tag:blogger.com,1999:blog-2097484343911430904.post1619059027655784126..comments2023-08-17T16:50:33.801+05:30Comments on തേജസ്: ഹോളോബ്രിക്സില്‍ വാര്‍ത്തെടുത്ത ദൈവം!!!Manorajhttp://www.blogger.com/profile/17086193153101799734noreply@blogger.comBlogger47125tag:blogger.com,1999:blog-2097484343911430904.post-66041255122454590432011-12-15T19:11:18.704+05:302011-12-15T19:11:18.704+05:30വായനക്ക് ശേഷവും മനസ്സില്‍ തങ്ങി നില്ക്കുന്നു ഓരോ...വായനക്ക് ശേഷവും മനസ്സില്‍ തങ്ങി നില്ക്കുന്നു ഓരോ മുഖവും. അഭിനന്ദനങ്ങള്‍..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-39191298028328516832011-12-15T02:05:10.256+05:302011-12-15T02:05:10.256+05:30കുറെ വർഷങ്ങൾക്ക് മുന്നേ പുനലൂർഠൌണിൽ ഒരു കടയിൽ ഇരിക...കുറെ വർഷങ്ങൾക്ക് മുന്നേ പുനലൂർഠൌണിൽ ഒരു കടയിൽ ഇരിക്കുമ്പോൾ തെരുവോരത്തായി ഇതുപോലെ ഒരു മുത്തശ്ശി കുറെപഴംതുണിയും കെട്ടിപിടിച്ചു കിടക്കുന്നു.ജനം അങ്ങനെ ഒഴുകി പോകുന്നു.നന്നേ ക്ഷീണിതയായ അവർക്ക് കിടന്ന ആ കിടപ്പിൽ നിന്നു അനങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണന്നു കണ്ടാൽ മനസിലാകും.ഞാൻ അരികിൽ ചെന്നു അവരെ പിടിച്ച് നേരെ ഇരുത്തി കാര്യങ്ങൾ ചോദിച്ചപ്പോൾ അവർ മലയാളമല്ല പറയുന്നത് .മറ്റേതോ ഭാഷയാണ്..അഹാരം ആവിഷ്യമുണ്ടന്നു അവരുടെ ചേഷ്ടയിൽ നിന്നു മനസിലായി അടുത്ത ഹോട്ടലിൽ നിന്നു രണ്ടുമൂന്നു ദോശവാങ്ങി കൊടുത്തു അവരത് നന്നായി കഴിച്ചില്ല .കൊടുത്ത വെള്ളം കുടിച്ചു ഒരു ഓട്ടൊ വിളിച്ച് അവരെയും കയറ്റി അടുത്തുള്ള ഒരു വൃദ്ധസദനത്തിൽ കൊണ്ടാക്കി കുറച്ചു പൈസയും കൊടുത്തു ഞാൻ അവിടെന്നു ഇരങ്ങി ഒന്നു രണ്ട് ആഴ്ചകഴിഞ്ഞു ഞാൻ അവിടെ ചെല്ലുമ്പോൾ അവർ ഉഷറായി അവർ ഗുജറാത്ത് കാരിയായിരുന്നു. മനുവിന്റെ കഥയിൽ ഞാൻ അവരെയാണ് പിന്നെയും കണ്ടത്.പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-87506724183786439992011-12-15T00:54:17.174+05:302011-12-15T00:54:17.174+05:30മനുഷ്യനാവാൻ നന്മയുടെ ഒരു തിരിനാളം മനസ്സിൽ സൂക്ഷിക്...മനുഷ്യനാവാൻ നന്മയുടെ ഒരു തിരിനാളം മനസ്സിൽ സൂക്ഷിക്കണമെന്ന ഓർമ്മപ്പെടുത്തലായി ഈ കഥ. അഭിനന്ദനങ്ങൾ.Nassar Ambazhekelhttps://www.blogger.com/profile/05694080858161600372noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-9207294770444385632011-12-14T23:11:16.592+05:302011-12-14T23:11:16.592+05:30വര്‍ത്തമാന വിശേഷങ്ങള്‍ക്കൊപ്പം വായിച്ചു പോകുമ്പോള്‍...വര്‍ത്തമാന വിശേഷങ്ങള്‍ക്കൊപ്പം വായിച്ചു പോകുമ്പോള്‍ ചിത്രങ്ങള്‍ കൂടുതല്‍ വ്യകതമാകുന്നുണ്ട്.
ഓരോന്നും ഓരോന്നും... അതെ, അങ്ങനെ മുഴുവനായും..!!!നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-87833799471326530512011-12-14T22:08:50.597+05:302011-12-14T22:08:50.597+05:30നന്നായിട്ടുണ്ട്.... അഭിനന്ദനങ്ങള്‍..നന്നായിട്ടുണ്ട്.... അഭിനന്ദനങ്ങള്‍..khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-80429883004783425502011-01-10T16:50:58.689+05:302011-01-10T16:50:58.689+05:30ഒരൽപ്പം ഭാവനയും വായനാനുഭവവും ഉണ്ടെങ്കിൽ അധികം പ്ര...ഒരൽപ്പം ഭാവനയും വായനാനുഭവവും ഉണ്ടെങ്കിൽ അധികം പ്രയാസമില്ലാതെ ആർക്കും കഥയെഴുതാം. എന്നാൽ ആ കഥയിലൂടെ മാനവികമായ വികാരങ്ങളെ വായനക്കാരിലേക്ക് പകർന്നു കൊടുക്കണമെങ്കിൽ, അതിനു നല്ലൊരു മനുഷ്യനാവണം. താങ്കളതാണു എന്ന് ഈ കഥ വിളിച്ചു പറയുന്നു. ആശംസകൾ.Praveen Meenakshikkuttyhttps://www.blogger.com/profile/11956666422954597666noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-45931900985060987532010-12-21T21:35:40.197+05:302010-12-21T21:35:40.197+05:30ഈ കഥ പുഴ.ഡോട്ട്.കോം എന്ന ഇന്റര്‍നെറ്റ് മാസികയില്‍ ...ഈ കഥ പുഴ.ഡോട്ട്.കോം എന്ന ഇന്റര്‍നെറ്റ് മാസികയില്‍ പ്രസിദ്ധീകരിച്ചതിലേക്ക് ഇതിലേ പോകാം.

കഥ വായിച്ച് അഭിപ്രായമറിയിച്ച എല്ലാവര്ക്കും നന്ദി.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-17554359827478635472010-05-10T01:14:36.545+05:302010-05-10T01:14:36.545+05:30ഇന്ന് മാതൃദിനം
വായിച്ചത് ഈ കഥയും കഥയോ?
ഒന്നിറങ്ങി...ഇന്ന് മാതൃദിനം
വായിച്ചത് ഈ കഥയും കഥയോ?
ഒന്നിറങ്ങി നടന്നാല്‍ ഇങ്ങനെ എത്ര അമ്മൂമ്മമാര് അമ്മമാര്‍! ...
നമ്മുടെ നാട്ടില്‍ ഒരു പത്ത് അന്‍പതു വര്‍ഷം മുന്നെ ജീവിച്ച സ്ത്രീകളാണ് സുകൃതം ചെയ്തവര്‍, അന്ന് കൂട്ടുകുടുംബവ്യവസ്ഥി ആയിരുന്നു തറവാടും തറവാട്ടില്‍ കാരണവരും അമ്മുമ്മ അപ്പൂപ്പന് തുടങ്ങി മക്കളും മക്കളുടെ മക്കളും എല്ലാം ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞ കാലം..അവിടെ ആനാഥത്വം കുറവായിരുന്നു, മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും എല്ലാവര്ക്കും,
സ്റ്റ്രെസ്സ്- സ്റ്റ്രെയിന്‍ -റ്റെന്ഷന് -ഒക്കെ ഇറക്കിവയ്ക്കാന്‍ ആരേലും ഉണ്ടായിരുന്നു. വയ്യാതായാല്‍ ഒരു ചുക്കുകാപ്പി എങ്കിലും തിളപ്പിച്ചു കൊടുക്കാന്‍ ശുശ്രൂഷിക്കാന്‍ സുഖവിവരം തിരക്കാന്‍ [അന്നു മക്കള്‍ ദൂരെ പോയാലും] സമപ്രായക്കാരും സഹോദരങ്ങളും ഉള്ള തറവാട് അനാഥമാക്കിയില്ല ആരെയും..
അണൂകുടുംബം ബാക്കിവച്ചത് "തന്റെ ഭാണ്ഡക്കെട്ടും എടുത്ത് വേച്ച് വേച്ച് നടന്നുപോകുന്ന അമ്മൂമ്മമാരെ ..." ദൈവം അന്നും ഇന്നും കരയാനറിയാത്ത ചിരിക്കാനറിയാത്ത കളിമണ്‍ വിഗ്രഹങ്ങള്‍ !മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-85465834073360399962010-04-21T15:54:22.550+05:302010-04-21T15:54:22.550+05:30തെരുവിലാക്കപെടുന്ന വാര്‍ദ്ധക്യവും, ചാനല്‍ സെന്‍സേഷ...തെരുവിലാക്കപെടുന്ന വാര്‍ദ്ധക്യവും, ചാനല്‍ സെന്സേഷനീസവുമെല്ലാം നന്നായി അവതരിപ്പിച്ചു.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-6166772321333229012010-04-21T06:57:53.385+05:302010-04-21T06:57:53.385+05:30കഥ(സംഭവം) മുൻപ് വായിച്ച് അഭിപ്രായം എഴുതിയതാണ്. ഇപ്...കഥ(സംഭവം) മുൻപ് വായിച്ച് അഭിപ്രായം എഴുതിയതാണ്. ഇപ്പോൾ കൂടുതൽ മനസ്സിലാവുന്നു.
മറ്റൊരു അനുഭവം കഥയായി പോസ്റ്റിയതു വായിക്കാൻ താഴെയുള്ള ലിങ്ക് തുറക്കുക.

http://mini-kathakal.blogspot.com/2010/02/blog-post.htmlmini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-5406185833459320552010-04-18T20:04:00.752+05:302010-04-18T20:04:00.752+05:30റാംജി : ചാനൽ ബന്ധത്തിനേക്കാൾ ആ ചാനലിന്റെ ഉടമക്കാണ്...റാംജി : ചാനൽ ബന്ധത്തിനേക്കാൾ ആ ചാനലിന്റെ ഉടമക്കാണ് ഞാൻ ഊന്നൽ കൊടുത്തത്..
സ്മിത, വി.കെ . ഉമേഷ് , നന്ദി.. ഇവിടെ വന്നതിന്.. തലയമ്പലത്ത് : നന്ദി സുഹൃത്തേ.. സത്യത്തിൽ ഒത്തിരി വേദന തോന്നിയ ഒരു നിമിഷമായിരുന്നു അത്.
ജിവി : നന്ദി കൂട്ടുകാരാ.. ഒപ്പം കുറെ പുതിയ വിവരങ്ങൾ പറഞ്ഞ് തന്നതിന് നന്ദി..
സുരേഷ് : നല്ല രീതിയിൽ തന്നെ കഥയെ വിലയിരുത്തി.. പിന്നെ കൊമാല ഞാൻ വായിച്ചത് ഈ കഥ എഴുതികഴിഞ്ഞ ശേഷമാണ്.. മാത്രമല്ല, സുരേഷ് പറഞ്ഞ പോലെ വലിയൊരു താരതമ്യം എനിക്കൊട്ട് തോന്നിയുമില്ല.. ഇവിടെ പ്രമേയം വ്യത്യസ്തമാണെന്നാണ് എനിക്ക് തോന്നുന്നത്.. മറ്റേത് ഒരു പരിധിവരെ കുണ്ടൂർ വിശ്വൻ അത്തരമൊരു അഭിമുഖത്തിന് തയ്യാറായിരുന്നു.. മാത്രമല്ല, അതിന്റെ പബ്ലിസിറ്റി കുറഞ്ഞപ്പോൾ അദ്ദേഹം വിഷണ്ണനാവുന്നുമുണ്ട് എന്നാണ് എന്റെ ഓർമ്മ.. (തെറ്റെങ്കിൽ വിട്ടേക്കുക.. ഓർമ്മയിൽ നിന്നും പറയുന്നതാ) ഇവിടെ അമ്മൂമ്മയുടെത് നിസ്സഹായമായ അവസ്ഥയാണ്.. അവർക്ക് ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ.. പിന്നെ രാമചന്ദ്രൻ ചേട്ടനെന്നല്ല ഏതൊരാൾക്കും ഒരാളെകണ്ടാൽ ഏകദേശപ്രായം മനസ്സിലാക്കാൻ കഴിയില്ലേ.. 22 എന്ന് കൃത്യമല്ല എങ്കിൽ കൂടി , താങ്കൾ പറഞ്ഞപോലെ സ്പെസിഫിക് ആയി പറഞ്ഞ തോന്നൽ ഉണ്ട് അല്ലേ.. ? പിന്നെ അക്ഷരതെറ്റുകൾ എന്റെ വരമൊഴി, കീമാൻ സഹവാസം ശരിയല്ലാത്തതിന്റെയാണെന്ന് വിശ്വസിക്കുന്നു.. അകത്തേക്ക് ഉന്തിയ വയർ എന്ന പ്രയോഗം ഒരു പരിധി വരെ താങ്കൾ പറഞ്ഞപോലെ തെറ്റു തന്നെ..
ഇത്തരം വിലയേറിയ നിർദ്ദേശങ്ങൾ എനിക്ക് ഇനിയും നൽകുമെന്ന് പ്രതീക്ഷിച്ചോട്ടേ...

ചാണ്ടികുഞ്ഞ് : നമ്മുടെ സ്വന്തം ആളുകൾക്ക് വരുമ്പോൾ നമ്മൾക്ക് വിഷമമുണ്ടാകും.. അതുപോലെ തന്നെയല്ലേ ആ പാവം അമ്മൂമ്മയും.
പുവർ മീ : ഇത് ശരിക്കും കഥ എന്നതിനേക്കാൾ സംഭവമാണ് .. അല്ലെങ്കിൽ സംഭവ കഥയാണ് സോദര..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-59366308878317474182010-04-18T12:41:23.973+05:302010-04-18T12:41:23.973+05:30കട്ടിലില്‍ കൊണ്ടുവന്ന് വഴിയിലുപേക്ഷിക്കുന്ന കഥയും ...കട്ടിലില്‍ കൊണ്ടുവന്ന് വഴിയിലുപേക്ഷിക്കുന്ന കഥയും മറ്റും വായിച്ചിട്റ്റുണ്ട്...poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-87849165005960794512010-04-17T10:27:20.504+05:302010-04-17T10:27:20.504+05:30വളരെ ഹൃദയസ്പര്‍ശിയായ കഥ...ആ അമ്മൂമ്മക്ക്, നമ്മുടെ...വളരെ ഹൃദയസ്പര്‍ശിയായ കഥ...ആ അമ്മൂമ്മക്ക്, നമ്മുടെ അമ്മയുടെയോ അമ്മൂമ്മയുടെയോ മുഖച്ഛായ ഉണ്ടാകാതിരിക്കട്ടെ...ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-42125085868652395522010-04-16T15:36:01.239+05:302010-04-16T15:36:01.239+05:30ഭൂതദയ ഒരു അസംബന്ധചിത്രം.
മനോയുടെ ഹോലോബ്രിക്സില്‍ വ...ഭൂതദയ ഒരു അസംബന്ധചിത്രം.
മനോയുടെ ഹോലോബ്രിക്സില്‍ വാര്‍ത്തെടുത്ത ദൈവം, ഒരു അവസ്ഥയാണ്. കാരുണ്യം തെരുവില്‍ കണ്ണീരൊഴുക്കുകയും മര്‍ക്കറ്റുദൈവങ്ങള്‍ പുതിയ വിപണന തന്ത്രങ്ങളിലൂടെ അവരാഗ്രഹിക്കുന്നതെല്ലാം നേടിയെടുക്കുകയും ചെയ്യുന്ന ഒരു തലതിരിഞ്ഞ കാലം. മൂല്യങ്ങളുടെ കുഴമറിച്ചില്‍ എന്നു നിത്യചൈതന്യയതി പണ്ടു പറഞ്ഞ പോലെ.

ഒരേ രക്തം, ഒരേ സത്യം,
ഒരേ സ്വപ്നം,ഒരേ സ്വാതന്ത്ര്യം, ഒരേ ജീവിതം.
ഒരേ സ്നേഹത്തില്‍, ഒരേ വേദനയില്‍
ഭൂമിയോളം വലിപ്പമുള്ള ഒരൊറ്റ ഹൃദയം.(ഒരു കവിയുടെ സംശയങ്ങള്‍-ചുള്ളിക്കാട്..) എന്നിങ്ങന്നെ മനുഷ്യന്റെ ജീവിതത്തെ ആര്‍ക്കെങ്കിലും സ്വപ്നം കാണാന്‍ കഴിയുമൊ.. എനിക്കു മാസത്തില്‍ മൂന്നു തവണ ഭൂതദയ തോന്നാറുണ്ട്ട്, നാലു തവണ തോന്നുന്ന മാസങ്ങളും കുറവല്ല എന്നു സക്കറിയ ഒരു കഥയില്‍ എഴുതുന്നുണ്ട്. അതൊരു സറ്റയര്‍ ആണെങ്കിലും അതു കൂടി ഇപ്പോള്‍ പ്രതീക്ഷിക്കുകവയ്യ. സന്തോഷ് ഏച്ചിക്കനത്തിന്റെ കൊമാലയില്‍ കാരുണ്യം ചെയ്യാനിറങ്ങുന്നവന്റെ അവസ്ഥ വിവരിക്കുന്നു. മനൊയുടെ കഥയ്ക്കു കൊമാലയുടെ അന്തരീക്ഷവുമായി സാമ്യമുണ്ട്.. കുണ്ടൂര്‍ വിശ്വന് എന്ന കര്ഷകന് കടം കയറി ആത്മഹത്യ ചെയ്യന്‍ തുടങ്ങുമ്പോള്‍ അതിനെ ചാനല്‍ ചര്‍ച്ചയാക്കുന്ന വിപണന തന്ത്രം ഇവിടെയൂമുണ്ട്. കാമറൂണില്‍ നിന്നു ലീവില്‍ വന്ന ഒരു സുഹൃത്തിനോട് എന്തു ഉല്പന്നത്തിനാണവിടെ വിലക്കുറവെന്നു ചോദിച്ചപ്പോള്‍ മനുഷ്യന് എന്നണുത്തരം കിട്ടിയത്. മനുഷ്യത്വത്തിനു ഒട്ടും മാര്‍ക്കറ്റില്ലാത ഒരു ലോകത്തെ പറ്റി പറയാനാണു മനൊ ശ്രമിച്ചത്.നാം ഒരു കാഴ്ചക്കാരന് മാത്രമായി നില്‍ക്കുന്നതിന്റെ സെക്യുരിറ്റി ഒന്നു വേറെ. മുകുന്ദന്റെ ദല്‍ഹി 1981ല്‍ നമ്മളതു കണ്ടതാണ്. കെ.പി.രാമനുണ്ണ്ണിയുടെ ജീവിതത്തിന്റെ ഫോട്ടോയിലുമൂണ്ട് നിര്‍വികാരതയുടെ ഈ ചിത്രം. കഥ പറച്ചിലില്‍ മനോ ഒരുപാട് മുന്നേറാനുണ്ട്. ഞാന്‍ മുകളില്‍ സൂചിപ്പിച്ച കഥകള്‍ പറഞ്ഞ രീതി തന്നെ ഉദാഹരണം. വാക്യങ്ങള്‍ കോമകളിട്ട് ദീര്‍ഘിപ്പിച്ചു പോകുന്നത് വിരസമാണ്. സങ്കീര്‍ണ്ണവാക്യങ്ങള്‍ വായനക്കാരെ അകറ്റും. വളച്ചുകെട്ടില്ലാതെ ചെറിയ വാക്യങ്ങളില്‍ കഥ പറയുക. എം.ടി മുന്‍പു തന്നെ ഇതു പറന്നിട്ടുണ്ട്. പുതിയാ എഴൂത്തുകാരെല്ലാം. ആ വഴിയെ പോകുന്നു.വാക്കുകളില്‍ ചില പിശകുണ്ട്. കരൂവാളിക്കുക, അത്രയധികം,, കെട്ടിപ്പടുത്ത എന്നു മാറ്റുക. വയറ് അകത്തെക്കുന്തുകയാണൊ, ഒട്ടുകയല്ലെ. നേഴ്സിന് കൃത്യം 22 വയസ്സായ കാര്യം രാമചന്ദ്രന് ചേട്ടന് എങ്ങനെയറിഞ്ഞു.(ചുമ്മാ ച്ചോദിച്ചതാ.) വായിച്ചും എഴുതിയൂം മുന്നേറുക. ഭാവുകങ്ങള്എന്.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-25176630957084608982010-04-13T22:29:00.014+05:302010-04-13T22:29:00.014+05:30ഇവന്മാരെയൊക്കെ ദൈവമെന്ന് വിളിക്കാമോ ?
എന്നാല്‍ ഭഗ...ഇവന്മാരെയൊക്കെ ദൈവമെന്ന് വിളിക്കാമോ ?

എന്നാല്‍ ഭഗവാന് എന്നു വിളിക്കുന്നതില്‍ തെറ്റില്ലെന്നു തോന്നുന്നു

“ ഭഗവാന് എന്ന വാക്ക് ഒരു വൃത്തികെട്ട വാക്കാണ്.പക്ഷെ , ഹിന്ദുക്കള്‍ക്ക് അതെക്കുറിച്ച് ഒരു ബോധവുമില്ല .അത് എന്തോയപ്രത്യേകതയുള്ളതാണെന്ന് അവര്‍ ധരിക്കുന്നു .അതിന്റെ മൂല അര്‍ത്ഥം - ഭഗം എന്നാല്‍ ഒരു സ്ത്രീയുടെ ജനനേന്ദ്രിയങ്ങള്‍ ,വാന്‍ എന്നാല്‍ പുരുഷന്റെ ജനനേന്ദ്രിയങ്ങള്‍ .ഭഗവാനെന്ന വാക്കിനര്‍ത്ഥം ,പ്രതീകാത്മകമായി ,തന്റെ പുരുശവര്‍ഗ്ഗാധിഷ്ടിതമായ ഊര്‍ജ്ജത്തിലൂടെ , നിലനില്‍പ്പിന്റെ സ്ത്രൈണോര്‍ജ്ജത്തിന് സൃഷ്ടിയുടെ രൂപം അദ്ദേഹം നല്‍കുന്നുവെന്നാണ് .
-ഓഷോ “

അണ്ണാറക്കണ്ണനും തന്നാലായത് .ഇവിടം മാലാഖമാര്‍ മാത്രം പോരല്ലോ .എല്ലാവരും ഒരുപോലെയാണെങ്കില്‍ ഒരാള്‍ മതിയായിരുന്നല്ലോ .
ഇന്ന് ആള് ദൈവങ്ങളുടെ അനുഗ്രഹമാണല്ലോ എല്ലാവര്ക്കും പ്രിയം .
ഇവിടുത്തെ ദൈവങ്ങളെ ഹോളോബ്രിക്സില്‍ തന്നെയാവും വാര്‍ത്തെടുത്തിരിക്കുന്നത് .എല്ലാം കണ്ടും കേട്ടും മുകളില്‍ നിന്നും താഴേക്കിറങ്ങാന്‍ വയ്യാത്ത ദൈവങ്ങളെന്തിനാ നമുക്ക് ...

****കഥ പുഴ.com ല്‍ വന്നതിന് പ്രത്യേക അഭിനന്ദനങ്ങള്‍ ****ജീവി കരിവെള്ളൂർhttps://www.blogger.com/profile/02205635278953847883noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-33279418462486209532010-04-13T19:58:55.514+05:302010-04-13T19:58:55.514+05:30അനുഭവങ്ങളെ കഥയാക്കുന്നവനാണ് യഥാര്‍ത്ഥ കഥാകാരന്......അനുഭവങ്ങളെ കഥയാക്കുന്നവനാണ് യഥാര്‍ത്ഥ കഥാകാരന്... നിങ്ങളുടെ അനുഭവങ്ങള്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു..... അഭിനന്ദനങ്ങള്‍thalayambalathhttps://www.blogger.com/profile/10322231159481809150noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-46637513257714710742010-04-13T10:35:09.995+05:302010-04-13T10:35:09.995+05:30ആശംസകൾ....ആശംസകൾ....Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-46436239385625011322010-04-13T01:20:30.045+05:302010-04-13T01:20:30.045+05:30ദൈവത്തിന് ഇതിൽ കാര്യമൊന്നുമില്ല....
നമ്മൾ ചെയ്യുന്...ദൈവത്തിന് ഇതിൽ കാര്യമൊന്നുമില്ല....
നമ്മൾ ചെയ്യുന്ന തെറ്റിന്, നമ്മൾ തന്നെ ശിക്ഷ അനുഭവിക്കണം...

ആശംസകൾ....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-68017457995570074402010-04-13T00:23:12.012+05:302010-04-13T00:23:12.012+05:30എനിക്കിഷ്ടായി.
ചാനല്‍ ബന്ധത്തിന് ഒന്നുകൂടി ഗൌരവം ക...എനിക്കിഷ്ടായി.
ചാനല്‍ ബന്ധത്തിന് ഒന്നുകൂടി ഗൌരവം കൊടുക്കാമായിരുന്നു എന്ന് തോന്നി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-73371360451416098592010-04-13T00:20:54.570+05:302010-04-13T00:20:54.570+05:30രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-7464750370896864682009-12-22T20:57:52.550+05:302009-12-22T20:57:52.550+05:30ഒറ്റവരി രാമൻ : കഥയെ ശരിക്ക് മനസ്സിലാക്കിയതിനും നല...ഒറ്റവരി രാമൻ : കഥയെ ശരിക്ക് മനസ്സിലാക്കിയതിനും നല്ല കമന്റിനും നന്ദി

ശ്രീജിത്ത് : സന്തോഷം.. വീണ്ടും കണ്ടുമുട്ടാം എന്ന പ്രതീക്ഷയോടെ...Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-41696361828131718892009-12-22T07:37:53.271+05:302009-12-22T07:37:53.271+05:30“ഒരു ഡോക്യുഫിക്ഷൻ പോലെ വായനക്കാരായ ഞങ്ങളില്ലേക്ക്...“ഒരു ഡോക്യുഫിക്ഷൻ പോലെ വായനക്കാരായ ഞങ്ങളില്ലേക്ക്ആഴ്ന്നിറങ്ങി“,..നന്നായിരിക്കുന്നു,..മനോരാജ്,..skcmalayalam adminhttps://www.blogger.com/profile/06577803890371040982noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-64846722770518141022009-12-21T00:57:32.922+05:302009-12-21T00:57:32.922+05:30nannyittundu..... Aal daivangalkketiri thiriyumbol...nannyittundu..... Aal daivangalkketiri thiriyumbol Divatheyum Maalakhayeyum (symbolism) kadapaatrasannivesham cheyyipichatu sradheyam.. Best of luck.Martin Tomhttps://www.blogger.com/profile/16458623842158131065noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-66348898995014074982009-12-19T08:27:40.031+05:302009-12-19T08:27:40.031+05:30രാധ : ഇപ്പോൾ ഇത്തരം മഹത് വചനങ്ങൾ പറഞ്ഞും, അനുഗ്രഹ...രാധ : ഇപ്പോൾ ഇത്തരം മഹത് വചനങ്ങൾ പറഞ്ഞും, അനുഗ്രഹങ്ങൾ നൽക്കിയും, നിരാശരായ ഒരു കൂട്ടം സമൂഹത്തെ കൈയിലെടുത്തിരിക്കുകയാണു മുൻപെ പറഞ്ഞ ആൾദൈവങ്ങൾ... എന്തു ചെയ്യാം.. ദൈവത്തിന്റെ സ്വന്തം നാടേ...!! വായനക്ക് നന്ദി.
മുഖ്താർ: ഇവിടം സന്ദർശിച്ചതിനും അഭിപ്രായം രേഖപെടുത്തിയതിനും നന്ദി അറിയിക്കട്ടെ.. തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു.
ജൂലിയസ് : കല്ലിലും മണ്ണിലും തൂണിലും തുരുമ്പിലും മാത്രമല്ല ഇന്ന് ദൈവം.. ഇന്നിന്റെ ദൈവങ്ങൾ ചെയ്യാത്ത തൊഴിലുകളില്ല.. അവർ ഷാപ്പുകൾ ലേലത്തിൽ പിടിക്കുന്നു.. ട്രെസ്റ്റുകൾ ഉണ്ടാക്കി, അതിന്റെ കീഴിൽ ഹോസ്പിറ്റലും, ചാനലും അമ്യൂസ്മന്റ് പാർക്കും വരെ നടത്തുന്നു...
മൈത്രേയി : അകം നിറഞ്ഞ നന്ദി...വായനക്ക്...Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2097484343911430904.post-16222776915999205212009-12-18T14:12:02.108+05:302009-12-18T14:12:02.108+05:30The post points to the current lifestyle of malaya...The post points to the current lifestyle of malayaliis. I had also written some true to life articles in my blog(samakalikam) about the helpless aged.I hv gone thru ur profile.All ur favorite books are my favorites also.Anonymousnoreply@blogger.com