ചൊവ്വാഴ്ച, ഒക്‌ടോബർ 05, 2010

ഇരുട്ടിന്റെ തിരുശേഷിപ്പുകള്‍

മഹാനഗരത്തിന്റെ തിരക്കുകളില്‍ നിന്നും ഒരല്പം വിട്ടാണ്‌ ആ കൂറ്റന്‍ ബംഗ്ലാവ് സ്ഥിതിചെയ്യുന്നത്. പരിസരപ്രദേശത്ത് ഒന്നോ രണ്ടോ തലയെടുപ്പുള്ള ഫ്ലാറ്റുകള്‍ ഉണ്ട് . അതില്‍ കൂടുതലും നഗരത്തിന്റെ സ്പന്ദനങ്ങള്‍ ഒരിക്കലും അറിയാതെ, കീബോര്‍ഡില്‍ ഒളിച്ചിരിക്കുന്ന ഐ.ടി.പ്രൊഫഷണലുകളുടെ സങ്കേതങ്ങളാണ്‌.. അത് കൊണ്ട് തന്നെ ആ കൂറ്റന്‍ ബംഗ്ലാവിന്റെ പടുകൂറ്റന്‍ ഇരുമ്പുഗെയിറ്റ് തുറക്കുന്നതും അടയുന്നതും തിരക്കുപിടിച്ച നഗരം ഇത് വരെ ശ്രദ്ധിച്ചിട്ടില്ല എന്ന് തന്നെ പറയാം. നഗരഹൃദയത്തില്‍ നിന്നും ഇവിടേക്ക് വഴികാട്ടിയായി ഒരു ചൂണ്ടുപലക പോലും ഇല്ല. എങ്കിലും കൃത്യമായി എല്ലാ ശനിയാഴ്ചകളിലും വെകുന്നേരം അഞ്ച് മണികഴിഞ്ഞാല്‍ ഇവിടേക്ക് വാഹനങ്ങളുടെ കുത്തൊഴുക്കാണ്‌. പക്ഷെ പ്രവേശനം സ്ത്രീകള്‍ക്ക് മാത്രം.!! അതും മുന്‍‌കൂട്ടി റെജിസ്റ്റര്‍ ചെയ്തവര്‍ക്കോ അല്ലെങ്കില്‍ സ്ഥിരം മെമ്പര്‍മാര്‍ക്കോ മാത്രം!!!


സ്ത്രീകള്‍ക്ക് മാത്രമായി അറബിക്കടലിന്റെ റാണിയുടെ ഓരം ചേര്‍ന്ന് തുടങ്ങിയ പുത്തന്‍ നിശാക്ലബാണ്‌ ഇത്. കോളേജ് കുമാരിമാര്‍ മുതല്‍ കൊച്ചമ്മമാര്‍ വരെ ഇവിടെ ശനിയാഴ്ചകള്‍ രാവ് പകലാക്കുന്നു. വൈകീട്ട് ആറിനു ശേഷം തുടങ്ങി അര്‍ദ്ധരാത്രി വരെ നീണ്ട് നില്‍ക്കുന്ന ആഘോഷങ്ങള്‍ക്കൊടുവില്‍ സുരക്ഷിതരായി അവരെ താമസസ്ഥലത്ത് എത്തിക്കുന്നത് വരെയാണ്‌ പാക്കേജ്..


നിശാക്ലബിലെ ഗ്രീന്‍ റൂമില്‍ രോമം കളഞ്ഞ്, എണ്ണപുരട്ടിയ അര്‍ദ്ധനഗ്ന ശരീരത്തില്‍ ചമയക്കാരന്‍ ടാറ്റു ഒട്ടിക്കുന്നത് നോക്കി നിര്‍‌വികാരനായി ഇരിക്കുകയാണ്‌ പ്രേമന്‍. ഇവിടെ എത്തിച്ചേര്‍ന്നിട്ട് ഇപ്പോള്‍ നാലാമത്തെ ആഴ്ച. ഒരു മാസം മുന്‍പ് പാലക്കാടന്‍ ഉള്‍ഗ്രാമത്തില്‍ നിന്നും പണി തേടി നഗരത്തിന്റെ തിരക്കിലേക്ക് എത്തപ്പെട്ടപ്പോള്‍ ഒരിക്കലും കരുതിയിരുന്നില്ല ഇത് പോലൊക്കെ സംഭവിക്കുമെന്ന്. ഗ്രീന്‍ റൂമില്‍ ഇരുന്നാല്‍ അങ്ങകലെ നിയോണ്‍ വിളക്കുകളുടെ വെളിച്ചത്തില്‍ നഗരത്തിന്റെ വേഗം കാണാം. നിരത്തുകളിലൂടെ ഒഴുകി നിങ്ങുന്ന തീപ്പെട്ടി കൂടുകള്‍. ചെറിയ ഉറുമ്പിന്‍ കൂട്ടങ്ങളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് അകലെ കണ്ടെയ്നര്‍ ടെര്‍മിനലിനായി രാവ് പകലാക്കികൊണ്ടിരിക്കുന്ന അസംഖ്യം തൊഴിലാളികള്‍. അവിടെ ഇരുട്ടില്‍ ഭീമാകാരനായ രാക്ഷസനെ പോലെ തോന്നിക്കുന്ന കൂറ്റന്‍ യന്ത്രങ്ങള്‍.


ഇന്നത്തെ ഷോക്കുള്ള സൈറണ്‍ മുഴങ്ങി. ഡാന്‍സ് ഫ്ലോറില്‍ നിന്നും പതിഞ്ഞ താളത്തില്‍ സംഗീതം ഉയര്‍ന്നു തുടങ്ങി. മെല്ലെത്തുടങ്ങി ദ്രുതതാളത്തില്‍ എത്തുകയാണ്‌ അതിന്റെ രീതി. വൈനും ജിന്നും ബിയറും ഹോട്ടുമെല്ലാമായി ബെയറര്‍മാര്‍ തിരക്കിലായി. കിച്ചണില്‍ നിന്നും മസാലകൂട്ടുകളുടെ ഭ്രമിപ്പിക്കുന്ന മണം പ്രേമന്റെ നാസാഗ്രങ്ങളില്‍ തുളച്ച് കയറി. എന്തോ, ഭക്ഷണസാമഗ്രികളോട് ആദ്യ ദിവസങ്ങളില്‍ ഉണ്ടായിരുന്ന ഒരു ഭ്രമം ഇപ്പോഴില്ല. സത്യത്തില്‍ വിശപ്പിനോട് പൊരുതാനുള്ള ചങ്കുറപ്പില്ലായ്ക കൊണ്ട് മാത്രമായിരുന്നു ഈ ജോലിയിലേക്ക് എടുത്തെറിയപ്പെട്ടത്. ജോലി? ജോലിയാണോ ഇത്!! പ്രേമന്‌ സ്വയം പുച്ഛം തോന്നി. ഇതൊക്കെ തന്നെയല്ലേ ഈ മഹാനഗരത്തില്‍ വന്നിറങ്ങിയ ദിവസം തന്നെ റെയില്‍‌വേ സ്റ്റേഷനരികിലുള്ള ഓവര്‍ബ്രിഡ്ജിന്റെ കീഴില്‍ കണ്ട പാവം പിടിച്ച തെരുവു വേശ്യകള്‍ ഒരു നേരത്തെ ആഹാരത്തിനായി ചെയ്തുകൊണ്ടിരിക്കുന്നത്. ഇവിടെ പുറം ലോകത്തിന്‌ പിടികൊടുക്കാത്ത ഒരു സുരക്ഷിതത്വം ഉണ്ടെന്ന് മാത്രം!!


ആദ്യമായി തീവണ്ടിയില്‍ ഈ നഗരത്തില്‍ വന്ന് ഇറങ്ങുമ്പോള്‍ ആകെ ഒരു അമ്പരപ്പായിരുന്നു. എങ്ങോട്ടെന്നറിയാതെയുള്ള അലച്ചിലിനിടയില്‍ കണ്ടതും അനുഭവിച്ചതും എന്തൊക്കെയാണ്‌ !! ഓവര്‍ ബ്രിഡ്ജിനടിയിലെ ഇരുണ്ട കോണുകളില്‍ ദുര്‍ഗന്ധം വമിക്കുന്ന മാംസം വില്കാന്‍ തിരക്ക് കൂട്ടുന്ന നാലാം കിട വേശ്യകള്‍... അവരുടെ ചെളിപുരണ്ട വസ്ത്രങ്ങള്‍ക്ക് മുകളിലൂടെ പിന്‍ഭാഗത്ത് കൈകള്‍ അമര്‍ത്തി അശ്ലീല ചിരി ചിരിക്കുന്ന പോര്‍ട്ടര്‍മാര്‍.. കല്ലുകളില്‍ കവച്ചിരുന്ന് സാരി മുട്ടോളം ഉയര്‍ത്തി വച്ച് , അഴുക്കുപുരണ്ട കാലുകളില്‍ സ്വയം തടവികൊണ്ട് ശൃംഗാരചിരിയോടെ കടാക്ഷമെറിയുകയും , അതോടൊപ്പം കസ്റ്റമേര്‍സിനുവേണ്ടി പരസ്പരം തെറി വിളിക്കുകയും ചെയ്യുന്ന ആ സ്ത്രീകളെ കണ്ട് പകച്ചു പോയി. അവിടെ നിന്നും ഇവിടെ എത്തപ്പെട്ടത് വരെയുള്ള കഥകള്‍ തീര്‍ത്തും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തത് തന്നെ. അല്ലെങ്കിലും തീരെ അപരിഷ്കൃതമായ ഒരു നാട്ടിന്‍പുറത്ത് ജിവിച്ചതിനാല്‍ നഗരത്തിലെ ചീഞ്ഞളിഞ്ഞ മാംസ വിപണികളേയും , പിടിച്ചുപറിയേയും, വെറിപിടിച്ച പ്രകൃതി വിരുദ്ധ ലൈംഗീകതയേയും കുറിച്ചൊന്നും അറിവില്ലായിരുന്നല്ലോ.. അല്ലായിരുന്നെങ്കില്‍ അത്തരം പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടെന്ന് പറഞ്ഞ് പോലീസിന്റെ പിടിയിലാവുകയും സ്റ്റേഷനില്‍ നിന്നും അതേ പോലിസുകാരുടെ അറിവോടെ തന്നെ മാംസവിപണിയിലെ ദല്ലാളന്മാര്‍ ദൈവദൂതരെ പോലെ വന്ന് ജാമ്യത്തില്‍ എടുക്കുകയും അവരുടെ അടിമയാക്കി ഇവിടെ എത്തിക്കുകയും ചെയ്യില്ലായിരുന്നല്ലോ !!


മാഡം ഗ്രീന്‍ റൂമിന്റെ വാതില്‍ക്കല്‍ വന്ന് നോക്കുന്നത് കണ്ട് പ്രേമന്‍ എഴുന്നേറ്റു. ഡാന്‍സ് ഫ്ലോറിലേക്ക് എത്താന്‍ സമയമായെന്നാണ്‌ സൂചന. എത്രപെട്ടന്നാണ്‌ ഇവരുടെയൊക്കെ നോട്ടത്തിന്റെയും ഭാവത്തിന്റെയും അര്‍ത്ഥവും വ്യാപ്തിയും മനസ്സിലായി തുടങ്ങിയത്. ഡോക്ടര്‍ വന്ന് പതിവുള്ള ഇഞ്ചെക്ഷന്‍ എടുത്തു. താല്‍കാലികമായി പുരുഷത്വം മരവിപ്പിക്കാനാണെത്രെ!!


ഫ്ലോറിലേക്ക് നടക്കുമ്പോള്‍ തന്നെ തലക്ക് പെരുപ്പ് തുടങ്ങിയിരുന്നു. ഇരുട്ട് നിറഞ്ഞ ഡാന്‍സ് ഫ്ലോറില്‍ ചെറിയ മെഴുകിതിരികളുടെ വെട്ടത്തില്‍ പരസ്പരം മുഖം കൊടുക്കാതെ ആഘോഷിക്കുന്ന സ്ത്രീ രത്നങ്ങള്‍. ഒറ്റക്കും കൂട്ടായുമെല്ലാം അവര്‍ ജഗജിത്ത് സിംഗിന്റെ ഗസല്‍ ആസ്വദിക്കുകയും ഗ്ലാസുകളില്‍ നിന്നും സിപ്പ് ചെയ്യുകയും ചെയ്യുന്നു. ഇരുട്ടില്‍ പലരുടേയും ചുണ്ടില്‍ എരിയുന്ന സിഗററ്റും ,അന്തരീക്ഷത്തില്‍ ഉയരുന്ന പുകവലയങ്ങളും കണ്ടപ്പോള്‍ പ്രേമനില്‍ നിന്നും ഒരു ദീര്‍ഘനിശ്വാസം ഉയര്‍ന്നു . നാട്ടിലെ പൊട്ടിപ്പൊളിഞ്ഞ അടുക്കളയിലെ , മണ്ണടുപ്പിന്റെ അരുകില്‍ പുക കയറി വെള്ളം നിറഞ്ഞ കണ്ണുകള്‍ ഇറുക്കിയടച്ച് പറമ്പില്‍ നിന്ന് വീണ്‌ കിട്ടിയ ഉണങ്ങിയ കമ്പുകളില്‍ തീപിടിപ്പിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞനുജത്തിയുടെ എല്ലുന്തിയ നെഞ്ചിന്‍കൂട്ടില്‍ നിന്നും പുറത്തേക്ക് വന്ന ചുമ കേട്ട് പ്രേമന്‍ ഒന്ന് ഞെട്ടി. കണ്ണുകള്‍ ഉയര്‍ത്തി നോക്കി. സിഗററ്റിന്റെ പുക ഉള്ളിലേക്ക് എടുത്തിട്ട് ചുമക്കുന്ന ഒരു ചെറുപ്പക്കാരിയെയാണ്‌ കണ്ടത് . കൂടെയുള്ള സ്ത്രീ എന്തൊക്കെയോ പറയുന്നുണ്ട്. ഒരു പക്ഷെ സിഗററ്റ് വലിച്ചുള്ള പരിചയക്കുറവാകാം. ആ കുട്ടിയെ ഇതിനു മുന്‍പൊന്നും ഇവിടെ കണ്ടിട്ടില്ല . ജീന്‍സും ടീഷര്‍ട്ടും വേഷം. കണ്ടിട്ട് ഒരു കോളേജ് വിദ്യാര്‍ത്ഥിനിയാണെന്ന് തോന്നുന്നു. കാഴ്ചയില്‍ നാട്ടിലുള്ള അനുജത്തിയുടെ പ്രായം തോന്നി പ്രേമന്‌. അവളോടൊപ്പമുള്ള സ്ത്രീ പതിവുകാരിയാണ്‌. അത്ര നല്ല സ്ത്രീയല്ല എന്നാണ്‌ അവരെ ട്രീറ്റ് ചെയ്യുന്ന ബെയറര്‍ പറഞ്ഞത്. എന്തോ മനസ്സില്‍ ഒരു വിഷമം തോന്നി.


പിന്‍ഭാഗത്ത് കിട്ടിയ അടിയുടെ ശക്തിയില്‍ പെട്ടന്ന് വേച്ചു പോയി. മാഡമാണ്‌. ഊഴമായിട്ടും പകച്ച് നിന്നതിനുള്ള ശിക്ഷ! ഒരു വൃത്തിക്കെട്ട ആംഗ്യത്തിലൂടെ ഇതും ഷോയുടെ ഭാഗമാണെന്ന മട്ടില്‍ കൂടിയിരിക്കുന്നവരെ സന്തോഷിപ്പിക്കുന്ന അവരെ കണ്ടപ്പോള്‍ മരുന്ന് ഇഞ്ചെക്റ്റ് ചെയ്ത ഡോക്ടറോടാണ്‌ സത്യത്തില്‍ കലി തോന്നിയത്. ഹാളിലെ അശ്ലീലം നിറഞ്ഞ കമന്റുകള്‍ക്കും പൊട്ടിച്ചിരിക്കുമിടയില്‍ സ്റ്റേജിലേക്ക് ചുവടുകള്‍ വെച്ച് ഒരു കോമാളിയെ പോലെ കയറി. മനസ്സിലെ അമര്‍ഷം മുഴുവന്‍ ഡാന്‍സ് ഫ്ലോറിലാണ്‌ തീര്‍ക്കുന്നത്. അത് കൊണ്ട് തന്നെയാവും നൃത്തവുമായി പുല ബന്ധം പോലുമില്ലാതിരുന്നിട്ടും ഇവരുടെയൊക്കെ ഇഷ്ടപ്പെട്ട ഐറ്റം ഡാന്‍സറായത് . ചെറുപ്പം മുതല്‍ ആട്ടിപ്പറിക്കാനായി കമുകിന്‍ തലപ്പുകളില്‍ നിന്നും കമുകിന്‍ തലപ്പുകളിലേക്ക് അണ്ണാനെപോലെ തൂങ്ങിയാടിയിരുന്നത് കൊണ്ട് മെയ്‌വഴക്കത്തിന്റെ പ്രശ്നങ്ങളൊന്നും ഇല്ല.


പശ്ചാത്തല സംഗീതത്തിന്റെ മട്ടും ഭാവവും എത്ര പെട്ടന്നാണ്‌ മാറിയത്. ഐറ്റം ഡാന്‍സ് തുടങ്ങിയത് തന്നെ സിരകളെ ത്രസിപ്പിക്കുന്ന കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങളോടെയാണ്‌.. അസുരവാദ്യങ്ങളില്‍ കൈത്തഴക്കമുള്ള കലാകാരന്മാരുടെ താണ്ഢവം. ആ വാദ്യമേളങ്ങളേയും പാട്ടിനെയും പിന്നണിയില്‍ ആക്കികൊണ്ട് തരുണികളുടെ ആനന്ദനടനം. പലരുടെയും വസ്ത്രങ്ങള്‍ സ്ഥാനം തെറ്റിത്തുടങ്ങി. പലരും പരസ്പരം ആനന്ദിപ്പിക്കുന്നു. ചിലര്‍ ആംഗ്യഭാഷയിലൂടെ പ്രേമനെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നു. പൊട്ടിച്ചിരികള്‍.. വന്യമായ അലര്‍ച്ചകള്‍.. കൈകളിളെ ഗ്ലാസുകള്‍ വീണ്ടും നിറയുന്നതും ഒഴിയുന്നതും അവര്‍ പോലും അറിയുന്നില്ല.


ഫ്ലോറില്‍ നിന്നും ഡാന്‍സര്‍ മേശകള്‍ക്കരികിലേക്ക് നീങ്ങാനുള്ള സമയമായി വരുന്നു. എല്ലാ കാര്യങ്ങള്‍ക്കും വ്യക്തമായ ചിട്ടകളും സമയ ക്ലിപ്തതയുമുണ്ടിവിടെ. അവയൊന്നും മറ്റുള്ളവര്‍ക്ക് മനസ്സിലാവാത്ത വിധം ഏകോപിപിക്കാനുള്ള മാഡത്തിന്റെ കഴിവില്‍ വിസ്മയപ്പെട്ടിട്ടുണ്ട്‌.. മറ്റുള്ളവരെല്ലാം അവരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ചലിക്കുന്ന വെറും പാവകളാണ്‌. കണ്ണുകളും മനസ്സും വല്ലാതെ ഏകാഗ്രമാക്കി. . അല്പം പിഴവ് പറ്റിയാല്‍ ശിക്ഷ ഭീകരമാണ്‌. ഒരിക്കല്‍ അവരുടെ വന്യമായ ശിക്ഷാരീതികള്‍ കണ്ടതാണ്‌. പെട്ടന്നുണ്ടായ ആവേശത്തില്‍ ഏതോ ഒരു സ്ത്രീയുടെ അരക്കെട്ടിനെ ചുറ്റിപ്പിടിച്ച ബെയററെ വിവസ്ത്രനാക്കി തിളച്ച എണ്ണയില്‍ മുക്കിയ ചൂരല്‍ കൊണ്ട് ശരീരം മുഴുവന്‍ അടിച്ചു. മരുന്നിന്റെ വീര്യം കുറഞ്ഞ് പോയെന്ന് പറഞ്ഞ് അന്ന് ഡോക്ടറും കുറേ വഴക്ക് കേട്ടു. ഹോ !! ശരിക്കും ഭയന്ന് പോയി. മാഡത്തിന്റെ വന്യമായ ഭാവം കണ്ട് എവിടേക്കെങ്കിലും ഓടി രക്ഷപ്പെട്ടാല്‍ മതിയെന്ന് വരെ തോന്നിപ്പോയ മുഹൂര്‍ത്തം. പക്ഷെ, എവിടേക്ക്..?? ഈ മതില്‍ക്കെട്ടിനകത്ത് എത്തപ്പെട്ടവരാരും പിന്നെ പുറംലോകം കണ്ടിട്ടില്ല. പക്ഷെ ഒന്നുണ്ട്. മാസം തോറും കൃത്യമായി എല്ലാവരുടെയും വീടുകളില്‍ അവരുടെ വിയര്‍പ്പിന്റെ പ്രതിഫലം എത്തിക്കുന്നതില്‍ യാതൊരു മുടക്കവും വരുത്താറില്ല.


എത്രയൊക്കെ ശ്രമിച്ചിട്ടും പക്ഷെ ഇന്ന് മനസ്സ് ഏകാഗ്രമാക്കാന്‍ കഴിയുന്നില്ല. എന്തോ ആദ്യമേ കണ്ട ആ പെണ്‍കുട്ടി വല്ലാതെ മനസ്സിനെ അസ്വസ്ഥമാക്കുന്നു. . ഇവിടെ നടക്കുന്ന പല ചതികളുടെയും കഥകള്‍ ഇപ്പോള്‍ കുറേശ്ശെയായി പ്രേമനും അറിയാം. സത്യം പറഞ്ഞാല്‍ ശനിയാഴ്ചകളിലെ ഈ ഷോ മറ്റു ദിവസങ്ങള്‍ക്കുള്ള ഒരു മറ കൂടെയാണ്‌. ഈ ഷോയില്‍ നിന്നുമാണ്‌ മറ്റു ദിവസങ്ങളിലെ മാംസകമ്പോളത്തിനുള്ള ഇരകളെ മാഡം തേടിപിടിക്കുന്നത്. ഒരാവേശത്തില്‍ , ഉള്ളിലുള്ള കാമാഗ്നിയും വീര്‍പ്പുമുട്ടികിടക്കുന്ന അടക്കിപിടിച്ച വികാരങ്ങളും കത്തിച്ചു കളയാന്‍ എത്തി ഇവിടെ പെട്ട് പോയവര്‍ ഒട്ടേറെ.. ശനിയൊഴികെയുള്ള ദിവസങ്ങളില്‍ വിദേശികളുടെ ഇംഗിതങ്ങള്‍ക്ക് വേണ്ടി ഹോമിക്കപ്പെട്ട നരക ജീവിതങ്ങള്‍!!!


സിഗ്നല്‍ കിട്ടയതും ഡാന്‍സ് ഫ്ലോറില്‍ നിന്നും ടേബിളുകള്‍ക്ക് അരികിലേക്ക് ധ്രുതവേഗത്തില്‍ കുതിച്ചു. ഇവിടെ കെട്ടിയാടുന്ന ഈ വേഷപകര്‍ച്ചയില്‍ ഏറ്റവും അധികം വെറുക്കുന്നതും ഇത് തന്നെ. മദ്യം സിരകളില്‍ ലഹരിയായി നുരയുമ്പോള്‍ സ്വയം മറക്കുന്ന സ്ത്രീകള്‍! അവരുടെ അസഹ്യമായ പേക്കൂത്തുകള്‍. ഇവരില്‍ പലരും ഇവിടെ സ്ഥിരക്കാരായതിനാല്‍ ഇപ്പോള്‍ ഏകദേശം കാര്യങ്ങള്‍ മുന്‍‌കൂട്ടി കാണാന്‍ കഴിയുന്നുണ്ട്. പലരും ലഹരി മൂക്കുമ്പോള്‍ സ്വയം മറക്കുന്നു. ചില ടേബിളുകള്‍ക്കരികിലേക്ക് ചെല്ലുന്നത് തന്നെ പേടിയോടെയാണ്‌.. അത്രക്കധികമാണ്‌ അവരുടെ ആക്രമണം ! പക്ഷെ അവരാണ്‌ ഈ നിശാക്ലബിലേക്ക് പുത്തന്‍ ആളുകളെ വലിച്ചടുപ്പിക്കുന്ന കേന്ദ്രബിന്ദുക്കള്‍ . അതുകൊണ്ട് തന്നെ അവരെ പ്രീണിപ്പിക്കേണ്ടത് മാഡത്തിന്റെ കൂടെ ആവശ്യമാണ്‌. സ്വാഭാവികമായും മാഡത്തിന്റെ ആവശ്യം അടിമകളുടേത് കൂടെയായതിനാല്‍ ശരീരത്തിലെ പലഭാഗങ്ങളിലും അവരേല്പ്പിക്കുന്ന ചെറിയ മുറിപ്പാടുകള്‍ കടിച്ചുപിടിച്ച് സഹിക്കുന്നു. ഹോ, കഴിഞ്ഞ ആഴ്ചയല്ലേ എരിയുന്ന സിഗററ്റ് കൊണ്ട് ആ തടിച്ച സ്ത്രീ കുത്തിവേദനിപ്പിച്ചത്!! അത്തരം എന്തെല്ലാം പീഡനങ്ങള്‍. ചിലര്‍ അവരുടെ നീട്ടി വളര്‍ത്തിയ നഖങ്ങള്‍ ഉപയോഗിക്കുന്നു.. പലതും ഓര്‍ക്കാന്‍ തന്നെ മടിതോന്നുന്നു.


ആ പെണ്‍കുട്ടിയെ പറ്റി കൂടുതല്‍ അറിയാനുള്ള ആഗ്രഹം മനസ്സിലുള്ളത് കൊണ്ടാവാം, ഒരു പക്ഷെ ഇന്ന് അതൊന്നും ഒരു പ്രശ്നമായി തോന്നാത്തത്. കണ്ണുകള്‍ അവളിലേക്ക് പാളി. അവളുടെ സിരകളിലും തീ പടര്‍ന്നിരുന്നു. കൂടെയുള്ളവള്‍ പരമാവധി പ്രകോപിപ്പിക്കുന്നുണ്ട്.. അരിശം തോന്നി. അവരുടെ വീട്ടിലെ പേയിംഗ് ഗസ്റ്റായി താമസിക്കുകയാണ്‌ ആ പെണ്‍കുട്ടിയെന്ന് ആരുടെയോ ചോദ്യത്തിനുത്തരമായി ആവര്‍ അര്‍ത്ഥഭര്‍ഗമായി പറയുന്നത് കേട്ടു. മനസ്സില്‍ എന്തിനാ ഒരു നീറ്റല്‍... പ്രേമന്‍ ചിന്തിച്ചു. ഒരു പക്ഷെ, അവളെ ആദ്യം കണ്ടത് നാട്ടിലുള്ള അനുജത്തിയെ പറ്റിയുള്ള ഓര്‍മ്മകള്‍ക്കൊപ്പമായതാവാം.. അതോ, ഇന്ന് ഡോക്ടര്‍ക്ക് മരുന്നിന്റെ അളവ് തെറ്റിയോ!! ഉള്ളിലെ പുരുഷത്വം അവളെ വേറെ ഏതെങ്കിലും രീതിയില്‍ കാണാന്‍ പ്രേരിപ്പിക്കുന്നുണ്ടോ? ഈയിടെയായി പ്രേമന്‌ ഒന്നും മനസ്സിലാവാതായിരിക്കുന്നു .


'കമോണ്‍ ബേബീ, ചിയര്‍ അപ്.. കമോണ്‍ മാന്‍.. കമോണ്‍..'

'ഹോ, മാര്‍‌വലസ് … മൈ ഡിയര്‍ ബ്യൂട്ടിക്വീന്‍..'


'ഡൂ ഇറ്റ് ഡിയര്‍.. ഡൂ ഇറ്റ്... ' - ഹാള്‍ മുഴവന്‍ ഇപ്പോള്‍ അവളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.. മാഡവും അവളുടെ കൂടെ വന്നിരിക്കുന്ന സ്ത്രീയും പരമാവധി പ്രോത്സാഹിപ്പിക്കുന്നുണ്ട്. പലരും അവളുടെ ചുണ്ടുകളില്‍ മദ്യചഷകങ്ങള്‍ മുട്ടിക്കാന്‍ മത്സരിക്കുന്നു. മദ്യം അവളുടെ ടീഷര്‍ട്ടിലൂടെ ഒഴുകിയിറങ്ങി. ടീഷര്‍ട്ടിന്റെ നനവിലൂടെ ഏതാണ്ട് അര്‍ദ്ധനഗ്നയായ അവളെ ഒരു പറ്റം കണ്ണുകള്‍ സാകൂതത്തോടെ നോക്കുന്നത് കണ്ട് പ്രേമന്റെ മനസ്സ് അസ്വസ്ഥമായി. . എന്ത് ചെയ്യണമെന്നറിയാതെ പ്രേമന്‍ ഉഴറി.


സംഗീതം വന്യരൂപം കൈക്കൊള്ളുന്നത് പ്രേമന്‍ അറിഞ്ഞു. ഈ രാത്രി സമാപിക്കാറായി. എന്നതിന്റെ സൂചന!! ഈ സമയം അവസാന നുറുങ്ങുവെളിച്ചം പോലും അണക്കുകയാണ്‌ പതിവ്. അവിടെ കൂടിയിരിക്കുന്നവര്‍ക്ക് ഇരുട്ടിന്റെ മറവില്‍ എന്നിലേക്ക് നുരഞ്ഞുപതയാനുള്ള സമയമായെന്നതിന്റെ സൂചനയാണ്‌ അത്. !!! ഇവിടെയെല്ലാം സൂചനകളാണ്‌.....പ്രേമന്‍ ചെറുതായൊന്ന് നെടുവീര്‍പ്പിട്ടു.. ഒരഞ്ച് പത്ത് മിനുട്ട് കൊണ്ട് വന്യമായ പീഡനമുറകള്‍ ഏല്‍ക്കേണ്ടി വരും! പക്ഷെ ഇന്ന് എന്തോ, മറ്റൊരു ആപത്തിനെയാണ്‌ പ്രേമന്‍ ഭയക്കുന്നത്. മാഡത്തിന്റെ കണ്ണുകളില്‍ നിന്നും എന്തോ സൂത്രം ഒപ്പിച്ച ഭാവം വായിക്കാനാവുന്നുണ്ട് പ്രേമന്‌.. ഒരു ചതി ഒളിപ്പിച്ച് വച്ചിരിക്കുന്ന... നിഗൂഢമായ ചിരി അവരുടെ മുഖത്ത് കാണുന്നു. എന്താവാം അത്.. ഒരു പക്ഷെ.. ഒരു പക്ഷെ.. ഈ പെണ്‍കുട്ടിയാവുമോ ഇനി അവരുടെ ഇര.. ? ചതിക്കപ്പെട്ട ഒട്ടേറെ പേരെ കഴിഞ്ഞ ഒന്ന് രണ്ടാഴ്ചക്കുള്ളില്‍ പ്രേമന്‍ കണ്ടിട്ടുണ്ട്.


മനസ്സില്‍ ഒരിക്കല്‍ കൂടെ അനുജത്തിയുടെ മുഖം തെളിഞ്ഞു. കനാലില്‍ നിന്ന് വെള്ളവുമായി വരുമ്പോള്‍ നനഞ്ഞൊട്ടിയ അവളുടെ കണങ്കാലുകളിലെ നനുത്ത രോമങ്ങളിലേക്ക് ആര്‍ത്തിയോടെ നോക്കുന്ന ചെത്തുകാരന്റെ നിഴല്‍ ഇവിടെ എവിടെയെങ്കിലുമുണ്ടോ? ഈ ഇരുട്ടില്‍ ഒന്നും കാണാന്‍ കഴിയുന്നില്ലല്ലോ... ഒരല്പം വെളിച്ചം കിട്ടിയിരുന്നെങ്കില്‍...84 comments:

Junaiths പറഞ്ഞു... മറുപടി

നിശാ ക്ളബ്ബുകളുടെ മറവില്‍ നടക്കുന്ന വാണിഭങ്ങളും,മറ്റു അധോലോക പ്രവൃത്തികളും തുറന്നു കാട്ടുന്ന മനോഹരമായ കഥ.
എന്നാലും പ്രേമന്‍..എല്ലാം മരുന്ന് കൊണ്ടുപോയില്ലേ..

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു... മറുപടി

വിത്യസ്തമായ പ്രമേയം, മികച്ച ആഖ്യാനവും,
പക്ഷെ ഒരു കുറ്റാന്യോഷണവുമായി ബന്ധിപ്പിച്ചത് കഥയുടെ സ്വഭാവികതക്ക് അല്പം കുറവ് വരുത്തിയോ?
ഒരഭിപ്രായം ആയി മാത്രം കണ്ടാല്‍ മതി.
ആശംസകള്‍

ചിതല്‍/chithal പറഞ്ഞു... മറുപടി

ഹാവൂ! പേടിച്ചുപോയി, തുടക്കം വായിച്ചപ്പോൾ!
ഇപ്പൊ സമാധാനമായി. പുതിയ വഴിയിലുള്ള കാൽ‍വെപ്പ് നന്നായിട്ടുണ്ടല്ലൊ.

ShajiKumar P V പറഞ്ഞു... മറുപടി

theme is nice manu...
പക്ഷേ കുറേ നീട്ടിപറഞ്ഞതായി തോന്നി.
കുറച്ച് കൂടി റീറൈറ്റ് ചെയ്യാമായിരുന്നു

Manoraj പറഞ്ഞു... മറുപടി

കഥയുടെ അവസാന ഭാഗത്ത് എനിക്ക് തന്നെ എന്തോ അപാകത തോന്നിയത് കൊണ്ട് അവസാന ഭാഗം അല്പം മോഡിഫൈ ചെയ്തു.. കമന്റിലൂടെ അത് വീണ്ടും ഓര്‍മ്മിപ്പിച്ച ചെറുവാടിക്കും മറ്റു ചില നല്ല സുഹൃത്തുക്കള്‍ക്കും നന്ദി...

mini//മിനി പറഞ്ഞു... മറുപടി

ശരിക്കും പേടിപ്പിക്കുന്ന അവസ്ഥ, ശ്വാസം പിടിച്ച് വായിച്ചു.

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു... മറുപടി

തികച്ചും വ്യത്യസ്തമായ ഒരു തീം...
നന്നായി അവതരിപ്പിച്ചു...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു... മറുപടി

നന്നായി എഴുതി .
അല്പം നീണ്ടുപോയി എന്ന തോന്നല്‍.
ഭാവുകങ്ങള്‍!

ഒഴാക്കന്‍. പറഞ്ഞു... മറുപടി

ഈ ബോംബയില്‍ പേടിച്ചു കഴിയുന്ന ഒഴാക്കനോട് ഇങ്ങനത്തെ കഥയൊക്കെ പറഞ്ഞു വീണ്ടും പേടിപ്പിക്കുന്നോ

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

അറബിക്കടലിന്റെ റാണിയുടെ പുത്തൻ നിശാകേളികൾ നന്നായി ചിത്രീകരിച്ചുവെങ്കിലും,ഈ കഥയിൽ പ്രേമനെന്ന കഥാപാത്രത്തെ എന്തോ മുഴുവനായിട്ടും ഉൾക്കൊള്ളുവാൻ സാധിച്ചില്ല കേട്ടൊ...

ഒരു വിധം നല്ല കഥകളുമായി വരുന്ന മനോരാജിന്റെ ടച്ച് വെച്ച് ഒന്നും മുഴുവനാക്കാത്ത പോലെ തോന്നുന്നു...!

ജീവി കരിവെള്ളൂർ പറഞ്ഞു... മറുപടി

ഇവിടെ അല്പം വെളിച്ചം വിതറിയിരുന്നെങ്കില്‍ ...

കുടുംബത്തിന്റെ ഒരു നേരത്തെ വിശപ്പടക്കാന്‍ ഒരു കൂട്ടര്‍ പാടുപെടുമ്പോള്‍ ഒരു വിഭാഗം സിരകളില്‍ ലഹരി നിറച്ച് ഇനിയുമേതോ ലഹരിക്കായി ....

Echmukutty പറഞ്ഞു... മറുപടി

പേടിപ്പിയ്ക്കല്ലേ....

Sureshkumar Punjhayil പറഞ്ഞു... മറുപടി

Marayathu...!

Manoharam, Ashamsakal...!!!

Abdulkader kodungallur പറഞ്ഞു... മറുപടി

ഇത്തരം കാര്യങ്ങളൊക്കെ നേരില്‍ കാണാന്‍ കഴിഞ്ഞതിന്റെ ഭാഗ്യം ( ദൌര്‍ഭാഗ്യമോ) കൊണ്ടായിരിക്കും ശ്രീ .മനോരാജിന്റെ എഴുത്തിലെ തീവ്രത ഉള്‍ക്കൊള്ളുവാന്‍ കഴിയുന്നു .ഇങ്ങിനെ തീയില്‍ തട്ടി കരിഞ്ഞു പോകുന്ന എത്രയോ ശലഭങ്ങള്‍ മഹാ നഗരങ്ങള്‍ക്ക് മോടി പിടിപ്പിക്കുന്നു . ശക്തമായ എഴുത്ത്

പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി

നിശാക്ലബ്ബുകളിലെ ഉള്ളറ രഹസ്യങ്ങള്‍ വ്യക്തമാക്കിയ കഥ.മനുവിന്റെ തിരക്കിനിടയിലെ ഒരു രചന.
ആശംസകള്‍.

ഹംസ പറഞ്ഞു... മറുപടി

വിത്യസ്ഥമായ രീതിയില്‍ പറഞ്ഞ കഥ.
ഒരു ഉള്‍ഭയത്തോടെ തന്നെയാണ് വായിച്ചത് .

കഥ അവതരണ രീതികൊണ്ട് മികച്ചു നില്‍ക്കുമ്പോഴും വാക്കില്‍ നിന്നും അടുത്ത വാക്കിലേക്ക് അറിയാതെ തന്നെ ഒഴുകിപോവുമ്പോഴും ക്ലൈമാക്സ് പ്രതീക്ഷിച്ച പോലെ ഒന്നും കണ്ടില്ല എന്നു പറയാന്‍ തോന്നുന്നു.

smitha adharsh പറഞ്ഞു... മറുപടി

ഇത് വെറും കഥയായി മാത്രം അവശേഷിക്കട്ടെ..

sijo george പറഞ്ഞു... മറുപടി

മനോരാജിന്റെ എഴുത്തിന്റെ ശൈലി ഒത്തിരി നല്ലതാണ്, പക്ഷേ, എന്തോ, കഥകളുടെ പലതിന്റെയും തീമിൽ കുറച്ച് അതി ഭാവുകത്വം തോന്നുന്നു.. (എന്റെയൊരു തോന്നലായിരിക്കാം.,ചിലപ്പോൾ നാട്ടിലെ പുതിയ ജീവിത രീതിയെകുറിച്ചുള്ള അജ്ഞതയുമാകാം..)കൂടുതൽ വ്യതസ്ഥമായ കഥകളുമായി വരാൻ ആശംസകൾ..

വഴിപോക്കന്‍ | YK പറഞ്ഞു... മറുപടി

മനോഹര അവതരണം, അംഗീകരിക്കാന്‍ ഇഷ്ടപ്പെടാത്ത ചില സത്യങ്ങള്‍ നന്നയി വര്‍ണിച്ചിരിക്കുന്നു.
എങ്കിലും എന്തൊക്കെയോ, എവിടെയൊക്കെയോ..... ?

Vayady പറഞ്ഞു... മറുപടി

കാലാനുസൃതമായ വിഷയം. ഇതൊക്കെ ശരിക്കും നാട്ടില്‍ നടക്കുന്നതാണോ? അതോ കുറച്ച്‌ ഭാവനയും അതിശയോക്തിയും ചേര്‍‌ത്തിട്ടുണ്ടോ? ഏതായാലും വ്യത്യസ്തമായ ഒരു കഥ. നന്നായി എഴുതി. അഭിനന്ദങ്ങള്‍.

പ്രവീണ്‍ വട്ടപ്പറമ്പത്ത് പറഞ്ഞു... മറുപടി

ഇത്തരം ഒരു വ്യത്യസ്തമായ തീം‌ തിരഞ്ഞെടുക്കാൻ‌ താങ്കൾ‌ കാണിക്കുന്ന ധൈര്യത്തെ അഭിനന്ദിക്കട്ടെ.

ആദ്യപകുതി വല്ലാതെ വേട്ടയാടി മനു.. ഒരുപാട് കാരണങ്ങളുണ്ട്. പലമുഖങ്ങളും‌ പലപല വേഷത്തിൽ ഇവിടെ കാണാൻ‌ സാധിച്ചിട്ടുണ്ട്. പേരിലും വസ്ത്രധാരണത്തിലും ചെറിയ വ്യത്യാസങ്ങൾ‌.. ജീവിതത്തിൽ പകച്ചു നിന്ന നിമിഷങ്ങൾക്ക് ഇതിലെ പല സന്ദർഭങ്ങളുമായും കഥാപാത്രങ്ങളുമായും സാമ്യം തോന്നി.

ആദ്യം വായിച്ചപ്പോൾ‌, എന്റെ പ്രൊഫഷനെ അടച്ചാക്ഷേപിച്ചു പറയുന്ന പോലെ തോന്നി.. അതിന്റെ കലിയിൽ നിന്നു ഒന്നു മുക്തമായപ്പോൾ, ചുറ്റുപാടും ഒന്ന് നിഷ്പക്ഷമായി തിരിഞ്ഞു നോക്കി.ഞെട്ടിപ്പിക്കുന്നതു തന്നെയാ മനു നമ്മുടെ ചുറ്റുപാടും സംഭവിച്ച് കൊണ്ടിരിക്കുന്നതു.
“ഏയ് അങ്ങനെ ഒന്നുമില്ല” എന്ന് ആശ്വസിച്ചു കൊണ്ട് നമുക്കും ഒഴുക്കിനൊപ്പം പോവാം..അല്ലെങ്കിൽ ഒഴുക്കിനെതിരെ നീന്താൻ ശ്രമിച്ചു കൊണ്ട് അപഹാസ്യനാവാം...

Sukanya പറഞ്ഞു... മറുപടി

നമ്മള്‍ പാശ്ച്യാത്തരെ അനുകരിച്ച് ഇത്തരം പേക്കൂത്തുകള്‍ നടത്തുമ്പോള്‍ നമ്മുടെ ഉന്നതമായ സംസ്കാരം മനസ്സിലും പ്രവര്‍ത്തിയിലും കൊണ്ടുനടത്തുന്നു അവര്‍.
കണ്ണടച്ചിരുട്ടാക്കുന്ന ആളുകള്‍ ...
ചിന്തിക്കേണ്ട വിഷയം. എഴുത്തിനു നന്ദി.

ചാണ്ടിച്ചൻ പറഞ്ഞു... മറുപടി

വളരെ നന്നായി എഴുതി മനോരാജ്...എനിക്ക് വളരെ ഇഷ്ടപ്പെട്ടു...
ഇങ്ങനത്തെ സ്ഥലം ശരിക്കും കൊച്ചിയിലുണ്ടോ...(ഒന്ന് പോയി നോക്കാനായിരുന്നു)

ആളവന്‍താന്‍ പറഞ്ഞു... മറുപടി

ആദ്യ പകുതി വളരെ നന്നായി. പിന്നെ എന്തോ കൈ വിട്ട പോലെ. നല്ല തീം. പിന്നെ ഇപ്പൊ എന്താ ഈ വിഷയങ്ങളോട് ഇത്ര താല്പര്യം? ങേ... ഞാന്‍ പറന്നു.! പാവം ചാണ്ടിച്ചായന്‍. ആ സ്ഥലം എവിടാന്നു ഒന്ന് പറയു. പ്ലീസ്. പുള്ളി ഒന്ന് പോയി നോക്കട്ടെ. എന്നിട്ട് ഇതിനു ഒരു രണ്ടാം ഭാഗം ചാണ്ടിക്കുഞ്ഞിന്റെ വക വരട്ടെ..!!

Jishad Cronic പറഞ്ഞു... മറുപടി

മനോഹര അവതരണം,ഇതൊക്കെ ശരിക്കും നടക്കുന്നതാണോ ?

Anees Hassan പറഞ്ഞു... മറുപടി

ശ്വാസം പിടിച്ചിരുന്നു വായിക്കാം ....കഥ പറച്ചിലിന്റെ വിജയം

TPShukooR പറഞ്ഞു... മറുപടി

നല്ല നിലവാരമുള്ള ഭാഷ. ഒഴുക്കുള്ള ശൈലി. കഥ വളരെ ഇഷ്ടപ്പെട്ടു. തീക്ഷ്ണമായ ജീവിതാനുഭവങ്ങള്‍ തന്നെയാണ് കഥയില്‍ പ്രമേയമാകേണ്ടത്.

മാനസ പറഞ്ഞു... മറുപടി

വ്യത്യസ്തമായ പ്രമേയം.....
വേറിട്ട ആഖ്യാനം....
പക്ഷെ മനോ,ഇതൊക്കെ നമ്മുടെ നാട്ടില്‍ നടക്കുന്നതാണോ?

lekshmi. lachu പറഞ്ഞു... മറുപടി

വായനാക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയുള്ള അവതരണ രീതി
നന്നായിരിക്കുന്നു..അവസാനിപ്പിച്ചതില്‍ എന്തോ അപാകത തോന്നി

thalayambalath പറഞ്ഞു... മറുപടി

വല്ലാത്തൊരു നൊമ്പരത്തോടെയാണ് വായിച്ചുതീര്‍ത്തത്... നന്നായി പറഞ്ഞു....

yousufpa പറഞ്ഞു... മറുപടി

ഇങ്ങനെയും ഒരു ലോകമുണ്ടെന്ന് ബോധ്യപ്പെടുത്തിയ മനൊ,താങ്കൾക്ക് നന്ദി.

Unknown പറഞ്ഞു... മറുപടി

മനോ ,മുന്പ് ബോംബയിലും പിന്നെ ബംഗ്ലോരിലും ഉള്ള നിശ ക്ലബും അവിടെ നടക്കുന്ന വിര്ത്തികേടുകളെ കുറിച്ചും പലരും പലവട്ടം എഴുതിയത് വായിച്ചു .കഥയിട്ടും അനുഭവ മായിട്ടും ..ഇത് പോലെ ഒന്ന് ആദ്യമായിട്ട് ആണ് വായിക്കുന്നത് ...
നല്ല കഥ .അതിലും നല്ലത് ഒരു തിരകഥ എന്ന് പറയുന്നത് ആണ് നല്ലത് .

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു... മറുപടി

“കൊച്ചി ഇപ്പോ പഴയ കൊച്ചിയൊന്നുമല്ലാ..” ഈ ഡയലോഗാണ് ഓർമ്മവന്നത്.
കനാലില്‍ നിന്ന് വെള്ളവുമായി വരുമ്പോള്‍ നനഞ്ഞൊട്ടിയ അവളുടെ കണങ്കാലുകളിലെ നനുത്ത രോമങ്ങളിലേക്ക് ആര്‍ത്തിയോടെ നോക്കുന്ന ചെത്തുകാരന്റെ നിഴല്‍ ഇവിടെ എവിടെയെങ്കിലുമുണ്ടോ? ജീവിതം എൻ‌ജോയ് ചെയ്യുന്ന കൊച്ചമ്മമാരുടെ കയ്യില്പെട്ട ചെറുപ്പക്കാരിയെ പോലെ തന്നെ നാട്ടിൻ പുറത്തൊതുങ്ങിക്കൂടുന്ന അനിയത്തിക്കുട്ടി പോലും സുരക്ഷിതയല്ലാ എന്ന് വിളിച്ചോതുന്ന വരികൾ ഇഷ്ടപ്പെട്ടു. മനുവേട്ടാ കുറച്ചൂടെ സൂപ്പർ ആക്കാമായിരുന്നെന്ന് തോന്നി. കാണാം.കാണും..
ഹാപ്പി ബാച്ചിലേഴ്സ്.
ജയ് ഹിന്ദ്

siya പറഞ്ഞു... മറുപടി

ആദ്യമായി തീവണ്ടിയില്‍ ഈ നഗരത്തില്‍ വന്ന് ഇറങ്ങുമ്പോള്‍ ആകെ ഒരു അമ്പരപ്പായിരുന്നു. എങ്ങോട്ടെന്നറിയാതെയുള്ള അലച്ചിലിനിടയില്‍ കണ്ടതും അനുഭവിച്ചതും എന്തൊക്കെയാണ്‌ !! ഓവര്‍ ബ്രിഡ്ജിനടിയിലെ ഇരുണ്ട കോണുകളില്‍ ദുര്‍ഗന്ധം വമിക്കുന്ന മാംസം വില്കാന്‍ തിരക്ക് കൂട്ടുന്ന നാലാം കിട വേശ്യകള്‍...

എന്‍റെ പ്രിയ കൊച്ചിയില്‍ ഈ ഗതിയോ ?വിശ്വസിക്കാന്‍ ഇനിയും പ്രയാസം ?

കഥ ആയാലും ,അനുഭവം ആയാലും ,കൊച്ചി ഇതുപോലെ ആയോ ,മനോ ?

Manoraj പറഞ്ഞു... മറുപടി

@junaith : ആദ്യ കമന്റിന് നന്ദി മച്ചൂ..

@ചെറുവാടി : തുറന്ന അഭിപ്രായത്തിന് നന്ദി.

@ചിതല്‍/chithal : ആ വഴി ഞാന്‍ വേണ്ടെന്ന് വച്ചു. എനിക്ക് തന്നെ ഒരപാകത ഫീല്‍ ചെയ്തു.:)

@ShajiKumar P V : ഒരു പ്രശസ്തനായ കഥാകാരന്‍ ഇത് വായിച്ചു എന്നത് തന്നെ എന്നെ സംബന്ധിച്ച് വലിയ കാര്യം. പറഞ്ഞ പോയിന്റുകള്‍ ശ്രദ്ധിക്കാം..

@mini//മിനി : അപ്പോ‍ള്‍ ഈ അവസ്ഥകള്‍ അനുഭവിക്കുന്നവരോ?

@റിയാസ് (മിഴിനീര്‍ത്തുള്ളി): നന്ദി.

@ഇസ്മായില്‍ കുറുമ്പടി : നന്ദി

@ഒഴാക്കന്‍.:എന്തിനാ ബോംബെയില്‍ പേടിച്ച് കഴിയുന്നേ..:)

@മുരളീമുകുന്ദൻ ബിലാത്തിപട്ടണം : കഥയിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുമ്പോളല്ലേ തിരുത്താന്‍ പറ്റൂ.. നന്ദി.. ഈ നല്ല അഭിപ്രായത്തിന്.


@ജീവി കരിവെള്ളൂര്‍ : പച്ചയായ യഥാര്‍ത്ഥ്യങ്ങള്‍..

@Echmukutty : പേടിക്കണ്ടാട്ടോ.. :)

@Sureshkumar Punjhayil : നന്ദി

@Abdulkader kodungallur : നേരില്‍ കണ്ടിട്ടില്ല മാഷേ.. പക്ഷെ കേട്ടറിവുണ്ടെന്നത് സത്യം..

@പട്ടേപ്പാടം റാംജി : വായനക്ക് നന്ദി.

@ഹംസ :സത്യത്തില്‍ ഇതിന്റെ ക്ലൈമാക്സ് ആദ്യം ഇങ്ങിനെയായിരുന്നില്ല ഹംസ.. പക്ഷെ എന്തോ എനിക്ക് അതും അത്ര ഇഷ്ടമായില്ല. അപ്പോള്‍ അത് ഇങ്ങിനെ ഒന്ന് ക്രോപ്പ് ചെയ്തെന്ന് മാത്രം..

@smitha adharsh : അത് തന്നെ എന്റെയും ആഗ്രഹം.

@sijo george :സിജോ , അതിഭാവുകത്വം ഉണ്ട് എന്നത് ശരിതന്നെ. പക്ഷെ, കഥകളിലല്ലേ നമുക്ക് അത് അപ്ലൈ ചെയ്യാന്‍ കഴിയൂ..എങ്കിലും ശ്രമിക്കാം.. വിലയേറിയ,. കാമ്പുള്ള അഭിപ്രായത്തിന് നന്ദി.

@വഴിപോക്കന്‍ : ആ ചോദ്യം പൂര്‍ത്തിയാക്കൂ യാസര്‍.

@Vayady : ഇതിനുള്ള മറുപടി ഒരു പരിധി വരെ പ്രവീണ്‍ വട്ടപ്പറമ്പത്തിന്റെ കമന്റില്‍ ഉണ്ട്.. എന്ന് വച്ച് എന്റെ ഭാവന ഇല്ല എന്നില്ല കേട്ടോ..

Manoraj പറഞ്ഞു... മറുപടി

@പ്രവീണ്‍ വട്ടപ്പറമ്പത്ത് : എന്തായാലും അപഹാസ്യനായാലും മഹാഭാരതത്തിലെ സൂയോധനനെ എല്ലാവരും ബഹുമാനിച്ചിരുന്നു പ്രവീണേ.. അപ്പോള്‍ നമുക്ക് രണ്ടാമത്തെ വഴി സ്വീകരിക്കാം..

@Sukanya : ഒരിക്കല്‍ കൂടി തേജസില്‍ എത്തിനോക്കിയതിനും നല്ല ഒരു അഭിപ്രായം അറിയിച്ചതിനും നന്ദി..

@ചാണ്ടിക്കുഞ്ഞ് : നിഷയുടെ തലയിലെ മുടി കാരണം ഒരു ജയില്‍ ജീവിതത്തില്‍ നിന്നും രക്ഷപ്പെട്ടതല്ലേ ഉള്ളൂ.. ഇനിയും വേണോ :)

@ആളവന്‍താന്‍ : കൈവിട്ട പോലെയായി അല്ലേ..അടുത്ത വട്ടം ശ്രമിക്കാം.. എവിടെ ഇത് തന്നെ എന്നും പറയുന്നു അല്ലേ? ഹി..ഹി.. പിന്നെ,ഇതിന് രണ്ടാം ഭാഗം വേണ്ട.. :)

@Jishad Cronic : ഉണ്ടാവാം.. ഉണ്ട്.. ഉണ്ടായിരിക്കാം :)

@ആയിരത്തിയൊന്നാംരാവ് : നന്ദി

Manoraj പറഞ്ഞു... മറുപടി

@Shukoor Cheruvadi : തേജസിലേക്ക് സ്വാഗതം. ഒപ്പം നല്ല ഒരു അഭിപ്രായത്തിന് നന്ദിയും.

@മാനസ : ഇതും നടക്കുന്നു എന്നത് സത്യം!!!

@lekshmi. lachu : എല്ലാവരും അവസാനഭാഗത്തെ അപാകതയെ പറ്റി പറഞ്ഞു.. മടിയാണ് തിരുത്തിയെഴുതാന്‍..:)

@thalayambalath : നന്ദി.

@യൂസുഫ്പ : ഈ ലോകം ഇവിടെ ഇങ്ങിനെ കുറേ മനുഷ്യര്‍!!!

@MyDreams :സന്തോഷം ഈ പ്രോത്സാഹനത്തിന്.

@ഹാപ്പി ബാച്ചിലേഴ്സ് : കൊച്ചിയിപ്പോള്‍ പഴയകൊച്ചിയല്ല. പക്ഷെ ബിലാല്‍ ഇപ്പോളും പഴയ ബിലാല്‍ തന്നെ :) കഥയിലെ ആ ഒരു ഡൈമെന്‍ഷന്‍സ് മനസ്സിലാക്കിയല്ലോ..

@siya : കൊച്ചി ഇപ്പോള്‍ മെട്രോ ആയി മാറികൊണ്ടിരിക്കുന്നു. ഒട്ടേറെ പിന്നാമ്പുറകഥകള്‍ കൊച്ചിക്ക് സ്വന്തമായുണ്ട് ഇപ്പോള്‍.. പലതും പറയാന്‍ ഒരു പോസ്റ്റൊന്നും പോര.. ചിലതൊക്കെ പറയാനും കഴിയില്ല. എന്ന് വച്ച് കൊച്ചിയില്‍ ഇതൊക്കെ അതേ പടിയുണ്ടെന്ന് ഞാന്‍ പറയുന്നില്ല. ഇത് എന്റെ ഭാവന എന്ന് കരുതിക്കോളൂ...

@Malayalam Songs : നന്ദി..

Sidheek Thozhiyoor പറഞ്ഞു... മറുപടി

കാല്പ്പനികമെങ്കിലും സമകാലീക സംഭവങ്ങളിലേക്ക് ഒരു തിരനോട്ടം
വ്യത്യസ്തമായ ആഖ്യാന ശൈലി ..മൊത്തത്തില്‍ നന്നായി..ആശംസകള്‍.

the man to walk with പറഞ്ഞു... മറുപടി

നന്നായി ..ഇരുട്ടിന്റെ ലോകത്തിന്റെ കഥ

Bijith :|: ബിജിത്‌ പറഞ്ഞു... മറുപടി

എന്താ പറയാ...
അടിമകള്‍ ഡാന്‍സ് ഫ്ലോറില്‍ മാത്രമല്ല, എ സി മുറികളിലെ കമ്പ്യൂടരിനു മുന്നിലും ഇല്ലേ... ശരീരമോ, സമയമോ, ബുദ്ധിയോ എന്തൊക്കെയോ പണയം വയ്ക്കുന്നവര്‍..
ഈയിടെയായി ബ്ലോഗില്‍ മനസ്സിനെ അസ്വസ്ഥമാക്കുന്ന ഐറ്റംസ് കൂടുന്നുണ്ടോ... അല്ല ലോകവും അങ്ങിനെ തന്നെ ആവുകയല്ലേ

ശ്രീ പറഞ്ഞു... മറുപടി

തികച്ചും വ്യത്യസ്തമായ നല്ലൊരു കഥ!

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു... മറുപടി

കഥയാണോ കാര്യമാണോ.നന്നായിരിയ്ക്കുന്നു.

Typist | എഴുത്തുകാരി പറഞ്ഞു... മറുപടി

katha thanneyaano ithu, atho sathyamo?

അഭി പറഞ്ഞു... മറുപടി

നന്നായിട്ടുണ്ട്
വ്യത്യസ്തമായ ഒരു പ്രമേയം നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു

പാവത്താൻ പറഞ്ഞു... മറുപടി

വത്യസ്ഥമായ പ്രമേയം, പക്ഷേ എന്തോ, എവിടെയോ ഒരു അപൂർണ്ണത പോലെ.....

Rahul പറഞ്ഞു... മറുപടി

ennittu?
enna chodyam chodikum last :)
Good attempt

മത്താപ്പ് പറഞ്ഞു... മറുപടി

കഥയാണെന്ന് വിശ്വസിക്കാന്‍ ശ്രമിക്കുമ്പോഴും,
നഗരത്തിലൂടെ നടക്കുമ്പോള്‍
ഇടവഴികളിലേക്കു നോക്കാന്‍ തോന്നിപ്പിക്കുന രചന....
നന്നായിരിക്കുന്നു.....

hi പറഞ്ഞു... മറുപടി

വ്യത്യസ്തമായ നല്ലൊരു കഥ :)

dreams പറഞ്ഞു... മറുപടി

ethinu eganeyanu abhiprayam ezhuthendathennu ariyunilla athrayum vekthamayi ee vishayathe avatharipichitundu arinjum ariyatheyum ethileku vazhuthi veezhunnavar orupadundu agane vazhuthi veezhathirikkan enniyulla allukalku kazhiyatte ennu prarthikkam ente ella aashamsakalum

Gopakumar V S (ഗോപന്‍ ) പറഞ്ഞു... മറുപടി

വ്യത്യസ്തമായ വിഷയം, വ്യത്യസ്തമായി അവതരിപ്പിച്ചു..നന്ദി, ആശംസകള്‍...

അജ്ഞാതന്‍ പറഞ്ഞു... മറുപടി

തുടക്കം വായിച്ചപ്പോള്‍ മനോ ഞാന്‍ കരുതി ഇന്നത്തെ IT ക്കാരുടെ ജീവിതമാണ് ഇതി വൃത്തം എന്ന് ...പക്ഷെ പിന്നീട് വായിച്ചപ്പോള്‍ ശ്വാസം പോലും വിടാന്‍ മറന്ന് പോയി ..അത്രയ്ക്ക് ശ്വാസതടസം അനുഭവപ്പെട്ടു ..സിനിമകളില്‍ പോലും ഇത്തരം ഇതി വൃത്തങ്ങള്‍ കാണുമ്പോഴും കേള്‍ക്കുമ്പോഴും എനിക്ക് തലവേദനയും സങ്കടവും ഒക്കെ വരും ..പിന്നെ ആ ദിവസം മൊത്തം ഞാന്‍ disturbed ആകും ...ഇവിടെയും വല്ലാത്തൊരു അവസ്ഥ തന്നെ ...ഭീകരാന്തരീക്ഷം തന്നെ ഈ അവസ്ഥ ....

"ഇതൊക്കെ തന്നെയല്ലേ ഈ മഹാനഗരത്തില്‍ വന്നിറങ്ങിയ ദിവസം തന്നെ റെയില്‍‌വേ സ്റ്റേഷനരികിലുള്ള ഓവര്‍ബ്രിഡ്ജിന്റെ കീഴില്‍ കണ്ട പാവം പിടിച്ച തെരുവു വേശ്യകള്‍ ഒരു നേരത്തെ ആഹാരത്തിനായി ചെയ്തുകൊണ്ടിരിക്കുന്നത്. "-വിശപ്പിന്റെ വിളി എവിടെയൊക്കെ ജീവിതങ്ങളെ കൊണ്ടെത്തിക്കുന്നു ...പിന്നെ ഒരിക്കല്‍ ഈ ഒരു വിഷയം ഞാന്‍ എന്‍റെ ഒരു സുഹൃത്തുമായി സംസാരിച്ചപ്പോള്‍ ആ സുഹൃത്തിന്റെ സുഹൃത്ത്‌ ഒരു കമന്റു പാസ്‌ ആക്കി ..."ഈ പെണ്ണുങ്ങളുടെ ഒരു ഭാഗ്യമേ ...അവര്‍ക്ക് ഒരു മാര്‍ഗ്ഗവും ഇല്ലെങ്കില്‍ എന്താ സ്വന്തം ശരീരം തന്നെ കോടികള്‍ ആക്കി കു‌ടെ എന്ന് ..ആണുങ്ങള്‍ പാവം ...പട്ടിണി വന്നാല്‍ പട്ടിണി കിടന്നു ചാവുക തന്നെ ...വില്‍ക്കാന്‍ ഇത്തരം ഒരു ഐറ്റം ഉണ്ടെങ്കില്‍ അവന്‍ രക്ഷ പെട്ടു എന്ന് "...ഇങ്ങിനെയും ഇത്തരം ജീവിതങ്ങളെ കഴുക കണ്ണു കൊണ്ട് നോക്കി കാണുന്നവരും ഉണ്ട് നമ്മള്‍ക്ക് ചുറ്റിനും എന്ന് ഞാന്‍ അറിഞ്ഞ നിമിഷം ...അത് തന്നെ വല്ലാത്തൊരു അസ്വസ്ഥതയായിരുന്നു ജീവിതത്തില്‍ ....

"എത്രപെട്ടന്നാണ്‌ ഇവരുടെയൊക്കെ നോട്ടത്തിന്റെയും ഭാവത്തിന്റെയും അര്‍ത്ഥവും വ്യാപ്തിയും മനസ്സിലായി തുടങ്ങിയത്."...മനസ്സിന്റെ കാര്യം ഒരു പക്ഷെ ഇത്രയൊക്കെ ഒള്ളൂ ...വേഗം പിടിച്ചെടുക്കും എല്ലാം ..വേണമെന്ന് കരുതിയാല്‍ ...

"പക്ഷെ ഒന്നുണ്ട്. മാസം തോറും കൃത്യമായി എല്ലാവരുടെയും വീടുകളില്‍ അവരുടെ വിയര്‍പ്പിന്റെ പ്രതിഫലം എത്തിക്കുന്നതില്‍ യാതൊരു മുടക്കവും വരുത്താറില്ല."-അതൊരു വലിയ കാര്യം തന്നെ ..അത് ഇല്ലെങ്കില്‍ അല്ലെ ..വിശപ്പിന്റെ വിളി കേട്ടു ഇനി ഇവര്‍ എന്ത് ചെയ്യുമായിരിക്കും ?...പണിക്കുള്ള കുലി!!!!?????

"ഈ ഇരുട്ടില്‍ ഒന്നും കാണാന്‍ കഴിയുന്നില്ലല്ലോ...ഒരല്പം വെളിച്ചം കിട്ടിയിരുന്നെങ്കില്‍.."...എവിടേയും ഇരുട്ട് തന്നെ ...ചുറ്റിനും വെളിച്ചം ഉണ്ട് എന്ന് നമ്മള്‍ക്ക് തോന്നുകയാണോ മനോ ....ഭീകരമായ ഇരുട്ട് തന്നെ എവിടേയും ..ആ ഇരുട്ട് പ്രകാശത്തെ വിഴുങ്ങി തുടങ്ങിയിരിക്കുന്നു ...." ഒരല്പം വെളിച്ചം കിട്ടിയിരുന്നെങ്കില്‍."

Manoraj പറഞ്ഞു... മറുപടി

@സിദ്ധീക്ക് തൊഴിയൂര്‍ : കാല്പനീകം എന്ന് പൂര്‍ണ്ണമായി പറയാന്‍ പറ്റില്ല സുഹൃത്തേ..

@the man to walk with : വായനക്ക് നന്ദി.

@ബിജിത്‌ :|: Bijith : ചോദ്യവും ഉത്തരവും ബിജിത്ത് തന്നെ പറഞ്ഞു.

@ശ്രീ : നന്ദി ശ്രീ.

@കുസുമം ആര്‍ പുന്നപ്ര : വായിച്ചതില്‍ സന്തോഷം.

@Typist | എഴുത്തുകാരി : സത്യം ഒളിഞ്ഞിരിക്കുന്ന ഒരു കഥ എന്ന് പറയാം ചേച്ചി.

@അഭി : നന്ദി.

@പാവത്താൻ : തേജസിലേക്ക് സ്വാഗതം. അത് എനിക്കും ഫീല്‍ ചെയ്യുന്നു.

@Rahul... : ആ ചോദ്യത്തിന്റെ ഉത്തരം വായനക്കാരന്‍ തീരുമാനിക്കട്ടെ..:)

@മത്താപ്പ് : നന്ദി.

@അബ്‌കാരി : തേജസിലേക്ക് സ്വാഗതം. വായനക്ക് നന്ദി.

@dreams : അതെ പ്രാര്‍ത്ഥിക്കാം.

@Gopakumar V S (ഗോപന്‍ ): വായനക്ക് നന്ദി.

@ആദില : വളരെ വിശദമായ ഒരു അഭിപ്രായത്തിന് നന്ദി. അതില്‍ പറഞ്ഞ കാര്യങ്ങള്‍ പലതും സമൂഹത്തില്‍ നടക്കുന്നവ തന്നെയെന്ന് പലരും സാക്ഷ്യം..

Anil cheleri kumaran പറഞ്ഞു... മറുപടി

വ്യത്യസ്തമായ പ്രമേയം. നന്നായി എഴുതി.

Thabarak Rahman Saahini പറഞ്ഞു... മറുപടി

ലഹരി നുരയുമീ നിശതന്‍ മടിയില്‍
നാരീ നാഭികള്‍ ലഹരിയില്‍ തളരവെ,
നടുവൊടിഞ്ഞൊരീ കൂരയില്‍
നഭീനാളം നടുവോടൊട്ടവേ,
നാമെന്തറിഞ്ഞു സോദരാ . . . .

ശക്തമായ രചന,
വീണ്ടും എഴുതുക.

jayanEvoor പറഞ്ഞു... മറുപടി

ഭീകരം!
തല മന്ദിക്കുന്നു!

റശീദ് പുന്നശ്ശേരി പറഞ്ഞു... മറുപടി

കഥ കൊള്ളാം
ഭാഷ അതി കേമം
ശൈലി അതിലും നന്നായി.
എന്നാലും ഇത്തിരി കുറുക്കാംആയിരുന്നു അല്ലെ

sujesh kumar ks പറഞ്ഞു... മറുപടി

കഥ നന്നായിരിക്കുന്നു. നല്ല വിഷയം. എനിക്കിഷ്ടമായി..

Roshni പറഞ്ഞു... മറുപടി

മനൂ,

നല്ല ഒരു കഥ. അവസാനം എന്തോ ഒരു ചെറിയ കുഴപ്പം തോന്നി.എങ്കിലും നന്നായിരിക്കുന്നു.

രമേശ്‌ അരൂര്‍ പറഞ്ഞു... മറുപടി

കൊച്ചിയിലെ ഒരു നക്ഷത്ര ഹോടലില്‍ ആഴ്ചയില്‍ ഒരു ദിവസം ഇത്തരം ഷോ നടക്കുന്നതായി എനിക്കറിയാം .കൊച്ചിയിലെ മാധ്യമ ലോകത്തിനും.ഹോസ്ടലില്‍ താമസിച്ചു കോളേജില്‍ പഠിക്കുന്ന യുവതിയെയും കാമുകനെയും പുലര്‍ച്ചെ നാലുമണിക്ക് കലൂര്‍ ബസ് സ്റ്റാന്റിനു സമീപം ചില അക്രമികള്‍ തടഞ്ഞു നിര്‍ത്തി
പണം കവര്‍ന്ന സംഭവം പോലിസ് കേസ് ആയതോടെ യാണ് പുറം ലോകം -ഈ നക്ഷത്ര ഹോട്ടലിലെ രാത്രികാല കാമകേളികളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയുന്നത്...സ്ത്രീകള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഒരു ബാര്‍ എം ജി റോഡിനു സമീപമുള്ള ഒരു നക്ഷത്ര ഹോട്ടലില്‍ വളരെ നാളായി പ്രവര്‍ത്തിക്കുന്നു...നഗരങ്ങള്‍ വളരുന്നതിനൊപ്പം
സ്ത്രീ പുരുഷ വ്യത്യാസങ്ങള്‍ ഇല്ലാതെ സംസ്കാരങ്ങളും മാറുന്നുണ്ട്..ഇന്നലെ അത് മറ്റൊരു നാട്ടില്‍ ആയിരുന്നു ..ഇന്നത്‌ നമ്മുടെ നഗരത്തിലും വന്നു ..നാളെ നമ്മുടെ വീട്ടിലും വരാതിരിക്കാന്‍ എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങുകയാണ് മലയാളി..കുടുംബ സംഗമങ്ങള്‍ ..ലയണ്സ് ക്ലബ് മീറ്റിംഗ് ..റോടരി ക്ലബ് എന്നിവകളില്‍ മഹിളാ രത്നങ്ങള്‍ പെഗ്ഗുകള്‍ മട മടാന്നു വിഴുങ്ങുന്നത് കാണാന്‍ ഈയുള്ളവനും ഭാഗ്യം (നിര്‍ഭാഗ്യമോ ?)ഉണ്ടായിട്ടുണ്ട് ..

ഉസ്മാന്‍ പള്ളിക്കരയില്‍ പറഞ്ഞു... മറുപടി

പുതുമയുള്ള വിഷയം. ആശയവ്യക്തതയുള്ള വിഷയാവതരണം. ക്ലൈമാക്സിൽ സംഗതി കൈവിട്ടുപ്പോയെന്നും തോന്നി. കഥയുടെ പരിസമാപ്തി മുൻ കൂട്ടി കാണാതെയാണ് എഴുത്ത് തുടങ്ങിയതെന്ന് സംശയിക്കാവുന്ന വിധത്തിലാണ് കഥ പറഞ്ഞു നിർത്തിയിരിക്കുന്നത്. ആശംസകൾ.

ഗീത രാജന്‍ പറഞ്ഞു... മറുപടി

മനു വളരെ വ്യത്യസ്തമായ പ്രമേയത്തില്‍ നല്ലൊരു കഥ പറഞ്ഞു തുടങ്ങി..
നല്ല രീതിയിലുള്ള അവതരണം.... നല്ലൊരു വായന സുഖം ഉണ്ടായിരുന്നു ...
പക്ഷെ അവസാനം എന്തോ ഒരു പോരായ്മ തോന്നി... ഒരുപക്ഷെ എന്റെ തോന്നല്‍ മാത്രം ആകാം... കൂടുതല്‍ എഴുതുക
ആശംസകള്‍....

Anaswayanadan പറഞ്ഞു... മറുപടി

സുനിത പറഞ്ഞത് പോലെ
ഇതൊരു കഥയായി മാത്രം അവശേഷിക്കട്ടെ ,
എന്റെ ബ്ലോഗിലേക്ക് സ്വാഗതം .....

ഭാനു കളരിക്കല്‍ പറഞ്ഞു... മറുപടി

വ്യത്യസ്തമായ വിഷയങ്ങള്‍ വ്യത്യസ്തമായി പറയുന്ന മനോരാജിനു അഭിനന്ദനങ്ങള്‍

K@nn(())raan*خلي ولي പറഞ്ഞു... മറുപടി

"മനസ്സില്‍ ഒരിക്കല്‍ കൂടെ അനുജത്തിയുടെ മുഖം തെളിഞ്ഞു. കനാലില്‍ നിന്ന് വെള്ളവുമായി വരുമ്പോള്‍ നനഞ്ഞൊട്ടിയ അവളുടെ കണങ്കാലുകളിലെ നനുത്ത രോമങ്ങളിലേക്ക് ആര്‍ത്തിയോടെ നോക്കുന്ന ചെത്തുകാരന്റെ നിഴല്‍ ഇവിടെ എവിടെയെങ്കിലുമുണ്ടോ?"

ഉണ്ടല്ലോ മനോജേട്ടാ. എന്തിലും രതി കാണുന്ന ഞരമ്പ് രോഗികള്‍ മലയാളികള്‍ക്കിടയില്‍ കൂടുകയല്ലേ. അല്പം നീന്ടെന്കിലും മനസ്സില്‍ തട്ടി.

റോസാപ്പൂക്കള്‍ പറഞ്ഞു... മറുപടി

മനോരാജ്,എന്റെ പ്രിയപ്പെട്ട നഗരം ഇത്രയേറെ അധപ്പതിച്ചുവോ..?
കഥ വളരെയധികം ഇഷ്ടപ്പെട്ടു

Manoraj പറഞ്ഞു... മറുപടി

@കുമാരന്‍ | kumaran : വായനക്ക് നന്ദി.

@thabarakrahman : തേജസില്‍ വെളിച്ചം വിതറിയതിന് നന്ദി സുഹൃത്തേ.. ഇനിയും വരിക.

@jayanEvoor : മന്ദിപ്പ് ഇപ്പോള്‍ മാറിയെന്ന് കരുതുന്നു. ഇല്ലെങ്കില്‍ ഒരു കഷായം കുറിച്ച് തരാം :)

@Rasheed Punnassery : തേജസിലേക്ക് സ്വാഗതം. വായനക്കും അഭിപ്രായത്തിനും നന്ദി.

@sujesh kumar ks : തേജസിലേക്ക് സ്വാഗതം. ഇനിയും വരിക.

@Roshni : തേജസിലേക്ക് സ്വാഗതം. ഇനിയും വരിക.

@രമേശ്‌അരൂര്‍ : ഇങ്ങിനെ പലതും ഇരുട്ടിന്റെ മറവില്‍.. തേജസിലേക്ക് സ്വാഗതം സുഹൃത്തേ..

@പള്ളിക്കരയില്‍ : പരിസമാപ്തി മനസ്സില്‍ ഉണ്ടായിരുന്നു. പക്ഷെ അത് അല്പം കുഴക്കുന്നതാവും എന്ന് തോന്നിയതിനാല്‍ ഇങ്ങിനെ ഒരു ക്ലൈമാക്സ് കൊടുത്തെന്നേ ഉള്ളൂ. നല്ല വായനക്കും വ്യക്ത്യമായ അഭിപ്രായത്തിനും നന്ദി.

@Geetha : എന്റെ മറുപടി മുകളില്‍ ഉണ്ട്.. തോന്നലുകള്‍ തന്നെയാണ് തുറന്ന് പറയേണ്ടത്. എന്റെ തോന്നലുകള്‍ മാത്രമാണല്ലോ ഇവിടെ കുറിച്ചിരിക്കുന്നതും.

@സ്നേഹപൂര്‍വ്വം അനസ് : തേജസിലേക്ക് സ്വാഗതം സുഹൃത്തേ.. അതെ, കഥയായി അവശേഷിക്കട്ടെ എന്ന് തന്നെ എന്റെയും പ്രാര്‍ത്ഥന!!

@ഭാനു കളരിക്കല്‍ : നന്ദി ഭാനു.

@കണ്ണൂരാന്‍ / K@nnooraan : ഇവിടെ എത്തിയതിലും കഥയുടെ സത്ത കണ്ട് കമന്റ് ചെയ്തതിലും നന്ദി.

@റോസാപ്പൂക്കള്‍ : നാട്ടിന്‍പുറങ്ങള്‍ പോലും അധപതിക്കുന്ന ഈ കാലത്ത് മഹാനഗരങ്ങള്‍ അധപതിച്ചില്ലെങ്കില്‍ നാണക്കേട് നമുക്കൊക്കെ തന്നെയല്ലേ റോസിലി..:) തേജസില്‍ എത്തിയതിന് നന്ദി.

കണ്ണനുണ്ണി പറഞ്ഞു... മറുപടി

നിരവികാരതയാണ്.. എടുത്തണിയാന്‍ ഏറ്റവും പറ്റിയ മുഖം മൂടി....

ente lokam പറഞ്ഞു... മറുപടി

ഒരു സസ്പെന്‍സ് ത്രില്ലെര്‍ പോലെ കാണുക ആയിരുന്നു.
അവസാനം കറന്റ്‌ പോയെന്നും തോന്നി. ഒരു റീല്‍ കൂടി
ഇനിയും വീണ്ടും കൂട്ടാമല്ലോ.ആരാ ഇപ്പൊ ചോദിക്കാന്‍ മനു?

വീകെ പറഞ്ഞു... മറുപടി

വളരെ പുതുമയാർന്ന ഒരു കഥ...
നന്നായി പറഞ്ഞിരിക്കുന്നു...

ആശംസകൾ....

Bindhu Unny പറഞ്ഞു... മറുപടി

നഗരത്തിന്റെ ഇരുണ്ടമുഖം!

അജ്ഞാതന്‍ പറഞ്ഞു... മറുപടി

മനോഹരമായ ഒരു കഥ. വല്ലാതെ ഇഷ്ടപ്പെട്ടു. ഇതൊക്കെ നടക്കുന്നുണ്ടല്ലേ

Pranavam Ravikumar പറഞ്ഞു... മറുപടി

A different one..! Nicely explained. All the best!

asrus irumbuzhi പറഞ്ഞു... മറുപടി

ഡിയര്‍ മനോരാജ് ,
നല്ല അവതരണം...
ഗ്രാമങ്ങള്‍ പട്ടണങ്ങളായും പിന്നെ നഗരങ്ങളായും
വികസിക്കുമ്പോള്‍ മനുഷ്യമനസ്സിന് ശോഷണം സംഭവിക്കുന്നു...പിന്നീട് ആര്‍ത്തി മാംസം,പണം എന്നിവയിലേക്ക് രൂപാന്തരീകരണം നടക്കുന്നു..!!

ആശംസകളോടെ
അസ്രൂസ്‌
http://asrusworld.blogspot.com/

jyo.mds പറഞ്ഞു... മറുപടി

സ്ത്രീകള്‍ക്ക് മാത്രമായി ഒരു നിശാക്ലബ്ബോ???
അങ്ങിനെയൊന്നുണ്ടോ?വ്യത്യസ്തമായ വിഷയം.നന്നായി.

Manoraj പറഞ്ഞു... മറുപടി

@കണ്ണനുണ്ണി : ആ മുഖം‌മൂടികള്‍ അണിയുന്നതാണെന്ന് തോന്നുന്നു ഏറ്റവും വലിയ കുഴപ്പം :)

@ente lokam : തേജസിലേക്ക് സ്വാഗതം. ഒരു റീല്‍ കുടെ ആദ്യം ഉണ്ടായിരുന്നതാ.. പിന്നെ ഞാന്‍ തന്നെ അദ്ധ്യക്ഷനായ സെന്‍സര്‍ബോര്‍ഡ് അത് ചവറ് എന്ന് പറഞ്ഞ് വെട്ടിമാറ്റി.:)

@വീ കെ : നന്ദി.

@Bindhu Unny : തേജസില്‍ വീണ്ടും വെളിച്ചം വിതറിയതിന് നന്ദി.

@കൃഷ്ണ പ്രിയ I Krishnapriya : തേജസിലേക്ക് സ്വാഗതം. ഇതും നടക്കുന്നു സുഹൃത്തേ.

@Pranavam Ravikumar a.k.a. Kochuravi : Thanks.

@asrus..ഇരുമ്പുഴി : തേജസിലേക്ക് സ്വാഗതം. അഭിപ്രായത്തിന് നന്ദി.

@jyo :ഇങ്ങിനെയും ഒക്കെ നടക്കുന്നു.

ഐക്കരപ്പടിയന്‍ പറഞ്ഞു... മറുപടി

മനോരാജ്, മൊത്തത്തില്‍ നന്നായിരിക്കുന്നു. കൂടുതല്‍ വായിക്കാന്‍ സമയമില്ല, അതിനാല്‍ അഭിപ്രായം പിന്നീടാവാം. തല്ക്കാലം കൂട്ടുകൂടി സീറ്റുറപ്പിച്ചു !
ഭാവുകങ്ങള്‍ !

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു... മറുപടി

Gud presentation of real facts..

മിന്നാരം പറഞ്ഞു... മറുപടി

ഹോ... എന്‍റമ്മോ.... ഇത് വല്ലാത്ത ഒരു കഥയാണല്ലോ... ഇങ്ങനയൊക്കെ ഉണ്ടാവുമോ...

നീര്‍വിളാകന്‍ പറഞ്ഞു... മറുപടി

മനോ... വ്യത്യസ്ഥ വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നവയില്‍ താങ്കള്‍ കാട്ടുന്ന മികവ് അഭിനന്ദനീയം തന്നെ.... പക്ഷെ ഒന്നുകൂടി ഒതുക്കി പറയാമായിരുന്നു!!!

ബിഗു പറഞ്ഞു... മറുപടി

Well Done. Keep it up.

Varun Aroli പറഞ്ഞു... മറുപടി

നല്ല ആശയം. നല്ല അവതരണം. അവസാനഭാഗത്തു നിന്ന് കുറെ കൂടി പ്രതീക്ഷിച്ചു... ആശംസകള്‍.

SUJITH KAYYUR പറഞ്ഞു... മറുപടി

ഈ ഇരുട്ടില്‍ ഒന്നും കാണാന്‍ കഴിയുന്നില്ലല്ലോ... ഒരല്പം വെളിച്ചം കിട്ടിയിരുന്നെങ്കില്‍...
---മനോഹരമായി കഥ പറയാന്‍ മനോരാജിനു പ്രത്യേകമായ ഒരു കഴിവുണ്ട്.

മാനവധ്വനി പറഞ്ഞു... മറുപടി

നഗരങ്ങളിലെ നിശാക്ലബുകളിൽ നടക്കുന്ന വാണിഭങ്ങളും ബലിയാടുകളുടെ സങ്കടങ്ങളും നിറഞ്ഞു തുളുമ്പുന്ന കഥ..നന്നായിരുന്നു അവതരണം...

Pradeep Kumar പറഞ്ഞു... മറുപടി

വന്‍കിടക്കാരുടെ ഒത്തു ചേരലില്‍ ഇതിലും വലിയത് പലതും നടക്കാറുണ്ട് എന്നു കേട്ടിട്ടുണ്ട്...

നാം കാണുന്ന നാഗരികതയുടെ പിന്നാമ്പുറം നന്നായി വരച്ചു.....