ഇതിപ്പോ കഷ്ടായല്ലോ.. ദേ , റൂമിന് പുറത്ത് തിരക്ക് വര്‍ദ്ധിച്ച് വരുന്നു. അയ്യോ! പാവം ജെസ്സികൊച്ചും സേതുകുഞ്ഞും. ഇരുവരും വല്ലാണ്ട് വിയര്‍ത്തു തുടങ്ങിയത് നിങ്ങള്‍ കാണുന്നില്ലേ. അല്ലെങ്കില്‍ തന്നെ അവര്‍ തമ്മില്‍ ഏതാണ്ടൊരു ചുറ്റുക്കളിയുണ്ടെന്ന് ഹോസ്പിറ്റലിലെ സ്റ്റാഫിനിടയില്‍ ഒരു സംസാരോണ്ട്. ലൈനാണ് പോലും!! എനിക്കൊന്നും അറിഞ്ഞൂടെന്റെ തമ്പുരാനേ, ഞാനൊന്നും കണ്ടിട്ടുമില്ല. പക്ഷെ, ഇതിപ്പോള്‍ ഞാന്‍ മൂലമല്ലേ അവര്‍ ഇരുവരും ഇങ്ങിനെ കഷ്ടപ്പെടുന്നേന്നോര്‍ക്കുമ്പോഴാ ഒരു ആവലാതി. എന്നാലും ഏത് നാശം പിടിച്ച നേരത്താണാവോ ആ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിക്കാന്‍ തോന്നിയത്.
ദോഷം പറയരുതല്ലോ. ഒരു മാലാഖയായിരുന്നൂട്ടോ അവള്. അയ്യോ, മാലാഖമാര്‍ കരയോ എന്റെ കര്‍ത്താവേ!! ഹാന്നേ, ആ കുഞ്ഞ് മോള് കരയണ കണ്ടപ്പ എനിക്ക് സഹിച്ചില്ല. പേടിച്ചിട്ടാണോ.. അതോ ഇനി അതിന്റെ സൂക്കേട് കാരണമാണോ എന്തോ... കൂടെ വന്ന ടീച്ചറമ്മയുടെ സാരിയേ പിടിച്ച് കരയാര്‍ന്നു ആ പാവം.
അല്ലെങ്കിലും ഈ ജെസ്സിക്കൊച്ചിന് പിള്ളേരുടെ എക്സ്റേ എടുക്കാന്‍ ഒന്നും അത്ര വശോല്ല.അതൊക്കെ മുമ്പുണ്ടാര്‍ന്ന ഷീബകൊച്ച്. എന്തൊരു നയാര്‍ന്ന് അതിന്. ഹാ, അതിന്റെ ഗൊണോണ്ടേ.. ഇപ്പോ അയര്‍ലണ്ടിലാ. കെട്ടിയവന് ഫാര്‍മസിസ്റ്റായതോണ്ടാ അതിനവിടെ പണികിട്ടിയതെന്നൊക്കെ കൊതിക്കെറുവു പറയന്നുവരുണ്ടിവിടെ.. പോകാന്‍ പറ. ഹല്ല പിന്ന..
ദേ, സേതുകൊച്ചിന് ദേഷ്യം വരുന്നുണ്ട്. ഞാനെന്തോ ചെയ്യാനാ എന്റെ കര്‍ത്താവേ!! ഒരു കൈപെഴ പറ്റിപ്പോയി. അല്ലെങ്കില്‍ ജര്‍മ്മനീന്ന് ഫിലിപ്പോസച്ചന്‍ ഇവിടെ കൊണ്ടോന്നിട്ട് ഇത്രേം നാളായില്ലേ. ഇന്നേ വരെ ഇങ്ങിനെ എന്തെങ്കിലും ഉണ്ടായിട്ടിണ്ടാ. വല്ലപ്പോഴും ഒരു മുക്കലോ മൂളലോ (മനുഷ്യന്മാരുടെ ചൊമ പോലെ) മറ്റോ. അത് സേതു കൊച്ച് ഇത്തിരി ഓയിലിടുമ്പോ ശര്യാവേം ചെയ്യും. ഹോ ആ മാലാഖകുഞ്ഞ് കാരണാ ഇതൊക്കെ. കുഞ്ഞല്ലേ.. അതിനെ പറ്റി ദൂഷ്യപ്പെടാനും പറ്റില്ലല്ലോ! എന്തായാലും ഇത് വല്ലാത്ത ചതിയായി പോയി മിശിഹാതമ്പുരാനേ..
ഇന്നലെ വൈകീട്ട് ഏതാണ്ട് മൂന്ന് മണിയോടടുത്താ ആ ഫ്രോക്ക്കാരി കുഞ്ഞിനേം കൊണ്ട് തടിച്ച സ്ത്രീ വന്നതേ. ഹോ, പാവം കുഞ്ഞ്! ഭയങ്കര വിമ്മിഷ്ടാര്‍ന്നട്ടോ അന്നേരം അതിന്. അത് പിന്ന അങ്ങനല്ലേ; വലിയോര്‍ക്ക് പോലും ശ്വാസമ്മുട്ടല്‍ വന്നാല്‍ സഹിക്കണില്ല.. അപ്പ, കുഞ്ഞുങ്ങടെ കാര്യം പറയണാ.. വല്യഡോക്ടറാര്‍ന്ന് നോക്കിയതെന്ന് തോന്നണ്. കൈയില്‍ എക്സ്റേ എടുക്കാനുള്ള പേപ്പറുമായി ജെസിക്കൊച്ചിന്റെ അടുത്ത് നിക്കണ ആ സ്ത്രീയുടെ മുഖം കണ്ടപ്പളേ എനിക്ക് തോന്നീര്ന്നു അവര്‍ക്ക് അത്രേം തങ്കകൊടം പോലൊരു കുഞ്ഞുണ്ടാവൂല്ലല്ലോന്ന്. പക്ഷെ ഓരോന്നോര്‍ത്ത് നിക്കാന്‍ പറ്റില്ലാല്ലോ.. അല്ലെങ്കില്‍ പിന്നെ ദേ ഇത് പോലെ ഒന്നിനും മേലാണ്ടാവണം. ഇത് അന്നേരം അവരുടെ കൈയീന്ന് പേപ്പര്‍ വാങ്ങിയ ജെസ്സിക്കൊച്ചിനും ആകെ വെപ്രാളം. കുഞ്ഞിനെ കൊണ്ട് വന്ന സ്ത്രീക്കും (അത് ടീച്ചറാമ്മയാണെന്ന് പിന്നീടല്ലേ മനസ്സിലായത്) വെപ്രാളം. രണ്ട് പേര്‍ക്കും ബസ്സ് വിട്ട് പോവൂന്ന പേട്യാ. ഏതായാലും ഞാനായിട്ട് ഏടാകൂടം ഒന്നും ഒപ്പിച്ചില്ല. പക്ഷെ മാലാഖ കുഞ്ഞ് കരച്ചിലോട് കരച്ചില്!! ഹോ ഇങ്ങിനെയും പിള്ളാര് കരയോ എന്റെ മാതാവേ.. ഏങ്ങലിടിച്ച് ഏങ്ങലടിച്ച് അതിന് ശ്വാസം കിട്ടാതായി. അന്നേരം എനിക്കങ്ങോട്ട് സങ്കടം വന്നട്ടോ. ജെസ്സിക്കൊച്ച് അതിനെ കസേരയില്‍ കയറ്റി നിര്‍ത്തി, അനങ്ങാതെ നില്ക്കാന് പറഞ്ഞിട്ട് വന്ന് എന്റെ മേലുള്ള സ്വിച്ച് ഇട്ടു. സത്യായിട്ടും അന്നേരമൊന്നും എനിക്കൊരു കൊഴപ്പോമില്ലന്നേ.. !!! ആ കുഞ്ഞ് പേടിച്ച് ഇളകിയതോണ്ടാ ഫിലിമീ പിടിക്കാഞ്ഞേ.. സത്യം!! പക്ഷേങ്കില്, ദേ ജെസ്സികൊച്ച് ആ കുഞ്ഞിനെ ഒരു പെണക്കം. ഇത്തിരി പോന്ന കുഞ്ഞല്ലേ! അതിനുണ്ടോ ഹോസ്പിറ്റലിലെ സമയവും ഷിഫ്റ്റുമൊക്കെ അറിയുന്നു. പാവം പേടിച്ചുട്ടാ. ഏങ്ങിക്കൊണ്ട് അത് ഒന്ന് കൂടെ ചേര്‍ന്ന് നിന്നു. മിസ്സേ.. മിസ്സേ.. അമ്മേനെക്കാണണം എന്നൊക്കെ പറഞ്ഞ് അത് കരയണ കണ്ടപ്പോ എനിക്ക് അങ്ങോട്ട് സങ്കടം വന്ന്. അത് ശ്വാസംകഴിക്കാന്‍ പെടാപാട് കഴിക്കണ കണ്ടപ്പോ എന്റെ ഗീവര്‍ഗീസുപുണ്യാളോ, സത്യായിട്ടും ഞാന്‍ ഒരു കൂട് മെഴുകുതിരി നേര്‍ന്നാരുന്നു. അത് എങ്ങിനെ തരോന്നൊക്കെ എന്നോട് ചോദിക്കരുതൂട്ടാ.. ഞാന്‍ നേര്‍ന്നൂന്നോള്ളത് സത്യാ!! രണ്ടാമതും കുഞ്ഞ് അനങ്ങീട്ട് ഫിലിമീ പിടിച്ചില്ലേ ചെലപ്പോ ജെസ്സിക്കൊച്ചും ടീച്ചറമ്മേം കൂടെ അതിനെ ശരിയാക്കോന്ന് തോന്നി. എന്നാലും ഈ കുഞ്ഞിന്റെ അപ്പനുമമ്മയും എന്തൊരു മനുഷ്യരാന്നൊക്കെ മനസ്സീ പറഞ്ഞിട്ടാ ചേര്‍ന്ന് നിന്ന അതിനെ ഞാന്‍ അങ്ങാട്ട് രണ്ടും കല്പിച്ച് കെട്ടിപ്പിടിച്ചത്. അത് ഇപ്പൊ സേതുകൊച്ചിന് ഇത്രേം വല്യ പണിയാവോന്ന് കരുതീര്ന്നില്ല..
ഹാന്നേ, ഞാന്‍ കെട്ടിപ്പിടിച്ചപ്പോ അതിന്റെ ഇത്തിരിപോന്ന നെഞ്ചിന്‍കൂട്ടിനകത്ത് പ്രാവ് കുറുകണ പോലെ!! ഹാ കുഞ്ഞാണെങ്കീ ഏങ്ങലടിക്കാ.. നന്നായി വെറക്കണൂണ്ട്. എനിക്കും പേടിയായീട്ടാ. ഞാനതിനെ ഇറുക്കി പിടിച്ചു. ഇന്നേ വരേ ഒരാളേം ഞാന്‍ എന്നോട് അധികം ചേര്‍ത്ത് നിര്‍ത്തേട്ടില്ല. വേറൊന്നും കൊണ്ടല്ലട്ടാ. എന്തോരം പേരാ ദെവസോം വന്ന് ചാരണേ. ചെലരൊക്കെ കുളിച്ചിട്ടുണ്ടാവും. മിക്കവരും അതൊന്നും ചെയ്തിട്ടുണ്ടാവില്ലന്നേ. പിന്നേ, സൂക്കേട് വരുമ്പോഴല്ലേ കുളീം ജപോം. അതൊന്നും അവര്ട കൊഴപ്പോല്ല. അപ്പോ പിന്നെ ആളോളോട് കൂടുതല്‍ ചേര്‍ന്ന് വല്ല സൂക്കേടും അവര്‍ക്ക് വന്നാ അതിനും എനിക്കാവും ചീത്തപേര്!! പക്ഷെ, ഈ കുഞ്ഞിനെ ചേര്‍ത്ത് പിടിക്കാണ്ടിരിക്കാന്‍ കഴിഞ്ഞില്ല. അത്രക്കധികാര്‍ന്നേ അതിന്റെ കരച്ചിലും വെഷമോം. പക്ഷെ ദേ ഇപ്പോ ഞാനനുഭവിക്കാ.. ആ കുഞ്ഞിന്റെ നെഞ്ചിന്റെ എക്സ്റേയാണ് ഇന്നലെ അവസാനമായിട്ട് എടുത്തത്. ഇന്ന് രാവിലെ ജെസ്സിക്കൊച്ച് സ്വിച്ച് ഓണ്‍ ചെയ്തപ്പോ തന്നെ എനിക്കൊരു കുളിരൊക്കെ തോന്നീര്ന്ന്. അപ്പോ കരുതി പുതുതായി വച്ച എ.സിയുടെയാവോന്ന്. പക്ഷെ, ദേ ഇന്ന് വന്ന ആദ്യത്തെ മൂന്ന് എക്സ്റേ എടുത്തിട്ടും ശര്യാവണില്ലന്നേ.. ദാണ്ടേ, ആ നിക്കണ വല്ല്യപ്പന്റെ വയറിന്റെ പടം എടുത്തിട്ടും, ആ സൈക്കിളീന്ന് വീണ് കൈയൊടിഞ്ഞ പയ്യന്റെ വലത്തെ കൈയിന്റെ എക്സ്റേ എടുത്തിട്ടും, ഇടുപ്പ് വേദനകാരണം പൊറുതിമുട്ടിയ പെലകള്ളി ചിരുതേടേ ഇടുപ്പെല്ലിന്റെ എക്സ്റേ എടുത്തിട്ടും ഫിലിമീ വരുന്നത് ആ മാലാഖ കൊച്ചിന്റെ നെഞ്ചിന്‍കൂടിന്റെ പടം!!! വല്ലാത്ത ചതി തന്നെ എന്റെ കര്‍ത്താവേ..
ഇന്നലെ രാത്രീല് ഒരു പോള കണ്ണടച്ചട്ടീല്ല. ആ കുഞ്ഞിന്റെ ശ്വാസംവലി എന്റെ മുന്നിലങ്ങിനെ കാണാര്ന്ന്. അന്നേരം പക്ഷെ എനിക്ക് ഇത്രക്കൊന്നും പോയില്ലാട്യാ! ഇതിപ്പ ജെസ്സിക്കൊച്ച് പറയണ കേട്ടാ സങ്കടം വരും. ആ കുഞ്ഞ് എന്റെ മേലെന്തോ കൂടോത്രം ചെയ്തെന്ന്!! കര്‍ത്താവേ, ജെസ്സിക്കൊച്ച് അതിന്റെ സങ്കടംകൊണ്ട് പറഞ്ഞതാവൂട്ടാ. അതിനോട് പൊറുത്തോളണേ!! അതേന്നേ, ആ ഇത്തിരി പോന്ന കുഞ്ഞ് എന്തോന്ന് കൂടോത്രം ചെയ്യാന്‍. പാവം അമ്മേടേം അപ്പന്റേം സ്നേഹം തരിമ്പും കിട്ടീട്ടില്ല അതിന്. പക്ഷെ ആ കുഞ്ഞിനതില്‍ പരാതിയില്ലാട്ടാ.. ദേ, എന്റെ നെഞ്ചില്‍ തലവെച്ച് നിങ്ങളൊന്ന് കേട്ട് നോക്കിയേ.. ആ കുഞ്ഞിന്റെ മനസ്സ് സംസാരിക്കുന്നത് സത്യായിട്ടും എനിക്ക് ഇപ്പോഴും കേള്‍ക്കാം. ദേ അത് അതിന്റെ അമ്മച്ചിയെ പറ്റി പറയാട്ടൊ..പാവം കുഞ്ഞ്!!
അമ്മച്ചി
അമ്മച്ചീന്റെ പേര് ആന്‍. ആന്‍ജോസെന്നാ മുഴോന്‍ പേരെട്ടോ. അമ്മച്ചിക്ക് റേഡിയോയിലാ ജോലി. റേഡിയോ ജോക്കീന്നോ മറ്റോ. അമ്മച്ചി മിക്കപ്പോഴും സ്റ്റുഡിയോവിലാന്നാ കൊച്ച് പറയണത്ട്ടാ. ഏത് നേരോം പരിപാട്യാ. നാട് മൊഴോന്‍ പാട്ടായെന്നൊക്കെ പറയണ കേക്കാന്ന്. ഈ റേഡിയോ കണ്ടുപിടിച്ചോനെ കിട്ടിയാ ഞാന്‍ ശാര്യാക്കേനേ. ഹല്ല പിന്നെ, കൊച്ചിന്റെ വെഷമം കേട്ടില്ലേ!! അത് അമ്മച്ചീടെ മടീലിരുന്നിട്ട് കൊറേ നാളായെന്ന്!!! രാത്രി ഒരു സമയാവുമ്പഴാ അമ്മച്ചി വീട്ടീ വരുന്നേ. വന്നാലൊറ്റ കെടപ്പാ. വെളുപ്പിനേ തന്നെ ഒരു ഉമ്മേം തന്ന് പോവേം ചെയ്യും. അന്നേരം എണീക്കണോന്നൊക്കെ തോന്നാര്‍ണ്ട്ന്ന് കൊച്ചിന്. അതെങ്ങിനാ, വെളുപ്പിന് നാലുമണിക്ക് ഒക്കെ കൊച്ചിന് കുളിരൂല്ലേ.അമ്മച്ചിക്ക് ഇത്തിരി കൂടെ പുലര്‍ന്നിട്ട് പോയാലെന്താ? അമ്മച്ചി ചെന്നില്ലെങ്കില്‍ റേഡിയോ തൊറക്കൂല്ലെന്ന് തോന്നും കൊച്ചിന്.
ഡാഡി
ഡാഡിക്ക് കൊച്ചിനോട് ഒടുക്കത്തെ സ്നേഹാന്നാ കൊച്ച് പറയണേ. പക്ഷെ അത് പ്രകടിപ്പിക്കാന്‍ ഇന്നേ വരേ സമയം കിട്ടീട്ടില്ല്യാത്രെ!! പിന്നെ, സ്നേഹം പ്രകടിപ്പിക്കാനല്ലെങ്കില്‍ പിന്നെ എന്തോന്നിനാ. കൊച്ചിന്റപ്പനെ ഡാഡിന്നാട്ടോ കൊച്ച് വിളിക്കണേ. അപ്പാന്ന് വിളിക്കണതാ അമ്മച്ചിക്ക് ഇഷ്ടം. പക്ഷെ അപ്പന് പറയണ് അപ്പാന്നൊള്ള വിളി പള്ളീക്കാര് കൂട്ടരുടേണെന്ന് . അതോണ്ട് ഡാഡീന്ന് വിളിച്ചാ മതീന്നാ പറയണ്. അങ്ങനേക്കെ ഉണ്ടല്ലേ. ഇതൊക്കെ ആര്‍ക്കറിയാം!! അപ്പോള്‍ പറഞ്ഞ് വന്നത് കൊച്ചിന്റെ ഡാഡീന്റെ പേര് സഞ്ജീവ്. ഡാഡിക്ക് കമ്പ്യൂട്ടറിന്റെ എന്തോ പണിയാട്ടാ. രാവിലെ പോകുമ്പോ നേരത്തെ വരാന്നൊക്കെ എന്നും പറയോത്രെ കൊച്ചിനോട്. എന്നിട്ട് വരോ.. അതൂല്ല. എന്നിട്ട് കൊച്ച് ഫോണ്‍ ചെയ്താലോ, ഡാഡിക്ക് ഈ ജോലി മടുത്തൂന്നൊക്കെ പറഞ്ഞ് വല്ലാണ്ട് വെഷമിക്കും. അപ്പോ കൊച്ചിന് വല്ലാണ്ട് സങ്കടം വരൂട്ടാ. പാവോല്ലേ ഡാഡി.പക്ഷെ, ഡാഡി വീട്ടിലുണ്ടേലും ഏത് നേരോം കമ്പ്യൂട്ടറിന്റെ മുന്പിലാ. ലാപ്ടോപ്പെന്നോ മറ്റോ പറഞ്ഞ് ഒരു കുന്ത്രാണ്ടം ഉണ്ടത്രേ!! അതാവുമ്പോ പോണോടൊക്കെ കൊണ്ട് നടക്കാം. ഡാഡിടെ കൂടെ എപ്പോളും ആ സാധനം കാണും. കൊച്ചിനത് കാണുമ്പോ സങ്കടം വരോന്ന്. കൊച്ചിനെ പോലും ഡാഡി ഇത്രയധികം തോളിലിട്ടിട്ടില്ലത്രെ!! ഹോ, ദേ നിങ്ങളിതൊന്ന് കേട്ടേ... എനിക്കെങ്ങും സഹിക്കണില്ല്യെന്റെ ഔസേപ്പിതാവേ.. ഇന്നാള് ഒരു പുത്യേ ലാപ്ടോപ്പുമായി വന്നിട്ട് ഡാഡി അമ്മച്ചിയോട് പറയാ ഇത് ആപ്പിളിന്റെയാന്ന്. ഒന്നര ലക്ഷം ഉറുപ്പികയാ ഇതിനെന്ന്.. അത് കേട്ടപ്പോ കൊച്ച് വല്ലാണ്ട് കരഞ്ഞ് പോയെന്നാ പറയണേ. കാര്യറിയണോ നിങ്ങള്‍ക്ക്!! ഒരാഴ്ചയായീത്രേ കൊച്ച് ആപ്പിള്‍ വാങ്ങികൊണ്ടോരോന്ന് രണ്ട് പേരോടും ഫോണീ കൂടെ ചോദക്കണേന്ന്. അത് പോലും അവര്‍ ഓര്‍ക്കാത്തത് കഷ്ടം തന്നെയാ അല്ലേ? ഈ ജെസ്സികൊച്ചിന് പകരം ഷീബകൊച്ചായിരുന്നേല്‍ ഇത്തിരി ആപ്പിള്‍ വാങ്ങി ആ കൊച്ചിന് കൊടുക്കാന്‍ പറയാര്ന്ന്.. ജെസ്സികൊച്ച് ഒരു മൂശേട്ടേണേ .. അതിനോടൊന്നും ഇത് പറയാന്‍ പറ്റില്ല.
ഉസ്കൂള്
കൊച്ച് പോണ ഉസ്കൂളിന്റെ പേരൊന്നും കൊച്ചിനത്ര പിടീല്യട്ടാ. പക്ഷേ, കൊച്ചിനിഷ്ടാ അവിടെ പോവാന്‍. അവിടെ മിഥുനുണ്ട്, മീനാച്ചീണ്ട്, പിന്നെ കൊച്ചിന്റെ തത്തമിസ്സ്ണ്ട്, ഷീബമിസ്സ്ണ്ട്. കൊച്ചിനാശ്വാസം അതാട്ടാ.. അവരിക്കടേക്ക ഒപ്പം കളിക്കാന്‍ കൊച്ചിന് ഭയങ്കര കൊത്യാ. പക്ഷെ, ഓടിക്കളിച്ചാ കൊച്ചിനപ്പ അസുഖം വരോന്നേ.. എന്ത് ചെയ്യാനാ അല്ലേ..പാവം കൊച്ച്. ദേ, പിന്നേം കൊച്ചിന്റെ മനസ്സ് കരയാണ്!! ഉസ്കൂളില് മിഥുനേം മീനാച്ചീനെം ഒക്കെ കൊണ്ടോവാന്‍ അമ്മമ്മാര് വരോത്രേ!! അന്നേരം കൊച്ച് ഒന്നും മിണ്ടൂല്ലാന്ന്. പാവം, സങ്കടപ്പെട്ട് കുമ്പിട്ടിരിക്കോള്ള്ന്ന്. അപ്പള് തത്തമിസ്സ് കൊച്ചിന് റേഡിയോ വെച്ച് കൊടുക്കൂട്ടാ.. ഹയ്യോ, നല്ലോരു മിസ്സല്ലേ.. ഒന്നൂല്ലെങ്കിലും കൊച്ചിന്റെ അമ്മച്ചീന്റെ വര്‍ത്തമാനോങ്കിലും കേള്‍പ്പിക്കാന്‍ ആ മിസ്സിന് തോന്നണുണ്ടല്ലാ. ആ മിസ്സിന് സ്വര്‍ഗ്ഗരാജ്യം കിട്ടട്ടേ കര്‍ത്താവേ..
ദേ ഇന്നാളൊരു ദിവസം കൊച്ചിന് വല്ലാണ്ട് ചിരിവന്നെന്ന്. അത് പിന്നെ കാര്യം കേട്ടാ ആര്‍ക്കാ ചിരി വരാത്തെ. മീനാച്ചിന്റെ അമ്മ വന്ന് മീനൂനെ ഒക്കത്തെടുത്ത് ഉമ്മേക്ക കൊടുത്ത് ബാഗും കൊടേം ഒക്കെ ഏടുത്തോണ്ട് പോയപ്പോ കൊച്ചിന് വല്യാണ്ട് സങ്കടായീ. അന്നേരാ തത്തമിസ്സ് അമ്മിച്ചീന്റെ ഒച്ച കേള്‍ക്കാട്ടാന്ന് പറഞ്ഞ് കൊച്ചിന് മിസ്സിന്റെ ഫോണില്‍ റേഡിയോ വെച്ച് കൊടുത്തത്. ദേ, കൊച്ചിനത് ഓര്‍ക്കുമ്പോ ഇപ്പളും ചിരി വന്നൂന്ന്. ഹാ, റേഡിയോയിക്കുടെ കൊച്ചിന്റമ്മച്ചി വേറെയൊരു അമ്മച്ചീനോട് ഭയങ്കര ഉപദേശാര്‍ന്നൂന്ന്!! മക്കളെ നമ്മള് നന്നായി കെയര്‍ ചെയ്യണോന്നാ, അവര്‍ക്ക് വെഷമൂണ്ടാക്കരുതൂന്നാ അങ്ങിനേതാണ്ടൊക്കെ.
അയ്യോ, ദേ നിങ്ങളിത് കേക്കണില്ലേ. ചെല നേരത്ത് കൊച്ചിന് ചത്താ മതീന്ന് തോന്നോന്ന്. പിന്നെ സ്നേഹം കിട്ടാണ്ട് എന്തോരോന്ന് വെച്ചാ ജീവിക്കണേന്നാ അതിന്റെ ചോദ്യം!! ന്യായണേ. ദേ, ഇപ്പോ എന്നെ വിട്ട് പോവാന്‍ കഴിയണില്ലാന്ന്. ഇത്രേം അധികം സമയം കൊച്ച് ആരോടും മനസ്സ് തൊറന്ന് സംസാരിച്ചിട്ടില്ലന്നാ പറയണേ. കര്‍ത്താവേ!! എനിക്കും ഇഷ്ടോണൂട്ടാ ഇങ്ങിനെ മിണ്ടീം പറഞ്ഞൂം ഇരിക്കാന്‍. പക്ഷെ ഇതിപ്പ ഞാന്‍ ഇങ്ങിനെ കൊച്ചിനോട് മിണ്ടീം പറഞ്ഞും ഇരുന്നാ ഇവിടത്തെ കാര്യങ്ങളൊക്കെ താറുമാറാവില്ലേ! ജെസ്സിക്കൊച്ചിന്റേം സേതുകുഞ്ഞിന്റെം പണിവരെ ചെലപ്പ പോവും. ദേ സേതുകുഞ്ഞിന്റെ മുഖത്ത് രക്തം ഇരച്ച് കയറുന്നു. അതും ഒരു പ്രാരാബ്ധക്കാരനാണേ. ഇതിപ്പോ, ഞാന്‍ ആകെ ധര്‍മ്മ സങ്കടത്തിലായല്ലോ മാതാവേ!! എനിക്ക് ഒരു തീരുമാനത്തിലെത്താന്‍ പറ്റണീല്ലാട്ടാ.. കൊച്ചിന്റെ മനസ്സിനെ എറക്കിവിട്ടില്ലെങ്കി പടോന്നും എടുത്താന്‍ ശരിയാവേമില്ല; കൊച്ചിനെ എറക്കിവിട്ടാന്‍ അത് എനിക്ക് മന:പ്രയാസാവേം ചെയ്യും. എന്റെ കൊരട്ടി മുത്തീ, എനിക്ക് ആരേം സങ്കടപ്പെടുത്താന്‍ വയ്യ. അതോണ്ട് നീ തന്നെ ഒരു വഴികാട്ടിത്താട്ടാ..
105 comments:
തേങ്ങ എന്റെ വക
ബാക്കി വായിച്ചിട്ടു പറയാം
ഞാന്‍ തേങ്ങ പൂള് പെറുക്കാന്‍ വന്നതാണേ ..
വ്യത്യസ്തമായ ഒരു ആങ്കിളിലൂടെ ആണല്ലോ ഇത്തവണത്തെ കഥ!
അവതരണം സൂപ്പര്‍ മനോസേ...
എത്രപേരുടെ നെഞ്ചിന് കൂട് ചേര്‍ന്ന് നില്ക്കുന്നതാ,അപ്പോള്‍ അതിനും കാണും ആത്മാവും മനസ്സുമൊക്കെ..
വന്നു വന്നെല്ലാര്ക്കും തിരക്ക് തന്നെ തിരക്ക്...കുഞ്ഞിനെയൊക്കെ നോക്കാന്‍ ആര്‍ക്കു നേരം.
.
"ഇപ്പോ അയര്‍ലണ്ടിലാ. കെട്ടിയവന് ഫാര്‍മസിസ്റ്റായതോണ്ടാ അതിനവിടെ പണികിട്ടിയതെന്നൊക്കെ കൊതിക്കെറുവു പറയന്നുവരുണ്ടിവിടെ.. പോകാന്‍ പറ. ഹല്ല പിന്ന."
തല്ക്കാലം ഒരു സ്മൈലി.. :)
ബാക്കി ഫോണ്ദാവില്
എക്സറെ മെഷീന്റെ ആത്മഗതമായാലും നമ്മുടെയൊക്കെ നിശ്വാസങ്ങള്‍ അതില്‍ പറ്റിപിടിച്ചിരിക്കുന്നു....... നന്നായി മനോ...
അവതരണം കൊണ്ട് വളരെ മികച്ചു നില്ക്കുന്ന, ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന കൊച്ചു കഥ!
വ്യത്യസ്തമായ കഥാരീതി നന്നായിരിക്കുന്നു.
:-) സമകാലികമായ ഒരു വിഷയം വ്യത്യസ്തമായി അവതരിപ്പിച്ചു...
സമകാലിക പ്രസക്തിയുള്ള വിഷയം. കഥ പറയാന്‍ ഒരു യന്ത്രത്തെ ഉപയോഗിച്ചത് വഴി പുതുമയുണ്ടായിരുന്നു. സക്കറിയയുടെ സലാം അമേരിക്ക വായിച്ചിട്ടുണ്ടോ?
നന്നായിരിക്കുന്നു,വ്യത്യസ്തമായി അവതരിപ്പിച്ചു.
മനുവേട്ടാ,
കഥയ്ക്ക് ഇത്തിരി ഒഴുക്ക് കുറവാണോ എന്ന് തോന്നി എന്നാലും പുതിയ രീതിയില്‍ കഥ അവതരിപ്പിച്ചത് നന്നായി.
ഇങ്ങനെ ഓരോ ഉപകരണങ്ങള്‍ക്കും ആത്മഗതം പറയാനും മിണ്ടാനും കഴിവുണ്ടായിരുന്നെങ്കില്‍ ഏറ്റവും കൂടുതല്‍ തെറി പറയുക ഇതു ഉപകരണമായിരിക്കും??
നമ്മുടെയൊക്കെ മൊബൈല്‍ തന്നെ.. സംശയമുണ്ടോ? ഹി ഹി ഹി.
ആശംസകള്‍.
കൊളളാം. അവതരണത്തിലെ വ്യത്യസ്തത നന്നായിരിക്കുന്നു.
പുതിയ സ്റ്റൈല്‍ കൊള്ളാം
യന്ത്രങ്ങള്‍ കഥ പറയുമ്പോള്‍..
കഥ പറയുന്നതില്‍ ഒരു പുതുമ കാണാന്‍ കഴിഞ്ഞു.
മനുവേട്ടാ,നന്നായി അവതരിപ്പിച്ചു...
ഇന്നത്തെ കൊച്ച് കുട്ടികളുടെ മാനസിക വ്യഥ നന്നായി പറഞിരിക്കുന്നു ഇവിടെ.
അത് പറഞ ശൈലി മനോഹരമായിരിക്കുന്നു മനോജ്.
അഭിനന്ദനങൾ!
മനോഹരം .
വളരെ മികച്ച ഒരു കൊച്ചു കഥ.
മനോരാജിന്റെ എഴുത്തില്‍ ക്രമാനുഗതമായ വളര്‍ച്ചയുണ്ട്. അഭിനന്ദനങ്ങള്‍
മനോജ് ..............കഥ ഒക്കെ കൊള്ളാം ..ബട്ട് മുന്‍പ് എഴുതിയ കഥയുടെ നിഴലില്‍ മാത്രം ആണ് ഈ കഥ
ചില ഇടതു വിരസത തോനുന്നു ...എവിടെ ഒക്കെയോ ഒരു ഒഴുക്ക് നഷ്ട്ടപെടുന്നു .......
എനിക്ക് തോന്നിയത് ഇവിടെ പറഞ്ഞു എന്ന് മാത്രം .....എല്ലാവര്ക്കും അത് പോലെ ആവണം എന്ന് ഇല്ലാട്ടോ
ഒരു എക്സ്-റേ മെഷീനിന്റെ പെഴ്സ്പെക്ടീവില്‍ ഒരു നല്ല കഥ പറഞ്ഞിരിക്കുന്നു...അഭിനന്ദനങ്ങള്‍ മനോ...
"എക്സ്-റേ മെഷീനിന്റെ ആത്മഗതം" എന്നതിന് പകരം "ഒരു ആത്മഗതം" എന്നോ മറ്റോ കൊടുത്തിരുന്നേല്‍ ഒരു സസ്പെന്‍സ് ഉണ്ടാക്കാമായിരുന്നു....
ഇന്നലെ രാത്രി വന്നു കഥ വായിച്ചിരുന്നു. കമന്റിടാന്‍ സമയത്ത് ഗൂഗിളിനു എന്തോ പിണക്കം
മനൂ... ഒരോ തവണയും കഥ പറയുമ്പോള്‍ വിത്യസ്ഥത കൊണ്ട് വരാന്‍ താങ്കള്‍ ശ്രമിക്കാറുണ്ട്. ഒരു എകസ്റേ മെഷീന്റെ ആത്മഗതത്തിലൂടെ കഥ പറഞ്ഞതും തികച്ചും പുതുമയുള്ള അനുഭവമായി ...
അഭിനന്ദനങ്ങള്‍
അവതരണത്തിലെ വ്യത്യസ്തതയും കാലിക പ്രസക്തിയുള്ള വിഷയവും..നല്ല കഥ മനൂ..
kollamtoo
കൊള്ളാം..
ആത്മകഥാംശം ഉള്ളതിനാൽ...
കുഞ്ഞിന്റെ വേദന ഭംഗിയായി അവതരിപ്പിച്ചുവല്ലേ..
മനുവേട്ടാ കഥയെഴുതിയ രീതിയിലെ വ്യത്യസ്ഥത തീര്‍ച്ചയായും കയ്യടിയര്‍ഹിക്കുന്നത് തന്നെയാണ്. എന്നാലും പലയിടങ്ങളിലും ഒരു രസക്കുറവു തോന്നി. ഒരുപക്ഷെ മുന്‍ കഥകളില്‍ തോന്നാതിരുന്ന ഒന്ന്. ഇതെന്റെ അഭിപ്രായം......
പലപ്പോഴും തോന്നിയിട്ടുള്ളതാണ് മനോ യന്ത്രങ്ങള്‍ക്കു മനസ്സുണ്ടെന്ന്. പ്രത്യേകിച്ചും കാറോടിക്കുമ്പോള്‍. ഒരുതവണ പെട്രോളടിക്കാന്‍ വൈകിയിരുന്നു എംടിയുടെ താഴെയെത്തി. അറിയാമായിരുന്നെങ്കിലും വഴിയിലുള്ള ചില കണ്ഫ്യൂഷ്ന് കാരണം അതു വിട്ടുപോയി. അവസാനം വഴിതെറ്റി കാറൊരു പെട്രോള്പമ്പിനുമുന്പില് പോയിനിന്നു. അപ്പോള്‍ ശരിക്കും വല്ലാത്ത കുറ്റബോധം തോന്നി.
നല്ല അവതരണം. അഭിനന്ദനങ്ങള്‍.
@റിയാസ് (മിഴിനീര്‍ത്തുള്ളി): വന്നതിന് നന്ദി :)വായന കഴിയുമ്പോള്‍ ഒന്ന് പറയണം കേട്ടോ.
@രമേശ്അരൂര്‍ : തേങ്ങാ പൂള് പറക്കാനെങ്കിലും വന്നല്ലോ :)
@ശ്രീ : അങ്ങിനെയൊന്ന് ശ്രമിച്ചതാണ് ശ്രീ.
@junaith : സ്മെലി സ്വീകരിച്ചിരിക്കുന്നു. ആ സമയത്ത് എന്റെ മനസ്സില്‍ ജുനുവിന്റെ മുഖം തെളിഞ്ഞില്ലട്ടോ..അതിന് ജുനു അയര്ലണ്ടിലാണോ.. അല്ല, ആണോ?:)
@thalayambalath : വായനക്കും അഭിപ്രായത്തിനും നന്ദി.
@കുഞ്ഞൂസ് (Kunjuss): നന്ദിട്ടാ..
@mini//മിനി : വായനക്ക് നന്ദി.
@അപ്പു : മാഷേ, ഇവിടെ കണ്ടത് തന്നെ സന്തോഷം.
@കുമാരന് | kumaran : സക്കറിയയുടെ സലാം അമേരിക്ക വായിച്ചിട്ടില്ല. ഇത് പോലെയെന്തെങ്കിലും ആണോ?
@Renjith : വീണ്ടും തേജസ്സില്‍ കണ്ടതില്‍ സന്തോഷം.
@ഹാപ്പി ബാച്ചിലേഴ്സ് : എന്റെ മൊബൈല്‍ അങ്ങിനെയൊന്നും പറയില്ല. കാരണം എനിക്ക് മൊബൈല്‍ ഇല്ലല്ലോ :)
@സ്വപ്നസഖി : നന്ദി.
@ഒഴാക്കന് : അതെ, യന്ത്രത്തിനുമുണ്ടൊരു കഥപറയാന്‍.
@കൃഷ്ണ പ്രിയ I Krishnapriya : വീണ്ടും വന്നതില്‍ സന്തോഷം.
@perooran : നന്ദി.
@ഭായി : കൊച്ചുകുട്ടികളുടെ വ്യഥ ആരും കാണുന്നില്ല. ശരിയല്ലേ?
@അബ്കാരി : നന്ദി.
@Jishad Cronic : ഒരു കൊച്ചു നന്ദി ജിഷാദേ
@ഭാനു കളരിക്കല്‍ : നിങ്ങളുടെയൊക്കെ പ്രോത്സാഹനമാണ് അതിനാധാരം. നന്ദി.
@MyDreams : എനിക്ക് വേണ്ടതും എല്ലാവരുടേയും അഭിപ്രായങ്ങള്‍ അല്ല. മറിച്ച് അവനവന്റെ അഭിപ്രായങ്ങളാണ്. അടുത്ത വട്ടം ശ്രമിക്കാം. അത്തരം ഒരു വിരസത ഒഴിവാക്കാന്‍. നന്ദി വായനക്കും അതിലെ കുറവുകള്‍ ചൂണ്ടിക്കാട്ടിയതിനും.
@ചാണ്ടിക്കുഞ്ഞ് : മന:പൂര്‍വ്വമാണ് അത്തരം ഒരു സസ്പെന്സിനു ഞാന്‍ ശ്രമിക്കാതിരുന്നത് സിജോയ്. കാരണം മുന്‍പൊരിക്കല്‍ അത് പോലെ ഒരു ശ്രമം നടത്തിയപ്പോള്‍ എല്ലാവരും അത് ബോറായെന്ന് പറഞ്ഞിരുന്നു. മാത്രമല്ല, ഇവിടെ ആദ്യമേ അത് പറഞ്ഞില്ലെങ്കില്‍ ചിലപ്പോള്‍ കഥ മുഴുവന്‍ വായിക്കാന്‍ തന്നെ തോന്നുകയില്ല എന്നൊരു തോന്നല്‍ വന്നു.
@ഹംസ : ഇനി ഗൂഗിളമ്മച്ചിയും ഇതേ പോലെ ആത്മഗതം ചെയ്യുമോ ഹംസേ :)
@Dipin Soman : നന്ദി ദിപിന്. നാട്ടിലെത്തുമ്പോള്‍ വിളിക്ക്.
@pournami : വായനക്ക് സന്തോഷം.
@ഹരീഷ് തൊടുപുഴ : അത്മകഥാംശം തോന്നിയോ :) ആരുടെ? ഹി..ഹി
@ആളവന്താന് : ഈ അഭിപ്രായം മുഖവിലക്കെടുക്കുന്നു വിമല്‍. ഇത്തരം ഒരു വിഷയം പറഞ്ഞപ്പോള്‍ സാദാ ക്ലീഷേ ആവാതെ പറയണമെന്ന് തോന്നി. അപ്പോള്‍ പെട്ടന്ന് മനസ്സില്‍ എത്തിയത് ഇത് പോലെയാണ്. ക്രിയാത്മകമായ വിലയിരുത്തലിന് നന്ദി.
@പ്രയാണ്‍ :പലപ്പോഴും മദ്യപിച്ച് വണ്ടിയോടിക്കുന്നവര്‍ പറയുന്നത് കേള്‍ക്കാം. ഞാന്‍ മദ്യപിക്കുന്നത് എന്റെ വണ്ടിക്ക് അറിയാമെന്ന്. മദ്യപിച്ച് കഴിഞ്ഞാല്‍ വണ്ടിയാണ് എന്നെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതെന്ന്. ഒരു പക്ഷെ അതുമൊക്കെ ഇത് പോലെ തന്നെയാവും അല്ലേ!!
പറയുന്ന രീതിയില്‍ മാറ്റം വരുത്തി അവതരിപ്പിച്ചത് കൊള്ളാം. ഒരു കുഞ്ഞിന്റെ മനസ്സ് എക്സറേ മെഷ്യനീലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചത് പ്രശംസനീയം. എല്ലാവരുടെയും തിരക്ക് ഒഴിഞ്ഞിട്ട് ആര്‍ക്കും ഒന്നിനും സമയം ഇല്ലാതായിരിക്കുന്നു. പാവം കുഞ്ഞുങ്ങള്‍.
ഭാവുകങ്ങള്‍.
കഥാകാരന് സ്ഥിരമായി സ്വൈര്യ വിഹാരം നടത്തുന്ന മേഖലകള്ക്കുമപ്പുറം പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിയുള്ള ഈ യാത്ര ഏറെക്കുറെ വിജയിച്ചു എന്ന് പറയാതെ നിര്‍വ്വാഹമില്ല . പുതിയ രൂപവും ഭാവവും നല്കിയപ്പോള് വാക്കുകള്‍ എണ്ണത്തോണിയിലിട്ട വെണ്ണ കണക്കെ അനായാസം ഒഴുകുന്നു .ഏതു യന്ത്രം കയ്യില്‍ കിട്ടിയാലും അനായാസേന കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് ഒരു വിദഗ്ദ്ധന്റെ ഭാഷയില്‍ ശ്രീ.മനോരാജ് തെളിയിച്ചിരിക്കുന്നു .ഭാവുകങ്ങള്‍
സംഭവം നന്നായി. ആശയം വ്യത്യസ്തം. പക്ഷെ...(പക്ഷേകള്‍ എപ്പോളും പറഞ്ഞു പോകുന്നു. )
പക്ഷെ എക്സ്-രേ മെഷിന്റെ ആത്മഗതം എന്നുള്ളതിന് പകരം, ഒരു കുഞ്ഞിന്റെ ആത്മഗതം എന്നാക്കിയിരുന്നെങ്കിലും തരക്കെടുണ്ടാവില്ലയിരുന്നു. ആ തലക്കെട്ടിനു ഉള്ള പ്രാധാന്യം എന്തോ ഉള്‍കൊള്ളാന്‍ സാധിച്ചില്ല. പിന്നെ അച്ഛനും അമ്മയും സ്നേഹിക്കാത്ത കുഞ്ഞിന്റെ കഥയില്‍ ഒരല്പം ക്ലീഷേ ഉണ്ട്. ഒരുപാട് സിനിമകളിലും ഒക്കെ നമ്മള് അത് കണ്ടതല്ലേ.
എന്തെങ്കിലും ഒരു വ്യത്യസ്തത കൊണ്ടുവരാമായിരുന്നു. കുഞ്ഞിനു വേണ്ടി മെഷീന് എക്സ്-റെയില്‍ കൃത്രിമം കാണിച്ചു, അത് വഴി അമ്മയും അച്ഛനും കുഞ്ഞിന്റെ കൂടെ കുറെ നേരം ഇരുന്നെന്നോ മറ്റോ...( വേഗം തോന്നിയതാണ്, കാര്യമാക്കണ്ട ) അങ്ങനെ ചെയ്തിരുന്നു എങ്കില്‍, ആ തലക്കെട്ടിന്റെ പ്രാധാന്യം കൂടിയേനെ. അതുകൊണ്ട് ആ ആദ്യത്തെ പാരഗ്രാഫ് മുഴുവന്‍ ഒരു വലിച്ചു നീട്ടലിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
മുകളിലാരോ പറഞ്ഞ പോലെ ഒരു രസക്കുറവു തോന്നി , എനിക്ക് തോന്നിയ കാരണം ആ സ്ലാന്ഗ് ആണെന്ന് തോന്നുന്നു. അതിന്റെ ആവശ്യം ഉണ്ടായിരുന്നോ? എന്തായാലും എഴുത്ത് തുടരുക. ഇത്രെയും എഴുതാന്‍ പറ്റുന്നത് തന്നെ വലിയ കാര്യം. ഞാനൊക്കെ മൂന്നു മാസം കൂടുമ്പോളാണ് എന്തെങ്കിലും എഴുതുക...
പുത്തൻ യന്തിരൻ സ്റ്റൈയിലിൽ,
യന്ത്രത്തിലൂടെ കൊച്ചിന്റെ കഥമാത്രമല്ലാതെ ചുറ്റുമുള്ളവരുടെ കഥകൾ മുഴുവൻ ചൊല്ല്ലിയാടിയ ഈ അവതരണവും...,
ഇപ്പോഴത്തെ തിരക്കേറിയ നവീന ജീവിതരീതികളിൾ കൊച്ചുങ്ങൾക്ക് നഷ്ട്ടപ്പെട്ടുപോകുന്ന സ്നേഹപരിപാലനങ്ങളുടെ നേർചിത്രങ്ങൾ കൂടി ഉൾപ്പെടുത്തി നന്നാക്കിയതിൽ അഭിനന്ദനം കേട്ടൊ... മനോരാജ്
ഹ ഹ ഹ! അവതരണത്തിലെ പുതുമ നന്നായിട്ടുണ്ട്.
I like this variety
വ്യത്യസ്തമായ
രീതിയിലുള്ള പറച്ചില് ഇഷ്ടമായി.നീളം അല്പം കുറക്കാംയിരുന്നു.
ഇങ്ങനെ ഉപകരണങ്ങള്‍ക്ക് എന്നപോലെ ഓരോ വസ്തുവിനും,
ചുമരുകള്‍ക്കും ഉണ്ടാകില്ലേ പറയാന്‍ നൂറുകൂട്ടം കാര്യങ്ങള്‍..
ആശംസകള്‍
സംഗതി ഉഷാര്‍....പക്ഷെ...പൊട്ടാതെ കിടക്കണ കടുക് പോലെ ഒരു "ട്ടാ"ഇടയ്ക്കിടെ കടിക്കുന്നു.
അത് ഒഴിവാക്കിയാലും കുഴപ്പമൊന്നും ഇല്ലല്ലോ...
നല്ല അവതരണം.
ഇതു നന്നായി മനോരാജ്,... പുതുമയും ഇഷ്ടായി.....
പറവൂർ, ചെറായി, വൈപ്പിൻ സ്ലാങിന് പുതുമയുണ്ട്.
കഥ നന്നായി.
മനോരാജ്...
അല്പം തിരക്കിലായി പോയി.
താങ്കളുടെ ഓരോ പോസ്റ്റിന്റെയും
അവതരണത്തിലുള്ള പുതുമ
ഏറെ പ്രശംസനീയമാണ്..
പിന്നെ ചാണ്ടിച്ചായന് പറഞ്ഞത് പോലെ
തലക്കെട്ട് "ആത്മഗതം" എന്നാക്കിയിരുന്നെങ്കില്‍ കുറച്ച് കൂടി നന്നാകുമായിരുന്നു എന്നു തോന്നുന്നു.ഒരു സസ്പെന്‍സ് നിലനിര്‍ത്താന്‍ കഴിയുമായിരുന്നു..
വ്യത്യസ്തമായ കഥനം മനോരാജ്.
കൊള്ളാം.
(നീളം കുറയ്ക്കണം എന്നുപദേശിക്കാൻ സ്വതവേ ‘നീളക്കാരനായ’എനിക്കർഹതയില്ല!)
നന്നായിരിക്കുന്നു,വ്യത്യസ്തമായി അവതരിപ്പിച്ചു.
വളരെ മനോഹരമായ ഒരു കഥനശൈലി. ചിലയിടങ്ങളില്‍ വിരസത തോന്നിയെങ്കിലും എനിക്കിഷ്ടമായി.
Very nice
ഈ കഥ വായിച്ചപ്പോള്‍ എവിടെയൊക്കെയോ ഞാനും ഇതില്‍ ഇല്ലേ എന്നൊരു തോന്നല്‍.
നല്ല അവതരണം ചേട്ടാ. സ്ഥിരം കേള്‍ക്കുന്ന ഒരു വിഷയം വ്യത്യസ്ഥമായി പറഞ്ഞു.
ഗുഗിളില്‍ ഇന്ന് എക്സ്റേ കണ്ടുപിടിച്ചതിന്റെ 115ആം വാര്‍ഷീകം പ്രമാണിച്ച് എക്സ്റേ മോഡലിലാ എഴുത്ത്. ദേ ഇവിടെ വന്നപ്പോള്‍ എക്സ്റേ കൊണ്ട് ഒരു കഥ!!
കഥ പറച്ചിലിന്റെ മറ്റൊരു രൂപം നന്നായിരിക്കുന്നു ഇനിയും ഇങ്ങനെയുള്ള പരീക്ഷണങ്ങള്‍ തുടരുക ഭാവുകങ്ങള്‍ ..
നല്ല അവതരണം .നീ പറഞ്ഞ കഥ എനിക്ക് ഇഷ്ട്ടായി .
കഥ പറഞ്ഞ രീതി വളരെയിഷ്ടമായി. വ്യത്യസ്തത പുലര്‍ത്തിയിരിക്കുന്നു.
പിന്നെ ചാണ്ടിക്കുഞ്ഞും റിയാസും പറഞ്ഞത് പോലെ
തലക്കെട്ട് "ആത്മഗതം" എന്നാക്കിയിരുന്നെങ്കില്‍ സസ്പെന്‍സ് നിലനിര്‍ത്താന്‍ കഴിയുമായിരുന്നു എന്ന് എനിക്കും തോന്നി.
അഭിനന്ദനങ്ങള്‍.
വളരെ വ്യത്യസ്തമായ രീതിയില്‍ കഥ പറഞ്ഞിരിക്കുന്നു ...ഒരു മെഷീന് ന്റെ കാഴ്ചപാടുകള്‍ ..കൊള്ളാം ...ഭാഷ ശൈലിയിലും രസമുണ്ട് ...ഒരു നിഷ്കളങ്കത്വം ഉണ്ട്..മനുഷ്യന് ബുദ്ധി ഉപയോഗിച്ച് മെഷീന് ല്‍ ഫീലിങ്ങ്സ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നു...സ്വന്തം മനസിനെ തിരിച്ചറിയാതെ പോവുന്നു.. ഗൌവ്വരവമേറിയ വിഷയം തന്നെ ..സ്നേഹിക്കാന്‍ സമയമില്ല ..ഉപദേശങ്ങള്‍ക്ക് ഒട്ടും പഞ്ഞവുമില്ല..
വ്യത്യസ്തമായ രീതിയിലുള്ള
കഥയ്ക്ക് അഭിനന്ദനങ്ങള്‍ .
നന്നായിട്ടുണ്ട് .
കഥഇഷ്ട്ടമായി വിഭിന്നമായ ശൈലി
എന്റമ്മോ !!ഈ കഥ ശരിയായില്ല എന്ന് ഞാനെങ്ങാനും പറഞ്ഞാല്‍ കമന്റ് എഴുതിയവര്‍ ചേര്‍ന്ന് എന്നെ കൊല്ലും ,,മനോരാജ് അത് കണ്ടു ഒന്നും മിണ്ടാതെ നില്‍ക്കുകയും ചെയ്യും ..അത് കൊണ്ട് ഞാന്‍ ഇതാ പ്രഖ്യാപിക്കുന്നു
നല്ല ഒരു ഒന്ന് ഒന്നര തരം കഥ ..
അവതരണഭംഗി, വ്യത്യസ്തത
കൂടെ കഥയും മനോഹരം, ആശംസകൾ
യന്ത്രങ്ങള്‍ക്കു പോലും അസഹനീയമാം വിധം യാന്ത്രികമായ ജീവിതങ്ങളുടെ നേര്‍ക്കാഴ്ച.
:)നല്ല കഥ
@പട്ടേപ്പാടം റാംജി : അതേ ആര്‍ക്കും ഒന്നിനും സമയമില്ല.
@Abdulkader kodungallur : നന്ദി.
@Rahul..: കുഞ്ഞിനു വേണ്ടി മെഷിന് എക്സ്റേയില്‍ കൃത്രിമം കാട്ടിയാല്‍ അത് അതിഭാവുകത്വമാവും രാഹുല്‍. ആ സ്ലാങ് അത് മന:പൂര്‍വ്വം കൊടുത്തതാണ്. അതിന് മറ്റൊരു ഉദ്ദേശം മനസ്സില്‍ ഉണ്ടായിരുന്നു. ആര്‍ക്കും മനസ്സിലാവാത്തത് കൊണ്ട് ഒരു പക്ഷെ ഞാന്‍ എക്സ്പ്രസ്സ് ചെയ്തത് ശരിയായി കാണില്ലെന്ന് കരുതാം. നന്ദി.നല്ലൊരു അഭിപ്രായത്തിന്.
@മുരളീമുകുന്ദൻ ബിലാത്തിപട്ടണം : ഈ പ്രോത്സാഹനത്തിന് നന്ദി മാഷേ.
@ചിതല്/chithal : സന്തോഷം
@ Anoop K Raghav : Thanks da.
@lekshmi. lachu : പിന്നല്ലാതെ, തൂണിനും തുരുമ്പിനും വരെയുണ്ടാകും :)
@ലീല എം ചന്ദ്രന്.. : പൊട്ടാതെ കിടക്കണ കടുകുപോലുള്ള ആ “ട്ട” ആ സ്ലാങ്ങിന്റെയാണ് ടീച്ചര്‍.
@Shukoor Cheruvadi : തേജസിലേക്ക് സ്വാഗതം. നന്ദി.
@Manju Manoj : നന്ദി മഞ്ജു.
@Echmukutty : ഇത് പറവൂര്‍, ചെറായി, വൈപ്പിന്‍ സ്ലാങ് എന്നതിനേക്കാള്‍ കൃസ്ത്യന്‍ ഹോസ്പിറ്റലുകളുടെ പശ്ചാത്തലം ഒരുക്കിയതാണ്. അത്ര ശരിയായില്ലെന്ന് തോന്നുന്നു :)
@റിയാസ് (മിഴിനീര്‍ത്തുള്ളി) : തിരക്കൊഴിഞ്ഞപ്പോള്‍ വായിക്കാന്‍ കാട്ടിയ മനസ്സ് തന്നെ വലിയ കാര്യം.
@jayanEvoor : നീളക്കാരനോ, ഈ അഞ്ചടിക്കാരന്‍ നീളക്കാരനോ :)
@ഗിനി : വായനക്ക് നന്ദി.
@Nisha : നന്ദി.
@reshma : Thanks.
@വീണ : ഉണ്ടാവാം. നമ്മളില്‍ പലരും ഉണ്ടാവാം :)
@sujesh kumar ks : നന്ദി.
@Vinod : തേജസിലേക്ക് സ്വാഗതം. അതും ഇതും കോ- ഇന്‍സിഡന്‍സ് മാത്രം!!
@ഉമ്മുഅമ്മാർ : നിങ്ങളുടെ പ്രോത്സാഹനമാണ് എന്റെ ഊര്‍ജ്ജം.
@സാബിബാവ : നന്ദി സാബി.
@Vayady : ചാണ്ടികുഞ്ഞിനുള്ള മറുപടിയില്‍ മറുപടി പറഞ്ഞിട്ടുണ്ട്.
@Sneha : അതെ. സ്നേഹിക്കാന്‍ സമയമില്ല. ഉപദേശങ്ങള്‍ക്ക് പഞ്ഞവുമില്ല.പരമമായ സത്യം.
@chithrangada : നന്ദി ചിത്ര.
@സുറുമി : തേജസിലേക്ക് സ്വാഗതം. വായനക്ക് നന്ദി.
@രമേശ്അരൂര്‍ :മറ്റുള്ളവരുടെ അഭിപ്രായമോ എന്റെ വികാരമോ നോക്കേണ്ട. രമേശിന്റെ അഭിപ്രായം തുറന്ന് പോരട്ടെ :)
@നിശാസുരഭി : നന്ദി.
@പാവത്താൻ : മനോഹരമായ കമന്റ്. എല്ലാം അടങ്ങിയിരിക്കുന്നു ഈ കമന്റില്‍.
@haina : വായനക്ക് നന്ദി ഹൈന
സാമകാലികമായ ഒരു വിഷയം അതിമനോഹരമായി - അതിലുപരിയായി വ്യത്യസ്തമായ ശൈലിയില്‍ അവതരിപ്പിച്ചത് പുതുമയുള്ള വായനാനുഭവമായി.
കഥപറയുന്ന യന്ത്രം :)
കഥപറയുന്ന യന്ത്രം കൊള്ളാം ..........
മനോ ,കഥ നന്നായി .കൊച്ചിന്റെ നൊമ്പരം എന്റെ മനസും വേദനിച്ചു .
ഒരേ ഒരു തിരുത്ത് ഇത് എങ്കിലും ഞാന്‍ ചെയ്യണം ..
എന്റെ കൊരട്ടി പുണ്യാളാ. അല്ല ''കൊരട്ടി മുത്തി ''.ആണ് .
nannayi avatarippichu
@siya : പുണ്യാളനെ മുത്തിയാക്കി പരിവര്‍ത്തനം ചെയ്യിച്ചിട്ടുണ്ട്. നന്ദി അത് നല്ലൊരു നിര്‍ദ്ദേശമായിരുന്നു. എനിക്ക് അതേകുറിച്ച് വലിയ അറിവുണ്ടായിരുന്നില്ല എന്നത് സത്യം :)
ഡാഡിടെ കൂടെ എപ്പോളും ആ സാധനം കാണും. കൊച്ചിനത് കാണുമ്പോ സങ്കടം വരോന്ന്. കൊച്ചിനെ പോലും ഡാഡി ഇത്രയധികം തോളിലിട്ടിട്ടില്ലത്രെ!!
ഇത് പഞ്ച്.
എല്ലാവരും പറഞ്ഞത് തന്നെ...ആശയം, ശൈലിയിലെ വ്യത്യസ്തത..അസ്സല്.
കോട്ടയം സ്ലാങ്ങില്‍ ഇടയ്ക്കിടയ്ക്ക് ചേര്‍ത്തല സ്ലാന്ഗ്ഗ് കയറി വന്നതൊഴിച്ചാല്‍ വായന പരമസുഖം.
പുതുമയുണ്ട്
കഥയില്‍ പുതുമ കൊണ്ടുവരിക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ഏവര്‍ക്കുമറിയാം..
അങ്ങിനെയുള്ള സാഹചര്യത്തില്‍ കഥയുടെ കാമ്പിന് ആഴം കുറവാണെങ്കിലും, കഥ പുതിയ രീതിയില്‍, പുതിയ ശൈലിയില്‍ അവതരിപ്പിച്ചതില്‍ മനോ വിജയിച്ചിരിക്കുന്നു.
ചാണ്ടിക്കുഞ്ഞു പറഞ്ഞത് പോലെ ഇത്തിരി സസ്പെന്‍സു ആവാമായിരുന്നു.
ഇനിയും കഥകള്‍ പുതുമയുള്ള കോണിലൂടെ എഴുതാന്‍ കഴിയട്ടെ.....
സ്നേഹത്തോടെ.........
നട്ട്സ്
വളരെ മികച്ച രചന
കൊള്ളാം മാഷെ ഈ വ്യത്യസ്തത
എന്താ പറയാ മനൂ?
പേടിപ്പെടുത്തുന്ന ഒരു ഭാവി കാത്തിരിക്കുന്നുണ്ട് അല്ലേ... രക്ഷപ്പെടാനെന്താ ഒരു വഴി എന്നും അറിഞ്ഞൂടാ...പെട്ടുപോയോ എന്നൊരു സംശയം..
കഥ വല്ലാതെ വേട്ടയാടുന്നു.....കാര്യമറിയാമല്ലോ...
യെന്തിരന്റെ കാലത്ത് ഇതൊക്കെ പ്രതീക്ഷിക്കാം അല്ലേ .ഒരുപാട് കെയര്‍ ചെയ്യുന്നു എന്നു പറയുന്ന തലമുറയുടെ കെയറില്ലായ്മ കുഞ്ഞിന്റെ നെഞ്ചിലൂടെ പറയുമ്പോള്‍ ഒട്ടും അതിഭാവുകത്വം തോന്നിയില്ല.എന്നിരുന്നാലും പഴയകാലത്തും കുഞ്ഞുങ്ങളുടെ മനസ്സിനെ അറിയാന്‍ ശ്രമിച്ച രക്ഷിതാക്കള്‍ കുറവു തന്നെയായിരിക്കും.സ്വന്തം ആഗ്രഹങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കുമപ്പുറത്തേക്ക് കുഞ്ഞിനെ കുറിച്ച് ചിന്തിക്കണമെങ്കില്‍ തങ്ങളും കുഞ്ഞുങ്ങളായിത്തന്നെയാണ് വളര്‍ന്നതെന്ന വീണ്ടു വിചാരം വേണം.അതില്‍ വിജയിച്ച രക്ഷിതാക്കളുടെ എണ്ണത്തില്‍ അന്നും ഇന്നും ഒത്തിരിയൊന്നും വ്യത്യാസമുണ്ടാകുമെന്നു തോന്നുന്നില്ല .
ഒരു പാട് സ്ഥലങ്ങളില്‍ നിന്നുള്ളവരുമായുള്ള സമ്പര്ക്കമായിരിക്കാം അല്ലേ എക്സറേ മെഷീന്റെ സംഭാഷണത്തിലെ ശൈലി വൈവിധ്യം .
യന്ത്രങ്ങൾ കഥ പറയുമ്പോൾ....
നന്നായിരിക്കുന്നു..
ആശംസകൾ...
കഥ പറഞ്ഞ രീതി നന്നായിരിക്കുന്നു.
ലാപ്ടോപ്പെന്നോ മറ്റോ പറഞ്ഞ് ഒരു കുന്ത്രാണ്ടം ഉണ്ടത്രേ!! അതാവുമ്പോ പോണോടൊക്കെ കൊണ്ട് നടക്കാം. ഡാഡിടെ കൂടെ എപ്പോളും ആ സാധനം കാണും. കൊച്ചിനത് കാണുമ്പോ സങ്കടം വരോന്ന്. കൊച്ചിനെ പോലും ഡാഡി ഇത്രയധികം തോളിലിട്ടിട്ടില്ലത്രെ!!
അത് നന്നായി ഫീല്‍ ചെയ്യുന്നുണ്ട്.
അങ്ങനെ ഒരു ശിശുദിനം കൂടി കഴിഞ്ഞു പോയി..
ഇങ്ങനെ പോയാല്‍ നമ്മള് ഓരോരുത്തരെ കുറിച്ചും ഓരോ ഉപകരണത്തിനും എന്തൊക്കെ പറയാനുണ്ടാവും
yanthrangal parayunna katha
kollam. ini kalam theliyikunnath yanthrangal mathramkath parayunnu ennayirikum. manushyanu time illallo kathaparayanum kelkanum. appozhum chilla kunjungalundavum kathakaliloode nadakan kothichu...
യന്ത്രം പുതിയതായി എന്തെങ്കിലും പറഞ്ഞൊ എന്ന് നോക്കാൻ വന്നതാ
വേറിട്ട അവതരണ ശൈലി ..നന്നായിരിക്കുന്നു
മനസ്സുകൾ വായിക്കാൻ തിരഞ്ഞെടുത്ത പുതിയ രീതി ഇഷ്ടമായി..കഥാകാരനു അഭിനന്ദനങ്ങൾ..
ഇതാണ് ആധുനിക രചനാ സങ്കേതം.
അതില്‍ മനോരാജ് പൂര്‍ണ്ണത നേടി
തലക്കെട്ടില്‍ ആത്മ വിലാപമെന്നതാണ്
എന്നുള്ളിലുയരുന്നത് .
മനോ,ഓരോ കഥയും ഒന്നിനൊന്നു മെച്ചപ്പെടുന്നുണ്ട്. വളരെ നന്നായി ഈ പുതുമയുള്ള കഥ.
ഈയിടെ ഇവിടെ മിക്കവാറും ഗൂഗിള്‍ അക്കൌണ്ട്കള് സൈന്‍-ഇന്‍ ചെയ്യാന്‍ പറ്റാറില്ല.അത് കൊണ്ടു കമന്റിടാന്‍ കുറച്ചു താമസിച്ചു.വല്ലപ്പോഴും ഒന്ന് സൈന്‍ ഇന്‍ ചെയ്യാന്‍ പറ്റും .അപ്പോള്‍ എല്ലാവര്ക്കും ഓടിനടന്നു കമന്റിടും. കഥയെല്ലാം എപ്പോഴേ വായിച്ചിരിക്കുന്നതാണെന്നോ..
@വഴിപോക്കന് : വിശദമായ വായനക്ക് നന്ദി.
@സ്നേഹപൂര്‍വ്വം അനസ് : വായനക്കും പ്രോത്സാഹനത്തിനും നന്ദി.
@siya : കൊച്ചിന്റെ നൊമ്പരം സിയക്കൊക്കെ ശരിക്ക് മനസ്സിലാവും. കാരണം എന്റെ അറിവില്‍ നിങ്ങളൊക്കെ അത്രക്കധികം അറ്റാച്മെന്റ് ഉള്ളവരാണ്.
@anju nair : ഒരിക്കല്‍ കൂടി തേജസില്‍ എത്തിനോക്കിയതിന് നന്ദി.
@വരയും വരിയും : സിബു നൂറനാട് : കോട്ടയം സ്ലാങില്‍ ചേര്‍ത്തല സ്ലാങ് കയറി വന്നോ? സത്യത്തില്‍ ഈ രണ്ട് സ്ലാങും അറിയാത്തത് കൊണ്ട് എനിക്കൊന്നും മനസ്സിലായില്ലെന്നത് പരമാര്‍ത്ഥം. മുന്‍പ് ഒരു കമന്റില്‍ സൂചിപ്പിച്ചത് മാത്രമായിരുന്നു അത്തരത്തിലെ ഒരു സ്ലാങ്. പിന്നെ എച്മുകുട്ടി സൂചിപ്പിച്ചപോലെ ഞങ്ങളുടെ നാട്ടിലെ സ്ലാങും ഉണ്ടെന്ന് കൂട്ടിക്കോളൂ. ഏതായാലും വിലയിരുത്തലിന് നന്ദി. ഇനിയും ഇത്തരം വിലയിരുത്തലുകളും ഇമ്പ്രൂവ്മെന്റ് പോയന്റുകളും പ്രതീക്ഷിക്കുന്നു.
@Kalavallabhan : സന്തോഷം.
@നട്ടപ്പിരാന്തന് : നട്ട്സേ, അഭിപ്രായത്തിലെ എല്ലാ പോയിന്റും മനസ്സില്‍ കുറിച്ചിട്ടിട്ടുണ്ട്. ഇത് ഒരു പക്ഷെ അടുത്ത വട്ടം എന്നെ ഒട്ടേറെ ഹെല്പ് ചെയ്തേക്കും. ഒത്തിരി നന്ദി.
@പാവപ്പെട്ടവന് : വീണ്ടും ഈ വഴി വന്നതില്‍ സന്തോഷം മാഷേ
@അഭി : നന്ദി
@പ്രവീണ്‍ വട്ടപ്പറമ്പത്ത് : കഥ പ്രവിയെ വേട്ടയാടിയില്ലെങ്കില്‍ പിന്നെ ആരെ വേട്ടയാടാന്‍ അല്ലേ:):)
@ജീവി കരിവെള്ളൂര്‍ : അളന്നു തൂക്കി എഴുതിയ കമന്റ് എന്ന് ഞാന്‍ പറയും. മറ്റൊന്നും പറയാനില്ല. നന്ദി.. നന്ദി മാത്രം. കഥയെ മനോഹരമായി വിലയിരുത്തിയതിന്.
@വീ കെ : നന്ദി.
@anoop : തേജസിലേക്ക് സ്വാഗതം. അതേ ഒട്ടേറെ കുട്ടികള്‍ വിശന്ന് പൊരിയുമ്പോളും വയറു നിറച്ച് ഉണ്ട് കൊണ്ട് ഒരു ശിശുദിനം കൂടെ കടന്നു പോയി.
@Aneesa : തേജസിലേക്ക് സ്വാഗതം. തീര്‍ച്ചയായും പറഞ്ഞത് ശരിയാണ്. അവര്‍ക്ക് ശബ്ദിക്കാന്‍ കഴിയുന്നില്ലല്ലോ.
@jain : ശരിയാണ് ജയ്ന്‍.കഥ കേള്‍ക്കാന്‍ ഇഷ്ടമുള്ള , കഥകളോടൊത്ത് നടക്കുവാന്‍ ഇഷ്ടമുള്ള കുഞ്ഞുങ്ങളും അമ്മമാരും ഉണ്ടാവട്ടെ.
@ഹാപ്പി ബാച്ചിലേഴ്സ് : യന്ത്രം അറ്റകുറ്റപണി കഴിഞ്ഞില്ലെന്ന് തോന്നുന്നു ഹാപ്പീസ്. അതോ സേതുകുഞ്ഞിന്റെ ഉറവ വറ്റിയോ എന്തോ :)
@ധനലക്ഷ്മി : തേജസിലേക്ക് സ്വാഗതം. വായനക്ക് നന്ദി.
@ManzoorAluvila : നന്ദി മാഷേ.
@ജയിംസ് സണ്ണി പാറ്റൂര്‍ : ഒത്തിരി നാളുകള്‍ക്ക് ശേഷം ഈ വഴി കണ്ടതില്‍ സന്തോഷം.
@റോസാപ്പൂക്കള്‍ : നിങ്ങളൊക്കെ നല്കുന്ന പ്രോത്സാഹനങ്ങള്‍ മാത്രമാണ് റോസിലി എന്റെ ഊര്‍ജ്ജം. ഈ പ്രോത്സാഹനത്തിന്റെ പിന്‍ബലത്തിലാണ് തേജസ് കാലത്തിന്റെ വെളിച്ചമാവാന്‍ എളിയ ശ്രമം നടത്തുന്നത്.
പിന്നെ കമന്റുകള്‍ ഇടുന്നത് എനിക്ക് ഇഷ്ടം തന്നെ. കാരണം നിങ്ങളുടെയൊക്കെ അഭിപ്രായത്തെ അത്രയേറെ മാനിക്കുന്നു. എന്നിരിക്കലും വായന എന്നതിനു തന്നെ മുന്‍ഗണന. അതുകൊണ്ട് തന്നെ വായനക്ക് നന്ദി.
Great work! Congratulations!!!
valare vythyasthamayi paranju.... aashamsakal...
manuvetto oru x-ray mechinevechu egane oru vishayam avatharippikan edutha ee thalayundallo
njan samathichu thanirikkunnu pinne
njan oru serious karyam paranjal kelkummo? thalayil veyil thattathirikkan prathegam shradhikanam oru thoppivechalum mathy hihihihih kollam manuvetta nannayitundu ente ella aashamsakalum
ല്ല കഥ.. അത് പറഞ്ഞ രീതിയും നല്ലത്..അഭിനന്ദനങ്ങള്‍.
ആദ്യമായി ആണ് ഇതിലെ വരുന്നത്..ഇനിയും വരും കേട്ടോ
ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു.!
പകുതി വായിച്ചപ്പോൾ ഒരു ഗസ്റ്റ്. പിന്നെ വന്നു വായിക്കും.
അവതരണം ഇഷ്ട്ടമായി. ഭാഷ എവിടെയോ കേട്ട് മറന്ന പോലെ.
മനോജേട്ടാ സംഭവം ഉഗ്രനായിടുണ്ട് കഥ എന്നതിലുപരി ഇന്ന് ലോകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന നഗ്നമായ ഒരു സത്യമാണ് ഇത് വളരെ രസകരമായി ഒരു പ്രത്യക വ്യൂ വിലുടെ അതിനെ അവതരിപ്പിക്കാന്‍ കഴിഞ്ഞു...
മക്കളെ സ്നേഹിക്കാന്‍ പോലും സമയം ഇല്ലാതെ തിരക്കുകളില്‍ നിന്ന് തിരക്കിലേക്ക് ഓടുന്ന മാതാപിതാക്കളുടെ കണ്ണ് തുറപ്പിക്കാന്‍ ഇത്തരം സൃഷ്ട്ടികള്‍ക്ക് കഴിയും എല്ലാ വിധ ആശംസകളും ...
പാവം എക്സ്റേ മെഷീൻ. എന്തൊക്കെ കാണണം, കേക്കണം.
പ്രിയ മനോജ്,
വളരെ നാളുകള്‍ക്കു ശേഷമാണ് താങ്കളുടെ ബ്ലോഗില്‍ ഞാന്‍ എത്തുന്നത്.വായിച്ചു തുടങ്ങിയ ശേഷം എല്ലാ പോസ്റ്റുകളും വായിച്ചിട്ടുണ്ടെങ്കിലും ഇടയ്ക്കു ഒന്നുരണ്ടു പോസ്റ്റ് വായിക്കാനായില്ല.
ബ്ലോഗറില്‍,കഴിവും, സാഹിത്യ ബോധവുമുള്ള ഒരെഴുത്തുകാരനാണ് താങ്കള്‍. എഴുത്തില്‍, ആശയത്തില്‍, ശൈലിയില്പുതിയ തലങ്ങള്‍ സ്വീകരിക്കണമെന്ന നിര്‍ബന്ധം താങ്കളുടെ മിക്ക രചനകളിലും കാണാം.
പൊക്കിള്‍ കൊടി മുറിച്ചുമാറ്റുന്നതോടെ, സ്വന്തം കുഞ്ഞുങ്ങളോട് ഒരു കടമയും, ഉത്തരവാടിത്തവുമില്ലാ എന്ന നിലയില്‍ തന്തയും, തള്ളയും, ആയമാരുടെയും, വേലക്കാരികളുടെയും കയ്യിലെല്പ്പിച്ചു പുറത്തലയുന്ന,അല്ലെങ്കില്‍ ജോലിക്കുപോകുന്ന തന്ത തള്ളമാരിലേക്ക് ശക്തമായി വിരല്‍ ചൂണ്ടുന്ന ഒരു പ്രമേയം,
തന്റെ യജമാനന്മാര് ഏല്‍പ്പിച്ചു പോകുന്ന കുഞ്ഞിനേയും മാറോടണച്ചു, ഒരു ആയയുടെയോ,
വേലക്കാരിയുടെയോ,ആത്മഗതമായി, ഒരു എക്സറേ മെഷീനിലൂടെ ,വായനക്കാരനോട് പറയുന്ന കഥാകൃത്തിന്റെ ഈ പുതിയ സമീപനം ,കഥാകൃത്ത് ഉദ്ദേശിച്ചപോലെ വായനക്കാരില്‍ പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞോ? ഹെഡിംഗ് വായിക്കാതെ കഥയിലേക്ക് തിരിഞ്ഞാല്‍, വായനക്കിടയില്‍ ശങ്കിച്ച് പോകും, ഇത്
ഒരു സ്ത്രീയുടെ ആത്മഗതമാണോ, യന്ത്രത്തിന്റെ ആത്മഗത മാണോ എന്നു.അതേപോലെ സരസമായ സംസാര ശൈലിക്കിടയില്‍ "ലാപ്ടോപ്" പ്രയോഗം
ഒട്ടും ദഹിക്കാതെ പോലെ.
എന്തായാലും എഴുത്തില്‍ പുതിയ മേച്ചില്‍ സ്ഥലങ്ങള്‍ തേടിയുള്ള കഥാകൃത്തിന്റെ സാഹസത്തെ അഭിനന്ദിക്കാതെ വയ്യ.
അഭിനന്ദനങ്ങളോടെ,
--- ഫാരിസ്
അവതരണ ശൈലി വളരെ നന്നായിട്ടുണ്ട്. സമകാലികമായ ഒരു വിഷയത്തെ ഹൃദയ സ്പര്‍ശിയായി അവതരിപ്പിച്ചതിന് you deserve a standing ovation. യാദൃശ്ചികമായി കടന്നു വന്നെങ്കിലും,your blog was interesting. Good luck. Please visit my blog too sruthiwilson.blogspot.com
@David Santos : തേജസിലേക്ക് സ്വാഗതം. വായനക്ക് നന്ദി.
@jayarajmurukkumpuzha : ആശംസകള്‍ സ്വീകരിച്ചിരിക്കുന്നു.
@dreams : ഇങ്ങിനെ പോയാല്‍ തൊപ്പി വെക്കേണ്ടി വരും. അല്ലെങ്കില്‍ ആളുകള്‍ എന്നെ ശരിയാക്കും. വായനക്ക് നന്ദി.
@Villagemaan : തേജസിലേക്ക് സ്വാഗതം. വളരെ സന്തോഷമുണ്ട് കഥ ഇഷ്ടമായതിലും അതിനേക്കാളേറെ ഇനിയും വിസിറ്റ് ചെയ്യുമെന്ന് അറിയിച്ചതിലും.
@ഇ.എ.സജിം തട്ടത്തുമല : ഗസ്റ്റുകള്‍ നീതിപാലിക്കുക. ഗസ്റ്റായ ഗോസ്റ്റിനെ പറഞ്ഞുവിട്ടിട്ട് ബാക്കി വായിച്ചോ മാഷേ :)
@priyag : വളരെ സന്തോഷം തേജസില്‍ പ്രകാശം പരത്തിയതിന്. തേജസിലേക്ക് സ്വാഗതം ചെയ്യുന്നു. ഭാഷ എവിടെയാണ് കേട്ട് മറന്നത്.
@ഷബീര്‍ പട്ടാമ്പി : പറഞ്ഞത് മുഴുവന്‍ സത്യം.
@Typist | എഴുത്തുകാരി : അതെ ചേച്ചി.. എന്തൊക്കെക്കാണണം . കേള്‍ക്കണം.
@F A R I Z : ഫാരിസ്, വളരെ വിശദമായ അഭിപ്രായത്തിനും റിവ്യൂവിനും നന്ദി. പ്രോത്സാഹനമാണ് താങ്കളുടെ വാക്കുകള്‍ എനിക്ക് നല്ക്കുന്നത്. അതിനേക്കാള്‍ ഏറെ ഉത്തരവാദിത്വവും.
@Sruthi Thekkath Wilson : തേജസിലേക്ക് സ്വാഗതം. സന്തോഷമുണ്ട് പ്രോത്സാഹനജനകമായ ഈ വാക്കുകള്‍ക്ക്. ബ്ലോഗില്‍ ഞാന്‍ വന്നിരുന്നു. നല്ല ഭാഷയുണ്ട് ശ്രുതിക്ക്.
യന്ത്രങ്ങളെല്ലാം കഥ പറയാന്‍ തുടങ്ങിയാല്‍ ...ഹെന്റമ്മോ
ശ്രദ്ദേയമായ കഥ.ആശംസകള്‍
ഒരു പ്രാവശ്യം വന്നു പകുതി വരെ വായിച്ചു പോയതായിരുന്നു.ഇപ്പോഴാണ് ബാക്കി വായിച്ചത് ! നീളന്‍ പോസ്റ്റുകള്‍ വായിക്കാന്‍ മടിയാണെന്ന് തുറന്നു പറയുന്നതില്‍ വിഷമിക്കരുത്.
ഏതായാലും കഥാകാരന് തന്റെ വ്യതിരിക്തമായ ശൈലിയില്‍ ഒരു പ്രമേയത്തെ വിദഗ്ദമായി അവതരിപ്പിച്ചിരിക്കുന്നു.
ഇനിയും ലളിത ശൈലിയില്‍ കുറഞ്ഞ വരികളില്‍ താങ്കളുടെ തൂലികയില്‍ നിന്ന് സൃഷ്ടികള്‍ പിറവിയെടുക്കട്ടെ!
മനോരാജേ, കുറെ കഥകളിരുന്നു വായിച്ചു. ബൂലോകത്ത് മാത്രമൊതുങ്ങാതെ ഭൂലോകത്തേക്കും വരിക. വളരെ നല്ല ശൈലി, നല്ലൊരു പാല്പായസം കുടിക്കുന്ന ഒരു സുഖം പലകഥകളും വായിക്കുമ്പോൾ
വളരെ രസകരമായ എഴുത്ത്. വായിച്ച് തീര്‍ന്നതറിഞ്ഞില്ല.
മനോരാജ്...
ഇച്ചിരെ വൈകിപ്പോയി ഇവിടെ ഒന്നെത്തിപ്പെടാന്‍...
അതില്‍ നഷ്ടബോധം തോന്നുന്നു...
നല്ല ഒഴുക്കുള്ള എഴുത്ത്....
നല്ല ശൈലി...
ശോ!! ഇങ്ങിനെ നല്ലത് മാത്രം എല്ലാവരും പറഞ്ഞാലെങ്ങിനാ??
കണ്ണ് വക്കില്ലേ??
പോയി ചുവന്ന മുളക് ഉഴിഞ്ഞിട്ടോ!!! ടപ ടാപേന്നു പൊട്ടട്ടെ!!!
101 എന്റെ വക.!! ഇതെന്താ പെട്ടന്ന് ഒരു വാക്ക് തിട്ടപ്പെടുത്തല്‍ ... എടുത്തു കളഞ്ഞേ...
കമന്റ് കണ്ട് വന്നതാണ്.ആദ്യമായിട്ടാണന്ന് തോന്നുന്നു ഈ ബ്ലോഗിൽ.വെറുതെയായില്ല. വ്യത്യസ്തതയുള്ള അവതരണം.ആശംസകൾ!
@Rasheed Punnassery : തേജസിലേക്ക് സ്വാഗതം.
@ഇസ്മായില്‍ കുറുമ്പടി (തണല്‍) : വരികളുടെ നീളത്തേക്കാള്‍ എനിക്ക് എഴുതാനുള്ളത് എഴുതുക എന്നതേ ചിന്തിച്ചുള്ളൂ തണല്‍. ശ്രമിക്കാം ചുരിക്കിയെഴുതാന് :)
@ഹരിചന്ദനം : നന്ദി കേട്ടോ ഈ പ്രോത്സാഹനത്തിന്.
@രമ്യ : സന്തോഷം.
@പദസ്വനം : വൈകിയെങ്കിലും എത്തിയല്ലോ. തേജസിലേക്ക് സ്വാഗതം ചെയ്യുന്നു. ചുവന്ന മുളക് ടപ ടപ്പേന്ന് പൊട്ടിയോ എന്ന് നോക്കട്ടെ :)
@ആളവന്താന് : വാക്ക് തിട്ടപ്പെടുത്തല്‍ എടുത്ത് കളഞ്ഞിരുന്നു. അത് സ്പാം വരുന്നത് കൊണ്ട് താല്കാലികമായി ഇട്ടതാണ്.
@സതീശ് മാക്കോത്ത്| sathees makkoth : ഏതാണ്ട് സമാനമായ രീതിയില്‍ ഒരു കഥ കണ്ടപ്പോള്‍ ഈ കഥയെ പറ്റി കമന്റില്‍ സൂചിപ്പിച്ചതാണ്. സതീശേട്ടനൊക്കെ ഇവിടെ എത്തുന്നത് തന്നെ വലിയ കാര്യം.
അഭിപ്രായമറിയിച്ച, കഥയിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയ എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഇനിയും ഈ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.
شكرا
വായനകഴിഞ്ഞിട്ട് കുറച്ച് ദിവസായി..മനസ്സീന്ന് പോണില്ല്യ ഈ കൊച്ച്...കൊച്ചിനു വല്ലോം പറ്റിയോന്ന് എനിക്ക് മനസ്സിലാവ്ണൂല്ല്യ...കഥ അസ്സലായീ ട്ടൊ!!!!!!!!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ