ഞായറാഴ്‌ച, ഡിസംബർ 20, 2009

മലയാളി മുല്ലപ്പെരിയാറിനെ ശരിക്ക്‌ ആറിഞ്ഞിട്ടുണ്ടോ?


മുല്ലപ്പെരിയാർ ബൂലോകം ഏറ്റെടുത്തപ്പോൾ അനുഭാവം പ്രകടിപ്പിക്കാം എന്നല്ലാതെ , അതിനെ കുറിച്ച്‌ ആധികാരികമായി ഒന്നും പറയണമെന്ന് ഇതുവരെ എനിക്ക്‌ തോന്നിയിരുന്നില്ല... കൃത്യമായി പറഞ്ഞാൽ ഇന്നലെ വരെ... കാരണം മറ്റൊന്നുമല്ല... വിഷയത്തിലുള്ള അജ്ഞതത്തന്നെ... കണ്ട ബ്ലോഗർമാർ മുഴുവൻ കാച്ചിക്കുറുക്കി, പ്രശ്നത്തെ സൂക്ഷ്മമായി അപഗ്രഥിച്ച്‌, അതിന്റെ ഉള്ളുകള്ളികളിലേക്ക്‌ ഇറങ്ങിച്ചെന്ന് ഗഹനമായതും ആഴമുള്ളതും കാര്യമാത്ര പ്രസക്തവുമായ രീതിയിൽ വിലയിരുത്തുമ്പോൾ അതിനിടയിൽ ഒരു കരടാവാതെ, ഒരു ബ്ലോഗർ എന്ന നിലയിൽ എല്ലാ പിൻ തുണയും നൽകി അവരോടു ചേർന്ന് പോകാം എന്ന് മാത്രമേ കരുതിയിരുന്നുള്ളൂ.. ഇവിടെ, നിരക്ഷരനും, മുരളിയും എല്ലാം മുല്ലപ്പെരിയാർ ഇഷ്യു വളരെ നല്ല രീതിയിൽ കൈകാര്യം ചെയ്തത്‌ നമ്മളെല്ലാവരും വായിച്ചുകഴിഞ്ഞതുമാണു.. പക്ഷെ, എന്തോ ഇവരിൽ നിന്നും ഉള്ള പ്രചോദനമാകാം ഞാനും കുറച്ചെന്തൊക്കെയോ മനസ്സിലാക്കാൻ ശ്രമിച്ചു എന്ന് തോന്നുന്നു.. (എന്റെ തോന്നലാണേ...) അങ്ങിനെ ഞാൻ വർക്ക്‌ ചെയ്യുന്ന കമ്പനിയിൽ എന്റെ സഹപ്രവർത്തകരുമായി വിഷയം സംസാരിച്ചു. അപ്പോൾ പലർക്കും സംഭവം വലിയ പിടിയില്ല..(എന്നെപ്പോലെ തന്നെ). അപ്പോളും ക്ഷമിച്ചു.. പക്ഷെ, ഇന്നലെ വൈകീട്ട്‌ യാദൃശ്ചികമായാണു ഞാൻ നാട്ടിൽ എല്ലാവരും ബഹുമാനിക്കുന്ന ഒരു കെ.എസ്‌..ബി. ഓഫീസറെ കണ്ടു.. അദ്ദേഹം വർക്ക്‌ ചെയ്യുന്നത്‌ ഇടുക്കി പദ്ധതി പ്രദേശത്താണു എന്നുള്ളത്‌ ആണു ഇവിടെ ഏറെ പ്രസക്തമായ ഒരു കാര്യം!! എന്തുകൊണ്ടോ, ഞാൻ സംഭാഷണം മുല്ലപ്പെരിയാറിലേക്കെത്തിച്ചു. മുരളിയുടെ മുല്ലപ്പെരിയാർ വിഷയമായുള്ള കഥയുടെ കമന്റ്‌ ബോക്സിൽ നിരക്ഷരൻ ഒരു പ്രോഫസറെ പറ്റി സൂചിപ്പിച്ചതായിരുന്നു എന്നെ ഇദ്ദേഹത്തോട്‌ വിഷയം സംസാരിക്കാൻ പ്രേരിപ്പിച്ചത്‌ തന്നെ. എനിക്ക്‌ കിട്ടിയത്‌ ഞെട്ടിപ്പിക്കുന്ന മറുപടിയായിരുന്നു. " അങ്ങിനെ ഒരു ഇഷ്യു ഉണ്ട്‌. ഇതൊക്കെ നമ്മളെ ബാധിക്കാത്ത കാര്യമല്ലേ? കരുണാനിധി ആരാ മോൻ, അവരു പണിത ഡാം അത്‌ അവർ തന്നെ നന്നാക്കട്ടെ.. അല്ലാതെ നമ്മളെന്തിനാ ചുമ്മാ അതിന്റെ കാര്യത്തിൽ ഇത്ര വികാരം കൊള്ളുന്നേ?" - ഒരു നിമിഷം ഞാൻ വല്ലാതായി. അപ്പോൾ ഞാൻ കരുതി ഹെയ്‌, ഇനിയെങ്ങിലും നമ്മുടെ വിക്കിപ്പീഢിയയിൽ നിന്ന് അറിഞ്ഞ സാമാന്യ വിവരമെങ്കിലും ഇവിടെ പങ്കുവക്കാം.. ഒരു പക്ഷെ, കോട്ടും, സൂട്ടും ഇട്ട്‌ നടക്കുന്നവൻ തോട്ടിപ്പണിയാണു ചെയ്യുന്നതെന്ന് പറയാനുള്ള മലയാളിയുടെ അപകർഷതാ ബോധം കൊണ്ട്‌, നമ്മുടെ ബൂലോകവാസികളെങ്കിലും മുല്ലപ്പെരിയാർ എന്താണെന്നുള്ള പ്രാധമികമായ വിവരങ്ങളെങ്കിലും അറിഞ്ഞിരിക്കണം എന്ന് തോന്നി. ആദ്യമേ തന്നെ സുഹൃത്തുകളെ ഒന്ന് പറാഞ്ഞോട്ടെ... ഇനി ഞാൻ പറയാൻ പോകുന്നത്‌ മുഴുവൻ നമ്മുടെ വിക്കിപ്പീഢിയയിൽ നിങ്ങൾക്ക്‌ വായിക്കാവുന്നതാണു. അല്ലാതെ, ഒത്തിരി കഷ്ടപ്പെട്ട്‌ ഞാൻ കണ്ടേത്തിയ ഡാറ്റയൊന്നും അല്ല. അതുകൊണ്ട്‌ , വിവരങ്ങളിൽ പാളിച്ചകൾ ഉണ്ടെങ്ങിൽ എന്നൊട്‌ ക്ഷമിക്കണമെന്നും ചെറിയ ബ്ലോഗർ ബൂലോകത്തെ വലിയൊരു സംരംഭത്തിൽ ഭാഗമാകാൻ ശ്രമിക്കുന്നത്‌ മാത്രമാണെന്നും കരുതി ക്ഷമിച്ചേക്കുക...

************** ******************* ******************

മുല്ലപ്പെരിയാർ ഡാം നിർമ്മിച്ചിരിക്കുന്നത്‌ നമ്മുടെ പെരിയാർ നദിയിലാണു. മുല്ലായിയാറും, പെരിയാറും ചേർന്നാണു മുല്ലപ്പെരിയാർ ആയി മാറിയത്‌. കാരണം ഡാം സ്ഥിതിചെയ്യുന്നത്‌ ഇ രണ്ടു നദികളുറ്റെയും സംഗമസ്ഥാനത്താണു. മുല്ലപ്പെരിയാർ ഡാം നിർമ്മിച്ചത്‌ ബെന്നി കുക്ക്‌ എന്ന സൂപെർവ്വിസറുടെ മേൽനൊട്ടത്തിൽ ബ്രിട്ടീഷ്‌ ആർമി എൻ ജിനീറിംഗ്‌ കോർപ്പ്സ്‌ ആണു. 29-10-1886 ൽ തിരുവതാം കൂർ മഹാരാജാവും, സെക്രട്ടറി - ഇന്ത്യയും (പഴയ മദ്രാസ്‌ സ്റ്റേറ്റ്‌ - ഇന്നത്തെ തമിഴ്‌നാട്‌)തമ്മിൽ 999 വർഷത്തേക്കുള്ള ഒരു ലീസ്‌ കരാർ പെരിയാർ ജലവൈദ്യതുത പദ്ധതിക്കായി ഒപ്പുവച്ചു. അതുപ്രകാരം, ഇന്നത്തെ തമിഴ്‌നാടിനു പദ്ധതി പ്രദേശത്ത്‌ എല്ലാത്തരം ഇറിഗേഷൻ വർക്ക്സും നടത്തുവാനുള്ള അധികാരം നൽകികൊണ്ടായിരുന്നു കരാർ. ഏറ്റവും വലിയ ഒരു കാര്യം എന്താണെന്നു വച്ചാൽ ഈ കരാരിന്റെ കാലവധി വെറും 999 വർഷം മാത്രമാണെന്നുള്ളതാണു!!! അതിന്റെ പിൻ തുടർച്ചയെന്നവണ്ണം 1970 ൽ മറ്റൊരു കരാർ പ്രകാരം, തമിഴ്‌നാടിനു അവിടെനിന്നും വൈദ്യുതി ഉൾപ്പാദിപ്പിക്കാനുള്ള സമ്മതം കൂടി നൽകി.. ഇത്‌ പ്രാകാരം ആണു ബ്രിട്ടിഷ്‌ ഗവർണ്ൺമന്റിന്റെ സഹായത്തോടെ ബ്രിട്ടീഷ്‌ ആർമി എൻ ജിനീറിഗ്‌ കോർപ്പ്‌ ബെന്നി കോക്കിന്റെ മേൽനോട്ടത്തിൽ പണിതുടങ്ങിയത്‌. പിന്നീട്‌ ബ്രിട്ടീഷ്‌ ഗവർണ്ൺമന്റ്‌ ഫണ്ട്‌ പിൻ വലിച്ചപ്പോൾ , പദ്ധതി പ്രദേശത്തെ ജനങ്ങളുമായ നല്ല ബന്ധം കൊണ്ട്‌ ബെന്ന്യ്‌ കോക്ക്‌ സ്വന്തം പണം ചിലവഴിച്ച്‌ ഒരു ഡാം പണിതീർക്കുകയാണുണ്ടായത്‌(1895). നിർഭാഗ്യം കൊണ്ടോ, ഭാഗ്യം കൊണ്ടോ ഇന്റ്യയുടേ സ്വാതന്ത്യ്‌രത്തിനു ശേഷം , പദ്ധതൈ പ്രദേശം കേരളത്തിന്റെ ഭാഗമാകുകയും , അപ്പോളും തമിഴുനാട്‌ അതിന്റെ സ്രോതസ്സ്‌ ഉപയോഗിക്കുകയും ചെയുക്കയാണു. ഒരു പ്രധാനപെട്ട കാര്യം എന്താണെന്ന് വച്ചാൽ നിർമ്മാണ സമയത്ത്‌ 50 വർഷമാണു ഈ ഡാമിന്റെ പരമാവധി കാലാവധി പറഞ്ഞിരുന്നത്‌ എന്നുള്ളതാണു. !!!! ലീസ്‌ ഏഗ്രിമന്റ്‌ പ്രകാരം മുല്ലപ്പെരിയാർ ഡാമില്ലുള്ള മുഴുവൻ വെള്ളത്തിനും 40000 രൂപ വീതം വാർഷീക വാടകയുണ്ട്‌. ഇന്ന് നടക്കുന്ന തർക്കത്തിന്റെ തുടക്കം തമിഴ്‌നാട്‌ മുന്നോട്ട്‌ വച്ച ഒരു നിർദ്ദേശത്തിൽ നിന്നുമായിരുന്നു. ഡാമിന്റെ സംഭരണ ശേഷി ഇപ്പോളൂള്ള 136 അടിയിൽ നിന്നും 142 അടിയായി ഉയർത്താനായിരുന്നു നിർദ്ദേശം. 100 വർഷത്തിനു മേലെയായ പാലത്തിന്റെ അപകടാവസ്ഥയും, സമീപ ജില്ലകളുടെ സുരക്ഷയും മുൻ നിർത്തി കേരള ഗവർണ്ൺമന്റ്‌ നിർദ്ദേശത്തെ എതിർത്തു. പ്രശ്നം ഇപ്പോൾ പരമോന്നത നീതിപീടത്തിനു മുൻപിലാണു.. കോടതിയും സർക്കാരുകളും കണ്ണുപ്പൊത്തികളി തുടരുന്നു... ആരാന്റമ്മക്ക്‌ പ്രാന്ത്‌ വന്നാൽ കാണാൻ നല്ല ചേലാണല്ലോ.... ഇത്രയും വച്ച്‌ നോക്കിയാൽ മുല്ലപ്പെരിയാർ ഡാമിനു എന്തെങ്ങിലും സംഭവിച്ചാൽ പണ്ട്‌ പരശുരാമൻ മഴുവെറിഞ്ഞ്‌ ഉണ്ടാക്കിയ കേരളം എന്ന ദൈവത്തിന്റെ സ്വന്തം നാട്‌ ഏതാണ്ട്‌ ഇല്ലാതാവും... നാശനഷ്ടങ്ങളുടെ കണക്കെടുപ്പൊന്നും വേണ്ടിവരികയുമില്ല.... അവസരത്തിലാണു നമ്മുടെ ബൂലോകം പ്രശ്നത്തെ ഇന്റർനെറ്റ്‌ എന്ന ഇന്നിന്റെ മാധ്യമത്തിൽ തുറന്നു വച്ചത്‌. എനിക്കറിയില്ല, എന്തെങ്ങിലും നിങ്ങൾക്കുപകാരമായത്‌ ചെയ്യാൻ കഴിഞ്ഞോ എന്ന്... ഒന്നു പറയാം, എന്റെ എല്ലാ വിധ പിൻ തുണയും വാഗ്ദാനം ചെയ്യ്ത്‌ കൊണ്ട്‌ കൂട്ടായ്മക്ക്‌ നന്മകൾ നേരുന്നു...

19 comments:

Neena Sabarish പറഞ്ഞു... മറുപടി

manu...abinandanangal...ee veritta chinthakalkku

Hari | (Maths) പറഞ്ഞു... മറുപടി

മനോരാജേ,
മുല്ലപ്പെരിയാറിനെപ്പറ്റി മലയാളിക്ക് അറിയപ്പെടാത്ത ഇനിയും എത്രകാര്യങ്ങളാകും പിന്നാമ്പുറങ്ങളിലുണ്ടാവുക. രാഷ്ട്രീയലാഭത്തിനായി മുല്ലപ്പെരിയാറിനെ ഫലപ്രദമായി വിനിയോഗിക്കുകയാണെല്ലാ രാഷ്ട്രീയകക്ഷികളും. പക്ഷെ തമിഴന്‍റെ സ്വദേശസ്നേഹത്തോളം വരില്ല മലയാളിയുടേതെന്ന് തമിഴ്‌നാട്ടുകാരായ സുഹൃത്തുക്കളുള്ള എന്‍റെ അനുഭവസാക്ഷ്യം.

എന്തായാലും മനൂ.. സത്യത്തില്‍ ഇവിടെ പരാമര്‍ശിക്കപ്പെട്ട വിക്കിപ്പീഡിയ കണ്ടെന്‍റുകള്‍ ഞാനാദ്യമായി കാണുകയാണ്. അതിന് നന്ദി... പഴയ സ്നേഹത്തോടെ

തേജസ്സിന് അധ്യാപകബ്ലോഗിന്‍റെ ആശംസകള്‍
www.mathematicsschool.blogspot.com
ഇടയ്ക്കെങ്കിലും സന്ദര്‍ശിക്കുക. ചര്‍ച്ചകളില്‍ ഇടപെടുക.

മുരളി I Murali Mudra പറഞ്ഞു... മറുപടി

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നമ്മുടെ മാധ്യമങ്ങള്‍ പോലും ശരിയായ രീതിയില്‍ ഇടപെടുന്നില്ലെന്നു കാണമ്പോള്‍ സത്യത്തില്‍ വല്ലാത്ത വിഷമം തോന്നുന്നു..നിസ്സാരമായ കാര്യങ്ങളൊക്കെ പര്‍വതീകരിക്കുന്ന ഇവിടത്തെ ചാനലുകള്‍ ഈ വിഷയത്തില്‍ ശരിയായ ഒരു ബോധവല്‍ക്കരണം നടത്തിയിരുന്നെങ്കില്‍..!! ഇവിടെ പലപ്പോഴും ബോധവല്‍ക്കരണം വേണ്ടി വരുന്നത് സാധാരണ ജനങ്ങള്‍ക്കല്ല ബുദ്ധിജീവികള്‍ എന്നു നടിച്ചു നടക്കുന്നവരെയാണ്....അമ്പതു വര്‍ഷം ആയുസ്സുപറഞ്ഞ അണക്കെട്ട് നൂറില്‍ പരം വര്‍ഷങ്ങളായി താങ്ങാവുന്നതിലധികം വെള്ളവും പേറി നിന്നത് തന്നെ അത്ഭുതം..സായിപ്പിന്റെ എഞ്ചിനീയറിംഗ് എന്നു പറഞ്ഞു അഭിമാനിക്കുന്ന വിദഗ്ദര്‍ ചെറിയൊരു ഭൂചലനത്തില്‍ ഈഅണക്കട്ടിനു എന്ത് സംഭവിക്കും എന്നു പറഞ്ഞാല്‍ നന്നായിരുന്നു..(മുല്ലപ്പെരിയാര്‍ ഡാം സ്ഥിതിചെയ്യുന്ന സ്ഥലത്തെ ഭൂകമ്പ സാധ്യതയെ കുറിച്ചെങ്കിലും ഇവര്‍ ബോധാവാന്മാരായിരുന്നെങ്കില്‍..!! )
തമിഴ്‌നാട് എത്ര വെള്ളം വേണമെങ്കിലും കൊണ്ടുപോയ്ക്കോട്ടേ..പക്ഷെ ആ ഡാം ഒന്ന് പുതുക്കി പണിഞ്ഞാല്‍ തീരുന്ന പ്രശ്നമേ ഇവിടത്തെ സാധാരണ ജനങ്ങള്‍ക്കുള്ളൂ....ഇനിയും എന്ണൂറില്‍ പരം വര്‍ഷങ്ങള്‍ ഇതേ ഡാം തന്നെ ഉപയോഗിക്കപ്പെടുമോ എന്തോ....
പോസ്റ്റ്‌ നന്നായി മനോരാജ് ..ഇങ്ങനെയൊക്കെയെങ്കിലും ഈ വിഷയം നന്നായി പരക്കട്ടെ..

കാട്ടിപ്പരുത്തി പറഞ്ഞു... മറുപടി

ശരിക്കും വായിക്കാൻ കഴിയുന്നില്ല- ടെമ്പ്ലെറ്റ് തന്നെയാണു പ്രശ്നം- കണ്ണിനു വലിയ സ്റ്റ്രൈൻ വരുന്നു, ഒന്നു മാറ്റാമോ?

നന്ദന പറഞ്ഞു... മറുപടി

മനോ..
അറിയപ്പെടാത്ത എത്രകാര്യങ്ങള്‍

നിരക്ഷരൻ പറഞ്ഞു... മറുപടി

മനോരാജ് . വളരെ നന്നായി.
ഈ സംരംഭത്തില്‍ പങ്കാളിയാകുന്നതിന് അനുമോദനങ്ങള്‍ . മനോരാജിന്റെ ഈ ലേഖനത്തിന്റെ ലിങ്ക് സേവ് കേരള ബ്ലോഗില്‍ ആഡ് ചെയ്തിട്ടുണ്ട്.

നിരക്ഷരൻ പറഞ്ഞു... മറുപടി

@ ഹരി സാര്‍

സ്കൂളിന്റെ ബ്ലോഗിലും ഈ വിഷയം അവതരിപ്പിക്കേണ്ടതാണ്. കുട്ടികളിലൂടെ ഈ വിഷയത്തിന് കൂടുതല്‍ പ്രചരണം കൊടുക്കേണ്ടതാണ്. അദ്ധ്യാപകര്‍ക്ക് ഒരുപാട് ചെയ്യാനുണ്ട് ഇക്കാര്യത്തില്‍ .

ജോ l JOE പറഞ്ഞു... മറുപടി

ഉദ്യോഗസ്ഥ വൃന്തങ്ങളുടെ അറിയപ്പെടാത്ത കഥകള്‍ ഇനി കൂടുതല്‍ പുറത്തു വരാന്‍ കിടക്കുന്നതേയുള്ളൂ....നമ്മുടെ ബൂലോകത്തിലൂടെ .

Unknown പറഞ്ഞു... മറുപടി

സേവ്‌ കേരള ലിങ്ക്‌ വഴിയാണു ഇവിടെ എത്തിയത്‌... അവിടെ പോസ്റ്റ്‌ ചെയ്ത ഒരു കമന്റ്‌ ഇവിടെയും രേഖപ്പെടുത്തട്ടെ....
മുല്ലപ്പെരിയാരിനെ കുറിച്ച്‌ വിക്കിപ്പീഡിയെയിൽ ഇത്രയൊക്കെ ഉണ്ടോ? പുതിയ ഒരു അറിവുതന്നതിനു മനോരാജിനു നന്ദി.. ഒപ്പം , ഈ മൂവ്‌മന്റിന്റെ ഭാഗമായതിനും.. എന്തായാലും ഈ ഒരു വിഷയം ഒത്തിരി ചർച്ച ചെയ്യപെടേണ്ടതാണു.. അതിനു താങ്കളുടെ ലേഖനം സഹായകരമാകട്ടെ...

ശ്രീ പറഞ്ഞു... മറുപടി

അല്ലെങ്കിലും ഒരു പ്രശ്നം അതിന്റെ പാരമ്യതയില്‍ എത്തുന്നതു വരെ ഇവിടെ ആര്‍ക്കും അതൊരു വിഷയമല്ലല്ലോ.

ബൂലോകരെങ്കിലും അതിനെ പറ്റി ഇത്രയും കാര്യമായി ചിന്തിയ്ക്കുകയും കഴിയുന്ന രീതിയില്‍ പ്രതികരിയ്ക്കുകയും ചെയ്യുന്നുണ്ട് എന്ന് സമാധാനിയ്ക്കാം

ചാണക്യന്‍ പറഞ്ഞു... മറുപടി

മനോരാജേ,
ശ്ലാഘനീയം താങ്കളുടെ പ്രവർത്തി.....തുടരുക....ആശംസകൾ..

the man to walk with പറഞ്ഞു... മറുപടി

mulla periyaar pottatha oru varsham koodi aashamsikkunnu ..

Manoraj പറഞ്ഞു... മറുപടി

നീന : നന്ദി..ഈ വായനക്കും, അഭിപ്രായത്തിനും

ഹരി: മുല്ലപ്പെരിയാർ എനിക്ക്‌ വലിയ പിടിപാടുള്ള ഒരു വിഷയമൊന്നുമല്ല.. പക്ഷെ, ഞാൻ പറഞ്ഞല്ലോ, സാഹചര്യങ്ങൾ എന്നെ കൊണ്ട്‌ ഈ ഒരു പോസ്റ്റ്‌ ഇടുവിച്ചതാണു.. പ്രതികരണശേഷി മുറിഞ്ഞിട്ടില്ല എന്നു സ്വയമെങ്കിലും ബോധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നു.. പിന്നെ, താഴെ നിരക്ഷരൻ പറഞ്ഞപോലെ നിങ്ങൾക്ക്‌ ഇതിൽ എന്തെങ്ങിലുമൊക്കെ ചെയ്യാൻ കഴിയും... ഒപ്പം, അദ്യാപകബ്ലോഗ്ഗിൽ ഇടക്കെത്തിനോക്കാറുണ്ട്‌.. അഭിപ്രായം പറയാനുള്ള വിവരം ഇല്ലാത്തതിനാൽ തിരികെപോരും...
മുരളി : മുരളി പറഞ്ഞപോലെ ബോധവൽക്കരണം ബുദ്ധിജീവികളിൽ തുടങ്ങണം.. എന്റെ അനുഭവത്തിൽ നിന്നും മനസ്സിലായത്‌ അതാണു..
കാട്ടിപരുത്തി: ടെമ്പ്ലേറ്റ്‌ മാറ്റിയാൽ മൊത്തത്തിൽ എന്തൊക്കെയോ കുഴപ്പങ്ങൾ ഉണ്ടെന്നാണു കേട്ടുകേൾവി... അതിനാൽ ഇപ്പോൾ ക്ഷമിക്കുമല്ലോ?
നന്ദന : ശരിയാണു.. ഒരുപാടു കാര്യങ്ങളിൽ നാം ഇന്നും ശിശുക്കളാണു.. പക്ഷെ, തമിഴ്‌നാടോടികൾക്ക്‌ വരെ ഇത്തരം കാര്യങ്ങളിൽ അവഗാഹമുണ്ട്‌ കേട്ടൊ
നിരക്ഷരൻ: സത്യത്തിൽ താങ്ങളാണു ഈ വിഷയത്തിൽ പ്രചോദനം... നന്ദി..ലിങ്ക്‌ അവിടെ പ്രദർശിപ്പിക്കുന്നതിനു..
ജോ: ഇനിയും കൂടുതൽ വാർത്തകൾ ബൂലോകത്തിലും, ഭൂലോകത്തിലും എത്തിക്കാൻ നമുക്ക്‌ കഴിയട്ടെ..
സുചിത്ര : ഒത്തിരി നന്ദിയുണ്ട്‌.. എവിടെ വന്നതിനും എന്നെ പ്രോൽസാഹിപ്പിക്കുന്നതിനും.. നിങ്ങളൊക്കെയാണു എന്റെ ഊർജ്ജം...
ശ്രീ : അതെ, ഇവിടെ എല്ലാവർക്കും തിമിരമാണു.. മുരുകൻ കാട്ടാക്കട അതു മുൻ കൂട്ടി കണ്ടതാണല്ലോ , തന്റെ കണ്ണട എന്ന കവിതയിലൂടെ...
ചാണക്യൻ : താങ്കളുടെ പ്രോൽസാഹനത്തിനു നന്ദി.. താങ്കളെ പോലെ ഈ വിഷയത്തിൽ അഗാധമായ വിവരം എനിക്കില്ലായിരുന്നു.. എന്നിട്ടും എന്റെ പ്രവൃത്തി നന്നായെങ്കിൽ ചാരിതാർത്ഥ്യമുണ്ട്‌..
ദ മാൻ ടു വാക്ക്‌ വിത്ത്‌ : പേടിപ്പിക്കല്ലേ..സുനാമിയുടെ ഓർമകൾ ഞങ്ങളുടെ തീരത്ത്‌ നിന്നും ഇന്നും പോയിട്ടില്ല....

വീകെ പറഞ്ഞു... മറുപടി

ആശംസകൾ..

അജ്ഞാതന്‍ പറഞ്ഞു... മറുപടി

@ നിരക്ഷരന്‍ & മനോരാജ്,

തീര്‍ച്ചയായും നിങ്ങളുടെ,
അല്ലാ ,നമ്മുടെ ബൂലോകത്തിന്‍റെ,
ഈ ചുവടുവെപ്പിന് ഞങ്ങളാലാവുന്ന എല്ലാ സഹായസഹകരണങ്ങളുമുണ്ടാകും.

അജ്ഞാതന്‍ പറഞ്ഞു... മറുപടി

abhinandanagal... e postinum boolokam online award nominationum..

Manoraj പറഞ്ഞു... മറുപടി

ഹരി(മാത്‌സ്‌ ബ്ലോഗ്‌ ടീം)& നിരക്ഷരൻ : എന്റെ മനസ്സിൽ തോന്നിയ ഒരു ആശയം പങ്കുവെക്കട്ടെ... കേരളത്തിലെ സ്കൂൾ കുട്ടികൾക്കും അദ്ധ്യാപകർക്കുമായി ചെറിയ ബോധവൽകരണ ക്ലാസ്സുകൾ നടത്തുകയും റീബിൽറ്റ്‌ മുല്ലപ്പെരിയാർ ലോഗോ ഏതെങ്കിലും ഒരു പ്രത്യേക ദിവസം സ്കൂളിലെ എല്ലാ കുട്ടികളും അദ്ധ്യാപകരും ബാഡ്ജ്‌ പോലെ കുത്തുക... ഒപ്പം, സ്കൂളുകളിൽ ഇതിന്റെ ഫ്ലക്സ്‌ ബോർഡുകൾ സ്ഥാപിക്കുക.. തുടങ്ങിയ പരിപാടികളിലൂടെ .. കുട്ടികളിലൂടെ ഇതിനു ജനങ്ങളുടെ ഇടയിലും, സമൂഹത്തിന്റെ മുഖ്യധാരയിലും എത്തിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുവാൻ പറ്റില്ലേ? എനിക്ക്‌ തോന്നുന്നു, കേരളത്തിലെ ഏറ്റവും അധികം അദ്ധ്യാപകർ ഉപയോഗിക്കുന്ന ബ്ലോഗ്‌ നിങ്ങളുടെ മാത്‌ സ്‌ ബ്ലോഗ്‌ ആയിരിക്കും..അതുകൊണ്ട്‌ തന്നെ ഇത്തരം ഒരു നീക്കം ഹരിയുടെ ഭാഗത്ത്‌ നിന്നും പ്രതീക്ഷിക്കാമോ? അല്ലെങ്കിൽ ഒരു തുടക്കം എന്ന നിലയിൽ നമ്മുടെ വൈപ്പിൻ കരയിലെ സ്കൂളുകളെ എങ്കിലും ഇതിനു കീഴിൽ കൊണ്ടുവരാൻ കഴിയുമോ? ഒരു സെമിനാറോ മറ്റോ... അതിനു ഒരു പക്ഷെ നിരക്ഷരൻ വിചാരിച്ചാൽ ഹരിയെ ഹെൽപ്‌ ചെയ്യാൻ കഴിയും... എന്നാൽ കഴിയുന്ന സഹായങ്ങൾ ഞാനും വാഗ്ദാനം ചെയ്യാം...

വി.കെ , അജ്ഞാത : നന്ദി.. പിന്നെ, നിങ്ങളുടെയൊക്കെ സപ്പോർട്ട്‌ പ്രതീക്ഷിക്കുന്നു...

Unknown പറഞ്ഞു... മറുപടി

സന്ദര്‍ഭോചിതമായ പോസ്റ്റ്‌, അഭിനന്ദനങ്ങള്‍.

അഭി പറഞ്ഞു... മറുപടി

ആശംസകള്‍