പേശാമടന്തക്കുംതത്തക്കുട്ടിക്കുംവായനാനുഭവങ്ങൾക്കും ശേഷം വീണ്ടും ഒരു പുസ്തകത്തെ നിങ്ങളുടെ മുൻപിൽ പരിചയപ്പെടുത്താൻ ശ്രമിക്കുകയാണ്. കഴിഞ്ഞ വർഷം ഏറ്റവും അധികം ചർച്ചചെയ്യപ്പെട്ട ഒരു പുസ്തകം.. ടി.ഡി.രാമകൃഷ്ണന്റെ "ഫ്രാൻസിസ് ഇട്ടിക്കോര.."
ആദ്യമേ തന്നെ ഈ പുസ്തകം എനിക്ക് പരിചയപ്പെടുത്തിയ ബ്ലോഗർ കുമാരനുള്ള നന്ദി ഞാൻ ഇവിടെ അറിയിക്കട്ടെ.. എന്റെ 2009 ചില വായനാനുഭവങ്ങൾ എന്ന പോസ്റ്റിൽ കുമാരന്റേതായി ലഭിച്ച ഒരു കമന്റായിരുന്നു ഇത്തരം ഒരു പുസ്തകം മലയാളത്തിൽ ഉണ്ടെന്നുള്ള തിരിച്ചറിവുണ്ടാക്കിയത്. കുറച്ച് നാളുകളുടെ തിരച്ചിലിനൊടുവിൽ ഡി.സി.ബുക്സിന്റെ എറണാകുളം അന്താരാഷ്ട്രാ പുസ്തകോൽസവത്തിൽ നിന്നും ഞാൻ ഈ പുസ്തകം കണ്ടെത്തി. വായനയുടെ ഇടയിലുള്ള എന്റെ പല സംശയങ്ങളും തേടി പിടിച്ച് ദൂരീകരിച്ച് തന്നതിനും കൂടി കുമാരനു ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു.. പുസ്തകത്തിന്റെ മുഴുവൻ വായനക്ക് ശേഷം എനിക്ക് പറ്റുന്ന രീതിയിൽ ഇത് മറ്റുള്ളവരിലേക്കെത്തിക്കാൻ ശ്രമിക്കണം എന്ന് ഞാൻ തീർച്ചപ്പെടുത്തിയിരുന്നു.. കാരണം വേറിട്ട കാഴ്ചപാടുകൾ / സമീപനങ്ങൾ അംഗികരിക്കപ്പെടേണ്ടത് തന്നെയാണെന്ന സത്യം..
വളരെ മികച്ചതെന്ന് പറയാൻ കഴിയില്ലെങ്കിലും , സ്ഥിരമായി നമ്മൾ കാണുന്ന ചട്ടകൂടുകളിൽ നിന്നും എന്തോ വ്യത്യാസം ഫ്രാൻസിസ് ഇട്ടിക്കോര എന്ന ഈ പുസ്തകത്തിൽ വരുത്താൻ രചയിതാവ് ശ്രമിച്ചിട്ടുണ്ട്. തന്റേത് മാത്രമായ ഒരു ഭാവനാസൃഷ്ടിയെ ചരിത്രവും കുറെ മിത്തുകളുമായി അതിമനോഹരമായി തന്നെ ഈ പുസ്തകത്തിൽ ഗ്രന്ഥകാരൻ സന്നിവേശിപ്പിച്ചിരിക്കുന്നു.. ഒരു നിശ്ചിത ഭൂവിഭാഗത്തിലോ വൻകരയിലോ തന്നെ ഒതുങ്ങുന്നില്ല ഇതിലെ കഥയും കഥാപാത്രങ്ങളും. പ്രപഞ്ചത്തിന്റെ എല്ലാ കോണുകളുംവിരൽതുമ്പിലേക്ക് ആവാഹിക്കാൻ ശേഷിയുള്ള പുതിയ വിവരസാങ്കേതിക വിദ്യയുടെ പിൻബലത്തോടെയാണ് ഇട്ടിക്കോര മുന്നോട്ട് പോകുന്നതെന്നത് ഒരു നല്ല കാര്യമാണ്. കുറേ വർഷങ്ങൾക്ക് മുൻപ് മലയാളികളുടെ സ്വന്തം മുകുന്ദൻ “നൃത്തം” എന്ന നോവലിൽ പരീക്ഷിച്ച് വിജയം കണ്ട ഒരു ഫോർമാറ്റാണെങ്കിലും അതിൽ നിന്നും തുലോം വ്യത്യസ്തമാണ് രാമകൃഷ്ണൻ ഒരുക്കിയ ഈ ചട്ടകൂട്.
ഫ്രാൻസിസ് ഇട്ടിക്കോര എന്ന പേരിൽ പണ്ട് കേരളത്തിലെ കുന്നംകുളത്ത് ജീവിച്ചിരുന്നതും പിന്നീട് യൂറോപ്പിലേക്ക് കുടിയേറിയതുമായ ഒരു കുരുമുളക് വ്യാപാരിയെ ചുറ്റിപറ്റിയാണ് ഇതിന്റെ കഥ മുന്നോട്ട് പോകുന്നത്. ഒരു പരിധിവരെ വായനക്കിടയിൽ ഇത്തരം ഒരു കഥാപാത്രം ചരിത്രത്തിലുണ്ടോ എന്ന് നമുക്ക് സംശയം തോന്നിക്കുമാറ് രാമകൃഷ്ണൻ കൈകാര്യം ചെയ്തിരിക്കുന്നു.. ഫ്രാൻസിസ് ഇട്ടിക്കോരയുടെ പിൻതലമുറയിൽ പെട്ടതെന്ന് സ്വയം വിശേഷിപ്പിച്ച് ഒരു ഇട്ടിക്കോര തന്റെ കോരപ്പാപ്പന്റേതായ കുറെ രഹസ്യങ്ങളുടെ കഥകൾ തേടി - അതോടൊപ്പം തന്റെ നഷ്ടപ്പെട്ടുപോയ പുരുഷത്വവും തേടി - അമേരിക്കയിൽ നിന്നുംകേരളത്തിലേക്ക് വരുവാൻ തുടങ്ങുന്നിടത്താണ് കഥയുടെ ആരംഭം. ഒരു റിയൽ ബിച്ച് ആയിരുന്ന സ്വന്തം അമ്മയുടെ കൂട്ടികൊടുപ്പുകാരനായി തുടങ്ങിയ ജീവിതം.. മദ്യപിച്ച് ലക്ക് കെട്ട് സ്വന്തം മകന്റെ മുൻപിലേക്ക് നഗ്നയായി വന്ന അമ്മയെ വെടിവെച്ച് കൊന്ന് തെരുവിലേക്ക് ജീവിക്കാനിറങ്ങിയ മകൻ…അവന്റെ ആരോഗ്യം തുടിക്കുന്ന ശരീരത്തിൽ മയങ്ങാത്ത പെണ്ണൂങ്ങൾ ഇല്ല എന്നായപ്പോൾ മടുപ്പനുഭപ്പെടുകയും തുടർന്ന് ഒരു തുടുത്ത ഇറാഖിപ്പെണ്ണിന്റെ നഗ്നയാക്കി തോക്കിന്റെ മുനക്ക് മുൻപിൽ നിറുത്തി മതിയാവോളം റേപ്പ് ചെയ്യുക എന്ന ഒറ്റ ലക്ഷ്യത്തോടെ, അമേരിക്ക - ഇറാഖ് യുദ്ധത്തിൽ ഒരു തികഞ്ഞ സാഡിസ്റ്റിന്റെ മാനസീകവ്യാപാരങ്ങളോടെ അമേരിക്കൻ പട്ടാളത്തിനുവേണ്ടി സ്ത്രീപീഡനവും മറ്റും നടത്തി, അതിന്റെ തുടർച്ചയായി നഷ്ടപ്പെട്ട പുരുഷത്വം തേടി പിടിക്കാൻ ലോകത്തിന്റെ പല ഭാഗങ്ങളിലും പലരേയും സമീപിച്ച് നിരാശനായ ജോസഫ് , ഇന്റർനെറ്റിലെ ഗൂഗിൾ സെർച്ച് എഞ്ചിൻ വഴി കണ്ടെത്തിയ "ദി സ്കൂളിന്റെ" പരസ്യത്തിൽ ആകൃഷ്ടനാവുകയും അതിൽ നിന്നും ദി സ്കൂളിന്റെ പ്രിൻസിപ്പാളായ മിസ്. രേഖയെ ഇമെയിലിലൂടെ കോണ്ടാക്ട് ചെയ്യുന്നിടത്താണു കഥയുടെ തുടക്കം...
പിന്നീടുള്ള കഥയിൽ മുഴുവൻ അമേരിക്കൻ ഡോളറിനോടുള്ള അടങ്ങാത്ത അഭിനിവേശത്തിൽ രേഖ (കോളേജ് അദ്ധ്യാപിക) , രശ്മി (ബാങ്ക് ഉദ്യോഗസ്ഥ), ബിന്ദു (ഫാഷൻ ഡിസൈനർ) എന്നീ മൂന്ന് പ്രോഫണലുകൾ തുടങ്ങിയിരിക്കുന്ന “ദി സ്കൂൾ“ എന്ന വെബ് സൈറ്റും അതിൽ ആകൃഷ്ടരായി വരുന്നവർക്ക് അവരുടെ ഇഷ്ടമേഖലകളിലൂടെ നയിച്ച് (ബിന്ദുവിൽ തുടങ്ങി രശ്മിയിലൂടെ രേഖയിലേക്ക് എന്ന് അവരുടെ ഭാഷ) അവിടെ നടക്കുന്ന ബോഡിലാബ്, ലിബെറേഷൻ, സൊറ തുടങ്ങിയ സെക്സ് ടൂറിസത്തിന്റെ മാറിയ മുഖവും, ക്ലൈന്റ് ആയ ഇട്ടിക്കോരയുടെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ മുത്തച്ച്ഛൻ എന്ന് പറയപ്പെടുന്ന ഫ്രാൻസിസ് ഇട്ടിക്കോരയെക്കുറിച്ചും കോരപ്പാപ്പന്റെ കുടുംബമായ പതിനെട്ടാം കുറ്റുകാരെപറ്റിയും അവരുടെ ഇടയിലുള്ള ചില ആചാരങ്ങളെയും പറ്റിയൊക്കെദി സ്കൂളിന്റെ നടത്തിപ്പുകാരും അവരുടെ ചില വിശ്വസ്തരായ പറ്റുപടിക്കാരും (ബുജി , കുന്നംകുളത്തുകാരൻ ബെന്നി തുടങ്ങിയവർ) നടത്തുന്ന അന്വേഷണങ്ങളും തുടർന്നുണ്ടാവുന്ന അപകടങ്ങളും എല്ലാം നോവലിസ്റ്റ് വരച്ചു കാട്ടുമ്പോൾ, നോവലിസ്റ്റിന്റെ അഗാധമായ ബാഹ്യവിജ്ഞാനം കൂടി വായനക്കാരൻ സഹിക്കേണ്ടി വന്നു എന്നതൊഴിച്ചാൽ വളരെ പുതുമ തോന്നുന്ന ഒരു ആഖ്യാനശൈലി തന്നെ രാമകൃഷ്ണൻ ഈ നോവലിനായി അവലംബിച്ചിരിക്കുന്നു എന്നത് ശ്ലാഘനീയം തന്നെ...
സെക്സ് പോലെ തന്നെ ഈ നോവലിൽ മുഖ്യ സ്ഥാനം വഹിക്കുന്ന മറ്റൊരു വിഷയം കണക്കാണ്. കണക്കിൽ തനിക്കുള്ള വിജ്ഞാനം മുഴുവൻ അല്ലെങ്കിൽ കണക്കിൽ നമുക്ക് ഇന്റെർനെറ്റിൽ നിന്നും കിട്ടാവുന്ന ഏറെക്കുറെ വിവരങ്ങളും അദ്ദേഹം ഇതിലേക്ക് കുത്തിനിറച്ചിരിക്കുന്നു.. പഴയ ഹൈപേഷ്യൻ സിദ്ധാന്തവും പഴയ കാലഘട്ടത്തിൽ ജീവിച്ചിരുന്ന പ്രശസ്തരായ പല മാത്തമാറ്റീഷ്യൻസിനെയും കഥയിലേക്ക് ബോധപുർവ്വം കുടിയേറ്റുക വഴി ചില സമയങ്ങളിലെങ്കിലും വായന നമുക്ക് വിരസമാകുന്നു എന്ന് പറയാതെ തരമില്ല.. അതുപോലെ തന്നെ ജോസഫ് എന്ന ഇട്ടിക്കോരയുടെ പിന്മുറക്കാരൻ ഒരു നരഭോജിയാണെന്നതും അതിന്റെ തുടർച്ചയായി കാനിബാൾസ് ഫീസ്റ്റ് എന്ന രീതിയിൽ നരമാംസാസ്വാദനവും എല്ലാം കൂടി നോവൽ സംഭവബഹുലം തന്നെയെന്ന് പറയാതെ വയ്യ.. നരമാംസാസ്വാദന്ം മനോഹരമായി തന്നെ അല്ലെങ്കിൽ നരഭോജികൾ എങ്ങിനെയാണ് ആ ചടങ്ങ് ഒരു ഉത്സവമാക്കുന്നതെന്ന് വളരെ മനോഹരമായി വിവരിക്കുന്നുണ്ട്. അതുപോലെ, നോവലിൽ പറയുന്ന 18ം കൂറ്റക്കാർ എന്ന കോരപ്പാപ്പന്റെ പിൻ തലമുറക്കാർക്കിടയിൽ നിലകൊള്ളുന്ന കോരക്ക് കൊടുക്കൽ, കോരപ്പൂട്ട്, കോരപ്പണം എന്നൊക്കെ പറയുന്ന വിചിത്രങ്ങളായ ചില ആചാരങ്ങളിലേക്കും നോവലിസ്റ്റ് നമ്മെ കൊണ്ടുപോകുന്നുണ്ട്.. (ഇതിന്റെ സത്യം തേടി പല സുഹൃത്തുകളേയും സമീപിച്ചെങ്കിലും അത്തരം ആചാരങ്ങളും ഫ്രാൻസിസ് ഇട്ടിക്കോരയെന്ന കഥാപാത്രത്തെപോലെ തന്നെ ഗ്രന്ഥകാരന്റെ ഫാന്റസി മാത്രമാണെന്നാണു അറിയാൻ കഴിഞ്ഞത്)
സെക്സിനു നോവലിൽ കൂടുതൽ പ്രാമുഖ്യം കൊടുക്കുമ്പോൾ പോലും അത് നോവലിലെ അവശ്യമായ ഒരു ചട്ടക്കൂടാക്കാൻ നോവലിസ്റ്റ് ശ്രദ്ധിച്ചിട്ടുണ്ട്.. പിന്നെ ഹ്യെപേഷ്യൻ സിദ്ധാന്തവും കാനിബാൾസും ഒപ്പം പഴയ കാലത്തെയും പുതിയ കാലത്തെയും ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഇമെയിൽ ചിന്തകളും എല്ലാം വേറിട്ടത് തന്നെ.. ഒപ്പം സെക്സ് ടൂറിസം കേരളത്തിൽ എത്രത്തോളം പടർന്നു എന്ന ഒരു തിരിച്ചറിവും ഈ നോവൽ നമുക്ക് തരുന്നുണ്ട്.എന്ത് തന്നെയായാലും പുസ്തകത്തിൽ ഗ്രന്ഥകാരൻ തന്റെ അറിവുകൾ വാരി വിതറാൻ ശ്രമിച്ചപ്പോളും അതിൽ അദ്ദേഹം ഒരു പരിധിവരെ വിജയിച്ചു എന്ന് തന്നെ എന്റെ വിശ്വാസം.. കാരണം.. ഇത്രയും അധികം അലോസരപ്പെടുത്താൻ സാദ്ധ്യതയുള്ള ഒരു വിഷയമാണു ഇത്രയേറേ ചർച്ചാവിഷയമായതെന്ന് തന്നെ.. കുറഞ്ഞ കാലം കൊണ്ട് ഈ പുസ്തകത്തിന്റെ 2 പതിപ്പുകൾ വിറ്റഴിഞ്ഞുഎന്ന് പറയുമ്പോൾ നമുക്കറിയാം മടിപിടിച്ച മലയാളിയുടെ വായനാശീലത്തിൽ ഈ പുസ്തകം എത്രത്തോളംസ്വാധീനം ചെലുത്തി എന്നത്.
"സംഭവം അൽപം ക്രൂരമായി പോയി.. നിന്റെ മുടിഞ്ഞ പുത്രനില്ലേ.. ഭദ്രൻ.. അവനാ എല്ലാത്തിന്റെയും കാരണക്കാരൻ.. പാവം ഒരു പെൺകൊച്ച്.."
"ദേ.. വെറുതെ എല്ലാത്തിനും നമ്മുടെ മോനെ പഴിപറയുന്ന നിങ്ങളുടെ ശീലം മാറ്റിക്കോ? അല്ലേ, ഏതോ പെൺകൊച്ച് വിവരമില്ലാതെ തൂങ്ങിച്ചത്തതിനു എന്റെ കൊച്ചൻ എന്തൊ പിഴച്ചു." ഭാനുമതി അമ്മയായി.
"എടി, നീ താഴെ ഡോക്ടർ സാറും ഡോക്ടർ കൊച്ചമ്മേം കൂടെ പത്രത്തിൽ വായിക്കുന്നത് ഒന്ന് ശ്രദ്ധിച്ചേ? പാവം ഡോക്ടർ കൊച്ചമ്മ നിന്റെ മോന്റെ കൊണവതികാരം കൊണ്ട് അവർക്ക് ചിലപ്പോൾ ഒരു സസ്പെൻഷൻ കിട്ടാൻ സാധ്യതയുണ്ട്"
"നിങ്ങളിത് കുറേ നേരമായല്ലോ നിന്റെ മോൻ, നിന്റെ മോൻ എന്ന് പറഞ്ഞ് ചൊറിയുന്നേ. എന്നെ കൊണ്ടൊന്നും പറയിക്കേണ്ട.. ചുമ്മാ കാര്യം പറയാതെ.. ഹല്ല, പിന്നെ"
"എടീ, ഇന്നലെ ഹോസ്പിറ്റലിൽ പോസ്റ്റ് മോർട്ടം ചെയ്ത ബോഡി റേപ്പ് ചെയ്യപ്പെട്ടതാണെന്നും, മരണം സംഭവിച്ചത് ഒരു പക്ഷെ റേപ്പിന്റെ തുടർച്ചയായി ആവാം എന്നുമായിരുന്നു ഡോക്ടർമാരുടെ നിഗമനം. നമ്മുടെ ഡോക്ടർ കൊച്ചമ്മയായിരുന്നു പോസ്റ്റ് മോർട്ടം ചെയ്തത്."
" അതിൽ നമ്മുടെ മോൻ എന്തോ പെഴച്ചു?"
"അതാടീ പറഞ്ഞ് വരുന്നേ.. സത്യത്തിൽ ആ പെങ്കൊച്ച് ഒരു പാവമാ.. അതിന്റെ കെട്ടിയവൻ മരിച്ചതിന്റെ ആണ്ട് ദിവസം, മനസ്സ് മടുത്തിട്ടാ ആ പാവം ആത്മഹത്യ ചെയ്തത്. ഒരു പിഞ്ച് കുഞ്ഞിനെ അനാഥനാക്കിയിട്ട്..."
ഒരു കുഞ്ഞിനെ അനാഥനാക്കി മരണം വരിച്ച ആ പെങ്കൊച്ചിനോട് നിങ്ങൾക്കെന്താ ഇത്ര സഹതാപം.. കുഞ്ഞ്!! അതിന്റെ ഭാവി ഇനിയെന്താവും എന്ന് ആ പെങ്കൊച്ച് എന്തേ ചിന്തിച്ചില്ല? ക്രൂരതയല്ലേ അവൾ കാട്ടിയേ?"
"എടീ, മരിച്ചവരെ നിന്ദിക്കരുത്. ആ കൊച്ചിന്റെ നീറ്റൽ അറിയണൊങ്കിൽ..."
"ഹും.. അപ്പളേ, പറയാൻ വന്നത് പറയ്. എന്റെ മോൻ എന്തോ പുകിലൊപ്പിച്ചെന്നാ നിങ്ങൾ പറഞ്ഞ് വരുന്നേ?"
എടീ, ഭാനൂ.. സത്യത്തിൽ ആ കൊച്ച് റേപ്പ് ഒന്നും ചെയ്യപ്പെട്ടിട്ടുണ്ടായില്ല.. അത് പോലീസ് അവരുടെ ഫസ്റ്റ് ഇൻഫോർമേഷൻ റിപ്പോർട്ടിൽ പറഞ്ഞതാ.. പക്ഷെ, നമ്മുടെ ഡോക്ടർ കൊച്ചമ്മ സമ്മതിച്ചില്ല. അവർ ഉറപ്പായിട്ട് പറഞ്ഞു റേപ്പ് നടന്നു എന്ന്!!ആ കൊച്ചിന്റെ ശരീരം മുഴുവൻ കടിച്ചും മാന്തിയും വൃത്തികേടാക്കിയിരിക്കുകയായിരുന്നെടീ.. കഷ്ടം. കൊച്ചമ്മ റീ പോസ്റ്റ്മാർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് വിടുകയും ചെയ്തു.അവിടെ വച്ച് സീനിയർ ഡോക്ടറാ പറഞ്ഞേ റേപ്പ് ഒന്നും അല്ല.. എലിയോ മറ്റോ മാന്തിയതാണെന്ന്!!!"
"നിങ്ങൾക്കെന്താ വട്ടായോ? എലി മാന്തുകയോ? ഡോക്ടർ കൊച്ചമ്മക്ക് എന്താ വിവരമില്ലേ!! അവർ നാട്ടിലെ അറിയപ്പെടുന്ന ഗൈനക്കോളജിസ്റ്റല്ലേ!!! അല്ല, മോർച്ചറിയിൽ സുരക്ഷാ സംവിധാനങ്ങളില്ലേ? ചുമ്മാ എന്റെ മോനെ പഴിപറയാൻ ഓരോ കാരണങ്ങൾ കണ്ടുപിടിച്ച് വരും"
"ഹാ.. നീ അങ്ങിനെ സമാധാനിച്ചോ? ഇതിപ്പോ ആരോഗ്യമന്ത്രിയൊക്കെ ഇടപ്പെട്ടെന്നാ അറിയുന്നേ.. നിന്റെ സൽപുത്രനോട് ജീവൻ വേണേൽ എങ്ങോട്ടെങ്കിലും രക്ഷപെടാൻ പറ.. ജനങ്ങൾ അത്രക്ക് രോഷാകുലരാണെന്നാ പത്രത്തിൽ സാർ വായിച്ചത്. മോർച്ചറി ആളുകൾ ഇടിച്ച് പൊടിക്കാതിരുന്നത് അതിനകത്തുള്ള മറ്റു ശവങ്ങളോടുള്ള ബഹുമാനം കൊണ്ടാ... എന്നാലും ഈ മുടിഞ്ഞവൻ... ഒരു കാലത്തും ഗുണം പിടിക്കില്ല.."
"അതേ.. നിങ്ങളെന്റെ മോനെ പ്രാകാതെ.. അവനെ രക്ഷിക്കാൻ നോക്ക്.. അല്ലെങ്കിൽ സത്യം അറിയാൻ നോക്ക്.. അച്ഛനാണെന്നും പറഞ്ഞ് ഇരുന്നാൽ പോരാ.." ഭാനുവിന്റെ ശബ്ദം ഇടറുന്നത് ഗോവിന്ദൻ കുട്ടി അറിഞ്ഞു. അവളെ കൂടുതൽ സങ്കടപ്പെടുത്താൻ അവൻ ആഗ്രഹിച്ചില്ല.. അല്ലേലും അവൾ എന്തോ പിഴച്ചു. ഭദ്രൻ പണ്ടേ തന്നെ തന്നോട് തെറ്റി പിരിഞ്ഞ് പോയതാ.. അവന്റെ കൂട്ടുകെട്ട് വഴിപിഴച്ചതാണെന്ന് കണ്ട് ഉപദേശിച്ചതാ.. അവനത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.. മക്കൾ തന്നോളമായാൽ താൻ എന്ന് വിളിക്കണമെന്നാ... പാവം ഭാനു .. അവളുടെ സങ്കടം താങ്ങാൻ കഴിയില്ലല്ലോ തനിക്ക്..
"നീ കരയേണ്ട.. ഞാൻ ഏതായാലും നമ്മുടെ സരോജ അക്കയെ ഒന്ന് പോയി കാണട്ടെ.. ഞാൻ പറഞ്ഞാലൊന്നും അവൻ കേൾക്കില്ലല്ലോ! മാത്രമല്ല സരോജക്ക താമസിക്കുന്നതിനടുത്താ മരിച്ച പെങ്കൊച്ചിന്റെ വീട്. അവിടെ ചെന്ന് കഴിയുമെങ്കിൽ സത്യാവസ്ഥ അറിയുകയും ചെയ്യാം.. ഹാ, ജനിപ്പിച്ച് പോയില്ലേ.. കൊല്ലാൻ പറ്റില്ലല്ലോ?" ഗോവിന്ദൻ കുട്ടി നെടുവീർപ്പിട്ടു.
സരോജവും ഗോവിന്ദൻ കുട്ടിയും ചെല്ലുമ്പോൾ മരണവീട്ടിൽ ജനസാഗരം തന്നെയായിരുന്നു.. ഒരു വിധം ആരുടെയും കണ്ണിൽ പെടാതെ അവർ ബോഡിയുടെ അടുത്ത് എത്തപ്പെട്ടു. ഗോവിന്ദൻ കുട്ടി ഒന്നേ നോക്കിയുള്ളൂ.. ഹോ, മനുഷ്യന്മാർ പോലും ചെയ്യാൻ അറക്കുന്ന വിധമല്ലേ ഈ തങ്കകൊടം പോലുള്ള പെങ്കൊച്ചിനെ കടിച്ച് കീറിയിരിക്കുന്നേ.. സരോജത്തിന്റെ കണ്ണീൽ നോക്കിയ ഗോവിന്ദൻ കുട്ടിക്ക് എന്ത് പറയണമെന്നറിയില്ലായിരുന്നു.
"എന്നാലും ഈ കുഞ്ഞിനെ തനിച്ചാക്കി എന്തിനാ ഇവളിത് ചെയ്തത്" -അമ്മയുടെ കീറിമുറിച്ച ശവശരിരത്തിലേക്ക് നോക്കി നിൽക്കുന്ന ആ പിഞ്ചു ബാലനെയോർത്ത് അവിടെ നിന്നവർ നെടുവീർപ്പിടുന്നത് വേദനയോടെ ഗോവിന്ദൻ കുട്ടി കണ്ടു. കൂട്ടം തിരിഞ്ഞ് നിന്ന് ആളുകൾ പലതും പറയുന്നുണ്ട്…അതിനിടയിൽ ഡോക്ടറമ്മയെ കുറ്റം പറയുന്നതും കേട്ടു.. അവരുടെ പിടിപ്പുകേടാ കാര്യങ്ങൾ ഇത്രയും വഷളാക്കിയതെന്നും, ഒരു നിമിഷനേരത്തേക്ക് എന്തൊക്കെ മോശം ചിന്തകളാണ് മനസ്സിലുടെ പോയതെന്നുമൊക്കെ ചിലർ രോഷം കൊള്ളൂന്നുണ്ടായിരുന്നു.. സർക്കാരാശുപത്രിയിലെ മോർച്ചറിയിൽ ഇതും ഇതിനപ്പുറവും സംഭവിക്കുമെന്നും എല്ലാത്തിനെയും കഴുമരത്തിലേറ്റി അവിടം മൊത്തം തീയിടണമെന്നുമുള്ള ചെറുപ്പക്കാരുടെ ആവേശം കൂടി കണ്ടപ്പോൾ ഗോവിന്ദൻ കുട്ടിയിലെ അച്ഛൻ തളർന്നു. സരോജത്തിനും നല്ലദ്വേഷ്യമുണ്ടായിരുന്നെന്ന് അവരുടെ മുഖഭാവം കണ്ടാൽ അറിയാം.. പക്ഷെ, തന്റെ അവസ്ഥ മനസ്സിലാക്കിയിട്ട് ഒന്നും പറയാത്തതാ..
ആശുപത്രി പരിസരമാകെ പോലീസ് വളഞ്ഞിട്ടുണ്ട്. ജനത്തെ അക്രമാസക്തരാകാതെ തടുത്ത് നിറുത്തിയിരിക്കുകയാണവർ. ഡോക്ടർ കൊച്ചമ്മയെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചെന്നാ കേട്ടത്. പ്രശ്നം ഒന്ന് ആറി തണുത്തിട്ട് മതി ഇനി ജോലിയെന്ന് മന്ത്രി പറഞ്ഞത്രെ!! പാവം കൊച്ചമ്മ!!സരോജക്ക എങ്ങിനെയൊക്കെയോ തിക്കി തിരക്കി തന്നെയും കൊണ്ട് അകത്ത് കടന്നു. മോർച്ചറി സൂക്ഷിപ്പുകാരനെ ജനം മോർച്ചറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്നാ കേട്ടത്.. ഗോവിന്ദൻ കുട്ടിക്ക് ശരീരം മുഴുവൻ കടഞ്ഞ് വരുന്നതായി തോന്നി.. ഒന്നിരിക്കണം.. വയ്യ!! ഒന്നിനുംവയ്യ... ഗോവിന്ദൻ കുട്ടിയെ അവിടെ ഒരിടത്ത് സുരക്ഷിതനാക്കിയിട്ട് സരോജക്ക പതുക്കെ മോർച്ചറിയെ ലക്ഷ്യമാക്കി നീങ്ങി..
ഓരോന്നാലോചിച്ച് ഇരിക്കുന്നതിനിടയിൽ ഗോവിന്ദൻ കുട്ടി പരിസരം മറന്നിരുന്നു. സരോജക്ക വിളിച്ചപ്പോളാണ് വീണ്ടും ബോധം വന്നത്. മുൻപിൽ ഭദ്രനേയും കൊണ്ട് സരോജക്ക!!.. അവരോട് ബഹുമാനം തോന്നി.. ഒപ്പം, തന്റെ മകനോട് പുച്ഛവും.. പെട്ടന്ന് കണ്ണുതിരിച്ചു. പക്ഷെ, അവന്റെ കണ്ണിലെ നനവ് അതിനിടയിൽ തന്നെ മനസ്സിലാക്കിയിരുന്നു.. ഭദ്രന്റെ കണ്ണു നനയുകയോ? ഇതു വരെ അവൻ ചെയ്ത എല്ലാ തോന്ന്യാസവും പൊറുക്കാം.. പക്ഷെ, ഇത്.. മാപ്പ് കൊടുക്കാൻ കഴിയുമോ തനിക്ക്.. ഒരു പാവം പെങ്കൊച്ചിനെ.. മനുഷ്യന്മാർ അറക്കുന്ന രീതിയിൽ.. പൈശാചികമായി...അതിന് കാരണക്കാരൻ ഇവനുമല്ലേ? എന്തോ പെട്ടന്ന് നിയന്ത്രണം വിട്ടു.. കൈ നിവർത്തി അവന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചത് മാത്രം ഓർമയുണ്ട്.. അവന്റെ കണ്ണിൽ നിന്നും പൊന്നീച്ച പറന്നു. പക്ഷെ, ഭദ്രൻ തിരിച്ച് പ്രതികരിച്ചില്ല.. അവന്റെ സ്വഭാവത്തിനു അവൻ തിരിച്ച് തല്ലേണ്ടതാണ്.. ചെയ്തിട്ടുമുണ്ട്.. ഇത്? ഇവൻ...!! അത്ഭുതം തോന്നി!!!
"ഹെയ് എന്താടാ ഇത്.. ഇതിനാണോ ഇവനെ രക്ഷിച്ച് കൊണ്ടുവരാൻ നീ എന്നോട് പറഞ്ഞേ?" സരോജക്ക എന്റെ നേരെ കയർത്തു. ഇവർക്കിതെന്ത് പറ്റി!!! ആദ്യം ഞാൻ ഈ കാര്യം പറഞ്ഞ് ചെന്നപ്പോൾ വളർത്തുദോഷമാണെന്നും ആ പെങ്കൊച്ചിനെ ഞങ്ങളൊക്കെ വളരെ ബഹുമാനിക്കുന്നു എന്നും , അവളെ ഈ രീതിയിൽ ആക്കാൻ കൂട്ടുനിന്നവനെ രക്ഷിക്കില്ലെന്നും പറഞ്ഞ് തന്നോട് കയർത്ത സരോജക്ക തന്നെയോ ഇത്? ഒന്നും മിണ്ടാതെ തിരികെ നടന്നു. തന്റെ ഭാനുവിന് വേണ്ടിയാ താൻ ഇത് ചെയ്യുന്നതെന്ന് മനസ്സിനെ പറഞ്ഞ് സമാധാനിപ്പിച്ചു.
ഡോക്ടറമ്മയുടെ വീട്ടിൽ ചാനൽ പ്രവർത്തകരും, മറ്റുമായി ഒരു പൂരത്തിനുള്ള ആളൂണ്ട്. .അവിടെയും എങ്ങിനെയൊക്കെയോ സരോജക്ക ആരുടെയും കണ്ണിൽ പെടാതെ ഞങ്ങളെ ഭാനുവിന്റെ അടുത്ത് എത്തിച്ചു. ആരുടെയെങ്കിലും കണ്ണിൽ പെട്ടാൽ തീർന്നത് തന്നെ.. ഭാനുവിന്റെ നിറഞ്ഞ മിഴികൾക്ക് മുൻപിൽ ഗോവിന്ദൻ കുട്ടി തളർന്നു. അവളുടെ കണ്ണിലെ അഗ്നി താങ്ങാനാകാതെ ഭദ്രൻ മുഖം കുനിച്ചു. അവൻ അമ്മയുടെ കാൽക്കൽ വീഴുന്നത് കണ്ടപ്പോൾ സത്യത്തിൽ ഗോവിന്ദൻ കുട്ടി കരഞ്ഞു പോയി.. തന്റെ മകൻ!!!
ഭാനുമതി അവനെ എഴുന്നേൽപ്പിച്ചു. അവന്റെ നെറുകയിൽ തലോടി.. "മോനെ നിനക്കെന്താടാ പറ്റിയേ?. നിനക്ക് നിന്റെ അമ്മയെ എങ്കിലും ഓർക്കായിരുന്നില്ലേ? ഒരു പെങ്കൊച്ച്.. അതും തങ്കം പോലുള്ള... " അവളുടെ വാക്കുകൾ തൊണ്ടയിൽ കുടുങ്ങിയത് ഭദ്രനും ഗോവിന്ദൻ കുട്ടിയും സരോജവും അറിഞ്ഞു..
"മോനെ, ഭദ്രാ.. കഴിഞ്ഞത് കഴിഞ്ഞു.. നീ ഇന്ന് തന്നെ നമ്മുടെ കോടതിയിൽ ഹാജറാകണം.. കുറ്റം മുഴുവൻ ഏറ്റുപറയണം.. അല്ലെങ്കിൽ ഒരു പക്ഷെ ഒരിക്കലും നിനക്ക് ഈ അമ്മ മാപ്പ് തരില്ലെടാ.. "ഭാനുവിന്റെ വാക്കുകൾ കേട്ട് ഏറ്റവും അധികം ഞെട്ടിയത് സരോജക്കയായിരുന്നു. പക്ഷെ, ഭദ്രൻ.. അവന്റെ പ്രതികരണത്തിൽ ഗോവിന്ദൻ കുട്ടി അത്ഭുതപ്പെട്ടു.
"അമ്മേ.. വഴിതെറ്റി ഒത്തിരി നടന്നിട്ടുണ്ട് അമ്മയുടെ ഈ മുടിഞ്ഞ പുത്രൻ!! പക്ഷെ, ഇത്... ഇല്ലമ്മേ, ന്യായീകരണങ്ങളില്ല.. അമ്മ പറഞ്ഞതാ ശരി.. ഞാൻ ഹാജറാവാം, കോടതിയിൽ... സരോജക്കാ… അതിനുള്ള ഏർപ്പാടും നിങ്ങൾ തന്നെ ചെയ്യണം. അച്ഛാ.. എന്നോട് പൊറുക്കണം എന്ന് പറയാൻ മാത്രം... വേണ്ട..അതിനുവേണ്ടി ഒരു നല്ല കാര്യവും ഞാൻ ചെയ്തിട്ടില്ലല്ലോ അല്ലേ? അമ്മ പറഞ്ഞതാ ശരി.. എനിക്കുള്ള ശിക്ഷ കോടതി വിധിക്കട്ടെ" - അവന്റെ നീരണിഞ്ഞ കണ്ണുകൾഭാനുവിന്റെയും എന്റെയും സരോജത്തിന്റെയും മൂടിയ കണ്ണുകൾക്ക് കാണാൻ കഴിഞ്ഞില്ല...
"ഈകോടതിമുൻപാകെസത്യംമാത്രമേഞാൻബോധിപ്പിക്കൂഎന്ന്അമ്മയെസാക്ഷിനിറുത്തിപ്രതിജ്ഞചെയ്യുന്നു.. തെമ്മാടിയായിതന്നെയായിരുന്നുഎന്റെവളർച്ച. താന്തോന്നിയെപോലെ, തന്നിഷ്ടത്തോടെജീവിച്ചു. എല്ലാവരുംകേട്ടത്ശരിയാ.. മോർച്ചറിയിൽകൊണ്ട്വരുമ്പോൾപോലീസ്പറഞ്ഞപോലെആപെങ്കൊച്ചിന്റെശരീരത്തിൽഒരുമുറിപ്പാടുമുണ്ടായില്ല.. ആപെങ്കൊച്ചിനെഅതുവരെആരുംറേപ്പുംചെയ്തിരുന്നില്ല.. പക്ഷെ, ഡോക്ടർപറഞ്ഞതുംഭാഗിഗമായിശരിതന്നെയാണ്. പോസ്റ്റ്മോർട്ടംസമയത്ത്ആകൊച്ചിന്റെഗുഹ്യഭാഗങ്ങളിൽഉൾപ്പെടെകടിച്ച്പറിച്ചതുംമാന്തിപൊളിച്ചതുമായപാടുകൾഉണ്ടായിരുന്നു.. അതിന്ഞാനുംകാരണക്കാരനാണ്. പക്ഷെ, മനപ്പൂർവ്വമല്ലഎന്ന്മാത്രംഇവിടെബോധിപ്പിക്കട്ടെ.. രക്ഷപെടാൻപറയുകയല്ല.. എനിക്ക്രക്ഷപെടുകയുംവേണ്ട..
രാത്രിയിൽ കുടിച്ച് ബോധം ഇല്ലാതെ വന്ന മോർച്ചറി സുക്ഷിപ്പുകാരൻ ആ പെങ്കൊച്ചിന്റെ ശരീരത്തിൽ കാമത്തോടെ നോക്കുന്നത് കണ്ടപ്പോൾ ഒരു നിമിഷം ഞാൻ എന്റെ അമ്മയെ ഓർത്തുപോയി.. അയാൾ കാമവെറിയൊടെ നടന്നടുക്കുന്നത് കണ്ടപ്പോൾ .. നഗ്നയായ ആ കൊച്ചിന്റെ ശരീരം അയാളുടെ കഴുകൻ കണ്ണൂകളിൽ നിന്ന് രക്ഷിക്കാനുള്ള വെമ്പലിലാ… സത്യത്തിൽ ഞങ്ങൾ ആ കൊച്ചിന്റെ ശരിരത്തിൽ കയറിയത്. ഞങ്ങൾ ഏകദേശം 20 പേരോളമുണ്ടായിരുന്നു.. ആ കൊച്ചിന്റെ ശരീരം അവന്റെ കാമവെറിക്ക് വിട്ടുകൊടുക്കാതിരിക്കാനുള്ള തിടുക്കത്തിൽ ആരുടെയൊക്കെയോ പല്ലുകൾ ആ കൊച്ചിന്റെ പല ഭാഗങ്ങളിലും ആഴ്‌ന്നിറങ്ങിയത് ഞങ്ങൾ അറിഞ്ഞില്ല.. എന്തോ ഞങ്ങളുടെ പല്ലുകൾ പതിഞ്ഞതിനാലോ.. അതോ, ആ ശരീരം മൊത്തം ഞങ്ങൾ പൊതിഞ്ഞതിനാലോ അയാൾ തെറിവിളിച്ച് കൊണ്ട് ഇറങ്ങി പോയി.. പക്ഷെ, അന്നേരമൊന്നും ഇത്രയും വലിയ ഒരു അത്യാഹിതമാണു ഞങ്ങൾ വിളിച്ച് വരുത്തിയതെന്ന് അറിയില്ലായിരുന്നു.. ഒരു മനുഷ്യനോളം തരം താഴാൻ ഒരിക്കലും ഒരെലിക്കാവില്ലാത്തത് കൊണ്ടും ഞാൻ ചെയ്തത് അതിലും ഹീനമായ പ്രവൃത്തി ആയതിനാലും നിങ്ങൾ തരുന്ന ഏത് ശിക്ഷയും ഏറ്റ് വാങ്ങാൻ ഞാൻ തയ്യാറാണ്. ഇതിന്റെ പേരിൽ എന്റെ വീട്ടുകാരെയും എന്നോടൊപ്പം ഉണ്ടായ സുഹൃത്തുക്കളേയും ഇനിയും വേദനിപ്പിക്കരുതെന്ന് മാത്രം അപേക്ഷക്കിന്നു.”
കോടതി മുറിയിൽ ഭദ്രന്റെ ഏറ്റുപറച്ചിൽ ഒരു കുമ്പസാരം പോലെ തന്നെയായിരുന്നു. അതു കേട്ട് ഭാനുമതി തളർന്ന് വീണു. ഗോവിന്ദൻ കുട്ടി നെഞ്ച് തിരുമ്മി ഇരുന്നുപോയി.. സരോജത്തിന്റെ കൺകോണിലൂടെ കണ്ണീർ ധാരയായി ഒഴുകി.. കോടതി മുറിയാകെ പ്രകമ്പനം കൊണ്ടു.. വക്കീലന്മാർ കരഞ്ഞു.. ജഡ്ജി ഒരു നിമിഷം നെറ്റി തടവി.. എന്തു വേണം..!!! ഇവനെ ശിക്ഷിക്കാൻ മാത്രം പാപം ചെയ്യാത്തവനാണോ ഞാൻ.. എല്ലാവരുടേയും തിരുമാനത്തിനു വിട്ട് ജഡ്ജി മൂകനായി..