പുസ്തകം : മോഹപ്പക്ഷി
പ്രസാധനം : കൈരളി ബുക്സ്
ശാന്ത കാവുമ്പായിയുടെ 30 കവിതകളുടെ സമാഹാരമാണ് മോഹപ്പക്ഷി. ബ്ലോഗിലൂടെ ഒട്ടേറെ വായനക്കാരുടെ പ്രശംസ പിടിച്ചുപറ്റിയ ഒരു കവയത്രി തന്നെ ശാന്തടീച്ചര്‍. ആരുടെയും സഹായമില്ലാതെ പ്രസിദ്ധീകരിക്കാവുന്ന ബ്ലോഗ് എന്ന മാധ്യമത്തെ കണ്ടെത്തും വരെ പറയാനുള്ളതെല്ലാം മനസ്സില്‍ ഒളിപ്പിച്ച് നടക്കുകയായിരുന്നു എന്ന് ടീച്ചറുടെ വെളിപ്പെടുത്തല്‍. മോഹപ്പക്ഷി എന്ന സ്വന്തം ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ഒരു കൂട്ടം കവിതകളാണ് ഈ സമാഹാരത്തില്‍ ഉള്ളത്.
ടീച്ചറുടേത് തികച്ചും ഒരു മോഹിപ്പിക്കുന്ന മുന്നേറ്റമാണ്. വിധി പലപ്പോഴായി ജീവിതത്തില്‍ ടീച്ചറെ വേട്ടയാടിയിട്ടുണ്ട്. അതൊക്കെ ബ്ലോഗ് എന്ന മാധ്യമത്തിലെ സ്ഥിരം വായനക്കാരായ നമ്മളില്‍ പലര്‍ക്കും അറിയാവുന്നതുമാണ്. പക്ഷെ, ടീച്ചറുടെ ഇച്ഛാശക്തിക്ക് മുന്പില് വിധി കീഴടങ്ങുകയായിരുന്നു. അല്ലായിരുന്നെങ്കില്‍ ചാരത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഒരു ഫീനിക്സ് പക്ഷിയാവില്ലായിരുന്നു ശാന്ത ടീച്ചര്‍.
സമാഹാരത്തിലെ എല്ലാ കവിതകളിലും പ്രത്യക്ഷമായി അല്ലെങ്കില്‍ പരോക്ഷമായി സ്ത്രീകളുടെ പ്രശ്നങ്ങള്‍ വരച്ചു കാട്ടപ്പെടുന്നു. പുസ്തകത്തിന്റെ ആമുഖത്തില്‍ ശ്രീ. ബാബു ഭരധ്വാജ് പറഞ്ഞത് പോലെ ഒരു പക്ഷെ അത് തന്നെയാവും ഈ പുസ്തകത്തിന്റെ ഗുണവും ഒരു പക്ഷെ പരിമിതിയും. കവിതകള്‍ ഒട്ടുമിക്കവയും പാരായണ സുഖം പ്രദാനം ചെയ്യുന്നു എന്നത് വളരെ നല്ല ഒരു കാര്യമാണ്. 'ഒളിക്കണ്ണുകള്‍' എന്ന കവിതയില്‍ ഒരു പെണ്ണിന് നേരിടേണ്ടി വരുന്ന എല്ലാ നിസ്സഹായാവസ്ഥയും വരച്ചുകാട്ടിയിരിക്കുന്നു. "എവിടെയും ഒരു ക്യാമറ ഒളിച്ചിരിപ്പുണ്ട് കച്ചവടക്കണ്ണുമായി..." "ഒളിക്കണമിനി മാനവനില്ലാത്ത കാടുനോക്കി.." സമൂഹത്തോടുള്ള രോഷവും സ്ത്രീയുടെ നിസ്സഹായാവസ്ഥയും ഈ വരികളിലൂടെ പറഞ്ഞിരിക്കുന്നു. നരഭോജികള്‍, മുറിവ്, മരുന്ന് .. കവിതകള്‍ ഒട്ടുമിക്കതും നിലവാരമുള്ളത് തന്നെ. ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കവിതകള്‍ ആയത് കൊണ്ട് അവയെ ഒത്തിരി പരിചയപ്പെടുത്തുന്നില്ല. പക്ഷെ, ഒന്നുണ്ട്, വിധിയോട്, ദൈവത്തോട്, പൊരുതികയറിയ ടീച്ചറുടെ കവിതകള്‍ ബൂലോകത്ത് നിന്നും ഭുലോകത്തേക്ക് ചിറകടിച്ചുയര്‍ന്നപ്പോള്‍ അവ വായന അര്‍ഹിക്കുന്നവ തന്നെയെന്നത്. പുസ്തകത്തിനു വേണ്ടി ടി.ലോഹിതാക്ഷന് വരച്ച ഇലുസ്ട്രേഷന്‍സ് മനോഹരം തന്നെ. എന്നാല്‍ കവര്‍ ലേ ഔട്ട് അത്ര ആകര്‍ഷണീയമായില്ല എന്ന് ഒരു തോന്നല്‍. ടീച്ചറുടെ അനുഭവങ്ങളിലൂടെ ജീവിതകാഴ്ചകളിലൂടെയുള്ള ഒരു പറക്കലാണ് ഈ മോഹപക്ഷി (വില : 35.00 രൂപ)
രചന : ഒരു കൂട്ടം എഴുത്തുകാര്‍
പുസ്തകം : ദലമര്‍മ്മരങ്ങള്‍
പ്രസാധനം : സീയെല്ലെസ് ബുക്സ്
കണ്ണൂര്‍ തളിപറമ്പ് സീയെല്ലെസ് ബുക്സ് സമാഹരിച്ച 48 കവിതകളുടെ ഒരു സമാഹാരമാണ് ദലമര്‍മ്മരങ്ങള്‍. അകാലത്തില്‍ ബൂലോകത്തേയും ഭൂലോകത്തെയും വിട്ട് നമ്മില്‍ നിന്നും പറന്നകന്ന രമ്യ ആന്റണി എന്ന കൊച്ചു കവയത്രിക്ക് സമര്‍പ്പിച്ച് കൊണ്ടാണ് സീയെല്ലെസ് ഈ പുസ്തകം വായനക്കായി എത്തിക്കുന്നത്. രമ്യയുടെ 'അലമാരകള്‍' എന്ന കവിതയിലൂടെ പുസ്തകം ആരംഭിക്കുന്നു. "എല്ലാം നിറച്ചപ്പോള്‍ സ്വപ്നം സൂക്ഷിക്കാന്‍ ഒരു പാടിടം ബാക്കി .." എന്ന് പറഞ്ഞ ആ കുഞ്ഞനുജത്തി ഇന്ന് ഏതോ ലോകത്തിരുന്ന് പുഞ്ചിരിക്കുന്നുണ്ടാവും. രമ്യ, ഒരു ശലഭത്തെ പോലെ പാറിനടക്കാന്‍ വിധി നിന്നെ അനുവദിച്ചില്ലായിരിക്കും. പക്ഷെ രമ്യയുടെ കവിതകള്‍ വായനക്കാരന്റെ മനസ്സില്‍ എന്നും പാറികളിക്കും. വായനക്കാരന്റെ മനസ്സാകുന്ന അലമാരയില്‍ അര്‍ബുദത്തോട് പൊരുതിയ നിന്റെ നാവുകളില്‍ തത്തിക്കളിച്ച കവിതകള്‍ എന്നും ഉണ്ടാവും.
രമ്യയുടെ 'അലമാരകളില്‍' നിന്നും ബിനു.എം.ദേവസ്യ എന്ന പോരാളിയുടെ 'വിഗലാംഗം' എന്ന കവിതയിലേക്കാണ് പ്രസാധകര് വായനക്കാരനെ നയിക്കുന്നത്. "വിലയില്ലാത്തൊരു വിഗലാംഗ വസ്തുവായ് പാഴിലേക്കാക്കുമോ നീ" എന്ന് ബിനു ചോദിക്കുന്നു. ഇല്ല, ബിനു ഒരിക്കലും അല്ല എന്ന് മനസ്സ് പറയാന്‍ ഈ ചെറുപ്പക്കാരന് നമ്മെ പ്രേരിപ്പിക്കുന്നു. ശ്രീജ പ്രശാന്തിന്റെ സമയവാഹിനി, ഹരിയണ്ണന്‍ എന്ന ഹരിലാല്‍ വെഞ്ഞാറമൂടിന്റെ 'പ്രിയപ്പെട്ട അമ്മക്ക്', ജിഷാദ് ക്രോണിക്കിന്റെ 'സ്നേഹിച്ചു കൊതി തിര്‍ന്നില്ല എനിക്ക് നിന്നെ', വിലു ജനാര്‍ദ്ദനന്റെ 'അഴിഞ്ഞാട്ടക്കാരി', ദിവ്യ.കെ.വിയുടെ 'പാഴ്ജന്മം', രാജേഷ് ചിത്തിരയുടെ 'നീയും ഞാനും', ലീല. എം.ചന്ദ്രന്റെ 'ഇവര്‍ കുഞ്ഞു മാലാഖമാര്‍'.. മികച്ച കവിതകളുടെ ഒരു കൂട്ടം തന്നെയുണ്ട് ദലമര്‍മ്മരങ്ങളില്‍. പി.കെ. ഗോപിയുടെ അവതാരികയുള്‍പ്പെടെ പുസ്തകം മൊത്തതില്‍ നിലവാരമുള്ളത് തന്നെ. (വില : 70 രൂപ)
രചന : ഒരു കൂട്ടം എഴുത്തുകാര്‍
പുസ്തകം : സാക്ഷ്യപത്രങ്ങള്‍
പ്രസാധനം : സീയെല്ലെസ് ബുക്സ്
ഇതോടൊപ്പം തന്നെ 'സാക്ഷ്യപത്രങ്ങള്‍' എന്ന ഒരു കഥാസമാഹാരവും സിയെല്ലെസ് ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 20 കഥകളടങ്ങിയ ഒരു സമാഹാരമാണ് സാക്ഷ്യപത്രങ്ങള്‍. രവിയുടെ 'കത്തുകള്‍ എന്നോട് പറഞ്ഞത്', രാജേഷിന്റെ 'ലിമിയയുടെ യാത്രകള്‍', വര്‍ക്കല ശ്രീകുമാറിന്റെ 'ആത്മഹത്യയ്കൊരു പരസ്യവാചകം', ജിന്‍ഷ്യ ജമാലിന്റെ 'പ്രളയം'..... നിലവാരം ഉള്ള കഥകള്‍ ഒട്ടേറെയുണ്ട് സാക്ഷ്യപത്രങ്ങളില്‍. ബ്ലോഗിലൂടെയും മറ്റും എഴുതുന്ന എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. പുസ്തകത്തിന്റെ ലേഔട്ട് അത്ര മനോഹരമായില്ല എന്ന് പറയേണ്ടി വരും. പല എഴുത്തുകാരുടെയും ഫോട്ടോകള്‍ അവ്യക്തമായി പോയി. എന്നിരിക്കലും ഉള്ളടക്കം ആണ് പുസ്തകത്തിന്റെ മികവ് നിര്‍ണ്ണയിക്കുക എന്നത് കൊണ്ട് സിയെല്ലെസിന്റെ ശ്രമം അഭിനന്ദനമര്‍ഹിക്കുന്നു. (വില : 70 രൂപ)
രചന : ദേവദാസ്.വി.എം.
പുസ്തകം : ഡില്‍ഡോ (ആറു മരണങ്ങളുടെ പള്‍പ്പ് ഫിക്ഷന്‍ പാഠപുസ്തകം)
പ്രസാധനം : ബുക്ക് റിപ്പബ്ലിക്ക്
ഡില്‍ഡോ (ആറു മരണങ്ങളുടെ പള്‍പ്പ് ഫിക്ഷന്‍ പാഠപുസ്തകം) എന്ന പുസ്തകം കൈയില്‍ കിട്ടിയപ്പോള്‍ വല്ലാത്ത ഒരു ആകാംഷയായിരുന്നു. മറ്റൊന്നുമല്ല ആ പുസ്തകത്തിന്റെ പേരില്‍ തന്നെ എന്തോ ഒരു പ്രത്യേകത ഒളിഞ്ഞിരിക്കുന്നു എന്ന് തോന്നി. നോവല്‍ സങ്കല്പങ്ങളെ പലപ്പോഴും വെല്ലുവിളിക്കാന്‍ കഴിയുന്നുണ്ട് ദേവദാസിന്. പത്രവാര്‍ത്തയിലൂടെ അറിയുന്ന ആറ് മരണങ്ങളുടെ ചുരുളഴിക്കുന്ന ഒരു കഥ മനോഹരമാക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് പറയുമ്പോഴും അതിന്റെ അവതാരികയില്‍ മേതില്‍ രാധാകൃഷ്ണന് സൂചിപ്പിച്ച എഴുത്തിലെ പഴയ മിഷിനറി പൊസിഷന്‍ എന്തെന്ന് എനിക്ക് അത്ര മനസ്സിലായില്ല. എന്ന് മാത്രമല്ല അതത്രക്ക് ദഹിച്ചുമില്ല. പിന്നെ മേതിലിന്റെ ആദ്യ വാദത്തോട് ഞാനും യോജിക്കുന്നു. എന്തെന്നാല്‍ ദേവദാസ് ഒരിക്കലും അശ്ലീലപരമായ ഉദ്ദേശ്യം കൊണ്ടാണ് ഡില്‍ഡോ എഴുതിയതെന്ന് ഞാനും വിശ്വസിക്കുന്നില്ല.
ഈ നോവലില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ ഒരു പ്രത്യേകത ഇതിന്റെ ഓരോ അദ്ധ്യായവും അവസാനിപ്പിക്കുമ്പോള്‍ കൊടുത്തിരിക്കുന്ന അഭ്യാസങ്ങളാണ്. വിവരസാങ്കേതികവിദ്യയുടെ കടം കൊള്ളല്‍ അവിടെയുണ്ടെങ്കിലും അത് ഈ പുസ്തകത്തെ സാധാരണ നോവല്‍ രൂപങ്ങളില്‍ നിന്നും വേറിട്ട് നിറുത്തുന്നു. ദേവദാസിന്റെ പുസ്തകത്തെ എന്താവും നാം വിളിക്കുക എന്ന മേതില്‍ രാധാകൃഷ്ണന്റെ ചോദ്യം പ്രസക്തമാണ്. കാരണം പരമ്പരാഗതമായ നോവല്‍ സങ്കല്‍പ്പങ്ങളെ തച്ച് തകര്‍ക്കുന്നു ഈ പുസ്തകം. ആകര്‍ഷണീയമായ രീതിയില്‍ പുസ്തകം ലേഔട്ട് ചെയ്ത പ്രസാധകരായ ബുക്ക് റിപ്പബ്ലിക്കും ഇതോടൊപ്പം പ്രശംസയര്‍ഹിക്കുന്നു. (വില : 65.00രൂപ)