വെള്ളിയാഴ്‌ച, ഡിസംബർ 10, 2010

ഉണങ്ങാത്ത മുറിവ്

കുട്ടിക്കാലത്തേക്കുള്ള ഒരു തിരിച്ചുപോക്കായിരുന്നു കഴിഞ്ഞ ദിവസം കണ്ട സ്വപ്നം. സ്വപ്നമെന്നോ ദു:സ്വപ്നമെന്നോ അതിനെ വിശേഷിപ്പിക്കേണ്ടത്? അറിയില്ലല്ലോ!! പണ്ട്...കുട്ടിക്കാലത്ത്, നിദ്രദേവിക്ക് അനുവദിച്ചിരുന്ന സുന്ദര നിമിഷങ്ങളിലൊന്നും ഒരു ദു:സ്വപ്നമായി പോലും കുഞ്ഞപ്പന്റെ രൂപമോ അയാളെ പറ്റിയുള്ള ഓര്‍മ്മകളോ മനസ്സില്‍ വരുത്തരുതേയെന്ന് ഞങ്ങള്‍ കുട്ടികളുടെ പ്രാര്‍ത്ഥനയായിരുന്നു. പക്ഷെ, അതൊക്കെ ഒരു ആറ് ഏഴ് വയസ്സ് വരെ മാത്രം!! പിന്നീട് വര്‍ഷങ്ങളോളം കുഞ്ഞപ്പന്‍ ഞങ്ങള്‍ക്ക് ഒരു കളിപ്പാട്ടമായിരുന്നു. അതോ, ആ പാവം കളിപ്പാട്ടമായി ഞങ്ങളുടെ മുന്‍പില്‍ വെറുതെ നിന്ന് തന്നതോ!! ആ കുഞ്ഞപ്പനായിരുന്നു ഒട്ടേറെ വര്‍ഷങ്ങള്‍ ശേഷം കഴിഞ്ഞ ദിവസം സ്വപ്നത്തിലൂടെ വീണ്ടും മധുരമുള്ളതും വേദനിപ്പിക്കുന്നതുമായ ഒട്ടേറെ ബാല്യകാല ഓര്‍മ്മകളിലേക്ക് തിരികെ കൊണ്ടുപോയത്. തിരിഞ്ഞുനോക്കുമ്പോള്‍ കറുത്തുമെലിഞ്ഞ ശരീരത്തിലെ വെളുത്ത പല്ലുകള്‍ കാട്ടി ചിരിക്കുന്ന കുഞ്ഞപ്പന്റെ മുഖമാണോ മനസ്സില്‍... അതോ, അവഗണനയുടെ തീച്ചൂളയില്‍ പെട്ട് എല്ലാവരാലും നിഷ്കാസിതനായ പാവം പിടിച്ച ഒരു മാനസികരോഗിയുടെ നേര്‍ചിത്രമോ.. അതുമല്ലെങ്കില്‍, വടക്കേപറമ്പിലെ അയ്നി മരത്തിന്റെ ചുവട്ടില്‍ അയല്‍ക്കാര്‍ ചേര്‍ന്ന് കെട്ടിയിട്ടപ്പോള്‍ ഒന്നും മിണ്ടാതെ തലകുമ്പിട്ട് നില്‍ക്കുന്ന പാവം പിടിച്ച ഒരു രൂപത്തെയോ.. ചിന്തകള്‍ നിരഞ്ജന്റെ മനസ്സിനെ വല്ലാതെ മഥിച്ചു. ഓര്‍മ്മകളുടെ കൊതുമ്പുവള്ളത്തിലേറി നിരഞ്ജന്‍ പഴയ കുട്ടികാലത്തേക്ക് തുഴയെറിഞ്ഞു. നിരഞ്ജന്റെ നിറംകെട്ട ഓര്‍മ്മകളില്‍ കുഞ്ഞപ്പന്റെ ചിത്രം തെളിഞ്ഞുവന്നു.


നിരഞ്ജന്റെ അമ്മവീടിനടുത്താണ്‌ ഇല്ലിക്കല്‍ തറവാട് !ഒരു കാലത്ത് വളരെയധികം പേരും പ്രശസ്തിയുമുണ്ടായിരുന്ന തറവാട്!! പൈപ്പുവെള്ളത്തിന്‌ വളരെയധികം ക്ഷാമമായിരുന്ന അക്കാലത്ത് അന്നാട്ടുകാരെല്ലാം ഭക്ഷണം പാചകം ചെയ്യാന്‍ ഉപയോഗിച്ചിരുന്നത് ഇല്ലിക്കല്‍ തറവാടിന്റെ തെക്കേപ്പുറത്ത് പറമ്പ് നിറഞ്ഞുനില്‍ക്കുന്ന, വിസ്താരമേറിയ കുളത്തിലെ വെള്ളമായിരുന്നു. വല്ലപ്പോഴും ചിറ്റയോടൊപ്പം അവിടെ വെള്ളമെടുക്കാന്‍ പോകുന്ന അവസരങ്ങളില്‍ കുളത്തിലേക്ക് ഇറങ്ങുവാനായി നാട്ടുകാര്‍ ഇട്ടിരിക്കുന്ന ചെറിയ തെങ്ങിന്‍തടിയില്‍ ഇരുന്നുകൊണ്ട് ആ കുളത്തിലെ വെള്ളത്തില്‍ ആരും കാണാതെ കാലുകള്‍ നനക്കുക ഒരു പതിവായിരുന്നു. ഹോ.. എന്തൊരു തണുപ്പ്!! ഇപ്പോഴും ആ തണുപ്പ് കാലുകളിലൂടെ അരിച്ചു കയറുന്നു. ഇല്ലിക്കല്‍ തറവാടിനെകുറിച്ചുള്ള ഓര്‍മ്മകള്‍ ആ കുളവും പിന്നെ കുഞ്ഞപ്പനുമായിരുന്നു. തറവാട്ടില്‍ മൂന്ന് പെണ്മക്കള്‍ക്ക് ശേഷം ജനിച്ച ആണ്‍തരിയായിരുന്നു കുഞ്ഞപ്പന്‍. നാലാംകാലുകാരന്‍!! നാലാംകാല്‍ ആണ്‍കുട്ടി നാടു ഭരിക്കുമെന്നാ പഴമക്കാരു പറയാറ്. തറവാട്ടിലെ അമ്മ അതുകൊണ്ട് തന്നെ വളരെയേറെ സന്തോഷിച്ചു എന്ന് പ്രായമായവര്‍ പറഞ്ഞുകേട്ടിട്ടുണ്ട്.


"ഈ കുഞ്ഞപ്പന്‍ ആരാ? നിന്റെ കളികൂട്ടുകാരനാണോ? അതോ സഹപാഠിയോ?" നിരഞ്ജന്റെ വിരിഞ്ഞ നെഞ്ചില്‍ തലവെച്ച് കിടന്ന് അവന്റെ കുട്ടികാലത്തെ കഥകള്‍ കേള്‍ക്കുമ്പോള്‍ മായയുടെ സംശയമതായിരുന്നു. "ഓ, അത് പറഞ്ഞില്ല അല്ലേ! ഈ കുഞ്ഞപ്പന്‍ എന്ന് പറയുമ്പോള്‍ എന്റെ സമപ്രായത്തിലുള്ള ആളൊന്നുമല്ല. ഞങ്ങളുടെയൊക്കെ ബാല്യകാലത്ത് കുഞ്ഞപ്പന്‌ ഒരു മുപ്പത്തഞ്ച് വയസ്സിനുമേല്‍ പ്രായം കാണുമെന്ന് തോന്നുന്നു.. പക്ഷെ ഞങ്ങള്‍ കുട്ടികള്‍ ഉള്‍പ്പെടെ എല്ലാപേര്‍ക്കും കുഞ്ഞപ്പന്‍ എന്നും ഇല്ലിക്കല്‍ കുഞ്ഞപ്പന്‍ ആയിരുന്നു." - നിരഞ്ജന്‍ തുടര്‍ന്നു.


കറുത്ത് മെലിഞ്ഞ് നടുവ് വളഞ്ഞ ഒരു രൂപം. ആ കറുപ്പിന്‌ കണ്ണുതട്ടാതിരിക്കാനാവാം നല്ല വെളുവെളുത്ത പല്ലുകളായിരുന്നു കുഞ്ഞപ്പന്റെത്. അലക്കി തേച്ച കള്ളിമുണ്ടും തോളില്‍ ഒരു വെളുത്ത തോര്‍ത്തും വേഷം. കുറ്റിമുടിയില്‍ തങ്ങിനില്‍ക്കുന്ന നല്ലെണ്ണയുടെ വാസന. കുളിക്കാതെയും അഴുക്കുപുരണ്ട വസ്ത്രത്തോടെയും കുഞ്ഞപ്പനെ കണ്ട ഓര്‍മ്മ ഇല്ല. കൈയില്‍ എപ്പോഴും ഒരു ശീമക്കൊന്നയുടെ വടിയുണ്ടാവും. ഒരു ചെറിയ കമ്പ് ! ചിരിച്ച മുഖം. ഏത് വീട്ടിലെയും ഉമ്മറത്ത് ഒരു കാരണവരെ പോലെ അധികാരത്തോടെ കയറിയിരിക്കും. അവിടെ എത്ര വലിയ ചര്‍ച്ചകള്‍ നടക്കുകയാണെങ്കിലും കുഞ്ഞപ്പന്‍ കയറി ഇരുന്നിരിക്കും. ശല്യക്കാരനല്ലാത്തത് കൊണ്ട് തന്നെ ആരും ഒന്നും പറയുകയില്ല. കുഞ്ഞപ്പന്‍ ഒരു മാനസീക വൈകല്യമുള്ള ആളാണോ.. അല്ലെങ്കില്‍, മാനസീക വൈകല്യം എന്നതിനേക്കാള്‍ കുട്ടികളുടെ മനസ്സുമായി അലയുന്ന ഒരു മനുഷ്യന്‍ എന്ന് പറയാമോ? പറ്റില്ല, കാരണം കുഞ്ഞപ്പന്റെ ഒറ്റ സ്വഭാവത്തിലേ നാട്ടുകാര്‍ക്ക് പരാതിയുള്ളു. അത് സ്ത്രീകളോടുള്ള പെരുമാറ്റമായിരുന്നു. അക്കാര്യത്തില്‍ മാത്രം കുഞ്ഞപ്പനില്‍ കുട്ടിത്തം ഇല്ല എന്ന് പറയാം. സന്ധ്യാസമയങ്ങളിലും ഇരുട്ട് പരക്കുമ്പോഴും മറവില്‍ നിന്ന് പെണ്ണുങ്ങളുടെ മുന്‍പിലേക്ക് ചെന്ന് അവരുടെ കൈകളിലും മറ്റും കയറി പിടിക്കുക എന്നത് ഒരു പക്ഷെ ആ മനസ്സിന്റെ അറിവില്ലായ്മയാവാം. എന്തോ , അതുകൊണ്ട് തന്നെ സ്ത്രീകള്‍ മാത്രമുള്ളപ്പോള്‍ അവര്‍ക്ക് കുഞ്ഞപ്പനെ ഭയമായിരുന്നു. പിന്നെ കുട്ടികളായ ഞങ്ങളെ ഭക്ഷണം കഴിപ്പിക്കുവാനായി അമ്മമാര്‍ എടുക്കുന്ന ഒരടവായിരുന്നു ദേ, ഇല്ലിക്കല്‍ കുഞ്ഞപ്പന്‍ വരുന്നുണ്ടട്ടോ എന്നത്. ആദ്യമൊക്കെ അത് കുട്ടികളെ പെട്ടന്ന് ഭക്ഷണം കഴിപ്പിക്കാന്‍ അവരെ സഹായിച്ചുണ്ടെങ്കിലും പോകെ പോകെ കുഞ്ഞപ്പന്‍ കുട്ടികളെ കാണുമ്പോഴേ ഓടിക്കുവാനും ചിരിച്ചുകൊണ്ട് പിറകേ ഓടുവാനും തുടങ്ങിയതോടെയും, പല കുട്ടികളും സന്ധ്യാസമയങ്ങളില്‍ കുഞ്ഞപ്പനെ കണ്ട് ഭയപ്പെട്ട് കരഞ്ഞിരുന്നതിനാലും അമ്മമാര്‍ക്ക് അതും ഒരു തലവേദനയായി. അങ്ങിനെ പിന്നീട് കുഞ്ഞപ്പനെ ആട്ടിയോടിക്കുക അമ്മമാരും ശീലമാക്കി. അവര്‍ കുട്ടികള്‍ക്ക് കുഞ്ഞപ്പനെ പേടിയില്ലാതാക്കുവാന്‍ വേണ്ടി കുഞ്ഞപ്പന്‍ വരുമ്പോള്‍ ചീത്ത വിളിക്കാന്‍ തുടങ്ങി. മായക്ക് രസം പിടിച്ച് തുടങ്ങി. അവള്‍ ഒന്ന് കൂടെ നിരഞ്ജന്റെ മാറിലേക്ക് ചേര്‍ന്നു അവളെ തന്നിലേക്ക് ഒന്ന് കൂടെ അണച്ച് പിടിച്ച് നിരഞ്ജന്‍ തുടര്‍ന്നു.


കാലം അല്പം കൂടെ കടന്ന് പോയപ്പോള്‍ കുഞ്ഞപ്പന്‍ എല്ലാവര്‍ക്കും ഒരു കോമാളിയായി. കുട്ടികളുടെ പ്രധാന വിനോദം കുഞ്ഞപ്പനെ മണ്ണുവാരിയെറിയുകയും പിറകിലൂടെ ചെന്ന് കുഞ്ഞപ്പന്റെ മുണ്ട് വലിച്ചു പറിക്കുകയുമൊക്കെയായി. അങ്ങിനെയാണ്‌ കുഞ്ഞപ്പന്‍ അടിവസ്ത്രം ധരിക്കാറില്ല എന്ന ഭീകരമായ സത്യം ഞങ്ങളൊക്കെ മനസ്സിലാക്കിയത്. ഇതുകൂടെ അറിഞ്ഞപ്പോള്‍ നാട്ടിലെ പെണ്മണികളുടെ ഭയവും നെഞ്ചിടിപ്പും കൂടി. അവര്‍ കുഞ്ഞപ്പന്റെ കണ്മുന്നില്‍ ചെന്ന് പെടാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചു. - മായ കിലുകിലെ ചിരിച്ചു.


പക്ഷെ ഒന്നുണ്ട് മായേ, കുഞ്ഞപ്പന്‍ ഒരു പാവമായിരുന്നു.. സ്നേഹമുള്ളവനായിരുന്നു. പല അവസരങ്ങളിലും ആ സ്നേഹത്തിന്റെ ആഴം നാട്ടുകാര്‍ അറിഞ്ഞിട്ടുണ്ട്. ഏത് വീട്ടിലായാലും ഒരു മരണമോ കല്യാണമോ ഉണ്ടെങ്കില്‍ കുഞ്ഞപ്പന്‍ അവിടെയുണ്ടാവും. വീട്ടിലെ കാരണവരെ പോലെ വരുന്ന അതിഥികളെ ഒക്കെ ഒരു ഇളിഭ്യച്ചിരിയോടെ കസേരയിലേക്ക് ഇരിക്കാന്‍ ക്ഷണിച്ച് കൊണ്ട്, അവര്‍ ഭക്ഷണം കഴിക്കുന്നിടത്ത് വായും പൊളിച്ച് നിന്നുകൊണ്ട് ഒക്കെ കുഞ്ഞപ്പന്‍ എന്ന മനുഷ്യന്‍ ഉണ്ടാവും. മായയുടെ മുഖം അത്ഭുതം കൊണ്ട് നിറയുന്നത് നിരഞ്ജന്‍ കണ്ടു. നഗരജീവിതത്തിന്റെ കപടതകള്‍ മാത്രം കണ്ടു വളര്‍ന്ന കുട്ടിയെ നാട്ടിന്‍പുറത്തിന്റെ നന്മയും സന്തോഷവും അത്ഭുതപ്പെടുത്തിയതില്‍ നിരഞ്ജന്‌ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.


അപ്പൂപ്പന്റെ ചേതനയറ്റ ശരീരത്തിനു മുന്‍പില്‍ ഒട്ടേറെ സമയം പകച്ചു നിന്ന കുഞ്ഞപ്പന്റെ മുഖം ഇന്നും കണ്മുന്നിലുണ്ട്. നിരഞ്ജന്‍ വീണ്ടും ഓര്‍മ്മകളിലേക്ക് ഊളിയിട്ടു. അന്ന് അമ്മവീട്ടിലെ ഉമ്മറകോലായില്‍ കറുപ്പിലും സ്വര്‍ണ്ണനിറത്തിലുമുള്ള കെയിനുകള്‍ ഉപയോഗിച്ച് ആനയുടെ രൂപം ആലേഖനം ചെയ്ത അപ്പുപ്പന്റെ പ്രിയപ്പെട്ട കസേരയില്‍ കര്‍മ്മങ്ങള്‍ അവസാനിച്ച് ആ ശരീരം ചിതയിലേക്കെടുക്കുന്നത് വരെ ഒരു വാക്ക് പോലും മിണ്ടാതെ താടിയില്‍ കൈതാങ്ങി ഇരിക്കുകയും അപ്പുപ്പനെ തെക്കേപ്പറമ്പിലെ ചിതയിലേക്ക് എടുത്ത നിമിഷം ഒന്നും മിണ്ടാതെ എഴുന്നേറ്റു പോകുകയും ചെയ്ത കുഞ്ഞപ്പന്‍ കുട്ടിക്കാലത്തെ കുറിച്ചുള്ള അവ്യക്തമായ ഓര്‍മ്മകളുടെ മാറാപ്പില്‍ ഇന്നും അവശേഷിക്കുന്ന നിറമുള്ള ഒരു രേഖാചിത്രമാണ്‌.


പക്ഷെ, ഇതിനേക്കാളൊക്കെ ഏറെ എന്നെ വേദനിപ്പിക്കുന്ന, മനസ്സില്‍ എന്നും ഒരു കറുത്ത അദ്ധ്യായമായി അവശേഷിക്കുന്ന ഒരു കുഞ്ഞ് നീറ്റല്‍ കുഞ്ഞപ്പനെ പറ്റി എനിക്കുണ്ട്. നിരഞ്ജന്റെ വാക്കുകള്‍ സാകൂതം കേള്‍ക്കുകയായിരുന്ന മായ പെട്ടന്ന് നിവര്‍ന്നിരുന്നു. അവന്‍ വീണ്ടും ഓര്‍മ്മകളുടെ പച്ചതുരുത്തിലേക്ക്... വളരെ ചെറുപ്രായത്തിലെ ഒരു ദിവസം. രണ്ട് ദിവസമായി പെയ്ത മഴക്ക് ചെറിയ ഒരു ശമനമുണ്ടായ ഒരു ദിവസം. അമ്മയോടും അച്ഛനോടും ഒപ്പം അമ്മയുടെ വീട്ടില്‍ വിരുന്ന് പോയതായിരുന്നു ഞാന്‍. നീരജ് അന്ന് അമ്മ വീട്ടില്‍ നിന്നായിരുന്നു പഠിച്ചിരുന്നത്. ഇരട്ടകളായ ഞങ്ങളുടെ കാര്യങ്ങളും വീട്ടുപണിയും തീര്‍ത്ത് ജോലിക്ക് പോകുക എന്ന ദുര്‍ഘടകരമായ കടമ്പ അമ്മക്ക് തരണം ചെയ്യേണ്ടതുള്ളതിനാല്‍ അപ്പൂപ്പന്‍ തന്നെയായിരുന്നു നമ്മുടെ നീരജിനെ അവിടേക്ക് കൊണ്ട് പോയത്. ആരോഗ്യപരമായ കാരണങ്ങളാല്‍ എനിക്ക് അമ്മയുടെ സാമീപ്യം ആവശ്യമായത് കൊണ്ടാവാം അപ്പൂപ്പന്‍ നീരജിനെ തന്നെ അങ്ങോട്ട് കൊണ്ട് പോകുവാന്‍ തീരുമാനിച്ചത്. അമ്മക്കോ അച്ഛനോ തീരെ താല്പര്യമുണ്ടായിരുന്നില്ല ഇക്കാര്യത്തില്‍‍. പക്ഷെ, ജോലി ദൂരെയായതിനാല്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രം വീട്ടിലേക്ക് വരുന്ന അച്ഛന്‌ അപ്പൂപ്പന്റെ ആ തീരുമാനത്തെ ധിക്കരിക്കാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ട് തന്നെ രണ്ട് ദിവസം കൂടുതല്‍ ഒഴിവ് കിട്ടിയാല്‍ അച്ഛന്‍ ഓടിവരികയും ഞങ്ങള്‍ അപ്പൂപ്പന്റെ വീട്ടിലേക്ക്.. നീരജിന്റെ അരികിലേക്ക് ചെന്നെത്തുകയും പതിവായിരുന്നു. അങ്ങിനെയുള്ള ഒരു ദിവസം....


രണ്ട് ദിവസമായി തകര്‍ത്ത് പെയ്യുകയായിരുന്ന മഴ കുട്ടികളായ ഞങ്ങളില്‍ വിരസമായ അസഹയനീയത സൃഷ്ടിച്ചിരുന്നു. അതുകൊണ്ട് തന്നെ മഴ തോര്‍ന്ന് മാനം ഒന്ന് തെളിഞ്ഞ ആ ദിവസം മുറ്റത്ത് കെട്ടിനില്‍ക്കുന്ന വെള്ളത്തെ അവഗണിച്ചുകൊണ്ട് തന്നെ ഞങ്ങള്‍ കളിക്കാനിറങ്ങി. പത്രക്കടലാസുകള്‍ ചീന്തിയെടുത്ത് അച്ഛന്റെ കൈകൊണ്ട് കടലാസു വഞ്ചിയുണ്ടാക്കി ഞങ്ങള്‍ മുറ്റത്തേക്കിറങ്ങി. കള്ളിമുണ്ട് മാടികുത്തി , തോര്‍ത്തുമുണ്ട് തലയില്‍ ഇട്ട് കുഞ്ഞപ്പന്‍ ഒരു ചെറുചിരിയോടെ വരുന്നത് ഞങ്ങള്‍ കണ്ടു. സ്ഥിരമായി കാണുന്നതിനാല്‍ അപ്പോഴേക്കും നീരജിനു കുഞ്ഞപ്പന്‍ ഒരു കോമാളിയായി മാറിയിരുന്നു. കുഞ്ഞപ്പാ.. കുഞ്ഞപ്പോ എന്നൊക്കെ വിളിച്ച് അവന്‍ അയാളെ കളിയാക്കികൊണ്ടിരുന്നു. കുഞ്ഞപ്പന്റെ മുണ്ട് പറിക്കാനായി അവന്‍ പിറകിലൂടെ ചെന്നു. കൈയിലുണ്ടായിരുന്ന ശീമകൊന്നയുടെ വടിയുമായി നാക്കുകടിച്ച് കുഞ്ഞപ്പന്‍ പിറകിലേക്ക് തിരിഞ്ഞ് അവനെ തല്ലാന്‍ ശ്രമിച്ചു. കടലാസ് വഞ്ചിയുന്തുവാനായി കരുതിയിരുന്ന മടലിന്റെ പൊളികൊണ്ട് ഞാനും കുഞ്ഞപ്പന്റെ കാലില്‍ അടിക്കുന്നുണ്ടായിരുന്നു. ഇറയത്ത് നിന്ന് അച്ഛന്‍ വഴക്ക് പറയുന്നത് കേട്ടാണ്‌ കുഞ്ഞപ്പനെ വിട്ട് ഞങ്ങള്‍ കടലാസുവഞ്ചിയുമായി വടക്കേപറമ്പിലെ കുളത്തിന്റെ അരികിലേക്ക് നടന്നത്. കണ്ണാ, മഴ നനഞ്ഞ് പനി വരുത്തരുതട്ടൊ എന്നുള്ള അച്ഛന്റെ താക്കീത് കേട്ട് പിന്തിരിയാന്‍ തുടങ്ങിയ എന്നെ പിടിച്ച് വലിച്ച് കൊണ്ടുപോയത് നീരജാ.. കൈയിലിരുന്ന മടല്‍പൊളികൊണ്ട് വഞ്ചി വെള്ളത്തിലേക്ക് കുത്തിയകറ്റി കൊണ്ടിരുന്നത് എനിക്ക് ഓര്‍മ്മയുണ്ട്. പിന്നെ.. പിന്നെ.. ഒരു വലിയ ശബ്ദത്തോടെ വെള്ളത്തിലേക്ക് വീഴുന്നതും മുങ്ങിപ്പൊങ്ങിയതും ഒന്നും എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. മായയുടെ മുഖം വല്ലാതെ വലിഞ്ഞുമുറുകി. അവള്‍ ഭയത്തോടെ നിരഞ്ജനിലേക്ക് പറ്റിചേര്‍ന്നു.


ഭയന്നുപോയ നീരജ് ഓടിയൊളിച്ചു. ഞാന്‍ രണ്ട് വട്ടം മുങ്ങിപൊങ്ങിയെന്ന് തോന്നുന്നു. അതോ ഒരു വട്ടമോ... ഓര്‍മ്മയില്ല. പെട്ടന്ന്.. കുഞ്ഞപ്പന്റെ കൈകൊട്ടിയുള്ള ചിരികേട്ടാണത്രെ, അച്ഛന്‍ നോക്കുമ്പോള്‍ കാണുന്നത് കൈകള്‍ ഉയര്‍ത്തി കുളത്തില്‍ താണുപോകുന്ന എന്നെയാണ്‌. എങ്ങിനെയൊക്കെയോ കുളത്തിലേക്ക് എടുത്ത് ചാടിയ അച്ഛന്‍ എന്നെ വലിച്ച് കയറ്റി. അലമുറയിട്ടുകൊണ്ട് അമ്മയും ചിറ്റയും ഓടിവന്നു. എന്നെ കമിഴ്തി കിടത്തി വെള്ളം ഞെക്കി കളയുകയാണ്‌ അച്ഛന്‍. അയല്‍‌പക്കകാരെല്ലാം ഓടികൂടി. അപ്പോഴും കൈകൊട്ടി ചിരിക്കുകയായിരുന്നു കുഞ്ഞപ്പന്‍. ഒരടിയുടെ ഒച്ചയാണ്‌ ആദ്യം കേട്ടത്. എന്നെ നോക്കി നിന്നിരുന്നവരെല്ലാം ഞെട്ടിത്തിരിഞ്ഞു. കുഞ്ഞപ്പന്റെ കാലുകളില്‍ ശീമക്കൊന്ന പത്തലുകൊണ്ട് ഇടം‌വലം അടിക്കുന്ന അടുത്ത വീട്ടിലെ കണ്ണുവാശാന്റെ കലിപുണ്ട രൂപം കണ്ട് ഒരു നിമിഷം എല്ലാവരും വിറ കൊണ്ടു. എല്ലാവരും കൂടെ വടക്കേ പറമ്പിലെ അയ്‌നി മരത്തില്‍ കുഞ്ഞപ്പന്‍ എന്ന സാധുവെ കെട്ടിയിട്ടു.


"സാധുവോ? മാനസീകരോഗിയാണെങ്കിലും എന്റെ കുട്ടനെ കുളത്തില്‍ തള്ളിയിട്ട് കൊല്ലാനുള്ള ബുദ്ധിയൊക്കെ അവനുണ്ടായല്ലോ? അയാളെ കെട്ടിയിട്ടതിലും തല്ലിയതിലും തെറ്റില്ല. കണ്ണുവാശാനോട് എനിക്ക് ഇഷ്ടം കൂടിയതേ ഉള്ളൂ" - മായ വികാരം കൊണ്ടു.


ഹും. ഒന്നോര്‍ക്കുമ്പോള്‍ അത് ശരിയാ.. പക്ഷെ.. പക്ഷെ.. മായേ.. സത്യത്തില്‍ അന്ന് നടന്നതെന്തെന്ന് അറിഞ്ഞാല്‍ ഒരു പക്ഷെ ആ മിണ്ടാപ്രാണിയുടെ സ്നേഹത്തിന്റെയും കരുതലിന്റെയും വില നിനക്ക് മനസ്സിലാവും. - മായ പകപ്പോടെ നിരഞ്ജനെ നോക്കി.


അതേ മോളെ, ഒരു പക്ഷെ നീ വിശ്വസിക്കില്ല. വേറെ ആരു പറഞ്ഞെങ്കിലും ഞാനും വിശ്വസിക്കില്ലായിരുന്നു. നിനക്കറിയോ, കുഞ്ഞപ്പന്‍ മരണമടഞ്ഞത് ഇല്ലിക്കലെ ആ വലിയ കുളത്തില്‍ വീണാണ്‌. ആ വാര്‍ത്ത ഞാന്‍ അറിഞ്ഞത് വളരെ വൈകിയായിരുന്നു. ഇതറിയിക്കാന്‍ നീരജിനെ ഫോണില്‍ വിളിച്ച ഞാന്‍ ഒരു നിമിഷം അവന്റെ കരച്ചില്‍ കേട്ട് സ്തംഭിച്ചിരുന്നു പോയി. അവന്‍ പൊട്ടിക്കരയുകയായിരുന്നു. ഒത്തിരി നേരമെടുത്തു അവനെ ഒന്ന് നോര്‍മലാക്കാന്‍. മെല്ലെ ഞാന്‍ അവനോട് കാര്യങ്ങള്‍ പറഞ്ഞു. അപ്പോള്‍ അവന്‍ പറഞ്ഞ കാര്യം ഇന്നും എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല മായ! സത്യം!! ഒരിക്കലും അതാവരുതേ സത്യം എന്നും അവന്‍ കളിയായി പറഞ്ഞതാവട്ടെ അത് എന്നും ഞാന്‍ മനസ്സുരുകി പ്രാര്‍ത്ഥിക്കുന്നുണ്ട്. അല്ലെങ്കിലും അങ്ങിനെയൊക്കെ പ്രവര്‍ത്തിക്കാന്‍ എന്റെ ഉണ്ണിക്കുട്ടന്‌... നമ്മുടെ നീരജിനു കഴിയോ? ഹെയ്... അവന്‍ വെറുതെ പറഞ്ഞതാവും.. വെറുതെ പറഞ്ഞതാവും..


"എന്താ.. എന്താ.." - നിരഞ്ജന്റെ പരിഭ്രാന്തമായ മുഖത്തേക്ക് നോക്കി മായ വ്യാകുലപ്പെട്ടു.


ഹെയ്.. അവന്‍ ചുമ്മാ പറഞ്ഞതാവാനേ വഴിയുള്ളൂ.. എന്നെ കളിപ്പിക്കാന്‍.. പണ്ടേ എന്നെ വട്ട് കളിപ്പിക്കുന്നത് അവന് ഒരു ഹരമായിരുന്നു. അല്ലെങ്കില്‍.. അല്ലെങ്കില്‍ എനിക്ക് അച്ഛന്റെയും അമ്മയുടെയും സ്നേഹം മുഴുവന്‍ കിട്ടുന്നതില്‍ അസൂയ പൂണ്ട് , ഞാന്‍ മരണപ്പെട്ടാല്‍ അവരോടൊപ്പം അവന്‌ താമസിക്കാന്‍ കഴിയും എന്ന വിചാരത്തില്‍‍, എന്നെ കുളത്തിലേക്ക് മന:പൂര്‍‌വ്വം തള്ളിയിട്ട് മരണത്തിനെറിഞ്ഞ് കൊടുക്കാം എന്ന് ചിന്തിക്കാന്‍ മാത്രം ക്രൂരനാണോ എന്റെ ഉണ്ണി.. മിനുറ്റുകളുടെ വ്യത്യാസത്തില്‍ അമ്മയില്‍ നിന്നും പുറത്ത് വന്ന എന്റെ അനുജന്‍... അങ്ങിനെയെങ്കില്‍ അത് മനസ്സിലാക്കിയിട്ടും - അവനാണ്‌ എന്നെ കുളത്തിലേക്ക് തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചതെന്ന് മനസ്സിലാക്കിയിട്ടും - ആരോടും ഒന്നും പറയാതെ വേദന കടിച്ചമര്‍ത്തി നാട്ടുകാരുടെ ശാരിരിക പീഢനവും മാനസീകമായ ദണ്ഢനങ്ങളും ഏറ്റുവാങ്ങിയ കുഞ്ഞപ്പന്‌ സത്യത്തില്‍ വിഭ്രാന്തിയുണ്ടോ? ഹോ.. കുഞ്ഞപ്പന്റെ വിഭ്രമം നിറഞ്ഞ മനസ്സില്‍ ഒരിക്കലും ഉണങ്ങാത്ത മുറിവേല്‍‌പ്പിച്ചതിന്‌ നീരജിനോട് ഒരു പക്ഷെ കുഞ്ഞപ്പന്‍ പൊറുത്തുകാണും അല്ലേ.. പൊറുത്തുകാണും..


സ്വപ്നത്തിലെന്ന വണ്ണം പുലമ്പികൊണ്ടിരുന്ന നിരഞ്ജനെ മായ മാറോട് ചേര്‍ത്തു. അവളുടെ മനസ്സില്‍ കുഞ്ഞപ്പന്‍ ഒരു ഉണങ്ങാത്ത മുറിവായി പഴുത്തു നിന്നു.

95 comments:

ഹംസ പറഞ്ഞു... മറുപടി

മനുവിന്‍റെ പോസ്റ്റിനു ഒരു തേങ്ങ എന്‍റെ സ്വപ്നമായിരുന്നു.. അത് ആദ്യം (((((ട്ടോ)))) ഇനി വായന. എന്നിട്ട് ബാക്കി “അടി”

ആളവന്‍താന്‍ പറഞ്ഞു... മറുപടി

ശോ... ഇങ്ങേര്‍ വീണ്ടും തേങ്ങാ കച്ചോടം തുടങ്ങിയാ... ഞാന്‍ കുറെ നാള് കൂടി ഒന്ന് കമന്റ് ഉത്ഘാടിക്കാന്‍ വന്നതാ. അപ്പോഴേക്കും കുറെ തേങ്ങയുമായി വന്നു വാതില്‍ ബ്ലോക്ക്‌ ചെയ്തു കച്ചോടം തുടങ്ങിക്കളഞ്ഞു. മനുവേട്ടാ അടുത്ത പോസ്റ്റ്‌ ഇടുമ്പോ ലിങ്ക് ഇങ്ങേര്‍ക്ക് ആദ്യം കൊടുക്കണ്ടാട്ടാ...!

Elizabeth Sonia Padamadan പറഞ്ഞു... മറുപടി

superb chettan.. loved it. You always come with a different story...

രമേശ്‌ അരൂര്‍ പറഞ്ഞു... മറുപടി

ഹോ ഇക്കുറിയും എനിക്ക് തെങ്ങാപ്പൂള് മാത്രം..!!! ഞാന്‍ കരയുവേ ..അഭിപ്രായം വായിച്ചിട്ട് പറയാം ....

ആളവന്‍താന്‍ പറഞ്ഞു... മറുപടി

ആഹാ നല്ലൊരു കഥ; മനുവേട്ടന്റെ ആ തനത് ശൈലി ഒരിക്കല്‍ കൂടി കാണിച്ചു തന്ന പോസ്റ്റ്‌. കഷ്ട്ടായിപ്പോയി (കുഞ്ഞപ്പന്റെ കാര്യം). ഇഷ്ട്ടായിപ്പോയി (പോസ്റ്റ്‌).

രമേശ്‌ അരൂര്‍ പറഞ്ഞു... മറുപടി

കഥ ഇഷ്ടപ്പെട്ടു ..കുഞ്ഞപ്പന്‍ മിഴിവാര്‍ന്ന ഒരു കഥാപാത്രം തന്നെ ...കഥ കുറച്ചു പരത്തി പോയോ എന്നൊരു സംശയം .(..നീണ്ടു എന്നല്ല )
ഒന്ന് കൂടി മനസിരുത്തി വായിക്കുമ്പോള്‍ എന്റെ സംശയങ്ങള്‍ വെറുതെയാകും :)

ഹംസ പറഞ്ഞു... മറുപടി

മനൂ.. കഴിഞ്ഞ പോസ്റ്റില്‍ നിന്നും ഒരു ഇടവേള എടുത്ത് എഴുതിയ ഈ കഥ പ്രതീക്ഷിച്ചതിനേക്കാള്‍ ഇഷ്ടമായി .
കുഞ്ഞപ്പന്‍ എന്ന കഥാപാത്രം കഥയില്‍ നിറഞ്ഞു നില്‍ക്കുന്നതോടൊപ്പം വായനക്കാരുടെ മനസ്സിലും കുടിയേറുന്നു..
നല്ല ഒരു ക്ലൈമാക്സും. ഒഴുക്കുള്ള എഴുത്തും കഥ കൂടുതല്‍ ആസ്വാദ്യമാക്കി.

അഭിനന്ദനങ്ങള്‍

---------------------------------------
@ ആളൂ
മനൂ പോസ്റ്റിടുന്നതും നോക്കി രാവിലെ മുതല്‍ ഇരിക്കാന്‍ തുടങ്ങിയതാ ഞാന്‍ ഇവിടെ എന്നിട്ട് ഇപ്പോള്‍ കയറി വന്ന് ആദ്യ കമന്‍റിടാന്‍ പറ്റാത്തതിന്‍റെ വിഷമം പറയുന്നോ... ഓടിക്കോ അവിടന്ന്.. ഹാ..

Unknown പറഞ്ഞു... മറുപടി

കഥ നന്നായി,,പേരുകളൊക്കെ എനിക്ക് മാറിപ്പോകുന്നു. നിരഞ്ജന്‍,,നീരജ്..
എന്‍റെ കുഴപ്പമാവാം..

HAINA പറഞ്ഞു... മറുപടി

പാവം കുഞ്ഞപ്പൻ എത്ര തല്ലാ കിട്ടിയത്

saju john പറഞ്ഞു... മറുപടി

ചില നടന്മാര്‍ക്ക് തോന്നാറുണ്ട്...ആ നടന്‍ ചെയ്ത വേഷങ്ങള്‍ എനിക്ക് കിട്ടിയിരുന്നെങ്കിലെന്ന്.

ചില സംവിധാകര്‍ക്കും അങ്ങിനെ തോന്നാറുണ്ട്.

ചില സാഹിത്യകാരമാര്‍ക്കും തോന്നാറുണ്ട്, ആ വിഷയം എന്തുകൊണ്ട് എനിക്ക് ശ്രദ്ധിക്കാനോ, അത് രചിക്കാ‍നോ സാധിചില്ലെന്ന്.

അതുപോലെ ചില പിരാന്തന്മാര്‍ക്ക് തോന്നാറുണ്ട് ചില കഥകള്‍ എനിക്ക് എഴുതാന്‍ കഴിഞ്ഞെങ്കിലെന്ന്.
-----------------------------

പുതിയ വിഷയവും, പുതിയ രചനാരീതിയും തീര്‍ച്ചയായും അഭിനന്ദാര്‍ഹം.

സാബിബാവ പറഞ്ഞു... മറുപടി

കഥ ഇഷ്ട്ടമായി കുഞ്ഞപ്പന്‍ മാനസിക രോഗിയാണെന്ന് ആദ്യം വായിച്ചപോള്‍ മനസിലായില്ല
പാവം, നിരഞ്ജന്‍ മായ ,എല്ലാവരും മനസ്സില്‍ സ്ഥാനം കണ്ടു കഥ ഇഷ്ട്ടമായി

അല്‍പം ചുരുക്കി പറയാമായിരുന്നു എന്നൊരു തോന്നല്‍

faisu madeena പറഞ്ഞു... മറുപടി

കൊള്ളാം ........നല്ല കഥ ...താങ്ക്സ് ..

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു... മറുപടി

കഥ വായിച്ചു കഴിഞ്ഞിട്ടും കുഞ്ഞപ്പന്‍ മനസ്സില്‍ നിന്നും ഇറങ്ങിപോയിട്ടില്ല. നല്ലൊരു ആസ്വാദനം.
അഭിനന്ദനങ്ങള്‍

Villagemaan/വില്ലേജ്മാന്‍ പറഞ്ഞു... മറുപടി

നല്ലകഥ..നല്ല അവതരണം..അഭിന്ദനങ്ങള്‍..
ഇതുപോലെ ഉള്ള കുഞ്ഞപ്പന്മാര്‍ ഒരുമാതിരി എല്ലാ നാട്ടിലും ഉണ്ടാവും..
വീണ്ടും വരാം..

Junaiths പറഞ്ഞു... മറുപടി

നിഷ്കളങ്കത...
കുഞ്ഞപ്പന്‍ ഒറ്റവാക്കില്‍ അങ്ങനെ ആണെന്ന് തോന്നുന്നു..
നീരജ് അങ്ങനെ ചെയ്തോ?
മമ്മൂട്ടിയുടെ അണ്ണന്‍ തമ്പി എന്ന ചിത്രം ഓര്‍മ്മ വന്നു..

ചാണ്ടിച്ചൻ പറഞ്ഞു... മറുപടി

നല്ല കഥ...
കായേനും ആബേലും എല്ലായ്പ്പോഴും ജീവിച്ചിരിക്കുന്നു....

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

മായ കുഞ്ഞപ്പന്റെ കഥ കേൾക്കുന്ന ആകാംഷയോടെ തന്നെ ഞങ്ങളും ഇക്കഥ വായിച്ചുതീർത്തത് തന്നെയായിരുന്നു ഈ നീരഞ്ജന്റെ മനസ്സിലെ ഉണങ്ങാത്ത മുറിവിന്റെ ഉത്തേജനം ഞങ്ങളിലും പ്രകമ്പനം കൊണ്ടത് കേട്ടൊ മനോരാജ്.... .കൊള്ളാം വളരെ നന്നായിരിക്കുന്നൂ

Vayady പറഞ്ഞു... മറുപടി

നഗരത്തില്‍ ജനിച്ചു വളര്‍ന്ന ഞാനും കുഞ്ഞപ്പന്റെ കഥ ആകാംക്ഷയോടെ, തെല്ലൊരു വേദനയോടെ വായിച്ചു.
നല്ല കഥ.

ശ്രീനാഥന്‍ പറഞ്ഞു... മറുപടി

കുഞ്ഞപ്പന്റെ ചിത്രം നല്ല മിഴിവാർന്നതായി, കറുത്ത് മെലിഞ്ഞ് നടുവ് വളഞ്ഞ ഒരു രൂപം-- എന്നു തുട ങ്ങുന്ന ഭാഗം വളരെ ശ്രദ്ധിച്ചു ചെയ്തതായി തോന്നി, കുഞ്ഞപ്പൻ ഒരു പാവമാണ് എന്നതിലൂടെ, മനുഷ്യൻ ഒരു പാവമാണ് എന്ന് കഥാകൃത്ത് പറയും പോലെ! അഭിനന്ദനങ്ങൾ!

സ്വപ്നസഖി പറഞ്ഞു... മറുപടി

പാവം കുഞ്ഞപ്പന്‍ . ശീമക്കൊന്നയുടെ വടി കൈയ്യില്‍ കൊണ്ടുനടക്കുന്ന കുഞ്ഞപ്പന്റെ രൂപം മനസ്സില്‍ പതിഞ്ഞു. നല്ലകഥ.

മാണിക്യം പറഞ്ഞു... മറുപടി

വായനയ്ക്കായി നീക്കി വച്ച
വെള്ളിയാഴ്ച വൈകുന്നേരം മുതലായി.ഒരഭിപ്രായം പറയാതെ പോകാനാവുന്നില്ല
"ഉണങ്ങാത്ത മുറിവ്"
വളരെ നന്നായി,
ഒറ്റഇരിപ്പിനു വായിക്കാന്‍ സാധിക്കുന്ന ശൈലി, കഥാപാത്രങ്ങള്‍ മനസ്സില്‍ തങ്ങുന്നു..

sijo george പറഞ്ഞു... മറുപടി

ഇഷ്ടമായി.. നല്ല പോസ്റ്റ്

Echmukutty പറഞ്ഞു... മറുപടി

katha ithiri parannu poi.

ellayidathuk ithupolulla kunjappanmaar kaanum.

Nisha പറഞ്ഞു... മറുപടി

ചേട്ടാ, നല്ല രസമുള്ള എഴുത്ത്. കുഞ്ഞപ്പന്‍ മനസില്‍ നിന്ന് പോകുന്നില്ല

ജയിംസ് സണ്ണി പാറ്റൂർ പറഞ്ഞു... മറുപടി

പരിണാമ ഗുപ്തി കാത്തു സൂക്ഷിക്കാനായി.
ഒരു പൂ വിടരുന്നതു പോലെ കഥ പറയാന്‍
കഴിഞ്ഞിരിക്കുന്നു.
പണ്ട് പാളയത്തിലൂടെ എന്റെ മകളെ
വലതു വശത്തു ചേര്‍ത്തു പിടിച്ചു നടന്നു പോയപ്പോള്‍ ഒരു ഭ്രാന്തി അതു കണ്ടു പറഞ്ഞു
കുട്ടിയെ മാറ്റി പിടിക്ക്. അപ്പോഴാണ് വാഹന
ങ്ങള്‍ ചീറിപാഞ്ഞു പോകുന്ന വശത്താണ്
ഞാന്‍ കുട്ടിയെ പിടിച്ചിരിക്കുന്നതെന്നു എനിക്കു ബോദ്ധ്യമായത് അപ്പോള്‍ ആര്‍ക്കാണ്
ഭ്രാന്ത് ?

Yasmin NK പറഞ്ഞു... മറുപടി

ആശംസകള്‍

chithrangada പറഞ്ഞു... മറുപടി

മനു .കുഞ്ഞപ്പന്റെ ചിത്രം
മിഴിവാര്ന്നത് ആയി ....
നന്നായി !
പിന്നെ ഒരു കഥ പറച്ചില് പോലെ
തോന്നി ,അക്ഷരങ്ങള് നേരെ മനസ്സിലെക്കല്ല ,
ചെവിയിലേക്ക് കയറി .....

the man to walk with പറഞ്ഞു... മറുപടി

Best Wishes

റാണിപ്രിയ പറഞ്ഞു... മറുപടി

No words to say............
Its very interesting.......

Jishad Cronic പറഞ്ഞു... മറുപടി

കുഞ്ഞപ്പന്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്നു ... എന്തായാലും വ്യതസ്തമായ കഥ പറയുന്നതില്‍ ഒന്നുകൂടെ വിജയിച്ചു.

lekshmi. lachu പറഞ്ഞു... മറുപടി

എന്ത് പറയാനാ മനുവേ..കുഞ്ഞപ്പന്‍ മനസ്സില്‍ അങ്ങ് സ്ഥാനം
പിടിച്ചു..വളരെ ഏറെ ഇഷ്ടമായി..നട്ടപിരാന്തന്‍ പറഞ്ഞപോലെ
എനിക്കും അസൂയ തോന്നുന്നു..എന്തെ എനിക്കൊന്നും ഇതു പോലെ
ഒരെണ്ണം എഴുതാന്‍ കഴിയാത്തെ എന്നോര്‍ത്തിട്ട്..
അഭിനന്ദനങള്‍

ശ്രീ പറഞ്ഞു... മറുപടി

കുറച്ചു വലുപ്പക്കൂടിതല്‍ തോന്നിയെങ്കിലും കഥ നന്നായി മാഷേ...

ജന്മസുകൃതം പറഞ്ഞു... മറുപടി

കഥ നന്നായിപ്പറഞ്ഞു .നീളം കൂടുതല്‍ എന്നത് പ്രശ്നമേ അല്ല.
അഭിനന്ദനങ്ങള്‍ ....

SUJITH KAYYUR പറഞ്ഞു... മറുപടി

അവളുടെ മനസ്സില്‍ കുഞ്ഞപ്പന്‍ ഒരു ഉണങ്ങാത്ത മുറി വായി പഴുത്തു നിന്നു
നല്ല ഭാവന

റോസാപ്പൂക്കള്‍ പറഞ്ഞു... മറുപടി

ഈ കുഞ്ഞപ്പന്‍ മനസ്സില്‍ നിന്നും പോകുന്നില്ല മനോ..
അത്രക്ക് ഇഷ്ടമായി ഈ കഥ

pournami പറഞ്ഞു... മറുപടി

kollam

shajkumar പറഞ്ഞു... മറുപടി

മനസ്സില്‍ കുഞ്ഞപ്പന്‍ ഒരു ഉണങ്ങാത്ത മുറിവായി പഴുത്തു നിന്നു

Manoraj പറഞ്ഞു... മറുപടി

@ഹംസ : നന്ദി ഈ സ്നേഹത്തിനും വായനക്കും പ്രോത്സാഹനത്തിനും.

@ആളവന്‍താന്‍ : രസമായിപോയി (കമന്റ്).:)

@Elizabeth Sonia Padamadan : നന്ദി സോണി. നിങ്ങള്‍ക്കൊക്കെ കഥകള്‍ ഇഷ്ടമാകുന്നുണ്ടെന്നതില്‍ സന്തോഷം.

@രമേശ്‌അരൂര്‍ : അപ്പോള്‍ ഒന്ന് കൂടെ മനസ്സിരുത്തി വായിക്കൂ.. എങ്ങാനും സംശയങ്ങള്‍ ഇല്ലാതായാലോ :)

@~ex-pravasini* : ഇരട്ടകുട്ടികളായതിനാല്‍ കാഴ്ചയില്‍ തന്നെ നീരജിനെയും നിരഞ്ജിനെയും മാറിപോകും.. പിന്നെയാണോ ഒരു പേര്.

@haina : അതെ ഹൈന, പാവം.

@നട്ടപ്പിരാന്തന്‍ : നട്ട്സേ.. ഞാന്‍ എന്ത് പറയാന്‍. സത്യത്തില്‍ ഇത് ഒരംഗീകാരമായി കരുതട്ടെ..

@സാബിബാവ : ഇക്കഥ ഇനിയും ചുരുക്കി പറയാന്‍ എനിക്കറിയില്ല സാബി. കാരണം അതങ്ങിനെയാ.

@faisu madeena : നന്ദി.

@ചെറുവാടി : നന്ദി.

@Villagemaan : അത് ശരിയാണ്. മിക്കവാറും എല്ലാ നാട്ടിലും ഇത്തരം കുഞ്ഞപ്പന്മാര്‍ ഉണ്ടാവും. നന്ദി ഈ ഹൃദയം നിറഞ്ഞ പ്രോത്സാഹനത്തിന്.

@junaith : ജുനൈദ് , ഇത് നടക്കുമ്പോള്‍ അണ്ണന്‍ തമ്പിയെപറ്റി ബെന്നി.പി.നായരമ്പലം ചിന്തിച്ചിട്ടുണ്ടാവില്ല. കുഞ്ഞപ്പന്‍ എന്നാല്‍ പൂര്‍ണ്ണമാവും നിഷ്കളങ്കന്‍ എന്ന് പറയാന്‍ പറ്റില്ലാട്ടോ..പറഞ്ഞില്ലേ ലേഡീസ് :)

@ചാണ്ടിക്കുഞ്ഞ് :വിശുദ്ധ ചാണ്ടിച്ചായോ ആമേന്‍!! ഹി..ഹി.

@മുരളീമുകുന്ദൻ ബിലാത്തിപട്ടണം : നന്ദി മാഷേ. സന്തോഷം ഈ വാക്കുകളില്‍.

@Vayady : നഗരത്തില്‍ ജനിച്ചുവളര്‍ന്ന വായാടീ.. കുഞ്ഞപ്പന്‍ മനസ്സില്‍ തങ്ങിനില്‍ക്കട്ടെ.. അങ്ങിനെ ഗ്രാമത്തിന്റെ നൈര്‍മല്യം മനസ്സില്‍ നിറയട്ടെ.

Anees Hassan പറഞ്ഞു... മറുപടി

കറുത്ത മുഖം വെളുത്ത പല്ലുകള്‍ .....മായുന്നില്ല ....ആ മുഖം

വരയും വരിയും : സിബു നൂറനാട് പറഞ്ഞു... മറുപടി

നല്ല കഥ. കുഞ്ഞപ്പന്‍ മനസ്സില്‍ കയറി.

Typist | എഴുത്തുകാരി പറഞ്ഞു... മറുപടി

പാവം കുഞ്ഞപ്പൻ.

Manoraj പറഞ്ഞു... മറുപടി

@ശ്രീനാഥന്‍ : നന്ദി മാഷേ. ഈ നല്ല വായനക്ക്.

@സ്വപ്നസഖി : നന്ദി.

@മാണിക്യം : വിലയേറിയ സമയം പാഴായില്ലെന്നറിയുന്നതില്‍ സന്തോഷം.

@sijo george : നന്ദി സിജോ.

@Echmukutty :പരന്നുവോ.. ഹും. അടുത്ത വട്ടം കൂടുതല്‍ ശ്രദ്ധിക്കാം എച്മു.

@Nisha : നന്ദി.

@ജയിംസ് സണ്ണി പാറ്റൂര്‍ : ഭ്രാന്ത് ആര്‍ക്കെന്നത് ഒരു ചോദ്യം തന്നെയാ മാഷേ. ഒരു ഭ്രാന്തനു ഭ്രാന്തുണ്ടെന്ന് സമ്മതിക്കില്ല എന്നത് ശരിയെങ്കില്‍ നമുക്കെല്ലാവര്‍ക്കും ഭ്രാന്ത് തന്നെ. വായനക്ക് നന്ദി.

@മുല്ല : തേജസിലേക്ക് സ്വാഗതം. വായനയില്‍ സന്തോഷം.

@chithrangada : നന്ദി ചിത്ര.

@the man to walk with : Thanks.

@റാണിപ്രിയ : Thansk for your reading.

@അബ്ദുള്‍ ജിഷാദ് : വ്യത്യസ്തതയുണ്ടോ..അത് അനുഭവപ്പെട്ടോ..സന്തോഷം.

@lekshmi. lachu : ദേ, കണ്ണുവെച്ചു. ഒരു കണ്ണുമായി വന്നെന്നെ കണ്ണുവെച്ചു:)നന്ദി ലെചു. കഴിയുമെന്നേ.. ഇതിലും നന്നായെഴുതാന്‍ കഴിയും.

@ശ്രീ : വലിപ്പകൂടുതല്‍ എന്റെ കൂടപ്പിറപ്പല്ലേ ശ്രീ:)

@ലീല എം ചന്ദ്രന്‍..: നന്ദി ടീച്ചര്‍

@സുജിത് കയ്യൂര്‍ : നന്ദി.

@റോസാപ്പൂക്കള്‍ : അത് മനസ്സിന്റെ നന്മയാണ് റോസ്. നന്ദി ഈ വാ‍യനക്കും പ്രോത്സാഹനത്തിനും.

@pournami : നന്ദി.

@shajkumar : തേജസിലേക്ക് സ്വാഗതം. ഒപ്പം വായനക്കുള്ള നന്ദിയും.

@Anees Hassan : ഇടവേളക്ക് ശേഷം തേജസിലേക്കുള്ള വരവില്‍ സന്തോഷം.

@വരയും വരിയും : സിബു നൂറനാട് : നന്ദി.

@Typist | എഴുത്തുകാരി : വായനക്ക് നന്ദി ചേച്ചി.

K.P.Sukumaran പറഞ്ഞു... മറുപടി

Very touching story ...

Sathees Makkoth | Asha Revamma പറഞ്ഞു... മറുപടി

മനോരാജ്, നല്ലൊരു കഥ. ഒഴുക്കോടെ വായിക്കാൻ കഴിഞ്ഞു. നന്ദി.

jayanEvoor പറഞ്ഞു... മറുപടി

ഹൃദായസ്പർശിയായ കഥ.
വളരെ ഇഷ്ടമായി.

thalayambalath പറഞ്ഞു... മറുപടി

മനോ........
കൊള്ളാം... നല്ല കഥ... കുഞ്ഞപ്പന്‍ വായനക്കാരില്‍ നല്ലൊരു രേഖാചിത്രമായി പതിഞ്ഞിരിക്കും... അത്രയ്ക്കും മിഴിവാര്‍ന്ന കഥാപാത്രവര്‍ണ്ണന... അവസാനംവരെ വായിച്ചുപോകാവുന്ന കഥപറച്ചില്‍... അഭിനന്ദനങ്ങള്‍

smitha adharsh പറഞ്ഞു... മറുപടി

കുഞ്ഞപ്പന്‍ മനസ്സില്‍ ഒരു നൊമ്പരം ഉണര്‍ത്തി.അങ്ങനെയും ചില ദൈവ സൃഷ്ടികള്‍.കഥ നന്നായി എന്നാലും നീളം ഇത്തിരി കൂടിപ്പോയപോലെ.

Rahul പറഞ്ഞു... മറുപടി

kollam..good story..
sadarana ullathil ninnum better ayi this time..
was natural and authentic
pinne u cud have made the story a bit shorter..

G.MANU പറഞ്ഞു... മറുപടി

കുഞ്ഞപ്പന്‍ ഒരു വിങ്ങലായി അങ്ങനെ.... ഹൃദയത്തില്‍ തൊട്ട കഥ മനോജ്..

പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി

അല്പം നീളം കൂടുതല്‍ ഉണ്ടെങ്കിലും വായിച്ച് പോകുമ്പോള്‍ ഒഴുക്കോടെ വായിച്ച് തീര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന എഴുത്തായി.
ഇത്തരം ആള്‍ക്കാര്‍ എല്ലായിടത്തും കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലാവര്ക്കും പരിചയമുള്ള ഒരാളെ അവതരിപ്പിച്ചത്‌ നന്നായി. ആരോ അഭിപ്രായപ്പെട്ടത്‌ പോലെ മായ കഥ കേള്‍ക്കുന്നത് പോലെ ഒഴുകിപ്പോയ രചന.

ബിന്ദു കെ പി പറഞ്ഞു... മറുപടി

കഥ നന്നായി. കുഞ്ഞപ്പന്റെ ചിത്രം മിഴിവാർന്ന രീതിയിൽ അവതരിപ്പിക്കാൻ സാധിച്ചു.

Unknown പറഞ്ഞു... മറുപടി

നന്നായിരിക്കുന്നു....

എന്‍.പി മുനീര്‍ പറഞ്ഞു... മറുപടി

കഥ നന്നായി..നിരപരാധികളില്‍ കുറ്റമാരോപിച്ചു അവസാനം യാദാര്‍ത്ഥ്യം പറയുന്ന രീതി സിനിമകളിലൊക്കെ കുറേ കണ്ടിട്ടുണ്ട്.ഒഴുക്കോടെ എഴുതിപ്പിടിപ്പിച്ചത് കൊണ്ട് വായിച്ചു തീര്‍ത്തതറിഞ്ഞില്ല.ഭാവുകങ്ങള്‍

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു... മറുപടി

മനോരാജ്...
കഥയുടെ പേരു പോലെ തന്നെ
കുഞ്ഞപ്പന്‍ മനസിലൊരു ഉണങ്ങാത്ത
മുറിവായി മാറി...

Kavya പറഞ്ഞു... മറുപടി

ആദ്യമായിട്ടാണിവിടെ..വരാന്‍ വൈകിയതിതില്‍ ഖേദിക്കുന്നു..അവസാന ഖണ്ഡിക അതി സുന്ദരം..അഭിനന്ദനങ്ങള്‍..

മാനവധ്വനി പറഞ്ഞു... മറുപടി

.പാവം കുഞ്ഞപ്പൻ.. മനോഹരമായി പകർത്തിയ താങ്കൾക്ക്‌ അഭിനന്ദനങ്ങൾ!....താങ്കളുടെ കഥ വളരെ ഹൃദ്യമായിരുന്നു

Abdulkader kodungallur പറഞ്ഞു... മറുപടി

ശ്രീ മനോരാജ് , ഞാന്‍ തുറന്ന് പറയട്ടെ .അസൂയാവഹമായ എഴുത്ത് . ജന്മം കൊടുത്ത കഥാപാത്രത്തിനു ജീവന്‍ കൊടുത്ത് അത് അനുവാചകന്റെ നൊമ്പരമാക്കുമ്പോള്‍ കഥാകാരന്‍ വിജയിക്കുന്നു . ആ വിജയം അഭ്യുദയ കാംക്ഷികളുടെ അഭിമാനമാകുന്നു . ഈ പോസ്റ്റിലൂടെ താങ്കള്‍ വിജയം കൈവരിച്ചപ്പോള്‍ ഞാന്‍ താങ്കളെക്കുറിച്ച് അഭിമാനിക്കുന്നു. ആശംസകള്‍ ഹൃദയത്തില്‍ നിന്നും

Unknown പറഞ്ഞു... മറുപടി

മനോജ്‌ .............നന്നായി കഥ പറഞ്ഞു .......കുഞ്ഞപ്പന്‍ പോലെ ഉള്ളവര്‍ എന്റെ മനസിലും തെളിഞ്ഞു നിക്കുന്നു .

Elayoden പറഞ്ഞു... മറുപടി

മനുവേട്ടന്‍: ആദ്യായിട്ട് ഈ ബ്ലോഗില്‍. നല്ലൊരു കഥ വായിച്ച അനുഭൂതിയോടെ കുഞ്ഞപ്പനെ മനസ്സില്‍ ആവാഹിച്ചു, ഇനിയും വരാനുള്ള പണി ഒപ്പിച്ചു പോകുന്നു.. . ആശംസകളോടെ..

ഒഴാക്കന്‍. പറഞ്ഞു... മറുപടി

വരാന്‍ ഒരല്‍പം വയ്കി. എങ്കിലും കുഞ്ഞപ്പന്റെ കഥ ഇഷ്ട്ടായി ..

അനതര്‍ മാസ്റ്റര്‍ പീസ് ഓഫ് മനു

Praveen Meenakshikkutty പറഞ്ഞു... മറുപടി

നാട്ടിലുമുണ്ട് ഇങ്ങനെ ഒരാൾ.... ഞങ്ങൾക്കൊരു കളിപ്പാട്ടത്തിനുമപുറം യാതൊരു വൈകാരികബന്ധവും വക്കാതിരുന്ന ഒരാൾ..

വളരെ വളരെ നന്നായി..

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു... മറുപടി

valare hridayasparshi aayittundu..... aashamsakal.........

മത്താപ്പ് പറഞ്ഞു... മറുപടി

അവസാനം ശരിക്കും സങ്കടപ്പെടുത്തി......

Micky Mathew പറഞ്ഞു... മറുപടി

മനോരാജ്...
കഥ ഇഷ്ട്ടമായി....

mumsy-മുംസി പറഞ്ഞു... മറുപടി

കുഞ്ഞപ്പനെ വരച്ചിട്ട രീതി നന്നായി, പിന്നെ 'കൂറ്റന്‍ കുളം', ''നിരഞ്ജന്റെ വിരിഞ്ഞ നെഞ്ചില്‍ ഇടക്കിടെ തലചായ്ക്കുന്ന മായ' ഇതൊക്കെ അല്‍പ്പം അരോചകമായി തോന്നി. എന്റെ തോന്നാലാവാം ...വീണ്ടും എഴുതുക...ആശംസകള്‍

പാവത്താൻ പറഞ്ഞു... മറുപടി

പാവം കുഞ്ഞപ്പന്‍.. ഒന്നു കൂടി ഒതുക്കാമായിരുന്നു എന്നെനിക്കും തോന്നി.

ഭാനു കളരിക്കല്‍ പറഞ്ഞു... മറുപടി

മനോഹരമായിരിക്കുന്നു കഥ. എത്താന്‍ കുറച്ചു വൈകിപ്പോയി.

മുകിൽ പറഞ്ഞു... മറുപടി

നന്നായിരിക്കുന്നു മനുരാജ്. കഥ വളരെ ഇഷ്ടപ്പെട്ടു.

മാനസ പറഞ്ഞു... മറുപടി

നല്ല കഥ മനൂ...
പാവം കുഞ്ഞപ്പന്‍ ...!

ജീവി കരിവെള്ളൂർ പറഞ്ഞു... മറുപടി

ഒരുപാടിടത്ത് കേട്ട് മറന്നു പോയപോലെ ഉള്ള ഒരു വിഷയം .ഓര്‍മ്മയുടെ അലകള്‍ കഥ പറച്ചിലില്‍ ഒരുക്കിയതു കൊണ്ട് ആസ്വാദനം കുറച്ചൂടെ എളുപ്പമായി .പിന്നെ ആ ‘കൂറ്റന്‍ കുളം “ പ്രയോഗം അധികം കണ്ടിട്ടില്ലാത്തത് കൊണ്ടാവും ,ഒരു കല്ലുകടി തോന്നി .എന്റെ വായനയുടേതാവും .
കുഞ്ഞപ്പന്മാര്‍ ഗ്രാമങ്ങളുടേ കളങ്കമോ നിഷ്കളങ്കതയോ എന്നു തിരിച്ചറിയപ്പെടാതെ നില്‍കുന്നു എന്നു പറഞ്ഞാല്‍ അധികമാവില്ലെന്നു തോന്നുന്നു.( നാട്ടിലും വായച്ചവയിലുമെല്ലാം ഇത്തരം ആള്‍ക്കാരെ കണ്ടതു കൊണ്ടാവും)
പലപ്പോഴും സത്യത്തിന് മുന്നില്‍ പകച്ച് നില്‍കേണ്ടി വരുമ്പോള്‍ ; അതങ്ങനെ ആവരുതേ എന്ന് സ്വയം വിശ്വസിപ്പിക്കേണ്ടി വരുമല്ലോ അല്ലേ .

റ്റോംസ് | thattakam.com പറഞ്ഞു... മറുപടി

@ ഹംസാ...തേങ്ങയിടാന്‍ തെന്നെ ആളെ കിട്ടാറില്ല.അപ്പോഴാ തേങ്ങാ അടിക്കാന്‍ വന്നേക്കുന്നത്.
@ രമേഷേ....തേങ്ങാ പൂ ലെങ്കിലും കിട്ടിയതില്‍ സന്തോഷിച്ചോ...?
@ എക്സ് പ്രേവാസിനി.... അത് പ്രായതോണ്ടാ... ഇപ്പോഴെങ്കിലും സത്യം സമ്മതിചെക്ക്.
@ നാട്ടപ്പി.... എല്ലാ പിരന്താന്മ്മാര്‍ക്കും തോന്നുന്ന തോന്നലാ.

അയ്യോ... വന്ന കാര്യം പറയാന്‍ വിട്ടു...
@ മനോ....
ഒറ്റവാക്കില്‍ (രണ്ടു വാക്ക്) പറഞ്ഞാല്‍ "ന.ല്ല കഥ". വളരെ ഏറെ ഇഷ്ടമായി. ഇപ്പൊ എനിക്ക് തോന്നുന്നു നാട്ടപ്പി പറഞ്ഞതിലും കാര്യമില്ലേ...എന്ന്..!!

വഴിപോക്കന്‍ | YK പറഞ്ഞു... മറുപടി

എന്തൊക്കെയോ എവിടെയൊക്കെയോ കണ്ടതോ അനുഭവിച്ചതോ ആണെന്ന തോന്നല്‍ കഥയെ കൂടുതല്‍ ആസ്വാദ്യമാക്കി...
ഇടവേള കൊണ്ടുണ്ടായ ആകാംശയാല്‍ കഥക്കു മാറ്റ് കൂടിയതായി തോന്നിയതോ അതോ മനോരാജ് കൂടുതല്‍ സമയമെടുത്ത്‌ കഥ മാറ്റ് കൂട്ടിയതോ എന്നറിയില്ല
കഥ മികച്ചതായി എനിക്ക് തോന്നി...

Pranavam Ravikumar പറഞ്ഞു... മറുപടി

നല്ല രചന.. കുഞ്ഞപ്പന്‍ കൂടുതല്‍ സ്വാധീനിച്ചു... എന്റെ ആശംസകള്‍!

Manju Manoj പറഞ്ഞു... മറുപടി

നന്നായി എഴുതി മനോരാജ്....ഓരോ രചനയിലും ഉള്ള വ്യത്യസ്തത വളരെ നന്നാവുന്നുണ്ട്..... ആ കഴിവിനെ അഭിനന്ദിച്ചേ മതിയാവൂ .....

Manoraj പറഞ്ഞു... മറുപടി

@കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി : വായനയില്‍ സന്തോഷം.

@സതീശ് മാക്കോത്ത്| sathees makkoth : തേജസിലേക്ക് സ്വാഗതം. വായനക്ക് നന്ദി.

@jayanEvoor : നന്ദി.

@thalayambalath : നന്ദി മനോജ്.

@smitha adharsh : നീളം എന്റെ കൂടപിറപ്പാ സ്മിതാ :)

@Rahul : ശ്രമിക്കാം :)

@G.manu : മനുജീ.. നന്ദി ഈ വാക്കുകള്‍ക്ക്

@പട്ടേപ്പാടം റാംജി : നന്ദി.

@ബിന്ദു കെ പി : വീണ്ടും തേജസില്‍ കാണാന്‍ കഴിയുന്നതില്‍ സന്തോഷം. നന്ദി.

@Ranjith Chemmad / ചെമ്മാടന്‍ : തേജസിലേക്ക് സ്വാഗതം. വായനക്ക് നന്ദി.

@Muneer N.P : തേജസിലേക്ക് സ്വാഗതം.

@റിയാസ് (മിഴിനീര്‍ത്തുള്ളി): ആ മുറിവ് ഉണങ്ങട്ടെ.. വായനക്ക് നന്ദി

@Kavya : വന്നതില്‍ സന്തോഷം. അവസാന ഖണ്ഡിക മാത്രമേ ഇഷ്ടമായുള്ളൂ അല്ലേ :)

@മാനവധ്വനി : തേജസിലേക്ക് സ്വാഗതം. ഈ പ്രോത്സാഹനത്തിനു നന്ദി.

@Abdulkader kodungallur : ഈ വായനക്കും പ്രോത്സാഹനത്തിനും ഉള്ള നന്ദിയും ഹൃദയത്തില്‍ നിന്ന് തന്നെ പറയട്ടെ.

@MyDreams :ശരിയാണ് എല്ലായിടത്തും കുഞ്ഞപ്പന്മാരുണ്ടാവും.

Unknown പറഞ്ഞു... മറുപടി

എടാ ഇത് കലക്കി.നന്നായി പറഞ്ഞിരിക്കുന്നു.

Manoraj പറഞ്ഞു... മറുപടി

@elayoden : തേജസിലേക്ക് സ്വാഗതം. ഇനിയും വരുവാനുള്ള പണിയൊപ്പിച്ചതില്‍ നന്ദി.

@ഒഴാക്കന്‍ : നന്ദി.

@ഹരിചന്ദനം : അയാളെക്കുറിച്ച് എഴുതൂ.

@jayarajmurukkumpuzha : നന്ദി.

@മത്താപ്പ് : അയ്യോ മത്താപ്പേ കരയല്ലേ.:)നന്ദി കേട്ടൊ ഈ വായനക്ക്.

@Micky Mathew : വീണ്ടും കണ്ടതില്‍ സന്തോഷം.

@mumsy-മുംസി : തേജസിലേക്ക് സ്വാഗതം.
കൂറ്റന്‍ കുളം ഇപ്പോള്‍ പലരും പറഞ്ഞു. തീര്‍ച്ചയായും മാറ്റുന്നതാണ്.

@പാവത്താൻ : നന്ദി മാഷേ.

@ഭാനു കളരിക്കല്‍ : വൈകിയാലും വരുന്നുണ്ടല്ലോ..സന്തോഷം.

@മുകിൽ : നന്ദി.

@മാനസ : സന്തോഷം മാനസ. ശരിയാണ് പാവം കുഞ്ഞപ്പന്‍!!

@ജീവി കരിവെള്ളൂര്‍ : സത്യമാണ് ജീവി. പിന്നെ “കൂറ്റന്‍ കുളം“.. ഒരു പകരം വാക്ക് തേടുകയാണ്. കിട്ടിയാല്‍ ഉടനെ മാറ്റുന്നതായിരിക്കും. ഇത്തരം നിര്‍ദ്ദേശങ്ങളും ചൂണ്ടിക്കാട്ടലുകളും ഇനിയും ഉണ്ടാവണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

@റ്റോംസ് | thattakam.com : ടോംസിന്റെ കമന്റ് കണ്ടപ്പോള്‍ ആദ്യം ഞാന്‍ കരുതി ഞാന്‍ മറുപടി പറയുകയാണെന്ന്.. പിന്നെ അവസാനം എനിക്കും ഒരു കമന്റുകണ്ടപ്പോഴാണ് മനസ്സിലായത്.. ഹി..ഹി.. വീണ്ടും ഇവിടെ കാണുന്നതില്‍ സന്തോഷം.

@വഴിപോക്കന്‍ : രണ്ട് പോസ്റ്റുകള്‍ക്കിടക്ക് അല്പം ഇടവേള കൂടുതല്‍ ഉണ്ടായെന്നത് ശരിതന്നെ. പക്ഷെ അത് മറ്റു പല തിരക്കുകള്‍ മൂലമായിരുന്നു.

@Pranavam Ravikumar a.k.a. Kochuravi : സന്തോഷം.

@Manju Manoj : പ്രോത്സാഹനത്തിന് നന്ദി മഞ്ജു.

@Dipin Soman : നന്ദിയെടാ.. യാത്ര സുഖമായിരുന്നല്ലോ അല്ലേ?

ചിതല്‍/chithal പറഞ്ഞു... മറുപടി

നന്നായിട്ടുണ്ടല്ലൊ മനോ. ക്ളൈമാക്സ്‌ ഞാനൂഹിച്ചു.

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു... മറുപടി

മനുവേട്ടാ, നല്ല കഥ. കുഞ്ഞപ്പന്‍ മനസ്സില്‍ പതിഞ്ഞു.


വരാന്‍ വൈകിയത് ബൂലോകത്ത് ഉണ്ടായിരുന്നില്ല. ശബരിമലയില്‍ അയ്യനെ കാണാന്‍ 14 വ്രതം ഒക്കെ എടുത്തിരുന്നു. ബ്ലോഗിങ് ഒഴിവാക്കിയിരുന്നു. അതാ

മഹേഷ്‌ വിജയന്‍ പറഞ്ഞു... മറുപടി

ഭ്രാന്തില്ലാത്ത ഭ്രാന്തന്‍ കുഞ്ഞപ്പന്റെ കഥ വളരെ വളരെ ഇഷ്ട്ടപ്പെട്ടു മനു...
ആരെയും പിടിച്ചു നിര്‍ത്തുന്ന ഒഴുക്ക് കഥയില്‍ ആദ്യം മുതല്‍ ഉണ്ടായിരുന്നു....
അഭിനന്ദനങ്ങള്‍...

വീകെ പറഞ്ഞു... മറുപടി

അഭിനന്ദനങ്ങൾ...

അജ്ഞാതന്‍ പറഞ്ഞു... മറുപടി

manoraj
kshemikkanam kathakku valya nilavaram onnum tonniyilla, ee kathakku maatramalla oru kathakkum tonniyilla veruthe oru vivadhathinu talparyamillathathu kondanu anony aay comment idunnathu

Manoraj പറഞ്ഞു... മറുപടി

@അജ്ഞാത : അജ്ഞാതയായ / അജ്ഞാതനായ പ്രിയ സുഹൃത്തേ.. ഈ കഥക്ക് കിട്ടിയ ഏറ്റവും മികച്ച കമന്റായി ഇതിനെ ഞാന്‍ കാണുന്നു. കാരണം ഇത് കൊണ്ട് ഒരു പക്ഷെ ഞാന്‍ കൂടുതല്‍ നന്നായെഴുതാന്‍ ശ്രമിച്ചാലോ.. പിന്നെ ഇത്തരം ഒരു അഭിപ്രായം പറയുന്നതിന് മുന്‍പ് ഒരു ക്ഷമ പറച്ചിലിന്റെയൊന്നും ആവശ്യമില്ല കേട്ടോ. അതെന്തിന്? താങ്കളുടെ സത്യസന്ധമായ അഭിപ്രായം താങ്കള്‍ തുറന്ന് പറയുന്നു. ഇത്തരം ഒരു അഭിപ്രായം തുറന്ന് പറഞ്ഞത് കൊണ്ട് മാത്രം വിവാദമാവും എന്നുള്ളതൊക്കെ തെറ്റിധാരണയാണ് എന്നെനിക്ക് തോന്നുന്നു. പിന്നെ ഐഡന്റിറ്റി വെളിപ്പെടുത്തുകയും വെളിപ്പെടുത്താതിരിക്കുകയും ഓരോരുത്തരുടേയും ഇഷ്ടമല്ലേ. അതുകൊണ്ട് അതിനെകുറിച്ചൊന്നും ഞാന്‍ പറയുന്നില്ല. ആരെന്നറിയാനുള്ള ആഗ്രഹമുണ്ടെങ്കില്‍ പോലും. എന്തായാലും എന്റെ എഴുത്ത് കൂടുതല്‍ മികച്ചതാക്കുവാന്‍ താങ്കള്‍ എടുത്ത ഈ എഫര്‍ട്ടിന് നന്ദി. എനിക്ക് കഴിയുന്ന പോലെയൊക്കെ ഞാന്‍ ഇമ്പ്രൂവ് ചെയ്യാന്‍ ശ്രമിക്കാം. അത്രയേ പറയാന്‍ കഴിയു..

dreams പറഞ്ഞു... മറുപടി

chetto ellavarum egane thenga udakkan thudangiyal chettenu athukondu payasam vekkane neramundavoo enna thonunathu kollam kalaki ketto....... aashamsakal

Sranj പറഞ്ഞു... മറുപടി

വായിച്ചു തുടങ്ങിയപ്പോള്‍ ഭാവനയില്‍ കണ്ട കുഞ്ഞപ്പനോട് പേടിയാണ് തോന്നിയത്... അവസാനം ഒരു നീറ്റലും....

vakkeelkathakal പറഞ്ഞു... മറുപടി

ഉണ്മ ഉണ്മയായറിയുന്നോൻ ഭ്രാന്തൻ

Unknown പറഞ്ഞു... മറുപടി

കുഞ്ഞപ്പന്‍ മനസ്സില്‍ നിറഞ്ഞു. കഥാകാരന് ആശംസകള്‍.

Unknown പറഞ്ഞു... മറുപടി

“കൂറ്റന്‍” എന്ന് ഉയരമുള്ളവയെയല്ലെ വിശേഷിപ്പിക്കുക? (കൂറ്റന്‍ കുളം?)

പിന്നെ സംഭാഷണശകലങ്ങള്‍ പുതിയ വരികളില്‍ എഴുതൂ, ആദ്യഭാഗങ്ങളില്‍ അശ്രദ്ധയുണ്ടെങ്കിലും താഴോട്ട് ശരിയായിട്ടുണ്ട് സംഭാഷണങ്ങള്‍ അങ്ങനെ കൊടുക്കാന്‍. വായനയെ ഒരു പരിധിവരെ പിടിച്ചിരുത്തും ഇത്തരം ചെറു കാര്യങ്ങള്‍.

ആശംസകള്‍, ഒരിക്കല്‍ക്കൂടി.

കാഡ് ഉപയോക്താവ് പറഞ്ഞു... മറുപടി

നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ . ഇവിടെ വന്നതിനും നന്ദി.

Manoraj പറഞ്ഞു... മറുപടി

@ചിതല്‍/chithal : വായനക്ക് നന്ദി.

@ഹാപ്പി ബാച്ചിലേഴ്സ് : അപ്പോള്‍ മല കയറി അല്ലേ. ഈ 41 ദിവസത്തെ വ്രതത്തെ വെട്ടികുറച്ച് 14 ദിവസമാക്കി അല്ലേ.

@മഹേഷ്‌ വിജയന്‍ : തേജസില്‍ ഒരിക്കല്‍ കൂടെ എത്തിനോക്കിയതിനുള്ള നന്ദി.

@വീ കെ : നന്ദി.

@അജ്ഞാത : മുന്‍പ് തന്നെ ഞാന്‍ മറുപടി ഇട്ടിരുന്നു. ഒരിക്കല്‍ കൂടെ പറയട്ടെ. നന്ദി ഈ തുറന്ന് പറച്ചിലിന്. ഇമ്പ്രൂവ് ചെയ്യാന്‍ ഞാന്‍ ശ്രമിക്കാം.

@dreams : പായസം വെച്ചിട്ട് ഞാന്‍ വിളിക്കാട്ടോ :)

@Sranj : സത്യം നിഷ. ചാറ്റിലൂടെ പറഞ്ഞ കാര്യങ്ങള്‍ പലതും ഞെട്ടലുളവാക്കി. കഥയിലെ പോലെയുള്ള ഒട്ടേറെ കാര്യങ്ങള്‍.

@vakkeelkathakal : തേജസിലേക്ക് സ്വാഗതം.

@നിശാസുരഭി : നന്ദി. ആഴത്തിലുള്ള വായനക്ക്. പിന്നെ കൂറ്റന്‍ കുളമെന്ന പ്രയോഗം എല്ലാവരുടേയും അഭിപ്രായം മാനിച്ച് ഞാന്‍ മാറ്റിയിട്ടുണ്ട്. മറ്റൊരു പ്രയോഗം മനസ്സില്‍ വരാതിരുന്നത് കൊണ്ടാണ് ഇത് വരെ മാറ്റാതിരുന്നത്. ഏതായാലും വിസ്താരമേറിയ എന്നാക്കുന്നു.

MANGALA GNJANASUNDARAM പറഞ്ഞു... മറുപടി

gud, also thank you for posting cmments for my simple learning.

Unknown പറഞ്ഞു... മറുപടി

ശശി മേസ്തിരി ഇല്ലാത്ത നാടുണ്ടാവില്ല. എന്ന് പറഞ്ഞ പോലെ കുഞ്ഞയ്യപ്പന്‍ എല്ലാ നാട്ടിലും കാണും.എന്നാലും കഷ്ടം.
പോസ്റ്റ്‌ കലക്കി.

ഭായി പറഞ്ഞു... മറുപടി

കുഞപ്പൻ മനസ്സിൽ നിന്നും മായുന്നില്ല :(
നല്ല കഥ! കഥ പറഞ ശൈലി അതിലും നന്നായി!

അജ്ഞാതന്‍ പറഞ്ഞു... മറുപടി

MR MANURAJ;
katha nannayirickunnu, pkshe kurachukoody sradhikkanam kathayil pala sthalathum perukal thammil maripokunnathu pole,athodoppam chila sthalangalil katha maripokunnu .
enkilum mothathil katha kollam,vimarshanam oru avasaramayi edukuka, thankalkku bhaviyundu,enkilum kurachu koody sradhichaal kollam

Varun Aroli പറഞ്ഞു... മറുപടി

ഇഷ്ട്ടമായി....