ചൊവ്വാഴ്ച, ഫെബ്രുവരി 02, 2010

ശവക്കുഴിയിലേക്ക്‌ വഴിക്കണ്ണുമായി....


"ഇന്ന് ഞാൻ നാളെ നീ-"

വെളുത്ത പെയിന്റ്‌ കൊണ്ട്‌ വടിവൊത്ത അക്ഷരത്തിൽ അത്രയും എഴുതി ഇമ്മാനുവൽ ഒന്ന് നെടുവീർപ്പിട്ടു. ഉണ്ടാക്കി വച്ചിരുന്ന ശവപ്പെട്ടികളിൽ അവസാന മിനുക്കുപണികൾ നടത്തുകയായിരുന്നു അയാൾ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇമ്മാനുവൽ ഇത്‌ തന്നെയാണു ചെയ്യുന്നത്‌. ഇതുവരെ ചെയ്തത്‌ തൃപ്തിയാവാഞ്ഞിട്ടല്ല, മറിച്ച്‌, ശവപ്പെട്ടികൾ വാങ്ങാൻ ദിവസങ്ങളോളമായി ആരും വരാത്തതുകൊണ്ട്‌... വീണ്ടും വീണ്ടും അവ മിനുക്കി വക്കുകയേ ഇനി നിവൃത്തിയുള്ളൂ എന്ന് തോന്നിയത്‌ കൊണ്ട്‌..

ഇമ്മാനുവൽ പണി അവസാനിപ്പിച്ചു. കൈയും മുഖവും കഴുകി. സമയം നട്ടുച്ച. ഇറയത്തേക്ക്‌ കയറുമ്പോൾ മോളെ വിളിച്ചു.

"സാറേ.. മോളേ സാറാക്കുട്ടീ..."

"ഇതാ വരുന്നപ്പാ" - അകത്തുനിന്നും തളർന്ന ശബ്ദം. ഒപ്പം അഴിഞ്ഞ മുടി വാരിച്ചുറ്റി, മുഴിഞ്ഞ പാവാടത്തുമ്പ്‌ കൊണ്ട്‌ മുഖം തുടച്ച്‌, ഒരു മെലിഞ്ഞ സുന്ദരി കടന്ന് വന്നു. അവൾ സാറ..കാണാൻ ചന്തമുള്ളവളാണു. വിവാഹപ്രായവുമായി. പക്ഷെ, കെട്ടിച്ചുവിടാൻ ഇമ്മാനുവലിന്റെ കൈയിൽ നീക്കിയിരുപ്പില്ലാത്തതിനാൽ പുര നിറഞ്ഞുനിൽക്കുകയാണു. അയ്യാളുണ്ടാക്കുന്ന ശവപ്പെട്ടികൾ പോലെ! ഒരു ബാദ്ധ്യതയായി..

"മോളെ, സമയം എത്രയായി? വിശക്കുന്നു"

"കപ്പ പുഴുക്ക്‌ എടുക്കട്ടെ അപ്പാ"

ഇന്നലത്തെ കപ്പ പുഴുക്കിൽ ബാക്കിയുണ്ടായിരുന്നത്‌ അവൾ അയാൾക്കായി എടുത്ത്‌ വച്ചു. അപ്പന്റെ ചാരത്ത്‌ തന്നെ അവൾ ഇരുന്നു. അയാൽ രണ്ടു മൂന്നു കഷണം എടുത്തതിനുശേഷം ബാക്കി മകൾക്ക്‌ നീട്ടി. കൈകഴുകി ഇമ്മാനുവൽ പുറത്തിറങ്ങി. ഇന്നെങ്കിലും പെട്ടി വാങ്ങാൻ വരുമായിരിക്കും! ആരെങ്കിലും...

"കർത്താവേ! ആരെങ്കിലും ഒന്ന് മരിച്ചെങ്കിൽ" - അയാൾ ആത്മാർത്ഥമായി ആഗ്രഹിച്ചു. ഒരു നിമിഷം... അയാൾ നടുങ്ങി. എന്താണു ഞാൻ ആഗ്രഹിച്ചത്‌! തെറ്റ്'. എന്റെ വലിയ തെറ്റ്'.

"കർത്താവേ, എന്നോട്‌ പൊറുക്കണേ.."

"അപ്പാ"

"എന്താ മോളേ" - അയാൾ ഞെട്ടിതിരിഞ്ഞു.

"രാത്രിയിലേക്ക്‌ ഒന്നും ഇല്ലപ്പാ!"

"വഴിയുണ്ടാക്കാം മോളേ" - ഇമ്മാനുവൽ സാറയെ ചേർത്തുപിടിച്ചു. വിയർപ്പിന്റെ ഗന്ധം അയാളുടെ മൂക്കിൽ തുളച്ചു കയറി. ഈയിടേയായി സാറക്ക്‌ ഒന്നിലും താൽപര്യമില്ലാത്തത്‌ അയാൾ മനസ്സില്ലാക്കിയിരുന്നു. വെളുത്ത്‌, സുന്ദരിയായിരുന്ന മകൾ ഇപ്പോൾ ആകെ കരുവാളിച്ചു പോയി. കൊഴുത്തിരുന്ന അവളുടെ ശരീരത്തിൽ ഇപ്പോൾ പട്ടിണിയുടെ വരണ്ട പാടുകളാണു. അതിനപവാദമായി ആരെയോ പുച്ഛത്തോടെ വെല്ലുവിളിക്കുന്ന ഉരുണ്ട രണ്ടു ഗോളങ്ങൾ മാത്രം!!

"എന്താ മോളെ നിന്നെ വിഷമിപ്പിക്കുന്നത്‌. അപ്പനോട്‌ പറയ്‌"

"അപ്പാ, ക്രിസ്മസ്‌ ആയില്ലേ. ഒന്നും ഒരുക്കാൻ.."

അവളെ മുഴുമിപ്പിക്കാൻ അനുവദിക്കാതെ ശവപ്പെട്ടികളെ തുറിച്ചുനോക്കികൊണ്ട്‌ അയാൾ ഇറങ്ങി നടന്നു. വൈകുന്നേരം വരെ പലയിടത്തും ചുറ്റിത്തിരിഞ്ഞു. എന്തുചെയ്യണമെന്ന് ഒരെത്തും പിടിയുമില്ല. മകളുടെ വാക്കുകൾ കാതിൽ മുഴങ്ങികൊണ്ടിരുന്നു. ഒടുവിൽ അയാൾ ഒരു തീരുമാനത്തിലെത്തിയപ്പോളേക്കും സമയം സന്ധ്യയായിരുന്നു. ഇമ്മാനുവലിന്റെ വേദനകാണാൻ ശേഷിയില്ലാതെയാകാം സൂര്യൻ കണ്ണുകൾ ഇറുക്കെ പൂട്ടി. എന്തും വരട്ടെ എന്ന് വിചാരിച്ചുകൊണ്ട്‌ ഇമ്മാനുവൽ തോമാച്ചൻ മുതലാളിയുടെ മണിമാളികയിലേക്ക്‌ നടന്നു.

തോമാച്ചൻ മുതലാളി നാട്ടിലെ അറിയപ്പെടുന്ന പണക്കാരനാണു. അറുത്ത കൈയ്ക്ക്‌ ഉപ്പ്‌ തേക്കാത്ത പലിശപ്പണക്കാരൻ.. അയാൾക്ക്‌ ഒരു മകൻ മാത്രമേയുള്ളൂ. അവൻ അമേരിക്കയിൽ ഒരു വലിയ ബിസിനസ്സ്‌ ശൃംഖലയുടെ സീനിയർ മാനേജറാണു. തോമാച്ചന്റെ ഭാര്യ വർഷങ്ങൾക്ക്‌ മുൻപേ മരിച്ചുപോയിരുന്നു. ഇമ്മാനുവൽ തോമാച്ചൻ മുതലാളിയുടെ വീട്ടിലെത്തിയപ്പോൾ സ്വീകരണമുറിയിലെ സെറ്റിയിൽ മയങ്ങികിടക്കുകയാണു തോമാച്ചൻ.

"മുതലാളീ.." ഇമ്മാനുവൽ വിനയത്തോടെ വിളിച്ചു. കണ്ണുതുറന്ന തോമാച്ചൻ ഇമ്മാനുവലിനെ കണ്ടു. ഒന്നുകൂടി സെറ്റിയിൽ നിവർന്നുകിടന്നു.

"മുതലാളീ.." ഇമ്മാനുവൽ ഒരിക്കൽ കുടി വിളിച്ചു.

"എന്താടാ.." തോമാച്ചൻ ഈർഷ്യയോടെ, കണ്ണടച്ചുകൊണ്ട്‌ തന്നെ ചോദിച്ചു.

"മുതലാളി.. ക്രിസ്മസ്‌ ഒക്കെയായില്ലേ? കുറച്ച്‌ കാശ്‌ തന്ന് സഹായിക്കണം. കച്ചോടം കുറവാ.. എന്നാലും ഞാൻ ഒരു മാസത്തിനകം തിരികെ തന്നോളാം. വീട്ടിൽ കഞ്ഞിവെക്കാൻ കൂടി ഒന്നും ഇല്ല. അത്രക്കാ ദാരിദ്ര്യം. സാറാകുട്ടിയെ പട്ടിണിക്കിട്ട്‌ ഇനിയും എനിക്ക്‌ വയ്യ മുതലാളി. അതുകൊണ്ടാ" ഇമ്മാനുവൽ യാജിക്കുകയായിരുന്നു.

"ഒന്നു കടന്നുപോടാ... കടം തരാൻ നീ എന്റെ ആരാ? പിന്നെ നിന്റെ സാറാക്കുട്ടി... അവൾ മുഴുത്ത പെണ്ണായല്ലോടാ, അവൾ പട്ടിണി കിടക്കുന്നത്‌ കഷ്ടം തന്നെയാ. നിയൊരു കാര്യം ചെയ്യ്‌. അവളെ ഇവിടെ കൊണ്ടുവന്നു നിറുത്തു. അവൾക്ക്‌ പട്ടിണി കിടക്കേണ്ടി വരില്ല. അവളുടെ കൊഴുത്ത ശരീരം എന്നെ പലവട്ടം കൊതിപ്പിച്ചതാ.." തോമാച്ചൻ പാതിമയക്കത്തിലും സാറയുടെ ശരീര വടിവ്‌ വർണ്ണിച്ചു കൊണ്ടിരുന്നു. ഒരു വേള ഇമ്മാനുവലിന്റെ മനസ്സിലൂടെ മകളുടെ വാക്കുകൽ വെള്ളിടിപോലെ പാഞ്ഞു.

"ക്രിസ്മസ്‌ അടുത്തില്ലേ അപ്പാ.."

"സാറാക്കുട്ടീ, ഇങ്ങോട്ട്‌ ചേർന്നിരിക്കെടീ.. നിന്നെ ഞാനൊന്ന് ശരിക്ക്‌ കാണട്ടെ.." തോമാച്ചൻ സ്വപ്നത്തിലെന്ന പോലെ പുലമ്പികൊണ്ടിരുന്നു.

ഇമ്മാനുവൽ രോഷം കൊണ്ട്‌ വിറച്ചു. അയാൾക്ക്‌ എങ്ങിനെയെൻങ്കിലും പുറത്തുകടന്നാൽ മതിയെന്നായി. എല്ലാം അടക്കിപിടിച്ച്‌ അയാൾ പിൻ തിരിഞ്ഞു നടന്നു.

"സാറാക്കുട്ടീ.. ഇവിടെ... എന്താ ഇത്ര നാണം... ചേർന്നിരിക്കെടീ.. നിന്നെ ഞാനൊന്ന് ശരിക്ക്‌ കാണട്ടെ.." തോമാച്ചൻ വീണ്ടും പുലമ്പികൊണ്ടിരുന്നു.

ഇമ്മാനുവൽ പതുക്കെ തോമാച്ചൻ മുതലളിയുടെ അടുക്കലേക്ക്‌ ചെന്നു. വിറച്ചുകൊണ്ട്‌ ചുറ്റും കണ്ണൊടിച്ചു. സ്വേദകണങ്ങൾ തീജ്വാല പോലെ പടർന്നു. കണ്ണുകൾ ബീഭൽസമായി. കൈകൾ വിറച്ചു. മുഖത്തെ മാംസപേശികൾ വലിഞ്ഞു മുറുകി.

സാറാക്കുട്ടിയുടെ നിഷ്കളങ്കമായ മുഖം അയാളുടെ മനസ്സിൽ തെളിഞ്ഞു.

"ക്രിസ്മസ്‌ അടുത്തില്ലേ അപ്പാ..." വാക്കുകളിലെ നിസ്സഹായാവസ്ഥ അയാളെ ഭ്രാന്തനാക്കി. ഒപ്പം തോമാച്ചന്റെ ജൽപനങ്ങൾ കൂടിയായപ്പോൾ അയാൾ പേപ്പട്ടിയെപോലായി.

"ഇന്ന് ഞാൻ നാളെ നീ" - ശവപ്പെട്ടിയിലെ വാചകം മനസ്സിൽ തികട്ടി വന്നു. അല്ല, അങ്ങിനെയല്ല... അത്‌ പാടില്ല....

"ഇന്ന് നീ നാളെ ഞാൻ - " ഇമ്മാനുവൽ ഉരുവിട്ടു. അതെ.. അതാണു ശരി.. അതുതന്നെയാവണം ശരി.. മനസ്സ്‌ ഭ്രാന്തമായ അവസ്ഥയിലായിരുന്നു. തോമാച്ചൻ അപ്പോളും സാറയുടെ വർണ്ണന തുടർന്നുകൊണ്ടിരുന്നു. ഇമ്മാനുവലിനു എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായി. അയാൾ അറിയാതെ തന്നെ തോമാച്ചൻ കിടന്നിരുന്നതിന്റെ അടുത്ത സെറ്റിയിലെ കുഷ്യൻ അവേശത്തോടെ വാരിയെടുത്തു. ഒരു നിമിഷം അയാൾ പതറിയോ? ഇല്ല.. കുഷ്യൻ മൃദുവായി തോമാച്ചന്റെ മുഖത്ത്‌ അമർത്തുമ്പോൾ ഇമ്മാനുവൽ ഒന്നു പുഞ്ചിരിച്ചു. സമയം തല ചെറുതായൊന്നു പെരുത്തുവോ? തോന്നിയതാവാം... അതോ, തോമാച്ചന്റെ തല പെരുക്കുന്നുണ്ടാകുമോ..? പെരുക്കട്ടെ... തല മാത്രമല്ല അവൻ ആകെ പിടയട്ടെ... ഇമ്മാനുവൽ കൂടുതൽ ആവേശത്തോടെ അമർത്തി. തോമ ഒന്ന് കാലിട്ടടിച്ചു. പെട്ടെന്ന് തന്നെ നിശ്ചലനായി. അതു കഷ്ടമായി.. അൽപം കൂടി വേദനിപ്പിക്കണമായിരുന്നു. ഇമ്മാനുവൽ ഭ്രാന്തമായി ഒരിക്കൽ കൂടി അമർത്തി.

"ഇവിടെ ഞാൻ വിശ്രമിക്കുന്നു!!!"- ഇമ്മാനുവൽ മനസ്സിൽ പറഞ്ഞു.. ഒപ്പം തന്നെ കുരിശും വരച്ചു. പെട്ടന്നാണു അയാൾക്ക്‌ പരിസരബോധം വീണ്ടുകിട്ടിയത്‌... താൻ എന്താ ചെയ്തത്‌.. കൊലപാതകം... ആണോ? അല്ല.. തന്റെ ശിക്ഷ അൽപം കുറഞ്ഞുപോയ്യോ? എന്തോ... ഒന്നും അറിയില്ല.. അയാൾ വീട്ടിലേക്ക്‌ ഓടി.. വിറക്കുന്നുണ്ടായിരുന്നെങ്കിലും എന്തുകൊണ്ടോ അയാളിൽ ഒരു നിശ്ചയദാർഷ്ട്യം ഉടലെടുത്തു. തെറ്റ്' ചെയ്തിട്ടില്ലെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. അയാൾ വീട്ടിലേക്ക്‌ വേഗത്തിൽ ഒ‍ാടി. പെട്ടിയിൽ അൽപം കൂടി മിനുക്കുപണികൾ... അയാളുടെ മനസ്സ്‌ ബിസിനസ്സുകാരന്റേതായി. വിയർത്തുകുളിച്ചു വീട്ടിലെത്തിയ ഇമ്മാനുവൽ ശവപ്പെട്ടികൾ നിരത്തി വച്ചു. ഏറ്റവും ഭംഗിയുള്ളതിൽ അൽപം കൂടി തൊങ്ങലുകൾ....!!! വേണം .. ചത്തു കിടന്നാലും ചമഞ്ഞുകിടക്കണമെന്നാ ശാസ്ത്രം... പക്ഷെ, ഇത്‌ ചത്തതാണൊ? താൻ കൊന്നതല്ലേ? അല്ല, ഇരന്നു വാങ്ങിയ മരണമാ.. അപ്പോൾ അൽപം ചമഞ്ഞോട്ടെ...

"ഇന്ന് ഞാൻ നാളെ നീ" - ശവപ്പെട്ടി അയാളെ നോക്കി കൊഞ്ഞനം കുത്തി. ഇമ്മാനുവലിനു കലി കയറി... അവിടമാകെ കറുത്ത പെയിന്റ്‌ കോരി തെച്ചു. വെള്ളപെയിന്റ്‌ കൊണ്ട്‌ ശവപ്പെട്ടിയിൽ "ഇവിടെ ഞാൻ വിശ്രമിക്കുന്നു" എന്നെഴുതി. ഇനി... കാത്തിരിക്കാം.. തോമാച്ചൻ മുതലാളിയുടെ വീട്ടിലേക്ക്‌ പെട്ടിയെടുക്കാൻ ആളുവരും. വലിയ വിലപറയണം. കാശുകാരനല്ലേ! വലിയ വില പറഞ്ഞേ തീരൂ.. എന്റെ സാറായുടെ മാനത്തിനു വിലയിട്ട ആളല്ലേ..! അവനു ഞാൻ വിലയിട്ടേ തീരൂ.. കൊന്നതിന്റെ വിലയെങ്കിലും.. അയാളുടെ മനസ്സ്‌ ഭ്രാന്തമായി..

ഇമ്മാനുവൽ പുരക്കകത്ത്‌ കയറി നോക്കി. റാന്തൽ വിളക്കിന്റെ വെളിച്ചതിൽ മകൾ തളർന്നുറങ്ങുന്നു. അയാൾ വിളക്കുമായി വരാന്തയിൽ വന്നിരുന്നു. സമയം രാത്രിയായി.. ഇനിയും എന്താ ആരും വരാത്തത്‌? ഭയം തോന്നിതുടങ്ങുന്നു. എന്താണു താൻ ചെയ്തത്‌! കൊലപാതകം ...ഇല്ല...ഞാനല്ല അത്‌ ചെയ്തത്‌.. എനിക്കതിനു കഴിയില്ല.. അത്‌ ചെയ്യിച്ചത്‌ ദൈവമാണു. അർഹിച്ച, അനിവാര്യമായ മരണം...

"അപ്പാ"

"ങേ, ഹാരാ..ശവപ്പെട്ടി തയ്യാറാണു" - അയാൾ പുലമ്പി

"എന്താ അപ്പാ" - സാറ അയാളുടെ മുഖം കണ്ട്‌ ഭയപ്പെട്ടു.

"ങേ, നീയായിരുന്നോ? പോ...അകത്ത്‌ പോ.. അല്ലെങ്കിൽ നിന്നെയവർ... അകത്ത്‌ പോ.." - അയാൾ വിറച്ചുകൊണ്ട്‌ അകത്തേക്ക്‌ വിരൽ ചൂണ്ടി.

"അപ്പാ... എന്തുപറ്റിയപ്പാ... എന്തൊക്കെയാ ഈ പറേണേ.. എനിക്ക്‌ പേടിയാവുന്നപ്പാ..."

"മോളെ.. അകത്തുപോ സാറാക്കുട്ടീ" അയാൾ ദയനീയമായി പറഞ്ഞു.

"ഇമ്മാനുവല്ലേട്ടനില്ലേ ?" ആരോ വിളിച്ചത്‌ കേട്ടിട്ട്‌ അയാൾ പുറത്തിറങ്ങി.

"ങാ, ആരാ.. ശവപ്പെട്ടി റഡിയായിട്ടുണ്ട്‌ ജോസഫേ" ആളെ മനസ്സിലാക്കിയ അയാൾ വിളിച്ചുപറഞ്ഞു.

"എന്താ ചേട്ടാ, പെട്ടി എന്തിനാ ? ഒ‍ാ! തോമാച്ചൻ മരിച്ചത്‌ ചേട്ടനറിഞ്ഞു അല്ലേ.. പക്ഷെ, ശവപ്പെട്ടി .. ആരാ ചേട്ടാ പെട്ടി ഓർഡർ ചെയ്തത്‌? " - ജോസഫ്‌ വിസ്മയത്തോടെ ചോദിച്ചു.


"അല്ല... ഓർഡർ... ആരും ചെയ്തില്ല... എപ്പോളായാലും പെട്ടി ഞാൻ തന്നെയുണ്ടാക്കണ്ടേ ജോസഫേ! " - ഇമ്മാനുവൽ വിക്കി വിക്കി പറഞ്ഞു.

അല്ല ചേട്ടാ, തോമാച്ചന്റെ മകൻ അമേരിക്കയിലാണെന്ന് അറിയാമല്ലോ? അവനെ വിവരമറിയിച്ചപ്പോൾ വരാൻ സാധിക്കില്ല, സമയമില്ല എന്നാണു പറഞ്ഞത്‌..."

"അതും പെട്ടിയുമായി..." - അയാൾ ധൃതിവച്ചു.

"അതെ, അതാണു പറഞ്ഞുവന്നത്‌‌. അവൻ 2 വർഷമായി അമേരിക്കയിൽ അപ്പനുവേണ്ടി ശവപ്പെട്ടി വാങ്ങിവച്ചിട്ട്‌!!! ശീതീകരിച്ച പെട്ടിയാണതെ!!! ഒരെണ്ണത്തിനു എത്രയോ ഡോളറിന്റെ കണക്കുപറഞ്ഞു. പെട്ടി അടുത്ത വീമാനത്തിൽ നാട്ടിലെത്തും. പെട്ടിയുടെ പുറം ഭാഗം ഇതുപോലെ മരമൊന്നുമല്ല.. ലോഹമാണു..! , ശിതികരിച്ച ശവപ്പെട്ടി!!! എങ്കിലും മകൻ അപ്പനുവേണ്ടി രണ്ടുവർഷം മുമ്പ്‌..." ജോസഫിന്റെ വിശദീകരണം ശ്രദ്ധിക്കാൻ ഇമ്മാനുവലിനു കഴിഞ്ഞില്ല. മനസ്സ്‌ ആകെ കലുഷിതമാണു.. എന്താണു താൻ കേട്ടത്‌... വയ്യ ...ഇത്‌ സത്യമാണോ?... അതോ.. ഞാൻ... ഞാൻ എന്താണു ചെയ്തത്‌.. ഒരാളെ കോന്നില്ലേ? ..കൊന്നോ?... അതെ, പൈശാചികമായി.. എന്തിനു.. ജീവിക്കാനോ... ആവോ, വയ്യ എനിക്ക്‌ ദാഹിക്കുന്നു .. തൊണ്ട വരളുന്നു..

"എങ്കിലും ശീതികരിച്ച പെട്ടി..."

"ജോസഫേ, നീ പോ.. പോകാൻ.." - അയാൾ ക്ഷുഭിതനായി. ജോസഫ്‌ അമ്പരന്നു. അയാൾ പേടിച്ചിറങ്ങിപ്പോയി. സാറ അപ്പനെ താങ്ങി മുറിയിൽ കൊണ്ടുപോയി.


"മോളെ, നാളെകഴിഞ്ഞ്‌ ക്രിസ്മസ്സ്‌ അല്ലേ.. നമുക്ക്‌ പുൽക്കൂടുവേണ്ടേ? ഉണ്ണിയേശുവിനെ വരവേൽക്കണ്ടേ? മോൾക്ക്‌ പുത്തൻ ഉടുപ്പു വാങ്ങേണ്ടേ?"


"അപ്പൻ അടങ്ങിക്കിടന്നേ"

"അല്ല മോളെ.." അവൾ അപ്പനെ കമ്പിളികൊണ്ട്‌ മൂടിയശേഷം പോയികിടന്നു.

ഇമ്മാനുവൽ പരിഭ്രമം കൊണ്ട്‌ വിറക്കാൻ തുടങ്ങി. കണ്ണുകൾ ഇറുകെ പീട്ടി. തോമാച്ചൻ മുന്നിൽ നിന്ന് പുഞ്ചിരിക്കുന്നു! അതോ.. പല്ലിറുമ്മുന്നതാണോ? തല പെരുക്കുന്നുണ്ട്‌. മുഖം വലിഞ്ഞു മുറുകുന്നു. വയ്യ... ഇമ്മാനുവൽ ചാടി എഴുന്നേറ്റു. കൈകൾ കൂട്ടിത്തിരുമ്മി മുറിയിൽ അങ്ങോളമിങ്ങോളം നടന്നു. കാലുകൾ വേച്ച്‌ പോകുന്നു. തോമാച്ചൻ പരിഹസിച്ച്‌ ചിരിക്കുന്നത്‌ പോലെ.. അതോ, അട്ടഹസിച്ചുകൊണ്ട്‌ താണ്ഡവമാടുകയാണോ? സെറ്റിയിലെ ചുവന്ന കുഷ്യൻ തന്നെ നോക്കി പൊട്ടിക്കരയുന്നുണ്ടോ? എന്നെ എന്തിനു യൂദാസാക്കി എന്നു ചോദിക്കും പോലെ.. വയ്യ, ഹൃദയം നാലായി പിളരുന്നുണ്ടോ? അതിനു തനിക്ക്‌ ഹൃദയമുണ്ടോ? തന്തയില്ലാ കഴുവേറിക്ക്‌ ഹൃദയമുണ്ടോ? കൈകൾക്ക്‌ എന്താ ഒരു നീല നിറം.. ഒരാളെ കൊന്ന് വിഷലിപ്തമായ കൈകൾ.. ഹോ... ഞാനെന്തിനതു ചെയ്തു. പക്ഷെ, ഞാൻ അതെങ്കിലും ചെയ്യേണ്ടേ? എന്റെ സാറക്ക്‌ വേണ്ടി അതെങ്കിലും ചെയ്തില്ലെങ്കിൽ ഞാൻ ഒരച്ഛനാണോ? അതു മാത്രമോ, അയാളുടെ മകൻ രണ്ടു വർഷമായി അപ്പന്റെ മരണവും കാത്ത്‌ ശവപ്പെട്ടിയും വാങ്ങിവച്ച്‌ കാത്തിരിക്കുന്നു. ദുഷ്ടനോടെങ്കിലും ഞാൻ നീതിപുലർത്തിയില്ലേ? ഞാൻ ചെയ്തത്‌ തെറ്റല്ല.. ആണോ?

ഇമ്മാനുവൽ ഉത്തരം കിട്ടാതെ വിവശനായി. തോമാച്ചനു വേണ്ടി മോടിയാക്കിയ ശവപ്പെട്ടി അയാളെനോക്കി ചിരിക്കുന്നതായി തോന്നി. തോന്നലാണോ? "ഇവിടെ ഞാൻ വിശ്രമിക്കുന്നു" - അക്ഷരങ്ങൾ പിടിച്ചുവലിക്കുന്നതുപോലെ... പെട്ടിയുടെ മൂടി ഒന്നനങ്ങിയോ? അതോ.. ഭ്രാന്തമായ ആവേശത്തോടെ അയാൾ മൂടി തള്ളിതാഴെയിട്ടു. എന്താണീ കാണുന്നത്‌.. അയ്യോ!!! പെട്ടിക്കുള്ളിൽ ചോര!!! അല്ല, മഞ്ഞവെളിച്ചം വന്നു പെട്ടി മൂടും പോലെ.... ശവപ്പെട്ടിക്കകത്ത്‌ എപ്പോഴാണു ഞാൻ കുരിശുവരച്ചത്‌! അയ്യോ, അത്‌ കർത്താവിന്റെ ക്രൂശിതരൂപമല്ലേ!!! അതോ.. ഉണ്ണിയേശുവോ? എന്നെ മാടിവിളിക്കുന്നതുപോലെ, ങാ, ഞാനിതാ വരുന്നു തമ്പുരാനേ... അയാൾ പെട്ടിക്കരികിൽ മുട്ടുകുത്തി നിന്നു. ബോധം മറയുന്നുണ്ട്‌. കണ്ണുകളിൽ ഇരുട്ട്‌ കയറുന്നതുപോലെ....... ഇമ്മാനുവൽ പെട്ടിക്കുള്ളിലേക്ക്‌ മലർന്ന് വീണു. "ഇവിടെ നീ വിശ്രമിക്കുന്നു" - പെട്ടി ഒന്നു പുഞ്ചിരിച്ചില്ലേ? ഉവ്വ്‌. അയാളും പുഞ്ചിരിച്ചു. ഹാ... കർത്താവ്‌ തന്നെ ആലിംഗനം ചെയ്യുന്നു. അയാൾ നിർവൃതിയിൽ കിടന്നു. കർത്താവിന്റെ ആലിംഗനത്തിൽ മതിമറന്ന്...

രാവിലെ തന്നെ ആരുടെയോ വിളികേട്ടാണു സാറ ഉറക്കമുണർന്നത്‌. കണ്ണുതിരുമ്മി, ഉടുവസ്ത്രം നേരെയാക്കുന്നതിനിടയിൽ തന്നെ ഉമ്മറത്ത്‌ വന്ന സാറ കണ്ടത്‌ കാക്കി ധരിച്ച പോലീസുകാരെയാണു. അവളുടെ ഉള്ളോന്ന് കാളി. വസ്ത്രം നേരെയാക്കാൻ അവൾ മറന്നു.

"അപ്പനില്ലേ കൊച്ചേ" - ഏമാൻ ചോദിച്ചു.

"അപ്പൻ...."- അവൾ അവിടമാകെ കണ്ണുകൊണ്ട്‌ പരതി. പുറത്തുപോയിരിക്കും. ഈയിടെ കുടിയൽപം കൂടുതലാ. സന്തോഷം വന്നാലും ശരി, സങ്കടം വന്നാലും ശരി. ഇതിപ്പൊ, ക്രിസ്മസ്സിന്റെ വേവലാതി തീർക്കാനാവും. അവൾ മനസ്സിൽ കരുതി. "അപ്പൻ പുറത്തുപോയെന്നാ തോന്നുന്നേ..." അവൾ ഭവ്യതയൊടേ പറഞ്ഞു.

"രാവിലെ തന്നെ മനുഷ്യനെ മെനക്കെടുത്താൻ ഓരോന്ന് പോന്നോളും. ഇവനോക്കെ കടപ്പുറമേ കിട്ടിയുള്ളോ ആത്മഹത്യ ചെയ്യാൻ.." - ഏമാൻ ചൊടിച്ചു.

"ഒരു ശവപ്പെട്ടി വേണമെന്ന് പറയാൻ വന്നതാ, അതിനിടയിൽ ഇയാളിത്‌..."

"പെട്ടി ഇവിടെയുണ്ട്‌ സാറേ..." - അവൾ സന്തോഷത്തോടെ പറഞ്ഞു. ഒപ്പം ഒരുവനു ഇവിടെ വരെ വന്ന് ആത്മഹത്യ ചെയ്യാൻ തോന്നിപ്പിച്ചതിനു കർത്താവിനൊട്‌ നന്ദി പറയുവാനും അവൾ മറന്നില്ല..

"എത്രയാ വില? അറിയാല്ലോ, ഇത്‌ സർക്കാരു കാര്യാ.."

ശവപ്പെട്ടിക്ക്‌ ആരുവന്നാലും നല്ല വിലപറയണമെന്ന് അപ്പൻ പറയാറുള്ളത്‌ അവൾ ഓർത്തു. ഒരു വലിയ വില തന്നെ പറഞ്ഞു. " എടീ, നീയാ ശവത്തിനുകൂടി വില പറയാണോ? കഴുവേറീടെ മോളെ, ഇത്‌ സർക്കാരുക്കാര്യാന്നറിയാല്ലോ..." - ഏമാൻ കണ്ണൂരുട്ടി.

"...സർക്കാരു കാര്യായതോണ്ട്‌ ഒറ്റ പൈസ കുറക്കില്ലേമാനേ. നിങ്ങടെ സർക്കാരുപോലും ശവപ്പെട്ടിക്കു വലിയ വിലയീടാക്കി കീശ വീർപ്പിക്കുന്നു. പിന്നാണോ പാവങ്ങൾ! നിങ്ങടെ ഏമാന്മാർ നാടിനുവേണ്ടി മരിച്ചവർക്ക്‌ ശവപ്പെട്ടി വാങ്ങിയതിനു കമ്മീഷൻ വാങ്ങിയ തുക വച്ചുനോക്കുമ്പോൾ, നാട്ടുകാർക്കും, വീട്ടുകാർക്കും വേണ്ടാതെ ആത്മഹത്യ ചെയ്ത ഒരാളുടെ ശവത്തിനായി പെട്ടിക്ക്‌ ഞാൻ പറഞ്ഞ വില കൂടുതലല്ലേമാനേ." അവൾ സധൈര്യം പറഞ്ഞു.

കാര്യം ശരിയാണെന്ന് തോന്നിയ ഏമാൻ പിന്നീട്‌ തർക്കിക്കാൻ നിന്നില്ല. നിന്നെ പിന്നെ കണ്ടോളാം എന്ന് പറഞ്ഞ്‌ കണ്ണൂരുട്ടി പറഞ്ഞ തുകയെണ്ണിക്കൊടുത്തു. വാങ്ങിയ കാശിനോടുള്ള ആത്മാർത്ഥതകൊണ്ടോ, അതോ.. മരിച്ച ആളോട്‌ ഒരു നിമിഷത്തേക്കു തോന്നിയ ബഹുമാനം കൊണ്ടോ, മിനുക്കുപണികൾ തീർത്ത്‌ അപ്പൻ ഭംഗിയാക്കിയിരുന്ന പെട്ടി അവൾ ചൂണ്ടിക്കാട്ടി. പെട്ടി തുറന്ന പോലീസുകാർ ഞെട്ടി പിറകോട്ടു മാറി. അവർ രൂപയെണ്ണീതിട്ടപ്പെടുത്തുന്ന സാറയെ പകപ്പോടെ നോക്കി.

"എടീ, നായിന്റെ മോളെ, ശവത്തിനും കൂടിയാണോടി നീ വിലയിട്ടത്‌?" ഏമാൻ അവളുടെ മുടിക്കുകുത്തി പിടിച്ചു.

ഒരു നിമിഷം... സാറ നടുങ്ങിപ്പോയി. തന്റെ പ്രിയപ്പെട്ട അപ്പൻ കൈകൾ വിടർത്തി മലർന്നു കിടക്കുന്നു. അവൾ നിലത്തിരുന്നുപോയി. ചുരുട്ടിയ നോട്ടുകളുമായി അവൾ അപ്പന്റെ കൈ കവർന്നു. കൈകൾ തണുത്ത്‌, മരവിച്ചിരിക്കുന്നു. വാവിട്ടു കരയുമ്പോൾ അപ്പന്റെ കണ്ണുകൾ തുറിച്ചിരിക്കുന്നതായി അവൾക്ക്‌ തോന്നി. കഴുത്തിൽ ബലം പ്രയോഗിച്ചതിന്റെ പാടുകൾ പോലെ... ശവപ്പെട്ടിയുടെ മൂടിയിലെ വാചകങ്ങൾ അവളെ നോക്കി പല്ലിളിച്ചു. "ഇവിടെ ഞാൻ വിശ്രമിക്കുന്നു" - അപ്പൻ വെളുത്ത പെയിന്റ്‌ കൊണ്ടല്ലേ അതെഴുതിയത്‌? പക്ഷെ, ഇപ്പോളതിനു ചുവപ്പുനിറമാണല്ലോ? അതിനു ചോരയുടെ ഗന്ധം!!! അയ്യോ, അപ്പൻ തന്നെ വിളിച്ചോ!! അല്ല, അപ്പന്റെ കരച്ചിലല്ലേ കേൾക്കുന്നത്‌‌... അപ്പൻ കരയുകയാ... ദയനീയമായി. അപ്പാ... എന്തു പറ്റിയപ്പാ... ചുവരിലെ ക്രൂശിത രൂപത്തിൽ നിന്നും ചോര അപ്പന്റെ മുഖത്ത വീണു!!! കണ്ണിൽ നിന്നും വാർന്നൊഴുകുന്ന ചോര ക്രൂശിതനായ പിതാവിന്റെയല്ലേ?

"അപ്പാ.." അവൾ ഭ്രാന്തമായി അലറി. നോട്ടുകൾ കൈയിൽ നിന്നും പറന്ന് ശവപ്പെട്ടിയുടെ മുകളിൽ വീണു.

"ഇവിടേ ഞാൻ വിശ്രമിക്കുന്നു"

ശവപ്പെട്ടിക്ക്‌ നിശ്ചയിച്ച വില... അത്‌, അപ്പന്റെ ശവത്തിന്റേതു കൂടിയാണോ? ശവപ്പെട്ടിയിൽ കിടന്ന് അപ്പൻ തുറിച്ചുനോക്കുന്നു. അപ്പനു മുകളിൽ നോട്ടുകൾ വിശ്രമിക്കുന്നു.

"നീയെന്റെ ശവത്തിനു വിലപറഞ്ഞല്ലോ? ഓ.. ഇതെന്റെ പാപത്തിന്റെ ശമ്പളം. മുപ്പത്‌ വെള്ളിക്കാശ്‌.... അതോ, നിന്റെ മാനം കാത്തതിനുള്ള കൂലിയോ?" ആരോ അവളോടങ്ങിനെ പറഞ്ഞുവോ? ആരാണത്‌?

കർത്താവോ....! യൂദാസോ......!! അതോ, അപ്പൻ തന്നെയോ.....!!!

അപ്പോളേക്കും ഏമാന്മാരുടെ പിടുത്തം മുടിക്കുത്തിൽ നിന്നും അവളുടെ മടിക്കുത്തിലേക്ക്‌ മാറിയിരുന്നു. വയറ്റിലെ മാംസളമായ ഞൊറിവുകളിൽ ഏമാൻ അമർത്തിയപ്പോൾ.... ശവപ്പെട്ടിയിലെ തൊങ്ങലുകളുടെ ഞൊറിവുകൾ അവളെ പ്രത്യാശയോടെ നോക്കുന്നുണ്ടായിരുന്നു...

53 comments:

മുരളി I Murali Mudra പറഞ്ഞു... മറുപടി

വളരെ നല്ല ഒരു കഥ മനോരാജ്.ഓരോ വരിയിലും വൈകാരികത നിറച്ച് എഴുതിയിരിക്കുന്നു.വായിച്ചു തീര്‍ന്നതറിഞ്ഞില്ല.നല്ല ഒഴുക്കുള്ള ഭാഷ..പഴയ കാലത്ത് എഴുതപ്പെട്ട ഒരു കഥ വീണ്ടും വായിക്കുന്നത് പോലെ തോന്നി..കാരൂരിന്റെയോ തകഴിയുടെയോ ഒക്കെ ഒരു കഥപോലെ...പ്രമേയം മുന്‍പും ചിലരൊക്കെ എഴുതിയിട്ടുള്ളതാണെങ്കിലും നല്ല വായനാനുഭവം നല്‍കി.

എന്നാലും അല്‍പ്പം കൂടി ചുരുക്കി എഴുതാമായിരുന്നു എന്നൊരഭിപ്രായം എനിക്ക്.അത് കഥയുടെ സൌന്ദര്യം കൂട്ടുമായിരുന്നെന്നു തോന്നുന്നു.
(ഒരു അഭിപ്രായം മാത്രമാണ് കേട്ടോ....)
ഇനിയും ഒരുപാടെഴുതൂ...
ആശംസകള്‍.

സുമേഷ് | Sumesh Menon പറഞ്ഞു... മറുപടി

മുരളി പറഞ്ഞതുപോലെ - പഴയ കാലത്ത് എഴുതപ്പെട്ട ഒരു കഥ വീണ്ടും വായിക്കുന്നത് പോലെ തോന്നി.
വളരെ നന്നായിരിക്കുന്നു.. ശരിക്കും മാനസിക സമ്മര്‍ദം അനുഭവപ്പെട്ടു..
ആശംസകള്‍ മനോരാജ്.
(അല്പം അക്ഷരത്തെറ്റുകളുണ്ട് , ശരിയാക്കണേ..)

pournami പറഞ്ഞു... മറുപടി

kollam .munbu parnjavarpole oru old luk undu.. but presentation is nice...all the best

മാനസ പറഞ്ഞു... മറുപടി

ആദ്യമേ തന്നെ എന്‍റെ ശ്രദ്ധയില്‍ പെട്ട ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു.
താങ്കളുടെ ബ്ലോഗ്‌-ന്‍റെ ടെമ്പ്ലേറ്റ് മാറ്റിയത് ഉചിതമായി.
ഒരു ബ്ലോഗ്‌-ല്‍ എത്തുമ്പോള്‍ ‍,ഒറ്റനോട്ടത്തില്‍ ലാളിത്യം അനുഭവപ്പെടണമെന്ന പക്ഷക്കാരിയാണ് ഞാന്‍ .
കടും നിറത്തിലുള്ള ടെമ്പ്ലേറ്റും, ,വലിയ കണ്ണിനു ആയാസം നല്‍കുന്ന അക്ഷരങ്ങളും,അനാവശ്യമായ ഗാട്ജെറ്റുകളും ഒക്കെ ഉള്ളടക്കം എത്ര നല്ലതായിരുന്നാലും വായനക്കാരെ നിരുത്സാഹപ്പെടുത്തുമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ഇത് എന്‍റെ വ്യക്തിപരമായ അഭിപ്രായമാണ്.
എല്ലാവരുമിതിനോടു യോജിക്കണമെന്നില്ല.

കഥ വായിച്ചു.
നന്നായിരിക്കുന്നു.കേട്ടോ....
ആശംസകള്‍ .. !!

മാനസ പറഞ്ഞു... മറുപടി

അക്ഷരത്തെറ്റുകള്‍ വായനയുടെ സുഖം കുറയ്ക്കുന്നുണ്ട്.
'തെറ്റ്' എന്ന വാക്ക് തന്നെ ഒരുപാടിടത്ത് 'തെറ്റിച്ചിട്ടുണ്ട്' :)
ശ്രദ്ധിക്കുമല്ലോ.....

mini//മിനി പറഞ്ഞു... മറുപടി

വായിച്ചപ്പോൾ ഏതോ ഒരു പഴയകാലത്തിലേക്ക് എത്തിയതു പോലെ തോന്നി. നന്നായി.

അഭി പറഞ്ഞു... മറുപടി

കഥ വായിച്ചു .. ഒരു മാനസിക പിരിമുറുക്കം ഉണ്ടാക്കാന്‍ കഴിഞ്ഞു
എനിക്ക് ഇഷ്ടമായിട്ടോ.......ആശംസകള്‍

lekshmi. lachu പറഞ്ഞു... മറുപടി

നന്നായിരിക്കുന്നു..പണ്ടെങ്ങോ കേട്ട ഒരു കഥ.
അത് വീണ്ടും അല്പം പുതുമയോടെ അവതരിപ്പിച്ചു.
വായനക്കാരില്‍ ഒരു ആകാംക്ഷ ഉണടാക്കാന്‍ കഴിഞ്ഞിടുണ്ട്
എന്നെ കളിയാക്കി ,കളിയാക്കി ഇപ്പോ നീ അക്ഷര തെറ്റ്
വരുത്തിയല്ലോ... !ഒരു ഉപദേശം ഫ്രീ ആയി തരാം
തെറ്റ് കൂടാതെ എഴുതുക....

എറക്കാടൻ / Erakkadan പറഞ്ഞു... മറുപടി

ഒരു പുതുമയുള്ള അർത്ഥമുള്ള കഥ

സാബിബാവ പറഞ്ഞു... മറുപടി

വളരെ നല്ലഒരു കഥ
ആശംസകള്‍ മനോരാജ്.

ശ്രീക്കുട്ടന്‍ പറഞ്ഞു... മറുപടി

വളരെ മനോഹരമായിരിക്കുന്നു.

Manoraj പറഞ്ഞു... മറുപടി

മുരളി : ആദ്യ വായനക്കും അഭിപ്രായത്തിനുമുള്ള നന്ദി ആദ്യം അറിയിക്കട്ടെ.. കഥ ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ സന്തോഷം. കാരൂരിനേയും തകഴിയേയുമൊക്കെ വെറുതെ ഇവിടെ കൊണ്ട്‌ വരല്ലേ.. മറ്റുള്ളവർ ചിലപ്പോൾ എന്നെ കൈവക്കും.. പിന്നെ, ചുരുക്കി എഴുതാമായിരുന്നു എന്നത്‌. ഞാൻ ശ്രമിക്കാം.. എന്തോ മുഴുവൻ പറഞ്ഞു തീർത്തപ്പോൾ ഇത്രയും നീണ്ടു. നല്ല കാര്യങ്ങൾ എന്നും ചൂണ്ടിക്കാട്ടാറുള്ള മുരളിക്ക്‌ ഒരിക്കൽ കൂടി എന്റെ നന്ദി...

സുമേഷ്‌ : നന്ദി.. അക്ഷരത്തെറ്റുകൾ ഞാനും കണ്ടു.. പക്ഷെ, പോസ്റ്റ്‌ ചെയ്ത്‌ കഴിഞ്ഞ ശേഷമാണു അതിന്റെ ആധിക്യം മനസ്സിലായത്‌. തെറ്റുകൾ തിരുത്താം..

പൗർണ്ണമി : നന്ദി. വിണ്ടും തേജസിലേക്ക്‌ വന്നതിനും വായനക്കും ഈ നല്ല അഭിപ്രായത്തിനും...

മാനസ : താങ്കൾ പറഞ്ഞപോലെ എനിക്ക്‌ തന്നെ ഒരു അപാകത തോന്നിതുടങ്ങിയത്‌ കൊണ്ടാണു ടെമ്പ്ലേറ്റ്‌ മാറ്റിയത്‌. വീണ്ടും തേജസിൽ വരുവാൻ കാട്ടിയ സുമനസ്സിനും നല്ലതിനുവേണ്ടിയുള്ള ഉപദേശങ്ങൾക്കുമുള്ള നന്ദി അറിയിക്കട്ടെ..

അക്ഷരതെറ്റുകൾ എന്റെ ശ്രദ്ധയിലും പെട്ടു. സൂചിപ്പിച്ച തെറ്റു എന്ന വാക്ക്‌ എന്തുകൊണ്ടൊ ഒത്തിരി ശ്രമിച്ചിട്ടും വരമൊഴിയിൽ എനിക്ക്‌ ശരിയാക്കാൻ കഴിയുന്നില്ലായിരുന്നു.

മിനിടീച്ചർ : വീണ്ടും തേജസിൽ വന്നതിനും പ്രോൽസാഹനങ്ങൾ നൽകുന്നതിനും നന്ദി..

അഭി : നന്ദി..

ലക്ഷ്മി: നല്ല വാക്കുകൾക്ക്‌ നന്ദിയുണ്ട്‌ കൂട്ടുകാരി... വായനക്കാരനിൽ ആകാംഷ വരുത്താൻ കഴിഞ്ഞെങ്കിൽ അത്‌ നല്ല സൂചനയായി ഞാൻ എടുക്കുന്നു.. പിന്നെ അക്ഷരതെറ്റുകൾ തിരുത്താം..

എറക്കാടൻ: വായനക്ക്‌ നന്ദി

സാബിബാവ : കുറെ നാളായല്ലോ ഈ വഴിയൊക്കെ കണ്ടിട്ട്‌.. വായനക്കും നല്ല വാക്കുകൾ ക്കും നന്ദി..

ശ്രീക്കുട്ടൻ : നന്ദി...

Manoraj പറഞ്ഞു... മറുപടി

എല്ലാവരോടുമായി....,

നിങ്ങളുടെ എല്ലാവരുടെയും സമ്മതം വാങ്ങി ഞാൻ കണ്ട കുറെ അക്ഷര തെറ്റുകൾ തിരുത്തുകയാണു. ഈ തിരുത്തിനെ കുറിച്ച്‌ ഇവിടെ സൂചിപ്പിച്ചില്ലെങ്കിൽ മേൽപറഞ്ഞ പല കമന്റുകൾക്കും അർത്ഥമില്ലാതായി പോകും... നന്ദി കൂട്ടുകാരേ.. ഇനിയും എന്നെ തെറ്റുകളിൽ നിന്നും ശരിയിലേക്ക്‌ നയിക്കാൻ നിങ്ങൾ ഓരോരുത്തരും ഉണ്ടാകുമെന്ന വിശ്വാസത്തോടെ...

Shine Kurian പറഞ്ഞു... മറുപടി

ഒരു കച്ചവടക്കാരന്റെ ലാഭം അപരന്റെ നഷ്ട്ടവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതു വല്ലാത്തൊരു ഗതികേടാണ്. അത്തരം അപൂര്‍വ്വം ചില ഗതികേടുകളിലോരാളെയാണ് മനോരാജ് വിദഗ്ധമായി അവതരിപ്പിച്ചത്. ഒരെഡിട്ടിംഗ് നടത്തിയാല്‍ കൂടുതല്‍ മനോഹരമാകും എന്നു തോന്നി.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

കുറച്ചുനീട്ടകൂടുതലുണ്ടെങ്കിലും,അവതരണഭംഗിയാൽ ,കുറ്റം പറയാത്ത ഒരു വൈകാരികമായ കഥതന്നെയാണിത് കേട്ടൊ മനോജ്.

Unknown പറഞ്ഞു... മറുപടി

നിന്റെ ബ്ലോഗ്‌ കാരണം കുറെ നാളായി നിറുത്തിവച്ച വായന വീണ്ടും തുടങ്ങി.നന്ദി. ഇവിടെ പുസ്തകങ്ങള്‍ക്കുള്ള ദാരിദ്രിം തന്നെ കാരണം.കഥ നന്നായിട്ടുണ്ട്.

Unknown പറഞ്ഞു... മറുപടി

നിന്റെ ബ്ലോഗ്‌ കാരണം കുറെ നാളായി നിറുത്തിവച്ച വായന വീണ്ടും തുടങ്ങി.ഇവിടെ പുസ്തകങ്ങള്‍ക്കുള്ള ദാരിദ്രിം തന്നെ കാരണം.എല്ലാ ബ്ലോഗ്ഗര്‍മാര്‍ക്കും നന്ദി.കഥ നന്നായിട്ടുണ്ട്.

പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി

"നിങ്ങടെ സർക്കാരുപോലും ശവപ്പെട്ടിക്കു വലിയ വിലയീടാക്കി കീശ വീർപ്പിക്കുന്നു."

വളരെയേറെ വായനാസുഖം നല്‍കുന്ന ഒരു കഥ.
അവസാനഭാഗം നന്നാക്കി. പലരും പറഞ്ഞപോലെ പഴയകാല ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന കഥ.
ഒന്നുകൂടി ചുരുക്കിയെങ്കില്‍ കുറെ കൂടി ഭാഗിയായേനെ എന്ന് എനിക്കും തോന്നി.
ആശംസകള്‍.

Umesh Pilicode പറഞ്ഞു... മറുപടി

കൊള്ളാലോ ആശാനേ

Hari | (Maths) പറഞ്ഞു... മറുപടി

മനോരാജ്,
കഥ അസ്സലായി. സാറക്കുട്ടിയും സാറമ്മാരും എന്ന് മറ്റൊരു വിളിപ്പേരിടാം കഥയ്ക്ക്.. എന്തായാലും ടച്ചിങ് തന്നെ.

ഓഫ്
ഈ ടെപ്ലേറ്റും പൂര്‍ണമായി മലയാളം സപ്പോര്‍ട്ട് ചെയ്യുന്നില്ല. അതുകൊണ്ട് തന്നെ അലൈന്‍മെന്റ് ലെഫ്റ്റ് മതി എന്നാണ് എന്റെ അഭിപ്രായം. സെലക്ട് ചെയ്യുന്ന സമയം അക്ഷരങ്ങളുടെ പൊസിഷന്‍ മാറുന്നത് നോക്കുക

നാടകക്കാരന്‍ പറഞ്ഞു... മറുപടി

നല്ല കഥ നീ ഇങ്ങിനെയൊക്കെ എഴുതും അല്ലെ ഡേ.....
വായിച്ചു വായിച്ചു പണ്ടാറടങ്ങീ..എന്തൊരു നീളമാടേ....
കണ്ട കണ്ട കണ്ടാ......ഇപ്പൊ ബ്ലോഗ്ഗൊരു മനാരായിരികൂന്നതു കണ്ടാ.....

പാവപ്പെട്ടവൻ പറഞ്ഞു... മറുപടി

കഥ ഇഷ്ടപ്പെട്ടു ഒരു ഇരുപ്പില്‍ തന്നെ വായിച്ചു ആശംസകള്‍

Typist | എഴുത്തുകാരി പറഞ്ഞു... മറുപടി

നല്ല കഥ. ഇത്തിരി നീളക്കൂടുതലുണ്ടോ എന്നു തോന്നി. എന്നാലും അവസാനം വരെ രസകരം.

Sureshkumar Punjhayil പറഞ്ഞു... മറുപടി

Innu nee, Nale Njan...!
manoharam, Ashamsakal...!!!

Manoraj പറഞ്ഞു... മറുപടി

ഷൈൻ : നല്ല വായനക്ക്‌ നന്ദി. ഒപ്പം നല്ലതിനായുള്ള നിർദ്ദേശങ്ങൾ ഹൃദയപൂർവ്വം സ്വീകരിക്കുന്നു.

ബിലാത്തിപട്ടണം : വീണ്ടും തേജസിൽ വന്നതിനും നല്ല വാക്കുകൾ ക്കും നന്ദി.. നീട്ടകൂടുതൽ ..എന്തോ അങ്ങിനെ ആയി...

ദിപിൻ : വായന വീണ്ടും തുടങ്ങിയത്‌ നല്ല കാര്യം.. അതിനു എന്റെ ബ്ലോഗ്‌ നിമിത്തമായെങ്കിൽ ഞാൻ സന്തോഷിക്കുന്നു.. ഒപ്പം ബൂലോകത്തേക്കുള്ള നിന്റെ ആഗമനത്തെ സുസ്വാഗതം ചെയ്യട്ടെ..

റാംജി : നന്ദി. തെറ്റുകൾ അല്ലെങ്കിൽ കുറവുകൾ ഇനിയും ചൂണ്ടി കാട്ടുക.. തിരുത്താൻ കഴിവിന്റെ പരമാവധി ശ്രമിക്കം..

ഉമേഷ്‌ : ഇവിടെ വന്നതിനുള്ള നന്ദി അറിയിക്കട്ടെ ആശാനേ..

ഹരി : വീണ്ടും പ്രോൽസാഹനങ്ങളുമായി ഇവിടെ വന്നതിനും വായിച്ചതിനും നന്ദി. സാറക്കുട്ടിയും സാറമ്മാരും ...അത്‌ കൊള്ളാം...

ഓഫ്‌ : എനിക്ക്‌ കുറചുകൂടി സംശയങ്ങൾ ഉണ്ട്‌.. ഞാൻ കോണ്ടാക്ട്‌ ചെയ്യാം ....

സോണ : സോണ ഒടുവിൽ നിന്റെ സിസ്റ്റം ശരിയായി അല്ലേ? ഹ..ഹ.. കഥയെ തേനോടുപമിച്ചത്‌ ഇഷ്ടമായി.. ചെറുതാക്കി എഴുതിയാൽ ഒരു പക്ഷെ, നിങ്ങളൊന്നും ഇത്‌ വായിക്കില്ലായിരുന്നു സുഹൃത്തെ..

നാടകക്കാരൻ : ബിജൂ.. ഹ.. ഇങ്ങിനെയും എഴുതും എന്ന് പറ.. മുൻപൊരു പോസ്റ്റ്‌ ഇട്ടതിനു എല്ലാരും എന്നെ കൊന്ന് തിന്നതാ.. പിന്നെ, നന്ദി എന്ന് പറഞ്ഞ്‌ നിന്നെ വീണ്ടും ചെറുതാക്കുന്നില്ല.. ഇനിയും സഹായങ്ങൾ ചോദിക്കാൻ ഞാൻ ഇവിടെ തന്നെയുണ്ടല്ലോ? ഏതായാലും ഈ ഹെഡർ ഇഷ്ടമായെന്ന് കുറച്ച്‌ പേർ എന്നോട്‌ പറഞ്ഞു.. അതിനു. ഹേയ്‌, നന്ദിയൊന്നും പറയുന്നില്ല.. ഹ..ഹ..

പാവപ്പെട്ടവൻ : സുഹൃത്തെ, നന്ദി.. ഇനിയും സഹകരിക്കുമെന്ന് കരുതട്ടെ..

എഴുത്തുകാരി : നീളക്കൂടുതൽ .. പലരും പറഞ്ഞു ചേച്ചി.. ഒരു പക്ഷെ, ശരിയാവാം.. വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി..

സുരേഷ്‌ : നന്ദി സുഹൃത്തേ.. ഇന്ന് നീ.. നാളെ ഞാൻ.. അല്ലേ..

Sukanya പറഞ്ഞു... മറുപടി

ഹൃദയത്തില്‍ തട്ടുന്ന കഥ.

ManzoorAluvila പറഞ്ഞു... മറുപടി

ശവപ്പെട്ടിയിലെ തൊങ്ങലുകളുടെ ഞൊറിവുകൾ അവളെ പ്രത്യാശയോടെ നോക്കുന്നുണ്ടായിരുന്നു...

അപ്പന്റെ പ്രതീകമയാണാ തൊങ്ങലുകളുടെ ഞൊറിവുകളെ ഉദ്ദേശിച്ചതെങ്കിൽ
പ്രത്യാശക്കു പകരം ദയനീയമായ്‌ നോക്കുന്നുണ്ടായിരുന്നു എന്നാക്കാമായിരുന്നു...
ഇതെന്റെ മാത്രം അഭിപ്രായം..പിന്നെ..നല്ല ആഖ്യായനം..നല്ല വായനാസുഖം എല്ലാവിധ ആശംസകളും

Nisha പറഞ്ഞു... മറുപടി

നല്ല കഥ. മനോഹരമായി പറഞ്ഞിരിക്കുന്നു. ഒട്ടും മുഷിപ്പിച്ചില്ലാട്ടോ.. അഭിനന്ദനങ്ങൾ

Manoraj പറഞ്ഞു... മറുപടി

സുകന്യ : നന്ദി. ഇനിയും സഹകരണം പ്രതീക്ഷിക്കുന്നു

മൻസൂർ : തൊങ്ങലുകളിലെ ഞൊറിവുകളെ അപ്പന്റെ പ്രതീകമായല്ല ഞാൻ ഉദ്ദേശിച്ചത്‌. ഒരു ഇരയെ കാത്തിരിക്കുന്ന ശവപ്പെട്ടി .. ഒരു പക്ഷെ അടുത്ത ഇരയായി അവളെ കാണുന്നതാകാം.. അതുകൊണ്ടാണു പ്രത്യാശയോടെ എന്ന വാക്ക്‌ ഉപയോഗിച്ചത്‌.. വായനക്കും അഭിപ്രായത്തിനും നന്ദി.

നിഷ : വായനക്ക്‌ നന്ദി..

pallikkarayil പറഞ്ഞു... മറുപടി

അതിവൈകാരികതയുടേയും അസ്വാഭാവികതയുടേയും അതിപ്രസരം ഉണ്ടെങ്കിലും ഒഴുക്കോടെ കഥ പറയുന്നതില്‍ വിജയിച്ചിരിക്കുന്നു.
ആശംസകള്‍

ഗോപി വെട്ടിക്കാട്ട് പറഞ്ഞു... മറുപടി

മനോഹരമായ കഥ...
വായനക്കാരനെ പിടിച്ചിരുത്തുന്ന ശൈലി...
ആശംസകള്‍....

Unknown പറഞ്ഞു... മറുപടി

Katha ezhuthiya shyli valare nannayirikunnu.Daridyathinte kruramaya mukkam valare thevrathayodu koodi thanne avatharippikkan thankalkku kazhinjittundu.Eniyum etharum nalla kathakal thangalilninnum prathikshikkunnu....Aashamsakal....

ശ്രീ പറഞ്ഞു... മറുപടി

കഥ ഇപ്പോഴാണ് വായിയ്ക്കുന്നത്. നന്നായിട്ടുണ്ട്

:)

Anil cheleri kumaran പറഞ്ഞു... മറുപടി

വളരെ നല്ല കഥ. തുടരുക.

ramanika പറഞ്ഞു... മറുപടി

ഇമാനുവല്‍ സാറാക്കുട്ടീ ഇവര്‍ മനസ്സില്‍ നിന്ന് മായന്‍ ഒരുപാടു സമയമെടുക്കും

smitha adharsh പറഞ്ഞു... മറുപടി

നല്ല കഥ..മനസ്സില്‍ തട്ടി.കുറെയായി ഈ വഴിയൊക്കെ വന്നിട്ട്.ഇപ്പൊ,വന്നത് വെറുതെയായില്ല.

ജീവി കരിവെള്ളൂർ പറഞ്ഞു... മറുപടി

ആദ്യമായിട്ടാണിവിടെ വന്നതെങ്കിലും ഒരു നല്ല കഥവായിക്കാന്‍ കഴിഞ്ഞു .

രംഗബോധമില്ലാത്ത കോമാളി അതുതന്നെയല്ലെ മരണമെന്നും ...

G.MANU പറഞ്ഞു... മറുപടി

Good one manoj..

Manoraj പറഞ്ഞു... മറുപടി

പള്ളിക്കരയിൽ : താങ്കൾ പറഞ്ഞത്‌ നല്ല അർത്ഥത്തിൽ സ്വീകരിക്കുന്നു.. വായനക്കും നല്ല് അഭിപ്രായത്തിനും നന്ദി..

ഗോപി വെട്ടിക്കാട്ട്‌ : നന്ദി മാഷെ.. താങ്കളെപോലുള്ളവരുടെ വാക്കുകൾ കൂടുതൽ ഊർജ്ജം നൽക്കുന്നു.. ഇനിയും സഹകരിക്കുമല്ലോ

നീലിമ : നന്ദി. ദാരിദ്ര്യത്തിന്റെ ക്രുരതക്കൊപ്പം പച്ച മാംസത്തിനായുള്ള കഴുകന്റെ ആർത്തിയും ഉണ്ട്‌.. ഇനിയും വരിക.. പ്രോത്സാഹിപ്പിക്കുക.

ശ്രീ : നന്ദി

കുമാരൻ : നന്ദി.. ഇനിയും പ്രതീക്ഷിക്കാമല്ലോ?

രമണിക : സത്യം പറഞ്ഞാൽ സ്ഥിരമായുള്ള ബസ്സ്‌ യാത്രക്കിടെ കാണ‍ാറുള്ള ഒരു വീടുണ്ട്‌.. ശവപ്പെട്ടികൾ അടുക്കി വച്ചിരിക്കുന്ന ഒരു വീട്‌.. "ശവപ്പെട്ടികൾ വിൽക്കപ്പെടും" എന്ന ഒരു ബോർഡും.. അതിൽ നിന്നായിരുന്നു ഇതിന്റെ ത്രെഡ്‌.. പിന്നെ, അതിൽ അൽപം നിറങ്ങൾ ചാലിച്ചു.. മനസ്സിൽ തങ്ങുന്ന രീതിയിൽ ആയെങ്കിൽ ..... അത്‌ തന്നെ വലിയ കാര്യം.. നന്ദി..

സ്മിത : കുറേ നാളായി ടീച്ചറെ ഈ വഴിയൊക്കെ കണ്ടിട്ട്‌... ഏതായാലും നല്ല വാക്കുകൾക്ക്‌ നന്ദി.. ഇനിയും പ്രതീക്ഷിക്കുന്നു.. അത്‌ വിമർശനമായാൽ പോലും..

ജീവി കരിവെള്ളൂർ : നന്ദിയുണ്ട്‌ സുഹൃത്തേ.. നിങ്ങളുടെ എല്ലാം നല്ല വാക്കുകൾ ഉത്തേജനത്തോടൊപ്പം ഉത്തരവാദിത്വവും ഏറ്റുന്നു..

മനുജി : നന്ദി..

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു... മറുപടി

മറ്റുള്ളവരുടെ മരണം കൊതിക്കുന്ന ശവപ്പെട്ടിക്കാരന്റെ കഥയും അവന്റെ ദാരിദ്രവും , പുര നിറഞ്ഞു നില്‍ക്കുന്ന മകളും കുറെയേറെ കഥകള്‍ക്ക് വിഷയമായിട്ടുണ്ട് .. സംഭാഷണങ്ങളില്‍ ചിലയിടത്തൊക്കെ ഒരു നാടകീയത ഉണ്ടോ എന്നൊരു സംശയം ..

നല്ല വായനാ സുഖം തോന്നി .. ഒട്ടും ബോറടിപ്പിച്ചുമില്ല

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു... മറുപടി

കമന്റിലൂടെയാണ് ഇവിടെ എത്തപ്പെട്ടത്. കഥ നന്നായി. പലരും പറഞ്ഞ പോലെ ദൈര്‍ഘ്യവും അക്ഷരത്തെറ്റും മാത്രമേ അല്പം മുഷിപ്പിച്ചുള്ളൂ.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു... മറുപടി

valare nannaayittundu........a

priyag പറഞ്ഞു... മറുപടി

entho feeling i cant reveal!!!!!!!!

Martin Tom പറഞ്ഞു... മറുപടി

Aashamsakal manoraj, Nalla Kadha.

anna പറഞ്ഞു... മറുപടി

വായനക്കാരെ ഒരേ ഒഴുക്കില്‍ കൊണ്ടുപോവുക എന്നത് എഴുത്തുകാരന്‍റെ ധര്‍മം ആണ്.. കുറേ വിജയം താങ്കള്‍ക്ക് അവകാശപ്പെടാം. പിന്നെ പഴയകാല കഥാഖ്യാനം എന്നതിനേക്കാള്‍ ഏറെ ഒരു " പൈങ്കിളിസ്പര്‍ശം " അതല്ലേ ശരി..? ഇതു എന്‍റെ വായനാ വൈകലല്യം ആവാം.. നന്നായിട്ടുണ്ട്. ഇനിയും എഴുതുക ..ഭാവുകങ്ങള്‍...

raadha പറഞ്ഞു... മറുപടി

കഥ ഇഷ്ടപ്പെട്ടു ട്ടോ. ഇനിയും എഴുതുക. ആശംസകള്‍..

രാജേഷ്‌ ചിത്തിര പറഞ്ഞു... മറുപടി

മനോരാജിന്റെ കഥ സുസ്മേഷ് ചന്ദ്രോത്തിന്റെ ഡി.എന്‍ .ആ ബൂത്തിനെ ഓര്‍മ്മപ്പെടുത്തി .
അനാവശ്യ വിശേഷണങ്ങള്‍ വലിച്ചു നീട്ടലുകളായി...കഥയുടെ മുറുക്കം കുറച്ചു .
പണക്കാരനായ അയല്‍വാസിയുടെ സംഭാഷണങ്ങളില്‍ അതിഭാവുകത്വം നിഴലിച്ചു നില്‍ക്കുന്നുണ്ട്
കഥയില്‍ ഇടക്കിടെ വന്ന ട്വിസ്റ്റുകള്‍ ശെരിയായി വിനിയോഗിക്കാന്‍ കഴിഞ്ഞില്ല .
ഇടക്കിടെ കഥാപ്രസംഗത്തിന്‍റെ ശൈലിയിലേക്ക് കഥനം വഴിമാറി
എത്രയും വലിയ ഒരു കഥയില്‍ അക്ഷര തെറ്റുകള്‍ സ്വാഭാവികം ...
കഥയല്ല ക്രാഫ്റ്റ് ആണ് ന്യുനതയായതെന്നു തോന്നുന്നു
കഥയുടെ ക്രാഫ്റ്റ് സ്വായത്തമാക്കാന്‍ ഇനിയുമേറെ എഴുതണം എന്നു തോന്നുന്നു
എഴുതി കൊണ്ടെയിരിക്കൂ ....

Manoraj പറഞ്ഞു... മറുപടി

ശാരദനിലാവ് : തേജസിലേക്ക് വന്നതിനുള്ള നന്ദി അറിയിക്കട്ടെ.. തെറ്റുകൾ ചൂണ്ടി കാട്ടി തന്നത് തിരുത്താൻ ശ്രമിക്കാം..

ശ്രദ്ധേയൻ: നീളക്കൂടുതൽ എന്തോ അങ്ങിനെ വന്നു.. ശ്രമിക്കാം ചുരുക്കി എഴുതാൻ. പിന്നെ, അക്ഷരത്തെറ്റ്.. അത് വരമൊഴിയുമായി ചങ്ങാത്തം കുറവായതിന്റെ ആയിരുന്നു. ഇപ്പോൾ കീമാനിലേക്ക് മാറിനോക്കി.. അറിയില്ല ഇനി എങ്ങിനെയാണെന്ന്.... ഇനിയും വരുമല്ലോ?

ജയകുമാർ , ഉണ്ണിമോൾ, രാമൻ : നന്ദി. ഈ നല്ല വായനക്ക്..

അന്ന : വായനക്കുള്ള നന്ദി ആദ്യമേ അറിയിക്കട്ടെ.. പൈങ്കിളി സ്പർശം തോന്നിയെന്ന് താങ്കൾ പറഞ്ഞു. ക്ഷമിക്കണം എന്റെ അറിവുകേട് കൊണ്ട് ചോദിക്കുകയാണെന്ന് കരുതിയാൽ മതി... എന്തായിരുന്നു ആ കഥയിൽ താങ്കൾ കണ്ടെത്തിയ പൈങ്കിളി? ഒരു പക്ഷെ, അത് എന്റെ മുന്നോട്ടുള്ള എഴുത്തുകളിൽ തിരുത്താൻ കഴിഞ്ഞാലോ?

രാധ : ഒത്തിരി നാളുകൾക്ക് ശേഷമുള്ള ഈ വരവിൽ സന്തോഷം.. ഒപ്പം നല്ല അഭിപ്രായത്തിന് നന്ദി.

രാജേഷ്: തെറ്റുകൾ തിരുത്താൻ പരമാവധി ശ്രമിക്കം. .പിന്നെ, കഥാപ്രസംഗത്തിന്റെ രീതിയിലേക്ക് പോയി എന്നത് എനിക്ക് എന്തോ മനസ്സിലായില്ല.. അല്പം കൂടി വിശദമാക്കിയാൽ എനിക്ക് ഭാവിയിലേക്ക് ഉപകരിച്ചേക്കും.. ഇനിയും തേജസിൽ വരിക. വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.. ഒരിക്കൽ കൂടി നന്ദി.

ഒപ്പം മെയിലിലൂടെയും ചാറ്റിലൂടെയും എന്നെ സപ്പോർട്ട് ചെയ്യുകയും ഉപദേശങ്ങൾ നൽക്കുകയും ചെയ്ത നല്ല കൂട്ടുകാർക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി...

jayanEvoor പറഞ്ഞു... മറുപടി

ഇപ്പോഴാണു വായിച്ചത്.വായിക്കാൻ എളുപ്പം. പക്ഷെ മുൻ കഥകളെ അപേക്ഷിച്ച് വിഷയത്തിലും, പരിണാമഗുപ്തിയിലും പുതുമയില്ല.
(ശവപ്പെട്ടിയിൽ അപ്പൻ കിടക്കുന്നുണ്ടാവും എന്ന് മുൻ കൂട്ടി ഊഹിക്കാൻ കഴിഞ്ഞു).

ഒരു യാത്രികന്‍ പറഞ്ഞു... മറുപടി

മാഷെ സംഭവം കൊള്ളാം. പക്ഷെ പലരും സൂചിപ്പിച്ചതുപോലെ ദൈര്‍ഘ്യം തന്നെയാണ്‌ ഒരിത്തിരി കല്ലുകടി ആയത്‌.... സസ്നേഹം

സിനോജ്‌ ചന്ദ്രന്‍ പറഞ്ഞു... മറുപടി

ആശംസകള്‍ സുഹൃത്തേ..

മാണിക്യം പറഞ്ഞു... മറുപടി

വായിച്ചു തുടങ്ങുമ്പോള്‍ തന്നെ
മനസ്സ് കൈ വിട്ടു പോകുന്നു
ജീവിക്കാന് വേണ്ടി മറ്റൊരാളുടെ
മരണത്തെ ആഗ്രഹിക്കുന്നവന്‍ ....
സ്വന്തം അപ്പന്റെ മരണം വരവേല്‍ക്കാന്‍ കാത്തിരിക്കുന്ന മകന്‍ ..സ്നേഹം കൊണ്ടല്ല പ്രൗഢീ കാണിക്കാന്‍ മരിച്ച സ്വന്തം അപ്പന് ശവപ്പെട്ടി വാങ്ങി അയക്കുന്ന മകന്‍ ..

തുണയും സംരക്ഷണവും ഇല്ലങ്കില്‍ സ്ത്രീയെ ആരും അപമാനിക്കും അത് നീതിപലകര് ആയാലും ...

Manju Manoj പറഞ്ഞു... മറുപടി

മനോരാജ്.... ഞാന്‍ ഇപ്പോഴാ ഈ കഥ വായിച്ചത്... നന്നായി....പെണ്ണായി ജനിച്ചാല്‍ ദുരിതം മാത്രമേ ഉണ്ടാകു അല്ലെ....എവിടെയാണ് ഈ ലോകത്തു പെണ്ണുങ്ങള്‍ക്ക് രക്ഷ!!!