ഞായറാഴ്‌ച, സെപ്റ്റംബർ 27, 2009

പൊയ്മുഖങ്ങള്‍ പാവക്കൂത്താടുന്നു.....

മുന്‍കുറിപ്പ് : ഇതു തികച്ചും സങ്കല്‍പ്പികം മാത്രമാണ്. ഇതിലെ കഥാപാത്രങ്ങള്‍ ജീവിച്ചിരുന്നവരായിരുന്നെങ്കിലും ഇപ്പോള്‍ ‍അവരുടെ വാക്കുകളിലൂടെ പുറത്തു വരുന്ന ആശയങ്ങള്‍ ഞങ്ങള്‍ കുത്തി നിറച്ചത് മാത്രമാണ്. യാതാർത്ഥ്യത്തിനും ഫാന്റസിക്കുമിടയിൽ ഞങ്ങള്‍ അണിയിച്ചൊരുക്കിയ ഒരു കൂട്ടം പൊയ്മുഖങ്ങളുടെ പാവക്കൂത്ത് മാത്രമാണിത്‌. ഇതിന്റെ ചരടുകള്‍ ഞങ്ങളുടെ വിരലുകളില്‍ ഭദ്രമായി ചുറ്റപ്പെട്ടിരിക്കുന്നു.

(ഇത്തരം ഒരു മുന്‍കുറിപ്പ് ഈ എപ്പിസോഡിന്‌ വേണോ സര്‍.. എഡിറ്റരുടെ ചോദ്യത്തിന് മുന്‍പില്‍ സംവിധായകന്‍ പകച്ചിരുന്നു. - അണിയറയില്‍ കേട്ടത്. )

ആകെ ഇരുണ്ട സ്ക്രീനിലേക്ക്, പശ്ചാത്തലത്തില്‍ വിദേശ നിര്‍മ്മിത മദ്യത്തിന്റെ മനോഹരമായ കുപ്പി അണിയിച്ചൊരുക്കിയ കമനീയമായ വേദി സ്പോട്ട് ലൈറ്റ് ചെയ്യപ്പെടുകയും അതിലേക്ക് രണ്ടാത്മാക്കളുടെ നിഴല്‍ മന്ദം മന്ദം കടന്നു വരികയും ചെയ്യുന്നു... ഇപ്പോള്‍ വേദിയിലെ വെളിച്ചത്തോടൊപ്പം ക്യാമറയും " ആത്മമുഖം" എന്ന പ്രോഗ്രാം ടൈറ്റില്‍ ആലേഖനം ചെയ്ത രംഗപടത്തിലേക്ക് ഫോക്കസ് ചെയ്യുകയാണ്‌. നിഴല്‍ രൂപങ്ങള്‍ പരസ്പരം ഹസ്തദാനം ചെയ്യുമ്പോള്‍ പെട്ടന്ന് മനോഹരമായ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ സ്ക്രീനിലാകെ വെളിച്ചം പ്രഭ ചൊരിയുകയും രണ്ടാത്മാക്കളുടെയും ക്ലോസ് അപ്പ്‌ ഷോട്ടിനു വേണ്ടി ക്യാമറ സൂം ചെയ്യപ്പെടുകയും ചെയ്യുന്നിടത്ത് സംവിധായകന്‍ കട്ട്‌ പറഞ്ഞു.

(നിങ്ങള്‍ക്കെന്താ ഒന്ന് ചിരിച്ചുകൊണ്ട് നിന്നുകൂടെ. ഇത് അറക്കാന്‍ കൊണ്ട് വന്ന മാടുകളെ പോലെ. നാശങ്ങള്‍... ഒ.കെ... ഒരിക്കല്‍ കൂടി നോക്കാം. - സംവിധായകന്‍)

"നമസ്കാരം , ആത്മമുഖം പരിപാടിയിലേക്ക് പരലോകം ചാനല്‍ പ്രേക്ഷകര്‍ക്ക്‌ സ്വാഗതം." - നിരാശ സ്ഫുരിക്കുന്ന മുഖത്തോടെ അവതാരകന്‍ എന്ന് തോന്നിയ ആത്മാവ് പറഞ്ഞു. എവിടെയോ കണ്ടു മറന്ന മുഖം.. അല്ല, ഇതു പഴയ നാഥുറാം അല്ലെ! അതെ, നാഥുറാം വിനായക് ഖോട്സേ തന്നെ!(പ്രേക്ഷകര്‍ ഒന്നിളകിയിരുന്നു...)

"നമസ്കാരം" - അപരനും പ്രതിവചിച്ചു. ഈ ആത്മാവിന്റെ മുഖവും നമുക്ക് സുപരിചിതമാണ്. ഇപ്പോള്‍ സ്ക്രീനില്‍ , അദ്ദേഹത്തിന്റെ താഴെയായി എം. കെ. ഗാന്ധി എന്നെഴുതി കാണിക്കുന്നുണ്ട്‌. അതെ, സംശയം വേണ്ട. നമ്മുടെ മഹാത്മ ഗാന്ധി തന്നെ.(പ്രേക്ഷകര്‍ ഒന്നുകൂടി ഉഷാറായി നിവര്‍ന്നിരുന്നു.)

നാഥുറാം : ഇത് പരലോകം ചാനലിന്റെ ട്രാം റേറ്റിങില്‍ ഏറ്റവും മുന്‍പന്തിയിലുള്ള നിങ്ങളുടെ പ്രിയപ്പെട്ട പ്രോഗ്രാം. ഇന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിന സ്പെഷ്യല്‍ എപ്പിസോഡില്‍ ചാനെല്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്ന സ്പെഷ്യല്‍ ഗസ്റ്റ് മറ്റാരുമല്ല , നിങ്ങള്‍ എല്ലാപേരും അറിയുന്ന എം.കെ.ഗാന്ധിയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭാരതത്തിന്‌ സ്വാതന്ത്ര്യം നേടിക്കൊടുത്തത് ഇദ്ദേഹത്തിന്റെ സഹന സമരങ്ങളുടെയും സത്യാഗ്രഹ സമരങ്ങളുടെയും ഫലമയിട്ടാണെന്ന് എല്ലാവരും വിശ്വസിക്കുന്നു. പണ്ട്, 48 - ല്‍ ഒരു വെടിയുണ്ടകൊണ്ട് ഇദ്ദേഹത്തെ നിശബ്ദനാക്കുവാനുള്ള നിയോഗം എനിക്കായിരുന്നു. എന്നാല്‍ ഇന്നു ഈ ആത്മാവിനെ വീണ്ടും സംസാരിപ്പിക്കുകയാണ് എന്റെ കര്‍ത്തവ്യം. നാഥുറാം വിനായക് ഖോട്സേ എന്നതിനെക്കാളും ' ഗാന്ധി ഘാതകന്‍' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഞാന്‍ ഇന്നിവിടെ അവതാരകന്റെ വേഷവും കെട്ടിയാടട്ടെ...

ഇത്രയും പറഞ്ഞു നാഥുറാം ഗാന്ധിയെ റിവോള്‍വിംഗ് ചെയറിലേക്ക്‌ ആനയിച്ചു. ഇപ്പോള്‍ രണ്ടുപേരും അവരവര്‍ക്കായി തയ്യാറാക്കിയ ഇരിപ്പിടങ്ങളില്‍ ഉപവിഷ്ഠരായി. ഇരുവരുടെയും മദ്ധ്യത്തില്‍ പ്രയോജകാരായ വിദേശ മദ്യ നിര്‍മ്മാതാക്കളുടെ ഏറ്റവും പുതിയ ഉല്പ്പന്നത്തിന്റെ മനോഹരമായ ഒരു മോഡല്‍!!! (കാണികള്‍ക്ക്‌ ഹരം പിടിക്കുന്നുണ്ട് . നമുക്ക് പരിപാടി ആസ്വദിക്കാം.)

നാഥുറാം : നമസ്കാരം, ഗാന്ധി ....

ഗാന്ധി : നമസ്കാരം, നാഥുറാം.....

നാഥുറാം : ആദ്യമായി ഇന്നു ഇന്ത്യന്‍ സ്വാതന്ത്ര്യ ദിന സ്പെഷ്യല്‍ എപ്പിസോഡില്‍ അതിഥി ആയി ഇവിടെ സന്നിഹിതനായതിന്‌ ചാനെലിന്റെ എല്ലാ വിധ നന്ദിയും രേഖപ്പെടുത്തട്ടെ..

ഗാന്ധി : എന്നെ ഈ പരിപാടിയിലേക്ക് ക്ഷണിച്ച ചാനെലിന്റെ പ്രവര്‍ത്തകര്‍ക്ക്, പ്രത്യേകിച്ച് ചെയര്‍മാന്‍ ഹിറ്റ്ലര്‍ക്ക് എന്റെ നന്ദി രേഖപ്പെടുത്താന്‍ ഞാന്‍ ഈ അവസരം വിനിയോഗിക്കുന്നു.

നാഥുറാം : ഈ പരിപാടിയുടെ പ്രായോജകരായ .............ഗ്രൂപ്പ് നല്‍കുന്ന അവരുടെ ഏറ്റവും മികച്ച ബ്രാന്‍ഡ്‌ വിദേശ മദ്യത്തിന്റെ ഒരു കുപ്പി ഉപഹാരമായി ആദ്യമേ താങ്കള്‍ക്കു സമര്‍പ്പിക്കന്നു.

ഒരു നിമിഷം പകച്ചു പോയ ഗാന്ധിയെ നോക്കി സംവിധായകന്‍ ഒരിക്കല്‍ കൂടി കട്ട്‌ പറഞ്ഞു.

സംവിധായകന്‍ : ഹേയ്, നിങ്ങളോട് ആ മദ്യകുപ്പി വാങ്ങി മാറോടടുക്കി പിടിക്കണമെന്ന് എത്ര വട്ടം പറഞ്ഞതാണ്‌. വെറുതെ മനുഷ്യനെ മെനക്കെടുത്തരുത് കേട്ടോ..

(നിസ്സഹായനായ ഗാന്ധിയെ നോക്കി നാഥുറാം വിതുമ്പി പോയി - ഷോട്ടില്‍ ഇല്ലാത്തത്.)

ഗാന്ധി : (മുഖത്ത് പുഞ്ചിരി വരുത്തിക്കൊണ്ട് മദ്യക്കുപ്പി സ്വീകരിച്ചു നെഞ്ചോടടുപ്പിക്കുന്നു..) ഹേ.. റാം!

നാഥുറാം : തങ്ങള്‍ അവസാനമായി പുറപ്പെടുവിച്ച ആ വാക്കില്‍ നിന്നും തന്നെ വീണ്ടും തുടങ്ങി അല്ലെ.. നല്ലത് തന്നെ ..

ഗാന്ധി : നാഥുറാം, അന്ന് താങ്കള്‍ എനിക്ക് നേരെ നിറയുതിര്‍ത്തപ്പോള്‍ ഞാന്‍ ഈ വാക്കുകള്‍ ഉച്ഛരിച്ചത് നിറഞ്ഞ മനസ്സോടെ ആയിരുന്നു. കാരണം നിങ്ങള്‍ എന്റെ നെഞ്ചിലേക്ക് നിറയുതിര്‍ത്തപ്പോള്‍ ഞാന്‍ എന്റെ നാടിനു വേണ്ടി ബലി കൊടുക്കപ്പെടുകയായിരുന്നു.(രക്തസാക്ഷി എന്ന അര്‍ത്ഥമില്ലാത്ത വാക്കില്‍ ഞാന്‍ ഇന്ന് വിശ്വസിക്കുന്നില്ല) പക്ഷെ, ഇന്നു ഞാന്‍ ഇതു പറഞ്ഞത് എന്റെ നാടിന്റെ നിസ്സഹായാവസ്ഥയില്‍, ദു:സ്ഥിതിയില്‍ മനം നൊന്ത് , വളരെ സങ്കടത്തോടെയാണ്‌.

നാഥുറാം : ഭാരതത്തിന്‌ സ്വാതന്ത്ര്യം ലഭിച്ച് അധിക കാലം അവിടെ ജീവിക്കാന്‍ താങ്കളെ ഞങ്ങള്‍ , അല്ല ഞാന്‍ (മന:സാക്ഷിയോടുള്ള വെറുപ്പോടെ) അനുവദിച്ചില്ലല്ലോ? എങ്കിലും എന്റെ ചോദ്യം ഇതാണ്. സ്വതന്ത്ര്യ ഭാരതത്തെ താങ്കള്‍ എങ്ങിനെ നോക്കി കാണുന്നു?

ഗാന്ധി : ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടിയോ? ഇല്ല നാഥുറാം, ഒരിക്കലും ഇല്ല..

നാഥുറാം : താങ്ങള്‍ എന്താ ഉദ്ദേശിക്കുന്നത്?

ഗാന്ധി : ഇന്ന് ഇന്ത്യയും പാക്കിസ്ഥാനുമേ ഉള്ളു‌... മഹാഭാരതമില്ല. അത് പണ്ടേ നാമാവശേഷമായി.

നാഥുറാം : ഹും.. ശരിയാണ്‌. അത് ഞാനും സമ്മതിക്കുന്നു....

(സംവിധായകന്‍ ദ്വേഷ്യത്തോടെ ഒരിക്കല്‍ കൂടി കട്ട്‌ പറയുന്നു. )

സംവിധായകന്‍ : ഹേയ്, നാഥുറാം, സ്ക്രിപ്റ്റില്‍ പറഞ്ഞിട്ടുള്ള ചോദ്യങ്ങള്‍ ചോദിക്കുവാനേ താങ്കള്‍ക്ക് അനുവാദമുള്ളൂ. അതുപോലെ സ്ക്രിപ്റ്റിലെ ഉത്തരങ്ങള്‍ പറയുക എന്നതാണ്‌ താങ്കളുടേയും ചുമതല എന്നോര്‍ത്തോളൂ ഗാന്ധി.. അല്ലാതെ ചുമ്മാ ഹീറോ ചമയാന്‍ നോക്കല്ലേ..

നാഥുറാം: സോറി സര്‍, ....(ഗാന്ധി ഒന്നും മിണ്ടാതെ നിര്‍‌വികാരനായി കുമ്പിട്ടിരിക്കുന്നു)

സംവിധായകന്‍ : ശരി.ശരി.. നിങ്ങള്‍ സമയം കളയാതെ തുടരു.. സ്റ്റാര്‍ട്ട്‌...ക്യാമറ...ആക്ഷന്‍...

നാഥുറാം : ഇന്നത്തെ ഭാരതത്തിലെ രാഷ്ട്രീയത്തെക്കുറിച്ച് ഗാന്ധിയുടെ അഭിപ്രായം എന്താ?

ഗാന്ധി: താങ്കള്‍ ഉദ്ദേശിച്ചത് ഒന്ന് കൂടെ വ്യക്തമാക്കാമോ?

നാഥുറാം: ഭാരതത്തിലെ പൊളിറ്റിക്സിനെ കുറിച്ച് തന്നെ... വിവിധ....

ഗാന്ധി: (മുഴുമിപ്പിക്കാന്‍ സമ്മതിക്കാതെ) എന്റെ അഭിപ്രായത്തില്‍ അവിടെ ഇപ്പോള്‍ പൊളിറ്റിക്സ് ഇല്ല.. പൊളിട്രിക്സ് മാത്രമേയുള്ളൂ.

നാഥുറാം: ശരി, സമ്മതിച്ചു. എങ്കിലും ഭാരതത്തിലെ രാഷ്ട്രീയ കക്ഷികളെക്കുറിച്ച് താങ്കളുടെ കാഴ്ചപാട്!!

ഗാന്ധി: അവരെക്കുറിച്ചൊക്കെ ഒരു കാഴ്ചപാട് സൂക്ഷിക്കുന്നത് തന്നെ അബദ്ധം! എങ്കിലും പറയാം. എന്റെ കൈവശം ഇരിക്കുന്ന ഈ മദ്യക്കുപ്പിയിലെ മദ്യം പോലെ... പതുക്കെ, വളരെ പതുക്കെ..അവ ജനങളെ കാര്‍ന്നു തിന്നുന്നു...

(സംവിധായകന്റെ കണ്ണുകള്‍ സ്ക്രിപ്ടിലേക്ക് - "ഹേ, നിങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിക്കുവാനോ കുറ്റം പറയുവാനോ സ്ക്രിപ്റ്റില്‍ അനുവാദം തന്നിട്ടില്ല. അതിനേക്കാളുപരി, മദ്യത്തെ വിമര്‍ശിക്കുക വഴി നിങ്ങള്‍ ഈ പ്രോഗ്രാമിന്റെ സംപ്രേക്ഷണ സാധ്യതയെ ആണ് വെല്ലുവിളിക്കുന്നത് എന്ന് ഓര്‍ക്കുക.."- ആകെ വെറളി പിടിച്ച് കൊണ്ട് അയാള്‍ ഒച്ച വെച്ചു)

ഗാന്ധി: ക്ഷമിക്കണം... സര്‍, ഒരു നിമിഷം ഞാന്‍ വികാരഭരിതനായി പോയി. സത്യങ്ങള്‍ എനിക്ക് വിസ്മരിക്കാന്‍ കഴിയില്ലല്ലോ?

സംവിധായകന്‍ : (ആകെ പുലിവാലുപിടിച്ച പോലെ) ശരി,ശരി..

(എന്താ സംശയം! ഹേ... ഇതൊന്നും സ്ക്രീനില്‍ കണ്ടതല്ല ...ഹോ എന്തൊരാകാംഷ! ഇതുകൂടി കാണാന്‍ കൊതിയവുന്നുണ്ടല്ലേ!! അല്ലെങ്കിലും നമുക്ക് സംഘര്‍ഷഭരിത രംഗങ്ങളോടാണല്ലോ എന്നും ഇഷ്ടം.)

നാഥുറാം: താങ്കളെ ഞാന്‍ വെടിവെച്ചപ്പോള്‍ തോന്നിയ വികാരം?

ഗാന്ധി : എനിക്ക് തോന്നുന്നത് താങ്കള്‍ വെടി വെയ്ക്കുന്നതിന് മുന്‍പ് തന്നെ ഞാന്‍ മരിച്ചു കഴിഞ്ഞിരുന്നു എന്നാണ്! ഇന്ത്യയെ വിഭജിച്ച ആ നിമിഷത്തില്‍ തന്നെ എന്റെ ജീവിതവും അവസാനിച്ചിരുന്നു സുഹൃത്തെ!! നിങ്ങള്‍ വെടിവെച്ചിട്ടത് എന്റെ ശവത്തിലായിരുന്നു എന്ന് വേണമെങ്കില്‍ പറയാം.

നാഥുറാം: ഹേ മഹാനുഭാവ.. എനിക്ക് ആ സംഭവത്തിനു ശേഷം ഇന്ന് വരെ മന:സമാധാനം ലഭിച്ചിട്ടില്ല. ഒന്ന് ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല... ഒന്ന് സന്തോഷിക്കുവാന്‍ കഴിഞ്ഞിട്ടില്ല. എനിക്ക് താങ്കളോട് മാപ്പ് പറയണമെന്ന ഒരൊറ്റ ചിന്തയായിരുന്നു. ഹേ, അമാനുഷ! എന്റെ , ഈ വിഡ്ഢിയുടെ...പ്രണാമങ്ങള്‍ സ്വീകരിച്ചാലും...!!!(കരഞ്ഞുകൊണ്ട് നാഥുറാം ഗാന്ധിയുടെ പാദങ്ങളില്‍ പുല്‍കി..)

സംവിധായകന്‍: ഹേയ്യ് , കട്ട്‌..കട്ട്‌..കട്ട്‌..

(തലയിലിരുന്ന തൊപ്പി വലിച്ചൂരി നിലത്തെറിഞ്ഞു കൊണ്ട് ഒരു ഭ്രാന്തനെപോലെ അയാള്‍ ഖോട്സേക്ക് അരികിലേക്ക് ഓടിച്ചെന്നു. പെട്ടന്ന് ഖോട്സേയെ വലിച്ചു പൊക്കിയെടുത്ത് , ഇടത്തെ കരണം നോക്കി ആഞ്ഞടിച്ചു!! സ്റ്റേജില്‍ നിന്നും പുറം കാലുകൊണ്ട്‌ ചവിട്ടി പുറത്താക്കി!!! പക്ഷെ.. ഒട്ടും പ്രതീക്ഷിക്കാതെ, സംവിധായകന്റെ വലത്തേ കവിളത്ത് ഗാന്ധിയുടെ കൈപടം വന്നു പതിച്ചു... സംവിധായകനുള്‍പ്പെടെ എല്ലാവരും പകച്ചു പോയ നിമിഷം. സംവിധായകന്റെ വായില്‍ നിന്നും ചോര!!! മുന്‍വരിയിലെ രണ്ടു പല്ലുകള്‍ താഴെ ഇളിച്ചുകൊണ്ട് കിടക്കുന്നു.)

സംവിധായകന്‍ : ഹേയ്, തികഞ്ഞ അഹിംസാവാദിയായ നിങ്ങള്‍ ....

ഗാന്ധി : (രോഷാകുലനായി) അഹിംസ..!! ഇത് ഞാന്‍ പണ്ടേ ചെയ്യേണ്ടതായിരുന്നു... എങ്കില്‍ ഈ നാട് ഇത്രക്ക് അധ:പതിക്കില്ലായിരുന്നു. മേലില്‍ ഇത്തരം വൃത്തികേടുകള്‍ കണ്ടാല്‍ ഞാന്‍ പ്രതികരിച്ചിരിക്കും. കാക്കയെയോടിക്കാന്‍ എന്ന് നിങ്ങള്‍ കുട്ടികളെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്ന എന്റെ കൈയിലെ വടി എനിക്ക് പ്രയോഗിക്കേണ്ടിവരും . ഇപ്പോള്‍ ഞാന്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല. ഈ പരിപാടി നമുക്കിവിടെ നിറുത്താം. ഞാന്‍ പോകുന്നു.

(ഖോട്സേയെ തോളില്‍ താങ്ങിക്കൊണ്ടു ഗാന്ധി ഇരുളില്‍ മറയുന്നു.പോകുന്ന വഴി ദേഷ്യം അടങ്ങാതെ അവിടെ ഇരുന്നിരുന്ന മദ്യകുപ്പി എറിഞ്ഞുടക്കുന്നു...)

വാല്‍ക്കഷ്ണം :-

സംവിധായകന്‍: (നിര്‍മാതാവിനോട്) ക്ഷമിക്കണം സര്‍.. അവര്‍ ഈ പരിപാടി നശിപ്പിച്ചു.

നിര്‍മാതാവ് : അല്ലെടോ. അവര്‍ ഇതു നമ്മള്‍ വിചാരിച്ചതിനേക്കാള്‍ ഭംഗിയാക്കി. ഇന്നത്തെ കാലത്ത് ജനങ്ങള്‍ കൂടുതല്‍ ഇഷ്ടപെടുന്നത് ആക്ഷന്‍ തന്നെ. ഒരു അഭിമുഖമെന്നതിനുപരി അവര്‍ ഈ പരിപാടി കൂടുതല്‍ കളര്‍ഫുള്‍ ആക്കി. അവസാനഭാഗത്തെ ആ മദ്യക്കുപ്പി തല്ലിപ്പൊട്ടിക്കുന്നതൊഴിവാക്കിയാല്‍ ബാക്കിയെല്ലാം നമുക്ക് സംപ്രേക്ഷണം ചെയ്യാം.

സംവിധായകന്‍: എങ്കില്‍ നിരാശയാലോ മറ്റോ ആ കുപ്പിയെടുത്തു ഗാന്ധി മദ്യം സേവിക്കുന്നതായി നമുക്ക് കാട്ടം സര്‍. അത് അനിമേഷനിലൂടെ നമുക്ക് സാധിക്കും.. (തന്റെ എല്ലാ തെറ്റുകളും നിര്‍മാതാവ് ക്ഷമിച്ചു എന്ന തിരിച്ചറിവ് സംവിധായകനെ കൂടുതല്‍ ഉന്മേഷവാനാക്കി. അയാള്‍ സ്വന്തം ഭാഗം ന്യായീകരിക്കാന്‍ കിട്ടിയ കച്ചിതുരുമ്പില്‍ കടിച്ച് തൂങ്ങി. )

പിന്‍കുറിപ്പ് : ഈ വര്‍ഷത്തെ ജനപ്രിയ പരിപാടിയായി പരലോകം ചാനലിലെ 'ആത്മമുഖം' എന്ന പരിപാടിയിലെ ഗാന്ധി-ഖോട്സേ അഭിമുഖം ഗ്യാലപ് പോളിലൂടെ തിരഞ്ഞെടുത്തു. മികച്ച വില്ലനുള്ള പുരസ്‌കാരം ഈ പരിപാടിയിലൂടെ ഗാന്ധി സ്വന്തമാക്കി.

23 comments:

mini//മിനി പറഞ്ഞു... മറുപടി

അടി കിട്ടേണ്ട പലരും നമ്മുടെ ഭാരതത്തില്‍ ഉണ്ട്. എന്നാല്‍ അടി കിട്ടേണ്ട സമയത്ത് തന്നെ കൊടുക്കണം.മക്കളെ അടിക്കാത്ത രക്ഷിതാവ് ഒരിക്കലും രക്ഷിതാവല്ല. ശുഷ്യരെ അടിക്കാത്ത ഗുരുനാഥന്‍ ഒരിക്കലും ഗുരുനാഥനല്ല. കള്ളനെ അടിക്കാത്ത പോലീസ് ഒരിക്കലും പോലീസല്ല. അതുപോലെ നമ്മുടെ നേതാക്കന്മാരെ അന്നെ ഗാന്ധിജി അടിക്കേണ്ടതായിരുന്നു. പിന്നെ ബ്ലോഗ് എഴുതി എഴുതി തേജസ് കൂട്ടുക.

Manoraj പറഞ്ഞു... മറുപടി

മിനിക്ക്,
അഭിപ്രായം പോസ്റ്റ്‌ ചെയ്തതിനു നന്ദി.. ഇനിയും ബ്ലോഗ്‌ വിസിറ്റ് ചെയുക...വീണ്ടും എന്റെ പൊട്ടത്തരങ്ങളും മറ്റും വായിച്ചു എന്നെ നേര്‍വഴിക്കു നയിക്കുക...തെറ്റുകള്‍ പറഞ്ഞു തരിക

Unknown പറഞ്ഞു... മറുപടി

ഇതില്‍ പുതുതായി ഒന്നും ഇല്ലല്ലോ.........

Unknown പറഞ്ഞു... മറുപടി

ഇതില്‍ പുതുതായി ഒന്നും ഇല്ലല്ലോ.........

ശ്രീ പറഞ്ഞു... മറുപടി

കൊള്ളാം.

അജ്ഞാതന്‍ പറഞ്ഞു... മറുപടി

വായിക്കാൻ തുനിഞ്ഞപ്പോൾ ഈ 3 കഥയും വായിച്ചേക്കാം എന്നു കരുതി.. ഇതിൽ ഗാന്ധിയെക്കൊണ്ട്‌ തിരിചടുപ്പിച്ചത്‌ ഇഷ്ടപ്പെട്ടു.. പണ്ടെ അദ്ദേഹം ഇതു ചെയ്തിരുന്നെങ്കിൽ എന്നു തോന്നി...

Manoraj പറഞ്ഞു... മറുപടി

ലെനിൽ, ശ്രീ, അജ്ഞാത,

വായിച്ച്ചതിനും അഭിപ്രായം രേഖപ്പെടുതിയതിനും നന്ദി...

Sulfikar Manalvayal പറഞ്ഞു... മറുപടി

എന്നാല്‍ പിന്നെ പഴമയില്‍ ഒന്നും കൂടെ പോയി നോക്കാം എന്ന് കരുതിയാ ഈ വഴി വന്നത്.
പക്ഷെ പ്രതീക്ഷിച്ച അത്ര നന്നായില്ല എന്ന് പറയുന്നതില്‍ സങ്കടമുണ്ട്.
പരലോകത്ത് വെച്ച് ഒരു വീണ്ടു വിചാരം ആവാമായിരുന്നു ഇരുവര്‍ക്കും.
ഇത് .............. എന്നാലും ആശയം കൊള്ളാം. എഴുത്തും നന്നായി
(ഒരു പാട് അക്ഷര പിശകുകള്‍ കണ്ടു, കാലം കുറെ ആയില്ലേ, ഇനിയെങ്കിലും ഇതൊന്നു ശരിയാക്കി കൂടെ)
തേജസോടെ തുടരുക. ഇവിടെ ചുറ്റിപറ്റി ഉണ്ട് ഞാന്‍. വരാം ഞാന്‍ ഇനിയും ...

വഴിപോക്കന്‍ | YK പറഞ്ഞു... മറുപടി

അപ്പോള്‍ എല്ലാം വഴങ്ങും അല്ലേ...
നന്നായി മനോരാജ്..

ഭായി പറഞ്ഞു... മറുപടി

ഗാന്ധിജി ഒരു ജാക്കിചാൻ ആകേണ്ടതായിരുന്നു! സംഭവം നന്നായിട്ടുണ്ട്.

yousufpa പറഞ്ഞു... മറുപടി

ഗംഭീരം...ഒരു സ്കിറ്റിന് ചാൻസുണ്ട്.

Sureshkumar Punjhayil പറഞ്ഞു... മറുപടി

Thirichadikal...!

Manoharam, Ashamsakal..!!!

Junaiths പറഞ്ഞു... മറുപടി

മനോഹരമായ ഭാവന മച്ചു..ചാനല്‍ സംസ്കാരത്തെ തച്ചുടക്കുന്നത്..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു... മറുപടി

നന്നായി.
എല്ലാം 'വെള്ള'മയം തന്നെ!

ജന്മസുകൃതം പറഞ്ഞു... മറുപടി
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ജന്മസുകൃതം പറഞ്ഞു... മറുപടി

ഇത് ഞാന്‍ പണ്ടേ ചെയ്യേണ്ടതായിരുന്നു... എങ്കില്‍ ഈ നാട് ഇത്രക്ക് അധ:പതിക്കില്ലായിരുന്നു. വീണ്ടു വിചാരം ഗാന്ധിജിക്കും ഉണ്ടായി.അല്ലേ
. ഒരു വ്യത്യസ്ത ത കൊണ്ട് വരാനുള്ള ശ്രമം നന്നായി.
കുറച്ച് കൂടി മുന കൂട്ടിക്കോ. കൊള്ളേ ണ്ടിടത്‌ കൊള്ളുമ്പോള്‍ ഒന്ന് മുറി യട്ടെ..

ചാണ്ടിച്ചൻ പറഞ്ഞു... മറുപടി

"ഗാന്ധി : (മുഖത്ത് പുഞ്ചിരി വരുത്തിക്കൊണ്ട് മദ്യക്കുപ്പി സ്വീകരിച്ചു നെഞ്ചോടടുപ്പിക്കുന്നു..) ഹേ.. റാം!"

ഹേ...റം എന്നല്ലേ വേണ്ടത്!!!

ചിതല്‍/chithal പറഞ്ഞു... മറുപടി

മനോ, അഭിനന്ദനങ്ങൾ. ഇപ്പോഴാണു് കാണാൻ സാധിച്ചതു്.
നല്ലൊരു ആശയം.
അല്പം കൂടിയാവാമായിരുന്നു എന്നു് തോന്നി.
സംവിധായകന്റെ പല രംഗങ്ങളും അസ്വാഭാവികമായിത്തോന്നി. അല്ലെങ്കിൽ ഒരു കച്ചവടക്കണ്ണുള്ള ബഹുരാഷ്ട്രക്കുത്തകയുടെ കളിപ്പാവയായിത്തോന്നി എന്നു് പറയാതെ വയ്യ. അയാളുടെ കഥാപാത്രത്തിനു് അല്പം പ്രാധാന്യം കുറക്കാമായിരുന്നു.
മറ്റൊന്നുകൂടി. ഒരുപക്ഷെ പറയാൻ ഉദ്ദേശിച്ച എല്ലാ കാര്യങ്ങളും ഇതിൽ വ്യക്തമായി പുറത്തുവന്നില്ല എന്നു് തോന്നുന്നു. ഒരു മൂർച്ച പോരാത്തമാതിരി തോന്നി. ഗാന്ധി ഭാരതവിഭജനത്തെപ്പറ്റി, പൊളിട്രിക്സിനെപ്പറ്റി, മദ്യം ജനത്തെ കാർന്നുതിന്നുന്നതിനെപ്പറ്റി പറഞ്ഞതു മാത്രമേ പ്രസക്തമായി തോന്നിയുള്ളു. എനിക്കു് മനോയുടെ മറ്റു പോസ്റ്റുകൾ വെച്ചുനോക്കുമ്പോൾ തോന്നിയതു്, പറയാനുദ്ദേശിച്ച പല കാര്യങ്ങളും വിട്ടുകളഞ്ഞു എന്നാണു്. മനപ്പൂർവമാണു് എന്നു് കരുതട്ടെ.
(അങ്ങിനെ കരുതാൻ കാരണം, മനഃപൂർവമല്ലെങ്കിൽ അതൊരു നഷ്ടം ആണെന്നുള്ളതുകൊണ്ടാണു്)
ഭാവന വളരെ നല്ലതാണു്. ഇതിനൊരു പുതുമയുണ്ടു്. ഇനിയും ഇത്തരം സംരംഭങ്ങൾ പ്രതീക്ഷിക്കുന്നു. ആശംസകൾ

ജീവി കരിവെള്ളൂർ പറഞ്ഞു... മറുപടി

സഹനത്തിലൂടെ പ്രതിഷേധിക്കുക എന്നത് ഇന്ന് കോമാളിത്തരമാണല്ലോ .

Manoraj പറഞ്ഞു... മറുപടി

@ചിതല്‍/chithal : ഒരിക്കലും വിമര്‍ശനം അതിരു കടന്നില്ല എന്ന് പറയട്ടെ ഇനി അതിര് കടന്നാലെ അത് എനിക്ക് വിമര്‍ശനമായി തൊന്നു എന്നത് കൊണ്ട് ഇത് കൂടുതല്‍ ചിന്തിക്കുവാനുള്ള മെഷേര്‍സ് ആയി മാത്രം കാണുന്നു. ഇത് എന്റെ 5 മത്തെ പോസ്റ്റാണ്. ബ്ലോഗ് എഴുതി തുടങ്ങിയ കാലത്തുള്ളത്. പലതുകൊണ്ടും ബ്ലോഗിങ്ങില്‍ പുതിയതായതിന്റെ ബലഹീനതകള്‍ ഈ പോസ്റ്റിനുണ്ട് താനും. ഇതിപ്പോള്‍ ഇന്ന് അക്ഷരതെറ്റുകള്‍ തിരുത്തിയിട്ടു എന്ന് മാത്രം. റീപോസ്റ്റിയിട്ട് കൂടെയില്ല.

പിന്നെ പലതും മന:പൂര്‍വ്വം വിട്ടത് തന്നെയാണ്. കാരണം ഇത് ഒരു വിമര്‍ശനാത്മക പോസ്റ്റായി കാണാന്‍ അന്ന് എനിക്ക് ഒട്ടും ആഗ്രഹമുണ്ടായിരുന്നില്ല എന്നത് മറ്റൊരു സത്യം. മാത്രമല്ല പലതും തുറന്ന് പറഞ്ഞാല്‍ ഒരു പക്ഷെ ഇത് കഥ എന്നതില്‍ നിന്നും വേറിട്ട് ഒരു രാഷ്ട്രീയ ലേഖനത്തിന്റെ തലത്തിലേക്ക് പോകുമോ എന്നൊരു പേടിയും ഉണ്ടായിരുന്നു.

മുന്‍പൊരിക്കല്‍ സക്കറിയയുടെ ‘ഇതാണെന്റെ പേര്’ എന്ന പുസ്തകം വായിച്ചപ്പോള്‍ ആദ്യം എനിക്ക് മനസ്സില്‍ ഓടി വന്നത് എന്തു കൊണ്ടോ ഇങ്ങിനെ ഒരു തീമാണ്. ഇവര്‍ പരസ്പരം കണ്ടുമുട്ടിയാല്‍ !!! അതും ഇന്നത്തെ ചാനലുകളുടെ പ്രൈമം ടൈം കോമ്പറ്റീഷന്‍ ഐറ്റവുമായി വെറുതെ ഒന്ന് കൂട്ടിമുട്ടിക്കുവാന്‍ ശ്രമിച്ചു എന്ന് മാത്രം!.. ഇന്നിപ്പോള്‍ ഒന്ന് കൂടെ ഡവലവ് ചെയ്യാം എന്ന് വച്ചാല്‍ .. ഹാ നോക്കാം.. എപ്പോഴെങ്കിലും ഒരു അവസരം വന്നാലോ.. അല്ലേ..
നല്ല വായനക്കും കാമ്പുള്ള ഒരു അഭിപ്രായത്തിനും നന്ദി..

Manoraj പറഞ്ഞു... മറുപടി

@SULFI: എന്റെ പോസ്റ്റുകളിലെ പരിമിതികള്‍ എനിക്ക് തന്നെ നന്നായറിയാം. അത് കൊണ്ട് തുറന്ന് പറച്ചിലിലൂടെയേ എനിക്കും എന്തെങ്കിലും കൂടുതല്‍ ആയി ചെയ്യണം എന്ന് തോന്നുകയുള്ളു. അതിനാല്‍ പറയുന്നതില്‍ സങ്കടം വേണ്ട. സുള്‍ഫിയുടേ കമന്റാണ് പോസ്റ്റ് ഒന്ന് കൂടെ നോക്കാനും അക്ഷരതെറ്റുകള്‍ തിരുത്താനും എന്നെ പ്രേരിപ്പിച്ചത് എന്ന് ഹൃദയപൂര്‍വ്വം ഓര്‍മ്മപ്പെടുത്തട്ടെ..

@വഴിപോക്കന്‍ : ശ്രമം. അത്ര മാത്രം.. നന്ദി.

@ഭായി : ഭായി അത് നല്ലൊരു ആശയമാണല്ലോ.. എങ്കില്‍ എന്താവുമായിരുന്നു ഇന്ത്യയുടെ സ്ഥിതി. ഹോ ഒര്‍ക്കുമ്പോള്‍ കുളിര് കേറുന്നു..:)

@യൂസുഫ്പ : നന്ദി.

@Sureshkumar Punjhayil : നന്ദി

@junaith : നന്ദി ജുനു.

@ഇസ്മായില്‍ കുറുമ്പടി (shaisma@gmail.com): വെള്ളം വെള്ളം സര്‍വ്വത്ര.. ഇല്ല കുടിക്കാനൊരുതുള്ളീ.

@ലീല എം ചന്ദ്രന്‍.: ടീച്ചറേ, കൈയൊക്കെ പോയ എന്നെ കാണണമല്ലേ.. ഹി..ഹി..:)

@ചാണ്ടിക്കുഞ്ഞ് ; ചാണ്ടീ, മദ്യപാനം ആരോഗ്യത്തിന് ഹാനികരം .

@ജീവി കരിവെള്ളൂര്‍ : ജീവി സഹനസമരത്തിലൂടെ അദ്ദേഹം പ്രതികരിച്ചതിനാലാണ് ഇന്ന് നമ്മള്‍ ഇങ്ങിനെ കമന്റെഴുതി നടക്കുന്നത്..

വര്‍ഷിണി* വിനോദിനി പറഞ്ഞു... മറുപടി

ആശംസകള്‍ മനോരാജ്..
ഒരുപാട് പുസ്തക പരിചയവും,അറിവും ഉള്ള ഒരാളാണ്‍ മനോരാജ് എന്ന് ഞാന്‍ വിശ്വാസിയ്ക്കുന്നൂ...ആശയങ്ങള്‍ ഇനിയും ഗംഭീരമാക്കാം...
പഴയ കാല പോസ്റ്റെങ്കിലും ഒട്ടും കുറവല്ലാ ട്ടൊ..

രാഷ്ട്രീയം വായിയ്ക്കാന്‍ ഒട്ടും താത്പര്യം ഇല്ലാത്ത ഒരാളാണ് ഞാന്‍....
കഥയുടെ രൂപത്തില്‍ തന്നെ എടുത്ത് സ്വീകരിച്ചിരിയ്ക്കുന്നൂ...ആശംസകള്‍.

kochumol(കുങ്കുമം) പറഞ്ഞു... മറുപടി

സ്വതന്ത്ര്യ ഭാരതത്തെ താങ്കള്‍ എങ്ങിനെ നോക്കി കാണുന്നു?....അവരെക്കുറിച്ചൊക്കെ ഒരു കാഴ്ചപാട് സൂക്ഷിക്കുന്നത് തന്നെ അബദ്ധം! എങ്കിലും പറയാം. എന്റെ കൈവശം ഇരിക്കുന്ന ഈ മദ്യക്കുപ്പിയിലെ മദ്യം പോലെ.. (മുഖത്ത് പുഞ്ചിരി വരുത്തിക്കൊണ്ട് മദ്യക്കുപ്പി സ്വീകരിച്ചു നെഞ്ചോടടുപ്പിക്കുന്നു..) ഹേ.. റാം! ഇപ്പോള്‍ ഉളള സംവിധായകര്‍ മഹാത്മ ഗാന്ധിയെ കൊണ്ട് വരെ കുപ്പിയെടുപ്പിക്കുന്നു അപ്പോള്‍ ബാക്കി ഉള്ളവരെ വെറുതെ വിടുമോ അല്ലെ .....