കിരീടവും ചെങ്കോലും ഉപേക്ഷിച്ചു ഹിസ് ഹൈനസ് ഉദ്യാനപാലകന്‍് നമ്മെ വിട്ടു പോയി. അരയന്നങ്ങളുടെ വീടിലേക്ക്....മലയാളത്തിന്റെ പ്രിയ തിരകഥാകാരനു തേജസിന്റെ പ്രണാമം. ലോഹിതദാസിനെ കുറിച്ചു പറയുമ്പോള്‍ നല്ല ഒരു സംവധായകന് എന്നതിനെക്കാള്‍ നല്ല ഒരു തിരകഥാകാരന് എന്ന് വിളിക്കാനാണ് ഇഷ്ടം. കാരണം തനിയവര്തനവും, കിരീടവും, ചെങ്കോലും, അമരവുമെല്ലാം അദ്ധേഹത്തിനു മാത്രം കഴിയുന്ന ഒന്നാണ്... ഒത്തിരി നല്ല കഥാപാത്രങ്ങളെ മലയാളിക്ക് സമ്മാനിച്ച ആ പ്രതിഭക്ക് മുന്‍പില്‍ ഒരായിരം വട്ടം മലയാളി നമിക്കെണ്ടിയിരിക്കുന്നു. തനിയാവര്‍ത്തനം മുതല്‍ സല്ലാപം, കാരുണ്യം, വാല്‍സല്യം, വെങ്കലം അങ്ങിനെ എത്രയോ മറക്കാന്‍ പറ്റാത്ത നിമിഷങ്ങള്‍... ഒരു ചക്രം പൂര്‍ത്തിയായപ്പോള്‍ നമുക്കു നഷ്ടമായത് വീടുകര്യങ്ങളിലൂടെ മലയാളിയുടെ മനസ്സില്‍ ഇടം പിടിച്ച മലയാളത്തിന്റെ ചക്കരമുത്തിനെ ..... ഒപ്പം മലയാളികള്‍ സ്നേഹത്തോടെ മനസിന്റെ തൂവല്കൊട്ടരത്തില്‍ ഇടം കൊടുത്ത സംവിധായകനെയും..... ലക്കടിയിലെ ആറടി മണ്ണില്‍ അമര്‍ന്നു കഴിഞ്ഞ ആ മഹാപ്രതിഭയ്ക്ക് തെജസിന്റെ പേരില്‍ ഒരു ഓര്‍മ്മച്ചെപ്പ്...
തിങ്കളാഴ്‌ച, ജൂൺ 29, 2009
വെള്ളിയാഴ്‌ച, ജൂൺ 26, 2009
പേശാമടന്ത
രചന :ജ്യോതിബായി പരിയാടത്ത്
പുസ്തകം : പേശാമടന്ത
പ്രസാധനം : ഫെബിയന്‍ബുക്സ്
പുസ്തകം : പേശാമടന്ത
പ്രസാധനം : ഫെബിയന്‍ബുക്സ്
കഴിഞ്ഞ ആഴ്ചയിലാണ് പുസ്തകം കിട്ടിയത്. നല്ല ലേ-ഔട്ട്. മനോഹരമായ കവര്‍. അതിനെക്കാളെല്ലാമുപരി നല്ല കുറച്ചു കവിതകള്‍. ജ്യോതിസ്സ് , കാവ്യം സുഗേയം എന്നീ സ്വന്തം ബ്ലോഗുകളിലൂടെ പ്രസിദ്ധീകരിച്ച കവിതകളുടെ പുസ്തകാവിഷ്കാരമാണ് പേശാമടന്ത. ആദ്യ പുസ്തകം മയിലമ്മ ഒരു ജീവിതം , മയിലമ്മയുടെ ജീവിതത്തിലൂടെ ഉള്ള ഒരു സഞ്ചാരമായിരുന്നെങ്കിൽ പുതിയ പുസ്തകം തുടങ്ങുന്നത് മയിലമ്മയുടെ മരണത്തില് നിന്നാണ്. മയിലമ്മയുടെ ജീവിതം പിന്നില്‍ നിന്നു നോക്കികണ്ട ജ്യോതി മരണം മുന്നില്‍ നിന്നുകണ്ട് വിതുമ്പിയത് ഒരു പക്ഷെ ഉള്ളില്‍ ഉണ്ടായിരുന്ന ചില വേദനയുടെ ആകെതുക ആകാം . ചില രചനാപരമായ വ്യത്യസ്തതകൊണ്ട് നിലവാരം തോന്നി. സാധാരണയായി കവിതകളില്‍ കാണാത്ത ചില നാടന്‍വാക്കുകളുടെ പ്രയോഗം എന്തോ ഒരു ചെറിയ പോരയ്മയായും തോന്നി. കവിതകളില്‍ ആക്ഷേപഹാസ്യത്തിന്റെ മുനയുള്ള ചില നല്ല മുഹൂര്‍ത്തങ്ങള്‍ കാണാന്‍ കഴിഞ്ഞു . കാക്കാം ഉഴം ഇക്കുറി തിരക്കേതുമില്ലെന്നധ്യക്ഷൻ (പുനരധിവാസം) എന്നത് നല്ലൊരു ഉദാഹരണമാണ്. അതുപോലെ കവയത്രിക്ക് വ്യത്യസ്ഥമായ തലങ്ങളുണ്ട് എന്നതിനും തെളിവാണ് അലക്ക് , പുനരധിവാസം , പൂവുകളെഴുതിയ സുവിശേഷം മുതലായ കവിതകള്‍. "തര്‍ക്കമില്ലാതെ മാര്‍ക്കിട്ടു സമ്മാനമുറപ്പിച്ചു മോർച്ചറിപടിയിറങ്ങി ...." (പൂവുകളെഴുതിയ സുവിശേഷം) ബിംബങ്ങളുടെ ആകെ തുകയാണെന്ന് പറയാതെ വയ്യ. പഴയ കാലത്തേ ഇടശ്ശേരി കവിത "പൂതപ്പട്ടിന്റെ ചുവടു പിടിച്ചുള്ള കവിത അമ്മപൂതങ്ങള്‍ നന്നായിരിക്കുന്നു. പറയന്റെ കുന്നും പതുങ്ങിയിരിക്കാന്‍ പാറക്കെട്ടുകളും പാഴിടവഴിയും നഷ്ടപ്പെട്ട പൂതം നാടിന്റെ ഇന്നത്തെ ചിത്രം വരച്ചു കാട്ടുന്നു. ഒടുവില്‍ ഒത്തിരി ഉണ്ണികളേ നഷ്ടപ്പെട്ട നങ്ങേലിയായി തട്ടേക്കാട്ട് ദുരന്തവും വരച്ചുകാട്ടുന്നു. ഒരു പുതിയ എഴുത്തുകാരിയായ ജ്യോതി തീർച്ചയായും വായനക്കാരുടെ പരിഗണന അര്‍ഹിക്കുന്നു.... എല്ലാത്തിനുമുപരിയായി ഒതുക്കി പറയാനുള്ള കഴിവുകൊണ്ടും ബിംബങ്ങളുടെ പുതുമകൊണ്ടും ശ്രദ്ധേയമായ രചനകള്‍ എന്ന് കവി സച്ചിദാനന്ദന്റെ "സാക്ഷ്യങ്ങള്‍ " കൂടി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)