തിങ്കളാഴ്‌ച, ഫെബ്രുവരി 07, 2011

പാല്‍‌പ്പായസം

പുസ്തകം : പാല്‍‌പ്പായസം
രചയിതാവ് : ഖാദര്‍ പട്ടേപ്പാടം
പ്രസാധനം : എച്ച് & സി ബുക്ക്സ്.
സാഹിത്യത്തില്‍ ഒട്ടേറെ വകഭേദങ്ങളുണ്ട്. കഥ, കവിത, നോവല്‍, നിരൂപണം, സഞ്ചാരസാഹിത്യം, വിവര്‍ത്തനം, ലേഖനം, ബാലസാഹിത്യം അങ്ങിനെ അങ്ങിനെ.. ഇതില്‍ അധികമാളുകള്‍ കൈകടത്താന്‍ മടിക്കുന്ന ഒരു മേഖലയാണ്‌ ബാലസാഹിത്യം. ഒരു പക്ഷെ ഏറ്റവും എളുപ്പമെന്ന് നമുക്ക് തോന്നാമെങ്കിലും ഏറ്റവും പ്രയാസകരമാണ്‌ ബാലസാഹിത്യരചനയെന്ന് അനുഭവസ്ഥര്‍ പറയുന്നു. ഒരു കഥ അല്ലെങ്കില്‍ കവിത അതുമല്ലെങ്കില്‍ യാത്രാവിവരണം എഴുതുമ്പോള്‍ നമുക്ക് സം‌വേദിക്കാന്‍ കിട്ടുന്ന ചുറ്റുപാടുകളും പ്ലാറ്റ് ഫോമും ഒരിക്കലും ഒരു ബാലസാഹിത്യകാരന്‌ ലഭിക്കുന്നില്ല എന്ന് വേണമെങ്കില്‍ പറയാം. ഒരു കഥയില്‍ നമുക്കുണ്ടാകുന്ന ചോദ്യത്തെ കഥയില്‍ ചോദ്യമില്ല എന്നൊരു മറുപടിയുടെ മുഖംമൂടിയിട്ട് നമുക്ക് രക്ഷപ്പെടാം. പക്ഷെ ബാലസാഹിത്യം എന്നത് നിഷ്കളങ്കരായ ഒരു കൂട്ടം കുഞ്ഞുങ്ങള്‍ക്കായുള്ളതാകയാല്‍ ഉത്തരം കിട്ടാത്ത ഒട്ടേറെ ചോദ്യശരങ്ങള്‍ പ്രതീക്ഷിച്ചിട്ടാവണം അത് എഴുത്തുകാരന്‌ നിര്‍‌വഹിക്കേണ്ടി വരിക. ഒരു പരിധിവരെ കഥക്കോ കവിതക്കോ കൊടുക്കുന്നതിനേക്കാള്‍ കൂടുതല്‍ ഹോം വര്‍ക്ക് ബാലസാഹിത്യത്തിന്‌ വേണ്ടിവരുന്നത് കൊണ്ടാവും കൂടുതല്‍ പേര്‍ ഒരു മേഖലയില്‍ ഒരു ശ്രമം നടത്താന്‍ തുനിയാത്തത് എന്ന് തോന്നുന്നു. പറഞ്ഞു വന്നത് ഈയിടെ വായിച്ച ബ്ലോഗര്‍ കൂടിയായ ഖാദര്‍ പട്ടേപ്പാടത്തിന്റെ പാല്‍‌പ്പായസം എന്ന കുറുങ്കവിതകളേ കുറിച്ചാണ്‌.

കുട്ടികളുടെ മനസ്സ് വ്യക്തമായി വായിക്കാനറിയുന്ന ഒരാള്‍ക്കേ ഒരു മികച്ച ബാലസാഹിത്യ കൃതി ഒരുക്കുവാന്‍ കഴിയൂ. കുഞ്ഞുണ്ണിമാഷിന്റെയും സിപ്പി പള്ളിപ്പുറത്തിന്റെയും മറ്റും കുഞ്ഞു കവിതകള്‍ കാണുമ്പോള്‍ ഉണ്ടാകുന്ന ഒരു ഫീലിങ് തരുവാന്‍ പാല്‍‌പ്പായസത്തിലൂടെ എഴുത്തുകാരന്‌ കഴിഞ്ഞിട്ടുണ്ട്.

"നന്നായാല്‍ ഒന്നായി
ഒന്നായാല്‍ നന്നായി
നന്നായി ഒന്നായി
ഒന്നാവുക നന്നാവുക" - കുഞ്ഞുണ്ണിമാഷിന്റെ ഈ വരികള്‍ കുഞ്ഞുങ്ങള്‍ക്ക് താളത്തില്‍ ചൊല്ലാനും ഒപ്പം ചിന്തിക്കാന്‍ ഉതകുന്നതും തന്നെ.

ഇതുപോലെതന്നെയാണ്‌ ഇവിടെ പാല്‍‌പായസത്തിലെ 'സംഘം' എന്ന കവിത വായിക്കുമ്പോള്‍ മനസ്സില്‍ തോന്നിയത്.

"ഒറ്റയ്ക്കായാല്‍ ഒറ്റയാനാകും
ഒന്നിനും തുണ ഇല്ലാതാകും
കൂട്ടം ചേര്‍ന്നാല്‍ കൂസാതെ പോകാം
കാട്ടുകൊമ്പനും വഴിമാറീടും" - അര്‍ത്ഥവത്തായ, ഈണമുള്ള വരികള്‍.

അതുപോലെതന്നെ അപാരമായ താളബോധവും ഈ സമാഹാരത്തിലെ ചില നുറുങ്ങുകവിതകളില്‍ കണ്ടു. 'യാത്ര' എന്ന കുറുങ്കവിത ഒന്ന് മനസ്സില്‍ ചൊല്ലിനോക്കൂ. ആ താളബോധം നമുക്ക് ശരിക്ക് അനുഭവിച്ചറിയാം.

"വണ്ടികളെന്തൊരു കുണ്ടാമണ്ടികള്‍
റോഡുകള്‍ തിങ്ങിയൊഴുകുന്നു
അരികേ പോവുക. സൂക്ഷ്മം പോവുക
മുന്നിലും പിന്നിലും കണ്ണോടെ..." ശരിക്കും നമ്മുടെ കുട്ടികളോട് നമ്മള്‍ നിത്യവും പറയുന്ന ഇത്തരം കാര്യങ്ങളെ അല്പം താളബോധത്തോടെ പറയുന്നു എന്ന ഒരു തോന്നല്‍ ഉണ്ടായേക്കാം. പക്ഷെ അത് അത്ര നിസ്സാരമല്ല. കുട്ടികളിലേക്ക് അവര്‍ക്ക് ഇഷ്ടമാകുന്ന രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുക എന്നത് ശ്രമകരമായ ദൊത്യം തന്നെയാണെന്ന് എനിക്ക് തോന്നുന്നു. അതില്‍ എഴുത്തുകാരന്‍ വിജയിച്ചിട്ടുമുണ്ട്.

ഏതാണ്ട് 86 ഓളം കുറുങ്കവിതകള്‍ അടങ്ങിയ ഈ സമാഹാരം നമ്മുടെ കൊച്ചുകുട്ടികള്‍ക്ക് നല്‍ക്കാവുന്ന ഒരു നല്ല സമ്മാനമാണ്‌. ശരിക്കും ഒരു പാല്‍‌പ്പായസം! ഒട്ടേറെ മധുരം ഉള്ള പാല്‍‌പ്പായസം. പല കവിതകളിലും കുഞ്ഞുണ്ണിമാഷിന്റെയും സിപ്പിമാഷിന്റെയും ഒക്കെ സ്വാധീനം ഉള്ളതായി തോന്നി. ചെണ്ട , തത്തോം പിത്തോം എന്നീ കവിതകള്‍ വായിച്ചപ്പോള്‍ സിപ്പിമാഷിന്റെ ചില കവിതകളുടെ സ്വാധീനം തോന്നിയെങ്കിലും കുട്ടികള്‍ക്കായുള്ള കവിതകളുടെ ഒരു ഫോര്‍മാറ്റാണ്‌ അതെന്ന്‍ പിന്നീട് തിരിച്ചറിയാന്‍ കഴിഞ്ഞു. ഒന്ന് പറയാം ഫായിസ, ഫസ്ന, ഫെമിന എന്നീ മൂന്ന് മഹാ വമ്പത്തികള്‍ക്ക് (വീട്ടിലെ കുട്ടികളാവും) സമര്‍പ്പിച്ചുകൊണ്ട് ഖാദര്‍ പട്ടേപ്പാടാവും എച്ച് & സിയും കൂടെ വിളമ്പിത്തരുന്ന ഈ പാല്‍‌പ്പായസം ശരിക്കും കുഞ്ഞുങ്ങള്‍ക്ക് പാല്‍‌പ്പായസം തന്നെ. ഖാദര്‍ മാമന്‍ നീട്ടുന്ന കൈയില്‍ മധുരനാരങ്ങയുണ്ട്. പൊളിയല്ല, ഞാനിതു തിന്നു നോക്കി. പുളിയില്ല.കയ്പ്പില്ല. നല്ല മധുരം തന്നെ. ആവോളം ആസ്വദിക്കുക. ആസ്വദിച്ച് വളരുക. പുസ്തകത്തിന്റെ ബാക്ക് കവറില്‍ കവി മുല്ലനേഴി കുട്ടികളോട് പറയുന്നത് സത്യം തന്നെയാണ്‌. പുസ്തകത്തിന്‌ വേണ്ടി കവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന എം.ആര്‍. വിബിനും അകപേജുകളില്‍ കുട്ടികള്‍ക്ക് രസിക്കുന്ന രീതിയില്‍ ഇലുസ്ട്രേറ്റ് ചെയ്തിരിക്കുന്നത് നന്ദകുമാര്‍ പായമ്മേലും അവരുടെ ഭാഗം കുറ്റമറ്റതാക്കിയിട്ടുണ്ട്. തെറ്റുപറയാന്‍ കഴിയാത്ത ലേഔട്ടിങ് & പ്രിന്റിങിലൂടെ എച്ച് & സിയും ഈ വിഭവത്തെ നമുക്കായി അണിയിച്ചൊരുക്കിയിരിക്കുന്നു.

നമ്മുടെ ഭാഷയില്‍ ഇത്തരം കവിതകള്‍ വളരെ കുറവേയുള്ളൂ. ആ കുറവ് നികത്താനുള്ള ഏതു ശ്രമവും അഭിനന്ദനാര്‍ഹമാണ്‌. - മുഖമൊഴിയില്‍ മുല്ലനേഴി മാഷ് പറയുന്നതില്‍ കാമ്പില്ലേ! ഇത്തരം എഴുത്തുകള്‍ വളരെ കുറവേ മലയാളത്തില്‍ ഉള്ളൂ. അല്ലെങ്കില്‍ ഇത്തരം എഴുത്തുകള്‍ സജീവമായി നടത്തുന്നവര്‍ വളരെ കുറവേ മലയാളത്തില്‍ ഉള്ളൂ എന്ന് വേണമെങ്കില്‍ തിരുത്തി പറയാം. അങ്ങിനെയുള്ള അവസരത്തില്‍ ഖാദര്‍ പട്ടേപ്പാടവും എച്ച് & സിയും അഭിനന്ദനം അര്‍ഹിക്കുന്നു. പ്രത്യേകിച്ചും ഇദ്ദേഹം ഒരു ബ്ലോഗറാണെന്നത് കൂടുതല്‍ സന്തോഷം തരുന്നു. കാരണം ബ്ലോഗില്‍ ഇത് വരെ ബാലസാഹിത്യം ആരും കൈകാര്യം ചെയ്ത് കണ്ടിട്ടില്ല. ഒരു പക്ഷെ ഖാദര്‍ പട്ടേപ്പാടാവും ഈ പാല്‍‌പ്പായസവും അതിന് ഒരു നിമിത്തമാവുകയാവും. ഈ പാല്‍‌പ്പായസം ഒന്ന് നുണച്ച് നോക്കി അതിന്റെ മധുരം നമ്മുടെ കുട്ടികള്‍ക്ക് കൂടെ പകര്‍ന്നു നല്‍ക്കുക. മുത്തശ്ശിമാര്‍ നാടു നീങ്ങിയ , വൃദ്ധസദനങ്ങള്‍ പെരുകി വരുന്ന ഈ കാലത്ത് , ഇരുന്നുകൊണ്ട് ഭക്ഷണം കഴിക്കാന്‍ നേരമില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന ഇന്നിന്റെ ഹൈടക് ലോകത്ത് കുഞ്ഞുങ്ങള്‍ക്ക് നല്‍ക്കാന്‍ കഴിയുന്ന പഴമയുടെ, അറിവിന്റെ, മനോഹരങ്ങളായ ഒരു കൂട്ടം കുറുങ്കവിതകള്‍ ഈ പാല്‍‌പ്പായസത്തില്‍ ഉണ്ടെന്നത് സന്തോഷകരം തന്നെ.

44 comments:

sm sadique പറഞ്ഞു... മറുപടി

കുട്ടികൾക്കും മുതിർന്നവർക്കും വായനാസുഖം നൽകട്ടെ……
നല്ല ചിന്തകൾ പ്രസരിപ്പിക്കട്ടെ……..

വര്‍ഷിണി* വിനോദിനി പറഞ്ഞു... മറുപടി

നന്ദി മനോരാജ്..
കുഞ്ഞു മനസ്സുകളെ തൃപ്തിപ്പെടുത്താനും സന്തോഷിപ്പിയ്ക്കനും കഴിയാ എന്നത് പാൽപ്പായസം ആക്കുന്നതിനേക്കാള്‍ പാടാണ്‍...എന്നാല്‍ അതില്‍ നിന്നും ലഭിയ്കുന്ന സംതൃപ്തിയോ പാൽപ്പായസത്തിനേക്കാള്‍ മാധുര്യം നിറഞ്ഞതുമാണ്‍..
ഓരോ ദിവസവും നിമിഷ കവിതകളും, കഥകളും കൈയറിഞ്ഞും , മനസ്സറിഞ്ഞും വിളമ്പുന്നവളാണ്‍ ഞാന്‍..പക്ഷേ ഇതു വരെ അവയൊന്നും എവിടേയും പകര്‍ത്താനോ,കുറിച്ചിടാനോ തോന്നിയിട്ടുമില്ലാ, ശ്രമിച്ചിട്ടുമില്ലാ..നിമിഷ പ്രാധാന്യമുള്ളവയായതു കൊണ്ടായിരിയ്ക്കാം..
ഇപ്പോള്‍ ഒരു സംശയം,അഥവാ ശ്രമിച്ചാല്‍ തന്നെ, കഥ പറയുന്ന സുഖം..കവിത കേള്‍പ്പിയ്ക്കുന്ന സുഖം എഴുതിയാല്‍ കിട്ടോ..
മനസ്സും, കണ്ണും, വായും തുറന്നിരിയ്ക്കുന്നാ ആ പിഞ്ചോമനകളെ കാണാന്‍ നല്ല രസാണേയ്..

പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി

നന്നായിരിക്കുന്നു മനു ഈ പരിചയപ്പെടുത്തലും.
പുസ്തകം കിട്ടിയിട്ടില്ലെങ്കിലും അധികം വൈകാതെ ലഭിക്കും. മനു പറഞ്ഞത്‌ ശരിയാണ് കുഞ്ഞുകുട്ടികളുടെ മനസ്സ്‌ അത് തിരിച്ച്ചറിയാല്‍ അവരുടെ ഭാഷ കൈകാര്യം ചെയ്യാന്‍ പ്രത്യേകമൊരു കഴിവ്‌ തന്നെ വേണം. ഒരു ബ്ലോഗര്‍ എന്നാ നിലയില്‍ നമുക്കും അഭിമാനിക്കാവുന്ന ഒന്ന്.
നന്ദി മനു പരിചയപ്പെടുത്തലിന്.

വിനുവേട്ടന്‍ പറഞ്ഞു... മറുപടി

നന്ദി മനോരാജ്‌... ഖാദര്‍ പട്ടേപ്പാടം എന്ന് കമന്റ്‌ ബോക്സുകളില്‍ കാണാറുള്ള വ്യക്തിയെക്കുറിച്ച്‌ കൂടുതല്‍ അറിയാന്‍ സഹായിച്ച പോസ്റ്റ്‌... അഭിനന്ദനങ്ങള്‍.

Unknown പറഞ്ഞു... മറുപടി

ഇത് വാങ്ങണം.
പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി.
"ഒരു ചെറിയ മരം
അതിലൊരു വലിയ വനം
അതാണെന്‍റെ മനം."
കുഞ്ഞുണ്ണി മാഷിന്‍റെ വരികള്‍ ഓര്‍ത്തു പോയി.

അജ്ഞാതന്‍ പറഞ്ഞു... മറുപടി

നമ്മുടെ ബ്ലോഗുകളിലെല്ലാം വന്ന് അഭിപ്രായങ്ങൾ പറയുന്ന അദ്ദേഹത്തെ ഇത്ര നന്നായി പരിചയപ്പെടുത്തി തന്നതിനു നന്ദിയുണ്ട് .അദ്ദേഹത്തിന്റെ ബ്ലോഗിൽ ഇതു സംബന്ധമായ ഒരു മുന്നറിയിപ്പ് മാത്രമുണ്ടായിരുന്നു അതിത്രയ്ക്ക് മധുരമുള്ള പാല്പായസം ആകുമെന്ന് പ്രതീക്ഷിച്ചില്ല വിശദമാക്കിയതിനു ഒരിക്കൽ കൂടി നന്ദി.. നമ്മുടെ ബൂലോകത്തിനു തന്നെ അഭിമാനമായ അദ്ദേഹത്തിന്റെ ഈ തുടക്കം കുട്ടികളിൽ നല്ല ചിന്തകൾ ഉണർത്താൻ സഹായിക്കുമെന്നത് അഭിനന്ദനമർഹിക്കുന്ന കാര്യം തന്നെ.. അദ്ദേഹത്തിനും പുസ്തകത്തെ പരിചയപ്പെടുത്തിയ അങ്ങേക്കും നന്ദി... ആശംസകൾ..

Junaiths പറഞ്ഞു... മറുപടി

കുട്ടിക്കവിതകള്‍ എഴുതാന്‍ ആളുകള്‍ ഉണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ സന്തോഷം,ബാലരമയിലും മറ്റും വന്നിരുന്ന കവിതകള്‍ ഇപ്പോഴും ഓര്‍ക്കുന്നു എന്നത് തന്നെ അവയ്ക്ക് നമ്മളിലുള്ള സ്വാദീനത്തിന്റെ ലക്ഷണമല്ലേ..ശ്രീ ഇഖ്ബാല്‍ പട്ടേപ്പാടത്തിനു ആശംസകള്‍ .

സാബിബാവ പറഞ്ഞു... മറുപടി

ഈ പരിചയപ്പെടുത്തല്‍ നന്നായി
വായിക്കണം

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

നമ്മൾ ബൂലോഗർക്ക് അഭിമാനിക്കാം ...

കുഞ്ഞുണ്ണിമാഷിന് ശേഷം അതേപോലെ കുഞ്ഞിമനസ്സിലേക്ക് ഇറങ്ങി ചെല്ലുന്ന കൊച്ചു വരികളുമായി ഒരു ഖാദർ മാമൻ ...

ഇദ്ദേഹത്തിന്റെ കുറെ വരികൾ വായിച്ചിട്ടുണ്ട്..
പിന്നെ ഈ പുസ്തക പരിചയം അസ്സലാക്കി കേട്ടൊ

Unknown പറഞ്ഞു... മറുപടി

പാഠലീപുത്രം(കാശി)ഭരിച്ചിരുന്ന സുദര്‍ശന്‍ എന്ന രാജാവ്, ഏതോ ഒരാള്‍ ചൊല്ലിയ കവിതാ ശകലം കേള്‍ക്കാനിടയായി.
"ജടാമുടിക്കെട്ടില്‍ നിന്ന്,നെറുകയില്‍ ക്കൂടി, ചന്ദ്രക്കലയുടെ ആകൃതിയില്‍, ഗംഗാ നദി ഒഴുകുന്ന, പരമശിവന്റെ അനുഗ്രഹത്താല്‍, മഹാന്മാരുടെ കാര്യങ്ങളില്‍ കാര്യ സാധ്യത ഉണ്ടാകട്ടെ!"
-----------------------------------
പഞ്ചതന്ത്രം കഥകളുടെ ആരംഭം, ഏകദേശം ഇങ്ങനെയാണ്. (മൂലകഥ സംസ്കൃതത്തില്‍ ആണ്. ഇതിന്റെ അര്‍ത്ഥ വ്യാപ്തിയുംപറഞ്ഞു, ആരും എന്റെ പിടലിയില്‍ കയറുകയില്ല എന്നു വിചാരിക്കട്ടെ!)
കുട്ടികള്‍ക്കു വേണ്ടി മാത്രം, രചിക്കപ്പെട്ടു എന്നു കരുതുന്ന പഞ്ചതന്ത്രം കഥകള്‍, പല നൂറ്റാണ്ടുകള്‍ പിന്നിട്ടു. മാതാ പിതാക്കളുടെ സാമീപ്യം കൊതിക്കുന്ന, ഒത്തിരി ഒത്തിരി കുരുന്നുകള്‍ നമുക്കിടയിലല്ല, നമ്മോടു കൂടെയുണ്ട്. മുത്തശ്ശിക്കഥകള്‍ പറയേണ്ട മുത്തശ്ശിമാരെല്ലാം, ഇന്നു വൃദ്ധ സദനങ്ങളിലല്ലേ? സാഹിത്യകാരന്മാരില്‍ പലരും, ഈ കുരുന്നുകളെ എങ്ങനെ രാഷ്ട്രീയവത്കരിക്കാം എന്നു ഗവേഷണം നടത്തുന്നു.(വിദ്യാഭ്യാസ മന്ത്രിമാര്‍ വരെ) കുട്ടികളെയെല്ലാം ഭാവിയിലേ ഒന്നമന്മാരാക്കാന്‍ ഉതകുന്ന, അസംസ്കൃത വസ്തുക്കളായിട്ടല്ലേ ഇന്നു ഭൂരിപക്ഷവും കരുതുന്നത്? ഈശ്വരോ രക്ഷതു!!!

ഖാദര്‍ പട്ടേപ്പാടത്തിനോട് ഈ ഞാനും കടപ്പെട്ടിരിക്കുന്നു. ഇദ്ദേഹത്തെ പരിചയപ്പെടുത്തിയ മനോരാജ്, താങ്കളുടെ ദൌത്യം അഭംഗുരം തുടരുക. അഭിനന്ദനങ്ങള്‍!

zephyr zia പറഞ്ഞു... മറുപടി

ഈ പരിചയപ്പെടുത്തലിന് നന്ദി മനോരാജ്! എന്‍റെ മോള്‍ക്കും വിളമ്പിക്കൊടുക്കണം ഈ പാല്‍പ്പായസം...

പ്രയാണ്‍ പറഞ്ഞു... മറുപടി

കുഞ്ഞുണ്ണിമാഷ്ടെ കവിതകള്‍ നൂറാവര്‍ത്തിവായിച്ച് ചൊല്ലിയിരുന്ന കുട്ടിക്കാലം ഓര്‍മ്മവന്നു.

Kalavallabhan പറഞ്ഞു... മറുപടി

എനിക്ക് രണ്ടാമത് ഒരു പട്ടേപ്പാടത്തിനെക്കൂടി പരിചയപ്പെടുത്തിയതിന്‌ മനുരാജിന്‌ നന്ദി.
“കഥപ്പെട്ടി”യുമായി നടക്കുന്ന മറ്റൊരു ബ്ലോഗർ(ഉഷശ്രീ) കൂടിയുണ്ട് കുട്ടിക്കഥകൾക്കായി നമ്മുടെ ഇടയിൽ.

chithrakaran:ചിത്രകാരന്‍ പറഞ്ഞു... മറുപടി

പാല്‍പ്പായസത്തെ ഭംഗിയായി പരിചയപ്പെടുത്തിയതിന് മനോരാജിനോട് നന്ദി പറയുന്നു.

Manju Manoj പറഞ്ഞു... മറുപടി

നന്നായി മനോരാജ്....പണ്ടൊക്കെ കുഞ്ഞുണ്ണിക്കവിത വായിക്കാന്‍ എന്തിഷ്ടമായിരുന്നു!!!

പ്രവീണ്‍ വട്ടപ്പറമ്പത്ത് പറഞ്ഞു... മറുപടി

കുഞ്ഞുണ്ണിമാഷ് പകർന്ന് തന്ന പാൽ‌പ്പായസത്തിന്റെ മധുരം‌ അപ്പോൾ അവസാനിച്ചട്ടില്ല അല്ലേ.പാൽ‌പ്പായസത്തെ പരിചയപ്പെടുത്തിയതിനു നന്ദി മനൂ ..

MOIDEEN ANGADIMUGAR പറഞ്ഞു... മറുപടി

ഖാദർ പട്ടേപ്പാടത്തിന്റെ ഈ ബാലസാഹിത്യം പരിചയപ്പെടുത്തിയതിനു നന്ദി മനു.

jayanEvoor പറഞ്ഞു... മറുപടി

നല്ല പരിചയപ്പെടുത്തൽ.
ഖാദർ പട്ടേപ്പാടത്തിന് മംഗളങ്ങൾ!

എന്റെ മലയാളം പറഞ്ഞു... മറുപടി

കുട്ടിക്കാലത്ത് മാലി രാമായണം എത്ര പ്രാവശ്യം വായിച്ചൂവെന്ന് ഒരു പിടിയുമില്ല. രാമായണത്തില്‍ സീതയെ കട്ട് കൊണ്ട് പോയത് തൊട്ടപ്പുറത്തെ അജയെട്ടന്റെ പറമ്പിലെ തെങ്ങോല കുതിര്‍ത്തിട്ട കുളത്തിനരികില്‍ നിന്നാണെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്...അത്ര ലയം..കുട്ടികള്‍ക്ക് വേണ്ടിയുള്ള ഈ ബ്ലോഗിലെ കവിതകള്‍ മുതിര്‍ന്നവരെ കുട്ടികളാക്കുന്ന എന്തോ സൂത്രപ്പണി യുള്ളതാണ് ...http://malayalamresources.blogspot.com/

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു... മറുപടി

എന്റെ ബ്ലോഗിലും ഒന്നു രണ്ടു തവണ ഖാദര്‍ പട്ടേപ്പാടത്തിന്റെ കമന്റുകള്‍ കണ്ടിരുന്നു.അദ്ദേഹത്തെ കുറിച്ചു കൂടുതലിറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം, പരിചയപ്പെടുത്തി തന്നതിനു നന്ദി മനോരാജ്

ആളവന്‍താന്‍ പറഞ്ഞു... മറുപടി

കുട്ടികള്‍ക്കുള്ള രചനകള്‍ എന്നും ആവേശമാണ്.

അല്ല ഒരു സംശയം... എഴുത്ത് പൂര്‍ണ്ണമായും നിര്‍ത്തി പരിചയപ്പെടുത്തലുകള്‍ മാത്രമായോ?

ശ്രീ പറഞ്ഞു... മറുപടി

പരിചയപ്പെടുത്തല്‍ നന്നായി മാഷേ. ഖാദര്‍ മാഷെ പറ്റി കൂടുതല്‍ അറിയാന്‍ കഴിഞ്ഞു.

ബ്ലോഗിലും ഉണ്ട് (ഉണ്ടായിരുന്നു) ഇതു പോലെ ചില സംരംഭങ്ങള്‍.

അപ്പുവേട്ടന്റെ ഊഞ്ഞാല്‍, മനുവേട്ടന്റെകല്ലുപെന്‍സില്‍ എന്നിങ്ങനെ തുടങ്ങി ഒരു ബ്ലോഗ് കൂട്ടായ്മയായ മഷിത്തണ്ട് വരെ ഉണ്ടായിരുന്നു. ഒന്നും ഇപ്പോ അത്ര ആക്ടീവ് അല്ലെങ്കിലും.

ആചാര്യന്‍ പറഞ്ഞു... മറുപടി

നന്ദി....ഇങ്ങനെ ഒരു പരിചയപ്പെടുത്തലിനു...എല്ലാവര്ക്കും ഇഷ്ട്ടമാകട്ടെ...

Elayoden പറഞ്ഞു... മറുപടി

മനു: പരിചയ പെടുത്തലിനു നന്ദി, കുഞ്ഞുണ്ണി മാഷിനു ശേഷം കുട്ടികള്‍ക്ക് വേണ്ടി കുഞ്ഞു കവിതകളുമായി വന്ന ഖാദര്‍ പട്ടേപ്പാടം തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നു.

"ഒറ്റയ്ക്കായാല്‍ ഒറ്റയാനാകും
ഒന്നിനും തുണ ഇല്ലാതാകും
കൂട്ടം ചേര്‍ന്നാല്‍ കൂസാതെ പോകാം
കാട്ടുകൊമ്പനും വഴിമാറീടും"

ശ്രീനാഥന്‍ പറഞ്ഞു... മറുപടി

നന്നായി മനോരാജ്, "വണ്ടികളെന്തൊരു കുണ്ടാമണ്ടികള്‍
റോഡുകള്‍ തിങ്ങിയൊഴുകുന്നു
അരികേ പോവുക. സൂക്ഷ്മം പോവുക
മുന്നിലും പിന്നിലും കണ്ണോടെ..- അടിപൊളി!

Echmukutty പറഞ്ഞു... മറുപടി

പുസ്തകം വായിച്ചിട്ടില്ല.
ചില വരികൾ കണ്ടതേയുള്ളൂ.

ഈ പരിചയപ്പെടുത്തൽ നന്നായി. ഇവിടെ എടുത്ത് ചേർത്ത കുറുങ്കവിതകൾ എല്ലാം ഒന്നിനൊന്ന് മെച്ചം.

നല്ല പാൽ‌പ്പായസം.

Pranavam Ravikumar പറഞ്ഞു... മറുപടി

Very informative post..!

Typist | എഴുത്തുകാരി പറഞ്ഞു... മറുപടി

പാൽ‌പ്പായസം എന്നു കണ്ടിട്ട് ഓടിവന്നതാണ്. വായിച്ചപ്പോൾ മനസ്സിലായി ഈപുസ്തകം കുട്ടികൾക്ക്‌ ഒരു പാൽ‌പ്പായസം തന്നെയാവുമെന്നു്.

രമേശ്‌ അരൂര്‍ പറഞ്ഞു... മറുപടി

പഞ്ച തന്ത്രവും ജാതക കഥകളും കേട്ടും വായിച്ചും വളരാന്‍ ഇന്നത്തെ കുഞ്ഞുങ്ങള്‍ക്ക്‌ സാഹചര്യമില്ല..അതൊക്കെ അറിയാമെങ്കിലും പറഞ്ഞു കൊടുക്കാന്‍ പ്രായമുള്ളവര്‍ക്ക് നേരവുമില്ല..
കുഞ്ഞുങ്ങളോട് സംവദിക്കുന്ന രചനകള്‍ക്ക് തന്നെ ഇന്ന് ക്ഷാമമാണ്..ബാല സാഹിത്യം എഴുതുന്നത്‌ എത്ര മികച്ച സാഹിത്യകാരനും അല്പം ദുഷ്കരവുമാണ് ..ഖാദര്‍ ഈ പുസ്തകത്തെക്കുറിച്ച് മുന്‍പ് സ്വന്തം ബ്ലോഗില്‍ സൂചിപ്പിച്ചതായി ഓര്‍ക്കുന്നു...മധുരവും സ്വാദും നിറഞ്ഞതായിരിക്കും കുഞ്ഞുങ്ങള്‍ക്ക്‌ ഖാദര്‍ നല്‍കുന്ന പാല്‍പ്പായസം എന്ന് ഈ ആസ്വാദനം വായിച്ചപ്പോളും തോന്നി ..

Jyotsna P kadayaprath പറഞ്ഞു... മറുപടി

"പാല്‍‌പ്പായസം"കുടിക്കുന്നതിനു മുന്‍പേ മധുരം അറിയിച്ചതിനു നന്ദി മനോരാജ്
ജോ
--

റാണിപ്രിയ പറഞ്ഞു... മറുപടി

കുഞ്ഞുങ്ങളുടെ “പാല്‍പ്പായസം“ തന്നെ ഈ പുസ്തകം ...

കുഞ്ഞുണ്ണി മാഷിനെ ഓര്‍മ്മിപ്പിച്ചു ...
(ഞാന്‍ മാഷക്കും മാഷ് എനിക്കും കത്തുകള്‍ അയക്കുമായിരുന്നു .....)

കാണുമ്പോള്‍ പറയാറുണ്ട് ..മറുപടി അയച്ചോ എന്നു ഓര്‍മ്മ ശ്ശി ഇല്യ കുട്ട്യേ ....
മാഷുടെ ഒരു പടം വരച്ചു കൊടുത്തിരുന്നു ഞാന്‍

പുസ്തകം പരിചയപ്പെടുതിയതിനു നന്ദി..
അഭിനന്ദനങ്ങള്‍ .....

കൊച്ചു കൊച്ചീച്ചി പറഞ്ഞു... മറുപടി

നന്നായി. കുട്ടികള്‍ക്ക് വായിക്കാന്‍ നല്ല പുസ്തകങ്ങള്‍ ഉണ്ടാകേണ്ടത് പ്രധാനമാണ്. ഇക്കാലത്ത് കുട്ടികള്‍ക്കായി പ്രസിദ്ധീകരിക്കുന്ന ചില ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ രചനകളുടെ നിലവാരം കണ്ടാല്‍ നാണിച്ചുപോകും.

അപ്പച്ചന്റെ അഭിപ്രായം വളരെ ഇഷ്ടപ്പെട്ടു.വിശേഷിച്ച്, "ഭാവിയില്‍ ഒന്നാമന്മാരാക്കേണ്ട അസംസ്കൃത വസ്തുക്കള്‍" എന്ന നിരീക്ഷണം.

Manoraj പറഞ്ഞു... മറുപടി

@sm sadique : ആദ്യ വായനക്ക് നന്ദി.

@വര്‍ഷിണി : ഒന്ന് ശ്രമിച്ച് നോക്കൂ. എന്നിട്ടത് ഞങ്ങള്‍ക്കും വിളമ്പിത്തരു.

@പട്ടേപ്പാടം റാംജി : നന്ദി റാംജി.

@വിനുവേട്ടന്‍|vinuvettan : ഖാദര്‍ പട്ടേപ്പാടം എന്ന ബ്ലോഗറെ പറ്റി ഞാന്‍ അധികമൊന്നും പറഞ്ഞിട്ടില്ല കേട്ടോ. അത് പറയാന്‍ എപ്പോഴെങ്കിലും എന്റെ ബൂലോകസഞ്ചാരത്തില്‍ ശ്രമിക്കാം.

@~ex-pravasini* : പുസ്തകം ആവശ്യമുള്ളവര്‍ എച്ച് & സി സ്റ്റോറുകളില്‍ ബന്ധപ്പെടുക. തീര്‍ച്ചയായും ഇത്തരം രചനകളെ പ്രോത്സാഹിപ്പിക്കണം.

@ഉമ്മു അമ്മാര്‍ : നന്ദി. പരിചയപ്പെടുത്തല്‍ ഉപകാരപ്രദമായെങ്കില്‍ അത് തന്നെ ഏറ്റവും വലിയ സന്തോഷം.

@junaith : ജുനൂ, ബാലരമയിലെ മായവിയെയും ലുട്ടാപ്പിയെയും കൂടെ ഓര്‍ക്കണം കേട്ടോ:) പിന്നെ ഇക്ബാല്‍ അല്ല ഖാദര്‍ പട്ടേപ്പാടം എന്നാണ്.

@സാബിബാവ : നന്ദി സാബി.

@മുരളീമുകുന്ദൻ ബിലാത്തിപട്ടണം : നന്ദി മാഷേ

@appachanozhakkal : കുട്ടികളെ അസംസ്കൃത വസ്തുക്കളാക്കുന്ന വ്യവസ്ഥിതി!! അതെനിക്കിഷ്ടപ്പെട്ടു.

@zephyr zia : പാല്‍‌പ്പായസമാവുമ്പോള്‍ ചൂടോടെ വിളമ്പണം. അപ്പോള്‍ പെട്ടന്നാവട്ടെ സിയ. എന്നിട്ട് രുചി എങ്ങിനെയെന്ന് അറിയിക്കുക.

@പ്രയാണ്‍ : കൈയെത്തും ദൂരെ ഒരു കുട്ടിക്കാലം. അല്ലേ ചേച്ചി.

@Kalavallabhan : ഉഷശ്രീയെ സത്യത്തില്‍ മറന്ന് പോയതാണ്. ഓര്‍മ്മിപ്പിച്ചതിന് നന്ദി.

@chithrakaran:ചിത്രകാരന്‍ : ഇവിടെ കാണുന്നതില്‍ തന്നെ സന്തോഷം.

@Manju Manoj : കുഞ്ഞുണ്ണിക്കവിതകള്‍ക്ക് കാലഭേദമോ പ്രായഭേദമോ ഇല്ല മഞ്ജു.

Manoraj പറഞ്ഞു... മറുപടി

@പ്രവീണ്‍ വട്ടപ്പറമ്പത്ത് : നന്ദി പ്രവീണ്‍.

@moideen angadimugar : വായനക്ക് നന്ദി.

@jayanEvoor : നന്ദി.

@എന്റെ മലയാളം : തേജസിലേക്ക് സ്വാഗതം. കുട്ടികള്‍ക്ക് വേണ്ടിയുള്ള ഏത് ബ്ലോഗിലെ ഏത് കവിതകള്‍? എനിക്ക് ശരിക്ക് മനസ്സിലായില്ല. താങ്കള്‍ തന്ന ലിങ്ക് വഴി പോയിട്ട് അങ്ങിനെയൊന്നും കണ്ടുമില്ല.

@റിയാസ് (മിഴിനീര്‍ത്തുള്ളി): കഴിയുമെങ്കില്‍ പുസ്തകവും വായിക്കുവാന്‍ ശ്രമിക്കൂ.

@ആളവന്‍താന്‍ : അതെന്താ പരിചയപ്പെടുത്തല്‍ എഴുത്തല്ലേ :) കഥയെഴുത്താണ് ഉദ്ദേശിച്ചതെങ്കില്‍ ഒരെണ്ണം നടക്കുന്നു. രണ്ടെണ്ണം പാതി വഴിയില്‍ ഉപേക്ഷിച്ചു. എന്തോരോ എന്തൊ:):)

@ശ്രീ : ലിങ്കുകള്‍ക്ക് നന്ദി. മനുജിയുടെ കല്ലുപെന്‍സില്‍ ഞാന്‍ കണ്ടിട്ടുണ്ട്. മറ്റുള്ളവ ഇപ്പോഴാ ശ്രദ്ധയില്‍ പെട്ടത്.

@ആചാര്യന്‍ : തേജസിലേക്ക് സ്വാഗതം.

@elayoden : വായനക്ക് നന്ദി.

@ശ്രീനാഥന്‍ : അത്തരം അടിപൊളിക്കവിതകള്‍ വേറെയുമുണ്ട് സമാഹാരത്തില്‍.

@Echmukutty : പുസ്തകം എച്ച് & സിയില്‍ ലഭ്യമാണ് എച്മു. കഴിയുമെങ്കില്‍ സംഘടിപ്പിക്കുക.

@Pranavam Ravikumar a.k.a. Kochuravi : Thanks.

@Typist | എഴുത്തുകാരി : ഓടിവന്നത് വെറുതെയായില്ലല്ലോ അല്ലേ ചേച്ചി.

@രമേശ്‌അരൂര്‍ : പരഞ്ഞത് സത്യം. കാരണം ഇന്ന് കഥകളും കവിതകളും പറഞ്ഞുകൊടുക്കേണ്ട മുത്തശ്ശിമാര്‍ ഒന്നുകില്‍ സീരിയല്‍ കാണുന്നു. അല്ലെങ്കില്‍ വൃദ്ധസദനത്തില്‍ തളക്കപ്പെടുന്നു.

@Jyotsna P kadayaprath : ജോ, വീണ്ടും ഇവിടെ കാണാന്‍ കഴിയുന്നതില്‍ സന്തോഷം.

@റാണിപ്രിയ : കുഞ്ഞുണ്ണിമാഷുമായുള്ള ഒരോ നിമിഷവും രസകരമായിരിക്കും. അത്തരം രസകരമായ അനുഭവങ്ങള്‍ അപ്പോള്‍ റാണിക്ക് ഏറെ പറയാനും കാണും. അതൊക്കെ ചേര്‍ത്ത് ഒരു പോസ്റ്റാക്കൂ. വായനക്കാര്‍ക്ക് വേണ്ടി മാഷുടെ ഓര്‍മ്മകള്‍ ഒന്ന് പൊടിതട്ടിയെടുക്കൂ.

@കൊച്ചു കൊച്ചീച്ചി : തേജസിലേക്ക് സ്വാഗതം. അപ്പച്ചന്റെ ആ പ്രയോഗം എനിക്കും ഇഷ്ടപ്പെട്ടു.

Lipi Ranju പറഞ്ഞു... മറുപടി

പുസ്തകം പരിചയപ്പെടുത്തിയതിനും,
ഇത്രയും informative ആയ പോസ്റ്റ്‌കള്‍ക്കും നന്ദി മനു..

നന്ദു പറഞ്ഞു... മറുപടി

മുതിര്‍ന്നവരുടെ ഉള്ളിലും ഒരു കുട്ടി എന്നുമുണ്ടാകും.
ആ കുട്ടിയെ നഷ്ടപ്പെടുത്തുമ്പോഴാണ് ഗോവിന്ദചാമിമാരെപ്പോലുള്ളവര്‍ ഉണ്ടാകുന്നത്.
കുഞ്ഞുമനസ്സില്‍ നന്മയുടെ വിത്തുകള്‍ വിതയ്ക്കാന്‍, അതിനു വളമേകാന്‍ ഖാദര്‍ പട്ടേപ്പാടത്തിനു കഴിയട്ടെ.
പരിചയപ്പെടുത്തിയതു നന്നായി. പരിചയപ്പെടുത്തിയതും നന്നായി.

TPShukooR പറഞ്ഞു... മറുപടി

വളരെ നല്ല പരിചയപ്പെടുത്തല്‍. പറഞ്ഞ പോലെ ബാലസാഹിത്യ രചന വളരെ പ്രയത്നം ആവശ്യമുള്ള ഒരു ജോലിയാണ്. കുഞ്ഞുണ്ണി മാഷിന്‍റെ പ്രതിഭ തന്നെ വേണം അതിന്.

എന്തെങ്കിലും എഴുതി പിടിപ്പിച്ച് കുട്ടികളെ രസിപ്പിക്കുന്നതിനു പകരം നന്മയുടെയും മൂല്യങ്ങളുടെയും വിത്തുകള്‍ ചെറുപ്പത്തിലേ അവരുടെ മനസ്സില്‍ പാകാന്‍ ഈ ശ്രമം ഉപകരിക്കും.

ഈ പരിചയപ്പെടുത്തലിനു നന്ദി.

ബെഞ്ചാലി പറഞ്ഞു... മറുപടി

ഭംഗിയായി പരിചയപ്പെടുത്തി.
നല്ല ചിന്തകൾ പ്രസരിപ്പിക്കട്ടെ.

വീകെ പറഞ്ഞു... മറുപടി

ഖാദർ പട്ടേപ്പാടത്തിനും, ഇതു പരിചയപ്പെടുത്തിയ മനോരാജിനും അഭിനന്ദനങ്ങൾ...

പ്രദീപ്‌ പേരശ്ശന്നൂര്‍ പറഞ്ഞു... മറുപടി

well

ധനലക്ഷ്മി പി. വി. പറഞ്ഞു... മറുപടി

ഈ പരിചയപെടുതല്‍ തന്നെ ഒരു പാല്‍പായസം...

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു... മറുപടി

ee parichayappeduthal nannayi...... aashamsakal.........

ente lokam പറഞ്ഞു... മറുപടി

പാല്‍പ്പായസം share ചെയ്തതിനു
നന്ദി മനു ..അഭിനദ്നങ്ങള്‍ രണ്ടു
പേര്‍ക്കും .തിരൂര്‍ ഫോട്ടോയില്‍ എല്ലാവേരെയും
കണ്ടപ്പോള്‍ സന്തോഷം തോന്നി ...ഞങ്ങള്
UAE യില്‍ ഒന്ന് പ്ലാന്‍ ചെയ്യുന്നു meetaan ......

Unknown പറഞ്ഞു... മറുപടി

OK