ഞായറാഴ്‌ച, നവംബർ 01, 2009

തുടക്കം


അകലെ പാടത്തിന്റെ വരമ്പിലൂടെ പോസ്റ്റ്മാൻ വരുന്നത്‌ കണ്ട്‌ ഞാൻ ഓടിച്ചെന്നു. എന്റെ ജീവിതത്തിന്റെ കടിഞ്ഞാണായേക്കാവുന്ന എന്തെങ്കിലും കടലാസ്‌ അയാളുടെ കൈവശം ഉണ്ടോ എന്നാണു എനിക്കറിയേണ്ടത്‌. കിതചുകൊണ്ട്‌ ഞാൻ അയാളുടെ മുന്നിൽ നിന്നു. "ഇയാൾക്ക്‌ ഒരു കവറുണ്ട്‌"- പുഞ്ചിരിയോടെ ആ മനുഷ്യൻ പറഞ്ഞു. മനസ്സിൽ വളരെയധികം സന്തോഷത്തോടെ ആ കവറുമായി തിരിച്ചുനടക്കുമ്പോഴും നെഞ്ചിടിപ്പായിരുന്നു ഏറെയും..

ദൈവമേ, ഇതെങ്കിലും ജോലിക്കുള്ള ഒർഡർ ആകണേ. ടെസ്റ്റും , ഇന്റർവ്യുവും എഴുതി മടുത്തു. വീട്ടിലാണെങ്കിൽ ദാരിദ്യത്തിന്റെ നെല്ലിപ്പലക കണ്ടു തുടങ്ങി. അച്ഛൻ കിടപ്പിലാണ്. അമ്മ അടുത്ത വീടുകളിൽ പോയി പണിയെടുത്ത്‌ കൊണ്ടുവരുന്നതാണ് ഏക ആശ്രയം. വിദ്യാസമ്പന്നനായ എനിക്ക്‌ നാട്ടിൽ കൂലിപ്പണിപോലും ആരും തരില്ലല്ലോ?

വീട്ടിലെത്തുന്നതുവരെ കവർ പൊട്ടിച്ചില്ല. ഇറയത്ത്‌ ചാണകം മെഴുകിയ നിലത്ത്‌ അമർന്ന് കൊണ്ട്‌ മെല്ലെ വിറക്കുന്ന കൈകളോടെ കവർ പൊട്ടിച്ചു. ഒരു നിമിഷം അതിലൂടെ കണ്ണോടിച്ച ഞാൻ അറിയാതെ എഴുന്നേറ്റുപോയി.

"എനിക്ക്‌ ജോലി കിട്ടി...എനിക്ക്‌ ജോലി കിട്ടി.." ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു. പരിസരബോധം തിരികെ കിട്ടിയപ്പോൾ അകത്തെ മുറിയിൽ ചെന്ന് അച്ഛനെ വിവരമറിയിച്ചു.

അപ്പോൾ മാത്രമാണു ആ കാര്യം ചിന്തിച്ചത്‌. ഓർഡറിലൂടെ ഒരിക്കൽ കൂടി കണ്ണോടിച്ചു. വയനാട്ടിലെ ഏതോ ഗ്രാമപ്രദേശത്താണു. മനസ്സിൽ അൽപം വിഷമം തോന്നി. എങ്കിലും ഈ പട്ടിണിയില്ലാതാകുമല്ലോ എന്നോർത്തപ്പോൾ സമാധാനം തോന്നി.

"എവിടെയാടാ-" അച്ഛൻ

"വയനാട്ടിലാണച്ഛാ"

"ദുരിതമാകും അല്ലേ?"

"ഇത്ര ദുരിതമാകില്ലല്ലോ അച്ഛാ. എന്തായാലും ഞാൻ പോകാൻ തീരുമാനിച്ചു. ഇവിടത്തെ കാര്യങ്ങൾ നേരെ ചൊവ്വെ നടക്കണമല്ലോ..." പിന്നീടെല്ലാം പെട്ടന്നായിരുന്നു. വീട്ടുകാരോട്‌ യാത്രപറഞ്ഞ്‌ ഒരു കൂട്ടുകാരനോട്‌ കടം വാങ്ങിയ പൈസയുമായി ഞാൻ യാത്രയായി. ജീവിതത്തിന്റെ നല്ലോരു തുടക്കത്തിന്... മനസ്സിൽ സന്തോഷത്തോടെയുള്ള എന്റെ ആദ്യയാത്ര.

വളരെ വൈകിയാണു ഞാൻ എത്തേണ്ട സ്ഥലത്ത്‌ എത്തിചേർന്നത്‌. ഏകദേശം സായം സന്ധ്യയായിക്കാണും. ഞാൻ വണ്ടിയിറങ്ങുമ്പോൾ ഗ്രാമത്തെയാകെ ഒരു വിഷാദം പോലെ ഇരുട്ട്‌ അള്ളിപിടിച്ച്‌ തുടങ്ങിയിരുന്നു. ഈ ഇരുട്ടിൽ മുന്നോട്ടുള്ള പ്രയാണം ദുഷ്കരം തന്നെ. അടുത്ത്‌ കണ്ട ഒരു പൊളിഞ്ഞ പീടികയുടെ ചിതലരിച്ചനിലത്ത്‌ എന്റെ വിലയേറിയ സർട്ടിഫിക്കറ്റുകളടങ്ങിയ, എന്നാൽ വിലപിടിപ്പുള്ള മറ്റൊന്നുമില്ലാത്ത സഞ്ചിയും മടിയിൽ വച്ച്‌ ഞാൻ ഇരുന്നു. സമയം തീരെ സമയമില്ലാത്ത ഒരു പണിക്കാരനെപോലെ മുന്നോട്ടുപോയികൊണ്ടിരുന്നു. സമയമറിയാൻ എന്റെ കൈവശം വാച്ചില്ല. ചോദിച്ചറിയാമെന്നുവച്ചാൽ ഒരു മനുഷ്യജീവിയെയും കാണുന്നില്ല. ഒരു വഴിവിളക്കുപോലുമില്ല. ഞാൻ ആകെ വിഷണ്ണനായി.... ഉറക്കം വാത്സല്യത്തോടെ എന്റെ കണ്ണുകളെ തഴുകി തുടങ്ങിയിരുന്നു. ഞാൻ നിലത്ത്‌ തലവെച്ച്‌ കിടന്നു. കൈയിലുള്ള സഞ്ചി നിലത്ത്‌ വക്കുവാൻ എനിക്ക്‌ മടി തോന്നി. സർട്ടിഫിക്കറ്റുകൾ ചിതലരിച്ചാലോ... എന്റെ എല്ലുകൾ നുറുങ്ങുന്ന പോലെ...ശരീരം ആകെ കട്ടുകഴക്കുന്നു...മെല്ലെ മെല്ലെ ഞാൻ മയക്കത്തിലേക്ക്‌ വഴുതി വീണു.

പട്ടിയുടെ തുടർച്ചയായുള്ള കുര കേട്ടാണു ഞാൻ കണ്ണുതുറന്നത്‌. എന്റെ മുന്നിൽ നിൽക്കുന്ന തെണ്ടിപട്ടി എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. അതിന്റെ സ്ഥലം അതിക്രമിച്ചു കൈയേറിയവനോടുള്ള തീരാത്ത അമർഷത്തോടെ...പിന്നീട്‌ എന്തുകൊണ്ടോ - ഞാനും അവനെ പോലെ തന്നെ ഒരു തെണ്ടിയാണെന്ന തോന്നലാവാം - അവൻ എന്റെ കാൽക്കൽ ചുരുണ്ടുകൂടി. ഭയം മനസ്സിനെ മധിച്ചതിനാൽ ഉറങ്ങാൻ കഴിഞ്ഞില്ല. ഒരു വിധം നേരം വെളുപ്പിച്ചു. ഇനി...ഇനി എന്ത്‌? ഒരു എത്തും പിടിയും ഇല്ല. പ്രതീക്ഷ കൈവിടാതെ ഞാൻ നടന്നു. മുൻപിൽ കണ്ട വഴിയിലൂടെ...

കുത്തനെയുള്ള ആ ഇറക്കം ചെന്ന് നിന്നത്‌ വൈക്കോൽ മേഞ്ഞ ഒരു പുരക്കു മുമ്പിലാണ്. അവിടെനിന്നും ഒരു സ്ത്രീ ഇറങ്ങിവരുന്നത്‌ ഞാൻ കണ്ടു. ഏതാണ്ട്‌ അസ്തിപോലായ സ്ത്രീ. ഒക്കത്ത്‌ ഒരു കുഞ്ഞുണ്ട്‌. അവരുടെ ശരീരം വില്ലുപോലെ വളഞ്ഞിരിക്കുന്നു. അവൾ ഉദാസീനയായി എന്നെ നോക്കി. ആ കണ്ണുകൾ എന്നോട്‌ എന്തോ യാചിക്കും പോലെ എനിക്കു തോന്നി.

"ഈ ഗവർൺമന്റ്‌ സ്കൂളിലേക്കുള്ള വഴിയേതാ?" അവർ നിശബ്ദയായി എന്നെ നോക്കി നിന്നു. "
അമ്മച്ചീ,ഈ ഗവർൺമന്റ്‌ സ്കൂളിലേക്കുള്ള വഴിയേതാ?..." ഞാൻ വീണ്ടും ചോദിച്ചു.
അറിയില്ലെന്ന് അവർ കൈമലർത്തി. ഞാൻ നിരാശനായി. ആദ്യം കണ്ട മനുഷ്യജീവിയാണ്. അവർക്ക്‌ വഴിയറിയില്ല...ദൈവമേ, എന്റെ തുടക്കം പിഴക്കുകയാണോ? തൊണ്ട ആകെ വരളുന്നു. വീട്ടിൽ നിന്നിറങ്ങിയപ്പോൾ ഭക്ഷണം കഴിച്ചതാണ്. എന്തെങ്കിലും ഭക്ഷണം കഴിക്കണം. ഒന്നുമ്മില്ലെങ്കിലും ഒരു ചൂടൻ ചായയെങ്കിലും..."അമ്മച്ചീ, ഇവിടെ എവിടെയെങ്കിലും ചായക്കടയുണ്ടോ?"

"ഇതാണ് ഇവിടത്തെ ചായക്കട" കുട്ടിക്ക്‌ മുലകൊടുക്കുന്നതിനിടയിലും അൽപം പ്രതീക്ഷയോടെ, ആകംഷയോടെ അവർ പറഞ്ഞു.

ഞാനകെ ഒന്ന് നോക്കി. വൈക്കോൽ കൊണ്ടുമേഞ്ഞ , ഒന്നുരണ്ടു മുളന്തൂണുകൾ കൊണ്ട്‌ താങ്ങിനിർത്തിയിരിക്കുന്ന ഇതോ ചായക്കട. ഇവിടെ അതിന്റെ ഒരു മട്ടുമില്ലല്ലോ! എന്തിനു ഒരു അടുപ്പ്‌ പുകയുന്നതിന്റെ പുക പോലും കണുന്നില്ല. എന്റെ ഭാവം കണ്ടപ്പോൾ അവർ ആകെ സൂക്ഷിച്ചുനോക്കി. ഒത്തിരി പ്രതീക്ഷയോടെ...

"ചായകിട്ടുമോ?" മറ്റൊന്നും പ്രതീക്ഷിക്കാൻ ഇല്ലാത്തതിനാൽ ഞാൻ ചോദിച്ചു.

"കയറി ഇരിക്കൂ" അവർ ആഹ്ലാദത്തോടെ പറഞ്ഞു.

ഞാൻ അകത്ത്‌ കയറി. പക്ഷെ, എവിടെ ഇരിക്കും. ഞാൻ പരുങ്ങി നിന്നു. എന്റെ വിഷമം മനസ്സിലായ അവർ ഒരു മരത്തടി കൊണ്ടിട്ടുതന്നു. അതിൽ അമർന്നുകൊണ്ട്‌ ഞാനാ കടയാകെ കണ്ണോടിച്ചു. രണ്ട്‌ മുറികളാണു ആ കടക്കുള്ളത്‌. ഒന്ന് കീറിയ സാരികൊണ്ട്‌ മറച്ചിട്ടുണ്ടാക്കിയതാണ്. അതിലാവാം അവരുടെ താമസം. ഞാൻ ആകെ ഖിന്നനായി. ഇവരുടെ മുമ്പിൽ എന്റെ പ്രശ്നങ്ങൾ എത്ര നിസ്സാരം. ഞാൻ ചിന്തിച്ചു. ചിന്തിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല. ചായ ഇനിയും കിട്ടിയില്ല. ഞാനാകെ അക്ഷമനായി... അകത്തുനിന്നും ആ കുട്ടിയുടെ കരച്ചിൽ ഉയർന്ന് വന്നു.

"അശ്രീകരം.. കരയാതിരിക്ക്‌ എന്റെ കുട്ടാ" ദേഷ്യവും വാത്സല്യവും ഒരുമിച്ച്‌ അവരിൽ നുരഞ്ഞുപൊങ്ങിയത്‌ ഞാൻ അറിഞ്ഞു. എന്റെ ക്ഷമ നശിച്ചു കൊണ്ടിരുന്നു. ഞാൻ ആ കീറിയ സാരി മാറ്റി അകത്തേക്ക്‌ നോക്കി. അപ്പോൾ കണ്ട കാഴ്ച....

ആ സ്ത്രീ തന്റെ കുഞ്ഞിനെ മുലയിൽ നിന്നും അടർത്തിമാറ്റികൊണ്ട്‌ ഒരു ഗ്ലാസ്സിലേക്ക്‌ തന്റെ മുലപ്പാൽ പിഴിഞ്ഞൊഴിക്കുന്നു. തന്റെ ഭക്ഷണം നഷ്ടപ്പെട്ട കുട്ടി വാവിട്ട്‌ കരയുന്നു...അവർ എന്നെ കണ്ടു.. അവരുടെ മുഖം വിവർണ്ണമായി.

"പാൽ കിട്ടിയില്ല എങ്കിലും ചായ ഇപ്പോൾ തരാം. ഈ പാലൊന്നെടുക്കാൻ ഈ അശ്രീകരം സമ്മതിക്കണ്ടെ."

മുഴുവൻ കേൾക്കാതെ ഞാൻ ഓടി. കുത്തനെയുള്ള ആ വഴികൾ ഓടികയറിയപ്പോൾ ഞാൻ മറ്റൊന്നും അറിഞ്ഞില്ല. മുള്ളുകൾ തറഞ്ഞുകയറി എന്റെ കാലിൽ നിന്നും ചോര വന്നതു പോലും... എങ്ങിനെയും രക്ഷപ്പെട്ടാൽ മതിയെന്നായി. ഇവരുടെ ഈ അവസ്ഥക്ക്‌ മുമ്പിൽ തന്റെ വീട്‌ സ്വർഗ്ഗമാണ്. ഒരു നല്ല തുടക്കം പ്രതീക്ഷിച്ച്‌ വന്ന ഏനിക്ക്‌... വയ്യ...തിരിച്ചുപോണം...എന്റെ ആ സ്വർഗ്ഗത്തിലേക്ക്‌...

ഇറങ്ങിയ വഴികൾ ഓടിക്കയറി ഞാൻ ചെന്നപ്പോൾ പഴയ പട്ടി എന്നെ കണ്ട്‌ സൗഹൃദഭാവത്തിൽ കുരച്ചു. പക്ഷെ എന്റെ കാതിൽ മുഴങ്ങികേട്ടത്‌ ആ കുട്ടിയുടെ വിശന്നുള്ള കരച്ചിലായിരുന്നു. എന്റെ കണ്ണുകളിൽ ഞാൻ കണ്ടത്‌ ആ സ്ത്രീയുടെ നിസ്സഹാത ആയിരുന്നു. ...നിസ്സംഗതയായിരുന്നു.. ചായയുമായി ആ സ്ത്രീ എന്നെ പിൻ തുടരുന്നതായി എനിക്ക്‌ തോന്നി... ഞാൻ ഓടി... ആ സ്ത്രീയിൽ നിന്നും രക്ഷപെടുവാനായി.. .വിശപ്പില്ലതെ...ദാഹമില്ലാതെ... മനസ്സിലേറ്റുവങ്ങിയ ആ മുറിപ്പാടുകളുമായി ഞാൻ ഓടി... മറ്റൊരു നല്ല തുടക്കതിനായി....

50 comments:

Manoraj പറഞ്ഞു... മറുപടി

ആ സ്ത്രീ തന്റെ കുഞ്ഞിനെ മുലയിൽ നിന്നും അടർത്തിമാറ്റികൊണ്ട്‌ ഒരു ഗ്ലാസ്സിലേക്ക്‌ തന്റെ മുലപ്പാൽ പിഴിഞ്ഞൊഴിക്കുന്നു. തനെ ഭക്ഷണം നഷ്ടപ്പെട്ട കുട്ടി വാവിട്ട്‌ കരയുന്നു...അവർ എന്നെ കണ്ടു.. അവരുടെ മുഖം വിവർണ്ണമായി.

ഇതു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ കേട്ട് മറന്ന ഒരു സംഭവമാണ്. പിന്നീട് പഠിക്കുന്ന കാലത്ത്‌ ഇതു കഥയാക്കി പോളി ടെക്നിക് മാഗസിനില്‍ പ്രസിദ്ധീകരിച്ചു.. ഒരിക്കല്‍ കൂടി നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കായി ഇവിടെ തുറന്നു വക്കട്ടെ.. തെറ്റുകള്‍ ചൂണ്ടികട്ടിതരും എന്നാ വിശ്വാസത്തോടെ...

dipin soman പറഞ്ഞു... മറുപടി

going well..

keep it up

സാബിബാവ പറഞ്ഞു... മറുപടി

അഭിനന്ദനങ്ങള്‍ നല്ല പോസ്റ്റ്‌
നാം ഇപ്പോഴും നമുക്ക് താഴെ
കിടയില്‍ ഉള്ളവരെ കുറിച്ചു ചിന്തിക്കുമ്പോളാണ്‌
നമ്മുടെ വേദനകളും വെഷമങ്ങളും
ഒന്നുമല്ല എന്ന് ചിന്തിക്കുക .
ഒരു നിമിഷമെങ്കിലും പട്ടിണി പാവങ്ങളെ
ഓര്‍ക്കാന്‍ ഈ കഥ സഹായിച്ചു .

lekshmi. lachu പറഞ്ഞു... മറുപടി

nannayirikkunu manoj...thudarukaa

SreeDeviNair.ശ്രീരാഗം പറഞ്ഞു... മറുപടി

മനോജ്,
കഥകൊള്ളാം..

(റ്റൈപ്പില്‍ കുറെ അക്ഷരങ്ങള്‍
തെറ്റിവന്നിട്ടുണ്ട്.)
തിരുത്തൂ...

ആശംസകള്‍

ചേച്ചി.

ദീപു പറഞ്ഞു... മറുപടി

നന്നായി...

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH പറഞ്ഞു... മറുപടി

മനോരാജ്. കഥ വായിച്ചു. നല്ല പ്രമേയം. കുറെക്കൂടി മിനുക്കിയിരുന്നെങ്കില്‍‌ എന്നു തോന്നി. അക്ഷരപ്പിശകുണ്ട്. അതൊന്നു നോക്കണേ. . അക്ഷരങ്ങളുടെ നിറം മറ്റാമായിരുന്നു പച്ച കണ്ണില്‍‌ അടിക്കുന്നു. എല്ലാവിധ ആശംസകളും.

അജ്ഞാതന്‍ പറഞ്ഞു... മറുപടി

നല്ല പ്രമേയം. ഇനിയും ഒത്തിരി എഴുതുക... അഭിനന്ദനങ്ങൾ...

കണ്ണനുണ്ണി പറഞ്ഞു... മറുപടി

വേദനിപ്പിക്കുന്ന ചിന്ത..
പക്ഷെ നല്ല പോസ്റ്റ്‌ മാഷെ

Manoraj പറഞ്ഞു... മറുപടി

ദിപിൻ,
തിരക്കുകൽക്കിടയിലും എന്റെ ബ്ലോഗ്‌ വായിക്കാൻ സമയം കണ്ടെത്തിയതിനു നന്ദി...

സബിറ,
വയിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും , അതിനേക്കാളേരെ ഫോണിലൂടെ കുറെ നല്ല വാക്കുകളും പ്രോത്സാഹനങ്ങളും അറിയിക്കാനുള്ള നല്ല മനസ്സ്‌... അതിനിയും , അത്തരം പ്രോത്സാഹനങ്ങളും , സഹകരണവും ഉണ്ടാവുമ്മല്ലോ?

ലക്ഷ്മി,
ദയവുചെയ്ത്‌ ഒഴുക്കൻ കമ്മന്റുകളിൽ ഒതുക്കാതെ തുറന്നു പറയണം..നല്ലതായാലും, ചീത്തയായാലും.. കാരണം നിങ്ങളാണു എന്റെ ശക്തിയും, ദൗർബല്യവും തുറന്നു കാട്ടേണ്ടവർ...

ശ്രീദേവി ചേച്ചി,
തെറ്റുകൾ തിരുത്താൻ കഴിവിന്റെ പരമാവധി ശ്രമിക്കാം.. വായിക്കുവാൻ സമയം കണ്ടെത്തിയതിനു നന്ദി...

ജ്യോതീ,

ഇപ്പോളും തിരക്കുകൾ ഒഴിഞ്ഞിട്ടില്ല എന്നറിയാം. എങ്കിലും വായിക്കുവാൻ സമയം കണ്ടെത്തിയതിനു നന്ദി.. തെറ്റുകൾ തിരുത്താം.. പിന്നെ, എഴുത്തിന്റെ സങ്കേതങ്ങളൊന്നും എനിക്കറിയില്ല..അതുകൊണ്ടുള്ള തെട്ടുകൾ ഒരു പക്ഷെ, ഇനിയും കണ്ടേക്കാം... എങ്കിലും തിരുത്തുവാൻ പരമാവധി ശ്രമിക്കും. വരമൊഴി എനിക്ക്‌ അധികം വഴങ്ങാത്തതാണു അക്ഷരത്തെറ്റുകൾക്ക്‌ കാരണം.

ദീപു, അജ്ഞാത,കണ്ണനുണ്ണി,

നന്ദി.. ഇനിയും ശ്രധിക്കുമല്ലോ?

ഗീത പറഞ്ഞു... മറുപടി

മനോരാജ്, ആ കമന്റ് വായിച്ചപ്പോഴാ മനസ്സൊന്നു തണുത്തത്. എന്നാലും ഇതു നടന്ന സംഭവമെന്നോ?

Manoraj പറഞ്ഞു... മറുപടി

ഗീത,

ഇതു സംഭവിച്ചതാണൊ എന്ന് ചോദിച്ചാൽ എന്റെ അറിവിൽ സംഭവിച്ചതാണു... ഞാൻ പണ്ട്‌ പഠിക്കുന്ന കാലത്ത്‌ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ചില പരിപാടികളിൽ ഒക്കെ പങ്കെടുക്കുമായിരുന്നു. അങ്ങിനെയുള്ള ഏതൊ ഒരു പരിപാടിയിൽ ഗസ്റ്റ്‌ ആയിവന്ന ഒരാൾ...(പേരു ഓർമയില്ല) പറഞ്ഞു കേട്ട ഒരു സംഭവമാണിത്‌. നമ്മുടെ നാട്ടിൽ ഇതും ഒക്കെ നടക്കുന്നുണ്ട്‌ കൂട്ടുകാരി... നമ്മളൊന്നും അറിയുന്നില്ല എന്നേ ഉള്ളൂ... എന്തായാലും എന്നെ വായിക്കുവാൻ കാട്ടിയ സന്മനസ്സിനു നന്ദി....

raadha പറഞ്ഞു... മറുപടി

ഉള്ളില്‍ വല്ലാതെ ഒരു നൊമ്പരമുണര്‍ത്തി കഥ വായിച്ചപ്പോള്‍...അതിന്റെ കൂടെ കൊടുത്തിരിക്കുന്ന പടം വളരെ അധികം കഥയോട് ചേര്‍ന്നിരിക്കുന്നു. അഭിനന്ദനങ്ങള്‍...

suraj::സുരാജ് പറഞ്ഞു... മറുപടി

അഭിനന്ദനങ്ങള്‍.

Jayasree Lakshmy Kumar പറഞ്ഞു... മറുപടി

പ്രമേയം ശക്തം മനോരാജ്. അവതരണം കുറേക്കൂടെ ശക്തമായി ഇനിയുള്ള പോസ്റ്റുകളിൽ പ്രതീക്ഷിക്കുന്നു.
ഇതിന്റെ കൂടെയുള്ള ആ പെയിന്റിങ്?

sur... പറഞ്ഞു... മറുപടി

it is touching and well portaited... and the paintng adds emtions.... but the colour of letters could have been better

Rare Rose പറഞ്ഞു... മറുപടി

വേദനിപ്പിച്ചു ഈ കഥ.
അനുഭവത്തില്‍ നിന്നുള്ള വെളിച്ചത്തില്‍ മികവുറ്റ കഥകള്‍ വീണ്ടുമെഴുതാനാവട്ടെ..

Manoraj പറഞ്ഞു... മറുപടി

രാധ : വീണ്ടും എന്നെ വായിച്ചതിനു നന്ദി...
കൂതറ ബ്ലോഗർ : ഇനിയും പ്രോൽസഹനം പ്രതേക്ഷിക്കാമല്ലോ?
ലക്ഷ്മി : അവതരണ ഭംഗി കൂട്ടാൻ ശ്രമിക്കാം.. തെറ്റുകൾ ചൂണ്ടി കാട്ടുമ്പോളാണു നല്ല സൗഹ്രുദങ്ങൾ ഉണ്ടാകുന്നത്‌.
സുർ : ഉപയോഗിച്ച കളറിന്റെ കാര്യം വെറെയും കൂട്ടുകാർ ചൂണ്ടികാട്ടി.. തിരുത്താം..
റെയർ റോസ്‌ : ആശംസാകൾക്ക്‌ നന്ദി

സുർ : ഉപയോഗിച്ച കളറിന്റെ കാര്യം വെറെയും കൂട്ടുകാർ ചൂണ്ടികാട്ടി.. തിരുത്താം..

റെയർ റോസ്‌ : ആശംസാകൾക്ക്‌ നന്ദി

പിന്നെ, എല്ലാവരും ചോദിച്ച ഒരു ചോദ്യമുണ്ട്‌. ഒന്നിച്ച്‌ മറുപടി പറയാമെന്ന് കരുതിയാണു അവസാനം ഇവിടെ കുറിക്കുന്നത്‌.. ആ ചിത്രം..., അതു ഞാൻ വരച്ചതൊന്നുമല്ല.. നമ്മുടെ എല്ലാം സ്വന്തം ഗൂഗിൾ എനിക്ക്‌ നൽകിയതാണത്‌.

Lathika subhash പറഞ്ഞു... മറുപടി

മനോരാജ്,
എന്റെ പോസ്റ്റിലെ കമന്റ് വഴിയാണ് ഇവിടെയെത്തിയത്. മനസ്സിൽ തങ്ങിയ ഒരു സംഭവം കഥാരൂപത്തിലാക്കിയത് വായനക്കാരിലും നൊമ്പരമുണ്ടാക്കി.
ഞാൻ എന്റെ മകൻ കണ്ണനെ മുലയൂട്ടുന്ന കാലത്ത് ജോലിയ്ക്കു പോയി, വൈകുന്നേരം ബസ്സിൽ വീട്ടിലേയ്ക്കു മടങ്ങുമ്പോൾ ഒരു സാധു സ്ത്രീ കുഞ്ഞിനെ മുലയൂട്ടുന്നതു കണ്ടു.എല്ലും തോലും മാത്രമായിരുന്ന ഒരു പാവം അമ്മ. പാലില്ലാത്തതിനാൽ ആ കുഞ്ഞ് നിലവിളിയ്ക്കുന്നത് കേൾക്കാമായിരുന്നു.ആ കാഴ്ച കാണുമ്പോൾ ഏതമ്മയ്ക്കും ഉണ്ടാകാമായിരുന്ന നൊമ്പരം ഞാൻ കഥയാക്കിയതും പിന്നീട് ആ കഥ ആകാശവാണിയിൽ പ്രക്ഷേപണം ചെയ്തതുമൊക്കെ ഇതു വായിച്ചപ്പോൾ ഓർത്തു പോയി.ആശംസകൾ. ഇനിയും എഴുതുക.

smitha adharsh പറഞ്ഞു... മറുപടി

മനസ്സൊന്ന് ചുട്ടു..വല്ലാതെ.ഇങ്ങനെ ഒന്ന് ആദ്യമായാണ്‌ കേട്ടത്.മനസ്സിന്റെ ഭാവനകളില്‍ പോലും വന്നെത്താത്ത ഒന്ന്..! അസ്സലായി അവതരിപ്പിച്ചിരിക്കുന്നു..ഗംഭീരം..
മുഴുവന്‍ പോസ്റ്റുകളും വായിക്കാന്‍ സമയം കിട്ടിയില്ല.ഇനിയും വരാം.
ഒരു ഓഫ്: എന്നെ വളരെയധികം പുകഴ്ത്തി എഴുതിയ കമന്റ്‌ വായിച്ചു.തൃപ്തിയായി!!

Typist | എഴുത്തുകാരി പറഞ്ഞു... മറുപടി

ഇങ്ങനെയൊന്നു് ഇതാദ്യമായിട്ടാ കേക്കുന്നതു്. അതു മനസ്സില്‍ തട്ടുന്ന പോലെ പറഞ്ഞിരിക്കുന്നു. അല്ലെങ്കിലും നമ്മളെന്നും നമ്മുടെ ഇല്ലായ്മകളെക്കുറിച്ചല്ലേ ചിന്തിക്കാറുള്ളൂ, അതുപോലും ഇല്ലാത്തവര്‍ എത്രപേര്‍!

Manoraj പറഞ്ഞു... മറുപടി

ലതിക ചേച്ചി,
ഇത്തരത്തിലുള്ള ചെറിയ ചെറിയ സംഭവങ്ങളണു നമ്മളെ ചിന്തിപ്പികേണ്ടത്‌.. ഒരു നിമിഷം , എന്റെ പോസ്റ്റ്‌ വഴി ചേച്ചിക്കു കുറെ നല്ല ഓർമകൾ എങ്കിലും സമ്മാനിക്കാൻ കഴിഞ്ഞല്ലോ.. ഇതുപോലെ അർക്കെങ്കിലുമൊക്കെ ഉപകാരമാകുന്നുണ്ടെങ്കിൽ സന്തോഷം.. നന്ദി ..ഒരിക്കൽ കൂടി..വന്നതിനും അഭിപ്രായം പറഞ്ഞതിനും.

സ്മിത ആദർശ്‌,എഴുത്തുകാരി,

ഇതു ആദ്യം ഞാൻ കേൾക്കുന്നത്‌ എന്റെ 10 11 വയസ്സിലാണു. അന്ന് എന്റെ ചെറു മനസ്സിൽ എതു ഇത്രത്തോളം തങ്ങിയതു കൊണ്ടാണു പിന്നീട്‌ വർഷങ്ങൾക്ക്‌ ശേഷവും എനിക്കു അവതരിപ്പിക്കൻ കഴിഞ്ഞത്‌. പലവട്ടം അലോചിച്ചിട്ടാണു ഇത്‌ എഴുതിയത്‌. കാരണം എവിടെയെങ്കിലും പാളിപ്പോയാൽ ഉദ്ദേശ്ശശുധി മുഴുവൻ മാറുമെന്നറിയാമായിരുന്നു.. സമയം കിട്ടുമ്പോൾ മറ്റ്‌ പോസ്റ്റുകളും വായിച്ച്‌ കമന്റ്‌ രേഖപെടുത്തുക.. നിങ്ങളൊക്കെയ്യാണു എന്റെ പ്രേരക ശക്തികൾ....

നിരക്ഷരൻ പറഞ്ഞു... മറുപടി

ഇത് വായിക്കാന്‍ അല്‍പ്പം വൈകിയെങ്കിലും ചുറ്റുമുള്ള ചില ദയനീയ മുഖങ്ങളിലേക്ക് കൈ ചൂണ്ടുന്ന ഈ കഥ വായിക്കാനായതില്‍ സന്തോഷമുണ്ട്. (സംഭവ കഥയാണെങ്കില്‍ അവരുടെ അവസ്ഥയില്‍ തീരെ സന്തോഷമില്ല.)ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോളാണ് നാമൊക്കെ എത്ര ഭാഗ്യവാന്മാര്‍ എന്ന് ശരിക്കും മനസ്സിലാക്കുന്നത്.

ഒരു നുറുങ്ങ് പറഞ്ഞു... മറുപടി

മനോജ്..
കഥ കൊള്ളാം,അവതരണം ഇനിയും ഭാവാത്മകമായി
നിര്‍വഹിച്ചെങ്കില്‍ പ്രമേയം ഒന്നു കൂടി പ്രശോഭിച്ചേനെ!
വരികള്‍ കുറച്ചുകൂടി ചുരുക്കാം.

‘തുടക്കം’നല്‍കുന്ന പ്രേരണ നമ്മുടെ ചുറ്റുമുള്ളവരെ
കുറിച്ചുള്ള ഒരു വിചിന്തനമാണു.അതില്‍ ജീവിക്കാന്‍
പാട്പെടുന്നവരെക്കുറിച്ചാണു,നാം വ്യാകുലപ്പെടുന്നതു!
ഇത്തരം പ്രേരണകള്‍,പട്ടിണിപ്പാവങ്ങള്‍ക്കൊരിറ്റ്
കാരുണ്യവും സ്നേഹവും സാന്ത്വനവും പകര്‍ന്നു
നല്‍കാന്‍ കഴിയുന്നതിനുതകുമെന്നായാല്‍ മനോജ്...
നിങ്ങളുടെ അനുഭവം (അതു കഥയോ,ഭാവനയോ)
സാര്‍ത്ഥകമായി എന്നു ഈ നുറുങ്ങ് പറയും!
അന്യന്‍റെ കഷ്ടപ്പാടറിയുന്നതു തന്നെ ഒരു പുണ്യമാണു!
അവരുടെ കഷ്ടനിവാരണത്തിനു വേണ്ടി പണിയെടു
ക്കുന്നതു ഒരു മഹാപുണ്യകര്‍മവും!!

ഈ ഒരു വീക്ഷണത്തിലാണു താങ്കളുടെ ഈ”തുടക്കം”
എന്ന് കരുതട്ടെ!

..ആ ശം സ ക ള്‍..

Manoraj പറഞ്ഞു... മറുപടി

നിരക്ഷരൻ : അല്ലെങ്കിലും നമ്മളൊക്കെ ഭാഗ്യം ചെയ്ത ജന്മങ്ങൾ തന്നെയല്ലേ... സുഖത്തിൽ ആഭിരമിച്ച്‌, ഉത്തരവദിത്വങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി ഞനൊന്നും അറിഞ്ഞില്ല രാമ നാരായണ എന്ന ചിന്താഗതിയിൽ വിശ്വസിച്ച്‌ നമ്മുടെ മാത്രം നന്മ അഗ്രഹിച്ച്‌ ജീവിക്കുന്ന സ്വാർത്ഥതയുടെ ആകെത്തുകയല്ലേ നമ്മളെല്ലാം. എന്തായാലും വന്നതിനും വായിച്ചത്തിനും നന്ദി.. ഇനിയും സഹകരണം പ്രതീക്ഷിക്കുന്നു...

ഒരു നുറുങ്ങ്‌ : ഇന്നലെ താങ്ങളുടെ ബ്ലോഗ്‌ വായിച്ചപ്പോൾ മുതൽ ഒരു നീറ്റലുണ്ടായിരുന്നു മാഷെ... എന്തായാലും എന്റെ കഥ (എതു എന്റെ അനുഭവം അല്ല , മറിച്ച്‌ കേട്ടറിവാണു.. സത്യം എന്നു തന്നെ ഇന്നും വിശ്വസിക്കുന്നു..കാരണം അതു പറഞ്ഞ ആളുടെ ഭാവം ഇന്നും മനസ്സിലുണ്ട്‌..) വായിക്കാനും , അതിലൂടെ അർക്കെങ്ങിലും എന്തെങ്കിലും സന്ദേശം നൽക്കുവാനും എനിക്കു കഴിഞ്ഞിട്ടുണ്ടെങ്കിൽ ഞാൻ ധന്യനായി.. ചൂണ്ടിക്കാട്ടിയ തെറ്റുകൾ തിരുത്താൻ കഴിവിന്റെ പരമാവധി ശ്രമിക്കാം ... ഒപ്പം ഇതു നമുക്കിടയിലെ നല്ല സൗഹൃദത്തിന്റെ "തുടക്കം" അവുമെന്നും കരുതട്ടെ...

jain പറഞ്ഞു... മറുപടി

manoraj,
vayicha annu comments ezhuthan time kitiyirunnilla. nalla prameyamanu, but ezhuthinte ozhukinu nertha minusam koodi akamayirunnille ennu thonni, iniyum ezhithuka, kooduthal, kooduthal.. best of luck

Manoraj പറഞ്ഞു... മറുപടി

ജയിൻ : എല്ലാവരും പറഞ്ഞു അൽപം കൂറ്റി നന്നാക്കാമയിരുന്നു എന്ന്. അടുത്ത പോസ്റ്റ്‌ അതുകൊണ്ടു തന്നെ ഇടുവാൻ പേടിയാവുകയാണു.. നന്നായില്ലെങ്കിൽ നിങ്ങൾ തന്ന വിലയേറിയ നിർദ്ദേശം പാലിച്ചില്ല എന്നു കരുതില്ലേ? എന്തായാലും എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കാം എന്ന് മാത്രമെ എനിക്ക്‌ ഉറപ്പ്‌ പറയാൻ പറ്റു. ഇനിയും തെറ്റുകൾ ചൂണ്ടി കാട്ടി തരണം. അതിലൂടെ മാത്രമെ എനിക്കു മെച്ചപെടുത്താൻ കഴിയു.. വായിച്ച്ചതിനും, കമന്റ്‌ പോസ്റ്റ്‌ ചെയ്തതിനും അതിനേക്കാളേറെ എന്നെ ഫോളൊ ചെയ്യാൻ തോന്നിയ നല്ല മനസ്സിനും നന്ദി...

ramanika പറഞ്ഞു... മറുപടി

നമ്മള്‍ എത്ര ഭാഗ്യവാന്മാര്‍ എന്നതാണ് മനസ്സില്‍ ആദ്യം വന്ന ചിന്ത
പക്ഷെ പട്ടിണി എന്തെന്ന് ആ സ്ത്രിയുടെ പ്രവര്‍ത്തിയില്‍ നിന്ന് ശരിക്കും മനസ്സിലാക്കി
ജീവിതം എപ്പോഴും നാം കാണുന്നതും കേള്‍ക്കുന്നതും ഒന്നും അല്ല എന്നതും അറിഞ്ഞു
പോസ്റ്റ്‌ മനസ്സിനെ തൊട്ടു ഇപ്പോഴും ഒരു ഫീല്‍ ഉണ്ട്

നല്ല പോസ്റ്റ്‌ !

അജ്ഞാതന്‍ പറഞ്ഞു... മറുപടി

ഇങ്ങനെയൊന്നു് ഇതാദ്യമായിട്ടാ കേക്കുന്നതു്. അഭിനന്ദനങ്ങള്‍.

മുരളി I Murali Mudra പറഞ്ഞു... മറുപടി

നല്ല പ്രമേയം..മനോരാജ്....
അവതരണത്തിലെ ചില്ലറ പാകപ്പിഴകള്‍ ഒഴിവാക്കിയാല്‍ മികച്ച രചന...
ഇനിയും നല്ല പ്രമേയങ്ങളുമായി വരിക..
(വായനക്കാര്‍ക്ക് ഇഷ്ടപെടുന്ന രീതിയില്‍ രചനകളുടെ സ്വഭാവവും അവതരണവും മാറ്റരുത് താങ്കളുടെ തനതായ രീതിയില്‍ തന്നെ എഴുതുക എന്നൊരു അഭിപ്രായം കൂടി.)
ആശംസകള്‍..

Manoraj പറഞ്ഞു... മറുപടി

രമണിക, അജ്ഞാത,

വന്നതിനും വായിച്ച്ചതിനും നന്ദി.

മുരളി : അവതരണതിലെ പാകപ്പിഴകൾ മറ്റാൻ ശ്രമിക്കാം. ഒപ്പ്ം, എന്റെ തനതായ രീതിയിൽ എഴുതുവാൻ പ്രോത്സാഹനം നൽകുന്നതിനും ഒരായിരം നന്ദി. എനിയും സഹകരണം പ്രതീക്ഷിക്കുന്നു

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

വത്യാസമുള്ളയൊരു കഥ..കേട്ടൊ

meegu2008 പറഞ്ഞു... മറുപടി

വളരെ നന്നായിരിക്കുന്നു കഥയുടെ അവതരണം ....

ആശംസകള്‍ .....

Manoraj പറഞ്ഞു... മറുപടി

ബിലാത്തിപട്ടണം , നിശാഗന്ധി,
നന്ദി. വന്നതിനും വായിച്ച്ചതിനും , അതിലേറെ അഭിപ്രായം അറിയിച്ച്ചതിനു. ഇനിയും സഹകരിക്കുമല്ലോ?

അജ്ഞാതന്‍ പറഞ്ഞു... മറുപടി

daridrythintte mattoru kazhcha....

Midhin Mohan പറഞ്ഞു... മറുപടി

ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല കേട്ടോ... സംഭവിച്ച കാര്യമാണെന്ന്...
എവിടെയോ കേട്ടു മറന്ന കാര്യം ഇത്രയും നന്നായി ആവിഷ്കരിക്കാന്‍ കഴിഞ്ഞല്ലോ...
അഭിനന്ദനങ്ങള്‍....

വിജയലക്ഷ്മി പറഞ്ഞു... മറുപടി

Manoj,thudarnnezhuthaanulla..aashayangalum kazhivum monundennathil shamshayamilla...ezhuthhile shylikandaal ariyaam..
pinne asradhhakaaranamaavaam ....Sreedevi nair choondikkaattiya aksharathettukal..athuthanneyaanu enikkum parayaanullathu..ezhuthhu thudaruka..

Manoraj പറഞ്ഞു... മറുപടി

നൽക്കനി , മിഥുൻ : ഒത്തിരി നന്ദിയുണ്ട്‌. ഇവിടം സന്ദർശിച്ചതിനും അഭിപ്രായം രേഖപെടുത്തിയതിനും. ഇനിയും വായിക്കുമെന്ന് കരുതാമല്ലോ?
വിജയലക്ഷ്മി : ക്ഷമിക്കണം , എന്ത്‌ സംബോധന ചെയ്യണം എന്ന് ശരിക്കരിയില്ല. എങ്കിലും മാഡം എന്നു വിളിക്കുകയാ.. നന്ദിയുണ്ട്‌. പിന്നെ, അശ്രദ്ധയേക്കാൾ ഏരെ വരമൊഴി എന്ന മലയാളം ടൈപ്പിംഗ്‌ ടൂൾ എനിക്ക്‌ ശരിക്ക്‌ വഴങ്ങാത്തതാണു അക്ഷരത്തെറ്റുകൾക്ക്‌ കാരണം. ആ പരിമധി കുരക്കാൻ ശ്രമിക്കുന്നുണ്ട്‌. ഇനിയും മാഡത്തിന്റെ സഹകരണം ഉണ്ടാകുമല്ലോ?

അജ്ഞാതന്‍ പറഞ്ഞു... മറുപടി

manoharamaya avatharanam...

vinus പറഞ്ഞു... മറുപടി

സങ്കടത്തേക്കാൾ ഉപരി പേടിപ്പിക്കുന്ന ഒന്ന് ആരും ഓടിപ്പോവും അവിടെ നിന്ന് മനോഹരമായി തന്നെ കഥ പറഞ്ഞു.

ആശിഷ് മുംബായ് പറഞ്ഞു... മറുപടി

"തുടക്കം" മനോഹരമായി ....മനസ്സ് നോമ്പരപെടുത്തി...വായനക്കാരന്‍റെ മനസ്സ് കീഴടക്കാന്‍ സാദിച്ചു...
സ്വന്തം കുട്ടിക്ക് കൊടുകേണ്ട മുലപാല്‍ പോലും വില്‍ക്കേണ്ടി വരുന്ന ആ അമ്മയുടെ ദൈന്യത നിറഞ്ഞ മുഖം മനസ്സിന്നു മായുന്നില്ല
മനോരാജ് നന്നായി കഥ എഴുതാന്‍ കഴിയും തുടരുക......".വളരെ വൈകിയാണു ഞാൻ എത്തേണ്ട സ്ഥലത്ത്‌ എത്തിചേർന്നത്‌" ഇവിടെ എന്തോ
ഒരു കുറക്കു വഴി തേടിയ പോലെ.....എന്‍റെ തോന്നല്‍ ആകാം

ആശിഷ് മുംബായ് പറഞ്ഞു... മറുപടി

"തുടക്കം" മനോഹരമായി ....മനസ്സ് നോമ്പരപെടുത്തി...വായനക്കാരന്‍റെ മനസ്സ് കീഴടക്കാന്‍ സാദിച്ചു...
സ്വന്തം കുട്ടിക്ക് കൊടുകേണ്ട മുലപാല്‍ പോലും വില്‍ക്കേണ്ടി വരുന്ന ആ അമ്മയുടെ ദൈന്യത നിറഞ്ഞ മുഖം മനസ്സിന്നു മായുന്നില്ല
മനോരാജ് നന്നായി കഥ എഴുതാന്‍ കഴിയും തുടരുക......".വളരെ വൈകിയാണു ഞാൻ എത്തേണ്ട സ്ഥലത്ത്‌ എത്തിചേർന്നത്‌" ഇവിടെ എന്തോ
ഒരു കുറക്കു വഴി തേടിയ പോലെ.....എന്‍റെ തോന്നല്‍ ആകാം

ശിവകാമി പറഞ്ഞു... മറുപടി

ആദ്യം എന്‍റെ വഴിയെ വന്നതിനു നന്ദിയും സന്തോഷവും അറിയിക്കുന്നു. :)
ഇനി ഈ കഥ... താങ്കള്‍ അവകാശപ്പെട്ടതുപോലെ, ആ മണം ശരിക്കും വല്ലാത്ത അസ്വസ്ഥതയോ നൊമ്പരമോ ഒക്കെ ഉണ്ടാക്കി... വ്യത്യസ്തമായ പ്രമേയം കൊണ്ട് തന്നെ ശ്രദ്ധേയമായി. തുടര്‍ന്നും എഴുതൂ... ആശംസകള്‍..

Nisha പറഞ്ഞു... മറുപടി

ഋതുവിലെ പോസ്റ്റ്‌ ലിങ്ക്‌ വഴിയാണു ഇവിടെ എത്തിയത്‌. നന്നായി.. അവസാനം വളരെ മനോഹരമായി പറഞ്ഞവസാനിപ്പിച്ചു. ഒരു ഷോക്ക്‌ ആയിരുന്നു ശരിക്കും ആ ക്ലൈമാക്സ്‌ അത്‌..

അരുണ്‍ കരിമുട്ടം പറഞ്ഞു... മറുപടി

ഇഷ്ടപ്പെട്ടു, ഋതുവില്‍ പറയുന്നതിനെക്കാള്‍ ഇവിടെ വന്ന് പറയാമെന്ന് കരുതി :)

Manoraj പറഞ്ഞു... മറുപടി

ഈ കഥ കഥാസാഗരത്തിലും ഋതുവിലും പോസ്റ്റ് ചെയ്തിരുന്നു.. അവിടെ കിട്ടിയ കുറച്ച് അഭിപ്രായങ്ങൾ ഇവിടെയും ഇവിടെയും ക്ലിക്ക് ചെയ്താൽ വായിക്കാം..

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു... മറുപടി

ഒരു വേദനിപ്പിക്കുന്ന കഥ.
ഒരുപാട് വേദനിക്കുന്ന ഇത്തരം അമ്മമാരെ കാണാം നമ്മുടെ സമൂഹത്തില്‍.
ഹൃദയ സ്പര്‍ശിയായിട്ടോ.

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു... മറുപടി

വലിയ പ്രതീക്ഷകള്‍ ഒക്കെയായി ആ വഴി വരരുത്ട്ടോ.. എന്തൊക്കെയോ കുതിക്കുരിചിട്ടിരിക്കുന്നു. അത്രേയുള്ളൂ.
വന്നാല്‍ ഹാജിയാരെ പരിച്ചയപെടാതെ പോവുകയുമരുത്. ഞങ്ങളെ ഞാങ്ങലാക്കിയ പോസ്റ്റ്‌ അതാണ്‌.മനോരാജേട്ടനെ പല മീറ്റ്‌ പോസ്റ്റുകളിലും കണ്ടിട്ടുണ്ട്ട്ടോ

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു... മറുപടി

ഇപ്പോള്‍ മ ഗ്ര്രൂപ്പിലെ പോസ്റ്റ്‌ കണ്ടു വന്നതാണ് ,കഥയില്‍ കൈകാര്യം ചെയ്യുന്ന പ്രമേയം മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു .പലരും ചൂണ്ടിക്കാട്ടിയിട്ടും ഇപ്പോഴും അക്ഷരത്തെറ്റുകള്‍ ബാക്കിയാണല്ലോ മനോ ..ഒരു പാട് മുന്നോട്ടു പോയിട്ടുണ്ടെന്നറിയാം.എന്നാലും ഈ കഥ അതിന്റെ ഭാഷയില്‍ ഘടനയില്‍ ഒക്കെ അന്യൂനം എന്ന് പറയാന്‍ വയ്യ ..ഒഴുക്ക് എവിടെയോ ഒക്കെ തടസപ്പെടുന്നത് പോലെ

Manoraj പറഞ്ഞു... മറുപടി

@സിയാഫ് അബ്ദുള്‍ഖാദര്‍ : ക്ഷമിക്കണം സിയാഫ്. അക്ഷരതെറ്റുകള്‍ എന്റെ ദൃഷ്ടിയില്‍ കാണാന്‍ കഴിയുന്നില്ല. പിന്നെ ആദ്യകാലത്ത് എഴുതിയതായത് കൊണ്ട് ഇതിന്റെ എഡിറ്റിങ് അല്പം ബുദ്ധിമുട്ടുമായിരുന്നു. ഗൂഗിള്‍ ട്രാന്‍സിലേറ്ററില്‍ ആയിരുന്നു ഇത് അന്ന് എഴുതിയത്. ഇപ്പോള്‍ ഒരു അക്ഷരം തിരുത്താന്‍ തുനിഞ്ഞാല്‍ ചില വാക്കുകള്‍ തന്നെ ഡിലീറ്റാവുന്ന അവസ്ഥയാണ് ഈ പോസ്റ്റില്‍. എങ്കിലും ചൂണ്ടിക്കാട്ടുകയാണെങ്കില്‍ തീര്‍ച്ചയായും തിരുത്താം. സത്യമായും എന്റെ കാഴ്ചയില്‍ പതിയുന്നില്ല എന്നത് കൊണ്ടാണ്.