വെള്ളിയാഴ്‌ച, നവംബർ 27, 2009

നിറക്കൂട്ട്‌


വരാന്തയിൽ വീണുകിടക്കുന്ന പത്രം എടുത്ത്‌ മറിചുനോക്കുമ്പോൾ സുജാതയുടെ മുഖത്ത്‌ പ്രത്യാശയുടെ കിരണങ്ങളുണ്ടായിരുന്നു. പെട്ടന്ന് എന്തോ കണ്ട സുജാതയിൽ ഒരു പുഞ്ചിരി വന്നു. പുതുമുഖ നായികയെ ആവശ്യമുണ്ട്‌. വെളുത്ത നിറം, ഒത്ത ഉയരം, ഭംഗിയുള്ള കണ്ണുകൾ, നിരപ്പൊത്ത പല്ലുകൾ... മുതലായ ശരീരഗുണങ്ങൾ ഒത്തിണങ്ങിയ 20 നും 26നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്കപേക്ഷിക്കാം. അഭിനയവുമായി എന്തെങ്കിലും ബന്ധമുള്ളവർക്ക്‌ മുൻ ഗണന. താൽപര്യമുള്ളവർ താഴെ കാണുന്ന അഡ്രസ്സിൽ ബന്ധപ്പെടുക.

സുജാത അന്തർജ്ജനം ഒന്നു നെടുവീർപ്പിട്ടു. പറഞ്ഞിരിക്കുന്ന ശരീരഗുണങ്ങൽ മുഴുവൻ തനിക്കുണ്ട്‌. പിന്നെ, അഭിനയം, അച്ഛൻ മരിച്ചതിനു ശേഷമുള്ള ഈ ജീവിതം തന്നെ അഭിനയമല്ലേ? അയച്ച്‌ നോക്കാം. തറവാടിന്റെ പുറത്ത്‌ അധികം പരിചയമില്ലാത്ത, പുറം ലോകത്തിലെ കപടതകൾ അറിയാത്ത ആ പെൺ കുട്ടി ചിന്തിച്ചു.

"മോളേ, സുജാതേ.. ഇത്തിരി വെള്ളം"

അകത്തുനിന്നും കാർത്ത്യായനി അന്തർജ്ജനത്തിന്റെ വിളി അവളെ ചിന്തയിൽ നിന്നും ഉണർത്തി. സുജാത വേഗം അടുക്കളയിലേക്ക്‌ നടന്നു. ക്ലാവുപിടിച്ച ഒരോട്ടുഗ്ലാസ്സിൽ വെള്ളവുമായി തിരികെ വന്നു. കാർത്ത്യായനിയമ്മ പാത്രം വാങ്ങി. ഒന്നു നോക്കിയശേഷം അവർ വെള്ളം കുടിച്ചു.

" ഈ പാത്രം ഒന്നു വൃത്തിയായി കഴുകിക്കൂടെ കുട്ട്യേ" - അവർ ചോദിച്ചു.

"അതിൽ നിന്നും ക്ലാവുപോകുന്നില്ലമ്മേ.. വർഷം കുറെ കഴിഞ്ഞില്ലേ ഇനി ഇത്‌ ഏതെങ്കിലും പഴയ പാത്രക്കാർക്ക്‌ കൊടുക്കുന്നതാണു നല്ലത്‌"

"എന്താ കുട്ട്യേ നീയ്‌ പറയണേ, എന്റെ അമ്മൂമ്മയുടെ കാലം മുതലുള്ള പാത്രാ അത്‌. അത്‌ കളയേ.. ഹാവൂ, ചിന്തിക്കാൻ കൂടി വയ്യ. എനിക്ക്‌ അവസാന ഇറക്ക്‌ വെള്ളവും തന്നിട്ട്‌ നീ ഇതെന്തുവേണേലും കാട്ടിക്കോളൂ". അവരുടെ ശരീരം വിറച്ചുതുടങ്ങി. അവർ ആകെ പരിഭ്രാന്തയായി. സുജാത അവരെ ആശ്വസിപ്പിച്ചു. കാർത്ത്യായനിയമ്മക്ക്‌ എന്തും ആ പാത്രത്തിൽ കുടിക്കുവാനാണിഷ്ടം. എന്നെങ്കിലും ആ പാത്രത്തിലല്ലാതെ കൊടുത്താൽ അവർ അത്‌ വലിച്ചെറിയും. അതാണു ശീലം. ഒരിക്കൽ സുജാതക്ക്‌ ഒരു പറ്റുപറ്റിയതാണു. അവൾ ഒത്തിരി പരിശ്രമിച്ച്‌ തേച്ചുകഴുകി ഉണക്കാൻ വച്ചിരിക്കുകയായിരുന്നു ഈ ഓട്ടുപാത്രം. അമ്മ വെള്ളം ചോദിച്ചപ്പോൾ അവൾകേറ്റവും പ്രിയപ്പെട്ട, നിറങ്ങൾ കൊണ്ട്‌ വരകൾ കോറിയ ഗ്ലാസ്സിൽ വെള്ളം നൽകി. കലിപൂണ്ട കാർത്ത്യായനിയമ്മ ഗ്ലാസ്സ്‌ വലിച്ചെറിഞ്ഞു. അത്‌ ഒത്തിരി കുഞ്ഞു കഷണങ്ങളായി നുറുങ്ങിപ്പോയി.. ഹോ, എത്ര മാത്രമാ അന്ന് മനസ്സ്‌ നുറുങ്ങിയത്‌. കുനിഞ്ഞിരുന്ന് ഗ്ലാസ്സിലെ നിറക്കൂട്ടുകൾ പെറുക്കിയെടുക്കുമ്പോൾ അവൾ തേങ്ങിപ്പോയി..
സുജാതക്ക്‌ എന്നും ഏഷ്ടം നിറങ്ങളോടായിരുന്നു. ഒരായിരം നിറങ്ങൾ ചാലിച്ചുണ്ടാക്കുന്ന നിറക്കൂട്ടുകളോട്‌ അവൾക്ക്‌ തീർത്താൽ തീരാത്ത വിധേയത്വമായിരുന്നു. അവളുടെ ജീവിതത്തിലെ കൂട്ടുകാരും പല നിറത്തിലുള്ള വളപ്പൊട്ടുകളും വർണ്ണകടലാസുകളുമായിരുന്നു....

പരിപ്പു കരിയുന്ന മണം നാസാഗ്രങ്ങളിൽ തുളച്ചു കയറിയപ്പോൾ അവൾ ചിന്തയിൽ നിന്നും ഉണർന്നു. കലം വാങ്ങിവച്ചപ്പോഴേക്കും അത്‌ കരിഞ്ഞ്‌ അടിയിൽ പിടിച്ചിട്ടുണ്ടായിരുന്നു. ഇന്നിനി അമ്മക്ക്‌ ഇതു മതി. തന്റെ ഒരു വിധി.. തലയിൽ കൈതാങ്ങി സുജാത അടുക്കളചുമരിൽ ചാരി. പുകപിടിച്ച ഈ അടുക്കളയിൽ കഞ്ഞിവെക്കുകയും പരിപ്പ്‌ വേവിക്കുകയും മാത്രമേ അവൾക്ക്‌ ചെയ്യാനുണ്ടാവാറുള്ളൂ. ഇന്ന് മാത്രമല്ല... ഇന്നലെയും... മിനിഞ്ഞാന്നാളും... അങ്ങിനെ ഒരുപാട്‌ ഒരുപാട്‌ ദിവസങ്ങൾക്ക്‌ മുമ്പ്‌, അച്ഛൻ മരിച്ചത്‌ മുതൽ..!!! അച്ഛൻ ... വേണ്ട, എന്തിനാ ഇനി അതൊക്കെയ്യോർത്ത്‌ മനസ്സ്‌ വേദനിപ്പിക്കുന്നേ... ഇന്ന് കറിയായി ഈ കരിഞ്ഞ പരിപ്പെങ്കിലും ഉണ്ട്‌. നാളെ വെറും ഉപ്പു കഞ്ഞി മാത്രം.. അതു കഴിഞ്ഞ്‌ അതിനും വകയില്ലല്ലോ? മറ്റുവീടുകളിൽ നിന്നും ചോദിക്കാമെന്ന് വെച്ചാൽ അഭിമാനം സമ്മതിക്കുന്നില്ല.. പണ്ട്‌, പത്തായം നിറയെ നെല്ലളന്നിരുന്ന ഇല്ലമ്മല്ലേ...!! ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടില്ലല്ലോ... പിന്നെ, വീട്ടുപണിക്ക്‌ പോകുവാനൊന്നും അമ്മയും സമ്മതിക്കില്ല. എന്തുചെയ്യും? ജീവിക്കാതിരിക്കാൻ കഴിയില്ലല്ലോ.. മരിക്കാൻ പേടിയായിട്ടല്ല... ജീവിക്കാൻ ആശ കൊണ്ടാണു... അമ്മ അറിയാതെ പത്രത്തിൽ കണ്ട പരസ്യത്തിനു മറുപടി അയക്കാം.. ഒരു പക്ഷെ, ഭാഗ്യമുണ്ടായാൽ.. ഏതായലും അമ്മയറിയണ്ട...

അവൾ ഒരു അപേക്ഷ തയ്യാറാക്കി അയച്ചു. ഒരാഴ്ച കഴിഞ്ഞപ്പോൾ അഭിമുഖ സംഭാഷണത്തിനായി നഗരത്തിലെ മുന്തിയ ഹോട്ടലിൽ രാവിലെ 10 മണിക്ക്‌ എത്തിചേരുവാൻ അറിയിച്ചുകൊണ്ട്‌ മറുപടി കിട്ടി. തിയതിയും ഹോട്ടലും എല്ലാം വിശദമാക്കിയിട്ടുണ്ട്‌. എന്തുവേണം.. പോകണോ ..? പോകാം.. സുജാത കുളിച്ച്‌, ഉള്ളതിൽ നല്ലതെന്ന് തോന്നിയ വസ്ത്രവും ധരിച്ച്‌, അമ്മയോട്‌ പറയാതെ അവിടേക്ക്‌ പോയി. അവിടെചെന്നപ്പോൾ കൂടികാഴ്ചക്കായി ഒത്തിരി പെൺകുട്ടികൾ ഉണ്ടായിരുന്നു. പലരേയും കണ്ടിട്ടവൾക്ക്‌ ബൊമ്മക്കൊലുവിനെ ഓർമ്മവന്നു. ചിലരെല്ലാം ഇന്ത്യൻ മദാമ്മമാരെ പോലെ തോന്നിച്ചു. അവരെല്ലാം സിനിമയുടെ മോഹ വലയത്തിൽ ആയിരുന്നു. സുജാതയുടെ മനസ്സിലാണെങ്കിൽ കരിഞ്ഞ പരിപ്പ്‌ കലവും, ഒഴിഞ്ഞ വയറുമായിരുന്നു... എല്ലാവരുടേയും മുന്നിൽ വിലകുറഞ്ഞ സാരി ധരിച്ച്‌ , തേഞ്ഞുതുടങ്ങിയ ചെരുപ്പുമിട്ട്‌ നിൽകുമ്പോൾ അവൾക്ക്‌ അപകർഷതാബോധം തോന്നി. വാതിലിനോടു ചേർന്ന തൂണിൽ ചാരി അവൾ മറ്റുള്ളവർക്ക്‌ പിടികൊടുക്കാതെ നിന്നു.

അവിടെ നിന്നിരുന്ന് മദാമ്മമാരുടെ കൂട്ടത്തിൽ അവളുടെ നാട്ടിലുള്ള ഒരു പരിഷ്കാരി പെണ്ണിനെയും അവൾ കണ്ടു. അവൾ സുജാതയെ പുച്ഛത്തോടെ, മിഴിച്ച്‌ നോക്കി. അന്തർജ്ജനം നായികയാവാൻ വന്നിരിക്കുന്നു എന്ന ഭാവത്തൊടെ... നാട്ടിൽ മുഴുവൻ ഇനി ഇതറിയുമെന്ന് സുജാതക്ക്‌ മനസ്സിലായി. പക്ഷെ, അവൾക്കൊന്നും തോന്നിയില്ല.. എന്തെങ്കിലും ഭാഗ്യംകൊണ്ട്‌ ഈ ജോലികിട്ടിയാൽ എന്തായാലും എല്ലാവരും അറിയുമല്ലോ.. പിന്നെന്താ... നിഷ്കളങ്കയായ അവളുടെ മനസ്സിൽ സിനിമയെന്ന് പറഞ്ഞാൽ ഒരു ചായക്കൂട്ട്‌ മാത്രമായിരുന്നു... അതുമാത്രമാണെന്നായിരുന്നു ആ പാവം പെണ്ണിന്റെ വിശ്വാസം.

"സുജാത അന്തർജ്ജനം" - വാതിൽ തുറന്നു പിടിച്ചുകൊണ്ട്‌ ഒരു ചെറുപ്പക്കാരൻ വിളിച്ചു. ആ പേരുകേട്ട്‌ അവിടെ കൂടിയിരുന്ന മദാമ്മമാർ എന്തൊക്കെയോ പിറുപിറുത്തു. അന്തർജ്ജനം അഭിനയിക്കാൻ വന്നിരിക്കുന്നു. അവർ പലരും പൊട്ടിച്ചിരിക്കുന്നത്‌ അകത്തേക്ക്‌ കയറുന്നതിനിടയിൽ സുജാത കാണുന്നുണ്ടായിരുന്നു.

അകത്ത്‌ സുജാതയെ സ്വീകരിച്ചത്‌ നാലുപുരുഷന്മാരാണു. അവരുടെ കണ്ണൂചിമ്മാതെയുള്ള നോട്ടത്തിനു മുൻപിൽ അവൾ ഒന്ന് ചൂളി. അവർക്ക്‌ അവളോട്‌ കൂടുതൽ ഒന്നും ചോദിക്കുവാൻ ഇല്ലായിരുന്നു. ആ കഴുകക്കണ്ണുകളും, കൈകളും അവളെ മാന്തിപ്പൊളിക്കാൻ ആർത്തിപിടിച്ചു. അവൾക്കാദ്യമായി പരിഭ്രമം തോന്നി... എന്തുകൊണ്ടെന്ന് അറിയില്ല, അവൾപോലുമറിയാതെ അവളുടെ കൈകൾ മാറിടം മറക്കാൻ വെമ്പി.. കൈകൾ പിണച്ച്‌ അവൾ മാറിടം മറച്ചു.

"ആ കൈകൾ എടുത്തുമാറ്റൂ.. ഞങ്ങൾ ഒന്ന് ശരിക്ക്‌ കണ്ടോട്ടെ...: - അവരിൽ ഒരുവൻ വന്ന് അവളുടെ കൈകളുടെ സ്ഥാനം മാറ്റി. അവൾക്ക്‌ വിറക്കാൻ തുടങ്ങി.. അയാളുടെ വികൃതികൾ അവളെ പേടിപ്പെടുത്തുന്നുണ്ടായിരുന്നു...

"മോൾക്ക്‌ സിനിമാനടിയാകണ്ടേ? വരൂ.. ഞങ്ങൾ മോളെ സിനിമാ നടിയാക്കാം.. വരൂ മോളേ.." ഒരുവൻ അവന്റെ തുടകളിൽ തട്ടി അവളെ മാടി വിളിച്ചു.. വേറേ ഒരുവൻ അൽപം കൂടി അധികാരത്തോടെ, അവളുടെ സാരിയിൽ കടന്നു പിടിച്ചുകഴിഞ്ഞിരുന്നു.. ഒരു നിമിഷം...സുജാത പതറിപ്പോയി.. പിന്നെ, എങ്ങിനെയോ മുറിയുടെ ബോൾട്ട്‌ വലിച്ചുതുറന്ന് പുറത്തേക്കോടി... അവൾ ആകെ വിയർത്തിരുന്നു. സ്ഥാനം തെറ്റിയ സാരിയും വാരിപിടിച്ച്‌ അവൾ ഓടി...

വീട്ടിലെത്തി, മുറിയുടെ വാതിലടച്ചിട്ടും സുജാതക്ക്‌ ശ്വാസം നേരെയായില്ല.. ഇതാണോ സിനിമയുടെ ലോകം...!! പണ്ട്‌, അച്ഛനോടൊപ്പം വിക്റ്ററി ടാക്കീസിൽ സിനിമാ കാണുമ്പോൾ സ്ക്രീനിനു പിന്നിലെ നസീറിനെയും, മമ്മൂട്ടിയെയും, മറ്റും ഒന്ന് കാണുവാൻ കൊതിച്ചിട്ടുണ്ട്‌. ടാക്കീസിന്റെ പിന്നിലുള്ള മുറിയിൽ അവർ എല്ലാവരും നിന്ന് അഭിനയിക്കുകയാണെന്നാണു അന്ന് കരുതിയിരുന്നത്‌. വളർന്നതിനു ശേഷം, ഇന്നു വരെ സിനിമക്ക്‌ പോയിട്ടില്ലല്ലോ? എന്നാലും ഇതുപോലൊക്കെയാണെന്ന് ഒരിക്കലും കരുതിയില്ല. അവൾ കട്ടിലിൽ കിടന്ന് കുറെ കരഞ്ഞു. അമ്മയുടേ വിളി കേട്ടാണു അവൾ എഴുന്നേറ്റത്‌. കണ്ണും മുഖവും തുടച്ച്‌ അവൾ അമ്മക്കരികിലേക്ക്‌ ചെന്നു.

"അമ്മയെന്നെ വിളിച്ചോ?"

"വിളിച്ചു. നീ എവിടെയാ രാവിലെ ഉടുത്തൊരുങ്ങി പോയത്‌?"

"ഒരു സ്ഥലം വരെ പോയതാ അമ്മേ"

"എവിടേ? എന്തിനു"

"അതൊക്കെയുണ്ട്‌"

"എന്നിട്ട്‌"

"എന്നിട്ടെന്താ ഞാൻ ഇങ്ങു പോന്നു." അവൾ പ്രസന്നത നടിച്ച്‌ കൊണ്ട്‌ പറഞ്ഞിട്ട്‌ വേഗത്തിൽ അടുക്കളയിലേക്ക്‌ പോയി.

ഓർക്കുംതോറും അവൾക്ക്‌ കരച്ചിലടാക്കാൻ കഴിഞ്ഞില്ല. സിനിമയുടെ കപടതകളെ കുറിച്ച്‌ അവൾക്ക്‌ ഇപ്പോഴാണു മനസ്സിലായത്‌. സിനിമയുടെ നിറക്കൂട്ടിനു വേണ്ട ചായങ്ങളും അവൾ മനസ്സിലാക്കി.
പിറ്റേന്ന്, ഒരത്യാഹിതത്തിൽ നിന്നും തന്നെ രക്ഷിച്ചതിനു ഇഷ്ടദേവനായ ശിവനെ കാണാൻ അമ്പലത്തിലേക്ക്‌ പോകുകയായിരുന്നു സുജാത. അവളെകണ്ട്‌ പതിവില്ലാത്ത വിധം ആളുകൾ എന്തൊക്കെയോ കുശുകുശുക്കുന്നു. യുവാക്കൾ കമന്റ്ടിക്കുന്നു. പെണ്ണുങ്ങൾ മുഖം തിരിക്കുന്നു. എല്ലാം പതിവില്ലാത്ത കാര്യങ്ങളാണു. അമ്പലത്തിൽ കയറിയ അവളെ ശാന്തിക്കാരൻ വിലക്കി. അവൾക്ക്‌ കാര്യങ്ങളുടെ കിടപ്പുവശം പിടികിട്ടി. ഇന്നലെ നടാന്ന സിനിമാ കഥ പരിഷ്കാരി പെണ്ൺ പൊടിപ്പും തൊങ്ങലും വച്ച്‌ പറഞ്ഞുപരത്തിയിരിക്കുന്നു. അവൾക്ക്‌ സങ്കടം തോന്നി. നിരപരാധിയായ തന്നെ എന്തിനാ എല്ലാവരും കൂടെ ഇങ്ങിനെ ക്രൂശിക്കുന്നത്‌. അവൾ ഖിന്നയായി തിരിച്ചുനടന്നു. അല്ല, അവൾ ഓടുകയായിരുന്നു.. വൃത്തികെട്ടകമന്റുകൾക്ക്‌ ചെവികൊടുക്കാതിരിക്കാൻ വീട്ടിലേക്ക്‌ ഓടിക്കയറിയ അവളെ കാത്തിരുന്നത്‌ അമ്മയുടെ വക ശകാരവർഷമായിരുന്നു.

"നിൽക്കെടീ അവിടെ... എവിടേക്കാ നീ ഓടിക്കയറി പോകുന്നേ... നീ..നീ.. ഇനി ഈ പടി ചവിട്ടിപോകരുത്‌.. ഈ തറവാട്ടിൽ നിന്റെ അഴിഞ്ഞാട്ടം നടക്കില്ല. കണ്ടാ സിനിമാക്കാരുടേ കൂടെ കിടന്ന് നിരങ്ങിയിട്ട്‌ വന്നിരിക്കുന്നു. അവർ നിന്നെ എന്തെല്ലാം ചെയ്തെടീ അസത്തേ...!!!"

അമ്മയും അറിഞ്ഞിരിക്കുന്നു. അതിൽ അവൾക്ക്‌ സങ്കടമില്ല. പക്ഷെ, അമ്മയും തന്നെ അവിശ്വസിക്കുന്നു. അവിടെയാണു അവൾ തകർന്ന് പോയത്‌. അവൾ അമ്മയോട്‌ കേണു പറഞ്ഞുനോക്കി.. നടന്നത്തെല്ലാം പറഞ്ഞു. എങ്കിലും കാർത്ത്യായനി അന്തർജ്ജനം വിശ്വസിക്കാൻ കൂട്ടാക്കിയില്ല. അവർ അവളെ പടിക്ക്‌ പുറാത്താക്കി വാതിലടച്ചു. അതോടെ സുജാതയിൽ നിന്നും ബന്ധങ്ങളുടെ ചായവും ഇളകി.

കൊട്ടിയടക്കപ്പെട്ട വാതിലേക്ക്‌ ഒരിക്കൽ കൂടി നോക്കിക്കൊണ്ട്‌ അവൾ തിരിഞ്ഞു നടന്നു. അമ്മയുടേ ശകാരവാക്കുകളും എണ്ണിപ്പറക്കലുകളും ശ്രദ്ധിക്കാതെ... അയൽക്കാരുടേയും, നാട്ടുകാരുടേയും പരിഹാസങ്ങൾ വകവെക്കാതെ.. ലക്ഷ്യത്തിലേക്ക്‌ തൊടുത്തുവിട്ട ശരംകണക്കെ അവൾ നടന്നു. അവളുടെ ഒ‍ാരോ കാൽ വെപ്പുകൾക്കും നിശ്ചയദാർഢ്യത്തിന്റെ ചുടലതയുണ്ടായിരുന്നു. സുജാതയുടെ നടത്തം അവസാനിച്ചത്‌ പഴയ ഹോട്ടലിന്റെ മുൻപിലായിരുന്നു. ഇപ്രാവശ്യം തന്നെ കടത്തിവിടണമെന്ന് പറഞ്ഞതിനൊപ്പം അവൾ വാതിൽ തള്ളിതുറന്ന് അകത്ത്‌ കടക്കുകയും, വാതിൽ അകത്ത്‌ നിന്ന് തഴുതിടുകയും ചെയ്തു. ഇത്തവണ പകച്ചുപോയത്‌ അഭിമുഖക്കാരായിരുന്നു... സമചിത്തത്ത വീണ്ടെടുത്ത അവർ പഴയ, അതേ തിവ്രതയോടേതെന്നെ അവളെ ചൂഴ്‌ന്നുനോക്കി.. സുജാതക്ക്‌ പരിഭ്രമം തോന്നിയില്ല. അവൾ മാറിൽ കൈകൾ പിണച്ച്‌ മറക്കാൻ ശ്രമിച്ചില്ല. അവർ അടുത്തേക്ക്‌ വന്നപ്പോൾ പിന്നാക്കം പോയില്ല... മടിക്കുത്തിൽ പിടിയമർന്നപ്പോൾ കുതറിമാറിയില്ല... അവൾ നിഗൂഢമായി ആനന്ദിക്കുകയായിരുന്നു.. ആരോടൊക്കെയോ പകപോക്കുകയായിരുന്നു. അവരുടെ മുൻപിൽ അവൾ അലിയുകയായിരുന്നു. അതിലൂടെ അവളും, അവളുടെ സ്വപ്നങ്ങളും സിനിമയുടെ നിറക്കൂട്ടിൽ അലിഞ്ഞില്ലാതാവുകയായിരുന്നു...

24 comments:

Manoraj പറഞ്ഞു... മറുപടി

സുജാതക്ക്‌ പരിഭ്രമം തോന്നിയില്ല. അവൾ മാറിൽ കൈകൾ പിണച്ച്‌ മറക്കാൻ ശ്രമിച്ചില്ല. അവർ അടുത്തേക്ക്‌ വന്നപ്പോൾ പിന്നാക്കം പോയില്ല... മടിക്കുത്തിൽ പിടിയമർന്നപ്പോൾ കുതറിമാറിയില്ല... അവൾ നിഗൂഢമായി ആനന്ദിക്കുകയായിരുന്നു.. ആരോടൊക്കെയോ പകപോക്കുകയായിരുന്നു. അവരുടെ മുൻപിൽ അവൾ അലിയുകയായിരുന്നു. അതിലൂടെ അവളും, അവളുടെ സ്വപ്നങ്ങളും സിനിമയുടെ നിറക്കൂട്ടിൽ അലിഞ്ഞില്ലാതാവുകയായിരുന്നു...

അലിഞ്ഞില്ലാതാവുന്ന സ്വപ്നങ്ങൾ...!!! അല്ലേ?

mini//മിനി പറഞ്ഞു... മറുപടി

വായിച്ചപ്പോള്‍ മനസ്സില്‍ എവിടെയോ ഒരു നൊമ്പരം. നമ്മുടെ സമൂഹമല്ലെ എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കുന്നത്?

പിന്നെ ഈ കറുപ്പ് കടലാസില്‍ വെളുത്ത അക്ഷരങ്ങള്‍ മാറ്റി തിരിച്ചായികൂടെ? ഒരു അഭിപ്രായം മാത്രമാണ്. ഞാന്‍ ഇത്തരം പരീക്ഷണങ്ങള്‍ നടത്തി ഒരു പാട് തവണ നിറം മാറ്റിയതാ.

ജോയ്‌ പാലക്കല്‍ - Joy Palakkal പറഞ്ഞു... മറുപടി

സിനിമയുടെ വെളുപ്പ്‌ സപ്തവര്‍ണ്ണങ്ങള്‍ ചേര്‍ന്ന വെളുപ്പാണെന്നു മനസ്സിലാക്കാന്‍ കഴിയുകയും... അതിനെ അംഗീകരിയ്ക്കാന്‍ തയ്യാറെടുക്കുകയും ചെയ്യുന്ന ഒരു നായിക...
അതെ... ക്ലാവുപിടിച്ച ഓട്ടുപാത്രത്തില്‍നിന്നും തിളങ്ങുന്ന ചില്ലു പാത്രത്തിലേയ്ക്കുള്ള മാറ്റം. നന്നായി വരച്ചുകാണിച്ചിരിക്കുന്നു!!
ജീവിതത്തിന്റെ അനിവാര്യതകളും..
അഭിനന്ദനങ്ങള്‍!!!

ശ്രീ പറഞ്ഞു... മറുപടി

കഥ നന്നായിരിയ്ക്കുന്നു.

നിരക്ഷരൻ പറഞ്ഞു... മറുപടി

കഥ പറയുന്ന രീതി അല്ലെങ്കില്‍ എഴുത്ത് നന്നായിട്ടുണ്ട്. പക്ഷെ കഥയില്‍ ചില പാളിച്ചകള്‍ തോന്നി. ഇന്റര്‍വ്യൂന് ചെല്ലുന്ന പെണ്‍കുട്ടിയെ പുറത്ത് മറ്റ് പെണ്‍കുട്ടികള്‍ ഇരിക്കുമ്പോള്‍ത്തന്നെ കടന്നുപിടിക്കുന്ന ഭാഗമൊക്കെ അല്‍പ്പം അതിഭാവുകത്വം തോന്നി. ഇത് എന്റെ അഭിപ്രായം മാത്രം. ഇനിയും എഴുതൂ. നന്നായി എഴുതാന്‍ കഴിയും എന്നുറപ്പാണ്.

ഓ:ടോ: ചെറായിയില്‍ എവിടാ ? എന്റെ വീട് മുനമ്പത്താണ്.

Manoraj പറഞ്ഞു... മറുപടി

മിനി : ശരിയാണു. സമൂഹത്തിന്റെ ഇടപെടലുകൾ ഇല്ലായിരുന്നെങ്കിൽ എന്നേ നമ്മുടെ നാട്‌ നന്നാകുമാരിയുന്നു.
പിന്നെ, കറുപ്പ്‌ പ്രതലം... എന്തുകൊണ്ടോ, കറുപ്പിനോടൊരൽപം ഇഷ്ടക്കൂറ്റുതൽ ഉണ്ട്‌.. അഭിപ്രായം നല്ല രിതിയിൽ തന്നെ എടുക്കുന്നു.. പക്ഷെ, കുറാചു നാളുകൾ കൂടി... കറുപ്പിൽ തുടരുന്നതിൽ പരിഭവം തോന്നരുത്‌..

ജോയ്‌ പാലക്കൽ, ശ്രീ : ശ്രദ്ധിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.. ഇനിയും സഹകരണം പ്രതീക്ഷിക്കാമല്ലോ?

നിരക്ഷരൻ : ഇത്തരം ക്രിയാൽമകങ്ങളായ വിമർശനങ്ങളിലൂടെ മാത്രമേ നമ്മുക്ക്‌ പുരോഗതി ലഭിക്കൂ. പിന്നെ, അതിഭാവുകത്വം ഉണ്ട്‌ എന്നത്‌ ഞാനും സമ്മതിക്കുന്നു. പക്ഷെ, ഇത്തരം ചില അതിഭാവുകത്വങ്ങൽ നമ്മുടെ നാട്ടിൽ നടക്കാറില്ലേ? ഒരിക്കലും നമുക്ക്‌ ചിന്തിക്കാൻ കഴിയാത്തവ... ഒത്തിരി ഉദാഹരണങ്ങൾ നമുക്ക്‌ ചൂണ്ടി കാട്ടാനുമുണ്ട്‌. ഇന്നിരുന്നാലും, താങ്ങളുടെ വാദഗതികളോട്‌ ഞാൻ യോജിക്കുന്നുണ്ട്‌. ഇനിയുള്ള രചനകളിൽ കൂടുതൽ ശ്രദ്ധിക്കാം..

ചെറായിയിൽ സഹോദരൻ മെമ്മോറിയൽ ഹൈസ്കൂളിനു വലത്‌ ഭാഗത്തു തന്നെ കാണുന്നതാണു എന്റെ വീട്‌. എന്നെങ്കിലും കണ്ടുമുട്ടാം.... ഇനിയും സഹകരിക്കുമല്ലോ?

നിരക്ഷരൻ പറഞ്ഞു... മറുപടി

മനോരാജ്

വിമര്‍ശനങ്ങളെ നല്ല മനസ്സൊടെ സ്വീകരിച്ചതിന് ഒരു സല്യൂട്ട്.

ഞാന്‍ പഠിച്ചിരുന്നത് സഹോദരന്‍ മെമ്മോറിയല്‍ സ്കൂളിലാണ്. എന്റെ അമ്മ പഠിപ്പിച്ചിരുന്നതും അവിടെത്തന്നെ.

നാട്ടുകാരന്‍ ഒരാളെ ബൂലോകത്ത് കണ്ടുമുട്ടിയതില്‍ സന്തോഷം.

Manoraj പറഞ്ഞു... മറുപടി

നിരക്ഷരൻ : തീർച്ചയായും, ഇപ്പോൾ നട്ടുകാർ വരെ പരിചയപ്പെടുന്നത്‌ ഇമെയിലിലൂടെയും, ഒ‍ാർക്കൂട്ടിലൂടെയും, ചാറ്റിലൂടെയും ബൂലോകത്തിലൂടെയും ഒക്കെ ആണു. നമ്മളും പതിവുതെറ്റിച്ചില്ല എന്നേ ഉള്ളൂ.. നാടോടുമ്പോൾ നടുവേ എന്നാണല്ലോ? ..ഏതായാലും വൈകിയാണേലും പരിചയപ്പെട്ടതിൽ സന്തോഷം.. പിന്നെ, അമ്മയുടെ പേരു? ഒരു പക്ഷെ, എന്റെയും ടീച്ചർ ആകാം.. നമുക്ക്‌ മെയിലിൽ കണ്ടുമുട്ടാം.. വിരോധമില്ലെങ്കിൽ..

the man to walk with പറഞ്ഞു... മറുപടി

paavam kutty ..

Anil cheleri kumaran പറഞ്ഞു... മറുപടി

അപൂര്‍വ്വമായ ഒരു നല്ല വായനക്ക് നന്ദി... തുടരുക.

abdulsalam പറഞ്ഞു... മറുപടി

vaichu ishdappettu

രാജേഷ്‌ ചിത്തിര പറഞ്ഞു... മറുപടി

കഥ വലിയ പുതുമയില്ലെങ്കിലും വായനാസുഖമുണ്ട് ...
ശൈലിയില്‍ പുതുമ വരുത്താമായിരുന്നു എന്നു തോന്നി ..
പലപ്പോഴും ഒരു ഡോക്യുമെന്റ്രി തലത്തിലേക്ക് പോകുന്നുണ്ട് .
കഥപറച്ചിലിന്റെ പുതിയ രീതികള്‍ പരീക്ഷിക്കാവുന്നതാണ്
തുടെര്‍ന്നെഴുതു ...

lekshmi. lachu പറഞ്ഞു... മറുപടി

നിരക്ഷരന്‍ പരാജതിനോട് ഞാനും യോജിക്കുന്നു.ഇന്റര്‍വ്യൂന് ചെല്ലുന്ന പെണ്‍കുട്ടിയെ പുറത്ത് മറ്റ് പെണ്‍കുട്ടികള്‍ ഇരിക്കുമ്പോള്‍ത്തന്നെ
കടന്നുപിടിക്കുന്ന ഭാഗമൊക്കെ അല്‍പ്പം അതിഭാവുകത്വം തോന്നി .
കഥ നന്നായിരിയ്ക്കുന്നു..

Manoraj പറഞ്ഞു... മറുപടി

കുമാരൻ , മാൻ ടൊ ദി വാൽക്‌ : വായിച്ചതിനു നന്ദി. അൽപം കൂടി തുറന്ന അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.
രാജേഷ്‌,
വിമർശനങ്ങൾ നല്ല അർത്ഥത്തിൽ തന്നെ സ്വീകരിക്കുന്നു. കഥയിലെ വിഷയത്തിനു വലിയ പുതുമ ഞാനും അവകാശപ്പെടുന്നില്ല. പക്ഷെ, ഡോക്യുമന്ററി തലത്തിലേക്ക്‌ പോകുന്നു എന്ന് പറഞ്ഞത്‌ ഒന്ന് കൂടി വ്യക്തമാക്കാമോ? പിന്നെ, പുതിയ രീതികൾ ... ശ്രമിക്കാം. ഒരു തുടക്കകാരനാണു.. എന്തായാലും വായിച്ചതിനും , വിലയേറിയ ഈ അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി. ഇത്തരം ചൂണ്ടിക്കാട്ടലുകൾ നെഞ്ചോടു ചേർത്ത്‌ വക്കുന്നു. ഒരിക്കൽ കൂടി നന്ദി.
ലക്ഷ്മി: സന്തോഷം... ഇനിയും തെറ്റുകൾ ചൂണ്ടിക്കാട്ടുക..

jain പറഞ്ഞു... മറുപടി

ente doubt, oru divasam mathramalla, pinneyum avide interview nadakunnundo? anganeyanenkil madhyamangalonnum ath report cheythille? atharam karyangalil madhyamangal uthsukaranallo? ente doubt mathramanu, katha nannayirikunnu, subject, thurannu katan sramikunna sathangal... ok nannayittund.

Manoraj പറഞ്ഞു... മറുപടി

ജൈൻ : കഥയിൽ സംശയങ്ങൾ വരുന്നത്‌ നല്ലതാണെന്നു തോന്നുന്നു.. പിന്നെ, സിനിമായിലേക്കുള്ള അഭിമുഖങ്ങൾ ഒരു പക്ഷെ ദിവസങ്ങളോളം എടുത്തേക്കാം. ആ സംശയം അതുകൊണ്ട്‌ നമുക്ക്‌ മാറ്റിവെക്കാം. രണ്ടാമത്തെത്‌, മാധ്യമങ്ങൾ റിപോർട്ട്‌ ചെയ്യാൻ മാത്രം അവിടെ നിന്നും ഒരു പരാതി പോയിട്ടില്ല. കാരണം അവിടെ വന്നിട്ടുള്ള നമ്മുടെ നായിക ഒഴികെ മറ്റെല്ലാപേരും സിനിമക്ക്‌ വേണ്ടി ഏത്‌ ചായക്കൂട്ടിലും അലിയാൻ തെയ്യാറാണല്ലോ... പിന്നെ, സിനിമാ നടിയെ തിരഞ്ഞെടുക്കാനുള്ള ഇന്റർവ്യുവിലൊന്നും നമ്മുടെ മാധ്യമങ്ങൾ അത്ര പ്രാധാന്യം കൽപിക്കുമോ എന്നെനിക്കറിയില്ല... എന്തായാലും കഥയിൽ ഒരു പരിധി വരെ ചോദ്യങ്ങൾക്ക്‌ പ്രസക്തിയില്ലല്ലോ .... പിന്നീടുള്ള ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്തേണ്ടത്‌ വായനക്കാരാണു.. നന്ദി..

ഗീത പറഞ്ഞു... മറുപടി

മനോരാജ്, ഇതൊക്കെ പഴയകാലത്തെ രീതികള്‍ ആണെന്നായിരുന്നു എന്റെ വിചാരം - ചാന്‍സ് ചോദിച്ചു ചെല്ലുന്ന പെണ്‍‌കുട്ടികളോട് അപമര്യാദയായി പെരുമാറുന്നത്.
ഇന്നത്തെ കുട്ടികള്‍ കുറച്ചുകൂടീ മിടുക്കരാണെന്നു തോന്നുന്നു. പോരെങ്കില്‍ ഇപ്പോള്‍ സമ്പത്തും ആഭിജാത്യവുമൊക്കെ ഉള്ളവരല്ലേ കൂടുതലും സിനിമാ ഫീല്‍ഡില്‍.

നിറക്കൂട്ടുകളെ ഇഷ്ടപ്പെട്ടിരുന്ന സുജാതയെ ഇഷ്ടപ്പെട്ടു. വര്‍ണ്ണക്കൂട്ടുകളില്‍ നിന്ന് സിനിമയുടെ പിന്നിലെ കറുത്ത ലോകത്തെത്തിയപ്പോള്‍ അവള്‍ക്ക് കുറച്ചുകൂടി കരുത്താര്‍ജ്ജിക്കാമായിരുന്നു.

Manoraj പറഞ്ഞു... മറുപടി

ഗീത,
എല്ലാക്കാലത്തും എല്ലാത്തരത്തിലുള്ള ചൂഷണങ്ങളും നടക്കുന്നില്ലേ? പിന്നെ, സിനിമയുടെ ലോകത്തേക്കെത്തിയപ്പോൾ സുജാത കരുത്താർജിക്കുന്നില്ലേ? എന്തിനെയും നേരിടനുള്ള ഒരു ചങ്കൂറ്റം അവളിൽ ഉണ്ടയില്ലേ? ഒരു പക്ഷെ, എന്റെ ശ്രമം പരാജയപ്പെട്ടതാവാം... എന്തായാലും വിലയേറിയ സമയം ഇവിടെ ചിലവിട്ടതിനു നന്ദി...

Deepa Bijo Alexander പറഞ്ഞു... മറുപടി

പ്രിയ സുഹൃത്തേ...ഒഴുക്കോടെ,രസമായി വായിച്ചു പോകാവുന്ന രീതിയിൽ കഥ എഴുതിയിരിക്കുന്നു....ആശയപരമായി സുജാതയുടെ പ്രവർത്തികളെ ന്യായീകരിക്കാൻ വയ്യ... അപവാദങ്ങളും കുറ്റപ്പെടുത്തലുകളും ഉണ്ടാവുമ്പോൾ പെൺകുട്ടികൾ ഇങ്ങനെയൊരു നിലപാടാണോ എടുക്കേണ്ടത്‌...? ആ രീതിയിൽ നോക്കുമ്പോൾ നല്ല ഒരു സന്ദേശം നൽകാനായില്ല കഥയ്ക്ക്‌.

Manoraj പറഞ്ഞു... മറുപടി

ദീപ : ആദ്യമായി തിരക്കുകൾക്കിടയിലും എത്തിനോക്കാൻ കാട്ടിയ നല്ല മനസ്സിനും എഴുത്തിലെ നല്ല വശങ്ങളും , മോശം വശങ്ങളും ചുണ്ടിക്കാട്ടി തന്നതിനും ഉള്ള നന്ദി അറിയിക്കട്ടെ... പിന്നെ, ഒന്ന് പറഞ്ഞോട്ടെ സുഹൃത്തെ,ചില കാര്യങ്ങൾ നമുക്ക്‌ മറ്റുള്ളവരെ അറിയിക്കാനുള്ള വ്യഗ്രതയിൽ മറ്റുപല അസ്വഭാവികതകളും വന്നിട്ടുണ്ട്‌ എന്നത്‌ ശരിതന്നെയാണു.. സമൂഹത്തിന്റെ നിറം പിടിപ്പിച്ച ഇടപെടലുകൾക്ക്‌ മുൻപിൽ പലപ്പോഴും പലരും എടുത്തിടുള്ള നിറങ്ങൾ നഷ്ടപ്പെട്ട ജീവിത ചുറ്റുപാടുകൾ വരച്ചുകാട്ടാൻ ശ്രമിച്ചു എന്നേ ഉള്ളൂ.. പിന്നെ സന്ദേശത്തിന്റെ കാര്യം, ഇങ്ങിനെയല്ല പെൺകുട്ടികൾ പ്രതികരിക്കേണ്ടതെന്ന് ദീപ പറഞ്ഞ പോലെ...അല്ലെങ്കിൽ ചിന്തിച്ച പോലെ.. ഒരു ചെറിയ വിഭാഗം എങ്കിലും ചിന്തിച്ചാൽ അതല്ലേ എനിക്ക്‌ നൽക്കാൻ പറ്റുന്ന ഏറ്റവും വലിയ സന്ദേശം... അവിവേകമാണേൽ എന്റെ വിഢിത്തരം എന്ന് കരുതുക...

ജന്മസുകൃതം പറഞ്ഞു... മറുപടി

http://leelamc.blogspot.com/2010/09/blog-post.html


njan vannu tto.

അലിഞ്ഞില്ലാതാവുന്ന സ്വപ്നങ്ങൾ...

.. പറഞ്ഞു... മറുപടി

കേട്ട് പഴകിയ പ്രമേയം തന്നെ.മനോരാജ് എന്നാ കഥാകാരന്റെ ഭംഗിയേറിയ ശൈലി ഇതില്‍ അത്രയ്ക്ക് വന്നില്ല എന്ന് തോന്നി.പക്ഷെ ഇത്തരം പരുക്കന്‍ സത്യങ്ങള്‍ വീണ്ടും ആളുകളില്‍ എത്തിക്കാന്‍ കഥക്ക് കഴിഞ്ഞിട്ടുണ്ട്.എന്തായിരിക്കാം ഈ കഥ എഴുതാന്‍ ഈ അവസരത്തില്‍ മനോരാജിനെ പ്രേരിപ്പിച്ചത് എന്ന് വ്യകതമല്ല.ചിലപ്പോള്‍ മനോയ്ക്ക് ഇത് അനുഭവങ്ങളുടെ ഒരു നേര്‍ക്കാഴ്ചയായിരിക്കും .

സുകാതയുടെ നിറക്കൂട്ട്‌ തകര്‍ന്ന അവതരണം നന്നായി.പക്ഷെ കഥയുടെ അന്ത്യം നേരത്തെ തന്നെ അറിയാമായിരുന്നു.കഥയുടെ ഓരോ വളവില്‍ എത്തിയപ്പോളും വഴിത്തിരിവുകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച വായനക്കാരെ മനോയെന്ന അതുല്യ കഥാകാരന്‍ ഈ കഥയിലൂടെ നിരാശപ്പെടുത്തി എന്ന് സമ്മതിക്കേണ്ടി വരും..
എന്റെ അഭിപ്രായം മാത്രമാണ് കേട്ടോ..


അടുത്ത കഥക്കായി കാത്തിരിക്കുന്നു.ഒപ്പം എന്നെ ആദ്യമായി ഒരു കഥയെഴുതാന്‍ പ്രേരിപ്പിച്ചതും ഈ തേജസ്‌ എന്ന ബ്ലോഗും അതിന്റെ സൃഷ്ട്ടവും ആണ്.അനേകം നന്ദി.

.. പറഞ്ഞു... മറുപടി

സത്യത്തില്‍ കഥകളോട് ആഭിമുഖ്യം തോന്നിപ്പിച്ചത് .തേജസ്സ്‌ എന്നാ ബ്ലോഗും മനോരാജ് എന്നാ കഥാകാരനും ആണ്..ഒരായിരം നന്ദി.

Manoraj പറഞ്ഞു... മറുപടി

@ജിക്കു|Jikku : അഭിപ്രായങ്ങള്‍ നല്ല രീതിയില്‍ തന്നെയെടുക്കുന്നു. തീര്‍ച്ചയായും എനിക്കറിയാം കഥകളില്‍ ഒട്ടേറെ പാളിച്ചകളുണ്ടെന്ന്. ഇത്തരം ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളിം മാത്രമേ എന്നെ എന്തെങ്കിലും എഴുതാന്‍ കഴിയുന്നവനാക്കൂ.. നന്ദി..

ഒപ്പം ജിക്കുവിന് കഥയെഴുതാന്‍ ഞാന്‍ പ്രചോദനമായെങ്കില്‍ അതില്‍ ഞാന്‍ കൃതാര്‍ത്ഥനായി..