നിന്നെ കാണാതെ
നിന്നോട് മിണ്ടാതെ
എത്രനാൾ പ്രിയസഖീ
കാത്തിരുന്നു….
വീണ്ടും
എത്രനാൾ പ്രിയസഖീ
കാത്തിരിക്കും
വിജനമാം വീഥിയിൽ
നിൻ പദ നിസ്വനം
ഒരു മാത്ര, ഞാനൊന്ന് കേട്ടുവെങ്കിൽ….
അകലെയെൻ തോഴീ- നീയറിയാതെയെന്നുള്ളിൽ
അരുമകിടാവായി അനുദിനമെപ്പോഴും
ആത്മഹർഷങ്ങൾ ആനന്ദക്കണ്ണീരായി..
ആദിനമീദിനമെന്നുമെപ്പോഴും
ഒരു കുഞ്ഞുതാളമായ്.. രാഗമായ്…
സ്നേഹരാഗ പിയൂഷമായ്
ഒരു കുഞ്ഞുകാറ്റിന്റെ ഗന്ധമായ് നീയെന്നും
തഴുകി പുണർന്നെന്നെ അറിയാതെ പിരിയുമ്പോൾ
ആത്മ ദു:ഖങ്ങളൊക്കെയുണർന്നു വിരിയുമ്പോൾ
പ്രിയേ, അറിയാതെ നിന്നെ ഞാൻ പ്രണയിച്ചു പോയി…
53 comments:
സത്യത്തിൽ ഇത് ഞാൻ എഴുതിയതാണോ? അല്ല എന്നേ ഞാൻ പറയൂ.. കാരണം പ്രണയം തലക്ക് പിടിച്ച് നടന്നിരുന്ന ഒരു കാലത്ത് പ്രണയിനിയുമായി ടെലിഫോണിലൂടെ പരസ്പരം പങ്കു വച്ചതാണീ കവിത. ഈ വരികൾ എന്റേതാണെന്ന് അവളും മറിച്ച് അവളുടേതാണെന്ന് ഞാനും പരസ്പരം പറഞ്ഞിരുന്നു.. ഒരിക്കലും ഇവിടെ പോസ്റ്റ് ചെയ്യണമെന്ന് കരുത്തിയതല്ല.. പിന്നെ, ഹംസയെ
ആരും ചീമുട്ട എറിയാതിരുന്നത് കണ്ടപ്പോൾ ഇനി അഥവ നിങ്ങൾ അങ്ങിനെ എന്തെങ്കിലും വലിച്ചെറിഞ്ഞാൽ ഒരു രണ്ടാഴ്ചത്തേക്ക് വിലകൊടുക്കാതെ സാധനങ്ങൾ കിട്ടുമല്ലോ എന്നൊരു ഉറപ്പിൽ ഈ കവിത (തല്ലരുത്) സമർപ്പിക്കുന്നു.. സത്യമായും ഇനി ചെയ്യില്ല..
ഇതും കയ്യിലുണ്ടോ?
ഫാര്യയെ കേള്പ്പിച്ചോ ആവോ?
എന്തായാലും കൊള്ളാം ട്ടോ..
മനോ നമ്മള് പുതിയ പ്രണയമല്ലെ അനുഭവിക്കുന്നത്. അപ്പോള്‍ എഴുത്തിലും അതു വരണം. തീര്‍ച്ചയായും കവിതയില്‍ പ്രണയമുന്ണ്ട്. പക്ഷെ അതു പുതിയ കാലത്തിലെ മനോയുടെതല്ല. വിജനമാം വീഥി,പദനിസ്വനനം പ്രിയസഖീ
അരുമകിടാവായി അനുദിനമെപ്പോഴും
ആത്മഹർഷങ്ങൾ ആനന്ദക്കണ്ണീരായി
സ്നേഹരാഗ പിയൂഷമായ് ഇങ്ങനെയൊക്കെ എഴുതാന്‍ ഒ..എന്‍.വി. ഉണ്ടല്ലൊ. ആ കവിതാ രീതിയൊക്കെ 60 വര്‍ഷം പഴയതാ. ഒരു സിനിമാപാട്ടു ലൈനായി ഇത്. പിന്നെയും പിന്നെയും രെന്ന പാട്ടൊക്കെ കയറി വരുന്നു. എന്റെ ഒരു നിര്‍ദ്ദേശം കെള്ക്കുമൊ? ഇതിലെ വിരഹം നഷ്ട പ്രണയം ഒരു മൂഡ് ആക്കി വേരൊരു കവിത എശ്ഴുതി പൊസ്റ്റ് ചെയ്യുമൊ. ചുല്ലിക്കടിന്റെ ഒരു കവിതയുണ്ട്. ക്ഷമാപണം, കാമുകിക്കു ഫൊണിലൂൂടെ പറഞ്ഞു കൊദുത്തതാ അത്. പിന്നെ ആനന്ദധാര, സച്ചിദാനന്ദന്റെ പ്രണയകവിതകള്‍(ദില്ലി-ദാലി അടക്കം) ഒന്നു നൊക്കു.
pranayam ullilullapol varunnathokke kavithkalaa.......ad nashtapeduthalleeeeeeeeee
ഞാനിതിന് പ്രത്യേകമായി ഒന്നും പറയുന്നില്ല. അതൊക്കെ കവിതയുമായി ബന്ധമുള്ളവര്‍ പറയും.
ഒരു പഴയ പ്രണയത്തിന്റെ ഗന്ധം ലഭിച്ചു എന്നത് നേര്
മനോരാജെ ഗവിത നന്നായി… !! പ്രേമിച്ചു നടക്കുന്നവര്‍ക്ക് പാടി നടക്കാം .. ഒരു സിനിമാപാട്ടിന്റെ സുഖം..! തക്കാളിയും ചീഞ്ഞ മുട്ടയും ഒന്നും കാത്തിരിക്കണ്ട അതൊന്നും ആരും തരില്ല ,, കിട്ടുമെന്നു പ്രദീക്ഷിച്ചിരുന്ന എനിക്ക് പോലും കിട്ടിയില്ല..!!
ശരിക്കും കവിത രസമുണ്ട് ട്ടോ… ആശംസകള്‍
ഇത്രയൊന്നും എഴുതാന്‍ പറ്റാത്തത് കൊണ്ട് നന്നായിട്ടുണ്ട് എന്നേ ഞാന്‍ പറയൂ.
മനസ്സിലെ പ്രണയം ഏകാന്തതയിലിരുന്ന് ഈ കമ്പ്യൂട്ടർ നോക്കി ചിന്തിക്കാൻ എന്തൊരു രസമായിരിക്കും! അത് മറ്റാരുമായും പങ്ക് വെക്കേണ്ടതില്ല, മനസ്സിൽ വെച്ചാൽ മധുരം വർദ്ധിക്കും.
പിന്നെ ചീമുട്ടയൊന്നും ഇവിടില്ല. പകരം ഇതുപോലുള്ള ഒരു മധുരസ്മരണ അയക്കുന്നു. വായിച്ചാൽ മതി, അഭിപ്രായം വേണ്ട. പഴയ പോസ്റ്റാണ്.
http://mini-minilokam.blogspot.com/2009/03/11.html
ആഹാ.. നാളെ മുതല്‍ എല്ലാരും കവിത തുടങ്ങിക്കോ... ഹംസയേയും മനോജിനേയും സഹിക്കാമെങ്കില്‍ എനിക്ക് നിങ്ങളേയും സഹിക്കാം... :)
(നല്ല ഗവിത ചീത്ത ഗവിത എന്നൊക്കെ പറയണമെങ്കില്‍ ആദ്യം ഗവിത മനസ്സിലാവണം .. അപ്പൊ ഗവിത വായിക്കാന്‍ അറിയാത്ത ഗൂതറകള് ഒക്കെ എന്താ ചെയ്യാ....???)
നിന്നെ കാണാതെ
നിന്നോട് മിണ്ടാതെ
എത്രനാൾ പ്രിയസഖീ
കാത്തിരുന്നു….
വീണ്ടും
എത്രനാൾ പ്രിയസഖീ
കാത്തിരിക്കും
വിജനമാം വീഥിയിൽ
നിൻ പദ നിസ്വനം
ഒരു മാത്ര, ഞാൻ കേട്ടുവെങ്കിൽ….
മൊത്തം മിസ്സിങ്ങാണല്ലോ മനോ..!!
ഏതായാലും..
കവിത ആസ്വദിക്കാനുള്ള കഴിവൊന്നുമില്ല..
ഇഷ്ടപ്പെട്ടൂ ട്ടോ..
ആശംസകളോടെ..
കവിത മൊത്തമായി കൊള്ളാം. ചെറിയ ചില തിരുത്തലുകള്‍ കൂടി നടത്തിയാല്‍ അല്‍പ്പം കൂടി മനോഹരമാകുമായിരുന്നു എന്നു തോന്നുന്നു.
നാലാം വരി ഞാന്‍ എന്നത് ഞാനൊന്നു കേട്ടിരിന്നുവെങ്കില്‍ എന്നല്ലേ കൂടുതല്‍ നല്ലത്?പിന്നെ പ്രണയിച്ചങ്ങു തീര്‍ക്കണ്ടായിരുന്നു...പ്രണയിച്ചു പോയ് എന്നായാലെന്താ കുഴപ്പം...?
സ്വന്തമായി കവിത എഴുതാന്‍ ഇമ്മിണി പാടു തന്നെ.പക്ഷേ വിമര്‍ശിക്കാന്‍ എത്ര എളുപ്പം അല്ലേ മനോ...:) :)
@ n.b.suresh:പഴയ കവിത, പുതു കവിത എന്നൊക്കയുണ്ടോ? ആരെഴുതിയതെന്നു പോലുമറിയാത്ത വടക്കന്‍ പാട്ടുകളും മറ്റും ഇപ്പോഴും നമ്മള് ആസ്വദിക്കുന്നില്ലേ?മനം നിറഞ്ഞ് ആസ്വദിക്കാന്‍ പറ്റിയാല്‍, അനുവാചകരില്‍ അനുഭൂതി ഉണര്‍ത്തിയാല്‍ അതു കവിത തന്നെ. പഴയതായാലും പുതിയതായാലും.....
:)
പ്രണയം !!
പ്രണയം ...പ്രണയം... പ്രണയം
MANORAJUM AVASANAM PRANAYATHIL KAI VECHU ALLE!PINNE,PRANAYICHU THEERNNU ENNU PARANJALLO,PRANAYAM ANGANE THEERUMO.ATHINGNE VATTATHA NEERURAVA POLE OZHUKIKONDIRIKKILLE?
ഹഹഹ...ചിരിക്കാതെ വയ്യ....ഈശ്വരാ...
ഇനി എന്തൊക്കെ കാണണം ...ഹഹഹ...
എന്തായാലും ഭാവി ഉണ്ട്...ജോലി പോയാലും
ഇനി പേടിക്കണ്ട..രണ്ടു തൊഴില്‍ ആയി കയ്യില്‍..
പിന്നെ സുരേഷ് പറഞ്ഞ പോലെ കവിതയെ
വിമര്ശിക്കാനോന്നും എനിക്ക് അറിവില്ല്യ..
അപ്പൊ വിവരം ഉള്ളവര്‍ പറഞ്ഞപോലെ ഒക്കെ
ചെയിതോളൂ...എഴുതി ,എഴുതി നല്ല ഒരു കവിയാവട്ടെ..
കുഴപ്പം ഇല്ല്യ ടൌ..
ആശംസകള്‍...
സോനാ : ആദ്യ കമന്റിനു നന്ദി..
സുമേഷ് : ഭാര്യ പണ്ടേ കേട്ടതാ.. അന്നേ അവൾക്ക് മനസ്സിലായി കാണും പ്രേമം പരാജയപ്പെടാനുള്ള കാര്യം..
സുരേഷ് : കവിതയെ വളരെ വിശദമായി തന്നെ വായിച്ചതിനും കുറവുകൾ കണ്ടെത്തിയതിനും നന്ദി.. പിന്നെ കവിതയിൽ പഴയ രീതി എന്നും പുതിയ രീതിയെന്നും പറയുമ്പോൾ എനിക്ക് തോന്നുന്നു അത് ഒ.എൻ.വിയുടെ കാലമൊന്നുമല്ല പഴയ കവിത. പിന്നെ ഇനിയൊരു കവിത. അത് നിങ്ങളൊന്നും സഹിച്ചെന്ന് വരില്ല.. നന്ദി.. സുഹൃത്തേ
കാന്താരി : പ്രണയം ഇതു വരെ നഷ്ടപ്പെട്ടിട്ടില്ല.. പിന്നെ പ്രാരാബ്ദങ്ങൾ ഏറുമ്പോൾ ചിലപ്പോൾ നമുക്ക് നഷ്ടപ്പെടുത്താൻ പ്രണയമേ ഉണ്ടാകൂ..
റാംജി : പ്രണയത്തിന്റെ ഗന്ധം ലഭിച്ചെങ്കിൽ സന്തോഷം.
ഹം സ: നന്ദി.. നമ്മൾ ആഗ്രഹിച്ച പോലെ ആരും അത് തരുന്നില്ല അല്ലേ.. പച്ചക്കറിയുടെ വില കുതിച്ച് കയറുന്നത് കണ്ട് മാത്രമാ കവിത പോസ്റ്റ് ചെയ്തത്.
കുമാരാ : അങ്ങിനെ ഒഴപ്പല്ലേ..
മിനി ടീച്ചറേ : മനസ്സിലെ പ്രണയം ചിന്തിക്കാൻ മനോഹരമെങ്കിലും പലപ്പോഴും വേദനിപ്പിക്കാറുമുണ്ട്..
ഹഷിം : സഹിച്ചോട്ടാ
ഹരീഷ് : വളരെ നാളുകൾക്ക് ശേഷമുള്ള വരവിൽ സന്തോഷം.. മൊത്തം മിസ് അല്ലേ ജീവിതം തന്നെ
മൈത്രേയി : പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു. തിരുത്തണോ? ഇപ്പോൾ അങ്ങിനെ കിടക്കട്ടെ.. പിന്നെ വിമർശിക്കാൻ ഞാനും എല്ലായിടവും ഓടിച്ചെല്ലാറുണ്ട്.. അതുകൊണ്ട് ആ കമന്റ് എനിക്കിഷ്ടപ്പെട്ടു.
രാജേഷ് : ഈ വഴി ഇടക്കൊക്കെ ഒന്ന് പൊയ്കോളൂ.. അൽപം തേജസ് ഇവിടെ പകർത്തിക്കൊണ്ട്..
സുനിൽ പെരുമ്പാവൂർ : വീണ്ടും വന്നതിനുള്ള നന്ദി
ചിത്ര : ശരിയാണൂ.. ഞാനും പ്രണയത്തിൽ കൈവച്ചു.പിന്നെ പ്രണയം തീരുമോ എന്നൊക്കെ ചോദിച്ചാൽ അങ്ങിനെ എഴുതി എന്നേ ഉള്ളൂ.. മനസ്സിൽ ഇന്നും ഉണ്ട്.. പ്രണയം..
ലക്ഷ്മീ : ദൈവമേ ഒരു നഷ്ടപ്രണയം കേട്ട് ചിരിക്കുന്നോ? എനിക്ക് കവിയാവണ്ട..
നന്ദി കൂട്ടൂകാരെ... “ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം.. നേരു ചികയുന്ന താന്തന്റെ സ്വപ്നം.“
പ്രണയിച്ചവര്‍ക്കും പ്രണയം നഷ്ടപ്പെടുത്തിയവര്‍ക്കും
പ്രണയം കണ്ടുനിന്നവര്‍ക്കും പാടുവാന്‍ പ്രണയത്തേക്കാള്‍ നല്ലൊരു വിഷയമുണ്ടാകാന് വഴിയില്ലെന്നു തോന്നുന്നു.ഇതു വായിച്ചതിനേക്കാള്‍ ഒരുവേള വായിച്ച് കേട്ടിരുന്നെങ്കില്‍ എന്നു തോന്നി മനോരാജ് .
“ഒരു രണ്ടാഴ്ചത്തേക്ക് വിലകൊടുക്കാതെ സാധനങ്ങൾ കിട്ടുമല്ലോ“ - ഇതു മനസ്സിലിരിക്കുകയേ ഉള്ളൂ .തല്ലരുതെന്ന് പറഞ്ഞതുകൊണ്ടു മാത്രം ക്ഷമിക്കുന്നു .
ഹംസ, ഇപ്പോഴിതാ മനോജും..
ഇനിയെന്നാനാവോ 'കൂതറ' കവിതയെഴുതുക. ആ പഹയന് കവിത തിരിയൂല. എന്നുവെച്ച് കവിതയെഴുതാന്‍ കവിത തിരിയണമൊന്നും നിയമമില്ലല്ലൊ.. അല്ലേ...
പരീക്ഷണങ്ങള്‍ തുടര്‍ന്നോളൂ..
കൂതറക്ക് നമോവാകം പറയേണ്ടി വരുമോ.. ചതിക്കല്ലെ മക്കളേ..
കവിത നന്നുവെന്നു പറയുന്നില്ല.
കവിത ഒന്നൂടെ കുറുകിയൊലിക്കേണ്ടതുണ്ട്..
കവിതയും പ്രണയവും...
ഉള്ളനുഭവമായില്ല.
പുതിയ കവികളെ കൂടുതല്‍ വായിക്കുക..
നല്ല കവിതകള്‍ പെയ്തിറങ്ങും...
n.b.suresh പറഞ്ഞതു തന്നെ ആവര്‍ത്തിക്കുന്നു...
'ആത്മഹർഷങ്ങൾ ആനന്ദക്കണ്ണീരായി
സ്നേഹരാഗ പിയൂഷമായ് ഇങ്ങനെയൊക്കെ എഴുതാന്‍ ഒ..എന്‍.വി. ഉണ്ടല്ലൊ. ആ കവിതാ രീതിയൊക്കെ 60 വര്‍ഷം പഴയതാ. ഒരു സിനിമാപാട്ടു ലൈനായി ഇത്. പിന്നെയും പിന്നെയും എന്ന പാട്ടൊക്കെ കയറി വരുന്നു.'
പ്രണയം ഒരിക്കലും തീരുകയില്ലന്നാണ് തോന്നിയിട്ടുള്ളത്.ഇവിടെ തീർന്നുപോയത്രെ...!!
ഒരു പക്ഷെ,അതൊന്നും യഥാർത്ഥ പ്രണയമായിരിക്കില്ല.. ഉവ്വൊ..?!
വെറുമൊരു ആകർഷണം മാത്രമാവും....!!
കവിത മനസ്സിലാക്കാനുള്ള പക്വതയില്ലാത്തതു കൊണ്ട് ഒന്നും പറയാൻ ഞാനാളല്ല..
ആശംസകൾ...
കവിത ഞാനെഴുതുന്നതിലും ചെറിയതല്ല നിങ്ങള്‍ എഴുതിയത്,,,
ആശംസകള്‍.
good one
മൈത്രേയി ചേച്ചി പറഞ്ഞതു പോലെ ചെറിയ ചില മിനുക്കു പണികള്‍ കൂടി നടത്തിയാല്‍ കുറച്ചു കൂടി നന്നായിരിയ്ക്കും എന്ന് തോന്നുന്നു.
മധുരമീ പ്രണയം വിരഹമതിന്‍ വേദന ഏറെ ഉണ്ടെങ്കിലും..
അത് കൊണ്ട് പ്രണയിച്ചു തീര്‍ക്കണ്ട...
ആശംസകള്‍...
arivillaathha karyangale kuricchu adhikam parayaruth ennanallo. athu kondu njan kooduthal onnum ezhuthunnilla. nannayi ennaanu enikku thonniyath. ( thakkaalikokke nalla vilayaa, athonnum pratheekshikanda ketto :))
കവിതക്ക് അഭിപ്രായം പറയാന്‍ തക്ക വിവരമില്ല.അതിനാല്‍ നോ കമന്റ്സ്സ്
kollaam nalla kavitha.pranayam thalakkupidichathalle..kshamichirikkunnu...
കവിതയറിയാത്ത ആർക്കും എഴുതി കവിയാകാൻ പറ്റുന്ന ഒരു വിഷയമാണ് പ്രണയവും വിരഹവും. അത് അതു പോലെത്തന്നെ കവിതയാക്കിയിരിക്കുന്നു. പിന്നെ ഇത് ഭാര്യ കണ്ടോ ഇല്ലെങ്കിൽ കാണിക്കണ്ട. കണിച്ചാൽ പ്രണയ വിരഹം ഈ കവിതയിൽ നിറഞ്ഞാടീ എങ്കിൽ അടുത്തതും കവിതയാകും. പേരു അത്താഴവിരഹം. ചേച്ചി ചോറു തരൂല. ആരാണ് അവളെന്നറിഞ്ഞിട്ടേ ഇനി അടുത്ത തീരുമാനം ഉള്ളൂ എന്നു പറയും.
തുടക്കത്തിന്റെ ഒരു ചില്ലറ കുറവുകളൊക്കെയുണ്ട്..കൂടുതൽ എഴുതുമ്പോൾ നന്നാകും..വീണ്ടും ശ്രെമിക്കുക..ആശംസകൾ
ആശംസകള്‍.
സുഹൃത്തേ,
കവിത വായിച്ചു. ഒരു സിനിമാഗാനം ഫീല്‍ ചെയ്തു. പ്രണയം ഉള്ളിലുള്ളവരെല്ലാം രണ്ടുവരി കുറിച്ചിരിക്കും... എന്ന് എനിക്കിപ്പോള്‍ മനസ്സിലായി...... അഭിനന്ദനങ്ങള്‍
മനുവിന്റെ ഗദ്യമാണെനിക്കൊന്നുകൂടിപ്രിയം.....അതുകൊണ്ടാവണം മനുവിന്റെതന്നെ comment കവിതയെക്കാള്‍ ആസ്വദിച്ചു.
കവിത വായിക്കാന്‍ ഒരു സുഖം ഉണ്ട് .....തുടക്കം മോശം ആയില്ലാട്ടോ ......
അതുശരി, ചീമുട്ടയെറിയുമെന്നു പോടിച്ചു കവിതപറയാന് മടിയ്ക്കുന്നവനെ തല്ക്കാലം വെറുതേ വിടുന്നു, നല്ല നാലു കവിതകള്‍ കിട്ടുമെന്ന പ്രതീക്ഷയോടെ. ഒരു തിരുത്തുണ്ട് മാഷേ... പ്രണയം തീര്‍ന്നു എന്നുപറയുന്നതു ശരിയാണൊ...? പ്രണയത്തിന് അവസാനമുണ്ടോ...? കവിതയ്ക്ക് മിസ്സിങ്ങിന്റെ മണമുണ്ടെങ്കിലും ആശംസകള്‍ക്കു മിസ്സിങ്ങുണ്ടാകരുതല്ലോ...
ആാാാശംസകള്...
valare nannaayi........ aashamsakal......
കൊള്ളാം
നന്നായിരിക്കുന്നു
എന്തായാലും കാര്യം മനസ്സിലായി....സംഭവം തരക്കേടില്ല താനും....സസ്നേഹം
എന്തായാലും കൊള്ളാം ട്ടോ..
ഇവിടെ വന്ന് എന്റെ ഈ കവിത (?) വായിച്ച് , സഹിച്ച ജീവി, മുഖ് താർ, വി.കെ., ഒഐബി, മാൻ, ശ്രീ,
ദിപിൻ, ജ്യോതി, അരുൺ, വിജയലക്ഷ്മി ചേച്ചി, തലയമ്പലത്ത്, നീന, കുട്ടൻ , ഏറക്കാടാൻ, മൻസൂർ, ഉമേഷ്, കാർന്നോർ, ജയരാജ്, അഭി, യാത്രികൻ, ആഷിഷ്.. എല്ലാപേർക്കും എന്റെ നന്ദി..
പ്രണയം മഴ പോലെ
നിനയ്ക്കാതെ പെയ്യുകയും
തോരുകയും ചെയ്യും
എന്നാലുമാ മഴയില്‍
നനയാന്‍ നിത്യമാജല
കണങ്ങളുടെ സ്പര്‍ശ-
മേല്ക്കാനാരാകിലും കൊതിക്കും
തീര്‍ന്നോ
kavitha nanayitudu eniyum eganeyulla nala kavithagal avatharipikum ena vishwasathode ashamsagal nerunu.................................................
എല്ലാവർക്കും നന്ദി.. പലരും ചോദിച്ചു. എന്തേ പ്രണയിച്ച് തീർന്നു എന്ന്!! സത്യത്തിൽ ആ പ്രണയം തീർന്നതായിരുന്നു.. പക്ഷെ, കവിതയിൽ എല്ലാവരുടേയും അഭിപ്രായം പോലെ ഞാൻ അത് തിരുത്തിയിട്ടുണ്ട്. ഒപ്പം മൈത്രേയി പറഞ്ഞപോലെ നാലാമത്തെ വരിയും.. നന്ദി.. എല്ലാവർക്കും..
മനോരാജ്, എനിക്കു കവിതയാണിഷ്ടം. ഈ കവിത മനോരാജില്‍ ഒരു കവിയുണ്ടെന്നു തെളിയിക്കുന്നു. എഴുതി എഴുതി തെളിയട്ടെ. ആശംസകള്‍...
കൊള്ളാം ...ഒരാള്‍ പ്രണയിച്ചാല്‍ അവനോ അവളോ അറിയാതെ കവിയാവും ...പ്രണയം അവനെ അവളെ കവിയാക്കും...അപ്പോള്‍ അവര്‍ അവരുടെ കണ്ണുകള്‍ കൊണ്ട് കാണുന്നതിലെല്ലാം സൌന്ദര്യം കണ്ടെത്തും ...അതവര്‍ക്ക് എത്ര എഴുതിയാലും മതിവരില്ല ...ഇവിടെ പ്രണയത്തില്‍ അനുഭവിക്കുന്ന ആ തെല്ലു വിരഹം താങ്കളെയും ഒരു കവിയാക്കി ....
" നീയറിയാതെയെന്നുള്ളിൽ അരുമകിടാവായി അനുദിനമെപ്പോഴും ആത്മഹർഷങ്ങൾ ആനന്ദക്കണ്ണീരായി.. ആദിനമീദിനമെന്നുമെപ്പോഴും
ഒരു കുഞ്ഞുതാളമായ്.. രാഗമായ്… സ്നേഹരാഗ പിയൂഷമായ്
ഒരു കുഞ്ഞുകാറ്റിന്റെ ഗന്ധമായ് നീയെന്നും തഴുകി പുണർന്നെന്നെ അറിയാതെ പിരിയുമ്പോൾ ആത്മ ദു:ഖങ്ങളൊക്കെയുണർന്നു വിരിയുമ്പോൾ പ്രിയേ, അറിയാതെ നിന്നെ ഞാൻ പ്രണയിച്ചു പോയി..."
അതുശരി അപ്പോള്‍ കവിതയൊക്കെ എഴുതും അല്ലേ? മനസ്സില്‍ കവിതയുണ്ട്ട്ടോ. അല്ലാതെ ഇങ്ങിനെ എഴുതാന്‍ പറ്റില്ല. ഒന്ന് ധ്യാനിച്ചാല്‍ ഇനിയും ഇതിലും നന്നായി എഴുതാം.
ആശംസകളൊടെ..
മച്ചു പഴയ സിനിമാ ഗാനങ്ങള്‍ ഓര്‍മ്മ വരുന്നു .....
ഒന്നാഞ്ഞു പിടിച്ചാല്‍ കവിതയും പോരും...പക്ഷെ പിടിക്കണം..
(ഇന്ന് പോണ്ടാട്ടിയുമായ് അടിയായിരുന്നോ,പഴയ പ്രണയമൊക്കെ പൊടി തൂത്തെടുക്കാന്‍...)
മനോരാജ്...കൊള്ളാം.കവിതയെ പറ്റി കൂടുതലൊന്നും അറിയില്ലതോണ്ട് ഞാന്‍ അഭിപ്രായം ഒന്നും പറയുന്നില്ല...എന്നാലും പ്രണയം ജീവിതകാലം മുഴുവന്‍ ആവശ്യമായത് കൊണ്ട് ധൈര്യമായി മുന്നോട്ടു പോയ്ക്കോളു...
എന്റെ മനു ഇത്തവണ ചിരിച്ചത് ഞാനാ. മനുവിന്റെ കവിത കണ്ടപ്പോള്‍. അല്ല, എങ്ങനെ ചിരികതിരികും?
വിഷയം പ്രണയമാണെന്ന് കാണുമ്പൊള്‍ ചിരി ഒന്നുകൂടി കൂടും.
അകലെയെൻ തോഴീ- നീയറിയാതെയെന്നുള്ളിൽ
അരുമകിടാവായി അനുദിനമെപ്പോഴും
ആത്മഹർഷങ്ങൾ ആനന്ദക്കണ്ണീരായി..
ആദിനമീദിനമെന്നുമെപ്പോഴും
നോക്കൂ മനു, ആദ്യാക്ഷരപ്രാസം എത്ര മനോഹരമാണെന്ന്? പഴയകാല പ്രനയകവിതകളെ ഓര്‍മിപ്പിക്കുന്നു, അല്ല മനു അതിലേറെ രണ്ടാമത്തെ സ്റ്റാനസ മുതല്‍ വയികുംപോള്‍ ഒരു നല്ല ലളിതഗാനം കേട്ടപോലെ തോന്നി, ഒന്ന് നന്നായി ട്ടൂണ് ചെയ്താല്‍ മനോഹരമാകുന്ന ലളിതഗാനം.
(പിന്നെ ഏതൊരാളുടെ ഉള്ളിലും ഒരു കാമുകന് ഉണ്ടെന്നു (അതും വികരപരവശനായ കാമുകന്) ഈ വരികള്‍ കാണിച്ചുതരുന്നു,
പ്രണയം അനാദിയാമഗ്നിനാളം, ആദി-
പ്രകൃതിയും പുരുഷനും ധ്യാനിച്ചുണര്ന്നപ്പോള്
പ്രണവമായ് പൂവിട്ടൊരമൃതലാവണ്യം
ആത്മാവിലാത്മാവു പകരുന്ന പുണ്യം
പ്രണയം...
ആ പുണ്യത്തെ കുറിച്ച് മനോരാജ് എഴുതിയതും രസിച്ചു...
അതങ്ങനെ പടരട്ടെ... ആശംസകള്‍ ....
എന്തേ ഒരു കവിതയില്‍ ഒതുങ്ങി....???നന്നായിട്ടുണ്ട്....ഇനിയും എഴുതൂ....ആര്‍ക്കാണ് പ്രണയത്തേക്കുറിച്ച് പറയാന്‍ ഇഷ്ടമില്ലാത്തത്?ആരാണ് മനസ്സിലെങ്കിലും ഒരു പ്രണയം കാത്ത് സൂക്ഷിക്കാത്തത്?....
മനോജ്യമാം മനസ്സില്‍ പ്രണയത്തിന് പുഷ്പങ്ങളിനിയും കവിതയായി വിരിയട്ടെ എന്ന് ആശംസിക്കുന്നു
ലളിതം. സുന്ദരം. കഥകളെക്കാൾ കവിതകളോട് പ്രിയമുള്ളതിനാൽ ഈ ബ്ലോഗിലെ കുറെ നാൾ മുൻപേ പോസ്റ്റ് ചെയ്തതെങ്കിലും എനിക്ക് പുതിയതെന്നു തോന്നിയ ഈ കവിതയിൽ കമന്റ് ചെയ്യണമെന്നു തോന്നി. ആശംസകൾ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ