രചന : ബിജു.സി.പി
പുസ്തകം : ചരക്ക്
പ്രസാധനം : ഡി.സി ബുക്ക്സ്
ബിജു.സി.പി എന്ന പത്രപ്രവര്‍ത്തകന്റെ ആദ്യ കഥാസമാഹാരമാണ് ചരക്ക്. (വില : 70 രൂപ) സാമ്പ്രദായികമായ കഥ പറച്ചില് രീതികളുടെ ഒരു പൊളിച്ചെഴുത്താണ് ഈ സമാഹാരം എന്ന് പറയുന്നതില്‍ തീരെ അതിശയോക്തിയില്ല തന്നെ. വളരെ നാളുകള്‍ക്ക് ശേഷമാണ് ഒരു സമാഹാരത്തിലെ എല്ലാകഥകളും അസാമാന്യനിലവാരം പുലര്‍ത്തികാണുന്നത്. പുതുകഥയുടെ പുതിയ മുഖം എന്ന പ്രസാധകരുടെ അവകാശവാദം പൊള്ളയായ മാര്‍ക്കറ്റിങ് തന്ത്രമല്ല എന്നത് സമാഹാരത്തിലെ ഒന്‍പത് കഥകളും അടിവരയിട്ട് പറയുന്നു.
2005മുതല്‍ കഥയെഴുത്തില്‍ ശ്രദ്ധവെച്ചെങ്കിലും 5 വര്‍ഷം കൊണ്ട് ഇത്രയും കഥകളേ എഴുതാന്‍ കഴിഞ്ഞുള്ളൂ എന്ന കഥാകാരന്റെ വാക്കുകള്‍ ഒരു ചങ്കൂറ്റമായാണ് ഫീല്‍ ചെയ്യുന്നത്. കാരണം അത്രക്ക് മനോഹരമാണ് ചരക്കിലെ ഒന്‍പത് കഥകളും. പലപ്പോഴും നമുക്ക് ഒരു സാധാരണ പ്രമേയമായി തോന്നാമായിരുന്ന 'ഒരു ഹോംനേഴ്സിന്റെ ആത്മകഥ' എന്ന ആദ്യകഥയില്‍ തന്നെ കഥപറച്ചിലിന്റെ മറ്റൊരു വശം ബിജു വായനക്കാര്‍ക്കായി തുറന്നിടുന്നു. വലിയൊരു നോവലിനെ ചെറിയ പതിനഞ്ച് ഖണ്ഡങ്ങളിലേക്ക് വാറ്റിയെടുത്തത് പോലെ എന്ന് കഥാകൃത്ത് സുഭാഷ് ചന്ദ്രന് ഈ കഥയെ പറ്റി അവതാരികയില്‍ സൂചിപ്പിച്ചത് ഒരു ശരാശരി വായനക്കാരന് എന്ന നിലയില്‍ ഞാന്‍ പിന്താങ്ങുന്നു. ആ കഥയുടെ പ്രമേയത്തേക്കാള്‍ കഥ പറയാനുപയോഗിച്ച നൂതനമായ സങ്കേതമാണ് ഏറെ മനോഹരമെന്ന് തോന്നുന്നു. പരീക്ഷഹാളില്‍ വിദ്യാര്‍ത്ഥിനി കുനിഞ്ഞിരുന്ന് എഴുതുമ്പോള്‍ ബ്ലൌസീക്കൂടി അകത്തേക്ക് നോക്കുന്ന അദ്ധ്യാപകനെ പറ്റി ഇത്ര സരസമായി അവതരിപ്പിക്കാന്‍, തൊഴിലിടങ്ങളിലെ സ്ത്രീപീഢനങ്ങളെ ആക്ഷേപഹാസ്യശരങ്ങളിലൂടെ ഒരു പൊട്ടി പെണ്ണിന്റെ പൊള്ളയായ ചിന്താധാരയായി ഉയര്‍ത്തിക്കാട്ടാന്‍, ഒക്കെ കഥയില്‍ വളരെ മനോഹരമായി ബിജു ശ്രമിക്കുമ്പോള്‍ കഥ എന്ന മാധ്യമത്തില്‍ നിന്നും വായനക്കാരനും സമൂഹത്തിനും വേണ്ടത് കിട്ടുന്നു എന്ന് തന്നെ കരുതാം.
രണ്ടാമത്തെ കഥയായ 'സൂസന്ന പുതിയ നിയമങ്ങളില്‍' എന്നതില്‍ നീതി നിഷേധിക്കപ്പെടുന്ന സ്ത്രീത്വവും അവളോട് കൂറുകാണിക്കുന്നവന് ഭ്രഷ്ട് കല്‍പ്പിക്കുന്ന കപട സമൂഹത്തിന്റെ സ്മാര്‍ത്തവിചാരങ്ങളേയും രതിയുടെ പിന്‍ബലത്തോടെ വിളിച്ച് പറയുമ്പോള്‍ പോലും ഒരിക്കലും അതിലെ രതി അരോചകമാവാതിരിക്കുവാനും അതിരുകള്‍ ലംഘിക്കാതിരിക്കുവാനും കഥാകൃത്ത് ശ്രദ്ധിച്ചിരിക്കുന്നു.
'മന:ശാസ്ത്രജ്ഞന് ഒരു കത്ത് ' എന്ന കഥയും 'ജൂനിയര്‍ മോസ്റ്റ് ', 'മറ്റൊരു കഥാകൃത്ത് കുരിശില്‍ ' എന്നീ കഥകളുമെല്ലാം മനോഹരങ്ങള്‍ തന്നെ. 'ജൂനിയര്‍ മോസ്റ്റ്' എന്ന കഥയില്‍ ഒരു പ്ലസ് ടൂ അദ്ധ്യാപികയുടെ മാനസീകവ്യാപാരങ്ങളിലേക്ക് ഒരു അദ്ധ്യയനവര്‍ഷത്തെ ജൂണ്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ട് പോകുമ്പോള്‍ തകര്‍ന്ന് വീഴുന്നത് പരമ്പരാഗതമായ എഴുത്തിന്റെ ചട്ടകൂടുകളാണ്. കഥാപശ്ചാത്തലത്തിലെയും അവതരണത്തിലേയും പുതുമ കൊണ്ട് അസാമാന്യമായ നിലവാരം പുലര്‍ത്തുന്നു ടൈറ്റില്‍ (കവര്‍) സ്റ്റോറിയായ 'ചരക്ക് ' എന്ന കഥ. ഇന്റര്‍നെറ്റിന്റെയും ഡിജിറ്റല്‍ യുഗത്തിന്റെയും പുത്തന്‍ ജീവിത ചുറ്റുപാടുകള്‍ തുറന്ന് കാട്ടുന്ന , ആഖ്യാനത്തിലെ വ്യത്യസ്തതകൊണ്ട് സമ്പുഷ്ടമായ ഒരു അനുഭൂതി തന്നെ ചരക്ക്.
എനിക്ക് ഈ സമാഹാരത്തില്‍ ഏറെ ഇഷ്ടപ്പെട്ടത് 'വാതപ്പരു' എന്ന കഥയാണ്. പുത്തന്‍ കാലത്തെ ബ്ലൂടൂത്തും, മൊബൈലും, ഇന്റെര്‍നെറ്റും, ഡിജിറ്റല്‍ ക്യാമറകളും മറ്റും എത്രത്തോളം സ്വാധീനിക്കുന്നു എന്നതിന്റെ പച്ചയായ ആവിഷ്കാരമാണ് വാതപ്പരു. ഷെറി എന്ന നായികയും അവള്‍ക്ക് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന കുറെ ഉപഗ്രഹങ്ങളും അടങ്ങിയ ഈ കഥ ഇറോട്ടിക് സെക്സ് എത്രത്തോളം മലയാളിയെ കീഴടക്കി എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണെന്ന് പറയാം.
ഈ പുസ്തകത്തെ പറ്റി പറയുമ്പോള്‍ ദേവപ്രകാശിന്റെയും സണ്ണിജോസഫിന്റെയും സംഭാവനകളെ വിസ്മരിക്കാനാവില്ല. കഥകള്‍ക്ക് വേണ്ടി മനോഹരമായി രേഖാചിത്രങ്ങള്‍ വരച്ച ദേവപ്രകാശും അതു പോലെ തന്നെ വളരെ നൂതനമായ , വ്യത്യസ്തതയുള്ള ഒരു കവര്‍ ഡിസൈന്‍ ചെയ്ത സണ്ണിജോസഫും പ്രശംസയര്‍ഹിക്കുന്നു. ഈ പുസ്തകത്തിന്റെ മനോഹാരിതക്ക് ഇവരുടെ സംഭാവനകളെ കണ്ടില്ല എന്ന് നടിക്കാന്‍ കഴിയില്ല എന്നതിന്റെ തെളിവാണ് ആര്‍ട്ടിസ്റ്റ് ശങ്കരന് കുട്ടി സ്മാരക പുസ്തക കവര്‍ അവാര്‍ഡ് കഴിഞ്ഞ വര്‍ഷം ദേവപ്രകാശിന് ലഭിച്ചപ്പോള്‍ അതില്‍ ചരക്ക് എന്ന പുസ്തകവും ഉള്‍പ്പെട്ടിരുന്നു എന്ന വസ്തുത.
ഒരു കാര്യം ഉറപ്പിച്ച് പറയാം. കുറച്ചേ പറഞ്ഞിട്ടുള്ളൂ എങ്കിലും ഒട്ടും പതിരില്ലാതെ പറയാന്‍ ബിജുവിലെ കഥാകാരന് കഴിഞ്ഞിട്ടുണ്ട്. ഓരോ കഥയുടേയൂം ആവിഷ്കാരത്തിലും ആഖ്യാനരീതിയിലും പുലര്‍ത്തുന്ന വൈവിധ്യവും നൂതനത്വവും എടുത്ത് പറയേണ്ടതാണ്. "വരുകാലത്ത് കഥയുടെ കണക്കെടുപ്പുകാര്ക്ക് അവഗണിക്കാന്‍ പറ്റാത്ത നിലയില്‍ ബിജുവിന്റെ കഥകള്‍ മലയാളസാഹിത്യത്തിന്റെ മുന്‍നിരയില്‍ കസേരവലിച്ചിട്ടിരിക്കുന്നത് എനിക്ക് കാണാന്‍ കഴിയുന്നു" എന്ന് സുഭാഷ് ചന്ദ്രന് പറഞ്ഞത് സത്യം തന്നെ എന്ന് ഈ സമാഹാരത്തിലെ ഒന്‍പത് കഥകളും അടിവരയിട്ട് പറയുന്നു. പുതു കഥയുടെ പുതിയ മുഖമായ ഈ കഥാകാരനും കഥാസമാഹാരവും തീര്‍ച്ചയായും വായന അര്‍ഹിക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല.

42 comments:
പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി മനോരാജ്.
കഥാകാരന് ആശംസകള്‍.
പരിചയപ്പെടുത്തല്‍ നന്നായി.
വായിക്കണം.
നാട്ടില്‍ എത്തിയിട്ടേ കഴിയു.
പരിചയപ്പെടുത്തലിന് നന്ദി.
ഈ പുസ്തകം വായിച്ചിട്ടുണ്ട്. നല്ല ഒരു വിവരണം. മനോഹരമായ കവര്‍ തന്നെയാണ് പുസ്തകത്തിന്റെത്.
പരിചയപ്പെടുത്തലിന് നന്ദി.
ബിജു എന്ന കഥാകാരനെയും അദ്ദേഹത്തിന്റെ പുസ്തകത്തേയും പരിചയപ്പെടുത്തിയതിനു നന്ദി മനൂ
മനുവേട്ടാ, പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി. വേറെ ബ്ലോഗുകളിൽ കാണാത്ത ഒരു നല്ല സംഭവമാണ് ഈ പുസ്തക പരിചയപ്പെടുത്തൽ. അത് വായിച്ച്, അതിനെ മൊത്തത്തിൽ അപഗ്രഥിച്ച് ഒരു അവലോകനം തയ്യാറാക്കിയതിനു അഭിനന്ദനങ്ങൾ.
it's nice that you introduced a writer and a new book..
Thanx 4 that
ബിജു.സി.പി എന്ന കഥാകാരനെയും അദ്ദേഹത്തിന്റെ ചരക്ക് എന്ന പുസ്തകത്തേയും ഇത്രയും മനോഹരമായി പരിചയപ്പെടുത്തിയതിനു നന്ദി.
നാട്ടില്‍ എത്തിയാല്‍ വാങ്ങാനുള്ള പുസ്തകത്തിന്റെ ലിസ്റ്റില്‍ ചരക്ക് ചേര്‍ത്തു..
നന്നായി മനു,നാട്ടിലെത്തിയാലുടനെ വാങ്ങാനുള്ള പുസ്തകങ്ങളുടെ ലിസ്റ്റിലേക്ക് ഒന്നുകൂടി..
കുമാരസംഭവങ്ങള്‍ വായിച്ചതിനു ശേഷം (ബ്ലോഗ് മീറ്റിനു വാങ്ങിച്ചത്) പിന്നെ ഒരു പുസ്തകം പോലും വായിച്ചിട്ടില്ല...
മനോരാജിന്റെ പരിചയപ്പെടുത്തല്‍ വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്നു...
ഇനി ഒന്‍പതു മാസം കൂടി കാത്തിരിക്കണം...പക്ഷേ!!!
ഒരു കഥാകാരന് അവന്റെ അമൂല്യ സൃഷ്ടിയെ മറ്റുള്ളവര്‍ നെഞ്ചേറ്റുന്നത് കാണുമ്പോഴുള്ള അനുഭൂതി അനിര്‍വചനീയമാണ് .
മനോരാജിന്റെ മനോഹരവിവരണത്തിലൂടെ അയാള്‍ അതനുഭവിക്കുന്നു . മനോരാജിന്റെ ദൌത്യം ശ്ലാഘനീയം .
പുസ്തക പരിചയപ്പെടുത്തലിനു നന്ദി. എഴുത്തുകാരന് അഭിനന്ദനങ്ങള്‍.
പറ്റിയാൽ ഇന്നു തന്നെ ഒരു ചരക്ക് സ്വന്തമാക്കും!
പരിചയപ്പെടുത്തിയതു് നന്നായി. ഒരെണ്ണം സംഘടിപ്പിക്കാൻ പറ്റുമോന്നു നോക്കട്ടെ.
puthiya puthiya bookugalle thediyulla yathra ennyum thudaruvan sadhikatte athupolethanne mattulavarileku ella aashayangalum ethikunna manuvettanu ente ella aashamsakalum nerunnu
നല്ലത് കുറച്ചു മതി അല്ലെ .....
ചരക്ക് എന്നാ കഥ സമാഹാരം വായിക്കാന്‍ പ്രേരിപ്പിക്കുണ്ട് ഈ ലേഖനം
താങ്കളുടെ പുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്ന ആ രീതി വായിക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നാണ്. വായിക്കാന്‍ ശ്രമിക്കാം.
പരിചയപ്പെടുത്തിയപ്പോള്‍ വായിക്കാന്‍ ആശ. പക്ഷെ ..
അല്ലെങ്കിലും പണ്ടേ എനിക്ക് ചരക്കുകളോട് വല്ലാത്ത കമ്പമായിരുന്നു. ഈ ചരക്ക് ഒരെണ്ണം ഞാന്‍ സ്വന്തമാക്കും. നാട്ടില്‍ ഒന്ന് വന്നോട്ടെ.
ചെറുവാടി , പട്ടേപ്പാടം റാംജി , Nisha , sujesh kumar ks, കൃഷ്ണ പ്രിയ I Krishnapriya , ഹംസ , ഹാപ്പി ബാച്ചിലേഴ്സ് , smitha adharsh , മാണിക്യം , junaith , ചാണ്ടിക്കുഞ്ഞ് , Abdulkader kodungallur , Sukanya , jayanEvoor , Typist | എഴുത്തുകാരി , dreams , MyDreams , ഇസ്മായില്‍ കുറുമ്പടി (തണല്‍), ആളവന്താന് എല്ലാവര്ക്കും നന്ദി.. വീണ്ടും വരിക..
പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി മനോ..വീണ്ടും കാണാം
പക്വതാപൂർണ്ണമായ വിശകലനം വായനക്കാരെ ചരക്കിലേയ്ക്ക് ആകർഷിക്കപ്പെടും..
70 രൂപാ മുടക്കാം അല്ലേ..!!
പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി മനോരാജ്നന്ദി വാക്കുകളില്‍ പറഞ്ഞാല്‍ തീരില്ല ,ഈ ബ്ലോഗില്‍ വന്നതില്‍ പിന്നെ മലയാളം ബുക്സ് വായിക്കാന്‍ ഇഷ്ട്ടം വളരെ കൂടുതല്‍ ആയി .നാട്ടില്‍ പോകുമ്പോള്‍ എല്ലാം വാങ്ങാം ,വായിക്കണം .
ബിജു.സി.പിക്ക് ആശംസകള്‍ ..
ഈ പരിചയപ്പെടുത്തല്‍ വളരെ ഇഷ്ടമായി
നന്ദി മനോ...
കൊള്ളാവുന്നതും തള്ളാവുന്നതും
തുറന്നെഴുതുന്ന ആരീതി...ശ്ലാഘനീയം തന്നെ..
തുടരുക
എല്ലാ ആശംസകളും .
നല്ല നിരൂപണം. അഭിനന്ദങ്ങൾ :)
കഥാകാരനെയും അദ്ദേഹത്തിന്റെ പുസ്തകത്തേയും പരിചയപ്പെടുത്തിയതിനു നന്ദി. ഇനി നാട്ടില്‍ പോകുമ്പോള്‍ വാങ്ങിക്കാനുള്ള ലിസ്റ്റില്‍ ഈ ബുക്കും ചേര്‍ത്തിട്ടുണ്ട്. വായിച്ചിട്ട് മറക്കാതെ അഭിപ്രായം അറിയിക്കാം.
good work.thanks
ബിജുവിനെ നന്നായി തന്നെ പരിചയപ്പെടുത്തി കേട്ടൊ മനോരജ്
സുഭാഷ് ചന്ദ്രൻ പറഞ്ഞപോലെ കഥാലോകങ്ങളുടെ ഉമ്മറത്ത് തന്നെ ബിജു കസേര വലിച്ചിട്ട് ഇരിക്കുമാറാകട്ടേ...
ഇത് നാട്ടില്‍ പോകുമ്പോള്‍ സംഘടിപ്പിക്കാം. പരിചയപ്പെടുത്തിയതിനു നന്ദി.
പരിചയപ്പെടുത്തലിനു നന്ദി, മാഷേ
പരിചയപ്പെടുത്തലിനു നന്ദി. വായിക്കണമെന്ന് ആഗ്രഹമുണ്ട്.
മനു,പുസ്തകം പരിചയപ്പെടുത്തിയതിനു
ഒത്തിരി നന്ദി .പലപ്പോഴും പുതിയ പുസ്തകങ്ങള്‍
വാങ്ങി നിരാശ ആവാറുണ്ട്.ഇത് ധൈര്യമായി
വാങ്ങാമല്ലോ ........
നിങ്ങള്‍ ഇതൊക്കെ എങ്ങനെ സാധിക്കുന്നു.
നന്ദി മനൊ,ശ്രദ്ധയിൽ പെടുത്തിയതിന്.
പുസ്തകം പരിചയപ്പെടുത്തിയതിനും അഭിപ്രായത്തിനും നന്ദി. പക്ഷേ ഒരു പൊളിച്ചെഴുത്ത് എന്നൊക്കെ പറയാന്‍ മാത്രമുണ്ടോ എന്നു സംശയം....
പുതിയ കുറെ അറിവുകൾ തന്നതിനു നന്ദി.. ബിജുവിനേയും അവന്റെ പുസ്ത്തകത്തേയും പരിചയപ്പെടുത്തിയതിനു നന്ദിയുണ്ട്...
വായിക്കാന്‍ പ്രേരിപ്പിക്കുന്നു..വാങ്ങണം,വായിക്കണം.
ManzoorAluvila, ഹരീഷ് തൊടുപുഴ , siya ,ലീല എം ചന്ദ്രന്.. ,ബിഗു ,Vayady, pournami, മുരളീമുകുന്ദൻ ബിലാത്തിപട്ടണം , ഏറനാടന്‍ , ശ്രീ ,സ്വപ്നസഖി, chithrangada , സുജിത് കയ്യൂര്‍ , യൂസുഫ്പ , പാവത്താൻ , ഉമ്മുഅമ്മാർ , വരയും വരിയും : സിബു നൂറനാട് : ഇവിടെ എത്തിയതിനും വായിച്ചതിനും നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി..
@ഏറനാടന്‍ , സുജിത് കയ്യൂര്‍ , വരയും വരിയും : സിബു നൂറനാട് :നിങ്ങള്‍ക്ക് തേജസിലേക്ക് സ്വാഗതം
@പാവത്താൻ : മാഷേ എന്റെ വായനയില്‍ എനിക്ക് തോന്നിയത് പഴയകാലത്തെ അല്ലെങ്കില്‍ സാദാരണ കണ്ട് വരുന്ന എഴുത്തുശൈലികളെ അപ്പാടെ അവഗണിച്ച് കൊണ്ടുള്ള ഒരു പുതിയ തരം ട്രീറ്റ്മെന്റുകള്‍ എല്ലാ കഥയിലും കൊണ്ടുവരുവാന്‍ ഈ സമാഹാരത്തിലൂടെ കഴിഞ്ഞിട്ടുണ്ടെന്നാണ്. ഇത് പക്ഷെ, എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ് എന്ന് ഒരിക്കല്‍ കൂടെ പറഞ്ഞുകൊള്ളട്ടെ.
ബിജു എന്ന ചെറുകഥാകാരനെയും അദ്ദേഹത്തിന്റെ പുസ്തകത്തേയും പരിചയപ്പെടുത്തിയതിനു നന്ദി മനൂ
അഭിവാദ്യങ്ങള്‍..!
ചിദംബരസ്മരണ മുമ്പേ വായ്ച്ചിട്ടുണ്ട്.
ആ വശ്യത കവിയുടെ മൂര്ത്തിമത് ഭാവമായിരുന്നെന്ന് തോന്നുന്നു. ഒരിക്കല്‍ക്കൂടി വായിക്കാന്‍ ആഗ്രഹമുണ്ട്. വായിക്കാം..
പുതുവത്സരാശംസകള്‍
ഹൃദയപൂര്‍വ്വം
നിശാസുരഭി :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ