അങ്ങിനെ ഒരു വർഷം കൂടി കൂടൊഴിയുകയാണു.. 2009 നമുക്ക് എന്ത് സമ്മാനിച്ചു എന്നതിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടം ആണു ഇവിടെ നടത്തുന്നത്. ഇതിൽ കൂടുതലും എന്റെ മാത്രം അനുഭങ്ങളും, അഭിപ്രായങ്ങളും ആണു ഉൾപെടുത്തിയിരിക്കുന്നത്.. ക്ഷമിക്കുമല്ലോ?
എന്നെ സംബദ്ധിച്ചിടത്തോളം എനിക്ക് 2009 ഒരു തീരാ നഷ്ടം ആണു സമ്മാനിച്ചത്. ഒരിക്കലും എനിക്ക് തിരിച്ച് പിടിക്കാനാവാത്ത ഒരു നഷ്ടം.. 2009 മെയ് 16 - നു എന്റെ അച്ഛൻ ഞങ്ങളെ വിട്ടുപിരിഞ്ഞുപോയി.. അതു വരെ വിനോദയാത്ര എന്ന സിനിമയിലെ ദിലീപിന്റെ നായകനെപ്പോലെ ... അരിയുടെയും, മുളകിന്റെയും മറ്റും വിലപോലുമറിയാതിരുന്ന ഞാൻ, പെട്ടെന്ന് വീട്ടുകാര്യങ്ങളുടെ നിലയില്ലാകയത്തിലേക്ക് കൂപ്പുകുത്തി.. അതിനിടയിൽ ഒരു ചെറിയ റിലീഫ് കിട്ടുവാനായാണു ബ്ലോഗിന്റെ ജാലകം തുറക്കാൻ തീരുമാനിച്ചത്.. ആദ്യം ഒരു പേരിനായുള്ള അന്വേഷണമായിരുന്നു.. ഒടുവിൽ എന്റെ മകന്റെ പേരു തന്നെ ഞാൻ ബ്ലോഗ്ഗിനും ഇട്ടു.. തേജസ്.. അങ്ങിനെ ഞാനും ഇന്ന് ബൂലോകത്തിലെ ഒരു പുൽക്കൊറ്റിയായി..
കാരണവന്മാർ പറയാറുള്ള പഴം ചൊല്ല് ഓർമയുണ്ടാകുമല്ലോ അല്ലേ? അതെ, അതുതന്നെ... കൊതുകിനുമില്ലേ .......കടി. (ഫിൽ ഇൻ ദി ബ്ലാങ്ക് വിത് സ്യൂട്ടബിൾ വേർഡ്സ് & സെന്റൻസസ്). ഒരു പരിധി വരെ അത്തരം ഒരു ദുരുദ്ദേശം എനിക്കുമുണ്ടായിരുന്നു.. വേറെയൊന്നുമല്ല... എനിക്ക് വർഷങ്ങളായിട്ട് ഒരു പുസ്തകം പോയിട്ട് , ഒരു കഥ വരെ കൊള്ളാവുന്നിടത്തൊന്നും പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിട്ടില്ല... ഒത്തിരി കാര്യങ്ങൾ അതിനു വേണ്ടി ചെയ്ത് നോക്കി.. എഡിറ്റർമാർക്ക് ജെയ് വിളിച്ചു, കൈമണി അടിച്ചു.. മണിപോയത് തുച്ഛമാണെങ്കിലും എന്റെ പണി പോകാതിരുന്നത് മെച്ചമായി.. ചിലവന്മാർ പറയും.. "താങ്കൾ അയച്ചു തന്ന കഥ (എന്നാണു താങ്കളുടെ കവറിംഗ് ലെറ്ററിൽ കണ്ടത്) ഇവിടെ പഴം പൊരി തിന്നിട്ട് കൈതുടക്കാൻ ഉപകരിച്ചു.. നന്ദിയുണ്ട്.. ഇനിയും സഹകരണം പ്രതീക്ഷിക്കുന്നു" എന്ന്.. വേറെ കുറേ അൽപന്മാർ പറയും "മനോരാജേ, താങ്കൾ ഉടൻ കോടതിയെ സമീപിക്കണം.. കാരണം , താങ്കൾ കഷ്ടപ്പെട്ട് എഴുതി, സൂക്ഷിച്ച് വച്ച് സമയമായപ്പോൾ അയച്ചുതന്ന ഈ കിടിലൻ സാധനം നിർഭാഗ്യകരമെന്ന് പറയട്ടെ, എം.ടി.വാസുദേവൻ നായർ എന്ന ഒരാൾ കുറച്ച് നാൾ മുൻപ് ഞങ്ങൾക്കയച്ച് തരികയും, ഞങ്ങളത് താങ്ങളുടെ കുഞ്ഞാണെന്നറിയാതെ പുള്ളിയുടെ പേരിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.. നിശ്ചയമായും ,ഞങ്ങൾക്കറിയാം പേറ്റുനോവിന്റെ വേദന!! അതുകൊണ്ട്, താങ്ങൾ ഇത് കേസാക്ക ണം.. പിന്നെ, വയറ്റുപിഴപ്പിന്റെ പ്രശ്നമായതിനാൽ ഞങ്ങളെ കേസിൽ കക്ഷിചേർക്കരുത്.. എന്ന്, സ്വന്തം പത്രാധിപർ."
എന്നാൽ പിന്നെ നമുക്ക് പാരപണിയുന്ന ഈ എം.ടിയും, പെരുമ്പടവവും, മുകുന്ദനുമൊക്കെ എഴുതുന്നതെടുത്ത് വിമർശിച്ച് കളയാം എന്ന് കരുതിയാണു ബ്ലോഗ് തുടങ്ങിയത്. എം.കൃഷ്ണൻ നായർ സാറിനെ പോലെ, ഹേയ്, മിസ്റ്റർ. എം.ടി. നിങ്ങളുടെ കഥ എന്റെ വടക്കേതിലെ പ്രഭാകരൻ ചേട്ടൻ നാളുകൾക്ക് മുൻപ് എഴുതിയതാണെന്നു.. അത്, എഴുതിയ കാലത്ത് അന്റാർട്ടിക്കയിൽ വരെ ഒരു സംഭവം ആയിരുന്നു എന്നും, നാണമില്ലേ,ഹേ നിങ്ങൾക്ക് മോഷ്ടിക്കാൻ എന്നുമൊക്കെ ചോദിക്കണമെന്നുമൊക്കെ കരുതിയാണു ഈ പ്രസ്ഥാനത്തിലേക്ക് ഇറങ്ങിതിരിച്ചത്.. പക്ഷെ, ജ്യാത്യാലുള്ളത് തൂത്താൽ പോകില്ല എന്ന കാരണവന്മാരുടെ വചനം ഒരിക്കൽ കൂടി കടം കൊള്ളട്ടെ.. (ഈ കാരണവന്മാരില്ലായിരുന്നെങ്കിൽ നമ്മളൊക്കെ എന്തുചെയ്തേനേ.. ഒന്നുമ്മിലേലും നമ്മ്ടേ ഷെറിൻ ബിനുവിനെപോലുള്ളവർക്ക് കൊല്ലാനായിട്ടെങ്കിലും ഭാസ്കര കാരണവന്മാർ വേണ്ടേ? ) കാരണം ബ്ലോഗ് തുടങ്ങിയപ്പോൾ ആദ്യം ആരെ പ്രതിക്കൂട്ടിൽ കയറ്റണം എന്ന് ചിന്തിച്ച്, ഒടുവിൽ കൈവശമുള്ള എം.ടിയുടേയും, മുകുന്ദന്റെയും, മറ്റും പുസ്തകങ്ങൾ എടുത്ത് ചൂഴ്ന്ന് നോക്കി... ഹേയ്, ഇവന്മാർക്കൊന്നും എഴുതാൻ അറിയില്ല... അല്ലെങ്കിൽ എന്റെ ഉപദേശങ്ങൾക്ക് ഇവരൊന്നും അർഹരല്ല എന്നൊരു തോന്നൽ.. (സത്യം പറഞ്ഞാൽ ഇവരുടെ വല്ല ഫാൻസ് അസ്സോസ്സിയഷൻ കാരുണ്ടെങ്ങിൽ വെറുതെ അവരുടെ കൈക്ക് പണി ഉണ്ടാക്കണ്ട എന്ന് കരുതിയാ... അല്ല, തടിയന്റ വിട നസീറിനും, മറ്റും വരെ ഫാൻസ് അസ്സൊസ്സിയഷൻ ഉള്ള കലികാലമാണു.. പോയാൽ ആർക്ക് പോകും.. നിങ്ങൾക്ക് ചിരിച്ചൊണ്ടിരുന്നാമതി.. ഒരു കൊച്ചൻ ഒള്ളത് നേരെ ചൊവ്വെ അച്ഛാ എന്ന് വിളിച്ച് തുടങ്ങിയിട്ടേ ഉള്ളൂ...) അപ്പോളാണു മെഡിക്കൽ ഷോപ്പുകാരൻ ഇച്ഛിച്ഛതും ഡോക്ടർ കൽപ്പിച്ചതും വിലക്കൂടിയ മരുന്ന് എന്ന് പറഞ്ഞപോലെ, നമ്മുടെ ബൂലോകവാസിയായ ജ്യോതിബായി പരിയാടത്ത് (ജ്യോതിസ്സ്, കാവ്യം സുഗേയം, ജ്യോതിസ്സ് ഒാൺലൈൻ) കക്ഷിയുടെ പുതിയ പുസ്തകമായ "പേശാമടന്ത" നല്ല മനസ്സോടെ എനിക്ക് അയച്ച് തന്നത്. (ആ പാവത്തിനറിയില്ലല്ലോ ഞാൻ ഒരു ഇരയെ കാത്ത് ചൊറിയും കുത്തിയിരിക്കുകയാണെന്ന്...) എന്നാൽ പിന്നെ കോഴിയില്ലെങ്കിൽ കുളക്കോഴി എന്ന് പറഞ്ഞ മാതിരി ജ്യോതി എങ്കിൽ ജ്യോതി , കൊടുക്കാം പണി പാലിൽ തന്നെ എന്ന് ഞാൻ... സത്യം പറയാം, കഷ്ടപ്പെട്ട് ഒരു പുസ്തകം ഞാൻ 4 ആവർത്തി വായിച്ചു. കൊടുക്കുന്ന പാൽ പിരിഞ്ഞുപോകാൻ പാടില്ലല്ലോ...!!!ഒടുവിൽ ബ്ലോഗു പുണ്യാളന്മാരായ ശ്രി സജീവ് എടത്താടൻ (കൊടകരപുരാണം), അരുൺ കായം കുളം (കായം കുളം സൂപ്പർ ഫാസ്റ്റ്), മുതലായരെ ഒക്കെ മനസ്സിൽ തെറിവിളിച്ച് ഗൂഗൾ ട്രാൻസിലേറ്റർ എടുത്ത് ഒരു പിടി അങ്ങിട് പിടിച്ചു.. പക്ഷെ, അപ്പോൾ എനിക്ക് മനസ്സിലായി ഹേയ് ഈ പണി കഥയെഴുത്തിലും മാരണമാണു.. അങ്ങിനെ പിന്നെ, പണ്ട് എഴുതി വീട്ടുകാർ കാണാതെ സൂക്ഷിച്ച് വച്ചിരുന്ന (കണ്ടാൽ എടുത്ത് പഴയ കടലാസിനു വരുന്ന തമിഴത്തിക്ക് കൊടുത്ത് കളയും... 8 അണയെങ്കിൽ 8 അണ, കിട്ടിയാൽ ചാള വാങ്ങി കൊടമ്പുളിയിട്ട് വെക്കാം എന്നതാണു അവരുടെ ഒരു ലൈൻ.) കഥകൾ പൊടിതട്ടിയേടുത്ത് ഒരു പണിയും ഇല്ലാതിരിക്കുന്ന ചിലർക്കൊക്കെ പണിയായ്ക്കോട്ടെ (ഹയ്യോ, താങ്കളെയല്ല കേട്ടോ... താങ്കൾ പണിയുള്ള, സമയം തീരെയില്ലാതിരുന്നിട്ടും എന്നെയൊക്കെ പ്രോത്സാഹിപ്പിച്ചേക്കാം എന്ന് കരുതുന്ന വിശാലമനസ്കനല്ലേ... ഞാൻ ഉദ്ദേശിച്ചത് മറ്റവന്മാരെയാ...അതെന്നെ, ബേപ്പൂർ സുൽത്താന്റെ ഭാഷയിൽ പറഞ്ഞാൽ വെറും കള്ളമണ്ട കുണ്ടമണ്ടികൾ)എന്ന് വിചാരിച്ച് പോസ്റ്റാൻ തുടങ്ങി... ഉള്ളത് പറയണമല്ലോ, പഴയ സി ക്ലാസ്സ് തീയറ്റർ ഉടമയിൽ നിന്നും ഡോൾബി ഡിജിറ്റൽ സംവിധാനങ്ങളുള്ള ഒരു ബി ക്ലാസ്സ് തീയറ്റർ ഉടമയാകാൻ കഴിഞ്ഞു... (ഇതാ, എനിക്ക് പിടിക്കാത്തത്... ഡോൾബി ഡിജിറ്റൽ സിസ്റ്റം ഇപ്പോൾ ഉന്തുവണ്ടിയിൽ വരെ ഉണ്ടെന്നല്ലേ മനസ്സിൽ പറഞ്ഞത്... ഇതാ പറഞ്ഞത് നിങ്ങളൊക്കെ പകൽക്കിനാവും കണ്ട് ഇരിക്കുന്ന വെറും നിരക്ഷര കക്ഷികളാണെന്ന്... അല്ലെങ്കിൽ വെറും തറകളാണെന്ന്...) സുഹൃത്തുക്കളേ, പറഞ്ഞ് പറഞ്ഞ് കാടുകയറിപ്പോയി.. പറയാൻ ഉദ്ദേശിച്ചതൊന്നും പറഞ്ഞുമില്ല.. 2009 നമുക്കെന്തു നേടി തന്നു എന്നതിലേക്കാണു ഞാൻ എത്താൻ ശ്രമിക്കുന്നത്. ഇവിടെ ഈ സ്വപ്നഭൂമിയ്യിൽ പഴം പുരാണവും , നട്ടപ്പിരാന്തും കേട്ട് പാവത്താനെപോലെ ഇരുന്നാൽ പോരാ... ബൂലോകത്തിലെ ബ്ലോഗ്ഗർമാരെ ബ്ലോഗ്ഗിണികളെ കാലം തെറ്റി വരുന്ന ഋതുഭേദങ്ങൾക്കനുസരിച്ച് എന്റെ കണക്ക് പുസ്തകത്തിൽ ഇടം പിടിച്ച ചില നല്ല പുസ്തകങ്ങളും, ബ്ലോഗുകളും ഇവിടെ പ്രതിപാദിക്കട്ടെ... മിനി ക്കഥകളും പോഴത്തരങ്ങളും കേട്ട് അടുക്കളയിൽ ഇരിക്കാതെ, ചിന്തിക്കു... വായന ശീലമാക്കൂ...
മുകളിൽ ഞാൻ പല അവസരങ്ങളിലായി സൂചിപ്പിച്ച ചില ലിങ്കുകൾ വഴി ഒരു യാത്രനടത്തിയാൽ നിങ്ങൾക്ക് ചില നല്ല ബ്ലോഗുകളും, കുറേ വായിച്ചിരിക്കേണ്ട പോസ്റ്റുകളും ലഭിക്കും... ബൂലോകം 2009 ൽ നൽകിയ മികച്ച കുറെ സൃഷ്ടികളെയും, സൃഷ്ടികർത്താക്കളേയും അങ്ങിനെ ഞാൻ പരിചയപ്പെടുത്തി കഴിഞ്ഞു.. 2009 ൽ ബൂലോകത്ത് നിന്നും നമുക്ക് കൈവിട്ട് പോയ ഒരു മാണിക്യത്തെ കുറിച്ച് പറയാതെ ഒരിക്കലും ഇത് പൂർണ്ണമാവില്ല... ആദ്യമേ പറയേണ്ടതായിരുന്നു.. പക്ഷെ, ദുഃഖങ്ങൾ എപ്പോളും അവസാനത്തേക്ക് മാറണേ എന്നല്ലേ നമ്മുടെ പ്രാർത്ഥന... അതു കൊണ്ട് നമ്മുടെ സ്വന്തം ജ്യോനവൻ എന്നും, മറ്റൊരുലോകത്താണേലും നമ്മോടൊപ്പം ഉണ്ട് എന്ന വിശ്വാസത്തോടെ, തൽക്കാലം വിടകൊള്ളട്ടെ.. ഭൂലോകത്തിൽ 2009ൽ കിട്ടിയ കുറച്ച് നല്ല പുസ്തകങ്ങളും വാർത്തകളുമായി വീണ്ടും വരാമെന്ന വിശ്വാസത്തൊടെ...
ആരെയെങ്ങിലുമൊക്കെ വിട്ടുപോയിട്ടുനെങ്കില്‍ വായനക്കാരായ നിങ്ങള്‍ ക്ഷമിക്കു എന്ന ഉറപ്പോടെ.. ക്രിസ്തുമസ് ആശംസകള്‍

25 comments:
അതു കൊണ്ട് നമ്മുടെ സ്വന്തം ജ്യോനവൻ എന്നും, മറ്റൊരുലോകത്താണേലും നമ്മോടൊപ്പം ഉണ്ട് എന്ന വിശ്വാസത്തോടെ, തൽക്കാലം വിടകൊള്ളട്ടെ.. ഭൂലോകത്തിൽ 2009ൽ കിട്ടിയ കുറച്ച് നല്ല പുസ്തകങ്ങളും വാർത്തകളുമായി വീണ്ടും വരാമെന്ന വിശ്വാസത്തൊടെ... ആരെയെങ്ങിലുമൊക്കെ വിട്ടുപോയിട്ടുനെങ്കില്‍ വായനക്കാരായ നിങ്ങള്‍ ക്ഷമിക്കു എന്ന ഉറപ്പോടെ.. ക്രിസ്തുമസ് ആശംസകള്‍
Difficult to read continuiously. Please change template.
പലരും കുറെ നാളുകളായി പറയുന്നത് ടെം പ്ലേറ്റ് മാറ്റുവാൻ.. ഇതുവരെ മടിഞ്ഞിരിക്കുകയായിരുന്നു... എന്തായാലും, നിങ്ങൾ എല്ലാവരും പറയുമ്പോൾ എന്തെങ്കിലും കാണും.. ഞാൻ കീഴടങ്ങുന്നു.. ടെം പ്ലേറ്റ് മറ്റിയിട്ടുണ്ട്...
സത്യം പറഞ്ഞാല്‍ ഈ തേജസ്സ് ഇപ്പോളാണ് ആദ്യമായിക്കാണുന്നത്. എല്ലാം ഒന്നു വായിച്ചു നോക്കിയിട്ടു 2009 ലെ ക്മന്റ്സ് എല്ലാം കൂടെ ഒന്നിച്ചിടാം എന്നു വിചാരിച്ചു.
വയിച്ച്പ്പോള് നല്ല രസമുള്ള രചന..
വായിക്കാന്‍ വല്ലത്ത ബുദ്ധിമുട്ട്.
ക്രിസ്മസ്സ് ആശംസകള്‍
christmas wishes
എല്ലാ 'ബൂലോഗ' വാസികള്‍ക്കും , എല്ലാ 'ഭൂലോക' വാസികള്‍ക്കും എന്റെയും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍!
Thirinju nottam mun nottamayai...!
Happy New Year... Best wishes...!!!
as JOE said please change ur page colour...Happy New Year
ഇഷ്ടമായി. പുതുവല്സരാശംസകള്
മനോരാജിന്റെ സാഹിത്യചരിത്രവും ബൂലോകത്തേക്കുള്ള ആഗമനകാരണവും വായിച്ചു. രസകരമായിട്ടുണ്ട്.
ഈ പോസ്റ്റ് ഇപ്പോള്‍ മികച്ചൊരു ബ്ലോഗ് ഇന്റക്സായിട്ടുണ്ട്.
അഭിനന്ദനങ്ങള്‍!
Happy new year :)
ഇതുവരെ ഒന്നും പ്രസിദ്ധീകരിക്കപ്പെടാത്തതില്‍ വിഷമിക്കണ്ട മനോരാജേ. എഴുത്തില്‍ നല്ല ഭാവി കാണുന്നുണ്ട്. സമയമാകുമ്പോള്‍ എല്ലാം ശരിയാകും.
പുതുവത്സരാശംസകള്‍.
ഉഷശ്രീ : തേജസ്സിലേക്ക് എത്തിനോക്കിയതിനു ആദ്യം നന്ദി അറിയിക്കട്ടെ.. വായിക്കാൻ ബുദ്ധിമുട്ട് എന്ന് പറഞ്ഞു.. ടെപ്ലേറ്റിന്റെ പ്രോബ്ലം ആണേൽ മാറ്റിയിട്ടുണ്ടല്ലോ?
ഉണ്ണീമോൾ, ജയൻ, മൻസൂർ, അക്ബർ, സുരേഷ് കുമാർ , മാത് സ് ബ്ലോഗ് ടീം,അഭി : നന്ദി..വന്നതിനും വായിച്ച്ചതിനും..
ഗീത : ഒന്നും പ്രസിദ്ധീകരിക്കാത്തതിൽ സങ്കടമൊന്നുമില്ല.. പിന്നെ ഞാൻ പറഞ്ഞതുപോലെ കൊള്ളാവുന്നിടത്തൊന്നും പ്രസിദ്ധീകരിച്ചില്ല എന്നേ ഉള്ളു.. തീരെ പ്രസിദ്ധീകരിച്ചില്ല എന്ന് അതിനർത്ഥമില്ല... മുൻപ് ഞാൻ പോസ്റ്റ് ചെയ്ത എന്റെ രണ്ട് കഥകൾ അച്ചടിമഷിപുരണ്ടതാണു.. ഒന്ന് നാട്ടിൽ നിന്നും ഉണ്ടായിരുന്ന ഒരു മാഗസിനിൽ..(ലിങ്ക് ഇവിടെ)
മറ്റൊന്ന് പോളി ടെക്നിക് മാഗസിനിൽ..(ലിങ്ക് ഇവിടെ) അങ്ങിനെ ചിലതൊക്കെ ഉണ്ട്.. പിന്നെ, ഈ പ്രോത്സാഹനത്തിനു നന്ദി.. നിങ്ങളുടെ ഒക്കെ സഹകരണം ഇനിയും പ്രതിക്ഷിക്കുന്നു..
മനൂ..
മാത്സ് ബ്ലോഗിലെ Links പേജില്‍ ഒരു ലിങ്ക് കൊടുത്തിട്ടുണ്ട്.
മാത് സ് ബ്ലോഗ് ടീം : നന്ദി. ഞാൻ ഇതിനെ ഒരു അംഗീകാരം ആയി തന്നെ കാണട്ടെ. വിവാദങ്ങളുടെ അവാർഡ് നോമിനേഷൻ ഉണ്ടെങ്കിലും അതിലും എത്രയോ വലുതാണു നിങ്ങളെപോലുള്ളവരുടെ പ്രോത്സാഹനങ്ങൾ.. ഇനിയും സഹകരിക്കും എന്ന വിശ്വാസത്തൊടെ...
പണ്ട് കാര്ന്നോന്മാര് പറഞ്ഞിട്ടുണ്ട്.. എല്ലാത്തിനും അതിന്റേതായ ടൈം ഉണ്ടെന്നു (ശോ! ഈ കാര്ന്നോന്മാര് ഇല്ലെങ്കില്‍, അല്ലേ?). സൊ, പറഞ്ഞു വന്നതെന്താന്നു വച്ചാല്‍ ഇതാണ് മനോരാജിന്റെ ടൈം... മടിച്ചോ മാറിയോ നില്‍ക്കാതെ അങ്ങട് പോസ്ടൂന്നെ..
അപ്പോ ഒരു ഓഫ്: കൂടുതല്‍ സര്ഗത്മകമാകട്ടെ പുതുവര്‍ഷം... ആശംസകള്‍..
അച്ഛന്റെ നഷ്ടം നികത്താനാവാത്തതാണ് ആ ഒരു കാര്യം ഒഴിച്ച് മറ്റെല്ലാം വായിച്ചു ചിരിച്ചു.
2009 ഒരു തിരിഞ്ഞു നോട്ടം എഴുതിയത് നന്നായിരിക്കുന്നു. ഇനിയും മുന്നേറുക.
നന്ദി കൂട്ടുകാരാ....
Puthiya thejassode 2010 thilangan aasamsa...
nannayirunnu..
january 1st le postinayi kathhirikkunnu..
ഈ പുതുവര്‍ഷത്തില്‍ എല്ലാ ഭാവുകങ്ങളും നേരുന്നു..
naatil onnu poi vannu..athaa vaayikkaan vaikiyathu.
നല്ല രസമുള്ള എഴുത്ത്.എഴുതൂ,പ്രസിദ്ധീകരണവും പുസ്തകവുമൊക്കെ പുറകേ വന്നോളും. പുതുവല്സരാശംസകള്!
സുമേഷ് , സുകന്യ, സിജോയ്, മനു, നൽക്കനി, ലക്ഷ്മി, പ്രശാന്ത് : എല്ലാവർക്കും നന്ദി.. പുതിയ വർഷത്തിലും നിങ്ങളുടെയെല്ലാം സഹകരണം ഉണ്ടാവുമെന്ന് പ്രതിക്ഷിക്കാമല്ലോ?
ഈ തിരനോട്ടം നന്നായി ..ആശംസകള്‍..ഒപ്പം പുതുവത്സരാശംസകളും
good style,language and choice of words.thanks for guiding to some good reading materials.very helpful for voracious reader like me.keep on enlightening.and belated happy new year!!friends?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ