ശനിയാഴ്‌ച, ജൂൺ 05, 2010

ഹരിചന്ദനം

ഹോണ്ടആക്റ്റീവയുടെ പിന്നില്‍ ശ്രീഹരിയുടെ പതുപതുത്ത വയറില്‍ കൈകള്‍ കോര്‍ത്ത് ഹൃദയമിടിപ്പിന്റെ താളവും നെഞ്ചിലെ ചൂടും പകരം സമ്മാനിച്ച്, ഒട്ടിചേര്‍ന്നിരിക്കുമ്പോള്‍ ചന്ദന നിര്‍വൃതിയുടെ ലോകത്തിലായിരുന്നു. മനസ്സില്‍ ആഗ്രഹിച്ചത് നേടിയതിന്റെ അഹങ്കാരമായിരുന്നോ. അതോ വീട്ടുകാരെ ധിക്കരിച്ചതിന്റെ ചങ്കൂറ്റമോ? അതുമല്ലെങ്കില്‍ ഹോസ്റ്റല്‍ മുറിയിലെ കറപിടിച്ച പ്ലാസ്റ്റിക്ക് മെത്തയില്‍ നിന്നും പുതിയ വാടക വീട്ടിലെ പതുപതുത്ത മെത്തയില്‍ ബന്ധങ്ങളുടെ കെട്ടുപാടുകളോ അഴിയാചരടുകളോ ഇല്ലാതെ പാമ്പുകളെപോലെ പരസ്പരം പുളഞ്ഞതിന്റെ സുഖകരമായ ഓര്‍മ്മകളോ.. പ്രഭാതത്തിലെ കുളിരിന്റെ ആലസ്യത്തില്‍, വിളറിയ ചിരിയോടെ ഉദിച്ചുയരുന്ന സൂര്യനെപ്പോലെ സീമന്തരേഖയില്‍ ശ്രീഹരി സമ്മാനിച്ച അവകാശപത്രം അവളെ പുതിയൊരു സ്ത്രീയാക്കിയിരുന്നു. മെല്ലെ ഹരിയുടെ പിന്‍ കഴുത്തില്‍ ഒരു നനുത്ത കടി കൊടുക്കുമ്പോള്‍ ഹരിയേക്കാളേറെ ചന്ദന ഇക്കിളി പൂണ്ടു.

ചന്ദനയും ശ്രീഹരിയും സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാര്‍.. പ്രശസ്തമായ .ടി സ്ഥാപനത്തിലെ വിലപിടിച്ച ജീനിയസ്സുകള്‍. തനി നാട്ടിന്‍ പുറത്തിന്റെ വിശുദ്ധിയുമായി നഗരത്തിലേക്ക് ഒരു വിരുന്നുകാരിയെപ്പോലെ വരുമ്പോള്‍ ചന്ദനക്ക് പകപ്പായിരുന്നു. ചുറ്റിനും പേടിപ്പെടുത്തുന്ന കൂറ്റന്‍ കെട്ടിടങ്ങള്‍.. നിരത്തുകളിലൂടെ ചീറിപായുന്ന വാഹനസഞ്ചയം. എല്ലാം അവള്‍ക്ക് പുത്തന്‍ കാഴ്ചകളായിരുന്നു. നെറ്റിയില്‍ ചന്ദനവും ചാര്‍ത്തി, പിന്നിയിട്ട മുടിയില്‍ തുളസിക്കതിരും ചൂടി ഗ്രാമത്തിന്റെ നന്മ മാത്രമറിയാവുന്ന ഒരു പട്ടുപാവടക്കാരി... കോളേജ് ജീവിതത്തിന്റെ പുത്തന്‍ അനുഭവങ്ങള്‍ക്കായി നഗരത്തില്‍ വരുമ്പോള്‍ അവളില്‍ ആകെ ഉണ്ടായിരുന്ന പരിഷ്കാരമായിരുന്നു ചുരിദാര്‍!! കോളേജിലെ ആദ്യദിനങ്ങളിലെപ്പോഴോ സീനിയേര്‍സിന്റെ റാഗിങില്‍ നിന്നും രക്ഷിച്ച, ഹോസ്റ്റലിലെ കുടുസ്സുമുറിയില്‍ അവളുടെ പരാതികളും സങ്കടങ്ങളും കേള്‍ക്കാന്‍ സന്മനസ്സ് കാട്ടിയ ഹരിത എന്ന പെണ്‍ക്കുട്ടിയെ അതുകൊണ്ട് തന്നെ അവള്‍ ഒട്ടേറെ ഇഷ്ടപ്പെട്ടു. ഹരിതയില്‍ അവള്‍ രക്ഷിതാവിനെ കണ്ടെത്തിയെന്ന് പറയാം.

തിരിച്ച്, നാഗരീക ജീവിതത്തിന്റെ എല്ലാ ധാരാളിത്തത്തിലും വളര്‍ന്ന ഹരിതക്ക് കാച്ചെണ്ണയുടെ സുഗന്ധമായിരുന്നു ചന്ദന. പണമുണ്ടാക്കാനുള്ള വെമ്പലില്‍ മകളെ ലാളിക്കാനും അവളുടെ വിചാരങ്ങളിലേക്ക് തിരിഞ്ഞൊന്ന് നോക്കാനും സമയം കണ്ടെത്താതിരുന്ന മാതാപിതാക്കള്‍.. ബോര്‍ഡിങ്ങ് സ്കൂളിലെ ജീവിതം സമ്മാനിച്ച കുറേ കറപുരണ്ട അനുഭവങ്ങള്‍ ചന്ദനയെന്ന നാട്ടിന്‍പുറത്തുകാരിയോടുള്ള അടാക്കാനാവാത്ത അഭിനിവേശമായപ്പോള്‍ പലവട്ടം ഹോസ്റ്റല്‍ മുറിയിലെ ഇരുമ്പുകട്ടില്‍ പ്രതിഷേധമറിയിച്ചു. പിന്നീടെപ്പോഴോ പ്രതിഷേധം താളാത്മകമാകുന്നത് അവര്‍ ഇരുവരും അറിഞ്ഞു. കുന്നുകളില്‍ പൊത്തിപ്പിടിച്ച് കയറിയും കാട്ടുപൊയ്കയില്‍ നീരാടിയും തിമിര്‍ത്ത നാളുകളില്‍ തന്നെ വിട്ടുപിരിയാനാവാത്ത വിധം അവര്‍ ഒന്നായി തിര്‍ന്നിരുന്നു. പഠനത്തെതുടര്‍ന്ന് ഒരേ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിക്കുമ്പോഴേക്കും അവരുടെ മനസ്സ് ഒരു ഉറച്ച തീരുമാനത്തില്‍ എത്തി. ഒരു നിര്‍ബന്ധമേ ചന്ദനക്ക് ഉണ്ടായിരുന്നുള്ളൂ. അവളിലെ പെണ്ണിനെ ആദ്യം അറിഞ്ഞ ഹരിത അവളുടെ പുരുഷനായിരിക്കണമെന്ന് മാത്രം!!! ചന്ദനക്ക് വേണ്ടി എന്തിനും തയ്യാറായിരുന്ന ഹരിത അങ്ങിനെ ശ്രീഹരിയിലേക്ക് വേഷപകര്‍ച്ച നടത്തി. വീട്ടുകാരുടെ എതിര്‍പ്പുകള്‍ വകവെക്കാതെ ചന്ദന ശ്രീഹരിയോടൊപ്പം പുതിയ വീട്ടിലേക്ക്, ഒരുമിച്ചുള്ള ജീവിതത്തിനായി വലത് കാല്‍ വച്ച് കയറിയത് കഴിഞ്ഞ പകലില്‍ ആയിരുന്നു.

സന്തോഷകരമായിരുന്നു ആദ്യ നാളൂകള്‍.. ചാനലുകളും പത്രങ്ങളും അവരുടെ തന്റേടത്തെ വിറ്റ് കാശാക്കി.. എല്ലായിടത്തും ശ്രീഹരിയുടെ പിന്നില്‍ നിഴല്‍ പോലെ പതുങ്ങി നില്‍ക്കുന്ന ചന്ദന ശരിക്കും നവവധുവും ശ്രീഹരി അവളുടെ പുരുഷനും തന്നെയെന്ന് എല്ലാവരും പ്രശംസിച്ചു. ഒരു സ്വപ്നം സാക്ഷാല്‍കരിക്കപ്പെട്ടതിന്റെ നിര്‍ വൃതിയില്‍ ആയിരുന്നു ഇരുവരും. പക്ഷെ ദിവസങ്ങള്‍ കൊഴിയുന്നതോടോപ്പം അവരില്‍ വിഷാദം തളം കെട്ടി തുടങ്ങി. തന്നിലെ സ്ത്രീ പൂര്‍ണ്ണ പുരുഷനാവാത്തതും, കൂട്ടുകാരുടെ ഒറ്റപ്പെടുത്തലുകളും ശ്രീഹരിയെ ഏറെ വിഷമിപ്പിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് വരെ തന്നോട് കൂട്ടുകൂടാന്‍, തന്റെ ആവശ്യങ്ങള്‍ അറിഞ്ഞ് പെരുമാറാന്‍ മത്സരിച്ചിരുന്നവര്‍ അകറ്റി നിറുത്താന്‍ തുടങ്ങിയപ്പോള്‍ വീണ്ടും പഴയ ബാല്യകാലത്തിലെ ഒറ്റപ്പെടലിലേക്ക് ഹരി മൂക്ക് കുത്തി വീഴുകയായിരുന്നു. ഒപ്പം സ്ത്രീയുടെ പല ശേഷിപ്പുകളും ഇപ്പോളും അവശേഷിക്കുന്നു എന്ന തിരിച്ചറിവും ഒരു വല്ലാത്ത മാനസീകാവസ്ഥയിലേക്കെത്തിച്ചിരുന്നു. ചന്ദനയാണെങ്കില്‍ കുഞ്ഞുടുപ്പുകളുടെയും കളിപ്പാട്ടങ്ങളുടെയും മാസ്മരീകലോകത്തില്‍ ആയിരുന്നു. അവളിലെ നാട്ടിന്‍ പുറത്തുകാരിക്ക് ഒരു അമ്മയാവണം എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ പറ്റാതെ പോകുന്നതിന്റെ വിഷമം ഏറെയായിരുന്നു. കമ്പ്യൂട്ടര്‍ മോണിറ്ററില്‍ അവള്‍ രൂപകല്പന ചെയ്ത പുതിയ സോഫ്റ്റ്വെയറുകള്‍ പലതും കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണെന്നതും ഹരിയെ നിരാശപ്പെടുത്തി. ബെഡ് ലാമ്പിന്റെ അരണ്ട വെളിച്ചത്തില്‍ പതഞ്ഞുപൊങ്ങിയ സ്നേഹം വിയര്‍പ്പാക്കി മാറ്റുമ്പോളും പഴയ താളം നഷ്ടപ്പെടുന്നത് അവര്‍ അറിഞ്ഞു. എന്തോ പുഴ കടലിലേക്ക് ഒഴുകി എത്തിച്ചേരാത്തത് പോലെ...

തിര്‍ത്തും പരാജിതയുടെ ഭാവമായിരുന്നു ചന്ദനയില്‍.. അവള്‍ക്ക് സ്വന്തം സത്വം നഷ്ടപ്പെട്ടപോലെ തോന്നി. ഇന്നലെ വരെ എന്തിനും അവള്‍ക്ക് ഹരിതയെ വേണമായിരുന്നു. സത്യത്തില്‍ ഹരിതയോടുള്ള അഭിനിവേശം ഇപ്പോളും മനസ്സില്‍ ഉണ്ട്.. അത് സത്യമാണു താനും. പക്ഷെ, പലതും നഷ്ടപ്പെട്ടു എന്ന തിരിച്ചറിവ് ചന്ദനയില്‍ ഒരു നീറ്റലായി തുടങ്ങി. ജീവിതം തുടങ്ങിയപ്പോള്‍ മറ്റൊന്നിനെക്കുറിച്ചും ചിന്തിച്ചിരുന്നില്ലല്ലോ.. ഹരിതയെ നഷ്ടപ്പെടാന്‍ ആവില്ല എന്ന തിരിച്ചറിവ് മാത്രമായിരുന്നു അന്നൊക്കെ.. പക്ഷെ, ഇപ്പോള്‍.. ഇപ്പോള്‍.. ഉള്ളിലെ നൊമ്പരം പലവട്ടം തുടയിടുക്കില്‍ ചുടുകണ്ണീരായി നനവ് പടര്‍ത്തിയപ്പോള്‍... തിരിച്ചറിവുണ്ടാവുകയാണോ? അറിയല്ലല്ലോ..

ബാത്റൂമിലെ കണ്ണാടിയില്‍ കണ്ട പ്രതിബിംബത്തില്‍, ചക്രവാളസീമയിലെ അസ്തമയ സൂര്യനെ പോലെ നിറം കെട്ട് തുടങ്ങിയ സീമന്തരേഖയിലെ ചുവപ്പ് രാശിയില്‍ വിരലോടിച്ച് നില്‍ക്കുന്ന ചന്ദനയെ കണ്ട് ഒരു നിമിഷം ശ്രീഹരി നെടുവീര്‍പ്പിട്ടു. താന്‍ അണിഞ്ഞിരിക്കുന്ന പുരുഷത്വത്തിന്റെ പുറം തോലുകളില്‍ നിന്നും സ്വയം പടം പൊഴിച്ച് തികച്ചും പഴയ ഹരിതയായി ചന്ദനയെ പിന്നിലൂടെ ചേര്‍ത്ത് പിടിക്കുമ്പോള്‍ ഇത് അവസാനത്തേതാണല്ലോ എന്നോര്‍ത്ത് ഹരിതയുടെ കണ്‍കോണുകളില്‍ നീരണിഞ്ഞു. പരസ്പരം മുഖം കൊടുക്കാതെ നാളെയെന്തെന്ന ചിന്തയില്‍ അവസാനമായി പെയ്തൊഴിയുമ്പോള്‍ വേസ്റ്റ് ബാസ്കറ്റിലെ കറപുരണ്ട തുണികളില്‍ ജീവന്റെ താളം സ്വാതന്ത്ര്യത്തിനായി തുടിക്കുന്നത് അവര്‍ കണ്ടില്ലായിരുന്നു.

114 comments:

anju minesh പറഞ്ഞു... മറുപടി

sthrithvathinte talavum manavum soundaryavum eethu moodupadamittalum maraikkan aavilla....

Anees Hassan പറഞ്ഞു... മറുപടി

ഓരോ പരഗ്രാഫിലും ഒളിച്ചുവെച്ചിരിക്കുന്ന ഇടിക്കട്ടകള്‍ .....പറഞ്ഞത് മാര്‍കേസ് ...ഇവിടെയും അങ്ങനെ പറയാം

കൂതറHashimܓ പറഞ്ഞു... മറുപടി

നന്നായി പറഞ്ഞിരിക്കുന്നു
ഇഷ്ട്ടായി

നൗഷാദ് അകമ്പാടം പറഞ്ഞു... മറുപടി

അടക്കത്തോടെ..സം‌യമനത്തോടെ പറഞ്ഞിരിക്കുന്നു..
അഭിനന്ദനങ്ങള്‍!

jayanEvoor പറഞ്ഞു... മറുപടി

വ്യത്യസ്തമായ വിഷയങ്ങൾ തെരഞ്ഞെടുക്കുന്നതിന് പ്രത്യേകം അഭിനന്ദനം, മനോരാജ്.
ഇങ്ങനത്തെ ഒരു കപ്പിൾ തിരുവനന്തപുരത്തുണ്ട്. ഇപ്പോൾ എന്തായോ ആവോ!

പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി

വളരെ നന്നായി മനു.
ഹരിതയുടെ ശ്രീഹരിയിലെക്കുള്ള മാറ്റം പടിപടിയായി കയറിപ്പോയത് ഭംഗിയായി. താല്‍ക്കാലികമായ തീരുമാനങ്ങള്‍ ആവേശത്തിന് കൈക്കൊള്ളുമ്പോള്‍ വരാനിരിക്കുന്ന ഭവിഷ്യത്തുകള്‍ കാണാനാകാതെ വരുന്നത് സ്വാഭാവികം.
വളരെ ഭംഗിയായി.
ഭാവുകങ്ങള്‍.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു... മറുപടി

പാശ്ചാത്യരാജ്യങ്ങളില്‍ സാധാരണവും നമ്മുടെ നാട്ടില്‍ അപൂര്‍വവും ആയ ഒരു രീതിയെ ഒഴുക്കുള്ള ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്. അല്പം മാനസിക വൈകല്യം ഒപ്പം യുവത്വത്തിന്റെ എടുത്തു ചാട്ടവും കൂടി ആയാല്‍ ചിത്രം പൂര്‍ണമാവും. മാധ്യമങ്ങള്‍ ഒപ്പം കൂടും.പിന്നെ വിസ്മൃതിയിലേക്ക്‌. അവരുടെ ഭാവി,മനസംഘര്‍ഷം,സമൂഹത്തിലെ നിലനില്പ്..ഒക്കെ എങ്ങനെ?
നല്ല രചനാ ശൈലി.എന്നാല്‍ ക്ലൈമാക്സ് നന്നാവാത്ത പോലെ തോന്നി.

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു... മറുപടി

പുതിയൊരു പ്രമേയം, നന്നായി പറഞ്ഞിരിക്കുന്നു.ആശംസകള്‍!

ഹംസ പറഞ്ഞു... മറുപടി

നല്ല കഥ.! നല്ല ഒഴുക്കോടെ വായിച്ചു.! വിത്യസ്ഥമായ ഒരു വിഷയം തികച്ചും പുതുമയുള്ളത്.!!

ഇങ്ങനത്തെ ജീവിതങ്ങള്‍ ഇതുപോലെയൊക്കെ തന്നയാവും അവസാനിക്കുക അല്ലെ ? പ്രണയിച്ച് വിവാഹിതരാവുന്ന സ്ത്രീയും “ഒറിജിനല്‍“പുരുഷനും പോലും കുറച്ച് കഴിയുമ്പോള്‍ ബന്ധങ്ങള്‍ മടുപ്പായി മാറുമ്പോള്‍ രണ്ട് പെണ്ണുങ്ങള്‍ തമ്മില്‍ എത്രകാലം ജീവിതം മുന്നോട്ട് കൊണ്ട് പോവും എന്ന് ചിന്തിക്കാന്‍ കഴിയാത്ത വിഡ്ഡിവേഷക്കാരുടെ അനുഭവം മടുപ്പുളകാത്ത വിധം നന്നായി വരച്ചു മനോരാജ്. :)

ചാണ്ടിച്ചൻ പറഞ്ഞു... മറുപടി

ഒട്ടു മിക്ക ആളുകളും പരസ്യമായി സംവദിക്കാന്‍ ആഗ്രഹിക്കാത്ത ഒരു വിഷയത്തെ ഇത്ര ബോള്‍ഡായി അവതരിപ്പിച്ചതിന് പ്രത്യേകം അഭിനന്ദനം...ഓരോ പുതിയ കഥകളിലും താങ്കളിലെ എഴുത്തുകാരന്‍ എക്സ്പോണെന്‍ഷ്യല്‍ ആയിട്ടാണ് വളരുന്നതെന്ന് പ്രത്യേകം പറയാതിരിക്കാന്‍ വയ്യ...
നല്ല കഥ, മനോരാജ്.

sm sadique പറഞ്ഞു... മറുപടി

ജീവിതം ചില എടുത്ത് ചാട്ടങ്ങളും ചപലതകളുമാണ് .
പക്ഷെ, ചില ചപലതകൾ ഇങ്ങനെയാണ്; അർഥരഹിത ചപലതകൾ.
അത് നല്ലവണ്ണം പറഞ്ഞിരിക്കുന്നു.

Naushu പറഞ്ഞു... മറുപടി

വ്യത്യസ്തമായ വിഷയം നന്നായി അവതരിപ്പിച്ചു...
അഭിനന്ദനങ്ങള്‍....

pallikkarayil പറഞ്ഞു... മറുപടി

അപകടം പതിയിരിക്കുന്നൊരു വിഷയം
അതിരുവിടാതെ ആവിഷ്ക്കരിച്ചു.
അഭിനന്ദനങ്ങള്‍..

എന്‍.ബി.സുരേഷ് പറഞ്ഞു... മറുപടി

എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. കഥയുടെ പ്രമേയമല്ല കഥ പറഞ്ഞരീതി. ഞാൻ പലപ്പോഴും മനോയോടു പറ്രഞ്ഞിട്ടുണ്ട് ധൃതി പാടില്ല എന്ന്. ഒരു വ്യത്യസ്തമായ പ്രമേയം കിട്ടിയാൽ അതിനെ എങ്ങനെ പരചരിക്കണമെന്ന് ആഴത്തിൽ ആലോചിക്കണ്ടേ. പുതിയ രീതിയി അതെങ്ങനെ പറയാം എന്നു വിചാരപ്പെടണ്ടേ?

വിഷയത്തെ പറ്റി ആഴത്തിൽ പഠിക്കണ്ടേ?

ഇത് മനോ സാധാരണ എല്ലാ കഥകളിലും ഉപയോഗിക്കുന്ന രീതി തന്നെ അവലംബിച്ചു. ഒരു സന്ദർഭത്തിൽ നിന്നും ഫ്ലാഷ്ബാക്കിലൂടെ മനോവിചാരങ്ങളിലൂടെ ഒരു അന്ത്യത്തിൽ എത്തുക.

എത്ര നല്ല ഒരു വിഷയമായിരുന്നു. കെ.കെ.സുധാകരൻ അദ്ദേഹത്തിന്റെ ഒരു പൈങ്കിളിനോവലിൽ ഈ വിഷയം കൈകാര്യം ചെയ്തിട്ടുണ്ട്.

ക്ഷമയും എഴുത്തുകാരനും നല്ല ബന്ധത്തിലായിരിക്കണം, മനോ അത് കാത്ഥു സൂക്ഷിക്കുന്നതേയില്ല. ഒന്നു കിട്ടിയാൽ അതെങ്ങനെയും പറഞ്ഞു തീർക്കണം എന്ന വെമ്പലാണ്. അത് നന്നല്ല.

സുഭാഷ് ചന്ദ്രന്റെ തല്പം എന്ന കഥ കാണൂ.
ഒരു വിഷയത്തെ എത്ര നന്നായി പഠിച്ചെഴുതിയിരിക്കുന്നു.കെ.രഘുനാഥന്റെ നോവലുകൾ നോക്കൂ എത്ര ആഴത്തിൽ പഠിച്ചിട്ടാണ് അദ്ദേഹം എഴുത്തിലേക്കു തിരിയുന്നത്
മനോ, പ്ലീസ്.

വിനയന്‍ പറഞ്ഞു... മറുപടി

വിഷയം പ്രണയം എന്നൊക്കെ വിചാരിച്ചിരിക്കുമ്പോഴാണ് മൂന്നാമത് ഖണ്ടികയിലൂടെ ഞെട്ടിച്ചത്.സിനിമകളിലൂടെ ഇത്തരം വിഷയങ്ങളുടെ ആഴവും പരപ്പും ഞാന്‍ ഒരുപാടു മനസ്സിലാക്കിയിട്ടുണ്ട്.കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പിറങ്ങിയ 'Boys Dont cry' എന്ന സിനിമ യഥാര്‍ത്ഥ ജീവിതത്തില്‍ നടന്ന ഇത്തരം(സ്ത്രീ പുരുഷനായി അഭിനയിക്കുന്നു അവിടെ) ഒരു സംഭവത്തെ കാണിച്ചു തന്നിരുന്നു. ഒരു പുതുമയുള്ളതും അതേസമയം കാലിക പ്രസക്തിയുള്ളതുമായ വിഷയം നല്ല വായനാനുഭവം തരുന്ന രീതിയില്‍ അവതരിപ്പിച്ചു. കഥയിലെ ചില വരികളൊക്കെ പ്രത്യേകിച്ചും ഇഷ്ട്ടപ്പെട്ടു.

വിനയന്‍ പറഞ്ഞു... മറുപടി

ഒരു കാര്യം കൂടി എനിക്ക് അവസാനം ഇസ്മായില്‍ പറഞ്ഞ പോലെ ഇഷ്ട്ട്മായില്ല...സത്യത്തില്‍ പെട്ടെന്നു അങ്ങ് അവസാനിപ്പിച്ചേക്കാം എന്ന് തീരുമാനിച്ച പോലെ... എന്റെ തോന്നല്‍ മാത്രം... :)

Unknown പറഞ്ഞു... മറുപടി

നന്നായി കഥ പറഞ്ഞിരിക്കുന്നു..
വൈവിദ്യമുള്ള ഒരു വിഷയം കൂടി ആയപ്പോള്‍ ഏറെ മികച്ചതായി.
ഇഷ്ട്ടായി

siya പറഞ്ഞു... മറുപടി

വായിച്ചു .എന്താ ഇപ്പോള്‍ പറയാ ?ശരിയ്ക്കും ഇതുപോലെ എഴുതുവാനും കഴിഞ്ഞതില്‍ മനോരാജ് നെ സമ്മതിച്ചിരിക്കുന്നു .കഥയുടെ അവസാനം എന്താവും എന്ന് ഞാനും ചിന്തിക്കുന്നു ..കാരണം ഈ കഥയ്ക്ക് ഇതില്‍ കൂടുതല്‍ ഒരു അവസാനം ഏതു വഴിയില്‍ കൂടി കൊണ്ട് പോകുവാന്‍ സാധിക്കും ?? .എന്തായാലും എന്‍റെ അഭിനന്ദനം ...ആരും കൈ തൊടാന്‍ മടിക്കുന്ന ഒരു വിഷയത്തില്‍ കൂടി കടന്നു പോയതിനും നന്ദി ..

അലി പറഞ്ഞു... മറുപടി

അധികമാരും കൈവയ്ക്കാത്ത പ്രമേയം വളരെ കൈയടക്കത്തോടെയും സംയമനത്തോടെയും പറഞ്ഞു. ക്ലൈമാക്സിന്റെ കാര്യം പലരും പറഞ്ഞല്ലോ...
ഇഷ്ടമായി, കഥയും കഥ പറഞ്ഞ ശൈലിയും.
അഭിനന്ദനങ്ങൾ!

പാവപ്പെട്ടവൻ പറഞ്ഞു... മറുപടി

അക്ഷരങ്ങള്‍ നിരന്നു ചില ചെറുപ്പത്തിന്റെ ആശ്വാസങ്ങളില്‍ കടം കൊള്ളുന്ന ഒരു ചിത്രം വരക്കപ്പെട്ടു .ചില .മനുഷ്യരുടെ തീരുമാനങ്ങള്‍ പലപ്പോഴും ചിലര്‍ വിളിച്ചു പറയും വികൃതമെന്നു ..അവരുടെ മനസിന്റെ ശാന്തതയില്‍ ആ വിളിച്ചു പറയലിന് അര്‍ത്ഥമില്ലാതാകും ...മനസാണ് പ്രധാനം

Vayady പറഞ്ഞു... മറുപടി

വ്യത്യസ്തമായ ഒരു കഥ. ഇങ്ങിനെയൊരു വിഷയം തിരഞ്ഞെടുത്തതിന്‌ ആദ്യം തന്നെ എന്റെ അഭിനന്ദങ്ങള്‍.

വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു വിഷയമാണിത്‌. മിക്ക ആളുകളും ധരിച്ചിരിക്കുന്നത് ഈ വ്യക്തികള്‍ മനപൂര്‍‌വ്വം അങ്ങിനെ ചെയ്യുന്നുവെന്നാണ്‌. ഒരു കാലത്ത് ഞാനും അങ്ങിനെ തന്നെയാണ്‌ കരുതിയിരുന്നത്. പക്ഷേ ഒരിക്കല്‍ ഈ വിഷയത്തെകുറിച്ച് ഒരു ലേഖനം വായിക്കാനിട വന്നു. അതില്‍ പറയുന്നത് ഇക്കൂട്ടര്‍ ജന്മനാ അത്തരം വാസനയുള്ളവരാണെന്നാണ്‌. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുമുണ്ട്. ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ.

സമൂഹത്തിന്റെ കൂരമ്പുകള്‍ ഏല്‍ക്കേണ്ടി വരുന്ന നിസ്സഹായരാണിവര്‍.

സിനു പറഞ്ഞു... മറുപടി

കഥ വളരെ നന്നായിട്ടുണ്ട്
എല്ലാവരും പറഞ്ഞ പോലെ ത്തെന്നെ വ്യത്യസ്തമായ വിഷയം
വ്യത്യസ്തമായ പരീക്ഷണങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു

Micky Mathew പറഞ്ഞു... മറുപടി

Manoraj.. vallare nannayi parangirikunu. asamsakal...

Manoraj പറഞ്ഞു... മറുപടി

@എന്‍.ബി.സുരേഷ് മാഷെ, കഥ പറച്ചിൽ ഞാൻ ഒന്നുമല്ല എന്ന തിരിച്ചറിവ് എനിക്ക് നന്നായുണ്ട്. എന്റെ എല്ലാ കഥകളിലും ഉപയോഗിച്ച രീതിയാണിതിലും ഉപയോഗിച്ചതെന്ന് സത്യം പറഞ്ഞാൽ എനിക്ക് തോന്നിയിരുന്നില്ല. പിന്നെ, ഒരു പൈങ്കിളി നോവലിൽ കെ.കെ. സുധാകാരൻ കൈകാര്യം ചെയ്തതിനേക്കാൾ ഭംഗിയായി ഈ വിഷയത്തെ മാധവിക്കുട്ടി ‘ചന്ദനമരങ്ങളിലും’ നന്ദകുമാർ ‘രണ്ട് പെൺകുട്ടികൾ’ എന്ന നോവലിലും വരച്ചുകാട്ടി. പക്ഷെ, നിർഭാഗ്യകരമെന്ന് പറയട്ടെ, താങ്കൾ മേൽ സൂചിപ്പിച്ച സുധാകരന് കിട്ടിയ പരിഗണനപോലും ഇരുവർക്കും കിട്ടിയില്ല എന്ന് മാത്രമല്ല നന്ദകുമാർ ഒത്തിരി വിമർശനങ്ങൾ നേരിടേണ്ടിയും വന്നു. ഈ ഒരു വിഷയം എങ്ങിനെ സെക്സിന്റെ അതിപ്രസരമില്ലാതെ, ഒതുക്കി പറയാമെന്ന് മാത്രമേ ഞാൻ ചിന്തിച്ചിരുന്നുള്ളു..
ഒന്നുണ്ട്, എന്നിലെ കഥാകാരന്റെ വളർച്ചയാഗ്രഹിക്കുന്ന താങ്കളെപോലെയുള്ളവരുടെ നല്ല വിലയിരുത്തലുകൾ ഹൃദയത്തിൽ സൂക്ഷിക്കട്ടെ.. ശ്രമിക്കാം, എഴുത്ത് കൂടുതൽ മികവുറ്റതാക്കാൻ. നന്ദി.

poor-me/പാവം-ഞാന്‍ പറഞ്ഞു... മറുപടി

ചങാതി,
ഇഷടാ‍യി എനിക്ക്...അവതരണം

അജ്ഞാതന്‍ പറഞ്ഞു... മറുപടി

മനു, കഥ കൊള്ളാം. പൊള്ളുന്ന വിഷയം അറപ്പുളവാകാത്ത രീതിയില്‍ കൈകാര്യം ചെയ്തിരിക്കുന്നു. മാധവിക്കുട്ടിയും നന്ദകുമാറും എഴുതിയതാണല്ലോ. രണ്ടു പെണ്‍കുട്ടികള്‍ സിനിമയും ആയല്ലോ. സാധാരണ ഇത്തരം പ്രമേയങ്ങള്‍ എനിക്കിഷ്ടമല്ല. പക്ഷേ ഈ കഥ ബോധിച്ചു, അവസാനം അത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും.

വായാടി പറഞ്ഞതുപോലെ ഇത് ആരോഗ്യകരമല്ലാത്ത മനസ്സുകളുടെ പ്രശ്‌നമാണ്, കൗണ്‍സിലിംഗ് നടത്തേണ്ടതാണ്, അല്ലാതെ ആഘോഷിക്കേണ്ടതല്ല. ഇവിടെ തിരു. ഇങ്ങനെ 2 കുട്ടികള്‍ ഉണ്ടായിരുന്നു. ടി.വി.യില്‍ വന്നതാണ്. അതിലെ പെണ്‍വേഷക്കാരി കല്യാണം കഴിച്ചു കഴിയുന്നു ഇപ്പോള്‍. ആണ്‍വേഷക്കാരിയായ നന്ദു ഇപ്പോഴും അലയുകയാണെന്നു തോന്നുന്നു. അന്ന് ഒരു വനിതാ സൈക്കോളജിസ്റ്റ് ഏതോ ഒരു സംഘടനയുടെ പേരും പറഞ്ഞ് ഒന്നിച്ചു താമസിക്കാനുള്‌ല അവരുടെ അവകാശത്തെ സപ്പോര്‍ട്ടു ചെയ്തു സംസാരിച്ചപ്പോള്‍ ദേഷ്യം തോന്നി. എന്നെങ്കിലും ആ കുട്ടികള്‍ക്കു തിരിച്ചറിവുണ്ടാകുമ്പോള്‍ അവരെ കൈവയ്ക്കുമെന്നും തോന്നി. വാസ്തവത്തില്‍ അതൊരു മനശാസ്ത്രപ്രശ്‌നമായി അംഗീകരിക്കയല്ലായിരുന്നോ വേണ്ടത്? ഇപ്പോള്‍ എന്തിനും ഏതിനും മനുഷ്യവകാശമാണ്. കൊല്ലപ്പെട്ടവനേക്കാള്‍ കൊന്നവന്റെ മനുഷ്യാവകാശത്തിനുവേണ്ടി വാദിക്കുന്നവര്‍.

ശ്രീ പറഞ്ഞു... മറുപടി

വ്യത്യസ്തമായ വിഷയം...
നന്നായി മാഷേ

Manoraj പറഞ്ഞു... മറുപടി

@anju nair : ആദ്യ കമന്റിന് നന്ദി. ഒരു സ്ത്രീ തന്നെ പറയുമ്പോൾ ഞാൻ എന്തിന് അടിവരയിടണം.

@ആയിരത്തിയൊന്നാംരാവ് : ആ ഇടിക്കട്ടകൾ ബൂമറാങ്ങായി മാറല്ലേ എന്ന് പ്രാർത്ഥന :)

@കൂതറHashimܓ : നന്ദി

@നൗഷാദ് അകമ്പാടം : വളരെ നന്ദി

@ jayanEvoor : സത്യത്തിൽ വ്യത്യസ്തത തേടാൻ എന്നെ പ്രോത്സാഹിപ്പിച്ച ആദ്യ വ്യക്തി ഡോക്ടറാണ്. ശ്രീനന്ദുവും വീണയുമല്ലേ ഉദ്ദേശിച്ചത്. വിസ്മൃതിയിൽ ആണ്ടു പോയ അവർ തന്നെയായിരുന്നു ഈ കഥയുടെ ഇൻസ്പിരേഷൻ.

@പട്ടേപ്പാടം റാംജി : എന്റെ കഥകളെ സൂക്ഷ്മമായി നോക്കിക്കാണുകയും അതിലെ പോരായ്മകളും കുറവുകളും എന്നും ചൂണ്ടിക്കാട്ടുകയും ചെയ്യുന്ന താങ്കളുടെ അഭിപ്രായത്തിന് വലിയ പ്രാധാന്യമുണ്ട്.

@ഇസ്മായില്‍ കുറുമ്പടി ( തണല്‍) : അവർ ഇരുവരും മറ്റൊരു ജീവിതത്തിലേക്ക് തിരിച്ചുപോകാൻ വെമ്പുന്നു എന്ന ഒരു ക്ലെമാക്സേ എന്റെ മനസ്സിൽ വന്നുള്ളു മാഷേ.

@Mohamedkutty മുഹമ്മദുകുട്ടി : വീണ്ടും തേജസിൽ വന്നതിന് നന്ദി.

@ഹംസ : നന്ദി. കഥയെ മനസ്സിലാക്കിയതിന്. അവരുടെ ജീവിതം എങ്ങിനെയെന്ന് ആദ്യ കുറേ മാധ്യമ വിചാരണക്ക് ശേഷം ആരും അന്വേഷിക്കാറില്ല. അതായിരുന്നു എന്റെ ത്രെഡും.

@ചാണ്ടിക്കുഞ്ഞ് : കേൾക്കുമ്പോൾ നല്ല സുഖമുണ്ട്. പക്ഷെ ഓർക്കുമ്പോൾ നല്ല പേടിയും :)

@sm sadique : ശരിയാണ് സുഹൃത്തേ.

@സോണ ജി : നീ വന്നു അല്ലേ. നന്ദി.

@Naushu : തേജസിലേക് സ്വാഗതം സുഹൃത്തേ. ഇനിയും കാണാമെന്ന പ്രതീക്ഷ.

@pallikkarayil : അപകടത്തെയായിരുന്നു എനിക്ക് പേടി.

Manoraj പറഞ്ഞു... മറുപടി

@എന്‍.ബി.സുരേഷ് : മാഷേ നേരത്തെ പറഞ്ഞത് എന്നെ വിമർശിച്ചതിലുള്ള പരാതിയായി കാണരുതേ. സത്യത്തിൽ എന്റെ കഥകളെ ഇത്ര മനോഹരമായി വിലയിരുത്തുകയും മറ്റുകഥകളുമായി തട്ടിച്ചും താങ്കൾ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ ശരിക്കും ഞാൻ ഉൾക്കൊള്ളുന്നുണ്ട്.ഒപ്പം ആ കമന്റുകൾക്ക് വേണ്ടി കാത്തിരിക്കാറുമുണ്ട്. പിന്നെ, സുഭാഷ് ചന്ദ്രന്റെയും കെ. രഘുനാഥന്റെയും ഒക്കെ കഥകൾ / നോവലുകൾ എവിടെകിടക്കുന്നു. നിസ്സാരനായ ഞാൻ എവിടെ കിടക്കുന്നു!! ഘടികാരങ്ങൾ നിലക്കുന്ന സമയവും, പറുദീസാ നഷ്ടവും, തല്പവും, ശബ്ദായമൌനവും, പാതിരാ വൻകരയും,നരകഭൂപടവുമെല്ലാം വിസ്മയിപ്പിച്ചിട്ടുണ്ട്.

@വിനയന്‍ : ഒത്തിരി വലിഞ്ഞ് നീട്ടിയാൽ ഒരു പക്ഷെ ഇതിലേക്ക് ഉദ്ദേശിച്ചതിനേക്കാൾ കൂടുതൽ സെക്സ് കടന്നുവന്നാലോ എന്ന ചിന്തയാണ് പെട്ടെന്ന് പറഞ്ഞ് തീർക്കാൻ പ്രേരിപ്പിച്ചത്. നന്ദി നല്ലൊരു അഭിപ്രായത്തിന്.

@റ്റോംസ് കോനുമഠം : ഒരു നീണ്ട ഇടവേളക്ക് ശേഷം താങ്കൾ തേജസിൽ തിരികെ എത്തിയതിൽ സന്തോഷം.

@siya : ആരും കൈതൊടാൻ മടിക്കുന്ന ഈ വിഷയമെടുക്കുമ്പോൾ എഴുതി കഴിയുന്നത് വരെ കൈവിറക്കുകയായിരുന്നു. എന്റെ അവസ്ഥ എനിക്കേ അറിയു. മുൻപൊരു കഥയിൽ എല്ലാവരും കൂടി പിച്ചിചീന്തിയതാ. അത് മറന്നിട്ടില്ല:)

@അലി: നന്ദി മാഷെ.

@പാവപ്പെട്ടവന്‍: യോജിപ്പില്ല മാഷേ. മനസ്സാണ് പ്രധാനമെങ്കിൽ പലരും പിന്നീട് തിരിച്ച് പോക്ക് നടത്തുന്നതെന്തിന്? അതുപോലെ അവരുടെ മനസ്സ് മാത്രമേ ഇതിൽ പ്രധാനമെങ്കിൽ എന്ത് കൊണ്ട് പലരും ചങ്കൂറ്റത്തോടെ സമ്മതിക്കുന്നില്ല. ശ്രീനന്ദുവിന്റെയും മറ്റും ജീവിതം നമ്മെ പഠിപ്പിച്ചത് അത് തന്നെയല്ലേ?

@Vayady: പറഞ്ഞത് സത്യം തന്നെ വായാടി. അവർ മന:പ്പൂർവ്വം ചെയ്യുന്നതല്ല. അവരിൽ പലർക്കും ജന്മനാ ഇത്തരം ഒരു വാസന ഒളിഞ്ഞിരിപ്പുണ്ടാവും. ചിലർ ധൈര്യം സംഭരിച്ച് മുന്നോട്ട് പോകുന്നു. മറ്റു ചിലർ നൈമിഷിക അനുഭൂതികളിൽ എല്ലാം ഒതുക്കി സമൂഹത്തിന്റെ രീതിക്ക് നടക്കുന്നു. പക്ഷെ, മന:പൂർവ്വം ഇതിനായി ശ്രമിക്കുന്നവരും ഉണ്ട് എന്ന അറിവ് ഞെട്ടിപ്പിക്കുന്നതാണു കേട്ടോ. നന്ദി, വളരെ ഇൻഫൊർമേറ്റീവ് ആയ ഒരു വീഡിയോ ഇവിടെ തന്നതിന്.

@സിനു: ഓരോ പ്രമേയവും ആവർത്തന വിരസമാകാതിരിക്കാൻ ശ്രമിക്കുന്നുണ്ട്. ഇനിയും പ്രോത്സാഹങ്ങൾക്കനുസരിച്ച് ശ്രമം തുടരും. ഒപ്പം വിമർശനങ്ങളും ആവാം.

@Micky Mathew : നന്ദി സുഹൃത്തേ.

@poor-me/പാവം-ഞാന്‍ : ചങ്ങാതീ, ആദ്യം തേജസിലേക്ക് സ്വാഗതം. പിന്നെ ഇഷ്ടമായതിലുള്ള സന്തോഷവും.

@maithreyi: പൊള്ളുന്ന ഈ വിഷയമെടുക്കുമ്പോൾ അതേ പൊള്ളൽ തന്നെയായിരുന്നു എനിക്കും. നേരത്തെ പറഞ്ഞ അറപ്പുളവാക്കാത്ത രീതിയിൽ പറഞ്ഞവസാനിപ്പിക്കാനുള്ള ഒരു വെമ്പൽ. അത് കൊണ്ട് തന്നെയാവും ക്ലെമാക്സ് എന്റെ മനസ്സിൽ ഉണ്ടായിരുന്നത് കൃത്യമായി സംവേദിക്കാൻ കഴിയാതെ വന്നത്. പണ്ട് ടീ.വി ചാനലുകളിലെ സജീവ സാന്നിധ്യമായിരുന്നു ഈ ശ്രീനന്ദുവും വീണയും. (വീണയെന്ന് തന്നെയാണ് ആ കുട്ടിയുടെ പേരെന്ന് ഓർമ്മ). ചേച്ചിയും വായാടിയും പറഞ്ഞപോലെ കൌൺസിലിങ്ങ് ആണ് ഇവർക്ക് വേണ്ടത്. പക്ഷെ ഇന്നിപ്പോൾ ഹോസ്റ്റൽ മുറിയിലെ വിരസതമാറ്റാൻ ചില പെൺകുട്ടികളും ആൺകുട്ടികളും എന്തിന് വിവാഹിതരായവർ വരെ ഇതൊക്കെ ആഘോഷമാക്കുന്നു. വിദ്യാസമ്പന്നരിലാണ് കൂടുതലും ഇന്നീ പ്രവണത എന്നതും അവരിൽ പലരും നേരത്തെ പറഞ്ഞ ജെനറ്റിക്കൽ പ്രോബ്ലെംസ് ഉള്ളവരല്ല എന്നതും ആണ് ഏറെ വേദനിപ്പിക്കുന്നത്. ക്ലെമാക്സ് ഒഴിച്ചുനിറുത്തിയാൽ കഥ ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.

@ശ്രീ : നന്ദി ശ്രീ. ശ്രീയെ ഇപ്പോൾ കാണുന്നില്ലല്ലോ എന്ന് കഴിഞ്ഞ പോസ്റ്റിൽ ചിന്തിച്ചതേ ഉള്ളു. പലരും പറയാറുള്ളത് പോലെ ശ്രീയുടെ കമന്റില്ലാതെ പോസ്റ്റുകൾ പൂർണ്ണമാവാത്തപോലെ :)

അരുണ്‍ കരിമുട്ടം പറഞ്ഞു... മറുപടി

ആദ്യത്തെ പാരഗ്രാഫില്‍ 'ശ്രീഹരിയുടെ പതുപതുത്ത വയറില്‍' എന്ന് കണ്ടപ്പോഴേ എനിക്ക് ഒരു വല്ലായ്മ തോന്നി, തെറ്റിയതാണൊ അല്ലിയോന്ന്.പിന്നെ വായിച്ച് വന്നപ്പോള്‍ മനസിലായി മനപൂര്‍വ്വമാണ്‌ ആ പരാമര്‍ശമെന്ന്.ഒരു കാര്യത്തില്‍ മനുവിനെ സമ്മതിച്ചു, വ്യത്യ്സ്തമായ വിഷയം തിരഞ്ഞെടുക്കുന്നതില്‍, അത് സമ്മതിച്ചേ പറ്റു.പക്ഷേ അവതരണം എപ്പോഴും ഒരേ സ്റ്റൈലില്‍ ആണ്, അതും പലരും പിന്‍തുടരുന്ന ശൈലി.അതിലൂടെ വ്യത്യാസം വരുത്തിയാല്‍ സംഭവം ടോട്ടലി കിടിലന്‍.ഒരു കാര്യം കൂടീ, ലാസ്റ്റ് പാരഗ്രഫ് കഥയുടെ അവസാനമായി തോന്നുന്നില്ല.എങ്കിലും ഈ വ്യത്യ്സതക്ക് ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍.

കണ്ണനുണ്ണി പറഞ്ഞു... മറുപടി

പ്രമേയങ്ങള്‍ ഇഷ്ടാവുന്നുണ്ട് മനോരാജ്..
ഭംഗിയുള്ള രചന തന്നെ...
എങ്കിലും ചില ഇടത്തെങ്കിലും ഒരു ഓട്ടം ഉണ്ടോ എന്ന് സംശയം ഉണ്ട്. വലുതാക്കിയാല്‍ ഭംഗി കൂടുന്ന ഭാഗമെന്നു തോന്നിയാല്‍ വലുതാക്കി തന്നെ എഴുതണം.
ആശംസകള്‍

dreams പറഞ്ഞു... മറുപടി

മനുവേട്ടാ, നന്നയികെട്ടോ തികച്ചും വത്യസ്തമായി അവതരിപ്പിചിടുണ്ട് എന്‍റെ എല്ലാ ആശംസകളും..............................

ആളവന്‍താന്‍ പറഞ്ഞു... മറുപടി

ഒരുപക്ഷെ പെട്ടെന്ന് ആരും കൈ കടത്താന്‍ ആഗ്രഹിക്കാത്ത ഒരു വിഷയം. കഥ പറഞ്ഞു വന്ന വഴി നന്നായി. പക്ഷെ മുകളില്‍ ചിലരെങ്കിലും പറഞ്ഞ പോലെ എന്തോ ഒന്ന്, ഒടുക്കം നഷ്ട്ടപെട്ട പോലെ. ഏതായാലും വ്യത്യസ്തമായ ഈ വിഷയം നന്നായി അവതരിപ്പിച്ചതിന് നന്ദി കൂടി അറിയിക്കുന്നു.

thalayambalath പറഞ്ഞു... മറുപടി

നിങ്ങളുടെ കഥകളില്‍ വ്യത്യസ്തമായ പ്രമേയങ്ങളാണ് കടന്നുവരുന്നത്... ഇത്തവണ ഇത് കഥയ്ക്കുപരി ഒരു സന്ദേശം കൂടി പറഞ്ഞിരിക്കുന്നു... എന്റെ അഭിനന്ദനങ്ങള്‍

K@nn(())raan*خلي ولي പറഞ്ഞു... മറുപടി

2 ദിവസം കൊണ്ട് 34 കമന്റുകള്‍.. അതിശയം തന്നെ.. കഥ നന്നായി ഭായീ. (സമയം കിട്ടിയാല്‍ അങ്ങോട്ടെക്കും വാ.)

ManzoorAluvila പറഞ്ഞു... മറുപടി

Dear Mano..u did a good job..And very special treatment on the narration of the story development...Go ahead and whish u all the very best for your writing skill...Keep going.
With love manzoor aluvila

Do visit my blog too..

അഭി പറഞ്ഞു... മറുപടി

വ്യതസ്തമായ വിഷയം
കൊള്ളാം മാഷെ

ഹരീഷ് തൊടുപുഴ പറഞ്ഞു... മറുപടി

മനോ..
നല്ലൊരു വിഷയം പക്വതയോടെ എഴുതി അവതരിപ്പിച്ചിരിക്കുന്നു..

ആശംസകള്‍..

എറക്കാടൻ / Erakkadan പറഞ്ഞു... മറുപടി

ഇഷ്ടായി ന്ന്‍ വച്ചാല്‍ ഒരു പാട് ....പ്രമേയത്തിന് ആദ്യം കൈ ..പിന്നെ അവതരണത്തിന് പിന്നെയും കൈ ....
@ജയെട്ടാ : മറ്റേ തിരുവന്തപുരം പാര്‍ട്ടികള്‍ പിരിഞ്ഞെന്നു തോന്നുന്നു

ജീവി കരിവെള്ളൂർ പറഞ്ഞു... മറുപടി

വഴിമാറി സഞ്ചരിക്കുന്ന സൌഹൃദങ്ങള്‍ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും ഒരു ആഘോഷം തന്നെ .പിന്നീടിവര്‍ക്കെന്ത് സംഭവിച്ചെന്ന് മനസ്സിലാക്കാന്‍ ആരും തന്നെ ശ്രമിക്കുന്നില്ല .
“സൌഹൃദം ഒരേ തരത്തിലുള്ളവരുമായി മാത്രമേ സാധ്യമാകൂ “ എന്ന് എവിടെയോ വായിച്ചതായി ഒരു സുഹൃത്ത് പറഞ്ഞതോര്‍ക്കുന്നു .“നല്ല സുഹൃത്തിനു മാത്രമേ നല്ല പങ്കാളിയാകാന്‍ സാധിക്കൂ “ എന്നും എവിടെയോ കേട്ടിരിക്കുന്നു . ഇത് രണ്ടും വായിക്കുന്നവര്‍ക്ക് എന്തൊക്കെ ചിന്തിക്കാം പ്രവര്‍ത്തിക്കാം ...

കഥ നന്നായീട്ടോ .

Unknown പറഞ്ഞു... മറുപടി

വിഷയ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായ കഥ. എനിക്കിഷ്ടമായി. വായിച്ചപ്പോള്‍ എല്ലാവരും പറഞ്ഞ യഥാര്‍ത്ഥ കഥാപാത്രങ്ങള്‍ ഓര്‍മ്മയില്‍ വന്നു (ടി വി യില്‍ കണ്ടിരുന്നു)

അഭിനന്ദനങ്ങള്‍ മനോരാജ്.

Unknown പറഞ്ഞു... മറുപടി

manoj ..diffnt one

Unknown പറഞ്ഞു... മറുപടി

അഭി കിടിലൻ വിഷയം പലരും പറഞ്ഞു എങ്കിലും വളരെ മനോഹരമായി നീയും പറഞ്ഞു, പണ്ട് ഈ വിഷയത്തിൽ തളിപ്പറമ്പ് സീതി സാഹിബ് ബി എഡ് കോളേജിനു ഞങ്ങൾ ഒരു നാടകം ചെയ്തിരുന്നു . അതും ഏറെ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു നല്ല വിഷയം

കൊലകൊമ്പന്‍ പറഞ്ഞു... മറുപടി

കഥകളെ ഉള്ളു കീറി പരിശോധിക്കാന്‍ ഉള്ള വിവരം ഇല്ല .. അതുകൊണ്ട് ടെക്നിക്കല്‍ ആയി ഒന്നും അറിയില്ല.. പക്ഷെ ഒന്ന് പറയാം.. അസാധ്യ ട്രീറ്റ്മെന്റ്റ് .. ഭംഗിയായി പറഞ്ഞിരിക്കുന്നു .. വിഷയം തിരഞ്ഞെടുക്കലില്‍ ഉള്ള ഈ വൈവിധ്യം മനോ എന്നും സൂക്ഷിക്കുക .. ഭാവുകങ്ങള്‍

രാജേഷ്‌ ചിത്തിര പറഞ്ഞു... മറുപടി

മനോ,
ഒരു വായനക്കാരന്‍ എന്ന നിലയില്‍ ഞാന്‍ തൃപ്തനല്ല.
സുരേഷ് പറഞ്ഞ പല കാര്യങ്ങളും മനോ ഗവുരവമായി എടുക്കേണ്താണെന്നു
തോന്നുന്നു.

പ്രമേയ പരിസരം അത്ര വ്യത്യസ്തവും പുതുമ നിറഞ്ഞതുമൊന്നുമല്ലാത്തതിനാല്‍
വളരെ വ്യത്യസ്തവും ശക്തവുമായ ഒരു ക്രാഫ്റ്റ് ആവശ്യമായിരുന്നു.

അതിന്റെ അഭാവത്തില്‍ ഒരു ശരാശരി ശ്രമമായി മാത്രമെ കാണാനാവുന്നുള്ളു.

നല്ല കഥകളമായി മനോ വരുന്നത് കാത്തിരിക്കുന്നു.

mini//മിനി പറഞ്ഞു... മറുപടി

കഥയുടെ സംഭവം ഉഗ്രൻ. കഥയും നന്നായി.
ഇതുപോലൊരു കഥ വളരെ മുൻപ് ഞാൻ എഴുതിയിരുന്നു.
തികച്ചും എന്റെ നാട്ടിൽ നടന്ന സംഭവം വളരെ പേടിച്ചാണ് കഥയാക്കിയത്. ലിങ്ക്...
http://mini-mininarmam.blogspot.com/2009/08/20.html

Nileenam പറഞ്ഞു... മറുപടി

വളരെ നന്നായി പറഞ്ഞിരിക്കുന്നു

ഭാനു കളരിക്കല്‍ പറഞ്ഞു... മറുപടി

എന്തോ പുഴ കടലിലേക്ക് ഒഴുകി എത്തിച്ചേരാത്തത് പോലെ...

ente hrudayaththil thattiyath ee varikalanu.

nalla kathayaanu. kathayile puthureethikalkooti pareekshikkan paranjaal vishamamavillallo alle?

സ്നേഹിത പറഞ്ഞു... മറുപടി

.......!!!!

Anil cheleri kumaran പറഞ്ഞു... മറുപടി

എന്താ അവരൊന്നിച്ചു ജീവിച്ചപ്പോള്‍ പെട്ടെന്ന് മടുത്തത്. അതൊക്കെ വളരെ വേഗത്തില്‍ പറഞ്ഞത് പോലെ.
വ്യത്യസ്ഥതയ്ക്ക് അഭിനന്ദനങ്ങള്‍.

krish | കൃഷ് പറഞ്ഞു... മറുപടി

അല്പം വ്യത്യസ്തത പുലര്‍ത്തിയ കഥ. അവസാനം പെട്ടെന്ന് തീര്‍ന്നപോലെ തോന്നി.

Jyothi Sanjeev : പറഞ്ഞു... മറുപടി

nalla katha. pakshe enthe itthiri dhrithiyil ezhuthi nirthiyath ? enthokkeyo ezhuthaan vittathu pole oru thonnal. pinne avasanam, athu ingane ulla " unusual " relationshipsil ingane thanneye undaavu ennullath nammude manassile oru thettaaya dhaaranayalle. ithu ente oru thonnala ketto. veruthe paranju enne ullu. enthaayaalum vythysthathayulla ee katha ezhuthiyathinu prathyeka abhinandanangal. good work manoraj.

shaji.k പറഞ്ഞു... മറുപടി

നന്നായിട്ടുണ്ട് കഥ,ആശംസകള്‍.

Unknown പറഞ്ഞു... മറുപടി

ഒതുക്കമുള്ള അവതരണം.കുറച്ചു വേഗത കൂടിയോ?
ആത്മാവിനെ ഒളിപ്പിച്ചുള്ള ജീവിതം ഒടുവില്‍ അര്‍ത്ഥമില്ലതാവുന്നു..
ആശംസകള്‍..

അജ്ഞാതന്‍ പറഞ്ഞു... മറുപടി

മനുഷ്യ മനസ്സുകള്‍ താളം തെറ്റുമ്പോള്‍ എന്തൊക്കെയാണ് സംഭവിക്കുന്നത്‌?..

പ്രവീണ്‍ വട്ടപ്പറമ്പത്ത് പറഞ്ഞു... മറുപടി

പ്രമേയത്തിനൊരു ഹാറ്റ്സോഫ്..

Umesh Pilicode പറഞ്ഞു... മറുപടി

:-)

chithrangada പറഞ്ഞു... മറുപടി

manu,prameyavum avatharana reethiyum
ishtamaayi.ending athra nannayilla.ithu oru kuzhappam pidicha topic aanu.mostly these relationships
form during adolescent years,as the youngsters in our society do not get enough opportunities to mingle with opposite sex.eventually they will outgrow these infatuations.but if they r truly homo,and marry,they will be confused and make the otherparty's life miserable.then no counselling can help them.

വീകെ പറഞ്ഞു... മറുപടി

പുതിയൊരു പ്രമേയം...
നന്നായി എഴുതാൻ കഴിയുമായിരുന്നു...
ധൃതി കൂടിപ്പോയോന്നൊരു സംശയം...

ഇത്തരക്കാർ അത്ര പെട്ടെന്നൊന്നും ആ ജീവിതം മടുക്കുന്നവരല്ല..
കാരണം ഇതൊരു ജന്മ വൈകൃതമല്ലെ... ജന്മനാൽ ഉള്ള ആ ഒരു വാസന ഒരിക്കലും മടുപ്പിക്കലേക്കവരെ എത്തിക്കുമെന്നു തോന്നുന്നില്ല..

പിന്നെ അങ്ങനെ അല്ലാത്തവരെ സ്നേഹത്തിന്റെ പേരിൽ ഇങ്ങനെ കെട്ടിയിടാനും കഴിയില്ല.

ആശംസകൾ...

Manoraj പറഞ്ഞു... മറുപടി

@അരുണ്‍ കായംകുളം : അവതരണത്തിൽ വ്യത്യസ്തത ശ്രമിക്കാം. നടക്കോ ആവോ?

@കണ്ണനുണ്ണി : നന്ദി കണ്ണാ. ശരിയാണ്. അല്പം ധൃതി കൂടുതൽ ഉണ്ടെന്ന് തോന്നുന്നു.

@fasil : നന്ദി

@ആളവന്‍താന്‍ : തേജസിലേക്ക് സ്വാഗതം.

@thalayambalath : നന്ദി സുഹൃത്തേ ഈ പ്രോത്സാഹനത്തിന്.

@കണ്ണൂരാന്‍ / Kannooraan : ഏറക്കാടന്റെ ആരുമല്ലല്ലോ അല്ലേ :) അവിടെ വന്നിരുന്നു മാഷേ. കൈയൊപ്പ് ഇട്ടിട്ടുണ്ട്.

@ManzoorAluvila : Thanks.

@അഭി : ഇനിയും കാണാം.

@ഹരീഷ് തൊടുപുഴ : നന്ദി.

@എറക്കാടൻ / Erakkadan : രണ്ടു കൈയും സ്വീകരിച്ചിരിക്കുന്നു. തിരുവനന്തപുരം പാർട്ടികളെ പറ്റി മൈത്രേയി ചേച്ചിയുടെ കമന്റിൽ ഉണ്ട്.

@ജീവി കരിവെള്ളൂര്‍ : ശരിയാണ്. നല്ല സുഹൃത്തിനെ നല്ല പങ്കാളിയാവാൻ പറ്റൂ. പക്ഷെ, ഇത് മിക്കവാറും അവരുടെ സിറ്റൂവേഷൻസ് കൊണ്ടെത്തിക്കുന്നതാണ്.

@തെച്ചിക്കോടന്‍ : നന്ദി. ഇനിയും കാണാം.

@MyDreams : Thanks for your visit.

@നാടകക്കാരൻ : ആ നാടകാനുഭവങ്ങൾ പങ്കുവെക്കൂ ബിജു.

@കൊലകൊമ്പന്‍ : കഥകളുടെ ടെക്നിക്കാലിറ്റി എനിക്കും അറിയില്ല കൊമ്പാ. എന്നെ കൊണ്ടാവും പോലെ ചെയ്യുന്നു. പിന്നെ വൈവിദ്ധ്യം എന്റെ മനസ്സിലുണ്ട്. വീണ്ടും വന്നതിൽ നന്ദി.

@രാജേഷ്‌ ചിത്തിര : ഞാൻ യോജിക്കുന്നു. നല്ല വായനക്കാരൻ ഒരിക്കലും തൃപ്തനാവരുത്. അവൻ കൂടുതൽ ആഗ്രഹിക്കണം. അത് അവന്റെ അവകാശമാണ്. ശ്രമിക്കാം എന്നേ എനിക്ക് പറയാനാവൂ സുഹൃത്തേ. നന്ദി പ്രോത്സാഹനത്തിന്.

@mini//മിനി :ടീച്ചറേ ആ കഥ വായിച്ചു. അങ്ങിനെയും ചിലർ. ഇങ്ങിനെയും ചിലർ.

@Nileenam : നന്ദി വീണ്ടും വന്നതിനും വായനക്കും.

@ഭാനു കളരിക്കല്‍ : ഒരു വിഷമവുമില്ല ഭാനു. ഒരിക്കലും അങ്ങിനെ ധരിക്കരുത്. നിങ്ങളുടെ സത്യസന്ധമായ അഭിപ്രായം കൊണ്ട് മാത്രമേ എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞിട്ടുള്ളു എന്ന വിശ്വാസക്കാരനാണ് ഞാൻ.

@leelamchandra :ടീച്ചറേ ഞാനും എന്ത് പറയാൻ!!!

@കുമാരന്‍ | kumaran : വേഗം കൂടിയല്ലേ. നമുക്ക് അടുത്ത പ്രാവശ്യം ശരിയാക്കാൻ നോക്കാം. എവിടെ ഞാൻ എത്ര പറഞ്ഞാലും നന്നാവില്ലെന്നേ :)

Manoraj പറഞ്ഞു... മറുപടി

@ krish | കൃഷ് : തേജസിലേക്ക് സ്വാഗതം. ഒപ്പം നന്ദിയും.

@Jyothi Sanjeev : നമ്മുടെ തോന്നൽ മാത്രമാണോ ജ്യോതി? നേരത്തെ മൈത്രേയി ചേച്ചി പറഞ്ഞത് വായിച്ചില്ലേ ശ്രീനന്ദുവിന്റെയൊക്കെ കാര്യം. വേറെയും ഒരു കപ്പിൾ വേർപ്പെട്ടകാര്യം ഒരു സുഹൃത്ത് പറഞ്ഞു.

@shajiqatar : നന്ദി.

@Dipin Soman : ശരിയാടാ നീ പറഞ്ഞത്.

@sheelajohn : ഹും. പക്ഷെ എല്ലാവർക്കും താളക്കേട് മാത്രമല്ല കേട്ടോ. ചിലർ പർപസ് ഫുള്ളി ചെയ്യുന്നവരുമുണ്ട്.

@പ്രവീണ്‍ വട്ടപ്പറമ്പത്ത് : നന്ദി പ്രവീൺ.

@ഉമേഷ്‌ പിലിക്കൊട് : :-)

@chithrangada : ചിത്ര, നന്ദി. പറഞ്ഞത് ശരിയാണ്. നമ്മുടെ നാട്ടിലെ ആൺ-പെൺ വേർതിരിവുകൾ ഒരു പരിധിവരെ ഇത്തരം പ്രവണതകൾക്ക് കാരണമാണ്.

@വീ കെ : ശരിയായിരിക്കാം. പിന്നെ വേർപിരിയട്ടെ എന്നതിനേക്കാൾ അവർ ഇങ്ങിനെയൊക്കെ ചിന്തിക്കട്ടെ എന്നതായിരുന്നു എന്റെ ലക്ഷ്യം. പക്ഷെ, എഴുതി പോസ്റ്റിയപ്പോൾ മനസ്സിലായി വേർപിരിഞ്ഞവരും ഉണ്ടെന്ന്.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

നന്നായിട്ടുണ്ട്...
ബൂലോഗത്തിലെ വേറിട്ട ഒരു തെജസ്സാർന്ന കഥ തന്നെയിത്.പുത്തൻ ജനിതികമാറ്റത്തിന്റെ പിന്നാമ്പുറങ്ങൾ നന്നായി വരച്ചിട്ടിരിക്കുന്നു മനോരാജ്....കേട്ടൊ
അവസാനം പിന്നെ എന്താകുമെന്നുള്ള ഒരു ചോദ്യം വായനക്കാരന് തന്നെ കൺഫ്യൂഷ്യൻ ആയൊ അതോ അല്ലയോ...?

lekshmi. lachu പറഞ്ഞു... മറുപടി

ഇവിടെ എത്താന്‍ വൈകിയതില്‍
ക്ഷെമിക്കണം മനൂ,
പ്രമേയം ഇഷ്ടമായി.പക്ഷെ എവിടെയോ ,
എന്തോ ഒരു കല്ലുകടി തോന്നി.
എപ്പോഴും ഒരേ രീതിയില്‍ എഴുതുനത്
കൊണ്ടാണെന്ന് തോന്നു.എനിക്ക് അത്രക്കങ്ങു
ഇഷ്ടം ആയില്ല്യ.പക്ഷെ തിരഞ്ഞെടുത്ത
വിഷയം നന്നായി.ഇത്തരം ആളുകളെ എന്തിനു
പരിഹസിക്കയും,വിമര്‍ശിക്കയും ചെയ്യണം എന്നെ
എനിക്ക് പറയാന്‍ ഉള്ളൂ .എല്ലാവര്ക്കും അവരവരുടെ
മനസ്സിന്റെ തൃപ്തി അല്ലെ വലുത്..എല്ലാം മനുഷ്യ സഹജം..ആര്‍ക്കും
ആരെയും കുറ്റം പറയാന്‍ അവകാശം ഇല്ല.
കഥയുടെ അവസാനം എന്തോ ഒരു പൂര്‍ണ്ണത വന്നില്ലാന്ന് തോന്നി

pournami പറഞ്ഞു... മറുപടി

different story...end athra ishtamyilattoo..pinne lechu paranjapole avarum jeevikate..foriegn countriesil ithonnum athra puthuma allallo...pinne psychologically .ivarellam munbe thanne ithinulla pravanatha kanichirikkum...hostelil varunna makkalude mattam parents evide ariyan??..thudakakthile ariyumbol kurachenkilum methods upayogikam....athinulla methods psychologiyil undu....pakshey arkka ivide neram???

Unknown പറഞ്ഞു... മറുപടി

മാഷേ... ഞാനാദ്യമായാണ് തേജസിലെത്തുന്നത്. അതും ബസ്സില്‍ വെറുതെ ചുറ്റിത്തിരിയുമ്പോള്‍ അപ്രതീക്ഷിതമായി താങ്കളുടെ പോസ്റ്റും അതുവഴി ബ്ലോഗിലുമെത്തി. കഥ വായിച്ചു. കമന്റ്‌സും... ആശംസകള്‍ നേരുന്നു. നേരിയ അസൂയ മനസ്സില്‍ നാമ്പിട്ടോ എന്നൊരു സംശയം ഇല്ലാതില്ല.. ഇനിയും വരും ഞാനിതിലേ അഥവാ എങ്ങോട്ടും പോവുന്നില്ല ഇനി..

bhaskaran gopakumar പറഞ്ഞു... മറുപടി

I'm sorry to say that this is only a narration , not a story. Nothing magical. Not at all a new subject. Anyway write more.

mukthaRionism പറഞ്ഞു... മറുപടി

നല്ല കഥ.
നല്ല എഴുത്ത്..

സജി പറഞ്ഞു... മറുപടി

അയ്യെ.. ഇച്ചീച്ചീ.....


(ബട്ട്, എഴുത്തു വളരെ ഇഷ്ടപ്പെട്ടു.....നല്ല അവതരണം)

അജ്ഞാതന്‍ പറഞ്ഞു... മറുപടി

വേറിട്ടൊരുപ്രമേയം.. ആരും പറയാന്മടിക്കുന്നഒരുവിഷയം ..വളരെ നന്നായിപറഞ്ഞിരിക്കുന്നു..അതുവായനക്കാരിലെത്തിച്ച രീതിയും വ്യത്യസ്തമായിരിക്കുന്നു.....കുറച്ച്കാലം മുൻപ് പത്രവാർത്തകളിൽ നിറഞ്ഞു നിന്നഒരുവാർത്ത ആയിരുന്നു..അവരുടെ സ്നേഹം മാത്രമെ അവർ അവിടെകാണുന്നുള്ളൂ ജീവിതത്തിന്റെ യാഥാർത്യം അവർതിരിച്ചറുയുന്നില്ല... അവരെ സമൂഹം എങ്ങിനെ കാണും എന്നൊന്നുമവർ ചിന്തിക്കുന്നുന്നില്ല.. അന്ത്യമൊന്നുകൂടി നന്നാക്കാമായിരുന്നു... ആശംസകൾ

ഉപാസന || Upasana പറഞ്ഞു... മറുപടി

എഴുത്ത് പലപ്പോഴും യാന്ത്രികമായിപ്പോകുന്നു. പോസ്റ്റില്‍ കാലം മാറുന്നത് സ്‌മൂത്തായി അല്ല. എന്റെ (വായനക്കാരന്‍) വായന അധികം മുന്നേറിയില്ല.

ഇത്തരം വിഷയങ്ങള്‍ ഇത്ര ചെറിയ പോസ്റ്റില്‍ ഒതുക്കി നിര്‍ത്താനാകുമെന്നും കരുതാന്‍ വയ്യ. വായനക്കാര്‍ക്കു വേണ്ടി എഴുത്തിനെ തളച്ചിടരുത്.

ആശംസകള്‍
:-)
ഉപാസന

ഉപാസന || Upasana പറഞ്ഞു... മറുപടി

ഓഫ് : ഗേ / ലെസ്ബിയന്‍ ഇഷ്യൂ. പ്രശ്നം മാനസികമല്ല, ശാരീരികം തന്നെയാണെന്നു വിശ്വസിക്കുന്നു.

jyo.mds പറഞ്ഞു... മറുപടി

ഈ പ്രമേയം സമൂഹത്തില്‍ ഒരുപാട് ഒച്ചപ്പാടുണ്ടാക്കുന്നുണ്ട് ഈയിടെയായി-നന്നായി അവതരിപ്പിച്ചു.

അജ്ഞാതന്‍ പറഞ്ഞു... മറുപടി

മൈത്രേയിയുടെ വാക്കുകള്‍ ഞാനും കടം എടുത്തു പറയട്ടെ ...
"..., കഥ കൊള്ളാം. പൊള്ളുന്ന വിഷയം അറപ്പുളവാകാത്ത രീതിയില്‍ കൈകാര്യം ചെയ്തിരിക്കുന്നു. "...നല്ല അവതരണം

സാബിബാവ പറഞ്ഞു... മറുപടി

വ്യത്യസ്തമായ വിഷയം
നന്നായി പറഞ്ഞിരിക്കുന്നു.മനോരാജ്
അഭിനന്ദനങ്ങള്‍.....

F A R I Z പറഞ്ഞു... മറുപടി

ഏറെയൊന്നും ആരും പറയാതിരുന്ന,പറയാന്‍ അറച്ചുനിന്ന ഒരു വിഷയം,വായനക്കാരില്‍ ഉണ്ടാക്കിയേക്കാവുന്ന പ്രതികരണങ്ങള്‍ ഉള്കൊണ്ടുതന്നെ,ശാന്ത ചിത്തനായി മനോരാജ് പുതുമയുള്ള ഈ വിഷയം പറഞ്ഞവതരിപ്പിച്ചി രിക്കുന്നു. വിഷയം തിരഞ്ഞെടുതതിലുള്ള തന്റേടം,ഇക്കിളിസ്പര്‍ശന ത്തിന് ഏറെ സാധ്യതകളുള്ള വിഷയം ,വളരെ ശാന്തമായും, പക്വമായും കൈകാര്യം ചെയ്തിരിക്കുന്നു ഈ എഴുത്തുകാരന്‍.ഒറ്റപ്പെട്ടു നില്‍കുന്ന, ഓര്‍ത്തു വെക്കാനൊരു വിഷയം നല്‍കി,കാച്ചിക്കുറുക്കിയ വാക്കുകളിലോതുക്കി
നല്ലൊരു വായനാ സുഖം നല്‍കിക്കൊണ്ട് "ഹരിചന്ദനം" വായനക്കാരന്റെ മനസ്സ് കുളിര്‍പ്പിക്കുന്നു എന്ന് തന്നെ പറയാം.

അഭിനന്ദനങ്ങള്‍
--- ഫാരിസ്‌

പാർവ്വതി പറഞ്ഞു... മറുപടി

ഇതൊക്കെ വെറും പൊട്ടിതരങ്ങളാണ്...വീട്ടില്‍ ചോദിക്കാനും പറയാനും ആളില്ലാതത്തിന്റെ

Abdulkader kodungallur പറഞ്ഞു... മറുപടി

അഭിനിവേശമായപ്പോള്‍ പലവട്ടം ഹോസ്റ്റല്‍ മുറിയിലെ ഇരുമ്പുകട്ടില്‍ പ്രതിഷേധമറിയിച്ചു. പിന്നീടെപ്പോഴോ ആ പ്രതിഷേധം താളാത്മകമാകുന്നത് അവര്‍ ഇരുവരും അറിഞ്ഞു. കുന്നുകളില്‍ പൊത്തിപ്പിടിച്ച് കയറിയും കാട്ടുപൊയ്കയില്‍ നീരാടിയും
മനു ആളൊരു പുലിയാണല്ലോ..വേറിട്ടൊരു വിഷയം തിരഞ്ഞെടുത്ത് വൈവിദ്യമാര്‍ന്ന രാസക്രീഡകളുടെ സീല്‍ക്കാരങ്ങള്‍ സഭ്യതയുടെ പട്ടില്‍ പൊതിഞ്ഞു മാന്യമായിത്തന്നെ മാലോകര്‍ക്ക് മുമ്പില്‍ വിളമ്പിയിരിക്കുന്നു. നല്ല ഭാഷ .നല്ല ഒഴുക്ക് . കഥ കാരന്റെ തലയെടുപ്പ് കൃതിയില്‍ തെളിഞ്ഞുകാണാം . അഭിനന്ദനങ്ങള്‍ .
കെ.കെ. ടി .എം കോളേജ് ജംഗ്ഷനിലാണ് എന്റെ വീട് . ബാക്കിയെല്ലാം പ്രൊഫൈലില്‍ ഉണ്ട്ട് . കാണാം .

Sirjan പറഞ്ഞു... മറുപടി

ഇന്നു വരെ മലയാളത്തിൽ ഇതു പോലെ ഒരു സബ്ജക്റ്റ് ആരും തെരഞ്ഞെടുത്തിട്ടില്ല. ഒരുപക്ഷെ അങ്ങനെ ഉണ്ടായിട്ടുണ്ടേങ്കിൽ ഞാൻ കാണാത്തതാവാം.
അത് പൂർണമായി ഉൾക്കൊണ്ട് താങ്കൾ എഴുതി. തീർച്ചയായും അഭിനന്ദനങ്ങൾ. വളരെ ഒഴുക്കോടെ തന്നെ താങ്കൾ അവതരിപ്പിച്ചിരിക്കുന്നു. എന്നെ സംഭന്ധിച്ച് ഇത് ഒരു പുതിയ അനുഭവം ആയി.

Manoraj പറഞ്ഞു... മറുപടി

@ബിലാത്തിപട്ടണം / BILATTHIPATTANAM : എനിക്ക് തന്നെ ചെറിയൊരു കൺഫ്യൂഷനായി മാഷേ. നന്ദി. വായനക്ക്.

@lekshmi. lachu : ലെച്ചു, അങ്ങിനെ എല്ലാവരുടെയും മനസ്സിന്റെ തൃപ്തികളെ നമ്മൾ അംഗീകരിക്കാൻ തുടങ്ങിയാൽ എങ്ങിനെ ശരിയാവും. റേപ്പ് ചെയ്യുന്നവനും അവന്റെ മനസ്സിന്റെ തൃപ്തിക്കാണല്ലോ അത് ചെയ്യുന്നത്. അതിനാൽ അതിനോടെനിക്ക് യോജിപ്പില്ല.

@pournami : ഫോറിൻ രാജ്യങ്ങളിൽ മറ്റുപലതും നടക്കുന്നുണ്ട്. അതിനുള്ള അംഗീകാരവും ഉണ്ട്. അത് പോലല്ല ഇവിടെ. പിന്നെ പറഞ്ഞപോലെ ഇതൊക്കെ ശ്രദ്ധിക്കാനും ട്രീറ്റ്മെന്റ് എടുക്കാനും ആർക്ക് നേരം.

@സ്‌പന്ദനം : തേജസിലേക്ക് സ്വാഗതം. സന്തോഷം ഇനിയും വരുമെന്നറിയുന്നതിൽ.

@bhaskaran : തേജസിലേക്ക് സ്വാഗതം സുഹൃത്തേ. മാജിക്കൽ ആണെന്ന് ഒന്നും ഞാൻ അവകാശപ്പെട്ടിലല്ല്ലോ? നന്ദി ഈ വിമർശനത്തിന്.

@»¦മുഖ്‌താര്‍¦udarampoyil¦« : നന്ദി.

@സജി : അച്ചായോ അതെ.. അതെ.. ഇച്ചിച്ചി തന്നെ. സന്തോഷം കേട്ടോ.

@ഉമ്മുഅമ്മാർ : ജീവിതത്തിന്റെ യാഥാർത്ഥ്യം തിരിച്ചറിയാൻ പ്രായത്തിന്റെ തിളപ്പ് അവരെ അനുവദിക്കാത്തതാവാം.

@ഉപാസന || Upasana : ക്രിയാത്മകവായ വിലയിരുത്തലിന് നന്ദി. വായനക്കാർക്ക് വേണ്ടി എഴുതുന്നതിൽ കാര്യമില്ല എന്നറിയാം. പക്ഷെ ചില സമയങ്ങളിൽ അതൊക്കെ സംഭവിച്ച് പോകുന്നു. പിന്നെ ഗേ/ലെസ്ബ് ഇഷ്യൂ ശാരീരികമെന്നപോലെ മാനസീകവുമുണ്ടെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു സുനിൽ.

@jyo : ഒരിക്കൽ കൂടി തേജസിൽ എത്തിയതിൽ നന്ദി.

@Aadhila : തേജസിലേക് സ്വാഗതം. മൈത്രേയി ചേച്ചിയോട് പറഞ്ഞ മറുപടി ആവർത്തിക്കട്ടെ.

@സാബിറ സിദ്ധീഖ് : നന്ദി

@F A R I Z : തേജസിലേക്ക് സ്വാഗതം സുഹൃത്തേ. ഒപ്പം നല്ല വാക്കുകൾക്കുള്ള നന്ദിയും.

@പാർവ്വതി : തേജസിലേക്ക് സ്വാഗതം. കഥയെയാണോ അതോ കഥാപാത്രങ്ങളെയാണോ ഉദ്ദേശിച്ചേ :)

@Abdulkader kodungallur : തേജസിലേക്ക് സ്വാഗതം. പുലിയൊക്കെ ആക്കലേ സുഹൃത്തേ. ഒർജിനൽ പുലികൾ കേൾക്കണ്ട.

@Sirjan : തേജസിലേക്ക് സ്വാഗതം. മലയാളത്തിൽ ഈ വിഷയം പണ്ടും സാഹിത്യകൃതികളായിട്ടുണ്ട് സുഹൃത്തേ. മുകളിലുള്ള കമന്റുകൾ ഒന്ന് വായിച്ച് നോക്കൂ. പിന്നെ ബ്ലോഗിൽ ആണ് ഉദ്ദേശിച്ചതെങ്കിൽ.. അത് എനിക്കുമറിയില്ല. നന്ദി കൂട്ടുകാരാ. നല്ല വാക്കുകൾക്ക്.

ഉപാസന || Upasana പറഞ്ഞു... മറുപടി

Manoraj Said : @ഉപാസന || Upasana : ക്രിയാത്മകവായ വിലയിരുത്തലിന് നന്ദി. വായനക്കാർക്ക് വേണ്ടി എഴുതുന്നതിൽ കാര്യമില്ല എന്നറിയാം. പക്ഷെ ചില സമയങ്ങളിൽ അതൊക്കെ സംഭവിച്ച് പോകുന്നു......


മനോരാജ്. ‘വായനക്കാര്‍ക്കു വേണ്ടി എഴുതുന്നതില്‍ കാര്യമില്ല’ എന്നു ഞാന്‍ പറഞ്ഞിട്ടില്ല. നമ്മള്‍ എല്ലാവരും എഴുതുന്നത് വായനക്കാര്‍ വായിക്കാനല്ലേ. വിഷയത്തെയും എഴുത്തിനേയും ‘തളച്ചിടരുത്’ എന്നേ പറഞ്ഞുള്ളൂ.

കമന്റ് ടൈപ്പു ചെയ്തപ്പോള്‍ ഒരു നോട്ടപ്പിശക് പറ്റിയതാണെന്നു മനസ്സിലാക്കുന്നു. എങ്കിലും ഒരുകമന്റ് കൂടി ഇടാമെന്നു കരുതി.
:-)
ഉപാസന

Manoraj പറഞ്ഞു... മറുപടി

@ഉപാസന || Upasana അതെ, അത് തന്നെയാണ് ഞാനും ഉദ്ദേശിച്ചത്. പറഞ്ഞപ്പോൾ മാറിപ്പോയെന്നേയുള്ളൂ. ചൂണ്ടിക്കാട്ടിയതിന് നന്ദി.

നീര്‍വിളാകന്‍ പറഞ്ഞു... മറുപടി

പൊതുവെ വായന കുറവായ ഞാന്‍ ആദ്യമായാണ് ഇത്തരം വിഷയങ്ങള്‍ പ്രമേയമായ ഒരു കഥ വായിക്കുന്നതു തന്നെ.... അതുകൊണ്ട് തന്നെ കമന്റുകളില്‍ കണ്ട ചില വിമര്‍ശനങ്ങള്‍ എന്റെ വീക്ഷണകോണില്‍ അപ്രസക്തമാണ്.... കഥാകാരന് അഭിനന്ദനങ്ങള്‍.

കാട്ടിപ്പരുത്തി പറഞ്ഞു... മറുപടി

നല്ല പ്രമേയം

Jishad Cronic പറഞ്ഞു... മറുപടി

നന്നായി പറഞ്ഞിരിക്കുന്നു
ഇഷ്ട്ടായി

ഒഴാക്കന്‍. പറഞ്ഞു... മറുപടി

എല്ലാവരും പറഞ്ഞത് ഞാന്‍ വീണ്ടും എടുത്തു പറയുന്നില്ല എങ്കിലും ആ എഴുത്തിന്റെ ശൈലി കിടിലന്‍

തോന്യാസം ആകാവുന്ന ഒന്നിനെ വളരെ കരുതലോടെ വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു

മുകിൽ പറഞ്ഞു... മറുപടി

എഴുതിക്കൊണ്ടിരിക്കൂ മനോരാജ്. കൂടുതൽ കൂടുതൽ തെളിഞ്ഞുവരട്ടെ. ആശംസകൾ.

perooran പറഞ്ഞു... മറുപടി

prakruthy niyamathe marikatakkan manushyarkkakilla mashe.anyway nice

വഴിപോക്കന്‍ | YK പറഞ്ഞു... മറുപടി

കഥ ഇഷ്ടായി, വേറിട്ടൊരു കഥ
താങ്ക്സ്

Unknown പറഞ്ഞു... മറുപടി

വിഷയം വ്യത്യസ്തമാണ്...ആരും കൈ കടത്താന്‍ ഒന്ന് പകക്കും ..ഭാവുകങ്ങള്‍

കുഞ്ഞാമിന പറഞ്ഞു... മറുപടി

നല്ല കഥ ....വായിക്കാൻ വിഷമം തോന്നാത്ത രീതിയിൽ അവതരിപ്പിച്ചു.

ഭായി പറഞ്ഞു... മറുപടി

മനോരാജ്, വളരെ നന്നായിരിക്കുന്നു.
അടുക്കും ചിട്ടയോടും വെടിപ്പായി പറഞു!
തിരഞെടുത്ത വിഷയത്തിന് അഭിനന്ദനങൾ.അവസാ‍ന വരി, ഹൈലൈറ്റ് ചെയ്യേണ്ടത് തന്നെ..!!

ഓ.ടൊ: എവിടെ ആരൊക്കെ അടിച്ച് പിരിഞെന്ന് ആ എറക്കാടനോട് ചോദിച്ചാൽ കൃത്യമായിട്ട് പറഞുതരും :)

സുമേഷ് | Sumesh Menon പറഞ്ഞു... മറുപടി

മനോരാജ്,
അഭിനന്ദനത്തിന്റെ ആയിരം പൂച്ചെണ്ടുകള്‍... കൂടുതലൊന്നും പറയുന്നില്ല..

Shaiju E പറഞ്ഞു... മറുപടി

പറയാനുള്ളതെല്ലാം എല്ലാവരും പറഞ്ഞു കഴിഞ്ഞുനല്ല കഥ നല്ല ആശയം

അഭിനന്ദനങ്ങല്‍

Anoop പറഞ്ഞു... മറുപടി

മനോരാജ് ,ഹരിചന്ദനം കഥ വായിച്ചു. അനാവശ്യമായ വലിച്ചുനീട്ടലുകള്‍ ഇല്ലാതെ വളരെ ഒഴുക്കോടെ പറഞ്ഞു.
ഒരുപാട് രീതികളില്‍ വ്യാഖ്യാനിക്കാവുന്ന ഒരു വിഷയമാണ് ഇത്. ഒരു സാധാരണ വിഷയം കയ്കാര്യംചെയുന്നത് പോലെ, അത്ര എളുപ്പമല്ല. ഇത് എഴുതിമുഴുമിപ്പിക്കാന്‍ മനോരാജ്കുറെ വിഷമിച്ചുകാണുമെന്നരിയാം. ഞാന്‍ എഴുത്തുകാരനോന്നുമല്ല എങ്കിലും അപ്പോഴുത്തെ മാനസികനില കുറച്ചൊക്കെ എനിക്ക് മനസ്സിലാകുന്നു.
ഇവിടെ ഹരിതയുടെ കാര്യമെടുത്താല്‍ ,അവളുടെ സാഹചര്യം, ഒരു പരിധിവരെ അവടെ മനസ്സിനെ സ്വാധീനിചിട്ടില്ലേ ? "പണമുണ്ടാക്കാനുള്ള വെമ്പലില്‍ മകളെ ലാളിക്കാനുംഅവളുടെ വിചാരങ്ങളിലേക്ക് തിരിഞ്ഞൊന്ന്നോക്കാനും സമയം കണ്ടെത്താതിരുന്നമാതാപിതാക്കള്‍..
ബോര്‍ഡിങ്ങ് സ്കൂളിലെ ജീവിതംസമ്മാനിച്ച കുറേ കറപുരണ്ട സംഭവങ്ങള്‍ " .ഇതൊക്കെ അവളെ മറ്റൊരു ഹരിത ആക്കിയെന്നു തോന്നുന്നു...
കിട്ടാതിരുന്ന സ്നേഹത്തിനു വേണ്ടി കൊതിക്കുന്ന ഒരു മനസ്, ആരെങ്കിലും ഒരല്പം കൂടുതല്‍ സ്നേഹം കാണിക്കുമ്പോള്‍ സ്വാഭാവികമായും അങ്ങോട്ടേക്ക് ചായും. അത് മനുഷ്യ സഹചമാണ്. ഒരു സ്ത്രീയുടെ വാത്സല്യവും കരുതലും ഹരിത കൊതിച്ചിരുന്നുവെന്ന് മനസ്സിലാക്കുന്നു. അത് ചന്ദനയില്‍ നിന്നും അവള്‍ക്കു കിട്ടി . ചന്ദന ഹരിതക്ക് കാച്ചെണ്ണയുടെ മണമായിരുന്നു . ആ മണം സ്ത്രൈണതയെ കാണിക്കുന്നു . പിന്നെ സ്കൂള്‍ ജീവിതത്തിലെ കറപുരണ്ട സംഭവങ്ങള്‍ , ഹരിതയില്‍ വികാരം ഉണ്ടാകുന്നു . അത് ചന്ദനയെ വേറൊരു കണ്ണില്‍ കൂടി ‍ കാണാന്‍ ഇടയാക്കി.
ചന്ദനായാകട്ടെ ,ഹരിതയില്‍ ഒരു സ്ത്രീ ആഗ്രഹിക്കുന്ന സംരക്ഷകനെയാണ് കണ്ടത് എന്ന് തോന്നി . ഒരു പുരുഷന്‍ തന്റെ പ്രിയപ്പെട്ടവളെ ചേര്‍ത്ത് പിടിക്കുന്നതുപോലെ ...
ഈ സാഹചര്യങ്ങളില്‍ ഇവിടെ അവരുടെ സൌഹൃദം മറ്റൊരു തലത്തിലേക്ക് രൂപമാറ്റം വരികയാണ് ചെയ്തത്. അങ്ങനെ അല്ലെ . അത് പക്ഷെ അനാരോഗ്യകരമായി പോയി എന്ന് മാത്രം. ഒരാള്‍ക്ക്‌ ഒരാളെ നഷ്ട്ടപ്പെടാതിരിക്കണം അതുമാത്രംമായി അവരുടെ ചിന്ത.അതിനുവേണ്ടി എന്തും ചെയ്യാന്‍ അവര്‍ തയാറാണ്. ഇവിടെ വികാരം വിചാരത്തെ കീഴ്പ്പെടുത്തി. പക്ഷെ ഒരു അപൂര്‍ണ്ണത അവര്‍ തിരിച്ചറിയുന്നു .ആ തിരിച്ചരിവിലും അവരുടെ ഉള്ളില്‍ ആഴത്തില്‍ തന്നെ ആ അടുപ്പം നിലനില്‍ക്കുന്നുണ്ട്. ഇവിടെ പ്രണയത്തിലേക്ക് എത്തിചെര്‍ന്ന സൌഹൃദം വീണ്ടും പഴയ പടിയിലേക്ക് വരുകയാണോ ?

Anoop പറഞ്ഞു... മറുപടി

ചില പ്രകൃതി സത്യങ്ങള്‍ എത്ര മൂടിവെച്ചാലും, മനസ്സ് പക്വമായില്ലെങ്കില്‍, കുറച്ചു നാളുകള്‍ കഴിയുമ്പോള്‍ അത്പുറത്തു വരും.. ഇ ഒരു സന്ദേശം ഈ കഥയില്‍ ഉണ്ട് ... "താന്‍അണിഞ്ഞിരിക്കുന്ന പുരുഷത്വത്തിന്റെ പുറംതോലുകളില്‍ നിന്നും സ്വയം പടം പൊഴിച്ച് തികച്ചുംപഴയ ഹരിതയായി .. " ..

നല്ല കാമ്പുള്ള ഒരു കഥ.... ഇന്നത്തെ സാഹചര്യങ്ങളില്‍ ഇതുപോലുള്ള കഥകള്‍ ആവശ്യമാണ്‌. അതിന്‍റെ ശരിയായ അര്‍ത്ഥത്തില്‍ ഏല്ലാവരും എടുത്തിരുന്നെങ്കില്‍.... ഇതുപോലുള്ള സാഹചര്യങ്ങളില്‍ ചെന്നെതുന്നവരുടെ മാനസിക നില ,അത് വല്ലാത്തതാണ്. അത് മുഴുവനായും നമുക്ക് മനസിലാക്കാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ആരും ശ്രമിക്കുന്നില്ല എന്നതാണ് സത്യം. പിന്നെ മനോരാജ് ,ഇതുപോലുള്ള ആരോടെങ്കിലും സംസാരിചിട്ടുണ്ടോ ? അവസരം കിട്ടിയാല്‍ സംസാരിക്കണം. കൂടുതല്‍ അടുത്തറിയണം.

പിന്നെ "പരസ്പരം മുഖം കൊടുക്കാതെ നാളെയെന്തെന്ന ചിന്തയില്‍ അവസാനമായിപെയ്തൊഴിയുമ്പോള്‍
വേസ്റ്റ് ബാസ്കറ്റിലെകറപുരണ്ട തുണികളില്‍ ജീവന്റെ താളംസ്വാതന്ത്ര്യത്തിനായി തുടിക്കുന്നത് അവര്‍കണ്ടില്ലായിരുന്നു. " . ഇതില്‍ നിന്നും അവര്‍ പിരിയുകയാണെന്ന് മനസ്സിലാക്കി.... പക്ഷെ ഞാനൊരു സംശയം ചോദിചോട്ടെ . "തുണികളില്‍ ജീവന്റെ താളംസ്വാതന്ത്ര്യത്തിനായി തുടിക്കുന്നത് അവര്‍കണ്ടില്ലായിരുന്നു" എന്ന് പറഞ്ഞു നിര്‍ത്തിയപ്പോള്‍ അവര്‍ ആ ബന്ധം തുടരുന്നു എന്ന് ഒരു വ്യാഖ്യാനം കൂടി വരില്ലേ ? .മനോരാജ് പറയാന്‍ ഉദ്ദേശിച്ചത് പറഞ്ഞുകൊണ്ടുതന്നെ
വായനക്കാര്‍ക്ക്‌ പൂര്‍ത്തീകരിക്കാന്‍ ഒരവസരം കൊടുത്തു അല്ലെ ? അതിനൊരു പ്രത്യേക സൌന്ദര്യമുണ്ട് . എല്ലാവരും ആ സ്വാതന്ത്രിയം കൊടുക്കാറില്ല. ഞാന്‍ ആരുടേയും എഴുതിനെയോ ആസ്വാദന ശൈലിയെയോ കുറ്റം പറഞ്ഞതല്ല.

" പരസ്പരം മുഖം കൊടുക്കാതെ അവസാനമായിപെയ്തൊഴിയുമ്പോള്‍ നാളെയെന്തെന്ന ചിന്തയിലായിരുന്നു അവര്‍ ... വേസ്റ്റ് ബാസ്കറ്റിലെകറപുരണ്ട തുണികളില്‍ ജീവന്റെ താളംസ്വാതന്ത്ര്യത്തിനായി തുടിക്കുന്നത് അവര്‍കണ്ടില്ലായിരുന്നു... " ഇതെങ്ങനെയുണ്ട്‌ .. ഇത് എന്‍റെ ഒരു കഥയില്ലായ്മ ആയി കണ്ടാല്‍ മതി...

പലരും നീട്ടി എഴുതണം എന്നഭിപ്രായക്കരാനെന്നു തോന്നി... എന്താണ് അവര്‍ അര്‍ത്ഥമാക്കിയതെന്ന് പക്ഷെ പറയുന്നുമില്ല. ചന്ദനയുടെയും ഹരിതയുടെയും മനോവിചാരങ്ങള്‍ ആണോ അതോ അവരുടെ രാത്രികളെപ്പറ്റിയാണോ ?
ഇരുത്തി വായിച്ചാല്‍ ഇത്രയും വിശദീകരണം മതിയെന്നാണ് എന്‍റെ തോന്നല്‍ . പല സൂചനകളില്‍ക്കൂടി അവരുടെ മനസ്സും വികാരങ്ങളും മനോരാജ് നന്നായി പകര്‍ത്തിയിട്ടുണ്ട് .

ഇതൊക്കെ എന്‍റെ ഭ്രാന്തന്‍ ചിന്തകള്‍. അല്ലെങ്കില് ‍എന്‍റെ വെറും കഥയില്ലായ്മ. അതുമലെങ്കില്‍ ഞാന്‍ മനസ്സിലാക്കിയതിന്റെ പോരാഴിക...

കഥയെക്കാള്‍ വലിയ കമന്റായി പോയെന്നു തോന്നുന്നു !

Manoraj പറഞ്ഞു... മറുപടി

@നീര്‍വിളാകന്‍ : തേജസിലേക്ക് സ്വാഗതം. വായന കുറക്കണ്ട കേട്ടോ.

@കാട്ടിപ്പരുത്തി : വീണ്ടും വന്നതിൽ സന്തോഷം.

@Jishad Cronic™ : നന്ദി.

@ഒഴാക്കന്‍. : നന്ദി. ഇനിയും കാണാം.

@Mukil : തേജസിലേക്ക് സ്വാഗതം. തീർച്ചയായും ശ്രമം ഉണ്ടാകും.

@perooran : അങ്ങിനെ ഉറപ്പിക്കാൻ കഴിയില്ല. പക്ഷെ പ്രകൃതിയുടെ നിയതി തന്നെ ശരി എന്ന് വിശ്വസിക്കുന്നു. നന്ദി വായനക്ക്.

@വഴിപോക്കന്‍ : നന്ദി.

@ഒറ്റയാന്‍ : തേജസിലേക്ക് സ്വാഗതം. ഒപ്പം പ്രോത്സാഹനത്തിന് നന്ദിയും.

@കുഞ്ഞാമിന : ഒരിക്കൽ കൂടി തേജസിൽ വന്നതിനും വായിച്ചതിനും നന്ദി.

@ഭായി : സന്തോഷം ഭായി. ഇവിടെ വന്നതിനും അഭിപ്രായത്തിനും. പിന്നെ ഏറക്കാടൻ ..ഹി.ഹി

@സുമേഷ് | Sumesh Menon : സ്വീകരിച്ചിരിക്കുന്നു.

@SHAIJU :: ഷൈജു : തേജസിലേക്ക് സ്വാഗതം. താങ്കൾക്ക് താങ്കളുടെ അഭിപ്രായം പ്രകടിപ്പിക്കാം കേട്ടോ.

@Anoop : തേജസിലേക്ക് സ്വാഗതം. ഈ കഥ എഴുതുമ്പോൾ എന്റെ മനസ്സിലുണ്ടായിരുന്ന ചിന്തകളാണ് ഇപ്പോൾ താങ്കളുടെ വാക്കുകളായി ഞാൻ ഇവിടെ കണ്ടത്. കഥയുടെ വിജയമായി അതിനെ കാണട്ടെ. വളരെ സന്തോഷം. പിന്നെ അനൂപ് പറഞ്ഞ അവസാന വാചകമായിരുന്നു എന്റെ ഈ കഥയുടെ ത്രെഡ്. അനൂപ് പറഞ്ഞത് ശരിയാണ്. ഞാൻ മന:പൂർവ്വം വായനക്കാരനുവേണ്ടി വിട്ടതാണ് അവിടം. കഥയിൽ വായനക്കാരന് ചിന്തിക്കാൻ അവന്റെ ആശയങ്ങൾ തിരികികേറ്റാൻ ഇടം വേണം. അല്ലെങ്കിൽ കഥാകാരൻ മാത്രമേ ഉള്ളൂ. മറിച്ച് വായനക്കാരൻ ഇല്ല. പിന്നെ നീട്ടിയെഴുത്തും മറ്റും. ഓരോരുത്തരുടെയും അഭിപ്രായങ്ങൾ എല്ലാവരും പറയുന്നു. അതും നല്ലതല്ലേ. അനൂപിന്റെ ശരിയാവണമെന്നില്ല എന്റെയോ മറ്റൊരാളുടെയോ ശരി. കഥയില്ലായ്മയോ ഭ്രാന്തൻ ചിന്തകളൊ അല്ല, തികച്ചും മനോഹരമായി ഈ വിലയിരുത്തൽ. നന്ദി.

Unknown പറഞ്ഞു... മറുപടി

ശ്രീഹരിയുടെ പതുപതുത്ത വയറു കൊള്ളാം...

അജ്ഞാതന്‍ പറഞ്ഞു... മറുപടി

കൊള്ളാം ...ഇതും ഒരു സാമൂഹിക യാഥാര്‍ത്ഥ്യം. ഇതിലെ ചന്ദനയുടെ പരിഭവം ഇല്ലാത്ത ജീവിയ്ക്കുന്നവരെ കണ്ടിട്ടുണ്ട് . അറിഞ്ഞു കൊണ്ട് അടുക്കുകയും ജീവിയ്ക്കുകയും ചെയ്യുന്നവര്‍. ആദ്യം ഇത്തരം വിഷയങ്ങളെ കുറിച്ച് അറിയുമ്പോള്‍ നെറ്റി ചുളിയ്ക്കുമായിരുന്നു ഞാനും..പക്ഷെ പിന്നീട് മനസിലായി ഇതൊക്കെ അവര്‍ മനപൂര്ര്‍വ്വം ഒന്നും ചെയുന്നതല്ലെന്നു. ഒരു ആണും പെണ്ണും അടുക്കുന്നത് പോലെ തന്നെയാണ് ഇതും. മാനസിക വൈകല്ല്യം ഒന്നും അല്ല. അത് കാണുന്ന സമൂഹത്തിനാണ് സത്യത്തില്‍ വൈകല്ല്യം. ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയുമ്പോള്‍ ആണ് ഒരു എഴുത്തുകാരന്‍ യഥാര്‍ത്ഥ വെല്ലുവിളി അഭിമുഖീകരിയ്ക്കുന്നത്. അത് വിമര്‍ശനങ്ങളോ മറ്റോ കൊണ്ടല്ല ,ആ വിഷയത്തെ കൈകാര്യം ചെയ്തു വിജയിപ്പിയ്ക്കുന്ന കാര്യത്തില്‍ ...ആശംസകള്‍..

Salini Vineeth പറഞ്ഞു... മറുപടി

കൈ വയ്ക്കാന്‍ ചിലരെങ്കിലും മടിക്കന്ന ഒരു വിഷയം തുറന്നെഴുതിയ ധീരതയെ appreciate ചെയ്യാതെ വയ്യ.
ഞാന്‍ പലപ്പോഴും ഇങ്ങനെ ഒരു വിഷയം ആലോചിച്ചു പിന്നെ വേണ്ടെന്നു വച്ചിട്ടുണ്ട്. നേരത്തെ പറഞ്ഞ ധീരതയുടെ കുറവ് കൊണ്ടു തന്നെ.
സുരേഷ് മാഷ്‌ പറഞ്ഞപോലെ treatment കുറച്ചു കൂടെ നന്നാക്കാമായിരുന്നു എന്ന് തോന്നി. ഒരു സംഭാഷണ ശകലവും, ചിലപ്പോള്‍ എന്തിനു ഒരു ബ്ലാങ്ക് ലൈന്‍ പോലും
കഥയെ വേറെ തലത്തിലേയ്ക്ക് കൊണ്ടു പോകും. ബഷീര്‍ പറഞ്ഞപോലെ, "സഭയിലൊക്കെ കയറി അഭിപ്രായം പറയാനുള്ള " അറിവൊന്നും എനിക്കില്ല. പക്ഷെ മനോ നല്ല caliber
ഉള്ള ഒരാളാണെന്ന് തോന്നി. അത് കൊണ്ടു മനസ്സില്‍ വന്നത് മറയില്ലാതെ പറയുന്നു. ആശംസകള്‍.

Salini Vineeth പറഞ്ഞു... മറുപടി

പിന്നെ സുരേഷ് മാഷ്‌ പറഞ്ഞ പ്രശ്നം എനിക്കും എടയിക്കിടെ ഉണ്ടാകാറുണ്ട് . ഈ പണ്ടാരം എങ്ങനെ ഒന്നവതരിപ്പിക്കും എന്ന്. ;)

വിപിൻ. എസ്സ് പറഞ്ഞു... മറുപടി

nannayitundu manoo...

വിപിൻ. എസ്സ് പറഞ്ഞു... മറുപടി

nannayitundu manoo...

അനില്‍കുമാര്‍ . സി. പി. പറഞ്ഞു... മറുപടി

മനോ, ഇന്നേ ഇവിടെയെത്താന്‍ കഴിഞ്ഞൊള്ളു. മിതത്വം കൊണ്ട് ശ്രദ്ധേയമായി ഈ കഥ. പാളിപ്പോയേക്കാമായിരുന്ന പല സന്ദര്‍ഭങ്ങളും ഒതുക്കത്തോടെ അവതരിപ്പിച്ചു.

vipin പറഞ്ഞു... മറുപടി

ഈ കഥ വായിച്ചപ്പോള്‍ അക്ബര്‍ കക്കട്ടില്‍ എഴുതിയ ഈ പെണ്‍കുട്ടി വളരുകയാണ് എന്ന കഥയാണ് ഓര്‍മ വന്നത് . അക്ബര്‍ പറഞ്ഞത് അപചയത്തിന്റെ വ്യാപ്തിയെ കുറിച്ചാണെങ്കില്‍ താങ്കള്‍ ചൂണ്ടി കാണിച്ചത് അനന്തര ഫലത്തെ കുറിച്ചാണ് . ഇത്തരം ദുരന്തങ്ങള്‍ നമ്മുടെ സമൂഹത്തില്‍ അടുത്ത കാലത്ത് കണ്ടതാണ് . ദാമ്പത്യത്തിന്റെ അടിത്തറ സെക്സ് തന്നെയാണ് . ഫാന്ടസികള്‍ അധിക കാലം നിലനില്കുകയില്ല എന്നത് പരമ യാഥാര്‍ത്യവും .

ദീപുപ്രദീപ്‌ പറഞ്ഞു... മറുപടി

നല്ല വിഷയം, അതിന്റെ തീവ്രത ഒട്ടും ചോരാതെയുള്ള അവതരണം.....ഇങ്ങനെയും പ്രണയങ്ങളുണ്ട്‌ പക്ഷെ അതെന്താവുമെന്നു നമ്മള്‍ അറിയുന്നില്ല . അഥവാ അതിനെക്കുറിച്ച്‌ പറയാനോ കേള്‍ക്കണോ മടിക്കുന്നു . അവിടെയാണ് ഈ പോസ്റ്റ്‌ വ്യതസ്തമാവുന്നത് .

hi പറഞ്ഞു... മറുപടി

നന്നായിട്ടുണ്ട് . :)

sreeparvathy പറഞ്ഞു... മറുപടി

ഇതുപോലെ വ്യത്യസ്ഥമായ ഒരു വിഷയം വിരസതയില്ലാതെ പറഞ്ഞതിന്, മനോരാജിന്, അഭിനന്ദനങ്ങള്‍.പക്ഷേ ഒന്നു പറയട്ടെ, കൂടുതലും ലെസ്ബിയനുകള്‍ സ്വന്തം ലൈംഗികതാല്‍പ്പര്യങ്ങള്‍ക്കപ്പുറം മാതൃത്വം എന്നിവയൊന്നും ആലോചിക്കാറില്ല. പക്ഷേ പ്രണയത്തിലേര്‍പ്പെടുന്ന രണ്ടുപേര്‍ തമ്മില്‍ ലൈംഗികമായുള്ള ആവശ്യങ്ങള്‍ പ്രധാനമല്ല താനും. സ്ത്രീയ്ക്കും പുരുഷനും തമ്മില്‍ മാത്രമല്ല പ്രണയിത്തിലേര്‍പ്പെടാവുന്നത്, അത് സ്ത്രീകള്‍ തമ്മിലാകാം, പുരുഷന്‍മാര്‍ തമ്മിലാകാം, ഈശ്വരനോടാകാം, അത് ഒരു തേടലാണ്, ആ തേടല്‍ ഒടുങ്ങുന്നത് മരണത്തോടെ പോലും അല്ലെന്നുള്ളതാണ്, സത്യം. എന്നിരുന്നാലും വ്യത്യസ്ഥമായൊരു കഥാനുഭവം സമ്മാനിച്ച മനോരാജിന്, ആശംസകള്‍.

sreeparvathy

വേണുഗോപാല്‍ പറഞ്ഞു... മറുപടി

വ്യത്യസ്ത വിഷയങ്ങള്‍ ആണ് മനുവിന്റെ തേജസ്സ് കൈകാര്യം ചെയ്യുന്നത്.

ഈ ബ്ലോഗ്ഗില്‍ ഓരോ വായനക്ക് എത്തുമ്പോഴും വ്യത്യസ്ത തലങ്ങള്‍ കണ്ട വായനക്കാരന്‍ ആണ് ഞാന്‍. ആശംസകള്‍ മനു

Unknown പറഞ്ഞു... മറുപടി

നന്നായി പറഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങള്‍

റോസാപ്പൂക്കള്‍ പറഞ്ഞു... മറുപടി

ഞാനിത് ഇപ്പോഴാണ് വായിക്കുന്നത്.
വ്യത്യസ്തമായ ഈ വിഷയത്തിന് അഭിനന്ദനങ്ങള്‍.
ഈ ഇഷ്ടങ്ങളുടെ ആയുസ്സ്‌ ഇത്രേം ഉള്ളോ..?

ഉബൈദ് പറഞ്ഞു... മറുപടി
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഉബൈദ് പറഞ്ഞു... മറുപടി

ലാളിത്യമാണ് മനോരാജിന്റെ കരുത്ത്. എങ്കിലും...

Jefu Jailaf പറഞ്ഞു... മറുപടി

വൈകിയെങ്കിലും വായനയില്‍ നിരാശയില്ല. ഉപയോഗിച്ച ശൈലിയും വാക്കുകളും ഒരുപാടിഷ്ടപ്പെട്ടു.

ഭ്രാന്തന്‍ ( അംജത് ) പറഞ്ഞു... മറുപടി

അസ്സലായി മനോജ്‌...ഇതില്‍ തള്ളിപ്പറയത്തക്കതായി ഒന്നും തന്നെ കാണുന്നില്ല.വളരെ വളരെ നന്നയിട്ടുണ്ട്..! ( കുറച്ചു താമസിച്ചു പോയി...!)