കറവക്കാരന് കണാരനും പശുക്കിടാവും തമ്മില്‍ പാലിനായുള്ള ശീതസമരം തുടങ്ങിയ ബഹളം കേട്ടാണ് പ്രകാശന് എന്ന വെട്ടുവഴി പ്രകാശന് ഉറക്കം ഉണര്‍ന്നത്. ഇതെന്താ? താന്‍ ഉണ്ണിയേശുവായോ എന്നതായിരുന്നു വെട്ടുവഴി പ്രകാശന്റെ ചിന്ത. എങ്ങിനെ ഈ തൊഴുത്തില്‍ വന്ന് കിടന്നു എന്ന് എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടിയില്ല. അതെങ്ങിനെയാ, ഇന്നലെ കുടിച്ച കള്ളിന്റെ കെട്ട് വിട്ടിട്ടില്ലല്ലോ..
'എന്താടോ വെട്ടുവഴി രാവിലെ പശുവിന്റെ മൂട്ടില് നോക്കിയിരിക്കുന്നേ.. ഇന്ന് വെട്ടുവഴി നിരങ്ങുന്നില്ലേ?'
'വെട്ടുവഴി നിന്റെ തന്തയാടാ..' പ്രകാശന് തൊഴുത്തില്‍ തന്നെ നിന്ന് ഉടുതുണി പൊക്കിപ്പിടിച്ച് നീട്ടി മുള്ളി. മൂത്രത്തിന് കള്ളിന്റെ രൂക്ഷ ഗന്ധം. പശു ഒന്ന് അമറി.
'എടോ, ഒന്ന് മാറി നിന്ന് പെടുക്ക്. ദേ, ഈ മണം കേട്ട് പശുവെങ്ങാനും കയറ് പൊട്ടിച്ചാല്‍ പിന്നെ തെന്റേത് വെറും നോട്ടക്കാരന്റെ അവസ്ഥയാവും കേട്ടോ, പറഞ്ഞില്ലാന്ന് വേണ്ട'
'ഓ, അതല്ലേലും മിക്കവാറും നോട്ടക്കാരന് തന്നെയാ എന്റെ കണാരേട്ടാ..' പാലെടുക്കാന്‍ പാത്രവുമായി വരുന്ന വരവില്‍ സരള ചിരിച്ചുകൊണ്ട് പറഞ്ഞു. അവരുടെ ഇരുവരുടേയും അര്‍ത്ഥം വെച്ചുള്ള ചിരി പ്രകാശാന് അത്രക്കങ്ങട് പിടിച്ചില്ല.
'ഫ, നായിന്റെ മോളേ, കേറി പോടി അകത്ത്.. അവള് രാവിലെ തന്നെ പാലളക്കാന്‍ ഇറങ്ങിയിരിക്കുകയാ..' - പ്രകാശന് സരളയുടെ പിന്‍ഭാഗം നോക്കി ഒരു ചവിട്ട് കൊടുത്തു.
വെട്ടുവഴി പ്രകാശനും ഇല്ലിക്കാട്ടില്‍ സരളയും വെടിവെച്ചാംകുഴി ഗ്രാമത്തില്‍ വന്നിട്ട് വളരെ കുറച്ചേ ആയിട്ടുള്ളു. പ്രകാശന് ദിവസം മുഴുവന്‍ വെള്ളമടിച്ച് വെട്ടുവഴി നിരങ്ങി നടക്കുന്ന ഒരുവനാണ്. അങ്ങിനെയാണ് നാട്ടുകാര്‍ അവനെ വെട്ടുവഴി പ്രകാശന് എന്ന് പേരിട്ടത്. സരളയാണെങ്കില്‍ പ്രകാശന്റെ അഭാവത്തില്‍ ഇല്ലിക്കാട്ടില്‍ വെച്ച് വെടിവെച്ചാം കുഴി ദാസന് എന്ന ഗുണ്ടയുമായി അല്ലറ ചില്ലറ വെടിക്കഥകളൊക്കെ പറഞ്ഞിരിക്കുമായിരുന്നു. കൈയോടെ പിടികൂടിയ നാട്ടുകാര്‍ അങ്ങിനെ സരളെയെ ഇല്ലിക്കാട്ടില്‍ സരളയാക്കി. സരളക്ക് അത് കേള്‍ക്കുമ്പോള്‍ സത്യത്തില്‍ ഒരു കുളിരാ.. പക്ഷെ, എന്തൊക്കെയാണേലും അവള്‍ക്ക് പ്രകാശനെ ജീവനായിരിന്നു. പ്രകാശന് അവളെയും.
യാതൊരു ജോലിക്കും പോകാതെ കുടിച്ച് പാമ്പായി ആട് പാമ്പേ ആടാടുപാമ്പേ പാടി നടക്കുന്ന പ്രകാശന് നാട്ടുകാര്‍ക്ക് ഒരു കഥാപാത്രം തന്നെയായിരുന്നു. നാട്ടില്‍ ഏത് പാര്‍ട്ടിക്കാരുടെ വകയായി ജാഥയോ പ്രകടനമോ ഉണ്ടെങ്കിലും പ്രകാശന് അതിന്റെ മുമ്പില്‍ കാണും. ഒന്ന് താഴ്ന്ന് പെരുവിരല്‍ നിലത്തുന്നി കുതിച്ചുയര്‍ന്ന് കൈകള്‍ ആകാശത്തേക്ക് ചുഴറ്റി എറിഞ്ഞ് മുദ്രാവാക്യം വിളിച്ച് പ്രകാശന് ആ ജാഥക്ക് കൊഴുപ്പേകും. പ്രകാശന്റെ ചില മുദ്രാവാക്യങ്ങളൊക്കെ രസകരവും ആളുകളെ ആകര്‍ഷിക്കുന്നതുമായിരുന്നു. അതുകൊണ്ട് തന്നെ എല്ലാ പാര്‍ട്ടിക്കാരും വെട്ടുവഴിയെ ഇത്തരം ജാഥകള്‍ക്ക് കൂട്ടുകയും ചെയ്യുമായിരുന്നു. പ്രകാശന് ഇങ്ങിനെ ജാഥക്കും സമരങ്ങള്‍ക്കും കൊഴുപ്പുകൂട്ടി നടക്കുന്ന സമയങ്ങളിലാണ് സരള ഇല്ലിക്കാട്ടിലേക്ക് ഞൂണ്ട് കയറുന്നതും വെടിവെച്ചാം കുഴി ദാസന്റെ മടിക്കുത്തഴിച്ച് കാശ് തന്റെ മടിക്കുത്തിലേക്ക് തിരികികേറ്റി വീട്ടിലെ അടുപ്പ് പുകക്കുന്നതും.
അങ്ങിനെ അന്നും പതിവ് പോലെ രാവിലെയുള്ള പതിവ് കോട്ടയും വലിച്ച് കേറ്റി വെട്ടുവഴിയില്‍ ഇനിയെന്ത് എന്ന് ചിന്തിച്ച് നില്ക്കുന്ന പ്രകാശന്റെ അടുത്തേക്ക് പാര്‍ട്ടി സെക്രട്ടറി സുപ്രഭാതം സുന്ദരന്‍ വന്നത് രോഷാകുലനായിട്ടായിരുന്നു. രാവിലെ തന്നെ ഒരു പ്രകടനം നടത്തേണ്ടതിന്റെ ആവശ്യകതയെകുറിച്ച് സുന്ദരന്‍ വാചാലനായി. നാഗാലാന്റിലുള്ള ഏതോ ലോക്കല്‍ കമ്മറ്റി മെമ്പറെ അവിടത്തെ നാട്ടുകാര്‍ വളഞ്ഞിട്ട് തല്ലിയെന്ന് പത്രത്തില്‍ കണ്ടു എന്നതാണ് വിഷയം. ഇതില്‍ പ്രതിഷേധിച്ച് ഒരു ഹര്‍ത്താല്‍ ആഹ്വാനം ചെയ്താലോ എന്ന അണികളുളെ ചോദ്യത്തിന് കൊച്ചുമോളുടെ ചോറൂണിന് വീട്ടുകാര്‍ ഗുരുവായൂര്‍ പോയിരിക്കുന്നതിനാല്‍ ഹര്‍ത്താല്‍ നടത്തിയാല്‍ ശരിയാവില്ല എന്ന മറുപടിയും കൊടുത്തു സുപ്രഭാതം സുന്ദരന്‍. പക്ഷെ, എന്തേലും ചെയ്തേ പറ്റൂ എന്ന് സുന്ദരനും വാശി. സ്വന്തം പാര്‍ട്ടിയുടെ ഒരു മെമ്പറെയാ തല്ലിചതച്ചത്.
'അല്ല, സുന്ദരേട്ടാ.. ഈ നാഗാലാന്റ് എവിടാ'- ന്യായമായ സംശയമായിരുന്നു കുഞ്ഞാപ്പുവിന്റെത്.
'നാഗാലാന്റ് എവിടെയായാലും നമുക്കെന്താ. അടികൊണ്ടത് നമ്മുടെ ആള്ക്കാ'- സുന്ദരന്‍ പറഞ്ഞു. 'നേതാവിനെ ചോദ്യം ചെയ്യുന്നോടാ' എന്ന് ചോദിച്ച് കൈനിവര്‍ത്തി കുഞ്ഞാപ്പുവിന്റെ കരണം നോക്കി ഒന്ന് പെടക്കാനാണ് വെട്ടുവഴി പ്രകാശന് ആഞ്ഞത്. പക്ഷെ, കുടിച്ച കള്ള് ഏതോ ചരിഞ്ഞു നില്ക്കുന്ന തെങ്ങിലെയായിരുന്നത് കൊണ്ടാവാം പ്രകാശന് നില തെറ്റി റോഡിലേക്ക് ചരിഞ്ഞു. അതൊന്നും പ്രകാശന് ഒരു പ്രശ്നമായിരുന്നില്ല. ആവേശത്തോടെ തപ്പിപിടഞ്ഞ് എഴുന്നേറ്റ പ്രകാശന് എത്രയും പെട്ടന്ന് ജാഥ നടത്തിയാല്‍ മതിയെന്നായിരുന്നു. മുദ്രാവാക്യങ്ങള്‍ തൊണ്ടയില്‍ വന്ന് മുട്ടി നില്ക്കുന്നു..
പക്ഷെ, അപ്പോഴാണ് പ്രശ്നത്തിന്റെ കെടപ്പ് വശത്തെക്കുറിച്ച് സുപ്രഭാതം സുന്ദരന്‍ വീണ്ടും പ്രസംഗിച്ചു തുടങ്ങിയത്. ഒരു പ്രകടനം നടത്താന്‍ അനുവാദം ചോദിച്ചിട്ട് കിട്ടിയില്ലത്രെ!! പുതിയ എസ്.ഐ. വിരട്ടിവിട്ടു. അങ്ങിനെയൊന്നും തളരില്ല ഈ സുന്ദരന്‍. ഇതെന്താ വെള്ളരിക്കാപട്ടണമോ? സുന്ദരന്‍ രോഷം കൊണ്ടു.
അങ്ങിനെയെങ്കില്‍ പ്രകടനം നടത്തിയേ പറ്റൂ. അണികള്‍ക്കും വാശിയായി. മൌനജാഥയായാലോ? ആരോ അഭിപ്രായപ്പെട്ടു. സമ്മേളനം ഒഴിവാക്കാം. മൈക്ക് പെര്മിഷന് ഇല്ലല്ലോ? അങ്ങിനെ സുപ്രഭാതം സുന്ദരന്റെ നേതൃത്വത്തില്‍ മൌനജാഥ തീരുമാനിക്കപ്പെട്ടു.
സുപ്രഭാതം മുന്‍പിലും അണികള്‍ പിന്നിലുമായി മൌനജാഥ ആരംഭിച്ചു. എന്തോ വെട്ടുവഴിക്ക് ഇതത്ര ദഹിക്കുന്നില്ല. കുടിച്ച കള്ള് വയറ്റില്‍ കിടന്ന് അലറിവിളിക്കുന്നു. ജാഥയിലാണേല് ഒരുത്തനും മിണ്ടുന്നുമില്ല. ഇതെന്തോന്ന് പ്രകടനം!!! ഒരു ഉഷാറില്ല. അപ്പോഴാണ് മത്തായി പോലീസ് അതിലേ വരുന്നത് പ്രകാശന് കണ്ടത്. മത്തായിലെ കൂടി കണ്ടതും പ്രകാശന്റെ ഉള്ളില്‍ കിടക്കുന്ന കള്ള് ചൊറുക്കയാവാന് തുടങ്ങി. പ്രകാശന് ഒന്ന് പെരുവിരല്‍ കുത്തി ഉയര്‍ന്നു. മുഷ്ടി ചുരുട്ടി മത്തായിയെ നോക്കി ഉറക്കെ വിളിച്ചു.
മൊയങ്ങട്ടങ്ങനെ മൊയങ്ങട്ടെ..
വെടിവെച്ചാം കുഴി മൊത്തം മൊയങ്ങട്ടെ..
പോലീസുകാരാ മൂരാച്ചി..
മൈക്കും വേണ്ട നിന്റെ മൈ@*$ വേണ്ട
മൌനജാഴ സിന്ദാബാദ്..
വിളിച്ച് കഴിഞ്ഞ് അഭിമാനത്തോടെ തിരിഞ്ഞ് നോക്കിയ പ്രകാശന് ഒഴിഞ്ഞ് കിടക്കുന്ന വെട്ടുവഴി മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു. മുന്പില് മീശപിരിച്ച് നില്ക്കുന്ന മത്തായി പോലീസിനെ കൂടെ കണ്ടപ്പോള്‍ അഴിഞ്ഞ് തുടങ്ങിയ ഉടുമുണ്ട് കൂട്ടിപിടിച്ച് അടുത്ത് കണ്ട ഇല്ലിക്കാട്ടിലേക്ക് പ്രകാശന് വലിഞ്ഞ് കയറി. കൈയില്‍ കിട്ടിയ തുണികളും വാരിപ്പിടിച്ച് അവിടെനിന്നും രണ്ട് രൂപങ്ങള്‍ ഇറങ്ങിയോടിയത് ഈ വെപ്രാളത്തില്‍ പ്രകാശന് കണ്ടില്ലായിരുന്നു.

72 comments:
സമര്‍പ്പണം : പോളിപഠനകാലത്ത് സ്റ്റുഡന്‍സ് യൂണിയന് ഇലക്ഷന് പ്രചാരണം അനുവദിക്കാതിരുന്ന പ്രിന്‍സിപ്പാളിന്റെ നടപടിക്കെതിരെ ഒരു മൌനജാഥ സംഘടിപ്പിച്ചാലോ എന്ന ആലോചനക്കിടെ ജാഥയില്‍ വിളിക്കാനായി സമാനമായ ഒരു മുദ്രാവാക്യം ഉണ്ടാക്കി ഞങ്ങളെയെല്ലാം ചിരിപ്പിച്ച, കഴിഞ്ഞ 11 വര്‍ഷമായി എന്തോ ചില തെറ്റിദ്ധാരണയുടെ പേരില്‍ ഞങ്ങളുടെ ബാച്ചിലെ ആരുമായും യാതൊരു കോണ്ടാക്ടും ഇല്ലാതെ എവിടെയോ മറഞ്ഞിരിക്കുന്ന സുഹൃത്ത് ഷെറീഫിന്
കുടിച്ച കള്ള് ഏതോ ചരിഞ്ഞു നില്ക്കുന്ന തെങ്ങിലെയായിരുന്നത് കൊണ്ടാവാം പ്രകാശന് നില തെറ്റി റോഡിലേക്ക് ചരിഞ്ഞു.
ഹഹഹ.. കലക്കി.
ഈ പോസ്റ്റ് വായിച്ചാല്‍ ഇനി ഷെറീഫ് മിണ്ടുകയേയില്ല. :)
മനുവേട്ടാ..... സത്യമായിട്ടും ഇങ്ങനെ ഒരു ചേഞ്ച് ഓവര്‍ പ്രതീക്ഷിച്ചില്ല. കഥയുടെ ഒഴുക്കും തമാശയുടെ ഗ്രിപ്പും ഒരിടത്തും കൈവിട്ടില്ല എന്നതാണ് ഞാന്‍ ഇതില്‍ കണ്ട ഏറ്റവും വലിയ പ്രത്യേകത. ഒപ്പം ഒരു ക്ലാസ്സ് വൈന്റ് അപ്പും. സിംപ്ലി സൂപ്പര്‍ബ്.
കലക്കി!
മറവിൽ നിന്നു വെട്ടപ്പെടാനെങ്ങാനും ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ ആ ഷെറീഫ് ഇനി ജന്മത്ത് വെട്ടപ്പെടത്തില്ല!!
മൌന ജാഥ ഇങ്ങനെയും നടത്താം അല്ലെ ? :) കൊള്ളാം
ഹഹ കുറെ കോളേജ് ഓര്‍മ്മകള്‍ ഇത്തരത്തില്‍ ഉള്ളത് എനിക്കും ഉണ്ട്...
എഴുത്തില്‍ കുറച്ച് മാറ്റങ്ങളൊക്കെ സംഭവിച്ചിരിക്കുന്നു.
പുതിയ പരീക്ഷണങ്ങള്‍ തുടര്‍ന്നോട്ടെ.
അല്പം കൂടി നര്‍മ്മം ആക്കാം.
ഭാവുകങ്ങള്‍.
ഇതെന്താ മാഷേ ഇത്തവണ ഒരു കൈവിട്ട കളിയാണല്ലോ? ആ കുമാരന്റെ കൂട്ട് വേണ്ട..വേണ്ടാന്ന് ഞാനെത്ര തവണ പറഞ്ഞതാ? ഈശ്വരാ..ദേ കുമാരന് വരുന്നു. ഞാന്‍ പറന്നു....:):)
ഹ..ഹ..മനോരാജേ ഇതു കൊള്ളാമല്ലൊ. ശരിയ്ക്കും ഒരു നാടന്‍ കഥ. നാടന്‍ നര്‍മ്മം ആസ്വദിച്ചു.
നന്നായി മാഷേ. ക്ളൈമാക്സില് ചിരിച്ചു പോയി
നാടന്‍ നര്‍മ്മം ആസ്വദിച്ചു. അശംസകള്‍
Good one.. Humorous too..
Avidem ividem kure loose links undenkilum overall it was a nice feel
Experiment with humor was good :)
എന്റെ കര്‍ത്താവേ ..ഞാന്‍ എന്താ ഈ വായിച്ചതും ..ആരെയും കൂട്ട് പിടിക്കരുത് എന്ന് എന്നെ ഉപദേശിച്ച മനോരാജ് ...ഇത് വായിച്ചപോള്‍ ഞാന്‍ ഒന്നു ഞെട്ടി ..എന്നാലും ഇത് നല്ലത് ആയി എന്ന് പറയാതെ വയ്യ . .എന്റെ ഒക്കെ കൂടെ കൂടിയാല്‍ ഇതുപോലെ ഉള്ളത് എഴുതുവാനും തോന്നും .ഇനിയും പോരട്ടെ .......
vayu nee rum cake koduthuvo manuvinu
kando vettukilli ayi..pavam sherif avan manune konde poku..
അല്ല കഥ എല്ലാം നന്നായി...നിങ്ങള്‍ നമ്മന്റെ നാട്ടിനാലെ വെളവ് പഠിച്ചത്.
വളരെ നന്നായി; ലക്ഷം ലക്ഷം പിന്നാലെ,
ഹ ഹ ഹ.... മനോരാജേ മുത്തെ ... കഥ അടിപൊളി... ക്ലൈമാക്സ് വല്ലാതങ്ങ് ഇഷ്ടപെട്ടു....കുറ്റിക്കാട്ടില്‍ ആര് ഓടിയെന്നാ പറഞ്ഞത് .....ഹ ഹ ഹ ഹ..
വായാടി പറഞ്ഞ പോലെ കുമാരനാണോ ഇപ്പോള്‍ കൂട്ട് എന്നു ചോദിക്കാതിരിക്കാന്‍ വയ്യ.
നിന്റെ ആരാധകര്‍ കൂടുതലും സ്ത്രീബ്ലോഗര്മാരാണ് കുമാരന്റെ കൂട്ട് കൂടി അത് നശിപ്പിക്കല്ലെ...
--------
കഥ എനിക്ക് ശരിക്കും ഇഷ്ടമായി ചിരിച്ചുകൊണ്ട് തന്നയാ വായിച്ചത് അവസാനം അത് പൊട്ടിച്ചിരി ആയി മാറി..
വീണ്ടും നര്‍മ്മം .കൊള്ളാം വെട്ടുവഴിയും ഇല്ലിക്കാടും
ഇനിയിപ്പോ ഞാനായിട്ട് എന്തു പറയാനാ. നന്നായി ആസ്വദിച്ചു.നന്മകള് നേര്‍ന്നു കൊണ്ട്.
അപ്പോ, ഈ ഏറിയായിലും ഒരു കൈ നോക്കി അല്ലേ.....?
ബഹു ഭൂരിപക്ഷം പുലികളും മേയുന്ന കാടാണിത്..
എന്നാലും കുഴപ്പമില്ല..
തുടരാം..
മനോരാജേ....
ഇതു കൊള്ളാമല്ലൊ.
വളരെ നന്നായി
വളരെ നര്‍മ്മം പുരട്ടി എഴുത്തിന്റെ ലാസ്യതയില്‍ അനുവാചകനെ ചിരിപ്പിക്കാന്‍ ശ്രമിച്ചത് വിജയിച്ചു എന്ന് പറയാന്‍ ആഗ്രഹിക്കുന്നു
. മറ്റുള്ളവർ പറഞ്ഞപോലെ ഒരു മാറ്റമുണ്ട് ശൈലിയിൽ. കള്ള്, പെണ്ണ്, മറ്റേ മുദ്രാവാക്യം, നടക്കട്ടേ, നടക്കട്ടേ! എന്തായാലും നല്ല ജോറായി ട്ടുണ്ട് എന്റെ മനു.
അമിത ഉപമകള്‍ കൊണ്ട് അലങ്കൊലമാക്കാത്ത, എന്നാല്‍ നര്‍മ്മം ഒട്ടും കൈവിടാത്ത വ്യത്യസ്തമായ ഒരു പോസ്റ്റ്
അത്രയേ എനിക്ക് പറയാനുള്ളൂ ഇതിനെ പറ്റി
സിംപ്ലി സുപെര്ബ്
അപ്പൊ കലാലയ രാഷ്ട്രീയം ആണല്ലേ ...കൊള്ളാം ..
" മൊയങ്ങട്ടങ്ങനെ മൊയങ്ങട്ടെ..
വെടിവെച്ചാം കുഴി മൊത്തം മൊയങ്ങട്ടെ..
പോലീസുകാരാ മൂരാച്ചി.."...
ന്നാലും ഞങ്ങളുടെ ഇംഗ്ലീഷ് ക്ലാസ്സിലെ മുരൂട്ട്യി [മുരാച്ചി ] നെ ഒരു തുക്കട പോലീസ് കാരനുമായി ഉപമിച്ചത് ശരിയായില്ല ..:P
.
നര്‍മ്മം കുറിക്കു കൊള്ളുന്നു മനോ ...
മനോജേ നര്‍മ്മത്തില്‍ പൊതിഞ്ഞ കഥ ശരിക്കും
ആസ്വദിച്ചു. കേട്ടോ
സെന്റിയൊക്കെ വിട്ടു തമാശ ആയാ ....(ഹും ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ ....)..
ചിരിപ്പിച്ചു ട്ടാ ... ആ ഒരു ഈണത്തില്‍ തന്നെ വായിച്ചു അവസാനിപ്പിച്ചു
മനു,വളരെ നന്നായിട്ടുണ്ട്.നല്ല നര്‍മം !
ശരിക്കും ആസ്വദിച്ചു ...
പിന്നെ ഒരു കുമാരന് സ്റ്റൈല്‍ വന്നിട്ടുണ്ട്
എഴുത്തില്‍ ..
മനുവേട്ടാ............... കലക്കി ചിരിച്ചുകേട്ടോ നന്നായി ചിരിച്ചു . അവസാനത്തെ ക്ലൈമാക്സ് ഒരിക്കലും അങ്ങനെ ഒരു സംഭവം അവിടെ ഉള്‍പ്പെടുത്തും എന്ന് കരുതിയില്ല അടിപൊളി ..... എന്റെ എല്ലാ ആശംസകളും
മനോരാജ് കലക്കി. പച്ചയായ എഴുത്ത്. ഗ്രാമാനുഭവം ഉണ്ടാക്കി.
ഹഹഹഹ മനു ഇത് തീരെ പ്രതീക്ഷിച്ചില്ല. പതിവുപോലെയുള്ള ഒരു പോസ്റ്റായിരിക്കുമെന്ന് കരുതി ഒരകല്ച്ചയോടെയാ പോസ്റ്റ് വായിച്ചു തുടങ്ങിയത്. രസകരം
വായിച്ചുകൊണ്ടിരുന്നപ്പോള്‍ പഴയ വേളൂര്‍ കൃഷ്ണന് കുട്ടിയൂടെ കഥകളോര്ത്തുപോയി.
മാഷെ ,
കൊള്ളാം . ഇപ്പോഴാത്തെ
മലയാളം സിനിമയിലെ
കുറച്ചു ഡ/ലോഗും ഉണ്ടല്ലോ . നന്നായി
രസിച്ചു കേട്ടോ .
മനോരാജ്.... നര്‍മം നന്നായി ട്ടോ... എന്നാലും ഒരു സംശയം ചോദിക്കട്ടെ.... കുഞ്ഞാപ്പു എന്നാ ആളു എവിടെ നിന്നാ പെട്ടന്ന് വന്നത്?? കാണാരേട്ടന് ആയിരുന്നില്ലേ ആദ്യം?? അതോ എനികണോ തെറ്റിയത്??അത് സാരമില്ല... നല്ല ഒരു രചനയെ ചീത്ത വിളിച്ചതല്ല ട്ടോ.... ചിരിച്ചു പോയി അവസാനഭാഗം വായിച്ചപ്പോള്‍.
ente suhruthe
adipoli ennano parayendath..
ente chundil ippozhum chiri mayunnilla. alpam time kitiyapol vayichathanu. valare nannayirikunnu. enthayalum styles mari pareekshikunnath nallath thanne
congratulations Manoraj
ഉം...നര്‍മ്മം കൊള്ളാട്ടോ ..കഥ ഇഷ്ടായി.
ഇവിടെ സ്ത്രീ ജെനങ്ങള്‍ കയറണം
എന്നുണ്ടെങ്കില്‍ ഹംസക്ക പറയുന്നത്
ഒന്നു ശ്രദ്ധിക്കണേ..പിന്നെ ചോദിക്കരുത്
എന്തെ ലച്ചൂ കണ്ടില്ലാന്നു..
ഇല്ലിമുളം കാടുകളിലേക്ക് അല്ലലലമായി വയനക്കാരെയെല്ലാം ഒരു നർമ്മതെന്നലായി അടിച്ചു കയറ്റി അല്ലേ...മനൂ
കൊള്ളാം...കേട്ടൊ
വളരെ നന്നായി...
കൊള്ളാം മനു ഏട്ടാ
പോസ്റ്റ് കലക്കി..ചിരിപ്പിച്ചു കളഞ്ഞു.
എന്നിട്ട് ഷെരീഫിനെ കണ്ടെത്തിയോ?
തുടക്കം മുതല്‍ ഒടുക്കം വരെ നര്‍മ്മത്തിന്റെ രസമുള്ള ആ ടെമ്പോ നിലനിര്‍ത്താനായി.
നർമ്മം കലക്കി! ഇനിയും ഈ ജാതി ഐറ്റംസ് പോരട്ടെ മോനേ..
അപ്പൊ തമാശകളിലും കൈ വെച്ചു. ഗുഡ്
ഷെരീഫിനു് എന്തു് പറ്റി? അതും കഥയായി പോരട്ടെ. ഈ ഷെരീഫിനെ പോലെ ചില കഥാപാത്രങ്ങളെ എനിക്കും അറിയാം.
സീരിയസ്നെസ്സ് ഒഴിവാക്കിയോ. നന്നായി. രാംജിയോടും ഇനി ഇങ്ങനെ എഴ്താന്‍ പരയാല്ലേ.
ഇഷ്ട്ടായി കേട്ടോ. ചിരിപ്പിച്ചു.
@കുമാരന് | kumaran : ആദ്യ കമന്റിന് നന്ദി.
@ആളവന്താന് : നന്ദി വിമൽ. ഇത് ഒരു പരീക്ഷണമായിരുന്നു.
@jayanEvoor : ഷെരീഫിനെ തിരികെയെത്തിക്കാൻ ഈ പോസ്റ്റ് എങ്കിലും സഹായിക്കട്ടെ എന്നാ എന്റെ ആഗ്രഹം.
@അക്ഷരം : ഇത്തരം ഒരു മൌനജാഥ നടത്തിയതാ മാഷേ:)
@കണ്ണനുണ്ണി : അപ്പോൾ വർഷഗീതത്തിൽ അതെല്ലാം വായിക്കാൻ ഞങ്ങളുണ്ട് കണ്ണാ..
@പട്ടേപ്പാടം റാംജി : പറഞ്ഞത് സത്യം. ഇത് പരീക്ഷണം തന്നെ.
@Vayady : കുമാരാ ദേ ഈ വായാടീ.. ഹാ പറന്നൂട്ടോ. വിട്ടേക്ക്.
@ബിജുകുമാര്‍ alakode : തേജസിലേക്ക് സ്വാഗതം സുഹൃത്തേ. പോസ്റ്റ് ഇഷ്ടമായതിൽ സന്തോഷം.
@ശ്രീ : നന്ദി ശ്രീ
@പാലക്കുഴി : ഒരു നാടൻ നന്ദി.
@Rahul.. : നന്ദി.
@siya : അപ്പോൾ ഇത്തരം ഒരു പോസ്റ്റ് എഴുതാൻ എന്നെ സഹായിച്ച സിയക്ക് നന്ദി:)
@pournami : വെട്ടുകിളിയല്ല. വെട്ടുവഴി.. ഇപ്പോൾ മനസ്സിലായി വായാടി ആർക്കാ റംകേക്ക് കൊടുത്തതെന്ന്:)
@Jishad Cronic™ : നമ്മന്റെ നാടേതാ? നന്ദി
@mini//മിനി : ടീച്ചറേ നന്ദി
@ഹംസ : കുമാരാ, കേട്ടല്ലോ.. പാഠം ഒന്ന്:ഒരു വിലാപം.ഹി.ഹി
@ജീവി കരിവെള്ളൂര്‍ : നന്ദി സുഹൃത്തേ.
@Mohamedkutty മുഹമ്മദുകുട്ടി : പറയാനുള്ളത് പറയാട്ടോ. നന്ദി.
@സജി : അച്ചായാ, ഈ കാട്ടിൽ മേയാൻ ഒന്നും ഞാനില്ല. വെറുതെ ഒന്ന് എത്തി നോക്കിയപ്പോഴേക്കും ഭയങ്കര പേടി തോന്നുന്നു.
@റ്റോംസ് കോനുമഠം : നന്ദി.
@പാവപ്പെട്ടവന് : പുദ്ദേശം വിജയിച്ചെങ്കിൽ സന്തോഷം.
@ശ്രീനാഥന്‍ : ഒരു രസത്തിന് മാഷേ..
@വഴിപോക്കന് : അതിനായിരുന്നു ശ്രമം. അത് ഫലവത്തായെങ്കിൽ സന്തോഷം.
@ആദില : കലാലയ രാഷ്ട്രീയവുമുണ്ടായിരുന്നു.മൂരാച്ചി കേൾക്കണ്ട:)
@Geetha : നന്ദി.
@എറക്കാടൻ / Erakkadan : കൊട്ടേഷൻ കൊടുക്കല്ലേ മാഷേ.. :)
@chithrangada : പലരും പറഞ്ഞു. കുമാരൻ ചിലപ്പോൾ അറിയാതെ സ്വാധീനിച്ചിട്ടുണ്ടാവാം.
@dreams : നന്ദി.
@ഭാനു കളരിക്കല്‍ : ഗ്രാമീണനാ ഭാനു ഞാൻ
@നന്ദകുമാര്‍ : വേളൂർ.. നന്ദാ.. ഞാൻ ആകാശത്തിലാട്ടോ.. താഴെ വരുമ്പോൾ പിടിക്കണേ..
@കുസുമം ആര് പുന്നപ്ര : അതേത് ഡയലോഗ്?
@Manju Manoj : കുഞ്ഞാപ്പുവും കണാരനും രണ്ടാളാ. ആദ്യം പ്രകാശനെ പരിചയപ്പെടുത്താൻ പറഞ്ഞപ്പോഴാ കണാരനെ പറ്റി പറഞ്ഞത്. സംശയം മാറിയോ ആവോ?
@jain : ഇതും ഒന്ന് നോക്കി എന്ന് മാത്രം.
@lakshmi. lachu : അതെയോ.. ശരി ലെചൂ..ശ്രമിക്കാം. ഹി..ഹി
@ഉമേഷ് പിലിക്കൊട് : നന്ദി.
@ബിലാത്തിപട്ടണം / BILATTHIPATTANAM.: തെന്നലായെങ്കിൽ നല്ലത് മാഷേ..
@Naushu : നന്ദി
@അഭി : നന്ദി
@smitha adharsh : ഷെറീഫിനെ കണ്ടെത്തിയില്ല സ്മിത. അതിനായുള്ള ശ്രമത്തിലാണ് ഞങ്ങൾ. കണ്ടുകിട്ടിയാൽ അറിയിക്കണേ.
@അനില്‍കുമാര്‍. സി.പി.: നന്ദി സുഹൃത്തേ.
@ചിതല്/chithal : ഷെരീഫ് കഥ. നോക്കട്ടെ. :)
@(കൊലുസ്) :അങ്ങിനെ ഒന്നും മന:പൂർവ്വമല്ല. എല്ലാം എഴുതുന്ന സമയത്ത് വരുന്നതാണ്.
പടപ്പേ.......
കുമാരന്റെ മണ്ടയ്ക്കടിയ്ക്കാനുള്ള പുറപ്പാടാണല്ലേ...
ഉഷാറായീട്ടാ....
മനോരാജ്, കയ്യിലിരിപ്പ് മോശല്ലാട്ടോ.
സുഹൃത്തേ...
അസ്സലായി........ പ്രത്യേകിച്ച് കഥാപാത്രങ്ങളുടെ പേരുകള്‍....
അഭിനന്ദനങ്ങള്‍...
മനോരാജിന്റെ എഴുത്തിന്റെ പതിവു വഴികളിൽ നിന്നും മാറി നടന്നത് നല്ലൊരനുഭവമായി. വെട്ടുവഴി പ്രകാശനും ഇല്ലിക്കാട്ടിൽ സരളയും കൂടി നന്നായി ചിരിപ്പിച്ചു. ക്ലൈമാക്സും മോശമായില്ല.
നന്മകൾ നേരുന്നു.
ഫ, പൂണ്ടാച്ചി മോളേ,
ഇത് തമിഴ്നാട്ടിലെ ഏറ്റവും വലിയ തെറിയാണ്..:(
പിന്നെ;
സെക്കന്റ് ലാസ്റ്റ് പാരയും ലാസ്റ്റ് പാരയും തമ്മിൽ എന്തോ ഒരു ബന്ധമില്ലായ്മ ഫീൽ ചെയ്തു..
പെട്ടന്ന് അവസാനിപ്പിക്കാൻ ശ്രമിച്ച പോലെ..:)
നർമമെഴുത്തിനു..ആശംസകളോടേ
@ഹരീഷ് തൊടുപുഴ : ആ തമിഴ് തെറി മാറ്റിയിട്ടുണ്ട്. അത്രക്ക് വലിയ തെറിയാണെന്ന് അറിയില്ലായിരുന്നു. നന്ദി. ബന്ധമില്ലായ്മ എനിക്ക് ഇപ്പോഴും പിടികിട്ടിയില്ല.:)
നർമ്മത്തിൽ ചാലിച്ച ആഖ്യാനം നന്നായി.ആശംസകൾ
മനോ... സത്യമായിട്ടും ഞാന്‍ ചിരിച്ചു പോയി ആ മുദ്രാവാക്യം കേട്ടിട്ട്...
അപ്പോള്‍ നര്‍മ്മവും വഴങ്ങും അല്ലേ...? ആശംസകള്‍... പിന്നെ ലച്ചു പറഞ്ഞത്... നോട്ട് ദി പോയിന്റ്... ഓ.കെ?
എടാ നന്നായെടാ കൊള്ളാം അടിപൊളി ..പിന്നെ ഹംസക്ക പറഞ്ഞത് എന്താണെന്നു പിടികിട്ടിയില്ല
പെൺബ്ലോഗർമ്മാർ എന്താ ....മലയാളത്തിലെ നോവലുകളൊന്നും വായിക്കാറില്ലെ ..മലയാള നോവലുകളിൽ സെക്സ് പ്രകടമാക്കാത്ത വളരെ കുറച്ചു നോവലുകളെ ഉണ്ടായിട്ടുള്ളൂ...അതിൽ കവിഞ്ഞൊന്നും കുമാരനും മനുവും ഒന്നും എഴുതിയിട്ടും ഇല്ല എന്തിനാ ഇത്തരം കപട സദാചാര ബോധം ഹംസക്കാ....ചുമ്മാ ആളുകളിക്കല്ലെ ...എന്നിട്ടു കുമാരനെ വിമർശ്ശിക്കാൻ നടക്കുന്നു.... നർമ്മം ഇനി സെക്സിലാണെങ്കിൽ അതു വായനക്കാർ അറിയേണ്ടെന്നാണോ....ഇതു കാരണം നിന്റെ പെൺബ്ലോഗ്ഗർമ്മാർ പിരിഞ്ഞു പോകത്തൊന്നും ഇല്ല മനുരാജെ.....നീ ധൈര്യമായി എഴുതിക്കോ..
@ നാടകക്കാരന് ;
പിന്നെ ഹംസക്ക പറഞ്ഞത് എന്താണെന്നു പിടികിട്ടിയില്ല അതെ പിടികിട്ടിയില്ല.
സുഹൃത്തെ ഞാന്‍ എന്റെ പട സദാചാര ബോധം കാണിക്കാന്‍ വേണ്ടി കമന്റിട്ടതൊന്നുമല്ല. ഞാന്‍ പറഞ്ഞതിന്റെ പൊരുള്‍ എന്തെന്ന് കുമാരനു മനസ്സിലായിട്ടുണ്ട്. മനോരാജിനും മന്സ്സിലായെന്നു ഞാന്‍ കരുതുന്നു. ഒന്നുമറിയാതെ നിങ്ങള്‍ വന്ന് എനിക്കെതിരെ ഒരു വെടിപൊട്ടിച്ച് ആളാവാം എന്നു കരുതി എന്നല്ലാതെ ഞാന്‍ ആളാവാന്‍ വേണ്ടി ഒന്നും പറഞ്ഞിട്ടില്ല.
ഹാസ്യോല്പത്തിക്ക് അശ്ലീലവും ദ്വയാര്‍ത്ഥ പ്രയോഗവും നിര്ബന്ധെമന്നുണ്ടോ സുഹൃത്തേ, ആശംസകള്‍.
പ്രകാശന് ഇങ്ങിനെ ജാഥക്കും സമരങ്ങള്‍ക്കും കൊഴുപ്പുകൂട്ടി നടക്കുന്ന സമയങ്ങളിലാണ് സരള ഇല്ലിക്കാട്ടിലേക്ക് ഞൂണ്ട് കയറുന്നതും വെടിവെച്ചാം കുഴി ദാസന്റെ മടിക്കുത്തഴിച്ച് കാശ് തന്റെ മടിക്കുത്തിലേക്ക് തിരികികേറ്റി വീട്ടിലെ അടുപ്പ് പുകക്കുന്നതും.
ഓടിയതാരാണെന്ന് ഞാൻ കണ്ടെ…….. ഹി …ഹ….ഹൈ!!!
എങ്കിലും മദ്യം നാശമാണെന്നും നശീകരണമാണെന്നും ഈ കഥ നമ്മെ ബോധ്യപെടുത്തുന്നു.
മനോരാജ്,
പതിവ് ശൈലികൾ കരക്ക്വെച്ച്, സരളയുമായി മുങ്ങിനിവരാൻ തിരുമാനിച്ചോ?..
കൊള്ളാം, കൈയൊതുക്കത്തോടെ കഥ പറഞ്ഞു. ഹാസ്യം ഇല്ലെന്ന് ചോദിച്ചാൽ ഉണ്ടോ?.
ആശംസകൾ
Sulthan | സുൽത്താൻ
കൊള്ളാം ചിരിപ്പിച്ചു
മൊയങ്ങട്ടങ്ങനെ മൊയങ്ങട്ടെ..
വെടിവെച്ചാം കുഴി മൊത്തം മൊയങ്ങട്ടെ..
പോലീസുകാരാ മൂരാച്ചി..
മൈക്കും വേണ്ട നിന്റെ മൈ@*$ വേണ്ട
മൌനജാഴ സിന്ദാബാദ്..
ഹി ഹി ഹി om
@കൊട്ടോട്ടിക്കാരന്...: ദേ, പിന്നേ കുമാരൻ. കുമാരാ.. നന്ദി കൊട്ടോട്ടിമാഷേ.
@യൂസുഫ്പ : തേജസിലേക്ക് സ്വാഗതം. കൈയിലിരുപ്പ്.. ഹി..ഹി
@തലയംബലത് : സുഹൃത്തേ താങ്കൾ അത് നോട്ട് ചെയ്തു.നന്ദി.
@അലി : നന്ദി. വേറിട്ടൊന്ന് നടന്ന് നോക്കിയതാ.
@ഹരീഷ് തൊടുപുഴ : അത് ഞാൻ മാറ്റി കേട്ടോ.
@ഉസ്മാന് : നന്ദി ഉസ്മാനേ.
@വിനുവേട്ടന്|വിനുവേട്ടന് : ഇഷ്ടമായെന്നറിഞ്ഞതിൽ നന്ദി. പിന്നെ. ലെചുവല്ലല്ലോ പറഞ്ഞത് ഹംസയല്ലേ. എല്ലാം നാം അറിയുന്നു.:)
@നാടകക്കാരന് : ബിജുവേ, എടാ നന്ദി പോസ്റ്റ് ഇഷ്ടമായതിൽ. പിന്നെ ഹംസ പറഞ്ഞത്, ഒരിക്കലും കുമാരനെയും എന്നെയും വിമർശിച്ചതല്ല. അങ്ങിനെ എനിക്ക് തോന്നിയില്ല. ഞാനും കുമാരനും അത് പറഞ്ഞ് കുറേ ചിരിക്കുകയും ചെയ്തു.
@ഹംസ : നാടകക്കാരൻ പറഞ്ഞതും സദുദ്ദേശ്യത്തോടെ തന്നെ. ഹംസ പറഞ്ഞത് ഞാൻ ശരിക്ക് മനസ്സിലാക്കി. കുമാരനും അത് അതേ രീതിയിൽ തന്നെയേ കണ്ടിട്ടുണ്ടാവൂ.
@മുരളിക...: നന്ദി. കമന്റിന്. അതും ചിന്തനീയമായ ഒരു കമന്റിന്. മുരളി പറഞ്ഞപോലെ ഹാസ്യോല്പത്തിക്ക് അശ്ലീലം നിർബന്ധമില്ല എന്ന് തന്നെ ഞാനും വിശ്വസിക്കുന്നു. പക്ഷെ, ഇവിടെ ഏത് ശ്ലീലം ഏത് അശ്ലീലം എന്നത് തരം തിരിക്കാൻ വായനക്കാരനേ കഴിയൂ എന്നതിനാൽ എഴുതുന്നയാൾ നിസ്സഹായനാണ്. കാരണം ഇവിടെ അശ്ലീലം മുരളികക്ക് തോന്നിയത് പലർക്കും ശ്ലീലമായിരുന്നു. പക്ഷെ, നല്ല ഒരു ചിന്ത തന്നെ മുരളി ഉന്നയിച്ചത്. ഞാൻ ഇനി അത് കൂടുതൽ ശ്രദ്ധിക്കാം.
@sm sadique: നന്ദി മാഷേ.
@Sulthan | സുൽത്താൻ :ഹാസ്യം ഇല്ല അല്ലേ! അത് തുറന്ന് തന്നെ പറഞ്ഞോളൂ. അത് പറയാൻ മടിക്കണ്ട സുൽത്താനേ..
MyDreams: നന്ദി സുഹൃത്തേ.
നന്നായി എഴുതി..നർമ്മവും വഴങ്ങുന്നുണ്ട്...
മുദ്രാവാക്യം കേമമായിട്ടുണ്ട്.
ചരിഞ്ഞ് നിൽക്കണ തെങ്ങിന്റെ കള്ള് ...... ആ പ്രയോഗവും നന്നായി.
അഭിനന്ദനങ്ങൾ.
അക്ഷരത്തെറ്റ് വരുത്തരുത്
അഖിലലോക ജാഥത്തൊഴിലാളി യൂണിയന് സിന്ദാബാദ്..
ഞാനും കൂടട്ടെ
ഭൂലോകത്തില്‍ ആദ്യമായാണ്,
എഴുതി ശീലിച്ചു വരുന്നതേയുള്ളൂ... മനോജിന്റെ കഥ വായിച്ചു.
ഏറെ ചിന്തിപ്പിച്ചു. ഇങ്ങനെ എന്റെ ജീവിത കഥ പോലും എഴുതി പിടിപ്പിക്കാന്‍ എന്നെകൊണ്ട് പറ്റുന്നില്ലല്ലോ എന്നൊരു വേവലാതിയും മനസ്സിലുണ്ട്.
ആശംസകള്‍.......
കുറിക്കു കൊള്ളുന്ന നര്‍മ്മങ്ങള്‍ ...!!
അവതരണം നന്നായി ..
ആശംസകള്‍ ...
ഹ..ഹ..ഹ
ഈ മാറ്റം ഇഷ്ടായി മനു
'അല്ല, സുന്ദരേട്ടാ.. ഈ നാഗാലാന്റ് എവിടാ'-
വീഗാലാന്ടിന്റെ അടുത്താ...
മനോ...അടിപൊളി പോസ്റ്റ്...ശരിക്കും ചിരിപ്പിച്ചു...വെട്ടുവഴി പ്രകാശന്, ബൈജുവിന്റെ രൂപത്തില്‍ വന്നു നിന്ന പോലെ തോന്നി...(സരളയുടെ കാര്യം പറയുന്നില്ല)
“കുടിച്ച കള്ള് ഏതോ ചരിഞ്ഞു നില്ക്കുന്ന തെങ്ങിലെയായിരുന്നത് കൊണ്ടാവാം പ്രകാശന് നില തെറ്റി റോഡിലേക്ക് ചരിഞ്ഞു. “
ഹി ഹി ഹി...
ചിരിപ്പിച്ചു. നർമ്മകഥകൾ ആകെ രണ്ടെണ്ണമേയുള്ളു എന്ന സങ്കടം മാത്രം..
കൊള്ളാം. രസമായിട്ടുണ്ട്... Superb!
മൊയങ്ങട്ടങ്ങനെ മൊയങ്ങട്ടെ,
poly മൊത്തം മൊയങ്ങട്ടെ
മൈകും ബേണ്ടൊരു ബൈക്കും ബേണ്ട
അള്ളാ തന്നൊരു തൊള്ള ഉണ്ട്
മൊയങ്ങട്ടങ്ങനെ മൊയങ്ങട്ടെ
poly മൊത്തം മൊയങ്ങട്ടെ
കള്ള് തൊട്ടു പോലും നോക്കാത്ത എന്നെ നീ കള്ള് കുടിയനാക്കി :-)
Thank you Manoraj. I would hug you if you were here :-) It was such a nice gesture and reading it made my day! You are a true friend. There was no misunderstanding between us. After I left Poly, I kept in touch with some of you. Then somehow I got separated. It's a mistake from my part but not any kind of misunderstanding. You and Dipin are always in my mind. We had such a good time in poly and you two have helped me overcome my stage fear! I enjoyed the time we had last year. Thank you for keeping everyone in the group and bringing me back. Respect!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ