വെള്ളിയാഴ്‌ച, ജനുവരി 04, 2013

മഞ്ഞവെയില്‍ മരണങ്ങള്‍ക്ക് ശേഷം

മഞ്ഞവെയില്‍ മരണങ്ങള്‍ എന്ന നോവല്‍ മനസ്സിനെ വല്ലാതെ പിടിച്ചുലച്ച ഒന്നായിരുന്നു. അതുകൊണ്ട് തന്നെയായിരുന്നു നോവല്‍ വായനക്കൊടുവില്‍ പെട്ടന്ന് തന്നെ ഒരു പുസ്തകക്കുറിപ്പും നോവലിസ്റ്റുമായി ഒരു അഭിമുഖവും ഒക്കെ ചെയ്യുവാന്‍ സാധിച്ചതും. ഈയിടെ ഫെയ്സ്ബുക്കിലും മറ്റു ചില സുഹൃദ് കൂട്ടായ്മകളിലും വീണ്ടും മഞ്ഞവെയില്‍ മരണങ്ങള്‍ സജീവ ചര്‍ച്ചാവിഷയമായപ്പോള്‍ പുസ്തക വായനക്കൊടുവില്‍ ഞാന്‍  കണ്ടെത്തിയ ചില തോന്നലുകള്‍ / നിഗമനങ്ങള്‍ വീണ്ടും പൊടിതട്ടിയെടുക്കുകയുണ്ടായി. എന്റെ തോന്നലുകള്‍ (മഞ്ഞവെയില്‍ മരണങ്ങള്‍ക്ക് ശേഷം) ഇവിടെ പങ്കുവെക്കുന്നു.

10 comments:

ഫൈസല്‍ ബാബു പറഞ്ഞു... മറുപടി

മഞ്ഞ വെയില്‍ മരണങ്ങള്‍ ഒരേ സമയം ആകാംക്ഷയും എന്നാല്‍ കുറെ ദുരൂഹതകളും വായനക്കാരില്‍ അവശേഷിപ്പിച്ചു കൊണ്ട് അവസാനിക്കുന്ന ഒരു നോവലാണ്‌ ,,ഇവിടെ മനോരാജ് ന്‍റെ നിഗമനങ്ങളില്‍ വിശ്വസിക്കാനാണ് എനിക്കും ഇഷ്ടം ,,നല്ല വിലയിരുത്തല്‍ ..

പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി

ഞാന്‍ മഞ്ഞ വെയില്‍ മരണങ്ങള്‍ വായിച്ചില്ലെങ്കിലും മനോരാജിന്റെ നിഗമനങ്ങള്‍ വായിച്ചു. പുസ്തകം വായിക്കുമ്പോള്‍ ഇതും ചേര്‍ത്തുവെച്ച് നോക്കാമല്ലോ.

പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

ശരി
എന്നാൽ ബൂലോകത്ത് പോട്ടെ

ഞാന്‍ പുണ്യവാളന്‍ പറഞ്ഞു... മറുപടി

പാവത്തനായ പുണ്യാളന്‍ ഇങ്ങനെ ഒരു നോവല്‍ ഉണ്ടെന്നു ഇപ്പോഴാ അറിയുന്നെ. എന്തായാലും അവലോകനം നോക്കുന്നുണ്ട് സ്നേഹാശംസകള്‍

Unknown പറഞ്ഞു... മറുപടി

വർഷങ്ങളായി അമേരിക്കൻ സൈന്യം മാത്രം ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഡീഗോ ഗാർഷ്യ ദ്വീപിൽ കഥയെ ജനിപ്പിച്ചതു വഴി വായനക്കാരനെ തുടക്കം മുതൽ തന്നെ ആശയക്കുഴപ്പത്തിന്റെ ദ്വീപിലേക്കാണ് കഥാകാരൻ കൊണ്ടുപോയത്. ആലപ്പുഴയിൽ ഇന്നും അന്ത്രപ്പേർ കുടുംബവും അവരുടെ തറവാടും നിലനിൽക്കുക,ചില ആഫ്രിക്കൻ രാജ്യങ്ങളിൽ അന്ത്രപ്പേർ എന്ന പേരിൽ ബിസിനസ്സുകൾ ഇന്നും നിലനിൽക്കുക, തുടങ്ങിയ യാഥാർത്ഥ്യങ്ങൾ മുന്നിൽ തെളിഞ്ഞുനിൽക്കുമ്പോൾ നോവലിലെ കഥാപാത്രങ്ങളും കൽപ്പനകളും കൂടിക്കുഴഞ്ഞതുപോലെ ആസ്വാദകന്റെ അനുമാനങ്ങളും കൂടിക്കുഴഞ്ഞ് തന്നെ അവസാനമില്ലാതെ ഒരു വലിയ ചോദ്യചിഹ്നമായി നിലനിൽക്കുന്നു.

അതിമനോഹരമായി ക്രാഫ്റ്റ് ചെയ്യപ്പെട്ട ഒരു മികച്ച നോവലാണ് മഞ്ഞവയിൽ മരണങ്ങൾ. പക്ഷേ ഗൗരവപൂർണ്ണമായ വായനയെയും വായനക്കാരന്റെ അന്വേഷാണാത്മക കൗതുകത്തെയും ഒട്ടും ഗൗനിക്കാതെയുള്ള ഒരു അപൂർണ്ണമായ അന്ത്യമാണ് ബെന്യാമിൻ നൽകിയിരിക്കുന്നതെന്ന അഭിപ്രായക്കാരനാണ് ഞാൻ. അല്ലെങ്കിൽ, കുഴഞ്ഞുമറിഞ്ഞ ഈ കേസുകെട്ട് എങ്ങിനെയെങ്കിലും അവസാനിപ്പിച്ചുകിട്ടിയാൽ മതിയെന്ന ഒരു സമീപനം എഴുത്തുകാരനിൽ നിന്നുണ്ടായതായി വായനക്കാർക്ക് തോന്നിയെങ്കിൽ കുറ്റപ്പെടുത്താൻ കഴിയില്ല.

ക്രിസ്റ്റിയും ജസീന്തയുമൊക്കെ ഇപ്പോഴും മനോരാജിന്റെ മനസ്സിൽ ഉത്തരം കിട്ടാതെ ചോദ്യങ്ങളായി അവശേഷിക്കുന്നുവെങ്കിൽ അത് ബെന്യാമിൻ വയനക്കാർക്കിട്ടു തന്ന സ്വാതന്ത്ര്യമായോ അസ്വസ്ഥതയായോ വ്യാഖ്യാനിക്കാം.

ഷാജു അത്താണിക്കല്‍ പറഞ്ഞു... മറുപടി

വായിക്കണം

ഷെരീഫ് കൊട്ടാരക്കര പറഞ്ഞു... മറുപടി

ഡീഗോ ഗാര്‍ഷ്യയും അന്ത്രപ്പേര്‍ കുടുംബവും നോവലിലെ കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിച്ചു എന്നതിലുപരി മറ്റൊരു ആശയം സമര്‍ത്ഥമായി ബെന്യാമിന്‍ ഈ നോവലിലൂടെ നമ്മളോട് പറയുന്നു. ലോകമെങ്ങാടും വ്യാപിച്ച് കിടക്കുന്ന ഗൂഢ സംഘങ്ങള്‍. അവരുടെ ആശയങ്ങളും ലക്ഷ്യങ്ങളും വ്യത്യസ്തമെങ്കിലും പ്രവര്‍ത്തനരീതി ഏറെക്കുറെ സമാനമാണ്.ഒരു ലക്ഷ്യത്തിനു വേണ്ടി രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ക്ക് വഴിപ്പെടാതെ ഗൂഢമായി സംഘടിക്കുകയും സമാനചിന്താഗതിക്കാരുടെ ഒത്ത് ചേരല്‍ തരപ്പെടുത്തുകയും ചെയ്യുക എന്നത്. ചില സംഘടനകള്‍ ഹിംസ സ്വീകരിക്കുമ്പോള്‍ ചിലത് വെറും ഒത്ത്ചേരല്‍ ഒരു ആരാധനാ ചടങ്ങ് എന്ന രീതിയില്‍ നടത്തുന്നു. നോവലില്‍ മൂന്ന് സംഘടനകളെ എടുത്ത് കാണിക്കുന്നു. സെന്തില്‍ ഉള്‍പ്പെട്ടതോ അതോ അയാളെ വധിച്ചതോ ആയ തമിഴു സംഘടന, അന്ത്രപ്പേര്‍ കുടുംബവാഴ്ച്ച രാജ്യത്ത് നിലവില്‍ വരുത്താന്‍ ശ്രമിക്കുന്ന സംഘടന, പുരാതന ക്രിസ്ത്യന്‍ രാജവംശ സ്ഥാപനത്തിനായി രാത്രിയില്‍ ആരാധനാ എന്ന രൂപത്തില്‍ ഒത്ത് ചേരുന്ന കേരളത്തിലെ സംഘടന. ഇത് പോലുള്ള സംഘടനകള്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ പലരൂപത്തില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു എന്നാണ് നോവല്‍ തരുന്ന സന്ദേശം.

നോവലിന്റെ രചനാ വൈഭവത്തിന്റെ മുമ്പില്‍ തലകുനിക്കുന്നു. ഒരു കഥ നമ്മോട് പറയുമ്പോള്‍ അത് കഥയല്ല യഥാര്‍ത്ഥ സംഭവമാണെന്ന് നമ്മുടെ ഉള്ളില്‍ തോന്നിപ്പിക്കാന്‍ , സംശയം അങ്കുരിപ്പിക്കാന്‍ കഥാകാരനു കഴിയുന്നിടത്ത് അയാളുടെ കഥ പറച്ചില്‍ പരിപൂര്‍ണ വിജയം നേടുന്നു.ഒരു ദൃശ്യം സിനിമയില്‍ നാം കാണുമ്പോള്‍ രാത്രി ചീവീട് ശബ്ദം, പുലര്‍ച്ചക്ക് കിളികളുടെ ശബ്ദം അപ്രകാരം രംഗത്തിനു ചേരുന്ന പശ്ചാത്തലം ഒരുക്കാന്‍ സംവിധായകന്‍ ഒരുമ്പെടുന്നത് പോലെ നോവലിസ്റ്റ് തന്റെ രംഗ ആവിഷ്കരണം യഥാര്‍ത്ഥമാക്കാന്‍ തന്റേതായ കഴിവുകള്‍ പ്രയോഗിക്കാറുണ്ട്. മഞ്ഞവെയിലില്‍ ബെന്യാമിന്‍ സമകാലിക നോവലുകളില്‍ ആരും പ്രയോഗിക്കാത്ത അസാധരണമായ, അല്‍ഭുതകരമായ, ഒരു തന്ത്രം പ്രയോഗിച്ചപ്പോള്‍ ഈ നോവല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് തന്നെയാണു എന്ന വിശ്വാസം വായനക്കാരന്റെ ഉള്ളില്‍ ഉളവാക്കി.അതിന്റെ ഫലമാണ് മനോരാജിനെയും എന്നെയും പോലുള്ളവരെ ഈ കൃതിയുടെ അനന്തര ഗതി വിധികള്‍ അങ്ങിനെ ആയിരിക്കാം ഇങ്ങിനെ ആയിരിക്കാം എന്ന ചിന്തിപ്പിക്കാന്‍ ഇടയാക്കിയത്. നമുക്ക് പരിചിതരായ ആള്‍ക്കാരെയും സ്ഥല നാമങ്ങളെയും കഥാപാത്രങ്ങളാക്കുക എന്ന പൊടിക്കൈ ആണ് നോവലിസ്റ്റ് കൈക്കൊണ്ടത്.ഇത് മുമ്പും പലരും ചെയ്തിട്ടുണ്ടെങ്കിലും അവയിലെല്ലാം അവര്‍ കേന്ദ്ര കഥാപാത്രങ്ങളായിരിക്കും.പക്ഷേ ഈ നോവലില്‍ അപ്രധാനമല്ലാത്ത കഥാപാത്രങ്ങളാക്കി നമ്മുടെ പരിചിതരെ അവതരിപ്പിക്കുകയും എന്നാല്‍ കഥാമര്‍മ്മത്തില്‍ അവരുടെ സാന്നിദ്ധ്യം ഇല്ലാതിരിക്കുകയും ചെയ്യുക എന്ന തന്ത്രം. ഉദാഹരണം: നട്ടപിരാന്തന്‍ , സുപ്രസിദ്ധ തമിഴ് സാഹിത്യകാരന്‍ , തുടങ്ങിയവരെ കഥാപാത്രങ്ങളാക്കുകയും എന്നാല്‍ അവരെ കഥയുടെ മര്‍മ്മത്തിലേക്ക് കടത്തി വിടാതിരിക്കുകയും ചെയ്യുക എന്ന രീതി. ഈ രീതി നവീനം തന്നെയാണ്. വ്യാഴാഴ്ച സമ്മേളനമൊക്കെ ശരിക്കും നടക്കുന്നതാണെന്ന് നമുക്ക് തോന്നലുകള്‍ ഉണ്ടാക്കാനും അത് വഴി കഴിഞ്ഞു.
രചനാ വൈഭവത്തിനു മകുടോദാഹരണമാണു ഈ നോവലെന്ന് നിസ്സംശയം പറയാന്‍ കഴിയും.

niDheEsH kRisHnaN @ ~അമൃതംഗമയ~ പറഞ്ഞു... മറുപടി

മഞ്ഞ വെയില്‍ മരണങ്ങള്‍ കുറെ ദുരൂഹത വായനക്കാരില്‍ അവശേഷിപ്പിച്ചു കൊണ്ട് അവസാനിക്കുന്ന ഒരു നോവലാണ്‌