ഞായറാഴ്‌ച, സെപ്റ്റംബർ 20, 2009

ഈ നൂറ്റാണ്ടില്‍ ശ്രീനാരായണ ദര്‍ശനത്തിന്റെ പ്രസക്തി

മഹത്തായ ആദര്‍ശങ്ങളും ദര്‍ശനങ്ങളും മുറുകെ പിടിച്ച യുഗ പുരുഷനാണ് ഗുരുദേവന്‍. അദ്ധേഹത്തിന്റെ ദർശനങ്ങൾക്ക് ഈ നൂറ്റാണ്ടില്‍ എന്നല്ല എല്ലാ കാലഘട്ടത്തിലും പ്രസക്തിയുണ്ട്.

1856 അഗസ്റ്റ്‌ മാസം ചെമ്പഴന്തി ഗ്രാമത്തില്‍ ജനിച്ച നാണു എന്നാ കുട്ടിയാണ് പില്‍കാലത്ത് ശ്രീ നാരായണ ഗുരു എന്നാ കേരളം കണ്ട ഏറ്റവും വലിയ സാമുഹ്യ പരിഷ്കര്‍ത്താവായി മാറിയത്. കേരളത്തില്‍ ജാതീയമായ ഉച്ചനീചത്വങ്ങള്‍ ഏറ്റവും അധികം നിലനിന്നിരുന്ന ഒരു കാലഘട്ടത്തിലാണ് ശ്രീ നാരായണ ഗുരുവിന്റെ ജനനവും വളര്‍ച്ചയും. സവര്‍ണ ഹിന്ദുവെന്നും അവര്‍ണ്ണ ഹിന്ദുവെന്നും രണ്ടായി കാണുകയും അവര്‍ണ്ണ ഹിന്ദുക്കള്‍ക്ക്‌ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുവാനോ, ക്ഷേത്രാചാരങ്ങളും വേദങ്ങളും പഠിക്കാനോ വരെ സ്വതന്ത്രം നിഷേധിക്കപ്പെട്ട കലികാലം.!!! ഇന്ന്, എല്ലാ ജാതി മതസ്ഥരും ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നുണ്ടെങ്കിൽ അതിനു ആദ്യം നാം കടപ്പെട്ടിരിക്കുന്നത് ഈ യുഗപ്രഭാവനോടാണ്. സവര്‍ണ്ണ ഹിന്ദുക്കളായ ബ്രാഹ്മണർ, നമ്പൂതിരി എന്നിവര്‍ സഞ്ചരിച്ചിരുന്ന വഴികളില്‍ അവര്‍ണ്ണരായ ഈഴവനും, പറയനും, പുലയനും, ഒന്ന് നില്‍ക്കുവാണോ നടക്കുവാണോ കൂടി പാടില്ലാത്ത അസമത്വങ്ങളുടെയും പൈശാചികതയുടെയും കാലഘട്ടം!!!!

ശ്രീ നാരായണ ഗുരുവിന്റെ ഒത്തിരി ദർശനങ്ങൾ നമുക്ക് പ്രയോജനപ്പെട്ടിട്ടുണ്ടേങ്കിലും അദ്ദേഹം ചെയ്ത ചില കാര്യങ്ങള്‍ ഇന്ന് കേരളത്തില്‍ സമഭാവനയും , സമത്വവും കൊണ്ടുവരുവാന്‍ സഹായിച്ചു എന്ന് വേണം കരുതാന്‍. പണ്ട് കേരളത്തില്‍ വന്നു, ഇവിടത്തെ ഇത്തരം ദുഷിച്ച സമ്പ്രദായങ്ങളും ആചാരങ്ങളും, കണ്ടു നാണിച്ചു...തലകുനിച്ചു... മറ്റൊരു യുഗപുരുഷന്‍ പറഞ്ഞു " കേരളം ഒരു ഭ്രാന്താലയമാണെന്ന്" . ആ ഭ്രാന്താലയത്തെ ആദ്യം ചികത്സിച്ച വൈദ്യനായുരുന്നു ഗുരുദേവന്‍.

ആ കാലഘട്ടത്തില്‍ വിഗ്രഹപ്രതിഷ്ഠ നടത്തുവാനും പൂജ ചെയ്യുവാനുമുള്ള അവകാശം (?) ബ്രാഹ്മണര്‍ക്ക് മാത്രമായിരുന്നു. അത്തരം കീഴ്വഴക്കാതെ തച്ചുതകർത്തുകൊണ്ട് - ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയാണ്‌ ഗുരു തന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഭദ്രദീപം തെളിയിച്ചത്. ആ മഹത്തായ സംഭവമാണ് 1888-ല്‍ നടത്തിയ അരുവിപ്പുറം ശിവ പ്രതിഷ്ഠ. പിന്നീട് അതിന്റെ പിന്തുടര്‍ച്ച എന്ന പോലെ വൈക്കം, കുളത്തൂര്‍, കോവളം, ചെറായി, മൂത്തകുന്നം, കൂര്‍ക്കഞ്ചേരി, പെരിങ്ങോട്ടുകര, തലശ്ശേരി , കണ്ണൂര്‍, കൊഴികോട്, എന്നിവിടങ്ങളിലും അദ്ദേഹം ക്ഷേത്രപ്രതിഷ്ഠ നടത്തി. ഒടുവില്‍, വിഗ്രഹാരാധനയുടെ കറുത്ത മറ നീക്കി, അതില്‍നിന്നും വ്യതിചലിച്ചു ചേര്‍ത്തലയിലെ കലവംകൊട് എന്ന സ്ഥലത്തു അദ്ദേഹം കണ്ണാടി പ്രതിഷ്ടിച്ചു. ആ പ്രവൃത്തിയിലൂടെ അദ്ദേഹം ഈശ്വരന്‍ ക്ഷേത്രങ്ങളേക്കാൾ നമ്മുടെ മനസ്സുകളിലന്നെന്ന സത്യം ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിച്ചു. പക്ഷെ, ഇന്നും ഇവിടെ മുറുകെപിടിച്ചിരിക്കുന്നത് വിഗ്രഹാരാധനയും , അതിന്റെ തുടര്‍ച്ചയായ സമുധയിക സ്പ്രദ്ദകളും മറ്റുമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഗുരുവിന്റെ ദർശനങ്ങൾക്കും ആദർശങ്ങൾക്കും ഒത്തിരി പ്രസക്തിയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.


അദ്ധേഹത്തിന്റെ ദർശനങ്ങളെ കുറിച്ച് പറയുമ്പോള്‍ ആദ്യം ഓർമ്മ വരുന്നത് " അവനവനല്‍മസുഖതിനച്ചരിക്കുന്നവ അപരന്നു സുഖത്തിനായി വരേണം " എന്ന ഗുരു വചനമാണ്. ഇന്ന് ഇവിടെ എല്ലാവരും തീര്‍ത്തും സ്വാർത്തരും തങ്ങളിലേക്ക് ഒതുങ്ങിക്കൂടിയവരും ആണ്. ഇത്തരം ദുഷിച്ച ചിന്തകള്‍ യുവക്കളിലെക്കും എന്തിനു, കുട്ടികളില്ലെക്കും വരെ അടിച്ചേല്പിക്കുന്ന നിലയിലേക്ക് ഇന്നത്തെ സാമൂഹ്യ വ്യവസ്ഥിധി അധപതിചിരിക്കുന്നു. പണ്ട് ഗുരുകുല വിദ്യാഭ്യാസകാലത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സ്പ്രർദ്ദ കുറവായിരുന്നു. എന്നാല്‍ ഇന്നോ... കൂടെ പഠിക്കുന്ന കൂട്ടുകാരന്‍ മുൻപനായാൽ എല്ലാം ഇന്ന് കുട്ടികളെക്കാള്‍ പകയോടെ അതിനെ സമീപിക്കുന്നത് മാതാപിതാക്കളാണ്. ഈ സാഹചര്യത്തില്‍ ഗുരുവിന്റെ മേല്‍പ്രസ്താവിച്ച വാചകങ്ങള്‍ക്ക് വളരെ പ്രസക്തി എന്നുന്ന്ട് ഇന്ന് നിസ്സംസയം പറയാം.

'ഒരു ജാതി , ഒരു മതം, ഒരു ദൈവം മനുഷ്യന്' - എന്ന് ആഹ്വാനം ചെയ്ത മഹയോഗിയുടെ നാട്ടിലാണ് നാം ജീവിക്കുന്നതെന്ന് മറന്ന പോലെയാണ് ഇവിടെ മാറാടും, സിവഗിരിയും, ചെങ്ങരയും തുടങ്ങിയ സാമുദായിക - സാമൂഹ്യ സ്പർദ്ദകൾ നടക്കുന്നത്. അതെ കാലഘട്ടത്തില്‍ തന്നെ 'ജാതി വേണ്ട , മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്' എന്ന് ഗുരുവചനം തിരുത്തിപരയന്‍ ചങ്കൂറ്റം കാണിച്ച മറ്റൊരു സാമൂഹ്യ വിപ്ലവകാരിയുടെ നാടും ഇവിടെ തന്നെയാണ് എന്ന് നാം വിസ്മരിച്ചു പോവുകയാണ്. സഹോദരന്‍ അയ്യപ്പന്‍ എന്ന ആ കര്‍മ്മയോഗിയുടെ നേതൃത്വത്തില്‍ മിശ്രഭോജനവും, മിശ്രവിവാഹവും നടന്നപ്പോള്‍ അതിന്റെ പിന്നില്‍ ശക്തമായ സാന്നിധ്യമായി ഗുരു ഉണ്ടായിരുന്നു എന്ന കാര്യം എല്ലാവര്ക്കും അറിയാം. (സഹോദരന്‍ അയ്യപ്പന്‍ എന്ന ആ യുഗപുരുഷന്‍ ജനിച്ചത്‌ എന്റെ നാട്ടിലന്നെന്നതില്‍ എനിക്കും അഭിമാനിക്കാം.. പ്രതേകിച്ചു ഒന്നും ഞാന്‍ ചെയ്തിട്ടില്ല എങ്കില്‍ പോലും). പക്ഷെ, ഇന്ന് ഇവിടെ എന്താണ് നടക്കുന്നത്. സാമുദായിക പ്രമാണിമാര്‍ വച്ച് നീട്ടിയ ആചാരങ്ങളെ ലംഘിച്ചാല്‍ ഊരുവിലക്കു വരെ വരാവുന്ന പഴയ പൈസചികതയിലേക്ക് കേരളം ചിരികെ പോകുമ്പോള്‍ ഒരിക്കല്‍ കൂടി സ്വാമി വിവേകന്ദന്റെ വാക്കുകള്‍ ഇവിടെ മുഴങ്ങുകയാണ്. കേരളം ഭ്രാന്താലയമാണെന്ന സത്യം.

unity in diversity - 'നാനാത്വത്തില്‍ ഏകത്വം' എന്ന ഭാരതീയ തത്വസസ്ത്രത്തെ മുറുകെ പിടിച്ച മഹാനായിരുന്നു നാരായണ ഗുരു. അതിന്റെ തെളിവാണ് 'ജാതിഭേദം മതദ്വേഷം ഏതുമില്ലതെ സര്‍വ്വരും സോദരത്യേന വാഴുന്ന മാതൃക സ്ഥാനമാണിത് '- എന്ന വചനങ്ങള്‍. പക്ഷെ, ഇന്ന് ജാതിയുടെയും, മതത്തിന്റെയും, പേരില്‍ തമ്മില്‍ പോരാടുകയും തുടര്‍ച്ചയായി ബന്ദും, ഹര്‍ത്താലും, കൊലപാതകവും, കത്തിക്കുത്തും, ബലാത്സംഘങ്ങളും നടത്തി കുറ്റവാളികളുടെ സംഗമാഭൂമിയാക്കി ഈ മാതൃക സ്ഥാനത്തെ മാറ്റുകയാണ് ഇന്നിന്റെ രാഷ്ട്രീയ - സാമൂഹ്യ- മത പരിഷ്കര്‍ത്താക്കള്‍. സ്വന്തം കീശയുടെ വലിപ്പം കൂട്ടന്‍ കൂടപ്പിരപ്പിന്നെ വച്ച് വരെ വിലപറയാന്‍ മടിക്കാത്തിടത്തോളം നാം മലയാളികള്‍ തരം താണിരിക്കുന്നു. എന്തിനേറെ, വിഗ്രഹാരാധനയുടെ മറയില്‍ നിന്നും കണ്ണാടിയുടെ സുതാര്യതയിലേക്ക് ഈശ്വര ചൈതന്യത്തെ ആവാഹിച്ച ആ മഹാനെ കളിയാക്കുന്നതിനു തുല്യമായി നിറുത്തിയും ഇരുത്തിയും നമ്മള്‍ ഗുരുദേവനെ ചില്ലുകൂട്ടിലടച്ചു. തെറ്റ് തന്നെ. എന്നാല്‍ അതിനെക്കാള്‍ പപമായിരുന്നു പിന്നീടുള്ള നമ്മുടെ ചെയ്തി. ആ യുഗപുരുഷന്റെ പ്രതിമകളെ തച്ചുതകര്‍ത്തു അതിലും ആനന്ദം കണ്ടെത്തി നമ്മുടെ മത-കോമരങ്ങള്‍. ഇതിനെല്ലാം അറുതി വരണമെങ്ങില് ‍അദ്ദേത്തിന്റെ ആദർശങ്ങളും ദർശനങ്ങളും പ്രസംഗികാതെ ... അവയെ മന്നസ്സിരുത്തി പഠിച്ചു .... അതില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്‌ നാം മുന്നോട്ട് പോകണം. അല്ലെങ്ങില്‍ ക്ഷേത്ര പ്രവേസന വിളംബരം ഉള്‍പെടെ പല മാറ്റങ്ങള്‍ക്കും പ്രചോദനമായ ആ മഹാനെ മറന്നു കൊണ്ടു ഒരിക്കല്‍ കൂടി മറ്റൊരു വിവേകനന്തന്‍ അടിവരയിട്ടു പറയും 'കേരളം ഒരു ഭ്രാന്താലയം എന്ന്.

ഇന്നത്തെ യുവതലമുറ വിചാരിച്ചാല്‍ ശരിയാക്കാവുന്ന പ്രശ്നങ്ങളെ നമുക്കുള്ളൂ. അതുകൊണ്ട് നാം അതിനു വേണ്ടി പ്രയക്നികേണ്ട സമയം ആയിരിക്കുന്നു. 'അറിവ് വെളിച്ചമാകുന്നു' എന്നാ ഗുരുവചനം മനസ്സില്‍ വച്ചുകൊണ്ട്, അദ്ധേഹത്തിന്റെ ശിഷ്യനും, എന്റെ നാട്ടുകാരനുമായ (അത് പോങ്ങച്ചമാനെങ്ങില്‍ ഞാന്‍ സമ്മതിച്ചു... എനിക്കും അല്പം അഹംകാരം ഉണ്ട്...) സഹോദരന്‍ അയ്യപ്പന്റെ വക്കുക്കളെ അന്വർത്ഥമാക്കാൻ ശ്രമിക്കാം. ആ വാക്കുക്കള്‍ ഒരിക്കല്‍ കൂടി ഉദ്ഘോഷിച്ചുകൊണ്ട് ..പ്രാവർത്തികമാക്കികൊണ്ട് നമുക്ക് കേരളത്തെ 'ദൈവത്തിന്റെ സ്വന്തം നാടാക്കം. 'സുവര്‍ണകാലം കഴിഞ്ഞില്ല , വരുന്നതേയുള്ളൂ കാക്കുവിന്‍, വരുത്തേണ്ടത് നമ്മുടെ ശ്രമത്തലെന്നു ഓര്‍ക്കുവിന്‍. ഗുരുദേവ ശിഷ്യനായ സഹോദരന്‍ അയ്യപ്പന്റെ ഈ വാക്കുകള്‍ എന്നും നമ്മുടെ ഉള്ളില്‍ മുഴങ്ങട്ടെ... അതിലൂടെ ഗുരു വിഭാവനം ചെയ്ത സോദരത്യേന വാഴുന്ന മാതൃകാ സ്ഥാനമാക്കി നമുക്ക് ഈ നാടിനെ മുന്നോട്ടു നയിക്കാം....

1928 സെപ്റ്റംബര്‍ 20- നു ഗുരു സമാധി പ്രാപിച്ചു എങ്ങിലും , ആത്മാവ് എന്നും നമ്മോടൊപ്പം ഉണ്ടെന്ന സത്യം മലയാളികള്‍ തിരിച്ചറിഞ്ഞുകൊണ്ട്.... ആ ചൈതന്യം കെട്ടുപോകാതെ ആളിക്കത്തിക്കാന്‍ നമുക്ക് കഴിവിന്റെ പരമാവധി ശ്രമിക്കാം എന്നും ഈ വൈകിയ വേളയില്‍ , -ഗുരുവിന്റെ സമാധി ദിനം ആയി ആചരിക്കുന്ന ഈ വെളയിലെങ്ങിലും-നമു‌ക്ക് പ്രതിജ്ഞ ചെയ്യാം. അദ്ധേഹത്തിന്റെ മഹത്തായ ദർശനങ്ങളാകട്ടെ ഇനി നമ്മുടെ പാഠപുസ്തകങ്ങള്‍....

7 comments:

അജ്ഞാതന്‍ പറഞ്ഞു... മറുപടി

തുടക്കക്കാരനെന്ന നിലയിൽ ക്ഷമിക്കാമെങ്കിലും റ്റൈപ്പിങ് എററുകൾ വല്ലാതെയുണ്ട്. ശ്രദ്ധിക്കുമല്ലോ!
സഹോദരന്റെ നാട്ടുകാ‍രൻ കുറച്ചുകൂടി സഹോദരനെ പഠിക്കണം. ഗുരുവിൽനിന്ന് സഹോദരൻ പഠിച്ചതും നമ്മെ പഠിപ്പിച്ചതും പ്രാവർത്തികമാക്കാൻ ശ്രമിക്കണം. ആശംസകൾ.
ഇതുകൂടി കാണുക

Manoraj പറഞ്ഞു... മറുപടി

സത്യാന്വേഷിക്ക്,
ബ്ലോഗിലെ തെറ്റുകള്‍ പറഞ്ഞുതന്നത്ടിനു നന്ദി... ഒരു പരീക്ഷണം എന്ന നിലയില്‍ തുടങ്ങിയതാണ്‌ ഇതു. ടൈപ്പിംഗ്‌ തെറ്റുകള്‍ ഉണ്ടെന്നു എനിക്ക് തന്നെ അറിയാം. അത് പരിഹരിക്കാന്‍ ശ്രമിക്കുന്നതാണ്. പന്നെ, തങ്ങള്‍ പറഞ്ഞ പോലെ സഹോദരനെ ഞാന്‍ ഇനിയും പഠികേണ്ടിയിരിക്കുന്നു എന്നും എന്നിക്കറിയാം... അദ്ധേഹത്തെ മാത്രമല്ല ഗുരുവിനെയും ഒത്തിരി പഠികേണ്ടിയിരിക്കുന്നു എന്നതാണ് സത്യം. ഇതെല്ലാം മനസ്സില്ലക്കുകയും വേണ്ടും എന്നോട് സഹകരിക്കുകയും ചെയുംമെന്നു കരുതട്ടെ.. ഒരിക്കല്‍ കൂടി എന്റെ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ..

Shooting star - ഷിഹാബ് പറഞ്ഞു... മറുപടി

ചെറുതെങ്കിലും കാലിക പ്രസക്തിയുള്ള ലേഖനം. നന്നായിരിക്കുന്നു മനോജ്. ശ്രീനാരായണ ഗുരുവും, സഹോദരൻ അയ്യപ്പനും, അയ്യങ്കാളിയുമൊക്കെ വരേണ്യ വർഗ്ഗത്തിന്റെ ചൂഷണത്തിൽ നിന്നും അവർണ്ണരെന്നു മുദ്രകുത്തി മാറ്റി നിറൂത്തപ്പെട്ട ജന വിഭാഗങ്ങളുടെ മോചനത്തിനു വേണ്ടി പണിയെടുത്തവരായിരുന്നു.അന്നത്തെ ചൂഷക വർഗ്ഗത്തെയും ഇരകളെയും തിരിച്ചറിയാൻ അവർക്ക് കഴിഞ്ഞിരുന്നു.ഇന്നു സവർണ്ണ വിഭാഗത്തിന്റെ സ്വപ്ന സാക്ഷാത്കാരത്തിനും മനു സ്മ്രുതിയുടെ പുന:സ്ഥാപനത്തിനും വേണ്ടി വളരെ വ്യവസ്ഥാപിതമായി അഹോരാത്രം പണിയെടുത്തു കൊണ്ടിരിക്കുന്ന ആർ.എസ്.എസ് പോലുള്ള സംഘടനകൾ അവരുടെ പഴയ ഇരകളും അടിമകളുമായിരുന്ന അവർണ വിഭാഗത്തെ ഉപയോഗപ്പെടുത്തിയാണ് വർഗ്ഗ്ഗീയ ലഹളകൾക്കു തിരികൊളുത്താൻ ശ്രമിക്കുന്നത്. കേരളമുൾപ്പെടുന്ന ഇന്ത്യ്യിലെ വൻ കലാപങ്ങളൊക്കെ തന്നെ മുന് വിധിയില്ലാതെ സൂക്ഷ്മവും സ്വതന്ത്രവുമായ ഒരന്വേഷണം നടത്തുകയാണെങ്കിൽ കലാപങ്ങളുടെ മൂലകാരണങ്ങളുടെ ഉറവിടം ഇത്തരം സവർണ ഫാസിസ്റ്റ് പാളയങ്ങളിൽ നിന്നാണെന്ന് കണ്ടെത്താ‍ൻ കഴിയും. ഇത്തരം ഒരു സാഹചര്യത്തിലായിരുന്നു മനുഷ്യ സ്നേഹികളായ ശ്രീ നാരയണ ഗുരുവിനെയും അയ്യങ്കാളിയെയുമൊക്കെ പോലുള്ളവർ ജീവിച്ചിരുന്നതെങ്കിൽ അവർ ഏറ്റെടുത്തേക്കാകുമായിരുന്ന ദൌത്യം എന്താകുമായിരുന്നു എന്നു കൂടി തദവസരത്തിൽ സൂചിപ്പിക്കുന്നത് നന്നാകുമായിരിക്കും. കാലഘട്ടത്തിന്റെ തേട്ടങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുന്നവനാണ് യഥാർത്ഥ വിമോചകൻ. തിരഞ്ഞെടുത്ത വിഷയത്തിനും ലേഖനത്തിനും നല്ല വാക്കുകൾ പറയാതെ വയ്യ. ആശംസകൾ.

നിസ്സഹായന്‍ പറഞ്ഞു... മറുപടി

സുഹൃത്തെ ക്ഷോഭിക്കരുത്. ശ്രീനാരായണഗുരു പരാജയപ്പെട്ട ഒരു നായകനാണ്. ചാതുര്‍വര്‍ണ്ണ്യാധിഷ്ഠിതമായ ഹിന്ദുമതത്തിന്റെ കുറ്റിയില്‍ ബഹുഭൂരിപക്ഷം വരുന്ന അവര്‍ണ്ണരെ വീണ്ടും കെട്ടിയിട്ട യോഗി. മോക്ഷസാധ്യത്തിന് ഹിന്ദുമതം ധാരാളം മതിയാകുമെന്നു പറഞ്ഞ നിഷ്ക്കളങ്കന്‍.
അദ്ദേഹത്തെ ഒരു സമുദായപരിഷ്ക്കര്‍ത്താവായി മാത്രമേ കാണാനാകൂ. സാമൂഹിക നവോത്ഥാവായി കാണാന്‍ ചരിത്രസത്യങ്ങള്‍ അനുവദിക്കുന്നില്ല.

Manoraj പറഞ്ഞു... മറുപടി

നിസ്സഹായാന്,
താങ്ങള്‍ എന്ത് കൊണ്ടാണ് അങ്ങിനെ പറഞ്ഞതെന്നറിയില്ല. പരാജയപ്പെട്ട നായകരെ ഒന്നും ഒരിക്കലും ചരിത്രം ഓര്‍മിക്കാറില്ല... പിന്നെ സാമുദായിക പരിഷ്കര്തവയിരുന്നു എന്നതിനെക്കാള്‍ സാമൂഹ്യ നവോഥയകന്‍ എന്ന് തന്നെ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു... ഇതു ഒരു തര്‍ക്കത്തിന് വേണ്ടി പറയുന്നതല്ല സുഹൃത്തേ... തങ്ങളോടുള്ള എല്ലാ ആദരവോടും കൂടി തന്നെ പറയട്ടെ...അദ്ദേഹം ചെയ്ത വിപ്ലവകരമായ പല കാര്യങ്ങളും പിന്നീട് വന്നവര്‍, അനുയായികള്‍ എന്ന് വിളിക്കപ്പെടുന്നവര്‍, തച്ചു തകര്തിട്ടുണ്ടാകും.. പക്ഷെ, അതുകൊണ്ട് അദ്ദേഹം ചെയ്ത കാര്യങ്ങളുടെ പ്രസക്തി ഇല്ലാതാവുന്നില്ല എന്നാണ് എന്നിക്ക് തോന്നുന്നത്... പിന്നെ, താങ്ങളുടെ വാദഗതികള്‍ മുഴുവന്‍ തെറ്റാന്ന് എന്നും ഞാന്‍ പറയുന്നില്ല...എന്തായാലും എന്റെ ബ്ലോഗിലേക്ക് ഒന്ന് എത്തി നോക്കിയതിനു നന്ദി...തെറ്റുകള്‍ ഇനിയും കണ്ടേക്കാം...തിരുത്തിതരുക...ഒരിക്കല്‍ കൂടി നന്ദി അറിയിക്കട്ടെ....

lekshmi. lachu പറഞ്ഞു... മറുപടി

palarum marannu pokuna jeevitha moolyagal orma peduthaan ee lekhnam upakarikkum..ennathe samooham mathagal thammilulla porattamanu..ellam vettipidikkaanula nettottam...
baavukagal...

Manoraj പറഞ്ഞു... മറുപടി

ലക്ഷ്മി,
ഞാൻ മനസ്സിൽ കണ്ട കുറെ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു ഇതെഴുതുമ്പോൾ... അൽപമെങ്കിലും നീതി പുലർത്താൻ കഴിഞ്ഞു എന്നറിയുന്നതിൽ സന്തോഷം..
ഇനിയും സഹകരണം പ്രതീക്ഷിക്കാമല്ലോ?