ഞായറാഴ്‌ച, ഓഗസ്റ്റ് 01, 2010

ജീവനകല

രാവിലെ ഉണര്‍ന്നപ്പോള്‍ മുതലുള്ള പപ്പന്റെ ഉത്സാഹം കണ്ട് വസുമതി അത്ഭുതപ്പെട്ടു.ഉണര്‍ന്നപ്പോള്‍ മുതല്‍ എന്ന് പറയാന്‍ പറ്റുമോ എന്നതായിരുന്നു വസുമതിയുടെ സംശയം. കാരണം തിരിഞ്ഞും മറിഞ്ഞും കിടന്ന പപ്പന്‍ ഇന്നലെ ഒത്തിരി രാത്രി വരെ ഉറങ്ങിയിട്ടില്ലായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം പപ്പേട്ടനെ ഒന്ന് ചൊടിയോടെ കണ്ടതില്‍ വസുമതിക്ക് സന്തോഷം തോന്നി.

കഴിഞ്ഞ കുറേ ദിവസങ്ങളായി പപ്പന്‍ ആകെ അസ്വസ്ഥനായിരുന്നു. മഴ തുടങ്ങിയതില്‍ പിന്നെ ഇത്രയും ദിവസമായിട്ടും പണിയൊന്നും ഇല്ലായിരുന്നു. ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയോടൊപ്പമാണ്‌ കുറച്ച് നാളുകളായി പപ്പന്‍. സര്‍ക്കസിലെ ട്രിപ്പീസുകളിക്കാരായിരുന്നു പപ്പനും വസുമതിയും. ജീവിതം ഒരു ഞാണിന്മേല്‍ എന്ന പോലെ ഒരു വിധം ബാലന്‍സ് ചെയ്ത് തുടങ്ങിയപ്പോളായിരുന്നു ഇടിത്തീയായി സര്‍ക്കസ് കമ്പനി പിരിച്ചുവിട്ട് മാര്‍വാഡി പുതിയ മേച്ചില്‍പുറങ്ങള്‍ തേടി പോയത്. പഴയ പോലെ ആവറേജ് സര്‍ക്കസുകള്‍ക്കൊന്നും ഇപ്പോള്‍ നാട്ടിന്‍പുറങ്ങളില്‍ പോലും ഡിമാന്റ് ഇല്ലാത്ത അവസ്ഥയായതും, അനാഥജന്മങ്ങളെ തിറ്റിപ്പോറ്റുന്നതിലും ഭേദം മറ്റെന്തെങ്കിലും ബിസിനസ്സ് ആണെന്നതും മാര്‍വാഡിയെക്കൊണ്ട് അത്തരം ഒരു തീരുമാനമെടുപ്പിച്ചതാവാം.

വസുമതിയെപോലെ തിര്‍ത്തും അനാഥനല്ലായിരുന്നു പപ്പന്‍. അച്ഛന്റെ മരണശേഷം ബന്ധുബലം നഷ്ടപ്പെട്ട എട്ട് വയസ്സുകാരനും അമ്മയും... പല വീടുകളുടെയും അടുക്കളപ്പുറങ്ങളില്‍ പാത്രം തേച്ച് വെളുപ്പിച്ച് കിട്ടുന്ന തുച്ഛമായ വരുമാനം ആയിരുന്നു അവരുടെ ജീവിത മാര്‍ഗ്ഗം. പാത്രങ്ങളില്‍ പറ്റിച്ചേര്‍ന്നിരിക്കുന്ന കറകള്‍ വെളുപ്പിക്കുന്നതിനേക്കാള്‍, പിന്നില്‍ വെളുക്കെ ചിരിച്ച് നില്‍ക്കുന്നവരില്‍ നിന്നും ശരീരത്തില്‍ കറപുരളാതിരിക്കാന്‍ ഒത്തിരി കഠിനാദ്ധ്വാനം ചെയ്യേണ്ടി വന്നിരുന്നു യുവതിയായആ അമ്മക്ക്. ഒടുവില്‍ പ്രതിരോധം തകര്‍ക്കപ്പെട്ടപ്പോള്‍.. തിരിച്ചാക്രമിക്കേണ്ടി വന്നു പാവം എട്ട് വയസ്സുകാരന്‌. അതിന്റെ പരിണിതഫലമായി ജുവനൈല്‍ ഹോമിലെ ഇരുണ്ട മുറിക്കുള്ളില്‍ വാര്‍ഡന്റെ മര്‍ദ്ദനങ്ങളില്‍ തുടങ്ങിയ ഞാണിന്മേല്‍ കളി വര്‍ഷങ്ങള്‍ക്ക് ശേഷം സര്‍ക്കസിലും പിന്നീട് ജീവിതത്തിലും തുടരേണ്ടി വന്ന ഗതികേട്.. ഒറ്റപ്പെട്ടവന്റെ ദു:ഖം തിരിച്ചറിയാനുള്ള ആത്മാര്‍ത്ഥത മനസ്സില്‍ ഉണ്ടായിരുന്നതിനാല്‍ താഴെ വിരിച്ച വലകള്‍ക്ക് മുകളില്‍ കൈകോര്‍ത്ത് ആടിത്തീര്‍ത്ത ദിവസങ്ങളിലെപ്പോഴോ, പിടുത്തം വിടാതെ ജിവിതത്തിലേക്ക് ചേര്‍ത്ത് പിടിച്ച ആ നല്ല മനസ്സിനെ വസുമതിക്കും വല്ലാത്ത ഇഷ്ടമായിരുന്നു.

പപ്പന്‍ തിടുക്കപ്പെട്ട് യാത്രയായി. രാവിലെ തന്നെ ചെല്ലണമെന്നാണ്‌ മാനേജര്‍ പറഞ്ഞിരിക്കുന്നത്. എവിടേക്കാണെന്നോ എന്താണ്‌ പ്രോഗ്രാമെന്നോ ഒന്നും തിരക്കിയില്ല. തീപിടിപ്പിക്കാത്ത അടുക്കളയില്‍ വസുമതി ഇരിക്കുന്നത് കാണാന്‍ ഇനിയും പപ്പന്‌ കഴിയില്ല. ബസ്സില്‍ ഇരിക്കുമ്പോളും ഇന്നത്തെ പ്രോഗ്രാമില്‍ ആടേണ്ട വേഷം എന്താവും എന്നായിരുന്നു പപ്പന്റെ മനസ്സില്‍. കഴിഞ്ഞ മാസം സായിപ്പന്മാര്‍ക്കായി നടത്തിയ ഒരു പരിപാടിയില്‍ ശരീരത്തിനടിയില്‍ നിരത്തിയ ട്യൂബുകള്‍ നെഞ്ചിലമര്‍ത്തിയ കല്ലിന്റെ ഭാരത്തില്‍ പൊട്ടിക്കുക എന്നതായിരുന്നു ആടിതീര്‍ക്കേണ്ട വേഷം. സര്‍ക്കസില്‍ ഉണ്ടായിരുന്നതിന്റെ മറ്റൊരു ചൂഷണം. പക്ഷെ, തലക്കകത്ത് ജീവിതത്തിന്റെ പൊട്ടിപ്പോയ കണ്ണാടി ചില്ലുകള്‍ പേറി നടക്കുന്നവനെ ഈ ചെറിയ കുപ്പി ചീളൂകള്‍ ഒട്ടും വേദനിപ്പിച്ചില്ല എന്നത് വാസ്തവം!! കുപ്പി ചീളുകള്‍ കയറി, ചോര പൊടിയുന്ന പുറത്ത് ഭസ്മം തേച്ച് പിടിപ്പിക്കുന്ന കലാകാരനെ അത്ഭുതത്തോടെ നോക്കുന്ന വിദേശികള്‍ ഷോയെ മാര്‍വ്വെല്ലസ് , ട്രെമന്റസ് എന്നീ വാക്കുകളില്‍ വിശേഷിപ്പിച്ചപ്പോളും അര്‍ത്ഥം മനസ്സിലായില്ലെങ്കിലും ഒരു രൂപയെങ്കിലും പ്രതിഫലത്തില്‍ കൂട്ടിക്കിട്ടുമെന്ന വിചാരം ഇപ്പോള്‍ അനുഭവപാഠങ്ങള്‍ നല്‍കിയ വിവേകത്തിന് വഴിമാറിതുടങ്ങിയതും പപ്പന്‍ അറിയുന്നുണ്ട്.

ഓഫീസില്‍ പപ്പന്‍ എത്തുമ്പോള്‍ അവിടെ എല്ലാവരും എത്തിയിരുന്നു. പതിവിന്‌ വിപരീതമായി ഒട്ടുമിക്കവരും നല്ല വസ്ത്രങ്ങള്‍ ധരിച്ച് നില്‍ക്കുന്നത് കണ്ടപ്പോള്‍ ഒന്ന് പതറി. നരച്ച ഷര്‍ട്ടും അലക്കിയലക്കി വെളുക്കാതെയായ മുണ്ടും ഉടുത്താണല്ലോ നില്‍ക്കുന്നത് എന്ന അപകര്‍ഷത മനസ്സില്‍തോന്നി. അലക്കി തേച്ച ഒരു ഷര്‍ട്ടും പാന്റുമായി ബുള്‍ഗാന്‍ താടിയില്‍ തടവി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നന്ദകുമാര്‍ വന്ന് പെട്ടന്ന് ഡ്രസ് മാറി വരാന്‍ പറഞ്ഞപ്പോളും പപ്പനിലെ പകപ്പ് മാറിയിരുന്നില്ല. ഏതെങ്കിലും കോമാളി വേഷമോ, കലാരൂപമോ കെട്ടിയാടേണ്ട ആളെ അലക്കി വെളുപ്പിച്ച വസ്ത്രം ധരിപ്പിക്കുന്നതെന്തിന്‌ എന്നതായിരുന്നു ചിന്ത. നന്ദന്‍ സാറ് തന്ന വസ്ത്രം ധരിച്ച്, പഴയ നരച്ച ഷര്‍ട്ടും, മുണ്ടും അവിടെ കണ്ട പത്രക്കടലാസില്‍ പൊതിഞ്ഞെടുത്ത് മറ്റുള്ളവരോടൊപ്പം പപ്പനും വണ്ടിയില്‍ കയറി. വണ്ടിയില്‍ ആകെ ബഹളമാണ്‌. കുറേ ദിവസങ്ങള്‍ക്ക് ശേഷം ഒരു പരിപാടി കിട്ടിയതിന്റെ ഒരു സന്തോഷത്തിലാണ്‌ എല്ലാവരും. സന്തോഷത്തിന്‌ മറ്റൊരു കാരണം കൂടെയുണ്ടായിരുന്നു. ഇന്ന് കെട്ടിയാടേണ്ടത് ഒരു വലിയ പണക്കാരന്റെ അമ്മയുടെ സപ്തതി ആഘോഷചടങ്ങ് ആണ്‌. വയറ് നിറയെ ഭക്ഷണം കിട്ടും എന്നത് വലിയ സത്യം തന്നെയാണല്ലോ!! ആദ്യമായാണ്‌ ഇത്തരം ഒരു പ്രോഗ്രാം മാനേജ്മെന്റ് ഏറ്റെടുക്കുന്നതെന്ന് തോന്നുന്നു. അതിന്റെ പതര്‍ച്ച നന്ദന്‍ സാറിന്റെ മുഖത്തുമുണ്ട്. കഥകളിയുടെയും, തെയ്യത്തിന്റെയും, തിറയുടേയും ബൊമ്മകളിലേക്ക് തൊഴിലാളികളെ കയറ്റി വിടുന്നത് പോലെ അത്ര എളുപ്പമല്ലല്ലോ ബൊമ്മകളുടെ സഹായമില്ലാതെ ജീവിച്ചിരിക്കുന്ന മക്കളും ബന്ധുക്കളുമായി മാറാന്‍. ജീവിതത്തിന്റെ താളുകളില്‍ ഇങ്ങിനെയും ഒരു നാടകമാടാന്‍ യോഗമുണ്ടാവാം എന്നേ പപ്പന്‍ ചിന്തിച്ചുള്ളൂ.

വണ്ടി ചെന്ന് നിന്നത് 'സ്വര്‍ഗ്ഗം' എന്ന് സ്വര്‍ണ്ണാക്ഷരങ്ങളില്‍ ആലേഖനം ചെയ്ത, കമനീയമായ പടിക്കെട്ടോടു കൂടിയ കൂറ്റന്‍ ബംഗ്ലാവിന്റെ മുന്‍പില്‍ ആണ്‌. നേരത്തെ എത്തിയ പന്തല്‍ പണിക്കാര്‍ പണികള്‍ ഏതാണ്ട് പൂര്‍ത്തിയാക്കി നന്ദന്‍ സാറിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍ക്കായി നില്‍പ്പുണ്ട്. നന്ദന്‍ സാര്‍ കൂടുതല്‍ നിര്‍ദ്ദേശങ്ങളുമായി അവിടെയാകെ ഓടി നടക്കുന്നു. പന്തലില്‍ ഏതാണ്ട് എല്ലാ വശത്തും നിന്നും കാണാവുന്ന രീതിയില്‍ പ്രൊജക്ടര്‍ എന്ന സാധനം ഒക്കെ ഒരുക്കുന്ന തിരക്കിലാണ്‌ അവര്‍. പക്ഷെ, വീട്ടുകാരെ ആരെയും ഇതുവരെ കാണാന്‍ കഴിയാത്തതില്‍ പപ്പന്‌ എന്തോ ഒരു പന്തികേട് തോന്നി.

കൂട്ടത്തിലുള്ള പലരുടെയും വേഷങ്ങള്‍ തീരുമാനിക്കപ്പെട്ടിരുന്നു. പപ്പന്റെ റോള്‍ സപ്തതി ആഘോഷിക്കുന്ന അമ്മയുടെ കാര്യങ്ങള്‍ എല്ലാം വേണ്ട വിധം നോക്കുക എന്നതാണ്‌. ഈ ചടങ്ങ് നടത്തുന്നത് ആ അമ്മയുടെ മകന്‍ മണലാരണ്യത്തില്‍ എവിടെയോ ഇരുന്നാണെന്ന് പപ്പന് ഇപ്പോള്‍ അറിയാം. അദ്ദേഹത്തിന്റെ ഓഫീസിലുള്ളവര്‍ക്കും മറ്റും ഇവിടെ നടക്കുന്ന ചടങ്ങ് തത്സമയം കാണുകയും മറ്റും ചെയ്യാനുള്ള സംവിധാനം ഒരുക്കുന്ന തിരക്കിലാണ്‌ നന്ദന്‍ സാര്‍. ലൈവ് സ്ട്രീമിങ്ങെന്നോ മറ്റോ.. അതിന്‌ വേണ്ടിയാണ്‌ കൂറ്റന്‍ സ്ക്രീനും പ്രൊജക്ടറും ഒക്കെ ഒരുക്കിയിരിക്കുന്നത്. എന്തോ പണ്ടാരമെങ്കില്‍മാവട്ടെ.. ഹാ, എല്ലാം ശരിയായെന്ന് തോന്നുന്നു. ദേ, അവിടെ ആ വലിയ സ്ക്രീനില്‍ ഇപ്പോള്‍ ആ അമ്മയുടെ ഗള്‍ഫിലിരിക്കുന്ന മകനെയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും എല്ലാം കാണാം. മകനെ കണ്ടപ്പോഴുള്ള ആ അമ്മയുടെ സന്തോഷം. നന്ദന്‍ സാറിന്റെ കണ്ണുകള്‍ പോലും ഈറനണിയുന്നത് പപ്പന്‍ കണ്ടു.

വിരുന്നുകാര്‍ ഓരോരുത്തരായി എത്തിത്തുടങ്ങി. എല്ലാവരെയും സ്വീകരിക്കുന്നതുള്‍പ്പെടെ വിപുലമായ സജ്ജീകരണങ്ങളാണ്‌ നന്ദന്‍ സാറ് ഒരുക്കിയിരിക്കുന്നത്. പലരും സാറിന്റെ മാനേജ്മെന്റിനെ പുകഴ്ത്തുന്നുണ്ട്. പക്ഷെ, എന്താണാവോ, എപ്പോഴും പുകഴ്തലുകളില്‍ ഗര്‍വ്വ് കാട്ടാറുള്ള സാറിന്റെ മുഖത്ത് ഇക്കുറി നിസ്സംഗത!! ഒരു പക്ഷെ, ആ അമ്മയുടെ കണ്ണിലെ നനവ് കണ്ടാവണം. എങ്ങിനെയെങ്കിലും ഇതൊന്ന് അവസാനിച്ചാല്‍ മതിയെന്ന് തോന്നി പപ്പന്‌.

പ്രൊജക്ടര്‍ സ്ക്രീന്‍ വഴിയുള്ള മകന്റെ പൊട്ടിച്ചിരികളും നിര്‍ദ്ദേശങ്ങളും കൊണ്ട് അവിടമാകെ ശബ്ദമുഖരിതമാണ്‌. കേള്‍ക്കുന്തോറും പപ്പന് അസഹനീയമായി തോന്നിത്തുടങ്ങി. ആ അമ്മയുടെ കണ്ണുകളിലേക്ക് നോക്കാനേ വയ്യ. പാവം!! സ്നേഹിക്കാന്‍ ആളുണ്ടായിട്ടും അനുഭവിക്കാന്‍ യോഗമില്ലാത്ത അവസ്ഥ!! മണലാരണ്യത്തില്‍ നിന്നും മകന്റെ പൊട്ടിച്ചിരി സ്പീക്കറുകളിലൂടെ ചെവികളില്‍ ആര്‍ത്തലച്ചു വന്നു. അമ്മയെ മകന്‌ വേണ്ടി പൊന്നാട അണിയിക്കുന്ന നന്ദന്‍ സാറിന്റെ കൈകള്‍ വിറച്ചുവോ? കാതടപ്പിക്കുന്ന കൈയടിയുടെയും നേരത്തെ വേഷം നിശ്ചയിക്കപ്പെട്ട കലാകാരന്മാരുടെ പ്രകടനമികവിലും ആ അമ്മയുടെ ഗദ്ഗദം മുങ്ങിപ്പോകുന്നത് കണ്ട് പപ്പന്‍ നെടുവീര്‍പ്പിട്ടു. പലരും തീന്‍വിഭവങ്ങളുമായുള്ള മല്‍പിടുത്തം അപ്പോഴേക്കും ആരംഭിച്ചിരുന്നു. വിഭവങ്ങള്‍ പലതും ജീവിതത്തില്‍ ആദ്യമായാണ്‌ പപ്പന്‍ കാണുന്നത് തന്നെ. പക്ഷെ, തീരെ കൊതി തോന്നിയില്ല!! ഇതിലും എത്രയോ സ്വാദിഷ്ടമാണ്‌ മുറുക്കിയുടുത്ത മുണ്ടില്‍ വിശപ്പിനെ അമര്‍ത്തി, നിറഞ്ഞ മനസ്സോടെ വസുമതി അരച്ച് തരുന്ന ആ മുളക് ചമ്മന്തിയും കപ്പപ്പുഴുക്കും. പിറന്നാളുകാരിക്കുള്ള ഭക്ഷണവുമായി അമ്മയുടെ അടുത്തേക്ക് പതറിയ മനസ്സും ഉറക്കാത്ത കാലടികളോടെയുമാണ്‌ പപ്പന്‍ ചെന്നത്.

ആടിന്റെയും കോഴിയുടെയുമെല്ലാം അവശിഷ്ടങ്ങള്‍ കുന്നുകൂടി തുടങ്ങി. എല്ലിന്‍ കഷണങ്ങള്‍ ചപ്പി വലിക്കുമ്പോള്‍ പാവപ്പെട്ടവനെക്കാളും ആര്‍ത്തിയാണ്‌ പണക്കാരന്റെ വായക്ക് എന്ന് പപ്പന്‍ തിരിച്ചറിഞ്ഞു. കാര്യപരിപാടികള്‍ ഏതാണ്ട് സമാപിക്കാറായി. കൂടെ വന്നവര്‍ പലരും വേഷങ്ങള്‍ അഴിച്ച് ഭക്ഷണം കഴിച്ച് തുടങ്ങി. എന്തോ, പപ്പന്‌ കഴിക്കാന്‍ തോന്നിയില്ല. ആ അമ്മ കഴിക്കാത്തത് കൊണ്ടാണോ? അറിയില്ല. അവര്‍ പ്രൊജക്ടറിലേക്ക് തന്നെ നോക്കിയിരിക്കുകയാണ്‌. മകന്‍ അവിടെ പരൊപാടിയുടെ ഗംഭീര വിജയത്തിനുള്ള അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. എപ്പോഴോ ഒരു നിമിഷം അമ്മയുടെയും മകന്റെയും ദൃഷ്ടികള്‍ തമ്മില്‍ കണ്ടുമുട്ടി. ഇത്രയും നേരത്തിനിടെ മകന്‍ അമ്മയെ മുഖത്തോട് മുഖം കാണുന്ന ആദ്യ മുഹൂര്‍ത്തം!!

'എന്താ അമ്മേ അമ്മക്ക് സന്തോഷമായില്ലേ..' പ്രൊജക്ടറിലെ മകന്റെ ശബ്ദം സ്പീക്കറിലൂടെ അവിടെ മുഴങ്ങി. ദൈന്യതയോടെ പ്രൊജക്ടറിലേക്ക് നോക്കി ഒന്നും മിണ്ടാതെ ഇരിക്കുന്ന അവരെ കണ്ട് പപ്പന്റെ മനസ്സ് കലങ്ങി.

'എന്ത് പറ്റിയെമ്മേ? അമ്മയെന്താ ഒന്നും മിണ്ടാത്തത്? ഗംഭീരമായില്ലേ അമ്മയുടെ സപ്തതി ആഘോഷങ്ങള്‍? എത്രയോ ആളുകളാ അവിടെയും ഇവിടെയുമായി ചടങ്ങില്‍ പങ്കെടുത്തത്. ഇതൊക്കെയാണമ്മേ ടെക് നോളജിയുടെ വിജയം' - മകന്‍ വീണ്ടും ഗര്‍വ്വ് പൂണ്ടു.

'സപ്തതി !! ആഘോഷം!!! ശരിയാ, ഗംഭീരമായി മോനെ.. പക്ഷെ.. പക്ഷെ.. അമ്മക്ക് വല്ലാതെ വിശക്കുന്നു കുട്ടാ..ഈ പിറന്നാള്‍ ദിനത്തിലെങ്കിലും നിന്റെ കൈകൊണ്ട് ഒരു പിടി വറ്റ് വാരിത്തരാന്‍ പറ്റുമോ ഈ കുന്ത്രാണ്ടത്തിലൂടെ..'

കണ്ണുകളില്‍ ഇരുട്ട് മൂടിയത് കൊണ്ടാണോ എന്തോ പപ്പന്‌ ഒന്നും കാണാന്‍ കഴിഞ്ഞില്ല. അതോ വീശിയടിച്ച മണല്‍ക്കാറ്റില്‍ മകന്‍ ഒലിച്ചുപോയതോ. എല്ലിന്‍ കഷണത്തിനായി ആര്‍ത്തിയോടെ നില്‍ക്കുന്ന പൂച്ചയേയും കാക്കയെയും നോക്കി പപ്പന്‍ നെടുവീര്‍പ്പിട്ടു. മേല്‍പോട്ട് നോക്കിയിരിക്കുന്ന പൂച്ചയും നിലത്തിറങ്ങിയ കാക്കയും പൂര്‍വ്വികരാണെന്നും അവ രണ്ടും മരണദൂതരാണെന്നും പണ്ടെപ്പോഴോ അമ്മ പറഞ്ഞ് കേട്ടിട്ടുള്ള ഓര്‍മ്മ പപ്പനെ സങ്കടപ്പെടുത്തി.

ജീവിക്കാന്‍ വേണ്ടി വേഷം കെട്ടിയാടുന്നവരും ജീവിതം തന്നെ ഇത്തരം വേഷം കെട്ടലുകളാക്കേണ്ടി വരുന്ന ഈ അമ്മയും എല്ലാം ഒരേ അവസ്ഥയിലല്ലേ എന്ന തോന്നല്‍ പപ്പനെ വല്ലാതെ അസ്വസ്ഥനാക്കി. ഒരു പക്ഷെ ഇതാവാം നന്ദന്‍ സാറ് എപ്പോഴും പറയുന്ന ജീവനകല. എത്രയും പെട്ടന്ന് വസുമതിയുടെ സ്നേഹത്തിലേക്ക്തിരികെയെത്തണമെന്ന ചിന്തയോടെ പപ്പന്‍ ഇറങ്ങി നടന്നു. സ്വര്‍ഗ്ഗം എന്ന് മനോഹരമായി ആലേഖനം ചെയ്ത ആ പടിക്കെട്ടിലെ സുവര്‍ണ്ണ പ്രതലത്തില്‍ സൂര്യന്‍ പരിഹാസച്ചിരി വര്‍ഷിക്കുന്നത് കണ്ട് പപ്പന്റെ കണ്ണുകള്‍ മഞ്ഞളിച്ചു.

59 comments:

Manoraj പറഞ്ഞു... മറുപടി

ഇക്കഴിഞ്ഞ മെയ് മാസം എര്‍ണാകുളത്ത് വച്ച് നടന്ന ബ്ലോഗ് അക്കാദമി ശില്പശാലയില്‍ പങ്കെടുത്തപ്പോള്‍ ലൈവ് സ്ട്രീമിങ്ങ് എന്ന നൂതന ടെക്നോളജി കാണാന്‍ ഇടയായി. അത് കണ്ടപ്പോള്‍ എന്തിന്റേയും ദോഷവശം ആദ്യം ചിന്തിക്കുന്ന ഒരു സാദാ മലയാളിയുടെ മനസ്സിലൂടെ കടന്ന് പോയ ദുഷ്ടവിചാരത്തിന്റെ പരിണിതഫലമാണീ കഥ

ആളവന്‍താന്‍ പറഞ്ഞു... മറുപടി

ഇഷ്ട്ടപ്പെട്ടു..... പിന്നെ ഒരു സംശയം.... ഊശാന്‍ താടിക്കാരന്‍ നന്ദന്‍ നമ്മുടെ നന്ദപര്വ്വം നന്ദേട്ടന്‍ അല്ലെ????? സംശയം ആണേ...

jayanEvoor പറഞ്ഞു... മറുപടി

നല്ല കഥ മനോരാജ്....

ടെക്നോളജി മനുഷ്യത്വത്തെ കീഴ്പ്പെടുത്തുന്ന കാലം ഇങ്ങരികിലെത്തിക്കഴിഞ്ഞു..... നമ്മളൊക്കെ മെല്ലെ മെല്ലെ....!
ഹോ! ഭയാനകം!

അക്ഷരം പറഞ്ഞു... മറുപടി

ഇതൊരു ദുഷ് വിചാരം അല്ലല്ലോ മനോരാജെ ..
നല്ല വിചാരം തന്നെയാ കേട്ടോ ..
വിശപ്പിന്റെ വിളി അത്രയ്ക്ക് എശിയില്ലെങ്കിലും..
മാത്രിത്വത്തിന്റെ മനസ്സിലെ മോഹങ്ങളും ...
വേദനകളും ...നൂതന സാങ്കേതിക മികവിലുടെ..മികവുറ്റ രീതിയില്‍ തന്നെ പറഞ്ഞിട്ടുണ്ട് ...

ഇവെന്റ്റ് മാനേജ്‌മന്റ്‌ ...മരണത്തിനു കരയാന്‍ വരെ ഇപ്പോള്‍ അവര്‍ ഉണ്ട് ....
അവതരണത്തിലെ പുതുമ ഇഷ്ടമായി :)

smitha adharsh പറഞ്ഞു... മറുപടി
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അരുണ്‍ കരിമുട്ടം പറഞ്ഞു... മറുപടി

മനോഹരമായി പറഞ്ഞിരിക്കുന്നു
:)

smitha adharsh പറഞ്ഞു... മറുപടി

കഥ അസ്സലായി..
ഏതു ടെക്നോളജിക്കും അതിന്റേതായ പരിമിതികള്‍ ഇല്ലേ?
രക്ത ബന്ധത്തിന്റെ മാറ്റ് അളക്കാന്‍ മനുഷ്യന് എന്ന് കഴിയും?
ചിന്തിപ്പിച്ചു.വളരെ നന്നായി തന്നെ.

Unknown പറഞ്ഞു... മറുപടി

കഥ നന്നായിരിക്കുന്നു

പ്രവീണ്‍ വട്ടപ്പറമ്പത്ത് പറഞ്ഞു... മറുപടി

ന്റെ മനോ... ഞാൻ‌ ലൈവ് സ്ട്രീമിങ്ങ് നിർത്തി... :)

കഥ നന്നായിട്ടുണ്ട്..വല്ലാതെ നൊമ്പരപ്പെടുത്തി... ഒരു അസ്വസ്ഥത

പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി

പപ്പനിലൂടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച വരക്കാന്‍ കഴിഞ്ഞു. ജീവിതം തട്ടിമുട്ടി തള്ളിനീക്കാന്‍ വേഷം കെട്ടേണ്ടി വന്ന പപ്പന്റെ മനോവ്യഥ നന്നായി.
സ്നേഹവും ബന്ധങ്ങളും മാറുന്ന കാലത്തിന്റെ മാറ്റങ്ങള്‍ക്ക്‌ അനുസൃതമായി മാറ്റിമറിക്കാന്‍ ശ്രമിക്കുമ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മനസ്സുകളെ വേദനിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലതന്നെ.
നന്നായി പറഞ്ഞ കഥ ഇഷ്ടപ്പെട്ടു മനു.

lekshmi. lachu പറഞ്ഞു... മറുപടി

പുതിയ തലമുറയുടെ മറ്റൊരു രൂപം..
രെക്തബ്ന്ധങ്ങള്‍ക്കൊന്നും ഇന്നു വില
ഇല്ലാതാകുന്നു ..കഥ നന്നായിരിക്കുന്നു...

chithrangada പറഞ്ഞു... മറുപടി

മനു,കഥ നന്നായിട്ടുണ്ട് .......
നല്ല തീം ....
imotionally അത്ര touching ആവാത്തത്
പോലെ തോന്നി !

pournami പറഞ്ഞു... മറുപടി

good one...ellam technology ayi marunnu..mansyante mindum so allr crule thnkng now

mini//മിനി പറഞ്ഞു... മറുപടി

നാടോടുമ്പോൾ നടുവേയല്ല; മുന്നിൽ കയറി ഓടണം. ഓട്ടത്തിൽ പിന്നിലാവുന്ന, ഒപ്പം ഓടാൻ കഴിയാത്ത, പഴയ തലമുറ കാലിടറി വീഴുന്ന ദുരന്തദൃശ്യം നന്നായി വരച്ചിരിക്കുന്നു. ഇനി അമ്മയുടെ മരണവും ലൈവ് സ്ട്രീമിങ്ങ് ആയി കാണാൻ കഴിയുന്ന ടെക്ക്നോളജി.

Unknown പറഞ്ഞു... മറുപടി

മനോ,
നല്ല കഥ...
"പാത്രങ്ങളില്‍ പറ്റിച്ചേര്‍ന്നിരിക്കുന്ന കറകള്‍ വെളുപ്പിക്കുന്നതിനേക്കാള്‍, പിന്നില്‍ വെളുക്കെ ചിരിച്ച് നില്‍ക്കുന്നവരില്‍ നിന്നും ശരീരത്തില്‍
കറപുരളാതിരിക്കാന്‍ ഒത്തിരി കഠിനാദ്ധ്വാനം ചെയ്യേണ്ടി വന്നിരുന്നു യുവതിയായആ അമ്മക്ക്."
....വല്ലാതെ നൊമ്പരപ്പെടുത്തി.

മുരളി I Murali Mudra പറഞ്ഞു... മറുപടി

മാനവികതയിലേക്ക് യാന്ത്രികതയുടെ കടന്നു കയറ്റം.പഴയതും പുതിയതും തമ്മിലുള്ള സംഘര്‍ഷം.... ഒരുപാട് ചിന്തിപ്പിക്കുന്ന കഥ..
നന്നായി പറഞ്ഞു.
ആശംസകള്‍ മനോ.

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു... മറുപടി

ടെക്നോളജിയും കഥയും നന്നായി.നമുക്കൊരു ലൈവ് സ്ട്രീം ബ്ലോഗ് തുടങ്ങിയാലോ?

ഹംസ പറഞ്ഞു... മറുപടി

സപ്തതി !! ആഘോഷം!!! ശരിയാ, ഗംഭീരമായി മോനെ.. പക്ഷെ.. പക്ഷെ.. അമ്മക്ക് വല്ലാതെ വിശക്കുന്നു കുട്ടാ..ഈ പിറന്നാള്‍ ദിനത്തിലെങ്കിലും നിന്റെ കൈകൊണ്ട് ഒരു പിടി വറ്റ് വാരിത്തരാന്‍ പറ്റുമോ ഈ കുന്ത്രാണ്ടത്തിലൂടെ..'

നല്ല കഥ..!!

നല്ല ചിന്ത. !!
നന്നായി തന്നെ പറഞ്ഞു.

വല്ലഭനു പുല്ലും ആയുധം എന്നുള്ളത് മനു ഒരിക്കല്‍ കൂടി തെളിയിച്ചു.
ആശയം തിരഞ്ഞെടുക്കാനുള്ള മനുവിന്‍റെ കഴിവിനെ അഭിനന്ദിക്കുന്നു.

അലി പറഞ്ഞു... മറുപടി

ഇതൊക്കെയാണമ്മേ ടെക്നോളജിയുടെ വിജയം!

രക്തബന്ധങ്ങൾക്ക് പകരം വെയ്ക്കുന്ന ടെക്നോളജിയുടെ പുതിയ കാലത്തെ നന്നായി പറഞ്ഞു.

അഭിനന്ദനങ്ങൾ!

വഴിപോക്കന്‍ | YK പറഞ്ഞു... മറുപടി

കഥ ഇഷ്ടപ്പെട്ടു,
ശ്രദ്ധേയമായ ഒരാശയം അതിമനോഹരമായി പറഞ്ഞു ഫലിപ്പിച്ചിരിക്കുന്നു

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

ലൈവ് സ്ട്രീമിങ്ങ് എന്ന നൂതന ടെക്നോളജിയിലൂടെയുള്ള ജീവനകളകൾ.......! ഇവന്റ് മാനേജ്മെന്റുകളിലൂടെ എല്ലാം എത്തിപ്പിടിക്കുമ്പോഴും അണ്ടറ്റവും കാണാതെ വലയുന്ന ഉള്ളവരുടേയും,ഇല്ലാത്തവരുടേയും ജീവിതവും ഇതിൽ വരച്ചിട്ടുണ്ടല്ലോ...അല്ലേ..

ശ്രീനാഥന്‍ പറഞ്ഞു... മറുപടി

മനു- പുതിയ ആസുരമായ കാലത്തിലെ മലയാളിയുടെ പ്രകടനപരതയും സ്നേഹശൂന്യതയും ഒക്കെ ഈ കഥ അഡ്രസ്സ് ചെയ്യുന്നുണ്ട്, കൊച്ചുബാവയുടെ ചില കഥകള്‍ ഓര്‍ത്തു പോയി. അഭിനന്ദനങ്ങള്‍!

Vayady പറഞ്ഞു... മറുപടി

ടെക്‌നോളജിയുള്ളതു കൊണ്ട് മകന് അമ്മയുടെ പിറന്നാളാഘോഷം കാണാന്‍ കഴിഞ്ഞു. പക്ഷെ അമ്മയുടെ മനസ്സു കാണാനുള്ള ടെക്‌‌നോളജി എന്നാണാവോ കണ്ടുപിടിക്കുക?

നല്ല ആശയം. അഭിനന്ദനങ്ങള്‍.

Jishad Cronic പറഞ്ഞു... മറുപടി

ചിന്തിപ്പിച്ചു....

dreams പറഞ്ഞു... മറുപടി

മനുവേട്ടന് എന്‍റെ എല്ലാവിധ ആശംസകളും.... ആദ്യമായിതന്നെ പറയട്ടെ
കഥ നന്നായി അവതരിപ്പിച്ചു. ശരിക്കും മനസ്സില്‍ ഒരു നൊമ്പരത്തിന്റെ നിഴലുകള്‍ ഉടലെടുത്തു നന്നായി അവതരിപ്പിച്ചതിന് എന്‍റെ നന്ദി രേഖപ്പെടുത്തുന്നു.........

Unknown പറഞ്ഞു... മറുപടി

മനോജ്‌ മനോഹരമായി പറഞ്ഞു കഥ ..

Sukanya പറഞ്ഞു... മറുപടി

ദോഷവശം ദുഷ്ടവിചാരം എന്നൊക്കെ പറഞ്ഞുവെങ്കിലും അങ്ങനെ കാണാന്‍ കഴിയില്ല
കഥയായിപോലും വിശ്വസിക്കാന്‍ കഴിയില്ല. ഇതൊക്കെ തന്നെ ഇവിടെ നടക്കുന്നത്.

അതിജീവനകല പഠിച്ച പപ്പന് ഇതെല്ലാം അന്യമായി തോന്നാം

എറക്കാടൻ / Erakkadan പറഞ്ഞു... മറുപടി

ഇത് പ്രവീണിനെ താങ്ങിയതാണോ ...സംശയം ..ആ പാവം അത് നിര്‍ത്തുകയും ചെയ്തത്രേ ..ഹി..ഹി

ഒരു നുറുങ്ങ് പറഞ്ഞു... മറുപടി

നാം മുന്നോട്ട്...ടെക് നോളജി പിന്നോട്ടും!

Manoraj പറഞ്ഞു... മറുപടി

@ആളവന്‍താന്‍ : ആദ്യ കമന്റിന്‌ നന്ദി. പിന്നെ ഊശാന്‍ താടിക്കാരന്‍.. ഹ..ഹ..

@jayanEvoor : നന്ദി. അതേ അതാണ്‌ സത്യം.


@അക്ഷരം : അവതരണത്തില്‍ പുതുമ തോന്നിയെങ്കില്‍ സന്തോഷം.

@അരുണ്‍ കായംകുളം : നന്ദി.

@smitha adharsh : രക്തബന്ധം വരെ വിലയിടുന്ന കാലം സ്മിത.. പിന്നെ എവിടേ മാറ്റ്?

@ജുവൈരിയ സലാം : തേജസിലേക്ക് സ്വാഗതം. നന്ദി.


@പ്രവീണ്‍ വട്ടപ്പറമ്പത്ത് : പ്രവീണേ അങ്ങിനെ നിറുത്തല്ലേ.. അപ്പോള്‍ ബ്ലോഗ് മീറ്റ് ആരു കവര്‍ ചെയ്യും.. :) നന്ദി

@പട്ടേപ്പാടം റാംജി :നന്നായെന്ന് അറിയുമ്പോള്‍ സന്തോഷം

@lakshmi. lachu : വിലയില്ലാതാകുന്ന ബന്ധങ്ങള്‍.. അത് തന്നെ. നന്ദി ലെചു.


@chithrangada :ഒരു പരിധി വരെ എനിക്കും അത് തോന്നി. നന്ദി ചൂണ്ടിക്കാട്ടിയതിന്‌.

@pournami : വായനക്ക് നന്ദി.

@mini//മിനി : ദൈവമേ അത് സംഭവിക്കാതിരിക്കട്ടെ ടീച്ചറേ.. ഇതും..

@റ്റോംസ് കോനുമഠം : അത് നല്ല മനസ്സിന്റെ ഗുണം.

@മുരളി I Murali Nair : ഒത്തിരി നാളുകള്‍ക്ക് ശേഷം തേജസില്‍ വെളിച്ചം പകര്‍ന്നതില്‍ നന്ദി. കഥ ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.

@Mohamedkutty മുഹമ്മദുകുട്ടി : ഒരു കൈ നോക്കൂ :)

@ഹംസ : വല്ലവനൊന്നും എഴുതിയതല്ല. ഞാന്‍ കഷ്ടപ്പെട്ടെഴുതിയതാ.. ഹി..ഹി. നന്ദി ഹംസാ

@അലി : നന്ദി

@വഴിപോക്കന്‍ :നന്ദി.

@ബിലാത്തിപട്ടണം / BILATTHIPATTANAM : വായനക്ക് നന്ദി.

@ശ്രീനാഥന്‍ : നന്ദി മാഷേ.. കൊച്ചു വാവയുടെ കഥകളോടൊക്കെ ഒരിക്കലും എന്റെ ഈ പൊട്ടത്തരങ്ങളെ ചേര്‍ത്ത് വെക്കല്ലേ..

@Vayady : ആ കാലവും വിദൂരമല്ല.. പക്ഷെ, അധികം വിറ്റഴിയപ്പെടില്ല എന്ന് മാത്രം.

@Jishad Cronic™ : നന്ദി

@dreams : വായനക്ക് തിരിച്ചും നന്ദി.

@MyDreams :നന്ദി.

@Sukanya : എന്റെ മനസ്സുള്‍ക്കൊണ്ടുകൊണ്ടുള്ള ഈ വായനക്ക് ഒത്തിരി നന്ദി.

@ഉമേഷ്‌ പിലിക്കൊട് : നന്ദി.

@എറക്കാടൻ / Erakkadan : ഹി..ഹി.. പാവം ഞാന്‍

@ഒരു നുറുങ്ങ് : അതെ.. ജീവിതം ടെക്നോളജിക്ക് പിന്നാലെ പായുമ്പോള്‍ .. നഷ്ടമാകുന്നത് എന്തൊക്കെ?

കണ്ണനുണ്ണി പറഞ്ഞു... മറുപടി

ടെക്നോളജി മനുഷ്യനെ കീഴ്പെടുതുന്നതില്‍ ഉപരി... മനുഷ്യന്റെ ചിന്തകളും മനസ്സുമൊക്കെ യാന്ത്രികമായി പോവുന്നതാണ് സങ്കടകരം..

perooran പറഞ്ഞു... മറുപടി

nalla katha.

sm sadique പറഞ്ഞു... മറുപടി

"എല്ലിന്‍ കഷണങ്ങള്‍ ചപ്പി വലിക്കുമ്പോള്‍ പാവപ്പെട്ടവനെക്കാളും ആര്‍ത്തിയാണ്‌ പണക്കാരന്റെ വായക്ക് എന്ന് പപ്പന്‍ തിരിച്ചറിഞ്ഞു."
ഞാൻ വായാടി പറഞ്ഞ കമന്റ് ഓർക്കുന്നു. നിരന്തരം……..
അതിംനോഹരമായി പറഞ്ഞു.
ആശംസകൾ…………….

sirajpadipura പറഞ്ഞു... മറുപടി

വായിച്ചു കൊള്ളാം നന്ദി

മാനസ പറഞ്ഞു... മറുപടി

കണ്ണ് നനയിച്ചു......

Echmukutty പറഞ്ഞു... മറുപടി

കഥ ഇഷ്ടമായി.

Anil cheleri kumaran പറഞ്ഞു... മറുപടി

പിറന്നാള്‍ ദിനത്തിലെങ്കിലും നിന്റെ കൈകൊണ്ട് ഒരു പിടി വറ്റ് വാരിത്തരാന്‍ പറ്റുമോ ഈ കുന്ത്രാണ്ടത്തിലൂടെ.. :(

ടച്ചിങ്ങ്..

ചിതല്‍/chithal പറഞ്ഞു... മറുപടി

മനോ ഒരു പ്രത്യേക അഭിനന്ദനമർഹിക്കുന്നു. കഥ വളരെ നന്നായി. സാങ്കേതിക മികവിൽ മനുഷ്യത്വം ഇല്ലാതാവുകയാണോ? അരുതേ..

വായാടി, പി നരേന്ദ്രനാഥിന്റെ “മനസ്സറിയും യന്ത്രം” ഉണ്ട്!

(ഇതിപ്പൊ ഞാൻ എന്തിനാ ഇവിടെ എഴുന്നള്ളിച്ചതു്? തല്ലു കൊള്ളാഞ്ഞിട്ടല്ലേ?)

thalayambalath പറഞ്ഞു... മറുപടി

മനോ... എത്താന്‍ വൈകി...
നന്നായി പറഞ്ഞു... ചില പ്രയോഗങ്ങള്‍.. അതിശക്തം... (വസുമതിയെക്കുറിച്ചുള്ളതും, അവസാനം അമ്മയുടെ ചോദ്യവുമൊക്കെ...)
അഭിനന്ദനങ്ങള്‍

Anees Hassan പറഞ്ഞു... മറുപടി

കഥ technically perfect......

siya പറഞ്ഞു... മറുപടി

വരാന്‍ കുറച്ചു വൈകി ,
കാരണം ഇത് തന്നെ തലക്കകത്ത് ജീവിതത്തിന്റെ പൊട്ടിപ്പോയ കണ്ണാടി ചില്ലുകള്‍ പേറി നടക്കുന്നവനെ ഈ ചെറിയ കുപ്പി ചീളൂകള്‍ ഒട്ടും വേദനിപ്പിച്ചില്ല എന്നത് വാസ്തവം!! ഇതൊക്കെ വായിച്ചു ഞെട്ടി പോയി .
മനോരാജ് .ഇതിനു മുന്‍പ് എഴുതിയതും ,ഈ ജീവനകല.യും വളരെ വളരെ നല്ല അവതരണം !!!

.ടെക്നോളജിയുടെപുതിയ വശം കണ്ട് നമുക്കും സന്തോഷിക്കാം എന്നും കൂടി പറയുന്നു .

nandakumar പറഞ്ഞു... മറുപടി

എഡേയ് ചുമ്മാ വിഷമിപ്പിക്കാതെ...പണ്ടാറം.. ആകെ എടങ്ങേറാക്കിക്കളഞ്ഞു.

ഒരു കഥയാണെങ്കിലും വല്ലാതെ നൊമ്പരപ്പെടൂത്തി അത് പക്ഷെ കഥയിലെ അമ്മയെക്കുറിച്ചോ അവസ്ഥയെക്കുറീച്ചോ അല്ല. അതാണ് കഥാകൃത്തിന്റെ വിജയം. പറയേണ്ടത് മാത്രം പറഞ്ഞിട്ട് പോകുന്നു.

(എന്റെ പേരും താടിയും സ്വീകരിക്കുന്നതൊക്കെ കൊള്ളാം പക്ഷെ ക്രെഡിക്ക് കൊടുക്കാന്‍ മറക്കണ്ട.. മറന്നെങ്കില്‍ ചെലവു ചെയ്യേണ്ടി വരും) :)

ജീവി കരിവെള്ളൂർ പറഞ്ഞു... മറുപടി

ജീവിതം തന്നെ യാന്ത്രികമാവുമ്പോള്‍ ഇത്തരം കടന്നുകയറ്റങ്ങളെ അംഗീകരിക്കേണ്ടിവരുമല്ലോ എന്നോര്‍ക്കുമ്പോ വെറുതെ ... :( .

ഹരീഷ് തൊടുപുഴ പറഞ്ഞു... മറുപടി

വിഭവങ്ങള്‍ പലതും ജീവിതത്തില്‍ ആദ്യമായാണ്‌ പപ്പന്‍ കാണുന്നത് തന്നെ. പക്ഷെ, തീരെ കൊതി തോന്നിയില്ല!! ഇതിലും എത്രയോ സ്വാദിഷ്ടമാണ്‌ മുറുക്കിയുടുത്ത മുണ്ടില്‍ വിശപ്പിനെ അമര്‍ത്തി, നിറഞ്ഞ മനസ്സോടെ വസുമതി അരച്ച് തരുന്ന ആ മുളക് ചമ്മന്തിയും കപ്പപ്പുഴുക്കും.

വാഹ്!!
മനോ..
ഉള്ളിൽ തറക്കുന്ന വിധം നന്നായിട്ടെഴുതിയിരിക്കുന്നു..
അഭിനന്ദനങ്ങൾ..

Akbar പറഞ്ഞു... മറുപടി

'സപ്തതി !! ആഘോഷം!!! ശരിയാ, ഗംഭീരമായി മോനെ.. പക്ഷെ.. പക്ഷെ.. അമ്മക്ക് വല്ലാതെ വിശക്കുന്നു കുട്ടാ..ഈ പിറന്നാള്‍ ദിനത്തിലെങ്കിലും നിന്റെ കൈകൊണ്ട് ഒരു പിടി വറ്റ് വാരിത്തരാന്‍ പറ്റുമോ ഈ കുന്ത്രാണ്ടത്തിലൂടെ..

ടെക്നോലെജി ബന്ധങ്ങളുടെ ഊഷ്മളത നശിപ്പിക്കുകയാണോ. പിറന്നാളാഘോഷവും മരണാനന്തര ചടങ്ങുമെല്ലാമിപ്പോള്‍ പങ്കെടുക്കനമെന്നില്ല കണ്ടാല്‍ പോരെ എന്ന അവസ്ഥയിലേക്ക് മാറുകയാണോ. വളരെ നല്ലൊരു കഥ നന്നായി പറഞ്ഞു. നടക്കുന്നത് നടന്നു കൊണ്ടിരിക്കുന്നത്.

SHYLAN പറഞ്ഞു... മറുപടി

katha vayichu manoo..
live streamingiloode polum ammamarude aduthhu ethhippedaan kazhyaathhavarude sankadangal aarariyunnooo..!!

Kalavallabhan പറഞ്ഞു... മറുപടി

"എല്ലിന്‍ കഷണങ്ങള്‍ ചപ്പി വലിക്കുമ്പോള്‍ പാവപ്പെട്ടവനെക്കാളും ആര്‍ത്തിയാണ്‌ പണക്കാരന്റെ വായക്ക് "
ഈ തിരിച്ചറിവിനും
പുതുമയുള്ള കഥയ്ക്കും
നന്ദി.

മാണിക്യം പറഞ്ഞു... മറുപടി

മനോരാജ് കഥ വായിച്ചിട്ട് രണ്ടൂ ദിവസമായി....
ഒന്നും പറയാന്‍ സാധിക്കാതെ ഞാനിരുന്നു.. 'ടെക്‌നോളജി' ആഡംഭരപൂര്‍‌വ്വം അമ്മയുടെ സപ്തതി നടത്തിയില്ലേ?
മനുഷ്യര്‍ക്ക് ചിലത് അറിയില്ല ..ഇത്തിരി ചോറും കറികളും ആയി സ്വസ്ഥമായി സ്വകാര്യമായി അമ്മയോടൊപ്പം ആ മകന്‍ വന്ന് ഉണ്ടിട്ട് പോയങ്കില്‍ എന്ന് ചിന്തിച്ചു പോയി- 'ഒന്നു പറന്നു വരാന്‍' ഈ അഘോഷത്തിനു ചിലവാക്കിയതിന്റെ വെറും തുശ്ചമായ ഒരു ഭാഗം മതിയാകുമായിരുന്നു. കിട്ടുന്ന സന്തോഷവും അനുഗ്രഹവും അളവില്ലാത്തതും....'പൊങ്ങച്ചവും ആളാവാന്‍ ഉള്ള ശ്രമവും കളഞ്ഞ് നല്ല മക്കളാവാന്‍ ആണു ശ്രമിക്കണ്ടത്' എന്ന സന്ദേശം വരികള്‍ക്കിടയില്‍ നിന്ന് വായിച്ചെടുക്കുന്നു

Hari | (Maths) പറഞ്ഞു... മറുപടി

ലൈവ് സ്ട്രീമിങ്ങ് പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക്. കുടുംബബന്ധങ്ങളുടെ സ്നേഹബന്ധങ്ങളുടെ ദാമവ്യാസം കുറഞ്ഞു കുറഞ്ഞു വരുന്നു. ഇതിനു പറ്റിയ ഉത്തമോദാഹരണമായി എടുത്തുപറയാം ഈ കഥാതന്തുവിനെ.

വരികളുടെ മനോഹാര്യത ഓരോ എഴുത്തിലും ആസ്വാദ്യകരമാകുന്നു. അവസാന വരിമാത്രം മതി മനുവിലെ സര്‍ഗാത്മകത വ്യക്തമാക്കാന്‍.

വൈകിയാലും നമ്മുടെ മീറ്റിന് എത്തണമെന്നു വിചാരിച്ചിരുന്നതാണ്. പക്ഷെ ഇരിങ്ങാലക്കുടയാത്ര കഴിഞ്ഞെത്തിയപ്പോള്‍ സമയം കുറേ വൈകി. ക്ഷമിക്കെടാ.

കുഞ്ഞൂസ് (Kunjuss) പറഞ്ഞു... മറുപടി

മനോ, ഇന്നിന്റെ നേരായ കാഴ്ചകളില്‍ ഒന്ന്, ഈവന്റ് മാനേജ്മെന്റും ലൈവ് സ്ട്രീമിങ്ങും ഒക്കെയായി നമ്മളും റോബോട്ടുകളായി മാറുന്നു.
മനോഹരമായി കഥ പറഞ്ഞിരിക്കുന്നു.

ജന്മസുകൃതം പറഞ്ഞു... മറുപടി
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ജന്മസുകൃതം പറഞ്ഞു... മറുപടി

അമ്മക്ക് വല്ലാതെ വിശക്കുന്നു കുട്ടാ..ഈ പിറന്നാള്‍ ദിനത്തിലെങ്കിലും നിന്റെ കൈകൊണ്ട് ഒരു പിടി വറ്റ് വാരിത്തരാന്‍ പറ്റുമോ ഈ കുന്ത്രാണ്ടത്തിലൂടെ..'

മയൂര പറഞ്ഞു... മറുപടി

മനോരാജ് പല കഥാബീജങ്ങളെയും അവതരിപ്പിക്കുന്നത് കാണുമ്പോള്‍ അതിശയിച്ച് പോകുന്നു. ലൈവ് സ്ട്രീമിങ്ങ് ലൈവ്ലി ആയിട്ടുണ്ട്. ആശംസകള്‍

ഭാനു കളരിക്കല്‍ പറഞ്ഞു... മറുപടി

കാലത്തിന്റെ എഴുത്ത്

F A R I Z പറഞ്ഞു... മറുപടി

ആധുനിക ടെക്നോളജി യില്‍ നമുക്കെല്ലാം മാറി ക്കൊണ്ടിരിക്കുമ്പോഴും, നാം മാറി ക്കൊണ്ടിരിക്കുമ്പോഴും ഒരിക്കലും മാറാത്ത,
മാറാന്‍ കഴിയാത്ത പല മൂല്യങ്ങളും ഇപ്പോഴും ശേഷിച്ചിരിപ്പില്ലേ, എന്ന് നമ്മെ ഓര്‍മപ്പെടുത്തുന്നു ഈ കഥ.

വൈവിധ്യവും,പുതുമയും മനോജിന്‍റെ കഥയില്‍ എപ്പോഴും കാണാം.എന്ത് പറയുമ്പോഴും,മുഷിപ്പിക്കാതെ പറയാനും മനോജിന് കഴിയുന്നുണ്ട്.എങ്കിലും മനോജിന്‍റെ
മനസ്സിലെ ആശയം പൂര്‍ണമായും പ്രതിഫലിപ്പിക്കാന്‍ ഈ കഥയ്ക്ക് കഴിഞ്ഞോ എന്ന സന്നേഹം.

എന്റെ ഒരു സന്നേഹം മാത്രം .അതൊരു ന്യൂനതയായി തോന്നേണ്ടതില്ല.

ഒഴിവില്ലൈമ കൊണ്ട് ചിലപോസ്റ്റുകള്‍ വായിക്കാന്‍ വിട്ടു പോയിട്ടുണ്ട്.വായിക്കും.
ഭാവുകങ്ങളോടെ ,
---ഫാരിസ്‌

Manoraj പറഞ്ഞു... മറുപടി

@കണ്ണനുണ്ണി : ശരിയാ കണ്ണാ.. നമ്മളെല്ലാം ഇന്ന് യാന്ത്രികരായി പോകുന്നു.

@perooran : വന്നതിലും വായിച്ചതിലും സന്തോഷം.

@sm sadique : മാഷേ.. നന്ദി.

@sirajpadipura : തേജസിലേക്ക് സ്വാഗതം

@മാനസ : കഥ ഇഷ്ടമായതില് സന്തോഷം. തെറ്റുകുറ്റങ്ങള് കൂടി പറഞ്ഞ് തരു.

@Echmukutty : വളരെ സന്തോഷം.

@കുമാരന് | kumaran : ടച്ച് ചെയ്തെങ്കില് കുമാരന്റെ നന്മ.

@ചിതല്/chithal : വായാടി തല്ലിയോ :)

@thalayambalath : എന്റെ ഊര്ജ്ജം നിങ്ങളെ പോലുള്ള സ്ഥിരം വായനക്കാരാണ്. എന്റെ തെറ്റുകള് കൂടി ചൂണ്ടിക്കാട്ടി തരേണ്ട ബാദ്ധ്യത ഞാന് നിങ്ങളിലൊക്കെ ഏല്പ്പിക്കുന്നു.

@ആയിരത്തിയൊന്നാംരാവ് : നന്ദി.

@siya : ടെക്നോളജി എന്നും നല്ലതാണ്. പക്ഷെ നമ്മള് അതിനേ വല്ലാതെ മിസ് യൂസ് ചെയ്യുന്നു.

@നന്ദകുമാര് : നന്ദാ, ചെലവ് ചെയ്യേണ്ടത് താടിക്കും പേരിനുമല്ലേ. അപ്പോള് അവര് ചോദിക്കട്ടെ.. :)

Manoraj പറഞ്ഞു... മറുപടി

@ജീവി കരിവെള്ളൂര് : ഇതൊന്നും അംഗീകരിക്കേണ്ടതായി വരാതിരിക്കട്ടെ..

@ഹരീഷ് തൊടുപുഴ : നന്ദി.

@Akbar : തേജസിലേക്ക് സ്വാഗതം. നന്ദി.

@SHYLAN : തേജസിലേക്ക് സ്വാഗതം മാഷേ.. പറഞ്ഞപോലെ അത് വേറെയൊരു വശം.

@Kalavallabhan : വായനക്ക് നന്ദി.

@മാണിക്യം : ചേച്ചി കഥയെ ശരിക്ക് മനസ്സിലാക്കിയതിന് നന്ദി. ഇനിയും പ്രോത്സാഹനങ്ങളുമായി വരുമെന്ന് കരുതട്ടെ.

@Hari | (Maths): നല്ല വായനക്ക് നന്ദി. പിന്നെ മീറ്റ്. അത് കഴിഞ്ഞില്ലേ.. തിരക്കുകള്‍ മനസ്സിലാകും ഹരീ. ക്ഷമയുടെ ആവശ്യമേയില്ല.

@പ്രദീപ്‌ പേരശ്ശന്നൂര്‍ : തേജസിലേക്ക് സ്വാഗതം.

@കുഞ്ഞൂസ് (Kunjuss) : തേജസിലേക്ക് സ്വാഗതം. കഥ ഇഷ്ടമായതില്‍ സന്തോഷം.

@ലീല എം ചന്ദ്രന്‍.. : ടീച്ചറേ...

@മയൂര : കഥാബീജങ്ങളില്‍ വ്യത്യസ്തത കൊണ്ട് വരാന്‍ ശ്രമിക്കാറുണ്ട്. വിജയിക്കാറുണ്ടോ എന്നറിയില്ല. തെറ്റുകള്‍ നിങ്ങളൊക്കെയാ ചൂണ്ടിക്കാട്ടേണ്ടത്..നന്ദി ഡോണ..

@ഭാനു കളരിക്കല്‍ : കാലത്തിന്റെ എന്നതിനേക്കാള്‍ കലികാലത്തിലെ എഴുത്ത് എന്ന് പറയു ഭാനൂ..

@F A R I Z : എനിക്ക് പറയാനുള്ളത് മുഴുവനായി സംവേദിക്കാന്‍ കഴിഞ്ഞോ എന്ന് ചോദിച്ചാല്‍ ശരിയാണ് എന്റെ മനസ്സിലെ തീം അത്ര മനോഹരമാക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല എന്ന് തന്നെ പറയാം. തെറ്റുകള്‍ ചൂണ്ടിക്കാട്ടുമ്പോളാണ് അവ തിരുത്താന്‍ കഴിയുകയുള്ളൂ.. അത് കൊണ്ട് തന്നെ ഇത്തരം കമന്റുകള്‍ക്ക് ഞാന്‍ ഒട്ടേറെ വിലകല്‍പ്പിക്കുന്നു. നന്ദി ഫാരിസ്.

അഭി പറഞ്ഞു... മറുപടി

ഇഷ്ടമായി മനു ഏട്ടാ

ഇഷ്ടമായി മനു ഏട്ടാ
ടെക്നോളജി എത്ര തന്നെ വികസിച്ചാലും അതിനെക്കാള്‍ വലുതല്ലേ സ്നേഹ ബന്ധങ്ങള്‍

hi പറഞ്ഞു... മറുപടി

മനോഹരം