ഓണം എന്നും മലയാളിക്ക് സന്തോഷം പ്രദാനം ചെയ്യുന്ന ഒരു ഉത്സവക്കാലമാണ്. പണ്ട് കാലം മുതല്‍ തന്നെ മലയാളികള്‍ ആവേശത്തോടെ കൊണ്ടാടുന്ന സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും നല്ല കുറച്ച് ദിനങ്ങള്‍. മഹാബലിയെ വരവേല്‍ക്കാന്‍ കുട്ടികളും മുതിര്‍ന്നവരും എല്ലാം ഒരുമയോടെ , ഒത്തുചേരുന്ന നല്ല നാളുകള്‍..
പക്ഷെ ഇന്ന് ഓണം അത്രത്തോളം നമുക്ക് പ്രിയങ്കരമാകുന്നുണ്ടോ? ഇന്നത്തെ കുട്ടികള്‍ക്ക് ഓണം മറ്റു ആഘോഷങ്ങള്‍ പോലെ തന്നെ ടെലിവിഷന്റെ മുന്നില്‍ ചടഞ്ഞിരിക്കാനും പുത്തന്‍ വസ്ത്രങ്ങള്‍ വാങ്ങാനും ഇന്‍സ്റ്റന്റ് സദ്യ കഴിക്കാനും ഒക്കെ മാത്രമാകുന്നു. പരിതാപകരമാണ് ഈ അവസ്ഥ. ഇന്ന് അല്പമെങ്കിലും ഓണം ഒരു നൊസ്റ്റാള്‍ജിയ പോലെ കൊണ്ടാടുന്നത് നമ്മുടെ പ്രവാസികള്‍ മാത്രമാണെന്നതും ഖേദകരം തന്നെ. അത് കൊണ്ട് തന്നെ പ്രശസ്തമായ ഹോട്ടലുകാരുടെ ഓണക്കിറ്റിലും പ്ലാസ്റ്റിക് പുവുകള്‍ കൊണ്ട് നിരത്തിയ പൂക്കളത്തിലും ചാനല്‍ പ്രോഗ്രാമുകളുടെ ബഹളവും മാത്രമായ ഇന്നിന്റെ ഓണത്തെ കുറിച്ച് ഓര്‍ക്കാന്‍ ഒത്തിരി ആഗ്രഹമില്ല. പ്രകൃതിയില്‍ ലയിച്ച്, പൂ പറിച്ച്, വീട്ടുകാരെല്ലാം ഒത്തുകൂടി, തുമ്പി തുള്ളി, കണ്ണാരം പൊത്തി കളിച്ച്, കിളി കളിച്ച്, അങ്ങിനെ അങ്ങിനെ നടന്ന പഴയ ഓണക്കാലത്തെക്കുറിച്ച് പറയാന്‍ തന്നെ എനിക്കേറെ ഇഷ്ടം.
എന്റെയൊക്കെ കുട്ടിക്കാലത്ത് ഓണം ഞങ്ങള്‍ കുട്ടികള്‍ക്ക് പൂക്കളുടെ ആഘോഷമായിരുന്നു. ഞാനൊക്കെ മടികൂടാതെ രാവിലെ എഴുന്നേറ്റിരുന്നത് ഓണനാളുകളില്‍ മാത്രമായിരുന്നു. എന്റെ കൂടെ എന്റെ പ്രായക്കാരിയായ എന്റെ കളിക്കൂട്ടുകാരിയും അവളുടെ ചേച്ചിയും പിന്നെ വേറെ ഒന്ന് രണ്ട് ചേച്ചിമാരും ഒരു ചേട്ടനും അതായിരുന്നു അക്കാലത്തെ ഞങ്ങളുടെ ഓണം ടീം. ഓണക്കാലത്ത് രാവിലെ ഉണര്‍ന്നാല്‍ ആദ്യം ഓടുന്നത് അപ്പുറത്തെ ചേച്ചിയുടെ വീട്ടിലേക്കാണ്. അവിടെയാണ് ഞങ്ങളുടെ എല്ലാവരുടേയും കൂടി ശ്രമഫലമായി എല്ലാ ദിവസവും അണിയിച്ചൊരുക്കന്ന പൂക്കളം.. അതിനായി രാവിലെ തന്നെ എല്ലാവരും കൂടെ പൂക്കൂടയും ഒക്കെയെടുത്ത് ഇറങ്ങും. അതൊരു മത്സരം കൂടിയാണ് ഞങ്ങള്‍ക്ക്. കാരണം അത്തം മുതല്‍ തിരുവോണം വരെയുള്ള ദിവസങ്ങളിലെ ഞങ്ങളുടെ എല്ലാവരുടെയും പ്രഭാത ഭക്ഷണം ആ വീട്ടില്‍ നിന്നുമായിരുന്നു. കൂടുതല്‍ പൂവ് പറിക്കുന്ന ആള്‍ക്ക് അവിടത്തെ വലിയമ്മയുടെ വകയായി സ്പെഷല്‍ ഐറ്റം എന്തെങ്കിലും കിട്ടും. അത് തിന്നാനുള്ള വെമ്പലിനേക്കാള്‍ അത് മറ്റാര്‍ക്കും കിട്ടാതിരിക്കാന്‍ വേണ്ടിയുള്ള കൊച്ച് മനസ്സിന്റെ അസൂയയായിരുന്നു കാരണം. എന്റെ കളിക്കൂട്ടുകാരിക്ക് എന്നോടുണ്ടായിരുന്ന ചെറിയ സോഫ്റ്റ് കോര്‍ണര്‍ ഞാന്‍ ഈ ആവശ്യത്തിലേക്കായി മുതലെടുക്കുകയും ചെയ്തിരുന്നു. അവള്‍ മറ്റാരും അറിയാതെ അവള്‍ പറിക്കുന്ന പൂക്കളില്‍ നിന്നും ഒരു വിഹിതം എന്റെ പൂക്കൂടയിലേക്ക് നിക്ഷേപിക്കുകയും മറ്റും ചെയ്യുന്നതൊക്കെ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരിയാ വരുന്നത്.
പൂക്കള്‍ പറിച്ച് കൊണ്ട് വന്നാല്‍ പിന്നെ കളം വരക്കലാണ്. അത് ആ വീട്ടിലെ വലിയമ്മയുടെ പണിയാണ്. അത്തം മുതല്‍ തിരുവോണം വരെയുള്ള ഓരോ ദിവസത്തിനും പ്രത്യേകം പ്രത്യേകം കളങ്ങളാണ് വരക്കുക. ചാണകം മെഴുകി , നിലവിളക്ക് കത്തിച്ച് വച്ച് കളം വരച്ചതിന് ശേഷം അതില്‍ ആദ്യ പൂവ് വക്കുന്നത് വരെ ഞങ്ങളെല്ലാവരും ആകാംഷയോടെ നില്‍ക്കും. അത് കഴിഞ്ഞാല്‍ പിന്നെ പൂക്കള്‍ നിരത്താനുള്ള ഉത്സാഹമാണ്. കൂട്ടത്തിലെ രണ്ട് ആണ്‍തരികളില്‍ ചെറുത് ഞാനായതിനാല്‍ എനിക്ക് പരിഗണന കൂടുതല്‍ കിട്ടാറുണ്ട്. ഒടുവില്‍ പൂക്കളം ഒക്കെ ഒരുക്കിയതിന് ശേഷം , വലിയമ്മ തരുന്ന ചായയും പലഹാരവും ഒക്കെ കഴിച്ച് (മിക്കപ്പോഴും കൂടുതല്‍ പു പറിച്ചതിനുള്ള സ്പെഷല്‍ പലഹാരം കിട്ടുന്നത് എനിക്ക് തന്നെ. പാവം എനിക്ക് വേണ്ടി എന്നും പൂക്കള്‍ തരുന്നതിനാല്‍ അവള്‍ക്കാവും എന്നും ഏറ്റവും കുറവ് പൂവ്. അവള്‍ എനിക്ക് തരുന്ന കൂടുതല്‍ പൂക്കള്‍ക്ക് പകരമായി , അതുകൊണ്ട് തന്നെ എനിക്ക് കിട്ടുന്നതില്‍ നിന്നും ഒരു ചെറിയ പങ്ക്, അതും വളരെ ചെറിയ പങ്ക് ഞാന്‍ അവള്‍ക്ക് കൊടുക്കുമായിരുന്നട്ടോ. ഞാന്‍ എന്തൊരു വിശാലമനസ്കന്‍ അല്ലേ? ) അതു കഴിഞ്ഞാല്‍ പിന്നെ ഞങ്ങളുടെ ചില എതിരാളികളുടെ വീട്ടിലെ പൂക്കളങ്ങള്‍ കാണാനുള്ള പുറപ്പെടലാണ്. അവിടെ ചെന്ന് അവരോട് അവരുടെ കളത്തെ കുറേ കുറ്റങ്ങള്‍ പറഞ്ഞ്, ഞങ്ങളുടെ കളമാണ് കേമം എന്നൊക്കെ വീമ്പിളക്കുന്നതും അവരുടേ പൂക്കളത്തില്‍ കണ്ട മനോഹരമായ പല പൂക്കളും ഉള്ള സ്ഥലങ്ങള്‍ തേടിപിടിച്ച് പിറ്റേന്ന് ആദ്യും അവിടേക്ക് പോകുന്നതും എല്ലാം കൊച്ചുമനസ്സുകളുടെ കുശുമ്പാണെങ്കിലും ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു .
ഇതൊക്കെ കഴിഞ്ഞ് തിരുവോണനാളില്‍ വെളുപ്പിനേ മൂന്നരയോടെ എല്ലാവരെയും വന്ന് വിളിച്ചെഴുന്നേല്‍പ്പിക്കുന്ന ജോലി ആ വീട്ടിലെ വലിയമ്മക്കാണ്. എല്ലാവരും കൂടി തലേ ദിവസം തന്നെ പറിച്ച് വച്ചിരിക്കുന്ന തുമ്പയും തുമ്പക്കുടവും മുക്കൂറ്റിയും വാടാമല്ലിയും തൊട്ടാവാടിയും ചതാവേരിയുടെ ഇലയും എല്ലാം കൂട്ടി ഒരു കൊച്ച് കളവും വീടിന്റെ പടിവരെ തുമ്പക്കുടം തൂവി മാവേലിക്ക് വഴി കാട്ടിക്കൊടുക്കുന്നതും തൃക്കാക്കരയപ്പന്റെ കളിമണ്‍പ്രതിമ ഉണ്ടാക്കി വച്ചിരിക്കുന്നത് പൊട്ടാതെ ഇഷ്ടിക ഉപയോഗിച്ച് കെട്ടിയുണ്ടാക്കിയ മൂന്ന് നില കളത്തില്‍ ഓരോ ദിക്കിലായി വയ്ക്കുന്നതും എല്ലാം സുഖദമായ ഓര്‍മ്മകള്‍ ആണ്. അതിന് ശേഷം തണുത്ത് ഐസുപോലെ കിടക്കുന്ന ആ വീട്ടിലെ കിണറ്റിലെ വെള്ളത്തില്‍ ഒരു ഒറ്റതോര്‍ത്തുമുടുത്ത് വിറങ്ങലിച്ച ഒരു കുളി.. ഹോ ഇപ്പോഴും ആ തണുപ്പ് ശരീരത്തില്‍ പതഞ്ഞ് പൊങ്ങുന്നു. പിന്നീടാണ് മാവേലിക്ക് വേണ്ടിയുണ്ടാക്കിയ അടയും നെയ്യപ്പവും ഒരു ചെറിയ ഉരുളിയില്‍ ആക്കി പൂക്കളത്തിന്റെ അരികില്‍ വക്കുന്നത്. എന്നിട്ട് ഞങ്ങളുടെ എതിരാളികളായ കുട്ടികളുടെ ആര്‍പ്പ് വിളികാതോര്‍ത്ത് അക്ഷമയോടെ ഒരു ഇരിപ്പുണ്ട് .. അവര്‍ വിളിക്കുന്നതിലും ഉച്ചത്തില്‍ വിളിക്കണമെന്നത് ഞങ്ങള്‍ക്ക് വാശിയായിരുന്നു. ഒടുവില്‍ വലിയമ്മയുടെ നേതൃത്വത്തില്‍ ആര്‍പ്പു വിളി..
തൃക്കാക്കരയപ്പോ.. എന്റെ പടിക്കേലും വായോ
ഞാനിട്ട പൂക്കളം കാണ്മാനും വായോ
അതേതൊ... അതെന്തൊ.. പൂയ്യ്‌യ്യ്‌യ്യ്‌യ്യ്...
ഇങ്ങിനെ നീട്ടി മൂന്ന് വട്ടം വിളിച്ച് കഴിഞ്ഞാല്‍ പിന്നെ അവിടത്തെ വലിയമ്മയുടെ വകയായി ഞങ്ങള്‍ക്കെല്ലാം അടയും നെയ്യപ്പവും.. ആ അടയുടെ സ്വാദൊക്കെ ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു. ഇന്നിപ്പോള്‍ അന്നത്തെ ഞങ്ങള്‍ എല്ലാവരും വളര്‍ന്നു. നാട്ടില്‍ തന്നെയുണ്ടേങ്കിലും ഞങ്ങളില്‍ പലരും ഇപ്പോള്‍ കാണുന്നത് തന്നെ അപൂര്‍വ്വം. മാത്രമല്ല. പഴയ ആ കൂട്ടായ്മകള്‍ ഒക്കെ ഇന്ന് നഷ്ടപ്പെട്ട് കഴിഞ്ഞു. ആ വലിയമ്മയാണെങ്കില്‍ കിടപ്പിലായിട്ട് വര്‍ഷം കുറച്ചായി. ഐശ്വര്യം മാത്രം ദര്‍ശിച്ചിരുന്ന ആ മുഖം വിറളിയത് കാണാനുള്ള മന:പ്രയാസം കാരണം രണ്ട് വീട് അപ്പുറമായിട്ടും ഇന്നും ഞാന്‍ എന്തോ അങ്ങോട്ട് പോകാറില്ല. എങ്കിലും പഴയ ആ നല്ല ഓണക്കാലങ്ങള്‍ ഒരിക്കലും മനസ്സില്‍ നിന്നും മായില്ല തന്നെ.
പിന്നീട് അച്ഛന്‍ വാങ്ങി തന്ന പുത്തന്‍ ഉടുപ്പുമിട്ട് അത് മറ്റുള്ളവരെ കാട്ടാനുള്ള ഒരോട്ടമാണ്. അയല്‍പക്കത്തെ എല്ലാ വീടുകളില്‍ ചെന്നും പുത്തന്‍ ഉടുപ്പ് കാട്ടി ... എല്ലാ അടുക്കളകളിലേയും പായസത്തിന്റെ രുചി നുകര്‍ന്ന്.. കിളി കളിയും, കണ്ണാരം പൊത്തി കളിയും , ഊഞ്ഞാലാട്ടവും, പിന്നേറും, എല്ലാം.. ഓര്‍ക്കുമ്പോള്‍ നഷ്ടബോധം വരുന്നു..
വൈകുന്നേരമാകുന്നതോടെ നാട്ടിലെ ചേട്ടന്മാര്‍ എല്ലാവരും ചേര്‍ന്ന് അടുത്തുള്ള ഒരു ഒഴിഞ്ഞ പറമ്പില്‍ കൈകൊട്ടികളി നടത്താറുണ്ട്. എല്ലാവരും കൂടി അത് കാണാന്‍ അവിടെ വളരെ നേരത്തെ തന്നെ നിരന്നിരിക്കും..
അത് തിത്തിത്തരികിട തിമൃദതരികിട തിത്താന്തരികിട തോം..
അത് തിത്തിത്തരികിട തിമൃദതരികിട തിത്താന്തരികിട തോം...
കണ്ണേ, കരളേ, കരളിന്‍ പൊരുളേ പൂങ്കാവനമല്ലേ...
അത് ഹൃദയേശ്വരിയുടെ വരവും കാത്തവന്‍ ജീവിച്ചിരിക്കുന്നു...

കൈകൊട്ടികളിയിലെ പാട്ടിന്റെ വരികള്‍ ഇങ്ങിനെയാണെന്ന് തന്നെ എന്റെ ഓര്‍മ്മ. (വരികള്‍ കറക്റ്റായി അറിയുന്നവര്‍ ഉണ്ടേങ്കില്‍ തിരുത്തണം കേട്ടോ.. പഴയ ഒരു ഓര്‍മ്മയില്‍ നിന്നും എടുത്തെഴുതിയതാണ്) ഇതിനൊപ്പിച്ചുള്ള അവരുടെ ചുവടുകളും ഒപ്പം പ്രായമായ സ്ത്രീകളുടെ കുരവയും എല്ലാം.. എല്ലാം.. ഇന്ന് നഷ്ടമായി കഴിഞ്ഞു.
ഇന്നത്തെ കുട്ടികള്‍ക്ക് പൂക്കളം ഒക്കെ ഇടാന്‍ എവിടെ നേരം. അവര്‍ ഓണം വരുന്നത് അറിയുന്നത് തന്നെ ടി.വിയിലെ പരിപാടികളുടെ ലിസ്റ്റ് കാണുമ്പോഴാണ്. ടിവിയിലെ സിനിമകളും ഇന്‍സ്റ്റന്റായി വാങ്ങുന്ന പാക്കറ്റ് സദ്യയും ഉണ്ട് വീണ്ടും ജാക്ക് ആന്‍ഡ് ജില്‍.. വെന്‍ഡ് അപ് ദ ഹില്ലും , ഹംടി ഡംടി സാറ്റ് ഓണ്‍ എ വാളും പാടുന്ന നമ്മുടെ കുട്ടികള്‍ അറിയുന്നില്ല ഓണക്കാലത്തിന്റെ നൈര്‍മല്യം. അവരില്‍ നിന്നും നമ്മള്‍ എല്ലാം ചേര്‍ന്ന് നഷ്ടമാക്കുന്ന ആ മാനുഷരെല്ലാരും ഒന്ന് പോലെ വാഴുന്ന നല്ല നാളുകള്‍ തിരികെ കൊടുക്കാന്‍ നമുക്ക് ശ്രമിക്കേണ്ടിയിരിക്കുന്നു. അതിന് വേണ്ടിയെങ്കിലും... നമ്മുടെ കുട്ടികളിലെ നൈര്‍മല്യം നഷ്ടപ്പെടാതിരിക്കാനെങ്കിലും.... നമുക്ക് ഓണം ആഘോഷിക്കാം.. ഓണമായി തന്നെ.. !!!

എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ
ഓണാശംസകള്‍..
ഓണാശംസകള്‍..
49 comments:
ആല്‍ത്തറയിലെ ഓണാഘോഷങ്ങളുടെ ഭാഗമായി പോസ്റ്റ് ചെയ്തതാണ്. ഇവിടെയും റീപോസ്റ്റുന്നു. എല്ലാവര്‍ക്കും എന്റെ ഓണാശംസകള്‍!!
hahaa..
ivide motham mazhaya..
appol enteyum mazhayonasamsakal nerunnu..
ഹൃദയം നിറഞ്ഞ ഓണാശംസകള്‍!
ഓണാശംസകൾ
മനോരാജിനും കുടുംബത്തിനും
എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.
നഷ്ടപ്പെട്ട ബാല്യത്തെയും കൌമാരത്തെയും തിരികെ വിളിക്കുന്ന എഴുത്താണ് ശ്രീ. മനോരാജിന്റെ ഓണസ്മരണകള്‍ . അന്നത്തെ ഓണാഘോഷങ്ങളുടെ പൊലിമയും പെരുമയും കളികളും പാട്ടുകളുമൊക്കെ ഭംഗിയായി അവതരിപ്പിച്ചതിനോടൊപ്പം തന്നെ നല്ലൊരു സന്ദേശവും നല്‍കുന്നു. നമ്മുടെ മക്കളുടെ നൈര്‍മല്യം നഷ്ടപ്പെടാതിരിക്കുവാനെങ്കിലും നമുക്ക് ഓണമാഘോഷിക്കാം . നന്നായിരിക്കുന്നു .
ശ്രീ. മനോരാജിനും കുടുംബത്തില്‍ എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍
ഓണം സുഖമുള്ള ഓര്‍മ്മയാണെന്നും. ഇന്നു ഞങ്ങളുടെ നാട്ടിലൊന്നും കൊട്ടിക്കളിയേയില്ല. പഴയ ഓര്‍മ്മകള്‍ അയവിറക്കിയിങ്ങനെയിരിക്കാം. അത്രമാത്രം. മനു ഒരു കൈകൊട്ടിക്കളിപ്പാട്ട് പാടിയില്ലേ? ഓണത്തെപ്പറ്റി ഓര്‍മ്മിക്കുമ്പോള്‍ എന്റെ മനസ്സിലേക്കോടിയെത്തുന്ന ഓണപ്പാട്ട് ഞാനും മൂളിയേക്കാം.
കിഴക്കേ മാനത്ത് മലമേലെ
കേള്‍ക്കുന്നൊരു തകിലടി
കിഴക്കേ മാനം വെളുപ്പിക്കും
കതിരോന്റെ ചിറകടി
അല്ല മനൂ,
ഓണത്തല്ലിന്റെ ഓര്‍മ്മയ്ക്കായി പോസ്റ്റിലെ ഈ വരികള്‍ നോക്കൂ.
"ഞാനൊക്കെ മടികൂടാതെ രാവിലെ എഴുന്നേറ്റിരുന്നത് ഓണനാളുകളില്‍ മാത്രമായിരുന്നു. എന്റെ കൂടെ എന്റെ പ്രായക്കാരിയായ എന്റെ കളിക്കൂട്ടുകാരിയും അവളുടെ ചേച്ചിയും പിന്നെ വേറെ ഒന്ന് രണ്ട് ചേച്ചിമാരും ഒരു ചേട്ടനും അതായിരുന്നു അക്കാലത്തെ ഞങ്ങളുടെ ഓണം ടീം. ഓണക്കാലത്ത് രാവിലെ ഉണര്‍ന്നാല്‍ ആദ്യം ഓടുന്നത് അപ്പുറത്തെ ചേച്ചിയുടെ വീട്ടിലേക്കാണ്."
കോളേജിലും ഇങ്ങനെ തന്നെയായിരുന്നല്ലോ മനോരാജേ കമ്പനി? നിന്റെ സൌഹൃദം ഞാനും രാജുവും ശിവകുമാറും രാഹുലും വിജയുമെല്ലാം എത്ര കൊതിച്ചിട്ടുണ്ടെന്നോ. പക്ഷേ അന്നും ആളെ ഞങ്ങള്‍ക്ക് കിട്ടേണ്ടേ?
:)
എല്ലാവർക്കും എന്റെയും ഓണാശംസകൾ!
http://www.jayandamodaran.blogspot.com/
ഓണാശംസകള്‍
ഓണാശംസകൾ!
താങ്കള്‍ക്കും കുടുംബത്തിനും എന്റെ ഓണാശംസകള്‍...
ആറാപ്പോ..പോയ്..പോ..
പഴയ ഓണം ഓർമ്മകളിലെക്ക് കൂട്ടിക്കൊണ്ടുപോയി ഈ എഴുത്തുകൾ കേട്ടൊ മനോരാജ്....
മനോരാജിന്റെ കുടുംബത്തിലെല്ലാവർക്കും ഞങ്ങളുടെ വക ഓണാശംസകൾ....
ഹൃദയം നിറഞ്ഞഓണാശംസകള്‍..
ഹാ..
അപ്പോൾ ചെറുപ്പത്തിലേ കളിക്കൂട്ടൂകാരിയൊക്കെ ഉണ്ടായിരുന്നു...ല്ലേ !!
കൊച്ചു ഗള്ളൻ..!!
ഓണം ഇന്നു മനസ്സിനുള്ളിൽ അയവിറക്കലുകൾ മാത്രമായി ഒതുങ്ങിപ്പോകുന്നു. ഒരു 50 വർഷം കൂറ്റി കഴിയുമ്പോൾ ഇപ്പൊളുള്ളതു പോലെയെങ്കിലും ഓനാഘോഷങ്ങൾ നടക്കണമേയെന്നു പ്രത്യാശിക്കുകയാണു ഇപ്പോൾ. ടീവിയുറ്റെയും ഇന്റെർനെറ്റിന്റേയും കടന്നുവരവോടുകൂടി കേരളത്തിലെ സാധാരണകുടുംബങ്ങളിൽ നിന്നു പോലും ഓണം ഒരളവുവരെ വിസ്മരിക്കപ്പെട്ടു തുടങ്ങി. കുട്ടികൾക്കായിരുന്നു പണ്ടൊക്കെ ഓണമെന്നു കേട്ടാൽ ഉത്സാഹമുണ്ടായിരുന്നത്. ഇപ്പോൾ അവർക്കും വേറെ പലതിനോടൊക്കെയായി (കള്ളുകുടി, വേഗത്തിൽ പണമുണ്ടാക്കാനുള്ള വിധംസ്വകപ്രവർത്തനങ്ങൾ അങ്ങിനെ കുറേ) താല്പര്യവും മറ്റുമൊക്കെ !!
ഏതായാലും
മനോ..
ആ ടിൻഷക്കെങ്കിലും ഓണസ്പെഷിയൽ കുറച്ചു കൊടുക്കണം കെട്ടോ..
തിരുവോണാശംസകൾ വീണ്ടും നേർന്നു കൊണ്ട്..:)
ഓണാശംസകള്‍!
നൊസ്റ്റാള്‍ജിക്ക്....
മനോരാജിനും കുടുംബത്തിനും ഞങ്ങളുടെ ഓണാംശംസകള്‍ ... പഴയ കാലമെല്ലാം ഓര്‍മ്മിപ്പിച്ചുട്ടോ...
ഓണാശംസകൾ.
മനോരാജ്....വായിച്ചപ്പോ എന്റെ കുട്ടിക്കാലം ഓര്‍മ വന്നു ശരിക്കും... അടുത്ത വീട്ടിലെ ചേച്ചിമാര്‍ തന്നെ ആയിരുന്നു എന്റെം കൂട്ട്... അവിടുന്ന് ഭക്ഷണം കഴിക്കലും സാധാരണം.... ഓണം എന്നാല്‍ എന്തൊരു നോസ്ടല്‍ജിയ ആണെന്നോ.... പ്രത്യേകിച്ച് നാട്ടില്‍ ഇല്ലാത്തതു കൊണ്ടാവും അല്ലെ....മനോരജിനും കുടുംബത്തിനും ഓണാശംസകള്‍ ....
മനോരാജ്, നല്ല ഓര്‍മ്മകള്‍. ബ്ലോഗിന്റെ വരവോടെ നാടിന്റെ പലഭാഗങ്ങളിലുള്ള (ഉണ്ടായിരുന്ന) ഒന്നാഘോഷങ്ങള്‍ വായിക്കുവാന്‍ സാധിക്കുന്നു. വളരെ നന്ദി. ഓണാശംസകള്‍.
മനോ പറഞ്ഞത് വളരെ ശരിയാണ്, ഇപ്പോൾ നാട്ടിലേക്കാളും നന്നായി ഓണമാഘോഷിക്കുന്നത് പ്രവാസികളാണ്. വൈകിയ ഓണാശംസകൾ..
@ഹരീഷ് തൊടുപുഴ : ആദ്യ കമന്റിനു നന്ദി. ഇവിടെ മഴയൊന്നുമില്ലായിരുന്നു കേട്ടോ. പിന്നെ കളികൂട്ടുകാരി.. ഹി..ഹി... ട്വിന്‍ഷക്ക് ഓണം സ്പെഷല്‍ കൊടുത്തിട്ടുണ്ട് കേട്ടോ:)
@Hari | (Maths): ഹരീ, ഞാന്‍ അവിടെയൊക്കെ തന്നെയുണ്ടായിരുന്നു. പാവം ഞാന്‍ :)
@റിയാസ് (മിഴിനീര്‍ത്തുള്ളി) : തേജസിലേക്ക് സ്വാഗതം.
@അപ്പു : മാഷേ, തേജസിലേക്ക് സ്വാഗതം.
ഇവിടെ കമന്റ് ചെയ്ത ഹരീഷ് തൊടുപുഴ , അലി , mini//മിനി , Vayady , Abdulkader kodungallur , Hari | (Maths), jayanEvoor , പട്ടേപ്പാടം റാംജി , ഇ.എ.സജിം തട്ടത്തുമല , റിയാസ് (മിഴിനീര്‍ത്തുള്ളി), ബിലാത്തിപട്ടണം / BILATTHIPATTANAM. , ആയിരത്തിയൊന്നാംരാവ് , ഹരീഷ് തൊടുപുഴ , A.FAISAL ,കുമാരന്‍ | kumaran , വിനുവേട്ടന്‍|vinuvettan , യൂസുഫ്പ , Manju Manoj , അപ്പു , sijo george എല്ലാവര്‍ക്കും നന്ദി.. ഒപ്പം ഓണാശംസകളും.
ഒരല്പം വൈകിയോ? ... എങ്കിലും എന്റേയും ഓണാശംസകള്‍.
വൈകിപ്പോയി, എന്നാലും എന്റെയും ഓണാശംസകൾ.
എല്ലാവര്‍ക്കും എന്റെ ഓണാശംസകള്‍.
മാനുഷരെല്ലാരും ഒന്ന് പോലെ വാഴുന്ന നല്ല നാളുകള്‍ തിരികെ കൊടുക്കാന്‍ നമുക്ക് ശ്രമിക്കേണ്ടിയിരിക്കുന്നു.
പറ്റുമോ ഇനിയത്?
ഓണാശംസകള്‍
നമ്മുടെ നാട്ടില്‍ നിന്നു ഓണവും ഓണോര്‍മ്മകളും പുറംനാടുകളിലേക്ക് ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്ന ഒരു കാലമാണ് ഇത്, എന്നിട്ടും ഓര്‍മ്മകളില്‍ ഓണത്തെ സൂക്ഷിക്കാന്‍ കഴിഞ്ഞ മനോരാജിന് അഭിനന്ദനങ്ങള്‍...
ഇക്കാലത്ത് പ്രവാസിമലയാളികളുടെ നൊസ്റ്റാള്‍ജിയകളിലേക്ക് മാത്രം ഓണം ഒതുങ്ങിക്കൂടുന്നു... നാട്ടില്‍ ടി.വി.പ്പുറത്തേക്ക് ഒരോണം സങ്കല്‍പ്പിക്കാന്‍ പോലുമാവാത്ത വിധത്തില്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു... പുറംനാടുകളിലൊന്നും മലയാളം ടെലിവിഷന്‍ ചാനലുകള്‍ ഇല്ലേയാവോ?
ഓണാശംസകള്‍..
aashamsakal
ഓണോക്കെ കഴിഞ്ഞാണു ഞാനീ പോസ്റ്റ് കണ്ടത്. നല്ല സ്മൃതികൾ! തത്തരികിട അടിപൊളി.
ഹൃദയം നിറഞ്ഞ ഓണാശംസകള്‍!!
മനോരാജ് പറഞ്ഞിട്ട് കുറച്ചു പുതിയ കൂട്ടുകാര്‍ എന്റെ ബ്ലോഗു സന്ദര്‍ശിച്ചിരുന്നു. നന്ദി
വരാന്‍ വൈകി
എങ്കിലും ആശംസകള്‍
നന്നായിട്ടൂണ്ട്......ആശംസകൾ...
ഒരു നല്ല പോസ്റ്റ്!!!
അഭിനന്ദനങ്ങള്‍!!
ഹൃദയം നിറഞ്ഞ ഓണാശംസകള്‍!
വരാന്‍ കുറച്ചു വൈകി....ഓണത്തിരക്കല്ല കേട്ടോ...സ്കൂള്‍ തുറന്നു..
ഓണക്കാല സ്മൃതികള്‍ നന്നായീ മനോജ്.... ഓണം ഇന്ന് മറുനാടന്‍ മലയാളികള്‍ക്ക് സ്വന്തം....!!മനോജിനും കുടുംബത്തിനും ആശംസകള്‍..
nostalgia
Hi
I do not undestand your witin. but I would like tat you went to see my fotoblog Teuvo images and you commentd on.
www.ttvehkalahti.blogspot.com
Thank you
Teuvo
FINLAND
@ശാന്ത കാവുമ്പായി : തേജസിലേക്ക് സ്വാഗതം.. അതിന് കഴിയണം.
@കുഞ്ഞൂട്ടന്‍ : തേജസിലേക്ക് സ്വാഗതം. പ്രവാസി നാടുകളില്‍ മലയാളം ചാനല്‍ ഇല്ലാതിരുന്നിട്ടല്ല. അവിടെ ഇരിക്കുമ്പോള്‍ ഇവിടം സ്വര്‍ഗ്ഗമാണെന്ന തോന്നല്‍..
@റോസാപ്പൂക്കള്‍ : തേജസിലേക്ക് സ്വാഗതം. നല്ല ഒരു ബ്ലോഗായി തോന്നിയതിനാല്‍ പരിചയപ്പെടുത്തി എന്നേ ഉള്ളൂ.
@Gopakumar V S (ഗോപന്‍ ): തേജസിലേക്ക് സ്വാഗതം. നന്ദി
@ Teuvo Vehkalahti : Hello.. Nice to see in my Tejas. Thanks. This blog written my language.
അനില്‍കുമാര്‍. സി.പി , Echmukutty , Sulthan | സുൽത്താൻ , ശാന്ത കാവുമ്പായി ,thalayambalath , കുഞ്ഞൂട്ടന്‍ , Faizal Kondotty , നിയ ജിഷാദ് , ശ്രീനാഥന്‍ , റോസാപ്പൂക്കള്‍ , Akbar , Gopakumar V S (ഗോപന്‍ ) , Joy Palakkal ജോയ് പാലക്കല്‍ , Geetha , Teuvo Vehkalahti എല്ലാവര്‍ക്കും നന്ദി..
ഓണക്കാലത്തെ കുറിച്ചുള്ള ഈ ഓര്‍മപ്പെടുത്തലുകള്‍ക്ക് നന്ദി.
ആശംസകൾ...
വൈകിയാണെങ്കിലും എന്റെ വകയും ഓണാശംസകള്‍....
വൈകിപ്പോയി എന്നാലും ഈ നല്ല പോസ്റ്റ് വായിച്ചപ്പോള്‍ ഒരു അഭിപ്രായം പറയാതിരിക്കാന്‍ കഴിയുന്നില്ല.ഇന്നു അയലത്തു പോയാല്‍ മക്കളേ തല്ലുന്നകാലം.ഞങ്ങളുടെയൊക്കെ കുട്ടിക്കാലം മനു പറഞ്ഞതു പോലൊക്കെയായിരുന്നു. ഇന്നും അവരോടൊക്കെ എന്തു സ്നേഹമാണന്നോ.“നമ്മുടെ കുട്ടികളിലെ നൈര്‍മല്യം നഷ്ടപ്പെടാതിരിക്കാനെങ്കിലും.... നമുക്ക് ഓണം ആഘോഷിക്കാം.. ഓണമായി തന്നെ.. !!!“എല്ലാം നഷ്ടപ്പെട്ടത് എവിടെയാണ്? തമസിച്ചു എന്നാലും മനസ്സില്‍ എന്നും ഓണം ഉള്ളതുകൊണ്ട് ഓണാശംസകള്‍.
ഓ:ടോ: പുതിയ പോസ്റ്റ്സ് ഇടുമ്പോള്‍ അറിയിക്കണേ.
കഴിഞ്ഞുപോയ നല്ല കാലത്തിന്റെ ഓർമ്മകൾ ആണെങ്കിലും... ഗൃഹാതുരത്വം ഉണർത്തുന്നു..
എല്ലാം അറിയാവുന്നവ.. എന്നാലും വയിക്കാൻ സുഖം ..
പഴയ ഓണവിശേഷങ്ങൾ എത്ര പറഞ്ഞാലും തീരില്ല...നമ്മൾക്ക്..
പക്ഷേ, ഇന്നത്തെ കുഞ്ഞുങ്ങൾക്ക് നമ്മുടെ പ്രായമാവുമ്പോഴേക്കും ഓണത്തെക്കുറിച്ച് പറയാൻ എന്തുണ്ടാകും...?
ആശംസകൾ....
പറയാന്‍ മറന്ന ഓണം
വളരെ വെകി ആണെങ്കിലും ഒരു ആശംസകള്‍
orkan oru nalla onamenkilum undallo manu, ormayil polum nalla onamillathavark ithum....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ