ഒടുവിൽ ഒളിമ്പിക്സിലെ പോലെ , ഐ.സി.സി.ലോകകപ്പിലെ പോലെ, എന്തിനു ഐ.പി.എൽ ക്രിക്കറ്റിൽ പോലും ഉണ്ടാവാത്ത അത്ര വിശദമായ ചർച്ചകൾക്കൊടുവിൽ ബ്ലോഗ് മീറ്റിന്റെ വേദി തീരുമാനിക്കപ്പെട്ടു. ആകാംഷാഭരിതമായ നിമിഷങ്ങൾക്ക് വിരാമമിട്ടുകൊണ്ട് വൻ നഗരങ്ങളുടെ തലയെടുപ്പിനോട് മത്സരിച്ച് ഒരു കൊച്ച് പട്ടണം മീറ്റിന്റെ വേദിയായി തെരെഞ്ഞെടുക്കപ്പെട്ടു. അതെ, കുമരകത്തെ തടാക റിസോർട്ടുകളുടെ സ്വച്ഛതയെയും, കായൽപറപ്പുകളിലെ ഓളങ്ങൾ താരാട്ട് പാടുന്ന ബോൾഗാട്ടി കൊട്ടാരക്കെട്ടുകളുടെയും പെരുമയെ കാറ്റിൽ പറത്തിക്കൊണ്ട് തൊടുപുഴയാറിന്റെ നാട്ടിലേക്ക്.. തൊടുപുഴപ്പട്ടണത്തിൽ നിന്നും രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള "ജ്യോതിസ്സ്" എന്ന ഹാളിലേക്ക് മീറ്റ് പറിച്ച് നടപ്പെട്ടു.
എവിടെ നടത്തിയാലും പങ്കെടുക്കണമെന്നത് ഒരാഗ്രഹമാണു. മറ്റൊന്നുമല്ല, ബ്ലോഗിൽ കാലുകുത്തിയ (ഹെയ് അങ്ങിനെ പറയോ, വേണ്ട തർക്കത്തിനില്ല, കീബോർഡ് കുത്തിയ എന്ന് മാറ്റിവായിക്കാനപേക്ഷ) അന്ന് മുതൽ കേൾക്കുന്നതാ ബ്ലോഗ് മീറ്റുകളുടെ വർണ്ണനകൾ!! കഴിഞ്ഞ വട്ടം എന്റെ കൂടി നാടായ ചെറായിയിൽ മീറ്റ് നടന്നപ്പോൾ പങ്കെടുക്കാൻ പറ്റിയില്ല. കാരണം മീറ്റിൽ പങ്കെടുക്കാനുള്ള മിനിമം യോഗ്യതയായ ഒരു ബ്ലോഗ് പ്രോഫെയിൽ ഇല്ലായിരുന്നു. അല്ലെങ്കിൽ പിന്നെ ഏതെങ്കിലും ബ്ലോഗറുടെ ഭർത്താവോ ഭാര്യയോ മക്കളോ ആവണം പോലും !! പിന്നെ, ഇനിയിപ്പോൾ അതിനുവേണ്ടി രണ്ടാമത് ഒന്ന് കെട്ടാമെന്ന് വെച്ചാൽ, വെച്ചേക്കില്ല ഇപ്പോളുള്ള പൊണ്ടാട്ടി. അതിനാൽ ആ വാർത്തകൾ വായിച്ച് നെടുവീർപ്പിട്ട് പണ്ടാരടങ്ങി ഇരിക്കുമ്പോളാണു ദേ വരുന്നു പാവപ്പെട്ടവൻ ദൈവദൂതനെപോലെ ഒരു മീറ്റുമായി.. ഉടനെ കമന്റുമിട്ട് കാത്തിരിപ്പായി. ഏതായാലും എന്നെപ്പോലുള്ള ബ്ലോഗിലെ ശിശുക്കളെയും പാവപ്പെട്ടവൻ മീറ്റിൽ ഉൾപ്പെടുത്തിയതിന്റെ സന്തോഷത്തിലാണു ഇപ്പോൾ.. ബി.സി.സി.ഐ, ഐ.പി.എൽ ടീമുകളോട് 19 വയസ്സിനു താഴെയുള്ള ഏതാനും കളിക്കാരെ നിർബന്ധമായും കളിപ്പിച്ചേക്കണം എന്ന് പറഞ്ഞത് പോലെ പാവപ്പെട്ടവനോടും പറഞ്ഞോ ആവോ? ഏതായാലും പങ്കെടുപ്പിക്കാമെന്ന് പറഞ്ഞു. എന്നാൽ പിന്നെ നേഴ്സറി പിള്ളേർക്ക് ഉള്ള പോലുള്ളപോലെ കുറേ സംശയങ്ങൾ എനിക്കുമുണ്ട്.. ഒരു കമന്റിൽ തീർക്കണ്ട.. ഞാനും ഇമ്മിണി വല്യൊരു കുഞ്ഞ് ബ്ലോഗറാ എന്ന് കാട്ടിയേക്കാം എന്ന് കരുതിയാ ഒരു പോസ്റ്റ് ഇടുന്നത്. പാവപ്പെട്ടവനെ, ഈ പാവപ്പെട്ടവനു കൊട്ടേഷൻ കൊടുക്കല്ലേ.. മീറ്റിനു എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ട് മനുഷ്യനെ പേടിപ്പിക്കാൻ ഒരു പോസ്റ്റുമിട്ട് ചിരിച്ചോണ്ടിരിക്കുന്ന ഹരീഷേ പൊറുക്കണേ.. അത് കൊണ്ട് നിങ്ങളെ രണ്ട് പേരെയും സോപ്പിടാനായി ഞാൻ ആദ്യം പാവപ്പെട്ടവന്റെ പോസ്റ്റ് ഇവിടെ ഒന്ന് റീപോസ്റ്റട്ടെ. ഈ റീമിക്സ് എന്നൊക്കെ പറയും പോലെ എന്റെ വകയായി പങ്കെടുക്കുന്നവരുടെയും വരമ്പത്ത് നിൽക്കുന്നവരുടെയും പ്രോഫെയിൽ ലിങ്കും ഒപ്പം മീറ്റ് നടക്കുന്ന ഹാളിന്റെ ഒരു നിശ്ചലചിത്രവും വെക്കുന്നു.. (ഇതാ പറയുന്നേ ഗ്രഹണ സമയത്ത് ഞാഞ്ഞൂളും തലപൊക്കുമെന്ന്!!!)
(മീറ്റ് നടക്കുമെന്ന് അറിയിച്ചിരിക്കുന്ന ഹാൾ)
“അപ്പോള്‍ പ്രിയപ്പെട്ടവരേ ആഗസ്റ്റ് 8 നു ഞായറാഴ്ച തൊടുപുഴ വെച്ചാണ് ഈ വര്ഷത്തെ നമ്മുടെ കൂടിച്ചേരല്‍ നടക്കുന്നത് ....മീറ്റിന്റെ സുഖകരമായ നടത്തിപ്പിന് വേണ്ടുന്ന പിന്തുണ ഹരീഷ് തൊടുപുഴ ഉറപ്പുനല്കിയ സാഹചര്യത്തില്‍ ഒരുക്കങ്ങള്‍ക്ക് തുടക്കമായി എന്ന് അറിയിക്കട്ടെ ...
തൊടുപുഴക്കടുത്ത് ഹരീഷിന്റെ വീടിനടുത്തുള്ള ‘ജ്യോതിസ്’ എന്ന ഹാളിലായിരിക്കും (2 കിമീ ഫ്രം തൊടുപുഴ ടൌണ്‍) ഈ സൌഹൃദ സമ്മേളനം നടത്തപ്പെടുക. ടൌണില് നിന്നും ഈ ആഡിറ്റോറിയത്തിലെത്തിപ്പെടുവാനുള്ള സൌകര്യങ്ങള് അറേഞ്ച് ചെയ്യുന്നതാണ്. കൂടുതള് വിശദാംശങ്ങള് മീറ്റിനോടനുബന്ധിച്ചുള്ള ദിവസങ്ങളില് അറിയിക്കുന്നതായിരിക്കും. തലേദിവസം എത്തിച്ചേരാനുദ്ദേശിക്കുന്നവര്ക്ക് റൂം ബുക്ക് ചെയ്യണമെങ്കില്‍ നേരത്തെ അറിയിക്കണമെന്ന് അഭ്യര്ത്ഥിക്കുന്നു.
1. പാവപ്പെട്ടവൻ
2. ജയരാജ്
3. ജോ
4. സജി മാര്ക്കോസ് (ഹിമാലയച്ചായന് !!)
5. ചാണക്യന്
6. അനില്@ബ്ലോഗ്
7. ലതികാ സുഭാഷ്
8. സതീഷ് പൊറാടത്ത്
9. ഹരീഷ് തൊടുപുഴ
10. മനോരാജ്
12. ശിവാ
13. സരിജ
14. കൂതറ ഹാഷിം
15. ഹൻല്ലലത്ത്
16. സുനിൽ കൃഷ്ണൻ
17. പ്രയാൺ
18. എഴുത്തുകാരി
19. കാന്താരിക്കുട്ടി
20. നന്ദകുമാർ
21. പൊങ്ങുമ്മൂടൻ
22. അപ്പൂട്ടൻ
23. മിക്കി മാത്യൂ
24. നാട്ടുകാരൻ
25. കൊട്ടോട്ടിക്കാരൻ
26. എൻ.ബി.സുരേഷ്
27. മുരളിക
28. ശങ്കെർ
29. നാസ്
30. ഡോക്ടർ
31. ലെക്ഷ്മി ലെച്ചു
32. യൂസുഫ്പാ
33. സോജന്
34. ഷെറീഫ്ഫ് കൊട്ടാരക്കര
35. നിരക്ഷരൻ (?)
36. ശ്രീ (?)
37. കുമാരൻ (?)
38. ജിക്കു (?)
39. ബോൺസ് (?)
40. ജയൻ ഏവൂർ (?)
41. വേദ വ്യാസൻ (?)
42. ചിത്രകാരൻ (?)
43. സന്ദീപ് സലിം (?)
44. നൌഷാദ് വടക്കേൽ
45. ഷിജു (?)
46. ചാണ്ടിക്കുഞ്ഞ്
47. ധനേഷ്
48. തണല്‍(ഇസ്മായില്‍ കുറുമ്പടി) (?)
49. രഘുനാഥൻ
50. വികെ ?
51. കൃഷ്ണകുമാർ
53. പേരൂരാൻ
54. വി.രാജേഷ്
55. തെച്ചിക്കോടൻ (?)
56. എസ്. എം. സാദിക്ക്
57. തലയമ്പലത്ത് (?)
58. കൊച്ചുതെമ്മാടി
59. ഒഴാക്കൻ (?)
60. വെള്ളായനി വിജയൻ
61. സൂരജ് (?)
62. ജെയിംസ് സണ്ണി പാറ്റൂർ (?)
ഇനി എന്റെ സംശയങ്ങളിലേക്ക്..
1. മീറ്റിനെ സമയം? (10നോ അതിനു ശേഷമോ തുടങ്ങി 3 നോ അതിനു മുൻപോ കഴിഞ്ഞാൽ ദൂരെയുള്ളവർക്ക് സന്തോഷമായിരിക്കും)
2. തലേദിവസം എത്തുന്ന മഹാന്മാർക്കും മഹതികൾക്കും താമസിക്കാനുള്ള സംവിധാനം?
3. തൊടുപുഴയിൽ നിന്നും മീറ്റ് നടകുന്ന ഹാളിലേക്ക് എത്തപ്പെടാനുള്ള വഴി? ഇനി തൊടുപുഴ ശരിക്കറിയാത്തവർക്ക് അവിടെയെത്താനുള്ള വഴിയും അറിയിച്ചാൽ ഞാൻ കൃതാർത്ഥനായി..
4. പിന്നെ മീറ്റിലെ മുഖ്യ അജൻഡയായ ഈറ്റിന്റെ ഒരു ചെറിയ വർണ്ണന.. ഹ..ഹ (എത്ര ദിവസം പട്ടിണികിടക്കണമെന്ന് തീരുമാനിക്കാല്ലോ?)
5. അവസാനചോദ്യം. ആദ്യം ചോദിക്കേണ്ടതാണ്. പക്ഷെ, നമുക്ക് കൈനഷ്ടം വരുത്തുന്ന ചോദ്യങ്ങൾ അവസാനത്തേക്ക് വെക്കുന്നതല്ലേ നല്ലത് എന്ന് കരുതി. അതായത് മീറ്റ് നടത്തുന്നതിനു ചെലവുണ്ടാവും. മാത്രവുമല്ല നടത്തുന്നത് ഒരു പാവപ്പെട്ടവനും!! അപ്പോൾ തലയൊന്നിനു എത്രയാ വില നിശ്ചയിച്ചിരിക്കുന്നേ? ഒപ്പം ആരെയൊക്കെ പങ്കെടുപ്പിക്കാം. ഇതൊക്കെയാണ് എന്നിൽ ഉരുത്തിരിഞ്ഞ കുനിഷ്ഠ് സംശയങ്ങൾ..
ഇനി ഒരു അപേക്ഷ : ഇത് വരെ മീറ്റിനെ കുറിച്ചറിയാത്ത ബ്ലോഗർമാരുണ്ടെങ്കിൽ, വരാൻ ആഗ്രഹമുള്ളവർ എല്ലാം പാവപ്പെട്ടവനെ അറിയിക്കുക. എല്ലാവരെയും പരിചയപ്പെടണമെന്ന് തന്നെ ആഗ്രഹം. പാവപ്പെട്ടവന്റെ പോസ്റ്റിലേക്ക്
അപ്പോൾ വണ്ടി തൊടുപുഴക്ക്..
തൊടുപുഴമീറ്റിനെ കുറിച്ച് ഹരീഷ് തൊടുപുഴയുടെ പോസ്റ്റിലേക്ക്..
80 comments:
ഞാനും വരും :)
1. മീറ്റ് 10 മണിക്കു തുടങ്ങി മൂന്നര അല്ലെങ്കില്‍ നാലുമണിക്കു അവസാനിപ്പിക്കാം എന്നു തോന്നുന്നു.
2. തലേദിവസം എത്താനാഗ്രഹിക്കുന്നവര്‍ മുന്‍ കൂട്ടി അറിയിച്ചാല്‍ അവര്‍ക്ക് റൂമുകള്‍ ബുക്ക് ചെയ്തു കൊടുക്കുന്നതായിരിക്കും. pdhareesh@gmail.com or 9447302370 യില്‍ അറിയിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
എന്നിരുന്നാലും ഓര്‍ഗനൈസിങ്ങ് കമ്മിറ്റി മൂന്നു റുമുകള്‍ ബുക്ക് ചെയ്തിടുന്നുണ്ട്.
3. ടി.മീറ്റ് നടത്താനുദ്ദേശിക്കുന്ന സ്ഥലത്ത് എത്തിച്ചേരാനുള്ള വഴിയും, ബാക്കിയുള്ള സംവിധാനങ്ങളേ പറ്റിയും ഒരു പോസ്റ്റ് ഇടുന്നതായിരിക്കും.
4. ഈറ്റ് !!
ലഞ്ച്: തൊടുപുഴ സ്പെഷിയല്‍ ചിക്കെന്‍ ബിരിയാണി + സദ്യ വിത്ത് സാംബാര്‍, പുളിശ്ശേരി, തോരന്‍, അവിയല്‍, അച്ചാര്‍, പപ്പടം, ഉപ്പേരി, പഴം, ചിക്കെന്‍ റോസ്റ്റ് + ശുദ്ധജലം!!
വൈകിട്ട്: ചെണ്ടക്കപ്പ അല്ലെങ്കില്‍ മധുരക്കിഴങ്ങ് പുഴുങ്ങീത് + കാന്താരി + കട്ടന്‍ കാപ്പി
ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ടു വരേണ്ടതാകുന്നു..:)
5. ആളുകളുടെ എണ്ണം കണ്‍ഫേമായലേ കൃത്യമായി ഒരു സംഖ്യ പ്രവചിക്കാന്‍ സധിക്കൂ. എങ്കിലും ആളൊന്നുക്ക് 250/- രൂപയില്‍ കൂടില്ലാ എന്നാണു നിഗമനം.
ബ്ലോഗെര്‍മാരുടെ കൂടെ വരുന്ന അവരുടെ കുട്ടികള്‍ക്ക് ഫ്രീ ആയിരിക്കും..:)
എല്ലാ ബ്ലോഗേര്‍സിനേയും തൊടുപുഴയ്ക്ക് സ്വാഗതം ചെയ്യുന്നു..
ബിരിയാണി വേണ്ട ഹരീഷെ.
നെയ്ചോറും കോഴിക്കറിയും ആക്കാം.
:)
വരാന്‍ ശ്രമിക്കാം..
ആഗസ്റ്റിലാണെങ്കില്‍..
ഞാനുമുണ്ടാവും..
അറബിയോട് പറഞ്ഞിട്ടുണ്ട്..
മീറ്റിന്റെ കാര്യം..
പൊയ്ക്കോന്നും പറഞ്ഞിട്ടുണ്ട്..
മൂപ്പര്‍ വാക്കു പാലിച്ചാല്‍
ഒരു കസേര എനിക്കും..
അല്ല ഈ മീറ്റില്‍ ഏന്തൊക്കെയാ നടക്കാ..
നാലാമത്തെ ചോദ്യത്തിന്റെ ഉത്തരം കേട്ടപ്പോള്‍ ഞാനും വരണമെന്ന് തീരുമാനിച്ചു.
ബ്ലോഗ് മീറ്റോ ? എന്ന് വെച്ചാലെന്താ ?
അല്ലാ എന്തോന്നാ ഈ ബ്ലോഗ് ? :)
നീരു ഭായ് ,
ഹ ഹ !!
അതറിയില്ലെ ഇപ്പ ജയിലിലേക്കുള്ള എളുപ്പ വഴിയാ ബ്ലോഗ് .
:)
അനിച്ചേട്ടാ...
ഹിഹിഹിഹിഹി..
ആ ചാണക്യനുണ്ടായിരുന്നെങ്കില്‍ ഇങ്ങിനെ ചിരിച്ചേനെ :)
എല്ലാ ആശംസകളും....
ഞാനിവിടെ ഖത്തറിലായിപ്പോയല്ലോ? കേട്ടിട്ട് വരാന്‍ കൊതിയാവുന്നു. ഒരു പ്രസ്താവന അയച്ചുതന്നാല്‍ വായിക്ക്വോ? അതിനു കാശു വല്ലോം വേണ്ടി വര്വോ ആവോ?
പങ്കെടുക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ട്.
എന്റെ എല്ലാവിധ ആശംസകളും.
@ അനില് ഭായ്
അപ്പോള്‍ നിങ്ങളെല്ലാരും കൂടെ ജയില്‍ നിറയ്ക്കല്‍ സമരമോ മറ്റോ നടത്തുന്നുണ്ടോ ?
അങ്ങനാണെങ്കില്‍ ജയില്‍ച്ചെന്നിട്ട് ഗോതമ്പുണ്ട തിന്നാല്‍പ്പോരേ 250 രൂഫാ കൊടുത്ത് ബിരിയാണീം ചെണ്ടക്കപ്പേം ചമ്മന്തീമൊക്കെ തിന്നുന്നതെന്തിനാ ? :)
അതോ നമ്മുടെ പാര്‍ട്ടിക്കാരൊക്കെ നടത്തുന്നതുപോലെ സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ബിരിയാണീം 250 രൂപയും തരുമെന്നാണോ ?
അങ്ങനാണെങ്കില്‍ ഞാനും വരാം. വൈകുന്നേരമാകുമ്പോഴേക്കും ജയിലീന്ന് വിടുമല്ലോ അല്ലേ ? :)
നന്നായി...സദ്യയും, പിന്നെ കിഴങ്ങ് പുഴുങ്ങീതും കഴിച്ചിട്ട് കുറെ നാളായി...കള്ള് കൂടിയുണ്ടായിരുന്നെ പൂര്‍ത്തിയായി...കുഴപ്പമില്ല അടുത്ത് തന്നെ ബാര്‍ കാണുമല്ലോ...
പിന്നെ, ഫാമിലിയെ കൊണ്ട് വരാമല്ലോ...ഞാനും ഫാര്യേം, രണ്ടു ചിടുങ്ങ് പുള്ളങ്ങളും കാണും..
ഞാന്‍ അറബിയോട് ഒന്നു ചോദിക്കട്ടെ ബ്ലോഗ് മീറ്റുണ്ട് ഞാന്‍ നാട് വരെ ഒന്നു പോയി വരട്ടെ എന്ന് . ബോസ് സമ്മതിക്കും ഉറപ്പാ കാരണം ജോലി സമയത്തല്ലോ ബ്ലോഗിങ്ങ് അപ്പോള്‍ അതും കൂടി അവന്‍ സമ്മതിക്കണമല്ലോ… പിന്നെ എയര്‍ ഇന്ത്യാ ടിക്കറ്റ് ജൂലൈ മാസത്തിനുള്ളത് ബുക്ക് ചെയ്യാം( ആഗസ്റ്റ് വരെ കാത്തിരുന്നാല്‍ അവര്‍ ചതിക്കും വിശ്വസിക്കാന്‍ കൊള്ളില്ല.! ) ഇനിയിപ്പോ ബാക്കി കിടക്കുന്ന പ്രശ്നം ആളൊന്നിനു 250 അതുണ്ടാക്കാന്‍ നോക്കട്ടെ ആദ്യം.!
ചുരുക്കി പറഞ്ഞാല്‍ എന്‍റെ വരവ് ഗോപി.! നിങ്ങള്‍ എല്ലാവരുംകൂടി മീറ്റ്..! എന്‍റെ എല്ലാ ആശംസകളും ഉണ്ടാവും.! അതിന്‍റെ ഫോട്ടോയും വീഡിയോയും ആരെങ്കിലും അയച്ചു തന്നാല്‍ ഞാന്‍ ഇവിടെ ഇരുന്നു അത് കണ്ട് ആസ്വധിക്കാം .!
എല്ലാ ബ്ലോഗര്‍മാര്‍ക്കും ബ്ലോഗ് മീറ്റിനും എന്‍റെ ആശംസകള്‍
ഈ പോസ്റ്റ് ഇട്ട മനോരാജിനും ആശംസകള്‍ :)
ആഗസ്റ്റ് അവസാനമാണെങ്കില്‍ എനിക്കും കൂടി വരാമായിരുന്നു...ഒരു 25 നു ശേഷം
@ മനോജെട്ടാ..
ഈ പ്രാവശ്യം എന്തായാലും ചേച്ചീനേം മോളേം കൂട്ടിയേ വരാവൂട്ടോ..
ഹരീഷേ : ഏതായാലും തലേ ദിവസം ഞാനില്ല. മറുപടി 4 ഇഷ്ടായി.. ഇന്ന് മുതൽ പട്ടിണി കിടക്കേണ്ടി വരുമോ!!
അനിൽ@ബ്ലോഗ് : വെരുതെ കൊതിപ്പിക്കല്ലേ മാഷേ.. പിന്നെ രണ്ടാമത്തെ മറുപടി. അത് കലക്കി.. :)
മുഖ്താറേ : പാവപ്പെട്ടവനെ ഒന്നറിയിച്ചേക്ക്..
നിരക്ഷരൻ : വൈകീട്ട് ഇങ്ക്വിലാബിന്റെ മക്കൾ സിനിമാക്കും കൂടി കൊണ്ടോയിട്ട് വിടാം.. പിന്നെ ബക്കറ്റ് പിരിവും. ഹരീഷ് അവിടെ കൊട്ടേഷനും വെച്ചിരിക്കാ..
ചാണ്ടിക്കുഞ്ഞേ : കാണും ..കാണും.. ബാർബർ ഷാപ്പ് കാണും.. ചാണ്ടിക്കുഞ്ഞ് വരുന്നതറിഞ്ഞ് തൊടുപുഴ ബാർ അസോസിയേഷൻ അന്ന് അവധിയിലാ.. ഏത് ? പിന്നെ ഈ ചിടുങ്ങ് പിള്ളാരുടെ ബ്രാൻഡ് ഏതാ? ഹ..ഹ
ഏറക്കാടാ : ഇതിനുള്ള മറുപടി ഹരീഷോ പാവപ്പെട്ടവനോ തരുമായിരിക്കും.
njanum varum
njanum varum
njanum varum
ഇത്തവണ നാട്ടിലേക്കില്ല :(.
മീറ്റിന് എല്ലാവിധ ആശംസകളും നേരുന്നു.
പങ്കെടുക്കുന്നവർക്കെല്ലാം നർമദാ നദി പോലെ ആർമാദാശംസകൾ :)
മനോ പാവപ്പെട്ടവനെ കണ്ടിട്ടില്ല അല്ലെ...പേരില്‍ മാത്രമേ ഉള്ളൂ പാവം...ആളു പക്കാ മൊയലാളി അല്ലെ..പത്തു മീറ്റ് ഒറ്റയ്ക്ക് നടത്തിക്കളയും..
ഹഹ്ഹ (ഞാനില്ല മീറ്റിനു)
മനോരാജ്,
പാവപ്പെട്ടവൻ ഈ വിഷയത്തിലിട്ട പോസ്റ്റിനേക്കാളും നല്ല പ്രതികരണമാണല്ലോ.
മൂന്നുമാസം മുമ്പായിരുന്നെങ്കിൽ ഞാനും വരണൂന്നും പറഞ്ഞ് കമന്റിട്ടേനെ.
എനിക്കുവേണ്ടി റൂമും ബുക്ക് ചെയ്യേണ്ടിവന്നേനെ. കാരണം പതിനേഴ് കിലോമീറ്റർ സൈക്കിൾ ചവിട്ടി അവിടെയെത്തുമ്പോഴേക്കും മീറ്റ് കഴിയില്ല്ലേ.
ഈ ബ്ലോഗ് മീറ്റിനും ബിരിയാണിതീറ്റിനും ആശംസകൾ നേർന്നുകൊണ്ട് ഇരുന്നൂറ്റമ്പത് രൂപ ലാഭിക്കുന്നു.
തിന്നുന്ന നേരത്ത് എന്നെപ്പോലുള്ള സസ്യാഹാരികളെ കൂടി പരിഗണിക്കണെ
ഞാന്‍ നാട്ടില്‍ വരുമ്പോള്‍ പിരാന്തുകള്‍ കൂടുന്നതിനാല്‍, നല്ല സുമനസ്സുകള്‍ നടത്തുന്ന ഈ ബ്ലോഗ് മീറ്റിന് എന്റെ ആശംസകള്‍.
സ്നേഹത്തോടെ.....നട്ട്സ്
ഓര്‍മ്മകളിലും ബ്ലോഗുകളിലും
ഇന്നും വെട്ടി തിളങ്ങുന്ന ചെറായ് മീറ്റിന്റെ
പതിന്മടങ്ങ് ഗംഭിരമായി ഇത്തവണത്തെ തൊടുപുഴ മീറ്റ് ആദിഅന്തം സന്തോഷത്തോടെ സുരക്ഷിതമായി നടക്കട്ടെ എന്ന് ആശംസിക്കുന്നു...
തൊടുപുഴ സ്പെഷിയല്‍ ചിക്കെന്‍ ബിരിയാണി +
സദ്യ വിത്ത് സാംബാര്‍, പുളിശ്ശേരി, തോരന്‍, അവിയല്‍, അച്ചാര്‍, പപ്പടം, ഉപ്പേരി, പഴം,
ചിക്കെന്‍ റോസ്റ്റ് + ശുദ്ധജലം!!
വൈകിട്ട്: ചെണ്ടക്കപ്പ അല്ലെങ്കില്‍ മധുരക്കിഴങ്ങ് പുഴുങ്ങീത് + കാന്താരി + കട്ടന്‍ കാപ്പി
ഹരീഷേ
മനുഷ്യരെ കൊതിപ്പിക്കുന്നതിനു ഒരു കണക്കുണ്ട് പറഞ്ഞേക്കാം
മീറ്റിനു ഞാന്‍ ഉണ്ട്,എന്നെ കാണാന്‍ പറ്റില്ല എന്നേയുള്ളു...
ആയിരം രൂപ രെജിസ്ട്രേഷന്‍ ഫീ തരാമെങ്കില്‍ യാത്രാ ബത്ത തരുമോ...
എങ്കില്‍ നിക്കും വരാന്‍ ഒരു രസം കിട്ടുമായിരുന്നു
പിന്നൊരു സംശയം ഈ കപ്പയും കാന്താരിക്കും പകരം കപ്പയും മത്തിക്കറിയും ആക്കുന്നതല്ലേ ഒരു വരൈട്ടി
എല്ലാ ആശംസകളും നേരുന്നു
@ എന്‍.ബി.സുരേഷ്..
താങ്കളേപ്പോലെയുള്ള സസ്യാഹാരികള്‍ക്കു വേണ്ടിയാണു ‘സദ്യ‘ മെനുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിക്കെന്‍ റോസ്റ്റ് ഓപ്ഷണലാണു..
ഞാൻ വരുന്ന കാര്യം 50:50 ആനെന്നു മുൻപൊരു കമന്റിട്ടിരുന്നു (പാവപ്പെട്ടവന്). ഇതിപ്പോ എല്ലാം കുടെ വായിച്ച് കൊതി വരുന്നു.അതുകൊണ്ട് ഞാൻ 99% വരും!
ഇപ്പോള്‍ നാട്ടിലേക്കില്ലല്ലാത്തതിനാല്‍ നഷ്ടം തന്നെയാ.
വരാന്‍ കൊതിയാവുന്നു.
മീറ്റിന് എല്ലാവിധ ആശംസകളും നേരുന്നു.
എന്റെ ചോദ്യത്തിനു ഇതു വരെ ആരും ഉത്തരം തന്നില്ലല്ലോ മനോരാജേട്ടാ...ഓണത്ത്തിനു നാട്ടിൽ വരുന്ന പ്രവാസികൾക്ക് ആഗസ്റ്റിൽ വരാൻ പറ്റൂല....അതാണ് സെപ്തംബറിലെ കാര്യം പറഞ്ഞത്. മീറ്റെന്നു പറയുമ്പോൾ പങ്കെടുക്കാനുള്ള കൊതികൊണ്ടു പറഞ്ഞു എന്നു മാത്രം...ഇനീപ്പോ നിശ്ച്ചയിച്ച തീയതി മാറ്റാൻ സാധിക്കില്ല്യാന്ന് അറിയാം.....കൂടുതൽ പേർ ഇത്തരം കാര്യങ്ങൾ പറയുകയാണെങ്കിൽ അത് ഒന്നു പരിഗണിച്ചാൽ നന്നായിരുന്നു..ഇല്ലെങ്കിൽ എന്റെ വക മീറ്റിന്റെ ആശംശകൾ
manuveta varanam enu aagrahamundu pakshe njan soudiyil vanitu 3 months ayitullu athukondu ente ella ahsamsagalum nerunu wish you all the best...... god bless you........
മനോരാജ്,
ചലോ ജലോ തൊടുപുഴ.
അവിടെ വെച്ചു കാണാം.
അപ്പൂട്ടൻ, ലൈസൻസി നമ്പ്ര ഇരുപത്തിരണ്ട്, പാവപ്പെട്ടവൻ ലിസ്റ്റ്, ബ്ലോഗ്സ്പോട്ട് പിഓ, ഗൂഗിൾ, മലയാളരാജ്യം.
FAQ ലിസ്റ്റ് കൊള്ളാം, ഇഷ്ടായീ. കഴിഞ്ഞ മീറ്റിൽ ഇതും കുലമായും കഷായമായും ചർച്ചിച്ചതാണ്, അതോണ്ട് പേടിക്കണ്ട. കാര്യങ്ങളെല്ലാം ജോർ ജോർ ആയി നടത്താൻ കപ്പാക്കുറ്റി ഉണ്ടെന്ന് നാം തെളിയിച്ചുകഴിഞ്ഞിരിക്കുന്നു.
മനോ...ഞാനീ ബ്ലോഗുകള്‍ റെഗുലര്‍ ആയി വായിക്കുന്നതിനും കുറെ മുന്‍പ് കേട്ട് തുടങ്ങിയതാണ് ഈ ബ്ലോഗ് മീറ്റ്...എന്താണീ കൂട്ടായ്മ എന്നറിയാന്‍ താല്പര്യമുണ്ട്. ഒന്ന് പറയാമോ?അറിയാത്തവര്‍ ഈ വഴി വന്നാല്‍ അവര്‍ക്കും വായിക്കാല്ലോ...പണ്ടിതിനെക്കുറിച്ച് ഒരു നര്‍മ്മ രസം തുളുമ്പുന്ന ഒരു പോസ്റ്റ് പണിക്കാരുടെ ബ്ലോഗിലോ മറ്റോ ആണ് വായിച്ചത് എന്നാണ് ഓര്‍മ്മ.
ആ ടൈമില്‍ നാട്ടില്‍ വരാന്‍ നോക്കുന്നുണ്ട്, ശരിയായാല്‍ ഞാനും ഉണ്ടാവും.
ആശംസകള്‍. തൊടുപുഴ എന്തായാലും തൊടാന്‍ കഴിയാത്ത പുഴയാവും. ഇവിടെ നിന്ന് കുറെ ദൂരമില്ലേ? മനോരാജിന്റെ പോസ്റ്റുകള്‍ കുറെ മിസ്സ് ആയി. എന്‍റെ mother-in-lawന്റെ വേര്‍പാടിന്റെ സമയത്ത്.
നിങ്ങളിങ്ങനെ മാറിമാറി,തൊടുപുഴയിലെ രണ്ടാം അഖിലലോക ബുലോഗസംഗമത്തെ കുറിച്ച് വാഴ്ത്തിപ്പറഞ്ഞുകൊണ്ടിരുന്നാൽ ,ഞങ്ങളെല്ലാവരും ലീവെടുത്ത് അങ്ങോട്ട് വരും കേട്ടൊ മനോരാജ്.
കേമായി ഈ പോസ്റ്റ്
ബൂലോഗ സഖ്യം /ബൂലോഗ ഐക്യം
എന്നാപിന്നതങ്ങോട്ട് നടക്കട്ടെ... ഒന്ന് കൊണ്ടും കുറക്കണ്ട... FAQ ഗൊള്ളാം .....
എല്ലാവിധ ആശംസകളും.
enikku varaanpattaatthathil khedikkunnoo...njanippol UKyilaanullathu ennittum UKmeettil kshanichirunnu bilaatthipattanavum ,Pradeepum.saahachryam anukoolamallaatthathinaal athilum pankedukkaan pattiyilla..
ഈ തൊടുപുഴയില്‍ വേറെ സ്ഥലം ഒന്നും ഇല്ലേ.. ഈ മണക്കാട്ട് കൊണ്ട് വെച്ചത് എന്തിനാണോ എന്തോ ?...
ടൌണില്‍ എവിടെല്ലാം സ്ഥലം ഉണ്ട്.. തൊടുപുഴ വന്നിട്ട് പിന്നെയും രണ്ടു കിലോമീറ്റര്‍ ഓട്ടോ പിടിച്ചു പോണം.. ബസ് ഒന്നും ആ റോഡില്‍ ദൈവം സഹായിച്ചു ഇല്ല..
പിന്നെ അന്നോനികള്‍ക്ക് കയറാതിരികാന്‍ ഇത് ഹരീഷ് ഭായ് യുടെ ബ്ലോഗ് അല്ലല്ലോ (നമ്മള്‍ അവിടെ കയറി ഒന്ന് കമന്റിയതിനു എന്ത് പുകിലയിരുന്നോ .... )
ഞാന്‍ വരും, നന്നായി വലിഞ്ഞു കയറി തന്നെ വരും..
ഹാവൂ.....അങ്ങനെ ചീങ്ങണ്ണി സുഗു ഇവിടേയും എത്തി !
ഞാനും ചീങ്ങണ്ണിയോടങ്ങട് യോജിച്ചാലോന്നാലോചിക്കുകാ :)
ഹരീഷേ ആ സിവില്‍ സ്റ്റേഷന്റെ മുകളിലാക്കിയാലോ പരിപാടി? അങ്ങനെയാണെങ്കില്‍ ഈ പാവം ചീങ്ങണ്ണി സുഗുവിനു ഒത്തിരി വലിഞ്ഞു കയറി വരാതെ വല്ല ഹെലിക്കോപ്ടറിലും അങ്ങടിറങ്ങാമായിരുന്നു :)
എവിടെയാണെങ്കിലും “അടിച്ചില്‍” റെഡിയായിരിക്കുമല്ലോ അല്ലേ? എലി അടിച്ചിലില്‍ വീണതു കണ്ടിട്ടുണ്ട്. ഈ മീറ്റില്‍
ചീങ്ങണ്ണി വീണതു കാണാമായിരിക്കുമല്ലേ?
“ചീങ്ങണ്ണി പൊരിച്ചതു“ സ്പെഷിയല്‍ എന്തേ ഹരീഷേ ലിസ്റ്റില്‍ പറയാത്തതു? സര്‍പ്രൈസ് ആവുമല്ലേ?
വരണം എന്ന് തന്നെയാണ് കരുതുന്നത്. വരാന്‍ പറ്റും എന്ന് തന്നെയാണ് വിശ്വാസവും. എന്നെയും 80 % പരിഗണിയ്ക്കാം. ആ സമയത്ത് വേറെ തടസ്സങ്ങലൊന്നും വരാതിരുന്നാല്‍ ഉറപ്പായും അങ്ങൈത്താം.
:)
അപ്പോള്‍ തൊടുപ്പുഴ മീറ്റിന്‍റെ ആരവം ഇവിടെയാണ് അല്ലേ....? നന്നായി
ഇപ്പോളാണ് മീറ്റിന്‍റെ ഒരു കാറ്റുതുടങ്ങിയത്
ഏറക്കാടൻ : മീറ്റിന്റെ ഭാരവാഹികളുമായി സംസാരിച്ചപ്പോൾ മീറ്റിന്റെ ദിവസം നേരത്തെ തന്നെ ഫിക്സ് ചെയ്തതാണെന്നും, അതിനു വേണ്ടി രണ്ട് മൂന്ന് പോസ്റ്റുകൾ വഴി സജഷൻസ് സ്വീകരിച്ചതാണെന്നും ഇനി മാറ്റാൻ കഴിയില്ല എന്നുമാണു അറിയാൻ കഴിഞ്ഞത്. അതുകൊണ്ട് ദിവസവും സ്ഥലവും ഫിക്സ് ആയി.. ഇനി ആ ദിവസം എത്താൻ കഴിയുമോ എന്ന് നോക്കുക.
വിനയൻ : ബ്ലോഗ് മീറ്റ് എന്താണെന്നൊക്കെ ആധികാരികമായി പറയാൻ എനിക്കറിയില്ല. കാരണം ആദ്യമായി ഒരു മീറ്റിൽ പങ്കെടുക്കാമെന്ന ത്രില്ലിൽ ആണു ഞാൻ. പിന്നെ ഞാൻ കണ്ടിട്ടുള്ള ചില മീറ്റ് പോസ്റ്റുകളുടെ ലിങ്കുകൾ താഴെ കൊടുക്കുന്നു. സമയം പോലെ നോക്കൂ
http://kalyanasaugandikam.blogspot.com/2009/05/blog-post_25.html http://kalyanasaugandikam.blogspot.com/2009/08/2009-2.html
http://kalyanasaugandikam.blogspot.com/2009/07/blog-post_29.html
http://www.nandaparvam.com/2009/07/blog-post.html
http://bilattipattanam.blogspot.com/2010/05/boologamayam-oru-cinema-kathha.html
http://peythozhiyathe-pravasi.blogspot.com/2010/02/doha-bloggers-meet-2010.html
ഇവിടെ കമന്റിട്ട് വരുമെന്നറിയിച്ച മുഖ്താർ, പേരൂരാൻ, വി.രാജേഷ്, തെച്ചിക്കോടൻ(?) എന്നിവരുടെയും കൂടി പേരുകൾ പോസ്റ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. വരുമെന്നുള്ളവർ പാവപ്പെട്ടവന്റെ പോസ്റ്റിൽ കൂടി വിവരം അപ്ഡേറ്റ് ചെയ്താൽ നന്നായിരിക്കും.
മിസ്റ്റര്‍ വഴിപ്പോക്കന്‍ :
പിന്നെ മധുര കിഴങ്ങിനു ഈ മത്തിക്കറി ഒരിക്കലും ചേരില്ല "മധുര കഴങ്ങു" ആണ്
പ്രിയപ്പെട്ട ബിലാത്തിപട്ടണം: നിങ്ങള്‍ വരണം ... വന്നു മാജിക്ക് കാണിക്കണം
സുഹൃത്ത് ഏറക്കാടന്‍ :
ആഗസ്റ്റില്‍ മീറ്റ് ഉണ്ടന്ന് മൂന്നു മാസങ്ങള്‍ക്ക് മുന്‍പാണ് പോസ്ടിട്ടത് ...ഇനി വേണമെങ്കില്‍ നമുക്ക് സ്വകാര്യമായി കാണാം
മോനെ ജുനൈതെ നീ ആള്‍കാരെ തെറ്റിധരിപ്പിക്കല്ലേ
എല്ലാ ആശംസകളും....
ഹലോ വിനയന്‍ :
പലസ്ഥലങ്ങളില്‍ ഇരുന്നു ഭൂലോകത്ത് പലവിഷയങ്ങളില്‍ സംവേദിക്കുന്നവര്‍ ഒരുമിച്ചു കൂടുന്നസന്ദര്‍ഭം .
ഇത് അറിയില്ല എന്ന് പറയുന്നത് കുറ്റകരമായ അറിവില്ലായിമയാണ്
ellavarkum ashamsakal...meetile food paripadi kollam... athu mathram avale....enthayalum athu kazinju nalloru vivaranam pratheeshikunnu..
പാവപ്പെട്ടവന്,
"പലസ്ഥലങ്ങളില്‍ ഇരുന്നു ഭൂലോകത്ത് പലവിഷയങ്ങളില്‍ സംവേദിക്കുന്നവര്‍ ഒരുമിച്ചു കൂടുന്നസന്ദര്‍ഭം"--അതാ പേരില്‍ തന്നെയുണ്ടല്ലോ.
'കവി ഉദ്ദേശിച്ചത് അതല്ല' :). അതായത് നിങ്ങളിങ്ങനെ കൂടിച്ചേര്‍ന്ന് എന്തൊക്കെ ചെയ്യാനാ പോകുന്നത് എന്നറിയാനുള്ള ക്യുരിയോസിറ്റി...ഇവിടെ ഭക്ഷണ കാര്യവും സമയവും മാത്രം ഞാന്‍ പറഞ്ഞു കണ്ടു... :)
മനോരാജ്, thanks 4 the info ....
ഏത് ദിവസ്സമാണേലും ഈ ഞാനും കാണും(ഇൻഷാ അല്ലാഹ്)
വീൽ ചെയറിന് പ്രവേശനം ഉണ്ടേ?
കൂടുതൽ വിവരങ്ങൾ അറിയിക്കാൻ എന്റെ നമ്പർ:9497336262
അയ്യോ എന്റെ മനോരാജേട്ടാ അതൊക്കെ ശരി...ഞാന്‍ പറഞത് പെരുന്നാളിനും ഓണത്തിനുമായി നിരവധി പ്രവാസികളായ ബ്ലോഗേഴ്സ് നാട്ടില്‍ വരുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞത് ... ഇവിടെ മീറ്റ് കൂടുന്നുണ്ടെങ്കില്‍ കൂടി നാട്ടില്‍ എല്ലാവരെയും കാണുകയെന്നു പറഞാല്‍ സന്തോഷം അല്ലെ...ഞാന്‍ പറഞു എന്നു മാത്രം....ഇതൊരു കൂട്ടായ്മ അല്ലെ..അപ്പോള്‍ പ്രവാസികളായ ഞങ്ങളെ തള്ളികളയരുത് എന്ന് മാത്രം....അതു പറഞു എന്നേ ഉള്ളൂ.......ഇല്ലെങ്കിലും വിഷമം ഒന്നുമില്ല......ജെസ്റ്റ് സൂച്പ്പിച്ചു...
നന്നായി, തീയതിയൊക്കെ തീരുമാനിച്ച സ്ഥിതിക്ക് ആ ടൈമില്‍ കുറച്ചു ബിരിയാണി ഉണ്ടാക്കി ഞാന്‍ കഴിച്ചോളാം.
@പാവപ്പെട്ടവന്‍, കിഴങ്ങ് എന്ന് പറഞ്ഞാല്‍ കപ്പ എന്ന് എടുത്തത് കൊണ്ടാ ആ കണ്ഫ്യൂഷന്‍ വന്നത്... :)
പിന്നെ @വിനയന്റെ അതെ ചോദ്യം എനിക്കും ഇല്ലാതല്ല ..പക്ഷെ ചോദിക്കാന്‍ ഒരു വൈക്ലഭ്യം...
പണ്ട് കോളേജ് ടൈമിലെ NSS - ക്യാമ്പ് പോലെ ഇരിക്കുമെന്ന് കരുതാം അല്ലേ..
ഞാനിവിടുന്നു കടല് കടക്കണമെങ്കില്‍ അയ്യോ വേണ്ട പിന്നിടോരിക്കലാകാം
എല്ലാവര്ക്കും എന്റെ അന്വേഷണം പറയുക
@നാട്ടുകാരന്‍ :- ചേട്ടന്‍ അവിടെഒക്കെ തന്നെ കാണുമല്ലോ ?? സിവില്‍ സ്റ്റേഷന്റെ മുകളിലാക്കിയാലോ ,ടൌണ്‍ ഹാള്‍ന്റെ മുകളിലാക്കിയാലോ അല്ലെ എനിക്ക് വലിഞ്ഞു കയറി വരാന്‍ പറ്റൂ.. ഈ പാവം ചീങ്ങണ്ണി തൊടുപുഴ ആറ്റില്‍ കൂടെ നീന്തി ആണ് വരുന്നത് ... റോഡും തോടും ഒന്നും ഇല്ലാത്ത മണക്കാട് ഞാന്‍ ഹെലികോപ്റെരില്‍ തന്നെ വരേണ്ടി വരും...
അല്ല ഇതെന്നാ പരുപാടിയന്നു ?? ഞാന്‍ പേര് തന്നിട്ട് എന്റെ പേര് മെനു ലിസ്റില്‍ ആന്നോ ചേര്‍ത്തത്?? എനിക്ക് ചോദിക്കാനും പറയാനും ആരും ഇല്ലാഞ്ഞിട്ടാണോ? ഞാന്‍ ഇനി ഇപ്പോള്‍ പാപൂട്ടിയില്‍ വലിഞ്ഞു കയറി ഒരു ചെറുത് നിപ്പന്‍ അടിച്ചിട്ട് പോകുന്നു.. നമ്മുടെ അണ്ണന്മാര് ഒന്നും ഇല്ലാത്ത വല്ല മീറ്റും ഉണ്ടെങ്ങില്‍ ... നമ്മകും വരാന്‍ പറ്റുന്ന മീറ്റ് ഒക്കെ ഇനിയും എവിടേലും നടകുമല്ലോ അന്ന് വീണ്ടും കാണാം...
ഇനി ആരേലും എന്നെ തൊടുപുഴ അന്ന് കണ്ടാല്‍ പാവം ഞാന്‍ മീറ്റാന്‍ വന്നതല്ല ... അടിയന്റെ കുടിയും തൊടുപുഴ ആയതു കൊണ്ടാന്നെ ... അല്ലാതെ അടിയന്‍ വലിഞ്ഞു കയറി വന്നതല്ലേ.. :(
:-)
puthumukhangalkku preveshanam undo aavo !!!!!!!!!!!!!!
ചൂടുള്ള വാർത്ത!
തൊടുപുഴ മീറ്റ് : ബ്ലോഗർ അലി പങ്കെടുക്കില്ല.
സുഹൃത്തുക്കളേ.. പാവപ്പെട്ടവന്റെ പുതിയ പോസ്റ്റിൽ മറ്റൊരു കാര്യം കൂടി സൂചിപ്പിച്ചിരിക്കുന്നു. മങ്ങിയ കാഴ്ചകൾ കാണാൻ നമുക്ക് കണ്ണട സമ്മാനിച്ച / ഇനി എന്റെ കരളും പറിച്ചുകൊൾക.. ഇനി എന്റെ താളവും എടുത്തൂ കൊൾക...എന്ന് പാടിയ / പകയൂണ്ട് ഭൂമിക്ക്, പുഴകൾക്ക് മലകൾക്ക് പുകതിന്ന പകലുന്നും ദ്വേഷമുണ്ട് എന്ന് നമ്മെ ഓർമ്മിപ്പിച്ച / ഓർമ്മിക്കുവാനായി ഓർമ്മിക്കണമെന്ന വാക്ക് മാത്രമോതിയ കവി , മുരുകൻ കാട്ടാക്കട നമ്മോടൊപ്പം ബ്ലോഗ് മീറ്റിൽ പങ്കെടുക്കുന്നു!!!.. കണ്ണടയും ബാഗ്ദാദും, കർഷകന്റെ ആത്മഹത്യാക്കുറിപ്പും പകയും രേണുകയും എല്ലാം ബ്ലോഗ് മീറ്റിൽ വീണ്ടും മുഴങ്ങികേൾക്കട്ടെ.. നന്ദി പാവപ്പെട്ടവനെ..
ബിനു കായംകുളം : പോസ്റ്റ് മുഴുവൻ വായിച്ചിട്ടു തന്നേയല്ലേ മാഷെ കമന്റ് ചെയ്തത്.. എന്നെ പോലുള്ള ഒരു ശിശുവിനെ വരെ പാവപ്പെട്ടവൻ പങ്കെടുപ്പിക്കുന്നു എന്ന കാര്യം ഞാൻ വ്യക്തമാക്കിയിട്ടുണ്ടല്ലോ?
എസ്.എം.സാദിഖ് : താങ്കൾ വരുന്നു എന്നറിഞ്ഞതിൽ സന്തോഷം. ദയവായി അത് പാവപ്പെട്ടവന്റെ ബ്ലോഗിൽ കൂടി ഒന്ന് അറിയിക്കുക..
ഇതിൽ പങ്കെടുക്കാനുള്ള മിനിമം യോഗ്യത എന്താ എന്നറിഞ്ഞില്ലല്ലോ.. ബ്ലോഗ് മീറ്റ് എന്താ നാലുമണി ചായക്കു വല്ല ബ്ലോഗുണ്ടയും ഉണ്ടാകുമോ ???? ക്ഷണക്കത്ത് ഒന്നുമില്ലെ ....
പങ്കെടുക്കാന്‍ താല്പര്യമുണ്ട്...... കൂട്ടായ്മ എപ്പോഴും നല്ലതല്ലേ...... എന്റെ ആശംസകള്‍...
മനോരാജ്, പങ്കെടുക്കണം എന്നെനിക്കും ആഗ്രഹമുണ്ടായിരുന്നു. എന്തു ചെയ്യാം. നാട്ടില്‍ വന്നു മടങ്ങിയതേയുള്ളൂ. ആശംസകള്‍. ഈ കൂട്ടായ്മക്ക്, സൌഹൃദത്തിനു്
ബ്ലോഗ് മീറ്റ് വായിച്ചു ..അതും തൊടുപുഴയിലും ,എനിക്ക് വരാനും വളരെ അടുത്ത്ആയിരുന്നു . .പക്ഷേ എന്ത് ചെയ്യാം ?ഈ അവധി ക്ക് നാട്ടില്‍ വരാനുള്ള ഒരു വഴിയും തെളിഞ്ഞു വരുന്നുമില്ല . .പിന്നെ ഇവിടെ നിന്നും ഫ്ലൈറ്റ് ബുക്ക് ചെയ്താലും ,volcanic eruption in iceland എന്നും പറഞ്ഞു .ലണ്ടനില്‍ നിന്നും ഞാന്‍ അങ്ങോട്ട് എത്തുന്ന കാര്യവും പറയാന്‍ പറ്റില്ല .. എല്ലാവര്ക്കും എന്‍റെ എല്ലാ ഭാവുകങ്ങളും,ഇതുപോലെ എല്ലാം നല്ല പോലെ പ്ലാന്‍ ചെയുന്നവര്‍ക്കും നന്ദിയും അറിയിക്കുന്നു ..........
ഞാനും വരും.....
''ഞാനും വരട്ടെ ഞാനും വരട്ടെ
മീറ്റ് കൂടാന്‍ കാട്ടിലേക്ക് ???''
Happy meet ..
ഇത് വരെ വരുമെന്നറിയിച്ചവരെയെല്ലാം പോസ്റ്റിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
മനോ..
വെള്ളായണി വിജയന്‍ ചേട്ടന്റെ പേര്‍ കൂടി ചേര്‍ക്കൂ ഇതില്‍..
പവപ്പെട്ടവന്റെ പോസ്റ്റില്‍ പോയി ഒന്നുകൂടി നോക്കിയേ മനോ..
വരമ്പത്തു നില്‍ക്കുന്ന കുറച്ചു പേര്‍ കൂറ്റി അവിടെയുണ്ടെന്നു തോന്നുന്നു..
ഹരീഷ് : പറഞ്ഞത് പോലെ വെള്ളായനി വിജയൻ ചേട്ടനേയും പാവപ്പെട്ടവന്റെ പോസ്റ്റിലെ വരമ്പത്ത് നിൽക്കുന്നവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇനി ആരെങ്കിലും ഹരീഷിനെ അറിയിക്കുകയാണെങ്കിൽ ഒന്ന് ഇവിടെയും, പാവപ്പെട്ടവന്റെ പോസ്റ്റിലും കമന്റിയേക്കാൻ പറയുക. അപ്ഡേറ്റ് ചെയ്യാൻ എളുപ്പമാവും.
ഞാനും
നദിയുടെ പേരുള്ള (വൈഗ) ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലില്‍ എഴുതി ജീവിക്കുന്ന ഞാനും വരട്ടെ....ഈ മീറ്റ് ഞങ്ങളുടെ വായനക്കാരുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു...അനുവദിക്കുമോ?
anju nairക്ക് സാഗതം
ബ്ലോഗേഴ്സ് മീറ്റ് ഒരുതരം ജാഡയായാണ് എനിയ്ക്കുതോന്നുന്നത്. മീറ്റുകൊണ്ട് എന്തു ഗുണമാണു കിട്ടുന്നത്. കാണാമറയത്തിരുന്നു കഥകള്‍ പറയുന്നതിന്റെയും അഭിപ്രായം പറയുന്നതിന്റെയും സുഖം കളയാനല്ലാതെ മറ്റൊന്നിനും ഇത് ഉപകരിയ്ക്കില്ല. അതുകൊണ്ടാണു ബ്ലോഗുമീറ്റുകളില്‍ ഞാന്‍ പങ്കെടുക്കാത്തത്. തൊടുപുഴ ബ്ലോഗേഴ്‌സ് മീറ്റും ഞാന്‍ ബഹിഷ്കരിയ്ക്കുന്നു....
Il semble que vous soyez un expert dans ce domaine, vos remarques sont tres interessantes, merci.
- Daniel
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ