ശനിയാഴ്‌ച, ജൂൺ 26, 2010

ഒരു പിറന്നാളിന്റെ ഓര്‍മ്മക്ക്..


ഇന്നെന്റെ ബ്ലോഗിന്റെ ഒന്നാം പിറന്നാള്‍ ആണ്‌. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് "പേശാമടന്ത" എന്ന പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട് വിശാലമായ ഈ ബൂലോകത്തിലേക്ക് ഞാന്‍ ഒരു പുല്‍ച്ചാടിയായി കടന്ന് വന്നത്. ഒരിക്കലും ഒരു ബ്ലോഗര്‍ ആവണമെന്ന ലക്ഷ്യമില്ലായിരുന്നു. എന്തായിരുന്നു ഒരു ബ്ലോഗ് എഴുതാന്‍ എന്നെ പ്രേരിപ്പിച്ച ഘടകം എന്നൊക്കെ മുന്‍പൊരു പോസ്റ്റില്‍ ഞാന്‍ ചെറുതായി സൂചിപ്പിച്ചിരുന്നു. അതുകൊണ്ട് വീണ്ടും അത് തന്നെ പറഞ്ഞ് നിങ്ങളെ ബോറടിപ്പിക്കുന്നില്ല.


എന്നെ വിട്ട് പോയെങ്കിലും ഇന്നും എന്റെ കൂടെയുള്ള എന്റെ അച്ഛന്‍ .. ബ്ലോഗ് എഴുത്തിന്റെയും കമന്റുകളുടെയും ലോകത്ത് ഞാന്‍ സജീവമാകുമ്പോള്‍ പരിഭവമില്ലാതെ എന്നെ പിന്തുണക്കുന്ന എന്റെ അമ്മ, ഭാര്യ.. അവന്റെ ശാഠ്യങ്ങളും വികൃതികളും കാണാന്‍ നില്‍ക്കാതെ കമ്പ്യൂട്ടറിനു മുന്‍പിലേക്ക് പോകുന്ന അച്ഛനോട് കുഞ്ഞ് മനസ്സ് കൊണ്ട് ക്ഷമിക്കുന്ന എന്റെ മകന്‍ .. ഇവരാണ്‌ എന്റെ ഊര്‍ജ്ജം.. എന്റെ ഈ തേജസിനെ അവര്‍ക്ക് സമര്‍പ്പിക്കട്ടെ..


ഒരു പിറന്നാള്‍ പോസ്റ്റ് എന്നൊന്നും മനസ്സില്‍ ഉണ്ടായിരുന്നില്ല എന്നത് സത്യം. പിറന്നാള്‍ ആഘോഷിക്കാന്‍ മാത്രമൊന്നും ഞാന്‍ ഒരു ബ്ലോഗറായി എന്ന തോന്നലുമില്ല. പിന്നെ എന്തുകൊണ്ട് ഇങ്ങിനെ ഒരു പോസ്റ്റ് എന്ന ചിന്തിക്കുന്നുണ്ടാവും. ഇവിടെ എന്നെ സഹിച്ച, എന്നെ വായിച്ച, എന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയ കുറേ സുമനസ്സുകളും അതിനേക്കാളുപരി എനിക്ക് ലഭിച്ച ഒട്ടേറേ നല്ല സുഹൃത്തുക്കളുമുണ്ട്. അവരോടുള്ള കടപ്പാട് പങ്കുവെക്കപെടേണ്ടതാണെന്ന തോന്നലില്‍ നിന്നും ആണ്‌ ഈ ഒരു പോസ്റ്റ്. ആദ്യമേ തന്നെ എന്റെ കൂട്ടുകാരേ, ഈ കഴിഞ്ഞ ഒരു വര്‍ഷം എന്നെ സഹിച്ച നിങ്ങള്‍ക്ക് എന്റെ നന്ദി അറിയിക്കട്ടെ.


പണ്ടെപ്പോഴോ എഴുതി കൈയില്‍ സൂക്ഷിച്ചിരുന്ന ഒന്ന് രണ്ട് കഥകളും, ഒപ്പം വായിച്ച ഏതാനും പുസ്തകങ്ങളെ പറ്റിയും വെറുതെ എന്തെങ്കിലുമൊക്കെ കോറിയിട്ട് കഴിയുമ്പോളേക്കും ഗ്യാസ് തീരും എന്ന പ്രതീക്ഷയായിരുന്നു തേജസുമായി വരുമ്പോള്‍ എനിക്ക് ഉണ്ടായിരുന്നത്. പക്ഷെ, ഇന്നിപ്പോള്‍ ഏതാണ്ട് മുപ്പതോളം പോസ്റ്റുകള്‍ തേജസില്‍ ചെയ്തു എന്നത് എന്നെ തന്നെ അത്ഭുതപ്പെടുത്തുന്നു. എന്റെ കാഴ്ചപാടുകളിലെ ശരിയും തെറ്റുകളും ചൂണ്ടിക്കാട്ടി തരുവാന്‍ ഇവിടെ ഏറെ പേര്‍ ഉണ്ടായി എന്നത് സത്യത്തില്‍ വിസ്മയിപ്പിക്കുന്നു. എന്നെ വായിക്കാന്‍ നിങ്ങള്‍ കാട്ടിയ ആ സഹിഷ്ണുതയാണ്‌ വീണ്ടും എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാന്‍ ഇപ്പോഴും എന്നെ പ്രേരിപ്പിക്കുന്നത്.


എന്നെ സഹിച്ചവര്‍ , സഹായിച്ചവര്‍ , അഭിപ്രായങ്ങള്‍ അറിയിച്ചവര്‍ , വിമര്‍ശിച്ചവര്‍ , പ്രോത്സാഹിപ്പിച്ചവര്‍ , നേര്‍വഴി തെളിച്ചവര്‍ ... കടപ്പാട് എല്ലാവരോടും ഉണ്ട്. എല്ലാവര്‍ക്കും നന്ദി പറയാന്‍ ഈ അവസരം വിനിയോഗിക്കട്ടെ. ചിലരെയെങ്കിലും പേരെടുത്ത് പറയാതിരുന്നാല്‍ അത് ഞാന്‍ എന്നോട് കാട്ടുന്ന നന്ദികേടാവും എന്നതിനാല്‍ മറ്റുള്ളവരുടെ അനുവാദത്തോടെ തന്നെ അതും ഞാന്‍ ചെയ്തോട്ടെ..


ആദ്യം ഒരു ബ്ലോഗ് എന്തെന്ന് ഞാന്‍ അറിഞ്ഞത് ഓര്‍ക്കൂട്ടിലൂടെ എനിക്ക് കിട്ടിയതും പിന്നെ ഏതാണ്ട് ഇക്കഴിഞ്ഞ നാല് വര്‍ഷമായി തുടരുന്നതുമായ എന്റെ നല്ല സുഹൃത്ത് ജ്യോതിഭായിയുടെ ജ്യോതിസിലൂടെയാണ്. ബ്ലോഗ് എന്ന ഈ മാധ്യമത്തെ പരിചയപ്പെടുത്തി തന്നെ ജ്യോതിക്ക് നന്ദി പറയാതെ മറ്റാര്‍ക്കും ഞാന്‍ നന്ദി പറയുന്നതില്‍ അര്‍ത്ഥമില്ല. നന്ദി ജ്യോതി!!


പേശാമടന്ത എന്ന പുസ്തകത്തെ പരിചയപ്പെടുത്തി ഒരു പോസ്റ്റിടുമ്പോള്‍ അത് ആരെങ്കിലും വായിക്കുമെന്നോ ഒരു കമന്റ് പോലും വരുമെന്നോ ഒന്നും എനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ എന്റെ ആദ്യ പോസ്റ്റില്‍ ആദ്യ കമന്റിട്ട പ്രിയ ഉണ്ണികൃഷ്ണനോടുള്ള നന്ദിയും വാക്കുകള്‍ക്കതീതമാണ്‌.


ഒരു എഴുത്തുകാരന്‍ (?) അല്ലെങ്കില്‍, ഒരു ബ്ലോഗര്‍ എന്ന നിലയില്‍ എന്നെ ആദ്യമായി ഫോണില്‍ വിളിച്ച് പ്രോത്സാഹനം തന്ന, തേജസിന്റെ സുഹൃത്തുക്കളില്‍ ഒന്നാമതായി സൈന്‍ ഇന്‍ ചെയ്ത സാബിറ സിദ്ദിഖ്.. മറക്കില്ല സാബിറ, താങ്കളുടെ ആ ഫോണ്‍ കാള്‍ ജീവിതത്തില്‍ ഒരിക്കലും..


ഇനിയും പേരെടുത്ത് പറയേണ്ട വ്യക്തിത്വങ്ങള്‍ നിരവധി. എന്റെ വിഷമങ്ങളുടെയും സന്തോഷങ്ങളുടെയും മാറാപ്പ് ഞാന്‍ തുറക്കുമ്പോള്‍ ക്ഷമയോടെ അതെല്ലാം കേട്ട് എന്റെ കൊച്ച് സന്തോഷങ്ങളില്‍ പങ്കുചേരുകയും വിഷമങ്ങള്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്ത് സഹായിക്കുന്ന , ബ്ലോഗിലൂടെ എനിക്ക് ലഭിച്ച എന്റെ നല്ല കൂട്ടുകാരി ലക്ഷ്മിലെചു .. ചാറ്റിലൂടെയും ഫോണിലൂടെയും ഒത്തിരി അടുപ്പം കാത്ത് സൂക്ഷിക്കുന്ന ഹരീഷ് തൊടുപുഴ, കുമാരന്‍ , .. എന്റെ നല്ലതിനു വേണ്ടി കുറേ അനുഭവങ്ങള്‍ എന്നോട് പങ്കുവെച്ച അരുണ്‍ കായംകുളം... ബ്ലോഗിന്‌ ഒരു ഹെഡര്‍ ഡിസൈന്‍ ചെയ്ത് തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ , ഒരു പരിചയവുമില്ലാതിരുന്നിട്ട് കൂടി എനിക്ക് വേണ്ടി എനിക്ക് തൃപ്തിയാവുന്നത് വരെ ഹെഡറുകള്‍ അയച്ച് തന്ന നാടകക്കാരന്‍ .. ബ്ലോഗിന്റെ ടെക്നിക്കല്‍ സൈഡില്‍ ഒട്ടേറെ സമയം എനിക്ക് വേണ്ടി ചിലവഴിച്ച മുള്ളൂക്കാരന്‍ , മാതസ് ബ്ലോഗ് ടീമിലെ എന്റെ സഹപാഠികൂടിയായ ഹരി... എന്റെ പോസ്റ്റുകള്‍ക്ക് വേണ്ടി ചിത്രങ്ങള്‍ വരച്ച ബ്ലോഗ് സുഹൃത്ത് തലയമ്പലത്ത്... ആദ്യമായി കുറേ ബ്ലോഗര്‍മാരെ നേരില്‍ കണ്ടപ്പോള്‍ ഒരു പുതുമുഖബ്ലോഗര്‍ ഇവരോടൊക്കെ എങ്ങിനെ ഇടപെടും എന്ന എന്റെ തോന്നലിനെ തല്ലിക്കെടുത്തി എന്നോട് വളരെക്കാലത്തെ പരിചയമുള്ള ഒരു സുഹൃത്തിനെ പോലെ പെരുമാറിയ കാര്‍ട്ടൂണിസ്റ്റ് സജീവേട്ടന്‍ , സജിഅച്ചായന്‍ , നന്ദപര്‍വ്വം നന്ദന്‍ , ഡോക്ടര്‍ ജയന്‍ , നാട്ടുകാരന്‍ , നിരക്ഷരന്‍ , ജോഹര്‍ , കൊട്ടോട്ടിക്കാരന്‍ , മുള്ളൂക്കാരന്‍‍ , ....... നിങ്ങളുടെയൊക്കെ സ്നേഹമാണ് എന്നെ ഇവിടെ നിലനിര്‍ത്തുന്നത്. നിങ്ങളോടൊക്കെയുള്ള നന്ദി പറഞ്ഞോ എഴുതിയോ തീര്‍ക്കാവുന്നതല്ല


എല്ലാത്തിനുമുപരിയായി ഞാന്‍ ഒരു സ്വകാര്യ അഹങ്കാരമായി സൂക്ഷിക്കുന്ന ഒരു ഫോണ്‍കാളുണ്ട്. ഓര്‍കൂട്ടിലൂടെയും മെയിലിലൂടെയും കമന്റുകളിലൂടെയുമുള്ള എന്റെ ശല്യം സഹിക്കാതെയാവണം ഒരു ദിവസം രാവിലെ എനിക്കൊരു ഫോണ്‍ . ഗള്‍ഫില്‍ നിന്നാണ്‌. ഓ.. എന്റെ ഏതേലും ആരാധികയാവും (ആരാധകനെയൊക്കെ ആര്‍ക്ക് വേണം!!) എന്ന് കരുതി അല്പം ബാസൊക്കെ ഇട്ട് ഞാന്‍ "ഹലോ" പറഞ്ഞു. അപ്പുറത്ത് നിന്ന് വളരെ ശാന്തമായ മറുപടി. "എന്റെ പേര് സജീവ് എന്നാണ്‌." "ഹും." ഞാനൊന്ന് മൂളി. കാരണം ഞാന്‍ ലോകം അറിയപ്പെടുന്ന ബ്ലോഗര്‍ ആണല്ലോ!! മാത്രമല്ല പ്രതീക്ഷിച്ച പോലെ ആരാധികയുമല്ല.. "വിശാലമനസ്കന്‍ എന്നൊരു പേരു കൂടി എനിക്കുണ്ട്." "എന്റമ്മേ" എന്ന അദ്ദേഹത്തിന്റെ മെയില്‍ വിലാസമാണോ അതോ "ഹെന്റമ്മേ" എന്ന എന്റെ വിളിയാണോ അന്നേരം എന്നില്‍ നിന്ന് പുറത്ത് വന്നതെന്ന് ഇന്നും എനിക്കറിയില്ല വിശാല്‍ജി!! ജോലിയില്‍ സ്ഥാനകയറ്റം കിട്ടിയപ്പോള്‍ വീട്ടുകാര്‍ക്ക് ജീരക മിഠായി വാങ്ങിക്കൊടുത്ത ഞാന്‍ അന്ന് ലഡുവാങ്ങി കൊടുത്തു എന്ന് പറയുമ്പോള്‍ ഊഹിക്കാമല്ലോ എന്റെ സന്തോഷം. നന്ദിയുണ്ട് മാഷേ ആ വിശാലമനസ്കതക്ക്...


പറയാനാണെങ്കില്‍ ഇനിയുമെണ്ടേറെ നിരസിക്കാനാവാത്ത സ്നേഹങ്ങള്‍ .. ശ്രീ, ജൈന്‍ , സുമേഷ് മേനോന്‍ , ഏറക്കാടന്‍ , സോണജി, ഹംസ, സ്മിത, മാനസ, മിനി ടീച്ചര്‍ , എഴുത്തുകാരി ചേച്ചി, ചാണ്ടികുഞ്ഞ്, മുരളി നായര്‍ , സുരേഷ് പുനലൂര്‍ , റാംജി, ഹഷിം (നിന്നെ കൂതറയെന്ന് വിളിക്കാന്‍ എനിക്ക് തോന്നുന്നില്ലെടാ), സിനു, ചേച്ചിപ്പെണ്ണ്, മൈത്രേയി ചേച്ചി, അഭി, ദിപിന്‍ , രാഹുല്‍ , മുഖ്താര്‍ , ലീല ടീച്ചര്‍ , ജ്യോതി സജ്ജീവ്, സിയ, മാണിക്യംചേച്ചി, കാട്ടിപരുത്തി, ഒരു നുറുങ്ങ്, ബിലാത്തിപ്പട്ടണം, രാജേഷ് ചിത്തിര, ജി.മനു, ജീവി, ലെതിചേച്ചി, വായാടി, കുറുപ്പ് , തേജസിന്റെ ഇത് വരെയുള്ള ഫോളോവേര്‍ഴ്സ്.. ഇനി ഫോളോചെയ്യാന്‍ പോകുന്നവര്‍ (സ്വപ്നം കാണാന്‍ കരം കൊടുക്കണ്ടല്ലോ).... പട്ടിക നീണ്ട് പോകുമ്പോള്‍ ഒരു പോസ്റ്റില്‍ ഒതുങ്ങില്ല.. മാത്രമല്ല എന്റെ കൂടപ്പിറപ്പായ മറവി പലരെയും വിട്ട് പോവാനും സാധ്യതയുണ്ട്. അതുകൊണ്ട് മുകളില്‍ പറഞ്ഞവരുള്‍പ്പെടെ ആരെയും ഞാന്‍ പേരെടുത്ത് പറയുന്നില്ല. എല്ലാവര്‍ക്കും നന്ദി.


ഒരിക്കല്‍ കൂടി നിങ്ങളുടെ സഹകരണം തേജസില്‍ ഉണ്ടാവുമെന്ന വിശ്വാസത്തോടെ.

85 comments:

അലി പറഞ്ഞു... മറുപടി

പിറന്നാളാശംസകൾ!

എറക്കാടൻ / Erakkadan പറഞ്ഞു... മറുപടി

എന്നാലും ആദ്യത്തെ നാല് കടപ്പാടുകള്‍ പെണ്ണുങ്ങള്‍ അടിച്ചെടുത്തു ...ചാണ്ടീ നമ്മുക്ക് യോഗം നിങ്ങലന്നു പറഞ്ഞത് തന്നെയാ ...ഹാ ...എന്ത് ചെയ്യാന്‍ ...

ചുമ്മാതാണ് കേട്ടോ...ആശംസകള്‍ ...ഇനിയും ഒരു പാട് കാലം ഞങ്ങളെ ബുദ്ടിമുട്ടിക്കാന്‍ ഇടവരട്ടെ എന്ന് ആശംസിക്കുന്നു

Jishad Cronic പറഞ്ഞു... മറുപടി

പിറന്നാളാശംസകൾ!

ചാണ്ടിച്ചൻ പറഞ്ഞു... മറുപടി

അതെയതെ...നമ്മളെയൊക്കെ വെറുതെ ക്വോറം തികക്കാന്‍ വേണ്ടി ചേര്‍ത്തതാ, എറക്കാടാ.......
തമാശിച്ചതാ മനോ....ഇനിയുമിനിയും ഉയരങ്ങള്‍ താണ്ടട്ടെ എന്നാശംസിക്കുന്നു...ഞങ്ങളെയൊക്കെ പേരെടുത്തു പരാമര്‍ശിച്ചതിനു ഒരുപാടൊരുപാട് നന്ദി...
തൊടുപുഴയില്‍ കാണും വരേയ്ക്കും വിട...

dreams പറഞ്ഞു... മറുപടി

മനുവേട്ടന് എന്‍റെ ഒന്നാം പിറന്നാള്‍ ആശംസകള്‍ വളരെ വൈകിയണങ്കിലും എനിക്ക് ഇതില്‍ എത്തിച്ചേരാനും മനുവേട്ടനെ പരിജയപെടാനും കഴിഞ്ഞതില്‍ ഞാന്‍ നന്ദി പറയേണ്ടത് ഹംസക്കയോടാണ് ഒരുപാടു പേരെ എനിക്ക് പരിജയപെടുത്തി അവരുടെ ബ്ലോഗുകള്‍ വായിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം ഉണ്ട്.ഇനിയും നല്ല കഥകള്‍ എഴുതാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്........... ആശംസകള്‍

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു... മറുപടി

പിറന്നാളാശംസകൾ!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു... മറുപടി

ആ കേക്ക് കാട്ടി വെറുതെ കൊതിപ്പിക്കേണ്ടിയിരുന്നില്ല.
ശരിക്കും അത് കേക്ക് തന്നെ ആണോ?
ഈ ബ്ലോഗ്‌ 'തേജസ്സ്‌' ആയിത്തന്നെ നിലനില്‍ക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ.
നല്ല നല്ല പോസ്റ്റുകള്‍ ഇടൂ .
ഞങ്ങള്‍ നിങ്ങളോടോപ്പമുണ്ട്.

smitha adharsh പറഞ്ഞു... മറുപടി

പിറന്നാളാശംസകള്‍..
ഒന്നല്ല,ഒരായിരം പിറന്നാളുകള്‍ ആഘോഷിച്ച് ,ഈ തേജസ്‌ ഇനിയും,ഇനിയും മുന്നോട്ടു പോകട്ടെ..

smitha adharsh പറഞ്ഞു... മറുപടി

പിറന്നാളാശംസകള്‍..
ഒന്നല്ല,ഒരായിരം പിറന്നാളുകള്‍ ആഘോഷിച്ച് ,ഈ തേജസ്‌ ഇനിയും,ഇനിയും മുന്നോട്ടു പോകട്ടെ..

ഒഴാക്കന്‍. പറഞ്ഞു... മറുപടി

മനോരാജ്, അങ്ങനെ പിറന്നാള്‍ ആയി അല്ലെ .. ഇനിയും ഇതുപോലെ ഒരുപാട് എഴുതാന്‍ കഴിയട്ടെ
ഈ ഒഴാക്കന്‍റെ എല്ലാ വിധ ഒഴാക്കാശംസകളും.


ഒരു പിന്‍ കുറിപ്പ്: തറകളില്‍ തറകളായ ചാണ്ടിയും ഏറക്കാടനും എല്ലാം ആ ലിസ്റ്റില്‍ കടന്നുകൂടി.
ഈ പാവം ഒഴാക്കന്‍റെ പേരുകൊണ്ടാണോ അതോ വിശാല്‍ ജിയെ പോലെ ഫോണില്‍ വിളിക്കാഞ്ഞിട്ടാണോ ഈ തറയെ ഒഴുവാക്കിയത്. ഹേ ചുമ്മാ പറഞ്ഞതാ.... ഒരു തമാശ

അജ്ഞാതന്‍ പറഞ്ഞു... മറുപടി

പിറന്നാള്‍ ആശംസകള്‍
മലയാളത്തിലുള്ള പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു...
സസ്നേഹം
അനിത
http://junctionkerala.com

Anees Hassan പറഞ്ഞു... മറുപടി

ആശംസകള്‍ ....ഞാന്‍ ബ്ലോഗ്‌ തുടങ്ങിയിട്ട് രണ്ടു മാസമായി ....തുടരാനകുമോ അറിയില്ല

ഭായി പറഞ്ഞു... മറുപടി

പ്രിയ സുഹൃത്തേ...,
ഇനിയുമിനിയും വ്യത്യസ്ഥമായ വിഷയങൾ എടുത്ത് അത് കഥകളാക്കി ഞങളെ വായനയുടെ പുതിയൊരു തലത്തിലേക്ക് കരം പിടിച്ച് ഉയർത്താൻ താങ്കൾക്ക് കഴിയട്ടെയെന്നും, അങിനെയങിനെ ഒരുപാട് ബ്ലോഗ് പിറന്നാളുകൾ ആഘോഷിക്കാൻ കരുണാമയനായ ദൈവം ഇടയാക്കട്ടെയെന്നും ആത്മാർത്തമായി ആശംസിച്ചുകൊണ്ട് മൈക്ക് ഞാൻ അടുത്ത ആൾക്ക് കൈമാറുന്നു!!!
ഞാൻ ഹോവറായില്ലല്ലോ അല്ലേ..ഉവ്വോ??!! :)

the man to walk with പറഞ്ഞു... മറുപടി

Congrats..
all the best

മാണിക്യം പറഞ്ഞു... മറുപടി

വാര്‍ഷികങ്ങള്‍ നേട്ടങ്ങള്‍ കൊണ്ടുവരട്ടെ.
അതെ ഒരു ബ്ലൊഗര്‍ ആയാലുള്ള ഏറ്റവും വലിയ ഗുണം എണ്ണം പറയാന്‍ വയ്യാത്ത സൗഹൃതം തന്നെ. അല്ലങ്കില്‍ ഒരിക്കലും ഭൂമിയുടെ എതൊക്കെയോ ദിക്കുകളില്‍ കഴിയുന്നവര്‍ ഇത്ര സ്നേഹത്തോടെ മനസ്സില്‍ ഉണ്ടാവില്ലല്ലൊ. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മുന്നില്‍ പോലും മനസ്സു തുറക്കാത്ത പലതും അക്ഷരങ്ങളിലൂടെ ഒരു പറ്റം ആളുകളില്‍ എത്തിക്കാന്‍ ഒരു ബ്ലോഗര്‍ക്ക് കഴിയുന്നു സന്തോഷവും സങ്കടവും നേട്ടങ്ങളും കൊട്ടങ്ങളും അബന്ധങ്ങളും - 'ഞാന്‍ ഇതൊക്കെ എഴുതിയാല്‍ വായിക്കുന്നവരുടെ മനസ്സില്‍ എന്റെ ഇമ്മേജ്- എന്താവും?' എന്നൊന്നും ഓര്‍ക്കാതെ അവതരിപ്പിക്കുകയും ബന്ധങ്ങളുടെ ഇഴയടുപ്പം കൂട്ടുകയും ചെയ്യുന്ന ബൂലോകത്തിനു നന്ദി..
എന്നും ഈശ്വരന്റെ അനുഗ്രഹം കൂടെയുണ്ടാവട്ടെ ..
തേജസിന്റെ പിറന്നാളിനു സര്‍‌വ്വമംഗളാശംസകള്‍!

Unknown പറഞ്ഞു... മറുപടി

തേജസ്സു സൂര്യതേജസ്സോടെ ബൂലോകത്തിനിയും ഒരുപാടുനാള്‍ നിലനില്‍ക്കട്ടെ എന്നാശംസിക്കുന്നു

പാവപ്പെട്ടവൻ പറഞ്ഞു... മറുപടി

പിറന്നാളാശംസകള്‍..
എഴുത്തിന്റെ ഒരുപുത്തന്‍ അദ്ധ്യായത്തിലേക്ക് സധൈര്യം പോയിക്കൊള്ളു

Echmukutty പറഞ്ഞു... മറുപടി

aazamsakal.

iniyum kuututhal nalla postukal pratheekshichukond.......

ellaa nanmakalum nerunnu.

മയൂര പറഞ്ഞു... മറുപടി

ബ്ലോഗ് പിറന്നാളിനും കേക്കോ!!!!
ഇനിയും പോസ്റ്റുകൾ കൊണ്ട് നിരനിരയായ് നിറയട്ടെ ഈ ബ്ലോഗ് :)

ആർമാദിക്കൂ...ആശംസകൾ!

lekshmi. lachu പറഞ്ഞു... മറുപടി

ഇനിയും ഒരുപാട് പിറന്നാള്‍ ഈ ബ്ലോഗിലൂടെ
ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.ഒപ്പം ഒരുപാട്
നല്ല രചനകള്‍ നിന്റെ ഭാവനയില്‍ വിടരട്ടെ..
എന്നെ നിന്റെ ഒരു നല്ലസുഹൃതിന്റെ ഗണത്തില്‍ ഉള്‍പെടുതിയതില്‍
സന്തോഷം ഉണ്ട്...
എല്ലാവിധ ആശംസകളും നേരുന്നു.

parvathikrishna പറഞ്ഞു... മറുപടി

ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന തേജസ്സിനു എന്റെ എല്ലാവിധ ആസംസകളും.
മനു...നിന്റെ ബ്ലൊഗുകളില്‍ വല്ലപ്പോഴും മാത്രം കയറുന്ന ഞാന്‍ എന്തു പറയാന്‍ ...
എന്നാലും ഒന്നു പറയാതെ വയ്യ ..മനു ഒത്തിരീ പ്രോത്സാഹിപ്പിക്കുന്നുണ്ട്...
എന്റെ കാളികൂളി എഴുത്തു വായിക്കുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് മനു....
ഇനീം ഒത്തിരീ എഴുതാനും സങ്കല്‍പ്പങ്ങളുടെ സുന്ദര ലോകത്തിലേക്ക് പറന്നു പോകാനും കഴിയട്ടെ

Manju Manoj പറഞ്ഞു... മറുപടി

പിറന്നാള് ആശംസകള്‍....രാവിലെ ചാറ്റ് ചെയ്തപ്പോള്‍ പറഞ്ഞില്ലാലോ പിറന്നാള്‍ ആണ് എന്ന്....എങ്കില്‍ അപ്പോള്‍ തന്നെ നേരിട്ട് ആശംസകള്‍ അറിയിക്കാമായിരുന്നു....

pournami പറഞ്ഞു... മറുപടി

പിറന്നാള്‍ ആശംസകള്‍ ...ഇനിയും ഒരുപാടു മുന്നോട്ടു പോകാന്‍ സാധിക്കട്ടെ.

ഉസ്മാന്‍ പള്ളിക്കരയില്‍ പറഞ്ഞു... മറുപടി

ആശംസകൾ

Nileenam പറഞ്ഞു... മറുപടി

ബ്ലോഗ് ജയന്തി ആശംസകള്‍

Vayady പറഞ്ഞു... മറുപടി

എന്റെ ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍. നല്ല നല്ല ചിന്തിപ്പിക്കുന്ന, കരയിപ്പിക്കുന്ന കഥകള്‍ കൊണ്ട് "തേജസ" നിറയട്ടെ എന്നാംശിക്കുന്നു.

എന്റെ പേരെങ്ങാനും സുഹൃത്തുക്കളുടെ കൂട്ടത്തില്‍ എഴുതാന്‍ മറന്നിരുന്നെങ്കില്‍ ഒരു കഷ്ണം കേക്ക് കഴിക്കാതെ ഞാന്‍ പിണങ്ങിപ്പോയെനേ. ഇപ്പോള്‍ സന്തോഷമായി. അപ്പോള്‍ വലിയൊരു പീസ് കേക്ക്‌ ഇങ്ങ്‌പോരട്ടെ...

ഈയൊരു സന്ദര്‍‌ഭത്തില്‍ കൂടെ കൈപിടിച്ച് നടത്തിയവരെ ഓര്‍‌ത്തതിന്‌ അഭിനന്ദനം.

പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി

പിറന്നാള്‍ ആശംസകള്‍....
മിഴിവാര്‍ന്ന പിറന്നാളുകള്‍ ഇനിയും ബ്ലോഗില്‍ തെളിയട്ടെ ധാരാളം....

Junaiths പറഞ്ഞു... മറുപടി

Appol Happy Pirantha naal....
sasneham
Junaith

ആളവന്‍താന്‍ പറഞ്ഞു... മറുപടി

ഇസ്മായിലിക്കാ...... ആ കേക്കിന്റെ കഥയറിയില്ലേ? ഹാ ഹാ എന്നാ എന്നോട് ചോദിക്ക്, ഞാന്‍ പറയാം. മനുവേട്ടന്റെ മോന്റെ ഒന്നാം പിറന്നാളിന് വാങ്ങിയ കേക്കിന്റെ പടമാ അത്. ഇതാണ് സ്വന്തം മക്കളുടെ പേര് സ്വന്തം ബ്ലോഗിന് ഇട്ടാലുള്ള ഗുണം മനസ്സിലായാ!!!!! ങ്ഹാ... കല്യാണമൊക്കെ കഴിഞ്ഞു ഒരു കുട്ടിയൊക്കെയാവട്ടെ എന്‍റെ സ്വര്‍ഗ്ഗത്തിനും ഉണ്ടാവും ഒരു പേര് തിരുത്തല്‍ കര്‍മം. ചെലവു ചുരുക്കാലോ.
പിന്നെ മനുവേട്ടാ (ഇതൊക്കെ ചുമ്മാതാണേ എന്ന് ഞാന്‍ പറയുന്നില്ല, എന്തിനാ വെറുതെ) നന്നായിരുന്നു. many many happy returns of the day......

പിന്നെ ഈ കമന്റിന്റെ ആദ്യ ഭാഗം മയൂരയ്ക്കും, വായാടിക്കും കൂടി സമര്‍പ്പിക്കുന്നു. അവരുടെയും സംശയം തീരട്ടെ. ഹാ ഹാ ഹാ

നാടകക്കാരന്‍ പറഞ്ഞു... മറുപടി

എടാ...നിനക്ക് ഹൃദയം നിറഞ്ഞ എല്ലാ ആശംസകളും നേരുന്നു ...നല്ല എഴുത്ത് തുടരുക ഉത്തരവാദിത്ത്വബോധത്തോടെ ഒരു പൌരൻ എന്ന കടമയോടെ സാമ്യൂഹ്യ പ്രതിബദ്ധതയോടെ. തകർക്കുക ഇവിടെ ഈ ബൂലോകത്തിൽ എല്ലാ ആശംസകളും ഒരിക്കൽ കൂടി

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH പറഞ്ഞു... മറുപടി

ഹൃദയം നിറഞ്ഞ ആശംസകൾ മനോരാജ്‌. തേജസ്സ്‌ വാക്കിന്റെ സൗരതേജസ്സായി ജ്വലിക്കട്ടെ

അജ്ഞാതന്‍ പറഞ്ഞു... മറുപടി

ആശംസകള്‍...

കൂതറHashimܓ പറഞ്ഞു... മറുപടി

ഹാപ്പി ബ്ലൊര്‍ത്ത് ഡേ... :)

പിറന്നാളിന്റെ അന്ന് ഇത്രേം വല്യ നുണ പറയണ്ടായിരുന്നു
വിശാലന്‍ വിളിച്ചൂ എന്നൊക്കെ
(എനിക്ക് ആരും വിളിക്കാത്തതിലുള്ള അസൂയ... വല്യ അസൂയ)

Jyothi Sanjeev : പറഞ്ഞു... മറുപടി

many more happy returns of the day. iniyum iniyum nalla postukal undaavatte. aashamsakal.

mukthaRionism പറഞ്ഞു... മറുപടി

കൂടുതല്‍ എഴുതാനാവട്ടെ.
Manorajന്റെ കഥകളാണ് എനിക്കു കൂടുതല്‍ ഇഷ്ടം.
ഒരു വര്‍ഷത്തെ വളര്‍ച്ചയല്ല, ബ്ലോഗിനും എഴുത്തിനുമുള്ളത്..


ആശംസകള്‍.

Sulfikar Manalvayal പറഞ്ഞു... മറുപടി

മനുവിനെ ഇടയ്ക്കിടെ വായിക്കാറുണ്ടായിരുന്നു. പക്ഷെ വായിച്ചപ്പോഴെല്ലാം ഒരു പാട് വര്ഷം പഴക്കമുള്ള ഇരുത്തം വന്ന എഴുതുകാരനായാണ് തോന്നിയത്.
ഇപ്പോഴല്ലേ അറിയുന്നത് ഒരു വര്ഷം മാത്രമേ പഴക്കം ഉള്ളൂ എന്ന്. (കുറച്ചു കാണിച്ചതല്ല കേട്ടോ)
ഈ ചുരുങ്ങിയ കാലം കൊണ്ട് താങ്കള്‍ ബ്ലോഗു ലോകത്ത് പെരെടുതത്തില്‍, അഭിമാനം കൊള്ളുന്നു. പലപ്പോഴും എന്റെ ബ്ലോഗിലേക്കും ക്ഷണിക്കണം എന്ന് തോന്നിയതാ.
പക്ഷെ എന്റെ "ചപ്രാചിതരങ്ങള്‍" വായിപ്പിച്ചു താങ്കളെ ബുധിമുട്ടിക്കണ്ട എന്ന് കരുതി പറയാതിരുന്നതാ.
ഒന്ന് പറഞ്ഞു തരുമോ ഈ വളര്‍ച്ചയുടെ രഹസ്യം. ഇനിയും ഒരുപാടൊരുപാട് ഉയരങ്ങളിലെക്കെതട്ടെ എന്നാശംസിക്കുന്നു.
കൂടെ ഒരായിരം പിറന്നാള്‍ ആശംസകളും.

കണ്ണനുണ്ണി പറഞ്ഞു... മറുപടി

ആശംസകള്‍ മനോ....
ഒന്നോക്ക്കെ ഒരു തുടക്കം മാത്രല്ലേ...
ഇനി എത്ര കിടക്കുന്നു പിറന്നാളുകള്‍ ... തകര്‍ത്തു ആഘോഷിക്കാന്‍.. ഈ ബൂലോകത്ത്..

എന്‍.ബി.സുരേഷ് പറഞ്ഞു... മറുപടി

കഥയ മമ കഥയ മമ കഥകളതിസാദരം
പുതിയ കഥകൾ മനസ്സിൽ നിറയട്ടെ.

വീണ്ടും വീണ്ടും വായിക്കുമ്പോൾ പഴയകഥകൾ കാലത്തിന്റെ പുതുക്കത്തിൽ പെടട്ടെ.

പിന്നെ വളരെ കുറച്ചുകാലത്തെ ബ്ലോഗനുഭമേ എനിക്കുള്ളെങ്കിലും എന്നെയും ഓർത്തല്ലോ
സ്നേഹം തുടരുക
ഓരോ പുൽക്കൊടിയോടും.
എഴുത്തിനോടും.

അജ്ഞാതന്‍ പറഞ്ഞു... മറുപടി

ധാരാളം എഴുതാൻ കഴിയട്ടെ.. ആശംസകൾ...

ഹംസ പറഞ്ഞു... മറുപടി

ഒന്നാം പിറന്നാളിനു എന്‍റെ ആശംസകള്‍ :)

ബ്ലോഗിലൂടെ കറങ്ങാന്‍ തുടങ്ങിയപ്പോള്‍ ആദ്യം കണ്ടുമുട്ടിയവരില്‍ പെട്ട ഒരാളാണ് മനോരാജ്.... അന്ന് തൊട്ട് ഇന്നുവരെ നിന്‍റെ ഒരോ പോസ്റ്റുകളും വായിക്കാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു.
ഇനിയും ഒരുപാട് കാലം ബൂലോകം നിറഞ്ഞുനില്‍ക്കാന്‍ കഴിയട്ടെ എന്ന് മനസ്സറിഞ്ഞു പ്രാര്‍ഥിക്കുന്നു.

ജനാര്‍ദ്ദനന്‍.സി.എം പറഞ്ഞു... മറുപടി

മനോരാജ് ആദ്യമായി ഞാനും വരുന്നു.ഞാന്‍ ബ്ലോഗിത്തുടങ്ങിയിട്ടേയുള്ളു. എനിക്കു പരിചയം കുറവ് എന്നു മാത്രമല്ല എന്നെ അറിയുന്നവരും കുറവ്
ഈ ജനവാതിലിനിപ്പുറത്ത് പുറത്തേക്ക് കണ്ണും നട്ട് ഞാനുമുണ്ട്.ശുഭാശംസകള്‍

2010, ജൂണ്‍ 26 10:07 pm

Sabu Kottotty പറഞ്ഞു... മറുപടി

ഒന്നാം പിറന്നാളിന് താങ്കള്‍ക്കും ബ്ലോഗിനും എന്റെ ആശംസകള്‍. മാണിക്യം ചേച്ചി പറഞ്ഞതുതന്നെയാണ് എനിയ്ക്കും പറയാനുള്ളത്. ലോകത്തിന്റെ നാനാവഴികളില്‍ ചിതറിക്കിടക്കുന്ന ജന്മങ്ങള്‍ക്ക് ഇങ്ങനെ ഒരു സൌഹൃദാന്തരീക്ഷം നല്‍കാന്‍ ബ്ലോഗല്ലാതെ മറ്റേതു മാധ്യമം...

അജ്ഞാതന്‍ പറഞ്ഞു... മറുപടി

ഇനിയും ധാരാളം എഴുതാന്‍ കഴിയട്ടെ.എഴുതി എഴുതി തെളിയട്ടെ.....മനസ്സു നിറഞ്ഞ് ആശംസിക്കുന്നു....

നേരത്തേ കണ്ടില്ലായിരുന്നു കോട്ടോ.ഞാനും ഇതുപോലൊന്ന് എഴുതിക്കൊണ്ടിരിക്കയാണ്.....തീര്‍ക്കാനാകുന്നില്ല. എന്നു തീരുമോ, പോസ്റ്റിടുമോ എന്നൊന്നും അറിയില്ല.

"പിന്നെ ഒരു ചെറിയ കാര്യം. അവന്റെ ശാഠ്യങ്ങളും വികൃതികളും കാണാന്‍ നില്‍ക്കാതെ കമ്പ്യൂട്ടറിനു മുന്‍പിലേക്ക് പോകുന്ന അച്ഛനോട് കുഞ്ഞ് മനസ്സ് കൊണ്ട് ക്ഷമിക്കുന്ന എന്റെ മകന്‍ .."

ഇതത്ര പിടിച്ചില്ല കേട്ടോ.... കുഞ്ഞിന്റെ കൂടെ ഇരുന്നിട്ടു ബാക്കി സമയമൊക്കെ ബ്ലോഗിയാല്‍ മതി...അതു കുട്ടിയുടെ അവകാശമാണ്......വേണമെങ്കില്‍ ഉറക്കം കുറയ്ക്കുക. ദൈവത്തിനുള്ളതു ദൈവത്തിനും സീസറിനുള്ളതു സീസറിനും. മനസ്സിലായല്ലോ.

ലിങ്കുകള്‍ ഒരുപാട...അറിയില്ലാത്തത് നോക്കാം പിന്നെ.

ജീവി കരിവെള്ളൂർ പറഞ്ഞു... മറുപടി

ബ്ലോഗുകളില്‍ നിന്ന് ബ്ലോഗുകളിലേക്കുള്ള യാത്രയിലെപ്പഴോ ആണ് താങ്കളുടെ ബ്ലോഗില്‍ എത്തപ്പെട്ടത് .അത് വെറുതെ ആയില്ല .കാലിക പ്രസക്തിയുള്ള വിഷയങ്ങളില്‍ മെനഞ്ഞെടുത്ത കഥകള്‍ വീണ്ടും എന്നെ ഇവിടേക്ക് ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നു .ചിലതിലൊക്കെ ഞാനെന്‍റെ അഭിപ്രായങ്ങളും കുറിച്ചു .കാലത്തിന്‍റെ കുത്തൊഴുക്കില്‍ പെടാതെ താങ്കളുടെ എഴുത്ത് തുടര്‍ന്നു കൊണ്ടിരിക്കട്ടെ .വീണ്ടും കാണാം ,ആഘോഷങ്ങളുടെ ആരവങ്ങളില്ലാതെ ...

chithrangada പറഞ്ഞു... മറുപടി

തേജസ്സിന്റെ ഒന്നാം വാര്ഷികത്തില് അകമഴിഞ്ഞ ആശംസകള്!!!ഇനിയും ഒരുപാട് ഒരുപാട്
പിറന്നാളുകള് ആഘോഷിക്കാന് ഭാഗ്യമുണ്ടാകട്ടെ! അതോടൊപ്പം ഈ ബ്ലോഗിന്റെ പരിധിയില്
നിന്നും വളര്ന്നു വലിയ,പ്രശസ്തനായ എഴുത്തുകാരനാകാനും ദൈവാനുഗ്രഹം ഉണ്ടാവട്ടെ എന്നും
പ്രാര്ഥിക്കുന്നു..........

mini//മിനി പറഞ്ഞു... മറുപടി

പിറന്നാൾ ആശംസകൾ

Unknown പറഞ്ഞു... മറുപടി

പിറന്നാളാശംസകള്‍..
ഒരായിരം പിറന്നാളുകള്‍ ആഘോഷിച്ച് തേജസ്‌ ഇനിയും മുന്നോട്ടു പോകട്ടെ

സ്നേഹിത പറഞ്ഞു... മറുപടി

തേജസ്സിനാണോ പിറന്നാള്‍...???അതോ പിറന്നാളിനാണൊ തേജസ് ഉണ്ടായത്...?
എന്തുമാകട്ടെ ,ഹൃദയം നിറഞ്ഞ മംഗളാശംസകള്‍...!!!!!

jayanEvoor പറഞ്ഞു... മറുപടി

സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു മനോരാജ്!
പുതിയ വർഷം കൂടുതൽ തകർപ്പനാവട്ടെ!

(“പറയാനാണെങ്കില്‍ ഇനിയുമെണ്ടേറെ സ്നേഹനിരാസങ്ങള്‍ ..” എന്നെഴുതിയത് വിപരീത അർത്ഥമല്ലേ ഉണ്ടാക്കിയത്? അതോ അവരൊക്കെ സ്നേഹം നിരസിച്ചവരാണോ?)

Manoraj പറഞ്ഞു... മറുപടി

@jayanEvoorഒഴിവാക്കാനാവാത്ത അല്ലെങ്കിൽ നിരസിക്കപ്പെടാൻ ആവാത്ത സ്നേഹങ്ങൾ എന്നായിരുന്നു എന്റെ മനസ്സിൽ. വിപരീത അർത്ഥം തോന്നിയെങ്കിൽ മാറ്റിയേക്കാം.

നന്ദി ചൂണ്ടിക്കാട്ടിയതിന്

ചിതല്‍/chithal പറഞ്ഞു... മറുപടി

ആദ്യമായി എല്ലാ അഭിനന്ദനങ്ങളും. ഒരു പിറന്നാളിനു് അഭിനന്ദനം കൊടുക്കുമോ ആരെങ്കിലും?! ഈ പിറന്നാളിനു് കൊടുക്കാം!! (ഒരു പീസ്‌ കേക്ക്‌ എനിക്കും വേണം!)
മനോരാജിന്റെ കഥകൾ ഈയിടെയാണു് വായിക്കാൻ തുടങ്ങിയതു്. "ഇനി വരുന്ന ഫോളോവർമാർക്കും നന്ദി" പറഞ്ഞ സ്ഥിതിക്കു് ഞാനും ഒരു ഫോളോവർ ആവാൻ തീരുമാനിച്ചിരിക്കുന്നു ട്ടൊ.

രാജേഷ്‌ ചിത്തിര പറഞ്ഞു... മറുപടി

പിറന്നാളാശംസകള്‍..
-:)

Neena Sabarish പറഞ്ഞു... മറുപടി

...ആത്മസുഹൃത്തുക്കളെത്തന്നെയാണു ലിസ്റ്റില്‍ പെടുത്തിയതെന്ന് തെളിയിച്ചുകൊണ്ട് എന്റപേരൊഴിവാക്കിയതിനഭിനന്ദനങ്ങള്‍.അല്ലായിരുന്നെങ്കില്‍ കടന്നുവന്നവരെമുഴുവന്‍ മണിയടിക്കാനിട്ടതെന്നു ഞാന്‍ വിമര്‍ശിച്ചേനേ....ഇനിയും കഥതുടരട്ടെ....ആശംസകള്.

കുഞ്ഞാമിന പറഞ്ഞു... മറുപടി

പിറന്നാൾ ആശംസകൾ..ഒരുപാട് പിറന്നാളുകൾ ആഘോഷിക്കാൻ കഴിയട്ടെ.

ഭാനു കളരിക്കല്‍ പറഞ്ഞു... മറുപടി

ORU VALIYA PIRANNAL AZAMSAKAL

Rare Rose പറഞ്ഞു... മറുപടി

തേജസ് ബ്ലോഗാവയ്ക്ക് ഒന്നാം പിറന്നാളാശംസകള്‍.:)
ഇനിയുമൊരുപാട് പിറന്നാളുകള്‍ ആഘോഷിച്ച് തേജസ് മുന്നേറട്ടെ..

thalayambalath പറഞ്ഞു... മറുപടി

പ്രിയ സുഹൃത്തേ,

വൈകിയാണ് താങ്കളെ പരിചയപ്പെട്ടത്... എനിക്ക് പരിചയമുള്ള ബ്ലോഗര്‍മാരില്‍ ഇത്രയും സജീവമായി എല്ലാവരോടും കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന, പ്രോത്സാഹിപ്പിക്കുന്ന (എല്ലായിടത്തും എത്തുന്ന) ആളാണ് മനോരാജ്... തേജസില്‍ ഇനിയും ഒരുപാട് പിറന്നാളുകള്‍ വിരിയട്ടെ.... പിറന്നാള്‍ ആശംസകള്‍...

തലയമ്പലത്ത്‌

നിരാശകാമുകന്‍ പറഞ്ഞു... മറുപടി

പിറന്നാള്‍ മനോരമകള്‍..
(മംഗളങ്ങള്‍ ഒക്കെ ഔട്ട്‌ ആയെന്നെ..?)
മനോരാജിനു മനോരമ തന്നെ ഇരിക്കട്ടെ...

സുമേഷ് | Sumesh Menon പറഞ്ഞു... മറുപടി

മനോരാജ്,
ആദ്യമായി ഒന്നാം ബ്ലോഗ്‌ പിറന്നാള്‍ ആശംസകള്‍. ഇനിയുമിനിയും മലയാളി ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങാന്‍ അങ്ങയുടെ സൃഷ്ടികള്‍ക്ക് കഴിയുമാറാകട്ടെ അങ്ങിനെ ഒരുപാടു പിറന്നാളുകള്‍ ആഘോഷിക്കാന്‍ ഇടവരട്ടെ..

Unknown പറഞ്ഞു... മറുപടി

ഡാ.. എല്ലാവിധ ആശംസകളും നേരുന്നു..
ഇനിയും നല്ല നല്ല സൃഷ്ടികള്‍ക്ക് ദൈവം അനുഗ്രഹിക്കട്ടെ.(സഹിക്കാന്‍ ഞങ്ങളെയും. ആ പയ്യന്‍റെ birthday കേക്ക് അടിച്ചുമാറ്റി അല്ലെ ?)

Sulthan | സുൽത്താൻ പറഞ്ഞു... മറുപടി

പിറന്നാളാശംസകള്‍...

കൂടുതൽ കരുത്തോടെ, മുന്നേറുക.

ഹരീഷ് തൊടുപുഴ പറഞ്ഞു... മറുപടി

മനോ..

ഇനിയുമിനിയും കാതങ്ങള്‍ ഏറെ താണ്ടാനുണ്ട് താങ്കള്‍ക്ക്. ആദ്യ പീറന്നാളൊക്കെ കഴിഞ്ഞ് കുറച്ചുനാള്‍ ചെല്ലുമ്പോള്‍ സ്വാഭാവികമായും എല്ലാ ബ്ലോഗെര്‍മാരിലും കണ്ടുവരുന്ന ഒരു പകര്‍ച്ചവ്യാധിയാണു ബ്ലോഗാലസ്യം എന്ന വില്ലന്‍ !!
അതിനെതിരേ പ്രധിരോധിക്കുവാനുള്ള കുത്തിവെയ്പ്പ് ഇന്നേ മനസ്സിലെടുത്തോണം..
ഓക്കേ..
പ്രിയസുഹൃത്തിനു ഹൃദയംഗമമായ ആശംസകള്‍ നേരുന്നു..

ശ്രീ പറഞ്ഞു... മറുപടി

പിറന്നാള്‍ ആശംസകള്‍, മാഷേ. ബൂലോകത്തെ പ്രയാണം തുടരട്ടെ!

അജ്ഞാതന്‍ പറഞ്ഞു... മറുപടി

ഇനിയും ഒത്തിരി നല്ല പോസ്റ്റുകളും മറ്റുമായി വരുക ...സഹിക്കാന്‍ സഹിഷ്ണുതയോടെ ഞങ്ങള്‍ ഇവിടെ തന്നെ കാണും :) ...ഒന്നാം വാര്‍ഷികത്തില്‍ കുറച്ചു ജീരകമിട്ടായി യെങ്കിലും ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കായി നല്‍കാമായിരുന്നു :P...നന്നായി ഈ പോസ്റ്റ്‌ ...എങ്ങിനെ ഈ ബുലോകത്ത് വന്നു എന്നും അങ്ങിനെ അവരുടെ ബ്ലോഗ്‌ ലോകത്തേക്ക് ഒരു നല്ല ജാലകം തുറന്നു തന്നു പുതിയ പലരെയും പരിജയെപ്പെടുതിയത്തിലും ....പിറന്നാള്‍ ആശംസകള്‍ ..

Manoraj പറഞ്ഞു... മറുപടി

@അലി : നന്ദി മാഷേ

@എറക്കാടൻ / Erakkadan : പെണ്ണുങ്ങളെ പിണക്കണ്ട എന്ന് കരുതിയാ :)

@Jishad Cronic™ : നന്ദി

@ചാണ്ടിക്കുഞ്ഞ് : കോറം തികക്കാൻ ഇതെന്താ സുഡോക്കോയോ :) നന്ദി സിജോയ്.

@fasil : അപ്പോൾ ഹംസക്ക് എന്റെയും നന്ദി. ഫസിലിനെ പരിചയപ്പെടുത്തിയതിൽ.

@മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ : നന്ദി.
തേജസിലേക്ക് സ്വാഗതം.

@ഇസ്മായില്‍ കുറുമ്പടി ( തണല്‍): കേക്കിന്റെ കഥ ആളവന്‍താന്‍ പറഞ്ഞ് തന്നല്ലോ? ദതാണ് കാര്യം.

@സോണ ജി : ഇതെന്താടാ സെന്റിയോ? നന്ദി

@smitha adharsh : വെറുതെ ആശിപ്പിക്കല്ലേ. ഹോ ആയിരം വർഷം. ഞാൻ വടിയൊക്കെ കുത്തി നടക്കുന്നത് കാണണമല്ലേ :)

@ഒഴാക്കന്‍.: അതല്ലന്നേ ഏറക്കാടനും ചാണ്ടിയും കൈക്കൂലി തന്നു. നന്ദി സുഹൃത്തേ.

@Anitha : തേജസിലേക്ക് സ്വാഗതം. മലയാളം തന്നെ നേരെയറിയില്ല. :)

@ആയിരത്തിയൊന്നാംരാവ് : തുടരാനാകും.

@ഭായി: ഒട്ടും ഓവറാക്കിയില്ല.

@the man to walk with : നന്ദി

@മാണിക്യം : സത്യം. ബൂലോകത്തിന് നന്ദി ചേച്ചിക്കും.

@തെച്ചിക്കോടന്‍ : നന്ദി സുഹൃത്തേ

@പാവപ്പെട്ടവന്‍ : വാക്കുകൾ പ്രചോദനമാണ്.

@Echmukutty : പ്രതീക്ഷക്കൊത്ത് ഉയരാൻ കഴിയുമോ എന്നറിയില്ല. ശ്രമിക്കാം.

@മയൂര : നന്ദി. ഒരു കേക്കല്ലേ മയൂര ബോംബല്ലല്ലോ? ക്ഷമി..കേക്ക് പുരാണം ഞാൻ പറയാതെ തന്നെ അറിഞ്ഞല്ലോ!

@lekshmi. lachu : നന്ദി ലെചൂ

@bindu : തേജസിലേക്ക് സ്വാഗതം. നന്ദി നല്ല വാക്കുകൾക്ക്.

@Manju Manoj : തേജസിലേക്ക് സ്വാഗതം. ചാറ്റിൽ പറഞ്ഞാൽ ചീറ്റിപ്പോയാലോ എന്ന് കരുതി.

@pournami : നന്ദി സ്മിത. ശ്രമിക്കാം.

@പള്ളിക്കരയില്‍ : നന്ദി

@Nileenam : നന്ദി

Manoraj പറഞ്ഞു... മറുപടി

@Vayady : വലിയ പീസ് കേക്ക് തന്നെ കൊത്തിയെടുത്തോളൂ.പിച്ചും പേയും പറഞ്ഞോളൂ. നന്ദി വായാടീ.

@പട്ടേപ്പാടം റാംജി : റാംജി നന്ദി, ഈ പ്രോത്സാഹനത്തിന്.

@junaith : നന്ദി

@ആളവന്‍താന്‍ : കല്യാണം കഴിഞ്ഞ് കുട്ടിയായാൽ സ്വർഗ്ഗത്തിന് പേരുതിരുത്തൽ കർമ്മം ഉണ്ടാവുമെന്ന്. വിവാഹിതരേ നിങ്ങൾ ഇത് കേട്ടല്ലോ?:)

@നാടകക്കാരന്‍ :ബിജൂ സന്തോഷം. നിന്റെ നല്ല പ്രോത്സാഹനത്തിന്.

@ജ്യോതീബായ് പരിയാടത്ത് : സമയക്കുറവിനിടയിലും എന്നെ പ്രോത്സാഹിപ്പിക്കാൻ എത്തിയതിൽ സന്തോഷം സുഹൃത്തേ.

@sheelajohn : നന്ദി.

@കൂതറHashimܓ: കണ്ടുപിടിച്ചു അല്ലേ :)

@Jyothi Sanjeev : നന്ദി

»¦മുഖ്‌താര്‍¦udarampoyil¦« : നന്ദി.

@SULFI : രഹസ്യം ഞാൻ പറയൂല്ലാ.. :)

@കണ്ണനുണ്ണി : നന്ദി

@എന്‍.ബി.സുരേഷ് : നന്ദി മാഷേ.

@ഉമ്മുഅമ്മാർ : നന്ദി.

@ഹംസ : നന്ദി സ്നേഹിതാ.

@ജനാര്‍ദ്ദനന്‍.സി.എം : തേജസിലേക്ക് സ്വാഗതം. ധൈര്യമായി എഴുതൂ. എല്ലാവരെയും ഇങ്ങിനെയൊക്കെ തന്നെ പരിചയപ്പെടുന്നേ.

@കൊട്ടോട്ടിക്കാരന്‍...: സത്യം മാഷേ.

@maithreyi : ചേച്ചി നന്ദി. അപ്പോൾ കുട്ടിയുടെ കൂടെ ഇരിക്കാം അല്ലേ. പിന്നെ സീസറിനൊക്കെ വില കൂടി. ദൈവത്തിന് വേണമെങ്കിൽ കൊടുക്കാം :) എഴുതി തുടങ്ങിയത് പൂർത്തിയാക്കൂ.

@ജീവി കരിവെള്ളൂര്‍ : നന്ദി സ്നേഹിതാ.

@chithrangada : ചിത്രേ, എന്നെ ഗോവണിയുടെ മേലേകേറ്റി താഴേക്ക് വീഴ്താനാ പരിപാടി അല്ലേ :) നന്ദി, ഈ വാക്കുകൾക്ക്.

@mini//മിനി : നന്ദി ടീച്ചറേ.

@റ്റോംസ് കോനുമഠം : നന്ദി.

@leelamchandra : ആകെ കൺഫ്യൂഷൻ ആക്കിയല്ലോ:) നന്ദി ടീച്ചറേ.

@jayanEvoor : നന്ദി.

@ചിതല്‍/chithal : ഫോളോവർമാർക്ക് നന്ദി നേരത്തെ പറഞ്ഞിട്ടുണ്ട്. എന്നാലും ചിതലേ നന്ദി.

@രാജേഷ്‌ ചിത്തിര : നന്ദി.

@Neena Sabarish : നന്ദി. ആരെയും മന:പൂർവ്വം വിട്ടതല്ല കേട്ടോ.

@കുഞ്ഞാമിന : നന്ദി.

@ഭാനു കളരിക്കല്‍ : നന്ദി.

@Rare Rose : നന്ദി.

@thalayambalath : മനോജിനോടുള്ള എന്റെ നന്ദി വാക്കുകൾക്കതീതം. അത് പറഞ്ഞ് തീർക്കുന്നില്ല സുഹൃത്തേ.

@നിരാശകാമുകന്‍ : തേജസിലേക്ക് സ്വാഗതം. മനോരമയെങ്കിൽ മനോരമ വെറുതെ കിട്ടിയതല്ലേ:)

@സുമേഷ് | Sumesh Menon : നന്ദി സുമേഷേ.

@Dipin Soman : അതേടാ നീയൊക്കെ സഹിച്ചോ:) പിന്നെ കേക്ക്, ഹി..ഹി. നിനക്കറിയില്ലേ എന്റെ പിശുക്ക്.

@Sulthan | സുൽത്താൻ :തേജസിലേക്ക് സ്വാഗതം. ഒപ്പം നന്ദിയും.

@ഹരീഷ് തൊടുപുഴ : പ്രതിരോധ കുത്തിവെപ്പ് തൊടുപുഴയിൽ കിട്ടുമെന്ന് തന്നെ വിശ്വാസം. അതല്ലേ മീറ്റുകളുടെ ലക്ഷ്യം തന്നെ. അറിയാം ഹരീഷ്, അത് മനസ്സിലുണ്ട്.

@ശ്രീ : നന്ദി

@ആദില/Aadhila/ : അതെന്താ കേക്കിനേക്കാൾ പ്രിയം ജീരകമിഠായിയോടോ? ദൈവമേ എങ്കിൽ എനിക്ക് എത്ര രൂപ ലാഭിക്കായിരുന്നു:) നന്ദി വീണ്ടുമുള്ള സഹനത്തിന്.

ചിത്ര പറഞ്ഞു... മറുപടി

..keep up the spirit always..manoraj..i share this happiness with you..

ദീപു പറഞ്ഞു... മറുപടി

ആശംസകൾ...

മാനസ പറഞ്ഞു... മറുപടി

പിറന്നാള്‍ ആശംസകള്‍ ....!!
(എന്‍റെ പങ്കു കേക്ക് ഇങ്ങു എത്തിയില്ല...കേട്ടോ..:( )

സാബിബാവ പറഞ്ഞു... മറുപടി

മനൂ ആശംസകള്‍ .''
തേജസ്സിലെ തേജസുറ്റ എഴുത്തുകാരാ ...
മുന്നോട്ട്‌ ഇനിയും ഈ വിരല്‍ തുമ്പുകള്‍ നല്ല നല്ല രജനകള്‍
തന്നു കൊണ്ടിരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ ....
അഭിനന്ദനങ്ങളോടെ.........
സാബി

siya പറഞ്ഞു... മറുപടി

''എന്നെ സഹിച്ചവര്‍ , സഹായിച്ചവര്‍ , അഭിപ്രായങ്ങള്‍ അറിയിച്ചവര്‍ , വിമര്‍ശിച്ചവര്‍ , പ്രോത്സാഹിപ്പിച്ചവര്‍ , നേര്‍വഴി തെളിച്ചവര്‍ ... കടപ്പാട് എല്ലാവരോടും ഉണ്ട്''.ഇതുപോലെ ഏറ്റു പറയാനും ഒരു നല്ല ഫ്രണ്ട് നു ആണ് കഴിയുന്നതും .അത് അവരെ പേര് എടുത്തു ഓര്‍മിച്ചു പറയുന്നതും .,മനസിന്റെ വലിപ്പവും ..എല്ലാ വിധ പിറന്നാള്‍ ആശംസകളും ,.ഒരായിരം കഥകളുമായി എഴുത്ത് തുടരട്ടെ ...................

വഴിപോക്കന്‍ | YK പറഞ്ഞു... മറുപടി

ആശംസകള്‍!!
പിന്നെ ആ കേക്ക് അയക്കേണ്ട വിലാസം താല്പര്യമുണ്ടെങ്കില്‍ അയച്ചു തരാം,
എനിക്ക് കേക്കിനോടു അത്ര മാത്രം ഇഷ്‌ടം ഉണ്ടായിട്ടല്ല, അവകാശികളുടെ അഡ്രസ്‌ കിട്ടഞ്ഞിട്ടു ഒരു കേക്ക് വഴിയാധാരമാവരുത് എന്ന ആത്മാര്‍ഥമായ ആഗ്രഹം ഒന്നുകൊണ്ടു മാത്രം

ManzoorAluvila പറഞ്ഞു... മറുപടി

തേജസ്സിനു പിറന്നാളാശംസകൾ

ഈശ്വരന്റെ അനുഗ്രഹം കൂടെയുണ്ടാവട്ടെ...

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു... മറുപടി

പിറന്നാള്‍ ആശംസകള്‍ !!!!!!!
എന്നാലും ആ നീല മാഷിക്കാരുടെ
കൂ ട്ടത്തില്‍ ഒന്നു കയറിപ്പറ്റാന്‍
കഴിയാത്ത വിഴമം ചില്ലറയല്ല
എന്നെ അലട്ടിയത് തേജ്ജസ്സെ >>>>

അഭി പറഞ്ഞു... മറുപടി

പിറന്നാളാശംസകൾ!

ശ്രീനാഥന്‍ പറഞ്ഞു... മറുപടി

ആശംസകൾ മനുരാജ്, തേജസ്വിയായിരിക്കട്ടേ!

Sukanya പറഞ്ഞു... മറുപടി

എന്‍റെയും ആശംസകള്‍
:)

nandakumar പറഞ്ഞു... മറുപടി

തേജസ്സോടെ ഇനിയും വര്‍ഷങ്ങള്‍ ഈ ബൂലോഗത്തു തന്നെയുണ്ടാവട്ടെ. ഒരഞ്ചാറു ആശംസകള്‍ ഒരുമിച്ച്!!

(ഓ! വിശാലനൊക്കെ വിളിച്ചാല്‍ സകലരോടും വിളിച്ചുപറയാലോ, ഞാനൊക്കെ എത്രപ്രാവശ്യം വിളിച്ചിരിക്കുന്നു! എവിടെ...ആരോര്‍ക്കാന്‍!!)

Abdulkader kodungallur പറഞ്ഞു... മറുപടി

തെളിയട്ടെയിനിയും തേജസ്സാത്മ ജ്യോതിസ്സായ്
വിളങ്ങട്ടെ വിശ്വ തേജസ്സായി ബൂലോകത്തില്‍.....!

പ്രവീണ്‍ വട്ടപ്പറമ്പത്ത് പറഞ്ഞു... മറുപടി

ഫെയർ ആന്റ് ലൌലിയും തേച്ച് പ്രായം കുറച്ച് ഇറങ്ങിക്കോളും.. ബ്ലോഗേഴ്സിനെ പറ്റിക്കാൻ :)

‘തേജസ്സിൽ‘ ഇനിയും ആർജ്ജവമുള്ള ഒരുപാട് കഥകൾ വിരിയട്ടെ എന്നാശംസിക്കുന്നു.. മകനും ബിലേറ്റഡ് ബർത്ത്ഡേ വിഷസ്

Umesh Pilicode പറഞ്ഞു... മറുപടി

പിറന്നാളാശംസകൾ!

Manoraj പറഞ്ഞു... മറുപടി

@രാമൊഴി : sure. thanks.

@ദീപു : നന്ദി

@മാനസ : കൊറിയറിൽ അയച്ചിട്ടുണ്ട് കേട്ടോ:)

@സാബിറ സിദ്ധീഖ് : നന്ദി സാബിറ.

@siya : ആയിരം കഥകൾ!! ആഗ്രഹമുണ്ട് സിയ..

@വഴിപോക്കന്‍ : അഡ്രസ്സ് തരാതെ തന്നെ കേക്ക് അവിടെ എത്തിച്ചില്ലേ. അപ്പോൾ ഞാൻ ആരാ മോൻ?

@ManzoorAluvila : സന്തോഷം.

@കുസുമം ആര്‍ പുന്നപ്ര : മഷിയേതായാലും നമ്മളെല്ലാം ബൂലോകത്തിലെ സ്വന്തക്കാരല്ലേ കുസുമം.

@അഭി : നന്ദി.

@ശ്രീനാഥന്‍ : തേജസിലേക്ക് സ്വാഗതം. നന്ദി.

@Sukanya : സ്വീകരിച്ചിരിക്കുന്നു. നന്ദി.

@നന്ദകുമാര്‍ : നന്ദാ, അത് കലക്കി. അതാണ് ട്രാക്കിങ്ങ്..

@Abdulkader kodungallur : നന്ദി സുഹൃത്തേ.

@പ്രവീണ്‍ വട്ടപ്പറമ്പത്ത് : ജീവിച്ച് പൊയ്ക്കോട്ടേ പ്രവീണേ. :) പിന്നെ, മകന് ബിലേറ്റഡ് കൊടുക്കാനാണേൽ രണ്ടെണ്ണം കൊടുത്തേക്ക്. ഇത് ഒന്നാം പിറന്നാളിന്റെ കേക്കാ.. :)

@ഉമേഷ്‌ പിലിക്കൊട് :സ്വീകരിച്ചിരിക്കുന്നു.

noonus പറഞ്ഞു... മറുപടി

പിറന്നാളാശംസകള്‍..

(കൊലുസ്) പറഞ്ഞു... മറുപടി

many many returns of d day.

.. പറഞ്ഞു... മറുപടി

..
വൈകിയ ഒരു ആശംസ എന്റേം വക :)


മനോരാജ്, അങ്ങട്ട് വന്നതില്‍ സന്തോഷമുണ്ട് കേട്ടൊ.
..