ഒരു ബ്ലോഗ് തുടങ്ങിയപ്പോള്‍ ആദ്യം ചെയ്തത് ഒരു പുസ്തകപരിചയമായിരുന്നു. അതുകൊണ്ട് തന്നെ ഈ പിറന്നാള്‍ പോസ്റ്റും ഒരു പുസ്തകപരിചയം തന്നെയാവട്ടെ. ഇനിയും എല്ലാവരുടേയും സ്നേഹവും പ്രോത്സാഹനങ്ങളും ഉണ്ടാവുമെന്ന് കരുതിക്കൊണ്ടും തെറ്റുകള്‍ തിരുത്തിതരുവാന്‍ എല്ലാവരും എപ്പോഴും കൂടെയുണ്ടാവുമെന്നുമുള്ള പ്രതീക്ഷയോടെ രണ്ടാം വാര്‍ഷീക പോസ്റ്റ് ഇവിടെ കുറിക്കട്ടെ
രചയിതാവ് : സി.അഷ്റഫ്
പ്രസാധകര് : ഡി.സി.ബുക്സ്
സ്വാതന്ത്ര്യ സമര കാലഘട്ടം അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നും എഴുത്തുകാരെ ഹരം പിടിപ്പിക്കുന്ന ഒന്ന് തന്നെയാണ്. ഒട്ടേറെ ഗദ്യ-പദ്യ കൃതികള്‍ ഇതേ വിഷയവുമായി ബന്ധപ്പെട്ട് മലയാള ഭാഷയിലും മറ്റു ഇന്ത്യന്‍ ഭാഷകളിലുമായി എഴുതപ്പെട്ടിട്ടുമുണ്ട്. അവയില്‍ പലതും വായനക്കാരെ വല്ലാതെ ആകര്ഷിച്ചിട്ടുള്ളത് തന്നെ എന്ന് നിസ്സംശയം പറയാം. അതുപോലെ തന്നെയാണ് സ്വാതന്ത്ര്യത്തിനായി ജീവന് വെടിഞ്ഞ ധീരദേശാഭിമാനികളെ പാത്രവത്കരിച്ചുകൊണ്ട് എഴുതപ്പെട്ടിട്ടുള്ള രചനകളും. ഇത്തരം രചനകള്‍ക്കായി ഒട്ടേറെ പഠനം ആവശ്യമാണെന്നത് കൊണ്ട് തന്നെ ഇവ വര്‍ഷങ്ങളുടെ സാധനയുടെയും വായനാനുഭവങ്ങളുടേയും ആകെത്തുകയായിരിക്കുകയും ചെയ്യും. ഇന്ദിരാഗാന്ധിയുടെ വധവും അനുബന്ധസംഭവങ്ങളും പ്രമേയമായി വന്ന ഉണ്ണികൃഷ്ണന് തിരുവാഴിയോടിന്റെ 'ദൃക്സാക്ഷി', അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ കെ.രഘുനാഥന്റെ ശബ്ദായമൌനം, ഗാന്ധിജിയെയും സ്വാതന്ത്ര്യസമരത്തെയും ഗാന്ധിപുത്രനായ ഹരിലാലിന്റെ വീക്ഷണത്തിലൂടെ മനോഹരമായി അവതരിപ്പിച്ച ഇ.വാസുവിന്റെ വന്ദേമാതരം, ഗാന്ധിജിയെ വധിക്കാന്‍ നിയോഗിക്കപ്പെട്ട നാഥുറാമിന്റെ ആത്മസംഘര്‍ഷത്തിലൂടെ കടന്നുപോയ സക്കറിയയുടെ ഇതാണെന്റെ പേര് തുടങ്ങി ഒട്ടേറെ മികച്ച രചനകള്‍ ഇത്തരത്തില്‍ മലയാളത്തെ തന്നെ സമ്പുഷ്ടമാക്കിയിട്ടുണ്ട്. അക്കൂട്ടത്തില്‍ പെടുത്താവുന്നതെന്ന ലേബലില്‍ ഡി.സി.ബുക്ക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു പുസ്തകമാണ് സി.അഷ്റഫിന്റെ ഭാരതപ്രദര്‍ശനശാല.
ഗാന്ധിജി പ്രമേയമാവുന്ന മനോഹരമായ ഒരു നോവല്‍ എന്ന ഉപശീര്‍ഷകവും സ്വാതന്ത്ര്യസമര കാലത്തെ ഓര്‍മ്മപ്പെടുത്തുന്ന ഒരു കവര്‍ ചിത്രവുമായി വായനക്കാരെ ആകര്ഷിക്കുവാനുള്ള പ്രസാധകരുടെ ശ്രമം അത്ര വിജയിച്ചുവോ എന്ന ഒരു സംശയം പുസ്തകത്തിന്റെ വായനക്കിടയില്‍ തോന്നിയെന്നത് പറയട്ടെ.
ഒരു നോവല്‍ എന്നതിനേക്കാള്‍ ചരിത്രവും മിത്തും ചില അദ്ധ്യായങ്ങളിലെങ്കിലും മനംമടുപ്പിലേക്ക് നയിക്കുന്ന ഒരു തരം ഫാന്റസിയും ചേര്‍ത്ത് എഴുതപ്പെട്ടതാണ് ഭാരതപ്രദര്‍ശനശാല എന്ന ഈ ആഖ്യായിക. ഒരു നോവലിന്റെ ചട്ടക്കൂടിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നതെങ്കിലും സ്വാതന്ത്ര്യസമരം, ഗാന്ധിജി എന്നൊക്കെയുള്ള മുന്‍വിധി പുസ്തകത്തിന്റെ പുറംചട്ടയില്‍ നിന്ന് തന്നെ കിട്ടുന്നത് കൊണ്ടാണോ എന്നറിയില്ല, ബൃഹത്തായ ആ കാന്‍വാസിനോട് അത്രയേറെ നീതിപുലര്‍ത്താന്‍ എഴുത്തുകാരന് കഴിഞ്ഞോ എന്ന ഒരു സംശയം പുസ്തകവായനക്കൊടുവില്‍ ഒരു സാധാരണ വായനക്കാരന് എന്ന നിലക്ക് എന്നില്‍ ഇപ്പോഴും അവശേഷിക്കുന്നു. മനോഹരമായ ഭാഷയും സാഹിത്യവും പദസമ്പത്തും കൊണ്ട് അനുഗ്രഹീതനാണ് സി.അഷ്റഫ് എന്ന ഈ എഴുത്തുകാരന്. അതില്‍ സംശയമില്ല. അത്രയേറെ മനോഹരം തന്നെ പുസ്തകത്തിലെ സാഹിത്യം. പക്ഷെ എന്തുകൊണ്ടോ ആ സാഹിത്യത്തിന്റെ ഭംഗി നോവലിന്റെ മൊത്തം വായനയില്‍ ഏശുന്നില്ല. പലഭാഗങ്ങളിലും കഥാകാരനോടൊപ്പം സഞ്ചരിക്കാന്‍ വായനക്കാരന് കഴിയാതെ വരുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ പ്രമേയത്തിന്റെ ഗതിക്കൊപ്പം വായനക്കാരനെ നയിക്കുവാന്‍ കഥാകാരന് കഴിഞ്ഞില്ല എന്ന് പറയാം.
തികഞ്ഞ ഗാന്ധീയനായ കുട്ടായി മൂപ്പന് അനുഷ്ഠിക്കുന്ന ഒരു മാസക്കാലം (ഡിസംബര്‍ 30ന് ആരംഭിച്ച് ജനവരി 30ന് അവസാനിക്കുന്ന) നീണ്ടുനില്‍ക്കുന്ന രക്തസാക്ഷിവ്രതത്തിന്റെ പശ്ചാത്തലത്തിലാണ് നോവല്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. മേല്‍പ്പറഞ്ഞ കാലയളവിലെ കുട്ടായിമൂപ്പന്റെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ഒരു നാടിന്റെയും നാട്ടാരുടേയും ചിന്തകളിലൂടെയും അനുഭവസാക്ഷ്യങ്ങളിലൂടെയുമാണ് നോവല്‍ മുന്നോട്ട് പോകുന്നത്. കുട്ടായി മൂപ്പന്, മഹാത്മ അടിമ, നെഹ്രു കരിയാന്‍, കേണല്‍ കുഞ്ഞുണ്ണി, ഇ.എം.എസ് വേലായുധന്, തുടങ്ങി ഓര്‍മ്മയില്‍ നില്ക്കുന്ന കുറച്ച് നല്ല കഥാപാത്രങ്ങള്‍ നോവലില്‍ ഉണ്ടെങ്കില്‍ പോലും പലപ്പോഴും ഒരു തിരക്കേറിയ നാലുവഴിയില്‍ ഇനിയെന്തെന്ന് മനസ്സിലാക്കാന്‍ കഴിയാതെ നില്ക്കുന്ന അവസ്ഥ നോവല്‍ വായനയില്‍ ഉണ്ടാകുന്നു എന്നത് വലിയ ഒരു പോരായ്മ തന്നെയായി തോന്നി. അനാവശ്യമായ കുറേ ലൈംഗീകചിന്തകളും രതി വര്‍ണ്ണനകളും കുത്തിനിറച്ചതും എന്തോ പ്രമേയത്തിന്റെ ഗാംഭീര്യം കുറച്ചു എന്നേ തോന്നിയുള്ളൂ. ഏകീകൃത ഭാരതത്തിന്റെ വിഭജനത്തോടുള്ള നായകന്റെ പ്രതിഷേധമായി അദ്ദേഹത്തിന്റെ അണ്ടികളില്‍ വലത്തെ അണ്ടി ഇന്ത്യക്കും ഇടത്തേ അണ്ടി പാക്കിസ്ഥാനും നല്കുന്നു എന്നും ആസ്തികള്‍ പങ്കുവെക്കുന്ന വേളയില്‍ രാജ്യത്തിന്റെ സമ്പത്ത് എന്ന നിലക്ക് തന്റെ നീരു വന്ന രണ്ട് അണ്ടികള് കൂടി അതില്‍ വകകൊള്ളിക്കണമെന്നും ആവശ്യപ്പെട്ട് നെഹൃവിന് കുട്ടായി എഴുതുന്നതായ കത്ത് കത്തുന്ന പരിഹാസമായി നമുക്ക് വായിച്ചെടുക്കാമെങ്കില്‍ തന്നെയും അതേ തുടര്‍ന്ന് വരുന്ന പാരഗ്രാഫുകളില് അടിയന്തരാവസ്ഥയുടെ ഉറക്കം കിട്ടാത്ത ഒരു രാത്രിയില്‍ അസ്വസ്ഥത അസഹ്യമായപ്പോള്‍ അച്ഛന്റെ മുറിയില്‍ സുവര്‍ണ്ണ നിറത്തിലുള്ള ഒരു ഫയലില്‍ നെഹ്രു ഒളിപ്പിച്ച് വെച്ചിരുന്ന ആ കത്ത് വായിച്ച ഇന്ദിരാഗാന്ധി വര്‍ഷങ്ങള്‍ക്ക് ശേഷം പുരുഷ സാമീപ്യം കൊതിച്ചു എന്നതും പിറ്റേ ദിവസം തന്നെ അടിയന്തരാവസ്ഥ പിന്‍വലിച്ചുകൊണ്ട് ഉത്തരവിറക്കിയെന്നുമൊക്കെയുള്ള ഭാഗത്തെ വര്‍ണ്ണനകള്‍ അരോചകമായെന്ന് പറയാതെ വയ്യ. എഴുത്തുകാരന് അതിലൂടെ സിമ്പോളിക്കായി എന്തെങ്കിലും ഉദ്ദേശിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല!! പക്ഷെ ഒരു ആവറേജ് വായനക്കാരന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഇത്തരത്തിലുള്ള കുറേയധികം ഭാഗങ്ങള്‍ ഉള്‍പ്പെടുത്തുക വഴി നല്ലൊരു പ്രമേയത്തെ മലീമസമാക്കിയെന്ന് തോന്നി.
ഈ പ്രമേയത്തിനായി പൊന്നോനി എന്ന കൊച്ച് പ്രദേശവും അതോട് ചേര്‍ന്ന് നില്ക്കുന്ന പരിസരങ്ങളും തിരഞ്ഞെടുക്കുക വഴി ഒരു രാജ്യത്തിന്റെ ഭാവി ഗ്രാമങ്ങളാണ് എന്ന ഗാന്ധിജിയുടെ വീക്ഷണത്തോട് കഥാകാരന് നീതിപുലര്‍ത്തിയിട്ടുണ്ട്. അതുപോലെ ഇന്നത്തെ തലമുറയോടുള്ള തികഞ്ഞ പരിഹാസം കഥാകാരന് വളരെ മനോഹരമായി തന്നെ പലവട്ടം നോവലില്‍ പറഞ്ഞുവെക്കുന്നു. “കഷ്ടം... നിങ്ങളുടെ തലമുറ മുഴുവന്‍ ദേശീയ ബോധമില്ലാത്തവരായി ത്തീര്‍ന്നല്ലോ..” എന്ന് ടെയ്ലറോട് പരിതപിക്കുന്ന കേണല്‍ കുഞ്ഞുണ്ണിയോട് തയ്യല്ക്കാരന് പറയുന്ന മറുപടിയില്‍ അത് വ്യക്തമായി കാണാം. “അതുമാത്രം പറയരുത്. ഇന്നലെ രാത്രിമുഴുവന്‍ ഉറക്കമുളച്ചിരുന്നാണ് ഞാന്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ടെസ്റ്റ് കണ്ടത്. ഇന്ത്യ ജയിക്കുന്നത് വരെ ഞാന്‍ തുള്ളി വെള്ളം കുടിച്ചിട്ടില്ല“ എന്ന ടെയ്ലറുടെ മറുപടിയിലൂടെ ഭാരത യുവത്വത്തിന്റെ ദേശിയ ബോധം ഒരു ക്രിക്കറ്റ് മത്സരത്തില്‍ ഒതുക്കപ്പെടുന്നു എന്നും നോവലിസ്റ്റ് പരിഹസിക്കുന്നു. (ടെസ്റ്റ് മത്സരങ്ങള്‍, അത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാവുമ്പോള്‍ രാത്രി ഉറക്കമിളച്ച് കാണേണ്ട ആവശ്യം ഇല്ല എന്നത് ഇത്രയേറെ നോവലിനായി ഗവേഷണം ചെയ്ത കൂട്ടത്തില്‍ വിട്ടുപോകരുതായിരുന്നു എന്നത് വേറെ കാര്യം. പിന്നെ അത് ലൈവ് ആവില്ല എന്നും റെക്കോര്‍ഡഡ് ആയിരിക്കും എന്നൊക്കെ നമുക്ക് അങ്ങോട്ട് സങ്കല്പ്പിക്കാം. അതല്ലെങ്കില്‍ ടെസ്റ്റിന്റെ സ്ഥാനത്ത് ഏകദിനമോ ട്വന്റി ട്വന്റിയോ ആക്കി മാറ്റുകയും ചെയ്യാം)
പുസ്തകത്തിന്റെ അവസാനഭാഗത്ത് പി.മോഹനന്റെ ചെറുകുറിപ്പോടു കൂടെ കൊടുത്തിരിക്കുന്ന ഭാഗ്യനാഥിന്റെ ചിത്രങ്ങള്‍ക്ക് വ്യത്യസ്ഥതയുണ്ട്. ആ ചിത്രങ്ങള്‍ അത് ഉള്‍കൊള്ളേണ്ട പേജുകളില്‍ തന്നെ കൊടുത്തിരുന്നെങ്കില്‍ കൂടുതല്‍ നന്നായി വായനക്കാരിലേക്ക് എത്തുമായിരുന്നു എന്നും തോന്നി. പി.മോഹനന് കുറിപ്പില്‍ സൂചിപ്പിച്ചപോലെ ചിലവേളകളില്‍ ഒരു കാതം മുന്നിലാണ് ഈ ചിത്രങ്ങള്‍ക്ക് എന്ന് തോന്നല്‍ ഉണ്ടാക്കുന്നുണ്ട്.
കുട്ടായി മൂപ്പനിലൂടെ, കേണ്ല് കുഞ്ഞുണ്ണിയിലൂടെ, മഹാത്മ അടിമയിലൂടെ , നെഹ്രു കരുവാനിലൂടെ, മനുവിലൂടെയും അനിരുദ്ധനിലുമൂടെയെല്ലാം ഭാരതത്തെ കാണാന്‍ ശ്രമിക്കുന്ന ഗ്രന്ഥകാരന് പ്രമേയം അവതരിപ്പിക്കുന്നതില്‍ വരുത്തിയ പാളിച്ചകള്‍ ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷെ നാളെകളിലേക്കുള്ള ഒരു അപൂര്‍വ്വ നോവലായേനേ ഈ ഭാരതപ്രദര്‍ശനശാല. ദേശിയ ആഹാരമായ ചക്കക്കുരു വറുത്തതും കൊറിച്ച് നീലഗിരി ചായയും കുടിച്ച് തികഞ്ഞ ഗാന്ധിയനായി ജീവിച്ച് തീര്‍ത്ത കുട്ടായി മൂപ്പന് എന്ന കഥാപാത്രം നോവല്‍ വായനക്കൊടുവിലും വായനക്കാരനില്‍ നിറഞ്ഞ് നില്കുന്നുണ്ട്. എങ്കിലും രക്തസാക്ഷി വ്രതക്കാലമെന്ന മനോഹരമായ ഒരു ആശയത്തെ ഒന്ന് കൂടെ ഭംഗിയായി നോവലിസ്റ്റിന് ട്രീറ്റ് ചെയ്യാമായിരുന്നു എന്ന് തോന്നി. അതിനു കെല്പുള്ള ആളാണു താനെന്ന് മനോഹരമായ ഭാഷയിലൂടെ അദ്ദേഹം തന്നെ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പക്ഷെ ഈ പ്രദര്‍ശന ശാലയില്‍ നിന്നും ഉദ്ദേശിച്ച നിലവാരം കിട്ടിയില്ല എന്നത് പറയാതെ വയ്യ.
വര്‍ത്തമാനം വാരാദ്ധ്യപതിപ്പില്‍ പ്രസിദ്ധീകരിച്ചത്
60 comments:
പിറന്നാളാശംസകള്‍!
പിറന്നാള്‍ ആശംസകള്‍.. ബൂലോകത്തില്‍ താങ്കളിലൂടെ ഇനിയും കൂടുതല്‍ നല്ല എഴുത്തുകള്‍ ഉണ്ടാകട്ടെ...
പിറന്നാള്‍ ആശംസകള്‍ ...ബ്ലോഗിങ്ങിലും ജീവിതത്തിലും ദീര്‍ഘായുസ്സും നന്മനിറഞ്ഞ വിജയങ്ങളും ഉണ്ടാകട്ടെ ...:)
പുസ്തക പരിചയം നന്നായി ..:)
അഭിനന്ദനങ്ങള്‍....പുസ്തക പരിചയം ഇഷ്ടായി, നന്ദി.
രണ്ടു വര്‍ഷം കഴിഞ്ഞിരിക്കുന്നു അല്ലെ? ഇനിയും നീളട്ടെ ഒരുപാട്.
സി.അഷറഫിന്റെ നോവല്‍ പരിചയപ്പെടുത്തിയത് നന്നായിരിക്കുന്നു. പുസ്തകം മുഴുവന്‍ വായിച്ചത് പോലെ തോന്നി. ചില ഭാഗങ്ങള്‍ അരോചകം എന്ന് പറഞ്ഞത് മനുവിന്റെ വിവരണത്തില്‍ തന്നെ മനസ്സിലാകുന്നുണ്ട് ആ ഭാഗങ്ങള്‍ അല്പം മോശമായെന്ന്.
മോന്റെ ബര്‍ത്ത്ഡേയ്ക്ക് മേടിച്ച കേക്ക് ചുളുവില്‍ ഇവിടെ താങ്ങി അല്ലെ...
ജൂലൈ ഒന്‍പതിന് ഇതില്‍ നിന്നും ഒരു കഷ്ണം എനിക്കും വേണം...അല്ലെങ്കി ഞാന്‍ മിണ്ടൂല :-)
മനോ ,രണ്ടു വര്‍ഷമല്ല ,കല്പാന്ത കാലത്തോളം നില നില്ക്കട്ടെ ഈ ബ്ലോഗ് .........
ഈ പുസ്തകത്തെ വളരെ നന്നായി പരിജയപ്പെടുത്തി ...പക്ഷെ പുസ്തക പരിജയപെടുത്തുക എന്ന് പറഞ്ഞാല്‍ നിരൂപണം ആണോ ?
അതോ പുസ്തകത്തെ വായിക്കാന്‍ പ്രേരിപ്പിക്കുക എന്നാ ധര്‍മം ആണോ ?
പരിജയപ്പെടുത്തല്‍ നിരൂപണം ആണ് എങ്കില്‍ വളരെ നന്നായി ചെയ്തിരിക്കുന്നു ...........
രണ്ടാം കൊല്ലത്തിനു എന്റെ ആശംസകള്‍
എന്റെയും പിറന്നാൾ ആശംസകൾ...പുസ്തക പരിചയം എപ്പോഴത്തെയും പോലെ നന്നായി..നല്ല ഭാഷയും..പുസ്തകം വായിച്ച പ്രതീതി തന്നെ ലഭിച്ചു..
@MyDreams : പുസ്തകപരിചയമെന്നാല് നിരൂപണമാണോ? അതോ പുസ്തകത്തെ വായിക്കാന്‍ പ്രേരിപ്പിക്കുക എന്ന ധര്‍മ്മം ആണോ?
അങ്ങിനെ ചോദിച്ചാല്‍ എനിക്കറിയില്ല ഡ്രീംസ്. പുസ്തകത്തെക്കുറിച്ച് മറ്റുള്ളവരിലേക്ക് എന്റെ വായനാനുഭവങ്ങള്‍ എത്തിക്കുക എന്നത് മാത്രമേ ഉദ്ദേശമുള്ളൂ. ഒരിക്കലും നിരൂപണം നടത്താന്‍ ഒന്നും ഞാന്‍ ആളല്ല. അങ്ങിനെ ഇതിനെ കാണുകയും അരുത്. ഇത് എന്റെ വായന മാത്രം. ചിലപ്പോള്‍ ഈ വായന ശുദ്ധ അബദ്ധമാവാം. പക്ഷെ എനിക്ക് വായിച്ചിട്ട് തോന്നിയത് ഇതുപോലെയല്ലാതെ മറ്റൊരു രീതിയില്‍ എങ്ങിനെ ഞാന്‍ എഴുതും? എന്റെ വായനയില്‍ എനിക്ക് പോരായ്മകള്‍ തോന്നി എന്ന് കരുതി ആ പുസ്തകം മറ്റാരും വായിക്കരുത് എന്ന് ഞാന്‍ എവിടെയും പറയുന്നില്ല. വായിക്കണം എന്ന് തന്നെ എന്റെ ആഗ്രഹം. എന്നിട്ട് അത് വഴി നിങ്ങളുടെ അഭിപ്രായങ്ങള്‍ കൂടെ അറിയുമ്പോഴാണ് എന്റെ വായന ശരിയോ തെറ്റോ എന്ന് എനിക്ക് അറിയുവാന്‍ കഴിയൂ.
Well Written.
Best wishes.
പിറന്നാള്‍ ആശംസകള്‍ !!!
പിറന്നാൾ ആശംസകൾ ഏട്ടാ...ഇനിയും ബ്ലോഗുലകത്തിൽ നിറഞ്ഞു കാണണം ഈ സാന്നിധ്യം...നവാഗതകർക്ക് ഒരു പ്രോത്സാഹനമായി..പുസ്തക പരിചയങ്ങളിലൂടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വായനാശീലം വളർത്താനുപകരിച്ച് ഒരുപാട് നാൾ....ആശംസകൾ
birth day aanaalle aasamsakal..
നിരൂപണം ഇഷ്ടമായി .താങ്ങള് നല്ല നോവല്യെന്നോ മോശമെന്നോ പറയാനാഗ്രഹിച്ചത് ....? പക്ഷെ ഇനിയാ നോവല്‍ കണ്ടാലും വായിക്കരുതെന്നാണ് തോന്നിയത് .നിരൂപണം നന്നായി...
പിറന്നാളാശംസകള്‍
നന്ദി, പുസ്തകം പരിചയപ്പെടുത്തിയതിന്.ഒപ്പം പിറന്നാളാശംസകൾ...
ആശംസകള്‍ മനോ.......പുസ്തക പരിചയവും നന്നായി.
ഹോ.... ഒരു വര്‍ഷം പോയ പോക്ക്... ഇന്നലത്തേത് പോലുണ്ട്. ആദ്യ വാര്‍ഷിക പോസ്റ്റ് വന്നതും വായിച്ചതും കമന്റ് ചെയ്തതും ഒക്കെ. വീണ്ടും ആ കൊച്ചിന്റെ ജന്മദിനത്തിന് വാങ്ങിയ കേക്ക് എടുത്തു ഇവിടേം താങ്ങി ല്ലേ? ആദ്യ വാര്‍ഷിക പോസ്റ്റിനു ഇട്ട അതെ കമന്റ് ഇവിടേം താങ്ങുന്നു.
കൊച്ചിനും ബ്ലോഗിനും ഒരേ പേരിട്ടാല്‍ ഇങ്ങനേം ചില സാധ്യതകള്‍ ഉണ്ട്.
ഓഫ്: മനുവേട്ടാ... രണ്ടാമത്ത് കുഞ്ഞ് ഉണ്ടാവുമ്പോള്‍ അതിനു 'ബൂലോകസഞ്ചാരം' എന്ന് പേരിട്. അപ്പൊ ആ കേക്ക് നമുക്ക് മറ്റേ ബ്ലോഗിലെ പോസ്റ്റിനും ഇടാം!!!
പിറന്നാള്‍ ആശംസകള്‍ !
മനോ,പിറന്നാള്‍ ആശംസകള്‍ ..
എന്തായാലും ആ പുസ്തകം വായിക്കണം എന്ന് തോന്നുന്നില്ല..
നന്നായി ഈ തുറന്നെഴുത്ത്.
പിറന്നാളാശംസകള്‍..ദീര്ഘബ്ലോഗുഷ്മാന് ഭവ:
പുസ്തകം പരിചയപ്പെടുത്തിയത് നന്നായി.
പിറന്നാൾ ആശംസകൾ... (എവിടെയെങ്കിലും ഈ ബുക്ക് കണ്ടാൽ ഒന്നുകൂടി ആലോചിച്ചിട്ടു വാങ്ങിയാൽ മതിയല്ലോ :).)
പിറന്നാൾ ആശംസകൾ
ഇനിയുമുണ്ടാകട്ടെ അനേകം ബ്ലൊഗ് പിറന്നാളുകൾ.!
ഇനിയും ഒരുപാട് കാലം നല്ല എഴുത്തുകളിലൂടെ സജീവമാകാന്‍
ഈശ്വരന് അനുഗ്രഹിക്കട്ടെ.
@ആളവന്താന് : ഓഫിനൊരു ഓണ്‍ : അല്ല ഞാന്‍ ആലോചിക്കുകയായിരുന്നു. വിമലിന്റെ ബ്ലോഗ് പിറന്നാളിന് ഇത് പോലെയൊരു കേക്ക് തരണമെങ്കില്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന് ഇടേണ്ടിവരുന്ന ആ പേരിനെ പറ്റി.. !! “ധിംതരികിടതോം“.... പരദൈവങ്ങളേ, ഇതൊന്നും ഇവന് കെട്ടാന്‍ പോണ പെണ്‍കൊച്ച് അറിയല്ലേ. പ്രസവിക്കാന്‍ വരെ മടികാണിച്ചേക്കും :)
ആശംസകള്‍ മനോരാജ് , ഇനിയുമൊരുപാട് പിറന്നാളുകള്‍ ഉണ്ടാകട്ടെ.
ശ്രീ , ശ്രീജിത് കൊണ്ടോട്ടി.,രാമചന്ദ്രന് വെട്ടിക്കാട്ട്., രമേശ് അരൂര്‍, വര്‍ഷിണി, പട്ടേപ്പാടം റാംജി, ചാണ്ടിച്ചന്‍, MyDreams, അനശ്വര, പള്ളിക്കരയില്‍, Naushu,സീത*, sankalpangal ,ചെറുവാടി,moideen angadimugar, പ്രയാണ്‍, ആളവന്താന് , ജുവൈരിയ സലാം, റോസാപൂക്കള്‍, മുല്ല, sreee, mini//മിനി,കുമാരന് | kumaran, lekshmi. lachu , സ്മിത മീനാക്ഷി എല്ലാവര്ക്കും എന്റെ നന്ദി. നിങ്ങളുടെയൊക്കെ നാളിതുവരെയുള്ള സ്നേഹമാണ് വിമര്‍ശനങ്ങളും നിര്‍ദേശങ്ങളുമാണ് എനിക്ക് മുതല്‍ക്കൂട്ടായിട്ടുള്ളത്. തുടര്‍ന്നും അതുണ്ടാവുമെന്നുള്ള പ്രതീക്ഷയോടെ അഭിപ്രായങ്ങള്‍ക്ക് നന്ദി.
മനോരാജ് ... ആശംസകള്‍ ...
അപ്പോള്‍ രണ്ട് വയസ്സായിട്ടേയുള്ളൂ... വെറുതെയല്ല അന്ന് ബ്ലോഗ് മീറ്റില്‍ നന്ദന് ചോദിച്ചത് ഏത് സ്കൂളിലാ പഠിക്കുന്നതെന്ന്...
മനോ, നിങ്ങളുടെ സേവനങ്ങള്‍ ഇനിയും പല വര്‍ഷങ്ങള്‍ മലയാളത്തിന് പ്രയോജനപ്പെടട്ടെ. (പുസ്തകപരിചയത്തെക്കാള് എനിക്കിഷ്ടമായത് നല്ല നല്ല ബ്ലോഗുകള്‍ പരിചയപ്പെടുത്തലാണ്.)
വയസ്സ് രണ്ടായല്ലേ.. സന്തോഷം.
തുടര്‍ന്നും ഞങ്ങള്‍ക്കായി വിഭവമൊരുക്കുകില് ഏറെ സന്തോഷം. ഇന്നത്തെ പുസ്തക പരിചയവും നന്നായി. എന്നെപ്പോലുള്ളവര്‍ക്ക് പുസ്തകങ്ങളെ അടുത്തറിയാന്‍ ഇത്തരം എഴുത്തുകള്‍ ഏറെ സഹായകരമാണ്. ഏറെ പ്രിയത്തോടെ, ഒത്തിരി സ്നേഹം.
പിറന്നാള്‍ ആശംസകള്‍......
തേജസ്സുള്ള ആ പിറന്നാൾ കേക്ക് പോലെ തന്നെ നല്ല ഭംഗിയോടെ,സ്വാദോടെ തന്നെ ഭാരതപ്രദർശനശാല യേയും പരിചയപ്പെടുത്തിയിരിക്കുന്നു കേട്ടൊ മനോ
ആശംസകളും,അഭിനന്ദനങ്ങളും...
അമ്പടാ.. മോന്റെ പിറന്നാള്‍ കേക്ക് കാണിച്ചു പറ്റിപ്പീരാണല്ലേ !!
ഏതായാലും Belated Birthday Wishes...
ഇനിയും ഒരുപാടൊരുപാട് നാളുകള്‍ ബൂലോകത്ത് സജീവമായിരിക്കാന്‍ സര്വേശ്വരന് അനുഗ്രഹിക്കട്ടെ...
പിന്നെ പുസ്തക പരിചയം പത്രത്തില്‍ വായിച്ചിരുന്നു... MyDreams പറഞ്ഞപോലെ നിരൂപണം ആയാണ് എനിക്കും തോന്നിയത്.... നല്ല നിരൂപണം :)
ആശംസകള്‍ ...........
പിറന്നാള്‍ ആശംസകള്‍ മനോരാജ്...
ആശംസകൾ, മനോരാജ്! പുസ്തകം പരിചയപ്പെടുത്തിയ രീതി ( മനസ്സിൽ തോന്നിയത് , ദോഷമുൾപ്പടെ) യും നന്നായി
ആശംസകള്‍...
പരിചയപ്പെടുത്തല്‍ നന്നായി. പിന്നേ ഹൃദയം നിറഞ്ഞ ബ്ലോഗ് പിറന്നാള്‍ ആശംസകള്‍.......സസ്നേഹം
enteyum janmadhinaashamsakal. god bless you
വൈകിയ പിറന്നാള്‍ ആശംസകള്‍
പിറന്നാളാശംസകൾ.
പിറന്നാളല്ലേ കേക്ക് തന്നെ എടുക്കുന്നു.
മനോരാജ്, ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍.(ബ്ലോഗ്ഗിന്റെ). മനോയെ പോലെയുള്ളവരാണ് ഈ മാധ്യമത്തിന്റെ അന്തസ്സ് കാത്തു സൂക്ഷിക്കുന്നത്...അതുകൊണ്ടുതന്നെ ദീര്‍ഘായുഷ്മാന്‍ ഭവ...
ഇനിയും എഴുതു ജഗദീശ്വരന് അനുഗ്രഹിക്കട്ടെ
എല്ലാവിധ നന്മകളും ഉണ്ടാവട്ടെ
ഭാരത പ്രദര്‍ശന ശാല fb യില്‍ ഡോ. ഇക്ബാല്‍ ബാപ്പുകുഞ്ഞിന്റെ റെക്കമേന്ടെഷന് കണ്ട് വാങ്ങി ഷെല്‍ഫിലുണ്ട് പല പ്രാവിശ്യം വായിക്കാന്‍ ശ്രമിച്ചിട്ടും നീങ്ങുന്നില്ല . ഈ പുസ്തകത്തിനും മറ്റു പല പുസ്തകങ്ങളുടെയും വിധി വരുമോ എന്നോര്‍ത്ത് കൊണ്ടിരുന്നപ്പോളാണ് ഇത് വായിച്ചതു. നന്ദി
നന്മകള് നേരുന്നു....
പിറന്നാള്‍ ആശംസകള്‍...!!
ഒരു ദിവസം പഴക്കം ചെന്ന ബ്ലോഗ്പിറന്നാളാശംസോള് മനോ. പായസോം, കൂടി ആവാര്ന്ന് ;)
പുസ്തകപരിചയത്തിന് വെറും നന്ദി മാത്രം. തത്ക്കാലം അത് മതി.
പുസ്തക പരിചയം വളരെ നന്നായി. ഇനിയിപ്പോ പുസ്തകം വായിക്കേണ്ട ആവശ്യമില്ല. അത്രയ്ക്കും നന്നായിട്ടുണ്ട്. ബ്ലോഗിന്റെ പിറന്നാളിനു ഹൃദയം നിറഞ്ഞ ആശംസകള്‍. കേക്കും മിഠായിയും എടുത്തു.(ഒരാള്‍ക്ക് ഇത്ര മിഠായിയേ എടുക്കാന്‍ പാടുള്ളൂ എന്നൊന്നുമില്ലല്ലോ അല്ലേ? :)
കേക്ക് ഇഷ്ടമാണ്. അതെടുത്തു. മിഠായി അതിലേറെ ഇഷ്ടമാണ്. അതും എടുത്തു.
ആശംസകൾ.
സ്നേഹത്തോടെ,
മനോരാജ്,
താങ്കളുടെ വിലയിരുത്തല്‍ വളരെയധികം ഇഷ്ട്ടപ്പെട്ടു എന്ന് പറയാതെ വയ്യ..
പുസ്തകത്തെ കുറിച്ചും എഴുത്തുകാരനെ കുറിച്ചും ഉള്ള ഒരു ഏകദേശ രൂപം കിട്ടി...
ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പുസ്തകങ്ങള്‍ അടുത്ത കാലത്തെങ്ങും വായിക്കാന്‍ സാധ്യത ഇല്ലാത്ത എന്നെ പോലുള്ളവര്‍ക്ക് അല്പം അറിവ് കിട്ടി എന്നത് ഒരു നല്ല കാര്യം തന്നെ ആണ്...
ഒപ്പം, എന്റെ വക ബ്ലോഗ് പിറന്നാള്‍ ദിനാശംസകളും...
ഇനിയും കൂടുതല്‍ കരുത്തോടെ എഴുതുവാന്‍
മനുവിനെ ദൈവം തുണക്കട്ടെ
സി.അഷ്റഫിന്റെ ഭാരതപ്രദര്‍ശനശാല
എന്ന പുസ്തകത്തിന്റെ അവലോകനം
ഇഷ്ടപ്പെട്ടു . അതിരുകടന്ന അശ്ലീലതയും
അതി ഭാവുകത്വം കലറന്ന വിവരണങ്ങളും
മനുഷ്യര്‍ക്ക് മനസ്സിലാകാത്ത ഭാഷയും
ശൈലിയും ഇതെല്ലാം ചേര്‍ന്നാലേ സാഹിത്യമാവു
എന്നൊരു ധാരണ പരക്കെ ഉണ്ടാകുന്നുണ്ട്
ഇത് പക്ഷെ ഗൌരവമായി വായനയെ സമീപിക്കുന്നവര്‍ക്ക്
അരോചകമാണ് താനും.
ആശംസകൾ
ഉം.... താങ്ക്സേ...!
പിറന്നാള്‍ ആശംസകള്‍ .
congrats, all the best...
@preethajpreetha & RAJESH MASTER : തേജസിലേക്ക് സ്വാഗതം.
@Vayady : മൊത്തം മിഠായിയും കൊത്തിക്കൊണ്ട് പറന്നല്ലേ :):):)
@AFRICAN MALLU : പുസ്തകം വായിക്കൂ. അത് വഴി ഒരാളുടെ കൂടെ അഭിപ്രായം അറിയുവാന്‍ കഴിയുമല്ലോ. ഫെയ്സ്ബുക്കിലെ ഇക്ബാല്‍ ബാപ്പുകുഞ്ഞിന്റെ റെക്കമെന്റേഷന്‍ പോസ്റ്റിന്റെ ലിങ്കോ മറ്റോ ഒന്ന് തരാമോ?
വിനുവേട്ടന്, ajith, നാമൂസ്, ഷമീര്‍ തളിക്കുളം, മുരളീമുകുന്ദൻ ബിലാത്തിപട്ടണം, Lipi Ranju, മണ്‍സൂണ്‍ നിലാവ് , Manju Manoj, ശ്രീനാഥന്‍, ഡോ.ആര് .കെ.തിരൂര്‍ II Dr.R.K.Tirur , ഒരു യാത്രികന്, preethajpreetha, ...sijEEsh..., Kalavallabhan, SHANAVAS ,ജീ . ആര് . കവിയൂര്‍, AFRICAN MALLU, RAJESH MASTER, ചെറുത്*, Vayady, Typist | എഴുത്തുകാരി ,മഹേഷ് വിജയന്, കെ.എം. റഷീദ്, കാട്ടിപ്പരുത്തി, ജയിംസ് സണ്ണി പാറ്റൂര്‍, ബെഞ്ചാലി എല്ലാവര്ക്കും സ്നേഹം.
സധൈര്യം മുന്നോട്ടുതന്നെ പോകാൻ കഴിയട്ടേ....
പിറന്നാള്‍ ആശംസകള്‍...
എന്റെ ബ്ലോഗില്‍ കാണുന്ന അഡ്രസിലേക്ക് ഒരു മെയില്‍ അയക്കാമോ..എനിക്ക് മനോയുടെ ഐ ഡി അറിയില്ലല്ലോ
നല്ല നിരൂപണം, മനോരാജ്!
ബ്ലോഗ് പിറന്നാൾ ആശംസകൾ!
നമ്മളൊക്കെ ബ്ലോഗ് തുടങ്ങിയതെന്നാനെന്ന് നിശ്ചയമില്ല. ഇല്ലെങ്കിൽ ആഘോഷിക്കാമായിരുന്നു. അല്ലെങ്കിൽ പിന്നെ ഇനി തുല്ലിട്ടിട്ട് ഒന്നേന്ന് തുടങ്ങാം!
പിറന്നാളാശംസകള്‍..വരാന്‍ വൈകി..എനിക്ക് ബ്ലോഗ് ലിങ്ക് അയച്ചു തന്നില്ലല്ലോ..എന്ത് പറ്റി? പുസ്തക പരിചയം നന്നായി.നാട്ടില്‍ എത്തുന്നുണ്ട്.അപ്പൊ, സംഘടിപ്പിക്കാന്‍ നോക്കണം..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ