മലയാള സാഹിത്യത്തില്‍ എഴുത്തുകാരികള്‍ക്ക് തുറന്നെഴുതാനുള്ള അവസരം അല്ലെങ്കില്‍ സാഹചര്യം ഇല്ല എന്ന മുറവിളികള്‍ക്കിടയിലാണ് ഒരു കൂട്ടം എഴുത്തുകാരികള്‍ മലയാള സാഹിത്യത്തിന്റെ മുഖ്യധാരയിലേക്ക് കടന്ന് വന്നത്. ഇന്ദുമേനോന് , കെ.ആര് .മീര, സിത്താര.എസ്, പ്രിയ.എ.എസ്, രേഖ.കെ, സി.എസ്.ചന്ദ്രിക, തനൂജ എസ്. ഭട്ടതിരി, എം.പി.പവിത്ര, ഹിത ഈശ്വരമംഗലം, ധന്യരാജ് .. പട്ടിക നീണ്ടു പോകുന്നു. ഈ എഴുത്തുകാരികളിലെ നിറസാന്നിധ്യമായ രേഖ.കെയുടെ ജുറാസിക് പാര്‍ക്ക്, ആരുടെയോ ഒരു സഖാവ് (അന്തിക്കാട്ടുകാരി) എന്നീ സമാഹാരങ്ങള്‍ക്ക് ശേഷം പ്രസിദ്ധീകൃതമായ ഏറ്റവും പുതിയ 7 കഥകളുടെ സമാഹാരമാണ് ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച 'മാലിനി തീയറ്റേഴ്സ്'. (വില 40 രൂപ)
പച്ചയായ ജീവിതങ്ങളുടെ നേര്‍ചിത്രങ്ങള്‍ വരച്ചു കാട്ടുന്നു ഇവയിലെ മിക്ക കഥകളും. സമാഹാരത്തിലെ എല്ലാ കഥകളും അസാമാന്യ നിലവാരം പുലര്‍ത്തുന്നു എന്ന് പറഞ്ഞ് കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുന്നില്ല. പക്ഷെ, ആദ്യ കഥയായ'നാല്ക്കാലി'യില്‍ തുടങ്ങുന്ന ഒരു വ്യത്യസ്ഥത അവസാന കഥയായ 'മഞ്ഞുകുട്ടികള്‍' വരെ നിലനിര്‍ത്താന്‍ എഴുത്തുകാരിക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് ശ്രദ്ധേയമായ വസ്തുത തന്നെ. ഒറ്റ ഇരുപ്പില്‍ വായിച്ച് തീര്‍ക്കാവുന്ന, എന്നാല്‍ നമുക്ക് ചിന്തിക്കാന്‍ ഏറെ നല്ക്കുന്ന ഒരു ചെറിയ പുസ്തകം, കെട്ടിലും മട്ടിലും വായനക്കാരെ ആകര്‍ഷിക്കുന്ന രീതിയിലാക്കാന്പ്രസാധകർക്കും കഴിഞ്ഞിട്ടുണ്ട് എന്നത് തര്‍ക്കമില്ലാത്ത കാര്യം.
രംഗപടം, പാലാഴിമഥനം, മഞ്ഞുകുട്ടികള്‍ , അച്ഛന് പ്രതി എന്നീ കഥകള്‍ ഇന്നിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. രംഗപടത്തിലെ സീന ബിജിത്ത് എന്ന സീരിയല്‍ നടിയും, പാലാഴിമഥനത്തിലെ ബിന്ദുവും, അച്ഛന് പ്രതിയിലെ അമ്മയും, മഞ്ഞുകുട്ടികളിലെ ഇത്തീബിയും സാഹചര്യങ്ങളാല്മാനസികമായും ശാരീരികമായും പീഢിപ്പിക്കപ്പെടുന്നവരാകുമ്പോഴും ഇവരെയൊന്നും സ്ത്രീപക്ഷ രചനകളല്ലാത്ത വിധം നമ്മിലേക്ക് കഥാകാരി സന്നിവേശിപ്പിച്ചിരിക്കുന്നു. 'ശ്രീ വേഗം വണ്ടി വിടണം , ഐസ്ക്രീം ഉരുകി തുടങ്ങി' എന്ന് കഥയുടെ അവസാന വരിയില്‍ എഴുതുമ്പോള്‍ അതില്‍ നായികയുടെമനസ്സിന്റെ കുളിര്‍മ്മ നമ്മില്‍ വല്ലാതെ ഫീല്‍ ചെയ്യിക്കാന്കഥാകാരിക്കാവുന്നു (രംഗപടം : പേജ് 28). അതേ പോലെ തന്റെ നേരെ ഉയര്ന്നപുരുഷന്റെ കാമവെറിയപരിഹസിച്ച് വിശന്നൊട്ടിയ വയറില്‍ നിന്നുയര്ന്നഒച്ചയില് 'എനിക്ക് അഞ്ഞൂറ് രൂപ വേണം' എന്ന് പറയുന്ന ബിന്ദുവില്‍ ദാരിദ്ര്യത്തിന്റെദയനീയ മുഖവും ചൂഷകരോടുള്ള അവഞ്ജയും എഴുത്തുകാരി തുറന്ന് കാട്ടുന്നു (പാലാഴിമഥനം : പേജ് 37). ആരുടെയോ ഒരു സഖാവ് (അന്തിക്കാട്ടുകാരി)യില്‍ തുടങ്ങിയ ഒഴുക്ക് നഷ്ടപ്പെടാത്ത കഥനരീതി മാലിനി തീയറ്റേഴ്സില്‍ എത്തുമ്പോഴും നിലനിര്‍ത്താന്‍ രേഖക്ക് കഴിഞ്ഞു എന്നത്പ്രശംസനീയം. സന്ദേശങ്ങള്‍ നിറഞ്ഞ 7 കഥകള്‍ ഈ സമാഹാരത്തെ വായിക്കാന്‍ ഒരു പരിധിവരെ നമ്മെ പ്രേരിപ്പിക്കുന്നു.
പുസ്തകം:വെള്ളരിപ്പാടം
രചയിതാവ് : പി.വി.ഷാജികുമാര്‍
പ്രസാധനം : ഡി.സി. ബുക്സ്
13 എന്നത് പൊതുവെ അശുഭ സംഖ്യയായി എല്ലാവരും ചൂണ്ടിക്കാട്ടുമെങ്കിലും പി.വി.ഷാജികുമാര്‍ എന്ന പുതു എഴുത്തുകാരന്റെ 'വെള്ളരിപ്പാടം' എന്ന സമാഹാരത്തിലെ 13 കഥകള്‍ നമ്മെ ചിന്തിപ്പിക്കുന്നവ തന്നെയാണ്. ഗ്രാമീണ നന്മകളെ കേന്ദ്രീകരിക്കുന്ന കഥകള്‍ , ആധുനികതയുടെ നാട്യങ്ങളില്ലാതെ, ലാളിത്യമാര്‍ന്ന ഭാഷയില്‍ രചിക്കപ്പെട്ട ഈ കഥകള്‍ നാഗരീക ജിവിതത്തിന്റെ കാപട്യങ്ങളെ തുറന്ന് കാട്ടുന്നവയെന്ന പ്രസാദകരായ ഡി.സി.ബുക്സിന്റെ അവകാശവാദം കഴമ്പില്ലാത്തതല്ല എന്ന് തെളിയിക്കാന്‍ കഥകളിലൂടെ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്. കഥകള്‍ക്ക് ശേഷം ഉ.സാ.ഘ എന്ന അനുബന്ധത്തില്‍ വിജു. വി.വി. പറഞ്ഞപോലെ ഇന്ന് കഥകളില്‍ അന്യമായി കൊണ്ടിരിക്കുന്ന ഭൂമിശാസ്ത്രപരമായ, കഥാപാത്രങ്ങള്‍ ജീവിക്കുന്ന പ്രദേശങ്ങളുടെ വ്യക്തമായ ചിത്രങ്ങള്‍ ഇതില്‍ ഷാജികുമാര്‍ നല്‍കുന്നുണ്ട്.
'മരണത്തെ കുറിച്ച് ഒരു ഐതീഹ്യം' എന്ന കഥയിലെ വീടിനടുത്തുള്ള റെയില്‍ വേ ട്രാക്കില്‍ ആത്മഹത്യ ചെയ്യാന്‍ വരുന്നവരെ അവസാന അത്താഴം കൊടുത്ത് സല്ക്കരിക്കുകയും അവരെ ആത്മഹത്യയിലേക്ക് നിറഞ്ഞ വയറുമായി തള്ളിവിട്ട് ഗൂഢസ്മിതം തൂകുകയും പിറ്റേന്ന് ചിതറി തെറിച്ച അവരുടെ മൃതശരീരങ്ങള്‍ നോക്കി ഒരു സൂചന കിട്ടിയിരുന്നെങ്കില്‍ ഞാന്‍ തടയുമായിരുന്നല്ലോ ഇവരെ എന്ന അലമുറയിടുകയും ചെയ്യുന്ന നായകന് ഇന്നത്തെ പൊള്ളയായ മനുഷ്യന്റെ മുഖം നമുക്ക് വരച്ച് തരുന്നു. ഒടുവില്‍ ആത്മഹത്യ ചെയ്യാന്‍ വന്നവന് അത് ചെയ്യാതെ മനസ്സിലുള്ള വിഷമങ്ങള്‍ മുഴുവന്‍ പറഞ്ഞ് തീര്‍ന്ന സംതൃപ്തിയില്‍ തിരിച്ച് പോകുമ്പോള്‍ അനിവാര്യമായ ആത്മഹത്യക്ക് കീഴടങ്ങുന്ന നായകന് നല്കുന്ന സന്ദേശം ചെറുതല്ല തന്നെ.'ഐ.പി.സി 144' എന്ന കഥയില്‍ ഗബ്രെ സലാസി എന്ന എതോപ്യന്‍ ദീര്‍ഘ ദൂര ഓട്ടക്കാരനെ തന്റെ ജിവിതത്തിലെ അഭിശപ്ത നിമിഷങ്ങളിലെ നിറഞ്ഞ സാന്നിദ്ധ്യമായി കാണുന്ന നായകന് മുരളി, ജീവിതത്തെ ഒരോട്ട മത്സരമാക്കി തീര്‍ക്കുന്നു. സമയ പരിമിതിയാല്‍ തളക്കപ്പെട്ട ജീവിതത്തിന്റെ പച്ചപ്പുകള്‍ ഈ കഥകളിലെ നിറഞ്ഞ സാന്നിദ്ധ്യമാണ്.
ഈ സമാഹാരത്തിലെ ഏറ്റവും വ്യത്യസ്തവും എനിക്കേറെ ഹൃദ്യമായി തോന്നിയതുമായ കഥയാണ് 'ജീവിതത്തിന് ഒരാമുഖം'. കാസര്‍ഗോഡ് പുത്തിഗൈ സ്വദേശിയും വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ ശ്രീ മലയപ്പുരയില്‍ ഗിരീശനില്‍ നിന്നും ഒരു ദിവസത്തേക്ക് മന:സാക്ഷി ഇറങ്ങി മാറി നിന്നപ്പോള്‍ നമ്മള് വായിച്ചറിയുന്നത് നാം സ്ഥിരമായി കാണുന്ന, അറിയുന്ന കുറേ സത്യങ്ങള്‍ . ഒരു ദിവസമെങ്കിലും മന:സാക്ഷി നമ്മോടൊപ്പം ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിപ്പോകുന്ന അതീവ ഹൃദ്യമായ രചന!!
'രൂപങ്ങള്‍ , 'വെള്ളരിപ്പാടം' എന്നീ കഥകള്‍ ഇന്നത്തെ സാങ്കേതിക വിദ്യയുടെ കടന്നുകയറ്റത്തെയും അതിലെ ചൂഷണത്തേയും തുറന്ന് കാട്ടുമ്പോള്‍ വ്യത്യസ്തതകൊണ്ട് ഈ കഥകള്‍ കഥാകാരന് ഒരു കൈയടി കൊടുക്കാന്‍ വായനക്കാരനെ നിര്‍ബദ്ധിക്കുന്നു. അതുപോലെ മനോഹരമായ മറ്റൊരു രചനയാണ് 'നിലാവിന്റെ നിഴല്‍'. ഫ്ലാറ്റ് സംസ്കാരം തകര്‍ത്തെറിയുന്ന നമ്മുടെ പുഴകളെയും പരിസ്ഥിതിയെയും കുറിച്ച് ഒന്ന് ചിന്തിക്കാന്‍ ഈ കഥ പ്രേരിപ്പിക്കും. ഈ വര്‍ഷത്തെ മാധവിക്കുട്ടി പുരസ്കാരം ലഭിച്ച ഈ പുസ്തകം ഒരു ബ്ലോഗര്‍ കൂടിയായഷാജികുമാര് എന്ന എഴുത്തുകാരന്റെ വ്യത്യസ്തമായ കഥനരീതി നമുക്ക് കാട്ടിത്തരുന്നു.
വായനയുടെ വസന്തകാലം വീണ്ടും വരുമെന്ന പ്രത്യാശയോടെ.. ഒരിക്കലും മരിക്കാത്ത വായനക്കായി...
പുസ്തകങ്ങളെയും,ബ്ലോഗ് എഴുത്തുകാരെയും,പരിചയപ്പെടുത്തി കൊണ്ടുള്ള ശ്രീ മനോരാജിന്റെ ഈ പുതിയ കാല്‍വെപ്പ്,വായനാ താല്പര്യമുള്ളവര്ക്ക് ഏറെ പ്രയോജനകരമായിരിക്കുമെന്നതില് തര്‍ക്കമില്ല. ഈ അടുത്ത കാലത്താണ് എന്റെ ഒരു സുഹൃത്തിന്റെ താല്പര്യത്തില് ഞാന്‍ ബ്ലോഗിലേക്ക് കടന്നത്.കുറെ ദിവസങ്ങള്‍ മറ്റെല്ലാം ഒഴിവാക്കി ഞാന്‍ ഒരുപാട് ബ്ലോഗുകള്‍ സന്ദര്‍ശിച്ചു.എന്നെ ചില്ലറയൊന്നുമല്ല അല്‍ഭുതപ്പെടുത്തിയത്.ആരുമറിയാതെ കിടക്കുന്ന ഒരത്ഭുത ലോകം തന്നെയാണ്,ഈ സാഹിത്യ പ്രപഞ്ചം.എത്രയെത്ര നല്ല എഴുത്തുകാര്‍,എത്ര കഴിവുള്ള എഴുത്തുകാര്‍.എത്രത്തോളം ഗഹനമായ ഭാവന സമ്പന്നര്‍.
കലാ സാഹിത്യ ലോകത്ത് ,പേരെടുത്ത ഒരുപിടി ആളുകള്‍ മാത്രമല്ല അറിവും,കഴിവും ഉള്ളവര്‍ എന്ന് സാധാരണക്കാരന്നു മനസ്സിലാക്കിത്തരുന്ന പല വേദികളും ഉണ്ട്.പ്രശ സതരെക്കാളും കഴിവുള്ളവരാണ് പുറത്തു ആരാലും ഗൌനിക്കപ്പെടാതെ പോകുന്ന നിന്ര്ഭാഗ്യവന്മാരായ പ്രഗല്ഭര്. അത്തരക്കാരെ വായനക്കാരന്റെ മുന്പില് എത്തിക്കാന്‍ മനോരാജിന്റെ ഈ സംരംഭത്തിന് കഴിയട്ടെ.
ബ്ലോഗേഴുത്തുകാരില് ഞാന്‍ കാണുന്ന ഒരു മാനസിക വൈകല്യമുണ്ട്. വിമര്‍ശനങ്ങള്‍ ഉള്‍കൊള്ളാന്‍ കഴിയാത്തവര്‍.എഴുതുന്നതെന്തും,കുറ്റമറ്റതെന്നും, വിമര്ഷിക്കപ്പെടാന്‍ ഒന്നുമില്ലാത്തതെന്നുമുള്ള ഒരു മാനസിക മായ ഒരു സമീപനം സ്വീകരിക്കുന്നതുപോലെ.വിമര്‍ശനാത്മകമായ കമെന്റ്റ് പോസ്റ്റ് ചെയ്താല്‍ പലതും വെളിച്ചം കാണാതെ പോകുന്നു.പിന്നെ ഒരു സ്ഥിരം റെഡി മെയിഡ് വാക്കുകള്‍ കൊണ്ട് എഴുത്തുകാരെ വഷളാക്കുന്ന തരത്തില്‍ കമെന്റിടാന്‍ മത്സരിക്കുന്ന വായനക്കാര്‍ എന്ന് പറയുന്നവരും. നാമാരും കഴിവുറ്റവരല്ല.അക്ഷരത്തെറ്റു കള്‍ പോ ലും നമുക്ക് മനസ്സിലാകുന്നില്ല.എഴുത്ത് ജോലിയായി സ്വീകരിച്ചവരുമല്ല.ആധുനിക സാങ്കേതികത്വ ത്തില്‍ നമുക്ക് ലഭിച്ച ഒരു വരദാനം പോലെയാണ്.നമ്മെപോലുള്ളവര്ക്ക് നാലക്ഷരം കുറിച്ചിടാന്‍ കിട്ടുന്ന ഈ സാങ്കേതിക മേന്മ.
അത് നാം വേണ്ടുവോളം പ്രയോജന പ്പെടുത്തി നമ്മിലെ കഴിവുകള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്നതോടൊപ്പം വിമര്‍ശനങ്ങളെ നല്ല മനസ്സോടെ സ്വീകരിച്ചുകൊണ്ട്,അതിലെ നല്ല വശങ്ങളെ ഉള്‍കൊള്ളാന്‍ ശ്രമിക്കുകതന്നെ വേണം.
അതിനൊക്കെ പ്രേരമാകും വിധം, മനോരാജിന്റെ ഈ സാഹിത്യ പരിചയപ്പെടുത്തലുകള്‍ക്ക് കഴിയട്ടെ. ആശംസകളോടെ ----ഫാരിസ്
പുസ്തകങ്ങളെ പരിചയപ്പെടുത്തിയതിനു നന്ദി. വായിക്കാന്‍ നോക്കട്ടെ...ഇവര്‍ രണ്ടു പേരുടെയും ഓരോ കഥകള്‍ മാത്രമേ വായിച്ചിട്ടുള്ളൂ. -------------------------------------- 13 എന്ന് പറഞ്ഞപ്പോഴാണ് ഓര്‍ത്തത്...'13 നവകഥ' എന്നൊരു പുസ്തകം വായിച്ചിട്ടുണ്ടോ?. രേഖയുടെ 'പാലാഴി മഥനം' അതിലെ ഒരു കഥയായി വന്നിട്ടുണ്ട്. അതേപോലെ പി.വി ഷാജികുമാറിന്റെ 'ഈശ്വരന്റെ തുപ്പല്' എന്നൊരു കഥയും അതില്‍ വന്നിട്ടുണ്ട്. 13 കഥാകാരന്മാരുടെ പ്രിയപ്പെട്ട കഥകള്‍. മിക്ക കഥകളും മികച്ച നിലവാരം പുലര്‍ത്തിയിരുന്നു. ---------------------------------------
പുസ്തക വായന കുറവായെന്ന പരാതി ഉയരുന്ന ഈ സന്ദര്‍ഭത്തില്‍ മനോരാജിന്റെ ഈ ഉദ്യമം വളരെ നന്നായി.അതു പുസ്തകം വായിക്കാന്‍ മറ്റുളവരെ പ്രേരിപ്പിക്കുക തന്നെ ചെയ്യും.കൂട്ടത്തില്‍ ഫാരിസിന്റെ കുറിപ്പും വളരെ നന്നായി.പ്രശസ്തരായ ഏതാനും ഏഴുത്തുകാരല്ലാതെ ഇവിടെ സാധാരണക്കാരനും എഴുതാന്‍ ഒരു വേദിയുണ്ടെന്നു “ബൂലോകം” നമ്മെ കാണിച്ചു തന്നിരിക്കുന്നു.ഇനിയും ഇതൊന്നും അറിയാതെ വെറുതെ നെറ്റില്‍ കറങ്ങി സ്ക്രാപ്പും വിട്ടു നടക്കുന്ന ധാരാളം യുവാക്കള്‍ നമ്മുടെയിടയിലുണ്ട്. അതു പോലെ ഇതിലേക്കൊന്നും എത്തിനോക്കാന്‍ മടിക്കുന്ന പഴയ തലമുറയും!.( ഞാനാ കൂട്ടത്തില്‍ പെടില്ല കെട്ടോ!)
@വിനയന് 13നവകഥ എന്ന പുസ്തകം വായിച്ചിട്ടില്ല. രേഖയുടെ പാലാഴിമഥനം ഞാൻ മുകളിൽ പറഞ്ഞ മാലിനി തീയറ്റേഴ്സിൽ ഉണ്ട്. അതേ കുറിച്ച് ഞാൻ പോസ്റ്റിൽ സൂചിപ്പിച്ചിട്ടുണ്ട്. വായിക്കാൻ ശ്രമിക്കാം 13 നവകഥകൾ. നന്ദി
@Manoraj, ഞാന്‍ കണ്ടു പാലാഴി മഥനം സൂചിപ്പിച്ചതു. അതും 13 എന്ന അക്കവും കൂടി കണ്ടപ്പോഴാണ് സത്യത്തില്‍ ആ ചെറുകഥാ സമാഹാരം മനസ്സില്‍ ഓടിയെത്തിയത്. ---------------------------------- ഒന്ന് കൂടി; വെറുമൊരു സമാഹാരം എന്നതില്‍ ഒതുക്കാതെ ഓരോ എഴുത്തുകാരും അവരുടെ എഴുതുന്ന രീതിയെക്കുറിച്ചും കഥ വരുന്ന വഴിയെക്കുറിച്ചും ഓരോ കഥക്കും ആമുഖമായി പറയുന്നുമുണ്ട്. ---------------------------------- @ഫാരിസ് , ശരിയാണ് ബ്ലോഗ് ഉള്ളതുകൊണ്ടല്ലേ അറിയപ്പെടാതെ കിടക്കുന്ന പല പ്രതിഭകളെയും അറിയുവാന്‍ കഴിയുന്നത്. പിന്നെ സാധാരണ എല്ലാ ബ്ലോഗര്‍മാരും വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാറുണ്ട്. ഉള്ളു പൊള്ളയായ അപ്പൂര്‍വം ചിലര്‍ മാത്രമേ വിമര്‍ശനം സ്വീകരിക്കാത്തത് ആയുള്ളൂ. അങ്ങനെയാണ് എനിക്ക് തോന്നിയത്. :)
ഞങ്ങള്‍ ഗള്‍ഫുകാര്‍ക്ക് ഇത്തരം പരിപാടികളൊന്നും പൊതുവേ നടപ്പില്ല. ലഭ്യത തന്നെ പ്രധാന കാരണം. പിന്നെ ഈ തിരക്ക് പിടിച്ച ഓട്ടവും.എന്നിരുന്നാലും പൊതുവേ നല്ലതെന്നു അഭിപ്രായം ഉയരുന്നവ തേടിപ്പിടിച്ചു വായിക്കാന്‍ ശ്രമിക്കാറുണ്ട്.അത്ര തന്നെ. പരിചയപ്പെടുത്തലിനു നന്ദി.
അറിഞ്ഞു കൂടാതിരുന്ന, പേര് കേട്ടിട്ടും കൂടിയില്ലാതിരുന്ന പുസ്തകങ്ങള്‍. മുകളില്‍ ഇസ്മായിലിക്ക പറഞ്ഞത് ഒരു സത്യമാണ്. സമയവും, ലഭ്യതക്കുറവും. എന്തായാലും ഇങ്ങനെ അവയെ പറ്റി അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം.
മനോരാജ് ഒരാളെ വിടാന്‍ പാടില്ലായിരുന്നു ഗീതാഹിരണ്യന്‍ അകാലത്തില്‍ കാലം കവര്‍ന്ന സര്‍ഗ്ഗസമ്പത്ത് . ഈ പ്രതിഭാധനരായ എഴുത്തു കാരികള്‍ കഴിയുമായിരുന്നിട്ടും ഒരു ബൃഹത് നോവല്‍( നെല്ലു പോലെ, അഗ്നിസാക്ഷി പോലെ) എഴുതാത്തത് മെനക്കെടാന്‍ മടിച്ചു തന്നെയാണ്.
@ജയിംസ് സണ്ണി പാറ്റൂര്ഗീതാ ഹിരണ്യനെ മന:പൂർവ്വം മറന്നതല്ല. ഒരു പരിധി വരെ ഇവർക്ക് മുൻപേ നടന്നതാണല്ലോ അവർ. ‘ഒറ്റ സ്നാപ്പിൽ ഒതുക്കാനാവില്ല ആ ജന്മ സത്യം‘. പിന്നെ നോവൽ എഴുതുക എന്നതല്ലല്ലോ സാഹിത്യകാരിയുടെ പരമമായ ലക്ഷ്യം. കെ.ആർ.മീരയും , സി.എസ്.ചന്ദ്രികയുമൊക്കെ നോവൽ എഴുതിയിട്ടുണ്ട്. അഗ്നിസാക്ഷിയും നെല്ലും ഒക്കെ പോലെ ബൃഹത്തായ ക്യാൻവാസ് അല്ലെങ്കിലും പിടിച്ചിരുത്താൻ കഴിയുന്നുണ്ട് മീരയുടെ മീരാസാധുവിനും യൂദാസിന്റെ സുവിശേഷത്തിനും എല്ലാം.
ഇവിടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ Jishad Cronic™ , ശ്രീ , fasil , ഹംസ , അഭി ,F A R I Z , mini//മിനി , വിനയന് , Mohamedkutty മുഹമ്മദുകുട്ടി , ഭാനു കളരിക്കല്‍ , ജീവി കരിവെള്ളൂര്‍ , pournami , ഇസ്മായില്‍ കുറുമ്പടി ( തണല്‍) , ആളവന്താന് , ജയിംസ് സണ്ണി പാറ്റൂര്‍ , MyDreams , Echmukutty എല്ലാവർക്കും നന്ദി.
@F A R I Z : പറഞ്ഞത് സത്യം. കൂടുതൽ ഉത്തരവാദിത്തമേറ്റുന്നു താങ്കളുടെ വാക്കുകൾ. നന്ദി.
@Echmukutty : ശ്രമിക്കാം ആഴത്തിൽ വിശകലനം ചെയ്യാൻ. പക്ഷെ കഴിയുമോ എന്ന് ഉറപ്പില്ല. വായനയിലേക്ക് കൂടുതൽ പേരെ എത്തിക്കുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം. മറിച്ച് പുസ്തകത്തെ നിരൂപിക്കാൻ ഞാൻ ആളായോ എന്നറിയില്ല. എങ്കിലും ക്രിയാത്മകമായ ഈ നിർദ്ദേശം പരിഗണിക്കുന്നതാണ്. ഒപ്പം, അക്ഷര തെറ്റുകൾ പലതും മന:പൂർവ്വം അല്ല. പലതും തിരുത്തിയിട്ടുമുണ്ട്. നന്ദി.
ലഭ്യത അനുസരിച്ച് വായിക്കെണ്ടിവരുന്ന ഞങ്ങള്‍ക്ക് ഇത്തരം പരിചയപ്പെടുത്തലുകളില്‍ മാത്രം ഒതുങ്ങേണ്ടി വരാറുണ്ട്. എങ്കിലും കിട്ടാവുന്ന വിധത്തില്‍ ഞങ്ങള്‍ ശ്രമിക്കുന്നു. അറിയാന്‍ ഇടവരുത്തുന്ന പരിചയപ്പെടുത്തലുകള്‍ നന്നാവുന്നുണ്ട് മനു.
"രംഗപടത്തിലെ സീന ബിജിത്ത് എന്ന സീരിയല്‍ നടിയും, പാലാഴിമഥനത്തിലെ ബിന്ദുവും, അച്ഛന് പ്രതിയിലെ അമ്മയും, മഞ്ഞുകുട്ടികളിലെ ഇത്തീബിയും സാഹചര്യങ്ങളാല്‍ മാനസീകമായും ശാരീരികമായും പീഢിപ്പിക്കപ്പെടുന്നവരാകുമ്പോഴും ഇവരെയൊന്നും സ്ത്രീപക്ഷ രചനകളല്ലാത്ത വിധം നമ്മിലേക്ക് കഥാകാരി സന്നിവേശിപ്പിച്ചിരിക്കുന്നു."
ഇതിലെ സ്ത്രീപക്ഷ രചനകളല്ലാത്ത വിധം എന്ന പ്രയോഗം അല്പം കല്ല് കടിയായി തോന്നി..സ്ത്രീപക്ഷ രചന എന്തോ കുഴപ്പമുള്ള കാര്യമാണെന്ന് തോന്നിപ്പോകും വായിക്കുന്നവര്‍ക്ക്..atleast i felt like that..:-)
മനു,ഈ പരിചയപ്പെടുത്തലിനു നന്ദി.പ്രത്യേകിച്ചും ഞാനിപ്പോള്‍ മലയാളത്തിലെ പുതിയ എഴുത്തുകാരെ തേടിപ്പിടിച്ചു വായിച്ചു കൊണ്ടിരിക്കുന്ന സമയത്ത്.ഇപ്പോളെ ഇന്ദുമേനോന്റെ ഒരു ലെസ്ബിയന്‍ പശു വായിച്ചുതുടങ്ങി.രേഖയെ പിന്നെ വനിതയിലും മറ്റും കഥകള്‍ വായിച്ചു പരിചയമുണ്ട്.നല്ല ശൈലി ആന്നെന്നു തോന്നിയിട്ടുണ്ട്.വായിച്ചു നോക്കാം.
ഫാരിസ്സിനോട് പൂർണ്ണമായും യോജിക്കുന്നു. ബ്ലോഗ്ഗ് നാളത്തെ മീഡിയം ആണു. അതിനെ ശരിയായ ദിശയിൽ നയിക്കേണ്ടതുണ്ട്. പിന്നെ വിനയം 13 നവകഥ എസ്.ആർ.ലാൽ എഡിറ്റ് ചെയ്ത പുസ്തകമാണോ? അങ്ങനെ ഒരു പുസ്തകം ചെയ്യുന്ന കാര്യം ലാൽ പറഞ്ഞിരുന്നു. കഥയും കഥയുടെ പശ്ചാത്തലവും വിവിഅരിക്കുന്ന സമാഹാരം.?
പിന്നെ മനോയുടെ ശ്രമം. വായന കൊഴുക്കട്ടെ. മനുഷ്യം നല്ല മനുഷ്യനാകട്ടെ.
രേഖയുടെയും ഷാജിയുടെയും പുസ്തകം പരിചയപ്പെടുത്തിയതിൽ നല്ല മനസ്സ് ഉണ്ട്. വരട്ടെ അങ്ങനെ ഓരോ ദിശാബോധങ്ങൾ.
ഇത്തരം പരിചയപ്പെടുത്തലുകള്‍ ഒരാവശ്യം തന്നെയാണ് ഈ ബൂലോകത്ത്... തുടര്‍ന്നും ഇത് പോലെ പ്രതീക്ഷിക്കുന്നു.. പുസ്തകങ്ങള്‍ സംഘടിപ്പിക്കാന്‍ നോക്കാം.. ആശംസകള്‍
@എന്‍.ബി.സുരേഷ് ...എസ് ആര് ലാലിന്റെ തന്നെയാണ് അതിന്റെ എഡിറ്റിംഗ്.ലാലിന്റെ കഥയും ഇതിലോന്നായി അവസാനം വരുന്നുണ്ട്. കഥാപശ്ചാത്തലം വിവരിക്കുന്ന സമാഹാരം എന്ന് ഞാന്‍ ഉദ്ദേശിച്ചില്ല...പശ്ചാത്തലം വിവരിക്കുന്നില്ല. എഴുത്തുകാര്‍ അവരുടെ കഥകള്‍(ബുക്കില്‍ വരുന്ന കഥയെ കുറിച്ചല്ല. ജെനറലൈസ്ട് ആണ്) വരുന്ന വഴികളെക്കുറിച്ചു അവരുടെ ഭാഷയില്‍ തന്നെ ആമുഖമായി കൊടുത്തിട്ടുണ്ട് എന്നാണ് പറഞ്ഞത് :)
മനോ, പുസ്തകപരിചയം നന്നായി. ഇനിയും തുടരുക. അക്ഷരത്തെറ്റുകൾ വരുത്താതെ സൂക്ഷിക്കണം. പിന്നെ, അവലോകനം ഉപരിതലത്തിൽ മാത്രം സ്പർശിക്കുന്നതായി തോന്നി. ഒരൽപ്പം കൂടി ആഴത്തിലേക്കിറങ്ങാമായിരുന്നു. ഇനി ശ്രദ്ധിച്ചാൽ മതി.
എനിക്ക് പറയാനുള്ളത് ഫാരീസും,സുരേഷ് മാഷും പറഞ്ഞുകഴിഞ്ഞുവല്ലോ .... രേഖ.കെ യുടെ മാലിനി തീയ്യറ്റേഴ്സും,പി.വി.ഷാജികുമാറിന്റെ പുസ്തകങ്ങളെ പരിചയപ്പെടുത്തുകയും,അതുകളിലെ ഓരൊ കഥകൾക്കുള്ളിലേക്ക് ഇറങ്ങിച്ചെന്ന് അഭിപ്രായങ്ങൾ കൊണ്ട് വിലയിരുത്തി ഈ പരിചയപ്പെടുത്തലുകൾ അസ്സലാക്കി കേട്ടൊ മനോരാജ്. അഭിനന്ദനങ്ങൾ....
മനോരാജ് .ഇതൊക്കെ നല്ല കാര്യം തന്നെ ..എനിക്ക് പുസ്തകം കിട്ടുന്ന കാര്യവും വളരെ പ്രയാസം തന്നെ .എന്നാലും നല്ലത് എന്ന് പറയുന്ന പലതും ഒന്ന് എത്തിനോക്കാന്‍ ശ്രമിക്കും .പരിചയപ്പെടുത്തലുകള്‍ക്ക് നന്ദി!
താങ്ക്സ് മനോരാജ്. ഈ പരിചയപ്പെടുത്തലുകള്‍ കാണുമ്പോള്‍ എനിക്ക് ഫീല്‍ ചെയ്യുന്നത് ബെന്‍സിന്റെ പല മോടെലുകള്‍ പരിചയപ്പെടുത്തുന്ന ലേഖനങ്ങലെയാണ് വാങ്ങാന്‍ എന്റെ കയ്യില്‍ കാശില്ല, എങ്കിലും കാശുണ്ടാകുംപോള് വാങ്ങാമെന്ന പ്രതീക്ഷയില്‍ ആത്മാര്‍ഥമായി വായിക്കും - അതിന്റെ മൈലാജ് അടക്കം !
കാഷില്ലാത്തതാണ് ബെന്‍സിന്റെ കാര്യത്തില്‍ എന്റെ പ്രശ്നമെങ്കില്‍ സാദനം ഇവിടെ കിട്ടുന്നില്ല എന്നതാണ് ഇവിടത്തെ പ്രശ്നം എങ്കിലും, നാട്ടില്‍ പോകുമ്പോള്‍ വാങ്ങാമെന്ന പ്രതീക്ഷയില്‍ ആത്മാര്‍ഥമായി വായിക്കും - അതിന്റെ വിലയടക്കം !!
പുസ്തകപരിചയം,..നന്നകുന്നു,..ഒരു പക്ഷേ ബ്ലോഗിലെ അപൂർവ്വ പംക്തി ആണു മനോ കൈകാര്യം ചെയ്യുന്നത്,.. അഭിനന്ദനങ്ങൾ ,..തേജസ്സിന്റെ പശ്ചാത്തലം മാറിയപ്പോൾ തേജസ്സിന്റെ തേജസ്സ് ഇരട്ടിച്ചു ട്ടോ,...
അക്ഷരസ്നേഹി എന്ന നിലയില്‍ വായനാ സമൂഹത്തോടുള്ള തികഞ്ഞ പ്രതിബദ്ധതയാണ്'ശ്രീ.മനോരാജ് നിറവേറ്റിയിട്ടുള്ളത്. നല്ല എഴുത്തുകാരേയും അവരുടെ സ്ര്'ഷ്ടികളേയും അവാച്യമായ അനുഭൂതിയുളവാക്കും വിധം പരിചയപ്പെടുത്തുമ്പോള്‍ അക്ഷരവിരോധികള്‍ വരെ അക്ഷരസ്നേഹികളകുന്ന അത്ഭുത കാഴ്ച നമുക്ക് കാണാന്‍ കഴിയും .അഭിനന്ദനങ്ങള്‍
61 comments:
thanks.....
പരിചയപ്പെടുത്തലുകള്‍ക്ക് നന്ദി, മാഷേ.
മനുവേട്ടാ കൊള്ളാം നന്നായിടുണ്ട് ആശംസകള്‍.............
ഈ പരിചയപ്പെടുത്തലുകള്‍ നന്നായി. നന്ദി മനോരാജ്. :)
മനുവേട്ടാ,
ഈ പരിചയപ്പെടുത്തലിനു നന്ദി
പുസ്തകങ്ങളെയും,ബ്ലോഗ് എഴുത്തുകാരെയും,പരിചയപ്പെടുത്തി കൊണ്ടുള്ള
ശ്രീ മനോരാജിന്റെ ഈ പുതിയ കാല്‍വെപ്പ്,വായനാ താല്പര്യമുള്ളവര്ക്ക് ഏറെ പ്രയോജനകരമായിരിക്കുമെന്നതില് തര്‍ക്കമില്ല.
ഈ അടുത്ത കാലത്താണ് എന്റെ ഒരു സുഹൃത്തിന്റെ താല്പര്യത്തില് ഞാന്‍ ബ്ലോഗിലേക്ക് കടന്നത്.കുറെ ദിവസങ്ങള്‍ മറ്റെല്ലാം ഒഴിവാക്കി ഞാന്‍ ഒരുപാട് ബ്ലോഗുകള്‍ സന്ദര്‍ശിച്ചു.എന്നെ ചില്ലറയൊന്നുമല്ല അല്‍ഭുതപ്പെടുത്തിയത്.ആരുമറിയാതെ കിടക്കുന്ന ഒരത്ഭുത ലോകം തന്നെയാണ്,ഈ സാഹിത്യ പ്രപഞ്ചം.എത്രയെത്ര നല്ല എഴുത്തുകാര്‍,എത്ര കഴിവുള്ള എഴുത്തുകാര്‍.എത്രത്തോളം ഗഹനമായ ഭാവന സമ്പന്നര്‍.
കലാ സാഹിത്യ ലോകത്ത് ,പേരെടുത്ത ഒരുപിടി ആളുകള്‍ മാത്രമല്ല അറിവും,കഴിവും ഉള്ളവര്‍ എന്ന് സാധാരണക്കാരന്നു മനസ്സിലാക്കിത്തരുന്ന പല വേദികളും ഉണ്ട്.പ്രശ സതരെക്കാളും കഴിവുള്ളവരാണ് പുറത്തു ആരാലും ഗൌനിക്കപ്പെടാതെ പോകുന്ന നിന്ര്ഭാഗ്യവന്മാരായ പ്രഗല്ഭര്.
അത്തരക്കാരെ വായനക്കാരന്റെ മുന്പില് എത്തിക്കാന്‍ മനോരാജിന്റെ ഈ സംരംഭത്തിന് കഴിയട്ടെ.
ബ്ലോഗേഴുത്തുകാരില് ഞാന്‍ കാണുന്ന ഒരു മാനസിക വൈകല്യമുണ്ട്. വിമര്‍ശനങ്ങള്‍ ഉള്‍കൊള്ളാന്‍ കഴിയാത്തവര്‍.എഴുതുന്നതെന്തും,കുറ്റമറ്റതെന്നും,
വിമര്ഷിക്കപ്പെടാന്‍ ഒന്നുമില്ലാത്തതെന്നുമുള്ള
ഒരു മാനസിക മായ ഒരു സമീപനം സ്വീകരിക്കുന്നതുപോലെ.വിമര്‍ശനാത്മകമായ കമെന്റ്റ് പോസ്റ്റ് ചെയ്താല്‍ പലതും വെളിച്ചം കാണാതെ പോകുന്നു.പിന്നെ ഒരു സ്ഥിരം റെഡി മെയിഡ് വാക്കുകള്‍ കൊണ്ട് എഴുത്തുകാരെ വഷളാക്കുന്ന തരത്തില്‍ കമെന്റിടാന്‍ മത്സരിക്കുന്ന വായനക്കാര്‍ എന്ന് പറയുന്നവരും.
നാമാരും കഴിവുറ്റവരല്ല.അക്ഷരത്തെറ്റു കള്‍ പോ ലും നമുക്ക് മനസ്സിലാകുന്നില്ല.എഴുത്ത് ജോലിയായി സ്വീകരിച്ചവരുമല്ല.ആധുനിക സാങ്കേതികത്വ ത്തില്‍ നമുക്ക് ലഭിച്ച ഒരു വരദാനം പോലെയാണ്.നമ്മെപോലുള്ളവര്ക്ക് നാലക്ഷരം കുറിച്ചിടാന്‍ കിട്ടുന്ന ഈ സാങ്കേതിക മേന്മ.
അത് നാം വേണ്ടുവോളം പ്രയോജന പ്പെടുത്തി നമ്മിലെ കഴിവുകള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്നതോടൊപ്പം വിമര്‍ശനങ്ങളെ നല്ല മനസ്സോടെ സ്വീകരിച്ചുകൊണ്ട്,അതിലെ നല്ല വശങ്ങളെ ഉള്‍കൊള്ളാന്‍ ശ്രമിക്കുകതന്നെ വേണം.
അതിനൊക്കെ പ്രേരമാകും വിധം, മനോരാജിന്റെ ഈ സാഹിത്യ പരിചയപ്പെടുത്തലുകള്‍ക്ക് കഴിയട്ടെ.
ആശംസകളോടെ
----ഫാരിസ്
ഇതുപോലുള്ള പരിചയപ്പെടുത്തലുകൾക്ക് ആശംസകൾ.
പുസ്തകങ്ങളെ പരിചയപ്പെടുത്തിയതിനു നന്ദി. വായിക്കാന്‍ നോക്കട്ടെ...ഇവര്‍ രണ്ടു പേരുടെയും ഓരോ കഥകള്‍ മാത്രമേ വായിച്ചിട്ടുള്ളൂ.
--------------------------------------
13 എന്ന് പറഞ്ഞപ്പോഴാണ് ഓര്‍ത്തത്...'13 നവകഥ' എന്നൊരു പുസ്തകം വായിച്ചിട്ടുണ്ടോ?. രേഖയുടെ 'പാലാഴി മഥനം' അതിലെ ഒരു കഥയായി വന്നിട്ടുണ്ട്. അതേപോലെ പി.വി ഷാജികുമാറിന്റെ 'ഈശ്വരന്റെ തുപ്പല്' എന്നൊരു കഥയും അതില്‍ വന്നിട്ടുണ്ട്. 13 കഥാകാരന്മാരുടെ പ്രിയപ്പെട്ട കഥകള്‍. മിക്ക കഥകളും മികച്ച നിലവാരം പുലര്‍ത്തിയിരുന്നു.
---------------------------------------
പുസ്തക വായന കുറവായെന്ന പരാതി ഉയരുന്ന ഈ സന്ദര്‍ഭത്തില്‍ മനോരാജിന്റെ ഈ ഉദ്യമം വളരെ നന്നായി.അതു പുസ്തകം വായിക്കാന്‍ മറ്റുളവരെ പ്രേരിപ്പിക്കുക തന്നെ ചെയ്യും.കൂട്ടത്തില്‍ ഫാരിസിന്റെ കുറിപ്പും വളരെ നന്നായി.പ്രശസ്തരായ ഏതാനും ഏഴുത്തുകാരല്ലാതെ ഇവിടെ സാധാരണക്കാരനും എഴുതാന്‍ ഒരു വേദിയുണ്ടെന്നു “ബൂലോകം” നമ്മെ കാണിച്ചു തന്നിരിക്കുന്നു.ഇനിയും ഇതൊന്നും അറിയാതെ വെറുതെ നെറ്റില്‍ കറങ്ങി സ്ക്രാപ്പും വിട്ടു നടക്കുന്ന ധാരാളം യുവാക്കള്‍ നമ്മുടെയിടയിലുണ്ട്. അതു പോലെ ഇതിലേക്കൊന്നും എത്തിനോക്കാന്‍ മടിക്കുന്ന പഴയ തലമുറയും!.( ഞാനാ കൂട്ടത്തില്‍ പെടില്ല കെട്ടോ!)
@വിനയന് 13നവകഥ എന്ന പുസ്തകം വായിച്ചിട്ടില്ല. രേഖയുടെ പാലാഴിമഥനം ഞാൻ മുകളിൽ പറഞ്ഞ മാലിനി തീയറ്റേഴ്സിൽ ഉണ്ട്. അതേ കുറിച്ച് ഞാൻ പോസ്റ്റിൽ സൂചിപ്പിച്ചിട്ടുണ്ട്. വായിക്കാൻ ശ്രമിക്കാം 13 നവകഥകൾ. നന്ദി
nandi Manoraj.
@Manoraj, ഞാന്‍ കണ്ടു പാലാഴി മഥനം സൂചിപ്പിച്ചതു. അതും 13 എന്ന അക്കവും കൂടി കണ്ടപ്പോഴാണ് സത്യത്തില്‍ ആ ചെറുകഥാ സമാഹാരം മനസ്സില്‍ ഓടിയെത്തിയത്.
----------------------------------
ഒന്ന് കൂടി; വെറുമൊരു സമാഹാരം എന്നതില്‍ ഒതുക്കാതെ ഓരോ എഴുത്തുകാരും അവരുടെ എഴുതുന്ന രീതിയെക്കുറിച്ചും കഥ വരുന്ന വഴിയെക്കുറിച്ചും ഓരോ കഥക്കും ആമുഖമായി പറയുന്നുമുണ്ട്.
----------------------------------
@ഫാരിസ് , ശരിയാണ് ബ്ലോഗ് ഉള്ളതുകൊണ്ടല്ലേ അറിയപ്പെടാതെ കിടക്കുന്ന പല പ്രതിഭകളെയും അറിയുവാന്‍ കഴിയുന്നത്. പിന്നെ സാധാരണ എല്ലാ ബ്ലോഗര്‍മാരും വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാറുണ്ട്. ഉള്ളു പൊള്ളയായ അപ്പൂര്‍വം ചിലര്‍ മാത്രമേ വിമര്‍ശനം സ്വീകരിക്കാത്തത് ആയുള്ളൂ. അങ്ങനെയാണ് എനിക്ക് തോന്നിയത്. :)
good one...angine ithokke nokkumbol ethu book vayikanam ennoru idea kittundu thks
ഞങ്ങള്‍ ഗള്‍ഫുകാര്‍ക്ക് ഇത്തരം പരിപാടികളൊന്നും പൊതുവേ നടപ്പില്ല. ലഭ്യത തന്നെ പ്രധാന കാരണം. പിന്നെ ഈ തിരക്ക് പിടിച്ച ഓട്ടവും.എന്നിരുന്നാലും പൊതുവേ നല്ലതെന്നു അഭിപ്രായം ഉയരുന്നവ തേടിപ്പിടിച്ചു വായിക്കാന്‍ ശ്രമിക്കാറുണ്ട്.അത്ര തന്നെ.
പരിചയപ്പെടുത്തലിനു നന്ദി.
അറിഞ്ഞു കൂടാതിരുന്ന, പേര് കേട്ടിട്ടും കൂടിയില്ലാതിരുന്ന പുസ്തകങ്ങള്‍. മുകളില്‍ ഇസ്മായിലിക്ക പറഞ്ഞത് ഒരു സത്യമാണ്. സമയവും, ലഭ്യതക്കുറവും. എന്തായാലും ഇങ്ങനെ അവയെ പറ്റി അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം.
മനോരാജ് ഒരാളെ വിടാന്‍ പാടില്ലായിരുന്നു
ഗീതാഹിരണ്യന്‍ അകാലത്തില്‍ കാലം
കവര്‍ന്ന സര്‍ഗ്ഗസമ്പത്ത് .
ഈ പ്രതിഭാധനരായ എഴുത്തു കാരികള്‍
കഴിയുമായിരുന്നിട്ടും ഒരു ബൃഹത് നോവല്‍( നെല്ലു
പോലെ, അഗ്നിസാക്ഷി പോലെ) എഴുതാത്തത്
മെനക്കെടാന്‍ മടിച്ചു തന്നെയാണ്.
പരിചയപ്പെടുത്തലുകള്‍ക്ക് നന്ദി
പരിചയപ്പെടുത്തലുകൾ നന്നായി.
കുറച്ച് കൂടി ആഴത്തിലുള്ള വിശകലനങ്ങൾക്ക് ശ്രമിച്ചു കൂടെ?
പിന്നെ അക്ഷരത്തെറ്റുകൾ വരാതെ ശ്രദ്ധിയ്ക്കുമല്ലോ.
@ജയിംസ് സണ്ണി പാറ്റൂര്ഗീതാ ഹിരണ്യനെ മന:പൂർവ്വം മറന്നതല്ല. ഒരു പരിധി വരെ ഇവർക്ക് മുൻപേ നടന്നതാണല്ലോ അവർ. ‘ഒറ്റ സ്നാപ്പിൽ ഒതുക്കാനാവില്ല ആ ജന്മ സത്യം‘. പിന്നെ നോവൽ എഴുതുക എന്നതല്ലല്ലോ സാഹിത്യകാരിയുടെ പരമമായ ലക്ഷ്യം. കെ.ആർ.മീരയും , സി.എസ്.ചന്ദ്രികയുമൊക്കെ നോവൽ എഴുതിയിട്ടുണ്ട്. അഗ്നിസാക്ഷിയും നെല്ലും ഒക്കെ പോലെ ബൃഹത്തായ ക്യാൻവാസ് അല്ലെങ്കിലും പിടിച്ചിരുത്താൻ കഴിയുന്നുണ്ട് മീരയുടെ മീരാസാധുവിനും യൂദാസിന്റെ സുവിശേഷത്തിനും എല്ലാം.
ഇവിടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ Jishad Cronic™ , ശ്രീ , fasil , ഹംസ , അഭി ,F A R I Z , mini//മിനി , വിനയന് , Mohamedkutty മുഹമ്മദുകുട്ടി , ഭാനു കളരിക്കല്‍ , ജീവി കരിവെള്ളൂര്‍ , pournami , ഇസ്മായില്‍ കുറുമ്പടി ( തണല്‍) , ആളവന്താന് , ജയിംസ് സണ്ണി പാറ്റൂര്‍ , MyDreams , Echmukutty എല്ലാവർക്കും നന്ദി.
@F A R I Z : പറഞ്ഞത് സത്യം. കൂടുതൽ ഉത്തരവാദിത്തമേറ്റുന്നു താങ്കളുടെ വാക്കുകൾ. നന്ദി.
@Echmukutty : ശ്രമിക്കാം ആഴത്തിൽ വിശകലനം ചെയ്യാൻ. പക്ഷെ കഴിയുമോ എന്ന് ഉറപ്പില്ല. വായനയിലേക്ക് കൂടുതൽ പേരെ എത്തിക്കുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം. മറിച്ച് പുസ്തകത്തെ നിരൂപിക്കാൻ ഞാൻ ആളായോ എന്നറിയില്ല. എങ്കിലും ക്രിയാത്മകമായ ഈ നിർദ്ദേശം പരിഗണിക്കുന്നതാണ്. ഒപ്പം, അക്ഷര തെറ്റുകൾ പലതും മന:പൂർവ്വം അല്ല. പലതും തിരുത്തിയിട്ടുമുണ്ട്. നന്ദി.
ലഭ്യത അനുസരിച്ച് വായിക്കെണ്ടിവരുന്ന ഞങ്ങള്‍ക്ക് ഇത്തരം പരിചയപ്പെടുത്തലുകളില്‍ മാത്രം ഒതുങ്ങേണ്ടി വരാറുണ്ട്. എങ്കിലും കിട്ടാവുന്ന വിധത്തില്‍ ഞങ്ങള്‍ ശ്രമിക്കുന്നു.
അറിയാന്‍ ഇടവരുത്തുന്ന പരിചയപ്പെടുത്തലുകള്‍
നന്നാവുന്നുണ്ട് മനു.
മനു, വളരെ ഉപകാരപ്രദമായ കാര്യമാണ് ഇത്. പുസ്തകപരിചയത്തിനു നന്ദി.
..thanks manu for the intro..
"രംഗപടത്തിലെ സീന ബിജിത്ത് എന്ന സീരിയല്‍ നടിയും, പാലാഴിമഥനത്തിലെ ബിന്ദുവും, അച്ഛന് പ്രതിയിലെ അമ്മയും, മഞ്ഞുകുട്ടികളിലെ ഇത്തീബിയും സാഹചര്യങ്ങളാല്‍ മാനസീകമായും ശാരീരികമായും പീഢിപ്പിക്കപ്പെടുന്നവരാകുമ്പോഴും ഇവരെയൊന്നും സ്ത്രീപക്ഷ രചനകളല്ലാത്ത വിധം നമ്മിലേക്ക് കഥാകാരി സന്നിവേശിപ്പിച്ചിരിക്കുന്നു."
ഇതിലെ സ്ത്രീപക്ഷ രചനകളല്ലാത്ത വിധം എന്ന പ്രയോഗം അല്പം കല്ല് കടിയായി തോന്നി..സ്ത്രീപക്ഷ രചന എന്തോ കുഴപ്പമുള്ള കാര്യമാണെന്ന് തോന്നിപ്പോകും വായിക്കുന്നവര്‍ക്ക്..atleast i felt like that..:-)
മനു,ഈ പരിചയപ്പെടുത്തലിനു നന്ദി.പ്രത്യേകിച്ചും ഞാനിപ്പോള്‍ മലയാളത്തിലെ പുതിയ
എഴുത്തുകാരെ തേടിപ്പിടിച്ചു വായിച്ചു കൊണ്ടിരിക്കുന്ന സമയത്ത്.ഇപ്പോളെ ഇന്ദുമേനോന്റെ
ഒരു ലെസ്ബിയന്‍ പശു വായിച്ചുതുടങ്ങി.രേഖയെ പിന്നെ വനിതയിലും മറ്റും കഥകള്‍ വായിച്ചു
പരിചയമുണ്ട്.നല്ല ശൈലി ആന്നെന്നു തോന്നിയിട്ടുണ്ട്.വായിച്ചു നോക്കാം.
ഫാരിസ്സിനോട് പൂർണ്ണമായും യോജിക്കുന്നു. ബ്ലോഗ്ഗ് നാളത്തെ മീഡിയം ആണു. അതിനെ ശരിയായ ദിശയിൽ നയിക്കേണ്ടതുണ്ട്.
പിന്നെ വിനയം 13 നവകഥ എസ്.ആർ.ലാൽ എഡിറ്റ് ചെയ്ത പുസ്തകമാണോ? അങ്ങനെ ഒരു പുസ്തകം ചെയ്യുന്ന കാര്യം ലാൽ പറഞ്ഞിരുന്നു. കഥയും കഥയുടെ പശ്ചാത്തലവും വിവിഅരിക്കുന്ന സമാഹാരം.?
പിന്നെ മനോയുടെ ശ്രമം. വായന കൊഴുക്കട്ടെ.
മനുഷ്യം നല്ല മനുഷ്യനാകട്ടെ.
രേഖയുടെയും ഷാജിയുടെയും പുസ്തകം പരിചയപ്പെടുത്തിയതിൽ നല്ല മനസ്സ് ഉണ്ട്. വരട്ടെ അങ്ങനെ ഓരോ ദിശാബോധങ്ങൾ.
ഉദ്യമം സ്വാഗതാര്‍ഹം. അഭിനന്ദനീയം.....തുടരുക...എല്ലാവിധ ആശംസകളും ...
ഇത്തരം പരിചയപ്പെടുത്തലുകള്‍ ഒരാവശ്യം തന്നെയാണ് ഈ ബൂലോകത്ത്...
തുടര്‍ന്നും ഇത് പോലെ പ്രതീക്ഷിക്കുന്നു..
പുസ്തകങ്ങള്‍ സംഘടിപ്പിക്കാന്‍ നോക്കാം..
ആശംസകള്‍
@എന്‍.ബി.സുരേഷ് ...എസ് ആര് ലാലിന്റെ തന്നെയാണ് അതിന്റെ എഡിറ്റിംഗ്.ലാലിന്റെ കഥയും ഇതിലോന്നായി അവസാനം വരുന്നുണ്ട്. കഥാപശ്ചാത്തലം വിവരിക്കുന്ന സമാഹാരം എന്ന് ഞാന്‍ ഉദ്ദേശിച്ചില്ല...പശ്ചാത്തലം വിവരിക്കുന്നില്ല. എഴുത്തുകാര്‍ അവരുടെ കഥകള്‍(ബുക്കില്‍ വരുന്ന കഥയെ കുറിച്ചല്ല. ജെനറലൈസ്ട് ആണ്) വരുന്ന വഴികളെക്കുറിച്ചു അവരുടെ ഭാഷയില്‍ തന്നെ ആമുഖമായി കൊടുത്തിട്ടുണ്ട് എന്നാണ് പറഞ്ഞത് :)
മനോ, പുസ്തകപരിചയം നന്നായി. ഇനിയും തുടരുക.
അക്ഷരത്തെറ്റുകൾ വരുത്താതെ സൂക്ഷിക്കണം. പിന്നെ, അവലോകനം ഉപരിതലത്തിൽ മാത്രം സ്പർശിക്കുന്നതായി തോന്നി. ഒരൽപ്പം കൂടി ആഴത്തിലേക്കിറങ്ങാമായിരുന്നു. ഇനി ശ്രദ്ധിച്ചാൽ മതി.
എനിക്ക് പറയാനുള്ളത് ഫാരീസും,സുരേഷ് മാഷും പറഞ്ഞുകഴിഞ്ഞുവല്ലോ ....
രേഖ.കെ യുടെ മാലിനി തീയ്യറ്റേഴ്സും,പി.വി.ഷാജികുമാറിന്റെ പുസ്തകങ്ങളെ പരിചയപ്പെടുത്തുകയും,അതുകളിലെ ഓരൊ കഥകൾക്കുള്ളിലേക്ക് ഇറങ്ങിച്ചെന്ന് അഭിപ്രായങ്ങൾ കൊണ്ട് വിലയിരുത്തി ഈ പരിചയപ്പെടുത്തലുകൾ അസ്സലാക്കി കേട്ടൊ മനോരാജ്.
അഭിനന്ദനങ്ങൾ....
പരിചയപ്പെടുത്തലുകള്‍ക്ക് നന്ദി!
നന്ദി, മാഷേ.
മനോരാജ് .ഇതൊക്കെ നല്ല കാര്യം തന്നെ ..എനിക്ക് പുസ്തകം കിട്ടുന്ന കാര്യവും വളരെ പ്രയാസം തന്നെ .എന്നാലും നല്ലത് എന്ന് പറയുന്ന പലതും ഒന്ന് എത്തിനോക്കാന്‍ ശ്രമിക്കും .പരിചയപ്പെടുത്തലുകള്‍ക്ക് നന്ദി!
താങ്ക്സ് മനോരാജ്. ഈ പരിചയപ്പെടുത്തലുകള്‍ കാണുമ്പോള്‍ എനിക്ക് ഫീല്‍ ചെയ്യുന്നത്
ബെന്‍സിന്റെ പല മോടെലുകള്‍ പരിചയപ്പെടുത്തുന്ന ലേഖനങ്ങലെയാണ്
വാങ്ങാന്‍ എന്റെ കയ്യില്‍ കാശില്ല,
എങ്കിലും കാശുണ്ടാകുംപോള് വാങ്ങാമെന്ന പ്രതീക്ഷയില്‍
ആത്മാര്‍ഥമായി വായിക്കും - അതിന്റെ മൈലാജ് അടക്കം !
കാഷില്ലാത്തതാണ് ബെന്‍സിന്റെ കാര്യത്തില്‍ എന്റെ പ്രശ്നമെങ്കില്‍
സാദനം ഇവിടെ കിട്ടുന്നില്ല എന്നതാണ് ഇവിടത്തെ പ്രശ്നം
എങ്കിലും, നാട്ടില്‍ പോകുമ്പോള്‍ വാങ്ങാമെന്ന പ്രതീക്ഷയില്‍
ആത്മാര്‍ഥമായി വായിക്കും - അതിന്റെ വിലയടക്കം !!
പരിചയപ്പെടുത്തലുകള്‍ക്ക് ഒരിക്കല്‍ കൂടി നന്ദി
പുസ്തകങ്ങളെ പരിചയപ്പെടുത്തിയതിന് നന്ദി. മനോരാജിനെപ്പോലുള്ള സഹൃദയരിലൂടെ വായന നീണാള്‍ വാഴട്ടെ.
ഞാനും വായനയും തമ്മില്‍ കീരിയും പാമ്പും പോലെയാ ..പക്ഷെ വിവരണം കേള്‍ക്കുമ്പോള്‍ വായിക്കാന്‍ തോന്നുന്നു
Used to read Shaji Kumar
:-)
നന്ദി മനോരാജ്.
ഏതായാലും സംഘടിപ്പിക്കണം!!
പരിചയപ്പെടുത്തിയതിന് നന്ദി.
മനോ ഈ പരിചയപ്പെടുത്തലുകള്‍ നന്നായി ....ഞാനും ഏറ്റു പറയട്ടെ " വായനയുടെ വസന്തകാലം വീണ്ടും വരുമെന്ന പ്രത്യാശയോടെ.. ഒരിക്കലും മരിക്കാത്ത വായനക്കായി..."
നന്ദി..!
ഈ പുസ്തകങ്ങളെ പറ്റി അറിഞ്ഞപ്പോള്‍ വായിക്കാന്‍ കൊതി തോന്നുന്നു.നല്ല പോസ്റ്റ് മനോരാജ്
മനോരാജ്..ഈ പരിജയപ്പെടുത്തലിനു താൻങ്ക്സ്..
വയനയുടെ ഒരു സമൂഹം..നന്മയുടെയും തിരിച്ചറിവിന്റെയും സമൂഹങ്ങളായ് വളരും..എന്ന് പ്രത്യാശിക്കുന്നു
അഭിപ്രായങ്ങളിലൂടെ ഈ ഒരു പരിചയപ്പെടുത്തലിനെ സജീവമാക്കിയ പട്ടേപ്പാടം റാംജി,ശ്രീനാഥന്‍,രാമൊഴി, chithrangada,എന്‍.ബി.സുരേഷ് ,ലീല എം ചന്ദ്രന്.,നിരാശകാമുകന്‍ , ചിതല്/chithal, ബിലാത്തിപട്ടണം / BILATTHIPATTANAM., അലി, പാവപ്പെട്ടവന് ,siya ,വഴിപോക്കന്, Vayady, എറക്കാടൻ / Erakkadan ,ഉപാസന || Upasana, ഭായി , കുമാരന് | kumaran , ആദില ,A.FAISAL,Manju Manoj ,ManzoorAluvila നിങ്ങൾക്കെല്ലാവർക്കും നന്ദി.
@രാമൊഴി : ഫെമിനിസം എന്ന വാക്കും അതേ കുറിച്ചുള്ള വ്യർത്ഥമായ ചർച്ചകളെയും ഉദ്ദേശിച്ചാണ് അങ്ങിനെ എഴുതിയത്. കല്ലുകടിയായി തോന്നണ്ട കേട്ടോ.
@chithrangada : ലെസ്ബിയൻ പശുവിലെ ഓരോ കഥയും മികച്ച നിലവാരം പുലർത്തുന്നവ തന്നെ. തുടർന്ന് വന്ന ഹിന്ദു ഛായയുള്ള മുസ്ലീം പുരുഷനും മികച്ചത് തന്നെ.
@ചിതല്/chithal : ഒട്ടേറെ അക്ഷരത്തെറ്റുകൾ ചൂണ്ടിക്കാട്ടി തരാൻ കാട്ടിയ ആ നല്ല മനസ്സിന് നന്ദി. കുറേയേറെ തിരുത്തിയിട്ടുണ്ട് കേട്ടോ.
@ഭായി : ആരെ സംഘടിപ്പിക്കണം? എന്നെ തല്ലാനാണോ? ഹാ പുസ്തകം സംഘടിപ്പിക്കണം എന്ന് അല്ലേ. തെറ്റിദ്ധരിച്ചു :)
പുസ്തകപരിചയം,..നന്നകുന്നു,..ഒരു പക്ഷേ ബ്ലോഗിലെ അപൂർവ്വ പംക്തി ആണു മനോ കൈകാര്യം ചെയ്യുന്നത്,.. അഭിനന്ദനങ്ങൾ ,..തേജസ്സിന്റെ പശ്ചാത്തലം മാറിയപ്പോൾ തേജസ്സിന്റെ തേജസ്സ് ഇരട്ടിച്ചു ട്ടോ,...
ബ്ളോഗെഴുത്തുകാരനും എഴുത്തുകാരനും ഒന്നായി മാറുകയാണിവിടെ.
പരിചയപ്പെടുത്തലിനു നന്ദി.
നല്ല ഉദ്യമം, മനോരാജ്.
മനോരാജ്....
നിങ്ങളുടേത് നല്ല ശ്രമം തന്നെ... നല്ല വായനക്കാലം നമ്മുടെ ബൂലോകത്ത് ഉണ്ടാകട്ടെ... എന്റെ അഭിനന്ദനങ്ങള്‍.....
പുസ്തകപരിചയം നന്നായി. അടുത്തിനി ബുക്ക്ഷോപ്പില്‍ പോകുമ്പോള്‍ ഇതൊക്കെ തന്നെ തിരയാം.
പരിച്ചയപെടുതിയത്തിനു നന്ദി സുഹൃത്തേ :)
പുസ്തകങ്ങള്‍ പരിചയപ്പെടുത്തിയതു നന്നായിട്ടുണ്ട്.....:)
പരിച്ചയപെടുതിയത്തിനു നന്ദി
Thanks for guiding us!
കൊള്ളാം നന്നായിടുണ്ട് ആശംസകള്‍.............
@★ശ്രീജിത്ത്●sгєєJเ†ђ : നന്ദി സുഹൃത്തേ
@Kalavallabhan :തേജസിലേക്ക് സ്വാഗതം. ഒപ്പം വായനക്കുള്ള നന്ദിയും.
@thalayambalath : നന്ദി
@ഗീത : കുറേ നാളുകൾക്ക് ശേഷം തേജസിൽ അല്പം പ്രകാശം ചൊരിഞ്ഞതിന് നന്ദി.
@അക്ഷരം : നന്ദി
@ഗോപിക : തേജസിലേക്ക് സ്വാഗതം. നന്ദി.
@ഒഴാക്കന്. : നന്ദി.
@poor-me/പാവം-ഞാന്‍ : തേജസിലേക്ക് സ്വാഗതം. നന്ദി.
@J K : തേജസിലേക്ക് സ്വാഗതം. നന്ദി.
@lakshmi. lachu : നന്ദി ലെച്ചു.
വായിച്ചു. കുറച് ബുക്സ് വായിക്കാന്‍ ആഗ്രഹമുണ്ട്. നാട്ടില്‍ വന്നിട്ട് വാങ്ങാം.
പരിചയപ്പെടുത്തല്‍ നന്നായി.നന്ദി.
പക്ഷെ,ഞങളെപ്പോലുള്ളവര് നാടെത്തുമ്പോഴെയ്ക്കും ഈ പുസ്തകം എല്ലാം ലഭ്യമല്ലാതാകും അതാ കുഴപ്പം.
അക്ഷരസ്നേഹി എന്ന നിലയില്‍ വായനാ സമൂഹത്തോടുള്ള തികഞ്ഞ പ്രതിബദ്ധതയാണ്'ശ്രീ.മനോരാജ് നിറവേറ്റിയിട്ടുള്ളത്. നല്ല എഴുത്തുകാരേയും അവരുടെ സ്ര്'ഷ്ടികളേയും അവാച്യമായ അനുഭൂതിയുളവാക്കും വിധം പരിചയപ്പെടുത്തുമ്പോള്‍ അക്ഷരവിരോധികള്‍ വരെ അക്ഷരസ്നേഹികളകുന്ന അത്ഭുത കാഴ്ച നമുക്ക് കാണാന്‍ കഴിയും .അഭിനന്ദനങ്ങള്‍
.രണ്ടു നല്ല പുസ്തകങ്ങളെ പരിചയപ്പെടുത്തിയതിനു വളരെ നന്ദി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ