ഞായറാഴ്‌ച, മാർച്ച് 17, 2013

പറ പറ പറ പറ കാക്ക പറകുഞ്ഞുനാളുകളില്‍ എന്നോ അമ്മയോ അച്ഛനോ ഗുരുജനങ്ങളോ ചേച്ചിമാരോ ചേട്ടന്മാരോ ബന്ധുജനങ്ങളില്‍ ആരൊക്കെയോ ഒക്കെയായി ആദ്യമായി പറഞ്ഞുകേള്‍പ്പിച്ചിട്ടുള്ളതാണ് പറ പറ പറ പറ കാക്ക പറ എന്നത്. തൊണ്ണുകാട്ടി ചിരിക്കുന്ന കുഞ്ഞുമുഖങ്ങള്‍ എന്നും സന്തോഷമുണ്ടാക്കുന്നതുമായിരുന്നു. പിന്നീട് ഒരു പക്ഷെ ആദ്യം നമ്മളില്‍ പലരും സംസാരിച്ചു തുടങ്ങിയിട്ടുള്ളതും അമ്മയെന്നും കാക്കയെന്നും ഒക്കെ ആവാം. അങ്ങിനെ വരുമ്പോള്‍ നമ്മുടെയെല്ലാം ജീവിതത്തില്‍ കാക്കക്ക് വലിയ ഒരു സ്ഥാനം ഉണ്ട്.

തികച്ചും നിമിത്തമാവാം ആദ്യമായി ഒരു കഥാസമാഹാരം പ്രസിദ്ധീകരിക്കുവാന്‍ സൈകതം ബുക്സ് തയ്യാറായപ്പോള്‍ എന്റെ കഥകളില്‍ നിന്നും അവര്‍ പുസ്തകത്തിന് കണ്ടെത്തിയതും ഇതേ കാക്കയെ തന്നെ. എന്റെ കഥകളുടെ വായനക്കാരില്‍ പലരുടേയും നിര്‍ദ്ദേശപ്രകാരമായിരുന്നു ആ കഥക്ക് ആദ്യം നല്‍കിയിരുന്ന പേര് ഞാന്‍ മാറ്റിയത്. അതുകൊണ്ട് തന്നെ ഈ പുസ്തകത്തിന്റെ പേരായി ആ കഥയുടെ പേര് സെലക്റ്റ് ചെയ്തപ്പോള്‍ ആദ്യം മനസ്സില്‍ വന്നത് ആ കഥയുടെ വായനക്കാരെയാണ്. പ്രത്യേകിച്ച് അതിന്റെ ആദ്യ പേരിനെ വിമര്‍ശിച്ച എന്റെ നല്ല കൂട്ടുകാരെ.. ഒരു പക്ഷെ അവര്‍ അത്രയേറെ വിമര്‍ശിച്ചില്ലായിരുന്നെങ്കില്‍ ആ പേരില്‍ ഒരു കഥയോ അതേ പേരില്‍ ഒരു പുസ്തകമോ ഉണ്ടാകുമായിരുന്നില്ല... ഈ നന്മ നിറഞ്ഞ വിമര്‍ശനങ്ങള്‍ തന്നെയാണ് വല്ലപ്പോഴുമാണെങ്കില്‍ പോലും ബ്ലോഗ് പേജുകളില്‍ വരുവാനും എന്തെങ്കിലുമൊക്കെ കുത്തിക്കുറിച്ചിടുവാനും ആരെയെങ്കിലുമൊക്കെ വായിച്ചഭിപ്രായം പറയാനും പ്രേരിപ്പിക്കുന്നത്. നന്ദി... ഇത് വരെ നല്‍കിയ നിറഞ്ഞ സ്നേഹങ്ങള്‍ക്ക്.

അങ്ങിനെ കഥ പറയും കാക്ക ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറില്‍ കൂടുകൂട്ടി. കാക്കയെ ആവശ്യമുള്ളവര്‍ക്ക് പുസ്തകത്തിന്റെ കവര്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് കാക്ക കൂട്ടിലേക്ക് ചെല്ലാം. അവിടെ ജീവിതത്തിന്റെ ബാന്‍‌ഡ്‌വിഡ്തില്‍ ഇരുന്ന് കഥ പറയുന്ന കാക്കയെ നിങ്ങള്‍ക്ക് കാണാം. ഒപ്പം അതിലും മനോഹരമായി കഥ പറയുകയും കവിത ചൊല്ലുകയും ചെയ്യുന്ന അനേകം കലാകരന്മാരെയും കലാകാരികളേയും കാണാം. പുസ്തകപ്രേമികളെ സൈകതം ബുക്സിന്റെ ഓണ്‍ലൈന്‍ പുസ്തകശാലയിലേക്കും ഇന്ദുലേഖയുടെ പുസ്തകശേഖരത്തിലേക്കും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.


കാക്കയെ വായിച്ചവര്‍ അഭിപ്രായങ്ങള്‍ അറിയിക്കുക. നിങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ഒരു പക്ഷെ കാക്കയുടെ പറക്കലിന് ആക്കം കൂട്ടാന്‍ ഉതകുന്നതാകാം.

അനുഗ്രഹാശിസ്സുകള്‍ പ്രതീക്ഷിച്ചുകൊണ്ട്

സ്നേഹത്തോടെ
മനോരാജ്

17 comments:

Manoraj പറഞ്ഞു... മറുപടി


കാക്കയെ വായിച്ചവര്‍ അഭിപ്രായങ്ങള്‍ അറിയിക്കുക. നിങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ഒരു പക്ഷെ കാക്കയുടെ പറക്കലിന് ആക്കം കൂട്ടാന്‍ ഉതകുന്നതാകാം.

അനുഗ്രഹാശിസ്സുകള്‍ പ്രതീക്ഷിച്ചുകൊണ്ട്

സ്നേഹത്തോടെ
മനോരാജ്

വര്‍ഷിണി* വിനോദിനി പറഞ്ഞു... മറുപടി

കാക്കയെ തേജസ്സിൽ ആദ്യമായി വായിച്ചത്‌ ഞാനിപ്പോഴും ഓർക്കുന്നു..
ഹൃദയത്തിൽ പതിഞ്ഞ കാക്ക എന്നു ഞാൻ പറയും..!

പുസ്തകം കയ്യിൽ കിട്ടിയപ്പൊ ആദ്യം തിരഞ്ഞെടുത്തത്‌ കാക്കയെ തന്നെ..
മലയാളികളായ മലയാളം വായിക്കാനറിയാത്ത കൂട്ടുകാർക്കും അല്ലാത്തവർക്കും പുസ്തകത്തിന്റെ പുറം ചട്ട കാണിച്ച്‌ കഥ പറഞ്ഞു കൊടുത്തു എന്നും സന്തോഷത്തോടെ അറിയിക്കട്ടെ..

കാക്ക കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ..
പ്രാർത്ഥനകൾ..ആശംസകൾ...!

ajith പറഞ്ഞു... മറുപടി

ആശംസകള്‍ മനോരാജ്
കാക്കയെ വായിച്ച് അഭിപ്രായമറിയിക്കാം

ഇലഞ്ഞിപൂക്കള്‍ പറഞ്ഞു... മറുപടി

കാക്ക കൂടുതല്‍ ഉയരങ്ങളിലേക്കും പരപ്പിലേക്കും പറന്നെത്തട്ടെ മനോരാജ്, ആശംസകള്‍.

പുസ്തകം സ്വന്തമാക്കാന്‍ മാക്സിമം ശ്രമിക്കുന്നതാണ്.അച്ചടിമഷികളിലൂടെ കൂട്ടുകാരെ വായിക്കുക എന്നതിന്‍റെ ത്രില്‍ മറ്റൊരു വായനയ്ക്കും നല്‍കാനാവില്ല.

ശ്രീ പറഞ്ഞു... മറുപടി

ആശംസകള്‍, മാഷേ.

ബുക്ക് വാങ്ങി വായിയ്ക്കട്ടെ

Cv Thankappan പറഞ്ഞു... മറുപടി

ഹൃദയംഗമമായ ആശംസകള്‍
പുസ്തകം വാങ്ങി വായിച്ച്
അഭിപ്രായം എഴുതാം

mini//മിനി പറഞ്ഞു... മറുപടി

ജീവിതത്തിന്റെ ബാന്റ്വിഡ്ത്തിൽ വന്ന കാക്കയെ വായിച്ചിരുന്നു. ഇനി പുസ്തകത്തിലും വായ്ക്കട്ടെ. ആശംസകൾ...

പടന്നക്കാരൻ പറഞ്ഞു... മറുപടി

കാക്കയെ കാസര്ക്കോട്ടെ ഈ കാക്ക വായിച്ചില്ല….ദുബായില് കിട്ടോ?

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

എല്ലാവിധ ഭാവുകങ്ങളും
നേർന്നു കൊള്ളുന്നൂ..കേട്ടൊ മനോ
കാക്ക സൈകതത്തിൽ കൂടി പാറിപ്പറക്കട്ടേ..!

Junaiths പറഞ്ഞു... മറുപടി

കാ...കാ....കാ....

റോസാപ്പൂക്കള്‍ പറഞ്ഞു... മറുപടി

കാക്കയെ വായിച്ചു. മനോരാജിനും കാക്കക്കും എല്ലാ വിധ ആശംസകളും

Echmukutty പറഞ്ഞു... മറുപടി

കാക്കയെ ബുക്കായിട്ട് കണ്ടില്ല ഇതുവരെ...

kochumol(കുങ്കുമം) പറഞ്ഞു... മറുപടി

ആശംസകൾ..!

Unknown പറഞ്ഞു... മറുപടി

കാക്കയെ കണാനിരിക്കുന്നു. കാക്ക ബഹുദൂരം പറന്നു ചെല്ലട്ടേയെന്നാശംസിക്കുന്നു

Typist | എഴുത്തുകാരി പറഞ്ഞു... മറുപടി

കാക്കയെ അന്നേ വായിച്ചിരുന്നു. ഉയരങ്ങളില്‍ പാറിപ്പറക്കട്ടെ.

ഭാനു കളരിക്കല്‍ പറഞ്ഞു... മറുപടി

മനോരാജിന്റെ ഒട്ടുമിക്ക കഥകളും വായിച്ചിട്ടുണ്ട് . ബുക്കായി കാണുമ്പോൾ വാങ്ങിക്കണം.

അനില്‍കുമാര്‍ . സി. പി. പറഞ്ഞു... മറുപടി

വായിച്ചില്ല :)

ആശംസകൾ ...