ഇത് ഭാരതത്തിന്റെ അതിർത്തി. ഭീകരരുടെ നുഴഞ്ഞുകയറ്റം ചെറുത്ത് തോൽപ്പിക്കാൻ നിയോഗിച്ച പട്ടാളക്കാരുടെ സങ്കേതമാണിത്.ഏതു നിമിഷവും കടന്ന് വന്നേക്കാവുന്ന നുഴഞ്ഞു കയറ്റക്കാരെയും പ്രതീക്ഷിച്ച് ജാഗരൂകനായ പട്ടാളക്കാരൻ...
ഇത് , പട്ടാളക്കാരന്റെ വീടിന്റെ അതിർത്തി മതിൽ. ഇവിടെ പട്ടാളക്കാരന്റെ സുന്ദരിയായ ഭാര്യ...ഇവരും ഇപ്പോൾ അക്ഷമയാണു.. അവർ പ്രതീക്ഷിക്കുന്നതും നുഴഞ്ഞുകയറ്റക്കാരനെ തന്നെ.. തന്നിലേക്ക് പടർന്ന് കയറാൻ ആവേശത്തോടെ വരുന്ന നുഴഞ്ഞുകയറ്റക്കാരനെ....
അതിർത്തിയിൽ ബാരിക്കേഡുകൾ തകർത്ത് കൊണ്ട് ഭീകരവാദികൾ നുഴഞ്ഞു കയറാൻ ശ്രമം തുടങ്ങി.. ഇരുട്ടിൽ അവന്റെ മേൽ ചാടിവീഴുവാനായി പട്ടാളക്കാരൻ പതുങ്ങിയിരിക്കുന്നു..
ഇവിടെ അയാളുടെ വീട്ടിൽ തുറന്നിട്ട വാതിലിലൂടെ നുഴഞ്ഞുകയറുന്ന കാമുകൻ.. ഇരുട്ടിൽ അവനെ വരിഞ്ഞുമുരുക്കാൻ വെമ്പി പതുങ്ങിനിൽക്കുന്ന കാമുകി.. (ഒാ, അവൾ പട്ടാളക്കാരന്റെ ഭാര്യ കൂടിയാണല്ലോ അല്ലേ?)
ഭീകരനുമേലേക്ക് ചാടിവീഴുന്ന പട്ടാളക്കാരൻ....!!! കാമുകനെ ആർത്തിയോടെ കെട്ടിവരിയുന്ന അയാളുടെ ഭാര്യ..!!!
നുഴഞ്ഞുകയറിയ ഭീകരനുമായി കടുത്ത മൽപ്പിടുത്തത്തിൽ ഏർപ്പെടുന്ന പട്ടാളക്കാരൻ... അവന്റെ വന്യമായ ആക്രോശങ്ങൾ...
നുഴഞ്ഞുകയറിയ കാമുകനുമായി കെട്ടിമറിയുന്ന അവന്റെ ഭാര്യ... അവളുടെ കാമോദീപ്തമായ ആക്രോശങ്ങൾ...
ഒടുവിൽ തന്റെ പഴഞ്ചൻ ആയുധങ്ങൾ ഭീകരന്റെ നൂതന സാങ്കേതിക വിദ്യയുടെ മുൻപിൽ ഒന്നുമല്ലെന്ന തിരിച്ചറിവിൽ കിതച്ച് പോകുന്ന പട്ടാളക്കാരൻ...
കാമുകന്റെ കരലാളനയിൽ തന്റെ കാമം കത്തിതീരുന്നതറിഞ്ഞ് ഉറഞ്ഞുതുള്ളുന്ന അവന്റെ ഭാര്യ...
ഭീകരന്റെ ആക്രമണത്തിന്റെ രൗദ്രതയിൽ തളർന്ന മനസ്സുമായി ...അടഞ്ഞ കണ്ണുകളുമായി... ഉറ്റവരുടെ മുഖങ്ങൾ ഓർത്ത് ഖിന്നനായി പട്ടാളക്കാരൻ...
കാമുകന്റെ ആക്രമണത്തിന്റെ തിക്ഷ്ണതയിൽ... പാതികൂമ്പിയ കണ്ണൂമായി... രതിമൂർച്ചയുടെ സുഖശീതളിമയിൽ പ്രസന്നയായി പട്ടാളക്കാരന്റെ ഭാര്യ...
നുഴഞ്ഞുകയറിയ ഭികരന്റെ തോക്കിൻ കുഴലിന്റെ മുൻപിൽ അവസാന ശ്വാസത്തിനായുള്ള വെപ്രാളത്തൊടെ ഞരങ്ങുന്ന പട്ടാളക്കാരൻ..
നുഴഞ്ഞുകയറിയ കാമുകന്റെ തോക്കിന്റെ മർദ്ദനത്തിൽ ... ശ്വാസം വിടാൻ പോലും കഴിയാതെ , ആഹ്ലാദത്തോടെ ഞരങ്ങുന്ന കാമുകിയായ പട്ടാളക്കാരന്റെ ഭാര്യ...
ഒടുവിൽ ഭീകരന്റെ തോക്കിൻ കുഴലിൽ നിന്നും പൊട്ടിയ വെടിയുണ്ട നെഞ്ചിലേറ്റുവാങ്ങുമ്പോൾ "ഭാരതമാതാ കീ ജയ്" " കൊല്ലാടാ പട്ടീ എന്നെ" എന്ന് അലറി വിളിച്ച്, തളർന്ന് , മണ്ണിൽ, ഭാരതാംബയെ പുൽകി, രക്തം കട്ടപിടിച്ച പുൽത്തഴപ്പുകളിൽ മലർന്ന ചുണ്ടുകൾ അമർത്തി, നിദ്രയെ പ്രാപിച്ച പട്ടാളക്കാരൻ...
ഇവിടെ, സുരതത്തിന്റെ പാരമ്യത്തിൽ , വെടിപൊട്ടിയതിന്റെ ആനന്ദത്തിൽ " ആ, അമ്മേ.." "എന്നെ കൊല്ലെടാ കുട്ടാ" എന്ന് സീൽക്കാരം പുറപ്പെടുവിച്ച് , തളർന്ന്, കിടക്കയിൽ, കാമുകനെ തഴുകി, രേതസ്സ് കട്ടപിടിച്ച രോമകൂപങ്ങളിൽ മലർത്തിയ ചുണ്ടുകൾ അമർത്തി , അവനിൽ നിദ്ര പ്രാപിച്ച പട്ടാളക്കാരന്റെ ഭാര്യ...
അവസാന അഭിവാദനങ്ങൾ സ്വീകരിച്ച് ധീരനായ രാജ്യസ്നേഹി രാഷ്ട്രപതാകയും പുതച്ച് നാട്ടിലേക്ക് യാത്രതിരിക്കുമ്പോൾ ... ഇവിടെ, കാമുകന്റെ അവസാന മുത്തവും ഏറ്റുവാങ്ങി, ബെഡ്ഷീറ്റും വാരിച്ചുറ്റി കാമുകനെ യാത്രയയക്കുന്ന പട്ടാളക്കാരന്റെ ഭാര്യ...
സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്രചെയ്യുന്നു...!!! എൻ സ്വദേശം കാണ്മതിനായ് ഞാൻ തനിയേ പോകുന്നു...!!!
നാളെ ഇതേ സമയത്ത് ഈ സ്വർഗ്ഗവാതിലുകൾ തുറന്ന് ഞാൻ കാത്തിരിക്കും.. ആനന്ദരഥത്തിലേറ്റി എന്നെ കൊണ്ടുപോകാൻ നീ വരില്ലേ? അവൾ കൊഞ്ചി...
ഇവൻ, സ്വന്തം ജീവൻ ത്യജിച്ചും രാജ്യത്തിന്റെ അതിർത്തി കാത്തുസൂക്ഷിക്കാൻ നിയോഗിക്കപ്പെട്ടവൻ...
ഇവൾ, സ്വന്തം സുഖത്തിനു വേണ്ടി അതിർത്തികൾ ലംഘിക്കാൻ വിധിക്കപ്പെട്ടവൾ...
ബുധനാഴ്‌ച, ജനുവരി 06, 2010
നുഴഞ്ഞുകയറ്റം
വ്യാഴാഴ്‌ച, ഡിസംബർ 31, 2009
2009 ലെ ചില വായനാനുഭവങ്ങള്‍
2009 ൽ പ്രസിദ്ധീകരിച്ച ചില നല്ല പുസ്തകങ്ങൾ പരിചയപ്പെടുത്താം എന്ന് മുൻപോസ്റ്റിൽ പറഞ്ഞിരുന്നത് കൊണ്ട് ഞാൻ വായിച്ച ചില മികവുറ്റ രചനകളെ വെറുതെ ഒന്ന് പരാമർശിക്കാൻ ഈ അവസരം വിനിയോഗിക്കട്ടെ. ഇതിന്റെ അർത്ഥം ഞാൻ താഴെ പരിചയപ്പെടുന്ന പുസ്തകങ്ങൾ മാത്രമാണു നല്ലത് എന്നല്ല. തിർച്ചയായും വേറെയും നല്ല പുസ്തകങ്ങൾ ഉണ്ടാകുമെന്നും മറിച്ച് ഈ പരാമർശവിധേയമായ പുസ്തകങ്ങൾ നിലവാരം പുലർത്തിയവ ആണെന്നും മാത്രം.
"വാൻ ഗോഗിന്റെ ചെവി" എന്ന ആദ്യ സമാഹരത്തിലൂടെ തന്നെ തന്റെ വരവ് അറിയിച്ച ഒരു എഴുത്തുകാരനാനു വി.എച്ച്. നിഷാദ്. അദ്ദേഹത്തിന്റേതായി 2 പുസ്തകങ്ങൾ 2009 ൽ വായനക്കരനെ തേടി എത്തി. 2009 ൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ചയവിൽ ആദ്യം വായനക്കായി അവതരിപ്പിക്കുന്നത് അവ തന്നെയാവാം. ഈ രണ്ട് പുസ്തകങ്ങളും രണ്ടു വ്യത്യസ്ത രീതികളിൽ പരാമർശവിധേയമായവ തന്നെ. ആദ്യമെത്തിയത് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച "മിസ്സ്ഡ് കാൾ" എന്ന ചെറുചെറുകഥകളുടെ സമാഹാരമാണു. നമുക്കറിയാം, സാഹിത്യത്തിന്റെ ഏതൊരു രുപവുമായി താരതമ്യം ചെയ്താലും മിനിക്കഥകൾ എഴുതുക എന്നത് അൽപം ബുദ്ധിമുട്ടേറിയ കാര്യമാണു. ചുരുങ്ങിയ വാക്കുകളിൽ വായനക്കാരനിലേക്ക് ഉള്ളിലുള്ള ആശയങ്ങൾ മുഴുവൻ സംവേദിക്കുക എന്നത് അസാധാരണമായുള്ള ഒരു കഴിവ് തന്നെ... ഈ പുസ്തകത്തിന്റെ അവതാരികയിൽ പ്രശസ്ത കഥാകൃത്ത് സുഭാഷ് ചന്ദ്രൻ പറയുന്ന പോലെ, മിസ്സ്ഡ് കാൾ എന്ന സമാഹാരത്തിലെ ഓരോ കഥയും മിന്നൽ കഥകൾ തന്നെയാണെന്നുള്ളതാണു. മലയാളത്തിലെ പുതു തലമുറയിലെ ഒരു പറ്റം എഴുത്തുകാരുടെ ഒരു കൂട്ടായ്മയും നമുക്ക് ഈസമാഹാരത്തിൽ ദർശിക്കാം. മിസ്സ്ഡ് കാളിനു വേണ്ടി ചിത്രങ്ങൾ രൂപപ്പെടുത്തിയത് സാഹിത്യലോകത്തിലെ ഈ പുതുതലമുറയാണു. മിസ്സ്ഡ് കാളിൽ നിന്നും 2009 ലെ തന്റെ രണ്ടാമത്തെ സമാഹാരമായ ഡി.സി. ബുക്സ് പുറത്തിറക്കിയ "ഷോക്കിൽ" എത്തുമ്പോൾ നിഷാദ് എന്ന എഴുത്തുകാരനു രൂപപരിണാമം സംഭവിക്കുന്നത് കാണാൻ കഴിയും.അതിലെ 3 കഥകൾ തികച്ചും പരാമർശവിധേയം തന്നെ. "ഇതാ, ഇവിടേയൊരു കുപ്പായം, നൃത്തക്കാരിയുടെ മകൾ, ഷോക്ക്" എന്നിവയാണു ഏറ്റവും ഹൃദ്യമായ വായനാനുഭവം തന്ന ആ 3 രചനകൾ. കഥരചനയിൽ നൂതനമായ ഒരു ശൈലി അദ്ദേഹം ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും, ആ ശ്രമം ഒരു പരിധിവരെ വായനക്കാരനിലേക്ക് എത്തിക്കാൻ നിഷാദിനു കഴിഞ്ഞു എന്നുള്ളതും ശ്ലാഘനീയമായ വസ്തുതയാണു. കഥകൾ, അത് എഴുതപ്പെട്ട കാലഘട്ടത്തിലെ സാമൂഹികമായ ചുറ്റുപാടുകളുമായി ബന്ധപ്പെട്ട് കിടക്കുന്നുഎന്നുള്ളതു കൊണ്ട് തന്നെ സാമൂഹിക ജീവി എന്ന നിലയിൽ എഴുത്തുകാരൻ തന്റെ കടമയിൽ നിന്നും അകന്നിട്ടില്ല എന്നും നമുക്ക് വിവക്ഷിക്കാം.
പരാമർശവിധേയമായ മറ്റൊരു പുസ്തകം ഗ്രാൻഡ് ബുക്സ് പ്രസിദ്ധീകരിച്ച ശ്രീ ഡെന്നീസ് ജോസഫിന്റെ "പത്താം നിലയിലെ തിവണ്ടി" എന്ന തിരക്കഥയും, തിരക്കഥക്ക് അവലംബമായ, അതേ പേരിലുള്ള കഥയും അടങ്ങിയ പുസ്തകമാണു. മനോഹരമായ ഒരു ചെറുകഥ , അതിലും എത്രത്തോളം മനോഹരമായി ഒരു തിരക്കഥയാക്കാം എന്നതിന്റെ ഉദാഹരണം കുടിയാണു ഈ കൃതി. ആമുഖത്തിൽ പറയുന്ന പോലെ ഒരു ചലച്ചിത്ര വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം അമൂല്യമായ ഒരു റഫറൻസ് ഗ്രന്ഥം തന്നെയാണു ഇത്. പ്രിന്റിങ്ങിലുള്ള ചില്ലറ പോരായ്മകൾ ക്ഷമിക്കുകയാണെങ്കിൽ മനോഹരമാക്കാൻ പ്രസാദകർക്ക് സാധിച്ചിട്ടുണ്ട് എന്ന് പറയാം. (ഒപ്പം ഒന്നുകൂടി പറഞ്ഞോട്ടെ, ആ തിരക്കഥ വായിച്ചപ്പോൾ മുതൽ ആ സിനിമ കാണാൻ കൊതിയായി. നിർഭാഗ്യകരമെന്ന് പറയട്ടെ, പുസ്തകത്തോളം പോലും ചലച്ചിത്രം ജനങ്ങളിലേക്കെത്തിക്കാൻ അതിന്റെ വിതരണക്കാർക്ക് കഴിഞ്ഞില്ലല്ലോ എന്ന നിരാശയുണ്ട്)
2009 ൽ ആദ്യപതിപ്പായി ഇറങ്ങിയതല്ലെങ്കിലും , 2009 ലെ വായനയിൽ കണ്ട മറ്റൊരു അപൂർവ്വ അനുഭവമായിരുന്നു മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച കെ.ബി.ശ്രീദേവിയുടെ "ബോധിസത്വർ". കപിലവസ്തു എന്ന രാജ്യത്തിലെ യുവരാജാവിൽ നിന്നും ശ്രീബുദ്ധൻ എന്ന യോഗിയിലേക്കുള്ള വളർച്ചയും, അതിനിടയിൽ നമ്മൾ അറിയാതെ പോയ കുറെ നല്ല കഥാപാത്രങ്ങളുമെല്ലാമായി നോവൽ സംഭവബഹുലം തന്നെ. ഹെർമൻ ഹെസ്സെയിലൂടെ നമ്മൾ വായിച്ചിട്ടുള്ള സിദ്ധാർത്ഥനിൽ നിന്നും ഒത്തിരി മാറ്റങ്ങൾ നമുക്ക് ശ്രീദേവിടീച്ചറുടെ കാഴ്ചപാടിൽ കാണാൻ കഴിയും.
ഇതുപോലെ തന്നെയാണു 2008 ൽ ആദ്യപതിപ്പായി ഇറങ്ങുകയും, 2009 ൽ കൂടുതൽ ചർച്ച ചെയ്യപെടുകയും ചെയ്ത സാറാ ജോസെഫിന്റെ "ഊരുകാവൽ" എന്ന കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച നോവലും. രാമായണത്തിലെ ഒട്ടനവധി കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് പല രചനകൾ പല ഭാഷകളിൽ ആയി ഉണ്ടായിട്ടുണ്ടെങ്കിലും, അംഗദൻ എന്നവാനരകഥാപാത്രത്തിന്റെ മാനസീക വ്യാപാരങ്ങളിലൂടെ ഉള്ള ഒരു യാത്ര ഇത്‌ആദ്യമാണെന്ന് തോന്നുന്നു. വെറും ഒരു കാഴ്ചക്കാരനായി പലവട്ടം പല പുസ്തകങ്ങളിലും, രാമായണത്തിന്റെ വിവിധരൂപമാറ്റങ്ങളിലും പരാമർശവിധേയനായ അംഗദനെ വേറിട്ടൊരു ആംഗിളിലൂടെ ചിത്രീകരിക്കുക വഴി മികച്ചൊരു വായനാനുഭവം മലയാളി വായനക്കാരനു സാറ ജോസഫിനു നൽകാൻ കഴിഞ്ഞു എന്നറ്റാണു ഏറ്റവും പ്രധാനമായ ഒരു വസ്തുത.
കുറിപ്പുകൾ അല്ലെങ്കിൽ അനുഭവങ്ങൾ എന്ന വിഭാഗത്തിൽ പെട്ടെന്ന് ഓർമയിൽ നിൽക്കുന്ന ഒന്നാണു സന്തോഷ് എച്ചിക്കാനത്തിന്റെ "മാംഗല്യം തന്തു നാൻ ദേന" എന്ന പുസ്തകം(പ്രസാദനം - കൈരളി ബുക്സ്). ഒരു പരിധിവരെ അദ്ദേഹത്തിന്റെ തന്നെ അനുഭവങ്ങൾ എന്ന് പറയാം. അതിൽ പലതും ഒരു കഥയുടെ തലത്തിലേക്ക് എത്തപ്പെടുന്നുണ്ടെന്ന വസ്തുത തള്ളികളയാൻ കഴിയില്ല എങ്കിലും... പക്ഷെ, മികവുറ്റതും കുറ്റമറ്റതുമാക്കാനുള്ള നല്ല ഒരു ശ്രമം എഴുത്തുകാരനിൽ നിന്നും ഉണ്ടായെന്നുള്ളതു കൊണ്ട്, പ്രത്യേകിച്ച് നോവലുകളും കഥാസമാഹാരങ്ങളും അരങ്ങുവാഴുന്ന ഈ കാലഘട്ടത്തിൽ തന്റെ ചില അനുഭവകുറിപ്പുകളിലൂടെ വായനക്കാരനെ പിടിച്ചിരുത്തുക എന്നത് തികച്ചും ഒരു വെല്ലുവിളിയാണെന്നതും, ആ വെല്ലുവിളി സധൈര്യം എഴുത്തുകാരൻ ഏറ്റെടുക്കുകയും ഒരു പരിധിവരെ അതിൽ വിജയിക്കുകയും ചെയ്തു എന്നുള്ളതും കൊണ്ട് പരാമർശിക്കാതിരിക്കുന്നത് ശരിയല്ല.
കവിത വിഭഗത്തിൽ ഒത്തിരി വായനയൊന്നും 2009 ൽ ഞാൻ നടത്തിയിട്ടില്ലാത്തതിനാൽ നല്ല പുസ്തകം എന്ന രീതിയിൽ തിരഞ്ഞെടുക്കാൻ സാധിക്കില്ല.. എങ്കിലും വായിച്ച ഒരു പുസ്തകത്തെ കുറിച്ച് നേരത്തെ ഒരു പോസ്റ്റിൽ ഞാൻ സൂചിപ്പിച്ചിരുന്നു. ജ്യോതിഭായി പരിയാടത്തിന്റെ "പേശാമടന്ത" എന്ന ആദ്യ കവിതാസമാഹാരം. ആ പുസ്തകത്തെ കുറിച്ചുള്ള എന്റെ പോസ്റ്റിലേക്ക് ഇതുവഴി പോകാം.....
2009 ൽ മലയാളത്തിൽ ഏറ്റവും അധികം പ്രസിദ്ധീകരിച്ചതും , വിറ്റഴിഞ്ഞതും വിവർത്തന സാഹിത്യം ആണു. ഒരു പക്ഷെ, മലയാളി എഴുത്തുകാരുടെ അലസതയോ, അല്ലെങ്കിൽ പ്രസാദക വൃന്ദത്തിന്റെ കൈകടത്തലുകളോ, അതുമല്ലെങ്കിൽ വായനക്കാരുടെ വിവർത്തനസാഹിത്യത്തോടുള്ള അമിത പ്രതിപത്തിയോ ആകാം.. മലയാളി എന്നും ട്രെന്റുകൾക്ക് പിന്നാലെ പായാൻ ഇഷ്ടപെടുന്നവരാണല്ലോ? എന്തായാലും , വിവർത്തനം എന്ന വിഭാഗത്തിൽ ഏറ്റവും അധികം പുസ്തകങ്ങൾ ഇറങ്ങിയത് പ്രസിദ്ധ ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ്‌ലോയുടെതായ്യിരുന്നു എന്നാണു എന്റെ ഓർമ. നിർഭാഗ്യകരമാവാം, കഴിഞ്ഞ വർഷമിറങ്ങിയ അദ്ദേഹത്തിന്റെ ഒരു പുസ്തകം പോലും വായിക്കാൻ കഴിഞ്ഞില്ല.. നേരത്തെ, ആൽക്കെമിസ്റ്റ് വായിക്കാൻ തുടങ്ങിയിട്ട് എതുകൊണ്ടോ ഇതുവരെ പലകാരണങ്ങളാൽ മുഴുമിപ്പിക്കാൻ പറ്റാത്തതാവാം ഒരു പക്ഷെ, കാരണം. എന്തായാലും അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വിപണി കീഴടക്കി എന്ന് തന്നെ പറയാം.. വിവർത്തനശാഖയിൽ , മറ്റു ഭാരതീയ ഭാഷകളിലെ എഴുത്തുകാരിൽനിറാഞ്ഞുനിന്നത് ശശി തരൂർ തന്നെ.. ഒരു പക്ഷെ, വിവാദങ്ങളാവാം അദ്ദേഹത്തെ മുൻ നിരയിൽ എത്തിച്ചത്. എന്നിരുന്നാലും അദ്ദേഹത്തിന്റെ "കലാപം", ഒത്തിരി വിറ്റഴിയപ്പെട്ടു എന്നതിനേക്കാളും നിലവാരം പുലർത്തിയ ഒരു പുസ്തകം തന്നെ. "ബാഗ്ദാദിലെ പുസ്തകത്തെരുവുകൾ" എന്ന പുസ്തകവും വിപണിയിൽ ചലനങ്ങൾ സൃഷ്ടിച്ചു. പക്ഷെ, ഇതിനേക്കാളൊക്കെ വിവർത്തന വിഭാഗത്തിൽ ആകർഷിച്ചത് മറ്റൊരു ചെറിയ പുസ്തകമായിരുന്നു. സ്റ്റെഫാൻ സ്വൈഗ് എന്ന ജർമ്മൻ സാഹിത്യകാരൻ എഴുതി സുൾഫി എന്ന വ്യക്തി മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത് ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച "അജ്ഞാത കാമുകിയുടെ അവസാനത്തെ കത്ത്". വിയോജിപ്പുകൾ ഉണ്ടാകാം.. പക്ഷെ, എന്തുകൊണ്ടോ, വളരെ സാധാരണമായ ഒരു പ്രമേയം അതീവ ഹൃദ്യവും അതിനേക്കാളുപരി ലാളിത്യവും തീവ്രവുമായി വായനക്കാരനിലേക്കെത്തിക്കാൻ ഒരു പരിധിവരെ വിവർത്തകനെങ്കിലും കഴിഞ്ഞിട്ടുണ്ട് എന്നത് പ്രസ്ഥാവിക്കാതെ തരമില്ല...
സുഹൃത്തുക്കളെ, ഇതൊന്നും വായനയുടെ പുർണ്ണതയിൽ ഉള്ള നിഗമനങ്ങളല്ല എന്നും എന്റെ തുച്ഛമായ് വായനക്കിടയിൽ എനിക്ക് തോന്നിയത് മാത്രമാണെന്നും കരുതുക...
ഇതെന്തൊക്കെത്തന്നെയായാലും ഇന്നും മലയാളികളുടെ ബെസ്റ്റ് സെല്ലർ പട്ടികയിൽ സങ്കീർത്തനം പോലെയും, ഖസാക്കിന്റെ ഇതിഹാസവും, മയ്യഴിപുഴയുടെ തീരങ്ങളിലും, രണ്ടാമൂഴവും, എന്റെ കഥയും ഒക്കെ തന്നെ എന്ന് പറയുമ്പോൾ പുതിയ എഴുത്തുകാർ ഇനിയും ഒത്തിരി മുന്നേറാൻ ഉണ്ടെന്ന സത്യം നമുക്ക് വിസ്മരിക്കാൻ കഴിയില്ല... അല്ലെങ്കിൽ , പഴയ എഴുത്തുകാർ പോലും അൽപം ഉദാസീനരാകുന്നില്ലേ എന്നൊരു തോന്നൽ... (ബെസ്റ്റ്‌സെല്ലറുടെ കൂട്ടത്തിൽ നളിനി ജമീലയും, സിസ്റ്റർ ജെസ്മിയും ഉണ്ടെന്നുള്ള സത്യം ഞാൻ മറക്കാൻ ശ്രമിക്കുകയാണു.. അല്ലെങ്കിൽ നാളെ ഒരു പക്ഷെ, നമുക്ക് ബെസ്റ്റ് സെല്ലറുകളുടെ കൂട്ടത്തിൽ സിസ്റ്റർ സ്റ്റെഫിയെയും, റജീനയെയും, തടിയന്റവിട നസീറിനെയും മറ്റും കാണേണ്ടി വരും...)
പഴയകാലത്തെ നാട്ടിൻപുറങ്ങളിൽ വൈകുന്നേരങ്ങളിലെ കൂട്ടായ്മകളിൽ നിറഞ്ഞുനിന്ന സാഹിത്യചർച്ചകൾ ഇന്ന് നമ്മുടെ ഫാസ്റ്റ് മോഡേൺ -ട്രെന്റ് സെറ്റർ തലമുറക്ക് അന്യം വന്നുകഴിഞ്ഞു.. നാളത്തെ തലമുറ, എം.ടിയെയും, മുകുന്ദനെയും, ഒ.വി.വിജയനെയുമെല്ലാം അറിയാത്ത ഒരു അവസ്ഥയിലേക്ക് കാലം മലയാളിയെ കൈപിടിച്ച് നടത്തുകയാണു.. ഇഷ്ടമില്ലാതിരുന്നിട്ടും നമുക്ക് നഷ്ടപ്പെട്ടുപോകുന്ന വായനയുടെ ആ നല്ല നാളുകൾ!!!. തിരക്കു പിടിച്ച ജീവിതപാച്ചിലിൽ, പിൻ തിരിഞ്ഞുനോക്കുമ്പോൾ മധുരമുള്ള ഓർമകൾ ലഭിക്കാനെങ്കിലും നല്ല വായനയിലേക്ക് നമുക്ക് തിരികെ വരാം.. പുതുവർഷത്തിലെങ്കിലും അതിനു നമുക്ക് കഴിയട്ടെ എന്ന പ്രാർത്ഥനയോടെ.. 2009 ൽ രംഗബോധമില്ലാത്ത കോമാളി നമ്മിൽ നിന്നും തട്ടിപറിച്ചെടുത്ത മലയാളത്തിന്റെ സ്വന്തം വാനമ്പാടിയുടെ ഒാർമകൾക്ക് മുൻപിൽ ശിരസ്സ് നമിച്ച് കൊണ്ട്.. ആ നീർമാതളം ഇനി പൂക്കില്ലല്ലോ എന്ന ദുഃഖം മറക്കാൻ ശ്രമിച്ച് കൊണ്ട്.. പുത്തൻ പ്രതീക്ഷയുടെ, നവകാഹളം ഉയരട്ടെ... പുതുതലമുറ ഇവിടെ തേജസ്സ് വിതറട്ടെ എന്നും ആശംസിച്ചുകൊണ്ട്..
പുതുവത്സരാശംസകളോടെ ....."വാൻ ഗോഗിന്റെ ചെവി" എന്ന ആദ്യ സമാഹരത്തിലൂടെ തന്നെ തന്റെ വരവ് അറിയിച്ച ഒരു എഴുത്തുകാരനാനു വി.എച്ച്. നിഷാദ്. അദ്ദേഹത്തിന്റേതായി 2 പുസ്തകങ്ങൾ 2009 ൽ വായനക്കരനെ തേടി എത്തി. 2009 ൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ചയവിൽ ആദ്യം വായനക്കായി അവതരിപ്പിക്കുന്നത് അവ തന്നെയാവാം. ഈ രണ്ട് പുസ്തകങ്ങളും രണ്ടു വ്യത്യസ്ത രീതികളിൽ പരാമർശവിധേയമായവ തന്നെ. ആദ്യമെത്തിയത് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച "മിസ്സ്ഡ് കാൾ" എന്ന ചെറുചെറുകഥകളുടെ സമാഹാരമാണു. നമുക്കറിയാം, സാഹിത്യത്തിന്റെ ഏതൊരു രുപവുമായി താരതമ്യം ചെയ്താലും മിനിക്കഥകൾ എഴുതുക എന്നത് അൽപം ബുദ്ധിമുട്ടേറിയ കാര്യമാണു. ചുരുങ്ങിയ വാക്കുകളിൽ വായനക്കാരനിലേക്ക് ഉള്ളിലുള്ള ആശയങ്ങൾ മുഴുവൻ സംവേദിക്കുക എന്നത് അസാധാരണമായുള്ള ഒരു കഴിവ് തന്നെ... ഈ പുസ്തകത്തിന്റെ അവതാരികയിൽ പ്രശസ്ത കഥാകൃത്ത് സുഭാഷ് ചന്ദ്രൻ പറയുന്ന പോലെ, മിസ്സ്ഡ് കാൾ എന്ന സമാഹാരത്തിലെ ഓരോ കഥയും മിന്നൽ കഥകൾ തന്നെയാണെന്നുള്ളതാണു. മലയാളത്തിലെ പുതു തലമുറയിലെ ഒരു പറ്റം എഴുത്തുകാരുടെ ഒരു കൂട്ടായ്മയും നമുക്ക് ഈസമാഹാരത്തിൽ ദർശിക്കാം. മിസ്സ്ഡ് കാളിനു വേണ്ടി ചിത്രങ്ങൾ രൂപപ്പെടുത്തിയത് സാഹിത്യലോകത്തിലെ ഈ പുതുതലമുറയാണു. മിസ്സ്ഡ് കാളിൽ നിന്നും 2009 ലെ തന്റെ രണ്ടാമത്തെ സമാഹാരമായ ഡി.സി. ബുക്സ് പുറത്തിറക്കിയ "ഷോക്കിൽ" എത്തുമ്പോൾ നിഷാദ് എന്ന എഴുത്തുകാരനു രൂപപരിണാമം സംഭവിക്കുന്നത് കാണാൻ കഴിയും.അതിലെ 3 കഥകൾ തികച്ചും പരാമർശവിധേയം തന്നെ. "ഇതാ, ഇവിടേയൊരു കുപ്പായം, നൃത്തക്കാരിയുടെ മകൾ, ഷോക്ക്" എന്നിവയാണു ഏറ്റവും ഹൃദ്യമായ വായനാനുഭവം തന്ന ആ 3 രചനകൾ. കഥരചനയിൽ നൂതനമായ ഒരു ശൈലി അദ്ദേഹം ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും, ആ ശ്രമം ഒരു പരിധിവരെ വായനക്കാരനിലേക്ക് എത്തിക്കാൻ നിഷാദിനു കഴിഞ്ഞു എന്നുള്ളതും ശ്ലാഘനീയമായ വസ്തുതയാണു. കഥകൾ, അത് എഴുതപ്പെട്ട കാലഘട്ടത്തിലെ സാമൂഹികമായ ചുറ്റുപാടുകളുമായി ബന്ധപ്പെട്ട് കിടക്കുന്നുഎന്നുള്ളതു കൊണ്ട് തന്നെ സാമൂഹിക ജീവി എന്ന നിലയിൽ എഴുത്തുകാരൻ തന്റെ കടമയിൽ നിന്നും അകന്നിട്ടില്ല എന്നും നമുക്ക് വിവക്ഷിക്കാം.
പരാമർശവിധേയമായ മറ്റൊരു പുസ്തകം ഗ്രാൻഡ് ബുക്സ് പ്രസിദ്ധീകരിച്ച ശ്രീ ഡെന്നീസ് ജോസഫിന്റെ "പത്താം നിലയിലെ തിവണ്ടി" എന്ന തിരക്കഥയും, തിരക്കഥക്ക് അവലംബമായ, അതേ പേരിലുള്ള കഥയും അടങ്ങിയ പുസ്തകമാണു. മനോഹരമായ ഒരു ചെറുകഥ , അതിലും എത്രത്തോളം മനോഹരമായി ഒരു തിരക്കഥയാക്കാം എന്നതിന്റെ ഉദാഹരണം കുടിയാണു ഈ കൃതി. ആമുഖത്തിൽ പറയുന്ന പോലെ ഒരു ചലച്ചിത്ര വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം അമൂല്യമായ ഒരു റഫറൻസ് ഗ്രന്ഥം തന്നെയാണു ഇത്. പ്രിന്റിങ്ങിലുള്ള ചില്ലറ പോരായ്മകൾ ക്ഷമിക്കുകയാണെങ്കിൽ മനോഹരമാക്കാൻ പ്രസാദകർക്ക് സാധിച്ചിട്ടുണ്ട് എന്ന് പറയാം. (ഒപ്പം ഒന്നുകൂടി പറഞ്ഞോട്ടെ, ആ തിരക്കഥ വായിച്ചപ്പോൾ മുതൽ ആ സിനിമ കാണാൻ കൊതിയായി. നിർഭാഗ്യകരമെന്ന് പറയട്ടെ, പുസ്തകത്തോളം പോലും ചലച്ചിത്രം ജനങ്ങളിലേക്കെത്തിക്കാൻ അതിന്റെ വിതരണക്കാർക്ക് കഴിഞ്ഞില്ലല്ലോ എന്ന നിരാശയുണ്ട്)
2009 ൽ ആദ്യപതിപ്പായി ഇറങ്ങിയതല്ലെങ്കിലും , 2009 ലെ വായനയിൽ കണ്ട മറ്റൊരു അപൂർവ്വ അനുഭവമായിരുന്നു മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച കെ.ബി.ശ്രീദേവിയുടെ "ബോധിസത്വർ". കപിലവസ്തു എന്ന രാജ്യത്തിലെ യുവരാജാവിൽ നിന്നും ശ്രീബുദ്ധൻ എന്ന യോഗിയിലേക്കുള്ള വളർച്ചയും, അതിനിടയിൽ നമ്മൾ അറിയാതെ പോയ കുറെ നല്ല കഥാപാത്രങ്ങളുമെല്ലാമായി നോവൽ സംഭവബഹുലം തന്നെ. ഹെർമൻ ഹെസ്സെയിലൂടെ നമ്മൾ വായിച്ചിട്ടുള്ള സിദ്ധാർത്ഥനിൽ നിന്നും ഒത്തിരി മാറ്റങ്ങൾ നമുക്ക് ശ്രീദേവിടീച്ചറുടെ കാഴ്ചപാടിൽ കാണാൻ കഴിയും.
ഇതുപോലെ തന്നെയാണു 2008 ൽ ആദ്യപതിപ്പായി ഇറങ്ങുകയും, 2009 ൽ കൂടുതൽ ചർച്ച ചെയ്യപെടുകയും ചെയ്ത സാറാ ജോസെഫിന്റെ "ഊരുകാവൽ" എന്ന കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച നോവലും. രാമായണത്തിലെ ഒട്ടനവധി കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് പല രചനകൾ പല ഭാഷകളിൽ ആയി ഉണ്ടായിട്ടുണ്ടെങ്കിലും, അംഗദൻ എന്നവാനരകഥാപാത്രത്തിന്റെ മാനസീക വ്യാപാരങ്ങളിലൂടെ ഉള്ള ഒരു യാത്ര ഇത്‌ആദ്യമാണെന്ന് തോന്നുന്നു. വെറും ഒരു കാഴ്ചക്കാരനായി പലവട്ടം പല പുസ്തകങ്ങളിലും, രാമായണത്തിന്റെ വിവിധരൂപമാറ്റങ്ങളിലും പരാമർശവിധേയനായ അംഗദനെ വേറിട്ടൊരു ആംഗിളിലൂടെ ചിത്രീകരിക്കുക വഴി മികച്ചൊരു വായനാനുഭവം മലയാളി വായനക്കാരനു സാറ ജോസഫിനു നൽകാൻ കഴിഞ്ഞു എന്നറ്റാണു ഏറ്റവും പ്രധാനമായ ഒരു വസ്തുത.
കുറിപ്പുകൾ അല്ലെങ്കിൽ അനുഭവങ്ങൾ എന്ന വിഭാഗത്തിൽ പെട്ടെന്ന് ഓർമയിൽ നിൽക്കുന്ന ഒന്നാണു സന്തോഷ് എച്ചിക്കാനത്തിന്റെ "മാംഗല്യം തന്തു നാൻ ദേന" എന്ന പുസ്തകം(പ്രസാദനം - കൈരളി ബുക്സ്). ഒരു പരിധിവരെ അദ്ദേഹത്തിന്റെ തന്നെ അനുഭവങ്ങൾ എന്ന് പറയാം. അതിൽ പലതും ഒരു കഥയുടെ തലത്തിലേക്ക് എത്തപ്പെടുന്നുണ്ടെന്ന വസ്തുത തള്ളികളയാൻ കഴിയില്ല എങ്കിലും... പക്ഷെ, മികവുറ്റതും കുറ്റമറ്റതുമാക്കാനുള്ള നല്ല ഒരു ശ്രമം എഴുത്തുകാരനിൽ നിന്നും ഉണ്ടായെന്നുള്ളതു കൊണ്ട്, പ്രത്യേകിച്ച് നോവലുകളും കഥാസമാഹാരങ്ങളും അരങ്ങുവാഴുന്ന ഈ കാലഘട്ടത്തിൽ തന്റെ ചില അനുഭവകുറിപ്പുകളിലൂടെ വായനക്കാരനെ പിടിച്ചിരുത്തുക എന്നത് തികച്ചും ഒരു വെല്ലുവിളിയാണെന്നതും, ആ വെല്ലുവിളി സധൈര്യം എഴുത്തുകാരൻ ഏറ്റെടുക്കുകയും ഒരു പരിധിവരെ അതിൽ വിജയിക്കുകയും ചെയ്തു എന്നുള്ളതും കൊണ്ട് പരാമർശിക്കാതിരിക്കുന്നത് ശരിയല്ല.
കവിത വിഭഗത്തിൽ ഒത്തിരി വായനയൊന്നും 2009 ൽ ഞാൻ നടത്തിയിട്ടില്ലാത്തതിനാൽ നല്ല പുസ്തകം എന്ന രീതിയിൽ തിരഞ്ഞെടുക്കാൻ സാധിക്കില്ല.. എങ്കിലും വായിച്ച ഒരു പുസ്തകത്തെ കുറിച്ച് നേരത്തെ ഒരു പോസ്റ്റിൽ ഞാൻ സൂചിപ്പിച്ചിരുന്നു. ജ്യോതിഭായി പരിയാടത്തിന്റെ "പേശാമടന്ത" എന്ന ആദ്യ കവിതാസമാഹാരം. ആ പുസ്തകത്തെ കുറിച്ചുള്ള എന്റെ പോസ്റ്റിലേക്ക് ഇതുവഴി പോകാം.....
2009 ൽ മലയാളത്തിൽ ഏറ്റവും അധികം പ്രസിദ്ധീകരിച്ചതും , വിറ്റഴിഞ്ഞതും വിവർത്തന സാഹിത്യം ആണു. ഒരു പക്ഷെ, മലയാളി എഴുത്തുകാരുടെ അലസതയോ, അല്ലെങ്കിൽ പ്രസാദക വൃന്ദത്തിന്റെ കൈകടത്തലുകളോ, അതുമല്ലെങ്കിൽ വായനക്കാരുടെ വിവർത്തനസാഹിത്യത്തോടുള്ള അമിത പ്രതിപത്തിയോ ആകാം.. മലയാളി എന്നും ട്രെന്റുകൾക്ക് പിന്നാലെ പായാൻ ഇഷ്ടപെടുന്നവരാണല്ലോ? എന്തായാലും , വിവർത്തനം എന്ന വിഭാഗത്തിൽ ഏറ്റവും അധികം പുസ്തകങ്ങൾ ഇറങ്ങിയത് പ്രസിദ്ധ ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ്‌ലോയുടെതായ്യിരുന്നു എന്നാണു എന്റെ ഓർമ. നിർഭാഗ്യകരമാവാം, കഴിഞ്ഞ വർഷമിറങ്ങിയ അദ്ദേഹത്തിന്റെ ഒരു പുസ്തകം പോലും വായിക്കാൻ കഴിഞ്ഞില്ല.. നേരത്തെ, ആൽക്കെമിസ്റ്റ് വായിക്കാൻ തുടങ്ങിയിട്ട് എതുകൊണ്ടോ ഇതുവരെ പലകാരണങ്ങളാൽ മുഴുമിപ്പിക്കാൻ പറ്റാത്തതാവാം ഒരു പക്ഷെ, കാരണം. എന്തായാലും അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വിപണി കീഴടക്കി എന്ന് തന്നെ പറയാം.. വിവർത്തനശാഖയിൽ , മറ്റു ഭാരതീയ ഭാഷകളിലെ എഴുത്തുകാരിൽനിറാഞ്ഞുനിന്നത് ശശി തരൂർ തന്നെ.. ഒരു പക്ഷെ, വിവാദങ്ങളാവാം അദ്ദേഹത്തെ മുൻ നിരയിൽ എത്തിച്ചത്. എന്നിരുന്നാലും അദ്ദേഹത്തിന്റെ "കലാപം", ഒത്തിരി വിറ്റഴിയപ്പെട്ടു എന്നതിനേക്കാളും നിലവാരം പുലർത്തിയ ഒരു പുസ്തകം തന്നെ. "ബാഗ്ദാദിലെ പുസ്തകത്തെരുവുകൾ" എന്ന പുസ്തകവും വിപണിയിൽ ചലനങ്ങൾ സൃഷ്ടിച്ചു. പക്ഷെ, ഇതിനേക്കാളൊക്കെ വിവർത്തന വിഭാഗത്തിൽ ആകർഷിച്ചത് മറ്റൊരു ചെറിയ പുസ്തകമായിരുന്നു. സ്റ്റെഫാൻ സ്വൈഗ് എന്ന ജർമ്മൻ സാഹിത്യകാരൻ എഴുതി സുൾഫി എന്ന വ്യക്തി മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത് ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച "അജ്ഞാത കാമുകിയുടെ അവസാനത്തെ കത്ത്". വിയോജിപ്പുകൾ ഉണ്ടാകാം.. പക്ഷെ, എന്തുകൊണ്ടോ, വളരെ സാധാരണമായ ഒരു പ്രമേയം അതീവ ഹൃദ്യവും അതിനേക്കാളുപരി ലാളിത്യവും തീവ്രവുമായി വായനക്കാരനിലേക്കെത്തിക്കാൻ ഒരു പരിധിവരെ വിവർത്തകനെങ്കിലും കഴിഞ്ഞിട്ടുണ്ട് എന്നത് പ്രസ്ഥാവിക്കാതെ തരമില്ല...
സുഹൃത്തുക്കളെ, ഇതൊന്നും വായനയുടെ പുർണ്ണതയിൽ ഉള്ള നിഗമനങ്ങളല്ല എന്നും എന്റെ തുച്ഛമായ് വായനക്കിടയിൽ എനിക്ക് തോന്നിയത് മാത്രമാണെന്നും കരുതുക...
ഇതെന്തൊക്കെത്തന്നെയായാലും ഇന്നും മലയാളികളുടെ ബെസ്റ്റ് സെല്ലർ പട്ടികയിൽ സങ്കീർത്തനം പോലെയും, ഖസാക്കിന്റെ ഇതിഹാസവും, മയ്യഴിപുഴയുടെ തീരങ്ങളിലും, രണ്ടാമൂഴവും, എന്റെ കഥയും ഒക്കെ തന്നെ എന്ന് പറയുമ്പോൾ പുതിയ എഴുത്തുകാർ ഇനിയും ഒത്തിരി മുന്നേറാൻ ഉണ്ടെന്ന സത്യം നമുക്ക് വിസ്മരിക്കാൻ കഴിയില്ല... അല്ലെങ്കിൽ , പഴയ എഴുത്തുകാർ പോലും അൽപം ഉദാസീനരാകുന്നില്ലേ എന്നൊരു തോന്നൽ... (ബെസ്റ്റ്‌സെല്ലറുടെ കൂട്ടത്തിൽ നളിനി ജമീലയും, സിസ്റ്റർ ജെസ്മിയും ഉണ്ടെന്നുള്ള സത്യം ഞാൻ മറക്കാൻ ശ്രമിക്കുകയാണു.. അല്ലെങ്കിൽ നാളെ ഒരു പക്ഷെ, നമുക്ക് ബെസ്റ്റ് സെല്ലറുകളുടെ കൂട്ടത്തിൽ സിസ്റ്റർ സ്റ്റെഫിയെയും, റജീനയെയും, തടിയന്റവിട നസീറിനെയും മറ്റും കാണേണ്ടി വരും...)
പഴയകാലത്തെ നാട്ടിൻപുറങ്ങളിൽ വൈകുന്നേരങ്ങളിലെ കൂട്ടായ്മകളിൽ നിറഞ്ഞുനിന്ന സാഹിത്യചർച്ചകൾ ഇന്ന് നമ്മുടെ ഫാസ്റ്റ് മോഡേൺ -ട്രെന്റ് സെറ്റർ തലമുറക്ക് അന്യം വന്നുകഴിഞ്ഞു.. നാളത്തെ തലമുറ, എം.ടിയെയും, മുകുന്ദനെയും, ഒ.വി.വിജയനെയുമെല്ലാം അറിയാത്ത ഒരു അവസ്ഥയിലേക്ക് കാലം മലയാളിയെ കൈപിടിച്ച് നടത്തുകയാണു.. ഇഷ്ടമില്ലാതിരുന്നിട്ടും നമുക്ക് നഷ്ടപ്പെട്ടുപോകുന്ന വായനയുടെ ആ നല്ല നാളുകൾ!!!. തിരക്കു പിടിച്ച ജീവിതപാച്ചിലിൽ, പിൻ തിരിഞ്ഞുനോക്കുമ്പോൾ മധുരമുള്ള ഓർമകൾ ലഭിക്കാനെങ്കിലും നല്ല വായനയിലേക്ക് നമുക്ക് തിരികെ വരാം.. പുതുവർഷത്തിലെങ്കിലും അതിനു നമുക്ക് കഴിയട്ടെ എന്ന പ്രാർത്ഥനയോടെ.. 2009 ൽ രംഗബോധമില്ലാത്ത കോമാളി നമ്മിൽ നിന്നും തട്ടിപറിച്ചെടുത്ത മലയാളത്തിന്റെ സ്വന്തം വാനമ്പാടിയുടെ ഒാർമകൾക്ക് മുൻപിൽ ശിരസ്സ് നമിച്ച് കൊണ്ട്.. ആ നീർമാതളം ഇനി പൂക്കില്ലല്ലോ എന്ന ദുഃഖം മറക്കാൻ ശ്രമിച്ച് കൊണ്ട്.. പുത്തൻ പ്രതീക്ഷയുടെ, നവകാഹളം ഉയരട്ടെ... പുതുതലമുറ ഇവിടെ തേജസ്സ് വിതറട്ടെ എന്നും ആശംസിച്ചുകൊണ്ട്..
വ്യാഴാഴ്‌ച, ഡിസംബർ 24, 2009
2009 ലേക്ക് ഒരു തിരിഞ്ഞുനോട്ടം

അങ്ങിനെ ഒരു വർഷം കൂടി കൂടൊഴിയുകയാണു.. 2009 നമുക്ക് എന്ത് സമ്മാനിച്ചു എന്നതിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടം ആണു ഇവിടെ നടത്തുന്നത്. ഇതിൽ കൂടുതലും എന്റെ മാത്രം അനുഭങ്ങളും, അഭിപ്രായങ്ങളും ആണു ഉൾപെടുത്തിയിരിക്കുന്നത്.. ക്ഷമിക്കുമല്ലോ?
എന്നെ സംബദ്ധിച്ചിടത്തോളം എനിക്ക് 2009 ഒരു തീരാ നഷ്ടം ആണു സമ്മാനിച്ചത്. ഒരിക്കലും എനിക്ക് തിരിച്ച് പിടിക്കാനാവാത്ത ഒരു നഷ്ടം.. 2009 മെയ് 16 - നു എന്റെ അച്ഛൻ ഞങ്ങളെ വിട്ടുപിരിഞ്ഞുപോയി.. അതു വരെ വിനോദയാത്ര എന്ന സിനിമയിലെ ദിലീപിന്റെ നായകനെപ്പോലെ ... അരിയുടെയും, മുളകിന്റെയും മറ്റും വിലപോലുമറിയാതിരുന്ന ഞാൻ, പെട്ടെന്ന് വീട്ടുകാര്യങ്ങളുടെ നിലയില്ലാകയത്തിലേക്ക് കൂപ്പുകുത്തി.. അതിനിടയിൽ ഒരു ചെറിയ റിലീഫ് കിട്ടുവാനായാണു ബ്ലോഗിന്റെ ജാലകം തുറക്കാൻ തീരുമാനിച്ചത്.. ആദ്യം ഒരു പേരിനായുള്ള അന്വേഷണമായിരുന്നു.. ഒടുവിൽ എന്റെ മകന്റെ പേരു തന്നെ ഞാൻ ബ്ലോഗ്ഗിനും ഇട്ടു.. തേജസ്.. അങ്ങിനെ ഞാനും ഇന്ന് ബൂലോകത്തിലെ ഒരു പുൽക്കൊറ്റിയായി..
കാരണവന്മാർ പറയാറുള്ള പഴം ചൊല്ല് ഓർമയുണ്ടാകുമല്ലോ അല്ലേ? അതെ, അതുതന്നെ... കൊതുകിനുമില്ലേ .......കടി. (ഫിൽ ഇൻ ദി ബ്ലാങ്ക് വിത് സ്യൂട്ടബിൾ വേർഡ്സ് & സെന്റൻസസ്). ഒരു പരിധി വരെ അത്തരം ഒരു ദുരുദ്ദേശം എനിക്കുമുണ്ടായിരുന്നു.. വേറെയൊന്നുമല്ല... എനിക്ക് വർഷങ്ങളായിട്ട് ഒരു പുസ്തകം പോയിട്ട് , ഒരു കഥ വരെ കൊള്ളാവുന്നിടത്തൊന്നും പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിട്ടില്ല... ഒത്തിരി കാര്യങ്ങൾ അതിനു വേണ്ടി ചെയ്ത് നോക്കി.. എഡിറ്റർമാർക്ക് ജെയ് വിളിച്ചു, കൈമണി അടിച്ചു.. മണിപോയത് തുച്ഛമാണെങ്കിലും എന്റെ പണി പോകാതിരുന്നത് മെച്ചമായി.. ചിലവന്മാർ പറയും.. "താങ്കൾ അയച്ചു തന്ന കഥ (എന്നാണു താങ്കളുടെ കവറിംഗ് ലെറ്ററിൽ കണ്ടത്) ഇവിടെ പഴം പൊരി തിന്നിട്ട് കൈതുടക്കാൻ ഉപകരിച്ചു.. നന്ദിയുണ്ട്.. ഇനിയും സഹകരണം പ്രതീക്ഷിക്കുന്നു" എന്ന്.. വേറെ കുറേ അൽപന്മാർ പറയും "മനോരാജേ, താങ്കൾ ഉടൻ കോടതിയെ സമീപിക്കണം.. കാരണം , താങ്കൾ കഷ്ടപ്പെട്ട് എഴുതി, സൂക്ഷിച്ച് വച്ച് സമയമായപ്പോൾ അയച്ചുതന്ന ഈ കിടിലൻ സാധനം നിർഭാഗ്യകരമെന്ന് പറയട്ടെ, എം.ടി.വാസുദേവൻ നായർ എന്ന ഒരാൾ കുറച്ച് നാൾ മുൻപ് ഞങ്ങൾക്കയച്ച് തരികയും, ഞങ്ങളത് താങ്ങളുടെ കുഞ്ഞാണെന്നറിയാതെ പുള്ളിയുടെ പേരിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.. നിശ്ചയമായും ,ഞങ്ങൾക്കറിയാം പേറ്റുനോവിന്റെ വേദന!! അതുകൊണ്ട്, താങ്ങൾ ഇത് കേസാക്ക ണം.. പിന്നെ, വയറ്റുപിഴപ്പിന്റെ പ്രശ്നമായതിനാൽ ഞങ്ങളെ കേസിൽ കക്ഷിചേർക്കരുത്.. എന്ന്, സ്വന്തം പത്രാധിപർ."
എന്നാൽ പിന്നെ നമുക്ക് പാരപണിയുന്ന ഈ എം.ടിയും, പെരുമ്പടവവും, മുകുന്ദനുമൊക്കെ എഴുതുന്നതെടുത്ത് വിമർശിച്ച് കളയാം എന്ന് കരുതിയാണു ബ്ലോഗ് തുടങ്ങിയത്. എം.കൃഷ്ണൻ നായർ സാറിനെ പോലെ, ഹേയ്, മിസ്റ്റർ. എം.ടി. നിങ്ങളുടെ കഥ എന്റെ വടക്കേതിലെ പ്രഭാകരൻ ചേട്ടൻ നാളുകൾക്ക് മുൻപ് എഴുതിയതാണെന്നു.. അത്, എഴുതിയ കാലത്ത് അന്റാർട്ടിക്കയിൽ വരെ ഒരു സംഭവം ആയിരുന്നു എന്നും, നാണമില്ലേ,ഹേ നിങ്ങൾക്ക് മോഷ്ടിക്കാൻ എന്നുമൊക്കെ ചോദിക്കണമെന്നുമൊക്കെ കരുതിയാണു ഈ പ്രസ്ഥാനത്തിലേക്ക് ഇറങ്ങിതിരിച്ചത്.. പക്ഷെ, ജ്യാത്യാലുള്ളത് തൂത്താൽ പോകില്ല എന്ന കാരണവന്മാരുടെ വചനം ഒരിക്കൽ കൂടി കടം കൊള്ളട്ടെ.. (ഈ കാരണവന്മാരില്ലായിരുന്നെങ്കിൽ നമ്മളൊക്കെ എന്തുചെയ്തേനേ.. ഒന്നുമ്മിലേലും നമ്മ്ടേ ഷെറിൻ ബിനുവിനെപോലുള്ളവർക്ക് കൊല്ലാനായിട്ടെങ്കിലും ഭാസ്കര കാരണവന്മാർ വേണ്ടേ? ) കാരണം ബ്ലോഗ് തുടങ്ങിയപ്പോൾ ആദ്യം ആരെ പ്രതിക്കൂട്ടിൽ കയറ്റണം എന്ന് ചിന്തിച്ച്, ഒടുവിൽ കൈവശമുള്ള എം.ടിയുടേയും, മുകുന്ദന്റെയും, മറ്റും പുസ്തകങ്ങൾ എടുത്ത് ചൂഴ്‌ന്ന് നോക്കി... ഹേയ്, ഇവന്മാർക്കൊന്നും എഴുതാൻ അറിയില്ല... അല്ലെങ്കിൽ എന്റെ ഉപദേശങ്ങൾക്ക് ഇവരൊന്നും അർഹരല്ല എന്നൊരു തോന്നൽ.. (സത്യം പറഞ്ഞാൽ ഇവരുടെ വല്ല ഫാൻസ് അസ്സോസ്സിയഷൻ കാരുണ്ടെങ്ങിൽ വെറുതെ അവരുടെ കൈക്ക് പണി ഉണ്ടാക്കണ്ട എന്ന് കരുതിയാ... അല്ല, തടിയന്റ വിട നസീറിനും, മറ്റും വരെ ഫാൻസ് അസ്സൊസ്സിയഷൻ ഉള്ള കലികാലമാണു.. പോയാൽ ആർക്ക് പോകും.. നിങ്ങൾക്ക് ചിരിച്ചൊണ്ടിരുന്നാമതി.. ഒരു കൊച്ചൻ ഒള്ളത് നേരെ ചൊവ്വെ അച്ഛാ എന്ന് വിളിച്ച് തുടങ്ങിയിട്ടേ ഉള്ളൂ...) അപ്പോളാണു മെഡിക്കൽ ഷോപ്പുകാരൻ ഇച്ഛിച്ഛതും ഡോക്ടർ കൽപ്പിച്ചതും വിലക്കൂടിയ മരുന്ന് എന്ന് പറഞ്ഞപോലെ, നമ്മുടെ ബൂലോകവാസിയായ ജ്യോതിബായി പരിയാടത്ത് (ജ്യോതിസ്സ്, കാവ്യം സുഗേയം, ജ്യോതിസ്സ് ഒാൺലൈൻ) കക്ഷിയുടെ പുതിയ പുസ്തകമായ "പേശാമടന്ത" നല്ല മനസ്സോടെ എനിക്ക് അയച്ച് തന്നത്. (ആ പാവത്തിനറിയില്ലല്ലോ ഞാൻ ഒരു ഇരയെ കാത്ത് ചൊറിയും കുത്തിയിരിക്കുകയാണെന്ന്...) എന്നാൽ പിന്നെ കോഴിയില്ലെങ്കിൽ കുളക്കോഴി എന്ന് പറഞ്ഞ മാതിരി ജ്യോതി എങ്കിൽ ജ്യോതി , കൊടുക്കാം പണി പാലിൽ തന്നെ എന്ന് ഞാൻ... സത്യം പറയാം, കഷ്ടപ്പെട്ട് ഒരു പുസ്തകം ഞാൻ 4 ആവർത്തി വായിച്ചു. കൊടുക്കുന്ന പാൽ പിരിഞ്ഞുപോകാൻ പാടില്ലല്ലോ...!!!ഒടുവിൽ ബ്ലോഗു പുണ്യാളന്മാരായ ശ്രി സജീവ് എടത്താടൻ (കൊടകരപുരാണം), അരുൺ കായം കുളം (കായം കുളം സൂപ്പർ ഫാസ്റ്റ്), മുതലായരെ ഒക്കെ മനസ്സിൽ തെറിവിളിച്ച് ഗൂഗൾ ട്രാൻസിലേറ്റർ എടുത്ത് ഒരു പിടി അങ്ങിട് പിടിച്ചു.. പക്ഷെ, അപ്പോൾ എനിക്ക് മനസ്സിലായി ഹേയ് ഈ പണി കഥയെഴുത്തിലും മാരണമാണു.. അങ്ങിനെ പിന്നെ, പണ്ട് എഴുതി വീട്ടുകാർ കാണാതെ സൂക്ഷിച്ച് വച്ചിരുന്ന (കണ്ടാൽ എടുത്ത് പഴയ കടലാസിനു വരുന്ന തമിഴത്തിക്ക് കൊടുത്ത് കളയും... 8 അണയെങ്കിൽ 8 അണ, കിട്ടിയാൽ ചാള വാങ്ങി കൊടമ്പുളിയിട്ട് വെക്കാം എന്നതാണു അവരുടെ ഒരു ലൈൻ.) കഥകൾ പൊടിതട്ടിയേടുത്ത് ഒരു പണിയും ഇല്ലാതിരിക്കുന്ന ചിലർക്കൊക്കെ പണിയായ്ക്കോട്ടെ (ഹയ്യോ, താങ്കളെയല്ല കേട്ടോ... താങ്കൾ പണിയുള്ള, സമയം തീരെയില്ലാതിരുന്നിട്ടും എന്നെയൊക്കെ പ്രോത്സാഹിപ്പിച്ചേക്കാം എന്ന് കരുതുന്ന വിശാലമനസ്കനല്ലേ... ഞാൻ ഉദ്ദേശിച്ചത് മറ്റവന്മാരെയാ...അതെന്നെ, ബേപ്പൂർ സുൽത്താന്റെ ഭാഷയിൽ പറഞ്ഞാൽ വെറും കള്ളമണ്ട കുണ്ടമണ്ടികൾ)എന്ന് വിചാരിച്ച് പോസ്റ്റാൻ തുടങ്ങി... ഉള്ളത് പറയണമല്ലോ, പഴയ സി ക്ലാസ്സ് തീയറ്റർ ഉടമയിൽ നിന്നും ഡോൾബി ഡിജിറ്റൽ സംവിധാനങ്ങളുള്ള ഒരു ബി ക്ലാസ്സ് തീയറ്റർ ഉടമയാകാൻ കഴിഞ്ഞു... (ഇതാ, എനിക്ക് പിടിക്കാത്തത്... ഡോൾബി ഡിജിറ്റൽ സിസ്റ്റം ഇപ്പോൾ ഉന്തുവണ്ടിയിൽ വരെ ഉണ്ടെന്നല്ലേ മനസ്സിൽ പറഞ്ഞത്... ഇതാ പറഞ്ഞത് നിങ്ങളൊക്കെ പകൽക്കിനാവും കണ്ട് ഇരിക്കുന്ന വെറും നിരക്ഷര കക്ഷികളാണെന്ന്... അല്ലെങ്കിൽ വെറും തറകളാണെന്ന്...) സുഹൃത്തുക്കളേ, പറഞ്ഞ് പറഞ്ഞ് കാടുകയറിപ്പോയി.. പറയാൻ ഉദ്ദേശിച്ചതൊന്നും പറഞ്ഞുമില്ല.. 2009 നമുക്കെന്തു നേടി തന്നു എന്നതിലേക്കാണു ഞാൻ എത്താൻ ശ്രമിക്കുന്നത്. ഇവിടെ ഈ സ്വപ്നഭൂമിയ്യിൽ പഴം പുരാണവും , നട്ടപ്പിരാന്തും കേട്ട് പാവത്താനെപോലെ ഇരുന്നാൽ പോരാ... ബൂലോകത്തിലെ ബ്ലോഗ്ഗർമാരെ ബ്ലോഗ്ഗിണികളെ കാലം തെറ്റി വരുന്ന ഋതുഭേദങ്ങൾക്കനുസരിച്ച് എന്റെ കണക്ക് പുസ്തകത്തിൽ ഇടം പിടിച്ച ചില നല്ല പുസ്തകങ്ങളും, ബ്ലോഗുകളും ഇവിടെ പ്രതിപാദിക്കട്ടെ... മിനി ക്കഥകളും പോഴത്തരങ്ങളും കേട്ട് അടുക്കളയിൽ ഇരിക്കാതെ, ചിന്തിക്കു... വായന ശീലമാക്കൂ...
മുകളിൽ ഞാൻ പല അവസരങ്ങളിലായി സൂചിപ്പിച്ച ചില ലിങ്കുകൾ വഴി ഒരു യാത്രനടത്തിയാൽ നിങ്ങൾക്ക് ചില നല്ല ബ്ലോഗുകളും, കുറേ വായിച്ചിരിക്കേണ്ട പോസ്റ്റുകളും ലഭിക്കും... ബൂലോകം 2009 ൽ നൽകിയ മികച്ച കുറെ സൃഷ്ടികളെയും, സൃഷ്ടികർത്താക്കളേയും അങ്ങിനെ ഞാൻ പരിചയപ്പെടുത്തി കഴിഞ്ഞു.. 2009 ൽ ബൂലോകത്ത് നിന്നും നമുക്ക് കൈവിട്ട് പോയ ഒരു മാണിക്യത്തെ കുറിച്ച് പറയാതെ ഒരിക്കലും ഇത് പൂർണ്ണമാവില്ല... ആദ്യമേ പറയേണ്ടതായിരുന്നു.. പക്ഷെ, ദുഃഖങ്ങൾ എപ്പോളും അവസാനത്തേക്ക് മാറണേ എന്നല്ലേ നമ്മുടെ പ്രാർത്ഥന... അതു കൊണ്ട് നമ്മുടെ സ്വന്തം ജ്യോനവൻ എന്നും, മറ്റൊരുലോകത്താണേലും നമ്മോടൊപ്പം ഉണ്ട് എന്ന വിശ്വാസത്തോടെ, തൽക്കാലം വിടകൊള്ളട്ടെ.. ഭൂലോകത്തിൽ 2009ൽ കിട്ടിയ കുറച്ച് നല്ല പുസ്തകങ്ങളും വാർത്തകളുമായി വീണ്ടും വരാമെന്ന വിശ്വാസത്തൊടെ...
ആരെയെങ്ങിലുമൊക്കെ വിട്ടുപോയിട്ടുനെങ്കില്‍ വായനക്കാരായ നിങ്ങള്‍ ക്ഷമിക്കു എന്ന ഉറപ്പോടെ.. ക്രിസ്തുമസ് ആശംസകള്‍

ഞായറാഴ്‌ച, ഡിസംബർ 20, 2009
മലയാളി മുല്ലപ്പെരിയാറിനെ ശരിക്ക് ആറിഞ്ഞിട്ടുണ്ടോ?
മുല്ലപ്പെരിയാർ ബൂലോകം ഏറ്റെടുത്തപ്പോൾ അനുഭാവം പ്രകടിപ്പിക്കാം എന്നല്ലാതെ , അതിനെ കുറിച്ച് ആധികാരികമായി ഒന്നും പറയണമെന്ന് ഇതുവരെ എനിക്ക് തോന്നിയിരുന്നില്ല... കൃത്യമായി പറഞ്ഞാൽ ഇന്നലെ വരെ... കാരണം മറ്റൊന്നുമല്ല... വിഷയത്തിലുള്ള അജ്ഞതത്തന്നെ... ഈ കണ്ട ബ്ലോഗർമാർ മുഴുവൻ കാച്ചിക്കുറുക്കി, പ്രശ്നത്തെ സൂക്ഷ്മമായി അപഗ്രഥിച്ച്, അതിന്റെ ഉള്ളുകള്ളികളിലേക്ക് ഇറങ്ങിച്ചെന്ന് ഗഹനമായതും ആഴമുള്ളതും കാര്യമാത്ര പ്രസക്തവുമായ രീതിയിൽ വിലയിരുത്തുമ്പോൾ അതിനിടയിൽ ഒരു കരടാവാതെ, ഒരു ബ്ലോഗർ എന്ന നിലയിൽ എല്ലാ പിൻ തുണയും നൽകി അവരോടു ചേർന്ന് പോകാം എന്ന് മാത്രമേ കരുതിയിരുന്നുള്ളൂ.. ഇവിടെ, നിരക്ഷരനും, മുരളിയും എല്ലാം മുല്ലപ്പെരിയാർ ഇഷ്യു വളരെ നല്ല രീതിയിൽ കൈകാര്യം ചെയ്തത് നമ്മളെല്ലാവരും വായിച്ചുകഴിഞ്ഞതുമാണു.. പക്ഷെ, എന്തോ ഇവരിൽ നിന്നും ഉള്ള പ്രചോദനമാകാം ഞാനും കുറച്ചെന്തൊക്കെയോ മനസ്സിലാക്കാൻ ശ്രമിച്ചു എന്ന് തോന്നുന്നു.. (എന്റെ തോന്നലാണേ...) അങ്ങിനെ ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ എന്റെ സഹപ്രവർത്തകരുമായി ഈ വിഷയം സംസാരിച്ചു. അപ്പോൾ പലർക്കും സംഭവം വലിയ പിടിയില്ല..(എന്നെപ്പോലെ തന്നെ). അപ്പോളും ക്ഷമിച്ചു.. പക്ഷെ, ഇന്നലെ വൈകീട്ട് യാദൃശ്ചികമായാണു ഞാൻ നാട്ടിൽ എല്ലാവരും ബഹുമാനിക്കുന്ന ഒരു കെ.എസ്.ഇ.ബി. ഓഫീസറെ കണ്ടു.. അദ്ദേഹം വർക്ക് ചെയ്യുന്നത് ഇടുക്കി പദ്ധതി പ്രദേശത്താണു എന്നുള്ളത് ആണു ഇവിടെ ഏറെ പ്രസക്തമായ ഒരു കാര്യം!! എന്തുകൊണ്ടോ, ഞാൻ സംഭാഷണം മുല്ലപ്പെരിയാറിലേക്കെത്തിച്ചു. മുരളിയുടെ മുല്ലപ്പെരിയാർ വിഷയമായുള്ള കഥയുടെ കമന്റ് ബോക്സിൽ നിരക്ഷരൻ ഒരു പ്രോഫസറെ പറ്റി സൂചിപ്പിച്ചതായിരുന്നു എന്നെ ഇദ്ദേഹത്തോട് ഈ വിഷയം സംസാരിക്കാൻ പ്രേരിപ്പിച്ചത് തന്നെ. എനിക്ക് കിട്ടിയത് ഞെട്ടിപ്പിക്കുന്ന മറുപടിയായിരുന്നു. "ആ അങ്ങിനെ ഒരു ഇഷ്യു ഉണ്ട്. ഇതൊക്കെ നമ്മളെ ബാധിക്കാത്ത കാര്യമല്ലേ? കരുണാനിധി ആരാ മോൻ, അവരു പണിത ഡാം അത് അവർ തന്നെ നന്നാക്കട്ടെ.. അല്ലാതെ നമ്മളെന്തിനാ ചുമ്മാ അതിന്റെ കാര്യത്തിൽ ഇത്ര വികാരം കൊള്ളുന്നേ?" - ഒരു നിമിഷം ഞാൻ വല്ലാതായി. അപ്പോൾ ഞാൻ കരുതി ഹെയ്, ഇനിയെങ്ങിലും നമ്മുടെ വിക്കിപ്പീഢിയയിൽ നിന്ന് അറിഞ്ഞ സാമാന്യ വിവരമെങ്കിലും ഇവിടെ പങ്കുവക്കാം.. ഒരു പക്ഷെ, കോട്ടും, സൂട്ടും ഇട്ട് നടക്കുന്നവൻ തോട്ടിപ്പണിയാണു ചെയ്യുന്നതെന്ന് പറയാനുള്ള മലയാളിയുടെ അപകർഷതാ ബോധം കൊണ്ട്, ഈ നമ്മുടെ ബൂലോകവാസികളെങ്കിലും മുല്ലപ്പെരിയാർ എന്താണെന്നുള്ള പ്രാധമികമായ വിവരങ്ങളെങ്കിലും അറിഞ്ഞിരിക്കണം എന്ന് തോന്നി. ആദ്യമേ തന്നെ സുഹൃത്തുകളെ ഒന്ന് പറാഞ്ഞോട്ടെ... ഇനി ഞാൻ പറയാൻ പോകുന്നത് മുഴുവൻ നമ്മുടെ വിക്കിപ്പീഢിയയിൽ നിങ്ങൾക്ക് വായിക്കാവുന്നതാണു. അല്ലാതെ, ഒത്തിരി കഷ്ടപ്പെട്ട് ഞാൻ കണ്ടേത്തിയ ഡാറ്റയൊന്നും അല്ല. അതുകൊണ്ട് , ഈ വിവരങ്ങളിൽ പാളിച്ചകൾ ഉണ്ടെങ്ങിൽ എന്നൊട് ക്ഷമിക്കണമെന്നും ഈ ചെറിയ ബ്ലോഗർ ബൂലോകത്തെ വലിയൊരു സംരംഭത്തിൽ ഭാഗമാകാൻ ശ്രമിക്കുന്നത് മാത്രമാണെന്നും കരുതി ക്ഷമിച്ചേക്കുക...
************** ******************* ******************
മുല്ലപ്പെരിയാർ ഡാം നിർമ്മിച്ചിരിക്കുന്നത് നമ്മുടെ പെരിയാർ നദിയിലാണു. മുല്ലായിയാറും, പെരിയാറും ചേർന്നാണു മുല്ലപ്പെരിയാർ ആയി മാറിയത്. കാരണം ഡാം സ്ഥിതിചെയ്യുന്നത് ഇ രണ്ടു നദികളുറ്റെയും സംഗമസ്ഥാനത്താണു. മുല്ലപ്പെരിയാർ ഡാം നിർമ്മിച്ചത് ബെന്നി കുക്ക് എന്ന സൂപെർവ്വിസറുടെ മേൽനൊട്ടത്തിൽ ബ്രിട്ടീഷ് ആർമി എൻ ജിനീറിംഗ് കോർപ്പ്സ് ആണു. 29-10-1886 ൽ തിരുവതാം കൂർ മഹാരാജാവും, സെക്രട്ടറി - ഇന്ത്യയും (പഴയ മദ്രാസ് സ്റ്റേറ്റ് - ഇന്നത്തെ തമിഴ്‌നാട്)തമ്മിൽ 999 വർഷത്തേക്കുള്ള ഒരു ലീസ് കരാർ പെരിയാർ ജലവൈദ്യതുത പദ്ധതിക്കായി ഒപ്പുവച്ചു. അതുപ്രകാരം, ഇന്നത്തെ തമിഴ്‌നാടിനു പദ്ധതി പ്രദേശത്ത് എല്ലാത്തരം ഇറിഗേഷൻ വർക്ക്സും നടത്തുവാനുള്ള അധികാരം നൽകികൊണ്ടായിരുന്നു കരാർ. ഏറ്റവും വലിയ ഒരു കാര്യം എന്താണെന്നു വച്ചാൽ ഈ കരാരിന്റെ കാലവധി വെറും 999 വർഷം മാത്രമാണെന്നുള്ളതാണു!!! അതിന്റെ പിൻ തുടർച്ചയെന്നവണ്ണം 1970 ൽ മറ്റൊരു കരാർ പ്രകാരം, തമിഴ്‌നാടിനു അവിടെനിന്നും വൈദ്യുതി ഉൾപ്പാദിപ്പിക്കാനുള്ള സമ്മതം കൂടി നൽകി.. ഇത് പ്രാകാരം ആണു ബ്രിട്ടിഷ് ഗവർണ്ൺമന്റിന്റെ സഹായത്തോടെ ബ്രിട്ടീഷ് ആർമി എൻ ജിനീറിഗ് കോർപ്പ് ബെന്നി കോക്കിന്റെ മേൽനോട്ടത്തിൽ പണിതുടങ്ങിയത്. പിന്നീട് ബ്രിട്ടീഷ് ഗവർണ്ൺമന്റ് ഫണ്ട് പിൻ വലിച്ചപ്പോൾ , പദ്ധതി പ്രദേശത്തെ ജനങ്ങളുമായ നല്ല ബന്ധം കൊണ്ട് ബെന്ന്യ് കോക്ക് സ്വന്തം പണം ചിലവഴിച്ച് ഒരു ഡാം പണിതീർക്കുകയാണുണ്ടായത്(1895). നിർഭാഗ്യം കൊണ്ടോ, ഭാഗ്യം കൊണ്ടോ ഇന്റ്യയുടേ സ്വാതന്ത്യ്‌രത്തിനു ശേഷം , പദ്ധതൈ പ്രദേശം കേരളത്തിന്റെ ഭാഗമാകുകയും , അപ്പോളും തമിഴുനാട് അതിന്റെ സ്രോതസ്സ് ഉപയോഗിക്കുകയും ചെയുക്കയാണു. ഒരു പ്രധാനപെട്ട കാര്യം എന്താണെന്ന് വച്ചാൽ നിർമ്മാണ സമയത്ത് 50 വർഷമാണു ഈ ഡാമിന്റെ പരമാവധി കാലാവധി പറഞ്ഞിരുന്നത് എന്നുള്ളതാണു. !!!! ലീസ് ഏഗ്രിമന്റ് പ്രകാരം മുല്ലപ്പെരിയാർ ഡാമില്ലുള്ള മുഴുവൻ വെള്ളത്തിനും 40000 രൂപ വീതം വാർഷീക വാടകയുണ്ട്. ഇന്ന് നടക്കുന്ന തർക്കത്തിന്റെ തുടക്കം തമിഴ്‌നാട് മുന്നോട്ട് വച്ച ഒരു നിർദ്ദേശത്തിൽ നിന്നുമായിരുന്നു. ഡാമിന്റെ സംഭരണ ശേഷി ഇപ്പോളൂള്ള 136 അടിയിൽ നിന്നും 142 അടിയായി ഉയർത്താനായിരുന്നു നിർദ്ദേശം. 100 വർഷത്തിനു മേലെയായ പാലത്തിന്റെ അപകടാവസ്ഥയും, സമീപ ജില്ലകളുടെ സുരക്ഷയും മുൻ നിർത്തി കേരള ഗവർണ്ൺമന്റ് ഈ നിർദ്ദേശത്തെ എതിർത്തു. പ്രശ്നം ഇപ്പോൾ പരമോന്നത നീതിപീടത്തിനു മുൻപിലാണു.. കോടതിയും സർക്കാരുകളും കണ്ണുപ്പൊത്തികളി തുടരുന്നു... ആരാന്റമ്മക്ക് പ്രാന്ത് വന്നാൽ കാണാൻ നല്ല ചേലാണല്ലോ.... ഇത്രയും വച്ച് നോക്കിയാൽ മുല്ലപ്പെരിയാർ ഡാമിനു എന്തെങ്ങിലും സംഭവിച്ചാൽ പണ്ട് പരശുരാമൻ മഴുവെറിഞ്ഞ് ഉണ്ടാക്കിയ കേരളം എന്ന ദൈവത്തിന്റെ സ്വന്തം നാട് ഏതാണ്ട് ഇല്ലാതാവും... നാശനഷ്ടങ്ങളുടെ കണക്കെടുപ്പൊന്നും വേണ്ടിവരികയുമില്ല.... ഈ അവസരത്തിലാണു നമ്മുടെ ബൂലോകം ഈ പ്രശ്നത്തെ ഇന്റർനെറ്റ് എന്ന ഇന്നിന്റെ മാധ്യമത്തിൽ തുറന്നു വച്ചത്. എനിക്കറിയില്ല, എന്തെങ്ങിലും നിങ്ങൾക്കുപകാരമായത് ചെയ്യാൻ കഴിഞ്ഞോ എന്ന്... ഒന്നു പറയാം, എന്റെ എല്ലാ വിധ പിൻ തുണയും വാഗ്ദാനം ചെയ്യ്ത് കൊണ്ട് ഈ കൂട്ടായ്മക്ക് നന്മകൾ നേരുന്നു...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)