക്കുമെന്നതിൽ ഇപ്പോഴും സംശയമുണ്ട്‌.

ബിലാത്തിപട്ടണം : സത്യം.. മലയാളി ഉള്ളിടത്തോളം എന്നതിനേക്കാൾ വായന ഉള്ളിടത്തോളം അവർ ജീവിക്കും

പൗർണ്ണമി : നന്ദി

സുമേഷ്‌ : പരീക്ഷണങ്ങൾ തുടരാൻ എന്നെ പ്രചോദിപ്പിക്കുനതിനു നന്ദി കൂട്ടുകാരാ..

ലക്ഷ്മി : ഉദ്ദേശിച്ചത്‌ മനസ്സിലായി. ഹ..ഹ..

ലീല ചേച്ചി : നിങ്ങളുടെയൊക്കെ പ്രോത്സാഹനം .. നന്ദി..

Manoraj പറഞ്ഞു... മറുപടി

റാംജി : താങ്കൾ ഉദ്ദേശിച്ചത്‌ എനിക്ക്‌ പൂർണ്ണമായി മനസ്സിലായില്ല.. വേറേയെവിടേയല്ലെങ്കിലും ബ്ലോഗിലെങ്കിലും എല്ലാവരും എളുപ്പവായന ഇഷ്ടപ്പെടുന്നു..

സുരേഷ്കുമാർ : നന്ദി

ടോംസ്‌ : നന്ദി

മിനി ടീച്ചറേ : കഥാപാത്രങ്ങൾ മാത്രമല്ല.. അത്‌ സൃഷ്ടിച്ചവരും വരണം എന്നാണു എന്റെ മനസ്സിൽ

ജിഗിഷ്‌ : പരന്ന് പോയെന്ന് എനിക്കും തോന്നി.. ശ്രമം ഇനിയും തുടരാം അല്ലേ..

മാനസ : നന്ദി

അഭി : നന്ദി

വിനുവേട്ടാ : അവരുടെ പരിചയപ്പെടൽ എന്റെ ഒരു ഭ്രാന്തൻ ചിന്തയായിരുന്നു

ഉപാസന : ശരിയാണൂ. ഖസാകിൻ ഒരിക്കലും മരണമില്ല..

ഹംസ : നന്ദി.

നിരക്ഷരൻ : അപ്പോൾ കൈയടിയും അവൾക്ക്‌.. ആ സിനിമാ നടി ഭാവനക്ക്‌ കൊടുത്തു അല്ലേ. ഹ..ഹ.. പിന്നെ വളരെ പ്രധാനപ്പെട്ട ഒരു തെറ്റു ചൂണ്ടികാട്ടിയതിനു നന്ദി. തിരുത്തിയിട്ടുണ്ട്‌. പറഞ്ഞതു കൊണ്ട്‌ മാത്രം കമന്റ്‌ ഡിലീറ്റിയിട്ടുണ്ട്‌. അല്ലായിരുന്നെങ്കിൽ തെറ്റു എന്താണെന്ന് കൂടി ഇവിടെ സൂചിപ്പിച്ചേനേ... നന്ദി..

ഈ വഴിയമ്പലം തേടി ഇവിടെയെത്തിയ എല്ലാ കൂട്ടുകാർക്കും ഒരിക്കൽ കൂടീ നന്ദി..

jain പറഞ്ഞു... മറുപടി

manoraj,
adhunikavathkaranam nallathu thanne. kathakalk kalpichu nalkiyirunna bhavam mariyirikunnu, inninte matangalkkanusruthamayi. vyathyasthamaya style. nannayirikunnu.
jainy

smitha adharsh പറഞ്ഞു... മറുപടി

അത് കൊള്ളാലോ...പഴയ എല്ലാവരെയും പുതിയൊരു ഉടുപ്പ് ഇടീച്ചുകൊണ്ട് വന്നല്ലോ..പുതിയ പരീക്ഷണം നന്നായി..

OAB/ഒഎബി പറഞ്ഞു... മറുപടി

അതുമിതും പറഞ്ഞ പോവാന്‍ ഞാനാളല്ല.

കൂടുതല്‍ എന്നല്ല ഇവരെ ഒന്നും കാര്യമായി വായിച്ചിട്ടില്ലാത്തതിനാല്‍ നിങ്ങളുടെ തുടക്കവും ഒടുക്കവും മാത്രമേ എനിക്ക് മനസ്സിലാവൂ.

അത് നന്നായെന്ന തോന്നലും ഉണ്ട്.

Anil cheleri kumaran പറഞ്ഞു... മറുപടി

മലയാള സാഹിത്യ രചനകളിലുള്ള താങ്കളുടെ അഗാധമായ അവഗാഹത്തെ പുറത്ത് കോണ്ടു വന്നു ഈ നല്ല രചന. അഭിനന്ദനങ്ങള്‍!

Deepa Bijo Alexander പറഞ്ഞു... മറുപടി

സൂപ്പർ....!

"വികല്പമായ ചിന്ത.." "മണ്ടൻ ആശയം"...ഇങ്ങനൊന്നും പറയണ്ട സുഹൃത്തേ..വ്യത്യസ്തമായ ചിന്ത...നല്ല അവതരണം..ഇഷ്ടമായി...! വേറിട്ട ശ്രമത്തിന്‌ അഭിനന്ദനങ്ങൾ ...!

jayanEvoor പറഞ്ഞു... മറുപടി

വളരെ നന്നായിരിക്കുന്നു മനോരാജ്....

വ്യത്യസ്തത ഇഷ്ടപ്പെട്ടു.

അജ്ഞാതന്‍ പറഞ്ഞു... മറുപടി

സങ്കലനം രസകരമായി. സാഹിത്യപ്രസിദ്ധമായ രണ്ടു കഥാപാത്രങ്ങളുടെ ചാറ്റിങ്. അതിലൂടെ കുറേ അറിവുകളെ വായനക്കാരിലേക്ക് പങ്കു വെക്കുന്നു.

മനൂ.. ഈ സംഗതി മാതൃഭൂമി ആഴ്ചപ്പതിപ്പിലേക്ക് ഒന്നയച്ചു കൊടുക്കണം കേട്ടോ... എന്തോ എനിക്കങ്ങനെ തോന്നി

ഹരി

ഏകതാര പറഞ്ഞു... മറുപടി

വളരെ വ്യത്യസ്തമായ ഒരു ആശയം.
വിഖ്യാതമായ രണ്ടു കൃതികളുടെ തുടര്‍ വായന പോലെ തോന്നി.
അഭിനന്ദനങ്ങള്‍.

Unknown പറഞ്ഞു... മറുപടി

മനു,
അവതരണത്തിലെ വ്യത്യസ്തത തികച്ചും അഭിനന്ദനാര്‍ഹം.മയ്യഴിയെയും ഖസാക്കിനെയും വീണ്ടും ഒരു കാലഘട്ടത്തിന്‍റെ അപ്പുറത്തേക്ക് പകര്‍ത്താനുള്ള ശ്രമം നന്നായി.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു... മറുപടി

aashamsakal.......

ManzoorAluvila പറഞ്ഞു... മറുപടി

മനോരജ്‌ ഈ എഴുത്തു പത്ര താളുകളിൽ വന്നാൽ ..റൊയൽറ്റി കൊടുക്കാൻ തയ്യാറായിരുന്നോളൂ....നന്നായി..ഏല്ലാ ഭാവുകങ്ങളും

Manoraj പറഞ്ഞു... മറുപടി

ജൈൻ : കുറേ നാളായി ഇത് വഴി കണ്ടിട്ട്. അതിന്റെ ഒരു വിഷമം ഉണ്ടായിരുന്നു. മറ്റൊന്നുമല്ല.. എന്നെ ആദ്യം സപ്പോർട്ട് ചെയ്ത കുറച്ച് പേരിൽ ഒരാളാണ് താങ്കൾ... ഇപ്പോൾ അല്പം കമന്റൊക്കെ കിട്ടി തുടങ്ങി. പക്ഷെ, ഒന്നുമല്ലാതിരുന്ന സമയം കൈപിടിച്ച് തന്ന നിങ്ങളെയൊക്കെ മറക്കാൻ പറ്റുന്നതെങ്ങിനെ.. ഈ നല്ല വായനക്കും പ്രോത്സാഹനത്തിനും നന്ദി. പിന്നെ, വിമർശമമായാലും അത് തുറന്ന് പറയണം കേട്ടോ

സ്മിത : ഞാൻ പറഞ്ഞില്ലേ .. എന്റെ ആദ്യ കമന്റിൽ .. എന്റെ മണ്ടൻ ചിന്തകൾ .. അതിന്റെ ഫലമാ ഇത്.. ഭാഗ്യം ഉടുപ്പുണ്ടായത് അല്ലേ.. ഹ..ഹ.. ഇനിയും തേജസിൽ വരണോട്ടോ..

കുമാരൻ : അത്രക്ക് അധികം പരിജ്ഞാനമൊന്നും മലയാള സാഹിത്യത്തിൽ എനിക്കില്ല.. പിന്നെ, കുറച്ച് വായിക്കും...

ദീപ : നന്ദി . സുഹൃത്തേ.. വായനക്കാർ എങ്ങിനെ സ്വീകരിക്കുമെന്നൊരു ഭയം ഉണ്ടായിരുന്നു.. ഇനിയും തേജസിൽ വരിക...

ജയൻ : ജയനാണ് എന്നോട് വ്യത്യസ്തമായി എഴുതാൻ കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞത്. നന്ദി ജയൻ.
ഹരീ: അത്രക്ക് വേണോ? അവിടെ നല്ല കിടിലൻ സാധനങ്ങളുടെ ഇടയിൽ.. പിന്നെ ചെലവില്ലാത്ത കാര്യമല്ലേ.. അയക്കാം.

ദിപിൻ : ഒരു ശ്രമം നടത്തിനോക്കിയതാ. വിജയിക്കുമോ എന്ന് പേടിയുണ്ടായിരുന്നു.

മൻസൂർ : ചുമ്മാ പേടിപ്പിക്കാതെ മാഷെ.. ഹ..ഹ..

ഒഎബി, ഏകതാര , ജയരാജ് : നന്ദി. ഇനിയും ഈ വഴി വരിക.

എല്ലാവർക്കും നന്ദി...

ഒഴാക്കന്‍. പറഞ്ഞു... മറുപടി

പുതിയ തുടക്കത്തിന്‌ ആശംസകള്‍ ...

Martin Tom പറഞ്ഞു... മറുപടി

Great style buddy, njoyed it...

വിജയലക്ഷ്മി പറഞ്ഞു... മറുപടി

കഥയായാലും അനുഭവകഥയായാലും അവതരണം വളരെ നന്നായിരിക്കുന്നു മോനെ .

മുരളി I Murali Mudra പറഞ്ഞു... മറുപടി

ഞാന്‍ ഇത് ആദ്യം തന്നെ വായിച്ചിരുന്നു മനോരാജ്.
മയ്യഴിയും ഖസാക്കുമൊക്കെ മനസ്സില്‍ എന്നും വല്ലാതെ പച്ച പിടിച്ചു നില്‍ക്കുന്ന ചരിതങ്ങളാണ്.രവിയുടെയും ദാസന്റെയും കഥയ്ക്കുപരി ദേശങ്ങളുടെ കഥ കൂടിയായിരുന്നു അത്.
ഇവിടെ ചാറ്റ് റൂമില്‍ ഒന്നിക്കുന്ന കഥാപാത്രങ്ങള്‍ തികച്ചും പുതുമയാര്‍ന്നത്‌ തന്നെ, പക്ഷെ മനസ്സില്‍ ആഴത്തില്‍ വേരോടിപ്പോയ ആ കഥാപാത്രങ്ങളുടെ സംസാര ഭാഷ അല്‍പ്പം മുഷിവു തോന്നിച്ചു. അല്‍പ്പം നര്‍മം കലര്‍ത്തിയാണ് എഴുതിയത് എന്നറിയാം..പക്ഷെ രവിയും ദാസനെയും ഒന്നിച്ചു കൊണ്ടുവരുമ്പോള്‍ അവര്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ , നമ്മെ ഒരുപാടുകാലം വേട്ടയാടിയ അവരുടെ ആ മനോവ്യാപാരങ്ങളായിരുന്നെങ്കില്‍ ‍(പുതിയ കാലത്തില്‍ ‍) എത്ര അര്‍ത്ഥവത്താവുമായിരുന്നു ഈ രചന എന്നൊരു നിമിഷം തോന്നിപ്പോയി. മോശമായെന്നല്ല പക്ഷെ അല്‍പ്പം കൂടി സീരിയസ് ആയി സമീപിചിരുന്നെങ്കില്‍ വളരെ നല്ലൊരു അനുഭവമാക്കി മാറ്റാന്‍ പറ്റുമായിരുന്നു ഈ സൃഷ്ടിയെ. കാരണം ദാസനും രവിയും വെറും വ്യക്തികളല്ല..ഒരു തലമുറയുടെ,കാലത്തിന്റെ വക്താക്കളാണ്.അവര്‍ കണ്ടുമുട്ടുമ്പോള്‍ അവിടെ ചിന്തകളുടെ വിസ്ഫോടനം തന്നെ സംഭവിക്കണം..

ഈ നല്ല പരീക്ഷണത്തിന് എല്ലാ അഭിനന്ദനങ്ങളും. ഇനിയും പുതുമയാര്‍ന്ന ആശയങ്ങളുമായി വരിക.
കമന്റ്‌ ഞാന്‍ മനപൂര്‍വം താമസിപ്പിച്ചതാണ്.പോസ്റ്റിന്റെ തുടക്കത്തില്‍ തന്നെ നെഗറ്റീവ് എന്ന് തോന്നിയേക്കാവുന്ന ഒരു അഭിപ്രായം ഇടെണ്ടെന്നു കരുതി.
പോസിറ്റീവ് ആയി എടുക്കുമല്ലോ അല്ലെ??

Manoraj പറഞ്ഞു... മറുപടി

ഒഴാക്കൻ , ഒറ്റവരി രാമൻ, വിജയലക്ഷ്മി : നന്ദി. ഒരിക്കൽ കൂടി ഇവിടെ എത്തിയതിനും പ്രോത്സാഹനത്തിനും.

മുരളി : ആദ്യമേ തന്നെ മുരളിക്ക്‌ ഞാൻ നന്ദി പറയട്ടെ.. വളരെ നല്ല ഒരു കമന്റ്‌ പോസ്റ്റ്‌ ചെയ്തതിനു. അൽപം നേരത്തെ ഇട്ടിരുന്നെങ്കിൽ എന്ന് തോന്നിപോയി.. കാരണം പലരും മുരളി പറഞ്ഞ പോലെ ആരെങ്കിലും ഒന്ന് പറഞ്ഞിട്ടാവാം നമ്മുടെ വിമർശനം എന്ന് കരുതുന്ന കൂട്ടത്തിലാ. അപ്പോൾ ഇത്‌ നേരത്തെ വന്നിരുന്നെങ്കിൽ അൽപം കൂടി റിയലിസ്റ്റിക്‌ ആയ കമന്റ്സ്‌ കിട്ടിയേനേ എന്നൊരു തോന്നൽ.. പിന്നെ ദാസന്റെയും രവിയുടെയും ഭാഷ ഞാൻ അത്‌ മനപൂർവ്വ്വം ഒഴിവാക്കിയതാ.. ഇതിഹാസകാരന്മാർ അനശ്വരമാക്കിയ ആ കഥാപാത്രങ്ങളെ അതേ ഭാഷ സംസാരിപ്പിച്ച്‌ ഞാൻ കൊണ്ട്‌ പോയാൽ ഒരു പക്ഷെ, എന്റെ മണ്ടൻ ആശയങ്ങൾ ഒരു പക്ഷെ അവരിലൂടെ അടിച്ചേൽപ്പിക്കുന്നതായി തോന്നിയാലോ എന്ന് തോന്നി.. അതിനേക്കാളേറെ, അവർ ആ ഒരു സംഭാഷണ ചാരുതി എന്നെകൊണ്ട്‌ പൂർണ്ണമായി പിൻ തുടരാൻ പറ്റുമോ എന്നൊരു പേടിയും.. കാരണം മുരളി പറഞ്ഞപോലെ അവർ കാലഘട്ടത്തിന്റെ വ്യക്താക്കളാണെന്നത്‌ തന്നെ!!
മുരളിയുടെ കമന്റുകൾ ഞാൻ വളരെയധികം ശ്രദ്ധിക്കാറുണ്ട്‌.. കാരണം നല്ലതും ചിത്തയൂം ചൂണ്ടി കാട്ടുമ്പോളേ കമന്റുകൾക്ക്‌ അർത്ഥമുള്ളൂ എന്ന് ഞാൻ വിശ്വസിക്കുന്നു.. (മറ്റുള്ളവർ അങ്ങിനെയല്ല എന്നൊരു ധ്വനി ഇതിൽ ഇല്ല.. ആരും അതു പറഞ്ഞ്‌ എന്നോട്‌ വഴക്കിനു വരല്ലേ?) പിന്നെ നെഗറ്റീവ്‌ ആയി എടുക്കുമോ എന്നൊരു സംശയം ഒരിക്കലും വേണ്ട കൂട്ടുകാരാ... ഇനിയും തേജസിൽ വരിക.. വിലയേറിയ നിർദ്ദേശങ്ങൾ തരുക...

അസിം കോട്ടൂര്‍ .. പറഞ്ഞു... മറുപടി

manoharamaayittundu....ezhuthinte shailiyum...abhinandanangal......

അജ്ഞാതന്‍ പറഞ്ഞു... മറുപടി

biju paranjad pole nalla oru ashyam,pinne avatharanavum ishtaayi

Radhika Nair പറഞ്ഞു... മറുപടി

നന്നായിരിക്കുന്നു മനോരാജ്,വ്യത്യസ്തമായ അവതരണം :)

ചെലക്കാണ്ട് പോടാ പറഞ്ഞു... മറുപടി

ക്ലാപ്പ് ക്ലാപ്പ് ക്ലാപ്പ്....

അഭിമന്യു പറഞ്ഞു... മറുപടി

രവിയും ദാസനും ബാക്കിവച്ചത് അശാന്തികളുടെ അര്‍ദ്ധവിരാമങ്ങളായിരുന്നില്ലേ....