ആഗസ്റ്റ് 8ലെ തൊടുപുഴ മീറ്റിനെ പറ്റി ഹരീഷ് തൊടുപുഴയുടെ ഏറ്റവും പുതിയ പോസ്റ്റിന്റെ പ്രസക്തഭാഗങ്ങളാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്..
---------------------------------------------------------------------------------
ഇന്നിവിടെ നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന കുറച്ചു കാര്യങ്ങളാണു താഴെക്കൊടുത്തിരിക്കുന്നത്.
1. തൊടുപുഴയില്‍ എത്തിച്ചേരുന്ന വിധം
ഒട്ടേറെ പേര് മെയിലിലും ചാറ്റിലുമായി വന്ന് ആവശ്യപ്പെട്ട ഒന്നാണ് തൊടുപുഴയില്‍ എങ്ങിനെയാണ് എത്തിച്ചേരുക എന്നത്. ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ പട്ടണവും ഏക താലൂക്കുമാണു തൊടുപുഴ.
എര്‍ണാകുളം, കോട്ടയം ജില്ലകളോട് അതിര്‍ത്തി പങ്കിടുന്ന ടൌണ്‍ കൂടിയാണു തൊടുപുഴ. തൊടുപുഴയുടെ മുഖ്യമായ മികവ് എന്തെന്നാല്‍ കേരളത്തിലെ എവിടെ നിന്നും റോഡ് മാര്‍ഗ്ഗം എളുപ്പത്തില്‍ ഇവിടെ എത്തിച്ചേരാന്‍ കഴിയും എന്നതു തന്നെയാണ്.
മുകളിലുള്ള മാപ്പില്‍ നിന്നും ഒരേകദേശധാരണ എത്തിച്ചേരാനുള്ള വഴികളേപ്പറ്റി കിട്ടിക്കാണുമെന്നു വിശ്വസിക്കട്ടെ. മീറ്റ് നടത്തുവാനുദ്ദേശിക്കുന്ന സ്ഥലത്തേക്ക് (ജ്യോതിസ് ആഡിറ്റോറിയം, മണക്കാട്) ടൌണില്‍ നിന്നും 2 കിമീയാണുള്ളത്. ഇവിടേയ്ക്ക് ബസ്സ് മാര്‍ഗ്ഗം അല്ലെങ്കില്‍ ആട്ടോ മാര്‍ഗ്ഗം എത്തിച്ചേരാവുന്നതാണു. ബസ്സിനു മിനിമം ചാര്‍ജായിരിക്കും. ആട്ടോയ്ക്ക് ഇരുപതു രൂപ. ട്രിപ്പ് ആട്ടോകള് സുലഭമാണീ വഴിക്ക്. ആയതിനു ഒരാള്‍ക്ക് അഞ്ചു രൂപയേ ആകുകയുള്ളൂ. പക്ഷേ, മീറ്റ് നടക്കുന്ന ദിവസം ഒരു ഞായറാഴ്ചയായതിനാല്‍ ട്രിപ്പ് ആട്ടോകള് കുറവായിരിക്കുവാന്‍ സാദ്ധ്യതയുണ്ട്.
മീറ്റിന്റെ അന്നേ ദിവസം രാവിലെ പരിമിതമായ കാലയളവില്‍; ടൌണില്‍ നിന്നും ടി.മീറ്റ് നടക്കുന്ന സ്ഥലത്ത് എത്തിച്ചേരുവാന്‍ ഗതാഗത സൌകര്യം ഒരുക്കുന്നതായിരിക്കും. ആയത് പ്രയോജനപ്പെടുത്തുവാന്‍ എല്ലാ സുഹൃത്തുക്കളോടും അഭ്യര്‍ത്ഥിക്കുന്നു. എവിടെ നിന്ന്, എങ്ങിനെ എന്നുള്ള വിശദാംശങ്ങള്‍ മീറ്റിനോടനുബന്ധിച്ചുള്ള നാളുകളില്‍ അറിയിക്കുന്നതായിരിക്കും. തുടര്‍ന്നുള്ള പോസ്റ്റുകള്‍ ശ്രദ്ധിക്കുവാന്‍ എല്ലാ സുഹൃത്തുക്കളോടും അഭ്യര്‍ത്ഥിക്കുന്നു. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
------------------------------------------------------------------------------
17 comments:
മ്മീറ്റ് മനോഹരമായി നടകട്ടെ..ഒത്തുചേരലിന് എല്ലാ വിധ ആശംസകളും
കൂടുതൽ മീറ്റ് ചർച്ച എന്നതിനേക്കാൾ വരുന്നവർ ആരൊക്കെ എന്നതിന്റെ കൺഫെർമേഷൻ ആണ് ഈ പോസ്റ്റിന്റെ ആധാരം എന്ന് ഞാൻ മനസ്സിലാക്കുന്നു. അത് ഉൾക്കൊണ്ട് വരുന്നവർ ദയവായി അതിന്റെ വിവരങ്ങൾ ഹരീഷിനെയും പാവപ്പെട്ടവനെയും അറിയിക്കുക.
തലേദിവസം വരേണ്ടി വരും അതൊരു പ്രശ്നമാണ്. എങ്കിലും പരമാവധി നോക്കാം.
ഇങ്ങിനെ ഇടയ്കിടെ ബ്ലോഗ് മീറ്റ് പോസ്റ്റ് ഇട്ടു കൊതിപ്പികാതേ //ദുബായ് മീറ്റ് ,ദോഹ മീറ്റ് ...ഹ്മം ശോ....വേഗം ഫോട്ടോസ് ഒക്കെ ഇടണേ ....
വഴിയൊന്നും ഒരു പ്രശ്നമല്ലായിരുന്നു. പക്ഷെ വരാന്‍ മാര്‍ഗമില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ സങ്കടം :(
ഈ മൂന്ന് മീറ്റിന്റേയും അവതരണങ്ങളും ,അവലോകനങ്ങളും കിട്ടി സന്തോഷിക്കുന്നു.എനിക്ക് ഒരുമാസത്തേക്കുള്ള വകയായി കേട്ടൊ മനോരാജ്. നന്ദി.
വഴിയും മാര്‍ഗ്ഗവും വ്യക്തമാക്കിയ സാഹചര്യത്തില്‍ തൊടുപുഴയ്ക്കു എത്താന്‍ ഇനി ആശങ്കവേണ്ട .... സുഹൃത്തുക്കള്‍ സംശയങ്ങള്‍ അറിയിക്കുമല്ലോ
എത്താൻ തീർച്ചയായും ശ്രമിക്കും.
ആശംസകൾ!
ആശംസകള്‍ :)
എല്ലാം നന്നായി നടക്കട്ടെ എന്റെ എല്ലാ വിധ ആശംസകളും ...............
തൊടുപുഴ എന്തായാലും തൊടാന്‍ കഴിയാത്ത പുഴയായതുകൊണ്ട് (എനിക്ക് അത്ര ദൂരെ വരാന്‍ സാഹചര്യമില്ല) തത്കാലം വിജയാശംസകള്‍. മീറ്റും ഈറ്റും എല്ലാം ഗംഭീരമാവട്ടെ.
ശരിയായ നിലയില്‍ ചിന്തിക്കുന്നവര്‍ എന്ത് കൊണ്ട് ബ്ലോഗില്‍ വരുന്നില്ല .വിവേചനബോധം നഷ്ടപ്പെട്ട കുറെ പേര് ആണ് ഇവിടെ മീറ്റിന്റെ പിന്നാലെ പായുന്നത് . ഒരേ സ്ഥലങ്ങളില്‍ വച്ച് തന്നെ സ്ഥിരമായി ഇങ്ങനെ മീറ്റ് നടത്തുന്നത് ആര്‍ക്കും എതിര് അഭിപ്രായം ഇല്ലേ ? അതോ മലയാളി ബ്ലോഗ്ഗര്‍മാരുടെ പ്രതികരണശേഷി നഷ്ടപ്പെട്ടോ ?
ആശംസകളും
all the best for blogger's meet 2010.....
തൊടുപുഴക്ക് വണ്ടി ബുക്ക് ചെയ്തുകഴിഞ്ഞു.
:)
തൊടുപുഴ മീറ്റ്... ഒരു മാസം കഴിഞ്ഞിട്ട് ആയിരുന്നെങ്കില്‍ കൂടാമായിരുന്നു... ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ഇവിടുത്തെ 50 ഡിഗ്രി ചൂട് അനുഭവിച്ചോളാമെന്ന് കൊണ്ട്ട്രാക്റ്റ് ഒപ്പിട്ട് കൊടുത്തു പോയല്ലോ മനോരാജ്... സെപ്റ്റംബറില്‍ ഞങ്ങള്‍ അവിടെ ഓട്ട പ്രദക്ഷിണം നടത്താന്‍ വരുന്നുണ്ട്...
എല്ലാ വിധ ആശംസകളും മീറ്റിന്...
ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ