ഞായറാഴ്‌ച, ജനുവരി 17, 2010

തത്തക്കുട്ടി

പുസ്തകം :തത്തക്കുട്ടി
രചന : രാധിക.ആർ.എസ്‌.

പ്രസാധനം : പാപ്പിറസ്‌ ബുക്സ്‌


ഇവിടെ ഒരു പുസ്തകത്തെ റിവ്യു ചെയ്യുകയോ, അല്ലെങ്കിൽ അതിന്റെ ആഴങ്ങളിലേക്ക്‌ ഇറങ്ങി ചെല്ലുകയോ അല്ല ചെയ്യുന്നത്‌. ഒരു 12 ക്ലാസ്സുകാരി ഒരിക്കലും വിമർശനങ്ങൾക്ക്‌ വിധേയയാകാറായില്ല എന്ന് നിങ്ങൾക്കും അറിയാവുന്നതാണല്ലോ!! മ്മുടെ കൊച്ചു ബൂലോകത്തിന്റെ അതിരുകൾ താണ്ടി, തന്റെ ചിന്തകളും കാഴ്ചപ്പാടുകളും മലയാളി വായനക്കാരുടെ മുൻപിലേക്ക്‌ ഒരു കാണിക്ക പോലെ സമർപ്പിക്കുന്ന രാധികക്ക്‌ ആദ്യമേ ഒരു ഹാറ്റ്സ്‌ ാഫ്‌ പറഞ്ഞുകൊണ്ട്‌, പുസ്തകം നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കട്ടെ.. ഇത്‌ എഴുതിതുടങ്ങുന്ന, കഴിവുകൾ കൊണ്ട്‌ അനുഗ്രഹീതയായ, വളർന്ന് വരുന്ന ഒരു കുട്ടിയുടെ ആദ്യ സമാഹാരമാണെന്നും അതിനെ ഒരു അർത്ഥത്തിൽ മാത്രം സ്വീകരിക്കണമെന്നും , പ്രോത്സാഹനങ്ങൾ നൽക്കണമെന്നും ആദ്യമേ പറയട്ടെ...

സ്കൂൾ കാലഘട്ടത്തിലെ എന്റെ ചില അസാധാരണമായതും യുണീക്ക്‌ ആയതുമായ ചിന്തകളുടെ അനുഭവങ്ങളാണു എന്റെയീ തത്തക്കുട്ടി എന്ന് പുസ്തകത്തിന്റെ തുടക്കത്തിൽ രാധിക തന്നെ പറയുന്നുണ്ട്‌. ഇത്‌ കഥയാണൊ..? അല്ല എന്ന് തന്നെ രാധികയുടെ ഭാഷ്യം.. അതു കഴിഞ്ഞ്‌ രാധിക അവിടെ കുറിച്ച വാക്കുകൾക്ക്‌ ഒരിക്കലും ഞാൻ മാപ്പ്‌ കൊടുക്കില്ല .. വരികളിതാണു.. "മലയാളം ഔപചാരികമായി പഠിക്കാത്ത ഞാൻ കമ്പ്യൂട്ടറിലെ വരമൊഴി എഡിറ്ററിലൂടെ മംഗ്ലീഷ്‌ - മലയാളം കൺ വേർട്ടർ ഉപയോഗിച്ച്‌ ടൈപ്പ്‌ ചെയ്താണു കുറിപ്പുകൾ ഒരുക്കിയത്‌.. "- അതു തുറന്ന് പറഞ്ഞത്‌ നല്ലത്‌ തന്നെ.. പക്ഷെ, കഴിവുകൾ കൊണ്ട്‌ അനുഗ്രഹീതയായ കുട്ടി ഇനിയും മലയാളം എഴുതാൻ പഠിക്കാൻ ശ്രമിക്കുന്നില്ല എന്നാണു അതുകൊണ്ട്‌ ഉദ്ദേശിക്കുന്നതെങ്കിൽ അത്‌ തിരുത്തേണ്ടിയിരിക്കുന്നു...

പുസ്തകത്തെ ഒന്ന് ചെറുതായി പരിചയപ്പെടുത്താം..ഏതാണ്ട്‌ 21 ഓളം കുറിപ്പുകൾ കൊണ്ട്‌ സമ്പന്നമാണു തത്തകുട്ടി. ആദ്യത്തെ ഒന്നിനെ മാത്രം ഞാൻ കഥ എന്ന് വിളിക്കാൻ ആഗ്രഹിക്കുന്നു... "സങ്കടപ്പൂവ്‌" എന്ന ചെറുതും മനൊഹരവുമായ കഥയിൽ ഒരു കൊച്ചുകുട്ടിയുടെ തലത്തിൽ നിന്നും വലിയവരുടെ തലത്തിലേക്ക്‌ കയറിചെല്ലുകയാണു എഴുത്തുകാരി.. എഴുത്തുകാരി എന്നൊന്നും വിളിച്ച്‌ ഞാൻ കുട്ടിയുടെ മനസ്സിൽ അഹം വരുത്താൻ ശ്രമിക്കുന്നില്ല.. പക്ഷെ, ഒരു രചനക്കെങ്കിലും എനിക്ക്‌ അങ്ങിനെ വിളിക്കാതിരിക്കാൻ കഴിയില്ല... കാരണം അത്രക്ക്‌ മനോഹരമായി, അതിനേക്കാളുപരി.. ചുരിങ്ങിയ വാക്കുകളിൽ ഒരു അദ്ധ്യാപകനും , കുട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വലിയവരിലേക്ക്‌... ഒരു പക്ഷെ, ഇന്നത്തെ അദ്ധ്യാപകരിലേക്ക്‌ എത്തിക്കുവാൻ രാധിക ശ്രമിക്കുന്നുണ്ട്‌.. പിന്നീടു വന്ന പല കുറിപ്പുകളും ഒരു കുട്ടിയുടേതായി കാണാൻ ഞാൻ ആഗ്രഹിക്കുന്നത്‌ കൊണ്ട്‌ അതിന്റെ ഉള്ളുകളിലേക്ക്‌ പോകുന്നില്ല... പരാമർശവിധേയമായ മറ്റൊരു കുറിപ്പായി തോന്നിയത്‌ " പുസ്തകം നമുക്ക്‌ വേണൊ?" എന്നുള്ളതാണു. ഇതിനർത്ഥം മറ്റുള്ളവ മോശം എന്നല്ല... പക്ഷെ, ഇവിടെ രാധികയിലെ കുട്ടിയുടെ മനസ്സിന്റെ വളർച്ചയാണു കുറിപ്പിൽ കാണാൻ കഴിയുന്നത്‌..ഇന്നത്തെ കുട്ടികൾ എന്ത്‌ പഠിക്കുന്നു.. എന്ത്‌ ചെയ്യുന്നു എന്നത്‌ മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടതാണെന്നും... കേരളത്തിന്റെ സംസ്കാരത്തിനു യോജിക്കാത്ത പലതിനെയും തിരിച്ചറിയണം എന്നും ഒരു 15 കാരി പറയുമ്പോൾ തീർച്ചയായും നമ്മൾ അവളെ അഭിനന്ദിക്കണം... "പേടി" എന്ന കുറിപ്പിൽ പരീക്ഷയെന്ന കടമ്പയെ കുട്ടികളിൽ പേടിപ്പെടുത്തുന്ന ഓർമകളാക്കുന്ന മാതാപിതാക്കൾക്കും, അദ്ധ്യാപകർക്കുമുള്ള ഒരു സന്ദേശം ഉളിഞ്ഞിരിപ്പില്ലേ എന്നൊരു തോന്നൽ.. അങ്ങിനെ ഞാനും എഫ്‌.എം ആയി, ഡത്തും ബർത്തും , കോഴിയോ മുട്ടായോ, അരത്തമെറ്റിക്‌ മീൻ.. ഇതെല്ലാം ഹൃദ്യം തന്നെ എങ്കിലും ഒരു സാധാരണ നിലവാരം പുലർത്തി ന്നേ പറയാൻ പറ്റൂ.. എന്നിരുന്നാലും ഒരു നവാഗതയായ , അതിലുമുപരി ഒരു കുട്ടി എന്ന നിലയിൽ രാധിക കൈയടി അർഹിക്കുന്നു..

കുട്ടികൾക്ക്‌ സഹജമായ കൗതുകവും അവരുടെ മാത്രം കൈവശമുള്ള ചില അളവുകോലുകളും കൊണ്ട്‌ അവരൊരു ലോകം മെനയുമ്പോൾ അവരുപോലും അറിയാതെ അതിൽ കടന്നുകൂടുന്ന ചില രസനിമിഷങ്ങൾ... അതാണു രാധികയുടെ കൈയൊപ്പ്‌... എന്ന് മലയാളത്തിന്റെ പ്രിയ..എസ്‌. തത്തക്കുട്ടി എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്‌..

രണ്ട്‌ കാര്യം കൂടി പറയാതെ ഇത്‌ പൂർണ്ണമാവില്ല... ഒന്ന് ഇത്‌ പുസ്തകം ആക്കുവാൻ ധനസഹായം നൽകിയ 'സെന്റർ ഓഫ്‌ ഒഫീഷ്യൽ ലാംഗേജിനുള്ള നന്ദിയാണു.. വളർന്ന് വരുന്ന ഇത്തരം പുതുനാമ്പുകളെ പ്രോത്സാഹിപ്പിക്കാൻ ഇനിയും നിങ്ങൾക്ക്‌ മനസ്സുണ്ടാകട്ടെ... പിന്നെ , രണ്ടാമതായി പുസ്തകത്തിനായി ഒരു കവർ, അതും അതിമനോഹരമായി തയ്യാറാക്കിയ ബ്ലോഗ്ഗർ നന്ദകുമാർ പ്രത്യേക പ്രശം അർഹിക്കുന്നു.. അത്രക്ക്‌ മനോഹരമാണു അതിന്റെ കവർ ഡിസൈൻ. ഒപ്പം ചെറിയൊരു വിയോജനകുറിപ്പ്‌ കുടി അറിയിക്കട്ടെ.. ഒരു പക്ഷെ, അത്‌ എഴുത്ത്‌ കാരിയുടെ അവകാശമാകം.. വായനക്കാരന്റെ കൈകടത്തലുകൾക്കും, അഭിപ്രായങ്ങൾക്കും അവിടെ വലിയ സ്ഥാനം ഉണ്ടാകില്ലായിരിക്കാം.. എങ്കിലും ഇത്രയും പറഞ്ഞക്കൂട്ടത്തിൽ മനസ്സിൽ തോന്നിയ ഒരു കാര്യം കൂടി പറഞ്ഞില്ലേങ്കിൽ ഒരു പക്ഷെ, എനിക്ക്‌ തന്നെ രു അപകർഷത തോന്നിയാലോ? ഏതൊരു പുസ്തകത്തിലും നമ്മൾ രചയിതാവിനെ കുറിച്ച്‌ ചെറിയൊരു വിവരണം നൽക്കാറുണ്ട്‌. .പക്ഷെ, ഇവിടെ രാധികയെ കുറിച്ച്‌ പറഞ്ഞതിനേക്കാളേറെ അച്ഛനെകുറിച്ചും അമ്മയെ കുറിച്ചും പറഞ്ഞോ എന്നൊരു സംശയം. രാധികയുടെ അച്ഛനോടുള്ള എല്ലാ സ്നേഹവും, ബഹുമാനവും, സൗഹൃദവും വെച്ച്‌ പുലർത്തിക്കൊണ്ട്‌ തന്നെ പറയട്ടെ.. രാധിക സ്വന്തം ഐഡന്റിറ്റി സൂക്ഷിക്കാൻ ശ്രമിക്കണം.. അച്ഛന്റെ മകൾ എന്നതിനേക്കാളും മകളുടെ അച്ഛൻ എന്നറിയപ്പെടാൻ ആയിരിക്കും അദ്ദേഹവും ആഗ്രഹിക്കുന്നത്‌

എന്തായാലും രാധിക എന്ന ബ്ലോഗറെ നമ്മൾ ഭൂലോകത്തിനു കൈമാറികഴിഞ്ഞു.. ഇനിയുള്ള നാളുകൾ അനുഗ്രഹീതയായ കുട്ടിയുടേതാകട്ടെ എന്നും അതിനു കുട്ടിക്ക്‌ കഴിയട്ടെ എന്നും പ്രാർത്ഥിച്ച്‌ കൊണ്ട്‌ പുസ്തകം വായനക്കാരുടെ മുൻപിൽ സമർപ്പിക്കട്ടേ...

39 comments:

Unknown പറഞ്ഞു... മറുപടി

ഒത്തിരി കാര്യങ്ങള്‍ പറഞ്ഞുതന്നതിന്‌ നന്ദി..
വിശേഷായിരിക്കുന്നു..ഏറെ ഇഷ്ടായീ...

ശ്രീ പറഞ്ഞു... മറുപടി

രാധുവിന്റെ ബ്ലോഗ് വായിച്ചിട്ടുണ്ട്. പുസ്തകവും കൂടുതല്‍ പേരിലേയ്ക്കെത്തട്ടെ.

ഈ പരിചയപ്പെടുത്തല്‍ നന്നായി മാഷേ.

അരുണ്‍ കരിമുട്ടം പറഞ്ഞു... മറുപടി

ഈ പരിചയപ്പെടുത്തലിനു നന്ദി, രാധികക്ക് ആശംസകള്‍

Unknown പറഞ്ഞു... മറുപടി

നന്നായിട്ടുണ്ട്..

അജ്ഞാതന്‍ പറഞ്ഞു... മറുപടി

"ചുരുങ്ങിയ വാക്കുകളില്‍ ഒരു അദ്ധ്യാപകനും , കുട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വലിയവരിലേക്ക്‌... ഒരു പക്ഷെ, ഇന്നത്തെ അദ്ധ്യാപകരിലേക്ക്‌ എത്തിക്കുവാന്‍ രാധിക ശ്രമിക്കുന്നുണ്ട്‌..

ആ ആഴത്തെപ്പറ്റിയുള്ള പരമ്പരാഗത ധാരണകളെല്ലാം വിദ്യാര്‍ത്ഥികളില്‍ നിന്നും അന്യമായിക്കൊണ്ടിരിക്കുമ്പോള്‍ ഒരു അധ്യായത്തിലൂടെയെങ്കിലും അതിന് ശ്രമിച്ച രാധികയെ അഭിനന്ദിക്കേണ്ടേ.

സാഹിത്യത്തെയും വളര്‍ന്നു വരുന്ന സാഹിത്യാന്വേഷകരെയും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഒരു പോസ്റ്റെഴുതാനെടുത്ത തീരുമാനം നന്നായി. എന്തായാലും "തത്തക്കുട്ടി" ഒന്നു വായിക്കണം.

നന്ദന പറഞ്ഞു... മറുപടി

ഒരു വലിയകാര്യം ചെയ്തു.
നന്മകൽ നേരുന്നു
നന്ദന

അഭി പറഞ്ഞു... മറുപടി

രധികക്കു എല്ലാവിധ ആശംസകളും നേരുന്നു

Manoraj പറഞ്ഞു... മറുപടി

ടോംസ്‌ : ആദ്യവായനക്ക്‌ ഊഷ്മളമായ നന്ദി...

ശ്രീ, അരുൺ, ബിജു , അഭി : വളരെ നന്ദിയുണ്ട്‌.. നിങ്ങളുടെ വായനക്കും സഹകരണത്തിനും. ശ്രീയും, അരുണും, അഭിയും പറഞ്ഞപോലെ രാധികക്ക്‌ ആശം സകളും ഒപ്പം പുസ്തകം കൂടുതൽ പേരിലേക്കെത്താനുള്ള പ്രാർത്ഥനയും..

മാത്‌സ്‌ ബ്ലോഗ്‌ ടീം : തത്തകുട്ടി, എന്റെ അഭിപ്രായത്തിൽ എല്ലവരും തന്നെ വായിക്കേണ്ടതാണു.. കാരണം, വരും തലമുറയിൽ നിന്നും മലയാളം അന്യം നിൽക്കാതിരിക്കണമെങ്കിൽ അവരുടെ ഇത്തരം നുറുങ്ങു ചിന്തകൾക്കും, വിചരങ്ങൾക്കും നമ്മൾ മുൻഗണന കൊടുക്കണം.. ഒരു കാലത്ത്‌ പ്രോൽസഹനത്തിന്റെ അപര്യാപ്തതയല്ലേ നമ്മളെ ഒക്കെ ഒരു പരിധി വരെ കർട്ടന്റെ പിന്നിലേക്കു നയിച്ചത്‌.. ഈ നല്ല പ്രോത്സാഹനത്തിനു എന്റെ അകം നിറഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ...
പുസ്തകം കിട്ടുവൻ രാധികയുടെ ബ്ലോഗ്‌ വഴി രാധികയെയോ, കുട്ടിയുടെ അച്ഛനേയോ ബന്ധപെട്ടാൽ മതി..

ഒരു ഒ‍ാഫ്‌ : രചനയിലേക്ക്‌ മാറുവാൻ ശ്രമിച്ചു .. എന്തോ ശരിയാവുന്നില്ല.. പിന്നെ, കൂടുതൽ ശ്രം നടത്താൻ സന്ദർഭം കിട്ടിയില്ല എന്നതും വാസ്തവം.. ഒരിക്കൽ കൂടി ശ്രമിച്ച്‌ നോക്കിയിട്ട്‌ ഞാൻ അറിയിക്കാം...


നന്ദന,

ഒരു വലിയ കര്യം എന്നൊന്നും എനിക്കു തോന്നുന്നില്ല.. പക്ഷെ, ഇത്രയുമെങ്കിലും നമ്മളൊക്കെ ചെയ്തില്ലെങ്കിൽ ഒരു പക്ഷെ ഭാവിയിലെ നല്ലൊരു സഹിത്യകാരി അരങ്ങു കാണാതെ മറഞ്ഞിരിക്കും..

വായനക്കും എന്നെ പ്രോൽസഹിപ്പിക്കുന്നതിനും ഒത്തിരി നന്ദി..

സുമേഷ് | Sumesh Menon പറഞ്ഞു... മറുപടി

'രാധുവിന്റെ രചന'യെ പരിചയപ്പെടുത്തിയതിനു നന്ദി,
'തത്തക്കുട്ടി'ക്ക് എല്ലാ ആശംസകളും നേരുന്നു..

മലയാളം അറിയില്ലെങ്കില്‍ കൂടിയും മലയാളത്തില്‍ പുസ്തകമിറക്കിയ കൊച്ചുമിടുക്കിയെ അഭിനന്ദിക്കാതെ വയ്യ...

jayanEvoor പറഞ്ഞു... മറുപടി

മനോരാജ്...

ഈ പരിചയപ്പെടുത്തലിനു നന്ദി!

ആ കുട്ടി എഴുത്ത് ഇവിടെ വച്ചു നിർത്താതിരിക്കട്ടെ...

മലയാള പഠനവും!

രാധികയ്ക്ക് ഒരായിരം ആശംസകൾ!

നിരക്ഷരൻ പറഞ്ഞു... മറുപടി

പുസ്തകം ഒരു കോപ്പി ‘മകള്‍ടെ അച്ഛന്‍ ‘ അയച്ചുതന്നിരുന്നു.

എന്തായാലും ഈ പരിചയപ്പെടുത്തല്‍ നന്നായി മനോരാജ് . ആരെങ്കിലും അത് ചെയ്യണമെന്ന് എനിക്കുണ്ടായിരുന്നു.

ഉസ്മാന്‍ പള്ളിക്കരയില്‍ പറഞ്ഞു... മറുപടി

രാധികയെയും ആ കുട്ടിയുടെ പുസ്തകത്തെയും പരിചയപ്പെടുത്തിയത് നന്നായി.

ബിന്ദു കെ പി പറഞ്ഞു... മറുപടി

ഈ പരിചയപ്പെടുത്തലിന് നന്ദി...

lekshmi. lachu പറഞ്ഞു... മറുപടി

രാധികയെയും ആ കുട്ടിയുടെ പുസ്തകത്തെയും പരിചയപ്പെടുത്തിയത് നന്നായി.

രാധികക്ക് ആശംസകള്‍...

pournami പറഞ്ഞു... മറുപടി

good one.... othiri karyangal manoharamayi paranjirikunnu...

Padmadevi പറഞ്ഞു... മറുപടി

Sarikku homework cheytha review. Excellent and loaded with information...
Rahikakku nalla oru P.R.O ye thanne kitti..!!! :)

വീ കെ പറഞ്ഞു... മറുപടി

എന്തായാലും രാധിക മലയാളം എഴുതാൻ പഠിക്കണം..
ആശംസകൾ...

ഇതു പരിചയപ്പെടുത്തിയതിന് മനോരാജിന്
അഭിനന്ദനങ്ങൾ....

Manoraj പറഞ്ഞു... മറുപടി

സുമേഷ്‌ : രാധികക്ക്‌ മലയാളം അറിയില്ല എന്ന് ഞാൻ പറയുന്നില്ല. അതൊരുപക്ഷെ, ആ കുട്ടി വിനയം കൊണ്ട്‌ പറയുന്നതാവാം.. പക്ഷെ, മലയാളം എഴുതാൻ അറിയില്ല എന്നാണെങ്കിൽ അത്‌ പഠിക്കാത്തത്‌ തറ്റ്‌ എന്നേ ഞാൻ സൂചിപ്പിക്കുന്നുള്ളൂ.. വായനക്ക്‌ നന്ദി.

ജയൻ : അതെ, ആ കുട്ടി എഴുത്ത്‌ ഇവിടെ വച്ച്‌ നിറുത്താതിരിക്കട്ടെ.. പഠനവും... നന്ദി..

നിരക്ഷരൻ : ഈ ഒരു കുറിപ്പ്‌ ഞാൻ പുസ്തകത്തിന്റെ വായന കഴിഞ്ഞപ്പോൾ തന്നെ തയ്യാറാക്കിയതായിരുന്നു. 2009 ലെ വായനാനുഭവങ്ങൾ എന്ന പോസ്റ്റിൽ അദ്യം ഇത്‌ ചേർക്കുകയും ചെയ്തു. പിന്നെ കരുതി സാറാ ജോസഫിന്റെയും , വി.എച്‌. നിഷാദിന്റെയുമൊക്കെ ഇടയിൽ രാധിക മറഞ്ഞുപോയാലോ എന്ന്.. ഒപ്പം, രാധിക അത്‌ വായിച്ചാൽ അവരോളമെത്തി എന്നൊരു ചിന്ത മനസ്സിൽ കറ്റന്നു കൂടി, ആ കുട്ടിയുടെ നല്ല ഭാവി കളഞ്ഞാലോ എന്നൊരുപേടിയും ഉണ്ടായിരുന്നത്‌ കൊണ്ട്‌ മാത്രം അന്നിത്‌ പോസ്റ്റ്‌ ചെയ്തില്ല എന്നേ ഉള്ളൂ.. ഇപ്പോൾ തോന്നുന്നു അത്‌ നന്നായി എന്ന്. നന്ദി സുഹൃത്തെ.. ഈ പ്രോത്സാഹനത്തിനു..

പള്ളിക്കരയിൽ, ബിന്ദു, ലക്ഷ്മി, സ്മിത, വി.കെ : നന്ദിയുണ്ട്‌.. തേജസ്സ്‌ നോക്കുവാൻ കാട്ടുന്ന ഈ സുമനസ്സിനു...ഇനിയും സഹകരണം ഉണ്ടാവണം..

പദ്മദേവി : ഒരു പി.ആർ. ഒ അക്കി മറ്റി കളയല്ലേ? മോശം ജോലിയല്ല അതെങ്കിലും.. ഹ..ഹ.. ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി..

the man to walk with പറഞ്ഞു... മറുപടി

all the best to radhika..
all the best

ചേച്ചിപ്പെണ്ണ്‍ പറഞ്ഞു... മറുപടി

പരിചയപ്പെടുതലിനു നന്ദി :)

ManzoorAluvila പറഞ്ഞു... മറുപടി

manoraj..thank you for the information..

Akbar പറഞ്ഞു... മറുപടി

ഈ പരിചയപ്പെടുത്തലിനു നന്ദി, ആശംസകള്‍


ഓഹരി നിലവാരംപോയ വാരം
http://chaliyaarpuzha.blogspot.com/

OAB/ഒഎബി പറഞ്ഞു... മറുപടി

പരിചയപ്പെടുത്തിയപ്പോള്‍ ഒന്ന് പോയി നോക്കി.
ഹും..തരക്കേടില്ല.

ഹരീഷ് തൊടുപുഴ പറഞ്ഞു... മറുപടി

ലിങ്കിലൂടെ പോയി അവിടെ എത്തിയപ്പോള്‍ അത്ഭുതപ്പെട്ടു പോയി..
രാധുവിന്റെ ബ്ലോഗ് മുന്‍പു വായിച്ചിട്ടുണ്ടായിരുന്നു..
ഉപകാരപ്രദമായീ ഈ കുറിപ്പുകള്‍..

Sukanya പറഞ്ഞു... മറുപടി

നന്ദി, ഇനിയും പ്രതിഭകളെ പരിചയപ്പെടുത്തു.
രാധികയ്ക്ക് ഭാവുകങ്ങള്‍.

താരകൻ പറഞ്ഞു... മറുപടി

a very unique review

രാധു പറഞ്ഞു... മറുപടി

എന്നെ പരിചയപ്പെടുത്തിയതു ഇപ്പൊഴാണു കണ്ടതു
വലിയ സന്തോഷം തോന്നി
പുസ്തകം നല്ലതുപോലെ പോകുന്നതായാണു വിവരം

വിമര്‍ ശനം ഇഷ്ടമായി
കേട്ടോ ചേട്ടാ...
അച്ഛനേയും അമ്മയേയും കുറിച്ചു കൂടുതല്‍ പറഞ്ഞതു എന്റെ ബാക് ഗ്രൌണ്ട്
മനസ്സിലാക്കാനായിരുന്നു.. 16 വയസ്സില്‍ എന്തു ആചീവ് മെന്റ് എഴുതാനാ...
എന്റെ പത്താം ക്ളാസ് മാര്‍ ക്കു മാത്രമേ എഴുതാനുള്ളൂ

മലയാളം ഞാന്‍ എഴുതാന്‍ ശ്രമിക്കുന്നുണ്ട് ..കയ്യക്ഷരം മോശമാണെങ്കിലും

വീണ്ടും ഒരായിരം നന്ദി

Manoraj പറഞ്ഞു... മറുപടി

ജയകുമാർ , മിക്കി : നന്ദി... വായനക്ക്‌

ഒ എബി : കഥയെ കഥയായി കണ്ടതിനു നന്ദി.. തുടർന്നും സഹകരിക്കുമല്ലോ?

ഹരിഷ്‌ : വായനക്കു നന്ദി. എന്തെങ്കിലും ച്ചെയാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതു തന്നെ വലിയ കാര്യം..

സുകന്യ : എന്നെ കൊണ്ട്‌ കഴിയുന്നപോലെ ശ്രമിക്കാം.. സമയം ചിലപ്പോളൊക്കെ ഒരു പ്രശ്നമാണു.. എതായാലും ഈ വായനക്ക്‌ നന്ദി.. വീണ്ടും സഹകരിക്കുമല്ലോ?

താരകൻ : ഇത്‌ ഞാൻ നെഞ്ചോട്‌ ചേർക്കുന്നു.. നന്ദി കൂട്ടുകാരാ..

രാധു : ഞാൻ അല്ലെങ്കിൽ മറ്റൊരാൾ ഇത്‌ ചെയ്യുമായിരുന്നു രാധു. പുസ്തകം ഇനിയും വിറ്റഴിയട്ടെ.. വിറ്റഴിയുന്ന കോപ്പികളുടെ എണ്ണത്തെ പറ്റി മോളിപ്പോൾ ചിന്തിക്കേണ്ട... അതിനേക്കാളെത്രയോ വലിയ കാര്യമാ മോളുടെ നേട്ടങ്ങൾ... ദയവുചെയ്ത്‌, ഞാൻ പറഞ്ഞതൊന്നും വിമർശനമായി കാണരുത്‌.. അതൊന്നും വിമർശനമല്ലായിരുന്നു എന്നതാണു സത്യവും.. പിന്നെ, അച്ഛനെയും അമ്മയെയും കുറിച്ച്‌ പറഞ്ഞത്‌ തറ്റ്‌ എന്നല്ല രാധു ഞാൻ ഉദ്ദേശിച്ചത്‌.. 16 വയസ്സിൽ കിട്ടാവുന്ന ഏറ്റവും വലിയ അചീവ്‌മന്റ്‌ ഇതൊക്കേതന്നെയാ.. ഇവിടെ ഈ ബൂലോകത്തിൽ എഴുതികൊണ്ടിരിക്കുന്ന പലരും ഇത്തരം ഒരു അചീവ്‌ മെന്റ്‌ അന്നോ എന്തിനു ഇന്നുപോലുമോ കിട്ടാത്തവരാണെന്നതുമായി ഒന്ന് തട്ടിച്ച്‌ നോക്കൂ..പിന്നെ, കൈയക്ഷരം.. അത്‌ പിറകെ ശരിയാക്കാം.. നല്ല കൈയക്ഷരം ഉണ്ടായിട്ടല്ല.. ബഷീറിനെയും, വിജയനേയുമെല്ലാം മലയാളി നെഞ്ചേറ്റിയത്‌.. നാളെകൾ ഒരു പക്ഷെ മോളുടെതാവാം.. അതു വരുത്തേണ്ടത്‌ ശ്രമത്താലാണെന്ന് ഒ‍ാർത്താൽ മാത്രം മതി... ഇവിടെ വന്നതിനും സന്തോഷം രേഖപെടുത്തിയതിനും ഒത്തിരി നന്ദി....

സിനു പറഞ്ഞു... മറുപടി

പരിചയപ്പെടുത്തിയതിന് നന്ദി.
തത്തക്കുട്ടിക്കു ആശംസകള്‍....

മാനസ പറഞ്ഞു... മറുപടി

രാധികയെയും ആ കുട്ടിയുടെ പുസ്തകത്തെയും പരിചയപ്പെടുത്തിയത് നന്നായി,മനോരാജ്.

രാധികക്കും,'തത്തകുട്ടിക്കും' എല്ലാ ആശംസകളും,പ്രാര്‍ഥനകളും....

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

രാധിക എന്ന പ്രതിഭയെ ഇന്നാണ് പരിചയപ്പെട്ടത്.
ആ പരിചയപ്പെടുത്തുന്ന രീതിയും നന്നായി കേട്ടൊ,ഒപ്പം നന്ദാജിയുടെ കവർ ചിത്രത്തെകുറിച്ചും.
നന്ദി മനോജ്...

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു... മറുപടി

ashamsakal..................

Gopakumar V S (ഗോപന്‍ ) പറഞ്ഞു... മറുപടി

രാധികയെ ഇത്ര സരസമായി പരിചയപ്പെടുത്തിയതിനു നന്ദി....

ആശംസകൾ, മനോരാജിനും, രാധികയ്ക്കും...

അജ്ഞാതന്‍ പറഞ്ഞു... മറുപടി

നല്ലൊരു പോസ്റ്റു..രാധികക്കുട്ടിക്കു എല്ലാ ഭാവുകങ്ങളും........

Unknown പറഞ്ഞു... മറുപടി

നന്ദി..
പരിചയപ്പെടുത്തല്‍ നന്നായി
രാധികക്ക് ആശംസകള്‍

ഒരു യാത്രികന്‍ പറഞ്ഞു... മറുപടി

എന്തായാലും ബ്ളോഗില്‍ കയറിനോക്കി...നല്ല എഴുത്ത്‌...പരിചയപ്പെടുത്തിയതില്‍ നന്ദി... സസ്നേഹം

Manoraj പറഞ്ഞു... മറുപടി

സിനു മസ്തു , മാനസ,ജയകുമാർ, ബിലാത്തിപട്ടണം, ഗോപകുമാർ, ബിജിലി , അമീൻ , ഒരു യാത്രികൻ : വളരെ നന്ദി. നിങ്ങളുടെയെല്ലാം പ്രോൽസാഹനം ഇനിയും ഉണ്ടാകുമെന്ന് കരുതട്ടെ...

Sureshkumar Punjhayil പറഞ്ഞു... മറുപടി

Ella ashamsakalum, Prarthanakalum...!!!

അജ്ഞാതന്‍ പറഞ്ഞു... മറുപടി

Good review.thanks for introducing Radhika.hopefully i"ll read her blog.Why can't u start reviewing blogs too?