തിങ്കളാഴ്‌ച, ജൂൺ 29, 2009

ബാഷ്പാഞ്ജലി


കിരീടവും ചെങ്കോലും ഉപേക്ഷിച്ചു ഹിസ്‌ ഹൈനസ്‌ ഉദ്യാനപാലകന്‍് നമ്മെ വിട്ടു പോയി. അരയന്നങ്ങളുടെ വീടിലേക്ക്‌....മലയാളത്തിന്റെ പ്രിയ തിരകഥാകാരനു തേജസിന്റെ പ്രണാമം. ലോഹിതദാസിനെ കുറിച്ചു പറയുമ്പോള്‍ നല്ല ഒരു സംവധായകന് എന്നതിനെക്കാള്‍ നല്ല ഒരു തിരകഥാകാരന് എന്ന് വിളിക്കാനാണ് ഇഷ്ടം. കാരണം തനിയവര്തനവും, കിരീടവും, ചെങ്കോലും, അമരവുമെല്ലാം അദ്ധേഹത്തിനു മാത്രം കഴിയുന്ന ഒന്നാണ്... ഒത്തിരി നല്ല കഥാപാത്രങ്ങളെ മലയാളിക്ക് സമ്മാനിച്ച പ്രതിഭക്ക് മുന്‍പില്‍ ഒരായിരം വട്ടം മലയാളി നമിക്കെണ്ടിയിരിക്കുന്നു. തനിയാവര്‍ത്തനം മുതല്‍ സല്ലാപം, കാരുണ്യം, വാല്‍സല്യം, വെങ്കലം അങ്ങിനെ എത്രയോ മറക്കാന്‍ പറ്റാത്ത നിമിഷങ്ങള്‍... ഒരു ചക്രം പൂര്‍ത്തിയായപ്പോള്‍ നമുക്കു നഷ്ടമായത് വീടുകര്യങ്ങളിലൂടെ മലയാളിയുടെ മനസ്സില്‍ ഇടം പിടിച്ച മലയാളത്തിന്റെ ചക്കരമുത്തിനെ ..... ഒപ്പം മലയാളികള്‍ സ്നേഹത്തോടെ മനസിന്റെ തൂവല്കൊട്ടരത്തില്‍ ഇടം കൊടുത്ത സംവിധായകനെയും..... ലക്കടിയിലെ ആറടി മണ്ണില്‍ അമര്‍ന്നു കഴിഞ്ഞ മഹാപ്രതിഭയ്ക്ക് തെജസിന്റെ പേരില്‍ ഒരു ഓര്‍മ്മച്ചെപ്പ്...