രചയിതാവ് : ഷാഹിന.ഇ.കെ.
പ്രസാധകര്‍ : പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് , കോഴിക്കോട്
"അങ്ങിനെയാവുമ്പോള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെട്ട ഒരു പെണ്‍കുട്ടിയുടെ അച്ഛനെന്ന നിലക്ക്, സമൂഹത്തിനോട്, സമൂഹത്തിലെ ഓരോ അച്ഛനോടും താങ്കള്‍ക്കെന്താണ് പറയുവനുള്ളത്? എങ്ങിനെയാണ് പ്രതികരിക്കുവാനുള്ളത്?" കൂര്‍ത്തുമൂര്‍ത്ത രണ്ടു ചോദ്യങ്ങള്‍ കൊണ്ട് ഒരു കഥാപാത്രത്തിന്റെ മൊത്തം ദൈന്യതയും ഒരു കഥയുടെ മുഴുവന്‍ അന്ത:സത്തയും വായനക്കാരിലേക്കെത്തിക്കുവാന്‍ കഥക്കാവുന്നു എങ്കില്‍ അത് കഥാഖ്യാനത്തിന്റെ വിജയമാണെന്ന് നിസ്സംശയം പറയാം. അത്തരത്തില്‍ മനോഹരമാക്കപ്പെട്ട 'മിസ്ഡ്കാള്‍' എന്ന കഥയിലൂടെയാണ് അനന്തപത്മനാഭന്റെ മരക്കുതിരകള്‍ എന്ന സമാഹരത്തിലേക്ക് ഷാഹിന നമ്മെ ക്ഷണിക്കുന്നത്. മകളുടെ അനാവശ്യമായ പിടിവാശികള്‍ക്ക് വഴങ്ങിക്കൊടുക്കുന്ന നാട്ടിന്‍പുറത്തുകാരനായ ഒരച്ഛന്‍, അത്തരം പിടിവാശികള്‍ക്കും ദുശ്ശാഠ്യങ്ങള്‍ക്കുമൊടുവില്‍ അവള്‍ ഒരു കെണിയില്‍ അകപ്പെട്ട സമയം ചാനല്‍ ചര്‍ച്ചകളുടെ ക്രൂരമായ ചോദ്യശരങ്ങള്‍ക്ക് മുന്നില്‍ ദൈന്യതയോടെ ഇരിക്കുന്ന നേര്‍ചിത്രം വരച്ചുകാട്ടുവാന്‍ മിസ്ഡ്കാള്‍ എന്ന രചനയിലൂടെ ഷാഹിനക്ക് കഴിഞ്ഞിട്ടുണ്ട്. അനന്തപത്മനാഭന്റെ മരക്കുതിരകള്‍ എന്ന സമാഹാരത്തില്‍ സാമൂഹിക പ്രതിബന്ധത കൊണ്ടും രചനയിലെ കൈയടക്കം കൊണ്ടും ഏറ്റവും മനോഹരമാക്കപ്പെട്ട ഒന്നാണ് മിസ്ഡ്കാള്‍ എന്ന കഥയെന്ന് പറയാം.
മിസ്ഡ്കാള്‍ കൂടാതെ ചിത്രകാരി, അനന്തപത്മനാഭന്റെ മരക്കുതിരകള്‍, കാണാതാകുന്ന പെണ്‍കുട്ടികള്‍, തനിയെ, ദശാസന്ധി, ഒരാത്മഹത്യയുടെ പുരാവൃത്തം, പുനര്‍ജ്ജനി, ബോംബെ ദീദി, മഴനേരങ്ങളില്‍ , ഭാഗപത്രം, മഞ്ഞുകാലം.. ജീവിതം കൊണ്ടമ്പരപ്പിക്കുന്ന പന്ത്രണ്ട് കഥകള്‍ എന്ന പിന്മൊഴിയോടെ ഷാഹിനയുടെ ആദ്യ സമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത് പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് , കോഴിക്കോട് . (വില :52രൂപ)
സമാഹാരത്തിലെ കഥകളില്‍ നിറഞ്ഞുനില്‍ക്കുന്നത് തീര്‍ത്തും നാട്യങ്ങളില്ലാത്ത കഥയുടെ നാട്ടുവഴികളും ഗ്രാമാന്തരീക്ഷവുമാണ്. ഇന്ന് പുത്തന്‍ കഥയെഴുത്തുകാര്‍ പരീക്ഷിക്കുന്ന നൂതന കഥരചനാ സങ്കേതങ്ങളിലൂടെയൊന്നും സഞ്ചരിക്കാതെ കഥയെ അണിയിച്ചൊരുക്കിയിട്ടുണ്ട് എന്നതും എടുത്തുപറയേണ്ടിയിരിക്കുന്നു. എങ്ങിനെയെഴുതുന്നു എന്നതിനേക്കാളേറെ എത്രത്തോളം വായനക്കാരെ ആകര്‍ഷിക്കുന്നു എന്നതാണ് കഥയുടെ വിജയമെന്നിരിക്കില്‍ ഷാഹിനയുടെ കഥകള്‍ നിലവാരം സൂക്ഷിച്ചിട്ടുണ്ടെന്ന് പറയാം.
'ചിത്രകാരി' എന്ന കഥയിലെ ഫിസയില്‍ നിന്നും 'ദശാസന്ധി'യിലെ ശിവശങ്കരിയിലേക്കെത്തുമ്പോള്‍ ഷാഹിനയിലെ നായികക്ക് ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചതായി കാണാം. കുടുംബമെന്ന ചട്ടക്കൂട്ടില്‍ പെട്ട് സര്‍ഗ്ഗാത്മകത പുറത്തെടുക്കാന്‍ കഷ്ടപ്പെടുന്ന ഫിസ... കുടുംബത്തിന്റെ പരിപൂര്‍ണ്ണമായ പിന്തുണയുണ്ടായിട്ട് പോലും കഴിവിനനുസരിച്ച് സര്‍ഗ്ഗശേഷി പ്രകടിപ്പിക്കുവാനാവാതെ ഒരു ദശാസന്ധിയില്‍ പെട്ട് ഉഴറുന്ന ശിവശങ്കരി.... അവതാരികയില്‍ അക്ബര്‍ കക്കട്ടില്‍ സൂചിപ്പിക്കുന്നത് പോലെ ഒരു നാണയത്തിന്റെ രണ്ടു വശങ്ങളായാണ് ഈ രണ്ടു കഥകളെയും വായിക്കുവാന്‍ തോന്നിയത്.
മലയാളസമീക്ഷയില്‍ പ്രസിദ്ധീകരിച്ചത്.
22 comments:
തീര്‍ച്ചയായും വളര്‍ന്നു വരുന്ന എഴുത്തുകാരെ നാം പ്രോല്സാഹിപ്പിക്കെണ്ടതുണ്ട്...ആ നിലയ്ക്ക് മനോരാജ് ചെയ്യുന്നത് നല്ലൊരു കാര്യം തന്നെയാണ്.
ചുരുങ്ങിയ വാക്കുകള്‍ കൊണ്ട് ഒരു ബുക്ക് നല്ല രീതിയില്‍ പരിചയപ്പെടുത്തി എന്നതും ശ്രദ്ധേയമാണ്...ഷാഹിനയുടെ ബുക്ക് വാങ്ങി വായിക്കാം..
പരിചയപ്പെടുത്തലും പ്രോത്സാഹനവും നന്നായി.
വളരെ ഉപകാരപ്രദമാണ്,ശ്രദ്ധേയമാണ്.
കോര്‍പ്പറേഷന്‍,ലൈബ്രറി കൌണ്‍സില്‍ എന്നിവയില്‍നിന്നുള്ള പുസ്തകഗ്രാന്‍റെ് വിനിയോഗത്തിന് പുസ്തകശാലയില്‍,
ലൈബ്രറിയില്‍ ഇല്ലാത്ത പുസ്തകങ്ങള്‍
തേടിഅലയുന്ന ലൈബ്രറിപ്രവര്‍ത്തകര്‍ക്ക് സഹായകമാകും പുസ്തകങ്ങളെ പരിചയപ്പെടുത്തല്‍.
ആശംസകള്‍
മനോ ഷാഹിനേടെ ബൂക്ക് എവിടെ കിട്ടും.... ഈ ഉദ്യമം വലരെ ഉപകാരപ്രദമാണട്ടോ....
പിന്നെ..ഒരു വൈപ്പിൻകരക്കാരിയുടെ ചെറുകഥാ സമാഹരമുണ്ടായിരുന്നു മറക്കണ്ട....
ഉടനെ തന്നെ വാങ്ങുന്നു മരക്കുതിരകള്‍...
പുസ്തക പരിചയം നന്നായി...
ഷാഹിനയുടെ ബുക്ക് വാങ്ങി, വേറൊരാൾ വായിയ്ക്കാൻ കൊണ്ടുപോയി, ഇപ്പോ ബുക്കുമില്ല, ആളുമില്ല എന്നതാണ് സ്ഥിതി.
നല്ല പരിചയപ്പെടുത്തലായിട്ടുണ്ട് കേട്ടൊ.
Good one Mano..
Thanks Mano
ബുക്ക് വായിച്ചിട്ടില്ല- നല്ല പരിചയപ്പെടുത്തല്‍.....
ഈ പുസ്തക പരിചയപ്പെടുത്തലിന് നന്ദി.
പുസ്തകം പരിചയപ്പെടുത്തിയതിന് നന്ദി.
വളരെ നല്ല കാര്യം, മനോരാജ്, ഈ പരിചയപ്പെടുത്തൽ.
ഈ പരിചയപ്പെടുത്തലിനു നന്ദി.
സമാഹാരത്തിലെ മറ്റു കഥകളില്‍ നിന്നും രചനാപരമായി വേറിട്ടുനില്‍ക്കുന്ന കഥയാണ് ടൈറ്റില്‍ രചനയായ 'അനന്തപത്മനാഭന്റെ മരക്കുതിരകള്‍'...
പക്ഷെ മറ്റു കഥകളില്‍ നിറഞ്ഞു നില്‍ക്കുന്ന നൈര്‍മ്യല്യത്തെ ആസ്വദിച്ചത് കൊണ്ടാണോ എന്നറിയില്ല, ഫാന്റസിക്ക് കൂടുതല്‍ പ്രാധാന്യം തോന്നിയ ഈ രചന അത്രയേറെ ആകര്‍ഷിച്ചില്ല എന്ന് പറയാം...
കാണാതാകുന്ന പെണ്‍കുട്ടികള്‍, ഒരാത്മഹത്യയുടെ പുരാവൃത്തം, മഴനേരങ്ങളില്‍ എന്നീ കഥകള്‍ മനോഹരമായ കൈയടക്കം കൊണ്ടും ഭാഷാപരമായ മേന്മ കൊണ്ടും പ്രശംസാര്‍ഹമായവ തന്നെ...
ആദ്യ സമാഹാരത്തിലൂടെ തന്നെ എഴുത്തിന്റെ ഇടവഴികളില്‍ തന്റെ സാന്നിദ്ധ്യം ഈ യുവകഥാകാരി അടയാളപ്പെടുത്തുന്നു.
നന്നായി വിലയിരിത്തിക്കൊണ്ടുള്ള പരിചയപ്പെടുത്തൽ കെടൂ മനോരാജ്
പുസ്തകക്കുറിപ്പ് വായിക്കുകയും അഭിപ്രായമറിയിക്കുകയും ചെയ്തവര്‍ക്ക് നന്ദി.
@ജാനകി : പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് കോഴിക്കോടാണ് ഷാഹിനയുടെ ബുക്കിന്റെ പ്രസാധകര്‍. പുസ്തകമേളകളിലും ഡിസിയുടെ ഷോറൂമുകളിലും പൂര്‍ണ്ണയുടെ പുസ്തകം ലഭ്യമാകേണ്ടതാണ്. പിന്നെ വൈപ്പിന്‍കാരിയുടെ ചെറുകഥാസമാഹാരത്തെ പറ്റി.. പുസ്തകത്തിന്റെ കവര്‍ പേജ് കണ്ടാല്‍ പരിചയപ്പെടുത്തുവാന്‍ കഴിയില്ലല്ലോ. വായിക്കുവാന്‍ പുസ്തകം ഇത് വരെ ലഭിച്ചുമില്ല:)
മനോ- സന്തോഷം, നന്ദി ഈ പുസ്തകക്കുറിപ്പിന്. വായിച്ചിട്ടില്ല ഇതുവരെ.
നന്ദി ഈ പരിചയപെടുത്തലിന് ,,,,,
ഇനി പുസ്തകം സംഘടിപ്പിച്ചു വായിക്കാന്‍ ശ്രമിക്കട്ടെ ...
thanks mano....
വായനയിലേക്ക് ആളെ കൂട്ടുന്ന മനോരാജിനു ആശംസകള്‍
പ്രിയപ്പെട്ട മനോരാജ്,
ഷാഹിനയുടെ കൃതി വളരെ നന്നായി തന്നെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തി. അഭിനന്ദനങ്ങള്‍!
വായിക്കുവാന്‍ പ്രേരിപ്പിക്കുക പുണ്യ കര്‍മമാണ്.
സസ്നേഹം,
അനു
വളരെ നല്ല രീതിയിലുള്ള ഒരു പരിചയപ്പെടുത്തൽ. ഇത്തരത്തിലുള്ള പ്രോത്സാഹനങ്ങളാണ് വളർന്ന് വരുന്ന കഥയെഴുത്തുകാർക്ക് കിട്ടേണ്ടത്. വളരെ നല്ലത്. ആശംസകൾ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ