സമയം നട്ടുച്ച. നഗരത്തിലെ തിരക്കേറിയ റോഡിലൂടെ അലക്ഷ്യമായുള്ള ഒരു അലച്ചിലിലായിരുന്നു ഞാന്‍. നാളെ വിഷുവായതിനാല്‍ നിരത്തുകള്‍ മുഴുവന്‍ വഴിവാണിഭക്കാര്‍ കൈയടക്കിയിരിക്കുകയാണ്. എങ്ങും തിരക്ക് പിടിച്ച് പായുന്ന മനുഷ്യര്‍. തിരക്ക് പൊതുവെ ഇഷ്ടമല്ല. എന്നും തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് മാറി നടക്കുകയാണ് പതിവുരീതിയും. അതുകൊണ്ട് തന്നെ എല്ലാവരും എപ്പോഴും ഒറ്റപ്പെടുത്താറുമുണ്ട്. ഇന്ന് പക്ഷെ ഈ തിരക്കില്‍ പെട്ടുപോയതാണ്. പതിവില്ലാത്ത വിധം ഇന്ന് ഓഫീസിന് അവധി പ്രഖ്യാപിച്ചു. പ്രൈവറ്റ് മാനേജ്മെന്റില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാന്‍ കഴിയാത്ത ഒരു കാര്യം. എവിടെയോ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഇന്ന് മുഴുവന്‍ കറന്റ് ഉണ്ടാകില്ല എന്ന് അറിയിപ്പ് വന്നതിന് തൊട്ടുപിന്നാലെ ഫാക്ടറിക്ക് അവധിനല്‍ക്കികൊണ്ട് ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കി. തീരെ താല്പര്യം തോന്നിയില്ല. ഈ മുടിഞ്ഞ ചൂടില്‍ ഓഫീസിലെ എയര്‍ കണ്ടീഷനറുടെ ശീതളിമ തരുന്ന ഒരു സുഖം നഷ്ടപ്പെടും എന്നതിനേക്കാള്‍ ഈ ഒരു പകുതി ദിവസം കൊണ്ട് ഒന്നും ചെയ്യാനില്ല എന്നതായിരുന്നു.
എന്തോ പെട്ടെന്ന് ശ്രദ്ധ ഒരു കുട്ട നിറയെ ശ്രീകൃഷ്ണ വിഗ്രഹമുവായി ഇരിക്കുന്ന ഒരു പെണ്കുട്ടിയിലേക്ക് തിരിഞ്ഞു. എന്ത് ഭംഗിയാണ് ശ്രീകൃഷ്ണ പ്രതിമകള്‍ കാണാന്‍... പീലിത്തിരുമുടിയും ഓടക്കുഴലും എല്ലാമായി.. അതിനടുത്തിരിക്കുന്ന അവളുടെ നിറവും കൃഷ്ണയുടെ തന്നെ. ശ്യാമവര്‍ണ്ണം. മെല്ലെ അവളുടെ അടുത്തേക്ക് ചെന്നു...
"സാര്‍.. നല്ല പ്രതിമകളാണ് സാര്‍.. കണികണ്ടുണരാന്‍ പറ്റിയ വിഗ്രഹങ്ങള്‍ .." അവളുടെ മുഖത്ത് പ്രതീക്ഷയുടേ സ്ഫുലിംഗങ്ങള്‍.. കണ്ണുകളില്‍ യാചനാ ഭാവം.. അച്ഛന്റെ മരണം കാരണം ഈ വര്‍ഷം ആഘോഷങ്ങള്‍ക്കെല്ലാം അവധിയാണു്. ജീവിച്ചിരുന്നപ്പോള്‍ കാട്ടാത്ത ആദരവ് മരിച്ച് കഴിയുമ്പോളാണല്ലോ മനസ്സില്‍ മുളപൊട്ടുന്നത്.. ആഘോഷങ്ങള്‍ക്ക് അവധിയായതിനാല്‍ തന്നെ ഇന്ന് പ്രത്യേകിച്ച് ഒരു പര്‍ച്ചേസ് ആവശ്യമില്ല.. അല്ലെങ്കില്‍ വിഷുവും ഓണവുമെല്ലാം മാസവരുമാനക്കാരനായ എന്റെ കീശ കാലിയാക്കാന്‍ വേണ്ടി മാത്രം ഉള്ളതായേ തോന്നിയിട്ടുള്ളൂ..
ആ കുട്ടിയുടെ മുഖത്തെ പ്രതീക്ഷ കണ്ട് സങ്കടം തോന്നി.
"എത്രയാ വില.." ആവശ്യമില്ലെങ്കിലും വെറുതെ ചോദിച്ചു.
"സാര്‍, ഈ വലിയ പ്രതിമക്ക് ഇരുന്നൂറ് രൂപയേ ഉള്ളൂ സാര്‍.. ഒരെണ്ണം എടുക്കട്ടെ.." കൂട്ടത്തില്‍ ഏറ്റവും വലിപ്പമുള്ള ഒരെണ്ണം ചൂണ്ടി കാട്ടി തിളങ്ങുന്ന കണ്ണുകളോടെ അവള് പറഞ്ഞു.
ഇരുന്നൂറ് രൂപ.. ദൈവത്തിന് വില നിശ്ചയിക്കപ്പെട്ടിരിക്കുന്നു..!! അത് തീരുമാനിച്ചത് ഒരു ചെറിയ പെണ്‍കുട്ടി.. ആകാംഷയോടെ എന്റെ പ്രതികരണം ശ്രദ്ധിച്ച് ഇരിക്കുകയാണവള്‍. "സാര്‍, വില കൂടുതലാണെന്ന് തോന്നുന്നെങ്കില്‍.."
"അതുകൊണ്ടല്ല കുട്ടി.. എനിക്ക് വിഗ്രഹം വേണ്ട.." സത്യത്തില്‍ ചിരി വന്നു. ദൈവത്തിന്റെ വില കൂടുതലാണേല്‍ കുറക്കാമെന്ന്.. അപ്പോള്‍ കുറച്ച് സമയത്തേക്കേങ്കിലും നമുക്ക് ദൈവത്തിന്റെ വില തീരുമാനിക്കാം. ദൈവത്തിന്റെ വില നിശ്ചയിക്കാന്‍ കെല് പ്പുള്ളവന്‍!!! ഓര്‍ത്തപ്പോള്‍ മനസ്സാകെ ഒന്ന് കുളിര്‍ത്തു. പക്ഷെ, അവളുടെ മുഖം മ്ലാനമായി.
നിരാശ പുറത്ത് കാണിക്കാതെ അവള് വീണ്ടും ആ പ്രതിമകളുടെ ഗുണനിലവാരത്തെക്കുറിച്ചും അതിന്റെ നിര്‍മ്മാണപ്രക്രിയയെ കുറിച്ചും ഒരു തികഞ്ഞ ബിസിനസ്സുകാരിയെ പോലെ സംസാരിച്ചു കൊണ്ടിരുന്നു.
"ഇതൊക്കെ ആരാ ഉണ്ടാക്കുന്നേ?"
"ഞാന്‍ തന്നെയാ സാര്‍.. അച്ഛന് പഠിപ്പിച്ചതാ.. ചെറുപ്പത്തില്‍.."
നിന്റെ അച്ഛന് ? " സംശയിച്ചാണ് ചോദിച്ചത്.
"അച്ഛന് ഇപ്പോള്‍ കിടപ്പിലാ സാര്‍.. മണ്ണിന്റെ അലര്‍ജിയാന്നാ ഡോക്കിട്ടറേമാന്‍ പറഞ്ഞേ.."- ശരിക്ക് കഷ്ടം തോന്നി.
"സാര്‍, ഒരു പ്രതിമ വാങ്ങൂ സാര്‍.." അവള് ദയനീയമായി എന്നെ നോക്കി.
കുട്ടീ എന്റെ വീട്ടില്‍ കൃഷ്ണവിഗ്രഹം ഉണ്ട്. ഇത്ര വലിപ്പമില്ല എന്നേ ഉള്ളൂ. അവളുടെ മുഖം നിരാശയിലാഴുന്നത് ഞാന്‍ കണ്ടു. നാളെ വിഷുവായിട്ട് എന്ത് ചെയ്യും എന്ന ഭാവമാണ് ആ മുഖത്ത്. സ്ഥിരം ഈ കള്ള കണ്ണനെ കണികണ്ടിട്ടും തന്റെ ദിവസങ്ങള്‍ക്ക് ഒരു മാറ്റവുമില്ലല്ലോ എന്നോര്‍ത്ത് വിഷണ്ണയായി അവള് നിന്നു.
അവള്‍ക്ക് വേണ്ടി ഒരു കൊച്ച് കൃഷ്ണവിഗ്രഹം ഞാന്‍ വാങ്ങി.
നഗരത്തിലെ തിരക്കിലൂടെ നടത്തം അവസാനിപ്പിച്ച് വൈകുന്നേരം തിരികെ വീട്ടിലേക്ക് ഒരു കടലാസ് പൊതിയില്‍ ആ കൊച്ച് വിഗ്രഹമുവായി തിരിച്ച ഞാന്‍ ബസ്സ് അവളെ കണ്ടുമുട്ടിയ സ്ഥലമെത്തിയപ്പോള്‍ വെറുതെ പുറത്തേക്ക് നോക്കി. അവിടെ വലിയൊരു ആള്‍ക്കൂട്ടം.. എന്തോ അരുതാത്തത് സംഭവിച്ചെന്നൊരു തോന്നല്‍. ഓടിതുടങ്ങിയ ബസ്സില്‍ നിന്നും ഒരു വിധം ഞാന്‍ ചാടിയിറങ്ങി. എന്റെ മനസ്സ് പിടക്കുകയായിരുന്നു. അവിടെയെത്തിയപ്പോള്‍ കണ്ട കാഴ്ച.
പൊട്ടിയ കൃഷ്ണവിഗ്രഹങ്ങള്‍ അവിടവിടെയായി ചിതറി കിടക്കുന്നു. പലതിലും ചോര പുരണ്ടിട്ടുണ്ട്. മുത്തുകള്‍ പോലെ ചിതറിതെറിച്ച തലച്ചോറിന്റെ അരികള്‍.. അത്.. ആ കുട്ടിയുടേതാണോ? അതോ, വിഗ്രഹങ്ങളുടെ തന്നെയോ? ഏതോ സമനിലതെറ്റിയ വണ്ടി ഇടിച്ച് തെറിപ്പിച്ചത് ഒരു കൊച്ച് കുടുംബത്തിന്റെ ജീവിതമായിരുന്നു. പൊലിഞ്ഞത് ഒരു അച്ഛന്റെ താങ്ങായിരുന്നു..
എന്റെ കൈയിലെ കടലാസിന് ഒരു നനവ് പോലെ.. ചോരയാണോ? അതോ കണ്ണീരോ? എന്റെ കൈയില്‍ നിന്നും കൊച്ച് കൃഷ്ണന് താഴെ അവന്റെ അമ്മയുടെ അരികിലേക്ക് അലമുറയിട്ട് കൊണ്ട് ഊര്‍ന്നിറങ്ങി.
ചിത്രത്തിന് ബ്ലോഗർ ശ്രീ മനോജ് തലയമ്പലത്തോട് കടപ്പാട്

48 comments:
ഇക്കഴിഞ്ഞ വിഷുക്കാലത്ത് ഋതുവില്‍ പോസ്റ്റ് ചെയ്ത ഒരു കഥ. ഇവിടെ ഒന്ന് റീപോസ്റ്റ് ചെയ്യുന്നു. വായിച്ചവര്‍ ക്ഷമിക്കുക.
മനോ ...നല്ല കഥ എന്നോ മനോഹരം എന്നോ പറയാന്‍ വയ്യ ......ശോക മൂകമായ ഒരു കഥ വല്ലാതെ നോവിക്കുന്നു
മനു
ഹൃദയസ്പര്‍ശി.. ....ആശംസകള്‍...!.
nalla oru kadha valare churungiya vakkukalil valiya oru kadha ennuvenamengil parayam thigachum vethysthathayarnna oru avatharanam sharikkum aa avasana bhagam nerittu kanda oru anubhavam nannayi ezhithiyitundu mannuvetten ente ella aashamsakalum nerunnu.......
മനോരജിന്റെ തനതു ശൈലിയില്‍ മാനുഷികതയിലൂന്നിയ ഒരു കഥ വീണ്ടും കണ്ടത്തില്‍ സന്തോഷം
നമ്മുടെ നാട്ടില്‍ സംഭവിക്കുന്ന ഓരോ അപകടങ്ങള്‍ക്ക് പിന്നിലും അനാഥമാകുന്ന ജീവിതങ്ങള്‍ എത്ര....
ഋതുവില്‍ വായിച്ചിരുന്നു.
നന്നായി മനു.
കഥയുടെ നീളത്തിലല്ല. കാര്യത്തിലാണ് കഥയെന്നു മനോരാജ് ഈ കഥയിലൂടെ തെളിയിച്ചിരിക്കുന്നു. ദുഖത്തെ സാന്ദ്രമായിതന്നെ അവതരിപ്പിച്ചിരിക്കുന്നു. എന്റെ കണ്ണിലും ഒരു നനവ്....
vaayichu manassil evideyokkeyo nombarangal nannaayi ezhuthi manoraaj lalithamaaya varikal aashamsakal
ഇഷ്ട്ടപ്പെട്ടു മനുവേട്ടാ.... എന്നാലും..... എന്തൊക്കെയോ 'ഇല്ലാത്ത' പോലെ. ചിലപ്പോ വെറും തോന്നലായിരിക്കും.
മനൂ,
ആത്മകഥാംശം ഏറെയുള്ളതാണല്ലോ ഈ കഥ. സംഭവം ശരിക്കും നടന്നതാണോ?
കഥക്ക് പിന്നില്‍ വലിയൊരു യാഥാര്‍ത്ഥ്യമുണ്ട്. അനാഥമാകുന്ന ബാല്യം. നിത്യ വൃത്തിക്ക് ദൈവ രൂപം വില്‍ക്കപ്പെടുമ്പോഴും. അരചാണ്‍ വയറീന്റെ രോധനം,അച്ചന്റെ നിസ്സഹായവസ്ഥയും. ഒന്നും കാണാതെ പോകുന്ന ദൈവം ...പിന്നെ ആ ദുരന്തം.... നാടിന്റെ വര്‍ണ്ണ മുഖത്തിനു പുറകില്‍ ...എരിഞ്ഞടങ്ങുന്ന ഇത്തരം എത്രയെത്ര ജീവിതങ്ങള്‍. . വളരെ തന്മയത്തമായി തുറന്ന് കാട്ടുന്നു ഈകഥ
അല്ലേലും ദൈവങ്ങളൊന്നും പാവങ്ങടെ കണ്ണീരു കാണില്ല മനൂ ഇപ്പൊ എല്ലാം ഹൈടെക് ദൈവങ്ങളല്ലെടോ.....
tuchng story. rich or poor jeevan ellavarkkum important.
നനവുള്ള ഹൃദയസ്പര്‍ശിയായകഥ ആയിരം ബാല്യങ്ങളില്‍ ഒന്ന് മാത്രം
ഒന്നു കൂടി വായിച്ചു.
ആശംസകൾ, മനോരാജ്!
ദൈവങ്ങളൊക്കെ ചിലപോ മന് പ്രതിമകള്‍ മാത്രമായി പോവും...
@MyDreams : ആദ്യകമന്റിന് നന്ദി.
@ലീല എം ചന്ദ്രന്..: നന്ദി ടീച്ചറേ.
@dreams : നന്ദി.
@വഴിപോക്കന് : എന്നെ എപ്പോഴും പ്രോത്സാഹിപ്പിക്കാന്‍ ഓടിയെത്തുന്ന ഈ മനസ്സുകളാണ് എന്റെ ശക്തിയെന്ന് ഞാന്‍ കരുതട്ടെ..
@പട്ടേപ്പാടം റാംജി : ശരിയാ റാംജി.
@ഇ.എ.സജിം തട്ടത്തുമല : തേജസിലേക്ക് സ്വാഗതം. കഥ കണ്ണില്‍ നനവ് പടര്‍ത്തിയെങ്കില്‍ അത് മനസ്സിന്റെ നന്മ.
@സാബിറ സിദ്ധീഖ് : നന്ദി സാബിറ.
@ആളവന്താന് : ശരിയാ വിമല്‍. ഇതില്‍ പലതും ഇല്ല. അതെനിക്കും അറിയാം. എന്നാലും പോസ്റ്റ് ചെയ്തു അത്ര തന്നെ.
Hari | (Maths): ഋതുവില്‍ പോസ്റ്റ് ചെയ്തപ്പോള്‍ ഇതേ ചോദ്യം ചോദിച്ചത് വായാടിയാണ്. അവിടെ പറഞ്ഞ മറുപടി തന്നെ പറയട്ടെ.. എല്ലാവരുടെയും അറിവിലേക്കായി..
നടന്ന സംഭവമല്ല.. യാത്രക്കിടയിൽ റോഡിൽ പതിച്ച കലാഭവൻ മണിയുടെ “പുള്ളിമാൻ” എന്ന ചിത്രത്തിന്റെ വലിയ പോസ്റ്ററും (അതിൽ മണി ഒരു കൃഷ്ണവിഗ്രഹം പിടിച്ച് മീരാ നന്ദയുമായി നിൽക്കുന്നതാ) ഒപ്പം കളമശ്ശേരി - ആലുവ റോഡിന്റെ ഓരത്ത് പ്രതിമ നിർമ്മിച്ച് കഴിയുന്ന കുറച്ച് കുടുംബങ്ങളുണ്ട്.. അവരുടെ ദൈന്യതയാർന്ന മുഖങ്ങൾ ഓഫീസിൽ നിന്നുള്ള തിരിച്ച് വരവിൽ .. എന്റെ നിത്യ കാഴ്ചയാണ്. ഇത് രണ്ടും പിന്നെ വിഷുവും അന്നത്തെ ഓഫീസിന്റെ അവധിയും എല്ലാം കൂടി ഒരു അവിയൽ ഉണ്ടാക്കിയതാ..
@പാലക്കുഴി : നന്ദി മാഷേ..
@BIJU നാടകക്കാരൻ : ഹും..ദൈവത്തിനെ മാത്രം കുറ്റം പറയാന്‍ പറ്റുമോ?
@pournami : സത്യം.
@പാവപ്പെട്ടവന് : നന്ദി മാഷേ..
@jayanEvoor : നേരത്തെ വായിച്ചതാണെന്ന് എനിക്കറിയാം. വീണ്ടും വായിച്ചതില്‍ സന്തോഷം.
@കണ്ണനുണ്ണി :അതേ കുറിച്ച് മുന്‍പൊരിക്കല്‍ എഴുതിയിട്ടുണ്ട് കണ്ണാ.. ഹോളോബ്രിക്സില്‍ വാര്‍ത്ത ദൈവങ്ങള്‍ എന്ന പേരില്‍.
good one.
നല്ല കഥ
മനോരാജ്... ആ കുട്ടി നിര്‍മ്മിച്ച അസംഖ്യം ദൈവങ്ങള്‍ക്കു പോലും അവളെ രക്ഷിക്കാനായില്ലല്ലോ... ഇത്രയൊക്കെയേയുള്ളൂ ... കണ്ണനുണ്ണി പറഞ്ഞതിന് അടിയില്‍ ഞാന്‍ ഒപ്പ് വയ്ക്കുന്നു...
കഥ ഹൃദയസ്പര്‍ശിയായി കേട്ടോ മനോ... ആശംസകള്‍ ...
മനസ്സിൽ തട്ടുന്ന കഥ, മനു, കണ്ണനവളെ പക്ഷേ, തുണച്ചില്ലല്ലോ!
മനോ ചേട്ടാ, ഇഷ്ടപ്പെട്ടു, ആശംസകള്‍!
കൊച്ചുരവി :-)
അയ്യോ,രാവിലെ തന്നെ വായിച്ചു ടെന്‍ഷനടിച്ചു പോയി...:(
ഹൃദയസ്പര്‍ശിയായ അവതരണം...
ആശംസകള്‍ ..
ദൈവങ്ങള്‍ക്ക് സ്വയം ഒരു വിലയുണ്ടായിരുന്നെങ്കില്‍ അവള്‍ക്കീ ഗതി വരില്ലായിരുന്നല്ലോ .അല്ലെങ്കില്‍ നിത്യവും കണ്ണനെ കണികൊണ്ടുണരുന്ന അവളെ ഐശ്വര്യം കൊണ്ട് മൂടിയേനെ (വര്‍ഷത്തിലൊരുനാള്‍ കണ്ണനെ കണികണ്ടുണര്‍ന്നാല്‍ ഐശ്വര്യം വരുമെങ്കില്‍ !).
മാസവരുമാനക്കാരന് ആഘോഷങ്ങള്‍ പൊതുവെ സ്റ്റാറ്റസ് സിമ്പലാണല്ലോ .ഈ ആഘോഷങ്ങള്‍കൊണ്ട് ചില നിര്‍ധനകുടുംബങ്ങളില്‍ ഒരു നേരത്തെങ്കിലും അടുപ്പ് പുകയ്ക്കാന്‍ കഴിയുന്നെങ്കില്‍ അത്രയെങ്കിലും ആശ്വാസം .
“ആ കൊച്ച് വിഗ്രഹമുവായി തിരിച്ച ഞാന്‍ ബസ്സ് അവളെ കണ്ടുമുട്ടിയ“ ഈ വരിയില്‍ എന്തോ ഒരു പിശക് തോന്നുന്നു .
നോവ് പടർത്തിയ കഥ.
നന്നായിരിക്കുന്നു.
എന്താ പറയണ്ടേ മനോരാജ് . നന്നായി കഥ പറഞ്ഞു എന്നു പറയാം. പിന്നെ ഒരിറ്റു കണ്ണുനീരും
നല്ല കഥ
മീറ്റിന്റെ ഫോട്ടോകളിട്ടത് നന്നായി എല്ലവരെയും ഒന്നു കാണാൻ കഴിഞ്ഞല്ലോ
മനസ്സില്‍ തട്ടിയ നല്ല കഥ..
Kannu thurakkatha daivangale..ee song aane manasil oodivannathe..lalitham sundaram manuvinte avatharanam.nannayittundu.
katha nannaayittundu...manassil thattunnu..
ithu kurachu naal munpu vaayichathanallo..
anyway good one..
best wishes
ഋതുവില്‍ വായിച്ചിരുന്നു കേട്ടൊ മനോരാജ് ഈ നല്ല കഥയുടെ ശീലുകൾ...
ഈ നല്ല കഥ നൊമ്പരപ്പെടുത്തി മനോ.
ഞാനും വിചാരിച്ചു ഇതെവിടുന്നോ കോപ്പി അടിച്ചതാണെന്ന് ..കാരണം മുന്‍പ് ഞാന്‍ വായിച്ചിട്ടുണ്ട് ..പിന്നയല്ലേ അത് ഋതുവില്‍ ആണെന്ന് മനസ്സിലായത്
ടച്ചിങ്ങ്... മാഷേ
കഥയുടെ ആശയത്തിനു പുതുമ തോന്നുന്നില്ലെങ്കിലും ഇത്തരം സംഭവങ്ങള്‍ നിരവധി തവണ ആവര്‍ത്തിയ്ക്കുന്നതിനാല്‍ കഥയ്ക്ക് പോരായ്മ ഒന്നും പറയാനുമില്ല.
ഓണാശംസകള്‍!
:(
ഇങ്ങനെ എത്രയെത്ര ജീവിതങ്ങൾ...അല്ലെ....
നേരത്തെ വായിച്ച ഓര്‍മ്മയുണ്ട്..
അന്നു പറഞ്ഞിരുന്നു ചില അഭിപ്രായങ്ങള്‍.
ആദ്യ പാരഗ്രാഫില്‍ ചില്ലറ അക്ഷര്ത്തെറ്റുണ്ട്.തിരുത്തുമല്ലോ..
സ്നേഹം
റ്റെന്ഷനോട് റ്റെന്ഷന്. ചൂടാണെങ്കി പറ്യേം വേണ്ട. അതിനെടക്കുള്ള കുറഞ്ഞ സമയം മനസ്സിനെ നൊമ്പരപ്പെടുത്താനായി ഇയ്യാതി കഥകളും!
റംസാന്, ഓണം ആശംസകളോടെ..
"എന്റെ കൈയിലെ കടലാസിന് ഒരു നനവ് പോലെ.. ചോരയാണോ? അതോ കണ്ണീരോ? എന്റെ കൈയില്‍ നിന്നും കൊച്ച് കൃഷ്ണന് താഴെ അവന്റെ അമ്മയുടെ അരികിലേക്ക് അലമുറയിട്ട് കൊണ്ട് ഊര്‍ന്നിറങ്ങി" ഈ വരികള്‍ പുതിയ ഒരു മാനം നല്കുന്നു...........സസ്നേഹം
@Pranavam Ravikumar a.k.a. Koc : തേജസിലേക്ക് സ്വാഗതം.
@suma : തേജസിലേക്ക് സ്വാഗതം.
ജീവി കരിവെള്ളൂര്‍ : പിശക് അത് എന്താണെന്ന് ഒന്ന് കൃത്യമായി പറയാമോ? എന്റെ പൊട്ട മനസ്സില്‍ ഒന്നും തോന്നിയില്ല. തെറ്റുകള്‍ ചൂണ്ടിക്കാട്ടാനുള്ള ഈ നല്ല മനസ്സ്.. തെറ്റുകള്‍ ചൂണ്ടിക്കാട്ടിത്തരുന്ന കമന്റുകളെ ഞാന്‍ കൂടുതല്‍ ബഹുമാനിക്കുന്നു. നന്ദി..
@രാജേഷ് ചിത്തിര : ഞാന്‍ കണ്ട തെറ്റുകള്‍ തിരുത്തിയിട്ടുണ്ട് കേട്ടോ. നന്ദി.
ഇവിടെ അഭിപ്രായം അറിയിച്ച കുമാരന് | kumaran , ഒഴാക്കന്. , വിനുവേട്ടന്|vinuvettan ,ശ്രീനാഥന്‍ , Pranavam Ravikumar a.k.a. Koc , മാനസ, ജീവി കരിവെള്ളൂര്‍ , യൂസുഫ്പ , ഭാനു കളരിക്കല്‍ , Kalavallabhan , suma , വിജയലക്ഷ്മി , the man to walk with , ബിലാത്തിപട്ടണം / BILATTHIPATTANAM. , അനില്‍കുമാര്‍. സി.പി. ,സോണ ജി , എറക്കാടൻ / Erakkadan , ശ്രീ , ബിന്ദു കെ പി , രാജേഷ് ചിത്തിര , OAB/ഒഎബി ,ഒരു യാത്രികന്.. എല്ലാവര്ക്കും നന്ദി.
നെഞ്ചിലെ പിടച്ചില്‍ തീരുന്നില്ല..
മനോഹരമെന്നു തന്നെ പറയട്ടെ.
--
എല്ലാ സ്നേഹിതന്മാര്ക്കും കണ്ണൂരാന്‍ കുടുംബത്തിന്റെ ഓണാശംസകള്‍.
തെരുവോരങ്ങളിലെ വ്രണിത ബാല്യങ്ങൾ താങ്ങുന്ന ജീവിത ഭാരം ഭയപ്പെടുത്തുന്നവയാണ്, പലപ്പോഴും.
കഥ നന്നായി.
മനു ..ഹൃദയസ്പര്‍ശിയായകഥ ...
എന്താ പറയ്വാ.... മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി. .. മനൂ.
കഥ നന്നായിട്ടുണ്ട് എന്നു പറയുന്നതിനേക്കാള്‍ കഥ എന്നെ വല്ലാതെ വേദനിപ്പിച്ചൂ എന്നെ ഞാന്‍ പറയൂ..
@കണ്ണൂരാന്‍ / Kannooraan , Echmukutty ,lekshmi. lachu ,ഹംസ : ഒത്തിരി നന്ദി നിങ്ങളുടെ പ്രോത്സാഹനത്തിന്
nannayittundu :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ