ചൊവ്വാഴ്ച, ഏപ്രിൽ 19, 2011

തുഞ്ചന്‍ പറമ്പ് മീറ്റ് : ചിത്രങ്ങള്‍ക്ക് പറയാനുള്ളത്!


നമസ്കാരം . തുഞ്ചന്‍ പറമ്പിലേക്ക് ഏവര്‍ക്കും സ്വാഗതം.


എഴുത്തിന്റെ ഈറ്റില്ലത്തില്‍ മലയാളം ബ്ലോഗേര്‍സ് ഒത്തുചേരട്ടെ.


ഇത് കൊട്ടോട്ടിക്കാ‍രന്‍. തുഞ്ചന്‍ പറമ്പ് മീറ്റിന്റെ അമരക്കാരന്‍.


നോമ ന്യൂസിനു വേണ്ടി മീറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത് മനോരാജ്.


ഇല്ല ഷെരീഫിക്കാ.. ‘കുമാരസംഭവങ്ങള്‍‘ ഡിസ്‌പ്ലേ ആവാത്തതില്‍ എനിക്ക് വിഷമമൊന്നുമില്ല.


നിനക്കൊക്കെ ഒരു സ്നേഹവുമില്ല. അല്ലെങ്കില്‍ ആ വേദിയില്‍ വെച്ച് ബ്ലോഗ് ഡിസ്പേ ആവുമായിരുന്നില്ലേ?


കൂട്ടുകാരനും വൈദ്യരും കൂടെ ലിഫ്റ്റ് ടെക്നോളജി പഠിച്ചാലോ എന്ന ചിന്തയിലാ!
(ഹംസ, വാഴക്കോടന്‍, ഡോക്ടര്‍ ജയന്‍ ഏവൂര്‍)


ഇതാണ് പാചകക്കാരെയൊക്കെ കമ്പ്യൂട്ടറും പ്രൊജക്ടറും ഏല്‍പ്പിച്ചാല്‍ ഉള്ള കുഴപ്പം. സന്തതസഹചാരിയായ ലാപ്പ് ടോപ്പിനെ പോലും ഉപേക്ഷിച്ച് പരിപ്പുവടയുമായി മല്ലിടുന്ന പ്രവീണ്‍ വട്ടപ്പറമ്പത്ത്.. ഇല്ല ഞാന്‍ ഉണ്ടാക്കത്ത പരിപ്പുവട എനിക്ക് വേണ്ട എന്ന ഉറച്ച പ്രഖ്യാപനവുമായി ബിന്ദു.കെ.പി.


ഇതൊക്കെ കാണാന്‍ ശക്തിതരണേ ബദരീങ്ങളേ.. വേദിയുടെ മുന്‍‌നിരയില്‍ വെളുത്ത വസ്ത്രത്തില്‍ മനുഷ്യരെ പേടിപ്പിക്കുവാനായി ഇ.എം.സജിംട്ടത്തുമയും ജയിംസ് സണ്ണി പാറ്റൂരും. വെളുത്ത വസ്ത്രക്കാരുടെ അക്രമണമുണ്ടായാല്‍ പൊടിവിതറി തടുക്കാന്‍ തൊട്ടുപിന്‍ നിരയില്‍ തലയില്‍ കെട്ടുമായി മൊല്ലാക്കയും : കൊട്ടോട്ടി എല്ലാം അറിയുന്നു വിഭോ :)ഖമറുന്നീസ എന്ന നീസ വെള്ളൂര്‍.. നമുക്കേവര്‍ക്കും ഇവള്‍ക്കായി പ്രാര്‍ത്ഥിക്കാം. ഈ കുഞ്ഞു മനസ്സിന്റെ വേദനക്ക് അല്പമെങ്കിലും ശമനമുണ്ടാവാന്‍.. മീറ്റില്‍ വച്ച് കൃതി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന കാ വാ രേഖ? സമാഹാരത്തില്‍ കൊച്ചുമിടുക്കിയുടെവിതയും ഉള്‍പ്പെട്ടിട്ടുണ്ട്. ശംസകള്‍!!സൂഫിയുടെ കഥാകാരനോടൊപ്പം അല്പ നിമിഷം


മീറ്റ് സംഘാടകനും കഥാകാരനും ഒപ്പം : സ്വകാര്യ നിമിഷങ്ങള്‍


സമ്മോഹനം!! ഈ നിമിഷം.. : ബ്ലോഗ് സ്മരണികയായ ഈയെഴുത്ത് : അക്ഷരകേരളത്തിന്റെ സൈബര്‍സ്പര്‍ശം പ്രശസ്ത സാഹിത്യകാരന്‍ കെ.പി.രാമനുണ്ണി ബ്ലോഗര്‍ എസ്.എം.സാദ്ദിഖിന് നല്‍കി പ്രകാശനം നിര്‍വഹിക്കുന്നു.


കൃതി പബ്ലിക്കേഷന്‍സിന്റെ രണ്ടാമത് പുസ്തകമായ കാ വാ രേഖ? എന്ന കവിതാസമാഹാരം ഡോക്ടര്‍ ജയന്‍ ഏവൂരിന് നല്‍കി കെ.പി.രാമനുണ്ണി പ്രകാശനം നിര്‍വഹിക്കുന്നു. വേദിയില്‍ : കൃതി പബ്ലിക്കേഷന്‍സ് ഡയറക്ടര്‍ യുസഫ്പ കൊച്ചന്നൂര്‍, സിയെല്ലസ് ബുക്സിന്റെ ലീല എം ചന്ദ്രന്‍ എന്നിവരെയും കാണാം.സിയെല്ലസ് ബുക്സിന്റെ പുസ്തകം - മൌനജ്വാലകള്‍ പ്രകാശനം : ഖാദര്‍ പട്ടേപ്പാടം പുസ്തകം സ്വീകരിക്കുന്നു.


സിയെല്ലസ് ബുക്സിന്റെ പുസ്തകം - നേരുറവകള്‍ പ്രകാശനം : പാവത്താന്‍ പുസ്തകം സ്വീകരിക്കുന്നു.


സിയെല്ലസ് ബുക്സിന്റെ പുസ്തകം - ഓക്സിജന്‍ പ്രകാശനം : സന്ദീപ് സലിം പുസ്തകം സ്വീകരിക്കുന്നു.


മറുപടി പ്രസംഗത്തിലെ ചില ഏടുകള്‍ :
ബ്ലോഗിലെ സൌഹൃദങ്ങളുടെ
വും കൂട്ടായ്മയും ന്നെ വല്ലാതെ ഭ്രമിപ്പിക്കുന്നു. ഇന്റര്‍ നെറ്റിന്റെ ദൂഷ്യവശങ്ങള്‍ക്കിടയില്‍ വീണു കിട്ടുന്ന നല്ല നിമിഷങ്ങളാണ് ത് രെ പരസ്പരം കാണാത്ത നിങ്ങളുടെ കൂട്ടായ്മയില്‍ ഒരുത്തിരിയുന്നത്. ഇവിടെ പ്രകാശനം ചെയ്ത സ്മരണിക അതിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. മറ്റു പുസ്തകങ്ങളെ പറ്റി സൂചിപ്പിച്ചാല്‍ കാ വാ രേഖ? എന്ന വിത സമാഹാരത്തിലെ ആദ്യ കവിതയില്‍ ഡോണ മയൂര എന്ന കവയത്രി പറയുന്നത് നോക്കൂ..
“കാതിലേക്ക് തുളച്ച് കയറുന്ന
രോ വാക്കിനെയും
തോണ്ടിയെടുത്ത് പുറത്തിടാന്‍
കൈയിലെടുത്തിരിക്കുന്ന തുമ്പു കൂര്‍ത്ത,
മുകളിലേക്ക് വളഞ്ഞ കത്തിക്കൊണ്ട്,
ഓരോ വാക്കിന്റെയും
നീളവും അര്‍ത്ഥവ്യാപ്തിയും മനസ്സിലളന്ന്...“
എത്രമനോഹരമായ വരികള്‍ എന്ന് നോക്കു...ബ്ലോഗ് പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്പനയും


കാ വാ രേഖ?യുമായി ഒരു മഞ്ഞുതുള്ളി : പ്രിയദര്‍ശിനി


നമ്മളിതെത്ര മീറ്റ് കണ്ടിരിക്കുന്നു. ഇടപ്പള്ളി മീറ്റിന്റെ തുടര്‍ച്ചപോലെ പഞ്ചാരയടിക്കുന്ന ഭാര്യഭര്‍ത്താക്കന്മാര്‍ : സന്ദീപ് സലിം & പൊണ്ടാട്ടി

ഞങ്ങള്‍ പാപ്പരാസികളെ പറ്റിച്ചിട്ട് പ്രേമിച്ച് കളയാമെന്ന് ആരും കരുതണ്ട.. അതിപ്പോള്‍ ഭാര്യയും ഭര്‍ത്താവുമാണെങ്കിലും ഞങ്ങള്‍ വെറുതെ വിടില്ല : സജിം തട്ടത്തുമല, ജിക്കു, പത്രക്കാരന്‍


ഞാന്‍ നോക്കിക്കാണുന്നത് സന്ദീപ് സലിമിന്റെയും ഭാര്യയുടേയും സ്നേഹമാണ്. അല്ലാതെ.. ഈ ഡോക്ടര്‍ വെറുതെ.... : പ്രവീണ്‍ വട്ടപ്പറമ്പത്ത് (ചിത്രത്തില്‍ : പ്രവീണ്‍ വട്ടപ്പറമ്പത്ത്, കണ്ണന്‍, അഞ്ജു അനീഷ് , ഡോക്ടര്‍ ജയന്‍ ഏവൂര്‍ , ഞാന്‍)ഇത് യോഗമോ നിയോഗമോ : സുനില്‍ കൃഷ്ണനും ലതിചേച്ചിയും


രാവിലെ വന്ന് 250രൂപ കൊടുത്തതാ. ഊണേശ്വരം ഊണ് തന്നെ ആവട്ടെ.


ഒരൂണൊക്കെ എനിക്ക് കമന്റുന്നത് പോലെ ഈസിയാ. ഉദാഹരണമായി “ഹംസയുടെ ഈ ഊണുകഴിപ്പ് കൊള്ളാം. ആശംസകള്‍!!“ ഇങ്ങിനെ കന്റാതെഹംസ ഊണുകഴിക്കുന്ന രീതികണ്ടാല്‍ ഒരാശംസ പറയാതെ എങ്ങിനെ ഞാന്‍ പോകും!!“ ഇപ്പോള്‍ ആ കമന്റിനൊരു ഭാവമുണ്ട്. ശരിയല്ലേ? : എങ്ങിനെ കമന്റണം എന്നതിനെ പറ്റി ഹംസക്ക് ക്ലാസ്സ് കൊടുക്കുന്ന മൊഹമ്മദ്കുട്ടി


കൂതറയുടെ വാക്കും കേട്ട് ഇന്നലെ വീട്ടീന്ന് പോന്നതാ. ഇന്നലെ മുതല്‍ പട്ടിണി. ഇതൊന്ന് ഫിനിഷ് ചെയ്തിട്ടേ ഉള്ളൂ ഇനി ബാക്കി കാര്യം


ഇതിപ്പോ ഞാന്‍ കഴിച്ച് കഴിഞ്ഞ ഇലയോ അതോ തുടങ്ങാന്‍ പോകുന്നതോ ?
ലേബല്‍
: കണ്‍ഫ്യൂഷന്‍ (ആരെങ്കിലും ഒന്ന് ലൈക്കിയാല്‍ മതിയാരുന്നു)


വിഭവസമൃദ്ധമായ സദ്യയിലൂടെ...


വിഭവസമൃദ്ധമായ സദ്യയിലൂടെ...


സ്ഥാനാര്‍ത്ഥിയോടൊപ്പം ഒരൂണ്


എന്റെ വിശപ്പ് മാറിയില്ല.. : സജി മാര്‍ക്കോസ്


കവികള്‍ ഗിറ്റാറിസ്റ്റിന്റെ ഒപ്പം : ശ്രീനാഥന്‍, പ്രയാണ്‍, നീന ശബരീഷ്, പ്രയാണിന്റെ മകന്‍


കവി ശൈലനോടൊപ്പം


മുസ്തഫക്ക് ഒരു വീട് പദ്ധതിയുടെ സാക്ഷാത്കാരത്തെ കുറിച്ച് നിരക്ഷരന്‍ സംസാരിക്കുന്നു.


ബ്ലോഗ് സ്മരണികയുടെ ബുക്കിങ്. ഇനിയും ബുക്ക് ചെയ്യാത്തവര്‍ എത്രയും പെട്ടന്ന് ബുക്ക് ചെയ്യുവാന്‍ സംഘാടക സമിതി അറിയിക്കുന്നു.

74 comments:

ചിതല്‍/chithal പറഞ്ഞു... മറുപടി

ഇത് കലക്കിലോ!
കുമാരാ.... ആ പോസ്..

നിരക്ഷരൻ പറഞ്ഞു... മറുപടി

ഞാനെങ്ങനെ ഇതിൽ വന്നു ? :)

കൂതറHashimܓ പറഞ്ഞു... മറുപടി

ആഹാ.. നല്ല പടംസ്
പോരട്ടെ എല്ലാവരുടേയും പടം പോസ്റ്റുകള്‍

Ranjith Chemmad / ചെമ്മാടന്‍ പറഞ്ഞു... മറുപടി

ലേറ്റാ വന്താലും ലേറ്റസ്റ്റാ വന്ത് അല്ലേടേയ്...
വ്യത്യസ്ഥമായി...

മറ്റു പോസ്റ്റുകളിൽ കാണാത്ത പലരെയും കണ്ടു...
നന്ദി...

സുനിൽ കൃഷ്ണൻ(Sunil Krishnan) പറഞ്ഞു... മറുപടി

നന്നായി...നല്ല വിവരണം
ഒരു ഫോട്ടോ ഞാന്‍ മോഷ്ടിച്ചു :)

മുകിൽ പറഞ്ഞു... മറുപടി

അങ്ങനെ പോരട്ടെ... എന്തായാലും വരാൻ സാധിക്കാത്തതിലുള്ള സങ്കടം തീർന്നു. നന്ദി.

വിനുവേട്ടന്‍ പറഞ്ഞു... മറുപടി

അത്‌ ശരി... അപ്പോള്‍ ഇവിടെ നിന്ന് മുങ്ങിയ ഹംസ അവിടെ പൊങ്ങി അല്ലേ....?

നാട്ടിലെ ബ്ലോഗ്‌ മീറ്റിന്‌ പങ്കെടുക്കുവാന്‍ കൊതിയാവുന്നു... എന്നെങ്കിലും സാധിക്കുമായിരിക്കും അല്ലേ...

ചിത്രങ്ങള്‍ പങ്ക്‌ വച്ചതിന്‌ നന്ദി മനോരാജ്‌...

നൗഷാദ് അകമ്പാടം പറഞ്ഞു... മറുപടി

പ്രിയ മനോരാജ്,
താങ്കളുടേയും തുഞ്ചന്‍ മീറ്റിനോടനുബന്ധിച്ച് പുറത്തിറങ്ങിയ
മറ്റു പോസ്റ്റുകളും ഞാന്‍ ഇവിടെ ലിസ്റ്റ് ചെയ്ത് ലിങ്ക് ആയി ഇട്ടിട്ടുണ്ട്.
കാണുമല്ലോ.

ലിങ്ക് :
http://entevara.blogspot.com/

moideen angadimugar പറഞ്ഞു... മറുപടി

ചിത്രം പൂർണ്ണമായില്ല.ബാക്കി കൂടി പോരട്ടെ..

ente lokam പറഞ്ഞു... മറുപടി

oh..ippozhaa samaadhaanam
aayathu..thanks a lot
for the photos...

ഹരീഷ് തൊടുപുഴ പറഞ്ഞു... മറുപടി

വലിയ ഒരു ആഗ്രഹമായിരുന്നു ശ്രീനാഥൻ മാഷിനെ കാണുക എന്നത്..
സന്തോഷം...

ഹരീഷ് തൊടുപുഴ പറഞ്ഞു... മറുപടി
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ajith പറഞ്ഞു... മറുപടി

ഫോട്ടോയുടെ ഗുണമല്ല, കൂട്ടുകാരുടെ കൂട്ടമാണ് കൂടുതല്‍ ആകര്‍ഷകം. ഇത്തിരി അസൂയ തോന്നുന്നുണ്ട്

പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി

ഫോട്ടോകള്‍ വന്നപ്പോഴാണ് മീറ്റിന്റെ ഒരു ഒരു ഇത് വന്നത്. എന്തോ വ്യത്യാസം അനുഭവപ്പെടുന്ന ഫോട്ടോകള്‍ ഉഷാറായി.

ഹംസ പറഞ്ഞു... മറുപടി

മുഹമ്മദ്കുട്ടിക്ക എങ്ങോട്ടോ ഓടുന്നത് കണ്ട് എന്താ റബ്ബേ മൂപ്പര്‍ക്ക് പറ്റിയെ എന്ന് അറിയാന്‍ പിന്നാലെ പോയി നോക്കിയതാ അപ്പോഴാ മനസ്സിലായത് അത് ഊട്ടുപുരയിലേക്കായിരുന്നു എന്ന് . പിന്നെ അദ്ദേഹത്തിന്‍റെ കൂടെ അങ്ങട് കൂടി.. അതും നീ പടം പിടിച്ചു അല്ലെ പഹയാ.. ഹിഹിഹി...

subanvengara-സുബാന്‍വേങ്ങര പറഞ്ഞു... മറുപടി

എല്ലാം ജോറായിട്ടുണ്ടല്ലോ ..........

ജിപ്പൂസ് പറഞ്ഞു... മറുപടി

പങ്കെടുക്കാന്‍ കഴിഞ്ഞില്ല മനോരാജേ..പോട്ടോസെല്ലാം നന്നായിരിക്കുന്നു.നന്ദിയുണ്ട്.

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു... മറുപടി

ചിത്രങ്ങള്‍ എല്ലാം നന്നായിട്ടുണ്ട്. വിവരങ്ങള്‍ രസകരവും. ഇതൊക്കെ കാണുമ്പോള്‍ ഒരു എമെര്‍ജന്സി ലീവ് എടുത്തിട്ടെങ്കിലും സ്വന്തം നാട്ടില്‍ നടന്ന ഈ ബ്ലോഗേര്‍സ്‌ കൂട്ടായ്മയില്‍ പങ്കെടുക്കേണ്ടതായിരുന്നു എന്നൊരു തോന്നല്‍ ഇപ്പോള്‍. ഇനിയും മീറ്റുകള്‍ നടക്കുമ്പോള്‍ എല്ലാവരെയും നേരില്‍ കാണണം എന്ന് ആഗ്രഹിക്കുന്നു..:)

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു... മറുപടി

മുമ്പ് വായിച്ചറിഞ്ഞത് കേമം...
ഇപ്പോൾ കണ്ടറിഞ്ഞത് കെങ്കേമം...!

രമേശ്‌ അരൂര്‍ പറഞ്ഞു... മറുപടി

ചിത്രങ്ങള്‍ നന്നായി ..തെളിച്ചം ച്ചിരി കുറഞ്ഞു പോയി ...

Lipi Ranju പറഞ്ഞു... മറുപടി

പോസ്റ്റ്‌ വായിച്ചപ്പോള്‍ ഉണ്ടായ നഷ്ടബോധം
ഈ ഫോട്ടോസ് കണ്ടപ്പോള്‍ ഒന്നൂടെ കൂടി ....
മറ്റു പല പോസ്റ്റുകളിലും ആയി കുറെ ഫോട്ടോസ് കണ്ടിരുന്നു അവിടെ കാണാത്ത കുറെ ഫോട്ടോസ് ഇവിടെ കണ്ടു. ആ നല്ല മുഹൂര്‍ത്തങ്ങള്‍ ഷെയര്‍ ചെയ്തതിനു നന്ദി മനു...

അലി പറഞ്ഞു... മറുപടി

നന്ദി...
ചിത്രങ്ങളിലൂടെ ഞങ്ങളെയും മീറ്റിൽ കൂട്ടിയതിന്.

വഴിപോക്കന്‍ പറഞ്ഞു... മറുപടി

nice

ponmalakkaran | പൊന്മളക്കാരന്‍ പറഞ്ഞു... മറുപടി

ഉഷാറായി........

അപ്പു പറഞ്ഞു... മറുപടി

ഇതിൽ പങ്കെടുക്കാൻ കഴിഞ്ഞവരോടുള്ള അസൂയ എഴുതിപ്പിടിപ്പിക്കാനുവിന്നില്ല... !! സംഘാടകർക്ക് അഭിനന്ദനങ്ങൾ.. !!

SHANAVAS പറഞ്ഞു... മറുപടി

മനോരാജിന്റെ പോസ്റ്റും ചിത്രങ്ങളും അതീവ ഹൃദ്യം.ഈ മീറ്റില്‍ പങ്കെടുത്ത ഒരു തുടക്കക്കാരന്‍ എന്ന നിലയിലുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.മലയാളിക്ക് ഇങ്ങെനെയും ആകാന്‍ പറ്റും എന്ന അറിവ് എന്നെ ഇനിയും മീറ്റുകളില്‍ പങ്കെടുക്കാനുള്ള ആഗ്രഹത്തെ ഇരട്ടിപ്പിക്കുന്നു.

റഫീക്ക് കിഴാറ്റൂര്‍ പറഞ്ഞു... മറുപടി

ചിത്രങ്ങളും,വിവരണവും നന്നായി.

റഫീക്ക് കിഴാറ്റൂര്‍ പറഞ്ഞു... മറുപടി

തുഞ്ചൻപറമ്പ് ബ്ലോഗ് മീറ്റ് ആവേശ നിമിഷങ്ങൾ ഫോട്ടൊ പോസ്റ്റ് കാണുക.

യൂസുഫ്പ പറഞ്ഞു... മറുപടി

ബലേ ഭേഷ്..........

ശ്രീനാഥന്‍ പറഞ്ഞു... മറുപടി

നല്ല ചിത്രങ്ങളും അടിക്കുറിപ്പുകളും. ചിലരെയൊന്നും എനിക്ക് നേരിൽ കാണാൻ പറ്റിയില്ല, ഒരു വിഷമം.

ചാണ്ടിക്കുഞ്ഞ് പറഞ്ഞു... മറുപടി

അടിപൊളി മനോ...വീണ്ടും ഞാന്‍ പറയുന്നു...ഞാനിതൊക്കെ മിസ്സായീലോ!!!

ജിക്കു|Jikku പറഞ്ഞു... മറുപടി

"കൂതറയുടെ വാക്കും കേട്ട് ഇന്നലെ വീട്ടീന്ന് പോന്നതാ. ഇന്നലെ മുതല്‍ പട്ടിണി. ഇതൊന്ന് ഫിനിഷ് ചെയ്തിട്ടേ ഉള്ളൂ ഇനി ബാക്കി കാര്യം"

സത്യമാ മനോ അവരെന്നെ പറ്റിച്ചു രാവിലെ ഫുഡ്‌ അടിക്കാന്‍ പോയി,ഒരു നിവര്‍ത്തിയുമില്ലാതെ ഞാനും മത്താപ്പും കൂടി കൊട്ടോട്ടിയുടെ ബൈക്കില്‍ കയറി ഒരു ഹോട്ടലില്‍ ചെന്ന്,അവിടെ ചെന്നപ്പോ നോണ്‍ വെജ് മാത്രം,സൊ ഒരു കാലി പൊറോട്ട മാത്രം തിന്നു മടങ്ങി,അതിനാല്‍ ഊണ് ശരിക്കും മുതലാക്കി.

ഈ പോസ്റ്റ്‌ ഗംഭീരമായി കേട്ടോ,ഇഷ്ടായി,ഒന്ന് പോലും വിടാതെ മനോ ചേട്ടന്‍ എല്ലാം വായനക്കാര്‍ക്കായി അവതരിപ്പിക്കുന്നു,നന്ദി
ബ്ലോഗ്‌ മീറ്റിന്റെ കൂടുതല്‍ ചിത്രങ്ങളും റിപ്പോര്‍ട്ടുംഇവിടെയുണ്ട്,ദയവായി ഇത് കൂടി കാണുമല്ലോ

Varun Aroli പറഞ്ഞു... മറുപടി

നന്ദി ചിത്രങ്ങള്‍ പങ്ക്‌ വച്ചതിന്‌ .........

Naushu പറഞ്ഞു... മറുപടി

ഉഷാറായി ട്ടാ...

jayanEvoor പറഞ്ഞു... മറുപടി

രാശാവേ!

മെയിൽ അയക്കാൻ കഴിഞ്ഞില്ല.

എന്റെ വക ചിത്രങ്ങൾ ദാ ഇവിടുണ്ട്.
http://jayanevoor1.blogspot.com/2011/04/blog-post_19.html

MyDreams പറഞ്ഞു... മറുപടി

ശ്രീ നാഥന്‍ മാഷെ കണ്ടപ്പോള്‍ മനോ ........... ഞാനും ചോദിച്ചു പോയി "ഈ ചെറിയ ശരീരത്തില്‍ നിന്നാണോ സിസ്റ്റംസ് & സിഗ്നല്‍സും മറ്റും വന്നതെന്ന്"
നല്ല ഫോട്ടോസ് പിന്നെ നന്നായി അടികുറിപ്പും

ബിഗു പറഞ്ഞു... മറുപടി

:)

Typist | എഴുത്തുകാരി പറഞ്ഞു... മറുപടി

ചിത്രങ്ങൾ പറഞ്ഞതൊക്കെ കേട്ടു!

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു... മറുപടി

അസൂയ കൊണ്ടിവിടെ ഇരിക്കാന്‍ വയ്യേ....
നിങ്ങളൊക്കെ ഇതെന്തു ഭാവിച്ചാ?

ഉമേഷ്‌ പിലിക്കൊട് പറഞ്ഞു... മറുപടി

രാജാവേ .. എന്റെ ഫോട്ടോ ഒന്നും കാണുന്നില്ലല്ലോ ? ആ ലൊടുക്ക് കാമറയില്‍ പതിഞ്ഞില്ലേ ?!!

ആശംസകള്‍

തെച്ചിക്കോടന്‍ പറഞ്ഞു... മറുപടി

നഷ്ടബോധം ഇരട്ടിപ്പിക്കുന്ന പോസ്റ്റ്‌!

~ex-pravasini* പറഞ്ഞു... മറുപടി

ഫോട്ടോസും അടിക്കുറിപ്പുകളും കലക്കി.

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു... മറുപടി

മനോരാജ്...
സംശയങ്ങള്‍ മാറി.
ഫോട്ടോ കണ്ടു,അടിക്കുറിപ്പുകളും...
നന്നായിട്ടുണ്ട്...
സന്തോഷവും, നന്ദിയും അറിയിക്കുന്നു

മാനവധ്വനി പറഞ്ഞു... മറുപടി

ന്നാലും ..ഈ ബ്ലോഗന്മാർക്ക്‌ ഒരു പണീം ഇല്ല ലേ.. തിന്നും കുടിച്ചും.. ആർമ്മാദിച്ചും...
!!

ബ്ലോഗ്‌ മീറ്റ്‌ ഫോട്ടോ കലക്കി...

ഭാവുകങ്ങൾ!

മഞ്ഞുതുള്ളി (priyadharsini) പറഞ്ഞു... മറുപടി

nice pictures...

lekshmi. lachu പറഞ്ഞു... മറുപടി

പങ്കെടുക്കാന്‍ കഴിഞ്ഞില്ല .. നന്നായിരിക്കുന്നു.

ജയിംസ് സണ്ണി പാറ്റൂര്‍ പറഞ്ഞു... മറുപടി

കലക്കി മനോരാജ്.പാവം, പങ്കെടുക്കാത്തവരുടെ
കണ്ണുനിറയും. കാവാരേഖ കവിതയെ സ്നേഹിക്കു
ന്നവര്‍ക്ക് കോംപ്ലിമെന്ററി കോപ്പിയായി നല്കന്നതാ
ണു്. പിന്നെ എത്ര നാളായി ഒരു ഗോസ്റ്റാകാന്‍
കൊതിക്കുകയായിരുന്നു.

Manoraj പറഞ്ഞു... മറുപടി

എല്ലാവര്‍ക്കും നന്ദി. കുറച്ച് ചിത്രങ്ങള്‍ കൂടെ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.

നന്ദകുമാര്‍ പറഞ്ഞു... മറുപടി

ഇതിലും എന്റെയൊരു നല്ല ഫോട്ടോയില്ല??!!

പ്രതിക്ഷേധിച്ചു ഞാന്‍ കമന്റിടാതെ പോകുന്നു!

Geetha പറഞ്ഞു... മറുപടി

nannaayee manoraj....avide varan kazhinjillenkilum....ellam munnil kanunnathu pole munpulla vivaranavum ee chithrangalum...valare nannaayee ketto..

സീത* പറഞ്ഞു... മറുപടി

Koottaymayude sukham....nashtabodhathinte nanavode parayatte nannaayi

സ്വപ്നസഖി പറഞ്ഞു... മറുപടി

ഫോട്ടോസും, അടിക്കുറിപ്പും ഉഗ്രനായി. കാലി ഇല കണ്‍ഫ്യൂഷനുണ്ടാക്കിയെങ്കിലും ഏറെ ചിരിപ്പിച്ചു.

Neena Sabarish പറഞ്ഞു... മറുപടി

നന്ദി വൈകിവന്നതിനാല്‍ മീററില്‍ പരിചയപ്പെടാനും പെടുത്താനും കഴിയാത്തതിന്റെ വിഷമം തീര്‍ന്നു...നന്ദി മനൂ....

പള്ളിക്കരയില്‍ പറഞ്ഞു... മറുപടി

ഇഷ്ടമായി.

smitha adharsh പറഞ്ഞു... മറുപടി

ഇത്ര വേണ്ടായിരുന്നു.ഇസ്മായില്‍ ഇക്ക - തണല്‍- പറഞ്ഞത് തന്നെ..അസൂയ കൊണ്ട് ഇരിക്കാന്‍ വയ്യ..
സന്തോഷം..ഈ പോസ്റ്റ്‌ കാണാന്‍ കഴിഞ്ഞതില്‍..

പത്രക്കാരന്‍ പറഞ്ഞു... മറുപടി

വെറുമൊരു പത്രക്കാരനായ എന്നെ നിങ്ങള്‍ പാപ്പരാസ്സി ആക്കിയല്ലോ . . .

Areekkodan | അരീക്കോടന്‍ പറഞ്ഞു... മറുപടി

Thunchanparambile prasidhamaaya ente kashanti thilangaaththa foto enth foto?

പാവത്താൻ പറഞ്ഞു... മറുപടി

കൊള്ളാം....

മേൽപ്പത്തൂരാൻ പറഞ്ഞു... മറുപടി

"അറിയുമോ?" - കുഴങ്ങി. മനസ്സില്‍ ഒരാളുടെ ഊഹമുണ്ട്. പക്ഷെ പറഞ്ഞിട്ട് അയാളല്ലെങ്കില്‍ പിന്നെ അതാവും. അല്ലെങ്കിലും നീയൊക്കെ അവരെയേ വായിക്കുകയുള്ളൂ. എന്നെയൊന്നും വായിക്കത്തേയില്ലല്ലോ. എന്തിനാ പുലിവാല്‍ പിടിക്കുന്നേ. "എനിക്ക് നല്ല പരിചയം തോന്നുന്നു. പക്ഷെ..."-മനോരാജേ..ഇതാര്‍ക്കിട്ടു താങ്ങിയതാ ?:)) ഏതായാലും വൈകാതെ ഇതേലൊന്നു ഞാനും ഇറക്കും..

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു... മറുപടി

ആ പത്രാസു കണ്ടപ്പോ ഞാന്‍ കരുതി ഞമ്മളൊക്കെ ഫ്രെയിമിനു പുറത്താവുമെന്നു. പിന്നെ ഹംസയുടെ കൂടെയായപ്പോള്‍ ഗ്ലാമറല്പം കൂടിയ പോലെ. ഒത്തിരി നന്ദി!.മുടിയനായ നിരക്ഷരനെ തിരക്കി അവസാനം മുടിയില്ലാത്ത നിരക്ഷരനെ കണ്ടു.പരിചയപ്പെടാനൊത്തില്ല.

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു... മറുപടി

അടുത്ത മീറ്റെന്നാ മനോ?
ഫോട്ടോസൊക്കെ കലക്കി ട്ടോ!

K@nn(())rAn-കണ്ണൂരാന്‍..! പറഞ്ഞു... മറുപടി

അടുത്ത മീറ്റ് ദുബായില്. എല്ലാവരെയും ക്ഷണിക്കുന്നു.

(ചുമ്മാ!)

ശ്രീ പറഞ്ഞു... മറുപടി

ചിത്രങ്ങളും ഓരോന്നിനും ചേര്‍ന്ന രസകരമായ അടിക്കുറിപ്പുകളും...
:)

ഏറനാടന്‍ പറഞ്ഞു... മറുപടി

ബെസ്റ്റ്‌ കണ്ണാ ബെസ്റ്റ്‌. രസകരമായിട്ടുണ്ട്.

OAB/ഒഎബി പറഞ്ഞു... മറുപടി

അന്നേ കണ്ടിരുന്നു
കമന്റിടുന്നത് ഇന്നും.

എല്ലാവരെയും കണ്ടു.
സന്തോഷം

Echmukutty പറഞ്ഞു... മറുപടി

പങ്കെടുക്കാത്ത സങ്കടം മാറി.

chithrangada പറഞ്ഞു... മറുപടി

മനു ,ചിത്രങ്ങള്‍ ഒക്കെ കണ്ടപ്പോ
പങ്കെടുക്കാന്‍ പറ്റാത്ത വിഷമം
മാറി .എന്നാലും അസൂയ മാറുന്നില്ല ...
ബുക്കിന്റെ കോപ്പി തരണേ .........

sreee പറഞ്ഞു... മറുപടി

വന്നില്ലേലെന്താ, കണ്ടതുപോലെയായി.

മഹേഷ്‌ വിജയന്‍ പറഞ്ഞു... മറുപടി

അടിക്കുറുപ്പ്‌കള്‍ ‍ രസകരമായിരിക്കുന്നു....
കുറച്ചു കൂടി നല്ല ക്യാമറ ഉപയോഗിച്ചിരുന്ണേല്‍ കിടിലം ആകുമായിരുന്നു....

ജാബിര്‍ മലബാരി പറഞ്ഞു... മറുപടി

ഇവിടെയും കൊച്ചു കൊച്ചു വിവരണവും ഫോട്ടോസും ഉണ്ടേ....
ഒന്ന് സന്ദര്‍ശിക്കുക
http://yathravazhikal.blogspot.com/2011/04/blog-post.html

ജാബിര്‍ മലബാരി പറഞ്ഞു... മറുപടി

nice

റാണിപ്രിയ പറഞ്ഞു... മറുപടി

യ്യോ ... മിസ്സ് ആയി...
ആ തിരക്കുള്ള ട്രൈയിനില്‍ നിന്നും ഇറങ്ങിയിരുന്നെങ്കില്‍ .......

നിശാസുരഭി പറഞ്ഞു... മറുപടി

മിസ്ഡ്.. :)

അഭി പറഞ്ഞു... മറുപടി

Nice