വെള്ളിയാഴ്‌ച, നവംബർ 25, 2011

ഒരു നാടിന്റെ രക്ഷക്കായുള്ള ഒത്തുചേരലിലേക്ക്..

ജീവിക്കുവാനുള്ള തത്രപ്പാടിനിടയില്‍, ഒഴുക്കില്‍ പെട്ടുപോയേക്കാവുന്ന സ്വജീവിതവും സഹജീവിതങ്ങളും രക്ഷപ്പെടണമെന്ന ആഗ്രഹവുമായി തൊഴിലിടങ്ങളില്‍ നിന്നും ബാഗുകളും തൂക്കി മറൈന്‍ ഡ്രൈവില്‍ ഒത്തുകൂടിയ ഈ തലമുറയുടെ പ്രതിനിധികളേ.. നിങ്ങളാണ് ശരി..!! നിങ്ങള്‍ തെളിയിച്ച ഈ മെഴുകിതിരി വെട്ടം കേരളത്തിലെ ജനങ്ങള്‍ നാളെയേറ്റെടുത്തേക്കും.. ഒരു ഡാമിന്റെ പേരില്‍.. ഒരു നാട്ടിലെ ജനതയുടെ പേരില്‍ ഇത് വരെ കാണാത്ത വെര്‍ച്ചല്‍ സൌഹൃദങ്ങള്‍ ഒരുമിച്ചു ചേര്‍ന്നെങ്കില്‍ - തീര്‍ച്ചയായും തൊട്ടപ്പുറത്തെ വീട്ടിലെ സുഖമില്ലാത്ത ചേട്ടനെ തിരിഞ്ഞു നോക്കാത്തവരെന്നും പട്ടിണി പാവങ്ങളോട് മുഖം തിരിച്ചിട്ട് അവരുടെ ഫോട്ടോകളില്‍ ലൈക്ക് അടിക്കുകയും കമന്റിടുകയും ചെയ്യുന്നവരെന്നുമുള്ള - അറിവില്ലായ്മയുടെ ജല്പനങ്ങള്‍ പുലമ്പുന്നവര്‍ക്ക് നേരെ നിങ്ങള്‍ക്കിനി ശക്തമായി പ്രതികരിക്കാം. “35 ലക്ഷത്തിനു മേല്‍ ജനങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ ഒരു കൈത്തിരി വെട്ടമെങ്കിലും കത്തിച്ചു. ആ കൈത്തിരി വെട്ടത്തിന്റെ പ്രകാശം കെടാതെ സൂക്ഷിക്കുവാനുള്ള ഊര്‍ജ്ജം ഞങ്ങളില്‍ നിന്നും കെടുത്താതെ നോക്കുക. ഒരു പക്ഷെ ഇനിയും നാളെകളില്‍ നിങ്ങളുടെ വീരസാഹികതകള്‍ , കവലപ്രസംഗങ്ങള്‍, ഭാവനാസൃഷ്ടികള്‍, പരിസ്ഥിതി വാദങ്ങള്‍ ഒക്കെ ശ്രവിക്കാന്‍ ഇവിടെ ഈ മണ്ണില്‍ ആള്‍ വാസമുണ്ടാവണമെങ്കില്‍ ഒന്നുകില്‍ ഞങ്ങളോടൊത്ത് അണിചേരൂ.. അതല്ലെങ്കില്‍ ദയവ് ചെയ്ത് ഞങ്ങളെ തളര്‍ത്താന്‍ ശ്രമിക്കാതിരിക്കുക

സത്യത്തില്‍ ഈ വെര്‍ച്ചല്‍ മീഡിയയുടെ ഒരു ഭാഗമായതില്‍ ഒട്ടേറെ അഭിമാനം തോന്നിയ നിമിഷമായിരുന്നു ഇന്ന് വൈകുന്നേരം 5.30 മണിമുതല്‍ 8 മണിവരെ. അത്രയേറെ ആസ്വദിച്ചായിരുന്നു എറണാകുളത്തെ മറൈന്‍ ഡ്രൈവില്‍ തടിച്ചു കൂടിയ സൈബര്‍ എഴുത്തിടങ്ങളില്‍ തളക്കപ്പെട്ട യുവജനതയുടെ ആവേശം. ഞങ്ങള്‍ ആവേശം കൊണ്ടത് പരസ്പരമുള്ള പുകഴ്തലുകളിലെ ലൈകുകളിലോ കമന്റുകളിലോ ചിറ്റ്ചാറ്റിലോ ആയിരുന്നില്ല. മറിച്ച് ഒരു ജനതയെ ഉണര്‍ത്തുവാനുള്ള ഈ ശ്രമത്തില്‍ ഭാഗമാകാന്‍ കഴിഞ്ഞത് ഓര്‍ത്തായിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബ്ലോഗ്, ബസ്സ്, ഫെയ്ബുക്ക് എന്നിവിടങ്ങളിലായി ചര്‍ച്ചകളിലൂടെ രൂപപ്പെട്ട് വന്ന Save Sinking Kerala എന്ന മൂവ്മെന്റിന്റെ ഭാഗമായി ഇന്ന് വൈകീട്ട് നടന്ന കാന്‍ഡില്‍ ലൈറ്റ് വിജിലില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞു. ഇത് വരെ കാണാത്തവര്‍ വീ വാന്‍ഡ് ന്യൂ ഡാം എന്ന മുദ്രാവാക്യത്തിനു പിന്നില്‍ (അതോ മുറവിളിയോ) അണിനിരന്നതില്‍ നിന്നും ചില നിമിഷങ്ങള്‍ ഇവിടെ പങ്കുവെക്കട്ടെ.





റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം വായിക്കുവാന്‍ നമ്മുടെ ബൂലോകത്തിലേക്ക് ഇത് വഴി പോകാം.

30 comments:

ഭായി പറഞ്ഞു... മറുപടി

ഈ ഉദ്യമത്തിന്, എല്ലാവിധ ആശംസകളും...

മാണിക്യം പറഞ്ഞു... മറുപടി

ഈ സദുദ്യമത്തിന് അഭിവാദ്യങ്ങള്‍!

പാക്കരൻ പറഞ്ഞു... മറുപടി

അഭിവാദ്യങ്ങള്‍

Arif Zain പറഞ്ഞു... മറുപടി

Appreciate the initiative

ചിറകുള്ള മാലാഖ പറഞ്ഞു... മറുപടി

ഇങ്ങ് ദൂരെയാണെങ്കിലും ഞങ്ങൾ പ്രവാസികളും മനസ്സ് കൊണ്ട് നിങ്ങളുടെ കൂടെ ഉണ്ട്. ഈ ഉദ്യമത്തിന്, എല്ലാവിധ ആശംസകളും...

" Water for Tamilnadu
Safety for Kerala "

റാണിപ്രിയ പറഞ്ഞു... മറുപടി

ഇന്നാണെന്ന് തെറ്റിദ്ധരിച്ചു .... വൈകീട്ട് പുറപ്പെടാന്‍ പ്ലാന്‍ ചെയ്തതായിരുന്നു..തിരക്കായതിനാല്‍ ശ്രദ്ധ കുറയുന്നു...

പങ്കെടുക്കാന്‍ സാധിക്കാത്തതിനു വിഷമിക്കുന്നു...

ദേവൂട്ടി ഉറക്കെ പറയട്ടെ

WE WANT NEW DAM

priyag പറഞ്ഞു... മറുപടി

എനിക്ക് ഇന്നാണ് ഇതിന്റെ മെയില്‍ കിട്ട്യത് ഞാന്‍ വെള്ള മേല്ക്കുപ്പയവും ഒക്കെ സങ്കടിപ്പിച്ചു വന്നപ്പോള്‍ എല്ലാം ഇന്നലെ കഴിഞ്ഞത്രേ . സാരമില്ല . ഈ ഒത്തു ചേരലിന് അഭിനന്ദനങ്ങള്‍ ........

yousufpa പറഞ്ഞു... മറുപടി

വിപ്ലവാഭിവാദ്യങ്ങൾ..

Naushu പറഞ്ഞു... മറുപടി

ഈ സദുദ്യമത്തിന് അഭിവാദ്യങ്ങള്‍

" Water for Tamilnadu
Safety for Kerala "

അലി പറഞ്ഞു... മറുപടി

അഭിവാദ്യങ്ങള്‍

jayanEvoor പറഞ്ഞു... മറുപടി

മനോരാജ്,
നമ്മുടെ ബൂലോകത്തിലും വായിച്ചു.
വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.
ഞാനും ഒരു പോസ്റ്റ് ഇട്ടു.
ബൂലോകത്തിന്റെ ലിങ്ക് അവിടെയും കൊടുത്തിട്ടുണ്ട്.

Water for Tamilnadu; Safety for Kerala !!!
Plz build a new dam at Mullaperiyar!!

കൊമ്പന്‍ പറഞ്ഞു... മറുപടി

അഭിവാദ്യങ്ങള്‍

സീത* പറഞ്ഞു... മറുപടി

അഭിവാദ്യങ്ങൾ ഈ ഉദ്യമത്തിന്

വേണുഗോപാല്‍ പറഞ്ഞു... മറുപടി

അണി ചേരുക...
നമ്മുടെ നാടിന്‍ രക്ഷക്കായി ....
നമുക്ക് വേണം ..പുതിയൊരു ഡാം..
ഈ ഉദ്യമത്തിന് അഭിവാദ്യങ്ങള്‍

ഷാജു അത്താണിക്കല്‍ പറഞ്ഞു... മറുപടി

നല്ല കാര്യങ്ങള്‍ക് ഇനിയും വെളിച്ചമേകട്ടെ

ഒരു ദുബായിക്കാരന്‍ പറഞ്ഞു... മറുപടി

Water for Tamilnadu; Safety for Kerala !!!
Plz build a new dam at Mullaperiyar!!

വര്‍ഷിണി* വിനോദിനി പറഞ്ഞു... മറുപടി

നല്ല മനസ്സുകളേ അഭിമാനം തോന്നുന്നൂ...അഭിനന്ദനങ്ങള്‍...!

പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി

ഇതൊരു തുടക്കം ആവട്ടെ. ഇത്തരം കാര്യങ്ങളില്‍ ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മുഴുവന്‍ ജനങ്ങളെയും ഉണര്‍ത്താന്‍ കഴിയുന്ന ഒന്നായി ഈ കൂട്ടായ്മ.
വിശദമായ പോസ്ടിട്ടത്‌ വളരെ നന്നായി മനു.

പ്രയാണ്‍ പറഞ്ഞു... മറുപടി

കൂടെ ചേരാന്‍ കഴിയാഞ്ഞതില്‍ സങ്കടമുണ്ട്........ആശംസകള്‍ .

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur പറഞ്ഞു... മറുപടി

ആശംസകള്‍... പങ്കെടുക്കാന്‍ കഴിഞ്ഞില്ല.

Lipi Ranju പറഞ്ഞു... മറുപടി

ബൂലോകത്തില്‍ റിപ്പോര്‍ട്ട്‌ വായിച്ചിരുന്നു...
പരസ്പരമുള്ള പുകഴ്ത്തലുകളോ ലൈക്കുകളോ
കമന്റുകളോ ചിറ്റ്ചാറ്റുകളോ മാത്രമല്ല മറ്റുപലതും വെര്‍ച്ചല്‍ സൌഹൃദങ്ങള്‍ക്കു ചെയ്യാനാവും എന്നതിന് മറ്റൊരു തെളിവുകൂടിയായി ഈ ഒത്തുചേരല്‍... ഒരു ജനതയെ ഉണര്‍ത്തുവാനുള്ള ഈ ശ്രമത്തില്‍ ഭാഗമായവര്‍ക്കും അതിനു പിറകില്‍ പ്രവര്‍ത്തിച്ചവര്‍ക്കും അഭിവാദ്യങ്ങള്‍...

Typist | എഴുത്തുകാരി പറഞ്ഞു... മറുപടി

അവിടെയില്ലെങ്കിലും മനസ്സുകൊണ്ട് ഞാനുമുണ്ട് കൂടെ.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

നിങ്ങളൊക്കെ ഇത്തരം നല്ല പ്രതികരണ മുന്നേറ്റങ്ങൾ നടത്തുമ്പോൾ ...
ഇതിലൊന്നും അണിചേരാൻ കഴിഞ്ഞില്ലെങ്കിലും ഒരൊറ്റ ബൂലോകമനസ്സുമ്മായി പ്രവാസികളായ ഞങ്ങളും നിങ്ങളുടെ ഒപ്പം തന്നെയുണ്ട് കേട്ടൊ മനോ

അഭിഷേക് പറഞ്ഞു... മറുപടി

janangalude rakshaykkay.....othucherunnu naam..
ee udyamathinu aasamsakal

മാനവധ്വനി പറഞ്ഞു... മറുപടി

അഭിവാദ്യങ്ങൾ

റോസാപ്പൂക്കള്‍ പറഞ്ഞു... മറുപടി

മനോ പങ്കെടുത്തു എന്നറിഞ്ഞതില്‍ സന്തോഷം.

smitha adharsh പറഞ്ഞു... മറുപടി

അണ്ണാന്‍ കുഞ്ഞിനും തന്നാലായത്.. പങ്കെടുത്ത എല്ലാവര്ക്കും നന്ദി..ആശംസകള്‍.

എല്ലാവരുടെയും നല്ല മനസ്സുകള്‍ ഇനിയും,ഇനിയും നല്ലത് മാത്രം ചിന്തിക്കട്ടെ..ചെയ്യട്ടെ..എത്രയും പെട്ടെന്ന് ഒരു പരിഹാരം കണ്ടെത്തും എന്ന് പ്രതീക്ഷിക്കാം

അനശ്വര പറഞ്ഞു... മറുപടി

മുല്ലപ്പെരിയാര്‍ വിഷയമായി കുറച്ച് ബ്ലോഗ് വായിച്ചു.. പത്രങ്ങളിലും കണ്ടു..
ഭരണാധികാരികളിലേക്ക് പ്രതീക്ഷയോടെ കണ്ണും നട്ടിരിക്കുന്നു, പ്രാര്‍ത്ഥനകളോടെ...

ഭാനു കളരിക്കല്‍ പറഞ്ഞു... മറുപടി

അഭിവാദ്യങ്ങള്‍. സര്‍വ്വത്ര പ്രതിഷേധങ്ങള്‍ ഇരമ്ബട്ടെ. അടഞ്ഞുപോയ കാതുകളും ഇരുട്ടില്‍ വീണ കണ്ണുകളും തുറക്കട്ടെ.

Manoj vengola പറഞ്ഞു... മറുപടി

എല്ലാ ഭാവുകങ്ങളും...