പ്രസവിക്കാന്‍ താല്പര്യമുള്ള യുവതികളുടെ ശ്രദ്ധക്ക്...
പുതുമ നിറഞ്ഞ ആ പരസ്യവാചത്തിലൂടെ ഒരു വട്ടം കണ്ണോടിച്ച് പത്രത്തിലെ മാട്രിമോണിയല്‍ പരസ്യവിഭാഗ മേധാവി ഒന്ന് പുഞ്ചിരിച്ചു. കട്ടിക്കണ്ണടയിലൂടെ എതിരെ ഇരിക്കുന്ന സുമുഖനായ ചെറുപ്പക്കാരനെ ഒന്ന് ഇരുത്തി നോക്കി.
തന്റേതല്ലാത്ത കാരണങ്ങളാല്‍ വിവാഹ ബന്ധം വേര്‍പെടുത്തിയ യുവാവ്, മുപ്പത്തഞ്ച് വയസ്സ്, ഇരു നിറം, ഭദ്രമായ സാമ്പത്തിക സ്ഥിതി. അനുയോജ്യരായ പെണ്‍കുട്ടികളുടെ മാതാ പിതാക്കളില്‍ നിന്നോ പെണ്‍കുട്ടികളില്‍ നിന്നോ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. പ്രായം, ജാതി, വിദ്യാഭ്യാസം, തൊഴില്‍, സാമ്പത്തീകം ഇവയൊന്നും പ്രശ്നമല്ല. പക്ഷെ എന്റെ കുട്ടികളെ പ്രസവിക്കാന്‍ തയ്യാറായിരിക്കണം എന്നത് നിര്‍ബന്ധം.
മാറ്ററിലൂടെ കണ്ണോടിച്ച ശേഷം ചെറുപ്പക്കാരനെ വീണ്ടും ഒരരക്കിറുക്കനെ നോക്കുന്ന പോലെ നോക്കിക്കൊണ്ടിരിക്കുകയാണ് അഡ്വര്‍ട്ടൈസിങ് മാനേജര്‍.
"സാര്‍, ഈ പരസ്യം നാളെ കഴിഞ്ഞ് പത്രത്തില്‍ കൊടുക്കണം. നാളെ എന്റെ വിവാഹമോചനക്കേസിന്റെ വിധി വരും." മാനേജര്‍ ഒന്നും മിണ്ടാതെ വീണ്ടും അയാളെ തന്നെ നോക്കി.
"മടുത്തു സാര്‍, എനിക്ക് അവളോടൊപ്പമുള്ള ജീവിതം മടുത്തു. എത്രയെന്ന് കരുതിയാണ് ഇതൊക്കെ സഹിക്കുന്നത്. സാറിനറിയോ , ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. എന്തെല്ലാം സ്വപ്നങ്ങളായിരുന്നു ഞങ്ങള്‍ക്ക്.." - എന്തൊക്കെയോ പറയാന്‍ അയാള്‍ തിക്കുമുട്ടും പോലെ.. പേനകൊണ്ട് മൂക്ക് ചൊറിഞ്ഞ് മാനേജര്‍ നല്ലൊരു ശ്രോതാവായി.
"ഒരു പാവം പെണ്ണായിരുന്നു അവള്.. പൂക്കളോടും പ്രകൃതിയോടും കിന്നാരം പറഞ്ഞ് നടന്ന, പുഴകളെ വല്ലാണ്ട് സ്നേഹിച്ച ഒരു പാവം മലനാട്ടുകാരി.. ജീവിതം കൃഷിക്കായി ഉഴിഞ്ഞ് വച്ച ഒരു കുടുംബത്തിലെ രണ്ടാമത്തെ പെണ്‍കുട്ടി. സാറിനറിയോ അവള്‍ക്ക് മണ്ണിന്റെ മണമായിരുന്നു. ഇഞ്ചിയുടേയും ഏലത്തിന്റെയും ഒക്കെ സുഗന്ധം!!!"
"അവളുടെ നാട്ടില്‍ കൃഷിവകുപ്പിലെ ഉദ്യോഗസ്ഥനായി നിയമിതനായതായിരുന്നു ഞാന്‍.. അങ്ങിനെ പരിചയമായി.. പരിചയം പ്രണയമായി.. പ്രണയം വിവാഹമായി.. എന്നും അവളോടൊപ്പം ഒരു കുട്ടിപ്പട്ടാളം ഉണ്ടാകുമായിരുന്നു. ഒക്കത്തും, ദാവണിത്തുമ്പില്‍ തുങ്ങിയും ഒക്കെ അവര്‍ അവളെ വിടാതെ പിന്തുടരുമായിരുന്നു. അനുരാഗത്തിന്റെ തീവ്രദിനങ്ങളില്‍ ഈ കുട്ടിപട്ടാളം എനിക്ക് അലോസരം സൃഷ്ടിച്ചിട്ടുണ്ട്. അത് പ്രകടിപ്പിക്കുമ്പോള്‍ അവള് വല്ലാതെ വിഷമിക്കുമായിരുന്നു. കുട്ടികളെ കുറിച്ച് അവള് വാതോരാതെ സംസാരിക്കും.. വിവാഹശേഷം ഉണ്ടാവുന്ന കുട്ടികള്‍ക്ക് പേര് വരെ അവള് കണ്ടെത്തിയിരുന്നു. അഞ്ച് കുട്ടികള്‍!!! അതായിരുന്നു അവളുടെ സ്വപ്നം!! അത് പറയുമ്പോഴൊക്കെ കുഞ്ചിയമ്മയ്ക്കഞ്ച് മക്കളാണേ എന്ന പാട്ട് പാടി അവളെ കളിയാക്കുമായിരുന്നു ഞാന്‍.. ആ അവള്‍ക്കാണിപ്പോള്‍ പ്രസവത്തോട് പുച്ഛം!!! അല്ല എല്ലാം എന്റെ തെറ്റ് തന്നെ..!!"
"എന്താ ഉണ്ടായത് "- മാനേജര്‍ ചോദിച്ചു. കഥ പറയാന്‍ അയാള്‍ കൂടുതല്‍ ഉത്സാഹിതനായി.
വിവാഹശേഷം എനിക്ക് കിട്ടിയ ഒരു സ്കോളര്‍ഷിപ്പിന്റെ തുടര്‍ച്ചയായി ഉപരിപഠനാര്‍ത്ഥം ഗവണ്മെന്റ് എന്നെ അമേരിക്കയിലേക്ക് വിട്ടു. അഗ്രിക്കള്‍ച്ചറല്‍ സയന്‍സിലെ ചില നൂതന ടെക്നോളജികള്‍ ഡവലപ്പ് ചെയ്യുകയായിരുന്നു ലക്ഷ്യം. അങ്ങിനെ ഞങ്ങള്‍ ഇരുവരും അമേരിക്കയിലേക്ക് പറിച്ചു നടപ്പെട്ടു. റിസര്‍ച്ചും അതിന്റെ പേപ്പര്‍ വര്‍ക്കുകളുമായി ഞാന്‍ പകല്‍ മിക്കവാറും തിരക്കിലാവുമ്പോള്‍ അവള് കുഞ്ഞുടുപ്പുകളുടെയും കുട്ടികളുടെ ചിത്രങ്ങളുടെയും വലിയ ഒരു ശേഖരം തന്നെ ഉണ്ടാക്കി. അവളുടെ വിരസതയകറ്റാനായിരുന്നു വിദ്യാസമ്പന്നയായ അവള്‍ക്ക് അവിടെയുള്ള മലയാളി സോഷ്യല്‍ നെറ്റ്വര്‍ക്കുകളെ പരിചയപ്പെടുത്തിയത്. ജന്മനാ കലാവാസനകള്‍ ഉള്ള അവള് മനോഹരമായ അവളുടെ കവിതകളിലൂടെയും ഡാന്‍സിലൂടെയും മറ്റും അവരുടെയിടയില്‍ പെട്ടന്ന് പോപ്പുലറായി. ഞാനും അതിലൊക്കെ വളരെയധികം സന്തോഷിച്ചു. ക്ലബുകളിലെയും മലയാളി സമാജങ്ങളിലേയും എല്ലാം പരിപാടികളില്‍ അവളുടെ കവിതകളും ഡാന്‍സും എല്ലാം ഒരു പ്രധാന ഇനമായി മാറി. എന്തുകൊണ്ടോ പ്രായഭേദമന്യേ അവള്‍ക്ക് ഒട്ടേറെ ആരാധകരുമായി. എല്ലാം ഞങ്ങള്‍ ഇരുവരും നന്നായി ആസ്വദിച്ചു. ഫെമിനിസ്റ്റ് വേദികളിലെ സജീവസാന്നിധ്യമായി അവള് മാറി.. അതൊക്കെ പക്ഷെ നല്ലതായേ ഞാനും കണ്ടുള്ളു. പക്ഷെ, ഒരു സെലിബ്രിറ്റിയായെന്ന തോന്നല്‍ അവളെ വല്ലാതെ അഹങ്കരിപ്പിച്ചു തുടങ്ങിയിരുന്നു എന്ന് അറിയാന്‍ ഞാന്‍ വൈകി.
ഒരിക്കല്‍ രാത്രിയിലെ സ്വകാര്യനിമിഷത്തിലെപ്പോഴോ നമുക്ക് കുട്ടികള്‍ വേണ്ടാട്ടോ എന്ന് അവള് കുറുകികൊണ്ട് പറഞ്ഞപ്പോഴും അത് ഒരു കുട്ടിക്കളിയായേ ഞാന്‍ കണ്ടുള്ളൂ. പക്ഷെ, പിന്നീട് നാട്ടില്‍ നിന്നുള്ള കത്തുകളില്‍ വിശേഷം വല്ലതുമായോ എന്ന ചോദ്യം കണ്ട് ഒരിക്കല്‍ അവള് കത്ത് വലിച്ച് കീറുന്നത് കണ്ടപ്പോഴാണ് ഞാന്‍ ശരിക്കും കാര്യങ്ങളുടെ ഭീകരത മനസ്സിലാക്കിയത്. അന്ന് ഞങ്ങള്‍ കുറെ വഴക്കടിച്ചു. കുട്ടികളെ ഒരുപാട് സ്നേഹിക്കുന്ന നിനക്ക് എന്ത് പറ്റി എന്ന ചോദ്യത്തിന് അവള് പറഞ്ഞ ഉത്തരം കേള്‍ക്കണോ സാറിന്.
"നിങ്ങള്‍ പറയൂ.ഞാന്‍ കേള്‍ക്കുന്നുണ്ട്."- മാനേജര്‍ക്കും കഥ കേള്‍ക്കാന്‍ താല്പര്യമായി.
"എന്തിനാ എന്റെ മനോഹരമായ അംഗലാവണ്യം ഒരു സാദാ പ്രസവത്തിനു വേണ്ടി ഞാന്‍ നശിപ്പിക്കുന്നത്. നിങ്ങള്‍ക്കറിയോ എന്റെ ഈ മനോഹരമായ വയര്‍ ഞങ്ങളുടെ ഫെമിന ക്ലബില്‍ എല്ലാവര്ക്കും ഒരത്ഭുതമാണ്. അതില്‍ വെറുതെ വെള്ള വരകള്‍ വീഴ്തണോ ഞാന്‍.. എന്റെ ആരോഗ്യം. എന്റെ ശരീരവടിവ്... ഇതൊക്കെ പ്രസവത്തിലൂടെ ഞാന്‍ നശിപ്പിക്കണോ.."- സാറ് പറയ് ഞാന്‍ എന്താ അവളോട് മറുപടി പറയേണ്ടത്.
മാനേജര്‍ തലക്ക് കൈകൊടുത്ത് വെറുതെ ഇരുന്നു.
എന്നിട്ടും സംയമനം പാലിച്ച ഞാന്‍ അവളുടെ കുട്ടികളോടുള്ള ഇഷ്ടത്തെ കുറിച്ച് സംസാരിച്ചു. പണ്ട് പറഞ്ഞ അഞ്ച് കുട്ടികളുടെ കാര്യം ഓര്‍മ്മിപ്പിച്ചു. അവളുടെ മറുപടി എനിക്ക് സഹിച്ചില്ല സാറേ.. പത്രവായന ഇഷ്ടമാണെന്ന് വച്ച് അവള് കെ.എം.മാത്യു ആവണോ എന്ന്..!!!
മാനേജര്‍ പുഞ്ചിരിച്ചു. പുച്ഛം കലര്‍ന്ന ഒരു ചിരി. കട്ടിഗ്ലാസ് ഒന്ന് കൂടെ മൂക്കില്‍ ഉറപ്പിച്ചു.
മടുത്തു സാര്‍.. എനിക്ക് മടുത്തു. വിവാഹമോചനം വാങ്ങാനാ ഞാന്‍ ഇപ്പോള്‍ നാട്ടില്‍ വന്നത് തന്നെ. സാര്‍ മറ്റേന്നാളത്തെ പത്രത്തില്‍ ഈ മാറ്റര്‍ കൊടുക്കണം. മാനേജറുടെ മുഖത്തേക്ക് നിസ്സഹായനായി നോക്കിയശേഷം അയാള്‍ ഒന്നും മിണ്ടാതെ ഇറങ്ങിനടന്നു. അയാളുടെ പോക്ക് നോക്കിയിരിക്കുമ്പോള്‍ അടുത്ത ദിവസം ലഭിച്ചേക്കാവുന്ന പുതിയ ക്ലാസിഫൈഡിനായി തികച്ചും ബിസിനസ്സുകാരനായ മാനേജര്‍ ഒരു പരസ്യവാചകം കൂടെ ഉണ്ടാക്കി..
ഗര്‍ഭപാത്രം വെറുതെ കൊടുക്കപ്പെടും. ആവശ്യക്കാര്‍ സമീപ്പിക്കുക..

64 comments:
ഈ കഥയിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പീകം മാത്രമാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആരുമായി ഇതിന് യാതൊരു ബന്ധവുമില്ല. അഥവാ അങ്ങിനെയെന്തെങ്കിലും തോന്നിയെങ്കില്‍ അത് തികച്ചും യാദൃശ്ചീകം മാത്രം!!
ങേ..തേങ്ങ എന്റെ വകയോ..
(((((ഠോ)))))))(((((ഠോ)))))))(((((ഠോ)))))))
കിടക്കട്ടെ എന്റെ വക..അഭിപ്രായം വായിച്ചിട്ട് പറയാം
ബിസിനസ്സുകാരനായ മാനേജര്‍ ഒരു പരസ്യവാചകം കൂടെ ഉണ്ടാക്കി..
ഗര്‍ഭപാത്രം വെറുതെ കൊടുക്കപ്പെടും. ആവശ്യക്കാര്‍ സമീപ്പിക്കുക..
നന്നായി...അഭിനന്ദനങ്ങള്‍...
Manoharam, Ashamsakal...!!!
അല്ലെങ്കിലും വെറുതെ ഇരുന്ന് തിന്നുമ്പോള്‍ ചില പെണ്ണുങ്ങള്‍ക്ക് അസ്ഥികള്‍ക്കിടയില്‍ നിന്നും ചില അസ്കിതകള്‍ ഉണ്ടാവും. പിന്നെ കഥാപാത്രത്തിന് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ മരിക്കാന്‍ പോകുന്നവരോ ആയി ഞാന്‍ യാതൊരു ബന്ധവും കണ്ടില്ല. സത്യം...!
മനോ...തീം പഴയതാണെങ്കിലും അവതരിപ്പിച്ച രീതി നന്നായി..
ഇതു പോലെ എത്രയെത്ര അവനും അവളും...
എന്റെ അറിവിലുമുണ്ട് ഇതുപോലൊരു സംഭവം
വിവാഹ മോചനത്തിലെത്തും മുമ്പ് എല്ലാം നല്ല രീതിയില്‍ അവസാനിച്ചു..
ഇപ്പോള്‍ അവര്‍ സന്തോഷവും സുഖകരവുമായ ജീവിതം നയിക്കുന്നു..
കഥാതന്തുക്കള്‍ കണ്ടെത്തുന്നതില്‍ താങ്കള്‍ക്കുള്ള കഴിവ് അസൂയാവഹമാണ്.... കഥ പറച്ചിലിലും വ്യത്യസ്ഥത പുലര്‍ത്തുന്നു.... ഇതും പല തവണ മലയാളി സമൂഹം പ്രത്യേകിച്ച് ചര്‍ച്ച ചെയ്ത വിഷയം തന്നെ.... കഥ വികസിപ്പിക്കാന്‍ ഒരു പ്രസിദ്ധീകരണത്തിന്റെ മാനേജറെ കണ്ടു പിടിച്ച ബുദ്ധിയും അഭിനന്ദനീയം...
നന്നായി അവതരിപ്പിച്ചു. പുതുമ അവകാശപ്പെടാനില്ലെങ്കിലും അവതരണത്തിലൂടെ വായനസുഖം ലഭിച്ചു. ഗര്‍ഭപാത്രം വാടകക്ക് എന്നത് ഒരു കഥ ആക്കാംആയിരുന്നാല്ലോ.
ഭാവുകങ്ങള്‍.
ഒരു സാദാ പ്രസവത്തിനു വേണ്ടി ഞാന്‍ നശിപ്പിക്കുന്നത്. നിങ്ങള്‍ക്കറിയോ എന്റെ ഈ മനോഹരമായ വയര്‍ ഞങ്ങളുടെ ഫെമിന ക്ലബില്‍ എല്ലാവര്ക്കും ഒരത്ഭുതമാണ്.
ഇങ്ങനെ ചിന്തിക്കുന്ന സ്ത്രീകള്‍ ഇപ്പോള്‍ ഒരു പക്ഷെ ഉണ്ടാവില്ല
അതെന്താ പാവപ്പെട്ട ചേട്ടാ... ഇപ്പോഴത്തെ പെണ്ണുങ്ങള്‍ക്ക് വയര്‍ ഇല്ലേ??!!!
വിഷയം പഴയതോ പുതിയതോ, വായനയില്‍ ലയിപ്പിക്കാന്‍ സാധിച്ചു. അത് തന്നെ മനോജേട്ടാ വിജയം. ആശംസകള്‍.
വളരെ ലളിതമായ ഒരു നല്ല കഥ ... ഇഷ്ടപെട്ടു.
കഥ നന്നായി...
വിശദമായി അഭിപ്രായം പറയാന്‍ പിന്നെ വരാം...
ഉറക്കം വരുന്നു.. ഇനി ഞാന്‍ ഉറങ്ങട്ടെ...
എനിക്ക് ഗുഡ്നൈറ്റ്...ആന്‍ഡ് സ്വീറ്റ് ഡ്രീംസ്..
കഥ നന്നായി...
വായിച്ചപ്പോള്‍, പണ്ടെങ്ങോ കണ്ട ദശരഥം സിനിമ ഓര്മ വന്നു...അതില്‍ കല്യാണം കഴിക്കാന്‍ താല്‍പ്പര്യമില്ലാത്ത നായകനാണല്ലോ...
വളരെ നല്ല അവതരണം, മനോരാജ്....
പുലിമടയിലാണു മോനെ കേറിക്കളിക്കുന്നത്.
ആര്‍ക്കും മെരുങ്ങാത്ത വിജ്ഞാന ഭണ്ഡാരങ്ങളായ കുറെ കരിമ്പുലികള്‍ കൂട്ടിനും ഉണ്ട്.
അനിഷ്ടക്കേടുള്ളവരുടെ ജോലി വരെ തെറിപ്പിച്ചു, കുഞ്ഞൂങ്ങളെ പട്ടിണിക്കിട്ടു, കുടുംബം കുളം തോണ്ടിയിട്ടുള്ള ചരിത്രം ഒന്നും മോനറിയില്ലല്ലോ?
അവരോടു കളിക്കാന്‍ ഈ തകര വളര്‍ന്നോ?
എടാ ഒരു നല്ല ടെലിഫിലിമിനുള്ള സ്കോപ്പുണ്ട് നീ തിരക്കഥയായി എഴുതൂ .. നമുക്കു നോക്കാം.
ക്ലബ്ബുകളും മറ്റും ആളുകളില്‍ വളര്‍ത്തുന്ന സ്വാധീനം വ്യക്തമാക്കുന്ന കഥ,മനോഹരമായിരിക്കുന്നു മനോ..
ഗര്‍ഭപാത്രം വാടകയ്ക്ക് കിട്ടുന്നിടം വരെ നമ്മുടെ നാട് വളര്‍ന്നു കഴിഞ്ഞ സ്ഥിതിക്ക് പുള്ളിക്ക് ഉടനെ പെണ്ണ് കിട്ടുമായിരിക്കും...
ലൈംഗികബന്ധത്തിൽ താല്പര്യമില്ലാത്ത ഒരു ...... യുവാവിന് ആത്മവധുവിനെ ആവശ്യമുണ്ട് എന്നൊരു പരസ്യം മുമ്പ് കണ്ടത് ഓർമ്മവന്നു.
കഥ നന്നായി!
കഥയും അതു പറഞ്ഞ രീതിയും വളരെ നന്നായിരിക്കുന്നു....
ആശംസകൾ....
കഥ വളരെ നന്നായി മനോരാജ്.... അഭിനന്ദനങ്ങള്‍... പക്ഷെ പെണ്ണുങ്ങളെ കുറിച്ചുള്ള ഈ അഭിപ്രായം....അതെനിക്ക് ഒട്ടും മനസ്സിലാവണില്ല.... ഈ ലോകത് വളരെ കുറച്ചു പെണ്ണുങ്ങളെ കാണു,കുട്ടികള്‍ വേണ്ട എന്ന് തോന്നുന്നവര്‍... സ്ത്രീത്വത്തിനു ഒരു പരിധി വരെ മാതൃത്വവുമായി ബന്ധമുണ്ട് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
@Manju Manoj : സന്തോഷം മഞ്ജു. കഥ ഇഷ്ടമായി എന്ന അഭിപ്രായമറിഞ്ഞതില്‍. ഒപ്പം സ്ത്രീത്വത്തിന് മാതൃത്വവുമായി ബന്ധമുണ്ട് എന്ന് വിശ്വസിക്കുന്ന ഒരു വലിയ സമൂഹം സ്ത്രീകള്‍ ഇന്നും ഉണ്ട് എന്ന് സ്ത്രീകള്‍ തന്നെ പറയുന്നത് കേള്‍ക്കുമ്പോള്‍ അത് അതിനേക്കാള്‍ വലിയ സന്തോഷം. മറിച്ച് അഭിപ്രായമുള്ളവരുടെ ഭ്രാന്തന് ചിന്തകള്‍ക്ക് നിങ്ങളുടെ ഈ യാഥാര്‍ത്ഥ്യബോധം ഉള്‍ക്കൊള്ളാനുള്ള കഴിവ് ഉണ്ടാകട്ടെ എന്നേ പ്രാര്‍ത്ഥനയുള്ളൂ..!!
ഞാനെഴുതാൻ പോകുന്ന കഥയിലെ ഒരു കഥാപാത്രം മുന്നിൽ വന്നിരിക്കുന്നു. ഈ സ്ത്രീയുടെ മുഖം ഞാൻ എവിടെയോ വെച്ച് കണ്ടതുപോലൊരു തോന്നൽ,,,
എന്റെ ഏറ്റവും നല്ല വിമര്‍ശകരും കൂട്ടുകാരും
എന്തിനും ഏതിനും കൂടെ നില്ക്കുന്നതും എന്നോട് തല്ലുകൂടുന്നതും എന്റെ മക്കളാണ്.ചില നേരം അങ്ങേ അറ്റം ഡിപ്രസ്ഡ് ആവുമ്പോള്‍ എല്ലാ സപ്പോര്‍ട്ടും തന്ന് മൂഡ് ബൂസ്റ്റ് ചെയ്യുന്നതും എന്റെ മകനും മകളും ആണ്. അവരില്ലായിരുന്നെങ്കില്‍ എന്റെ ജന്മം പാഴായേനെ.
ഇത്ര വര്‍ഷമായിട്ടും എന്റെ മക്കളുടെ ജനിച്ചപ്പോള്‍ മുതലുള്ള മുഖഭാവം ഓരോ പ്രായത്തിലേതും എന്റെ മനസ്സിലുണ്ട്...
ഒരു സ്ത്രീയുടെ ഏറ്റവും വല്യ സമ്പാദ്യവും അഹങ്കാരവും മാതൃത്വം തന്നെയാണ്... സ്ത്രീയുടെ രൂപഭംഗിയും സൗന്ദര്യവും അതിന്റെ ഔന്യത്തില് എത്തുന്നത് മക്കളുടെ അമ്മ എന്ന നിലയില്‍ ആണ് ...
മനോരാജിന്റെ ഭാവനയിലെ കഥ ഇതൊക്കെ വിളിച്ചു പറയാന്‍ കളമൊരുക്കി....
മെയിൽ ഷോവനിസ്റ്റ്!!! :)
എന്തോ മാനസികമായി തീമിനെ അംഗീകരിക്കാൻ വയ്യ. കാലാകാലങ്ങളായി സമൂഹം കൈമാറി തന്ന, അല്ലെങ്കിൽ ഉണ്ടാക്കിതന്ന ആ മറ്റേ ‘പാരമ്പര്യ-സദാചാര-പുരോഗമനവിരുദ്ധ’ കിടുതാപ്പ് മനസ്സിലങ്ങനെ എവിടെയോ കിടക്കുന്നതു കൊണ്ടാവാം..മാതൃത്വം എന്നതു ‘ചുളിവില്ലാത്ത വയറിനും ഉടയാത്ത മുലകൾക്കും ‘ പകരമായി ഒരു മാറ്റക്കച്ചവടത്തിനു തയ്യാറാകുന്ന സ്ത്രീരത്നങ്ങൾ ഉണ്ടാവുമോ? ആ...
പെറ്റില്ലെങ്കിലെന്താ, നല്ല വയറും മുലകളും ചന്തിയും ഉള്ള ഒരു സമൂഹം വളരട്ടെ..
അമ്മിഞ്ഞപ്പാലിന്നു കാറിപ്പൊളിക്കാത്ത
ഉണ്ണിമൂത്രത്തുണിയുടെ ഗന്ധമില്ലാത്ത
കളിയോടവും,കാക്കയും മുത്തശ്ശികഥകളുമില്ലാത്ത
അമ്പിളിമാമനെ സാക്ഷിയാക്കേണ്ടാത്ത
ഒരു നല്ല കാലം, വരവേറ്റിടാനായ്....
(ആരേം ‘ഉദ്ദേശിച്ചട്ടില്ലാത്തോണ്ട്’ മാത്രം ക്ഷമിക്കുന്നു :) )
സംഗതി എനിക്കത്ര പിടിച്ചില്ല. :)
ഇത്രക്കു സ്ട്രെയിറ്റ് ആയി പറഞ്ഞതും കൊണ്ടും ആകാം കഥയുടെ സുഖവും കിട്ടിയില്ല.
പ്രസവിക്കണോ കുട്ടികള്‍ വേണോ എന്നുള്ളതൊക്കെ രണ്ടുപേരുടേ മാത്രം ആഗ്രഹവും ആവശ്യവുമാണ്. മറ്റാര്‍ക്കും അതിലെന്ത് കാര്യം!
(വേറെ ഒന്നും എനിക്ക് മനസ്സിലായിട്ടില്ല, സത്യായിട്ടും)
"അജ്ഞാത പറഞ്ഞു...
പുലിമടയിലാണു മോനെ കേറിക്കളിക്കുന്നത്.
ആര്‍ക്കും മെരുങ്ങാത്ത വിജ്ഞാന ഭണ്ഡാരങ്ങളായ കുറെ കരിമ്പുലികള്‍ കൂട്ടിനും ഉണ്ട്.
അവരോടു കളിക്കാന്‍ ഈ തകര വളര്‍ന്നോ?"
ഈ അജ്ഞാത ആരാണെന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ പറഞ്ഞോട്ടെ, ദേ ഇതിനു ഒരു സൊയമ്പന്‍ മറുപടി ഉണ്ട്. പക്ഷെ ഞാന്‍ ആയിട്ട് അത് പറയുന്നില്ല.!!! മനുവേട്ടാ, ഞാന്‍ ആ മറുപടി മനുവേട്ടനില്‍ നിന്നും പ്രതീക്ഷിക്കുവാന്നേ...?
"mini//മിനി പറഞ്ഞു...
ഈ സ്ത്രീയുടെ മുഖം ഞാൻ എവിടെയോ വെച്ച് കണ്ടതുപോലൊരു തോന്നൽ,,,"
ടീച്ചറെ, എങ്ങനാ, ബസ്സിലാണോ യാത്ര? കണ്ടുകാണും...!
"പ്രവീണ്‍ വട്ടപ്പറമ്പത്ത് പറഞ്ഞു...
പെറ്റില്ലെങ്കിലെന്താ, നല്ല വയറും മുലകളും ചന്തിയുംമുള്ള ഒരു സമൂഹം വളരട്ടെ.."
പ്രവീണ്‍ ചേട്ടാ, ദിദ് കലക്കി.
നന്ദകുമാര്‍ പറഞ്ഞു...
(വേറെ ഒന്നും എനിക്ക് മനസ്സിലായിട്ടില്ല, സത്യായിട്ടും)
ഉവ്വ, അത് പ്രത്യേകിച്ച് ബ്രാക്കറ്റില്‍ ഇട്ടതു കൊണ്ട് പിന്നെ ആര്‍ക്കും സംശയവും തോന്നിയില്ല, സത്യായിട്ടും...!
പുതുമ അവകാശപ്പെടാനില്ലെങ്കിലും അവതരണത്തിലൂടെ വായനസുഖം ലഭിച്ചു.
കഥ നന്നായി. ഇത്തരം നിഷ്കളങ്ക കഥാപാത്രങ്ങള്‍ ആണ് മോഹവലയത്തിലും പെട്ട് പോവുന്നത്.
കൊള്ളാം കഥ ,ഇതുപോലുള്ള ആളുകള്‍ ഉണ്ടാകാം .maliyka arora ,അവരെ നോക്കു ,അവരും പ്രസവിച്ചത് തന്നെ .എന്നാ ഷേപ്പ് ,എന്നാ വയറു .ശോ നല്ല സ്ലിം ബൂട്ടി!!!.
പിന്നെ ഇതെല്ലം ഓരോരുത്തരുടെ ഇഷ്ടം.കഥയില്‍ അവന് അവള്‍ക് ആഗ്രഹം ഉള്ളപ്പോള്‍ വേണ്ട എന്ന് വെച്ചു .കണ്ടില്ലേ അവസാനം .ഹ്ഹഹഹ്ഹ .അപ്പോള്‍ പുടി കിട്ടിയോ .dnt waste time ,അതല്ലേ ഇപ്പോള്‍ ഒക്കെ എല്ലാവരും വേഗം പ്രസവം ആക്കുന്നു .വേഗം ജോലി തീര്‍ത്തു പോകാമല്ലോ എന്നാ മട്ടില്‍.
.ലൈഫ് ഓടുമ്പോള്‍ പിന്നാലെഓടേണ്ടി വരുന്നു .
എന്നാല്‍ പ്രസവം .എന്നതിലും മെയിന്‍ കാര്യം . കുട്ടികളെ നല്ല നിലക്ക് വളര്‍ത്തുക എന്ന് ആണ് .കുട്ടികള്‍ ഒന്നോ ,മൂന്നോ .ആകാം അച്ഛനും അമ്മയും അവരെ നല്ല രീതിയില്‍ വളര്‍ത്തണം എന്ന് മാത്രം .അതിനു നേരം ഇല്ലാതെ ,.മുട്ടുമ്പോള്‍ ,മുട്ടുമ്പോള്‍ ഓരോ കുനിഷ്ട് കാര്യവും പറഞ്ഞു കള്ള് കുടി പാര്‍ട്ടി , പരദൂഷണം പരിപാടിക്ക് പോകുന്ന മാന്യന്മാരായ അച്ചന്മാരും,ചാറ്റിങ് വഴി കുറെ ഫീമൈല്‍ ഫ്രണ്ട്സ് അവരോടെ ഒരു തരം വര്‍ത്തമാനം എന്നിട്ട് അപ്പുറത്ത് അവര്കിട്ട്ടു പാര പണിയുന്ന മാന്യന്മാര് ,ക്ലബ് പോകേണ്ട അമ്മമാരും ,അവര്കുട്ടികള് ഇല്ലാതെ ഇരിക്കുന്നതാ നല്ലത് . പെറ്റ തള്ളക്കു മാത്രം അല്ല തന്തക്കും ഉണ്ട് റോള്‍ .എന്ന് പല മഹാന്മാരും മറക്കുന്നു .അപ്പോള്‍ മക്കളെ നോക്കാന്‍ കൂടി സമയം ഉള്ളവര്‍ എന്ന് പരസ്യത്തില്‍ ചേര്ക്കു മിസ്റ്റര്‍ .മനോ ,
ഹിഹിഇഹിഹി
മനോ എന്താപ്പോ പറയാ ..എഴുത്ത് നന്ന് ...ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കാന്‍ ഇത് മാത്രം വിട്ടേച്ചു പോകുന്നു ..ഒരു മറുപുറം ..ഉറഞ്ഞുപോയ മാതൃവാത്സല്യത്തിന്റെ ഗദ്ഗദങ്ങൾ......
പത്രവായന ഇഷ്ടമാണെന്ന് വച്ച് അവള് കെ.എം.മാത്യു ആവണോ എന്ന്..!!!ഈ വരികളില്‍ മുഴുവനും ഉള്‍ക്കൊള്ളുന്നു ......ദേഷ്യവും ...ദയനീയതയും ഹാസവും എല്ലാം
കഥപറയുന്നതില്‍ വിജയിച്ചു...... പക്ഷേ...
ആധുനികകാലത്ത് ഇനി പ്രസവിക്കാൻ തയ്യാറുള്ള സ്ത്രീകളൂടെ എണ്ണം കുറയുമായിരിക്കും!
ഇപ്പോ ക്ലോണിംഗ് ഒക്കെ വന്നു കഴിഞ്ഞല്ലോ!
പിന്നെ, പൌർണമി പറഞ്ഞതിലും കാര്യമുണ്ട്.
പിതാവാകാനും മക്കളെ വളർത്താനും ഉത്തരവാദിത്തം ഏൽക്കാനും ഒന്നും താല്പര്യമില്ലാത്ത ആണുങ്ങളുടെ എണ്ണവും കൂടിവരികയാണ്.
അല്പം മെയിൽ ഷോവിനിസം മുഴച്ചു നിൽക്കുന്നതായി എനിക്കും തോന്നുന്നു.
കാലഹരണപ്പെടാത്തതും , കാലിക പ്രസക്തിയുള്ളതുമായ വിഷയമാണ് ശ്രീ. മനോരാജ് മനോഹരമായി കൈകാര്യം ചെയ്തത് . എത്ര ചര്‍ച്ച ചെയ്താലും തീരാത്ത ഒരു സമസ്യയായി ഈ വിഷയം എക്കാലത്തും നില നില്‍ക്കുകയും ചെയ്യും .അവതരണവും ശൈലിയും നന്നായിരിക്കുന്നു .
this post is being listed with Keralainside.net.This post is also added in to favourites category..
visit Keralainside.net.- The First Complete Malayalam Flash Agragattor
thank you..
ഈ കഥയ്ക്കുള്ള പ്രചോദനം ബസ്സില്‍ നിന്ന് കണ്ടെത്തി എന്ന് ഞാന്‍ പറഞ്ഞാല്‍ തെറ്റാവിലല്ലോ :)
അത് കൊണ്ട് തന്നെ എനിക്ക് കഥ ഇഷ്ടപെടുകെയും ചെയ്തുട്ടോ
സാങ്കൽപ്പികമല്ല കേട്ടൊ എല്ലാം ഒറിജിനൽ കഥാപാത്രങ്ങൾ തന്നെയാണ് ഇതിലിള്ളത് കേട്ടൊ ഗെഡീ
ഇതുവായ്ച്ചാൽ ഇവിടത്തെ പലപ്രവാസിമലയാളി പെണ്ണുങ്ങളും കരുതും മനോരാജ് അവരെ കുറിച്ചാണ് എഴുതിയിരിക്കുന്നതെന്ന്...
ഭാഗ്യം...അവരാരും മല യാലം വായിക്കില്ലല്ലോ... !
ചർവ്വിതചർവ്വണമായ കഥാതന്തുവാണെങ്കിലും വ്ര്ത്തിയായ അവതരണത്തിലൂടെ പാരായണക്ഷമത കൈവന്നു. ആശംസകൾ.
“പ്രസവിക്കാന്‍ താല്പര്യമുള്ള യുവതികളുടെ ശ്രദ്ധക്ക്...“ - ഇത് തന്നെ ഈ കഥയുടെ പഞ്ച്ലൈന്‍...നന്നായി.
ഇങ്ങനേയും ഉണ്ടാകാം അല്ലേ?.ഒഴുക്കുള്ള വായന അനുഭവിച്ചു.നന്ദി.
പത്രവായന ഇഷ്ടമാണെന്ന് വച്ച് അവള് കെ.എം.മാത്യു ആവണോ എന്ന്..!!!
ഇഷ്ട്ടപ്പെട്ടു, നല്ല ഒഴുക്കുണ്ട് വായിക്കാന്‍
നന്നായിരിക്കുന്നു ഈ കാലത്തിന്റെ പോക്ക് എങ്ങോട്ടാ അല്ലെ?
പ്രസവിക്കാന്‍ താല്പര്യമുള്ള യുവതികളുടെ ശ്രദ്ധക്ക്...
മനോ ,ഈ വാചകം ഞാന്‍ കുറെ പ്രാവശ്യം വായിച്ചു നോക്കി ,എന്തോ ഒരു കുറവ് .ഇതുപോലെ ഒരു പരസ്യം നമ്മുടെ നാട്ടില്‍ ഒക്കെ വരുമോ?ആ ഒരു അവസ്ഥ ചിന്തിച്ചു നോക്കണം ..ഒരിക്കലും അതുപോലെ ഉണ്ടാവാതെ ഇരിക്കട്ടെ ...
പ്രസവ വേദന .അതൊക്കെ ഓര്‍ത്തിരിക്കാനുള്ള സമയം ഉണ്ടോ?ആ വേദന കുട്ടി പുറത്ത് വരുന്നതോടെ തീര്‍ന്നു .പിന്നെ കുട്ടിയുടെ കരച്ചില് ,അവരെ കുറിച്ചുള്ള ചിന്തകള്‍ ,അതിനിടയില്‍ നമ്മുടെ ശരീരത്തില്‍ വന്ന പാടുകള്‍ ഇതൊക്കെ നമ്മുടെ കണ്ണില്‍ പെടും, .,എന്നാലും അതൊക്കെ ഒരു സമയം ആവുമ്പോള്‍ ഇല്ലാതെയും ആവും .
മനോ, ഈ കഥയില്‍ പറഞ്ഞപോലെ '',കുട്ടികള്‍ വേണ്ട'' എന്ന തീരുമാനം ഒരുമിച്ച് എടുത്ത് ജീവിക്കുന്ന മലയാളീകളെയും എനിക്ക് അറിയാം .അവര്‍ക്ക് ജീവിതത്തില്‍ കുട്ടികളുടെ കളിയും ,ചിരിയും നിറഞ്ഞ വീട് ഒരു ആവശ്യം ആയി തോന്നുന്നില്ല ..
എന്തൊക്കെ കാണാൻ ബാക്കിയിരിക്കുന്നു.
അവതരണം നന്നായിട്ടുണ്ട്
ഇതിപ്പോ ഒരു പരസ്യം കൊടുക്കണ്ട ആവശ്യമൊക്കെയുണ്ടോ? അല്ല ഉണ്ടോ?
@റിയാസ് (മിഴിനീര്‍ത്തുള്ളി): നന്ദി. നല്ല ജീവിതം നയിക്കാനുള്ള വിവേകം അവര്‍ക്കുണ്ടായല്ലോ..
@ലീല എം ചന്ദ്രന്.: വായനക്ക് നന്ദി.
@Sureshkumar Punjhayil : നന്ദി.
@ആളവന്താന് : അല്ലെങ്കിലും ബന്ധമില്ലല്ലോ!!
@നീര്വിളാകന് : പ്രോത്സാഹനത്തിന് നന്ദി.
@പട്ടേപ്പാടം റാംജി : അത്തരം ഒരു കഥ ഇപ്പോള്‍ മനസ്സിലില്ല റാംജി. നന്ദി.
@പാവപ്പെട്ടവന് : അത്തരം സ്ത്രീകള്‍ ഉണ്ടാവാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥന!!
@കണ്ണൂരാന്‍ / K@nnooraan : സന്തോഷം.
@ഹാപ്പി ബാച്ചിലേഴ്സ് : നന്ദി. വായനക്കും അക്ഷരതെറ്റുകള്‍ ചൂണ്ടിക്കാട്ടിയതിനും. തിരുത്താം കേട്ടോ.
@മഹേഷ് വിജയന് : ഉറക്കം കഴിഞ്ഞെങ്കില്‍ വിശദമായ അഭിപ്രായം പറയൂ :)
@ചാണ്ടിക്കുഞ്ഞ് : അതെ. ഇത് പ്രസവിക്കാന്‍ ഇഷ്ടമില്ലാത്ത നായിക!!
@Gopakumar V S (ഗോപന് ): സന്തോഷം.
@അജ്ഞാത : തകരയെന്ന് പറയുമ്പോള്‍ ഭരതന്റെ മനോഹരമായ അഭ്രകാവ്യമല്ലേ.. പ്രതാപ് പോത്തന് അനശ്വരമാക്കിയ കഥാപാത്രം :)
@BIJU നാടകക്കാരൻ : നീ സംവിധാനം ചെയ്യോ ??
@junaith : കിട്ടുമായിരിക്കും.. :)
@അലി : അതും ഒക്കെ ഈ നാട്ടില്‍ ഉണ്ടല്ലേ?
@വീ കെ: നന്ദി
@Manju Manoj : പെണ്ണുങ്ങളെ മൊത്തമായി ഞാന്‍ അതില്‍ അങ്ങിനെ പറഞ്ഞില്ല മഞ്ജു. ചിലതൊക്കെ കേള്‍ക്കുമ്പോള്‍ പ്രതികരിച്ച് പോകുന്നു..
@mini//മിനി : ആ കഥ വേഗം പോരട്ടെ..
@മാണിക്യം : “ഒരു സ്ത്രീയുടെ ഏറ്റവും വല്യ സമ്പാദ്യവും അഹങ്കാരവും മാതൃത്വം തന്നെയാണ്.” സത്യം ഞാനും ഇത് വിശ്വസിക്കുന്നു.
@പ്രവീണ്‍ വട്ടപ്പറമ്പത്ത് : ക്ഷമിച്ചല്ലോ.. ഹി..ഹി..
@നന്ദകുമാര്‍ : അതെ, അത് തന്നെ. ഇവിടെ ആ രണ്ട് പേരല്ലാതെ ആരും വന്നിട്ടില്ല കഥയില്‍.. ബ്രാക്കറ്റില്‍ പറഞ്ഞത് സത്യായിട്ടും :)
@lekshmi. lachu : സന്തോഷം.
@Sukanya : കുറേ നാളുകള്‍ക്ക് ശേഷം വീണ്ടും തേജസില്‍ കണ്ടതില്‍ സന്തോഷം.
@pournami : മിസ്സിസ് . പൌര്‍ണ്ണമി, ചുമരുണ്ടെങ്കിലല്ലേ ചിത്രത്തിന് സ്ഥാനമുള്ളു.. അപ്പോള്‍ ആദ്യം പ്രസവിച്ചാലേ ഒരു കുട്ടിയുണ്ടാവൂ.. എന്നിട്ടല്ലേ അതിനെ വളര്‍ത്തുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടൂ.. ഹിഹി.. പിന്നെ പൌര്‍ണ്ണമി പറഞ്ഞത് എല്ലാം കാര്യം തന്നെ. ഞാനും അതൊക്കെ അംഗീകരിക്കുന്നു. നന്ദി സുദീര്‍ഘമായ ഈ അഭിപ്രായത്തിന്.
@ആദില : ആദില, സത്യത്തില്‍ പ്രസവവിരോധികള് വായിക്കേണ്ട പോസ്റ്റ് തന്നെ ആ ലിങ്ക്. വായിച്ച് കാണും അവരും..എന്റെ കഥയിലെ സ്ത്രീയെ ജനറലൈസ് ചെയ്യരുതെന്ന് അപേക്ഷ..
@ആയിരത്തിയൊന്നാംരാവ് : നന്ദി.
@thalayambalath : ആ പക്ഷെ തന്നെയായിരുന്നു എന്റെ ലക്ഷ്യം.. സന്തോഷം.
@jayanEvoor : ഇത് മെയില്‍ ഷോവനിസം ഒന്നുമല്ല. ചിലതൊക്കെ കേള്‍ക്കുമ്പോള്‍ തോന്നുന്നത്. അത്രമാത്രം.
@Abdulkader kodungallu : നന്ദി.
@keralainside.net : Thanks.
@കണ്ണനുണ്ണി : കണ്ണാ.. ബസ്സോ.. അതെന്ത് സാധനം.. :) നന്ദി.
@മുരളീമുകുന്ദൻ ബിലാത്തിപട്ടണം : ഹ..ഹ.. ഈ കമന്റിന് 100 മാര്‍ക്ക്. കാരണം ശരിയാണ്. അവരാരും മലയാളം വായിക്കില്ലല്ലോ..
@പള്ളിക്കരയില്‍ : സന്തോഷം
@അനില്‍കുമാര്‍. സി.പി : വായനക്ക് നന്ദി.
@യൂസുഫ്പ : നന്ദി യൂസുഫ്പ
@മാഹിര്‍ , ചേന്ദമംഗല്ലൂര്‍ : തേജസിലേക്ക് സ്വാഗതം. നന്ദി.
@ആചാര്യന് : അതെയതെ.. സുകൃതക്ഷയം!!! തേജസിലേക്ക് സ്വാഗതം ആചാര്യ...
@siya : ഈ അഭിപ്രായങ്ങള്‍ സിയ പറയുമ്പോള്‍ അതിനെ ഞാന്‍ ഒരിക്കലും ഖണ്ഢിക്കുന്നില്ല. കാരണം രണ്ട് കുട്ടികളുടെ അമ്മയാണ് സിയ. പ്രസവവേദനയെ കുറിച്ചൊക്കെ ലേബര്‍ റൂമിന്റെ മുന്‍പിലും അകത്തും ഇത് വരെ നില്ക്കാത്തവര് പറയുന്നത് ജല്പനങ്ങളായി കരുതാം നമുക്ക്.
@Kalavallabhan : അതെയതെ..
@കുമാരന് | kumaran : അല്ല പറഞ്ഞ പോലെ ഉണ്ടോ..? അല്ല ഉണ്ടോ :)
"ഗര്‍ഭപാത്രം വെറുതെ കൊടുക്കപ്പെടും. ആവശ്യക്കാര്‍ സമീപ്പിക്കുക.."
മനോരാജ് ഈ വാചകമാണീ പോസ്റ്റിന്റെ പഞ്ച്. സ്ത്രീ അമ്മയാകുന്നത് പ്രകൃതിയുടെ ഒരു അല്‍ഭുത പ്രതിഭാസമാണ്. ആ സൗഭാഗ്യം വേണ്ടെന്നു വെയ്ക്കുന്ന സ്ത്രീ പ്രകൃതിയെ നിഷേധിക്കുകയാണ് ചെയ്യുന്നത്. ഇതാണ് എന്റെ അഭിപ്രായം.
ഈ വിഷയം വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. ഭാവുകങ്ങള്‍.
കഥ നന്നായി പറഞ്ഞു.പക്ഷെ,ഒരു കുട്ടി പോലും വേണ്ടാന്നു പറയുന്നവര്‍ കാണുമോ?
ഇപ്പൊ ഐ.ടി ഫീല്‍ഡിലുള്ളവര്‍ പ്രസവിക്കാന്‍ മടി കാണിക്കുന്നതായി കേട്ടിട്ടുണ്ട്.
പഴയ പ്രമേയമാണെങ്കിലും അവതരണത്തിലെ വ്യത്യസ്തത കഥയ്ക്ക് മാറ്റ് കൂട്ടുന്നു.അഭിനന്ദനങ്ങള്‍ !
കഥ കേള്‍ക്കുമ്പോള്‍ നമ്മള് ചിന്തിച്ചു പോവും ഇങ്ങനയുള്ള സ്ത്രീകള്‍ ഉണ്ടാവുമോ എന്ന്. പക്ഷെ ഉണ്ടായിക്കൂടെന്നില്ല. അല്ല ഉണ്ടാവും എന്ന് തന്നെ വിശ്വസിക്കാം. സ്വന്തം താല്പര്യങ്ങള്ക്കപ്പുറം മറ്റൊന്നില്ല എന്നു വിശ്വസിക്കുന്ന യുഗത്തിലാണ് നമ്മള് ഇപ്പോള്‍ ജീവിക്കുന്നത് .
കഥ നന്നായിട്ടുണ്ട് മനൂ..
മനുവേട്ടാ കഥ നന്നായിരിക്കുന്നു
ആശംസകള്‍
"പത്രവായന ഇഷ്ടമാണെന്ന് വച്ച് അവള് കെ.എം.മാത്യു ആവണോ"
ജീവിക്കാന്‍ മറന്നു പോകുന്നവര്‍ ....!
നന്നായിരിക്കുന്നു .....
ഇവളുമാരെയൊക്കെ...........!!!!!!!!
കുട്ടികളെ വേണ്ടെന്നു വെക്കുന്ന സ്ത്രീകള്‍
സ്വാര്‍ത്ഥരായിരിക്കും, തീര്‍ച്ച.
അവരുടെ സ്നേഹവും
അല്പായുസ്സായിരിക്കും,
,ഇങ്ങനെ മനസ്സ്
മരുഭൂമിയാക്കിയ
ഭാര്യമാരുള്ളവര്‍ സൂക്ഷിക്കുക.!!!!!!
വയറാണ് പ്രശ്നമെന്ന് പ്രത്യക്ഷത്തില്‍ തോന്നാം. മെറ്റാര്ട്ട് സൂപ്പര്‍ മോഡലുകള്‍ക്ക് ഇപ്പോള്‍ നല്ല മാര്‍ക്കറ്റാ.. ഓളെ കുറ്റം പറയാന്‍ എനിയ്ക്കു പറ്റുന്നില്ല....
@Vayady : വായടിയോട് 101% യോജിക്കുന്നു.
@mayflowers : അങ്ങിനെ പറയുന്നവര്‍ ഉണ്ട് മേഫ്ലവര്‍. തേജസിലേക്ക് സ്വാഗതം. വായിച്ചതില്‍ സന്തോഷം.
@Dipin Soman : നന്ദിയെടാ.
@ഹംസ : ഉണ്ടായികൂടെന്നില്ല. ഉണ്ടാവും.. എന്നുമല്ല ഹംസ ഉണ്ട്.. ഉറപ്പ് :)
@അഭി : സന്തോഷം അഭീ.
@Sneha : തേജസിലേക്ക് സ്വാഗതം. വായനക്ക് നന്ദി.
@ഭായി : ഹ..ഹ. ബാക്കി കൂടെ പറയൂ ഭായീ..
@~ex-pravasini* : തേജസിലേക്ക് സ്വാഗതം. അതെ, സൂക്ഷിക്കുക ഇത്തരക്കാരെ.. അവര്‍ എത്ര വലിയ സെലിബ്രിറ്റികളാണെങ്കിലും..
@kottottikkaran :)
നന്നായി.കഥ,മനോഹരമായിരിക്കുന്നു
കലികാലവൈഭവം !!
nalla katha congrajulations lisa mara
വൈകി വന്നത് കൊണ്ട് ഇപ്പോഴാണ് വായിക്കുന്നത്.....
വലച്ചു കെട്ടില്ലാതെ ഒരു കഥ പറഞ്ഞു. നന്നായിട്ടുണ്ട്..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ